എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Friday, January 27, 2012

ചതിയനായ ഉറ്റ സുഹൃത്ത് ആരാണ് ?

ല്ലാ വൈകുന്നേരങ്ങളിലും നടക്കാന്‍ ഇറങ്ങിയത്‌ പോലെ തന്നെ ഇന്നും ഇറങ്ങിയതാണ് ..
ഇത്തവണ ഭാര്യയും മോണകാട്ടി ചിരിക്കുന്ന മോളുമുണ്ട് കൂടെ ...

ഴിയില്‍ ഒരു സുഹൃത്തിനെ കണ്ടു മാന്യമായി തോന്ന ഒരു സുഹൃത്ത്...
കളിപ്പിക്കാനും ,ചിരിപ്പിക്കാനും ,പാട്ടുപാടി ആടാനും, കഥകള്‍ പറയാനും കഴിവുള്ള ഒരു സുഹൃത്ത്!!
കണ്ട ഉടനെ ഭാര്യ എന്തന്നില്ലാത്ത സന്തോഷത്തോടെ ...നമുക്ക് കൂടെ കൂട്ടികൂടെ ??
നമ്മുട മോളുടെ ചിരിനോക്ക് അവള്‍ക്കും ഒരുപാട് ഇഷ്ടമായി ..എന്‍റെ വീട്ടു ജോലി തിരക്കിനിടയില്‍ മോളെ ചിരിപ്പിക്കാനും കളിപ്പിക്കാനും ഒരാളായല്ലോ?
പിന്നെ നിങ്ങള്‍ക്കും  ജോലി തിരക്കിനിടയില്‍ ഇത്തിരി സമാധാനം കിട്ടുമല്ലോ ?

നിമിഷത്തെ ചിന്തകള്‍ക്കു ശേഷം സുഹൃത്തിനെ അയാള്‍ കൂടെ കൂട്ടി ...!!
അടുക്കള കാര്യം മുതല്‍ അങ്ങാടി കാര്യം വരെ അറിയാവുന്ന സുഹൃത്ത് ശരിക്കും ദിവസങ്ങള്‍ കൊണ്ട് ആ വീട്ടിലെ ഒരളായി മാറി ...കളിപ്പിക്കാനും ചിരിപ്പിക്കാനും മാത്രമല്ല മോളെ പാട്ടുവരെ പാടിക്കാന്‍ പഠിപ്പിച്ചു ...അടുക്കളയിലെ കാര്യത്തില്‍ വരെ സഹായിക്കാന്‍ തുടങ്ങി !!
ബിസിനസ്‌ കാര്യങ്ങള്‍ വരെ പഠിപ്പിക്കാന്‍ സുഹൃത്തിനു കഴിഞു!!
സുഹൃത്തിന്റെ  വരവോടെ വീട്ടിലാകെ അഘോഷതിമിര്‍പ്പ് തന്നെ!!

ങ്ങനെ വീട്ടിലെ ഒരാളേ പോലെ കഴിഞ സുഹൃത്ത്  മോളുടെ വളര്‍ച്ചക്കനുസരിച്ച് ചില മാറ്റങ്ങള്‍ കാണിക്കാന്‍ തുടങ്ങി!!
മാറ്റങ്ങള്‍ ആരും ശ്രദ്ധിച്ചില്ല !!ശ്രദ്ദിക്കേണ്ട ആവശ്യമുണ്ടായില്ല എന്നതാണു സത്യം !!
വളര്‍ന്നു വലുതായ മോളുടെ കൂടെ ചിലവഴിക്കാനായി പിന്നെ സുഹൃത്തിനു താല്പര്യം!!
അതും ആരും കാര്യമാക്കിയില്ല!! അത്രക്കും വിശ്വാസമായിരുന്നു എല്ലാവര്‍ക്കും സുഹൃത്തിനെ !!
രാവേറെ സുഹൃത്തിന്റെ കൂടെ ചിലവഴിച്ചു!!
കളിച്ചും ചിരിച്ചും നടന്ന സുഹൃത്ത് പെട്ടെന്ന് കാണിച്ച മാറ്റങ്ങള്‍ വലുതാണ്‌ !!

മോള്‍ക്ക് പല ഉപദേശങ്ങളും സുഹൃത്ത് കൊടുത്ത് കൊണ്ടേയിരുന്നു ...എല്ലാം മോളെ വഴി കേടിലെക്ക് നയിക്കുന്ന ഉപദേശങ്ങള്‍ എന്നു മാത്രം !! കുടുംബ സുഹൃത്ത് ചതിക്കുകയാണ് എന്ന കാര്യം മോളു പോലും അറിഞ്ഞില്ല !!
ഒരു ദിവസം ആരും ഇല്ലാത്ത സമയത്ത് സുഹൃത്തിന്റെ  ഉപദേശ പ്രകാരം ഇന്നലെ കണ്ട വേറൊരു സഹപാഠിയുടെ കൂടെ പോകാന്‍ എല്ലാ അവസരവും ഈ കുടുംബ സുഹൃത്ത് ഒരുക്കി കൊടുത്തു!!

മോളു നഷ്ട്ടപ്പെട ആ അച്ഛനും അമ്മയും വേദനോടെ സുഹൃത്തിനോട് കാര്യങ്ങള്‍ പറഞു..
ആ അച്ഛനമ്മയുടെ കണ്ണീര്‍ കാണാതെ "ആ ചതിയന്‍"  നാടൊക്കെ പറഞും പാടിയും നടന്നു!!എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവനെ പോലെ!!

സുഹൃത്തിന്റെ  ചതി അച്ഛനും അമ്മയ്ക്കും ഇതുവരെ മനസ്സിലായില്ല!!ഇനി ഒട്ടു മനസ്സിലാകുകയുമില്ല!!

(ഒരു പ്രസംഗത്തില്‍ നിന്നും  കേട്ട കഥ  ഞാന്‍ വിപുലീകരിച്ചു എന്നു മാത്രം )

ഈ കഥയിലെ  സുഹൃത്ത് നമ്മളുടേയും ആത്മാര്‍ഥ സുഹൃത്തായിരിക്കാം...??






18 comments:

  1. Replies
    1. നടക്കാന്‍ പോകുമ്പോള്‍ കാണുന്ന എല്ലാവരെയും വിട്ടില്‍ കയറ്റി താമസിപ്പിക്കുമോ ?

      Delete
    2. ath correct.....
      Pinne pen kuttikal valuthaayal achanammamaarkk epppozhum kuttiyil oru kannu venam..

      Delete
  2. ചതി തന്നെ എല്ലാത്തിലും.

    ReplyDelete
  3. ആ സുഹ്രുത്തിന്റെ സ്ഥിരം സ്വഭാവമാണിത്. കൂടെക്കൂട്ടിയ നിങ്ങളെ വേണം പറയാന്‍. ഉപ്പുതിന്നവന്‍.....

    ReplyDelete
  4. ഫേസ് ബുക്കാണോ?? അല്ല ടീവി ആയിരിക്കും അല്ലെ

    ReplyDelete
  5. മൊബൈല്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ്‌

    ReplyDelete
  6. theerhaaayum,athum inter net thanne aayirikku...

    ReplyDelete
  7. സംഗതി പറഞ്ഞു വെച്ചത് അസ്സലായി ...
    സായാന്ഹ സവാരിക്കിറങ്ങിയപ്പോള്‍ വഴിയരികിലെ ഷോ റൂമില്‍ കണ്ട ടി വി സുഹൃത്തിനെ കൂടെ കൂട്ടി അല്ലെ !!!!

    ReplyDelete
  8. മൊബൈല്‍ ?എനിക്കങ്ങാനെയാ തോന്നിയത് ,,എന്തായാലും നന്നായി ..

    ReplyDelete
  9. ചതിയന്മാര്‍ ഒരുപാടുണ്ട് ഭൂമിയില്‍... നമ്മളില്‍ ഒരാളായി, നമ്മുടെ സുഹൃത്തായി, അല്ലെങ്കില്‍ നവയുഗത്തിന്റെ സ്പന്ദനമായ ഇന്‍റര്‍നെറ്റില്‍ , അല്ലെങ്കില്‍ ടിവിയില്‍, അങ്ങിനെ അങ്ങിനെ...

    ReplyDelete
  10. ആദുനിക ലോകത്ത് വയിതെട്ടികാന്‍ ദാരളം മാര്‍ഗലുണ്ട് അതില്‍ ഏറ്റവും
    പ്രടനപെട്ടതാണ് ടിവി
    അതിനു ആഗ്രഹം പറയാത്ത ഒരു ഭാര്യാ ഉണ്ടാവില അതില്‍ നേരം കള്ളയതത
    ആളുകളില്ല
    പിനെ കുടികള്‍ക കളികനാണ് ഇപ്പോള്‍ കമ്പ്യൂട്ടര്‍ വാഗികൊടുകുനത്
    അവന്‍ അതില്‍ ഇന്റര്‍നെറ്റും ഉടെങ്കില്‍ അവന്‍ കനത്ത ലോക്ക കയിച്ചലില
    പിനെ വയിതെട്ടന്‍ വേറെ എവിടേ പോകണം

    ReplyDelete
  11. നമുക്ക് ചുറ്റും എത്രയോ അനുഭവങ്ങൾ..

    ReplyDelete