എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Monday, January 16, 2012

ആൾ ദൈവങ്ങള്‍ ചക്രശ്വാസം വലിക്കാറായി

നാളുകള്‍ക്കു മുമ്പ്  ആധുനിക ദൈവം ചാവാൻ കിടക്കുമ്പോൾ എട്ടു കോടിയിലതികം
 ഭക്തന്മാർ "പ്രാര്‍ഥിച്ചു!!  "ആരോടാ ??? വേറൊരു ദൈവത്തോട്!!

ദൈവം ചാവാൻ കിടക്കുമ്പോൾ ദൈവം  വിഭൂതി   വിറ്റുണ്ടാക്കിയ ഹോസ്പിറ്റലില്‍  തന്നെ  ആധുനിക വൈദ്യ ശാസ്ത്രത്തിന്‍റെ സഹായം കൊണ്ട് മാത്രം "ജീവ വായു ' ലഭിച്ച ദൈവം ചാവുന്നത് കണ്ണോട് കണ്ട മഹാ ഭാഗ്യവാൻമാരാണ് നാം ഭാരതീയർ..!!!

ആത്മീയതയും മതവും വിറ്റു കാശാക്കുന്നവർ സ്വയം "ബുദ്ധിമാൻ" മാർ എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയിലാണ് കൂടുതലും ..നൂറു ശതമാനം സാക്ഷരത നേടി എന്ന് വീമ്പു പറയുന്ന  കേരളത്തിൽ ഒരല്പം കൂടുതലും !!

ആത്മീയതക്ക് മതത്തിന്റ്  കുപ്പായമിട്ട്  ,കാവി,വെള്ള,പച്ച  എന്ന ഭേദമില്ലാതെ  സാക്ഷരത നേടിയ വിദ്യാ സമ്പന്നത അവകാശപ്പെടുന്ന കേരള മല്ലൂസിനെ പോട്ടന്മാരക്കുന്നു  അമ്മമാരും,അച്ചന്മാരും, ബാവ മാരും  ,ഉസ്താദുമാരും,തങ്ങൾ മാരും പിന്നെ  സ്വാമിമാരും !!

സമൂഹത്തിലെ എല്ലാ മേഖലയിലും രണ്ട് തരം വിഭാഗമുണ്ട് .ആള്‍ ദൈവത്തിലും അത് മുഴച്ചു നില്‍ക്കുന്നു! കോടിക്കണക്കിനു  ആസ്തിയുള്ള  വമ്പന്‍ സ്രാവുകളായ എ  ഗ്രേഡ്  ആള്‍ദൈവവും പാവപ്പെട്ട പെണ്‍ കുട്ടികളെ  പീഡിപ്പിച്ചും ആട്ടക്കാരികളായ നടിമാരെ സുഖിപ്പിച്ചും നടക്കുന്ന  സി ഗ്രേഡ് ചെറുമീന്‍  സ്വാമികളും !!
പാവപ്പെട്ട സി ഗ്രേഡ്  ആള്‍ ദൈവങ്ങള്‍  എന്നും സമൂഹത്തില്‍  വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നത് വമ്പന്‍ സ്രാവുകള്‍ നടന്നും പറന്നും ലോകത്ത് വലിയൊരു  സാമ്രാജ്യം  തന്നെ ഉണ്ടാക്കി.അത്തരം വമ്പന്‍ സ്രാവുകളുടെ  ഒരു രോമം  പോലും തൊടാന്‍ പറ്റാത്ത  നിയമകൂടമേ..
നിന്റെ പേരാണ്  ...........?

ചെറുമീനുകളായ തോക്ക് സ്വാമിയെയും ,സന്തോഷ്‌  മാധവനേയും നിത്യാനന്ദ  സ്വാമിയെയും പിടിക്കാന്‍  പടയും  പടക്കോപ്പും വലയുമായി   ഇറങ്ങിയവര്‍ മനപ്പൂര്‍വ്വം  സ്രാവുകളെ  പിടിക്കുന്ന  വലകള്‍ എടുക്കാന്‍ മറക്കുന്നു  അല്ലെങ്കില്‍  ഏമാന്മാര്‍  മറപ്പിക്കുന്നു.അത്തരം  ഏമാന്മാര്‍ക്ക്  മാസപ്പടി  കിട്ടിയാല്‍  എന്ത്  ദൈവം!!

"വിദ്യ"(അറിവ് ) എന്നത് ചിലപ്പോള്‍  ആഭാസമാണ്!! സമൂഹത്തിലെ ബുദ്ധി രാക്ഷസന്‍  മാരായി നാം കാണുന്ന കോമരങ്ങള്‍ മീന്‍  വിറ്റും പെണ്ണെ  പിടിച്ചും  നടന്ന  തെമ്മാടികളുടെ  കാലില്‍  അഭയം  തേടി അവരുടെ  കാല്‍ കഴുകിയ വെള്ളം കുടിക്കാന്‍  പരിസരം  മറന്നു അവരുടെ ഭക്തി ഗാനത്തിന്റെ  ഈരടിക്ക്  കൈയ്യും തലയുമാട്ടി ആടുംമ്പോള്‍  മനസ്സിലാകുന്നത്  അറിവ് ചിലപ്പോള്‍ ആഭാസത്തിനുമാകും  .

കെട്ടിപിടിച്ചു കൊണ്ട് ABCD  അറിയാത്ത അമ്മമാർ ലോകത്തിന്റെ  വിവിധ ഭാഗങ്ങളില്‍  കോടികണക്കിനു  ആസ്തി സമ്പാദിച്ചു!!  ഈ അമ്മയും ഒരു നാൾ ചക്ര ശ്വാസം വലിച്ച്  കെട്ടിപിടിച്ചുണ്ടാക്കിയ  ഹോസ്പിറ്റലില്‍  മലര്‍ന്നു കിടക്കുമ്പോള്‍  "യഥാര്‍ത്ഥ ദൈവത്തിനോട് " ശ്വാസം കുറച്ചു കൂടി നീട്ടി കിട്ടാൻ വേണ്ടി ,അമ്മമാരുടെ കാലിൽ ശരണം തേടിയ വിദ്യ സമ്പന്നരായ "ബുദ്ധി" ഇല്ലാത്ത  ഭക്തന്മാര്‍  ആഹ്വാനം  ചെയ്യുന്നത് കാണേണ്ടതും നാം തന്നെ!!

കോടി ചിലവിട്ടു ഇല്ലാത്ത "തിരു കേശം ' സംരക്ഷിക്കാൻ എന്ന പേരിൽ കേരളം ആകെ തലങ്ങും വിലങ്ങും ഓടിയും വിദേശത്തു പറന്നും നടക്കുന്ന "പുതിയ മതം" തന്നെ ലോകത്ത് പരിചയ പെടുത്തുന്ന ശൈഖുന മാരും ചെയ്യുന്നത് മറ്റൊന്നല്ല!!
മതത്തിനെ കുറിച്ച്  അറിവില്ലാത്ത വരുടെ അറിവുകേടുകൾ ചൂഷണം ചെയ്യുന്നവരാന്ന്   ശൈഖുന മാരിലും തങ്ങൾമാരിലുമുള്ളത്.

പച്ച തവളകളെ  പോലെ  പണ്ഡിത വേഷം ധരിച്ച് സമൂഹത്തില്‍ ഇറങ്ങി മതം പഠിപ്പിക്കാത്ത രീതിയിൽ മതത്തിലെ പുണ്യ മാക്കപ്പെട്ട കാര്യങ്ങൾ വളച്ചൊടിച്ചു "വാര്‍ഷികം" എന്ന പേരിൽ പാതിരാത്രിയിൽ  പാടത്ത് നടത്തുന്ന വരുടെ ലക്ഷ്യം ഒന്ന് തന്നെ!!
ദൈവത്തിനെ ആരാധിക്കാൻ "നയാ പൈസ" ചിലവില്ല എന്ന സത്യം എല്ലാ മനുഷ്യരും മറക്കുന്നു!!

ആള്‍ദൈവങ്ങളെ ആരാധിക്കാനും ,കൈപിടിച്ച് മുത്തി ബര്‍ക്കത്ത് എടുക്കാനും ,കെട്ടിപിടിക്കാനും കീശയില്‍ നിന്നും ഇമ്മിണി  വലിയ  ഗാന്ധി നോട്ടുകെട്ടുകള്‍  പോട്ടുമെന്നുറപ്പ് !!
കേവലം  ഒരു ചാൺവയർ നിറക്കാന്‍ വേണ്ടി "ആള്‍ ദൈവങ്ങള്‍"   ഉണ്ടാക്കിയ നിയമങ്ങൾ!!"

കാലം ചെയ്യാൻ വേണ്ടി കാത്തിരിക്കുന്നവരുടെ ലോകത്താണ് നാം ഉള്ളത് .
കാലം ചെയ്‌താല്‍ ഉടന്‍ കബറടക്കി വാഴ്ത്തപ്പെട്ടവരാക്കി' പുതിയ ഒരു ആരാധന പാത്രത്തെ കൂടി ഉണ്ടാക്കുന്നവരും ,ദൈവത്തിന്റെ  ശക്തി പബ്ലിക്‌ ആയി "നാടക ' നടന്മാരെ കൊണ്ട് കളിപ്പിച്  ദൈവത്തിലേക്ക് മടങ്ങൂ എന്ന് അലറുന്ന വർ ഒട്ടും  കുറവല്ലാത്ത നാടാണിത് !!

സ്വയം പുണ്യവാളൻ  മാരാകുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്..കൈപിടിച്ച്  മുത്താന്‍ ലോകം ക്യു നില്‍ക്കുന്ന ലോകമാണിത്!!

ആത്മീയത വിറ്റു ലാവിഷ് ജീവിതം നയിക്കാനാണ് എന്നത്  ദൈവങ്ങളുടെ  ആത്മീയാചാര്യന്മാരുടെ നടപ്പും,കിടപ്പും കണ്ടാലറിയാം.

വീരപ്പന്‍ കൊള്ളയടിച്ചു കാട്ടിലെ ആദിവാസികളെ സംരക്ഷിച്ചു എന്ന് കേട്ടിട്ടുണ്ട് ...ഇത് ഏതു തരാം കൊള്ളയാ !! ആത്മീയത നടിച്ചു കൊള്ളയടിച്ചു സ്വയം "പുണ്യവാന്മാരും പുണ്യവതികളുമാകുന്ന  കാലം !!"വീരപ്പൻഎത്രയോ മെച്ചം !!!

കാവിയും, പച്ചയും,വെള്ളയും  തലക്കും ശരീരത്തിലും  പുതച്ചത് കൊണ്ട് ആരും 'ദൈവമോ ദൈവ അവതാരമോ ആകുന്നില്ല!!


ഭക്തരേ  എന്നെ രക്ഷിക്കണേ ...!!






22 comments:

  1. നന്നായെഴുതിയിരിക്കുന്നു.പലർക്കും എന്ന പോലെ എല്ലാ മനുഷ്യന്മാർക്കും പേടിയാ സുഹൃത്തേ ഇങനേയുള്ള പോസ്റ്റുകൾക്ക് അഭിപ്രായം പറയാൻ. കാരണം ദൈവമെങ്ങാൻ കോപിച്ച് അവർക്കുള്ള കമന്റ്സ് ഇല്ലാതാക്കിയാലോ ? ആസംസകൾ.

    ReplyDelete
  2. dear basheer

    it is true. there is no way to remove such new avathars from society. If one goes another will come. Because we are living in a country where population is high and people are struggling to run their daily life. So people are running for a solution to overcome all where the Astrologers, Avathars whoever can offer/promise a magic of prosperous future, the followers will be there. So no wonder if we get more and more !!!!!!!!!!!

    ReplyDelete
  3. aaldaivangalilum avarude leelakalilum viswasavum thalaparyavumillathathukondum swantham abhiprayam thurannu parayan pedi illathathukondum njan comment idunnu..:)..nannayi ezhuthi irikkunnu...iniyum samoohathine kannu thurappikkunna postukal ezhuthuka.. aashamsakal..

    ReplyDelete
  4. സമൂഹത്തിലെ ഇത്തിക്കണ്ണികളായ ഈ ആള്‍ ദൈവങ്ങളെ എല്ലാ മേഖലകളിലും കാണാം...ഇവരുടെ കെണികളില്‍ നിന്നു മോചിതരാക്കാന്‍ ജനങ്ങളെ അറിവുള്ളവരാക്കല്‍ മാത്രമെ മാര്‍ഗ്ഗമുള്ളു...അതിനെതിരെ ഇവര്‍ ശക്തമായി പ്രതികരിച്ചെന്നിരിക്കും....കാരണം വിവരമില്ലാത്തവരെ പൊട്ടന്മാരാക്കുന്ന അത്ര എളുപ്പത്തില്‍ വിവരമുള്ളവരെ പൊട്ടന്മാരാക്കാന്‍ കഴിയില്ല എന്നു അവര്‍ പഠിച്ചു വെച്ചിട്ടുണ്ട്...അതുകൊണ്ട് കിട്ടുന്ന എല്ല മീഡിയകളും ഉപയോഗിച്ചു ജനങ്ങളെ അറിവുള്ളവരാക്കുക...അതിനു നടക്കുന്ന ശ്രമങ്ങളെ, പ്രോല്‍സാഹിപ്പിക്കുകയും,സഹായിക്കുകയും ചെയ്യുക...ലേഖനം വളരെ നന്നായിട്ടുണ്ട്...ഇവിടെ വന്നു വായിക്കാത്തവര്‍ക്കു അവര്‍ ഇരിക്കുന്നേടത്തേക്കു എത്തിച്ചു കൊടുക്കാന്‍ ശ്രമിക്കണം...ഇതുപോലെയുള്ള ലേഖനങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നതു നഷ്ടമാണ്....

    ReplyDelete
  5. Good one Shabeer. But everyone is afraid of commenting on anything related to religion even it is good or bad.As long as there are people who exploits using religious beliefs, this society will b like this only...

    ReplyDelete
  6. SHABEERE ORU KAARIYAVUMILLA.ETH ENGINEYOKKE NADAKKUM.DEEPASTHAMBAM MAHAASHCHARIYAM ENIKKUM KITTANNAM PANNAM

    ReplyDelete
  7. Good One! keep the spirit up!!

    ReplyDelete
  8. നല്ല പോസ്റ്റ്‌ പക്ഷെ എല്ലാറ്റിലും നല്ലതും ഉണ്ട്, അപ്പോള്‍ ഈ അടച്ചാക്ഷേപം ചെരിയോരലോസരം സൃഷ്ടിക്കുന്നു, പിന്നെ ദൈവത്തെ ആരാധിക്കാന്‍ നയാ പൈസ ഇല്ലാത്തവര്‍ക്ക് ചിലവില്ല, പൈസ ഉള്ളവന്‍ സകാത്ത് കൊടുക്കുക തന്നെ വേണം പിന്നെ പുണ്യം കൂടാന്‍ സ്വദഖയും ചെയ്യാം ആള്ദൈവങ്ങല്‍ക്കല്ല ദൈവത്തിന്റെ പരീക്ഷനവിധേയരായ പാവങ്ങള്‍ക്ക്.

    ReplyDelete
  9. ആദ്യമായാ ഇവിടെ ,,ഇനിയും വരാം ..ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താം..ഉറക്കം നടിക്കുന്നവരെയോ ??

    ReplyDelete
  10. Shabeerkka enakku ingale parichayamilla ennalum parayukayaa nattilu balarnnu berunna thenditharangalkku oru mattam benenkil ningaleppole oralu eyuthiye theeru... Well done

    Padannakkatthukaran

    ReplyDelete
  11. enikkum valiya parijayamilla,engilum vayichu thudangiyapol orupadu parijayamulla pole.endum vilichu parayan changuttamulla itharakareyan namude nadinavashyam

    ReplyDelete
  12. ആരെയും ഭയപ്പെടാതെ ഇതുപോലുള്ള ആത്മീയ തട്ടിപ്പുകളെ തുറന്നകാണിച്ചത് വളരെ അഭിനന്നനീയം തന്നെ . ശക്തമായ ഭാഷ .
    എല്ലാ ഭാവുകങ്ങളും

    ReplyDelete
  13. അടച്ചാക്ഷേപത്തിനോട് ഒരു വിയോജിപ്പ് മാത്രം... നന്നായിരിക്കിന്നു..

    ReplyDelete
  14. കാവിയും, പച്ചയും,വെള്ളയും തലക്കും ശരീരത്തിലും പുതച്ചത് കൊണ്ട് ആരും 'ദൈവമോ ദൈവ അവതാരമോ ആകുന്നില്ല!!
    ..
    ..
    Exactly..


    വല്ലാത്തൊരു വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ആള്‍ ദൈവങ്ങള്‍ എന്ന ആശയം തന്നെ കുഴപ്പിക്കുന്ന ഒന്നാണ്. ആത്മീയത കച്ചവടമാക്കുന്നതില്‍ എനിക്കൊട്ടും തന്നെ യോജിപ്പില്ല . ദൈവത്തിനും ഭക്തര്‍ക്കും ഇടയില്‍ ഇടനിലക്കാരന്‍ ആവശ്യമില്ല എന്ന് തന്നെയാണ് എന്റെയും കാഴ്ചപാട്. അതെ സമയം ആത്മീയ ആചാര്യന്മാരെ മുഴുവന്‍ അടിച്ചധിക്ഷേപിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്.

    ReplyDelete
  15. ഈ ആള്‍ ദൈവങ്ങളെല്ലാം പരമ സത്യമാണ്. അല്ലെങ്കില്‍ ഇക്കാണുന്ന സ്വത്തെല്ലാം എവിടന്നു ഉണ്ടാവാനാ? അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍ മുതല്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ വരെ അവര്‍ വായുവില്‍ നിന്നും വായില്‍ നിന്നുമെല്ലാം എടുത്തതല്ല എന്ന് തെളിയിക്കാന്‍ നമ്മുടെ പോലീസ്, പോട്ടെ, ഇന്‍കം ടാക്സ്, കസ്റ്റമ്സ്, വിജിലന്‍സ് പ്രഭ്രുതികള്‍ക്ക് എപ്പോഴെങ്കിലും സാധിച്ചിട്ടുണ്ടോ? ഇവരെല്ലാം മരിക്കുമ്പോള്‍ അതെല്ലാം തനിയെ മാഞ്ഞു പോകുകയും ചെയ്യും അപ്പോള്‍ പിന്നെ കുഴപ്പം ഇല്യല്ലോ. ഷബീര്‍, ചില പോസ്റ്റുകള്‍ മാത്രം വായിച്ചപ്പോള്‍ എനിക്ക് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായി. പോസ്റ്റുകള്‍ വായിക്കുന്തോറും താങ്കളുടെ ചിന്തയിലെ നന്മയും മൂര്‍ച്ചയും കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വരുന്നു.

    ReplyDelete
  16. കാവിയും, പച്ചയും,വെള്ളയും തലക്കും ശരീരത്തിലും പുതച്ചത് കൊണ്ട് ആരും 'ദൈവമോ ദൈവ അവതാരമോ ആകുന്നില്ല!! (y)

    ReplyDelete
  17. എന്റെ ആള്‍ദൈവമേ
    ഈ പടന്നക്കാരനെ ശപിക്കരുതേ
    അവനെ ഒരു തവളയാക്കി മാറ്റരുതേ

    ReplyDelete
  18. ഇന്ന് കണ്ടു, ഒരു മുൻ IAS പുംഗവൻ ഒരു കൊടിച്ചിപട്ടിയുടെ കാലു നക്കുന്നത്...

    ReplyDelete
  19. മുഴുവന്‍ ശരി . ശരി മാത്രം ! പക്ഷെ ...............................................

    ReplyDelete