എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Wednesday, December 14, 2011

ഈ റൂട്ടി ലേക്കുള്ള എല്ലാ ലൈനുകളും തിരക്കിലാണ്

       രൊറ്റ ബീപ് ശബ്ദത്തില്‍ തന്നെ അവള്‍ക്കു മനസ്സിലായി..
ഇത് അവന്‍ തന്നെ.
അപ്പോഴേക്കും ബര്‍ത്ത്ഡേക്ക് പപ്പ സമ്മാനിച്ച  
                 മൊബൈലിന്‍റെ ഡിസ് പ്ലേയില്‍  തെളിഞു വന്നു അവന്‍റെ "ഡ്യൂപ്ലിക്കേറ്റ്‌ നാമം"!
                   പതിയ ശബ്ദത്തില്‍ ദേഷ്യത്തോടെയും പേടിയോടും അവള്‍ പറയാന്‍ തുടങ്ങി "എടാ     ഞാന്‍ പറഞില്ലെ ഈ നേരത്ത് വിളിക്കേണ്ടന്ന്...
                  "ഞാന്‍ നിന്നെ വിളിക്കാം"... എന്നവള്‍ പറയാന്‍ തുടങ്ങുമ്പോളേക്കും അവന്‍ കട്ട്‌ ചെയ്തിരുന്നു.....
                 എല്ലാരുടെയും കണ്ണ് വെട്ടിച്ചു തക്കം നോക്കി  അവള്‍ റിസീവിട് കാള്‍ ലിസ്റ്റ് എടുത്തു ഡയല്‍ചെയ്തു.....
അതി മനോഹരമായ ശബ്ദത്തില്‍ ...ഫോണ്‍ ശബ്ദിച്ചു കൊണ്ടിരുന്നു ....
"ഈ റൂട്ടി ലേക്കുള്ള  എല്ലാ "ലൈനുകളും" തിരക്കിലാണ് ദയവായി അല്‍പ സമയം കഴിഞു  വിളിക്കുക!!
അവന്‍റെ എത്രാമത്തെ ലൈനാ താനെന്ന് അവള്‍ക്കിന്നും മനസ്സിലായില്ല !!!.....





24 comments:

  1. നല്ല കഥകള്‍... ആശംസകള്‍ ...

    ReplyDelete
  2. അവന്‍റെ എത്രാമത്തെ ലൈനാ ഞാനെന്ന് അവള്‍ക്കിന്നും മനസ്സിലായില്ല !!!. >> ഇതിൽ ഒരാപകതയുണ്ട്.. 'ഞാൻ' കഥ പറയുമ്പോഴല്ലേ ഞാൻ പറയുന്നതായി വെക്കാൻ കഴിയൂ.. 'അവന്റെ എത്രാമത്തെ ലൈനാ താനെന്ന് അവൾക്കിന്നും മനസ്സിലായില്ല..' എന്നായാൽ ശരിയാവും എന്ന് തോന്നുന്നു

    ReplyDelete
  3. നന്നായിട്ടുണ്ട് ഷബീര്‍!

    ReplyDelete
  4. സകല അനോണികള്‍ക്കും വേണ്ടി ഈ പോസ്റ്റ്‌ ഡിഡിക്കേറ്റ് ചെയ്യൂ ഷബീര്‍

    ReplyDelete
  5. ലൈന്‍ നന്നായിട്ടുണ്ട്..

    ReplyDelete
  6. നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  7. ഈയിടെയായിട്ട് പടന്നക്കാരന്റെ റൂട്ടിലേക്കുള്ള ലൈനുകളെല്ലാം തിരക്കിലാണ് ...ഹ ഹ..കലക്കി പടോ..ഒരു വ്യത്യസ്തത ഒക്കെ വരുന്നുണ്ട് ...കൊച്ചു കൊച്ചു കഥകള്‍ വായനയുടെ മറ്റൊരു സുഖം തരുന്നുണ്ട്.

    ReplyDelete
  8. അവന്‍റെ എത്രാമത്തെ ലൈനാ താനെന്ന് അവള്‍ക്കിന്നും മനസ്സിലായില്ല , പറഞ്ഞ പോലെ എത്രമത്തെയാ??? :) എന്തായാലും ആധുനിക പ്രണയത്തിന്റെ മറ്റൊരു വസ്തുത നന്നായി എഴുതി ഷബീര്‍ , ആശംസകള്‍ !!!

    ReplyDelete
  9. സംഗതി ഒരു അർദ്ധസത്യത്തിന്റെ പിൻബലമുണ്ടെങ്കിലും വേണ്ടത്ര,ആ പഴയ ഷബീറിന്റെ കയ്യിൽ നിന്ന് വരുന്നത്രയും ഗൗരവത്തോടെ ഇത് മുഴുമിപ്പിച്ചില്ലാ ന്നൊരു തോന്നൽ. എനിക്കിഷ്ടാവുകയൊക്കെ ചെയ്തു, ബട്ട് എന്തൊ ഒരു കുറവ്.

    എന്തായാലും മ്മക്ക് അടുത്തതിൽ നോക്കാം. ആശംസകൾ.

    ReplyDelete
  10. കൊള്ളാം. പടന്നക്കാരന്റെ ബ്ലോഗിലെ വിഷയ വൈവിധ്യം ഒരു സംഭവം തന്നെ

    ReplyDelete
  11. ഇപ്പൊ ഒന്നര വര്ഷം കഴിഞ്ഞു. ടെക്നോളജി മാറി, ഇപ്പൊ ഹലോ ട്യൂണ്‍ ഒക്കെ ആയി.

    അവന്‍ അവളെ തിരികെ വിളിച്ചു. അപ്പോള്‍ അവന്‍ കേള്‍ക്കുകയാണ് ...

    "നീ..♪♪ പോടാ.. തെമ്മാടീ... ♫♫ നീ... പോടാ... കൂത്താടീ...♪♪"

    ReplyDelete
  12. സത്യം ,പാവം അവള്‍

    ReplyDelete
  13. നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രയിബെര്‍ ഇപ്പോള്‍ മറ്റൊരു ലൈന്‍ വലിച്ചു കൊണ്ടിരിക്കുകയാണ്...

    ദയവായി അല്‍പ്പസമയം കഴിഞ്ഞു വിളിച്ചു നോക്കുക....

    ((ചിലപ്പോ കിട്ടിയേക്കാം))

    ReplyDelete
  14. ഈ ലൈന്‍ ഇപ്പോ അല്പം ബിസിയാ...

    ReplyDelete
  15. നന്നായിരിക്കുന്നു ആശംസകള്‍ ..

    ReplyDelete