എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Monday, January 30, 2012

കോയിക്കോട്ടെ മുടിയാട്ടം തുടങ്ങി

നാള് കുറെ ആയി  മുടി വ്യാജനോ അല്ല ഒര്‍ജിനാലോ എന്ന് ചര്‍ച്ച തുടങ്ങിയിട്ട് ..
ഈ മുടിയാട്ടം കൊണ്ട് ചാനലുകാരും നാട്ടാരും കുറെ മാപ്പിള പദങ്ങള്‍ പഠിച്ചു .സനാദ് ഉണ്ടോ ഇല്ലെയോ എന്നൊക്കെ വാജാലമായി ചോദിക്കാന്‍ തരത്തില്‍ നമ്മുടെ ന്യൂസ്‌ വായനക്കാര്‍ ആയ വേണുവും ,വിനുവും  നികേഷ്  ഒക്കെ പഠിച്ചു തുടങ്ങി ...മുടിയാട്ടം കൊണ്ട് ശൈഖുന സമൂഹത്തെ കുറച്ചൊന്നുമല്ല "പെരുത്ത് " പഠിപിച്ചു!!ഇനി എന്തൊക്കെ ഇരിക്കുന്നു പഠിപ്പിക്കാന്‍ !!

അങ്ങനെ കാത്തിരിപ്പിന് അറുതി വരുത്തി ശ്രീ  ശൈഖുന അവറുകള്‍ മേല്‍ശാന്തി ആയ
"മുടി പ്പള്ളി "തറക്കല്‍ കര്‍മം നടന്നു!! ആയിരകണക്കിന് ഭക്തജങ്ങള്‍ മുടിയാട്ടം നടക്കുന്ന കോയിക്കോട്ടെക്ക് ഒഴുകി. ഭക്തര്‍ക്ക്‌ സായൂജ്യം അടയാന്‍  "മുടി " പ്രദര്‍ശനവും നടന്നു.മുടിയാട്ടം നേരില്‍ കാണാന്‍ പറ്റാത്ത "മുടിപ്രവാസികള്‍" ഫേസ് ബുക്കിലും ഓണ്‍ലൈന്‍ റേഡിയോയിലും മുടിയാട്ടം ആസ്വദിച്ചു ആഘോഷിച്ചു.
(ഇതിനു തൊട്ടു മുന്‍പുള്ള ദിവസം EK  വിഭാഗം വ്യാജ മുടി പ്രദര്‍ശനം ടോര്‍ച്ചടിച്ചും നടന്നു)
അങ്ങനെ ആയിരത്തി നാനൂറു വര്‍ഷത്തെ പാരമ്പര്യം ഉള്ള മുഹമ്മദ്‌ നബി (സ ) വഴി ലോകത്തേക്ക് എത്തിയ ഇസ്ലാം മതത്തില്‍ ആദ്യമായി "മുടി"(പ്പിക്കാന്‍ ) സൂക്ഷിക്കാന്‍ ഒരു പള്ളി കൂടി ഉണ്ടാവാന്‍ പോകുന്നു!
പാവം EK  സമസ്ഥക്കാര്‍ വെല്ലൂരിലെ ഇരുപത്തി അയ്യായിരം മാത്രം വിലയുള്ള രണ്ടു കുപ്പി "മുടി" വെള്ളത്തില്‍ ഒതുങ്ങി!!
"മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്ന പോലെ കസ്റജിയെ ചാരി നിന്നവന്‍ മുടിയും കൊണ്ട് പോയ്‌ "
രണ്ടാള്‍ക്കും "മുടിയല്ല" പ്രശനം "മടി " യാണ് എന്ന കാര്യം എല്ലാരും മറന്നു.
ഇനി വെല്ലൂരെ ശരണം!!രണ്ടു കുപ്പിയെങ്കില്‍ രണ്ടു കുപ്പി!!

കുറിപ്പ് :മുടിപ്പിക്കാന്‍ ഉള്ള ഈ പള്ളി എവിടെ എന്ന് ഇതുവരെ പുറത്ത് വിട്ടില്ല.


4 comments:

 1. നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് ... "കോഴിയുടെ കാലില്‍ മുടി കുടുങ്ങിയ പോലെ" എന്ന് .... ഇപ്പോള്‍ മുടി കുടുങ്ങിയിരിക്കുന്നത് കോഴിയുടെ കാലില്‍ അല്ല ... മുസ്ലിം സമുദായത്തിന്‍റെ കാലിലാണ് ... ... ലോകത്ത് നമ്മെ നൊമ്പരപെടുത്തുന്ന എത്രയോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട് .. പക്ഷെ ഈ ഉത്തമ സമുദായം കുറച്ചു മാസമായി മുടിയുടെ പിറകെയാണ് .... ഈ മുടിയെ അവര്‍ എങ്ങിനെ കാലില്‍ നിന്നും എടുത്തു കളയും എന്‍റെ "റബ്ബേ" ...

  ReplyDelete
 2. ശുക്കൂര്‍ ഭായ് ....മുടി മുല്ലപ്പെരിയാറില്‍ കൊണ്ട് പോയ്‌ കളഞ്ഞാല്‍ .....മുസ്ലിം സമുദായവും സുരക്ഷിതം കേരള ജനതയും ....
  വെള്ളം വറ്റിച്ചു കൌം കുടിചോളും....പിന്നെ പാവം തമിലന്മാര്‍ ദാഹിച്ചു ചാവും എന്നെ ഉള്ളു ....

  ReplyDelete
 3. കേരളത്തിലെ ആത്മീയ വ്യവസായത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ ആണ് കാന്തപുരം..അദ്ദേഹം ഇതും ചെയ്യും, ഇതിലപ്പുറവും ചെയ്യും

  ReplyDelete