മദ്രസ്സയില്‍ രാവിലെ തന്നെ ഉസ്താദിന്‍റെ മുടിനന ചോദ്യം..."സൈത്താന്‍ന്‍റെ പിസാചിന്‍റെ പെട്ടി" എത്രാളുടെ പൊരയില്‍ ഉണ്ട്...നാണക്കെടോടെ ...നമ്മോ കുറച്ചാളുകള്‍ പരുങ്ങി എണീറ്റു...അപ്പൊ ഉസ്താദിന്‍റെ വകയില്‍ ഒരു "വയളും"...അത് ഹറാമാണ് മക്കളേ...അള്ളാഹു റസൂലും "സപിച്ചവരാ"..
ഇത് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഉസ്താദുമാരുടെ കഥ!!! ഇന്ന് കഥ മാറി ചോദ്യവും മാറി..
നമ്മുടെ "ദര്സന"(ദര്‍ശന) ചാനല്‍ ആരുടെ ഒക്കെ പൊരയില്‍ ഉണ്ട് ??കാലം പോയ പോക്കേ ??? ടി വി ഹരാമാണ് മക്കളെ ...എന്ന് പഠിപ്പിച്ച ഉസ്താദുമാര്‍ തന്നെ ഹലാലും ആക്കി...ഉസ്താദ് മാരുടെ ഒരു കാലുമാറ്റം??
"സമ്പത്ത് ജമാഅത്" എന്ന് പണ്ട് ആരോ പറനനത് പോലെ ആയി ഇപ്പൊ കാര്യം...
ടി വി ഹറാമാണ് മക്കളെ... എന്ന് യേശുദാസിന്‍റെ പാട്ട് പോലെ നീട്ടി വലിച്ചു പാടി... പാതിരാത്രി യില്‍ പാവപ്പെട്ട മൌല്യാക്കാന്‍ മാര്‍ പ്രസംഗിച്ചു നടന്നത് വെറുതെ ആയി ...!!വേലി തന്നെ വിള തിന്നല്ലോ!!
തങ്ങളൂട്ടി സമുദായത്തെ നേര്‍വഴി നയിക്കാന്‍ ആയിരിക്കും അല്ലെ ചാനല്‍ തുടങ്ങിയത് ....??
ചാനല്‍ ആര്‍ക്കും തുടങ്ങാം ...പക്ഷെ ഇമ്മാതിരി സുന്നത് ജമാഅത്ത് എന്നും പറനന് നടക്കുന്ന "അഹല് സുന്നത്തിലെ അഹല് കുടുംബം" എന്ന് നാഴികക്ക് നാല്പതു വട്ടം പാടി നടക്കുന്നവര്‍ തുടങ്ങിയാല്‍ ചിലപ്പോള്‍ പലതും കേള്‍ക്കേണ്ടി വരും..
എന്താ ഒരു പരിപാടി നമ്മടെ ദര്‍ശനയില്‍??? ചാനല്‍ തുടങ്ങുന്നതിനു മുമ്പ് ഏതോ ഒരു കോമഡി പരിപാടിയില്‍ കേട്ടു..5 മണിക്ക് മന്ത്രിചൂതല്‍ ,6 മണിക്ക് മൌലീദ് ,7 മണിക്ക് റാതീബ്,8 മണിക്ക് കുത്ത് റാതീബ് , അങ്ങനെ പോകുന്നു ...ചാനല്‍ തുടങ്ങി തങ്ങളൂട്ടി നമ്മളെ ഞെട്ടിച്ചു അല്ലെ ??
എനി എന്താ ബാക്കി .....???"മിഴി തുറന്നപ്പോള്‍ മിഴിവുള്ള കാഴ്ച" (മസാല പടം മാത്രം ബാക്കി!!).
തലൈക്കെട്ടും താടിയും വെച്ച് മൌലീദും പാടി ജീവിച്ച മൊല്ലാക്കയും മുക്രിയും ഇനി ദശനയുടെ മുക്രിമാര്‍!!
സമുദായത്തിന്‍റെ പിന്നോക്കാവസ്ഥ മുന്നോക്കമാക്കാന്‍ തങ്ങളൂട്ടിയുടെ ഒരു "കഷ്ടപ്പാട്"!!
തലൈക്കെട്ടും താടിയും വെച്ച് മൌലീദും പാടി ജീവിച്ച മൊല്ലാക്കയും മുക്രിയും ഇനി ദശനയുടെ മുക്രിമാര്‍!!
സമുദായത്തിന്‍റെ പിന്നോക്കാവസ്ഥ മുന്നോക്കമാക്കാന്‍ തങ്ങളൂട്ടിയുടെ ഒരു "കഷ്ടപ്പാട്"!!
കല്യാണത്തിനു ഫോട്ടോ എടുക്കുന്ന പാവപ്പെട്ടവന്‍റെ കല്യാണം വരെ ബഹിഷ്കരിച്ച ഇമ്മാതിരി "മൊല്ലാക്കമാര്‍" ഇന്ന് എവിടെ വരെ എത്തി ??? പൌര്യോഹിത്തിയത്തിന്‍റെ ഒരു "അധപതനം"!!!
എന്നിട്ട് "അഹല് സുന്നത്തു വല്‍ ജമാത് എന്ന് പേരും"..
അത് കേട്ടു തക്ബീര്‍ ചൊല്ലാന്‍ കുറെ പടു വിഡ്ഢികളും!!
ഒരു വിഭാഗം സുന്നത്തുകാര്‍ മുടിക്ക് പിറകെ മറു വിഭാഗം ചാനലിനുപിറകെ ...ഇതിന്‍റെ ഇടയില്‍ നട്ടം തിരിയുന്നത് "ബുദ്ധി ഇല്ലാത്ത കൌമും !
കൈ പിടച്ചു മുത്താന്‍ കൌം ഉള്ളടുത്തോളം കാലം "ശൈഖുനമാര്‍ക്കും ,തങ്ങളൂട്ടികള്‍ക്കും കുശാല്‍ !!!!
ഇനി കൈ പിടിച്ചു കൌമിന് തങ്ങളൂട്ടികളെ നേരില്‍ കണ്ടു മുത്തി ബര്‍ക്കത്ത് എടുക്കണം എന്നില്ല .അവര്‍ നടത്തുന്ന ദര്‍ശന ദര്‍ശിച്ചു ബര്‍ക്കത്ത് എടുക്കാല്ലോ വേണമെങ്കില്‍ ടി വി ക്ക് ഒരു മുത്തം കൊടുത്താല്‍ മതിയാവു മായിരിക്കും അല്ലെ??
ഇനി കൈ പിടിച്ചു കൌമിന് തങ്ങളൂട്ടികളെ നേരില്‍ കണ്ടു മുത്തി ബര്‍ക്കത്ത് എടുക്കണം എന്നില്ല .അവര്‍ നടത്തുന്ന ദര്‍ശന ദര്‍ശിച്ചു ബര്‍ക്കത്ത് എടുക്കാല്ലോ വേണമെങ്കില്‍ ടി വി ക്ക് ഒരു മുത്തം കൊടുത്താല്‍ മതിയാവു മായിരിക്കും അല്ലെ??
ഇതൊക്കെ കാണുമ്പോള്‍ പണ്ട് SFI കാര്‍ കോളേജില്‍ വിളിച്ച മുദ്രാവാക്യം ഓര്‍മ വരുനത് ...
കൊയ്ക്കോട്ടേ കോയ മാര്‍ക്കും ,മലപ്പുറത്തെ തങ്ങന്മാര്‍ക്കും തീറെഴുതി വെച്ചതോ ??? വിദ്യാഭ്യാസം എന്നായിരുന്നു മുദ്രവാക്കിയത്തിന്‍റെ അവസാനം ഇന്ന് അത് മാറ്റി എന്താ ചേര്‍ക്കേണ്ടത് എന്ന് നിങ്ങള്‍ക്കു അറിയാല്ലോ ???
എല്ലാം പണം. മന്ത്രത്തിന് പ്രസക്തി കുറഞ്ഞു എന്ന് മനസ്സിലാക്കിയിരിക്കും!
ReplyDelete