എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Wednesday, February 22, 2012

ഒരു ജിഹാദും കുറേ കൂതറകളും..

നിങ്ങള്‍ എന്നെ കമ്മ്യു ണിസ്റ്റാക്കി  എന്ന KPAC  യുടെ നാടകം പോലെയാണ് ഇന്നത്തെ സകല മാപ്പിള മാരുടേയും അവസ്ഥ! "നിങ്ങള്‍ നമ്മളെ തീവ്രവാദികളാക്കി"!!!
ഇസ്ലാം എന്ന അറബി വാക്കിന്റെ അര്‍ത്ഥം  "സമാധാനം"  എന്നാണ് എന്ന് ഓരോ മാപ്പിളമാരും നെറ്റിക്ക് എഴുതി വെക്കേണ്ട ഒരു ഗതികേടിലേക്കെത്തി   അല്ലെങ്കില്‍ നൂനപക്ഷം വരുന്ന മാപ്പിള വിഭാഗമെത്തിച്ചു കഴിഞ്ഞു എന്ന് പറയാം!!

ലോകത്ത് രാഷ്ട്ര സംവിധാനം നിലവില്‍ വന്നത് മുതല്‍ തീവ്രവാദവും ഭീഗരവാദവുമുണ്ട്. പക്ഷെ അത് ഒരു മത വിഭാഗത്തിന്റെ തലയില്‍ കെട്ടിവെക്കുന്ന പരിപാടി അടുത്ത് തുടങ്ങിയതാണ്‌.
അന്നേ അത് ഉണ്ടായിരുന്നെങ്കില്‍ ആയിരകണക്കിന് ജൂതന്മാരെ കൊന്നൊടുക്കിയ ഹിറ്റ്ലര്‍ ഒരു മത വിഭാഗത്തിന്റെ തീവ്രവാദി അല്ലെങ്കില്‍ വക്താവാകേണ്ടതാണ്.
പക്ഷെ എന്നിട്ടും ആധുനിക മീഡിയ ലോക പോലീസ് ചമയുന്ന രാഷ്ട്ര നായകന്‍മാര്‍ ചെയ്യുന്ന ചെയ്തികളെ ലോക സമധാനത്തിനു വേണ്ടി എന്ന് വരുത്തി തീര്‍ക്കുന്നു. അവിടേയും അവര്‍ തീവ്രവാദികളോ ഭീകരവാദികളോ ആവുന്നില്ല .


എന്ത് പറഞ്ഞാലും എഴുതിയാലും ഇസ്ലാം എന്നാല്‍ സമാധാനം എന്നാണ് എന്ന് നെറ്റിയില്‍ എഴുതി വെക്കേണ്ട ഗതികേട് മാറുന്നില്ല മാറുകയുമില്ല .മാപ്പിള മാരുടെ ഗതികേടായി തുടരും .

ജിഹാദ് :
ഇത് ആധുനിക യുഗം തന്നെ വേണമെങ്കില്‍ മാവിനേയും പ്ലാവിനെയും സങ്കരയിപ്പിച്ചു "പ്ലാങ്ങ " എന്ന പുതിയ പഴ വര്‍ഗം തന്നെ ഉണ്ടാക്കുന്ന രീതിയില്‍ നമ്മുടെ ശാസ്ത്രം -
വളര്‍ന്നിരിക്കാം പക്ഷെ ....??
ജിഹാദ് കേട്ടത് :
താടിയും തലപ്പാവും  വെച്ച് AK 47 തോക്കും കയ്യിലേന്തി കണ്ണില്‍ കണ്ട ഇസ്ലാം വിശ്വസിക്കാത്തവരെ (കാഫിറുകളെ) ഒക്കെ വെടിവെച്ചും ബോംബിട്ടും കഴുത്ത് അറുത്തു കൊല്ലുന്ന പ്രക്രിയയാണ് ജിഹാദ്!!
അതുമല്ലെങ്കില്‍ തീരെ ഒരു അര്‍ത്ഥത്തിലും യോജിക്കാത്ത രണ്ടു മേഖലയില്‍ നില്‍ക്കുന്ന രണ്ടു വാചകങ്ങളെ സങ്കരയിപ്പിച്ചു നമ്മുടെ മാധ്യമങ്ങള്‍ കൊണ്ടാടിയ ഒരു വാക്ക് "ലവ് ജിഹാദ്". 
ഏതോ വൃത്തിക്കെട്ട തലച്ചോറുകളുടെ ഉടമകള്‍ക്ക് മാത്രമേ ഇത്തരം സങ്കരവാക്കുകള്‍ ഉണ്ടാക്കാന്‍ പറ്റുകയുള്ളു .

ഇങ്ങനെയും ഒരു കഥ ഉണ്ടാക്കാം...
മുസ്ലിം നാമധാരികളായ കുറച്ചു ചെറുപ്പക്കാര്‍ ഒരു കള്ള് ഷാപ്പ്‌ തുടങ്ങുന്നു എന്നിട്ട് അവിടെ കള്ളുകുടിക്കാന്‍ വരുന്നവരെ കള്ളുകൊടുത്തു പ്രലോഭിപ്പിച്ചു ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു എന്നിട്ട് ആധുനിക മാധ്യമങ്ങള്‍ ഏറ്റു പാടുന്നു "കള്ള് ജിഹാദ് "!! ഈ വാക്കുകള്‍ എത്രത്തോളം പരസ്പരം ചേരും ?? അത്ത്രത്തോളം മാത്രമേ "ലവ് ജിഹാദ്" എന്ന വാക്കുകളും ചേരും .ഒരിക്കലും ചേരാത്ത  വാക്കുകള്‍ ഉണ്ടാക്കാനും ഒരു സുന്ദരമായ ആശയവും അര്‍ത്ഥവുമുള്ള പരിശുദ്ദമായ ഒരു വാക്കിനെ ഇങ്ങനെ സങ്കരയിപ്പിക്കാനും കഴിവുള്ളവരെ "വൃത്തികെട്ട തലച്ചോറിന്‍റെ" ഉടമ എന്ന് പറയാനേ പറ്റുകയുള്ളു!!

 ജിഹാദ്  കേള്‍ക്കേണ്ടത്:
പരിശുദ്ധ ഖുറാനില്‍ നാല്പത്തി ഒന്ന് തവണ പരിചയ പെടുത്തിയ ഒരു വാചകമാണ് "ജിഹാദ്"
ഒന്നിലേറെ അര്‍ത്ഥങ്ങള്‍ ഉള്ള ഒരു അറബി പദമാണ്‌ "ജിഹാദ് "
 "പ്രയാസങ്ങളോട് മല്ലിടുക" എന്നാണ് ജിഹാദിന്‍റെ അറബി പദത്തിന്‍റെ അര്‍ത്ഥം!!
(യുദ്ധം എന്ന വാക്കിനു അറബിയില്‍ ഖാത്തല്‍   എന്നാണ് പറയുക)
ഇസ്ലാമില്‍  പറയുന്ന ഏറ്റവും വലിയ ജിഹാദ് "ആത്മശുദ്ധീകരണത്തിനു വേണ്ടി ദേഹേച്ഛകളോട് നടത്തുന്ന സമരത്തെ ഏറ്റവും വലിയ ജിഹാദായി കണക്കാക്കുന്നു"!!
സമാധാനവും നന്മനിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം, അനീതിക്കും അടിച്ചമർത്തലിനുമെതിരെയുള്ള സമരം, വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രതിരോധ യുദ്ധം എന്നിവയും ജിഹാദിന്‍റെ അര്‍ത്ഥത്തില്‍ പെടും.

മനസ്സിലാക്കാന്‍ വേണ്ടി:
സ്വന്തം രാജ്യത്ത് തലചായ്ക്കാനും സ്വതന്ത്രമായി ജീവിക്കാനും അനുവദിക്കാത്ത ഇസ്രായേല്‍ ഭീകരതക്കെതിരെ  പലസ്തീനികള്‍ നടത്തുന്ന സമരത്തെ  "ജിഹാദ്" എന്ന് പറയാം -അനീതിക്കും അടിച്ചമര്‍ത്തലിനും എതിരെ നടത്തുന്ന പരിശ്രമങ്ങള്‍.
പക്ഷെ ഇന്ത്യ പോലുള്ള രാജ്യത്ത് ഒരു യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസി നടത്തേണ്ട "ജിഹാദ്" സ്വന്തം ദേഹച്ചകളോട് നടത്തുന്ന സമരം മാത്രമാണ്  ലഹരികളില്‍ നിന്നും മറ്റു ദുര്‍ പ്രവര്‍ത്തികളില്‍ നിന്നുമുള്ള"ജിഹാദ് "-ആത്മ ശുദ്ധീകരണത്തിന് വേണ്ടി സ്വന്തം ദേഹേച്ഛകലോടുള്ള ജിഹാദ്.
മത രാഷ്ട്രവാദികളും സ്വാതന്ത്ര്യം ഇതുവരെ ലഭിച്ചില്ല എന്ന് മുറ വിളി കൂട്ടുന്നവര്‍ ആദ്യം ചെയ്യേണ്ടേ ജിഹാദ് സ്വന്തം ശരീരത്തോടാണ്.


26 comments:

  1. Only right muslim like You can think like this ... also others should think like this ....

    "പ്രയാസങ്ങളോട് മല്ലിടുക" Nallathu ...
    ആത്മശുദ്ധീകരണത്തിനു വേണ്ടി ദേഹേച്ഛകളോട് നടത്തുന്ന സമരത്തെ ഏറ്റവും വലിയ ജിഹാദായി കണക്കാക്കുന്നു" Every One Can Copy This ...

    But

    "സ്വന്തം രാജ്യത്ത് തലചായ്ക്കാനും സ്വതന്ത്രമായി ജീവിക്കാനും അനുവദിക്കാത്ത ഇസ്രായേല്‍ ഭീകരതക്കെതിരെ പലസ്തീനികള്‍ നടത്തുന്ന സമരത്തെ "ജിഹാദ്" എന്ന് പറയാം -അനീതിക്കും അടിച്ചമര്‍ത്തലിനും എതിരെ നടത്തുന്ന പരിശ്രമങ്ങള്‍."

    If the above statement is true .... September 11 attacks will also come under this ???

    Thanks padannakaran ..........

    ReplyDelete
    Replies
    1. Vishnu thanks for your comment.
      സെപ്റ്റംബര്‍ പതിനൊന്നിന്റെ ഉത്തരവാദികള്‍ ആരാണ് ???
      വിഷ്ണുവും ഞാനും അറിന്നത് അവരുടെ മാധ്യമങ്ങള്‍ നമുക്ക് തരുന്ന വാര്‍ത്തകള്‍ മാത്രമാണ് !!
      ആരാണ് ആ കൊടിയ ആക്രമണം നടത്തിയത് എന്ന് ഇതുവരെ തെളിവിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക പറഞ്ഞോ??
      അത് ഒരിക്കലും ജിഹാദ് അല്ല യുദ്ധവും അല്ല ലോക സമൂഹത്തോടുള്ള അതിക്രമം!!
      നിങ്ങള്‍ മനപൂര്‍വം ഒരു കാരണവുമില്ലാതെ ഒരു മനുഷ്യനെ കൊല ചെയ്‌താല്‍ ലോകത്തിലെ മൊത്തം ജനങ്ങളെ കൊന്നവനെ പോലെ -എന്ന് പഠിപ്പിച്ച മതത്തിലെ ശരിയായ വിശ്വാസിക്ക് അങ്ങനെ ചെയ്യാന്‍ പറ്റില്ല.(ഒരു മുസ്ലിമിനെ കൊന്നാല്‍ എന്നല്ല പറയുന്നത് ഒരു മനുഷ്യനെ കൊന്നാല്‍ എന്നാ )!!
      അപ്പോള്‍ വിഷ്ണു അത്തരം ചെയ്തികള്‍ ജിഹാദും അല്ല യുദ്ധവും അല്ല!!

      Delete
  2. ഖുറാനില്‍ പറയുന്ന ഏറ്റവും വലിയ ജിഹാദ് "ആത്മശുദ്ധീകരണത്തിനു വേണ്ടി ദേഹേച്ഛകളോട് നടത്തുന്ന സമരത്തെ ഏറ്റവും വലിയ ജിഹാദായി കണക്കാക്കുന്നു"!!
    from which quran you quote this, dont quote words adding to quran or hadeeth without knowing the authenticity. idea is good but make it correct

    ReplyDelete
    Replies
    1. ഇത് ഖുര്‍ആന്‍ പറഞ്ഞതല്ല ഭായ് പ്രവാചകന്‍ പറഞ്ഞതാണ്..

      Delete
    2. "ആത്മശുദ്ധീകരണത്തിനു വേണ്ടി ദേഹേച്ഛകളോട് നടത്തുന്ന സമരത്തെ ഏറ്റവും വലിയ ജിഹാദായി കണക്കാക്കുന്നു"!!
      നിങ്ങള്‍ പോസ്റ്റിയ ഈ വരികള്‍ ഒന്നുകൂടി വിശദീകരിച്ച് തരുമോ ?

      Delete
    3. വിനീതന്‍,ഉദാഹരണത്തിനു സകല തിന്മകളില്‍ നിന്നും മാറി നിന്ന് കൊണ്ട് ചെയ്യുന്ന ജിഹാദ്.

      Delete
    4. This comment has been removed by the author.

      Delete
  3. Mumbai terrorist attatck, Ajmal kasab/. Ethil ethil pedum??????

    ReplyDelete
    Replies
    1. ((പക്ഷെ ഇന്ത്യ പോലുള്ള രാജ്യത്ത് ഒരു യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസി നടത്തേണ്ട "ജിഹാദ്" സ്വന്തം ദേഹച്ചകളോട് നടത്തുന്ന സമരം മാത്രമാണ് ))
      ഇത് വായിച്ചിട്ടും മനസ്സിലായില്ലെങ്കില്‍ ഇനി ടോസ് ഇട്ടു നോക്കിക്കോളൂ..

      Delete
  4. ഇന്ത്യന്‍ സാഹചര്യം ആയാലും അമേരിക്കന്‍ സാഹചര്യം ആയാലും ഉഗാണ്ടന്‍ സഹചര്യം ആയാലും ഒക്കെ ആയാലും അക്രമം ഉണ്ടാവുക എന്നത് മാത്രമാണ് പ്രതിരോധത്തിന്‍റെ മാനദണ്ഡം. അക്രമ ഭീഷണി ഉണ്ടാവുക എന്നതാണ് പ്രതിരോധ സന്നാഹം ഉണ്ടാക്കാന്‍ ഉള്ള മാനദണ്ഡം. പ്രതിരോധ ജിഹാദ്‌നു സ്ഥല/കാല/കലാവസ്ഥ ഉപാധികള്‍ ഒന്നും ഇല്ല...

    ReplyDelete
    Replies
    1. റിയാസ്‌ ശെരിയാണ് .....ഇസ്ലാം അടിമത്തം ഒരിക്കലും അനുവധികുന്നില്ല ....അക്രമ ഭീഷണി ഉണ്ടാവുക എന്നതാണ് പ്രതിരോധ സന്നാഹം ഉണ്ടാക്കാന്‍ ഉള്ള മാനദണ്ഡം...

      Delete
    2. ജിഹാദ് = പ്രധിരോധം !!
      ------------------------------------------
      ലവ് ജിഹാദ് , കള്ള് ജിഹാദ് :) , ദെ ഇപ്പൊ പ്രധിരോധ ജിഹാടും !!!

      Delete
  5. ജിഹാദിനെ കുറിച്ച് പടന്നക്കര വളരെ ലളിതമായി ഇവിടെ വിശദികരിച്ചു......... തിരിയുന്നവനു തിരിയും അല്ലാത്തവന്‍ നട്ടം തിരിയും. നന്ദി മിസ്റ്റര്‍ ശബീര്‍.

    ReplyDelete
  6. നല്ല വിവരണം
    മനസിലാക്കട്ടെ ഈ ലോകം

    ReplyDelete
  7. ഒരു താടിക്കാരനെ കാണുമ്പോള്‍ അറിയാതെ തീവ്രത കടന്നു വരുന്നു എന്ന് പറഞ്ഞല്ലോ . അത് അങ്ങനെ ചുമ്മാതെ വന്നതാണോ എന്ന് ആത്മ വിമര്‍ശനം നടത്തുന്നത് നന്നായിരിക്കും . എല്ലാ താടിക്കാരും തീവ്രനിലപാട് ഉള്ളവര്‍ ആണെന്ന് പറയുന്നില്ല . പക്ഷെ മിക്കവാറും എല്ലാവരും ഇസ്ലാം മതത്തെ മുറുകെ പിടിക്കുകയും ബാക്കി ഉള്ള വിശ്വാസങ്ങള്‍ തെറ്റാണ് എന്ന് കരുതുകയും ചെയ്യുന്നവരാണ് . ബഹുമാനം എന്നത് കൊടുത്തിട്ട് മാത്രം നേടാവുന്ന ഒന്നാണ് അല്ലാതെ അത് സൌജന്യമായി കിട്ടുന്ന ഒന്നല്ല . സൌജന്യമായി വേണം എന്ന് മുറവിളി കൂട്ടിയിട്ട് കാര്യം ഇല്ല. ഇത് എഴുതിയ വ്യെക്തിയോടല്ല ഞാന്‍ സംസരിക്കുനത് എന്ന് മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നു ഇന്ന് വരെ ഉണ്ടായിട്ടുള്ള അനുഭവങ്ങളില്‍ നിന്നും നിസംശയം ഒരു കാര്യം പറയാന്‍ കഴിയും മറ്റുള്ള മതങ്ങളോട് ബഹുമാനം ഇല്ലാത്ത ഒരു പത്തു പേരെ തിരഞ്ഞെടുത്താല്‍ എട്ടു പേരും ഇസ്ലാം വിശ്വാസികള്‍ ആണ് . എന്ത് കൊണ്ട് ? ഫേസ്ബുക്ക്‌ എന്ന ലോകത് ഈയുള്ളവന്‍ പരിചയപെട്ട എത്രയോ ഇസ്ലാം സുഹൃത്തുക്കള്‍ എന്റെ മത വിശ്വാസം തെറ്റാണെന്നും ഇതാണ് ശേരി എന്നും പറഞ്ഞു എന്നെ സമീപിച്ചിരിക്കുന്നു . ഒരൊറ്റ അന്യ മത വിശ്വാസികളും ഫേസ്ബുക്ക്‌ പോലെ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഇല്‍ ഇത്തരം തരം താണ പരുപാടിയുമായി എന്നെ സമീപിച്ചിട്ടില്ല . ഇനി പറയൂ എന്റെ അനുഭങ്ങള്‍ വെച്ച് ആദ്യമായി കാണുന്ന ഒരു ഇസ്ലാം വിശ്വാസി ആയ താടിക്കാരനെ ഞാന്‍ കാണുമ്പൊള്‍ ആദ്യം എന്ത് കരുതണം ? താടിയുള്ളവര്‍ തീവ്ര വാദികള്‍ ആണെന്ന അബദ്ധ ധാരണ ഒന്നും എനിക്കില്ല പക്ഷെ എനിക്കും എന്റെ വിശ്വാസങ്ങള്‍ക്കും ബഹുമാനം കിട്ടും എന്ന് ഉറപ്പില്ലാത്ത ഒരിടത് സൗഹൃദം തുടങ്ങുമ്പോള്‍ ഞാന്‍ എന്ത് പ്രതീക്ഷിക്കണം . താങ്കളുടെ ബാക്കി ഉള്ള കാര്യങ്ങള്‍ എല്ലാം ഞാന്‍ അംഗീകരിക്കുന്നു . ഇസ്ലാം വിശ്വാസികള്‍ മാത്രമാണ് തീവ്രവാദികള്‍ എന്നോ ഇസ്ലാം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നോ ഞാന്‍ കരുതുന്നില്ല . അങ്ങനെ നോക്കിയാല്‍ ഹിന്ദു മതവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ഇതിഹാസങ്ങള്‍ നോക്കി പറയാവുന്നതാണ് . ആളുകള്‍ മതത്തെ മതമായി കാണുകയും മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുകയും ചെയ്തിരുന്നെങ്കില്‍ ജിഹാദ്‌ എല്ലാ വാക്കോ ഈ കൊലഹലങ്ങലോ ഇസ്ലാം തീവ്രവാദമോ ഉണ്ടാകുമായിരുന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു .

    ReplyDelete
    Replies
    1. താങ്കള്‍ കഴിക്കുന്ന ഇന്നയിന്ന ഭക്ഷണം ഒക്കെ ശരീരത്തിന് ദോഷം ആണ്, താങ്കള്‍ ധരിക്കുന്ന ഇന്ന വസ്ത്രം മാറ്റി ഇന്നത് ആക്കിയാല്‍ ഈ കൊടും തണുപ്പത്ത്‌ രക്ഷ കിട്ടും താങ്കള്‍ വിശ്വസിക്കുന്ന ഇന്ന ഇസത്തില്‍ ചില്ലറ പോരായ്മകള്‍ ഉണ്ട്, പകരം ഇതാണ് നമുക്ക്‌ ഉത്തമം എന്നൊക്കെ പറയുന്നത് പോലെ താങ്കളുടെ ഇന്ന വിശ്വാസം തെറ്റാണു, ഇസ്ലാം ആണ് ശരി, അല്ലെങ്കില്‍ ഇസ്ലാം തെറ്റാണു ജൂതയിസം ആണ് ശരി എന്നൊക്കെ ആര്‍ക്കും വാദിക്കുകയും സമര്‍ത്തിക്കുകയും ചെയ്യാം. ഞാന്‍ കമ്യൂണിസ്റ്റ്‌ ആണ് പക്ഷെ കൊണ്ഗ്രെസ്സും മന്‍മോഹന്‍ നയങ്ങളും അതും ശരിയാണ് എന്ന് ഒരാള്‍ വാദിച്ചാല്‍ അയാള്‍ക്ക് മഞ്ഞളും അഞ്ഞളും തിരിഞ്ഞിട്ടില്ല എന്നേ കരുതാന്‍ ആവൂ. മതം ഒഴികെ എല്ലാറ്റിലും ചര്‍ച്ചയും വിമര്‍ശനവും ഒക്കെയാവാം മതത്തിന്‍റെ കാര്യത്തില്‍ അതൊന്നും അനുവദിക്കാന്‍ ആവില്ല എന്നാ വാദം ഫാസിസം ആണ്. അല്ലെങ്കില്‍ സ്വന്തം വിശ്വാസത്തില്‍ ആത്മ വിശ്വാസം ഇല്ലയമയാണ്..

      Delete
    2. ഇത് തന്നെ ഇത് പോലെ ഉള്ള ആളുകളെ തന്നെ ആണ് ഞാന്‍ ഉദ്ദേശിച്ചത് . ഇനി വേറെ ഉദാഹരണം ഒന്നും ആരുക്കും ആവശ്യമില്ല . വളരെ നന്ദി സുഹൃത്ത .തെറ്റ് ചൂണ്ടി കാണിക്കാന്‍ തുടങ്ങിയാല്‍ എനിക്ക് ഒരു നോവല എഴുതാം ഇസ്ലാം മതത്തെ കുറിച്ച് അതിനു ഞാന്‍ നില്‍ക്കാത്തത് എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കാനും അന്ഗീകരിക്കാനും എന്റെ മതം എന്നെ പഠിപ്പിച്ചത് കൊണ്ടാണ്. ഇനി താങ്കള്‍ കരുതുന്നുണ്ടാവും ഞാന്‍ ഖുറാന്‍ വായിച്ചിട്ടില്ല എന്ന് . എങ്കില്‍ താങ്കള്‍ക്ക് തെറ്റി വായിച്ചിട്ടും ഉണ്ട് മനസ്സിലാക്കാന്‍ ശ്രേമിച്ചിട്ടും ഉണ്ട് . ഒരു പാട് സ്ഥലത്ത് പലതും എനിക്ക് ചൂണ്ടി കാണിക്കാനും പറ്റും . പക്ഷെ അതോടെ നിങ്ങളും ഞാനും തമ്മില്‍ ഒരു വെത്യസവും ഇല്ലാതെ ആകും . പിന്നെ ഫാസിസത്തിന്റെ കാര്യം ... ചിരിയാണ് വരുന്നത് ... എന്ത് കാര്യം പറഞ്ഞാലും ഫാസിസം എന്ന് നിങ്ങള്ക്ക് ആരോപിക്കാം .അതിനു ഇപ്പോള്‍ പ്രത്യേകിച്ച് ഒരു അര്‍ഥവും ഇല്ലാതെ ആയി തീര്‍ത്തു നിങ്ങള്‍ . അന്യന്റെ വായില്‍ കയ്യിട്ടു ഇളക്കാന്‍ പോയിട്ട് എന്നെ കടിച്ചേ എന്ന് പറയുന്നതിന്റെ പേര് വേറെ ആണ് .പിന്നെ ഈ ചര്‍ച്ചയുടെ കാര്യം എന്റെ പോന്നു സാറെ ഈ ഇസ്ലാം വിശ്വാസം നിലവില്‍ ഉള്ള ഏതു രാജ്യത്താണ് അതിനു നിങ്ങള്‍ സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നത്‌ ? കിട്ടുന്ന സ്വാതന്ത്ര്യം വെച്ച് വല്ലവന്റെയും വിശ്വാസത്തെ ചൊറിയാന്‍ പോകാതെ ഇരുന്നു കൂടെ ? രാവിലെ ഫേസ്ബുക്ക്‌ തുറന്നാല്‍ വരും ഒരു ലോഡ്‌ സാധനം .. ഇതൊക്കെ കനിട്ടു ദൈവം അനുഗ്രഹിക്കും എന്ന് കരുതുന്നു ഉണ്ട് എങ്കില്‍ ഒന്ന് മനസിലാക്കുക ദൈവം രാഷ്ട്രീയക്കാരന്‍ ആണെന്ന അബദ്ധ ധാരണ ആണ് താങ്കള്‍ക്കും താങ്കളെ പോലെ ഉള്ളവര്‍ക്കും ഉള്ളത് . എന്റെ പാര്‍ട്ടിയല്‍ ഉള്ളവരെ മാത്രമേ ഞാന്‍ സ്വര്‍ഗത്തില്‍ കയറ്റു എന്നും . ബാക്കി ഉള്ള മതവിശ്വാസികള്‍ നന്മ ചെയ്‌താലും ഇസ്ലാം മതം സ്വീകരിക്കാതെ സ്വര്‍ഗത്തില്‍ കയറ്റില്ല അല്ലെ ദൈവം ? ഹി ഹി ഹി .... പാവം ദൈവം .( നല്ല ഇസ്ലാം വിശ്വാസികളെയും ഞാന്‍ ഒരു പാട് കണ്ടിട്ടുണ്ട് എന്റെ പ്രതികരണം മുകളിലത്തെ പോലെയുള്ള ആളുകളോട് മാത്രമാണ് )

      Delete
    3. ഒരു കാര്യം പറയാന്‍ വിട്ടു . ആത്മ വിശ്വാസം ഇല്ലായ്മയുടെ കാര്യം ... താങ്കള്‍ തന്നെ പറഞ്ഞു കഴിഞ്ഞു അപ്പോള്‍ ഏറ്റവും കൂടുതല്‍ ആത്മ വിശ്വാസം ഇല്ലാത്ത മതം ഇതാണ് എന്ന് . ഒരൊറ്റ മുസ്ലിം രാജ്യങ്ങളിലും ഇസ്ലാം മതത്തെ വിമര്‍ശിക്കാനോ അതിലെ തെറ്റുകള്‍ മറ്റൊരാള്‍ക്ക്‌ ചൂണ്ടി കാണിക്കുവാനോ , അല്ലെങ്കില്‍ മതം മാറ്റുവാനോ സാധിക്കുകയില്ല , അങ്ങനെ ചെയ്യുന്നവര്‍ക്ക് വധശിക്ഷ വരെ കൊടുക്കുന്ന ഇറാന്‍ , സൌദി , പക്സിതാന്‍ എന്നീ രാജ്യങ്ങള്‍ എങ്കിലും എനിക്ക് അറിയാം . പിന്നെ അത് ഫാസിസം ആണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റ്‌ രാജ്യങ്ങള്‍ ഇസ്ലാം രാജ്യങ്ങള്‍ ആണ് . റോം ഒഴികെ മറ്റൊരു രാജ്യവും ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കിയിട്ടില്ല .

      Delete
    4. തന്റെ വിശ്വാസം ശരിയല്ല എന്ന് കരുതി, ലോകത്ത് ഏതെങ്കിലും ഒരു മനുഷ്യന്‍ എന്തെങ്കിലും വിശ്വസിക്കുന്നുണ്ടോ? അനോനിമസ്സും മറ്റു മഹാന്മാരും പറഞ്ഞാല്‍ കൊള്ളാം..
      എല്ലാ വിശ്വാസങ്ങളെയും അംഗീകരിക്കാന്‍ ആര്‍ക്കും സാധ്യമല്ല.. മാക്സിമ ചെയ്യാന്‍ പാട്ടുക മറ്റുള്ള വിശ്വാസക്കാരെ അവരുടെ പാട്ടിനു വിടുക എന്നാണു.. ഇസ്ലാമിന്റെ നിലപാടും അത് തന്നെ ആണ്.
      തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നവര്‍ക്ക് ചൂണ്ടിക്കാണിക്കാം. മറുപടി പറയുന്നത് ക്ഷമയൊദെ കേള്‍ക്കാനുള്ള കാത്തു കൂടി വേണം.. :)
      നല്ല പോസ്റ്റ്.. പലരുടെയും പ്രതി കമന്റുകളും നല്ല നിലവാരം പുലര്‍ത്തിയിരുന്നു... പറയാതെ വയ്യ..

      Delete
  8. ഈ വിഷയത്തില്‍ മുന്‍പ് കുറിച്ച ചിലത് എവിടെയും പകര്‍ത്തുന്നു.
    ഇതു ഞാന്‍ കണ്ടെത്തിയ, എന്റെ നിരീക്ഷണമാണ്. പലര്‍ക്കും യോജിപ്പുണ്ടാകണം എന്നില്ല.

    മത തീവ്രവാദം ഇന്ന്‌ :

    മറ്റു മതത്തെപ്പറ്റി ആഴത്തില്‍ പഠിക്കാത്ത ആര്‍ക്കും അവയെ വിമര്‍ശിക്കാനുള്ള അര്‍ഹതയില്ല. തന്മൂലം താന്‍ വിശ്വസിക്കുന്നത് മാത്രമാണ് ശരി എന്നത് ഒരു മിഥ്യാധാരണയും.

    പഠിക്കുന്തോരും സംശയങ്ങള്‍ വര്‍ദ്ധിക്കുന്നു. തനിക്കറിയാവുന്ന, താന്‍ വിശ്വസിക്കുന്ന മതത്തിലെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടി ആദ്യം സ്വയം നന്നാവണം. സ്വന്തം കുടുംബത്തെ നന്നാക്കണം. അതിനുശേഷം മതി സമൂഹം.

    മതം എന്നത് മനുഷ്യ നിര്‍മ്മിതമാണെന്ന തിരിച്ചറിവ്, ഓരോ കാലഘട്ടത്തിലെയും സാമൂഹിക ചുറ്റുപാടുകള്‍ക്ക് അനുസൃനമായി എഴുതപ്പെട്ടത്, അവയുടെ ചട്ടക്കൂടുകള്‍. പഴയതൊന്നു തിരുത്തി അല്ലെങ്കില്‍ അതില്‍ നിന്നും അടര്‍ത്തിയെടുത്താണ് പുതിയ ആശയങ്ങള്‍ പിറവിയെടുത്തതോക്കെയും. അങ്ങനെ കാലപ്പഴക്കംകൊണ്ട് ക്രമത്തില്‍ ഹിന്ദു, ബുദ്ധ, ക്രിസ്ത്യന്‍ മുസ്ലീം മതങ്ങള്‍ ഒന്ന് മറ്റൊന്നിന്റെ തണലില്‍ വളര്‍ന്നതാണ്.

    യൂറോപ്പില്‍ ക്രിസ്ത്യാനിക്കും, പാക്കിസ്ഥാന്‍,അഫ്ഗാന്‍, പേര്‍ഷ്യന്‍,ആഫ്രിക്കന്‍-അറബ് രാജ്യങ്ങളില്‍ മുസ്ലീമിനും എന്നപോലെ എല്ലാ രാജ്യത്തും അവരവരുടെ മേല്‍ക്കോയ്മ കാണിക്കാനുള്ള അവസരങ്ങള്‍ മറ്റു മതക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എങ്കിലും ഇന്ത്യ അതില്‍ എത്രയോ ഭേദമാണ്.

    "തീവ്രവാദം" എന്നത് തന്റെ ആശയങ്ങള്‍ അന്ധമായി വിശ്വസിച്ച്‌ അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമല്ലേ? ഒരു വ്യക്തിയുടെ ഉദേശലക്‌ഷ്യം വ്യക്തമായി മനുസിലാക്കാതെ എന്‍റെ ജാതിയില്‍പ്പെട്ടവനായതില്‍ അവന്റെ ചെയ്തികളെ അന്ധമായി പിന്താങ്ങുംബോഴാനു വര്‍ഗീയത ഉണ്ടാവുന്നത്.

    അയല്‍ രാജ്യങ്ങളെ ഭീതിയോടെ കാണുന്ന, തങ്ങള്‍ സ്ഥാനഭ്രഷ്ടരാക്കപ്പെടുമെന്ന സ്വേച്ഛാധിപതികളുടെ ഭീതിയാല്‍ രഹസ്യമായി അമേരിക്കയ്ക്ക് ചെല്ലും, ചിലവും കൊടുത്ത്, തങ്ങളുടെ മണ്ണിലും കടലിലും സൈനിക താവളങ്ങള്‍ നല്‍കി, പ്രത്യുപകാരമായി പണവും പെട്രോളുംകൊടുത്ത് ആയുധങ്ങള്‍ വിലയ്ക്ക് വാങ്ങി പല ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയുടെ ആയുധ കച്ചവടത്തിനെ പ്രോത്സാഹിപ്പിക്കുന്നു. അത് ഭൂരിഭാഗം ജനങ്ങളില്‍ അമേരിക്ക മുസ്ലീം വിരുദ്ധമാണ് എന്ന് ധരിക്കുകയും പല സംഘടനകളും നേരിട്ട് യുദ്ധത്തിനു ഇറങ്ങുകയും ചെയ്തു. "അച്ഛന്‍ ഇച്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്" എന്നപോലെ ലോകപോലിസ് എങ്ങും പുതിയ സദാം ഹുസൈന്മാരെയും ബിന്‍ലാദന്‍മാരെയും തെടിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ പെട്രോള്‍ കോര്പെരെട്ടുകള്‍ സര്‍ക്കാരിനെ നിയന്തിക്കുന്ന പോലെ അവിടെ ആയുധ കച്ചവട ലോബി അമേരിക്കന്‍ ഭരണകൂടം താങ്ങുന്നിടത്തോളം കാലം കാര്യങ്ങള്‍ ഇങ്ങനൊക്കെ തന്നെയേ പോകു.

    അധികാര മോഹികള്‍ക്ക് കസേര വേണമെങ്കില്‍ ലോകത്ത് യുദ്ധം വേണം. കച്ചവടം നടക്കണം. അത് ഒരു രാജ്യത്തിനോ വ്യക്തിക്കോ, മതത്തിനോ എതിരായാലും മതി. ഈയൊരു ആഫ്ടര്‍ എഫ്ഫെക്റ്റ്‌ ആണ് ലോകമെമ്പാടും വ്യാപിച്ചത്.

    ഇന്നു മുസ്ലീമുകള്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നു. നാളെ ഇറാന്‍ ലോകഭീഷനിയായാല്‍ ക്രിസ്ത്യാനി തീവ്രവാദിയാകും, പാക്കിസ്ഥാന്‍ ലോകപോലീസായാല്‍ ഹിന്ദു തീവ്രവാദിയാകും. !!

    ReplyDelete
    Replies
    1. അധികാര മോഹികള്‍ക്ക് കസേര വേണമെങ്കില്‍ ലോകത്ത് യുദ്ധം വേണം. കച്ചവടം നടക്കണം. അത് ഒരു രാജ്യത്തിനോ വ്യക്തിക്കോ, മതത്തിനോ എതിരായാലും മതി. ഈയൊരു ആഫ്ടര്‍ എഫ്ഫെക്റ്റ്‌ ആണ് ലോകമെമ്പാടും വ്യാപിച്ചത്.

      ഇന്നു മുസ്ലീമുകള്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നു. നാളെ ഇറാന്‍ ലോകഭീഷനിയായാല്‍ ക്രിസ്ത്യാനി തീവ്രവാദിയാകും, പാക്കിസ്ഥാന്‍ ലോകപോലീസായാല്‍ ഹിന്ദു തീവ്രവാദിയാകും. !!

      it is the truth... :)

      Delete
    2. http://www.youtube.com/watch?v=LkJk-dMDEqE

      Delete
  9. കാലിക പ്രസക്തമായ വിഷയം... നന്ദി.

    അറബിയിൽ യുദ്ധം എന്നതിനു പല വാക്കുകൾ ഉണ്ടെങ്കിലും حرب (ഹർബ്) എന്നാണു പൊതുവേ പറയപ്പെടാറുള്ളത്. ഖാതിൽ (قاتل ) എന്നാൽ കൊലപാതകി Murderer എന്നൊക്കെ ആണു അർഥം.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete