എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Saturday, December 22, 2012

ഹൈകു കവിതകള്‍

കണ്ണാടിയിൽ 
ഞാനൊരു
സാത്താനെ 

കണ്ടു
പല്ലിളിച്ച്‌ 

ചിരിച്ച 
സാത്താൻ
ഞാൻ 

തന്നെയെന്നങ്ങുറപ്പിച്ചു..
 


ഒന്നും 
പറയാൻ
തുനിഞ്ഞില്ല
അത്‌ 

കൊണ്ടോന്നും
കനിഞ്ഞില്ല



നേരമ്പോക്കിനായി
നെറികേട്‌ 

കാണിച്ചു..
നെറികേട്‌ 

വന്നപ്പോൾ
നാട്ടാർക്ക്‌ 

നേരമ്പ്പോക്കായി



 

കണ്ണീരുള്ളപ്പോൾ
കരയാൻ 

മടിച്ചു..
കണ്ണീർ 

വറ്റിയ
നേരത്ത്‌ 

പൊട്ടിക്കരഞ്ഞു..
 


തുള്ളിച്ചാടി,
കമിഴ്‌ന്നു വീണു...
പൊട്ടം കളിച്ചു..
ജനം ആർത്തു ചിരിച്ചു..
 

കുരുടന്റെ 
കണ്ണുകൾ
മുരടനു പുഛം
കുരുടനതു പൊന്ന്!!


ഇതൊക്കെ കവിതകാളായിഅംഗീകരിക്കണം !!


Wednesday, November 28, 2012

ഒരു ജോഡി മുലയും കുറേ പെണ്ണുങ്ങളും!!


മുലക്കരം നല്‍കി ജീവിച്ച ഒരു സമൂഹം നമുക്കിടയില്‍ ഉണ്ടായിരുന്നു എന്ന ദുഖ:സത്യം എത്ര പേര്‍ക്കറിയാം?  അവര്‍ണ യുവതികളില്‍ നിന്നും മുലക്കരം പിരിച്ചിരുന്ന ഒരു നാറിയ ഭൂതകാലം!! ഇതില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയിലെ കണ്ടപ്പന്റെ ഭാര്യ നങ്ങേലി എന്ന സ്ത്രീ തന്റെ മുലകള്‍ അരിഞ്ഞെടുത്ത് കരം പിരിവുകാരുടെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തു. ചോര വാര്‍ന്നു മരിച്ച നങ്ങേലിയുടെ ചിതയിലേക്ക് എടുത്തുചാടി ഭര്‍ത്താവായ കണ്ടപ്പനും ധീരരക്തസാക്ഷിയായി!! മാറു മറക്കാന്‍ വേണ്ടി രക്തസാക്ഷികളായ ആ രണ്ടു ധീരര്‍ക്ക് ഒരു പിടി പുഷ്പങ്ങള്‍ സമര്‍പ്പിക്കുന്നു.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തിരുവിതാംകൂറില്‍ പൊട്ടിപ്പുറപ്പെട്ട ലഹളയാണ് "ചാന്നാര്‍ ലഹള". മാറു മറക്കാന്‍ വേണ്ടി സ്വാതന്ത്ര്യപൂര്‍വ്വ കേരളത്തില്‍ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരമായി ചാന്നാര്‍ ലഹളയെ വിലയിരുത്തപ്പെടുന്നു. മുലയുടെ വളര്‍ച്ചക്കനുസരിച്ച് നാട്ടുരാജാക്കന്മാര്‍ക്കു "മുലക്കരം" കൊടുത്ത് ജീവിച്ച നാട്ടിലെ പുതുതലമുറക്കാരാണു നാം. അങ്ങനെയെങ്കില്‍ മുലകളെക്കുറിച്ച് രണ്ടു കാര്യം "മസാല" ഇല്ലാതെ എഴുതുന്നതില്‍ പ്രശ്നമില്ലെന്നു കരുതുന്നു.

മലയാളത്തില്‍ മാറിടം, സ്തനം, പിന്നെ നാടന്‍ ഭാഷയില്‍ അമ്മിഞ്ഞ എന്നൊക്കെ മുലയെ പറയാറുണ്ട്. പക്ഷെ നമ്മളാരും മാറിടപ്പാൽ, സ്തനപ്പാല്‍ എന്നൊന്നും പറയാറില്ല. എന്നാല്‍ അമ്മിഞ്ഞപ്പാൽ, മുലപ്പാല്‍ എന്നൊക്കെ ഉപയോഗിക്കാറുമുണ്ട്, വെറുമൊരു നാടനായി മാത്രം. സസ്തനികള്‍ക്കെല്ലാം മുലകളുണ്ട് സ്ത്രീയായാലും പുരുഷനായാലും. പുരുഷന്റേത് വളരുന്നില്ല, സ്ത്രീയുടേതു വളരുന്നു എന്നുമാത്രം.

അതുകൊണ്ട് തലക്കെട്ടില്‍ സംശയം വേണ്ട, അതിന്റെ ആവശ്യവുമില്ല. കാരണം മുലയുടെ ഗന്ധവും മുലപ്പാലിന്റെ മധുരവും അറിയാത്ത മനുഷ്യനുണ്ടാവില്ല എന്നുറപ്പ്. എന്നിട്ടും വല്ലവനും വല്ല സദാചാരബോധവും മൂക്കിന്‍ തുമ്പില്‍ നിന്നും ഇറ്റുന്നുണ്ടെങ്കില്‍ അവന്‍ മുലപ്പാലിന്റെ മധുരം അറിയാത്തവനായിരിക്കും."മുലകള്‍ എന്തിനു വേണ്ടിയാണ്?" എന്ന് വിശദീകരണത്തിന്റെ അവശ്യമില്ല്ലാതെ തന്നെ എല്ലവര്‍ക്കുമറിയാം. പക്ഷെ അതൊക്കെ എല്ലാവരും മറന്ന മട്ടാണിന്ന്.ചുറ്റിലുമുള്ള ‘ഉരിഞ്ഞ’ കാഴ്ചകള്‍ നല്‍കുന്ന സൂചനയും അതൊക്കെത്തന്നെ.

മതങ്ങളില്‍ മുലയൂട്ടലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നമ്മെ തലക്കെട്ടിലേക്ക് നയിക്കും. ചരിത്രങ്ങള്‍ ഇങ്ങനെ;

ഹൈന്ദവത:
ഹൈന്ദവരുടെ ആരാധനാപാത്രമായ ശ്രീകൃഷ്ണഭഗവാന്റെ ചരിത്രം അറിയാത്ത ആരുമുണ്ടാവില്ല. അതുപോലെ തന്നെ കംസന്റെ ചരിത്രവും. കൃഷ്ണന്റെ ശത്രുവായിട്ടാണ് ഭാഗവതത്തില്‍ മഥുര രാജാവായ കംസനെ പരിചയപ്പെടുത്തുന്നത്. മുലകുടിക്കുന്ന പ്രായത്തില്‍ തന്നെ കൃഷ്ണനെ വധിക്കാന്‍ കംസന്‍ ‘പൂതന’ എന്ന രാക്ഷസിയെ ഏല്‍പ്പിച്ചു. രാജാവായ കംസന്‍ കൃഷ്ണനെ കൊല്ലാന്‍ പൂതനയെ തന്നെ ഏല്‍പ്പിച്ചതിന്റെ കാരണം മറ്റൊന്നുമല്ല, പൂതന ഒരു സ്ത്രീയും പിന്നെ ‘മുലകൾ’ ഉള്ളതുകൊണ്ടും തന്നെ എന്നതില്‍ ആര്‍ക്കുമൊരു സംശയവുമില്ല. അപ്പോള്‍ കാര്യം തികച്ചും വ്യക്തമാണ്.

ഇസ്ലാം:
പ്രവാചകന്‍ മുഹമ്മദ് (സ) യെ അന്നത്തെ അറബി ഗോത്ര സമ്പ്രദായം അനുസരിച്ച് ഒരു പ്രായമെത്തുന്നതു വരെ വളര്‍ത്തുന്നതിനു വേണ്ടി വേറൊരാളുടെ കയ്യില്‍ ഏല്‍പ്പിച്ചിരുന്നു. അതും സ്ത്രീകളെ മാത്രം. എങ്ങനെ ഉള്ള സ്ത്രീകളെ? മുലയൂട്ടാന്‍ കെല്‍പ്പുള്ള സ്ത്രീകളെ. (ഇത് പ്രവാചകനു മുമ്പുള്ള നിയമമാണ്. പിന്നീട് ഇത് തിരുത്തിയതായിട്ടാണ് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണുന്നത്. മാതാവിന്‍റെ സ്നേഹം നഷ്ടപ്പെടുമെന്നതിനാല്‍ ഇപ്പോള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രം അനുവദനീയമാണ്.)

ഇസ്ലാമിലെ ഗ്രന്ഥങ്ങളില്‍ മുലകുടിയെക്കുറിച്ച് പറയുന്നത് ഇങ്ങനെ:
വിവാഹമോചിതരായ മാതാക്കളും മറ്റുള്ള മാതാക്കളും രണ്ടു വര്‍ഷം കുട്ടിക്ക് മുല കൊടുക്കണം.
പരിശുദ്ധ ഖുര്‍ആന്‍ സൂറ 46 :15 (അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു), സൂറ 31 :14 (അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്) എന്നീ സൂക്തങ്ങളിലും വ്യക്തമാക്കുന്നു. ഇവിടെയും കാര്യം വ്യക്തം.

ക്രൈസ്തവത:
നസ്രാണിമാരുടെ കര്‍ത്താവും മാപ്പിളമാരുടെ പ്രവാചകനുമായ മഹാനായ ജീസസ് (ഈസ-അ-സ) യുടെ ചരിത്രം അറിയാത്തവര്‍ ഭൂലോകത്തു വിരളമായിരിക്കും. ഇപ്പോഴത്തെ ആധുനിക മനുഷ്യദൈവങ്ങള്‍ ചെയ്യുന്ന തത്തരികിട കോപ്രായങ്ങള്‍ പോലെ യഥാര്‍ത്ഥ ദൈവത്തിനും ശൂന്യതയില്‍ നിന്ന് വിഭൂതിയും ആപ്പിളും ഉണ്ടാക്കുന്ന പോലെ ഒരു കുട്ടിയെ ഭൂമിയിലേക്കു അയക്കാമായിരുന്നു. പക്ഷെ ദൈവം അങ്ങനെ ചെയ്തില്ല. മേരി എന്ന മറിയത്തിന്റെ ഉദരത്തില്‍ സാധാരണ സ്ത്രീകളെ പോലെ പ്രസവിപ്പിച്ചു. എന്തിനാണ് ദൈവം ഒരു സ്ത്രീയെ തിരഞ്ഞെടുത്തു പ്രസവിപ്പിച്ചത് എന്ന് ഒരു വരി വിശദീകരണം പോലും ഇല്ലാതെ തന്നെ നമുക്ക് മനസ്സിലാകും.

ഇനി തലക്കെട്ടിലേക്കു വീണ്ടും:

സ്വശരീരം മറ്റുള്ളവര്‍ക്കു മുന്നില്‍ കാഴ്ച്ചവെക്കുന്ന കൊച്ചമ്മമാരും ഭാവിയില്‍ കൊച്ചമ്മമാര്‍ ആകേണ്ട ക്യാമ്പസ് കൊച്ചനുജത്തിമാരും മുകളില്‍ കൊടുത്ത മൂന്നു ചെറു വിവരണങ്ങളില്‍ നിന്നും വ്യത്യസ്തമായ നിലപാടിലാണുള്ളത്. അവര്‍ ഉടുത്തൊരുങ്ങി തെരുവില്‍ അലയുന്നത് കാണുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ അറിയാതെ വരുന്ന ചിന്തകള്‍ പലതാണ്.

പണ്ടൊക്കെ പാശ്ചാത്യരാജ്യങ്ങളില്‍ ഒരു പാട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. സ്ത്രീകള്‍ക്കു “കഴുതപ്പുലിയുടെ” ബുദ്ധിയാണ്, അവള്‍ക്കു ആത്മാവുണ്ടോ? ആത്മാവുണ്ടെങ്കില്‍ തന്നെ അത് മനുഷ്യന്റെ ആത്മാവാണോ? എന്നൊക്കെ ആ ചര്‍ച്ചകളില്‍ വിഷയമായിട്ടുണ്ട് .

മുകളില്‍ അത് പറയാന്‍ കാരണം ആ ചര്‍ച്ചകള്‍ നടത്തിയ അതേ നാട്ടുകാര്‍ തന്നെ സ്ത്രീ എന്ന അമ്മയെ, ഉമ്മയെ, സഹോദരിയെ വിഗ്രഹവല്‍ക്കരിച്ച കഴ്ചയാണു നാം കാണുന്നത്. വിഗ്രഹവല്‍ക്കരണം എന്നതു കൊണ്ട് ഉദ്ദേശിച്ചത് അവരെ ആരാധനാപാത്രമാക്കി എന്നല്ല, മറിച്ച് അവര്‍ പറഞ്ഞതു പോലെ കഴുതപ്പുലിയുടെ ബുദ്ധിയുള്ള സ്ത്രീകളുടെ തൊലിവെളുപ്പും മുഴുത്ത ശരീരാവയവങ്ങളും പുരുഷന്റെ വികാരത്തെ ഇക്കിളിപ്പെടുത്താന്‍ മാത്രം വേണ്ടിയുള്ള വേശ്യയാക്കി മാറ്റി, അവളറിയാതെ.

ഒരു ചാണ്‍ വയര്‍ നിറക്കാന്‍ വേണ്ടി തെരുവുകളിലെ അരണ്ട മഞ്ഞ മെര്‍ക്കുറി വെളിച്ചത്തില്‍ സ്വശരീരം വില്‍ക്കുന്നവരെയും, ആധുനിക ക്യാമറയുടെ സഹായത്തോടെ ഫ്ലാഷ് ലൈറ്റില്‍ സെന്റീമീറ്ററുകള്‍ മാത്രം വലിപ്പമുള്ള തുണികളില്‍ തൊലിവെളുപ്പും കുഞ്ഞുങ്ങള്‍ക്കു പാല്‍നുകരാന്‍ വേണ്ടി ദൈവം കനിഞ്ഞരുളിക്കൊടുത്ത അവയവങ്ങള്‍ മുഴപ്പിച്ച് കാണിച്ച് ഉളുപ്പില്ലാതെ പകര്‍ത്തി, വീടുകളിലെ സല്‍ക്കാര മുറിയില്‍ തൂക്കിവെച്ച എല്‍ സി ഡി സ്ക്രീനില്‍ ഉരിഞ്ഞാടുന്നവരെയും സമൂഹം രണ്ട് പേരില്‍ വിളിക്കുന്നു,  തെരുവിലെ പെണ്ണിനെ 'വേശ്യ' എന്നും സ്ക്രീനില്‍ ആടുന്നവളെ 'മോഡൽ' എന്നും! തെരുവിലെ പെണ്ണിനെ ഒരു മഹതിയും അനുകരിക്കാറില്ല. കാരണം വയര്‍ വിശക്കാത്തത് കൊണ്ടാവും. പക്ഷേ, സ്ക്രീനില്‍ ഉരിഞ്ഞു തുള്ളുന്നവളെ അനുകരിക്കാന്‍ ലക്ഷങ്ങള്‍ വരെ പൊടിക്കും. അവള്‍ ആടിയതുപോലെ ഉരിഞ്ഞാടാൻ! അവള്‍ കാ‍ണിച്ച പോലെ മുഴപ്പിച്ചു കാണിക്കാൻ!!

ലോകോത്തര കുത്തക കമ്പനികളുടെ ബുദ്ധിയില്‍ നിന്നുമുദിച്ച ഇത്തരം ഫാഷന്‍ ചിന്തകള്‍ക്ക് അടിമയായ സ്ത്രീസമൂഹത്തോട് പറയാനുള്ളത് ..... നിങ്ങളെ നല്ലപിള്ളയാക്കാനൊന്നും പറ്റില്ല. എന്നാലും...ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ നന്നാവാനല്ല ഈ എഴുത്ത്. നമ്മള്‍ പുരുഷ കേസരികള്‍ മോശമാകാതിരിക്കാന്‍ വേണ്ടി മാത്രം. ദര്‍ശിച്ച് കാമവികാരം കൊണ്ട് കഴുതകളെ പോലെ കരയാന്‍ എല്ലാ പുരുഷകോമളന്മാര്‍ക്കും ആവണമെന്നില്ല. അവര്‍ ചിലപ്പോള്‍ ആക്രോശിക്കും, പരിസരം മറന്ന്. അതിനുദാഹരണങ്ങള്‍ പലതുണ്ട് എണ്ണിയാല്‍ ഒടുങ്ങാത്തത്ര!

ചാന്നാര്‍ ലഹള എന്തിനു വേണ്ടി നടന്നോ അതിനു വിപരീതമായ സമരപരിപാടികള്‍ അതേ നാട്ടില്‍ നടക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്!! അന്ന് മറക്കാനുള്ള സമരം ഇന്ന് ഉരിയാനുള്ള സമരം. 







Wednesday, November 21, 2012

ജൂതന്മാര്‍ അഥവാ 'ചതി' ക്കപ്പെട്ടവര്‍

സാമുവല്‍ പി ഹണ്ടിഗ്ട്ടണ്ണിന്റെ 1993-96 കാല ഘട്ടത്തില്‍ പുറത്തിറങ്ങിയ The Clash Of Civilization എന്ന ഗ്രന്ഥത്തില്‍ പറയുകയുണ്ടായി ഇനിയുള്ള കാലഘട്ടം ‘സംസ്കാരങ്ങള്‍‘ തമ്മിലുള്ള പോര്‍വിളികളും യുദ്ധങ്ങളുമായിരിക്കുമെന്ന്.അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ കാര്യം പിന്നീട് എല്ലാ അര്‍ത്ഥത്തിലും പുലരുകയാണുണ്ടായത്.ഇസ്ലാം എന്ന സംസ്കാരം ഒരു ഭാഗത്തും ജൂതരും,ക്രിസ്ത്യാനികളും ഭൂരിപക്ഷമുള്ള പാശ്ചാത്യര്‍  മറുഭാഗത്തും നിന്ന് കൊണ്ടുള്ള സംസ്കാരിക സംഘട്ടനം!!

അത്തരം ഒരു സംഘട്ടനം കണ്മുന്നില്‍ കണുന്ന പോലെ നാം ഓരോരുത്തരും ഇന്നിന്റെ കാലത്ത് കാണുകയാണ്,അനുഭവിച്ചറിയുകയാണ്.അത്തരം സംഘട്ടനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നാം ഓരോരുത്തരും അതീവ തല്പരരാണെന്ന് സോഷ്യല്‍ സൈറ്റുകളിലെ തുറന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ തെളിയിക്കുന്നു.പക്ഷെ അത്തരം ചര്‍ച്ചകള്‍ പലപ്പോഴും അവസാനിക്കുക പരസ്പരം പഴിചാരിയും മറ്റുമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അങ്ങനെ കണ്ടതും,പങ്കെടുത്തതുമായ ചര്‍ച്ചകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് എഴുതാന്‍ ശ്രമിക്കുന്നതാണ് “ജൂതര്‍ അഥവാ “ചതി” ക്കപ്പെട്ടവര്‍ എന്ന തലക്കെട്ടിന്റെ കീഴില്‍ നിന്നും.ഒരു പാട് തെറ്റുകളും ,കുറ്റങ്ങളുമുണ്ടാകും അവയൊക്കെ തിരുത്തി തരണമെന്നും,ചൂണ്ടിക്കാണിച്ച് തരണമെന്നും തുടക്കത്തിലേ ഓര്‍മ്മപ്പെടുത്തട്ടേ..


Sunday, November 18, 2012

ബൂര്‍ഷാ മാപ്പിള Vs നിരീശ്വരവാദി(മൃഗ സ്നേഹി)


നിരീശ്വരവാദിയും,മനുഷ്യ സ്നേഹിയും സര്‍വ്വോപരി “മൃഗ”പ്രേമിയുമായ സായി കിരണ്‍ ഭാര്യയോടും,മക്കളോടും,പിന്നെ അച്ചനും,അച്ചച്ചനും,അപ്പൂപ്പനും,അമ്മയും,അമ്മമ്മയും,അമ്മൂമ്മയുടേയും കൂടെ സ്വവസതിയില്‍ സുഖലോലുപനായി കാലം കഴിച്ച് കൂട്ടുന്ന നേരത്ത് കൂത്താടിയും,കാട്ടാളനും സര്‍വ്വോപരി മപ്പിള ബൂര്‍ഷയുമായ ഈ ഞാന്‍ അങ്ങയുടെ സ്വവസതിയിലേക്ക് എന്റെ ഭാര്യയേയും,മക്കളേയും,ബാപ്പയും,ഉപ്പൂപ്പയേയും,ഉമ്മയേയും,ഉമ്മൂമ്മയേയും കൂട്ടി സര്‍വ്വസന്നാഹമായി അങ്ങയുടെ സ്വവസതി പിടിച്ചെടുക്കാന്‍ കഠാരയും,കുന്തവുമായി ഇറങ്ങി തിരിക്കുന്നു!! എന്റെ കയ്യിലുള്ള ആയുധം കൊണ്ട് നിങ്ങളെയൊഴികെ സകലരേയും ബൂര്‍ഷയായ ഞാന്‍ കൊന്നൊടുക്കി!! പ്രധിരോധത്തിന്റെ ഭാഗമായി താങ്കള്‍ ചെരുപ്പൂം,കല്ലും കൊണ്ട് എന്നെ എതിര്‍ത്തു!! അതില്‍ എന്റെ മക്കളും കൊല്ലപ്പെട്ടു!!
ഇനിയാണ് കഥ!!


Saturday, November 17, 2012

കേരളത്തിലെ ആദ്യത്തെ ലൌ ജിഹാദികള്‍ ഇന്നും സുരക്ഷിതര്‍!!

ലൌ ജിഹാദ് എന്ന പരിശുദ്ധവും,പരിപാവനവും,പരിമള പുളകിത കോമള പ്രണയം അഥവാ പ്രേമം ഇന്നും ഇന്നലേയും തുടങ്ങിയതല്ല!! കേരളത്തിലതിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് മാപ്പിള കലാപം മുതല്‍ ദാ ഇന്ന് വരെ!! അതില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട അപ്പൂര്‍വ്വം ചില ലൌ ജിഹാദ് കഥകള്‍ കണ്ണോണ്ട് കണ്ടവരാണ് നാം മലയാളികള്‍!!

മുക്കുവപ്പെണ്ണിനെ വശീകരിച്ച് പണവും,പണ്ഡവും  കൊടുത്ത് പിരിശപ്പെടുത്തി ഖല്‍ബിലെ ഹൂറിയാക്കിയ കഥന കഥയിലൂടെയാണ് കേരളത്തിലെ  ലൌ ജിഹാദിന്റെ ദാരുണവും ,ക്രൂരവും പൈശാചികവുമായ മുഖം ലോകര്‍  അറിയുന്നത്!!അന്നൊക്കെ ഫൈസ്ബുക്കും,ബ്ലോഗും എന്തിനേറെ നല്ല ഒരു ചാനലുകളോ,കളര്‍ഫുള്ള മസാല മാസികയോ,മഞ്ഞ പത്രങ്ങളോ ഇല്ലാത്ത കാലത്ത് നടന്ന ഈ ഞെട്ടിപ്പിക്കുന്ന സത്യം പുറം ലോകത്ത് വിളിച്ച് കൂവി പറയാന്‍ വേണ്ടത്ര ബുദ്ധിജീവികളും,സമുദായ സ്നേഹികളുമുണ്ടായില്ല  എന്നതാണ് നാം മലയാളികളുടെ ഓരോരൂത്തരുടേയും ദുഖം!! എന്നാലും ഒരു പരിധിവരെ മുക്കുവപെണ്ണിന്റെ കഥയെ ലോകത്ത് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്,അതില്‍ നമുക്കഭിമാനിക്കാം!!



Monday, October 29, 2012

ചെഗുവേര മുസ്ലിമാണോ?

രിത്രം പലപ്പോഴും ചാരിത്ര്യമാകാറുണ്ട്,അത് ചരിത്രകാരന്റെ കുഴപ്പമല്ല ചരിത്രം പ്രചരിപ്പിക്കുന്നവരുടെ വിവരക്കേടാണ്.ചില ചരിത്രങ്ങള്‍ ചവറ്റുകുട്ടയിലുമാകാറുണ്ട് അത് ചരിത്രത്തിന്റെയും കൂടി കുറ്റമാണ്.ചരിത്രം പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് അതാത് കാലഘട്ടത്തില്‍ ജീവിക്കുന്ന ചരിത്രം അറിയാത്ത സാധാരണക്കാരനും,ചരിത്ര ഗ്രന്ഥകര്‍ത്താക്കളുമാണ്. മഹാനായ ജീസസിന്റെ നിരവധി ചിത്രങ്ങള്‍ ഇന്ന് ലഭ്യമാണ് അതില്‍ ഏതാണ് ജീസസ് എന്ന് കണ്ടെത്താന്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരാള്‍ക്കും കഴിയില്ല,അത് പോലെ തന്നെ ജീസസിന്റെ മാതാവായ മേരിയുടെയും.ഏതോ ചിത്രകാരന്റെ ഭാവനയില്‍ വിരിഞ്ഞ കേവലം ചിത്രം ചരിത്രമായി അതും ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരണമുള്ള ചിത്രങ്ങളായി മാറി.ഇവിടെ ചരിത്രം തോറ്റു ചിത്രം വിജയിച്ചു!!അത് പോലെ തന്നെ ഹൈന്ദവ ദൈവങ്ങളും ആരാധനാ പാത്രങ്ങളുമായ ഹനുമാന്‍,ശ്രീ കൃഷ്ണന്‍,ശ്രീരാമന്‍ അങ്ങനെ പോകുന്നവരുടെ മുഖവും ആകാരവും ചിത്രകാരന്റെ ഭാവനയിലും,ഐതിഹ്യങ്ങളുടെ സീരിയലിന്റെ സംവിധായകരും


Friday, October 19, 2012

മലാലയും കുരങ്ങനു കിട്ടിയ പൂമാലയും

അമ്മായിഅമ്മ മരിച്ചപ്പോള്‍ ദു:ഖിക്കുന്ന മരുമോളെപോലെയായിരുന്നു കുറച്ച് ദിവസം സോഷ്യല്‍ സൈറ്റ് മുഴുവനും.അമ്മായിമ്മ മരിച്ചാല്‍ കണ്ണില്‍ നിന്ന് കണ്ണീരും മനസ്സില്‍നിന്ന് ലഡു പൊട്ടലും മരുമോള്‍ക്ക് ഒരിമിച്ചാണെന്ന് ചുരുക്കം!! ഫൈസ്ബുക്കിന്റെ വാളിലും,ഗ്രൂപ്പിലും,സ്റ്റാറ്റസിലും മലാലയ്ക്ക് വേണ്ടി കണ്ണീര്‍ ഒലിപ്പിച്ചവര്‍ മുല്ലപ്പെരിയാറിന്റെ അടുത്തെങ്ങാനും പോയി കണ്ണീരൊലിപ്പിച്ചാല്‍ കേരളത്തിനും ആര്യാടനും ഉപകാരപ്പെട്ടേനേ!!പവര്‍ക്കട്ടിലെ നേരത്ത് അനുഭവിക്കുന്ന ‘നമ്മടെ കൊതു കടിയും മാറിക്കിട്ടും,ആര്യാടന്‍ മാപ്പിളക്കും വകുപ്പിനും കുശാലുമാകുമായിരുന്നു‘. കുരങ്ങന് പൂമാല കിട്ടിയാല്‍ എന്ന് കേട്ടിട്ടേയുള്ളൂ അത് കണ്ട് അനുഭവിച്ചറിഞ്ഞ ഒരു വാരമാണ് സോഷ്യല്‍ സൈറ്റില്‍ സോഷ്യല്‍ ജീവികളാല്‍ കഴിഞ്ഞ് പോയത്.കണ്ണീര്‍ ഒലിപ്പിച്ച് കരയാന്‍ പറ്റാത്തവര്‍ ലൈക്കിയും,ഷയറിയും നിര്‍വൃതി പൂണ്ടു. ശത്രുവിന്റെ ശത്രു മിത്രം എന്ന പുരാണം സത്യമായ വാരവും കൂടിയാണ് കഴിഞ്ഞത്. ആരാണ് മലാല? ആദ്യമായി “വായിക്കുക“ എന്ന വാചകം ഇറങ്ങിയ ഖുറാന്‍ എന്ന മതഗ്രന്ഥം വിശ്വസിക്കുന്നവരാണ് മലാലയും,താലിബാനികളും. വായിക്കണമെങ്കില്‍ “പഠിക്കണം“ എന്ന് മാത്രം പറഞ്ഞ മുസ്ലിം പാരമ്പര്യത്തില്‍ വളര്‍ന്ന കുട്ടി.


Monday, October 8, 2012

ഉറുക്ക് കെട്ടിയ കിറുക്കന്‍ മാരേ,വാ‍രഫലം വായിച്ച് വാ പൊളിക്കുന്ന വട്ടന്‍ മാരേ..

മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു കൈപിടിച്ച് കൊണ്ടുവന്ന ആയിരത്തി തൊള്ളായിരത്തി തോണ്ണൂറിലെ ഇന്ത്യയുടെ സാമ്പത്തിക മന്ത്രിയായ, വിഭജനത്തിനു മുമ്പുള്ള പാക്കിസ്ഥാനിലെ പഞ്ചാബില്‍ ജനിച്ച,  ഇപ്പോഴത്തെ “വില കൂടിയ“ പ്രധാനമന്ത്രി ശ്രീമാന്‍ മന്മോഹന്‍ സിഗ് ഇന്ത്യയുടെ പ്രധാന മന്ത്രിയാവുമെന്ന് ലോകത്തിലെ ഒരു കുട്ടിക്കും ഉറപ്പുണ്ടായിരുന്നില്ല!! ഉറപ്പ് പോയിട്ട് ഒട്ടുമിക്കവര്‍ക്കും അറിയാത്ത അന്നത്തെ സാഹചര്യത്തിനുസരിച്ച് "ഒരു വിലയുമില്ലാത്ത" എന്നാല്‍ ഈ കാലഘട്ടത്തില്‍ ഏറ്റവും "വിലകൂടിയ"സാക്ഷാല്‍ മന്മോഹന്‍ജി ഇന്ത്യയുടെ പ്രധാനമന്ത്രി ആയത് ചന്ദ്ര, ശുക്ര, സൂര്യ ചലനങ്ങളേയും തകിടം മറിച്ച് കൊണ്ടാണ്.

കാലങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ്സിന്റെ കയ്യില്‍ ഭരണം കിട്ടിയപ്പോള്‍ ആരാണ് അടുത്ത പ്രധാന മന്ത്രി? എന്ന് കവടി നിരത്തി, വാരഫലം നോക്കി, ഇന്ത്യയിലെ സകലമാന ജ്യോതിഷികളും ആള്‍ ദൈവ കോമരങ്ങളും തലപുകഞ്ഞാടി.അതിന്റെ  ഫലമായി ഇന്ത്യയുടെ വില കൂടിയ മന്ത്രി പദം സോണിയാജിക്കും മകനും എന്തിനേറെ അറക്കല്‍ കുര്യച്ചനും വരെ വീതിച്ചു കൊടുത്തു കൊണ്ടേയിരുന്നു ജ്യോതിഷ് പണ്ഡിറ്റുകള്‍!!



Saturday, September 15, 2012

ഫാദര്‍ Less അമേരിക്ക & ഫൈസ് ബുക്ക്

ഡേവിഡ് ബ്ലാന്കെന്‍ഹോന്‍ എഴുതിയ "ഫാദര്‍ ലസ്സ്"(തന്തയില്ലാത്ത അമേരിക്ക ) അമേരിക്കയല്ലയിത്.ഇതാണ് എന്റെ  ഫാദര്‍ ലസ്സ്  അമേരിക്ക &ഫൈസ് ബുക്ക് !! ഡേവിഡ്  പറഞ്ഞപോലെ നാല്പത് ശതമാനം കുട്ടികളും അച്ഛന്മാരില്ലാത്ത വീട്ടില്‍ ഉറങ്ങാന്‍ മഹാ ഭാഗ്യം ലഭിച്ച തന്തയില്ലാത്തവന്മാരാണ് അമേരിക്കയിലുള്ളത് . ആ കുട്ടികളൊക്കെ "അച്ഛന്‍" എന്ന വാക്കിന്റെ അര്‍ത്ഥം  അറിയാതെ ജീവിക്കുന്നവരാണ്. അമേരിക്കയിലെ ഒരു ട്രെണ്ടാണ് ഇപ്പോള്‍ ഫാദര്‍ ലെസ്സ് ഹോം. അദ്ദേഹം നിരത്തുന്ന വാദഗതികള്‍ ഒരുപാടാണ്  അത് ചര്‍ച്ച  ചെയ്ത് ഒരു ബുജിയാവാന്‍ താല്പര്യമില്ല.

മുകളില്‍ അത്ര പറഞ്ഞാലേ  കാര്യത്തിലേക്ക് വരാന്‍ പറ്റുകയുള്ളൂ.തന്തയില്ലാതെ  ജാര സന്തതിയായ  വളര്‍ന്നവരെ ഒരു പരിധിവരെ മാത്രമേ പിടിച്ചാല്‍ കിട്ടുകയുള്ളൂ  എന്നത് നഗ്ന സത്യമാണ് അത് കൊണ്ടാവണം ജാരസന്തതിയെ "തന്തയില്ലാത്തവനെ-Bastard എന്ന ഓമനപ്പേര് പണ്ടേ സമൂഹം ചാര്‍ത്തി കൊടുത്തത്.തന്തയില്ലാതെ വളര്‍ന്ന നല്ല കുട്ടികള്‍  എന്നോട്  ക്ഷമിക്കുക.



Tuesday, September 4, 2012

ഞങ്ങള്‍ ബ്ലഡി മല്ലൂസിനു പരമ സുഖം!!


പ്രിയപ്പെട്ട പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി വായിക്കുവാന്‍ ഒരു ഫൈസ് ബുക്ക്, ബ്ലോഗ് സോഷ്യല്‍ ജീവി. കര്‍ണ്ണാടകയിലെ അഗ്രഹാര ജയിലില്‍ സുഖം തന്നെയല്ലേ എന്ന് ചോദിക്കുന്നില്ല.നമുക്കെല്ലാവര്‍ക്കും പരമ സുഖം തന്നെ!!സൂകര്‍ബര്‍ഗിന്റെ ഫൈസ് ബുക്ക് ഉണ്ടായത് കൊണ്ട് സകലവന്മാരുടെയും  ‘സുഖവാസ‘ വിവരം സെക്കെന്റ് കൊണ്ട് അറിയുന്നുണ്ട്.രാഷ്ട്രപതി മുതല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വരെ!!താങ്കളുടെ സുഖവിവരം മാത്രമാണ് അറിയാതെ പോകുന്നത്.അത് കൊണ്ടാണീ എഴുത്തും കുത്തും.

നിങ്ങളുടെ തൊണ്ണൂറുകലിലെ പ്രസംഗം കേട്ട് വളര്‍ന്ന പലരും ഇപ്പോള്‍ ഗതികിട്ടാത്ത പ്രേതങ്ങളെ പോലെ അലയുന്നുണ്ട്.എവിടെയാപ്പാ അവരൊക്കെ എന്നതിനു ഒരു പിടിത്തവുമില്ല.  തൊണ്ണൂറിലെ പ്രസംഗത്തെ കുറിച്ചും, ആ ടീച്ചറില്ലേ,  ആശാന്റെ കവിത പാടി പ്രസംഗിക്കുന്ന ശശികലേയും കുറിച്ച്   ഞാന്‍ എന്തൊക്കെയോ എഴുതിയിട്ടുണ്ടായിരുന്നു താങ്കളുടെ പ്രജകളും,പഴയ കരിമ്പൂചകളും പിന്നെ ടീച്ചറുടെ ട്രൌസര്‍ ഇട്ട് നടക്കുന്ന കുട്ട്യോളും കയ്യും കാലും കാണിച്ച് എന്നെ ഒരിക്കല്‍  വിരട്ടിയതാണ് .ഞാന്‍ ശരിക്കും വിരണ്ടതാ, അതില്‍ നിന്നും രക്ഷ നേടാനാണീ കത്ത്.

നമുക്ക് കാര്യത്തിലേക്ക് വരാം, പരശുറാം മഴുവെറിഞ്ഞ് ഓപ്പറേഷന്‍ ചെയ്ത് ഉണ്ടാക്കിയ കേരളത്തിലെ സമ്പൂര്‍ണ്ണ ചാച്ചരത നേടിയ മല്ലൂസ് വമ്പന്‍ അഘോഷം കഴിഞ്ഞ ക്ഷീണത്തിലാണിപ്പോള്‍ .സ്വാതന്ത്ര്യം ദിനമാഘോഷിക്കാന്‍ പുറത്തൊന്നും പോകേണ്ടി വന്നില്ല എന്റെ തിരുമോന്തക്ക് ദേശീയ പതാകയുടെ നിറം വാരിത്തേച്ച് “ഭാരതീയന്‍” എന്ന് തെളിയിക്കാന്‍ ഞാനടക്കമുള്ള ബൂര്‍ഷാമാപ്പിള ചെക്കന്മാര്‍ ഫൈസ്ബുക്കില്‍ ഒരു പാട് പെടാ പാട് പെട്ടു.എന്നിട്ടും ഏതോ മാപ്പിള വികാര വിവരദോഷ ജീവികള്‍ “പാക്കിസ്ഥാന്‍ കീ ജയ്“ എന്ന് വിളിച്ചെന്ന് പറഞ്ഞ് ഹെന്റമ്മോ!! ആഗസ്ത് പതിനാലു മുതല്‍ പതിനെട്ട് വരെ ഫൈസ്ബുക്കില്‍ സകല 'ആര്‍ഷ ഫാരത ചംച്കാരം' മൂക്കില്‍ നിന്നും ഇറ്റിറ്റ് വീഴുന്നവരും, കാര്യം എന്തെന്നറിയാത്ത സ്റ്റാറ്റസ് കോന്തന്മാരും “പോടാ പട്ടീ പാക്കിസ്താനിലേക്ക്“ എന്ന് അലറുന്നുണ്ടായിരുന്നു.ഛായം തേച്ച മുഖം കൊണ്ട് സകല ഫൈസ് ബുക്ക് ഗ്രൂപ്പിലും പോയി ഞാനും ഈ "ആര്‍ച്ച ഫാരതസന്തതിയാണെന്ന്" തെളിയിക്കാന്‍ എന്റെ ഇമ്മിണി സമയം പോയി കിട്ടി.പിന്നീടാണ് കാര്യം പിടികിട്ടിയത് 'പാക്കിസ്താന്‍ കീ' എന്നാണ് അവര്‍ വിളിച്ചത് "കീ" എന്നാല്‍ ഇറങ്ങിപ്പോകൂ എന്നും അര്‍ത്ഥമുണ്ടല്ലോ!! എന്റെ ഗുണ്ടര്‍ട്ട് സായിപ്പേ അങ്ങയുടെ ഒരു കാര്യം!!സ്റ്റാറ്റസ് രോഗികളും അവരുടെ ഭക്ത ജനലക്ഷങ്ങളും മൂന്നാലു ദിവസം സ്റ്റാറ്റസ് കൊണ്ട് തൃശൂര്‍പൂരം നടത്തി.
പോട്ടെ അതൊക്കെ കഴിഞ്ഞ കഥ!! അടുത്ത പ്രാവശ്യം ഛായം തേക്കുമ്പോള്‍ മുഖത്തെ പച്ചയ്ക്ക് കുറച്ച് കളര്‍ കുറച്ചിട്ട് കാവിക്ക് കളര്‍ ഇത്തിരി കൂട്ടി നോക്കി പരീക്ഷിക്കാം.

മാവേലിയൂടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്  കേരളത്തിലെ ജനങ്ങളുടെ ദേശീ‍യ ത്യോഹാറായിരുന്നു പിന്നെയാകെ പുലിവാല്‍ പിടിച്ചത്.കാണം വിറ്റും ഓണം ഉണ്ണണമെന്ന് ഒരു വിഭാഗവും മാനം വിറ്റും ഓണം ഉണ്ണരുതെന്ന് വേറൊരു വിഭാഗവും കടിപിടികൂടുന്നുണ്ടായിരുന്നു.ഇതിനെതിരെ നമ്മുടെ "മതരാഷ്ട്ര വാദികളായിരുന്നു" മാനം വിറ്റും ഓണം ഉണ്ണണം എന്ന ക്യാമ്പയിനുമായി ശക്തമായി മുന്നോട്ട് പോയത്.അവരെല്ലാം വയര്‍ നിറച്ച്  പതിനാലു തരം കറിയും കൂട്ടി ഓണം  ഉണ്ടും പായസം കുടിച്ചും മാവേലിയുടെ രക്ത സാക്ഷി ദിനം ബഹു ജോറായി അഘോഷിച്ചു,അഘോഷിപ്പിച്ചു!! ഫൈസ് ബുക്കുണ്ടായത് കൊണ്ട് കേരളത്തില്‍ മാത്രമല്ല ആഘോഷം കൊണ്ടാടിയത് അങ്ങ് സുക്കര്‍ ബര്‍ഗിന്റെ വീടിന്റെ പടിക്കല്‍ വരെ എത്തി ഓണ ത്തിന്റെ പായസത്തിന്റ് മണവും അതിന്റെ തൊട്ട് മുമ്പ് നടന്ന ഈദിന്റെ പോത്തിറച്ചി ബിരിയാണിയുടെ മണവും.ഹോ!! അങ്ങനെ മത രാഷ്ട്രവാദികളും സമ്പൂര്‍ണ്ണ ഓണം കൊണ്ടാടി(ഓണമുണ്ട ഉണ്ണികളെ കണ്ടാലറിയാം ഊരിലെ പഞ്ഞം)

ഉസ്താദിന്റെ പഴയ ചങ്ങായി പിള്ളച്ചന്‍ ഇപ്പോള്‍ ഭയങ്കര തിരക്കിലാ അതാ ഇപ്പോ ഉസ്താദിന്റെ കാര്യത്തില്‍ പണ്ടത്തെ പോലെ ശ്രദ്ധിക്കാത്തത്.പാവം കഴിഞ ജന്മത്തിലെ ഏതോ കൊടിയ ശത്രു മകനായ ബേജാറില്‍ ഇപ്പോള്‍ പിച്ചും മേയ്യും പറയാന്‍ തുടങ്ങിയിട്ട് കുറച്ച്കാലമായി.അതിന് മുമ്പ് സുഖവാസത്തിന് കുറച്ച് കാലം നമ്മടെ അച്ചുമാമന്‍ ജയിലിലേക്ക് ടൂര്‍ പാക്കേജില്ലാതെ അയച്ചിരുന്നു.വളരെ പെട്ടെന്ന് പുള്ളി “കഠിന തടവ്” ചാടി പുറത്ത് വന്നു!! പല പറയാന്‍ പറ്റാത്ത രോഗങ്ങള്‍ക്കും അടിമപ്പെട്ട 'മാരക രോഗിയായ' പിള്ളേച്ചന്‍ കുറച്ചൊന്നുമല്ല ജയിലില്‍ നിന്നും കഷ്ടപ്പെട്ടത്.

പിന്നെ ഇവിടെ കുറേയെണ്ണം സുഖവാസത്തിന് പോകേണ്ട തയ്യാറെടുപ്പിലാ....ആ കണ്ടറിയാം...!!പോയാ പോയി ഇല്ലെങ്കില്‍ അടുത്ത പ്രാവശ്യവും നിയമസഭയില്‍ തന്നെ കാണും!! ഫൈസ് ബുക്കിലേയും മറ്റും തിരക്കില്‍ ഇപ്പോള്‍ എല്ലാരും ഉസ്താദിനെ മറന്ന മട്ടാണ്.എപ്പോഴെങ്കിലും ഏതെങ്കിലും പഴയ പിഡിപ്പിക്കാരന്‍ ഉസ്താദിന്റെ താടിക്ക് കൈയ്യും കൊടുത്തിരിക്കുന്ന ഫോട്ടോ അപ്ഡേറ്റിയാലായി...ഒന്നോ രണ്ടോ ലൈക്കോ ഷയറോ പിന്നെ ഒരു ദുആയും ആമീനും കൊണ്ട് അതങ്ങ് പോകും.ആര്‍ക്കും സമയമില്ല അതാ പ്രശ്നം...കുട്ട്യോളേ പറഞ്ഞിട്ട് കാര്യമില്ല കിളവന്മാരാര്‍ തന്നെ സൂക്കര്‍ ബര്‍ഗിന്റെ ഫൈസ്ബുക്കില്‍ ഉറക്കാണ്.

ആ പിന്നെ നമ്മുടെ കേന്ദ്രത്തില്‍ ഇപ്പോള്‍ കോടികള്‍ കൊണ്ടും കരിയും കൊണ്ടുമാണ് കളി.നല്ല പുരോഗതിയുണ്ട്!! ഉസ്താദ് പണ്ട് കണ്ട നരസിംഹ റാവുവിന്റെ ഇന്ത്യയല്ലയിത്.രാജമാരുടേയും,കനി മൊഴിമാരുടേയും,ഗഡ്ഗരി മാരുടേയും റിയലന്‍സിനു തീറെഴുതി കൊടുത്ത കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള വിശാലമായ  ഇന്ത്യ!!സകല അണ്ടാമണ്ടികളും  എത്ര കയ്യിട്ട് വാരിയാലും തീരാത്ത വറ്റാത്ത ഇന്ത്യയുടെ ഖജനാവ് ലോകത്തെ ഒന്നാമത്തെ അത്ഭുതമാണ്!!അത് കൊണ്ട് കേന്ദ്രക്കാര്‍ക്കൊന്നും തീരെ സമയമില്ല. സ്വിസ് ബാങ്കില്‍ പോകാന്‍ തന്നെ സമയമില്ല പിന്നെയല്ലേ മഅദനി!!

വളരെ പൈശാചികവും മൃഗീയവുമായ സൈനിക ആത്മഹത്യയില്‍ പെട്ട് നമ്മുടെ അറക്കല്‍ പറമ്പിലെ കുര്യച്ചന്‍ ആന്റണി തെക്കും വടക്കും ഓടി ചാനലില്‍ 'എ ബി സി ഡി' പറഞ്ഞ് അന്താക്ഷരി കളിക്കുന്ന തിരക്കിലാ അല്ലേല്‍ കാണാമായിരുന്നു.പുള്ളി നേരിട്ട് വന്ന് ജയിലിലി നിന്നും കയ്യോടെ ഇറക്കി കൊണ്ടു വരുമായിരുന്നു.പുള്ളിയെ പറഞ്ഞിട്ട് കാര്യമില്ല ആ വകുപ്പ് കൊടുത്ത മാഡത്തെ പറഞ്ഞാല്‍ മതിയല്ലോ!! പുള്ളിയാകുമ്പോള്‍ കയ്യിട്ട് വാരുകയുമില്ല വാരുന്നത് കണ്ടാല്‍ ഒരക്ഷരം മിണ്ടുകയുമില്ല... മിണ്ടാഞ്ഞിട്ടല്ല മിണ്ടിയാല്‍ തന്നെ ആരുക്കും ഒന്നുംതിരിയില്ല അതാ സംഗതി!!

ആ പിന്നെ താങ്കള്‍ പണ്ട് കൊയമ്പത്തൂര്‍ അണ്ണാചിമാരുടെ ജയിലില്‍ കിടക്കുമ്പോള്‍ വള്ളി നിക്കറിട്ട് മൂക്കൊലിപ്പിച്ച്  നടന്ന “തല നെരച്ച യുവ“ എം എല്‍ എ മാര്‍ "പച്ച വിപ്ലവം" ഉഷാറാക്കുന്ന തിരക്കിലാണ്.ആ പാവം നമ്മുടെ ഒരു ചീഫ് വിപ്പനില്ലേ പുള്ളിയുമായിട്ടാ വിപ്ലവം!! പച്ച വിപ്ലവത്തിന്റെ പിറകെ ഫുള്‍ ടൈം ഓടാനും ചാടാനുള്ളത് കൊണ്ട് ഒരു കാര്യത്തിലും ഇപ്പോ പഴയ പോലെ ശ്രദ്ധയില്ല.അതിനിടയില്‍ എങ്ങനെയാ നിങ്ങളുടെ കാര്യം സൂചിപ്പിക്കുക!!

ആകെ വല്ലപ്പോഴും എന്തെങ്കിലും പിച്ചും മേയ്യും പറയുന്ന അച്ചുമാമനു ഇപ്പോള്‍ പണ്ടത്തെ പോലെ മാര്‍ക്കറ്റില്ല.അഥവാ ഉണ്ടെങ്കില്‍ തന്നെ പുള്ളിയുമായി ഉസ്താദ് ഉടക്കിയതല്ലേ!! എനി ഇപ്പോള്‍ പിണറായിക്കാരനോട് എന്തെങ്കിലും പറഞ്ഞാല്‍ നടക്കോ എന്നറിയില്ല പുള്ളി ഫുള്‍ ബുസിയാ!! ജയിലില്‍ നിന്നും ഇറക്കാനും,കയറ്റാനും, വെട്ടാനും,വെട്ടിക്കാനും, അങ്ങനെ കണ്ണൂരിന്റെ തനതു കലാരൂപമായ “കൊലയാട്ടം” നടത്തുന്ന തിരക്കിലാണ്. ബുസിയല്ലെങ്കില്‍ പോലും ഉസ്താദിന് ഒരു ഫ്രെണ്ട് റിക്ക്വസ്റ്റ് അയക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണിപ്പോള്‍.അയച്ച റിക്ക്വസ്റ്റ് കൊണ്ട് പുള്ളിയുടെ പ്രഫൈലില്‍ പണ്ട് വൈറസ് കേറിയെന്നും പറഞ്ഞ് സകലവന്മാരേയും പണ്ടേ ലിസ്റ്റില്‍ നിന്നും ബ്ലോക്കാക്കിയിരുന്നു.

മുല്ലപ്പെരിയാര്‍ ഇപ്പം പൊട്ടും... ഇതാ പൊട്ടി....ഇതാ കേരളം ഒലിച്ചു.....എന്നിട്ട് മുല്ല(പ്പൂ‌)പ്പെരിയാര്‍ വിപ്ലവം നടത്തിയ നമ്മൂടേ ഫേസ് ബുക്കിലെ സ്റ്റാറ്റസ് രോഗികള്‍ കനിയണം എന്നാലെ വല്ലതും നടക്കൂ.ആ സ്ഥിതിയിലേക്കാ കാര്യങ്ങളുടെ കിടപ്പ് !!അതിനൊക്കെ അവര്‍ക്ക് സമയം കിട്ടോ ആവോ എന്നറിയില്ല.

ഉസ്താദേ,പണ്ട് നിങ്ങള്‍ പറഞ്ഞ ജഗല്‍ പൂരും,ഭഗല്‍ പൂരും ഇന്ന് നമ്മടെ ആസാമും മറ്റുമായി മാറിയിട്ടുണ്ട്.നിങ്ങള്‍ ഉണ്ടെങ്കില്‍ ഹൊ!! മന്‍മോഹന്‍ സിംഗിനു നിക്കപൊറുതി കൊടുക്കില്ലെന്നറിയാം.അതിന്റെയൊക്കെ ഫോട്ടത്തില്‍ ലൈക്കി കമന്റിയും നമ്മളെ കൌ തളര്‍ന്നു.അപ്പോ ഉസ്താദിന്റെ ഫോട്ടോ വല്ലതും കാണുമ്പോള്‍ തന്നെ കയ്യിലുള്ള കമന്റൊക്കെ സോമാലിയയിലേക്കും,പാമ്പിന്റെ മണ്ടയിലുള്ള ശിവനിലേക്കും,തക്കാളിയിലെ അല്ലാഹുവിന്റെ നാമത്തിലേക്കും,മമ്മൂട്ടിക്കും എന്തിനേറെ സന്തോഷ് പണ്ഡിറ്റിലേക്കും വാരിയെറിഞ്ഞും സ്റ്റോക്ക് തീര്‍ന്നത് കൊണ്ടാ...അല്ലെങ്കില്‍ കാണിച്ച് തരുമായിരുന്നു.

ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ ബ്ലഡി മല്ലൂസിനു ഇവിടെ പരമ സുഖം!! ഓണം ഉണ്ടും,പെരുന്നാള്‍ അടിച്ച് പൊളിച്ചും ഫൈസ്ബുക്കില്‍ കയറി ലൈക്കിയും ഷയറിയും ഭാവി ജീ‍വിതം ഭാസുരമാക്കുന്നു.അതിനിടയില്‍ ഉസ്താദിന്റെ ഹാലൊക്കെ നോക്കാനാരിക്കാ സമയം!! ഉള്ള സമയം മൊത്തം ആരെയെങ്കിലും ജയിലിലേക്കയക്കാന്‍ മെനക്കെട്ട് നടക്കുകയാ നമ്മള്‍ ബ്ലഡി മല്ലൂസ്!! റയില്‍ വേ ട്രാക്കില്‍ ബോംബ് വെച്ച വകുപ്പില്‍ ആരെയെങ്കിലും ഉസ്താദിന്റെ കൂടെ അഗ്രഹാരയിലേക്ക് കയറ്റാന്‍ നോക്കിയതാ...പക്ഷെ ബോംബ് വെച്ച ചങ്ങായിക്ക് അടിവയറ്റിലുള്ള ഭയങ്കര "വ്യക്തി വൈര്യാഗത്തിന്റെ" അസുഖമുള്ളത് കൊണ്ട് നമ്മള്‍ മല്ലൂസ് വേറുതെ വിട്ടു....അല്ലേല്‍ കാണാമായിരുന്നു പൂരം!!ഉസ്താദിനു മിണ്ടിയും പറഞ്ഞിരിക്കാന്‍ ആരെയെങ്കിലു കിട്ടുമായിരുന്നു.നമ്മുടെ ചാനലുകളിലെ ജയശങ്കര്‍ മാരാര്‍ജിമാര്‍ക്കൊക്കെ കറങ്ങുന്ന കസേരയിലിരുന്നു മണിക്കൂറുകളോളം എന്തെങ്കിലും മിണ്ടിയും പറഞ്ഞിരിക്കാനുള്ള അവസരമാണ് ആ വ്യക്തി വൈരാഗ്യ രോഗി ഇല്ലാതാക്കിയത്!!

എനിയിപ്പോള്‍ പച്ച വിപ്ലവക്കാര്‍ക്കും,പച്ച പതാക ഏന്തുന്ന പാണക്കാട്ട് കാര്‍ക്കും,പിണറായിക്കാരനും,അച്ചുമാമനും,ഉമ്മച്ചനും, തുടങ്ങി സകലവന്മാര്‍ക്കും ഒരു ലെറ്റര്‍ ബോംബോ മറ്റോ അയച്ച് നോക്ക് പോയാല്‍ ഒരു ലെറ്റര്‍ കിട്ടിയാല്‍ നമ്മള്‍ ബ്ലഡി മല്ലൂസുമൊത്ത് ഭാവി ജീവിതം ഭാസുരം!! സ്റ്റാറ്റസാക്കി ഫൈസ്ബുക്കിലിടാന്‍ ആള്‍ കേരളാ സൂ‍ക്കര്‍ ബര്‍ഗ് സ്റ്റാറ്റസ് അസോസിയേഷന്‍ സെക്രട്ടറി മാരെ നമ്മള്‍ സോഷ്യല്‍ ജീവികള്‍ ഏല്‍പ്പിക്കാം...അവര്‍ക്കാകുമ്പോള്‍  കൈ മടക്കൊന്നും കൊടുക്കണ്ട...രണ്ട് ലൈക്ക് കിട്ടിയാല്‍ ബഹുത് ഖുഷിയാ....!! എന്തായാലും താങ്കള്‍ വഫ്വാത്തായാല്‍ ആറടി മണ്ണ് തരാന്‍ നമ്മള്‍ ബ്ലഡി മല്ലൂസിനു വിഷമമൊന്നുമുണ്ടാകില്ല. പത്ത് കൊല്ലം കൊയമ്പത്തൂരിലെ അണ്ണാച്ചിമാരോടപ്പം കഴിഞതല്ലേ എനി അവരെങ്ങാനും ഉസ്താദ് വഫ്വാത്തായാല്‍  "ഉങ്കള്‍ മല്ലൂസ് ഉസ്താദ് പൊണം" നമ്മ തമിള്‍ മക്കള്‍ക്ക് കെടച്ചതാകണം...എന്ന് വല്ലതും തമിളില്‍ കാച്ചിയാല്‍ നമ്മള്‍ കുഴങ്ങും!!

മല്ലൂസ് ടോക്ക്: തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം ഏതു രാജയായാലും,ഖോജയായാലും!! പക്ഷെ ഇന്നത്തെ നിയമം പലര്‍ക്കും പല വിധമാണ് പല തരമാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഫ്രീയായി കിട്ടുന്ന ചുമയ്ക്കുള്ള മരുന്ന് പോലെ!! മഅദനി ഒരു മാലാഖയൊന്നുമല്ല,പക്ഷെ ഒരു മനുഷ്യനാണ്!! കള്ളന്മാരും,കൊള്ളക്കരും,കൊലപാതകികളും സുഖിയന്മാരായി നാട് വാഴുന്നു...കേവലം സംശയത്തിന്റെ പേരില്‍ നിരപരാധികള്‍ അഴികളെണ്ണെന്നു!! ഒരു വിഭജനം കൂടി മനസ്സിലുണ്ടാക്കാനേ ഇത്തരം നടപടികള്‍ കൊണ്ടുണ്ടാവുകയുള്ളൂ.

മനുഷ്യത്വം മരവിക്കാത്തവര്‍ക്കായി മാത്രം!!
പടന്നക്കാരന്‍


Monday, August 20, 2012

പാർക്കലീത്താ പോർക്കളം പാക്കിസ്ഥാന്‍ കോല്‍ക്കളി

ചാഞ്ഞും ചെരിഞ്ഞും,ആടിയും,പാടിയും,ചാടിയുമുള്ള അഭ്യാസ പ്രകടനമാണ് കേരളത്തിന്റെ കലാരൂപമായ കോല്‍ക്കളി.കേരളത്തിലെ എല്ലാ മതക്കാരും ഒരു പോലെ പലപേരുകളിലായി കളിക്കുന്ന കളിയുംകൂടിയാണ്  കോല്‍ക്കളി.  ഈ കളിക്കൊരു പ്രത്യേകതയുണ്ട്  ഒരു മുട്ട് പിഴച്ചാല്‍ എല്ലാം തകരും അല്ലെങ്കില്‍ കളിക്കുന്നവരില്‍ ആരെങ്കിലും ഇടംങ്കോലിട്ടാല്‍ “തത്തകൃത തകൃതാതില്ല തൈതാനം” പോലെയാകും!! ഇടയ്ക്കിടെ "മിന്‍ഫോ മിന്‍ഫോ" പറഞ്ഞില്ലെങ്കില്‍ അലമ്പന്മാര്‍ കോലിട്ടിളക്കും അതും  ഇടംങ്കോല്‍!!   പാക്കിസ്ഥാനില്‍കോല്‍ക്കളിയുണ്ടോയെന്നെനിക്കറിയില്ല.
നമ്മുടെ വിഷയം കോല്‍ക്കളിയല്ല ഇടങ്കോലിട്ട് കളികള്‍ അലമ്പാക്കുന്ന അലമ്പന്മാരാണ്!!

പള്ളി വളപ്പില്‍ നിന്നും വെള്ളം കുടിച്ച് പാറുന്നു പോകവേ അമ്പല മുറ്റത്ത് തൂറിയ കാക്കയ്ക്ക്  (ഒര്‍ജിനല്‍ കാക്ക തന്നെ അല്ലാതെ മപ്പിള കാക്കാമാരല്ല) പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നും,ആ കാക്ക കാണിച്ചത് അവഹേളനവും ,ഹൈന്ദവന്റെ മുഖത്താണ് ആ കാക്കതൂറിയതെന്നും “ഉണരൂ ഹൈന്ദവാ“... “പ്രതികരിക്കൂ ഹൈന്ദവാ“ എന്ന് സ്റ്റാറ്റസ് എഴുതുന്ന സ്റ്റാറ്റസില്ലാത്ത സ്റ്റാറ്റസ്  രോഗികള്‍ക്കും, നായര്‍ വളര്‍ത്തുന്ന പട്ടി പള്ളി ഗേറ്റില്‍ വന്ന് കുരച്ച് പള്ളിക്കെതിരെ ക്രൂരമായ രീതിയില്‍ ആക്രോശിച്ചൂ “വരൂ... കൊരക്കുന്ന പട്ടിയെ കല്ലെടുത്തെറിയൂ ... എന്ന് ആക്രോശിക്കുന്ന മാപ്പിളവികാര ജീവികള്‍ക്കും,  ഒന്നിലുമില്ലാതെ കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഒരു ചുക്കുമറിയാതെ  അവിടുന്നും ഇവിടുന്നും കേട്ട അരവരിയും,മുറിചിത്രവും സ്റ്റാറ്റസായി എഴുതി ദിവസം മുഴുവന്‍ സ്റ്റാറ്റസ് അഘോഷ മാമാങ്കം നടത്തുന്ന "യുക്തിമത" വിശ്വാസികള്‍ക്കും   ഈ കോല്‍ക്കളി മാ‍മങ്കം   ഇടംങ്കോലില്ലാതെ സമര്‍പ്പിക്കുന്നു!!

രാജ്യം സ്വാതന്ത്ര്യ ദിനമാഘോഷിച്ചതിന്റെ ഹാംങ്ങോവര്‍ മാറിയിട്ടില്ല.സോഷ്യല്‍ സൈറ്റുകളില്‍ അപ്ഡേറ്റിയ മൂവര്‍ണ്ണ നിറം മങ്ങിയിട്ടുമില്ല.ആഗസ്റ്റ് പതിനാലിനു നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം പച്ചപതാകയുയര്‍ത്തി ഭാരതമണ്ണിലാഘോഷിച്ചു!!! പോരെ പുകില്‍!! സ്റ്റാറ്റസ് രോഗികള്‍ തുള്ളിച്ചാടി ,ചാഞ്ഞും ചെരിഞ്ഞുമാടി Mother "Fu...r" എന്നുവരെ എഴുതാന്‍ ആള്‍ക്കാര്‍ ഇടംങ്കോലിട്ട് മത്സരിച്ചു.  വായിച്ചിട്ടും ലൈക്കിയും നിര്‍വൃതിയടയാത്ത   ഭകതന്മാര്‍ ഷയറിയും ഘോഷിച്ചു!! അര വരിയും മുറിചിത്രവും ആഘോഷ മാമങ്കം പൊടിപൊടിച്ചു..!! കാര്യം അറിയാതെ സ്റ്റാറ്റസ് രോഗികള്‍ കഴുതക്കാമം പോലെ കരഞ്ഞു തീര്‍ത്തു!!  ഫേക് വാര്‍ത്തകള്‍ ഫൈസ്ബുക്കിലെ ഫൈക്കല്ലാത്തവന്മാര്‍ ഫേമസാകാനും ഫേമസാക്കാനും പോസ്റ്റികളിക്കുന്നു.  സത്യത്തിലവര്‍ ചെയ്യുന്നത് നല്ല രീതിയില്‍ കളിച്ച് കൊണ്ടിരിക്കുന്ന കോല്‍ക്കളിയില്‍ ഇടംങ്കോലിട്ട് കോലുകള്‍ തെറിപ്പിക്കുകയാണ്.ഇതൊരു ചെറിയ ഉദാഹരണം മാത്രം, ഇത്തരം “തത്തകൃത തകൃതാതില്ല തൈതാനം“പോലെയുള്ള പ്രചരണം ദിനവും സോഷ്യല്‍ സൈറ്റുകളില്‍  ഇടംങ്കോല്‍ പോലെ നടക്കുകയാണ്.അത് സത്യമെന്ന് വിശ്വസിച്ച് പരസ്പരം പകയും,വിദ്വേഷവും വെച്ചു പുലര്‍ത്താന്‍ മാത്രം ഉപകരിക്കുന്ന ഇത്തരം സ്റ്റാറ്റസ് ജല്പന രോഗികളെ ബഹിഷക്കരിച്ചാല്‍ പോലും അവരുടെ ജല്പനങ്ങള്‍ കണ്ടും കേട്ടും  ഹൃദയം വികൃതമായവരുടെ എണ്ണം വളര്‍ന്നിട്ടുണ്ടാകും.

ചാനല്‍ മുതലാളിമാരുടെ ഫ്ലാഷ് ന്യൂസ് പോലെ ഫ്രീയായി കിട്ടിയ ഫൈസ്ബുക്ക് അക്കൌണ്ടില്‍  സ്റ്റാറ്റസ് എഴുതാന്‍ മാത്രം E- മാപ്പിളയും,E-നസ്രാണിയും,E-ഹൈന്ദവനും,E-യുക്തിമാന്മാരും മത്സരിക്കുന്ന കാഴചയാണ് കാണുന്നത്.കേട്ട വാര്‍ത്തയില്‍ സത്യമുണ്ടോ എന്നുപോലും നോക്കാതെ  “തൂറിയെടാ തൂറി കോരടാ കോര്” എന്ന  അടിച്ചുതളക്കാരി മുദ്രാവാക്യം പോലെ രണ്ട് മൂന്ന് ദിവസം ആ സ്റ്റാറ്റസ് പിന്നെ അവിടുന്നും ഇവിടുന്നും നാറുന്നുണ്ടാകും.

അറിവ് പകര്‍ന്ന് നല്‍കാനും, സൌഹൃദ വളര്‍ത്താന്‍ ഉപയോഗിക്കോണ്ടെ ഇത്തരം സോഷ്യല്‍ സൈറ്റുകളില്‍ ഇന്നു കാണുന്നത് “തത്തകൃത തകൃതാതില്ല തൈതാനം” !! യുറോപ്പിലൊക്കെ  അപ്പൂപ്പന്റെ താടിനരച്ചു,ഉപ്പുപ്പാന്റെ സെറ്റ്പല്ല് പൊട്ടിപ്പോയി,ഉമ്മുമ്മാന്റെ അലിക്കത്ത് പൊട്ടിപ്പോയി,പട്ടിപെറ്റു,പൂച്ചക്ക് ബോയ് ഫ്രെണ്ട് വേണം  എന്നൊക്കെയായിരുന്നു സ്റ്റാറ്റസ്  അപ്ഡേറ്റുകള്‍  നടക്കാറുള്ളതെന്ന് കേട്ടിട്ടുണ്ട്. ദോഷകരിഞ്ഞുപോയ്,കറിക്കു ഉപ്പ് കുറഞ്ഞു,പശു മൂക്ക് കയറു പൊട്ടിച്ചു എന്നൊക്കെയുള്ള സ്റ്റാറ്റസുകള്‍ നമ്മുടെ നാട്ടിലെ  വീട്ടമ്മമാരും വീട്ടച്ചന്മാരും വീട്ടിലെ മക്കളും അപ്ഡേറ്റ് ചെയ്യാന്‍ തുടങ്ങി.  നൂറുചതമാനം ചാച്ചരത നേടിയ സകല മ-പു-കെ കളും കാര്യം അറിയാതെ കാണാത്തത് കേട്ട മുറിവരി പെരുപ്പിച്ച് ‘അഫിമാനത്തോടെ ത്ഫൂ‘....സറ്റൈലില്‍ സ്വന്തം വാളില്‍ കാര്‍ക്കിച്ച് തുപ്പുമ്പോള്‍   അവരോടൊക്കെ “നല്ല സഹതാപം“ മാത്രമേ തോന്നാറുള്ളൂ.കേട്ടപാതി കേള്‍ക്കാത്ത പാതി “കാള പേറ്റിനു അമേരിക്കയില്‍” എന്ന് കേള്‍ക്കേണ്ട താമസം ഫുദ്ധിരാക്ഷസന്മാര്‍ തുടങ്ങും സ്റ്റാറ്റസടിക്കാന്‍. വാര്‍ത്തകളില്‍ സത്യമുണ്ടോ യുക്തിയുണ്ടോ എന്നൊന്നും നോക്കാതെ തുടങ്ങും...ഡാ കോവിന്ദാ നമ്മക്കും കിട്ടണം ലൈക്കും ഷയറും!! അങ്ങനെയുള്ള സ്റ്റാറ്റസ് കാണുമ്പോള്‍ ഓര്‍മ്മവരുന്നത് മഞ്ഞപ്പത്രത്തിന്റെ മൂലയിലുള്ള വല്ല മസാല വാര്‍ത്തകളും ബസ്റ്റാന്റില്‍ ഉച്ചത്തില്‍ വിളിച്ച് വില്‍ക്കുന്ന പയ്യന്‍സ്മാരെയാണ്.

മാപ്പിള രാജ്യമാണു ഇന്ത്യയില്‍ വേണ്ടതെന്നും അതുല്ല ഹൈന്ദവ രാജ്യമാണെന്നും ഇതൊന്നു മല്ല കര്‍ത്താവിന്റെ രാജ്യമാണ് വേണ്ടതെന്നും ഒരു ദൈവവും വേണ്ട ഭക്തരും,ഭക്തിയും വേണ്ട യുക്തിമത രാജ്യമാണ് വേണ്ടതെന്നും സോഷ്യല്‍ സൈറ്റുകളില്‍ എഴുതി അരിശം തീര്‍ക്കുന്നവരും,ഖല്‍ബില്‍ പിരിശം വെച്ച നടക്കുന്നവരും സ്വന്തം ജീവിതത്തില്‍ പ്രമാണങ്ങളിലോ ഗ്രന്ഥങ്ങളിലോ ഇസങ്ങളിലോ പറഞ്ഞ ഒരു വരിപോലും പിന്തുടരാത്തവാരാണെന്നാണ് പരമ സത്യം!!

ഇസ്ലാം മതത്തില്‍ വ്യക്തമായി പറഞ്ഞ കാര്യമാണ് “രാജ്യ സ്നേഹം”ഈമാനിന്റെ (വിശ്വാസത്തിന്റെ) എഴുപതില്‍ പരം ശാഖകളില്‍ പറഞ്ഞ ഒരു കാര്യമാണ്.രാജ്യസ്നേഹം ഈ മാന്റെ ഭാഗമാണ്(വിശ്വാസത്തിന്റെ).രാജ്യസ്നേഹമില്ലാത്തവര്‍ മുസ്ലിം വിശ്വാസികളല്ല മറിച്ച് മുസ്ലിം നാമധാരികള്‍ മാത്രമാണ്.

ഞാന്‍ വിശ്വസിക്കുന്ന മതമോ,സംസ്കാരമോ, ഇസങ്ങളോ ഇന്ത്യ എന്ന മഹാ രാജ്യം  ഭരിക്കണമെന്ന് മുറവിളികൂട്ടുന്ന വികാര വിവരദോഷികള്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം ജീവിതത്തില്‍ അവരുടെ പ്രമാണങ്ങളിലോ ഗ്രന്ഥങ്ങളിലോ  ഇസങ്ങളിലോ പറഞ്ഞ പോലെ ജീവിച്ച കാണിക്കുകയാണ് .അല്ലാതെ മറ്റുള്ളവരുടെ മേക്കിട്ട് ഇടംങ്കോലിട്ട് കോല്‍ക്കളി കളിക്കുകയല്ല ചെയ്യേണ്ടത്.

സ്റ്റാറ്റസ് ജല്പനം:സ്വന്തം ജീവിതത്തിലും,ഹൃദയത്തിലും “ദൈവീക ഭരണവും ,യുക്തിമത ഭരണവും  നടത്തുക,എന്നിട്ടാവാം..“തത്തകൃത തകൃതാതില്ല തൈതാനം” !!

തലക്കെട്ടിനോട് കടപ്പാട് :പ്രമുഖ പണ്ഡിതനായ മക്തി തങ്ങളുടെ കൃതിയുടെ നാമം.(പാർക്കലീത്താ പോർക്കളം ) ബാക്കി ഭാഗം എന്റെ വകയും.




Saturday, August 11, 2012

കഠോര കുഠാരം!!



ആസ്സാം നിനക്കെന്തു പറ്റി
-------------------------------------
ഒരു കുടം ചോര,ഒരു കുടം കണ്ണീര്‍..
പക്ഷെ ഒരു ദിനം ചെയ്ത പാപം ...
ഒരു യുഗം കുളിച്ചാലും പോകാത്ത ..
രക്തക്കറയുണ്ടാകും ആസ്സാം നിന്‍ കൈ വെള്ളയില്‍...


റീചാര്‍ജ് ദാരിദ്ര്യം
--------------------
വിശന്ന് കരിഞ്ഞപള്ളയും...
ഒരു മണിയരിക്ക് ഒരു തരി പൊരിക്ക് കൈ നീട്ടി..
പൊള്ളുന്ന പള്ളയിലേക്കിടാന്‍ ...
പൊള്ളിയ കൈവെള്ളയില്‍ കിട്ടിയ E- സുഖം വിശപ്പടക്കിയില്ല...
റീചാര്‍ജ് ചെയ്യാന്‍ പൊട്ടിയ വക്കുള്ള ചട്ടിയും വിറ്റു...


ഓ സോമാലി 
---------------
ചുണ്ട് നനഞ്ഞില്ല പള്ള നിറഞ്ഞില്ല..
നിന്‍ കണ്ണീര്‍ കൊണ്ട് ലോകം കൊണ്ടാടി...
എല്ലും തോലുമായ നീ സകലര്‍ക്കും പ്രിയനായി...
നിന്‍ പള്ള നിറഞ്ഞില്ല ചുണ്ടും നനഞ്ഞില്ല...
പക്ഷെ ഫൈസ്ബുക്ക് പേജുകള്‍ പണ്ടേ നിറഞ്ഞു കവിഞ്ഞു...

അല്ലയോ ബര്‍മ്മ
-------------------
ചുടു ചോര മണക്കുന്ന ഫൈസ് ബുക്ക് വാള്‍ ...
കുഞ്ഞു കരളുകള്‍ തെരുവില്‍ കത്തിയമരുന്നു...
കാഴ്ച കണ്ടെന്‍ കരളിനുള്ളം കരിയുന്നു.. .
കരയാന്‍ കണ്ണുനീര്‍ ബാക്കിയെന്നിലില്ല...
നിന്റെ മുറിവുകള്‍ തുന്നാനവിടെ “സൂചിയില്ല“..

സ്തനാം സിംഗ്
--------------------
നീയെത്ര ഭാഗ്യവാന്‍...
ദൈവ കോപത്തില്‍ ജീവന്‍ വെടിയാന്‍..
ഭാഗ്യം ലഭിച്ചവന്‍ നീയാണ്..
ദൈവത്തിന്‍ "മാര്‍വിടത്തെ ആത്മീയ“ ചൂടറിഞ്ഞില്ലെങ്കിലും..
ദൈവത്തിന്‍ കൈച്ചൂടറിഞ്ഞവന്‍...





Sunday, August 5, 2012

ഉഡായിപ്പിലെ ഉറൂസും,(ആള്‍ ) ദൈവ കോപവും

Warning!!
ള്‍ ദൈവ ദാസീ ദാസന്മാര്‍,മുടിയാട്ട വിളയാട്ടം നടത്തുന്നവര്‍,കുരിശില്‍ നിന്നും ഒലിച്ചിറങ്ങുന്ന  ഹത്തര്‍ വാരിത്തേക്കുന്നവര്‍,ഹൈടക് ശിവ ഭക്ത്നമാര്‍,തക്കാളിയിലേയും ചക്കയിലേയും ദൈവ നാമം  പ്രകീത്തിക്കുന്ന സോഷ്യല്‍  മീഡിയയിലെ  ഭക്തജനകോടികള്‍,ഉഡായിപ്പ് ഉറൂസ് വാദികള്‍,കബര്‍ പൂജാരികളും ഭകത്നമാരും,ആള്‍ ദൈവങ്ങള്‍ ചാവാന്‍ കിടക്കുമ്പോള്‍ മനമുരുകി പ്രാര്‍ഥിച്ചവര്‍, പിന്നെ കപട മത സൌഹാര്‍ദവാദികളും ദയവു ചെയ്ത് ഈ ഊഡായിപ്പ് ബ്ലോഗ്ഗ് വായിക്കാന്‍ പാടുള്ളതല്ല!! വായിച്ച് കഴിഞാല്‍  മൃഗീയവും പൈശാചികവുമായി സംഭവിക്കുന്ന മാനസിക വിഭ്രാന്തി,തെറിപറയാന്‍ മുട്ടല്‍  എന്നിവയുക്ക് യതൊരു മറുമരുന്നും ഇതുവരെ കണ്ടുപിടിക്കാത്തത് കൊണ്ട് Be Careful!! 

ഹാ അത്ഭുദം കാണിച്ച എന്റെ മരണ സമയം അടുത്തില്ല എന്നും ബാക്കിയുള്ളവരൊക്കെ എന്നെക്കാള്‍ മുമ്പേ മരിക്കുമെന്നും വീമ്പ് പറഞ സത്യസായി ബാവ എന്ന് പേരുള്ള പുട്ടപര്‍ത്തിക്കാരനായ ആള്‍ ദൈവ മനുഷ്യന്‍ “സത്യ“ എന്ന പേരിനോട് പോലും നീതി പുലര്‍ത്താതെ തെക്കോട്ടെടുക്കുന്നത് കണ്ണോട് കണ്ടവരാണ് നമ്മള്‍. മരണപ്പെട്ട ഈ ആള്‍ ദൈവം വര്‍ ങ്ങള്‍ക്കു മുമ്പ് ദൂരദര്‍ശന്‍ മാത്രം വാഴുന്നൊരു കാലത്ത് ഒരു മഹാ അത്ഭുദം കാണിക്കുകയുണ്ടായി ശൂന്യതയില്‍ നിന്നും അതാ കിടക്കുന്നു ഒരൊന്നന്നര പവന്‍ മാല!! കണ്ടവര്‍ വാഴ്ത്തി കേട്ടവര്‍ ഏറ്റുപാടി..ആ മഹാ അത്ഭുദം  സ്വന്തം ക്യാമറയില്‍ പകര്‍ത്തിയ ദൂരദര്‍ശന്‍ ക്യാമറാമാന്‍  അത്ഭുദ തട്ടിപ്പ് ദൃശ്യം ലോകരെ കാണിച്ചപ്പോ‍ള്‍ കാലം അതികം താമസിയാതെ തന്നെ  നഷടമായത് ജോലി!!ദൈവ കോപം എന്നല്ലാതെ എന്തു പറയാന്‍..!

കേരളക്കരയിലെ.. ക്ഷമിക്കണം, ലോകരുടെ കെട്ടിപ്പിടി അമ്മയായ പാവപ്പെട്ട പണക്കാരിയായ “സുധാമണി“ വീണ്ടും ക്ഷമി മതാ അമൃതാനന്ദമയി  അവര്‍കളോട് ഏതോ ഒരു ബീഹാറുകാരന്‍   എന്തോ പറഞ് തട്ടിക്കയറിയപ്പോള്‍ പാവം ആ മാനസിക രോഗിയെ  ആരോ തട്ടി!!ഹോ.. ഇപ്പൊഴത്തെ ദൈവ കോപം!!  കൂലി വരമ്പത്ത് നിന്ന് തന്നെ കൊടുക്കുന്ന കാലം!! (അമ്മേ മായേ എന്നെ തട്ടിയേക്കല്ലേ എന്റെ  കുഞ്ഞിനെ  ഒക്കത്ത് തട്ടിയിട്ട് കൊതി തീര്‍ന്നില്ല)

സ്തോത്രം .... സ്തോത്രം ...അലേലുയാ ...അലേലൂയാ.. മുല്ലക്കര സാറണ്ണാ അങ്ങേക്ക് സ്തോത്രം!! മുല്ലക്കരസാറണ്ണന്‍ ആയിരത്തി നാനൂര്‍ പിശാചിനെ ഒന്നിച്ചൊഴിപ്പിചതിന്റെ ക്ഷീണം സോഷ്യല്‍ സൈറ്റുകളില്‍ അലയടിയിക്കുകയാണ്.മുല്ലക്കരസാറണ്ണാ നമ്മടെ സൂക്കര്‍ബര്‍ഗ് ആകെ ബേജാറിലാണുള്ളത് കോടിക്കണക്കിനു ഫൈക്കന്മാര്‍ ഫൈസ്ബുക്കില്‍ കയറിനിരങ്ങുന്നു അവരെയൊക്കെ ഒഴിപ്പിക്കാന്‍ എന്തോരം ചിലവുവരും??

ചിലനസ്രാണിമാരും ചില ഹൈന്ദവരും ആള്‍ ദൈവത്തിന്റേയും പുണ്യ പുരുഷ മഹതികളുടേയും  പിറകെ പായുന്നത് കാണുമ്പോള്‍ “നമ്മക്കാരുമില്ലല്ലോ റബ്ബേ”  എന്ന്  കരഞ്ഞ് കല്‍ബില്‍  തീ പിടിപ്പിച്ചവരുടെ കല്‍ബൊന്നു തണുപ്പിക്കുന്നവരാണ് ഉഡായിപ്പ് ഉറൂസ് വാദികള്‍  അഥവാ ശവകുടീര ഭകത്നമാര്‍!!

ഉറൂസ് എന്ന ഉറുദു വാക്കിനെ  പച്ചമലയാളത്തില്‍ പറഞാല്‍  ഉത്സവം,പൂരം എന്നൊക്കെയാണ്. പണ്ടൊരു തമാശ കേട്ടിരുന്നു ഗള്‍ഫില്‍ മലയാളികളെകൊണ്ട് നടക്കാന്‍ പറ്റുന്നില്ലെന്ന്.ഇന്ന് കേരളത്തില്‍ ഉറൂസും മഖ്ബറകള്‍ കൊണ്ട് നടക്കാന്‍ പറ്റാതായി എന്നതിലേക്ക് വരെ കാര്യമെത്തി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വടക്കേ മലബാറിലെ തനതു കലാരൂപമാണ് തെയ്യം. ചിലര്‍ക്കെങ്കിലും ദൈവാവതാരമോ ദൈവമോ ആണ് തെയ്യങ്ങള്‍. പൊട്ടന്‍ തെയ്യം, വാക്കത്തി തെയ്യം,മുക്രിതെയ്യം, മാരി തെയ്യം അങ്ങനെ പോകുന്നു തെയ്യ നാമങ്ങള്‍ .

നാട്ടിലാകെ മഹാമാരി പിടിച്ചപ്പോള്‍ കെട്ടിയാടിയ തെയ്യം പിന്നീട് മാരിദൈവമായി മാറിയെന്നാണ് ചരിത്രം!!ഐതിഹ്യങ്ങളുടെ പിന്‍ബലത്തില്‍ മാത്രമാണ് തെയ്യ സങ്കല്‍പ്പങ്ങള്‍ നാട്ടില്‍ കാണുന്ന രീതിയില്‍ ഉത്സവവും പൂരവും നടക്കുന്നത്.എല്ലാ തെയ്യത്തിന്റെ പിറകിലും ഒരു ഐതീഹ്യങ്ങളുണ്ട്. അത്തരം തെയ്യങ്ങള്‍ കെട്ടിയാടുന്ന കേരളത്തിലെ തറവാട്ടുകളിലും, അമ്പലങ്ങളിലും നടക്കുന്ന ഉത്സവങ്ങള്‍ പോലെ ചില മപ്പിള സമൂഹം ചില പള്ളികളിലും,മഖ്ബറകളിലും ആചരിച്ച് അഘോഷിച്ച് പോകുന്നതാണ് ഉറൂസ്.രോഗ ശമനത്തിന്, ആഗ്രഹ സഫലീകരണത്തിന്,സന്താന സൌഭാഗ്യത്തിന്,മറ്റ് കഷ്ടത നീങ്ങാന്‍ വേണ്ടി തെയ്യത്തിന് കാണിക്ക കൊടുക്കുന്ന അതേ സംബ്രദായം ഉറൂസ് കേന്ദ്രങ്ങളിലും കാണുന്നു.ഒരേ വീഞ്ഞ് രണ്ട് കുപ്പിയില്‍ എന്നു മാത്രം.

മാലിക്ക് ദീനാറിന്റെ നേതൃത്വത്തില്‍ ഹിജറ വര്‍ഷം 22 ന്(എ ഡി ഏകദേശം 640 ന്) ഇസ്ലാമിക പ്രബോധനവുമായി വന്നവര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തെയ്യ സങ്കല്‍പ്പങ്ങളിലും മറ്റും വിശ്വസമര്‍പ്പിച്ച ജനതയിലാണ് പ്രബോധനം നടത്തിയത്.മതം മാറി ഇസ്ലാമികം മതം സ്വീകരിച്ചെങ്കിലും മുമ്പ് ചെയ്ത പല കാര്യങ്ങളും ഇസ്ലാം മതത്തിലും കടന്ന് കൂടി അതില്‍ പെട്ട ചിലതാണ് പാലുകാച്ചല്‍,കുറ്റിയടിക്കല്‍,മുഹൂര്‍ത്തം നോക്കല്‍,ദിവസങ്ങള്‍ക്ക് ദോഷം കണക്കാക്കല്‍ അങ്ങനെ നീണ്ടു പോകുന്ന കാര്യങ്ങളില്‍ തെയ്യം,പൂരം എന്ന സങ്കല്‍പ്പം അപ്പടി ഉറൂസ് ശവകുടീര പൂജകളായി മാറിയതാകാം.

ഉറൂസ് എന്നത് ഇസ്ലാമിക പ്രമാണങ്ങളുമായി ഒരു വരി തെളിവില്ലാത്ത  ഒരു അനാചാരം മാത്രമാണ്. "ഏക ദൈവാരാധാന മാത്രം" എന്ന  ഇസ്ലാമിക  സന്ദേശം പഠിപ്പിക്കാന്‍ കേരളത്തില്‍ വന്ന മാലിക്ക് ദീനാറിനു പോലും മക്ബറയും ഉറൂസുമുണ്ടായി!!മഹാനായ പ്രവാചകന്‍ മൂസ നബി നാല്പതു ദിവസം യാത്രപോയപ്പോള്‍ പശുക്കുട്ടിയെ ദൈവമാക്കിയചരിത്രം ഓര്‍മ്മിപ്പിക്കുന്നു.തെയ്യങ്ങള്‍ കെട്ടിയാടുന്നിടത്ത് നേര്‍ച്ചയാക്കിയാല്‍ കാര്യങ്ങള്‍ സാധിച്ച് കിട്ടുമെന്ന വാദം ഉറൂസെന്ന ഉഡായിപ്പിലും ആള്‍ക്കാര്‍ പയറ്റുന്നു.മുല്ലക്കരസാറിന്റെ പിശാച് ബാധ ഒഴിപ്പിക്കല്‍ പോലെ ഒരു ഉഡായിപ്പ് തട്ടിപ്പ് മാത്രം.

ഇന്ന് കാണുന്ന രീതിയില്‍ ശവകുടീരം കെട്ടിപൊക്കി പച്ച ത്തുണിയും വിരിച്ച് ചന്ദനത്തിരിയും കത്തിച്ച് വിഗ്രഹങ്ങളോട് പ്രാര്‍ഥിക്കുന്ന രീതിയില്‍ പ്രാര്‍ഥിക്കാന്‍ ഇസ്ലാമിക പ്രാമാണങ്ങളില്‍ തെളിവില്ലെന്ന് മാത്രമല്ല അതിനെ ശക്തമായ ഭാഷയില്‍ എതിര്‍ത്തതായും കാണാം.കബര്‍ സിയാറത്ത് (മരണ ചിന്തവളര്‍ത്താന്‍ ,പരലോക ചിന്തവളര്‍ത്താന്‍ ,മരണപ്പെട്ട് കിടക്കുന്നവര്‍ക്കു വേണ്ടിയുള്ള   മോക്ഷത്തിന് എന്നിവയ്ക്കുള്ളതാണ് സിയാറത്ത് ) എന്ന ഇസ്ലാമിക പുണ്യമായ ഒരു കാര്യം വളച്ചൊടിച്ച് സിയാറത്ത് ടൂറും ഉറൂസും വരെ നടത്താനുള്ള ത്വരയിലേക്ക് സമൂഹത്തെ പൊരോഹിത്യം എത്തിച്ചു.ആഗ്രഹങ്ങളുടെ സഫലീകരണത്തിനു വേണ്ടിയും,രോഗ ശമനത്തിനു വേണ്ടിയും കബര്‍ സന്ദര്‍ശിക്കുന്നത് മതം ഇഷ്ടപ്പെടാത്ത അനാചാരമാണ്(ശറഹുല്‍ മുഹദ്ദബ്:5/14)

ലോകത്ത് കേരളത്തില്‍ മാത്രമേ ഇത്രയതികം മഖ്ബറകലും ഉറൂസുകളും ഉള്ളൂ എന്ന് സംശയിച്ച് പോകും.മഴയ്ക്ക് മുളക്കുന്ന കൂണുകള്‍ പോലെ ദിനവും മഹാന്മാരുടെ കബറുകള്‍ ഉയരുകയാണ് ഉറൂസ് കെങ്കേമമായി നടക്കുകയാണ്.അമ്മയും ബാവയും ചമഞ്ഞ് ചില നസ്രാണിയുംചില ഹൈന്ദവനും വിലസുമ്പോള്‍  സഹിക്കാന്‍ വയ്യാതെ നമ്മക്കും ഉണ്ടെടാ എന്നതരത്തില്‍ കാണിക്കാന്‍ വേണ്ടിയുള്ള രീതിയിലേക്ക് കാര്യങ്ങളെത്തിക്കഴിഞ്ഞു.ഇത്രമാത്രം പുണ്യ പുരുഷ മഹതികള്‍ കേരളത്തിലെ മാപ്പിളമാര്‍ക്കെവിടുന്നു കിട്ടി? പ്രവാചകന്‍ മുഹമ്മദ് (സ) യുടെ അവസാന പ്രസംഗം കേള്‍ക്കാന്‍ മക്കയിലന്നുണ്ടായിരുന്നത് ഒരുലക്ഷത്തിനാല്പതിനായിരം അനുചരന്മാരാണ്.അവരൊക്കെ ദൈവത്തിന്റെ ഇഷടദാസന്മാരായ ഔലിയാക്കളാണെന്നതില്‍ ആര്‍ക്കുമൊരു സംശയമില്ല.അവര്‍ക്കാര്‍ക്കുമില്ലാത്ത ,അറിയാത്ത ഉറൂസ് എന്ന ഉഡായിപ്പ് ഇന്ത്യന്‍ മാപ്പിളക്കെവിടുന്ന് കിട്ടി? സത്യം വിജയിച്ചു അസത്യം പരാചയപ്പെട്ടു എന്ന് മക്കയിലെ തെരുവുകളില്‍ കൂടി വിജയാഘോഷം നടത്തിയ പ്രവാചകനും അനുചരന്മാരും പഠിപ്പിക്കാത്ത ഇത്തരം ഉഡായിപ്പുകള്‍ പൌരോഹിത്യത്തിന്റെ കീശയും പള്ളയും വീര്‍ക്കുന്നത് വരെ നാം കാണേണ്ടിവരും.

ബറുകള്‍  മഹാന്മരുടേതാണെങ്കിലും,സാധാരണക്കാരന്റേതാണെങ്കിലും ഭൂമിയുടെ വിതാനത്തില്‍ നിന്ന് കേവലം ഒരു ചാണ്‍ മാത്രമേ ഉയര്‍ത്താന്‍ പാടുള്ളൂ എന്ന് പഠിപ്പിക്കുന്ന മതത്തിലെ ചില ഖബറുകള്‍ കണ്ടാല്‍ ലോകത്തിലെ വമ്പന്‍ ബില്‍ഡിങ്ങായ ബുര്‍ജ്ഖലീഫ വരെ തോറ്റ്പോകും.

പ്രവാചകന്റെ ബര്‍ ഭൂമിയില്‍ നിന്നും കേവലം ഒരു ചാണ്‍ മാത്രമാണുയര്‍ത്തപ്പെട്ടിട്ടുള്ളത്(ഇബ്നു ഹിബ്ബാര്‍ ഹദീസ് നമ്പര്‍-2160,6635.
കെട്ടിയുര്‍ത്തിയ ഒരു ബറും നിരപ്പാക്കാതെ വിടരുത്(മുസ്വന്നഫ് അബ്ദു റസാഖ്-ഹദീസ് നമ്പര്‍:6487)
ബറിന്മേല്‍ കുമ്മായമിടുക,അതിന്മേല്‍ ഇരിക്കുക,അതിന്മേല്‍ എടുപ്പുണ്ടാക്കുക എന്നിവ പ്രവാചകന്‍ വിരോധിച്ചിരിക്കുന്നു(സ്വഹീഹ് മുസ്ലിം ഹദീസ് നമ്പര്‍-970)

ഉഡായിപ്പ് വചനം: പഞ്ചായത്ത് വക പുതിയ റോഡ് .. പള്ളിയും ,അമ്പലവും,ചര്‍ച്ചും സംഗമിക്കുന്ന സ്ഥലത്തൊരു ഹമ്പും പാസാക്കി...കാലം കഴിഞ്ഞു....ലോകര്‍ മാറി...ഹമ്പൊരു ശിവലിംഗമാക്കാന്‍ ചിലര്‍ പുറപ്പെട്ടു...പറ്റാത്ത വിമത്തില്‍ അവര്‍ പിന്മാറി...!!ഒത്ത നീളം കണ്ടൊരു പൊന്‍ കുരിശുണ്ടാക്കാമെന്ന് കരുതിയവറും പിന്മാറി..!!ഒത്ത നീളം ഒത്ത ഉയരം അടിക്കടാ നോട്ടീസ് വിളിക്കെടാ ലോകറേ...
ഹലേലൂയാ ഹലേലൂയാ ഓം മഖ്ബറായ ന:മ ഹമ്പ് ഉറൂസ് !!


Wednesday, July 25, 2012

എന്റെ ഹൈക്കു...




ചാറ്റ് റൂം
-----------
അവര്‍ ചാറ്റ് റൂമില്‍...
അവള്‍ പേറ്റ് റൂമില്‍...
ചോരകുഞ് ചവറ്റ് റൂമില്‍...

മിസ്സ്ഡ് കോള്‍
------------------
മിസ്സടിച്ചു...
മതില്‍ ചാടി...
അവന്‍ പറ്റിച്ചു...
അവള്‍ പിഴച്ചു...

ജയില്‍ Vs ഗള്‍ഫ് കട്ടില്‍
-----------------------------
ഇരുമ്പറക്കുള്ളില്‍...
ഇരുമ്പ് കട്ടിലിന്‍ മുകളില്‍...

പ്രവാസി അന്നും  ഇന്നും
---------------------------------
നാട്ടില്‍ നിന്നും കടം വാങ്ങി വിമാനം കയറി പൊങ്ങി..
ഗള്‍ഫില്‍ നിന്നും കടം വാങ്ങി വിമാനം കയറി മുങ്ങി...

ജനനം Vs മരണം
-------------------------
പ്രാര്‍ഥിച്ചു...കരച്ചില്‍ കേള്‍ക്കാന്‍ കാതോര്‍ത്തു...ഡോക്ടറെ... എന്തായി?
പ്രാര്‍ഥിച്ചു...കരയാന്‍ ഒരുങ്ങി...കാതോര്‍ത്തു...ഡോക്ടറെ... എന്തായി?

ഇനിയും മരിക്കാത്ത ഭൂമി
--------------------------
പുഴകള്‍ വറ്റിച്ചു..
മലകള്‍ നിരത്തിച്ചു.. 
കാടുകള്‍ വെട്ടിച്ചു.... 
ഭൂമി ഞെട്ടിച്ചു..
മനുഷ്യന്‍ ആര്‍ത്തു ചിരിപ്പി "ച്ചു" ....
"ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി


മുടിയനായ പുത്രന്‍
---------------------
നാടു മുടിച്ച് നടന്ന എന്നെ വീട്ടുകാര്‍ പത്തിരിയും ഇറച്ചിയും മുറുക്കി കെട്ടി ബാഗിലാക്കി ഗള്‍ഫിലേക്ക് പാര്‍സലയച്ചു...
”മുടിയനായ പുത്രന്‍“ നാട് നീങ്ങിയ സന്തോഷത്തില്‍ വീട്ടുകാര്‍ ആനന്ദിച്ചു...
കാലം കഴിഞു കോലം മാറി...
മുടിയന്റെ തല കണ്ട് വീട്ടുകാര്‍ ഞെട്ടി...
എവിടെ മോനെ നിന്റെ മുടി? ആദ്യം സ്വന്തം നാട് ഞാന്‍ മുടിച്ചു....
ഇപ്പോള്‍ ഏതോ നാട് എന്റെ “മുടി“ മുടിച്ചു....!!


ജീവിതം തുരുമ്പാക്കിയവര്‍
----------------------------
ഇരുമ്പിന്റെ വണ്ടിയില്‍ കയറി..അലുമിനിയത്തിന്‍ വിമാനത്തില്‍ പറന്ന്...ഇരുമ്പിന്റെ കട്ടിലില്‍ കിടന്നു...ജീവിതം തുരുമ്പാക്കിയവര്‍?


നമ്മുടെ കാലന്‍
-------------------
നാം നിന്നാലും നിക്കാതെ...
നാം മരിച്ചാലും മരിക്കാതെ...
നാം അറിയാതെ നമ്മെ കൊല്ലുന്ന സമയമേ.....
നീ യാണു നമ്മുടെ കാലന്‍....



ഹൈക്കു കവിത വായിച്ച് തലയുടെ ഹൈക്ക് തെറ്റിയ എന്നെ ഡാ ഹംക്കേ... എന്ന് വിളിച്ചവര്‍ക്ക് മറുപടി കൊടുക്കാന്‍  ഹൈക്കു കഥ പഠിക്കാന്‍ വേണ്ടി ബ്ലോഗ് ഗുരുക്കന്മാരുടെ മടയില്‍ പോയി ...എന്തെറിയാം എന്ന ഗുരുവിന്റെ ചോദ്യത്തിനുമുന്നില്‍ പകച്ചു നില്‍ക്കാതെ ചക്ലോസ്ലാവാക്യന്‍ പഴഞ്ചൊല്ലില്‍  രണ്ട് കാച്ചല്‍ കാച്ചി അതിന്റെ മലയാളം ഇങ്ങനെ “വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും“ !! 


Wednesday, July 11, 2012

‘നായര്‍ മാപ്പിള‘ ഒന്നാം കേരള മഹായുദ്ധം തുടങ്ങി...

(ചില) നായന്മാരുടെ വായാടിയായ സുകുമാരന്‍ നായറും,(ചില) മാപ്പിള മാരുടെ സംരക്ഷകരായ കുഞാപ്പമാരും തമിലുള്ള പൊളിട്രിക്ക്സ് യുദ്ധമല്ലിത് ഇതാണു ഒളിപ്പോര്‍ യുദ്ധം.
വെറും യുദ്ധമല്ല സോഷ്യല്‍ ഒളിപ്പോര്‍ യുദ്ധം!!

ഈ യുദ്ധത്തില്‍ പങ്കെടുക്കുന്ന സുന്നി,മുജാഹിദ്,ജമാത്ത് ഇസ്ലാമി,തബ്ലീഗ്,എന്‍ ഡി എഫ് മാപ്പിള വിഭാഗത്തിനും,നായര്‍,നമ്പൂരി,പിള്ള,തിയ്യന്‍,പുലയന്‍, പറയന്‍,ഈഴവന്‍, ആര്‍ എസ് എസ് എന്നീ നാനാ ജാതി വിഭാകക്കാര്‍ക്കും,  പുറത്ത് നിന്ന് കയ്യടിച്ച് പ്രോത്സാഹുപ്പിക്കുന്ന നസ്രാണിമാര്‍ക്കും,ഡാര്‍വിനിസ്റ്റുകള്‍ക്കും, അപ്പപ്പം കാണുന്നവനെ 'അപ്പാപ്പാനെന്നും ' അപ്പപ്പം കാണുന്നവന്‍ കണ്ണിരുട്ടി കാണിച്ചാല്‍ 'പോടാ പട്ടി'... എന്നും വിളിച്ച് വിവാദമാക്കുന്ന എന്നെ പോലെയുള്ള "സോഷ്യല്‍ വികാര" ജീവികള്‍ക്കും “പൊക്കിള്‍കൊടി അറുത്തു മാറ്റാം എന്ന് പഠിപ്പിച്ച മാതൃത്വത്തെ മനസ്സില്‍ ധ്യാനിച്ച് ഞാനീ പോസ്റ്റ് സമര്‍പ്പിക്കുന്നു“!(ഹാവൂ..!! എന്താ ഒരു ഗുമ്മല്ലെ “പൊക്കിള്‍കൊടി കുക്കുട ഭാഷയ്ക്ക്“,എന്റെ തോലാഞ്ചം രോമാഞ്ചം പോലെയായി).


വിവാദം നല്ലതിനാണ്,വികാരം അതിനേക്കാള്‍ നല്ലതാണ്.അവസാനമുള്ള വിദ്വേഷം ചിലര്‍ക്ക് അതിനേക്കാള്‍ നല്ലതാണ്!


ചീപ്പ് കോപ്പ് പോപ്പുലാരിറ്റിക്ക് തുണിയുരിഞ്ഞ് ആറുലിറ്റര്‍ പച്ചവെള്ളം മാത്രം ജൂസടിച്ചാള്‍ കിട്ടുന്ന മാംസളങ്ങളില്‍ ചായം തേച്ച് ഒരു ദിവസം കുളിക്കാതേയും,തേക്കാതേയുമിരുന്നാല്‍ നാറുന്ന ശരീരം കാണിച്ച് മായാലോകത്തേക്കെത്തിക്കുന്നവര്‍ക്കു കിട്ടുന്നത് നല്ല തിളക്കമുള്ള ഗാന്ധിനോട്ടുകള്‍ മാത്രം!! പോയാല്‍ ഒരു തുണ്ട് തുണി കിട്ടിയാല്‍ പള പളക്കുന്ന നോട്ട് കെട്ട്.

ആരുമറിയാത്ത അപ്രസക്തയായ ബംഗ്ലാദേശുകാരി ഉമ്മച്ചി പെണ്ണായി ജനിച്ച തസ്ലീമാ നസ്രിയെ പ്രശസ്തയാക്കിയത് മാപ്പിളമാര്‍ തന്നെ!! ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടീ ദാഹിച്ചു നടന്ന തസ്ലീമയെ എന്ന വെറുമൊരു കൂലിയെഴുത്ത് കാരിയെ  ലജ്ജ എന്ന നോവല്‍ കൊണ്ട് തെരുവില്‍ കൂകി വിളിച്ചും,സ്റ്റേജില്‍ പാടിയും ,പേജില്‍ തലോടിയും തസ്ലീമ എന്ന ഉമ്മച്ചിയെ ലോക പ്രശസ്ത എഴുത്തുകാരിയാക്കി.


നിലവാരമുള്ള നിരവധി നോവലുകളെഴുതിയ സല്‍മാന്‍ റുഷ്ദിയെ ആര്‍ക്കുമറിയില്ല!!എന്നാല്‍ ചീപ്പ് പോപ്പുലാരിറ്റിക്കും  പണത്തിനും വേണ്ടി അവിടുന്നും ഇവിടുന്നും കോട്ട് ചെയ്ത് നോവലാക്കിയ സലമാന്‍ റുഷ്ദി ഇന്നെവിടെ?ലോക പ്രശസ്തന്‍!!


"ഉമ്മച്ചികുട്ടികളേ... നിങ്ങളുടെ തലയിലുള്ള ചെമ്പിച്ച മുടി സൂര്യപ്രകാശത്തിന്റെ കിരണങ്ങളില്‍ നിന്നും മറച്ച് വെക്കാനുള്ളതല്ല,അത് ഇളം കാറ്റില്‍ പാറിപ്പറത്താനുള്ളതാണെന്ന് ബര്‍സ എന്ന നോവലില്‍ എഴുതിയ മുംതാസെന്ന ആരുമറിയാത്ത് വേറൊരു ഉമ്മച്ചി പെണ്ണും  ചീപ്പ് പോപ്പുലാരിറ്റി  നേടിയത്  അതേ വഴിയില്‍ തന്നെ.
മാപ്പിള ചെക്കന്മാര്‍ സോഷ്യല്‍ സൈറ്റിലിട്ട ബോംബ്




സിനിമ നല്ലൊരു മാധ്യമമാണു,നല്ല സന്ദേശം സമൂഹത്തി നല്‍കുന്നു എന്നൊക്കെ ആധികാരികമായി പറയുന്നവര്‍ ദിവസങ്ങള്‍ക്കു മുമ്പ് ആടിയും പാടിയും നമുക്ക് നല്ല “സന്ദേശം പഠിപ്പിച്ച“  പ്രശസ്ത നടി നടന്മാര്‍  കോടതി വരാന്തയില്‍ അടി പിടി കൂടിയും കണ്ണീരൊഴുക്കിയും നമ്മള്‍ കണ്‍കുളിരെ കണ്ടതാണ് . പാവം നടിക്ക് സ്വന്തം  ജീവിതം സന്തോഷിപ്പിക്കാന്‍ പറ്റിയില്ല.അങ്ങനെ ഒരു നടനും നടിക്കും പറ്റുകയുമില്ല.അത് കൊണ്ട് ഞാന്‍ സിനിമ കാണാറുമില്ല. നമ്മളുടെയൊക്കെ ജീവിതം അത് തന്നെ ഏറ്റവും വലിയ നാടകവും,സിനിമയും.


പണ്ടൊരു ചിത്രമുണ്ടായിരുന്നു കോടതി വരാന്തയില്‍ കരഞ്ഞ നടി അഭിനയിച്ച ‘നാരായം‘ എന്ന സിനിമ.സകല മാപ്പിള മുസ്ല്ല്ലിയാക്കന്മാരും കലിതുള്ളി ആ സിനിമ ആ കലഘട്ടത്തിനനുസരിച്ച് വന്‍ വിജയമാക്കി തീര്‍ത്തു. “വികാര മാപ്പിള ജീവികള്‍“  നമ്മടെ മാപ്പിള ചെക്കന്‍ മമ്മൂട്ടി എന്ന് ചങ്കൂറ്റത്തോടെ പറയുന്ന ഈ നടന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയിച്ച ‘ധ്രുവം‘ എന്നൊരു ചിത്രത്തിനു പോപ്പുലാരിറ്റിയും വന്‍ വിജയവുമാക്കി കൊടുത്തത് സാക്ഷാല്‍ അബ്ദുല്‍ നാസിര്‍ മഅദനിയാണ്.


ഇന്ന് കാലം മാ‍റി എല്ലാവരും ജേര്‍ണ്ണലിസ്റ്റുകളായി സോഷ്യല്‍ സൈറ്റിലുള്ള ഒരോ വ്യക്തിയൂം വാര്‍ത്താ ലേഖകരും,നിരൂപകരുമയി. (ഞാനുമായി ഒരു ജേര്‍ണ്ണലിസ്റ്റ് ഒന്നല്ല ഒന്നൊന്നര ജേര്‍ണ്ണലിസ്റ്റ്)


കഴിഞ്ഞ വെള്ളിയാഴ്ചമുതല്‍ യുദ്ധം തുടങ്ങിയാതാണ് സോഷ്യല്‍ സൈറ്റില്‍ അതിനു മുന്നേ സന്നാഹങ്ങളൊരുങ്ങിയതാണ്.സിനിമകള്‍ സന്ദേശം നല്‍കുമെങ്കില്‍ അതില്‍ ആടിയവര്‍ക്ക് ലഭിക്കാത്ത സന്തോഷവും സന്ദേശവും കാഴ്ചക്കാര്‍ക്ക് കിട്ടുമെന്ന വിശ്വാസമെനിക്കില്ല.
തട്ടത്തിന്‍ മറയത്തിലിരുന്ന് മാപ്പിള വികാരജീവി ചെക്കന്‍മാര്‍ ഒളിയുദ്ധം ഷയറിയും,കമന്റിയും,ലൈക്കിയും വെടികള്‍ തുരുതുരാ വിടുകയാണ്.പാവം  സോഷ്യല്‍ സൈറ്റിലെ നായന്മാര്‍ മപ്പിളമാരുടെ “മറയത്തെ ഒളിയമ്പ്“ പേടിച്ച് പേരിന്റെ വാലിലെ നായര്‍ തല്‍ക്കാലത്തേക്ക് മാറ്റാന്‍ തീരുമാനിച്ചെന്ന് ഒരു നായരൂട്ടി പറഞപ്പോള്‍ ചിരിച്ച് തള്ളിയെങ്കിലും ഒപ്പം സഹതാപവും.


ഒരു സിനിമ കണ്ട് ഊരി പോകുന്നതാണോ മാപ്പിളമാരേ നിങ്ങളുടെയൊക്കെ ഉമ്മച്ചികളുടെ വിശ്വാസം? എന്നാല്‍ ആ വിശ്വാസം എത്രയും പെട്ടെന്ന് ഊരി പോകുന്നതാണു നല്ലത്. മതമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. “ദൈവത്തില്‍ നിന്നുമുള്ള മതമാണ് ഇസ്ലാം“,“മതത്തില്‍ ബലാത്കാരമില്ല“,“നിങ്ങള്‍ക്കു നിങ്ങളുടെ മതം എനിക്കെന്റെ മതം“ എന്ന് പഠിപ്പിച്ച ഖുറാനില്‍ വിശ്വസിക്കുന്ന മാപ്പിള ചെക്കന്മാരുടെ ചെയ്തികള്‍ സോഷ്യല്‍ സൈറ്റില്‍ കണ്ടാല്‍ തോന്നും സകല ഉമ്മച്ചിയും നായരുടെ കൂടെ ഇപ്പം പോകുമെന്ന്.തുമ്മിയാല്‍ തെറിക്കുന്ന മൂക്കെങ്കില്‍ തെറിക്കെട്ടെടോ!! എന്തിനാ അങ്ങനെയുള്ള ഒരു ഡ്യൂപ്ലിക്കേറ്റ് മൂക്ക്!!
മാപ്പിള ചെക്കന്മാരുടെ അണു ബോംബ്

"ചവറ്റുകുട്ടയിലെറിയേണ്ട" ഒരു സിനിമ മാ‍പ്പിള ചെക്കന്മാരെല്ലാം കൂടി “പടന്നക്കാരന്റെ  ബ്ലോഗും പേരും“ ഭൂലോകത്ത്  മഞപത്ര ജേര്‍ണ്ണലിസ്റ്റുകള്‍ ഫേയ്മസാക്കിയത് പോലെ ഫേയ്മസാക്കി.
ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി ഇന്ന് ഈ കാലത്ത് ചെയ്യേണ്ടത് “മാപ്പിള”ചിഹ്നങ്ങളെ ആചാരങ്ങളെ,പ്രമാണങ്ങളേയും കണ്ണും പൂട്ടി രണ്ട് തെറിയങ്ങ് കാച്ചുക ചീപ്പ് പോപ്പുലാരിറ്റിയും കൊണ്ട് അതേ മാപ്പിള “വികാര ജീവികള്‍“  ചെയ്തവന്റെ വീട്ടുപടിക്കല്‍ വന്നോളം പിന്നെ സാധാരണ പോലെ പോപ്പുലാരിറ്റി സൂചിക കുത്തനെയുയരും.


വിനീത് സത്യത്തില്‍ നല്ല ബുദ്ധിയുള്ള സൂത്രക്കാരനാണ് .മാപ്പിളമാരുടെ വീക്ക്നെസ്സില്‍ തന്നെ  കെണി വെച്ചു. എവിടെ കെണി വെക്കണമെന്ന് നന്നായിയറിയുന്ന സൂത്രക്കാരന്‍ അതില്‍ വിനീത് ജയിച്ചു.ഈഴവന്‍ പ്രേമിച്ച നായരുകുട്ടിയുടേയും,നസ്രാണി പ്രേമിച്ച തിയ്യകുട്ടിയുടേയും തിരക്കഥയാണിതെന്ന് ഒന്നു ഓര്‍ത്തു നോക്കുക ഈ സിനിമ വെളിച്ചം കാണുമോ എന്നു തന്നെ സംശയം.


ഓടുന്നിതിനിടയില്‍ വേലിയില്‍ കെണിഞ്ഞ പര്‍ദ്ദ കീറിക്കളയുന്ന മനീഷകൊയരാളെ അഭിനയിച്ച  ബോംബേ എന്നൊരു അരവിന്ദസ്വാമിയുടെ ചിത്രവും ഇതേ മാപ്പിളമാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് “നമ്മളെ പര്‍ദ്ദ കീറാന്‍ നീയാരാടാ”എന്ന് അലറി വിജയിപ്പിച്ചതാ.അതില്‍ സിനിമ വന്‍ വിജയം കൊയ്തു  മാപ്പിളമാര്‍ വന്‍പരാജയവും. 


ഇമ്മാതിരി  ചീപ്പ് കോപ്പ് പോപ്പുലാരിറ്റി പരിപാടി വര്‍ഷങ്ങള്‍ക്കു മുമ്പേ പല സിനിമാപുലികളും,എഴുത്തുകാരം പയറ്റിയതാ.വിനീത് കേവലം ആ വംശപരമ്പരയില്‍ പെട്ട ഒരു “പോപ്പുലാരിറ്റി ജീവി“ മാത്രം.പക്ഷെ അന്നൊക്കെ മുസ്ലിയാക്കന്മാര്‍ സ്റ്റേജിലും പേജിലും പാതിരാക്ക് പാടി പ്രസംഗിച്ചു ഫേയ്മസാക്കി,ഇന്ന് സകല വികാര മപ്പിള ചെക്കന്മാര്‍ മൊത്തത്തില്‍ സോഷ്യല്‍ പേജില്‍ കയറി നിരങ്ങി ഫേയ്മസാക്കുന്നു.


എനി അടുത്ത നല്ല ഒരു ചിത്രവുമായി വിനീത് വരെട്ടെ എന്ന് ആശംസിക്കുന്നു “ ഉപ്പുപ്പാന്റെ താടിയും,ഉമ്മുമ്മാന്റെ അലിക്കത്തും” എന്ന പേരിട്ടാല്‍ വിജയിപ്പിക്കുന്ന കാര്യം നമ്മള്‍ മാപ്പിള ചെക്കന്മാരേറ്റു.


എനി നമ്മളുടെ ശശികല ടീച്ചര്‍ക്കു സമാധാനിക്കാം, ലൌജിഹാദില്‍ പോയതിനെ മൊത്തം തിരിച്ചു പിടിക്കാനുള്ള വകുപ്പൊക്കെ കിട്ടിയല്ലോ?

ഇന്റെര്‍വെല്‍: പയ്യന്നൂര്‍ കോളേജിന്റെ വരാന്ത മൂന്നു കൊല്ലം ഞാന്‍ തെണ്ടിയത് വെറുതെയായല്ലോ റബ്ബേ...!!ഇമ്മാതിരി ഉമ്മച്ചിക്കുട്ടികള്‍ക്ക് വരാന്‍ കണ്ട ഒരു സമയം.


Tuesday, July 3, 2012

സത്യത്തിലാര്‍ക്കാ “പച്ച“ പിരാന്ത്??

സ്തോത്രം!! സ്തോത്രം!!
ഈ ആഴ്ച വീണ്ടും അബ്ദു റബ്ബ്തന്നെ !! ചുവപ്പ് നിറം കാണുമ്പോള്‍ ജെല്ലിക്കെട്ട് കാളകളെ പോലെ പിന്‍ കാലുകള്‍ പിറകോട്ട് ആഞ്ഞു ചവിട്ടി മുമ്പോട്ട് മൂക്കു കയറിടാതെ കലി തുള്ളി കുതിച്ച് പായുന്നവര്‍ക്ക് ഈ പോസ്റ്റ് ഞാന്‍ കലി തുള്ളാതെ സമര്‍പ്പിക്കുന്നു അതും പച്ചക്കളറില്‍.


കുറച്ചു ദിവസമായി സോഷ്യല്‍ സൈറ്റില്‍ പച്ച ബ്ലൌസും,പച്ച നിക്കറുംവാളിലും ,ഗ്രൂപ്പിലും, പേജിലും  മാങ്ങകള്‍ പോലെ തൂങ്ങി കളിക്കുന്ന പച്ച ഫോട്ടോകള്‍ ടാഗിയും,ആഡിയും എല്ലാരും നല്ലോണം ആഘോഷിച്ചു. സോഷ്യല്‍ സൈറ്റിലാരെങ്കിലും പച്ച നിക്കറും ,പച്ച ബ്ലൌസും പച്ചക്കു പാട്ടത്തിനെടുത്തോ ?  അതോ എല്ലാര്‍ക്കും പച്ചപിരാന്തായോ?


നാളുകള്‍ക്കു മുമ്പ് ഒരു തിരുമേനി   ഒരു കിടുകിടിലന്‍ “തെരുവ്” പ്രസംഗം തിരു വായയില്‍ നിന്നും തിരു മൊഴിയായി ഒന്നും തിരിയാതെ  കാച്ചിയത് യൂടൂബിലൂടെ ലോകര്‍ കണ്ടതാണ് കേട്ടതാണ്. കാണാത്തവര്‍ ഇവിടെ ക്ക്ലിക്കുക.


അച്ചന്മാരുടെ ജന്മനാ കിട്ടിയ ശൈലിയില്‍ സ്തോത്രത്തോടെ തുടങ്ങി അച്ചന്‍ നമ്മുടെ ദേശീയ പതാകയ്ക്ക് പുതിയ അര്‍ഥവും വ്യാഖ്യാനവും നല്‍കിയപ്പോള്‍ സദസ്സ്  “അച്ചന്റെ ഒരു ഒടുക്കത്തെ കോമഡി” എന്ന സറ്റൈലില്‍  ചിരിച്ച് ചിരിച്ച് മരിചിട്ടുണ്ടാകും . ആച്ചാ.. അച്ചാ, സ്തോത്രം നിങ്ങളുടെ ആ വലിയ മണ്ടക്കും അതിനകത്തുള്ള ഫു!!ദ്ധിക്കും!!


പച്ചനിറത്തിലുള്ള ഫിഗോയുടെ പുതുപുത്തന്‍ കാറില്‍ കയറാന്‍ സ്വന്തം സുഹൃത്തുക്കള്‍ മടിച്ചത് ബേജാറോടെ ഒരു സുഹൃത്ത് ബ്ലോഗില്‍ കമന്റ് മുഖേന എന്നെ അറിയിച്ചപ്പോള്‍ സത്യത്തില്‍ ചിന്തിച്ചു ചിന്തിച്ച് എനിക്ക് പച്ച പിരാന്തായി അതില്‍ നിന്നും പച്ചക്കെഴുതുന്ന പച്ചക്കളര്‍ പോസ്റ്റ്.


ഈ പച്ചക്കളര്‍ മാപ്പിളമാര്‍ക്കും മുസ്ലിം ലീഗിനും എല്ലാരും തീറെഴുതി കൊടുത്തോ? പാവം അബ്ദു റബ്ബ് ഏതോ പഹയന്മാര്‍ വിളക്കിന്റെ തിരി പോലെ കത്തിക്കാന്‍ നോക്കിയതില്‍ നിന്നും മായാവിയെ പോലെ രക്ഷപ്പെട്ടതിന്റെ ക്ഷീണം മാറി വരുന്നതേയുള്ളൂ അതിനിടയിലിതാ വീണ്ടുമിതാ പച്ചപിരാന്ത്.
എന്റെ വക ഒരു പച്ചക്കൊടി !!എല്ലവര്‍ക്കും എന്റെ  സ്വന്തം പേരില്‍ സമര്‍പ്പിക്കുന്നു!!.




ഇസ്ലാമും പച്ചയും
വെള്ള വസ്ത്രം ധരിക്കുന്നതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു.ലോകം കീഴടക്കിയവര്‍ പോലും  മരണപ്പെട്ടാല്‍ പൊതിയാന്‍ ഉപയോഗിക്കുന്നത് ഉപയോഗിക്കേണ്ടത് മൂന്ന് വെള്ള ത്തുണികള്‍ മാത്രമാണ്.
ഇസ്ലാമിക രാജ്യമായ സൌദിയയുടേയും മറ്റും പതാക നിറം പച്ച.സൌദിഅറേബ്യ ഇസ്ലാമിന്റെ ഖിലാഫത്ത് ഏറ്റെടുത്ത തുര്‍ക്കിയുടെ പതാക നിറം ചുവന്ന നിറത്തില്‍ ചന്ദ്രക്കലയും നക്ഷത്രവും ആലേപനം ചെയ്തത്.ഇന്നും അതേ പതാക തന്നെ.
മുസ്ലിംകളിലെ വേറൊരു വിഭാഗമായ ശിയാ വിഭാഗത്തിന്റെ സകല പരിപാടിക്കും ഉപയോഗിക്കുന്ന നിറം കറുപ്പ് അല്ലെങ്കില്‍ ചുവപ്പ്!!പച്ചക്കു ഒരു പ്രത്യേകതയും ഇസ്ലാമിക ഗ്രന്ഥങ്ങളിലോ പ്രമാണങ്ങളിലോ കാണാന്‍ പറ്റില്ല.ആകെ പറഞൊരു നിറം വെള്ള മാത്രം.


നമ്മുടെ നാട്ടില്‍ പച്ചക്കിത്ര “പോരിശ“ കൊടുക്കാന്‍ മാപ്പിള കൌമിനെ പ്രേരിപ്പിച്ച ഘടകം രാഷ്ട്രീയകാരണങ്ങള്‍മാത്രമല്ല.യാഥാസ്ഥികരായ വലിയൊരു വിഭാഗം ഇന്നും വിശ്വസിക്കുന്നത് പച്ച എന്നാല്‍ പടച്ച റബ്ബ് നേരിട്ട് മാപ്പിളമാര്‍ക്ക് ഔദ്യോഗികമായി ഇറക്കി കൊടുത്ത കളറെന്നാണ്.ശവകുടീരത്തിന്റെ മുകളിലും,പണ്ടിതവേശധാരികളുടെ തോളത്തും കണ്ട പരിചയമുള്ള “പച്ച” യാഥാസ്ഥിക വിഭാഗത്തിനെ വലയിലൊതുക്കാന്‍ രാഷ്ട്രീയനേട്ടത്തിനുണ്ടാക്കിയ അജണ്ടയുടെ ഭാഗമാകാം ഇന്നു കാണുന്ന ലീഗിന്റെ പച്ച.
മുസ്ലിം ലീഗെന്നാല്‍ ഇസ്ലാമല്ല, ഇസ്ലാം എന്നാല്‍ മുസ്ലിം ലീഗുമെന്ന അര്‍ഥമില്ല.


നിറങ്ങള്‍ കാണുമ്പോള്‍ തന്നെ സിരകളിലോടുന്ന ചുവന്ന ചോര തിളപ്പിച്ച് പരിസരം മറന്ന് അക്രോശിക്കാന്‍ തരത്തില്‍  “നൂറു ചതമാനം  ചാച്ചരത“ നേടിയവര്‍ എന്ന് വീമ്പു പറയുന്ന കേരളം വളര്‍ന്നു വലുതായി അല്ലെ ? അല്ല, ആരൊക്കെയോ വലുതാക്കിച്ചു.


വിവേകാന്ദ സ്വാമിജീ...അങ്ങേക്ക് പ്രണാമം അങ്ങെത്ര നന്നായി ഉപമിച്ചു” കേരളം ഭ്രാന്താലയമെന്ന്“. ഇന്ന് ഈ “ചാച്ചര കേരളം“ വെറും ഭ്രാന്താലയമല്ല പച്ചപിരാന്തും,കാവിപ്പിരാന്തും,ചുവന്ന പിരാന്തുമുള്ള ഒരൊന്നൊന്നര “നട്ട പിരാന്താലയം”


ദേശീയ പതാകയിലെ കുങ്കുമം ധീരതയുടെയും വെള്ള സത്യത്തിന്റെയും ശാന്തിയുടെയും പച്ച വിശ്വാസത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണെന്നും വ്യാഖ്യാനം ഒരോ ഭാരതീയന്റേയും ഹൃദയത്തില്‍ പതിക്കട്ടെ. 
                                                   


ഇന്ത്യന്‍ പതാകയുടെ ചരിത്രം

ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടുകൊണ്ടു്‌ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശക്തമായ അടിത്തറ പാകിയപ്പോൾ, ജനങ്ങളുടെ സ്വാതന്ത്ര്യാഭിവാഞ്ഛയ്ക്കു്‌ ഊർജ്ജം പകരാൻ ഒരു ദേശീയ പതാക തികച്ചും ആവശ്യമായി വന്നു. 1904-ൽ, സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിത എന്ന ഐറിഷ് വനിതയാണു ഭാരതത്തിനു ആദ്യമായി ഒരു ദേശീയ പതാക സമ്മാനിച്ചതു്‌.ഈ പതാക പിന്നീടു്‌ സിസ്റ്റർ നിവേദിതയുടെ പതാക എന്നറിയപ്പെട്ടുപോന്നു. വെള്ളത്താമരയോടൊപ്പംവജ്രചിഹ്നവും(thunderbolt) ആലേഖനം ചെയ്തിട്ടുള്ള ചുവന്ന സമചതുരപ്പതാകയുടെ ഉള്ളിൽ മഞ്ഞനിറമായിരുന്നു. മാതൃഭൂമിയ്ക്കു വന്ദനം എന്നർത്ഥം വരുന്ന 'ബന്ദേ മാതരം' എന്ന ബംഗാളി പദം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്ന പതാകയിലെ അരുണവർണ്ണം സ്വാതന്ത്ര്യസമരത്തെയും പീതവർണ്ണം വിജയത്തെയും വെള്ളത്താമര പരിശുദ്ധിയെയുമായിരുന്നു പ്രതിനിധീകരിച്ചിരുന്നതു്‌.[1]
ബംഗാൾ വിഭജനത്തിനെതിരേ 07-08-1906 നു്‌ കൽക്കത്തയിലെ പാഴ്സി ബഗാൻ ചത്വരത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിൽസചിന്ദ്രപ്രസാദ് ബോസാണ് ആദ്യമായി ഒരു ത്രിവർണ്ണ പതാക നിവർത്തിയതു്‌. ആ പതാകയാണു്‌ കൽക്കട്ട പതാക എന്നറിയപ്പെടുന്നതു്‌. മുകളിൽ നിന്നു താഴേയ്ക്കു യഥാക്രമം ഓറഞ്ചു്‌, മഞ്ഞ, പച്ച നിറങ്ങളിൽ തുല്യവീതിയുള്ള മൂന്നു തിരശ്ചീനഖണ്ഡങ്ങൾ ചേർന്ന ഒന്നായിരുന്നു അതു്‌. ഏറ്റവും താഴെയുള്ള ഖണ്ഡത്തിൽ സൂര്യന്റെ ചിത്രത്തോടൊപ്പം ചന്ദ്രക്കലയും, നടുവിൽ ദേവനാഗരി ലിപിയിൽ 'വന്ദേ മാതരം' എന്നും ഏറ്റവും മുകൾ ഭാഗത്തെ ഖണ്ഡത്തിൽ പാതിവിടർന്ന എട്ടു താമരപ്പൂക്കളും ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.[4]
1907 ഓഗസ്റ്റ് 22-ന് ബികാജി കാമ മറ്റൊരു ത്രിവർണ്ണ പതാക ജർമ്മനിയിലെ സ്റ്ററ്റ്ഗർട്ടിൽ ചുരുൾവിടർത്തി. മേൽഭാഗം ഇസ്ലാമിനെപ്രതിനിധാനം ചെയ്യുന്ന പച്ചയും നടുവിൽ ഹൈന്ദവതയെയും ബുദ്ധമതത്തെയും പ്രതിനിധാനം ചെയ്യുന്ന കാവിയും ഏറ്റവും താഴെ ചുവപ്പും നിറങ്ങളുള്ള പതാകയായിരുന്നു അതു്‌. ബ്രിട്ടീഷ് ഇന്ത്യയുടെ എട്ടു പ്രവിശ്യകളെ പ്രതിനിധാനം ചെയ്തുകൊണ്ടു്‌, പച്ചപ്പട്ടയിൽ എട്ടു താമരകൾ ഒരു വരിയിൽ ആലേഖനം ചെയ്ത ആ പതാകയുടെ മദ്ധ്യഭാഗത്ത്‌ 'വന്ദേ മാതരം' എന്നു്‌ ദേവനാഗരി ലിപിയിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. താഴത്തെ ഖണ്ഡത്തിൽ കൊടിമരത്തിനോടടുത്തുള്ള ഭാഗത്തായി ചന്ദ്രക്കലയും അഗ്രഭാഗത്തായി സൂര്യന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.ഭികാജി കാമസവർക്കർശ്യാംജികൃഷ്ണ എന്നിവർ സംയുക്തമായി രൂപകല്പന ചെയ്തതാണീ പതാക[4]. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം, ഇത്‌ ബർലിൻ സമിതിയിലെ ഇന്ത്യൻ വിപ്ലവകാരികൾ തങ്ങളുടെ പതാകയായി ഉപയോഗിച്ചിരുന്നതിനാൽബർലിൻ കമ്മിറ്റി പതാക എന്നായിരുന്നു ഇത്‌ അറിയപ്പെട്ടിരുന്നതു്‌. ഇതുതന്നെയായിരുന്നു ഒന്നാംലോകമഹായുദ്ധക്കാലത്തുമെസപ്പൊട്ടാമിയയിലും സജീവമായി ഉപയോഗിച്ചുപോന്നതു്‌. ചുരുങ്ങിയ കാലത്തേയ്ക്കാണെങ്കിലും ഐക്യനാടുകളിൽ ഖദർ ‍പാർട്ടി പതാകയുംഇന്ത്യയുടെ പ്രതീകമായി ഉപയോഗിച്ചിരുന്നു.
ബാലഗംഗാധരതിലകും ആനിബസന്റും ചേർന്നു്‌ 1917-ൽ രൂപം നല്കിയ സ്വയംഭരണപ്രസ്ഥാനത്തിനു വേണ്ടി സ്വീകരിച്ചതു്‌ ചുവപ്പും പച്ചയും ഇടകലർന്നു അഞ്ച് തുല്യഖണ്ഡങ്ങളുള്ള ഒരു പതാകയായിരുന്നു. അതിന്റെ ഇടതുവശത്തു ഏറ്റവും മേലെയായി യൂണിയൻ ജാക്കും സ്ഥാനം പിടിച്ചു. ആ പ്രസ്ഥാനം കൈവരിക്കാൻ ശ്രമിച്ച നിയന്ത്രണാധികാരപദവിയെ അതു സൂചിപ്പിക്കുന്നു. ഏഴു വെള്ള നക്ഷത്രങ്ങൾ, ഹിന്ദുക്കൾ പരിപാവനമായി കരുതുന്ന സപ്തർഷി താരസമൂഹത്തിന്റെ(the constellation Ursa Major) മാതൃകയിൽ ക്രമീകരിച്ചിരുന്ന പതാകയുടെ മുകൾഭാഗത്തു്‌ വെള്ളനിറത്തിൽ ഒരു ചന്ദ്രക്കലയും നക്ഷത്രവും ഉണ്ടായിരുന്നു. യൂണിയൻ ജാക്കിന്റെ സാന്നിദ്ധ്യവും അതിനോടുള്ള വിരക്തിയും കൊണ്ടാവാം ഈ പതാക ഇന്ത്യൻ ജനതയ്ക്കിടയിൽ അത്ര അംഗീകാരം കിട്ടാതെ പോയതു്‌.[4]
1916-ന്റെ ആരംഭഘട്ടത്തിൽ ആന്ധ്രാപ്രദേശിലെ മച്ചലിപട്ടണത്തിൽ നിന്നുള്ള പിംഗലി വെങ്കയ്യ എന്ന വ്യക്തി സർവ്വസമ്മതമായ ഒരു പതാക നിർമ്മിക്കാനുള്ള ശ്രമം തുടങ്ങി. അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഉമർ സോബാനിഎസ്.പി. ബൊമൻജി എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയും അവർ ഇന്ത്യൻ ദേശീയപതാകാ ദൌത്യം ഒന്നിച്ചു ഏറ്റെടുക്കുകയും ചെയ്തു. വെങ്കയ്യ, മഹാത്മാഗാന്ധിയുടെ അംഗീകാരത്തിനായി പതാക സമർപ്പിക്കുകയും, "ഇന്ത്യയുടെ മൂർത്തിമദ്ഭാവത്തിന്റെയും അവളുടെ ദു:സ്ഥിതിയിൽ നിന്നുള്ള മോചനത്തിന്റെയും പ്രതിനിധാനം എന്ന നിലയിൽ"ചർക്ക കൂടി പതാകയിൽ ഉൾപ്പെടുത്തണമെന്നു ഗാന്ധിജി നിർദ്ദേശിക്കുകയും ചെയ്തു. ഇന്ത്യയുടെ സാമ്പത്തികനവോത്ഥാനത്തിന്റെ പാവനമായ പ്രതീകമായി ചർക്ക എന്ന ലളിതമായ നൂൽനൂൽക്കൽ യന്ത്രം മാറിക്കഴിഞ്ഞിരുന്നു. അങ്ങനെ, ചുവപ്പും പച്ചയും പശ്ചാത്തലമാക്കി ചർക്ക കൂടി ഉൾപ്പെടുത്തി മറ്റൊരു പതാകയും പിംഗലി വെങ്കയ്യ മുന്നോട്ടു വെച്ചു. എന്നിരുന്നാലും ആ പതാക ഭാരതത്തിന്റെ എല്ലാ മതങ്ങളേയും പ്രതിനിധാനം ചെയ്യുന്നതല്ലെന്നുള്ള അഭിപ്രായമായിരുന്നു ഗാന്ധിജിക്ക്‌.[3]
മഹാത്മാഗാന്ധിയുടെ ആശങ്ക മാനിച്ചുകൊണ്ടു്‌ മറ്റൊരു പതാകയും രൂപകല്പന ചെയ്യുകയുണ്ടായി. ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ചു്‌ മുകളിൽ വെള്ള, ഇസ്ലാമിനെ പ്രതിനിധീകരിച്ചു്‌ നടുവിൽ പച്ച, ഹൈന്ദവതയെ പ്രതിനിധീകരിക്കാൻ താഴെ ചുവപ്പു്‌ എന്നിങ്ങനെയായിരുന്നു പതാകയിലെ നിറവിന്യാസം. ചർക്ക മൂന്നു ഖണ്ഡങ്ങളിലും വരത്തക്ക വിധം ഉൾപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള മറ്റൊരു പ്രധാന സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി ഐറിഷ് പതാകയോടു സാദൃശ്യമുള്ള രീതിയിലാണു സമാന്തരഖണ്ഡങ്ങൾ പതാകയിലുള്ളതു്‌.അഹമ്മദാബാദിൽ‍നടന്ന കോൺഗ്രസ് പാർട്ടി സമ്മേളനത്തിലായിരുന്നു ആദ്യമായി ഈ പതാക നിവർത്തിയതു്‌. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക പതാകയായി സ്വീകരിച്ചില്ലെങ്കിലും സ്വാതന്ത്ര്യസമരത്തിൽ ഇതു വ്യാപകമായി ഉപയോഗിക്കപ്പെടുകയുണ്ടായി.
എങ്കിലും പതാകയുടെ സാമുദായിക വ്യാഖ്യാനത്തിൽ പലരും തൃപ്തരല്ലായിരുന്നു. 1924-ൽ കൽക്കട്ടയിൽ നടന്ന അഖിലേന്ത്യാ സംസ്കൃത കോൺഗ്രസ്സിൽ ഹൈന്ദവ പ്രതീകങ്ങളായി കാവിനിറവും വിഷ്ണുവിന്റെ ആയുധമായ ‘ഗദയും’ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നു. പിന്നീടു്‌ അതേ വർഷം തന്നെ, "ആത്മത്യാഗത്തിന്റെ ഓജസ് ഉൾക്കൊള്ളുന്നതും ഹിന്ദു സന്യാസിമാരുടെയും യോഗികളുടെയും എന്ന പോലെ മുസ്ലീംഫക്കീറുകളേയും ഒരുപോലെ പ്രതിനിധീകരിക്കാനുതകുന്നതുമായ മൺചുവപ്പു നിറം"(geru (an earthy-red colour)) ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ടായി. സിഖുകാരാകട്ടെ, ഒന്നുകിൽ തങ്ങളുടെ പ്രതീകമായി മഞ്ഞനിറം കൂടി പതാകയിൽ ഉൾപ്പെടുത്തുകയോ മതപരമായ പ്രതീകാത്മകത മൊത്തമായും ഉപേക്ഷിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു.
ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണു്‌, പ്രശ്നപരിഹാരത്തിനായി 1931 ഏപ്രിൽ 2-ന് കോൺഗ്രസ് പ്രവർത്തകസമിതി, ഒരു ഏഴംഗ പതാകാ സമിതിയെ നിയോഗിച്ചു. "സാമുദായികാടിസ്ഥാനത്തിൽ നിർവ്വചിക്കപെട്ടിട്ടുള്ള പതാകയിലെ മൂന്നു നിറങ്ങളോടും വിയോജിപ്പു" രേഖപ്പെടുത്തിക്കൊണ്ടു അവതരിപ്പിച്ച പ്രമേയം സമിതി അംഗീകരിച്ചു. ഈ സംവാദങ്ങളുടെ ഫലമായി കുങ്കുമനിറത്തിന്റെ പശ്ചാത്തലത്തിൽ, മുകളിൽ കൊടിമരത്തോടടുത്തുള്ള ഭാഗത്തായി ചർക്ക ആലേഖനം ചെയ്ത, ഒരു പതാകയായിരുന്നു പതാക സമിതി നിർദ്ദേശിച്ചതു്‌. ഒരു സാമുദായികാശയം മാത്രം ഉയർത്തിക്കാട്ടുന്നു എന്ന ധാരണ ഉളവാക്കുന്ന ഈ പതാക കോൺഗ്രസ്സിനു സ്വീകാര്യമായിരുന്നില്ല.[1]
പിന്നീട് 1931-ൽ കറാച്ചിയിൽ കൂടിയ കോൺഗ്രസ് സമിതി പതാകയുടെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം കൈക്കൊണ്ടു. പിംഗലി വെങ്കയ്യരൂപകല്പന ചെയ്ത ത്രിവർണ്ണ പതാകയായിരുന്നു അന്നു സ്വീകരിച്ചതു്‌. മൂന്നു സമാന്തര ഖണ്ഡങ്ങളിലായി മുകളിൽനിന്നു യഥാക്രമം കുങ്കുമ,ശുഭ്ര,ഹരിത വർണ്ണങ്ങളും നടുവിൽ ചർക്കയും അടങ്ങിയ ഈ പതാക സമിതി അംഗീകരിച്ചു. കുങ്കുമം ധീരതയുടെയും വെള്ള സത്യത്തിന്റെയും ശാന്തിയുടെയും പച്ച വിശ്വാസത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണെന്നും വ്യാഖ്യാനമുണ്ടായി. ചർക്ക ഭാരതത്തിന്റെസാമ്പത്തിക നവോത്ഥാനത്തിന്റെയും ജനങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും പ്രതീകമായി.
അതേ സമയം ഇന്ത്യൻ നാഷനൽ ആർമി ഈ പതാകയിൽ ചില്ലറ മാറ്റങ്ങൾ വരുത്തി ഉപയോഗിച്ചു പോന്നു. ചർക്കയ്ക്കു പകരം ചാടിവീഴുന്ന കടുവയും 'ആസാദ് ഹിന്ദ്' എന്നുമായിരുന്നു ഐ.എൻ.എ. പതാകയിൽ ആലേഖനം ചെയ്തിരുന്നതു്‌. ഗാന്ധിജിയുടെ അക്രമരാഹിത്യത്തിനു വിപരീതമായുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ സായുധസമരരീതി ഇതിൽ വെളിവാകുന്നുണ്ട്. ഔദ്യോഗികരൂപത്തിലല്ലെങ്കിലും ഈ പതാക ഇന്ത്യൻ മണ്ണിൽ ഉയർന്നിട്ടുമുണ്ടു്‌. മണിപ്പൂരിൽ സുഭാസ് ചന്ദ്രബോസ് തന്നെയായിരുന്നു ഇതു ഉയർത്തിയതും.
1947 ആഗസ്റ്റിൽ ഇന്ത്യക്കു സ്വതന്ത്ര്യം കിട്ടുന്നതിനു കുറച്ചു നാൾ മുന്പു തന്നെ സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയെപ്പറ്റി ചർച്ച ചെയ്യാൻ ഒരു നിയമനിർമ്മണസഭ രൂപവത്കരിക്കുകയുണ്ടായി. അവർ രാജേന്ദ്രപ്രസാദ് അധ്യക്ഷനും അബ്ദുൾ കലാം ആസാദ്കെ.എം.പണിക്കർ,സരോജിനി നായിഡുസി. രാജഗോപാലാചാരികെ.എം. മുന്ഷിബി.ആർ. അംബേദ്കർ എന്നിവർ അംഗങ്ങളായും ഒരു പ്രത്യേക സമിതി രൂപവത്കരിച്ചു. 1947 ജൂൺ 23-ന് രൂപവത്കരിച്ച ആ പതാകാ സമിതി പ്രശ്നം ചർച്ച ചെയ്യുകയും മൂന്നാഴ്ചയ്ക്കു ശേഷം, 1947 ജൂലൈ 14-നു ഒരു തീരുമാനത്തിലെത്തുകയും ചെയ്തു. എല്ലാ കക്ഷികൾക്കും സമുദായങ്ങൾക്കും സ്വീകാര്യമായ രീതിയിൽ ചില സമുചിതമായ മാറ്റങ്ങൾ വരുത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതാക ഇന്ത്യയുടെ ദേശീയപതാകയായി സ്വീകരിക്കാമെന്നു അവർ തീരുമാനിച്ചു. യാതൊരു തരത്തിലുള്ള സാമുദായികബിംബങ്ങളും പതാകയിൽ അന്തർലീനമായിരിക്കില്ല എന്നും തീരുമാനിക്കുകയുണ്ടായി. സാരനാഥിലെഅശോകസ്തംഭത്തിലെ ധർമ്മചക്രം ചർക്കയുടെ സ്ഥാനത്തു ഉപയോഗിച്ചു കൊണ്ട് ദേശീയപതാകയ്ക്കു അന്തിമരൂപം കൈവന്നു. 1947ഓഗസ്റ്റ് 15-ന് ഈ പതാക സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയായി ആദ്യമായി ഉയർന്നു.[5](കടപ്പാട് വിക്കി)