മഞ്ഞു പുകയിൽ മറഞ ബാഗ്ലൂർ തെരു വീഥി....തണുപ്പിൽ വിറങ്ങലിച്ചു നിൽക്കുന്ന അക്കേഷ്യ മരം.. അതിനടിയിൽ കൂടി കൈകള്‍ പിറകില്‍ കെട്ടി തണുത്ത് വിറച്ച് നടന്നു നീങ്ങുമ്പോള്‍ ഒരു ചാൺ വയറു നിറക്കാൻ വേണ്ടി പഴകിയ ചാര നിറത്തിലുള കമ്പിളി കുപ്പായം ധരിച്ച് തലയ്ക്ക് മുകളില്‍ ഭദ്രമായി വെച്ച കൂട്ടയിൽ ഏതോ കമിതാക്കളുടെ ഇഷ്ട സമ്മാനമാകേണ്ട 'റോസാ പൂക്കള്‍' ചുമന്ന് നടക്കുന്ന കുറേ കുരുന്നുകൾ.
വീഥികളിൽ കൂടി നടക്കുന്നവരുടെ പിറകെ റോസാപുഞ്ചിരിയോടെ മുള്ളുകള്‍ വെട്ടി ഒതുക്കിയ ജീവന് തുളുമ്പുന്ന റോസാ പൂവ് നീട്ടി ആ കുരുന്നുകള്‍ തണുത്ത ചോര വറ്റിയ ചുണ്ടുകളോടെ കുരുന്നുകള്‍ പറയുന്നുണ്ടായിരുന്നു;"സര് പ്ലീസ് ബയ് സാർ..പ്ലീസ് ടേക്ക് സാർ"...ചെമ്പിച്ച മുടിയുള്ള കുട്ടികള്‍ മറുനാടന്‍ ഭാഷ തെറ്റാതെ പറയുമ്പോള്‍ പള്ളിക്കൂടത്തിന്റെ പടിപോലും കാണാത്തവരാണെന്നഭാവം പോലും ആ കുരുന്നു കണ്ണുകളിൽ കാണാനേയില്ല.വിശപ്പിനെന്ത് ഭാഷ അല്ലെ?
കണ്ണാടിയുടെ മുന്നിൽ അവസാന മിനുക്കു പണിയില്‍ ഇരിക്കുമ്പോളാണ് ഓര്‍മ്മ വന്നത് ഇന്നല്ലേ ഓഫീസിൽ"വാല്ക് ആന്‍ഡ് ഇന്റെർവ്യു"(walk&interview ) ...നല്ല കിളുന്തു പെൺ പിള്ളേർ വരുമായിരിക്കുമല്ലെ? ഉം.. വരട്ടെ കെട്ടാൻ പറ്റിയ വല്ല മല്ലൂസും വന്നാൽ ഒരു കൈ നോക്കാം... "ഇന്റര്‍വ്യുവിനു ഇടയിൽ ചിലവില്ലാതെ പെണ്ണുകാണൽ"!!
റോസാ പൂ പോലെ കവിൾത്തടമുള്ള തവിട്ടുനിറ കമ്പിളി ധരിച്ചു വരുന്ന ആ ‘പൂക്കാരി കൊച്ച്’ ഇന്നെവിടെപ്പോയ്? അവനറിയുന്ന കന്നഡയിൽ അതിന്റെ കൂട്ടുകാരിയോട് ചോദിച്ചു "നിൻ ഫ്രെണ്ട് എല്ലി ഹോഗിതു"?"യാറൂ ബസന്തിയാവാ " ...പേര് അറിയാത്ത അവൻ ആ ..ആ ..എന്ന രീതിയിൽ വെറുതെ തലയാട്ടി..."ഉഷാറില്ല " (സുഖമില്ല ) എന്നോ എന്തോ അവളുടെ മനോഹരമായ എന്നാൽ അവനിക്കു ഒട്ടും മനോഹരമല്ലാത്ത കന്നഡയില്‍ പറഞ്ഞു... ആ കന്നഡ കേട്ട് ബാക്കി അവൻ പൂരിപ്പിചെടുത്തു.
വിചാരിച്ചത് പോലെ തന്നെ തൊഴിൽ ഇല്ലാത്തവരുടെ എണ്ണം നാട്ടിൽ കൂടുന്നുണ്ട് എന്നത് വെറും വാക്കല്ലെന്ന് വന്ന ആള്‍ക്കാരുടെ സൊറപറ ശബ്ദംകൊണ്ട് തന്നെ മനസ്സിലായി ...
പരിചയമുള്ള വല്ലവരും ഉണ്ടോ എന്ന് അവൻ കണ്ണോടിച്ചു നോക്കി പക്ഷെ ചുരിദാർ ധരിച്ച ഒന്നിനെയും കാണുന്നില്ലല്ലോ ??
വെളിച്ചെണ്ണ തേച്ചു മിനുക്കി നല്ല കറുത്ത മുടിയുള്ള ഒരു കൊച്ചു മുന്നിൽ കൂടി പോയോ എന്നൊരു തോന്നൽ ...
അല്ല തോന്നൽ അല്ല പോയത് തന്നെ എന്ന മട്ടിൽ അവൻ വീണ്ടും ഒളികണ്ണിട്ട് നോക്കി. ജീന്‍സും ടോപ്പും തന്നെയാ ഇവളുടെയും വസ്ത്രം. എന്ത് ധരിച്ചാലും ഒരൊറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും ഇതൊരു മല്ലു കുട്ടി തന്നെ എന്ന്...
ദിവസങ്ങൾ കൊഴിഞു പോയ് അവൻ അറിയാതെ തന്നെ ആയുസ്സും അതോടപ്പം ചുരുങ്ങി പോകുന്നുണ്ടായിരുന്നു!!
ഇന്ന് ആ കുട്ടിയും ജോയിൻ ചെയ്തു ആ മല്ലൂസ് കുട്ടി !! എന്തോ അവൻ ഒന്നും മിണ്ടിയില്ല “എന്തിനാ വെറുതെ ഞാൻ എന്റെ വില കളയുന്നത് അല്ലെ?? “ഇല്ലാത്ത വില“ എന്ന് ഓർത്തത് കൊണ്ടാവും ചുണ്ടിൽ വീണ്ടും ചിരി പൊട്ടി.ചിലപ്പോൾ പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഒലിപ്പിച്ചു നടക്കുന്ന പിള്ളേരെ പോലെ ആകേണ്ട എന്ന് കരുതിയാവും അവൻ അങ്ങനെ ചിന്തിച്ചത്.
പക്ഷെ മസ്സിൽ പിടിച്ചു നിൽക്കാൻ അതിക നാൾ അവനു പറ്റിയില്ല.ദിവസങ്ങൾക്കുള്ളിൽ നല്ല സുഹുർത്തായി മാറുകയും ചെയ്തു ...എല്ലാം പരസ്പം പറയുന്ന രീതിയിൽ സുഹൃത്ത് ബന്ധം വളരാൻ ഏറെ സമയം ഒന്നും അവർക്കു വേണ്ടി വന്നില്ല.
ഒരു പാവം ഏറനാട്ടുകാരി പക്ഷെ പഠിച്ചതൊക്കെ ഇവിടെ തന്നെ അത് കൊണ്ട് അവനെക്കാളും കഴി വുള്ളവൾ എന്നർഥം!
അവസാനത്തെ ഇ-മെയിലും വായിച്ചു ലപ്ട്ടോപ്പിന്റെ സ്ക്രീനിൽ കാണുന്ന മൂലയിലെ ഷഡ് ഡൌണ്‍ ബട്ടൺ മൗസ് കൊണ്ട് ക്ലിക്കി.മനസ്സല്ലാമനസ്സോടെ പതിയെ ശബദത്തിൽ വിൻഡോസ് പ്രോഗ്രാമുകൾ കണ്ണടക്കുന്നത് കാണുമ്പോൾ തന്നെ കൂടെ ഒന്ന് കണ്ണടച്ചു കിടക്കാൻ അവനു തോന്നി...നാളെ സൺഡേ എന്ന സമാധാനം മാത്രമേ അപ്പോൾ അവനുണ്ടായുള്ളൂ.
ഓഫീസിൽ നിന്നും അവളോടൊത്തിറങ്ങി.....അപ്പോഴേക്കും നാളത്തെ അവദി ദിവസം ആഘോഷിക്കാൻ റോഡിലേക്കിറങ്ങിയ അടിച്ച് പൊളി പയ്യന്മാരുടെ ബൈക്കുകൾ കൊണ്ട് എം ജി റോഡ് നിറഞ്ഞിരുന്നു...
ആ തവിട്ടു നിറ കമ്പിളിക്കാരി അവന്റെ അടുത്തേക്ക് ഓടി വന്നു അവളുടെ മുഖത്ത് മാറി മാറി നോക്കി എന്നിട്ട് ബ്രോക്കെൺ ഇംഗ്ലീഷിൽ പറഞു ടേക്ക് സാർ ടേക്ക് സാർ ..ഗിവ് ടു യുവർ ഗേൾ ഫ്രെണ്ട്, മാം ടേക്ക് മാം ടേക്ക് മാം ഗിവ് ടു യുവർ ബോയ് ഫ്രെണ്ട് !!റോസാ പൂവ് വാങ്ങാന്‍ വേണ്ടി പൂക്കാരി കുട്ടികൾ സ്ഥിരം ചെയ്യുന്ന പരിപാടിയാണിത്.എന്നും ഈ കാഴ്ച്ച കൌതുകത്തോടെ കാണാരുണ്ടായിരുന്നു ഇന്നത് കുട്ടികൾ എന്നോട് തന്നെ പ്രയോഗിച്ചല്ലോ?
കയ്യിലേക്ക് വെച്ച് തന്ന റോസാ പൂവ് എന്ത് ചെയ്യണം എന്നറിയാതെ അവൻ ആകെ പരുങ്ങി അവനെക്കാൾ ഏറെ ചമ്മൽ അവളിൽ അവൻ കാണുന്നുണ്ടായിരുന്നു.സ്വപനത്തില്‍ എന്ന പോലെ പൂവ് അവളിലേക്ക് നീട്ടി ....അവൻ കൊടുത്ത റോസാപൂവ് അവൾ വാങ്ങിയ സന്തോഷത്തിലാണോ എന്നറിയില്ല ആ കമ്പിളിക്കാരി റോസപൂവ് പോലെ ചിരിച്ചു കൊണ്ടിരുന്നു.
അങ്ങനെ പ്രണയിച്ചു കൊതി തീരും മുമ്പേ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി എല്ലാ കമിതാകളുടെയും അവസാനം പോലെ തന്നെ ഒരു മാറ്റവും ഇല്ലാതെ തന്നെ ഇവിടെയും സംഭവിച്ചു.
ജാതിയും മതവും നോക്കേണ്ടി വന്നില്ല പൊരുത്തം മാത്രം നോക്കണം. പൊരുത്തമില്ലെങ്കിൽ പോലും പോരുത്തപെട്ടു ജീവിക്കാൻ അവർ തയ്യാറായിരുന്നു. ആരെയോ ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി മാത്രം ഒരു പൊരുത്തം നോക്കൽ അതും നടന്നു പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു... കുടുംബക്കാർ വന്നു പന്തലിട്ടു ..സദ്യ വിളമ്പി...
അങ്ങനെ എല്ലാം ...എല്ലാം ഒരു സ്വപ്നം പോലെ കഴിഞ്ഞു ...രണ്ടാളുടെയും ലീവുകൾ തീർന്നത് അറിഞതേ ഇല്ല വീണ്ടും പഴയ തട്ടകത്തിലേക്ക് തന്നെ ...ഒരു ബാച്ചിലർ ആയി ബംഗ്ലൂർ നഗരം വിട്ട അവൻ ഒരു കുടുംബ നാഥന്റെ കിരീടവും ചെങ്കോലും വെച്ചാണ് തിരിച്ചു വന്നത് .
തണുപ്പിന്റെ ആലസ്യത്തിൽ ശിഖിരങ്ങളിൽ നിന്നും കൊഴിഞു പോകുന്ന ഇലകൾ പോലെ പ്രിയതമയോടോത്തുള്ള ദിവസവും അങ്ങനെ യാന്ത്രികമായി കൊഴിഞു പോകുന്നത് അവൻ യാന്ത്രികമായി നോക്കി കണ്ടു.
ഓഫീസിൽ പോകാനുള്ള ഒരുക്കത്തിനിടയിൽ എന്തോ ഒരു വല്ലായ്മ അവളിൽ അവൻ കണ്ടു ,എന്താ എന്ന് ചോദിക്കാൻ തുനിയുമ്പോഴേക്കും അവൾ അവന്റെ മാറത്തേക്ക് തല ചായ്ച്ച് വീണിരുന്നു !!
എന്ത് സംഭവിച്ചു എന്നറിയാതെ പരിഭ്രാന്തിയിൽ അവളെയും കൊണ്ട് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വണ്ടിയും കൊണ്ട് ചീറി പാഞ്ഞു ..എന്ത് ചെയ്യണം എന്നറിയാതെ ആരോട് പറയും എന്നറിയാതെ ...
അതിനിടയിൽ നാട്ടിൽ നിന്നും അമ്മക്ക് സുഖമില്ല ഹോസ്പിറ്റലിലാണ് എന്ന് പറഞു അച്ഛൻ വിളിച്ചു ഒരു ശസ്ത്രക്രിയ ഹൃദയത്തിൽ കഴിഞതാണ് അതിന്റെ വല്ല കാരണവും? എന്തോ അമ്മക്ക് കാണണം എന്ന്,അവളെ ഒറ്റക്കാക്കി എങ്ങനെ പോകും എന്നതായി പിന്നെ ചിന്ത. ഡോക്ടർ പറഞതാണ് ദൂര യാത്ര ഒഴിവാക്കണമെന്ന്.
അമ്മക്ക് ആണായിട്ടും പെണ്ണായിട്ടും നിങ്ങൾ ഒരൊറ്റ ആളല്ലേയുള്ളൂ ,മൂന്നാല് ദിവസത്തെ കാര്യമല്ലേ പോയ് വാ എന്ന അവളുടെ സ്നേഹ സല്ലാപത്തിൽ അവന് വണ്ടി കയറി.
അമ്മയെ കണ്ടു സമാധാനിപ്പിച്ചു കാര്യമായി ഒന്നുമില്ല
തിരച്ചു വരാൻ ഒരുങ്ങുപോളും അവളുടെ കാര്യത്തിൽ ശ്രദ്ധ വേണം പിന്നെ കുറെ നാടൻ മരുന്നുകളുടെ ഒരു നീണ്ട കഥ തന്നെ അമ്മ പറയുന്നുണ്ടായിരുന്നു എല്ലാം മൂളി കേട്ട് മാത്രം ഇരുന്നു .
പ്രതീക്ഷിച്ച പോലെ ട്രെയിൻ ടിക്കെറ്റ് കിട്ടിയില്ല ഇനി ഒരൊറ്റ വഴിയെ ഉള്ളു ബസ് ചുരം കേറി ഇഴഞു പോകുന്ന ബസ് ...നാളെ മുതൽ ജോലിയിൽ കയറണം എമർജൻസി ലീവ് കഴിയും ഒന്നും ചിന്തിക്കാൻ നിന്നില്ല ബസ് എങ്കിൽ ബസ്...
ഏതോ അടിച്ചു പൊളി പാട്ടിന്റെ താളത്തിൽ ബസ് ചുരം കയറി കൊണ്ടേ ഇരുന്നു അവന്റെ സ്വപ്നവും അതോടപ്പം കയറുന്നുണ്ടായിരുന്നു. മയക്കത്തിലേക്ക് മെല്ലെ കണ്ണുകൾ അടഞ്ഞു .... എല്ലാം ഒരു നിമിഷ നേരം കൊണ്ട് തകിടം മറിഞ്ഞു ആ കണ്ണുകൾ എന്നന്നേക്കുമായി.....!!
രണ്ടു ബസ്സുകൾക്കു കഷ്ട്ടിച്ചു പോകാൻ മാത്രം വീഥി ഉള്ള റോഡിൽ സ്വപ്നങ്ങൾ ഇല്ലാത്ത ഒരു ഡ്രൈവർ അതി സാഹസികമായി ഓവർ ടേക്ക് ചെയ്തതാണ് എന്നാ പ്രാഥമിക നിഗമനം എല്ലാ സ്വപ്നവും ആ ചുരത്തിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞു വീഴാൻ അതിക സമയം വേണ്ടി വന്നില്ല. ഉറക്കമായത് കൊണ്ടോ ആവോ സ്വപ്നം പോലെ തന്നെ അതിലെ യാത്രികർ ആരും നിലവിളിച്ചില്ല !!അതിനു സമയം ഉണ്ടായില്ല അപ്പോഴേക്കും എല്ലാം കത്തി അമർന്നിരുന്നു...
പ്രിയതമനെ കാത്തിരുന്ന അവൾക്കു കിട്ടിയ വാർത്ത അവളെ എന്തന്നില്ലാത്ത ഒരു അന്ധതയിലേക്കു കൊണ്ട് പോയ് ...വയറ്റിൽ വളരുന്ന ചോര ? എന്റെ ഭാവി ? ഇനി എന്ത് ?എന്ന വളഞ ചോദ്യ ചിന്ഹം മാത്രം അവളുടെ മുന്നിൽ നിവർന്നു നിന്നു!
ആശുപത്രി കിടക്കയിൽ നിന്നും ആശുപത്രി കിടക്കിയിലേക്ക് ആ അമ്മ വീണ്ടും എത്തിപെട്ടു.
എന്റെ പൊന്നുമോൻ ഞാൻ കാരണം എന്ന് ആ അമ്മ പിറുപിറുത്തു കൊണ്ടേ ഇരുന്നു ..
അപ്പോളും ഒരു കാര്യം മാത്രം ഉള്ളത് അവന്റെ ചോര ദൈവം ഭൂമിയിൽ വിട്ടേച്ചു പോയിട്ടുണ്ടല്ലോ എന്ന സമാധാനം മാത്രം!!

അലാറം അതിന്റെ സമയത്തു തന്നെ കൂവാൻ തുടങ്ങി ...കൂടെ തണുപ്പിന്റെ ശക്തി കൊണ്ട് അവനും ഒന്ന് നെരങ്ങാൻ തുടങ്ങി ....പിന്നെ എല്ലാ ദിവസവും ചെയ്യുന്ന പോലെ
പത്തുമിനുട്ട് കൂടുതൽ പുതച്ചു കിടന്നു.സ്കൂൾ കാലത്ത് പുതച്ചു കിടക്കുമ്പോള്‍ അമ്മ വിളിക്കുന്നപോലെ ഇവിടെ വിളിക്കാനാരുമില്ലാത്തതു കൊണ്ടാവണം അടുത്ത കൂവൽ കേൾക്കുന്നതിനു മുമ്പെ അവൻ എണീറ്റിരുന്നു... അന്ന് സ്കൂള്‍ ഇന്ന് ഓഫീസ് എന്ന വ്യത്യാസം മാത്രം !!
പത്തുമിനുട്ട് കൂടുതൽ പുതച്ചു കിടന്നു.സ്കൂൾ കാലത്ത് പുതച്ചു കിടക്കുമ്പോള്‍ അമ്മ വിളിക്കുന്നപോലെ ഇവിടെ വിളിക്കാനാരുമില്ലാത്തതു കൊണ്ടാവണം അടുത്ത കൂവൽ കേൾക്കുന്നതിനു മുമ്പെ അവൻ എണീറ്റിരുന്നു... അന്ന് സ്കൂള്‍ ഇന്ന് ഓഫീസ് എന്ന വ്യത്യാസം മാത്രം !!
കണ്ണാടിയുടെ മുന്നിൽ അവസാന മിനുക്കു പണിയില്‍ ഇരിക്കുമ്പോളാണ് ഓര്‍മ്മ വന്നത് ഇന്നല്ലേ ഓഫീസിൽ"വാല്ക് ആന്‍ഡ് ഇന്റെർവ്യു"(walk&interview ) ...നല്ല കിളുന്തു പെൺ പിള്ളേർ വരുമായിരിക്കുമല്ലെ? ഉം.. വരട്ടെ കെട്ടാൻ പറ്റിയ വല്ല മല്ലൂസും വന്നാൽ ഒരു കൈ നോക്കാം... "ഇന്റര്‍വ്യുവിനു ഇടയിൽ ചിലവില്ലാതെ പെണ്ണുകാണൽ"!!
റോസാ പൂ പോലെ കവിൾത്തടമുള്ള തവിട്ടുനിറ കമ്പിളി ധരിച്ചു വരുന്ന ആ ‘പൂക്കാരി കൊച്ച്’ ഇന്നെവിടെപ്പോയ്? അവനറിയുന്ന കന്നഡയിൽ അതിന്റെ കൂട്ടുകാരിയോട് ചോദിച്ചു "നിൻ ഫ്രെണ്ട് എല്ലി ഹോഗിതു"?"യാറൂ ബസന്തിയാവാ " ...പേര് അറിയാത്ത അവൻ ആ ..ആ ..എന്ന രീതിയിൽ വെറുതെ തലയാട്ടി..."ഉഷാറില്ല " (സുഖമില്ല ) എന്നോ എന്തോ അവളുടെ മനോഹരമായ എന്നാൽ അവനിക്കു ഒട്ടും മനോഹരമല്ലാത്ത കന്നഡയില്‍ പറഞ്ഞു... ആ കന്നഡ കേട്ട് ബാക്കി അവൻ പൂരിപ്പിചെടുത്തു.
വിചാരിച്ചത് പോലെ തന്നെ തൊഴിൽ ഇല്ലാത്തവരുടെ എണ്ണം നാട്ടിൽ കൂടുന്നുണ്ട് എന്നത് വെറും വാക്കല്ലെന്ന് വന്ന ആള്‍ക്കാരുടെ സൊറപറ ശബ്ദംകൊണ്ട് തന്നെ മനസ്സിലായി ...
പരിചയമുള്ള വല്ലവരും ഉണ്ടോ എന്ന് അവൻ കണ്ണോടിച്ചു നോക്കി പക്ഷെ ചുരിദാർ ധരിച്ച ഒന്നിനെയും കാണുന്നില്ലല്ലോ ??
ഹും ഞാനെന്തു മണ്ടന്‍!! ഈ കാലത്തും ചുരിദാറോ അതും ബംഗ്ലൂരിൽ ?പെണ് കുട്ടിയോളൊക്കെ IT വല്കരിച്ചു ഡ്രെസ്സും ഹെയർ സ്റ്റൈലും ഇനിയും എന്തൊക്കെ കാണണം, എന്നവൻ മനസ്സിൽ പിറുപിറുത്തു.
വെളിച്ചെണ്ണ തേച്ചു മിനുക്കി നല്ല കറുത്ത മുടിയുള്ള ഒരു കൊച്ചു മുന്നിൽ കൂടി പോയോ എന്നൊരു തോന്നൽ ...
അല്ല തോന്നൽ അല്ല പോയത് തന്നെ എന്ന മട്ടിൽ അവൻ വീണ്ടും ഒളികണ്ണിട്ട് നോക്കി. ജീന്‍സും ടോപ്പും തന്നെയാ ഇവളുടെയും വസ്ത്രം. എന്ത് ധരിച്ചാലും ഒരൊറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും ഇതൊരു മല്ലു കുട്ടി തന്നെ എന്ന്...
ദിവസങ്ങൾ കൊഴിഞു പോയ് അവൻ അറിയാതെ തന്നെ ആയുസ്സും അതോടപ്പം ചുരുങ്ങി പോകുന്നുണ്ടായിരുന്നു!!
അവസാനം കഴിഞ ഇന്റര്‍വ്യുവിനു പാസായ ഓരോരുത്തരും ജോയിൻ ചെയ്യുന്നുണ്ട് പത്തു പേരെയാ എടുത്തത് .“സ്വപ്നവും പേറി അവരും യാന്ത്രിക ജീവിതം തുടങ്ങാൻ പോകുന്നു അല്ലെ?” എന്നു ചുണ്ടിൽ ചിരി ഒളിപ്പിച്ചു അവൻ പറയുന്നുണ്ടായിരുന്നു.
ഇന്ന് ആ കുട്ടിയും ജോയിൻ ചെയ്തു ആ മല്ലൂസ് കുട്ടി !! എന്തോ അവൻ ഒന്നും മിണ്ടിയില്ല “എന്തിനാ വെറുതെ ഞാൻ എന്റെ വില കളയുന്നത് അല്ലെ?? “ഇല്ലാത്ത വില“ എന്ന് ഓർത്തത് കൊണ്ടാവും ചുണ്ടിൽ വീണ്ടും ചിരി പൊട്ടി.ചിലപ്പോൾ പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഒലിപ്പിച്ചു നടക്കുന്ന പിള്ളേരെ പോലെ ആകേണ്ട എന്ന് കരുതിയാവും അവൻ അങ്ങനെ ചിന്തിച്ചത്.
പക്ഷെ മസ്സിൽ പിടിച്ചു നിൽക്കാൻ അതിക നാൾ അവനു പറ്റിയില്ല.ദിവസങ്ങൾക്കുള്ളിൽ നല്ല സുഹുർത്തായി മാറുകയും ചെയ്തു ...എല്ലാം പരസ്പം പറയുന്ന രീതിയിൽ സുഹൃത്ത് ബന്ധം വളരാൻ ഏറെ സമയം ഒന്നും അവർക്കു വേണ്ടി വന്നില്ല.
ഒരു പാവം ഏറനാട്ടുകാരി പക്ഷെ പഠിച്ചതൊക്കെ ഇവിടെ തന്നെ അത് കൊണ്ട് അവനെക്കാളും കഴി വുള്ളവൾ എന്നർഥം!
ജോലി തിരക്കിനിടയിലും നല്ല ഒരു സുഹൃത്തുണ്ട് എന്ന സമാധാനം അവനുണ്ടായിരുന്നു അവൾക്കുണ്ടോ എന്നവനറിയില്ല.
അവസാനത്തെ ഇ-മെയിലും വായിച്ചു ലപ്ട്ടോപ്പിന്റെ സ്ക്രീനിൽ കാണുന്ന മൂലയിലെ ഷഡ് ഡൌണ്‍ ബട്ടൺ മൗസ് കൊണ്ട് ക്ലിക്കി.മനസ്സല്ലാമനസ്സോടെ പതിയെ ശബദത്തിൽ വിൻഡോസ് പ്രോഗ്രാമുകൾ കണ്ണടക്കുന്നത് കാണുമ്പോൾ തന്നെ കൂടെ ഒന്ന് കണ്ണടച്ചു കിടക്കാൻ അവനു തോന്നി...നാളെ സൺഡേ എന്ന സമാധാനം മാത്രമേ അപ്പോൾ അവനുണ്ടായുള്ളൂ.
ഓഫീസിൽ നിന്നും അവളോടൊത്തിറങ്ങി.....അപ്പോഴേക്കും നാളത്തെ അവദി ദിവസം ആഘോഷിക്കാൻ റോഡിലേക്കിറങ്ങിയ അടിച്ച് പൊളി പയ്യന്മാരുടെ ബൈക്കുകൾ കൊണ്ട് എം ജി റോഡ് നിറഞ്ഞിരുന്നു...
ആ തവിട്ടു നിറ കമ്പിളിക്കാരി അവന്റെ അടുത്തേക്ക് ഓടി വന്നു അവളുടെ മുഖത്ത് മാറി മാറി നോക്കി എന്നിട്ട് ബ്രോക്കെൺ ഇംഗ്ലീഷിൽ പറഞു ടേക്ക് സാർ ടേക്ക് സാർ ..ഗിവ് ടു യുവർ ഗേൾ ഫ്രെണ്ട്, മാം ടേക്ക് മാം ടേക്ക് മാം ഗിവ് ടു യുവർ ബോയ് ഫ്രെണ്ട് !!റോസാ പൂവ് വാങ്ങാന്‍ വേണ്ടി പൂക്കാരി കുട്ടികൾ സ്ഥിരം ചെയ്യുന്ന പരിപാടിയാണിത്.എന്നും ഈ കാഴ്ച്ച കൌതുകത്തോടെ കാണാരുണ്ടായിരുന്നു ഇന്നത് കുട്ടികൾ എന്നോട് തന്നെ പ്രയോഗിച്ചല്ലോ?
കയ്യിലേക്ക് വെച്ച് തന്ന റോസാ പൂവ് എന്ത് ചെയ്യണം എന്നറിയാതെ അവൻ ആകെ പരുങ്ങി അവനെക്കാൾ ഏറെ ചമ്മൽ അവളിൽ അവൻ കാണുന്നുണ്ടായിരുന്നു.സ്വപനത്തില്‍ എന്ന പോലെ പൂവ് അവളിലേക്ക് നീട്ടി ....അവൻ കൊടുത്ത റോസാപൂവ് അവൾ വാങ്ങിയ സന്തോഷത്തിലാണോ എന്നറിയില്ല ആ കമ്പിളിക്കാരി റോസപൂവ് പോലെ ചിരിച്ചു കൊണ്ടിരുന്നു.
എം ജി റോഡിലെ ചെത്ത് പയ്യന്മാരുടെ കാതടപ്പിക്കുന്ന ബൈക്കിന്റെ ശബ്ദം ആരോസരമായിരുന്ന അവനിന്നു അതൊരു ഒരു കല്യാണ കച്ചേരിയുടെ അനുഭൂതി !!
അങ്ങനെ പ്രണയിച്ചു കൊതി തീരും മുമ്പേ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി എല്ലാ കമിതാകളുടെയും അവസാനം പോലെ തന്നെ ഒരു മാറ്റവും ഇല്ലാതെ തന്നെ ഇവിടെയും സംഭവിച്ചു.
ജാതിയും മതവും നോക്കേണ്ടി വന്നില്ല പൊരുത്തം മാത്രം നോക്കണം. പൊരുത്തമില്ലെങ്കിൽ പോലും പോരുത്തപെട്ടു ജീവിക്കാൻ അവർ തയ്യാറായിരുന്നു. ആരെയോ ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി മാത്രം ഒരു പൊരുത്തം നോക്കൽ അതും നടന്നു പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു... കുടുംബക്കാർ വന്നു പന്തലിട്ടു ..സദ്യ വിളമ്പി...
അങ്ങനെ എല്ലാം ...എല്ലാം ഒരു സ്വപ്നം പോലെ കഴിഞ്ഞു ...രണ്ടാളുടെയും ലീവുകൾ തീർന്നത് അറിഞതേ ഇല്ല വീണ്ടും പഴയ തട്ടകത്തിലേക്ക് തന്നെ ...ഒരു ബാച്ചിലർ ആയി ബംഗ്ലൂർ നഗരം വിട്ട അവൻ ഒരു കുടുംബ നാഥന്റെ കിരീടവും ചെങ്കോലും വെച്ചാണ് തിരിച്ചു വന്നത് .
തണുപ്പിന്റെ ആലസ്യത്തിൽ ശിഖിരങ്ങളിൽ നിന്നും കൊഴിഞു പോകുന്ന ഇലകൾ പോലെ പ്രിയതമയോടോത്തുള്ള ദിവസവും അങ്ങനെ യാന്ത്രികമായി കൊഴിഞു പോകുന്നത് അവൻ യാന്ത്രികമായി നോക്കി കണ്ടു.
ഓഫീസിൽ പോകാനുള്ള ഒരുക്കത്തിനിടയിൽ എന്തോ ഒരു വല്ലായ്മ അവളിൽ അവൻ കണ്ടു ,എന്താ എന്ന് ചോദിക്കാൻ തുനിയുമ്പോഴേക്കും അവൾ അവന്റെ മാറത്തേക്ക് തല ചായ്ച്ച് വീണിരുന്നു !!
എന്ത് സംഭവിച്ചു എന്നറിയാതെ പരിഭ്രാന്തിയിൽ അവളെയും കൊണ്ട് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വണ്ടിയും കൊണ്ട് ചീറി പാഞ്ഞു ..എന്ത് ചെയ്യണം എന്നറിയാതെ ആരോട് പറയും എന്നറിയാതെ ...
ഒരു സമാധാനത്തിനു വേണ്ടി അമ്മയെ വിളിച്ചു കാര്യം പറഞ്ഞാലോ എന്ന് കരുതി വിളിച്ചു ....എന്താ മോനെ സുഖമല്ലേ ?അവളെവിടെ ? എന്നൊക്കെ അവൻ എന്തെങ്കിലും പറയുന്നതിനു മുമ്പെ അമ്മ ചോദിച്ചു തുടങ്ങി..അമ്മെ ഒന്നുമില്ല അവള്‍ക്കു പെട്ടെന്നൊരു തലകറക്കം ഇപ്പോൾ ഹോസ്പിറ്റലിലാണ് അമ്മയും എന്നെ പോലെ വിഷമിക്കും എന്ന് കരുതിയ അവൻ ആകെ അമ്പരന്നു പോയി.ഒരു ചിരിയോടെ അമ്മ പറഞ്ഞു കൊണ്ടേ ഇരുന്നു അവളോട് ശരീരം ശരിക്കും നോക്കാൻ പറ മോനെ നല്ല പച്ച മാങ്ങയൊക്കെ കിട്ടോ മോനെ അവിടെ ??
എന്നൊക്കെ ചോദിക്കുമ്പോൾ അവനു കാര്യം പിടികിട്ടി ...ഞാൻ ഇത്ര വൈകിയാണോ കാര്യം അറിയുന്നത്?പിന്നെ അങ്ങോട്ടുള്ള ദിവസങ്ങൾ അവള്‍ക്കു ആലസ്യത്തിന്റെയും അവനു ആകാംക്ഷയുടെയും ....
ദിവസങ്ങൾ പിന്നിട്ടു വയറ്റിൽ വളരുന്ന കുട്ടിക്ക് എന്തൊക്കെ ചെയ്യണം എന്ന് ഒരു മുത്തശ്ശിയെ പോലെ പറഞ്ഞു കൊടുക്കാൻ അവൻ തുടങ്ങി ഇന്റർ നെറ്റിൽ നിന്നും പരതികൊണ്ടാണെങ്കിലും...
അതിനിടയിൽ നാട്ടിൽ നിന്നും അമ്മക്ക് സുഖമില്ല ഹോസ്പിറ്റലിലാണ് എന്ന് പറഞു അച്ഛൻ വിളിച്ചു ഒരു ശസ്ത്രക്രിയ ഹൃദയത്തിൽ കഴിഞതാണ് അതിന്റെ വല്ല കാരണവും? എന്തോ അമ്മക്ക് കാണണം എന്ന്,അവളെ ഒറ്റക്കാക്കി എങ്ങനെ പോകും എന്നതായി പിന്നെ ചിന്ത. ഡോക്ടർ പറഞതാണ് ദൂര യാത്ര ഒഴിവാക്കണമെന്ന്.
അമ്മക്ക് ആണായിട്ടും പെണ്ണായിട്ടും നിങ്ങൾ ഒരൊറ്റ ആളല്ലേയുള്ളൂ ,മൂന്നാല് ദിവസത്തെ കാര്യമല്ലേ പോയ് വാ എന്ന അവളുടെ സ്നേഹ സല്ലാപത്തിൽ അവന് വണ്ടി കയറി.
അമ്മയെ കണ്ടു സമാധാനിപ്പിച്ചു കാര്യമായി ഒന്നുമില്ല
തിരച്ചു വരാൻ ഒരുങ്ങുപോളും അവളുടെ കാര്യത്തിൽ ശ്രദ്ധ വേണം പിന്നെ കുറെ നാടൻ മരുന്നുകളുടെ ഒരു നീണ്ട കഥ തന്നെ അമ്മ പറയുന്നുണ്ടായിരുന്നു എല്ലാം മൂളി കേട്ട് മാത്രം ഇരുന്നു .
പ്രതീക്ഷിച്ച പോലെ ട്രെയിൻ ടിക്കെറ്റ് കിട്ടിയില്ല ഇനി ഒരൊറ്റ വഴിയെ ഉള്ളു ബസ് ചുരം കേറി ഇഴഞു പോകുന്ന ബസ് ...നാളെ മുതൽ ജോലിയിൽ കയറണം എമർജൻസി ലീവ് കഴിയും ഒന്നും ചിന്തിക്കാൻ നിന്നില്ല ബസ് എങ്കിൽ ബസ്...
ഏതോ അടിച്ചു പൊളി പാട്ടിന്റെ താളത്തിൽ ബസ് ചുരം കയറി കൊണ്ടേ ഇരുന്നു അവന്റെ സ്വപ്നവും അതോടപ്പം കയറുന്നുണ്ടായിരുന്നു. മയക്കത്തിലേക്ക് മെല്ലെ കണ്ണുകൾ അടഞ്ഞു .... എല്ലാം ഒരു നിമിഷ നേരം കൊണ്ട് തകിടം മറിഞ്ഞു ആ കണ്ണുകൾ എന്നന്നേക്കുമായി.....!!
രണ്ടു ബസ്സുകൾക്കു കഷ്ട്ടിച്ചു പോകാൻ മാത്രം വീഥി ഉള്ള റോഡിൽ സ്വപ്നങ്ങൾ ഇല്ലാത്ത ഒരു ഡ്രൈവർ അതി സാഹസികമായി ഓവർ ടേക്ക് ചെയ്തതാണ് എന്നാ പ്രാഥമിക നിഗമനം എല്ലാ സ്വപ്നവും ആ ചുരത്തിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞു വീഴാൻ അതിക സമയം വേണ്ടി വന്നില്ല. ഉറക്കമായത് കൊണ്ടോ ആവോ സ്വപ്നം പോലെ തന്നെ അതിലെ യാത്രികർ ആരും നിലവിളിച്ചില്ല !!അതിനു സമയം ഉണ്ടായില്ല അപ്പോഴേക്കും എല്ലാം കത്തി അമർന്നിരുന്നു...
പ്രിയതമനെ കാത്തിരുന്ന അവൾക്കു കിട്ടിയ വാർത്ത അവളെ എന്തന്നില്ലാത്ത ഒരു അന്ധതയിലേക്കു കൊണ്ട് പോയ് ...വയറ്റിൽ വളരുന്ന ചോര ? എന്റെ ഭാവി ? ഇനി എന്ത് ?എന്ന വളഞ ചോദ്യ ചിന്ഹം മാത്രം അവളുടെ മുന്നിൽ നിവർന്നു നിന്നു!
ആശുപത്രി കിടക്കയിൽ നിന്നും ആശുപത്രി കിടക്കിയിലേക്ക് ആ അമ്മ വീണ്ടും എത്തിപെട്ടു.
എന്റെ പൊന്നുമോൻ ഞാൻ കാരണം എന്ന് ആ അമ്മ പിറുപിറുത്തു കൊണ്ടേ ഇരുന്നു ..
അപ്പോളും ഒരു കാര്യം മാത്രം ഉള്ളത് അവന്റെ ചോര ദൈവം ഭൂമിയിൽ വിട്ടേച്ചു പോയിട്ടുണ്ടല്ലോ എന്ന സമാധാനം മാത്രം!!
ദിവസങ്ങൾ വീണ്ടും കഴിഞു എല്ലാം മറക്കാൻ ശ്രമിക്കുന്നു പക്ഷെ ആർക്കും ഒന്നും മറക്കാൻ പറ്റാത്ത അവസ്ഥയിൽ .
പെട്ടന്നൊരു ദിവസം യാദ്രിചികമായി ഒരു ഫോൺ വിളി, അമ്മെ... ഇത് ഞാനാ എന്ന് അവൾ പറഞതും ഒരു കുറ്റബോധത്തോടെ എന്ത് പറയണം എന്നറിയാതെ ആ അമ്മ .....?
ഞാൻ ഇന്നലെ വന്നു ഇപ്പോൾ ഹോസ്പിറ്റലിൽ നിന്നുമാണ് വിളിക്കുന്നത് ...എന്ത് പറ്റി മോളെ ഞാൻ അങ്ങോട്ട് വരണോ എന്ന് ചോദിച്ച ആ അമ്മയുടെ കാതുകൾക്കു വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ അവൾപ്രതികരിച്ചു...
"ഒന്നും പറ്റിയില്ല എന്തെങ്കിലും പറ്റാതിരിക്കാൻ വേണ്ടിയാണ് വന്നത്" !!
എനിക്കും ഒരു സ്വപ്നമുണ്ട്!! എനിക്കും ജീവിക്കണം !! എന്നൊക്കെ അവൾ പറയാതെ തന്നെ അവളുടെ പ്വരുക്കൻ വക്കുകളിൽൽ നിന്നും അമ്മ വായിച്ചെടുത്തു ....
മോളെ നീ ചെയ്യരുത് നീ അതിനെ കൊല്ലരുത് കൊല്ലരുതേ ...മോളെ ...എന്റെ മകനെ ഓര്‍ത്തെങ്കിലും മോളെ നീ കൊല്ലരുതേ ...!! എന്ന് ഒരൊറ്റ മകൻ നഷ്ടപ്പെട്ട വേദനയിൽ ഹൃദയം പൊട്ടി ആ അമ്മ പരിസരം മറന്നു പോട്ടിക്കരയുംപോൾ സമാധാനിപ്പിക്കാൻ പോലും ആരും ഇല്ലാതെ... അപ്പോഴേക്കും മാതൃത്വങ്ങൾ അവിടെ മരിച്ചു വീണിരുന്നു!!