എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Thursday, December 22, 2011

സോളിഡാരിറ്റി കുഞ്ഞുങ്ങളെ നിങ്ങളുടെ പേരാണ്....................???




ഞാന്‍ വല്ല പേരും കൊടുത്താല്‍ ചിലപ്പോള്‍ "കുറഞ്ഞു പോയ്‌ എന്ന് വരാം " അതാ നിങ്ങള്ക്ക് വിട്ടുതന്നത് ....
കിണറ്റിലെ തവളകള്‍ എന്ന് ആരൊക്കെയോ  പറയാറുണ്ട് പക്ഷെ ഞാന്‍ അങ്ങനെ പറയില്ല(തോട്ടിലെ തവളകള്‍ എന്നതാണ് കൂടുതല്‍ നല്ലത് അത് കൊണ്ടാ.... വിശദീകരണം പിന്നീട്...)
ആര്‍ക്കും വേണ്ടാത്ത മൌദൂദിയുടെ "ഖുതുബാതും" മറ്റും വായിച്ച് ഞങ്ങള്‍ കുറച്ചു എല്ലാം "തിരിന്നോര്‍" എന്ന മട്ടില്‍  നടക്കുന്ന "ഒന്നും തിരിയാത്ത സോളി കുഞ്ഞുങ്ങള്‍ക്ക്  സമര്‍പ്പിക്കുന്നു....



ആര്‍ക്കു വേണ്ടിയാണ് ഈ പൊറാട്ട് നാടകം നിങ്ങള്‍ ഈ കളിക്കുന്നത്??
യുണിവേഴ്സിട്ടിയുടെ വരാന്തയില്‍ നിന്നും നിസ്കരിച്ചത് കൊണ്ട് എന്താണ് എന്‍റെ  സോളി കുഞ്ഞുങ്ങള്‍ ഉദ്ദേശിക്കുന്നതും മനസ്സിലാക്കുന്നതും  ?? (സമൂഹത്തിനു മനസ്സിലായ്.....)
നിസ്കരിച്ചതോ... നിസ്കരിച്ചു ..പോട്ടെ...(ദൈവ ഭയം ഉണ്ടെന്നു കരുതാം)...നിസ്കരിക്കുംപോള്‍ പറനന് പഠിപ്പിച്ച പോലെ ഫോട്ടോയും എടുത്ത് സോഷ്യല്‍ സൈറ്റില്‍ ഉത്സവമാക്കാം എന്ന  ഉദ്ദേശ്യവും പിന്നില്‍ ഉണ്ടെന്നു അറിന്നതില്‍  വളരെ സന്തോഷം ...(ഒരാള്‍ കാണാന്‍ തരത്തില്‍ ഇസ്ലാമില്‍  ഇബാദത്ത് ചെയ്‌താല്‍  എന്താ അതിന്‍റെ വിധി?? ഹോ ആരോടാ  ഈ ചോദിക്കുന്നത് ...നല്ല ചെലായിപ്പോയ് ...അതൊക്കെ ശാഖാ ......പരമല്ലേ... സുഹുര്‍ത്തെ....) ചാത്തപ്പന് എന്ത് മഹ്ഷര!!!
ആരാ സോളി കുഞ്ഞുങ്ങളെ നിങ്ങളുടെ റോള്‍ മോഡല്‍സ്..പാക്കിസ്ഥാനി ക്രിക്കറ്റ്‌ ടീം ആയിരിക്കും അല്ലെ ???
3  രാജ്യത്തുള്ള ജമാ അത്ത് ഇസ്ലാമിക്ക് 4 നിയമം  ആണ്!! അതെന്തേ അങ്ങനെ ?? അതാണ്‌ മോനെ "ജമാ അത്ത് അല്‍ ഇസ്ലാമി" ഇന്ത്യ  യില്‍ തന്നെ 2  നിയമം!! അതെന്തേ ഇന്ത്യ വിഭജിച്ചോ??? അതെ വിഭജിച്ചു ജമാ അത്ത് ഇസ്ലാമി എന്ന സംഘടന അതും ചെയ്തു!! ആരും നെട്ടെണ്ട...ജമാത് ഇസ്ലാമി അല്‍ ഹിന്ദ്‌ എന്നും ജമാത് ഇസ്ലാമി അല്‍ കാശ്മീര്‍ എന്നും!!!
 ലോകത്തുള്ള എല്ലാ ജാമാത് ഇസ്ലാമിക്കും ഒരേ ആശയം ആണെന്ന് ആരും തെറ്റിദ്ധരിച്ചു പോകരുത് ....!!
പഞ്ചായത്ത് അടിസ്ഥാനത്ല്‍ ആശയവും ആദര്‍ശവും മാറും (ഇസ്ലാമിക ആശയം ആണേ)!!!
"ഇസ്ലാം" എന്ന പേര് സംഘടനയുടെ വാലായി  ഉപയോഗിച് സമൂഹത്തെ ഒന്നാകെ ...."പൊറാട്ട്"  നാടകം തെരുവില്‍ കളിച്ചു തെറ്റിദ്ധരിപ്പിക്കാന്‍ ഇത്ര കഴിവുള്ള സംഘടന  ലോകത്ത് തന്നെ ഉണ്ടാവില്ല!!!
മതത്തിന്റെ പേരും ഉപയോഗിച്ച് "മിത വാദിയായി" ചമനന്  എന്തെല്ലാം ചെയ്തു കൂട്ടി ...."കണ്ണേ കാണണം" ...എന്നെ പറയാന്‍ ഉള്ളു ....പ്രവാചകനും അനുചരന്‍ മാരും ഒരു "യഥാര്‍ത്ഥ വഴി " കാണിച്ചു തന്നിട്ടുണ്ട്   അതാണ് ഇസ്ലാമിന്‍റെ വഴി അല്ലാതെ ...നിങ്ങളുടെ  അമീറുമാര്‍ "ശര്‍ദ്ധിച്ചത്" അപ്പടി വിഴുങ്ങി "ഇന്ഖിലാബ്" വിളിച്ച് തെരുവില്‍ ഇറങ്ങി നിങ്ങള്‍ പറയുന്ന "ഹിഖ്മത്തിലൂടെ" അല്ല ഇസ്ലാമിനെ മറ്റുള്ളവര്‍ക്ക് പരിചയ പെടുത്തെണ്ടത്....(മൌദൂദിയുടെ ചവറുകള്‍ വലിച്ച് എറിഞ്ഞു ആദ്യം എന്താണ് ഇസ്ലാം എന്ന് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍  കൂടി പഠിക്കാന്‍ നോക്ക് ...എന്നിട്ടാവാം "ഹിഖ്മത്").
ഇസ്ലാമിനെ കുറിച് മറ്റു മതസ്ഥര്‍ക്ക് പഠിപ്പിക്കേണ്ടത് ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് ...അല്ലാതെ മറ്റു മതസ്ഥരുടെ "വിശ്വാസപരമായ" ആഘോഷങ്ങളില്‍  ആഘോഷിച്ചു  കൊണ്ടല്ല ....എന്തല്ലാം തരം "ഹിഖ്മത്തുകള്‍" ജമാത് -സോളി കുഞ്നുങ്ങളുടെ കീശയില്‍ !! ഇനി എന്തെല്ലാം വരാന്‍ ഇരിക്കുന്നു!! ഇസ്ലാം നിഷിദ്ധ മാക്കിയ കാര്യങ്ങള്‍ കൊണ്ടല്ല സോളി കുഞ്ഞുങ്ങളെ ഇസ്ലാമിനെ പരിച്ചയ്പ്പെടുത്തെണ്ടത്!!
ഇസ്ലാമിക ഭരണം വേണം എന്ന് ഏതൊരു സത്യവിശ്വാസിയുടെയും   ആഗ്രഹമാണ് ...പക്ഷെ ..ഇന്ത്യ പോലുള്ള "ബഹുസ്വര"  രാഷ്ട്രത് അത് ചിന്തിക്കുന്നത് പോലും "തീവ്രവാദം " ആണ് ... ..പ്രിയപ്പെട്ട സോളി കുഞ്ഞുങ്ങളെ സൗദി പോലുള്ള 100 % ഇസ്ലാമിക ഭരണം ഉള്ള നാട്ടില്‍ പോയ്‌ യുണിവേഴ്സിട്ടുടെ വരാന്തയില്‍ പോയ്‌ "അല്ലാഹുവിനു" വേണ്ടി നമസ്കരിക്കാന്‍ നിങ്ങള്ക്ക് പറ്റുമോ?????

 ചെറിയ വായയില്‍ കൊള്ളാത്ത  വലിയ വാക്കുകള്‍ പറയാനേ സോളിക്കുന്നുങ്ങള്‍ക്ക് സാദിക്കൂ എന്ന് കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും...(.നിങ്ങള്‍ ഉള്ളത് ഭൂമിയുലുള്ള സ്വര്‍ഗത്തിലാ,,,ഇന്ത്യ എന്ന അള്ളാഹു അനുഗ്രഹിച്ച നാട്ടില്‍ ..ഈ സ്വര്‍ഗത്തിലെ  തോട്ടിലെ തവളകള്‍ ആയി പോയല്ലേ  സോളി കുഞ്ഞുങ്ങള്‍.... അതാ ഞാന്‍ മുകളില്‍ കൊടുത്തത് "തോട്ടിലെ തവളകള്‍ എന്ന് ")
ആധുനിക വിപ്ലവകാരികള്‍ എന്ന് സ്വയം അവകാശപ്പെട്ടത് കൊണ്ട് -ആരും വിപ്ലവകാരികള്‍ ആകുന്നില്ല ...അറബ് നാട്ടില്‍ നടന്ന ഭരണ മാറ്റത്തിന് കാരണം നമ്മള്‍ 10  സോളി കുഞ്ഞുങ്ങള്‍ ആണെന്ന് ഇങ്ങു കേരളത്തില്‍ നിന്നും കൊണ്ട് വീമ്പ് പറയുന്ന നിങ്ങളെ ഏത് തോട്ടിലെ തവളകള്‍ എന്നാ പറയേണ്ടത് ??


ആര്‍ക്കും എന്തും ചെയ്യാനുള്ള അവകാശം ഭാരതത്തില്‍   ഉണ്ട്......നിങ്ങള്ക്ക് എന്ത് പൊറാട്ട് നാടകവും കളിക്കാം ...പക്ഷെ ഒരു അപേക്ഷ ...വാലില്‍ മാത്രമുള്ള "ഇസ്ലാം " എന്നാ പേരും മാറ്റി  ചെയ്‌താല്‍  പോരെ ...??? എന്തിനാ നിങ്ങളുടെ  പൊറാട്ട് നാടകത്തിനു വാലിനു ഒരു ഇസ്ലാം??
                       ഇവിടെ തോല്‍ക്കുന്നത്..........................???

   ഹിഖ്മത്താണോ?? 
                         ഒരു സോളി കുട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു ഫോട്ടോ കൂടി ചേര്‍ക്കുന്നു....
                                     എല്ലാ കാര്യത്തിലും ഇങ്ങനെ വായ മൂടി കെട്ടിയാല്‍ പോരെ???



Saturday, December 17, 2011

തങ്ങളൂട്ടിയുടെ "ഒരു ദര്‍ശനാ ടി വി "

മദ്രസ്സയില്‍ രാവിലെ തന്നെ ഉസ്താദിന്‍റെ മുടിനന ചോദ്യം..."സൈത്താന്‍ന്‍റെ പിസാചിന്‍റെ പെട്ടി" എത്രാളുടെ പൊരയില്‍ ഉണ്ട്...നാണക്കെടോടെ ...നമ്മോ കുറച്ചാളുകള്‍ പരുങ്ങി എണീറ്റു...അപ്പൊ ഉസ്താദിന്‍റെ വകയില്‍ ഒരു "വയളും"...അത് ഹറാമാണ്‌ മക്കളേ...അള്ളാഹു റസൂലും "സപിച്ചവരാ"..
ഇത് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഉസ്താദുമാരുടെ  കഥ!!! ഇന്ന് കഥ മാറി ചോദ്യവും മാറി..
നമ്മുടെ "ദര്സന"(ദര്‍ശന) ചാനല്‍ ആരുടെ ഒക്കെ പൊരയില്‍ ഉണ്ട് ??കാലം പോയ പോക്കേ ??? ടി വി  ഹരാമാണ് മക്കളെ ...എന്ന് പഠിപ്പിച്ച ഉസ്താദുമാര്‍ തന്നെ ഹലാലും ആക്കി...ഉസ്താദ് മാരുടെ ഒരു കാലുമാറ്റം??
"സമ്പത്ത് ജമാഅത്" എന്ന് പണ്ട് ആരോ  പറനനത് പോലെ ആയി ഇപ്പൊ കാര്യം...
ടി വി  ഹറാമാണ്‌ മക്കളെ... എന്ന് യേശുദാസിന്‍റെ പാട്ട് പോലെ നീട്ടി വലിച്ചു പാടി... പാതിരാത്രി യില്‍  പാവപ്പെട്ട മൌല്യാക്കാന്‍ മാര്‍ പ്രസംഗിച്ചു  നടന്നത് വെറുതെ ആയി ...!!വേലി  തന്നെ വിള തിന്നല്ലോ!!

തങ്ങളൂട്ടി സമുദായത്തെ നേര്‍വഴി നയിക്കാന്‍ ആയിരിക്കും അല്ലെ ചാനല്‍ തുടങ്ങിയത് ....??
ചാനല്‍ ആര്‍ക്കും തുടങ്ങാം ...പക്ഷെ ഇമ്മാതിരി സുന്നത് ജമാഅത്ത് എന്നും പറനന് നടക്കുന്ന "അഹല് സുന്നത്തിലെ അഹല് കുടുംബം" എന്ന് നാഴികക്ക് നാല്പതു വട്ടം പാടി നടക്കുന്നവര്‍ തുടങ്ങിയാല്‍  ചിലപ്പോള്‍ പലതും കേള്‍ക്കേണ്ടി  വരും..

എന്താ ഒരു പരിപാടി  നമ്മടെ ദര്‍ശനയില്‍??? ചാനല്‍ തുടങ്ങുന്നതിനു മുമ്പ് ഏതോ ഒരു കോമഡി പരിപാടിയില്‍ കേട്ടു..5  മണിക്ക്  മന്ത്രിചൂതല്‍ ,6  മണിക്ക് മൌലീദ് ,7  മണിക്ക് റാതീബ്,8  മണിക്ക് കുത്ത് റാതീബ് , അങ്ങനെ പോകുന്നു ...ചാനല്‍ തുടങ്ങി തങ്ങളൂട്ടി നമ്മളെ ഞെട്ടിച്ചു അല്ലെ ??
എനി എന്താ ബാക്കി .....???"മിഴി തുറന്നപ്പോള്‍ മിഴിവുള്ള  കാഴ്ച" (മസാല പടം മാത്രം ബാക്കി!!).
തലൈക്കെട്ടും താടിയും വെച്ച്  മൌലീദും പാടി ജീവിച്ച മൊല്ലാക്കയും മുക്രിയും ഇനി ദശനയുടെ മുക്രിമാര്‍!!
സമുദായത്തിന്‍റെ പിന്നോക്കാവസ്ഥ മുന്നോക്കമാക്കാന്‍ തങ്ങളൂട്ടിയുടെ ഒരു "കഷ്ടപ്പാട്"!!
കല്യാണത്തിനു ഫോട്ടോ എടുക്കുന്ന പാവപ്പെട്ടവന്‍റെ കല്യാണം വരെ ബഹിഷ്കരിച്ച ഇമ്മാതിരി "മൊല്ലാക്കമാര്‍"  ഇന്ന് എവിടെ  വരെ എത്തി ??? പൌര്യോഹിത്തിയത്തിന്‍റെ ഒരു "അധപതനം"!!!
എന്നിട്ട് "അഹല് സുന്നത്തു വല്‍ ജമാത് എന്ന് പേരും"..
അത് കേട്ടു തക്ബീര്‍ ചൊല്ലാന്‍ കുറെ പടു വിഡ്ഢികളും!!

ഒരു വിഭാഗം സുന്നത്തുകാര്‍ മുടിക്ക് പിറകെ മറു വിഭാഗം ചാനലിനുപിറകെ ...ഇതിന്‍റെ ഇടയില്‍ നട്ടം തിരിയുന്നത് "ബുദ്ധി ഇല്ലാത്ത  കൌമും !
കൈ പിടച്ചു മുത്താന്‍ കൌം ഉള്ളടുത്തോളം കാലം "ശൈഖുനമാര്‍ക്കും ,തങ്ങളൂട്ടികള്‍ക്കും കുശാല്‍ !!!!
ഇനി കൈ പിടിച്ചു കൌമിന് തങ്ങളൂട്ടികളെ നേരില്‍ കണ്ടു മുത്തി ബര്‍ക്കത്ത് എടുക്കണം എന്നില്ല .അവര്‍ നടത്തുന്ന ദര്‍ശന ദര്‍ശിച്ചു ബര്‍ക്കത്ത്  എടുക്കാല്ലോ വേണമെങ്കില്‍ ടി വി ക്ക് ഒരു മുത്തം കൊടുത്താല്‍ മതിയാവു മായിരിക്കും അല്ലെ??
 ഇതൊക്കെ കാണുമ്പോള്‍  പണ്ട് SFI  കാര്‍ കോളേജില്‍ വിളിച്ച മുദ്രാവാക്യം ഓര്‍മ വരുനത്‌ ...
കൊയ്ക്കോട്ടേ  കോയ മാര്‍ക്കും ,മലപ്പുറത്തെ തങ്ങന്മാര്‍ക്കും തീറെഴുതി വെച്ചതോ ???  വിദ്യാഭ്യാസം എന്നായിരുന്നു മുദ്രവാക്കിയത്തിന്‍റെ അവസാനം ഇന്ന് അത് മാറ്റി എന്താ ചേര്‍ക്കേണ്ടത് എന്ന് നിങ്ങള്‍ക്കു അറിയാല്ലോ ???







Friday, December 16, 2011

മുസ്ലിയാരൂട്ടിയുടെ മനസ്സിൽ "ലഡ്ഡു" പൊട്ടി!!



ഇതൊരു മുസ്ലിയാരുടെ കുട്ടി അല്ല!!മുസ്ലിയാർ ആവാനുള്ള ഒരു കുട്ടി!!
'പാവപ്പെട്ട എന്നാൽ വലിയ പണക്കാരനായ' ഹാജിയാരുടെ പൊരയിൽ മൌലീദും ചൊല്ലി സമയം കളയുംമ്പോ ളാണ്  വേറൊരു മുസ്ലിയാരൂട്ടി ഫോണിൽ വിളിച്ചോണ്ടിരിക്കുന്നത്...മൌലീദിന്റെ ഇടയിൽ   എന്തിനാട ഈ പഹയൻ വിളിചോണ്ടിരിക്കുന്നത്??തലയണയുടെ മുകളിൽ മൌലീദ് ഖിത്താബ് നല്ല മൊഞ്ചൊടെ വെച്ച് തലയാട്ടി കൊണ്ട് മുസ്ലിയാരൂട്ടി അർത്ഥം തിരിയാതെ വായന തുടർന്നു.

മനസ്സിലാണെങ്കിൽ പഹയന്റെ മിസ്സ്‌ കാൾ.!!മുമ്പിലാണെങ്കിൽ ഖിതാബ്!!അടുക്കളയിലാണെങ്കിൽ ബിരിയാണി!! ചുറ്റിലാണെങ്കിൽ ഹാജിയാരും പുള്ളരും!!
സകലരെയും പൊട്ടനാക്കി പേജുകൾ മുക്കി ഖിതാബ്  ഓതിതീർത്തു..ചക്ക്ലിയും വാങ്ങി കീശയിൽ ഇട്ടൂ... അര ചെമ്പ് ബിരിയാണിയും തട്ടി!!

ഫോൺഎടുത്ത് മിസ്കീനായ മിസ്‌ കോൾ തന്ന ചങ്ങായിക്ക് തിരിച്ചു കുത്തി... എന്താടാ നീ വിളിച്ചത് ...എന്ന്  ചോദിച്ചതും  " ഡാ... പള്ളി പ്രസിഡണ്ട്‌  ഹാജിയാർക്ക വഫ്ഫാതായി" എന്ന മറുപടിയും!!
 
മനസ്സിൽ ലഡ്ഡു പൊട്ടിയ ഹാപ്പിയിൽ മുസ്ലിയാരൂട്ടി ചിന്തിച്ചു ..കണ്ണോക്ക് ,4 ,12 ,16,40  പിന്നെ അടിയന്തരവും .....!!!
മതിയല്ലോ.... മനസ്സില്‍ ലഡ്ഡു  പൊട്ടാതെ  പിന്നെന്ത് .....??





Wednesday, December 14, 2011

ഈ റൂട്ടി ലേക്കുള്ള എല്ലാ ലൈനുകളും തിരക്കിലാണ്

       രൊറ്റ ബീപ് ശബ്ദത്തില്‍ തന്നെ അവള്‍ക്കു മനസ്സിലായി..
ഇത് അവന്‍ തന്നെ.
അപ്പോഴേക്കും ബര്‍ത്ത്ഡേക്ക് പപ്പ സമ്മാനിച്ച  
                 മൊബൈലിന്‍റെ ഡിസ് പ്ലേയില്‍  തെളിഞു വന്നു അവന്‍റെ "ഡ്യൂപ്ലിക്കേറ്റ്‌ നാമം"!
                   പതിയ ശബ്ദത്തില്‍ ദേഷ്യത്തോടെയും പേടിയോടും അവള്‍ പറയാന്‍ തുടങ്ങി "എടാ     ഞാന്‍ പറഞില്ലെ ഈ നേരത്ത് വിളിക്കേണ്ടന്ന്...
                  "ഞാന്‍ നിന്നെ വിളിക്കാം"... എന്നവള്‍ പറയാന്‍ തുടങ്ങുമ്പോളേക്കും അവന്‍ കട്ട്‌ ചെയ്തിരുന്നു.....
                 എല്ലാരുടെയും കണ്ണ് വെട്ടിച്ചു തക്കം നോക്കി  അവള്‍ റിസീവിട് കാള്‍ ലിസ്റ്റ് എടുത്തു ഡയല്‍ചെയ്തു.....
അതി മനോഹരമായ ശബ്ദത്തില്‍ ...ഫോണ്‍ ശബ്ദിച്ചു കൊണ്ടിരുന്നു ....
"ഈ റൂട്ടി ലേക്കുള്ള  എല്ലാ "ലൈനുകളും" തിരക്കിലാണ് ദയവായി അല്‍പ സമയം കഴിഞു  വിളിക്കുക!!
അവന്‍റെ എത്രാമത്തെ ലൈനാ താനെന്ന് അവള്‍ക്കിന്നും മനസ്സിലായില്ല !!!.....