എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Wednesday, February 15, 2012

ശിവന് പിറകെ ഷക്കീലയും ആകാശഗോപുരത്തില്‍ !!!

പണ്ടൊക്കെ നമ്മുടെ പത്രങ്ങളിലെ ഒന്നാം പേജില്‍   ഇടയ്ക്കിടെ കാണുന്ന വാര്‍ത്തകളാണ്   ഗണേശവിഗ്രഹം   പാല് കുടിച്ചു ,കന്യാ മര്‍യം കരയുന്നു ,മഖ്ബറ പൊട്ടി പിളര്‍ന്നു എന്നൊക്കെ .
ഇന്ന് കാലം മാറി  കാര്യങ്ങള്‍  പുതിയ തലമുറകള്‍  ഏറ്റെടുത്തു IT  വല്കരിച്ചു  പാവം  പത്രക്കാര്‍ പണി കുറഞ്ഞു പണി പോകുമോ ??

പാല് കുടിച്ചതും മറ്റുമായ വാര്‍ത്തകള്‍ കേള്‍ക്കേണ്ട താമസം ഭക്തന്മാര്‍ അല്ല (അന്ധവിശ്വാസികള്‍ എന്നാ നല്ലത്) ഒഴുക്ക് തുടങ്ങി . പിന്നെ എല്ലാം വളരെ പെട്ടെന്നാ അതൊരു അമ്പലമോ ,ചര്‍ച്ചോ അല്ലെങ്കില്‍ ജാറമോ ആകാന്‍. അത്ര വലിയ അധ്വാനം ഒന്നും വേണ്ട.
അതാണല്ലോ അമ്മമാരും ,ബാവമാരും ,ഉസ്താദുമാരും കോടികള്‍ കൊണ്ട് കളിക്കുന്നത്!!

ശിവന്‍ ഹിമാലയത്തില്‍ ,തിരുകേശം ഡാന്‍സ് കളിക്കുന്നു ,തിരുകേശം മയില്‍‌പീലി പോലെ പെരുകുന്നു,കന്യാ മര്‍യം കണ്ണീര്‍ വാര്‍ന്നു ഇപ്പോള്‍ ചോരയോടെ കരയുന്നു ... എന്നൊക്കെ ഉള്ള വാര്‍ത്തകള്‍ സോഷ്യല്‍  സൈറ്റില്‍ ഫോട്ടോ സഹിതം കൊടുക്കുമ്പോള്‍ ചെറിയ  സംശയം എല്ലാവര്‍ക്കും വട്ടോ അതോ കാണുന്ന നമ്മള്‍ക്കോ ??

കഴിന്ന ആഴ്ചകളില്‍ ഫേസ് ബൂക്കിലൂടെ  ഒരുലക്ഷത്തി പതിനൊന്നായിരം "ലൈകും "  ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം "ഷെയറും" അടിച്ചു ഒരു ചിത്രം വന്നു  കൈലാസത്തിലെ  സാക്ഷാല്‍ ശിവന്‍) അങ്ങ് ഹിമാലയത്തിലെ ആകാശ ഗോപുരത്തില്‍!!! നിവര്‍ന്നു നില്ക്ക്കുന്ന ഫോട്ടോ!!
ഭക്ത ജന കോടികള്‍ എന്ത്  കമെന്‍റ് എഴുതും എന്നറിയാതെ "ജയ് ജയ് ശിവാ ജയ്‌ ജയ്‌ മഹാദേവ".... എന്നൊക്കെ മംഗ്ലീഷിലും ,മന്ദിയിലും പിന്നെ കുറച്ചു കൂടി വിവരമുള്ള അന്ധ വിശ്വാസികള്‍ ഇംഗ്ലീഷിലും കമെന്‍റ് അടിച്ചു കൊണ്ടേ ഇരുന്നു (ഇത് ഉണ്ടാക്കിയവന്‍ ചിരിച്ചു ചിരിച്ചു മണ്ണ് തിന്നിട്ടുണ്ടാവും).

അതിനു പിറകെ  ബുദ്ധി പണയം വെക്കാത്ത ഒരു സുഹുര്‍ത്ത് മലയാളിയുടെ മാദക .......?(കൂടുതല്‍ എഴുതി എന്‍റെ ബ്ലോഗ്‌ ഒരു മസാല പടം ആക്കുന്നില്ല ).
ഷക്കീലയുടെ ഒരു ഫോട്ടോയും അങ്ങ് ആകാശഗോപുരത്തില്‍  കൊണ്ട് വെച്ചു എപ്പടി ?? പക്ഷെ കൈലാസത്തിലോ ഹിമാലയത്തിലോ അല്ല നമ്മുടെ ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ഒരു കായലിനെ നോക്കി ഇരിക്കുന്ന "ഷക്കീല"!
ഈ ഫോട്ടോയും അത്ര മോശമല്ല മണിക്കൂര്‍ കൊണ്ട് ആയിരത്തില്‍ പരം ലൈകും ഷെയറും അടിച്ചു കഴിന്നു!! പക്ഷെ പാവം നോര്‍ത്ത് ഇന്ത്യക്കാര്‍ അവര്‍ക്ക് മലയാളം അറിയില്ലല്ലോ സുഹുര്‍ത്ത് കൊടുത്ത അടിക്കുറുപ്പ് മലയാളത്തില്‍ ആയിപ്പോയ് !!സാരുമില്ല ബുദ്ധി പണയം വെക്കാത്ത ഏതെങ്കിലും നോര്‍ത്ത് ഇന്ത്യാക്കാരന്‍ ഉണ്ടാകും എന്ന് കരുതി സമാദാനിക്കാം!!

ഇതുകണ്ട് നസ്രാണിയും  മാപ്പിളയും(അന്ധവിശ്വാസികള്‍ ) വല്ല പുതിയതും കൊണ്ടുവരുമോ ആവോ ?? കാത്തിരിക്കാം ........16 comments:

 1. very good shabeer....
  all the best....go ahead

  reg.
  nausher hassan

  ReplyDelete
 2. വളരെ നന്നായിരിക്കുന്നു...
  മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 29000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
  അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
  http://i.sasneham.net

  http://i.sasneham.net/main/authorization/signUp?

  ReplyDelete
 3. നല്ല വിവരണം, നമ്മളീ ഫേയ്സ് ബുക്കിൽ ഇരുന്നേച്ച് ഓരോരുത്തരുടേയും വിക്രിയകൾ കാണുന്നു. രസകരമായി പറഞ്ഞ്. കാശുണ്ടാക്കുന്നവർ ഉണ്ടാക്കട്ടേ ന്നേ. ആശംസകൾ.

  ReplyDelete
 4. ഹഹഹഹ...കലക്കി..ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍ അല്ലേ...
  ഇങ്ങനെ അന്ധവിശ്വാസം ഉള്ളവര്‍ക്ക് ഈ സത്യങ്ങള്‍ ഒന്നും ഏശില്ല..
  എല്ലാ ആശംസകളും നേരുന്നു...

  ReplyDelete
  Replies
  1. അന്ധവിശ്വാസങ്ങൾ മരിക്കില്ല!!

   Delete
 5. ഫേസ് ബുക്കിൽ ഇങ്ങനെ ഒരു ചിത്രം കണ്ടപ്പോൾ തന്നെ ഫോട്ടോഷോപ്പ് പോലും അറിയാത്ത ഞാൻ എന്റെ കവിതയിലെ നായികയായ കൊയ്ത്തുകാരിയെയും ആകാശത്തു കാണിച്ചു കൊടുത്തു! ആ ചിത്രം ഈ ലിങ്കിൽ ഉണ്ട്: http://www.facebook.com/photo.php?fbid=2458506796462&set=a.1434420674949.53825.1665909608&type=1

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. പ്രിയ സുഹ്ര്തെ,ഷകീലയുടെ ഈ സൂചിപ്പിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചത്‌ ഈ ഉള്ളവന്‍ ആണ് .അന്ധ വിശ്വാസങ്ങളെ പ്രതിരോധിക്കാന്‍ മാത്രമേ ഉദ്ദേശം ഉണ്ടയിരുന്നുള്ളൂ .എന്തായാലും അത് ഇത്രയും ചര്‍ച്ച അയതിലും കോപ്പി അയതിലും സന്തോഷമേ ഉള്ളു.--rahul humble sanal

  ReplyDelete
  Replies
  1. രാഹുല്‍...നന്ദി...കൂറെ തിരക്കി ഫൈസ് ബുക്കില്‍...എന്തായാലും സംഭവം ഹിറ്റ്...

   Delete
 8. ബുദ്ധി പണയം വെക്കല്ലേ....................................................

  ReplyDelete