ഒരാള്‍ താമസിക്കാന്‍ വേണ്ടി റൂം അന്വേഷിച്ചു ഹോട്ടലില്‍ കയറി. എന്റെ കൂടെ ഒരു പട്ടിയും ഉണ്ടാകും എന്ന് ആ മനുഷ്യന്‍ ഹോട്ടലുകാരനോട് പറഞു.ചോദ്യം കേട്ട പാടെ ഹോടലുകാരന്‍ പറഞു നിങ്ങളുടെ പട്ടിക്ക് താമസിക്കാന്‍ ഇവിടെ റൂമുകളുണ്ട് പക്ഷെ നിങ്ങളുടെ കാര്യത്തിലെനിക്ക് സംശയമാണ്!!
എന്ത് പറയണം എന്നറിയാതെ ആ മനുഷ്യന്‍ അമ്പരപ്പോടെ ഹോട്ടലുകാരനോടു ചോദിച്ചു എന്ത് കൊണ്ട് എന്റെ കാര്യത്തില്‍ സംശയം പട്ടിയുടെ കാര്യത്തില്‍ ഉറപ്പും!!??
ആ ഹോട്ടലുകാരന്‍ മറുപടി കൊടുത്തു ഇതുവരെ "ഒരു പട്ടിയും" മദ്യപിച്ചു വന്നു ഈ ഹോട്ടലില്‍ ബഹളമുണ്ടാക്കിയില്ല ,ഇവിടത്തെ മറ്റു താമസക്കാരായ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടില്ല ,പുകവലിച്ചു മറ്റുള്ളവരുടെ സ്വതന്ത്ര വായുവിനെ മലിനപ്പെടുത്തിയില്ല ,മറ്റു റൂമുകളില്‍ പോയ് മോഷ്ടിച്ചിട്ടില്ല , നിസ്സാര കാര്യത്തിന് വേണ്ടി ഇവിടത്തെ തൊഴിലാളികളെ വേദനിപ്പിച്ചില്ല .
ഇതൊന്നും ഒരു പട്ടി ഇതുവരെ ചെയ്തില്ല പോരാത്തതിന് ഞങ്ങള്‍ ചെയ്തു കൊടുക്കുന്ന ഓരോ കാര്യത്തിനും പട്ടികള്‍ നന്ദി സൂചകമായി വാലാട്ടി കൊണ്ടിരുന്നു!!
ചുരുക്കി : "ഇരുകാലി ആയ മനുഷ്യന് ഈ ലോകത്ത് നാല്‍കാലി ആയ പട്ടിയുടെ വിലപോലും ഇല്ല" !!
കടപ്പാട് :മായിന്‍കുട്ടി മേത്തറുടെപ്രസംഗം
ഞങ്ങള്‍ ചെയ്തു കൊടുക്കുന്ന ഓരോ കാര്യത്തിനും പട്ടികള്‍ നന്ദി സൂചകമായി വാലാട്ടി കൊണ്ടിരുന്നു!! എങ്കിൽ ഇതിലും വലിയ അനുഗ്രഹം ചെയ്തു തന്ന സ്യഷ്ടാവിനോട് ഈ ഇരുകാലി മ്യഗം എന്തുകാണിക്കുന്നു?
ReplyDeleteഞങ്ങള്‍ ചെയ്തു കൊടുക്കുന്ന ഓരോ കാര്യത്തിനും പട്ടികള്‍ നന്ദി സൂചകമായി വാലാട്ടി കൊണ്ടിരുന്നു!! സ്യഷ്ടാവ് ചെയ്ത അനുഗ്രഹങൾക്കും ഈ മനുഷ്യൻ നന്ദികേട് കാണിക്കുന്നു :(
ReplyDeleteഇരുകാലികള്‍ നാല്‍ക്കാലികളെ കണ്ടു പഠിക്കട്ടെ...
ReplyDeleteഒരുപാടു വിവരം ഉണ്ട്
ReplyDeleteപക്ഷെ അതനുസരിച്ചു പ്രവറ്തിക്കാനുളള വിവേകം,അതു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.
പട്ടികള്‍ മനുഷ്യര്‍ക്ക് മാതൃകയാകട്ടെ ..പടന്നകാരാ
ReplyDeleteവേണുവേട്ടാ എന്നാലും പഠിക്കില്ല ...
Deleteപട്ടികള്‍ ഒരു ഉദാഹരണമായെന്നു മാത്രം..പലപ്പോഴും മൃഗങ്ങളുടെ പരസ്പര സ്നേഹവും , അവരുടെ വിവേകബുദ്ധി പോലും മനുഷ്യന്‍ കാണിക്കാറില്ല ..അതു സത്യമാണ് ഷബീ..
ReplyDeleteആശംസകള്‍..
ശരിയാണു..... നന്നായി ഷബീർ
ReplyDeletedear shabeer ennittu menthe nammal nannaavathathu?
ReplyDelete"നല്ലത് നായ്ക്ക് പറഞ്ഞിട്ടില്ല"
ReplyDeleteപഴമൊഴി അസ്താനത്തായോ ഈശ്വരാ....!!!
നല്ല പരിഹാസ രസം കലര്‍ന്ന ചിന്ത
ReplyDelete"ഇരുകാലി ആയ മനുഷ്യന് ഈ ലോകത്ത് നാല്‍കാലി ആയ പട്ടിയുടെ വിലപോലും ഇല്ല" !!
ReplyDeleteഇന്റെ ഷബീറിക്കാ ഇത്രയ്ക്കും പരിഹാസം കലർന്ന രീതിയിൽ മനുഷ്യരുടെ കൊള്ളരുതായ്മകളെ ഒന്നാകെ വരച്ചു കാട്ടിയ ഷബീറിക്കായ്ക്ക് അഭിനന്ദനങ്ങൾ. നന്നായിരിക്കുന്നു, ഇത്രയ്ക്കും കുറഞ്ഞ വാക്കുകൾകൊണ്ട് അതിനെ പൊളിച്ചടുക്കിയതിന്. മാറ്റാരുടെ വാക്കായാലും ഇതിവിടെ പോസ്റ്റ് ചെയ്തത് ഷബീറിക്കയല്ലേ. ആശംസകൾ.
പട്ടിയെ യജമാനൻ എല്പിച്ചകാര്യം കൃത്യമായി ചെയ്യുന്നു, മനുഷ്യൻ അതിന്യ് തയ്യാറാകുന്നില്ല. അതു തന്നെ പ്രശ്നം, ല്ലെ
ReplyDelete