"മൃഗീയം പൈശാചികം"ഈ രണ്ടു വാക്കുകൾ കേൾക്കാത്ത മലയാളികൾ ഭൂലോകത്തുണ്ടാവില്ല,അങ്ങനെ വല്ലവരും ഉണ്ടെങ്കിൽ അവർ മലയാളികൾ തന്നെയാണോ എന്നു പരിശോധിക്കണം.മലയാള നിഘണ്ടുവിൽ "മൃഗീയം പൈശാചികം"പണ്ടെ ഉണ്ടെങ്കിലും മുൻപത്തെ മുഖ്യൻ ശ്രീ ആന്റണി സാർ ആണു ഇത്രയും പ്രചാരം നേടിക്കൊടുത്തത്. . പക്ഷെ ആന്റണി സാർ പലപ്പോഴും അസ്ഥാനത്താണ് ഈ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഉപയോഗിച്ചത്. നമ്മളും പലപ്പോഴും ഉപയോഗിക്കുന്നതും അസ്ഥാനത്തു തന്നെ! അതിൽ നമ്മളെയോ ആന്റണി സാറിനെയൊ കുറ്റം പറഞ്ഞു കാര്യമില്ല കാരണം നമ്മൾ അങ്ങനെ ആയിപ്പോയി,നമ്മൾ എന്തെങ്കിലും തെറ്റുകൾ ചെയ്ത് മൃഗങ്ങളുടെ അല്ലെങ്കിൽ പിശാചിന്റെ പേരിൽ കെട്ടിവെക്കുന്ന പരിപാടി.അല്ലെങ്ങിലും മലയാളികൾ അങ്ങനയാണു എല്ലാം മറ്റുള്ളവന്റെ തലയിൽ കെട്ടിവെച്ച് അതി സമർഥമായി തലയൂരും ഇവിടെയും അതു തന്നെ സംഭവിച്ചു!!
പൈശാചികത്തെ കുറിച്ച് പിന്നീടൊരിക്കൽ പറയാം..ഇവിടത്തെ വിഷയം ഇപ്പോൾ “മൃഗീയം” മാത്രമാണ്.
“മാതാവിനെ മൃഗീയമായി തലക്കടിച്ചു മകൻ കൊലപ്പെടുത്തി”
“രണ്ടു വയസ്സുകാരിയെ അറുപതുകാരൻ മൃഗീയമായി പീഡിപ്പിച്ചു കൊന്നു”
“യുവതിയെ മൃഗീയമയി ബലാൽസംഘം ചെയ്തു കൊന്നു”
“നാലു വയസ്സുകാരിയെ എട്ടു വയസ്സുകാരൻ പീടിപ്പിച്ചു മൃഗീയമയി കൊലപ്പെടുത്തി”
“വീട്ടമ്മയെ മൃഗീയമായി കൊലപ്പെടുത്തി സ്വർണ്ണം കവർന്നു”
“ വളർത്തു മൃഗത്തെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു” ശൊ!!മൃഗീയം തന്നെ” !!
"സ്വവർഗ പീഡനം ആൺ കുട്ടിയെ മൃഗീയമായി കൊലപ്പെടുത്തി”
മുകളിൽ ഈ കാണുന്നതൊക്കെ നമ്മുടെ അറിവുള്ള മാധ്യമങ്ങൾ വിളമ്പിയ അറിവു കേടുകൾ!!
അതു വായിച്ച് പാവം നാൽകാലി മൃഗങ്ങളെ മൃഗീയമായി നോക്കിയ ഇരു കാലി മനുഷ്യരാണു നാം.
ലോകത്തു ഒരു മൃഗം പോലും മറ്റു ജീവികളെ ബലാൽസംഘം ചെയ്ത് കൊന്നതായി ഇത്രയതികം ശാസ്ത്രത്തിൽ പുരോഗതി നേടിയ മനുഷ്യ മൃഗത്തിനു കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല.അതു പൊലെ “കാമവെറി“ തീർക്കാൻ വേണ്ടി സ്വന്തം ജീവി വർഗത്തിലെ ഒരു ജീവിയെ പോലും ഈ മനുഷ്യ മൃഗം പറയുന്നതു പൊലെ “മൃഗീയമായി” ഒരു മൃഗം പോലും കൊലപ്പെടുത്തിയതായി നാം അറിഞ്ഞിട്ടില്ല.
സ്വന്തം നൊന്തു പെറ്റമാതവിനെ ഒരു ബുദ്ധി ഇല്ലാത്ത മൃഗം പൊലും കടിച്ചു കീറി “മൃഗീയമായി” കൊന്നതായി നാം അറിഞ്ഞിട്ടില്ല.
ഒരു മൃഗം പോലും സ്വന്തം വർഗത്തിലെ സ്വന്തം ലിംഗത്തിൽ പെട്ട മൃഗത്തെ സ്വവർഗ രതിക്കു വേണ്ടി കൊന്നതായി സർവ ജ്ഞാനി ആയ ഒരു മനുഷ്യൻ പൊലും അറിഞ്ഞിട്ടില്ല.
ഈ ഭൂമിക്കു കോടിക്കണക്കിനു വർഷത്തെ പഴക്കമുണ്ട്.അതിനർഥം അത്ര തന്നെ പാരമ്പര്യം ഭൂമിക്കൂണ്ട് എന്ന്.
ഈ കാലയളവിനിടയിൽ ഒരു മൃഗം പൊലും ചെയ്യാത്ത കാര്യങ്ങളാണു മുകളിൽ കൊടുത്തത്.
എന്നിട്ടൂം അതി സമർഥമായി മനുഷ്യൻ എന്ന ഇരുകാലി മൃഗം പാവം മിണ്ടാപ്രാണിയായ മൃഗങ്ങളുടെ പേരിൽ എത്ര കൂർമ്മ ബുദ്ധിയോടെ കെട്ടിവെക്കുന്നു !!
മൃഗങ്ങളെ നിങ്ങൾ നിരപരാതികളാണു അതിൽ നിങ്ങൾക്കു അഭിമാനിക്കാം!!
മൃഗാധിപത്യം വന്നാൽ : നിങ്ങളിൽ വല്ല മൃഗവും കാമസക്തി കൊണ്ടു അക്രമം കാണിച്ചാൽ തീർച്ചയായും നിങ്ങൾക്കു “മനുഷ്യീയ്യം” എന്ന പുതിയ വാക്ക് ഉദാഹരണ സഹിതം ഉപയോഗിക്കാം.
നമ്മുടെ മലയാളം നിഘണ്ടുവിൽ Animal എന്ന വാക്കിനു കൊടുത്ത അർഥം നോക്കുക!!
Animal
- ജന്തു
- മഌഷ്യനല്ലാത്ത ജന്തു
- മൃഗങ്ങളില്‍നിന്നു ലഭിക്കുന്ന
- ജന്തുസഹജമായ
- കാമസക്തമായ
- അപരിഷ്‌കൃതന്‍
- മൃഗം
- മൃഗത്തെ സംബന്ധിച്ച
- ശാരീരികമായ
- ഭൗതികമായ
- മൃഗതുല്യമായ
- മൃഗീയമായ
പാവം മൃഗങ്ങള്‍ .........ഇന്ന് ഇപ്പോള്‍ മനുഷീയം തന്നെയാ ശരിക്കും ഉപയോഗിക്കേണ്ടത്
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
പക്ഷെ ആരും ഉപയോഗിക്കില്ല!! പഞ്ചാരക്കുട്ടന്‍ നന്ദി!!
Deleteഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും ശരിയാണ് .പലപ്പോഴും ആലോചിക്കാറുണ്ട് ,മനുഷീയ്യം എന്നാ പുതിയ വാക്ക് കൊള്ളാം ,,മൃഗീയം എന്നതിന് പകരം നമുക്കതുപയോഗിച്ചാലോ?പക്ഷെ അക്ഷരത്തെറ്റുകള്‍ മൃഗീയം ആയിപ്പോയി എന്ന് പറയാതെ വയ്യ ,,തിരുത്തുമല്ലോ ..
ReplyDeleteതീർച്ചയായും...
Deleteശരിയാണ്.. മൃഗത്തേക്കാള്‍ അധമനാണ് മനുഷ്യന്‍. ബുദ്ധിയുള്ള അവിവേകിയായ ജീവി...
ReplyDeleteനല്ല വിലയിരുത്തല്‍...അഭിനന്ദനങ്ങള്‍...സസ്നേഹം...
www.ettavattam.blogspot.com
ഷൈജു ഭായ്...നന്ദി!!
Deleteഅക്ഷരങ്ങൾ ചിലപ്പോൾ “ഉപ്പിലിട്ടത്“ പോലെയാകും അതാ...നന്ദി !!ശ്രദ്ധിക്കാം...
ReplyDeleteഇത്തരം ചിന്തകൾക്ക് സ്വാഗതം...ആശംസകൾ...!
ReplyDeleteനന്ദി !! നമസകാരം..
Deleteബഷീര്‍,
ReplyDeleteമുന്‍കാല ലേഖനങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ താങ്ങളില്‍നിന്നും ഇതിലും അധികമായി പ്രതീക്ഷിക്കുന്നു. എഴുത്ത് അതിന്റെ പൂര്നതയിലെത്തട്ടെ.
സ്നേഹത്തോടെ.
ജോസെലെറ്റ്
ജോസെലെറ്റ് ,ഒരു ചെറിയ തിരുത്ത്...ഷബീർ എന്നണു...ഒരു പേരിൽ എന്തിരിക്കുന്നു അല്ലെ!!തീർച്ചയായും ശ്രമിക്കാം..
Deleteപരിശോദിക്കണം പ്രജാരം ബലാൽസഘം ലൈഗികമായി പീഡിനം അർഥം ലിങ്കത്തിൽ നിരപരാതികളാണു
ReplyDeleteതല്‍ക്കാലം ഇത്രയേ കിട്ടിയുള്ളൂ/// :-(
thnx rashid..
Deleteപാവം മിണ്ടാപ്രാണി ...
ReplyDeleteഷബീര്‍ ,,,, ഇതില്‍ തിരുത്താന്‍ ഒന്നുമില്ല ...
അങ്ങിങ്ങായി കണ്ട ഒന്ന് രണ്ടു അക്ഷര തെറ്റുകള്‍ തിരുത്തിയാല്‍ മാത്രം മതി..
ആശംസകള്‍
ഇതെന്തിനാ ഷബീര്‍ .. കമന്റിനു അപ്രൂവല്‍ ...
ReplyDeleteനമ്മുടെ ബ്ലോഗ്ഗ് വായിച്ചു പറയാനുള്ള കാര്യങ്ങള്‍ വായനക്കാര്‍ തുറന്ന മനസ്സോടെ പറയട്ടെ !!!
വേണുവേട്ടാ നന്ദി!! ഒന്നും ഉണ്ടായിട്ടല്ല...രണ്ട് തെറി ആരെങ്കിലും തന്നാൽ സ്വകാര്യം ആയി വായിക്കാം എന്നു കരുതിയാണു...അനുഭവം കൊണ്ടാണ്...
ReplyDeleteഎന്നെയും അനുഭവം ആണ് മോടെരശന്‍ വെക്കാന്‍ നിര്‍ബന്ധിതനാക്കിയത്.
Deleteനിങ്ങളിൽ വല്ല മൃഗവും കാമസക്തി കൊണ്ടു അക്രമം കാണിച്ചാൽ തീർച്ചയായും നിങ്ങൾക്കു “മനുഷ്യീയ്യം” എന്ന പുതിയ വാക്ക് ഉദാഹരണ സഹിതം ഉപയോഗിക്കാം.
ReplyDelete:)
കനോരമയിലെ നാളത്തെ തലക്കെട്ട് :
"ഒരു ആണ്‍ സിംഹം പെണ് സിംഹത്തെ മനുഷ്യീയമായി പീടിപ്പിച്ചു."
നിങ്ങളുടെ പുതിയ പോസ്റ്റുകള്‍ ഡാഷ് ബോര്‍ഡില്‍ അപ്പ്ഡേറ്റ് ആവുന്നില്ലല്ലോ....
സെറ്റിംഗ്സില്‍ വല്ല പിഴവും ഉണ്ടോ എന്ന് നോക്കുക....
അബ്സർ ഭായ്..നന്ദി!!ചെറിയ പിഴവുണ്ട്...ഇപ്പോൾ ശരിയായി...
Deleteഹമ്മച്ചീ,
ReplyDeleteമൃഗാധിപത്യം വന്നാല്‍ മനുഷ്യന്റെ കാര്യം കട്ടപ്പൊഹ!
കാട്ടില്‍ മനുഷീയം.. നാട്ടില്‍ മൃഗീയം..!!
കണ്ണൂരാൻ,നമ്മളൊക്കെ ഏതു പട്ടിയുടെ പടിക്ക് കാവൽ നിൽക്കും ?
Deleteനിങ്ങളിൽ വല്ല മൃഗവും കാമസക്തി കൊണ്ടു അക്രമം കാണിച്ചാൽ തീർച്ചയായും നിങ്ങൾക്കു “മനുഷ്യീയ്യം” എന്ന പുതിയ വാക്ക് ഉദാഹരണ സഹിതം ഉപയോഗിക്കാം.
ReplyDeleteസംഭവം കുറഞ്ഞ വാക്കുകളിൽ ഒതുക്കി. നാളത്തെ തലക്കെട്ട് ആരോ ഇട്ടത് കണ്ടു,അത് സത്യമാവും. ആശംസകൾ.
സംഗതി ഇങ്ങള് പറഞ്ഞത് ഓക്കേ ആണ് പക്ഷെ പഠിച്ചതല്ലേ പാടാന്‍ പറ്റൂ
ReplyDeleteതത്തമ്മേ പൂച്ച പൂച്ച...എന്ന പോലെ അല്ലെ?...നന്ദി മൂസക്ക...
Deleteവളരെ നല്ല പോസ്റ്റ്
ReplyDeleteഷാജു ഭായ് നന്ദി!!
Deleteജീവികലെ പീഢിപ്പിക്കുന്ന കലുഇകാലം... ഹൊ
ReplyDeletevalare upakarapradam
ReplyDeletePoor Animals.... :)... മലയാളം നിഘണ്ടുവില്‍ ആ മിണ്ടാപ്രാണികളെ ഇങ്ങിനെ "മനുഷ്വീയം" ആക്കിയതിന് പ്രതിഷേധിക്കാന്‍ പോലും പറ്റില്ലല്ലോ....:(
ReplyDelete