എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Monday, January 30, 2012

കോയിക്കോട്ടെ മുടിയാട്ടം തുടങ്ങി

നാള് കുറെ ആയി  മുടി വ്യാജനോ അല്ല ഒര്‍ജിനാലോ എന്ന് ചര്‍ച്ച തുടങ്ങിയിട്ട് ..
ഈ മുടിയാട്ടം കൊണ്ട് ചാനലുകാരും നാട്ടാരും കുറെ മാപ്പിള പദങ്ങള്‍ പഠിച്ചു .സനാദ് ഉണ്ടോ ഇല്ലെയോ എന്നൊക്കെ വാജാലമായി ചോദിക്കാന്‍ തരത്തില്‍ നമ്മുടെ ന്യൂസ്‌ വായനക്കാര്‍ ആയ വേണുവും ,വിനുവും  നികേഷ്  ഒക്കെ പഠിച്ചു തുടങ്ങി ...മുടിയാട്ടം കൊണ്ട് ശൈഖുന സമൂഹത്തെ കുറച്ചൊന്നുമല്ല "പെരുത്ത് " പഠിപിച്ചു!!ഇനി എന്തൊക്കെ ഇരിക്കുന്നു പഠിപ്പിക്കാന്‍ !!

അങ്ങനെ കാത്തിരിപ്പിന് അറുതി വരുത്തി ശ്രീ  ശൈഖുന അവറുകള്‍ മേല്‍ശാന്തി ആയ
"മുടി പ്പള്ളി "തറക്കല്‍ കര്‍മം നടന്നു!! ആയിരകണക്കിന് ഭക്തജങ്ങള്‍ മുടിയാട്ടം നടക്കുന്ന കോയിക്കോട്ടെക്ക് ഒഴുകി. ഭക്തര്‍ക്ക്‌ സായൂജ്യം അടയാന്‍  "മുടി " പ്രദര്‍ശനവും നടന്നു.മുടിയാട്ടം നേരില്‍ കാണാന്‍ പറ്റാത്ത "മുടിപ്രവാസികള്‍" ഫേസ് ബുക്കിലും ഓണ്‍ലൈന്‍ റേഡിയോയിലും മുടിയാട്ടം ആസ്വദിച്ചു ആഘോഷിച്ചു.
(ഇതിനു തൊട്ടു മുന്‍പുള്ള ദിവസം EK  വിഭാഗം വ്യാജ മുടി പ്രദര്‍ശനം ടോര്‍ച്ചടിച്ചും നടന്നു)
അങ്ങനെ ആയിരത്തി നാനൂറു വര്‍ഷത്തെ പാരമ്പര്യം ഉള്ള മുഹമ്മദ്‌ നബി (സ ) വഴി ലോകത്തേക്ക് എത്തിയ ഇസ്ലാം മതത്തില്‍ ആദ്യമായി "മുടി"(പ്പിക്കാന്‍ ) സൂക്ഷിക്കാന്‍ ഒരു പള്ളി കൂടി ഉണ്ടാവാന്‍ പോകുന്നു!
പാവം EK  സമസ്ഥക്കാര്‍ വെല്ലൂരിലെ ഇരുപത്തി അയ്യായിരം മാത്രം വിലയുള്ള രണ്ടു കുപ്പി "മുടി" വെള്ളത്തില്‍ ഒതുങ്ങി!!
"മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്ന പോലെ കസ്റജിയെ ചാരി നിന്നവന്‍ മുടിയും കൊണ്ട് പോയ്‌ "
രണ്ടാള്‍ക്കും "മുടിയല്ല" പ്രശനം "മടി " യാണ് എന്ന കാര്യം എല്ലാരും മറന്നു.
ഇനി വെല്ലൂരെ ശരണം!!രണ്ടു കുപ്പിയെങ്കില്‍ രണ്ടു കുപ്പി!!

കുറിപ്പ് :മുടിപ്പിക്കാന്‍ ഉള്ള ഈ പള്ളി എവിടെ എന്ന് ഇതുവരെ പുറത്ത് വിട്ടില്ല.


Saturday, January 28, 2012

ദുബായ് എയർപോർട്ട് പട്ടാമ്പി റയിൽവേ സ്റ്റേഷനല്ല !!


                                   വായിക്കുന്നതിനു മുമ്പ് താഴെ ഉള്ളത് ഒന്ന് വായിക്കുക..


                        കാള പെറ്റു എന്ന് കേൾക്കേണ്ടേ താമസം മലയാളീസ് കയർ എടുത്തു ..

 മുകളിൽ കാണുന്ന ആ കുറിപ്പ് വായിക്കാത്ത  ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉള്ള ഒരു മലയാളിയും ഉണ്ടാവില്ല 500  കൂടുതൽ ഷയറും 1000 ഇല്‍ പരം കമെന്റും ലൈകും കൊണ്ട് സജീവമായ വാച കങ്ങൾ!!!
  സുഹുര്‍ത്തെ  ദുബായ് എയർപോർട്ട്  പട്ടാമ്പി റെയിൽ  വേസ്റ്റേഷൻ  അല്ല !!!
ദുബായിൽ വരാതെ തന്നെ ദുബായിയുടെ മഹിമ കേട്ടറിഞ  നൂറുശതമാനം സാക്ഷരത നേടിയ മല്ലുസിനു വിവരം 0 % മാത്രമേ ഉള്ളു എന്ന് ഇതില്‍ ലൈക്‌ അടിച്ചും ഷെയര്‍ ചെയ്തതും കണ്ടപ്പോൾ  മനസ്സിലായി!!
ഓരോ മൂന്ന് മിനുറ്റ് ഇടവേളയിൽ ഫ്ലൈറ്റ് ഇറങ്ങുന്ന എയർ പോർട്ടിൽ  ടാക്സി ഇല്ലന്നോ ?? 
അതും ദുഫായിൽ ??
പോട്ടെ ഇവിടത്തെ വിഷയം അതല്ല!!അഥവാ  ടാക്സി  കിട്ടിയില്ല എന്ന് തന്നെ കരുതുക (അങ്ങനെ സംഭവിക്കൽ അസംഭവ്യം ). അതിൽ പാവം മാപ്പിളമാർ  കുറ്റക്കാരോ???

ഒരു ഹിന്ദു വർഗീയ  സംഘടനയുടെ അമരക്കാരൻ  ഫേസ്ബുക്കിൽ സന്തം വാളിൽ  ഷെയർ  ചെയ്ത് ഇംഗ്ലീഷിൽ കൊടുത്ത തലക്കെട്ട്‌ കണ്ടു  ഞെട്ടിപ്പൊയ്   !!
"Another face  of  jihad "!!
സുഹുർത്തു വളരെ മാന്യമായി ചോദിക്കുന്നു താങ്കൾക്കു   ചോറിനു പകരം "മലം " ആണോ വീട്ടില്നി ന്നും വിളമ്പി തരുന്നതും താങ്കൾ  കഴിക്കുന്നതും  ??
കാണുന്നത് എല്ലാം മറ്റു മതസ്ഥരുടെ തലയിൽ  കെട്ടിവെച്ചാൽ  സംഭവിക്കുന്നത് മറ്റൊന്നായിരിക്കും .
പരസ്പരം വെറുപ്പ്‌കാണിക്കാനും വർഗീയത  കാണിക്കാനേ പറ്റുകയുള്ളു എന്ന് കൂടി ഓരോരുത്തരും ഓർക്കണം
ഏതോ ഒരു പാകിസ്ഥാനി  പട്ടാണി അതും ഇല്ലാത്ത കഥ ദുബായിൽ നമ്മൾ പറയുന്ന  പോലെ "ലുങ്കി " ന്യൂസ്‌ കേട്ടിട്ട് "ജിഹാദ് " എന്ന് പേര് കൊടുക്കാൻ താങ്കളെ പ്രേരിപ്പിച്ച 
ആ "വികാരം" എന്താണാവോ ??
സുഹുർത്തെ  ആദ്യം ജിഹാദ് എന്ന വാക്കിന്റെ അർത്ഥം പഠിക്ക്‌ എന്നിട്ടായിക്കൂടെ  ജല്പനം???

ജിഹാദ് എന്നാൽ "പ്രയാസങ്ങളോട് മല്ലിടുക "ഇല്ലാത്ത ലവ്  ജിഹാദും മറ്റും കൊണ്ട് നേട്ടമൊന്നും  ഉണ്ടായില്ല അല്ലെ?? അതായിരിക്കും പുട്ടിനു തേങ്ങ ഇടുന്ന പോലെ കണ്ടതിനും കേട്ടതിനും "ജിഹാദ് " എന്ന് ഇട്ടു കൊണ്ടിരിക്കുന്നത് ??


ജിഹാദ് തെറ്റിദ്ധരിച്ച വരോടും നിങ്ങളെ പോലെ തെട്ടിദ്ധരിപ്പിക്കുന്നവരോടും മാന്യമായി പറയാനുള്ളത് വിമർശിക്കാം  പക്ഷെ  കളവു പ്രച രിപ്പിച്ചു തെറ്റിദ്ധരിപ്പിക്കരുത് !!
എല്ലാ മാപ്പിളയും വർഗീയവാദികൾ അല്ല എല്ലാ വർഗീയവാദികളും  മാപ്പിളയും അല്ല!!
അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് താങ്കൾ!!
"ദയവു ചെയ്ത് ആ കാണാൻ പറ്റാത്ത കണ്ണട മാറ്റി വെച്ച്  സമൂഹത്തിനെ നോക്കി കാണുക"  വിമർശിക്കുന്നതിനു  മുമ്പ് പഠിക്കുക!!താങ്കളുടെ സേവ ക്ലാസ്സുകളിൾ നിന്നും ശർദ്ധിച്ചതു  അപ്പടി 
വിഴുങ്ങി സ്വയം മണ്ടൻ ആകുന്നതിനെക്കാൾ നല്ലത് സ്വയംബുദ്ധികൊണ്ട് ചിന്തിച്ച് കാര്യം മനസ്സിലാക്കുനതാവും!!

another face of jihad.


Friday, January 27, 2012

ചതിയനായ ഉറ്റ സുഹൃത്ത് ആരാണ് ?

ല്ലാ വൈകുന്നേരങ്ങളിലും നടക്കാന്‍ ഇറങ്ങിയത്‌ പോലെ തന്നെ ഇന്നും ഇറങ്ങിയതാണ് ..
ഇത്തവണ ഭാര്യയും മോണകാട്ടി ചിരിക്കുന്ന മോളുമുണ്ട് കൂടെ ...

ഴിയില്‍ ഒരു സുഹൃത്തിനെ കണ്ടു മാന്യമായി തോന്ന ഒരു സുഹൃത്ത്...
കളിപ്പിക്കാനും ,ചിരിപ്പിക്കാനും ,പാട്ടുപാടി ആടാനും, കഥകള്‍ പറയാനും കഴിവുള്ള ഒരു സുഹൃത്ത്!!
കണ്ട ഉടനെ ഭാര്യ എന്തന്നില്ലാത്ത സന്തോഷത്തോടെ ...നമുക്ക് കൂടെ കൂട്ടികൂടെ ??
നമ്മുട മോളുടെ ചിരിനോക്ക് അവള്‍ക്കും ഒരുപാട് ഇഷ്ടമായി ..എന്‍റെ വീട്ടു ജോലി തിരക്കിനിടയില്‍ മോളെ ചിരിപ്പിക്കാനും കളിപ്പിക്കാനും ഒരാളായല്ലോ?
പിന്നെ നിങ്ങള്‍ക്കും  ജോലി തിരക്കിനിടയില്‍ ഇത്തിരി സമാധാനം കിട്ടുമല്ലോ ?

നിമിഷത്തെ ചിന്തകള്‍ക്കു ശേഷം സുഹൃത്തിനെ അയാള്‍ കൂടെ കൂട്ടി ...!!
അടുക്കള കാര്യം മുതല്‍ അങ്ങാടി കാര്യം വരെ അറിയാവുന്ന സുഹൃത്ത് ശരിക്കും ദിവസങ്ങള്‍ കൊണ്ട് ആ വീട്ടിലെ ഒരളായി മാറി ...കളിപ്പിക്കാനും ചിരിപ്പിക്കാനും മാത്രമല്ല മോളെ പാട്ടുവരെ പാടിക്കാന്‍ പഠിപ്പിച്ചു ...അടുക്കളയിലെ കാര്യത്തില്‍ വരെ സഹായിക്കാന്‍ തുടങ്ങി !!
ബിസിനസ്‌ കാര്യങ്ങള്‍ വരെ പഠിപ്പിക്കാന്‍ സുഹൃത്തിനു കഴിഞു!!
സുഹൃത്തിന്റെ  വരവോടെ വീട്ടിലാകെ അഘോഷതിമിര്‍പ്പ് തന്നെ!!

ങ്ങനെ വീട്ടിലെ ഒരാളേ പോലെ കഴിഞ സുഹൃത്ത്  മോളുടെ വളര്‍ച്ചക്കനുസരിച്ച് ചില മാറ്റങ്ങള്‍ കാണിക്കാന്‍ തുടങ്ങി!!
മാറ്റങ്ങള്‍ ആരും ശ്രദ്ധിച്ചില്ല !!ശ്രദ്ദിക്കേണ്ട ആവശ്യമുണ്ടായില്ല എന്നതാണു സത്യം !!
വളര്‍ന്നു വലുതായ മോളുടെ കൂടെ ചിലവഴിക്കാനായി പിന്നെ സുഹൃത്തിനു താല്പര്യം!!
അതും ആരും കാര്യമാക്കിയില്ല!! അത്രക്കും വിശ്വാസമായിരുന്നു എല്ലാവര്‍ക്കും സുഹൃത്തിനെ !!
രാവേറെ സുഹൃത്തിന്റെ കൂടെ ചിലവഴിച്ചു!!
കളിച്ചും ചിരിച്ചും നടന്ന സുഹൃത്ത് പെട്ടെന്ന് കാണിച്ച മാറ്റങ്ങള്‍ വലുതാണ്‌ !!

മോള്‍ക്ക് പല ഉപദേശങ്ങളും സുഹൃത്ത് കൊടുത്ത് കൊണ്ടേയിരുന്നു ...എല്ലാം മോളെ വഴി കേടിലെക്ക് നയിക്കുന്ന ഉപദേശങ്ങള്‍ എന്നു മാത്രം !! കുടുംബ സുഹൃത്ത് ചതിക്കുകയാണ് എന്ന കാര്യം മോളു പോലും അറിഞ്ഞില്ല !!
ഒരു ദിവസം ആരും ഇല്ലാത്ത സമയത്ത് സുഹൃത്തിന്റെ  ഉപദേശ പ്രകാരം ഇന്നലെ കണ്ട വേറൊരു സഹപാഠിയുടെ കൂടെ പോകാന്‍ എല്ലാ അവസരവും ഈ കുടുംബ സുഹൃത്ത് ഒരുക്കി കൊടുത്തു!!

മോളു നഷ്ട്ടപ്പെട ആ അച്ഛനും അമ്മയും വേദനോടെ സുഹൃത്തിനോട് കാര്യങ്ങള്‍ പറഞു..
ആ അച്ഛനമ്മയുടെ കണ്ണീര്‍ കാണാതെ "ആ ചതിയന്‍"  നാടൊക്കെ പറഞും പാടിയും നടന്നു!!എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവനെ പോലെ!!

സുഹൃത്തിന്റെ  ചതി അച്ഛനും അമ്മയ്ക്കും ഇതുവരെ മനസ്സിലായില്ല!!ഇനി ഒട്ടു മനസ്സിലാകുകയുമില്ല!!

(ഒരു പ്രസംഗത്തില്‍ നിന്നും  കേട്ട കഥ  ഞാന്‍ വിപുലീകരിച്ചു എന്നു മാത്രം )

ഈ കഥയിലെ  സുഹൃത്ത് നമ്മളുടേയും ആത്മാര്‍ഥ സുഹൃത്തായിരിക്കാം...??


Monday, January 16, 2012

ആൾ ദൈവങ്ങള്‍ ചക്രശ്വാസം വലിക്കാറായി

നാളുകള്‍ക്കു മുമ്പ്  ആധുനിക ദൈവം ചാവാൻ കിടക്കുമ്പോൾ എട്ടു കോടിയിലതികം
 ഭക്തന്മാർ "പ്രാര്‍ഥിച്ചു!!  "ആരോടാ ??? വേറൊരു ദൈവത്തോട്!!

ദൈവം ചാവാൻ കിടക്കുമ്പോൾ ദൈവം  വിഭൂതി   വിറ്റുണ്ടാക്കിയ ഹോസ്പിറ്റലില്‍  തന്നെ  ആധുനിക വൈദ്യ ശാസ്ത്രത്തിന്‍റെ സഹായം കൊണ്ട് മാത്രം "ജീവ വായു ' ലഭിച്ച ദൈവം ചാവുന്നത് കണ്ണോട് കണ്ട മഹാ ഭാഗ്യവാൻമാരാണ് നാം ഭാരതീയർ..!!!

ആത്മീയതയും മതവും വിറ്റു കാശാക്കുന്നവർ സ്വയം "ബുദ്ധിമാൻ" മാർ എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയിലാണ് കൂടുതലും ..നൂറു ശതമാനം സാക്ഷരത നേടി എന്ന് വീമ്പു പറയുന്ന  കേരളത്തിൽ ഒരല്പം കൂടുതലും !!

ആത്മീയതക്ക് മതത്തിന്റ്  കുപ്പായമിട്ട്  ,കാവി,വെള്ള,പച്ച  എന്ന ഭേദമില്ലാതെ  സാക്ഷരത നേടിയ വിദ്യാ സമ്പന്നത അവകാശപ്പെടുന്ന കേരള മല്ലൂസിനെ പോട്ടന്മാരക്കുന്നു  അമ്മമാരും,അച്ചന്മാരും, ബാവ മാരും  ,ഉസ്താദുമാരും,തങ്ങൾ മാരും പിന്നെ  സ്വാമിമാരും !!

സമൂഹത്തിലെ എല്ലാ മേഖലയിലും രണ്ട് തരം വിഭാഗമുണ്ട് .ആള്‍ ദൈവത്തിലും അത് മുഴച്ചു നില്‍ക്കുന്നു! കോടിക്കണക്കിനു  ആസ്തിയുള്ള  വമ്പന്‍ സ്രാവുകളായ എ  ഗ്രേഡ്  ആള്‍ദൈവവും പാവപ്പെട്ട പെണ്‍ കുട്ടികളെ  പീഡിപ്പിച്ചും ആട്ടക്കാരികളായ നടിമാരെ സുഖിപ്പിച്ചും നടക്കുന്ന  സി ഗ്രേഡ് ചെറുമീന്‍  സ്വാമികളും !!
പാവപ്പെട്ട സി ഗ്രേഡ്  ആള്‍ ദൈവങ്ങള്‍  എന്നും സമൂഹത്തില്‍  വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നത് വമ്പന്‍ സ്രാവുകള്‍ നടന്നും പറന്നും ലോകത്ത് വലിയൊരു  സാമ്രാജ്യം  തന്നെ ഉണ്ടാക്കി.അത്തരം വമ്പന്‍ സ്രാവുകളുടെ  ഒരു രോമം  പോലും തൊടാന്‍ പറ്റാത്ത  നിയമകൂടമേ..
നിന്റെ പേരാണ്  ...........?

ചെറുമീനുകളായ തോക്ക് സ്വാമിയെയും ,സന്തോഷ്‌  മാധവനേയും നിത്യാനന്ദ  സ്വാമിയെയും പിടിക്കാന്‍  പടയും  പടക്കോപ്പും വലയുമായി   ഇറങ്ങിയവര്‍ മനപ്പൂര്‍വ്വം  സ്രാവുകളെ  പിടിക്കുന്ന  വലകള്‍ എടുക്കാന്‍ മറക്കുന്നു  അല്ലെങ്കില്‍  ഏമാന്മാര്‍  മറപ്പിക്കുന്നു.അത്തരം  ഏമാന്മാര്‍ക്ക്  മാസപ്പടി  കിട്ടിയാല്‍  എന്ത്  ദൈവം!!

"വിദ്യ"(അറിവ് ) എന്നത് ചിലപ്പോള്‍  ആഭാസമാണ്!! സമൂഹത്തിലെ ബുദ്ധി രാക്ഷസന്‍  മാരായി നാം കാണുന്ന കോമരങ്ങള്‍ മീന്‍  വിറ്റും പെണ്ണെ  പിടിച്ചും  നടന്ന  തെമ്മാടികളുടെ  കാലില്‍  അഭയം  തേടി അവരുടെ  കാല്‍ കഴുകിയ വെള്ളം കുടിക്കാന്‍  പരിസരം  മറന്നു അവരുടെ ഭക്തി ഗാനത്തിന്റെ  ഈരടിക്ക്  കൈയ്യും തലയുമാട്ടി ആടുംമ്പോള്‍  മനസ്സിലാകുന്നത്  അറിവ് ചിലപ്പോള്‍ ആഭാസത്തിനുമാകും  .

കെട്ടിപിടിച്ചു കൊണ്ട് ABCD  അറിയാത്ത അമ്മമാർ ലോകത്തിന്റെ  വിവിധ ഭാഗങ്ങളില്‍  കോടികണക്കിനു  ആസ്തി സമ്പാദിച്ചു!!  ഈ അമ്മയും ഒരു നാൾ ചക്ര ശ്വാസം വലിച്ച്  കെട്ടിപിടിച്ചുണ്ടാക്കിയ  ഹോസ്പിറ്റലില്‍  മലര്‍ന്നു കിടക്കുമ്പോള്‍  "യഥാര്‍ത്ഥ ദൈവത്തിനോട് " ശ്വാസം കുറച്ചു കൂടി നീട്ടി കിട്ടാൻ വേണ്ടി ,അമ്മമാരുടെ കാലിൽ ശരണം തേടിയ വിദ്യ സമ്പന്നരായ "ബുദ്ധി" ഇല്ലാത്ത  ഭക്തന്മാര്‍  ആഹ്വാനം  ചെയ്യുന്നത് കാണേണ്ടതും നാം തന്നെ!!

കോടി ചിലവിട്ടു ഇല്ലാത്ത "തിരു കേശം ' സംരക്ഷിക്കാൻ എന്ന പേരിൽ കേരളം ആകെ തലങ്ങും വിലങ്ങും ഓടിയും വിദേശത്തു പറന്നും നടക്കുന്ന "പുതിയ മതം" തന്നെ ലോകത്ത് പരിചയ പെടുത്തുന്ന ശൈഖുന മാരും ചെയ്യുന്നത് മറ്റൊന്നല്ല!!
മതത്തിനെ കുറിച്ച്  അറിവില്ലാത്ത വരുടെ അറിവുകേടുകൾ ചൂഷണം ചെയ്യുന്നവരാന്ന്   ശൈഖുന മാരിലും തങ്ങൾമാരിലുമുള്ളത്.

പച്ച തവളകളെ  പോലെ  പണ്ഡിത വേഷം ധരിച്ച് സമൂഹത്തില്‍ ഇറങ്ങി മതം പഠിപ്പിക്കാത്ത രീതിയിൽ മതത്തിലെ പുണ്യ മാക്കപ്പെട്ട കാര്യങ്ങൾ വളച്ചൊടിച്ചു "വാര്‍ഷികം" എന്ന പേരിൽ പാതിരാത്രിയിൽ  പാടത്ത് നടത്തുന്ന വരുടെ ലക്ഷ്യം ഒന്ന് തന്നെ!!
ദൈവത്തിനെ ആരാധിക്കാൻ "നയാ പൈസ" ചിലവില്ല എന്ന സത്യം എല്ലാ മനുഷ്യരും മറക്കുന്നു!!

ആള്‍ദൈവങ്ങളെ ആരാധിക്കാനും ,കൈപിടിച്ച് മുത്തി ബര്‍ക്കത്ത് എടുക്കാനും ,കെട്ടിപിടിക്കാനും കീശയില്‍ നിന്നും ഇമ്മിണി  വലിയ  ഗാന്ധി നോട്ടുകെട്ടുകള്‍  പോട്ടുമെന്നുറപ്പ് !!
കേവലം  ഒരു ചാൺവയർ നിറക്കാന്‍ വേണ്ടി "ആള്‍ ദൈവങ്ങള്‍"   ഉണ്ടാക്കിയ നിയമങ്ങൾ!!"

കാലം ചെയ്യാൻ വേണ്ടി കാത്തിരിക്കുന്നവരുടെ ലോകത്താണ് നാം ഉള്ളത് .
കാലം ചെയ്‌താല്‍ ഉടന്‍ കബറടക്കി വാഴ്ത്തപ്പെട്ടവരാക്കി' പുതിയ ഒരു ആരാധന പാത്രത്തെ കൂടി ഉണ്ടാക്കുന്നവരും ,ദൈവത്തിന്റെ  ശക്തി പബ്ലിക്‌ ആയി "നാടക ' നടന്മാരെ കൊണ്ട് കളിപ്പിച്  ദൈവത്തിലേക്ക് മടങ്ങൂ എന്ന് അലറുന്ന വർ ഒട്ടും  കുറവല്ലാത്ത നാടാണിത് !!

സ്വയം പുണ്യവാളൻ  മാരാകുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്..കൈപിടിച്ച്  മുത്താന്‍ ലോകം ക്യു നില്‍ക്കുന്ന ലോകമാണിത്!!

ആത്മീയത വിറ്റു ലാവിഷ് ജീവിതം നയിക്കാനാണ് എന്നത്  ദൈവങ്ങളുടെ  ആത്മീയാചാര്യന്മാരുടെ നടപ്പും,കിടപ്പും കണ്ടാലറിയാം.

വീരപ്പന്‍ കൊള്ളയടിച്ചു കാട്ടിലെ ആദിവാസികളെ സംരക്ഷിച്ചു എന്ന് കേട്ടിട്ടുണ്ട് ...ഇത് ഏതു തരാം കൊള്ളയാ !! ആത്മീയത നടിച്ചു കൊള്ളയടിച്ചു സ്വയം "പുണ്യവാന്മാരും പുണ്യവതികളുമാകുന്ന  കാലം !!"വീരപ്പൻഎത്രയോ മെച്ചം !!!

കാവിയും, പച്ചയും,വെള്ളയും  തലക്കും ശരീരത്തിലും  പുതച്ചത് കൊണ്ട് ആരും 'ദൈവമോ ദൈവ അവതാരമോ ആകുന്നില്ല!!


ഭക്തരേ  എന്നെ രക്ഷിക്കണേ ...!!