എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Friday, December 16, 2011

മുസ്ലിയാരൂട്ടിയുടെ മനസ്സിൽ "ലഡ്ഡു" പൊട്ടി!!



ഇതൊരു മുസ്ലിയാരുടെ കുട്ടി അല്ല!!മുസ്ലിയാർ ആവാനുള്ള ഒരു കുട്ടി!!
'പാവപ്പെട്ട എന്നാൽ വലിയ പണക്കാരനായ' ഹാജിയാരുടെ പൊരയിൽ മൌലീദും ചൊല്ലി സമയം കളയുംമ്പോ ളാണ്  വേറൊരു മുസ്ലിയാരൂട്ടി ഫോണിൽ വിളിച്ചോണ്ടിരിക്കുന്നത്...മൌലീദിന്റെ ഇടയിൽ   എന്തിനാട ഈ പഹയൻ വിളിചോണ്ടിരിക്കുന്നത്??തലയണയുടെ മുകളിൽ മൌലീദ് ഖിത്താബ് നല്ല മൊഞ്ചൊടെ വെച്ച് തലയാട്ടി കൊണ്ട് മുസ്ലിയാരൂട്ടി അർത്ഥം തിരിയാതെ വായന തുടർന്നു.

മനസ്സിലാണെങ്കിൽ പഹയന്റെ മിസ്സ്‌ കാൾ.!!മുമ്പിലാണെങ്കിൽ ഖിതാബ്!!അടുക്കളയിലാണെങ്കിൽ ബിരിയാണി!! ചുറ്റിലാണെങ്കിൽ ഹാജിയാരും പുള്ളരും!!
സകലരെയും പൊട്ടനാക്കി പേജുകൾ മുക്കി ഖിതാബ്  ഓതിതീർത്തു..ചക്ക്ലിയും വാങ്ങി കീശയിൽ ഇട്ടൂ... അര ചെമ്പ് ബിരിയാണിയും തട്ടി!!

ഫോൺഎടുത്ത് മിസ്കീനായ മിസ്‌ കോൾ തന്ന ചങ്ങായിക്ക് തിരിച്ചു കുത്തി... എന്താടാ നീ വിളിച്ചത് ...എന്ന്  ചോദിച്ചതും  " ഡാ... പള്ളി പ്രസിഡണ്ട്‌  ഹാജിയാർക്ക വഫ്ഫാതായി" എന്ന മറുപടിയും!!
 
മനസ്സിൽ ലഡ്ഡു പൊട്ടിയ ഹാപ്പിയിൽ മുസ്ലിയാരൂട്ടി ചിന്തിച്ചു ..കണ്ണോക്ക് ,4 ,12 ,16,40  പിന്നെ അടിയന്തരവും .....!!!
മതിയല്ലോ.... മനസ്സില്‍ ലഡ്ഡു  പൊട്ടാതെ  പിന്നെന്ത് .....??





20 comments:

  1. nannayittund narmavum aakshepavum keep it up

    ReplyDelete
  2. നന്നായി വരച്ചിട്ടുണ്ട്.. പക്ഷെ പരിഹാസരസം കുറച്ചു കൂടിയോ എന്നൊരു തോന്നല്‍...
    ദയവായി ഭാവിയില്‍ ആ തോന്നല്‍ നികത്താന്‍ ശ്രമിക്കുമല്ലോ.

    ഒപ്പം ഇതും കൂടി ഞാന്‍ വായിച്ചു. സൊ. നോ കംപ്ലൈന്റ്റ്‌.
    പടന്നക്കാരന്‍ ഷബീര്‍
    ഞാന്‍ ഷബീര്‍ അലി എന്ന ഷബീര്‍ പാഷ.. പറയാന്‍ ഒരുപാട് ഉണ്ട് പക്ഷെ ഈ ബ്ലോഗ്‌ പോര.. എന്‍റെ ഈ തല്ലിപ്പൊളി ബ്ലോഗില്‍ ചിലപ്പോള്‍ നിങ്ങള്ക്ക് ഇഷ്ടമില്ലാത്ത വെറുക്കുന്ന പലതും കാണാം.ദയവു ചെയ്ത് അത് എന്‍റെ കുറ്റമായി കാണരുത്. അത് നമ്മള്‍ അടങ്ങുന്ന സമൂഹത്തിന്‍റെ പോരായ്മയായി കാണണം..അതല്ലേ അതിന്‍റെ ഒരു ശരി..

    ReplyDelete
  3. കണ്ണുകള്‍ കാലത്തിന്‍റെ കണ്ണാടി ആയിമാറുന്നു ,ആശംസകള്‍

    ReplyDelete
  4. കണ്ണുകള്‍ കാലത്തിന്‍റെ കണ്ണാടിയായി മാറുന്നു ,ആശംസകള്‍

    ReplyDelete
  5. സമൂഹത്തില്‍ നിനനില്‍ക്കുന്ന ഒരു ദുരാചാരത്തെ കുറഞ്ഞ വാക്കുകള്‍ കൊണ്ട് ഹൃദ്യമായി അവതരിപ്പിച്ചു....
    ആശംസകള്‍...

    ReplyDelete
  6. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ പ്രത്യേക ലഡു പൊട്ടുക തന്നെ ചെയ്യും. അതിനാണല്ലോ ഒരു വര്‍ഗത്തെ വളര്‍ത്തുന്നത്.

    ReplyDelete
  7. ആക്ഷേപ ഹാസ്യം നന്നായി പടച്ചോന്റെ ഇല്മും ആരാന്റെ ചോറും വെള്ള കുപ്പായം ചുളിയൂല മാനെ

    ReplyDelete
  8. എനിക്ക് ലഡ്ഡു പോട്ടിയില്ലല്ലോ പടച്ചോനെ,

    ReplyDelete
  9. ഇത് യാഥാര്‍ത്ഥ്യം തന്നെയാണ്....ഞാനും ഇതേ മാനസികാവസ്തയുള്ള ഒരു 'മുസ്ലിയാര്‍ കുട്ടി' യായിരുന്നു 8 വര്‍ഷങ്ങന്ള്‍ക്ക് മുന്‍പ്

    ReplyDelete
  10. മറ്റുള്ളവരെ ഒരു വിധത്തിലും ജീവിക്കാന്‍ അനുവദിക്കില്ല അല്ലെ?

    ReplyDelete
  11. പ്രിയത്തില് ഷബീറിന്,
    ഞാന് ഒരു മുസ്ലിയാര്, ഷഫീഖ് മുസ്്ലിയാര്,
    മറ്റുള്ളവന്റെ മരണത്തിനും അന്യന്റെ അന്നത്തിനും പ്രതീക്ഷ വെക്കാത്ത ഒരു പാവം.....
    എന്നെ പോലെ 5000ത്തോളം വരുന്ന മതവിദ്യാഭ്യാസം നുകരുന്ന ഒരു പാട് പേരുണ്ടിവിടെ....
    ഇവിടെ നിങ്ങളുടെ വാക്കുകള്ക്ക് മൂര്ച്ച മാത്രമല്ലയുള്ളത്...
    അവഹേളനത്തിന്രെ ഒരായിരം കൂരന്പുകളാണ് താങ്കള് എയ്തു വിടുന്നത്....
    പാവം മുസ്ലിയാക്കന്മാര് ഇത് കണ്ടെന്ന് വരില്ല.... നാനാത്വത്തില് ഏകത്വമെന്ന് നാഴികക്ക് നാനൂറ്റി നാല്പത്തിനാല് പ്രാവശ്യം മോങ്ങുന്ന നമ്മുടെ ഇന്ത്യയിലെ കാക്കത്തൊള്ളായിരം മതങ്ങളും ഇസങ്ങളും ഇത് വായിക്കപ്പെടുന്നു...
    നഷ്ടപ്പെടുന്നതോ നമ്മുടെ ഇസങ്ങളും ആശയങ്ങളും...
    വാക്കുകളില് അര്ത്ഥങ്ങളുണ്ടാവാം....
    പ്രതികരിക്കാവതല്ലാത്ത മേഖലകള് നിരവധി.....
    ഞാന് പഠിക്കുന്നത് ഒരു സ്ഥാപനത്തില്..........
    അവിടെ വീട് തേടി ഇറങ്ങേണ്ട ആവശ്യമില്ല... മറ്റുള്ലവരുടെ ശ്വാസതടസ്സത്തിന് കാതോര്ക്കേണ്ട ആവശ്യവുമില്ല...
    ഇത് പോലോത്ത 85, 90 ശതമാനം വരുന്ന സ്ഥാപനങ്ങളും മോല്യാക്കന്മാരെ വളര്ത്തിക്കൊണ്ടിരിക്കുന്നു.....
    ദയവ് ചെയ്ത് മലര്ന്ന് കിടന്ന് തുപ്പാതിരിക്കുക.... കണ്ണാടിയില് നോക്കി പുലഭ്യം പുലന്പാതിരി്ക്കുക..... നാഥന് തുണ..

    ReplyDelete
  12. കൊള്ളാം.... നന്നായിട്ടുണ്ട്.....പരിഹാസം അല്പം കൂടിയോ എന്നൊരു സംശയം.... ആശംസകള്‍

    ReplyDelete
  13. ലഡു അങ്ങട് പൊട്ടണില്യാലോ

    ReplyDelete
  14. Padannakkaranikkaaaa...
    padakkan thannikkaa.....
    pand othupalliyil poyirunna kaalangal ormavarunnu.

    ReplyDelete