ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ മാത്രം കേട്ട് പരിചയ പെട്ട ഒരു മഹാ മാരിയാണ് AIDS! അതിനു മുമ്പ് നമുക്ക് പരിചയം ഉള്ള മഹാ മാരികൾ “കോളറയും,കുഷ്ട്ടവുമൊക്കെയാണ്. അങ്ങനെ ഉള്ള മഹാ മാരികളെ തുരത്താൻ പണ്ടത്തെ ജനങ്ങൾ ഒരു പുതിയ ആരാധന മൂർത്തികൾ തന്നെ ഉണ്ടായി അതാണു ഇന്നു ചില നാട്ടിൻ പുറങ്ങളിൽ കാണുന്ന “മാരിയമ്മയും,മാരിതെയ്യങ്ങളും.
HIV(Human immunodeficiency virus) എന്ന ഒമനപ്പേരിൽ നമ്മൾ കേട്ട് പരിചയം ഉള്ള AIDS(Acquired immune deficiency syndrome) .
എല്ലാ വർഷവും ഡിസംബർ ഒന്നാം തിയ്യതി പത്രങ്ങളിലെ ഒന്നാം പേജിൽ ചുവന്ന റിബ്ബൺ കാണുമ്പോൾ പാവം ആഫ്രിക്കയിലെ കുരങ്ങൻ മാരെ ശപിച്ച് കൊണ്ട് ആ മാസം തുടങ്ങും.പക്ഷെ നമ്മൾ ചിന്തിക്കുന്നതിലും അപ്പൂറമാണ് ഈ മഹാ മാരി ഇന്നു ലോകത്തു വാഴുന്നത് എൺപതുമുതൽ രണ്ടായിരത്തി ഏഴു വരെ ഇരുപത്തിഅഞ്ച് മില്ല്യൺ ജനങ്ങളെയാണ് ഇതുവരെ ഈ മഹാമാരി കൊല ചെയ്തത് എന്നാണ് കണക്ക് അതിനെക്കാൾ ഏറെ പേർ വൈറസ് പിടിപ്പെട്ട് പ്രധിരോധ ശേഷി നഷട്ടപ്പെട്ട് ജീവച്ചവമായി കഴിയുന്നുണ്ട് അതിൽ ഒന്നും അറിയാത്ത കോടിക്കണക്കിനു കുരുന്നുകളും!. ആയിരക്കണക്കിനു മനുഷ്യർക്ക് ദിനേന HIV വൈറസ് പിടിപെടുന്നുണ്ട് എന്നണു കണക്കുകൾ അതിൽ പത്തു ശതമാനവും നമ്മുടെ ഭാരതത്തിൽ!! വരും ദിവസങ്ങളിൽ നമ്മുടെ കൺ മുന്നിൽ നിന്നും AIDS രോഗികളുടെ രോദനം കേൾക്കുന്ന അവസ്ഥ നമ്മുക്കും ഉണ്ടാകും എന്നർഥം!! അങ്ങനെ കാണേണ്ട ഒരു സാഹചര്യം ഉണ്ടാവരുതേ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു. കണക്കുകൾ നിരത്തി ആധികാരികമയി എഴുതാൻ ഞാൻ ആളല്ല.ഇവിടത്തെ വിശയവും അതല്ല.
നമുക്ക് എല്ലാവർക്കും അറിയുന്ന ഒരു “സത്യം“ ഉണ്ട് എയിഡ്സ് മനുഷ്യരിൽ വന്നത് കുരങ്ങു വഴിയാണ് എന്ന പച്ചക്കള്ളമായ ഒരു സത്യം? മുമ്പത്തെ ഒരു പോസ്റ്റിൽ ഞാൻ പറഞു എന്ത് വേണ്ടാത്തരവും ചെയ്ത് പാവം മ്രഗങ്ങളൂടെ തലയിൽ കെട്ടി വെക്കുന്ന പരിപാടി ഇന്നും ഇന്നലേയും തുടങ്ങിയത് അല്ല എന്നർഥം.
ആഫ്രിക്കയിലെ കുരങ്ങിൽ നിന്നുമാണു HIV രോഗാണു ഉണ്ടായത് എന്നാണു പൊതു അറിവ്.എന്നാൽ ഒരൊറ്റ കുരങ്ങു പോലും എയിഡ്സ് പിടിച്ച് നരകിച്ച് മരിച്ചതായി ഒരു ശാസ്ത്രവും ഇതുവരെ കണ്ടെത്തിയില്ല എന്നാണ് സത്യം.എന്നാൽ കുരങ്ങിൽ നിന്നും മനുഷ്യ ശരീരത്തിൽ അണുക്കൾ “മൃഗ രതി” മൂലം ആദിവാസികൾ ആയ മനുഷ്യരിൽ വന്നു എന്നാണു ശാസ്ത്രത്തിന്റെ കണ്ടെത്തൽ!! നമ്മൾ “കാടൻമാർ“ എന്നു വിശേഷിപ്പിക്കുന്ന ഒരു ആദിവാസി സമൂഹത്തിനും പരിചയമില്ലാത്ത രണ്ട് "രതി" രീതിയാണ് മൃഗരതിയും ,സ്വവർഗ രതിയും അത് പരിഷ്കാരികൾ ആയ സംസ്കാരമുള്ള “നാടൻ മാരുടെ" രീതിയാണ്.
ജേക്കബ് സീഗളും ലില്ലി സീഗളും ചേർന്ന് The Origin Of AIDS എന്ന ഒരു പ്രബന്ധം എഴുതുകയുണ്ടായി അതിൽ അവർ പറയുന്ന കാര്യങ്ങൾ പുറം ലോകം അത്ര അങ്ങ് കേൾക്കാത്ത കാര്യങ്ങളാണ്.അധോലോകത്തെ തെമ്മാടികളെ ബന്ധികളാക്കി ജയിലിൽ അടക്കുന്നു. മൂന്നു മാസം കഴിഞാൽ പുറത്തു വിടാം എന്ന കരാറിന്റെ അടിസ്ഥനത്തിൽ വൈറസ് ആണെന്നു പറയാതെ അവർക്കു ഇൻഞ്ചക്ഷൻ കുത്തിവെക്കുന്നു .ദിവസങ്ങൾ കൊണ്ട് അവരുടെ ശരീരം ഇല്ലതാക്കും എന്നു കരുതിയവർക്കു തെറ്റി.കരാരിന്റെ അടിസ്ഥനത്തിൽ അവർ പുറത്ത് വന്നു. ശരീരത്തിൽ കയറിയ വൈറസുകൾ വർഷങ്ങളോളം “ഉറങ്ങി” കിടന്നു. അധോലോകത്തിൽ നിന്നും വന്ന തെമ്മാടികൾ വീണ്ടും അവരുടെ പഴയ ജീവിത രീതിയിൽ തന്നെ തുർന്നു സ്വവർഗ രതിയും,മയക്കു മരുന്നും ,വേശ്യാ സഹവാസവും ആയി കൊണ്ട് തന്നെ. അവർ മുഖേനയാണ് ലോകത്ത് എയിഡ്സ് പടർന്നു എന്നാണ് സീഗൾ മാരുടെ കണ്ടെത്തലുകൾ.ആദ്യമായി എയിഡ്സ് റിപ്പോർട്ട് ചെയ്തതും പെന്റഗണിൽ ആണെന്നും അവർ സമർഥിക്കുന്നു.
സ്വന്തം ചെയ്തികളാൽ വന്ന തെറ്റുകൾ ദരിദ്ര രാജ്യങ്ങളുടെ ചുമലിൽ കെട്ടിവെക്കുന്ന പരിപാടി ലോക പൊലീസ് കളിക്കുന്നവർക്കുള്ള കാര്യം പറയാതെ തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. അപ്പോൾ ഏതെങ്കിലും രജ്യത്തേയോ ഒരു ജന സാമൂഹത്തേയോ നശിപ്പിക്കാൻ വേണ്ടി കണ്ടുപിടിച്ച “ആയുധം “ആയിരിക്കുംHIV എന്നും തള്ളിക്കളയാൻ പറ്റില്ല.അതിനുള്ള ഏറ്റവും വലിയ ഉദാഹരമാണ് ലോകത്തു വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകും എന്നു പറഞ്ഞു കണ്ടു പിടിച്ച ആണവോർജ്ജം , ഒന്നും അറിയാത്ത ലക്ഷക്കണക്കിനു പച്ച മാംസങ്ങളുടെ മേലെ അതും ഉറങ്ങി കിടക്കുന്ന ഹിരോഷിമയിലും നാഗസാക്കിയിലും പ്രയോഗിച്ചത്.
കണ്ടു പിടുത്തങ്ങള്‍ കണ്ടു പിടിച്ചു കൊണ്ടേയിരിക്കും കൂടെ കുറേ പച്ച മാംസവും നശിച്ച് കൊണ്ടേയിരിക്കും!!
കണ്ടു പിടുത്തങ്ങള്‍ കണ്ടു പിടിച്ചു കൊണ്ടേയിരിക്കും കൂടെ കുറേ പച്ച മാംസവും നശിച്ച് കൊണ്ടേയിരിക്കും!!
പുതിയ അറിവിന് നന്ദി.. ഇത് എത്രത്തോളം വിശ്വസനീയമാണ്???
ReplyDeleteഎയിഡ്സ്നെ കുറിച്ച് കൂടുതല്‍ അറിയാന്‍...
ReplyDeleteAids and HIV
http://absarmohamed.blogspot.in/2011/02/aids-and-hiv.html
(ഒരു മദാമ വരെ വന്നു കമന്റി അനുഗ്രഹിച്ച പോസ്റ്റ് ആണ്...:))
പുതിയ അറിവുകളല്ലെങ്കിലും ഇതൊക്കെ എത്ര മാത്രം സ്ഥിരീകരിചിട്ടുനടെന്നതാണ് പ്രശ്നം..
ReplyDeleteഎന്തായാലും പോസ്റ്റ് നന്നായി ..
ചുരുങ്ങിയ വരികളില്‍ പറഞ്ഞു തീര്‍ത്തു ഒരു വലിയ സത്യം.
ReplyDeleteആശംസകള്‍
ചില പുതിയ അറിവുകള്‍ പകര്‍ന്നു തന്നു ഈ പോസ്റ്റ് ..
ReplyDeleteആശംസകള്‍
കൂടുതല്‍ അറിയുവാന്‍ സാധിച്ചു ..
ReplyDeleteപുതിയൊരറിവ് പകര്‍ന്നു തന്നതിന് നന്ദി......
ReplyDeleteപുതിയ അറിവിനായി .. നന്ദി..
ReplyDelete