മതങ്ങളില്‍ വല്ല ആചാരവും ആഘോഷവും അനുഷ്ഠാനമാക്കണമെങ്കില് മത ഗ്രന്ഥങ്ങളിൽ പ്രാമാണികമായ തെളിവുകൾ വേണം അത് പോലെ തന്നെ വല്ല ചിഹ്നങ്ങളും മതത്തിന്റെ ചിഹ്നമായി കാണണമെങ്കിൽ അതിനും വ്യക്തമായ തെളിവുകൾ വേണം അല്ലാത്തത് എല്ലാം തള്ളണം അതാണ് മത നിയമം.മത ഗ്രന്ഥങ്ങളുടെ പിന്തുണയില്ലാതെ കാലക്രമേണ പല ചിഹ്നങ്ങളും ആചാരങ്ങളും മതത്തിന്റെ അടയാളമായി മാറിയിട്ടുണ്ട്.
അത്തരം ഒരു പിന്തുണയുമില്ലാതെ മതത്തിന്റെ ചിഹ്നമായി കടന്നു കൂടിയ-
ഒരു അക്കമാണ് മാപ്പിളമാരില്‍ ചിലര്‍ പിരിശത്തോടെ കൊണ്ട് നടക്കുന്ന "786" !!
ഈ കേവല മൂന്നക്കങ്ങള്‍ മാറോടു ചേർത് തുപിടിക്കുന്ന പല മാപ്പിളമാര്‍ക്കും ഇത് എങ്ങനെ മതത്തിന്റെ ചിഹ്നമായി എന്ന് ചോദിച്ചാല്‍ കൈമലര്തത്തും എന്നതാണ് പരമ സത്യം.
സംഖ്യാ ശാസ്ത്രം വഴിയാണ് "786"എന്ന ഈ മൂന്നക്കം മാപ്പിള സമൂഹത്തിലെ ചില
വിഭാഗങ്ങളില്‍ വന്നു എന്നാണ് വെപ്പ്.പക്ഷെ ഇസ്ലാം മത പ്രമാണങ്ങളില്‍ സംഖ്യാശാസ്ത്രം,ജ്യോതിഷം,കൈനോട്ടം എന്നിവ ശക്തമായ ഭാഷയിൽ എതിർത്തതായിട്ടാണ് കാണുന്നത്.മുസ്ലിംകളുടെ വിശുദ്ധ ഗ്രന്ഥ മായ ഖുറാനിലെ നൂറ്റി പതിനാലു അദ്ധ്യായങ്ങളില്‍ നൂറ്റി പതിമൂന്നും തുടങ്ങുന്നത് 'ബിസ്മില്ലാഹി റഹ്മാനി റഹീം'-"പരമ കാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍" എന്ന വാചകത്തോടെ കൂടിയാണ് (ഒരു അദ്ധ്യായത്തില്‍ മധ്യഭാഗത്ത് ആ വാചകം ഉണ്ടായത് കൊണ്ട് തുടക്കത്തില്‍ ഇല്ല എന്നേയുള്ളൂ) "ബിസ്മിയുടെ"ചുരുക്ക മാണ് "786" എന്നാണ് ഇത് വ്യാപകമായി എഴുതിയും മറ്റും മാറോട് ചേര്‍ക്കുന്നവരുടെ കാഴ്ച്ചപാട്.ഏത് നല്ല കാര്യങ്ങൾ തുടങ്ങുമ്പോഴും മുസ്ലിങ്ങൾ ബിസ്മി ചൊല്ലി തുടങ്ങുന്നു.“പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുന്നു”എന്നാണ് ഇതിനർത്ഥം.
ഇന്ത്യ,പാക്കിസ്ഥാന്,ഇറാന് തുടങ്ങിയ രാജ്യത്തെ ചിലരാണ് "786"വ്യാപകമായി ഉപയോഗിച്ച് വരുന്നത്.ഇസ്ലാം മതം ലോകത്ത് പ്രച്ചരിച്ചത് അറേബ്യ വഴിയാണ് എന്നാല്‍ അന്നാട്ടുകാർക്കൊട്ടും പരിചയവുമില്ല "786"എന്നതാണ് വേറൊരു രസം.കേരളത്തിൽ "786"എന്ന അക്കത്തിനു എത്രത്തോളം പ്രചാരമുണ്ട് എന്നറിയാൻ അത് വിശ്വസിക്കുന്നവരുടെ പള്ളികൾ മുതൽ ശ്മശാനം വരെ പോയാൽ മതി.പല പള്ളി വാതിലിനു മുകളിലും പള്ളി മിനാരങ്ങളിലും കൊത്തു പണികളോടും അലങ്കാരങ്ങളോടും കൂടി "786"കാണാത്തവര്‍ വിരളമായിരിക്കും.അത് വളരെ ആദരവോടെ എഴുതിയും പോകുന്നു. "786"ൽ വിശ്വസിക്കുന്നവരുടെ ശ്മശാനത്തി ൽ പോയാൽ “ചത്ത് കിടന്നാലും ചമഞ്ഞു കിടക്കണം“ എന്നൊരു പഴഞ്ചൊല്ല് ഓർമ്മ വരും.എന്തെന്നാൽ വളരെ സമർഥമായി "786"കബറിന്റെ മുകളിലുള്ള മീസാൻ കല്ലില്‍ എഴുതി വെച്ചതു കാണാം. ആ ഫലകത്തിന്റെ മുകളിൽ മരിച്ചു കിടക്കുന്ന വ്യക്തിയുടെ ഊരും പേരും പിന്നെ"786"ഉം എഴുതിവെച്ചത് കാണാം(കബറിന്റെ തല ഭാഗത്ത് വെക്കുന്ന ഈ മീസാൻ കല്ലിനും മതത്തിന്റെ പ്രമാണങ്ങളിൽ ഒരു വരി പോലും തെളിവില്ല പിന്നെ എന്തിനു ഈ കല്ല് വെച്ചു എന്നു അന്വേഷിച്ചാൽ മുകളിൽ കൊടുത്ത“പഴഞ്ചൊല്ല് “ മാത്രമായിരിക്കും ഉത്തരം)
ഇന്നത്തെ ഒരു ശരാശരി മാപ്പിളകൾ പോലും ചിലപ്പോൾ എന്താണ് ,എന്തിനാണ് എന്നറിയാതെയും "786"ഉപയോഗിക്കു ന്നുണ്ട്.ഉദാഹരണത്തിനു കല്ല്യാണ ക്ഷണക്കത്ത് മുതൽ കച്ചവടത്തിലെ കണക്കു പുസ്തകത്തില്‍ വരെ 'ഏതോ ഒരു നിഗൂഡ'വിശ്വാസത്തിന്റെ ഭാഗമായിക്കൊണ്ട് എഴുതിവെക്കുന്നു.അവരൊക്കെ അതിനര്‍ത്ഥം കൊടുക്കുന്നതും “ദൈവനാമത്തിൽ” എന്നു തന്നെ.പിന്നെ ലോകം വളരെ പുരോഗതി നേടി അതോടപ്പം "786"നും വളരെ പുരോഗതിയുണ്ടായിട്ടുണ്ട്.
എങ്ങനെ എന്നാൽ പള്ളി വാതിലിലും ശ്മശാനത്തിലും ഉപയോഗിച്ചു വന്ന"786"എന്ന അക്കം വണ്ടി നമ്പറും,മൊബൈൽ നമ്പറുമാക്കി ജനകീയമാക്കിയവരും ഒട്ടും കുറവല്ല.786 എന്ന നമ്പറിനു വേണ്ടി ലേലം വിളി വരെ നടന്ന ചരിത്രമുണ്ട്.
അതിലേറെ രസം ഇന്ത്യയിൽ ഇത്ര പ്രചാരം നേടാൻ കാരണം വേറെയാണെന്നും പറയപ്പെടുന്നു. അമിതാബച്ചൻ ഇപ്പോഴത്തെ ബിഗ് ബി വർഷങ്ങൾക്കു മുന്നേ റയിൽ വേ പോർട്ടറുടെ വേഷത്തിൽ അഭിനയിച്ച “കൂലി”എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ പോർട്ടർ നമ്പർ "786"എന്നായിരുന്നു!!അതോ ടെയാണ് "786"ന് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പ്രചാരം നേടിയത് എന്ന് പറയുന്നവരും ചുരുക്കമല്ല .സാദരണക്കാർക്കിടയിൽ വളരെ വേഗം ഇതു വളരാൻ ഒരു കാരണമായി.അപ്പോഴും മത വിശ്വാസികൾ പലതും മറന്നു.മതത്തിൽ വല്ല ആഘോഷമോ ചിഹ്നങ്ങളോ മതത്തിന്റെ ഭാഗമാക്കണമെങ്കില്‍ മത ഗ്രന്ഥങ്ങളില്‍ പ്രാമാണികമായ വ്യക്തമായ തെളിവുകൾ വേണം എന്ന പരമ സത്യം.
ഗ്രന്ഥങ്ങളിലൂടെ മതത്തെ പഠിക്കാതെ ആൾ ദൈവങ്ങളും ,ആത്മീയ ആചാര്യൻമാരായ അച്ചനേയും,അമ്മയെയും ,ബാവ ബീവിയേയും ,തങ്ങൾ ഉസ്താദുമാരേയും പിന്തുടര്ന്ന് മതം പഠിച്ചാൽ അനാവശ്യമായ ആഘോഷങ്ങളും ചിഹ്നങ്ങളും മതങ്ങളിൽ വരുമെന്നുറപ്പ്.അതിനൊക്കെ എണ്ണിയാല്‍ ഒടുങ്ങാത്ത ഉദാഹരങ്ങള്‍ നമ്മുടെ കണ് മുന്നില്‍ തന്നെയുണ്ട്.
786 ന്റെ തുക എങ്ങനെ കണ്ടെത്തും എന്ന് നോക്കാം.
നേരത്തെ സൂചിപ്പിച്ച പോലെ ഇന്ത്യ,പാകിസ്ഥാന്,ഇറാന് എന്നിവിടങ്ങളിലെ ചുരുക്കം ചിലര്‍ 786 ബിസ്മിയുടെ ചുരുക്ക രൂപമാണ് എന്ന് അവകാശപെടുന്നു , ഇനി തുക എങ്ങിനെ കണ്ടെത്തും എന്ന് നോക്കാം.തുക കണ്ടെത്താന്‍ സാധാരണയായി ALPHABETICAL METHOD ആണ് ഉപയോഗിക്കാറുള്ളത് ..ഇതിനെ ABJAD METHOD എന്ന് പറയുന്നു .ഇതിനു പിന്നില്‍ ഒരു സംഖ്യാ ശാസ്ത്രം ഉണ്ട് അറബി ഭാഷയിലെ 28 അക്ഷരങ്ങള്‍ക്കും ഓരോ സംഖ്യ അസൈന്‍ ചെയ്തിട്ടുണ് "ബിസ്മിയുടെ പൂര്‍ണ രൂപമായ بسْم اللّه الرَّحْمـَن الرَّحيم
എന്നതിലെ ഓരോ അക്ഷരത്തിനും ഒന്ന് മുതല്‍ ആയിരം വരെയുള്ള ഒരു വില നല്‍കിയിട്ടുണ്ട് ... ആ അക്ഷരങ്ങളെ ABJAD METHOD ല്‍ എങ്ങിനെ ക്രമീകരിക്കാം എന്ന് നോക്കാം ... ابجد , هوز, حطي , كلمن, سعفص, قرشت ثخذ ضظغ ഇങ്ങിനെയാണ് ക്രമീകരിചിടുള്ളത് .. .ഈ വാക്കുകള്‍ ഓരോന്നിനും ഓരോ വിലകള്‍ നല്‍കിയിട്ടുണ്ട് .ചുവടെ കാണുന്നതാണ് ആ വിലകള്‍
ابجد 1 2 3 4
هوز 5 6 7
حطي 8 9 10
كلمن 20 30 40 50
سعفص 60 70 80 90
قرشت 100 200 300 400
ثخذ 500 600 700
ضظغ 800 900 100
ഈ വിലകള്‍ ഓരോ വാകിലെയും അക്ഷരതോട് യോജിപ്പിച്ചാല്‍ ഇങ്ങിനെ ലഭിക്കും. ഉദാഹരണത്തിന് അബ്ജദിലെ അലിഫിനു കിട്ടുന്ന വില ഒന് ആണ് ,,ബ എന്നാ അക്ഷരത്തിനു കിട്ടുന്ന വില രണ്ടു ആണ് ,ജീം എന്നാ അക്ഷരത്തിനു കിട്ടുന്ന വില മൂന്നു ആണ് ദാല്‍ എന്നാ അക്ഷരത്തിനു കിട്ടുന്ന വില നാല് ആണ് ..ഇത് പോലെ ഓരോ അക്ഷരത്തിനും അതിന്റേതായ വിലകള്‍ ബിസ്മിയുടെ പൂര്‍ണ രൂപത്തില്‍ കൊടുത്താല്‍ 786 എന്നാ തുക നമ്മുക്ക് കിട്ടും അതിനായി ബിസ്മിയുടെ പൂര്‍ണ രൂപം എടുക്കുക بسْم اللّه الرَّحْمـَن الرَّحيم
ശേഷം ഓരോ അക്ഷരത്തിന്റെയും വിലകള്‍ കൊടുക്കുക കൂട്ടി നോക്കുക
2+60+40+1+30+30+5+1+30+200+8+ 40+50+1+30+200+8+10+40=786
പക്ഷെ ഇസ്ലാമിക പ്രമാണങ്ങളില്‍ സംഖ്യാ ശാസ്ത്രം പോലുള്ളവയെ ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നത് പരമ സത്യം.പ്രവാചകന് അവസാന പ്രസംഗത്തില്‍ പറഞ്ഞത് പിന്തുടര്ന്നാല് മതത്തിലെ ഇത്തരം കൂട്ടിക്കെട്ടലുകള്‍ ഇല്ലാതെയാകും."ഇന്ന് ഞാന്‍ ദൈവത്തില്‍ നിന്നുമുള്ള മതം പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു" എന്ന സത്യം.
നല്ല നിരീക്ഷണം ....ഭാവുകങ്ങള്‍
ReplyDeleteഎന്നാല്‍ ,
ബാഗ്ദാദിലെ അബ്ബാസി ഖലീഫ ഹരൂണ്‍ അല്‍ റഷീദ് തന്റെ ഭരണം തുടങ്ങിയത് A.D .786 ണ് ആകുന്നു.അത് ബാഗ്ദാദിന്റെ സുവര്‍ണ്ണ കാലഘട്ടമായി പറയപ്പെടുന്നു.
ആയിരത്തൊന്നു രാവുകള്‍ എന്ന അതിഭാവുകത്വമുള്ള കഥകളില്‍ പ്രത്യക്ഷപ്പെടുന്ന അതെ ഹാരൂണ്‍ റഷീദ്.
ചിലപ്പോള്‍ അദ്ധേഹത്തിന്റെ ഓര്‍മ്മകളില്‍ നിന്നും വന്നതാവാം ഈ 786 എന്നും ഒരു അഭിപ്രായം ഉണ്ട്
ആബിദ് ഭായ് പുതിയ അറിവിനു നന്ദി!! ആയിരിക്കാം...പോരെ അല്ലെ?? ഇതിനൊന്നും തെളിവും സനദും ഒന്നും വെണ്ടന്ന്....എനി എന്തൊക്കെ വരാൻ ഇരിക്കുന്നു...
Deleteഅതെ നല്ലനിരീക്ഷണം തന്നെ..
ReplyDeleteകല്യാണക്ഷണക്കത്തുകള്ക്ക് മുകളില്‍ “ബി” എന്നെഴുതുന്നരീതിയും കാണാറുണ്ട്
ഇതൊന്നും ആ മഹത് നാമത്തിന് പകരമാവില്ല പടച്ചോനും പാസ് വേര്‍ഡ് എന്ന“പുരോപതനം”
ആയിരിക്കാം..:(
എല്ലാം ഷോർട്ട് അല്ലെ ഈ ലോകത്തു....
Delete"എന്തെന്നാൽ വളരെ സമർഥമായി "786"കബറിൽ ഉപയോഗിച്ചത് കാണാം" ????
Delete......താങ്കള്‍ ഖബറില്‍ പോയി വന്ന മഹാനോ???
"മീസാന്‍ കല്ലില്‍ എഴുതിയത് കാണാം" ഇതല്ലേ ശെരി??
വളരെ നന്നായിട്ടുണ്ട് പക്ഷെ ചില സ്പെല്ലിംഗ് മിസ്റ്റെയ്ക്കും ഘടനയില്‍ വ്യതിയാസവും.
ഇനിയും സമൂഹത്തിലെ അനാചാരങ്ങള്‍ക്ക് എതിരെ ഒരുപാടു വരട്ടെ
പലപ്പോഴും പലരോടും ചോദിച്ച ചോദ്യം... താങ്കൾ സൂചിപ്പിച്ചപോലെയും പച്ച കുത്തിയും താലിമാലയ്ക്കൊപ്പമിട്ടും ഒക്കെ മതചിഹ്നങ്ങൾ മാത്രം വെളിയിലേക്കിറങ്ങി. സ്നേഹവും കരുണയും മതഗ്രന്ഥങ്ങളിലുറങ്ങി...
ReplyDeleteകാന്തപുരം മോയ്ല്യാരുടെ മുടിയും അത് വെക്കാന്‍ വേണ്ടി പണിയുന്ന പള്ളിയും ഇതിനോട് ചേര്‍ത്ത് വായിക്കുക.
ReplyDeleteഇതൊന്നും കൊണ്ട് ഞമ്മള് കണ്ണനു തോറക്കൂല പടന്നക്കരാ,,,,,, ഒരു തലസ്ഥാന വാസിയായ സുഹൃത്ത് ഇതു ദൈവത്തിന്റെ ഫോണ്‍ നമ്പര്‍ ആണോ എന്ന് ചോദിച്ചത് ഇത്തരുണത്തില്‍ ഈയുള്ളവന് ചിന്തിച്ചു പോകുന്നു ,,,
ReplyDelete"ഗ്രന്ഥങ്ങളിൽ കൂടി മതത്തെ പഠിക്കാതെ ആൾ ദൈവങ്ങളും ,ആത്മീയ ആചാര്യൻമാരായ അച്ചനേയും,അമ്മയെയും ,ബാവ ബീവിയേയും ,തങ്ങൾ ഉസ് താദുമാരേയും നോക്കി മതം പഠിച്ചാൽ അനാവശ്യമായ ആഘോഷങ്ങളും ചിഹ്നങ്ങളും മതങ്ങളിൽ വരുമെന്നുറപ്പ്.. .."
ReplyDeleteനന്നായി അവതരിപ്പിച്ചു , പടന്നക്കാരാ.....
അല്ലാഹു അനുഗ്രഹിക്കട്ടെ ..
"ഗ്രന്ഥങ്ങളിൽ കൂടി മതത്തെ പഠിക്കാതെ ആൾ ദൈവങ്ങളും ,ആത്മീയ ആചാര്യൻമാരായ അച്ചനേയും,അമ്മയെയും ,ബാവ ബീവിയേയും ,തങ്ങൾ ഉസ് താദുമാരേയും നോക്കി മതം പഠിച്ചാൽ അനാവശ്യമായ ആഘോഷങ്ങളും ചിഹ്നങ്ങളും മതങ്ങളിൽ വരുമെന്നുറപ്പ്.. .."
ReplyDeleteനന്നായി അവതരിപ്പിച്ചു പടന്നക്കാരാ.....
അല്ലാഹു അനുഗ്രഹിക്കട്ടെ.....
നന്ദി!!അല്ലാഹു അനുഗ്രഹിക്കട്ടെ.....
Deleteഇതിനു പിന്നില്‍ ഒരു സംഖ്യാ ശാസ്ത്രം ഉണ്ടത്രേ.. അറബി ഭാഷയിലെ 28 അക്ഷരങ്ങള്‍ക്കും ഓരോ സംഖ്യ അസൈന്‍ ചെയ്തിട്ടുണ്ട്. 1, 2, 3, ...., 10, 20, 30, ......, 100, 200, 300, ......, 1000
ReplyDeleteബിസ്മിയിലെ അക്ഷരങ്ങളുടെ ആകെത്തുക ആണത്ര ഈ 786. എന്റെ അയല്‍വാസി പറഞ്ഞുതന്നതാ..
Rashid,എന്ത് തുക ആയാലും അതിനു മത ഗ്രന്ഥങ്ങളിൽ മാഫി തെളിവ്!!എല്ലാരും എഴുതി നമ്മളും എഴുതുന്നു....എന്ന പോലെ...
Deleteമതഗ്രന്ഥങ്ങളില്‍ അതിനു തെളിവ് ഒന്നും ഇല്ല. നമ്മുടെ ഗവര്‍മെന്റ് അറബി ബുക്കില്‍ ക്രമനമ്പര്‍ ആയി ഈ സംഖ്യാ രീതി ആണ് സ്വീകരിച്ചിരിക്കുന്നത്.. 1 2 3 അക്കങ്ങള്‍ക്കു പകരം Correspondent അക്കങ്ങള്‍ ഉപയോഗിക്കും.
Deleteഅങ്ങനെ എങ്കില്‍ എന്ത് കൊണ്ട് ഖുര്‍ആനില്‍ ഓരോ സൂരതുകള്ക്കും മുകളില്‍ ഈ നമ്പര്‍ എഴുതിയില്ല ? ബിസ്മില്ലാഹി റഹ്മാനി രഹീം എന്നതിന് പകരം. ഹ ഹ എന്നാ നല്ല രസം ആയേനെ, നിസ്കാരത്തില്‍ ആദ്യം നുംബെരിലയിരിക്കും തുടക്കം.
Delete(കൂടുതല്‍ ഇതിനെ കുറിച്ച് അറിയില്ല, അറിയണം എന്നുണ്ട് )
(എന്തെങ്കിലും ഒരു സത്യം ഉണ്ടാവുമായിരിക്കും )
നന്നായിട്ടുണ്ട് ശബീര്ക്കാ..
ReplyDeleteസംഗ്യാ ശാസ്ത്രത്തില്‍ "ബിസ്മില്ലാഹി റഹ്മാനി റഹീം" എന്നതിലെ അക്ഷരങ്ങള്‍ കൂട്ടിയാല്‍ മാത്രമേ 786 കിട്ടൂ ..?? അല്ലല്ലോ ..വേറെ കുറെ വാക്കുകള്‍ തമ്മിലുള്ള അക്ഷരങ്ങള്‍ കൂട്ടിയാലും ഇങ്ങനെ 786 കിട്ടും.ഒരു പക്ഷെ ആ വാക്കുകള്‍ക്കു നല്ല അര്‍ഥം ആകണമെന്നില്ല.എന്നിട്ടും 786 പോടീ പൊടിക്കുന്നു.ലേലത്തില്‍ 786 രൂപയ്ക്കു വല്ല തേനോ .പാലോ ,കൊഴിമുട്ടയോ വിളിച്ചെടുതാല് അതിനും പ്രതേക ബര്‍കതും ഉണ്ടത്രേ ..!!
പടച്ചോന്റെ ഫോൺ നമ്പർ എന്നു പറയാത്തത് പടച്ചോൻ കാത്തു...നന്ദി vahid kakkadave
Deleteningal soochippichapole thanne shiyakkalude acharam ividuthe sunnikal ettedukkukayayirunnu...innu sunnikal ennu parayuna alkkar kondu nadakkunna acharangal islamine nashippikkan vanna shiyakkaludethanu....quranum thirusunnathinum adisthanamillatha itharam acharangal bidathanu..ava thallikalyendathanu..............musliyakknmare ningal shiyakkaluede agentayi pravarthichu islamine thakarkkan nokkanda...allahu qiyamthu nal vare eee mathathe nilanirthum
ReplyDeleteaslam,thnx..
Deleteനല്ല വിഷയം .................നല്ല അവതരണം
ReplyDeleteപലരും അറിവില്ലതെയാണ് ഇത് ചെയ്യുന്നത് ................
786 ഉപയോഗിക്കരില്ലെങ്കിലും ഞാനും ഇപ്പോഴാണ് ഇതിനെ കുറിച്ച് ചിന്തിക്കുന്നത് ,...................ആശംസകള്‍
സലിം ഭായ്...നന്ദി...
Deleteനല്ല വിഷയം .................നല്ല അവതരണം
ReplyDeleteപലരും അറിവില്ലതെയാണ് ഇത് ചെയ്യുന്നത് ................
786 ഉപയോഗിക്കരില്ലെങ്കിലും ഞാനും ഇപ്പോഴാണ് ഇതിനെ കുറിച്ച് ചിന്തിക്കുന്നത് ,...................ആശംസകള്‍
നന്നായിട്ടുണ്ട്..ഷബീര്‍ , മതവിശ്വാസമെന്നു പൊതുസമൂഹം തെറ്റിദ്ധരിക്കുന്ന കാര്യങ്ങളെ തുറന്നു കാട്ടി
ReplyDeleteപഞ്ചാബില്‍ സിഖുകാര്‍ ആണ് 786 കൂടുതലും ഉപയോഗിക്കുന്നത്..
ReplyDeleteAnonymous,പുതിയ അറിവിന് നന്ദി !!
Deleteകൊള്ളാം ...
ReplyDeleteകാര്യം നന്നായി അവതരിപ്പിച്ചിരിക്കുന്നു.
നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്
പല സ്ഥലത്തും കാണാം ഈ നമ്പറിനെ ,
വാതിലിലും വണ്ടിയിലും പള്ളീലും ....
ദീനില്‍ കടന്നുകൂടിയ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഒന്ന് ...
നിര്‍ഭാഗ്യവശാല്‍ പല വിശ്വാസികളും കൂടെ കൊണ്ട് നടക്കുന്ന ഒന്ന് ..
ഇങ്ങനെയുള്ളവ ഇല്ലാതാവാന്‍ വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം .
(ശബീര്ക്കാ ,
ഇത് കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ശ്രമിക്കൂ )
പുതിയ അറിവുകള്‍!
ReplyDeleteപകര്‍ന്നു തന്ന സുഹൃത്തിനു ആശംസകള്‍.
ജോസെലെറ്റ് എം ജോസഫ്....thanks
Deleteഇതൊരു പുതിയ അറിവ് തന്നെ ... പടന്നക്കാര
ReplyDeleteആശംസകള്‍
വേണുഗോപാല്‍ എട്ടാ...നന്ദി!
Deleteമാപ്പിളമാരിൽ ഭൂരിഭാഗവും വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണിപ്പോഴും !
ReplyDeleteനിങ്ങൾ ഞങ്ങളെ കണ്ട് മതം പഠിക്കരുത്, ഗ്രന്ഥങ്ങളിൽ നോക്കി മതം പഠിക്കൂ!
ReplyDeleteഎന്ന് പറയേണ്ട ഗതികേടിലാണ് ഇന്ന് മുസ്ലിംകൾ! എന്തൊരു വിരോധാഭാസമാണിത്.
786 ഉം ഇസ്ലാമും കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും ഇല്ല എന്നിട്ടും നമ്മൾ ലക്ഷങ്ങൾ ചിലവഴിച്ച് വാഹനങ്ങൾക്ക് നമ്പറാക്കുന്നു...
യുദ്ധവേളയിൽ പോലും നമസ്കാരം ഒഴിവാക്കാൻ അനുവാദമില്ല, ആ അവസരത്തിൽ പോലും പ്രാർഥനകൾക്കൊരു ഷോർട്ട് ഫോം (ഇതുപോലെ സംഖ്യാരൂപത്തിൽ) മതം പഠിപ്പിക്കുന്നില്ല!
“ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തീകരിച്ചു തന്നിരിക്കുന്നു...” എന്ന് വിടവാങ്ങൽ ഹജ്ജിന്റെ വേളയിൽ അല്ലാഹു തന്റെ ദാസൻ വഴി ദിവ്യബോധനം നൽകി നമ്മുടെ കയ്യിലേല്പിച്ചിട്ടുണ്ട്. ആ പറഞ്ഞത് വിശ്വാസമില്ലാത്തവർക്ക് ഇനിയും ഇത്തരം സൂത്രങ്ങളുമായി നടക്കാം...
അഭിനന്ദനങ്ങൾ... ഈ ചിന്ത പങ്കുവെച്ചതിന്...
മലയാളി...thanks
DeleteThis comment has been removed by the author.
ReplyDeleteഎന്റെ കലാലയ ജീവിത കാലത് ഞാനും എങ്ങിനെ ഇതിന്റെ തുക കണ്ടെത്തും എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു ,അന്ന് എനിക്കതിനു സാധിച്ചിരുന്നില്ല .വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പാട് അന്യേഷനങ്ങള്ക്ക് ഒടുവില്‍ എനിക്കത് മനസ്സിലാക്കാന്‍ സാധിച്ചു ,അത് ഞാന്‍ ഇവിടെ പങ്കു വെക്കാം ...ആദ്യമായി ഇതിനു ഈ അക്കത്തിന് ഇസ്ലാമില്‍ യാതൊരു വിധ തെളിവുകളും ഇല്ല എന്ന് എല്ലാവരോടും ഉണര്‍ത്തുന്നു ,ഉണ്ടായിരുന്നുവെങ്കില്‍ എല്ലാവര്ക്കും ഏതൊരു മുസ്ലിമിനും ഇത് അറിയുമായിരുന്നു,,,,ഇങ്ങിനെ 786 എന്നാ അക്കം ബിസ്മിയുടെ ച്ചുരക്കം ആണ് എന്ന് വാദിക്കുന്ന ആളുകള്‍ അറബിയിലെ ഇരുപത്തി എട്ടു അക്ഷരങ്ങളെ ഒരു പ്രത്യേക രീതിയില്‍ സംവിധനിക്കുകയും ശേഷം അതിലെ ഓരോ അക്ഷരങ്ങള്‍ക്ക് ചില വിലകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് ..ഇസ്ലാമികമായി ഇത് ആര് ക്രമീകരിച്ചുവെന്നോ എന്ന് ക്രമീകരിച്ചുവെന്നോ യാതൊരു വിധ തെളിവും ഇല്ല, മുഹമെദ് നബി (സ)യോ ,ഉത്തമ നൂറ്റാണ്ടിലെ ആരും തന്നെയോ ഇങ്ങിനെ ബിസ്മിക്ക് ഒരു ചുരുക്കം പഠിപ്പിച്ചതായി ഒരു പണ്ഡിതനും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല . അത് കൊണ്ട് തന്നെ ഇത് ഇസ്ലാമികം അല്ല, അനിസ്ലാമികം ആണ്, ഇനി ഈ ഒരു അക്കം ഏടവും കൂടുതല്‍ ആയി ഉപയോഗിച്ച് കണ്ടു വരുന്നത് ഇന്ത്യയിലും പാകിസ്ഥാനിലും ആണ്,,, ഇന്ത്യയിലെയും പാകിസ്ഥാനിലെയും ചുരുക്കം ചില ആളുകള്‍ 786 ബിസ്മിയുടെ ചുരുക്ക രൂപം ആണ് എന്ന് അവകാശപെടുന്നു , ഇനി തുക എങ്ങിനെ കണ്ടെത്തും എന്ന് നോക്കാം ,,,തുക കണ്ടെത്താന്‍ സാധാരണയായി ALPHABETICAL METHOD ആണ് ഉപയോഗിക്കാറുള്ളത് ..ഇതിനെ ABJAD METHOD എന്ന് പറയുന്നു .. റാഷിദ് പറഞ്ഞത് പോലെ "ഇതിനു പിന്നില്‍ ഒരു സംഖ്യാ ശാസ്ത്രം ഉണ്ട അറബി ഭാഷയിലെ 28 അക്ഷരങ്ങള്‍ക്കും ഓരോ സംഖ്യ അസൈന്‍ ചെയ്തിട്ടുണ് "..... ബിസ്മിയുടെ പൂര്‍ണ രൂപമായ بسْم اللّه الرَّحْمـَن الرَّحيم
ReplyDeleteഎന്നതിലെ ഓരോ അക്ഷരത്തിനും ഒന്ന് മുതല്‍ ആയിരം വരെയുള്ള ഒരു വില നല്‍കിയിട്ടുണ്ട് ... ആ അക്ഷരങ്ങളെ ABJAD METHOD ല്‍ എങ്ങിനെ ക്രമീകരിക്കാം എന്ന് നോക്കാം ... ابجد , هوز, حطي , كلمن, سعفص, قرشت ثخذ ضظغ ഇങ്ങിനെയാണ് ക്രമീകരിചിടുള്ളത് .. .ഈ വാക്കുകള്‍ ഓരോന്നിനും ഓരോ വിലകള്‍ നല്‍കിയിട്ടുണ്ട് ,,,ആ വിലകള്‍ ഇവയാണ്
ابجد 1 2 3 4
هوز 5 6 7
حطي 8 9 10
كلمن 20 30 40 50
سعفص 60 70 80 90
قرشت 100 200 300 400
ثخذ 500 600 700
ضظغ 800 900 100
ഈ വിലകള്‍ ഓരോ വാകിലെയും അക്ഷരതോട് യോജിപ്പിച്ചാല്‍ ഇങ്ങിനെ ലഭിക്കും ,ഉദാഹരണത്തിന് അബ്ജദിലെ അലിഫിനു കിട്ടുന്ന വില ഒന് ആണ് ,,ബ എന്നാ അക്ഷരത്തിനു കിട്ടുന്ന വില രണ്ടു ആണ് ,ജീം എന്നാ അക്ഷരത്തിനു കിട്ടുന്ന വില മൂന്നു ആണ് ദാല്‍ എന്നാ അക്ഷരത്തിനു കിട്ടുന്ന വില നാല് ആണ് ..ഇത് പോലെ ഓരോ അക്ഷരത്തിനും ,,, അതിന്റേതായ വിലകള്‍ ബിസ്മിയുടെ പൂര്‍ണ രൂപത്തില്‍ കൊടുത്താല്‍ 786 എന്നാ തുക നമ്മുക്ക് കിട്ടും ,,അതിനായി ബിസ്മിയുടെ പൂര്‍ണ രൂപം എടുക്കുക بسْم اللّه الرَّحْمـَن الرَّحيم
ശേഷം ഓരോ അക്ഷരത്തിന്റെയും വിലകള്‍ കൊടുക്കുക കൂട്ടി നോക്കുക
2+60+40+1+30+30+5+1+30+200+8+40+50+1+30+200+8+10+40=786
മലയാളി പറഞ്ഞത് പോലെ "786 ഉം ഇസ്ലാമും കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും ഇല്ല " ഇതിനു ഇസ്ലാമുമായി യാതൊരു വിധ ബന്ധവും ഇല്ല ,,ഒരു ഇസ്ലാമിക ഗ്രന്ഥങ്ങളിലും ,ഒരു ഇസ്ലാമിക പണ്ഡിതനും , ബിസ്മിക്ക് ഇങ്ങിനെ ഒരു ചുരുക്കം ഉള്ളതായി പറഞ്ഞിട്ടില്ല, അത് കൊണ്ട് മുസ്ലിമീങ്ങള്‍ ഇത് വിശ്വസിക്കുകയോ ,ഈ അക്കം ഉപയോഗിക്കുകയോ ചെയ്യേണ്ടതില്ല ..ഖുറാന് പറയുന്നു "ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു."
MKMIQUBAL,വിഷദമായി അവതരിപ്പിച്ചതിനു നന്ദി.....
DeleteThis comment has been removed by the author.
ReplyDeleteഇത് പോലെ ഒരു ചിന്തക്ക് തുടക്കം കുറിച്ച ശബീരിനു അത് പോലെ അത് വിശധീകരിക്കാന്‍ ശ്രമിച്ച മഖ്ബൂളിനും ആശംസകള്‍
ReplyDeleteപുതിയ അറിവിനെ പ്രധാനം ചെയ്യുന്നു ഇത് പോലെ ഉള്ളത്
thanks & best wishes
ReplyDeleteമതത്തെ കമ്പോളവല്കരിക്കുന്നവര്ക്ക് ഇതത്ര ദഹിക്കില്ല,വളരെ നല്ല കുറിപ്പ് .അള്ളാഹു അനുഗ്രഹിക്കട്ടെ .
ReplyDeleteവളരെ നല്ല കുറിപ്പ്.....ഞാന്‍ ഇത് face book ഇല് ഷെയര്‍ ചെയ്യുന്നു..
ReplyDeletethank u for this infrmtion.......
islamil anghane oru number illa ellam shiyakalude kalikal anu .............
ReplyDeleteഎന്റെ നാട്ടില്‍ കുറച്ചു നാള് മുമ്പ് വരെ ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു .പക്ഷെ ഇപ്പോള്‍ അത് വളരെ കുറഞ്ഞിട്ടുണ്ട് .സുന്നികള്‍ക്ക് കുറെയ്ക്കൂടിബോധം വെച്ചത് കൊണ്ടായിരിക്കാം ....!
ReplyDeleteഅസ്സലാമു അലൈകും
ReplyDeleteസഹോദരാ വളരെ നല്ല ലേഖനം, താങ്കളെപോലുള്ളവര്‍ ഇതുപോലുള്ള മാധ്യമങ്ങള്‍ ഉപയോഗപെടുതുന്നുണ്ടല്ലോ, അല്‍ഹംദുലില്ലാഹ്. താങ്കളുടെ മുഴവന്‍ ലേഖനവും വായിച്ചു വളരെ നന്നായിട്ടുണ്ട്. വീണ്ടും എഴുതണം. പിന്നെ താങ്കളുടെ പേജിലെ islamhouse എന്ന ലിങ്കും വളരെ പ്രയോജനകരമായി, pdf ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിച്ചു, Any Way
ജസ്സകല്ലാഹ് ഖൈര്‍.
Well said..
ReplyDeleteഷബീ...നല്ല പോസ്റ്റ്..ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മുഴുവന്‍ കിട്ടി.. നന്ദി..
ReplyDeleteevidenn kitti ee arivu .
ReplyDeletehttp://www.youtube.com/watch?v=Hkvrdm5IBZU the reality of 786 by Dr.Zakir Naik
ReplyDeleteIthine Kirachu kooduthal ariyilla. Enthaayaalum nannayi paranju.
ReplyDeleteനന്നായിട്ടുണ്ട് ഷബീര്‍,....മതത്തിന്റെ പേരും പറഞ്ഞു നടത്തുന്ന കോപ്രായങ്ങള്‍ തുറന്നു കാട്ടിയതിനു നന്ദി,...അടിസ്ഥാന കാര്യമായ തൌഹീത് ഉറപ്പിക്കുന്നതിനെക്കാള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് ചിലര്‍ക്ക് താല്പര്യം,...കൂടുതലും സംഭവിക്കുന്നത് അഞ്ജതയില്‍ നിന്നാണ്..എന്തായാലും നല്ലൊരു അറിവ് പകര്‍ന്നു തന്നതിന് നന്ദി....ആശംസകള്‍......
ReplyDeleteഈ അക്കത്തിനേ പറ്റി ഒരിക്കല്‍ ഞാന്‍ ഒരു മത പുരോഹിതനോട് ചോദിക്കയുണ്ടായി.അയാള്‍ പറഞ്ഞത് ഇപ്പ്രകാരമാണ്. ഈസാ നബി [യേശു]തൊട്ടിലില്‍ കിടന്നു കൊണ്ട് അബ്ജദില് എന്തോ മൊഴിഞ്ഞിട്ടുണ്ടത്രേ.തന്നെയുമല്ല ഈ
ReplyDeleteസംഖ്യാ ശാസ്ത്രം ഉപയോഗിച്ച് ഒരാള്‍ക്ക് നന്മ വരുത്താനും അതേ സമയം തന്നെ തിന്മ [മാരണം ചെയ്യാനും]കഴിയുമത്രേ.
വെറും തട്ടിപ്പ്....
Deleteഷബീര്‍ സാഹിബേ വെറും തട്ടിപ്പ് എന്ന് പറഞ്ഞാല്‍ പോരാ മഹാ മഹാ തട്ടിപ്പ്
DeleteThat film's name is 'deewar' not 'coolie'. Amitabh is a coolie at port, not in railway station. (blue uniform is used in port, red uniform is in railway station)
ReplyDeleteCoolie is a different film in which amitabh got seriously injured during shooting of a fight scene.
No it's coolie chk in you tube :)
Deleteമീസാന്‍ കല്ലില്‍ പേര് എഴുതുന്നത് മതപരമായ ചടങ്ങല്ലാ എന്നുള്ളത് ശെരി തന്നെ. പക്ഷെ, അത് ഇന്ന ആളുടെ ഖബര്‍ ആണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാകാനാണ്. 786 നെ കുറിച്ച് താങ്കള്‍ കേട്ടത് തന്നെയാണ് ഞാനും കേട്ടിട്ടുള്ളത്. അവതരണം നന്നായിടുണ്ട്.......
ReplyDeleteഭാവുകങ്ങള്‍.
786 moilyanmark blog ilenu thonunnu ...vimarshanangal onnum kanunnila.....!!eni valla kozhi mutta prayogm undavumo avoo:-):-)
ReplyDeletediscuss about green colour
ReplyDeleteഎല്ലാം ഷോര്ട്ട്കട്ടിന്റെ കാലമല്ലേ.. അക്കങ്ങള്‍ കള്ളികളിലാക്കി ഉറുക്കുകള്‍ കെട്ടി ഭാവി ഭദ്രമാണെന്ന് കരുതി നടക്കുന്ന സമൂഹത്തില്‍ ഇതൊന്നും ഒന്നുമല്ല.
ReplyDeleteവളരെ നന്നായി എഴുതി സോദരാ