എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Saturday, February 11, 2012

കാസര്‍ക്കോട്ടെ കപട മത സൌഹാര്‍ദം


മതങ്ങള്‍ തമ്മില്‍ സൌഹാര്‍ദം പറ്റില്ല കോടിക്കണക്കിനു  ദൈവങ്ങളെ  ആരാധിക്കുന്ന ഹിന്ദുവും ,മഹാനായ എശുവിനെ കര്‍ത്താവാക്കുന്ന നസ്രാണിയും ,ഏക ദൈവത്തില്‍ വിശ്വസിക്കുന്ന വിഗ്രഹങ്ങള്‍ ആരാധന മൂര്‍ത്തി ആക്കാത്ത മാപ്പിളയും (ഉറൂസും ,കബര്‍ പൂജയും കഴിക്കുന്ന മാപ്പിള ഏതു വിഭാഗത്തിലാണെന്ന് എനിക്കറിയില്ല) തമ്മില്‍ ഒരിക്കലും മതപരമായി സൌഹാര്‍ദം പറ്റില്ല അങ്ങനെ വല്ലവനും സൌഹാര്‍ദം നടത്തുന്നെകില്‍ അത് കപട സൌഹാര്‍ദം മാത്രമാണ്.
അമ്പല കാഴ്ചകള്‍ക്ക് പള്ളി കമ്മിറ്റി വക ലഡ്ഡു കൊടുത്തത് കൊണ്ടും ,നബിദിനത്തിന് അമ്പല കമ്മിറ്റി വക മിട്ടായി വിതരണം ചെയ്തതൊന്നും കൊണ്ട് മതങ്ങള്‍ തമ്മില്‍ ഒരിക്കലും സൌഹാര്‍ദത്തില്‍ എത്തില്ല .(അതാണല്ലോ ഇന്ന് നാം കാണുന്നത് മിട്ടായി കൊടുത്തവരും തിന്നവരും ലഡ്ഡു കൊടുത്തവരും തിന്നവരും തമ്മില്‍ പോരാടുന്നത്  )
മതങ്ങള്‍ അല്ല സൌഹാര്‍ദം വേണ്ടത് മനുഷ്യര്‍ തമ്മിലാണ് നീ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്നാ ബൈബിള്‍ വചനവും ,അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു തിന്നുന്നവന്‍ നമ്മില്‍ പെട്ടവന്‍ അല്ല എന്ന പ്രവാജക  വചനവും പഠിപ്പിക്കുന്നത് മനുഷ്യ സൌഹൃദം മാത്രമാണ്.മനുഷ്യനിലൂടെ മാത്രമേ സൌഹാര്‍ദം പറ്റുകയുള്ളു .

 കാസര്‍കോട്ടെ ശ്രീ മുചിലോട്ടെ ഭഗവതി ക്ഷേത്രത്തിലെ പെരുംകളിയാട്ടത്തിനു മത സൌഹാര്‍ദം എന്ന പേരില്‍ മാപ്പിള അതും വെറും മാപ്പിള അല്ല സംയുക്ത ജമാത്ത്‌ ഭാരവാഹികള്‍ (ഇവര്‍ വഹിക്കുന്ന ഭാരം ഇവര്‍ക്ക് തന്നെ അറിയില്ല  ) അമ്പല നട വലം വെച്ചു!! കേള്‍ക്കുമ്പോള്‍ നല്ല സുഖമുള്ള  കാര്യം അല്ലെ? പക്ഷെ ഇവിടെ തകര്‍ന്നത് ഏക ദൈവ വിശ്വാസമാണ് (നിങ്ങള്ക്ക് നിങ്ങളുടെ മതം എനിക്കെന്റെ മതം എന്ന് മക്കയിലെ മുശ്രിക്കുകളോട് ഖുറാന്‍ പറനന  വാക്യം കാറ്റില്‍ പറത്തി)

പട്ടാള വേഷവും ധരിച്ചു ബൂട്സിട്ട് ഇല്ലാത്ത നബിദിനത്തിന്റെ പേരില്‍ കൂത്താടിയ ചെത്ത് ചെക്കന്മാരെ സംരക്ഷിക്കാന്‍ തുനിയുന്ന സമയം കൊണ്ട് നബിദിനം ഉണ്ടോ എന്നും കൂടി കൌമിന് പഠിപ്പിക്കാന്‍ നോക്ക് അതിനെവിടെ സമയം അമ്പല നട ചുറ്റാന്‍ തന്നെ സമയം ഇല്ല .
മോഹന്‍ലാല്‍ പട്ടാള വേഷം ഇട്ടില്ലേ നമ്മക്കും ഇട്ടൂടെ എന്നൊക്കെ ഫേസ്ബുക്കില്‍ കൂടി മാപ്പിള യുവത വികാരത്തോടെ ,രാജ്യ സ്നേഹവും ,സാമുദായിക  സ്നേഹവും  മൂക്കിൽ നിന്നും ഉറ്റി ഉറ്റി വീണു വികാരത്തോടെ  ചോദിക്കുമ്പോള്‍ സത്യത്തില്‍ അവരോടു സഹതാപം അല്ലാതെ എന്താ തോന്നുക.
കോടികള്‍ പൊടിപൊടിച്ചു നടത്തുന്ന ഇത്തരം കൂത്താട്ടത്തെ  മതത്തിന്റെ പേരില്‍ കെട്ടിവെച്ച് ലാഭം കൊയ്യുന്നവര്‍ ഒന്നോര്‍ക്കുന്നത്‌ നന്നായിരിക്കും "ഈ ജീവിതം ഇവിടെ കൊണ്ട് തീരുന്നില്ല " എന്ന സത്യവും .കുടിക്കാന്‍ ഒരു തുള്ളി വെള്ളം കിട്ടാതെ മരിക്കുന്ന സമൂഹത്തിനു മുന്നില്‍ നിന്നുമാണ് നിങ്ങള്‍ ഇത്തരം പേക്കൂത്തുകള്‍ നടത്തുന്നത്.അക്രമവും അനീതിയും കൊണ്ട് സമൂഹത്തെ ബുദ്ധി മുട്ടിച്ച ഒരു സമുദായത്തെയും അള്ളാഹു നശിപ്പിക്കാതിരിന്നിട്ടില്ല.ആകാശത്തു  നിന്നും ഭൂമിയില്‍ നിന്നും അവര്‍ക്ക് ശിക്ഷ ഇറങ്ങും അതിനു എത്രയോ തെളിവുകള്‍ നിരത്തിയ ഗ്രന്ഥത്തിന്റെ വക്താക്കള്‍ ആണെന്ന കാര്യം  പോലും മറന്നാണ് ഈ പേക്കൂത്തുകള്‍.
പ്രവജക സ്നേഹത്തിന്റെ പേരില്‍ എന്തൊക്കെ കാണണംഎന്നിട്ട് മുസ്ലിയാക്കന്മാരുടെ വക ഒരു ഫത് വയും നബിദിനത്തിലെ അനാചാരങ്ങള്‍ ഒഴി വാക്കണം എന്ന് നാലു വരി  എഴുതി തയ്യാറാക്കിയ ഫത് വ അണ്ണാക്ക് തൊടാതെ ഓതി (മലത്തില്‍ നിന്നും നല്ലത് എടുക്കുക എന്നപോലെ നബിദിന ആഘോഷം തന്നെ ഏറ്റവും വലിയ  അനാചാരം അതില്‍ നിന്നും ഇനി എന്താണാവോ എടുത്ത് കളയേണ്ടത്‌?) ക്ഷമിക്കണം വേറെ ഉദാഹരിക്കാന്‍ എന്റെ കയ്യില്‍ അക്ഷരങ്ങള്‍ ഇല്ല .
ഇസ്ലാമിനെ കുറിച്ചു അതിന്റെ പ്രമാണങ്ങളിലൂടെ കൂടെ പഠിക്കാതെ എല്ലാരും ചെയ്യുന്നു ഞാനും ചെയ്യും എന്ന മട്ടില്‍ ചെയ്‌താല്‍ ഇതും സംഭവിക്കും ഇതിലപ്പുറവും സംഭവിക്കും.

കലക്ക് വെള്ളത്തില്‍ നിന്നും എങ്ങനെ മീന്‍ പിടിക്കണം എന്ന് ചിന്തിച്ചു നടന്ന കാസര്‍കോട്ടെ അഭയാര്‍ത്തി രാജ്യസ്നേഹം മൂക്കില്‍നിന്നും തുളുമ്പുന്ന ശ്രീമാന്‍ സുരേന്ദ്രനും കിട്ടി ഒരു ഒന്നൊന്നര "പട്ടാള വല " സുരേന്ദ്രന്‍ മീന്‍ പിടിച്ചോ ആവോ ?? പിടിക്കുമായിരിക്കും ഇപ്പോള്‍ സീസണ്‍ അല്ലല്ലോ!

എന്റെ മാപ്പിള ചെക്കന്മാരോട് പറയാനുള്ളത് അത്രയ്ക്ക് അങ്ങ് പട്ടാളവേഷം ധരിക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ജില്ലക്ക് അകത്തും പുറത്തും പട്ടാള  സെലെക്ഷന്‍ ഒരുപാടു  ഉണ്ട് ചന്തിക്ക് താഴെ പേന്റും ഇട്ടു ചെത്തി നടക്കുന്ന സമയത്ത് പത്രങ്ങളിലെ തൊഴില്‍വീഥിയോ  മറ്റോ വായിച്ചു ഒന്ന് ട്രൈ ചെയ്ത് നോക്ക് പിന്നെ എപ്പോളും ധരിക്കാലോ പട്ടാള വേഷം കൈ നനയാതെ കിട്ടിയ ലാലിനെ പോലെ!!
അപ്പോള്‍ സുഹുര്‍ത്തുക്കളെ परेड पीछे मूट....परेड आगे चल.....10 comments:

 1. മതങ്ങള്‍ അല്ല സൌഹാര്‍ദം വേണ്ടത് മനുഷ്യര്‍ തമ്മിലാണ്....  പടന്നക്കാരന്‍...., താങ്കള്‍ ശരിയാണ് ...! ആശംസകള്‍...!!

  ReplyDelete
 2. മത സൌഹാർദ്ദം വിജയിക്കട്ടെ

  ReplyDelete
 3. Nannaayittund ! jeernathakalkk ethireyulla Shabdam Veendum veendum Uyaratte!

  ReplyDelete
 4. masha allah jazakalla kair

  ReplyDelete
 5. നിറങ്ങളെപ്പോലും വര്‍ഗീയവത്കരിച്ചും വിഭജിച്ചും നേട്ടങ്ങളുണ്ടാക്കുന്ന നേതാക്കന്മാരെ മാത്രം എന്തിനു പറയുന്നു നാട്ടുകാരേം വീട്ടുകാരേം പോലും തിരിച്ചറിയാന്‍ കഴിയാത്ത, അല്ലെങ്കില്‍ അതിനു മനസ്സില്ലാത്ത ഒരു സമൂഹത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. വളരെ ഖേദകരം തന്നെ. ഈയടുത് ഫിഗോ കാറിന്റെ പച്ച നിറം എനിക്ക് ഇഷ്ടമായി എന്ന് പറഞ്ഞപ്പോള്‍ അതില്‍ കയറില്ല എന്ന് പറഞ്ഞ പല അടുത്ത ആളുകളോടും ഞാന്‍ ചോദിച്ചു ആ നിറത്തിനെന്താ കുഴപ്പം എന്ന്. ആരും കൃത്യമായ മറുപടി പറഞ്ഞില്ലെങ്കിലും എനിക്ക് അത് വ്യക്തമായി വായിച്ചെടുക്കാന്‍ കഴിഞ്ഞു (അവര്‍ സമ്മതിക്കില്ല എങ്കിലും). എന്നുണ്ടാവും ഇവിടെ മത സൌഹാര്‍ദ്ദം? ഇതെല്ലാം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം.

  ReplyDelete
 6. മതങ്ങള്‍ തമ്മിലുള്ള സൗഹൃദം മനുഷ്യരെ തമ്മില്‍ അടുപ്പിക്കും എന്നാണ് എനിക്ക് തോന്നുന്നത്. പടന്നക്കാരന്‍ പടന്നയില്‍ കണ്ട സൗഹൃദം എത്ര മാത്രം സത്യമാണ് എന്നെനിക്കറിയില്ല. എങ്കിലും ഞാന്‍ വളര്‍ന്ന നാട്ടില്‍ ഞാന്‍ കണ്ട സൌഹൃദങ്ങളില്‍ ഒരു സത്യം ഉണ്ടായിരുന്നു. ഞാനും നീയും അല്ല നമ്മള്‍ എന്നാണ് പറയേണ്ടതെന്ന് എന്നെ പഠിപ്പിച്ചത് അവിടുത്തെ മത സൌഹൃദ സദസ്സുകള്‍ ആയിരുന്നു. എന്റെ നാട്ടിലേക്കു (വയനാട്ടിലേക്ക്) തിരിച്ചു പോകാന്‍ ഇന്നും എന്നെ പ്രേരിപ്പിക്കുന്നതും അതൊക്കെ തന്നെയാണ്. മതങ്ങള്‍ പഠിപ്പികുന്നത് മാത്രം പാടുന്ന ഒരു ജനത വളര്‍ന്നു വരുന്നുണ്ട്. അത് കൊണ്ട് തന്നെ അവരുടെ പ്രവര്‍ത്തികളില്‍ ഒരു വര്‍ഗീയ സ്വഭാവം ഉണ്ടാവാരുമുണ്ട്. ഇതിനുള്ള പ്രതിവിധി മതങ്ങള്‍ തന്നെയാണ്, അന്യമതങ്ങളോട് സ്വീകരിക്കുന്ന നല്ല നിലപാടുകള്‍ പൊതുവേ ആ മതസ്ഥര്‍ മറ്റുള്ളവരോട് കാണിക്കുന്ന പ്രവര്‍ത്തിയിലും ഉണ്ടാവും. അല്ലാതെ മതം ഒന്ന് പഠിപ്പിച്ചിട്ടു മനുഷ്യര്‍ താനേ മാറും എന്ന് കരുതുന്നത് മണ്ടത്തരമല്ലേ?

  ReplyDelete
  Replies
  1. മതങ്ങള്‍ തമ്മില്‍ സൌഹാര്‍ദം പറ്റില്ല !!മനുഷ്യ സൌഹൃദം മാത്രമാണ്.മനുഷ്യനിലൂടെ മാത്രമേ സൌഹാര്‍ദം പറ്റുകയുള്ളു !!

   Delete
 7. ശരിയാണ്....
  മതങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദം പറ്റില്ല....
  മനുഷ്യനും മനുഷ്യനും തമ്മില്‍ കൊള്ളിക്കുന്ന മതങ്ങള്‍ക്കെങ്ങനെ സൗഹാര്‍ദ്ദത്തെ കുറിച്ച് പറയുവാന്‍ കഴിയും....
  മതങ്ങള്‍ നശിപ്പിക്കാതെ ബാക്കിവെച്ച മാനുഷികതയുണ്ടെങ്കില്‍ നമുക്ക് അന്യോന്യം സ്നേഹിക്കാം...!!!

  ReplyDelete
 8. ശരിയാണ്....
  മതങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദം പറ്റില്ല....
  മനുഷ്യനും മനുഷ്യനും തമ്മില്‍ കൊല്ലിക്കുന്ന മതങ്ങള്‍ക്കെങ്ങനെ സൗഹാര്‍ദ്ദത്തെ കുറിച്ച് പറയുവാന്‍ കഴിയും....
  മതങ്ങള്‍ നശിപ്പിക്കാതെ ബാക്കിവെച്ച മാനുഷികതയുണ്ടെങ്കില്‍ നമുക്ക് അന്യോന്യം സ്നേഹിക്കാം...!!!

  ReplyDelete