ഇതൊരു വര്‍ഗീയ പോസ്റ്റല്ല വര്‍ഗീയതെക്കെതിരെയുള്ള പോസ്റ്റ്!!
രണ്ടു തെറി കമെന്റ് അടിക്കാന്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ മുഴുവൻ വായിച്ചതിനു ശേഷം നിങ്ങൾക്കു ഇഷ്ടമുള്ള രീതിയിൽ കമെന്റ് പോസ്റ്റാം ...!
ഉസ്താദിനേയും ടീച്ചറെയും അവഹേളിക്കാനോ ചെറുതാക്കനോ അല്ല ഈ പോസ്റ്റ്.
വിതച്ചത് വര്‍ഷങ്ങള്‍ക്കു ശേഷം കൊയ്യാൻ ആള്‍ക്കാർ ഉണ്ടാകും എന്ന സത്യം അറിയിക്കാൻ വേണ്ടി മാത്രം.
-----------------------------------------------------------------------------------------------
"ടീച്ചറും ഉസ്താദും" തമ്മിൽ വ്യക്തിപരമായി രാവും പകലും തമ്മിലുള്ള വ്യത്യാസം ഉണ്ട്
ടീച്ചർ സ്ത്രീയാണ് ഉസ്താദ് പുരുഷനാണ് ,ടീച്ചർ ഹിന്ദു സമുദായത്തിലെ “ചില“ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു ഉസ്താദ് മുസ്ലിം വിഭാഗത്തിലെ “ചില“ വിഭാഗങ്ങളേയും. പക്ഷെ രണ്ടാളുടെയും ശൈലി ഒന്നായിരുന്നു !!
ഞാൻ കേരളത്തിലെ പാക്കിസ്താൻ എന്ന മലപ്പുറത്താണ് എന്ന് സ്വയം പരിച്ചപ്പെടുത്തുന്ന ഒരാളാണ് ടീച്ചർ, ഞാൻ അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിന്റെ കൂടെപിറപ്പാണെന്നും ഉസ്താദ് പരിചയപ്പെടുത്തിയിട്ടുണ്ട്.
പേരിന്റെ വാലിലുള്ള "ടീച്ചർ" എന്നാൽ ഇംഗ്ലീഷിൽ അദ്ധ്യാപകൻ "ഉസ്താദ്" എന്നാൽ അറബിയിൽ അദ്ധ്യാപകൻ!! ഇവിടെയും രണ്ടാളും ഒരേ പോലെ !!
ശശികല ടീച്ചർ ഹിന്ദുക്കളുടെ "വായാടിയാണ്" മദനി ഉസ്താദ് മുസ്ലിംകളുടെ "വായാടിയായിരുന്നു "!!
രണ്ടുപേരും പറയുന്നത് ഞങ്ങൾ"അടിച്ചമര്‍ത്തപ്പെട്ട" സമുദായം എന്ന്!!
രണ്ടു പേര്‍ക്കും യുവാക്കളുടെ സെല്ലുകളിൽ ഉറങ്ങി കിടക്കുന്ന
ചുടു ചോരയെ തൊട്ടുണര്‍ത്താൻ നല്ല കഴിവുണ്ട്!
തൊണ്ണൂറുകളുടെ ആദ്യത്തിൽ
കരിമ്പൂച്ചകളുടെ അകമ്പടിയോടെ ജില്ലകളിൽ നിന്നും ജില്ലകളിലേക്ക് തന്റെ ഉറച്ച ശബ്ദം കൊണ്ട് വികാരപരമായി മലയാളികൾക്ക് എവിടെ എന്നുപോലും അറിയാത്ത ബഗല്‍പൂരിന്റേയും,ജഗല്‍പൂരിന്റേയും കഥനകഥകൾ തന്റെ സ്വദസിദ്ധമായ ശൈലിയിൽ മുന്നിൽ കാണുന്ന പുരുഷാരങ്ങളെ നോക്കി പറഞ്ഞപ്പോള്‍ കിട്ടിയ കരഘോഷത്തിന്റെ പിൻബലത്തിൽ വളർന്ന ഒരു നേതാവ്, പഞ്ചായത്ത് മെമ്പർ മുതൽ പ്രധാനമന്ത്രിയെ വരെ വിമര്‍ശിച്ചുവന്ന ഒരാളാണ് അബ്ദുൽ നാസർ മഅദനി!!
ആ കരഘോഷം പെട്ടെന്ന് അവസാനിച്ചെങ്കിലും തൊണ്ണൂറുകളിൽ ഉസ്താദ് വിതറിയ വര്‍ഗീയ വിഷത്തിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രണ്ടായിരാമാണ്ടിൽ വളര്‍ന്ന മറ്റൊരു വര്‍ഗീയ വിഷം മാത്രമാണ് ടീച്ചർ!!
ഉസ്താദിന് കിട്ടിയ അതെ കരഘോഷം ഇന്ന് നാം ടീച്ചറുടെ സുപ്പർ വായടിത്തരത്തിലും കാണുന്നു കേള്‍ക്കുന്നു!!
ഒന്ന് മറ്റൊന്നിനു “വളമാകും” എന്ന നാടൻ പ്രയോഗം ഇവിടെ പുലർന്നു.ഉസ്താദ് തുടങ്ങിവെച്ച വര്‍ഗീയ “വളം“ ഇന്ന് ടീച്ചറിൽ കൂടി പുലര്‍ന്നപ്പോളാണ്.
രണ്ടു പേരും മുന്നോട്ടു വെക്കുന്നത് ഒരേ ആശയമാണ്. എങ്ങനെ യുവാക്കളുടെ "
ചുടു ചോര" തിളപ്പിക്കാം എന്ന ആശയം .പക്ഷെ ഉസ്താദിന് പ്രതീക്ഷിച്ച പോലെ തിളപ്പിക്കാൻ കഴിഞില്ല എന്ന് മാത്രമല്ല അതിനു വെച്ച വെള്ളം പോലും തിളക്കാതെ വറ്റിപ്പോയ്.(പക്ഷെ മറ്റൊരു തരത്തിൽ തിളപ്പിക്കാൻ ആള്‍ക്കാർ വന്നിടുണ്ട് ഉസ്താദ് പണ്ട് വിതച്ചത് ഇന്ന് കൊയ്യാൻ ആൾക്കാർ വളർന്നു എന്നർത്ഥം ).
പക്ഷെ കരഘോഷം നോക്കി കണ്ട വളർന്ന സമൂഹത്തിൽ നിന്നും തിളച്ചു വന്നതാണ് ടീച്ചർ എന്ന പ്രതിഭാസം!!അപ്പോൾ തീര്‍ച്ചയായും ആ കരഘോഷങ്ങൾ തന്നിലേക്ക് സന്നിവേശിപ്പിക്കാൻ ടീച്ചർ "വിഷം" ചീറ്റുന്നതിൽ അത്ഭുതമില്ല
!!
വള്ളത്തോളിന്റെയും ആശാന്റെയും കവിത ശകലങ്ങൾ കോര്‍ത്തിണക്കി പാടി പ്രസംഗിച്ചു ടീച്ചർ കാസർകോട് മുതൽ കന്യാകുമാരി വരെ പോയ് പറയുന്നത് അടിച്ചമര്‍ത്തപ്പെട്ട ഹിന്ദുവിന്റെ ആവലാതിയും വേവലാതികളും പിന്നെ നാലായിരം കുടുംബത്തിന്റെ
ലവ് ജിഹാദ് എന്ന ക്രൂരതയിൽ തകര്‍ന്ന ജീവിതത്തെ കുറിച്ചും.
അടിച്ചമര്‍ത്തലുകളില്‍ നിന്നും ഹിന്ദു ഉയര്‍ത്തെഴുന്നേറ്റതിന്റെ ഉദാഹരമാണ് ബാബറി മസ്ജിദ് കേവലം ഏഴായിരം ഹിന്ദുവിന്റെ ശക്തിയിൽ എഴുപതിനായിരം പട്ടാളത്തിന്റെയും മാധ്യമ പ്രവര്‍ത്തകരുടെ മുന്നിൽ വെച്ച് തകര്‍ത്തത് എന്ന് ടീച്ചർ ഉറക്കാത്ത സ്ത്രീ ശബ്ദത്തിൽ ഉറച്ചു പറയുമ്പോൾ പ്രതീക്ഷിച്ച പൊലെ തന്നെ യുവ രക്തം തിളച്ചു പൊന്തി കരഘോഷം കൊടുക്കുന്നുണ്ട് !!
അതെ പൊലെ തന്നെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉസ്താദും തന്റെ ഉറച്ച പുരുഷ ശബ്ദത്തിൽ പറയുകയുണ്ടായി;
അടിച്ചമര്‍ത്തപ്പെട്ട പിന്നോക്ക ജനവിഭാഗത്തിന്റെയും നേരെ സവര്‍ണ്ണ ആധിപത്യം കാണിച്ചു നാലര നൂറ്റാണ്ട് സുജൂദ് ചെയ്ത പടച്ചവന്റെ ഭവനം തകർത്ത് ഒരിക്കൽ കൂടി പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഇതുവരെ ഇന്ത്യയിൽ സ്വാതത്ര്യം ഇല്ല എന്ന് പറയുമ്പോൾ കിട്ടിയതും അതെ കരഘോഷം തന്നെ!!
സത്യത്തിൽ ഇവിടെ ആരാണു "അടിച്ചമര്‍ത്തപ്പെട്ടവൻ" ??
രണ്ടു പേരും പുരുഷാരങ്ങള്‍ക്ക് മുന്നിൽ വെച്ച് കാതടപ്പിക്കുന്ന കരഘോഷത്തിൽ പറയുന്നത് ഒന്ന് തന്നെ !!(ഒരേ വീഞ്ഞ് രണ്ടു ബ്രാന്‍ഡ് കുപ്പിയിൽ എന്ന് മാത്രം ).
"അടിച്ചമര്‍ത്തൽ" എന്ന വാക്കിനു രണ്ടു ദ്രുവങ്ങളിൽ നിന്നുമുള്ളവർ ഒരേ ശൈലിയിൽ വിശദീകരണം നല്‍കിയപ്പോൾ നമ്മുടെ ദൈവത്തിന്റെ നാട്ടിൽ ഉണ്ടായ മാറ്റങ്ങൾ പലേ രീതിയിലാണ്.
നിങ്ങളുടെ ചുടു രക്തം മാംസങ്ങള്‍ക്കും മജ്ജകള്‍ക്കുമിടയിൽ അടക്കി വെക്കേണ്ടതല്ല അത് തെരുവിൽ ഇറങ്ങി പ്രയോഗിക്കാൻ ഉള്ളതാണ് എന്ന് പറയുമ്പോൾ തകര്‍ന്നു വീഴുന്നത് സാഹോദര്യവും മനുഷ്യത്തവും ആണെന്ന സത്യം നാം അറിയാതെ മറക്കുന്നു.
ഒരു കുടുംബത്തിലെ രണ്ടു പേരെ ഒരേ നൂലിൽ കോര്‍ത്തിണക്കി മുന്നോട്ടു കൊണ്ട് പോകാൻ പ്രയാസപ്പെടുന്ന ലോകത്ത് നൂറ്റി പത്തു കോടി ജങ്ങളെ കോര്‍ത്തിണക്കാന്‍ എത്ര പ്രയാസം ഉണ്ടാകും എന്ന് പറയാതെ തന്നെ നമുക്കറിയാം .
വികാരം അല്ല ഇവിടെ വേണ്ടത് വിവേകമാണ് നമ്മുടെ ചുറ്റുപാടിൽ ജീവിക്കുന്നത് നമ്മളെ പൊലെ മാംസവും മജ്ജയും വേദനയും ഉള്ള ഒരു പച്ചക്കരളുള്ള മനുഷ്യൻ എന്ന വിവേകം.
കാവിയും പച്ചയും വര്‍ണ്ണങ്ങൾ കാണുമ്പോൾ തന്നെ സ്വ ശരീരത്തിൽ നിന്നും ചുടു ചോര തിളയ്ക്കുന്ന രീതിയിൽയുവ സമൂഹത്തിന്റെ മനസ്സിനെ മാറ്റാൻ മാത്രമേ ഇത്തരം കവല പ്രസംഗങ്ങൾകൊണ്ട് കഴിഞിട്ടുള്ളൂ..!
ചിന്തിക്കാത്ത യുവാക്കളുടെ തിളയ്ക്കുന്ന
ചുടു ചോര ഉള്ളടുത്തോളം കാലം ഇങ്ങനെ ഉള്ള കവല പ്രസഗങ്ങൾക്കു കാതടപ്പിക്കുന്ന കരഘോഷം നാം കേള്‍ക്കേണ്ടി വരും.
“യുവാക്കളേ നിങ്ങൾ തിളയ്ക്കുന്ന
ചുടു ചോര തരൂ ഞങ്ങൾ സാമ്രാജ്യം കെട്ടിപടുക്കട്ടെ“... എന്ന "ഹിഡന്‍ മുദ്രാവാക്യം " പാവം യുവ കോമളൻ മാർ അറിയുന്നില്ല അറിഞ്ഞു വരുമ്പോളേക്കും നന്നേ വൈകി ഇരിക്കും.
തീവ്രമായി രംഗ പ്രവേശം ചെയ്തു അവസാനം സമാദാനത്തിന്റെ പാഥ സ്വീകരിച്ച നിരവധി പോരാളികളേയും,വിപ്ലവകാരികളേയും മദനി ഉസ്താദ് അനുകരിച്ചു വരുമ്പോളേക്കും സമയം ഒരു പാട് വൈകിയിരുന്നു.
വിതറിയ വര്‍ഗീയ വിത്തുകൾവളര്‍ന്നു പന്തലിച്ചു പടര്‍ന്നിരിക്കുന്നു നശിപ്പിച്ചു കളയാൻ പോലും പറ്റാത്ത രീതിയിൽ വളര്‍ന്നു പന്തലിച്ചുപോയിരിക്കുന്നു ഇനി ഒരു വര്‍ഗീയ കായ്കൾ അതിൽ വിളവെടുക്കാതെ നോക്കാനേ നമുക്ക് പറ്റുകയുള്ളു ...അതിനു വേണ്ടി പ്രയത്നിക്കാം ...
തീവ്രമായി രംഗത്ത് വന്ന ഹിറ്റ്ലർ മുതൽLTT പ്രഭാകരൻ വരെ സമൂഹത്തിൽ വിട്ടേച്ചു പോയ ഒരു സത്യം ഉണ്ട് എല്ലാം
ഒരുനാൾ അവസാനിക്കും എല്ലാ കരഘോഷവും ഒരുനാൾ അവസാനിക്കും എന്ന സത്യം!!
ടീച്ചറോട് പറയാനുള്ളത് നിങ്ങള്ക്ക് തിളയ്ക്കുന്ന ചുടു ചോര കിട്ടിയേക്കാം പക്ഷെ ആ ചോരകൾക്കു പിന്നിൽ ഒരു കണ്ണീർ കടലുകൾ ഉണ്ടാകും അത് നീന്തി കടക്കാൻ ഒരു യുഗം പാടി പ്രസംഗിച്ചു നടന്നാലും പറ്റുകയില്ല!!
സമാധാനം ഇല്ലാത്തവര്‍ക്ക് നോബൽ സമ്മാനങ്ങൾ കൊടുക്കുന്ന ഈ കാലത്ത് എല്ലാവര്‍ക്കും സമാധാനം ഉണ്ടാവട്ടെ ,
ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന പ്രാര്‍ത്ഥനയോടെ .....
ഇതുമായി ബന്ധപ്പെട്ടതും വായിക്കേണ്ടതും;
1-മഅദനിയെ കുരുടനാക്കി,ടി പിയുടെ തലയോട്ടിയും പൊളിച്ചു!!
ജയ്‌ഹിന്ദ്!!
പടന്നക്കാരൻ ഷബീർ