എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Thursday, October 17, 2013

മത നിഷേധികള്‍ ആരാണ് ??


ലക്കെട്ട്‌ വായിച്ചാൽ  മനസ്സിൽ മിന്നിമറയുന മുഖങ്ങൾ പലതായിരിക്കും, ദൈവമില്ല,ഡിങ്കനുണ്ട് എന്ന്  സോഷ്യല്‍ മീഡിയകളില്‍ ഡിങ്കന്റെ ചുവന്ന ജട്ടിയിട്ട പടം ഒട്ടിച്ചു കളിച്ച് കളിയാക്കാന്‍ മാത്രം ജനിച്ച 'ചില' യുക്തിവാദികൾ!!! ഡിങ്കോയിസ്റ്റുകള്‍ക്ക് മറുപടിയായി മതവിശ്വാസികള്‍ ദൈവം ഉണ്ട് എന്ന് ഇതേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിയാല്‍ വീണ്ടും പുച്ഛത്തോടെ തള്ളുന്ന അതെ ടീം,മതത്തിന്റെ  പേര് വെച്ച് മതം പറയുന്നതനുസരിച്ച് ജീവിക്കാതെ നടക്കുന്ന ഒരു താന്തോന്നി,ദിവസം മൂന്ന് നേരവും ലോകത്തുള്ള സകല മതത്തേയും കുറിച്ച് അരവരി തെറി  പറയാതെ,എഴുതാതെ കിടന്ന് ഉറങ്ങാനോ,കക്കൂസില്‍ പോകാനോ പറ്റാതെ വായുവിന്റെ അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന ബുദ്ധി ലവലേശം ഇല്ലാത്ത അഭിനവ ബുദ്ധി ജീവികള്‍,സകല മത ഗ്രന്ഥത്തെ കുറിച്ചും ത്വാതികമായ അവലോകനം നടത്തി വന്നവനെ പോലെ എട്ടും പൊട്ടും തിരിയാതെ പെട്ട് പോയ പൊട്ടന്മാര്‍ അങ്ങനെ പല പല മുഖങ്ങളും നമ്മുടെ മനസ്സിൽ മിന്നി മറഞ്ഞു വരാം...

ഹിന്ദു ,ക്രിസ്ത്യൻ മുസ്ലിം മത വിശ്വാസികളുടെ കാഴ്ചപ്പാടില്‍ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന അല്ലെങ്കിൽ അവരുടെ മതാചാരങ്ങളെ വിലകല്‍പ്പിക്കാതെ എന്റെ  മതമാണ്‌ എല്ലാറ്റിനും മുകളിൽ എന്ന് പറഞ്ഞു നടക്കുന്നവരായിരിക്കാംമതനിഷേധികള്‍!!അന്യ മതക്കാരുടെ ദൈവത്തെ,ആരാധനാ മൂര്‍ത്തിയെ കളിയാക്കുന്ന വില കല്‍പ്പിക്കാത്തവരും അവര്‍ക്ക് മത നിഷേധികളാവാം...

ജയന്തികളിലും,ദിനങ്ങളിലും ഘോഷയാത്രകള്‍,റാലികൾ നടത്തുന്ന ഇപ്പോഴാത്തെ ആധുനിക സൈബര്‍ ചെക്കന്മാരുടെ കാഴ്ചപ്പാടിലും മത നിഷേധികൾ എന്നാൽ ചിലപ്പോൾ അവരുടെ "തെരുവ് റാലികൾ" എതിർക്കുന്നവരായിരിക്കാം,അതുമല്ലെങ്കിൽ മത ചിഹ്നങ്ങളെ മറ്റു മതക്കാർ ദുരുപയോഗപ്പെടുത്തുന്നവരാവാം...(ലോകത്ത് 'സമാധാനം' പഠിപ്പിക്കാന്‍  വന്നു എന്ന് വിശ്വാസികള്‍ വിശ്വസിക്കുന്ന ഭാഗവാന്റെയും,പ്രവാചകന്റെയും,കര്‍ത്താവിന്റെയും പേരില്‍ തെരുവുകളും,പൊതു സ്ഥലവും കയ്യേറി സമാധാനം നഷ്ടപ്പെടുത്തുന്ന മതമല്ല മതമല്ല പ്രശ്നം മദമാണ് മദമാണ് പ്രശ്നം എന്ന് പാടി നടക്കുന്ന ശിങ്കിടികള്‍ക്കും നല്ല നമസ്കാരം നേരട്ടേ...)

പക്ഷെ  മുകളില്‍ പറഞ്ഞവയൊന്നുമല്ല ഒരു മത നിഷേധിയുടെ അടയാളമായി മുസ്ലിംകളുടെ വേദ ഗ്രന്ഥമായ പരിശുദ്ധ ഖുറാനിൽ പറയുന്നത്.


പരിശുദ്ധ ഖുറാനിലെ നൂറ്റി എഴാം അദ്ധ്യായമായ സൂറത്ത് "മാ-ഊനിൽ"  പറയുന്ന മതനിഷേധികൾ  ഇവരൊക്കെയാണ്;

  1. മതത്തെ നിഷേധിക്കുന്നവന്‍ ആരെന്നു നീ കണ്ടുവോ ?
  2. അവനത്രെ അനാഥ കുട്ടികളെ ആട്ടി അകറ്റുന്നവൻ
  3. പാവപ്പെട്ടവന്റെ  ഭക്ഷണ കാര്യത്തിൽ പ്രോത്സാഹനം നല്‍കാത്തവൻ
  4. അപ്പോള്‍ നമസ്കാരക്കാർക്കാണ്  നാശം 
  5. തങ്ങളുടെ നമസ്ക്കരത്തെ കുറിച്ച് ആശ്രദ്ധരായിരിക്കുന്ന നമസ്ക്കാരക്കാർ
  6. ജനങ്ങളെ കാണിക്കാൻ  വേണ്ടി നല്ലകാര്യം ചെയ്യുന്നവർ
  7. ചെറിയ നിലക്കുള്ള പരോപകാര സഹായങ്ങൾ തടയുന്നവരും 
മുകളിൾ  കൊടുത്ത എഴു വചനങ്ങളാണ് യതാര്‍ത്ഥ മത നിഷേധത്തിന്റെ  ഉദാഹരണമായി ഖുറാനിൽ പറയുന്നത്.അപ്പോൾ ആരാണ് മത നിഷേധികൾ ആരെന്നു നാം തന്നെ കണ്ടെത്തുക....കണ്ണുകള്‍ കൊണ്ട് കാണാന്‍ പറ്റാത്ത മറയത്ത് ഒളിച്ചിരിക്കുന്നവരാണ് യതാര്‍ത്ഥ മത നിഷേധികള്‍!!!!



19 comments:

  1. shabeer keep it up

    ReplyDelete
  2. ഒരുപാട് നന്ദി ഇക്കാ. കാര്യങ്ങൾ പറഞ്ഞു തന്നു. വലിയ കാര്യങ്ങൾ ഉള്ളത് കൊണ്ട് പോസ്റ്റ് ചെറുതായാലും കുഴപ്പമില്ല. ആശംസകൾ.

    ReplyDelete
  3. പടന്നക്കാരാ... എനിക്ക് തോന്നുന്നു മതത്തെ നിഷേധിക്കുന്നവന്‍ അല്ല മത നിഷേധി ...മറിച്ച് ദൈവത്തെ നിഷേധിക്കുന്നവന്‍ അല്ലേ യഥാര്‍ത്ഥ മത നിഷേധി ... എന്‍റെ തോന്നലുകള്‍ ആണ് ട്ടോ.. അല്ലാതെ മതത്തെ കുറിച്ച് പറയാന്‍ ഞാന്‍ ആരുമല്ല..

    ReplyDelete
    Replies
    1. മതത്തെ നിഷേധിക്കുകയും മതാതീതമായി ദൈവത്തെ അംഗീകരിക്കുകയും ചെയ്യാമല്ലോ പ്രവീണ്‍ ?മതത്തെക്കുറിച്ച് പറയാൻ അത്ര ഭയപ്പെടേണ്ട കാര്യമുണ്ടോ ?

      Delete
  4. ഇവർ തന്നെയാണ് മത നിഷേധികൾ.....

    ReplyDelete
  5. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണ് എന്നത് അത്ര സത്യം

    ReplyDelete
  6. ദൈവത്തിന്റെയും മനുഷ്യരുടെയും അവകാശങ്ങള്‍ തടയുന്നവനാണ് മത നിഷേധി

    ReplyDelete
  7. ഖുറാനിലെ മേല്‍ അധ്യായത്തില്‍ ...ഇത് രണ്ടും പറയുന്നുണ്ട്

    ReplyDelete
  8. onnu koodi vishadamayi ezhuthamayirunnu asamsakal

    ReplyDelete
  9. ഈ ഭൂമിയിൽ പിറന്നു വീണ ഒരുവനാൽ സൃഷ്ട്ടിക്കപ്പെട്ട എന്തിനേയും നമുക്ക് നിഷേധിക്കാം..അല്ലെങ്കിൽ കാലം ചെല്ലുമ്പോൾ നിഷേധിക്കേണ്ടി വരും....


    ReplyDelete
  10. അതെ ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്ന ഒരു എഴുത്താന് , ത്വാത്വീകമായ ഒരു അവലോകനം എന്നൊക്കെ വായില്‍ കൊള്ളാത്ത വാക്കുകള്‍ പടച്ചു വിടുന്ന ബുജികള്‍ ഇത് വായിക്കണം , അല്പമെങ്കിലും ചിന്ത പണയം വക്കാത്തവര്‍ ചിന്തിക്കട്ടെ - കപടത എന്നാ മുഖമൂടിക്കപ്പുറത്താന് അല്ലെങ്കില്‍ അതിന്നടിയിലാണ് അവനെന്ന സത്യം എന്ന് മനസ്സിലാക്കട്ടെ, നന്നായിട്ടുണ്ട് ചിന്തയുടെ പുതിയ വാതിലുകള്‍ തുറക്കട്ടെ

    ReplyDelete
  11. Short and very sweet. :-):-):-):-) thanks bhai... Khuda hafis :)

    ReplyDelete
  12. ഇതിലും ലളിതമായി ഇനി എങ്ങനെ പറയും !

    നല്ല സന്ദേശം ഡിയര്‍
    അസ്രൂസാശംസകള്‍

    ReplyDelete
  13. All religes tld lov all pupls and fight adharma.every action get oposit action in earth.we did any wrong thing we get reward in earth no heven & hel.they act in mind.

    ReplyDelete
  14. ലോക സ്രഷ്ടാവിന്റെ വചനത്തിൽ മുഖ്യ പ്രമേയം മനുഷ്യനും അവന്റെ പ്രശ്ങ്ങളും ആണ്
    മാനുഷിക പ്രശ്ങ്ങൾ കാണാത്തവന് ദൈവത്തോട് അടുക്കാൻ സാധിക്കില്ല ... ആനുകാലിക വിഷയങ്ങളിൽ ഇതുപോലുള്ള പോസ്റ്റുകൾ വലിയ പ്രതീക്ഷ നല്കുന്നു എല്ലാ ആശംസകളും

    ReplyDelete