എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Monday, March 26, 2012

വിടരും മുമ്പേ....

ഞ്ഞു പുകയിൽ മറഞ ബാഗ്ലൂർ തെരു വീഥി....തണുപ്പിൽ വിറങ്ങലിച്ചു നിൽക്കുന്ന  അക്കേഷ്യ മരം.. അതിനടിയിൽ കൂടി കൈകള്‍ പിറകില്‍ കെട്ടി തണുത്ത് വിറച്ച് നടന്നു നീങ്ങുമ്പോള്‍ ഒരു ചാ വയറു നിറക്കാൻ വേണ്ടി പഴകിയ ചാര നിറത്തിലുള കമ്പിളി കുപ്പായം ധരിച്ച്  തലയ്ക്ക് മുകളില്‍  ഭദ്രമായി വെച്ച കൂട്ടയിൽ ഏതോ കമിതാക്കളുടെ ഇഷ്ട സമ്മാനമാകേണ്ട 'റോസാ പൂക്കള്‍'  ചുമന്ന് നടക്കുന്ന കുറേ കുരുന്നുകൾ.

വീഥികളിൽ കൂടി നടക്കുന്നവരുടെ പിറകെ  റോസാപുഞ്ചിരിയോടെ മുള്ളുകള്‍ വെട്ടി ഒതുക്കിയ ജീവന്‍ തുളുമ്പുന്ന റോസാ പൂവ് നീട്ടി ആ കുരുന്നുകള്‍ തണുത്ത ചോര വറ്റിയ ചുണ്ടുകളോടെ  കുരുന്നുകള്‍ പറയുന്നുണ്ടായിരുന്നു;"സര്‍ പ്ലീസ് ബയ് സാർ..പ്ലീസ് ടേക്ക് സാർ"...ചെമ്പിച്ച മുടിയുള്ള കുട്ടികള്‍ മറുനാടന്‍ ഭാഷ തെറ്റാതെ പറയുമ്പോള്‍ പള്ളിക്കൂടത്തിന്റെ പടിപോലും കാണാത്തവരാണെന്നഭാവം പോലും ആ കുരുന്നു കണ്ണുകളിൽ കാണാനേയില്ല.വിശപ്പിനെന്ത് ഭാഷ അല്ലെ?


ലാറം അതിന്റെ സമയത്തു തന്നെ കൂവാൻ തുടങ്ങി ...കൂടെ  തണുപ്പിന്റെ ശക്തി കൊണ്ട് അവനും ഒന്ന് നെരങ്ങാൻ തുടങ്ങി ....പിന്നെ എല്ലാ  ദിവസവും ചെയ്യുന്ന പോലെ
 പത്തുമിനുട്ട് കൂടുതൽ പുതച്ചു കിടന്നു.സ്കൂൾ കാലത്ത് പുതച്ചു കിടക്കുമ്പോള്‍  അമ്മ വിളിക്കുന്നപോലെ ഇവിടെ വിളിക്കാനാരുമില്ലാത്തതു  കൊണ്ടാവണം അടുത്ത കൂവൽ കേൾക്കുന്നതിനു മുമ്പെ അവൻ  എണീറ്റിരുന്നു... അന്ന് സ്കൂള്‍ ഇന്ന് ഓഫീസ് എന്ന വ്യത്യാസം മാത്രം !!


കണ്ണാടിയുടെ മുന്നിൽ അവസാന മിനുക്കു പണിയില്‍ ഇരിക്കുമ്പോളാണ് ഓര്‍മ്മ വന്നത് ഇന്നല്ലേ ഓഫീസിൽ"വാല്‍ക് ആന്‍ഡ്‌ ഇന്റെർവ്യു"(walk&interview ) ...നല്ല കിളുന്തു പെൺ പിള്ളേർ വരുമായിരിക്കുമല്ലെ? ഉം.. വരട്ടെ കെട്ടാൻ പറ്റിയ വല്ല മല്ലൂസും വന്നാൽ ഒരു കൈ നോക്കാം... "ഇന്റര്‍വ്യുവിനു ഇടയിൽ ചിലവില്ലാതെ പെണ്ണുകാണൽ"!!

റോസാ പൂ പോലെ കവിൾത്തടമുള്ള തവിട്ടുനിറ കമ്പിളി ധരിച്ചു വരുന്ന  ആ ‘പൂക്കാരി കൊച്ച്’ ഇന്നെവിടെപ്പോയ്? അവനറിയുന്ന കന്നഡയിൽ അതിന്റെ  കൂട്ടുകാരിയോട് ചോദിച്ചു "നിൻ ഫ്രെണ്ട് എല്ലി ഹോഗിതു"?"യാറൂ ബസന്തിയാവാ " ...പേര് അറിയാത്ത അവൻ  ആ ..ആ ..എന്ന രീതിയിൽ വെറുതെ തലയാട്ടി..."ഉഷാറില്ല " (സുഖമില്ല ) എന്നോ എന്തോ അവളുടെ മനോഹരമായ എന്നാൽ അവനിക്കു ഒട്ടും മനോഹരമല്ലാത്ത കന്നഡയില്‍ പറഞ്ഞു... ആ കന്നഡ കേട്ട് ബാക്കി അവൻ പൂരിപ്പിചെടുത്തു.

വിചാരിച്ചത് പോലെ തന്നെ തൊഴിൽ ഇല്ലാത്തവരുടെ എണ്ണം നാട്ടിൽ കൂടുന്നുണ്ട് എന്നത് വെറും വാക്കല്ലെന്ന്  വന്ന ആള്‍ക്കാരുടെ സൊറപറ ശബ്ദംകൊണ്ട് തന്നെ മനസ്സിലായി ...
പരിചയമുള്ള വല്ലവരും ഉണ്ടോ എന്ന് അവൻ കണ്ണോടിച്ചു നോക്കി പക്ഷെ ചുരിദാർ ധരിച്ച ഒന്നിനെയും കാണുന്നില്ലല്ലോ ??
ഹും ഞാനെന്തു മണ്ടന്‍!!  ഈ കാലത്തും ചുരിദാറോ അതും ബംഗ്ലൂരിൽ ?പെണ്‍ കുട്ടിയോളൊക്കെ   IT വല്കരിച്ചു ഡ്രെസ്സും ഹെയർ സ്റ്റൈലും ഇനിയും എന്തൊക്കെ കാണണം, എന്നവൻ മനസ്സിൽ പിറുപിറുത്തു.

വെളിച്ചെണ്ണ തേച്ചു മിനുക്കി നല്ല കറുത്ത മുടിയുള്ള ഒരു കൊച്ചു  മുന്നിൽ കൂടി പോയോ എന്നൊരു തോന്നൽ ...
അല്ല തോന്നൽ അല്ല പോയത് തന്നെ എന്ന മട്ടിൽ അവൻ വീണ്ടും ഒളികണ്ണിട്ട്  നോക്കി. ജീന്‍സും ടോപ്പും  തന്നെയാ ഇവളുടെയും വസ്ത്രം. എന്ത് ധരിച്ചാലും ഒരൊറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും ഇതൊരു മല്ലു കുട്ടി തന്നെ എന്ന്...

ദിവസങ്ങൾ കൊഴിഞു പോയ് അവൻ അറിയാതെ തന്നെ  ആയുസ്സും അതോടപ്പം ചുരുങ്ങി പോകുന്നുണ്ടായിരുന്നു!!

അവസാനം കഴിഞ ഇന്റര്‍വ്യുവിനു പാസായ ഓരോരുത്തരും ജോയിൻ ചെയ്യുന്നുണ്ട് പത്തു പേരെയാ എടുത്തത് .“സ്വപ്നവും പേറി അവരും യാന്ത്രിക ജീവിതം തുടങ്ങാൻ പോകുന്നു അല്ലെ?” എന്നു ചുണ്ടിൽ ചിരി ഒളിപ്പിച്ചു അവൻ  പറയുന്നുണ്ടായിരുന്നു.

ഇന്ന് ആ കുട്ടിയും ജോയിൻ ചെയ്തു ആ മല്ലൂസ് കുട്ടി !! എന്തോ അവൻ  ഒന്നും മിണ്ടിയില്ല “എന്തിനാ വെറുതെ ഞാൻ എന്റെ വില കളയുന്നത് അല്ലെ?? “ഇല്ലാത്ത വില“ എന്ന് ഓർത്തത് കൊണ്ടാവും ചുണ്ടിൽ വീണ്ടും ചിരി പൊട്ടി.ചിലപ്പോൾ പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഒലിപ്പിച്ചു നടക്കുന്ന പിള്ളേരെ പോലെ ആകേണ്ട എന്ന് കരുതിയാവും അവൻ അങ്ങനെ ചിന്തിച്ചത്.

പക്ഷെ  മസ്സിൽ പിടിച്ചു നിൽക്കാൻ അതിക നാൾ അവനു  പറ്റിയില്ല.ദിവസങ്ങൾക്കുള്ളിൽ  നല്ല സുഹുർത്തായി മാറുകയും ചെയ്തു ...എല്ലാം പരസ്പം പറയുന്ന രീതിയിൽ സുഹൃത്ത് ബന്ധം വളരാൻ ഏറെ സമയം ഒന്നും അവർക്കു വേണ്ടി വന്നില്ല.

ഒരു പാവം ഏറനാട്ടുകാരി പക്ഷെ പഠിച്ചതൊക്കെ ഇവിടെ തന്നെ അത് കൊണ്ട് അവനെക്കാളും കഴി വുള്ളവൾ എന്നർഥം!
ജോലി തിരക്കിനിടയിലും നല്ല ഒരു സുഹൃത്തുണ്ട്  എന്ന സമാധാനം അവനുണ്ടായിരുന്നു അവൾക്കുണ്ടോ എന്നവനറിയില്ല.

അവസാനത്തെ ഇ-മെയിലും വായിച്ചു ലപ്ട്ടോപ്പിന്റെ സ്ക്രീനിൽ കാണുന്ന മൂലയിലെ ഷഡ് ഡൌണ്‍ ബട്ടൺ മൗസ് കൊണ്ട് ക്ലിക്കി.മനസ്സല്ലാമനസ്സോടെ പതിയെ ശബദത്തിൽ വിൻഡോസ് പ്രോഗ്രാമുകൾ കണ്ണടക്കുന്നത് കാണുമ്പോൾ തന്നെ കൂടെ  ഒന്ന് കണ്ണടച്ചു കിടക്കാൻ അവനു തോന്നി...നാളെ സൺഡേ എന്ന സമാധാനം മാത്രമേ അപ്പോൾ  അവനുണ്ടായുള്ളൂ.
ഓഫീസിൽ നിന്നും അവളോടൊത്തിറങ്ങി.....അപ്പോഴേക്കും നാളത്തെ അവദി ദിവസം ആഘോഷിക്കാൻ റോഡിലേക്കിറങ്ങിയ അടിച്ച് പൊളി പയ്യന്മാരുടെ ബൈക്കുകൾ കൊണ്ട് എം ജി റോഡ്‌ നിറഞ്ഞിരുന്നു...

ആ തവിട്ടു നിറ കമ്പിളിക്കാരി അവന്റെ  അടുത്തേക്ക്‌ ഓടി വന്നു അവളുടെ മുഖത്ത് മാറി മാറി നോക്കി എന്നിട്ട് ബ്രോക്കെൺ ഇംഗ്ലീഷിൽ പറഞു ടേക്ക് സാർ ടേക്ക് സാർ ..ഗിവ് ടു യുവർ ഗേൾ ഫ്രെണ്ട്, മാം ടേക്ക് മാം ടേക്ക് മാം ഗിവ് ടു യുവർ ബോയ്‌ ഫ്രെണ്ട് !!റോസാ പൂവ് വാങ്ങാന്‍ വേണ്ടി പൂക്കാരി കുട്ടികൾ സ്ഥിരം ചെയ്യുന്ന പരിപാടിയാണിത്.എന്നും ഈ കാഴ്ച്ച കൌതുകത്തോടെ കാണാരുണ്ടായിരുന്നു  ഇന്നത് കുട്ടികൾ എന്നോട് തന്നെ പ്രയോഗിച്ചല്ലോ?

കയ്യിലേക്ക് വെച്ച് തന്ന റോസാ പൂവ് എന്ത് ചെയ്യണം എന്നറിയാതെ അവൻ ആകെ പരുങ്ങി അവനെക്കാൾ ഏറെ ചമ്മൽ അവളിൽ  അവൻ കാണുന്നുണ്ടായിരുന്നു.സ്വപനത്തില്‍ എന്ന പോലെ പൂവ്  അവളിലേക്ക് നീട്ടി ....അവൻ കൊടുത്ത റോസാപൂവ് അവൾ വാങ്ങിയ സന്തോഷത്തിലാണോ എന്നറിയില്ല ആ കമ്പിളിക്കാരി റോസപൂവ് പോലെ ചിരിച്ചു കൊണ്ടിരുന്നു.
എം ജി റോഡിലെ ചെത്ത് പയ്യന്മാരുടെ കാതടപ്പിക്കുന്ന ബൈക്കിന്റെ ശബ്ദം ആരോസരമായിരുന്ന അവനിന്നു അതൊരു ഒരു കല്യാണ കച്ചേരിയുടെ അനുഭൂതി !!

അങ്ങനെ പ്രണയിച്ചു കൊതി തീരും മുമ്പേ വീട്ടുകാരുടെ  നിര്‍ബന്ധത്തിനു വഴങ്ങി എല്ലാ കമിതാകളുടെയും അവസാനം പോലെ തന്നെ ഒരു മാറ്റവും ഇല്ലാതെ തന്നെ ഇവിടെയും സംഭവിച്ചു.
ജാതിയും മതവും നോക്കേണ്ടി വന്നില്ല പൊരുത്തം മാത്രം നോക്കണം. പൊരുത്തമില്ലെങ്കിൽ പോലും പോരുത്തപെട്ടു ജീവിക്കാൻ അവർ തയ്യാറായിരുന്നു. ആരെയോ ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി മാത്രം ഒരു പൊരുത്തം നോക്കൽ അതും നടന്നു പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു... കുടുംബക്കാർ വന്നു പന്തലിട്ടു ..സദ്യ വിളമ്പി...

അങ്ങനെ എല്ലാം ...എല്ലാം ഒരു സ്വപ്നം പോലെ കഴിഞ്ഞു ...രണ്ടാളുടെയും ലീവുകൾ തീർന്നത് അറിഞതേ ഇല്ല വീണ്ടും പഴയ തട്ടകത്തിലേക്ക് തന്നെ ...ഒരു ബാച്ചിലർ ആയി ബംഗ്ലൂർ നഗരം വിട്ട അവൻ ഒരു കുടുംബ നാഥന്റെ  കിരീടവും ചെങ്കോലും വെച്ചാണ് തിരിച്ചു വന്നത് .
തണുപ്പിന്റെ  ആലസ്യത്തിൽ ശിഖിരങ്ങളിൽ നിന്നും കൊഴിഞു പോകുന്ന ഇലകൾ പോലെ  പ്രിയതമയോടോത്തുള്ള ദിവസവും അങ്ങനെ യാന്ത്രികമായി കൊഴിഞു പോകുന്നത് അവൻ യാന്ത്രികമായി നോക്കി കണ്ടു.

ഓഫീസിൽ  പോകാനുള്ള ഒരുക്കത്തിനിടയിൽ എന്തോ ഒരു വല്ലായ്മ അവളിൽ അവൻ  കണ്ടു ,എന്താ എന്ന് ചോദിക്കാൻ തുനിയുമ്പോഴേക്കും അവൾ അവന്റെ  മാറത്തേക്ക് തല ചായ്ച്ച് വീണിരുന്നു !!
എന്ത് സംഭവിച്ചു എന്നറിയാതെ പരിഭ്രാന്തിയിൽ അവളെയും കൊണ്ട്  അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വണ്ടിയും കൊണ്ട് ചീറി പാഞ്ഞു ..എന്ത് ചെയ്യണം എന്നറിയാതെ ആരോട് പറയും എന്നറിയാതെ ...
ഒരു സമാധാനത്തിനു വേണ്ടി അമ്മയെ വിളിച്ചു കാര്യം പറഞ്ഞാലോ എന്ന് കരുതി വിളിച്ചു ....എന്താ മോനെ സുഖമല്ലേ ?അവളെവിടെ ? എന്നൊക്കെ അവൻ എന്തെങ്കിലും പറയുന്നതിനു മുമ്പെ അമ്മ ചോദിച്ചു തുടങ്ങി..അമ്മെ ഒന്നുമില്ല അവള്‍ക്കു പെട്ടെന്നൊരു തലകറക്കം ഇപ്പോൾ ഹോസ്പിറ്റലിലാണ് അമ്മയും  എന്നെ പോലെ  വിഷമിക്കും എന്ന് കരുതിയ  അവൻ ആകെ അമ്പരന്നു പോയി.ഒരു ചിരിയോടെ അമ്മ പറഞ്ഞു  കൊണ്ടേ ഇരുന്നു അവളോട്‌ ശരീരം ശരിക്കും നോക്കാൻ പറ മോനെ നല്ല പച്ച മാങ്ങയൊക്കെ കിട്ടോ മോനെ അവിടെ ??
എന്നൊക്കെ ചോദിക്കുമ്പോൾ അവനു കാര്യം പിടികിട്ടി ...ഞാൻ ഇത്ര വൈകിയാണോ കാര്യം   അറിയുന്നത്?പിന്നെ അങ്ങോട്ടുള്ള ദിവസങ്ങൾ അവള്‍ക്കു ആലസ്യത്തിന്റെയും അവനു ആകാംക്ഷയുടെയും ....

ദിവസങ്ങൾ പിന്നിട്ടു വയറ്റിൽ വളരുന്ന കുട്ടിക്ക് എന്തൊക്കെ ചെയ്യണം എന്ന് ഒരു മുത്തശ്ശിയെ പോലെ പറഞ്ഞു  കൊടുക്കാൻ അവൻ തുടങ്ങി ഇന്റർ നെറ്റിൽ നിന്നും പരതികൊണ്ടാണെങ്കിലും...

അതിനിടയിൽ നാട്ടിൽ നിന്നും അമ്മക്ക് സുഖമില്ല ഹോസ്പിറ്റലിലാണ് എന്ന് പറഞു അച്ഛൻ വിളിച്ചു ഒരു ശസ്ത്രക്രിയ ഹൃദയത്തിൽ കഴിഞതാണ് അതിന്റെ  വല്ല കാരണവും? എന്തോ അമ്മക്ക്   കാണണം എന്ന്,അവളെ ഒറ്റക്കാക്കി എങ്ങനെ പോകും എന്നതായി പിന്നെ ചിന്ത.  ഡോക്ടർ പറഞതാണ്  ദൂര യാത്ര ഒഴിവാക്കണമെന്ന്. 
അമ്മക്ക് ആണായിട്ടും പെണ്ണായിട്ടും നിങ്ങൾ ഒരൊറ്റ ആളല്ലേയുള്ളൂ ,മൂന്നാല് ദിവസത്തെ കാര്യമല്ലേ പോയ്‌ വാ എന്ന അവളുടെ സ്നേഹ സല്ലാപത്തിൽ  അവന്‍ വണ്ടി കയറി.

അമ്മയെ  കണ്ടു സമാധാനിപ്പിച്ചു കാര്യമായി ഒന്നുമില്ല 
തിരച്ചു വരാൻ ഒരുങ്ങുപോളും അവളുടെ കാര്യത്തിൽ ശ്രദ്ധ വേണം പിന്നെ കുറെ നാടൻ മരുന്നുകളുടെ ഒരു നീണ്ട കഥ തന്നെ അമ്മ പറയുന്നുണ്ടായിരുന്നു എല്ലാം മൂളി കേട്ട് മാത്രം ഇരുന്നു .
പ്രതീക്ഷിച്ച പോലെ ട്രെയിൻ ടിക്കെറ്റ് കിട്ടിയില്ല ഇനി ഒരൊറ്റ വഴിയെ ഉള്ളു ബസ്‌ ചുരം കേറി ഇഴഞു പോകുന്ന ബസ്‌ ...നാളെ മുതൽ ജോലിയിൽ കയറണം എമർജൻസി ലീവ് കഴിയും ഒന്നും ചിന്തിക്കാൻ നിന്നില്ല ബസ്‌ എങ്കിൽ ബസ്‌...
ഏതോ അടിച്ചു പൊളി പാട്ടിന്റെ  താളത്തിൽ  ബസ്‌ ചുരം കയറി കൊണ്ടേ ഇരുന്നു അവന്റെ സ്വപ്നവും അതോടപ്പം കയറുന്നുണ്ടായിരുന്നു. മയക്കത്തിലേക്ക് മെല്ലെ കണ്ണുകൾ അടഞ്ഞു .... എല്ലാം ഒരു നിമിഷ നേരം കൊണ്ട് തകിടം മറിഞ്ഞു ആ കണ്ണുകൾ എന്നന്നേക്കുമായി.....!!

രണ്ടു ബസ്സുകൾക്കു കഷ്ട്ടിച്ചു പോകാൻ മാത്രം വീഥി ഉള്ള റോഡിൽ സ്വപ്നങ്ങൾ  ഇല്ലാത്ത ഒരു ഡ്രൈവർ അതി സാഹസികമായി ഓവർ ടേക്ക് ചെയ്തതാണ് എന്നാ പ്രാഥമിക നിഗമനം എല്ലാ സ്വപ്നവും ആ ചുരത്തിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞു വീഴാൻ അതിക സമയം വേണ്ടി വന്നില്ല.  ഉറക്കമായത് കൊണ്ടോ ആവോ സ്വപ്നം പോലെ തന്നെ അതിലെ യാത്രികർ ആരും നിലവിളിച്ചില്ല !!അതിനു സമയം ഉണ്ടായില്ല അപ്പോഴേക്കും എല്ലാം കത്തി അമർന്നിരുന്നു...

പ്രിയതമനെ കാത്തിരുന്ന അവൾക്കു കിട്ടിയ വാർത്ത അവളെ എന്തന്നില്ലാത്ത ഒരു അന്ധതയിലേക്കു കൊണ്ട് പോയ്‌ ...വയറ്റിൽ വളരുന്ന ചോര ? എന്റെ  ഭാവി ? ഇനി എന്ത് ?എന്ന വളഞ ചോദ്യ ചിന്ഹം മാത്രം അവളുടെ മുന്നിൽ  നിവർന്നു നിന്നു!

ആശുപത്രി കിടക്കയിൽ നിന്നും ആശുപത്രി കിടക്കിയിലേക്ക് ആ അമ്മ വീണ്ടും എത്തിപെട്ടു.
എന്റെ പൊന്നുമോൻ ഞാൻ കാരണം എന്ന് ആ അമ്മ പിറുപിറുത്തു കൊണ്ടേ ഇരുന്നു ..
അപ്പോളും ഒരു കാര്യം മാത്രം ഉള്ളത് അവന്റെ ചോര ദൈവം ഭൂമിയിൽ വിട്ടേച്ചു പോയിട്ടുണ്ടല്ലോ എന്ന സമാധാനം മാത്രം!!

ദിവസങ്ങൾ വീണ്ടും കഴിഞു എല്ലാം മറക്കാൻ ശ്രമിക്കുന്നു പക്ഷെ ആർക്കും ഒന്നും മറക്കാൻ പറ്റാത്ത അവസ്ഥയിൽ .
പെട്ടന്നൊരു ദിവസം യാദ്രിചികമായി ഒരു ഫോൺ വിളി, അമ്മെ... ഇത് ഞാനാ എന്ന് അവൾ പറഞതും ഒരു കുറ്റബോധത്തോടെ എന്ത് പറയണം എന്നറിയാതെ ആ അമ്മ .....?
ഞാൻ ഇന്നലെ വന്നു ഇപ്പോൾ ഹോസ്പിറ്റലിൽ നിന്നുമാണ് വിളിക്കുന്നത്‌ ...എന്ത് പറ്റി മോളെ ഞാൻ അങ്ങോട്ട്‌ വരണോ എന്ന് ചോദിച്ച ആ അമ്മയുടെ കാതുകൾക്കു വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ അവൾപ്രതികരിച്ചു... 
"ഒന്നും പറ്റിയില്ല എന്തെങ്കിലും പറ്റാതിരിക്കാൻ വേണ്ടിയാണ് വന്നത്" !!
എനിക്കും ഒരു സ്വപ്നമുണ്ട്!! എനിക്കും ജീവിക്കണം !! എന്നൊക്കെ അവൾ പറയാതെ തന്നെ അവളുടെ പ്വരുക്കൻ വക്കുകളിൽൽ നിന്നും അമ്മ വായിച്ചെടുത്തു ....
മോളെ നീ ചെയ്യരുത് നീ അതിനെ കൊല്ലരുത് കൊല്ലരുതേ ...മോളെ ...എന്റെ  മകനെ ഓര്‍ത്തെങ്കിലും മോളെ നീ കൊല്ലരുതേ ...!! എന്ന് ഒരൊറ്റ മകൻ നഷ്ടപ്പെട്ട വേദനയിൽ ഹൃദയം പൊട്ടി ആ അമ്മ പരിസരം മറന്നു പോട്ടിക്കരയുംപോൾ സമാധാനിപ്പിക്കാൻ പോലും ആരും ഇല്ലാതെ... അപ്പോഴേക്കും മാതൃത്വങ്ങൾ  അവിടെ മരിച്ചു വീണിരുന്നു!!


59 comments:

  1. ഇത് കഥയുടെ ഗണത്തിൽ പെടുത്താമെങ്കിൽ എന്റെ ആദ്യത്തെ കഥ!! ബേപ്പൂർ സുൽത്താന്റെ “പാത്തുമ്മാന്റെ ആടും,ബാല്യകാല സഖിയും” മാത്രമാണു ഞാൻ വായിച്ച കഥകൾ പിന്നെ ബ്ലോഗിൽ കൂടി സുഹുർത്തുക്കൾ എഴുതുന്ന നല്ല അസ്സൽ ജീവിതാനുഭവം കഥാവൽകരിച്ചപ്പോളും വായിക്കാറുണ്ട്.....ഇതിൽ വല്ല തെറ്റുകളും ഉണ്ടെങ്കിൽ എന്റെ പ്രിയ സുഹുർത്തുക്കളോട് തിരുത്താൻ സ്നേഹത്തോടെ അപേക്ഷ...

    ReplyDelete
  2. ആദ്യത്തെ കഥ തന്നെ തകര്‍ത്തു.. ഒരുപാടിഷ്ടായി keep on writing ..all de best

    ReplyDelete
  3. ആദ്യ കഥ എന്നാ നിലയില്‍ തരക്കേടില്ല.
    അക്ഷരത്തെറ്റുകള്‍ ധാരാളം
    മറഞ്ഞ,ബാംഗ്ലൂര്‍, ഇന്‍റര്‍വ്യൂ , സുഹൃത്ത് , വിചാരം.....

    ഈ വാക്യം ......"രാവിലെ ഓഫീസിൽ പോകുമ്പോളും വൈകിട്ട് വരുമ്പോളും കാണുന്ന ഒരു നിത്യ കാഴ്ചയായി എന്നും അവന്റെ മുന്നിൽ കാണുന്ന ഒരു കൌതുകമുള്ള കാഴ്ച എന്നതിനുപരി ഒന്നും അതിൽ കണ്ടില്ല." ?????

    "പക്ഷെ ജയനെ പോലെ മസ്സിൽ പിടിച്ചു നിൽക്കാൻ അതിക നാൾ അവനു പറ്റിയില്ല " ഈ തരം റഫറല്‍ നര്‍മ്മം കഥക്ക് ചേരുന്നതാണോ?

    താങ്കള്‍ക്കു മികച്ച കഥകള്‍ എഴുതാനാകും.... ആശംസകള്‍.

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായം തന്നതിനും,തെറ്റുകൾ കാണിച്ചു തന്നതിലും നന്ദി!!

      Delete
  4. ഈ കഥയില്‍ തിരുത്താന്‍ ഒരു പാടുണ്ട് .അക്ഷരത്തെറ്റ് ,വാചകങ്ങള്ളിലെ പിശകുകള്‍ ,ഘടനയിലെ തെറ്റുകള്‍ ,കഥാഗതിയില്‍ വരുന്ന അലോസരങ്ങള്‍ അങ്ങനെ ..ധാരാളം വായിക്കുക ,എഴുതുക ,,

    ReplyDelete
    Replies
    1. തീർച്ചയായും...നന്നാക്കാൻ ശ്രമിക്കും..

      Delete
  5. പറയേണ്ട കഥ തന്നെ.
    പിന്നെ സിയാഫ് പറഞ്ഞത് തന്നെ പറയാനുള്ളൂ... ഇനിയും കഥകള്‍ വായിക്കുക. എഴുതുക.

    ReplyDelete
  6. കൊള്ളം എന്ന് ഞാൻ പറയും
    ഒരു നല്ല കാര്യത്തിനായുള്ള ചില നന്മകൾ ഇതിൽ പറഞ്ഞു
    കാലികമായ ചില സമ്പവങ്ങൾ ഇങ്ങനെ അതിന്റെ സാധരണയിൽ എഴുതിയത് നന്നായി ,
    ആശംസകൾ

    ReplyDelete
  7. കഥ വല്യ കുഴപ്പമില്ല...നന്നായി തന്നെ പറഞ്ഞു....
    എഴുത്ത് തുടരുക...

    ആശംസകള്‍..

    ''അപ്പോഴേക്കും മാതൃത്വങ്ങൾ അവിടെ മരിച്ചു വീണിരുന്നു!!''

    അവസാന വരികള്‍ക്ക് എക്സ്ട്രാ മാര്‍ക്ക്...

    ReplyDelete
    Replies
    1. ഖാദു,അപ്പോൾ തുടരാം..അല്ലെ..

      Delete
  8. എന്‍റെ ആദ്യ കഥ ഇതുപോലെ പ്രസിദ്ധീകരിച്ചാല്‍ നാട്ടുകാര്‍ എന്നെ ഓടിച്ചിട്ട്‌ വെട്ടും..
    ഈ ഒരു കഥയില്‍ നിന്നാണ് തുടക്കമെങ്കില്‍ ആര്‍ക്കും ചങ്കില്‍ കൈ വെച്ച് പറയാം "ഒരു കഥാകാരന്‍ ഇതാ ഇവിടെ പിറന്നിരിക്കുന്നു" എന്ന്..
    കാരണം ആദ്യ കഥ എന്ന നിലക്ക് അത്രയ്ക്ക് നന്നായിട്ടുണ്ട്.. :)
    kannurpassenger.blogspot.com

    ReplyDelete
  9. കഥ പറയുന്ന ആള്‍ ഇടയ്ക്കു മൈക്ക് കൈമാറിയ പോലെ തോന്നി. നല്ല തീം .ആശംസകള്‍.

    ReplyDelete
    Replies
    1. ഉദയപ്രഭൻ...എനിക്കും തോന്നി...അത് എഡിറ്റ് ചെയ്തിട്ടുണ്ട്.

      Delete
  10. ആദ്യത്തെ കഥ തന്നെ ഒരു ഒന്നൊന്നര കഥയായി.... (നീളം കൂടിയോ എന്നൊരു സംശയം)....

    തുടരുക ... ആശംസകൾ... ഭാവുകങ്ങൾ....

    ReplyDelete
    Replies
    1. സമീർ ഭായ്...നീളം ചുരുക്കാൻ ഒരു പാട് നോക്കി...എന്തൊ എനിക്ക് പറ്റിയില്ല...ആദ്യമായത് കൊണ്ടാകും...നന്ദി!!

      Delete
  11. ഇതാണ് ഞമ്മ പറഞ്ഞ കഥ. ഇതാണ് കഥ. കലക്കി മുത്തേ... {അക്ഷരത്തെറ്റുകള്‍ എഡിറ്റ്‌ ചെയ്യുക.. തിടുക്കപ്പെട്ടു പോസ്റ്റ്‌ ചെയ്യാതെ ഒന്ന് രണ്ടു പ്രാവശ്യം വായിച്ചു നോക്കുക.}

    ReplyDelete
    Replies
    1. റാഷി...നന്ദി...എനി അടുത്ത് എന്തെങ്കിലും എഴുതിയാൽ ആദ്യം നിന്നെ കാണിക്കും..എന്നിട്ടെ ഞാൻ പോസ്റ്റ് ചെയ്യു..

      Delete
  12. തുടക്കം എന്ന നിലയില്‍ നന്നായി എന്നാണ് ഞാന്‍ കാണുന്നത്.
    ആശയത്തെക്കുറിച്ച് പറഞ്ഞാല്‍ ഷബീറിന്റെ മാറ്റ് കുറിപ്പുകളുമായി നോക്കുമ്പോള്‍ താഴെ എന്നും ഞാന്‍ പറയും. ഒന്നുകൂടി ഒതുക്കുകയും ചുരുക്കയും ചെയ്‌താല്‍ കൂടുതല്‍ നന്നാവും.

    "ജോലി തിരക്കിനിടയിലും നല്ല ഒരു സുഹുർത്ത് ഉണ്ട് എന്ന സമാധാനം അവനിക്കു ഉണ്ടായിരുന്നു അവൾക്കുണ്ടോ എന്നവനറിയില്ല."
    ഇതില്‍ 'സുഹുർത്ത് ഉണ്ട് എന്ന'തിനു പകരം സുഹൃത്തുണ്ടെന്ന എന്നും 'അവനിക്കു ഉണ്ടായിരുന്നു' എന്നതിന് അവനുണ്ടായിരുന്നു എന്നും ആക്കിയാല്‍ കുറച്ചുകൂടി നന്നായി തോന്നില്ലേ? ഇത്തരം ചില നിര്‍ദേശങ്ങളാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്.
    കഥ തുടരട്ടെ.
    ആശംസകള്‍.

    ReplyDelete
    Replies
    1. റാംജി എട്ടാ...വിലപ്പെട്ട അഭിപ്രായത്തിനു നന്ദി....നിങ്ങൾ പറഞ പോലെ മാറ്റിയിട്ടുണ്ട്..

      Delete
  13. വേദനിപ്പിച്ചല്ലോ. മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്ന പരിണാമം. അക്ഷരതെറ്റുകള്‍ തിരുത്തുക.

    ReplyDelete
    Replies
    1. ഭാഗ്യം ഞാൻ സന്തീഷിച്ചു....ആരിഫ് ക്കാ നന്ദി!! വന്നതിനും അഭിപ്രായം പരഞതിനും,തെറ്റുകൾ കാണിച്ച് തന്നതിലും...

      Delete
  14. ആദ്യത്തെ കഥ തന്നെ ഒരുപാടിഷ്ടായി...കഥ തുടരട്ടെ...ആശംസകള്‍.

    ReplyDelete
    Replies
    1. നാന്മണ്ടൻ...അപ്പോൾ എന്നെ സഹിക്കാൻ തന്നെ തീരുമാനിചല്ലേ...

      Delete
  15. തുടക്കം ഉജ്ജ്വലമായി. മുന്നേറുക. എല്ലാവിധ ആശംസകളും...

    ReplyDelete
  16. പടന്നക്കാരാ .. കഥ ഒത്തിരി ഇഷ്ട്ടപെട്ടു .. ഒരു അമ്മയുടെ വേദന ക്യാന്‍വാസില്‍ പകര്‍ത്തിയ രീതി നന്നായി .കുറച്ചു അക്ഷരത്തെറ്റുകളും ഉണ്ട് കേട്ടോ .. പിന്നെ ചില വാക്കുകള്‍ ഒരു പാട് തവണ ഉപയോഗിച്ചിരിക്കുന്നു അത് അടുത്ത കഥയില്‍ ഒഴിവാകുമല്ലോ ..

    വീണ്ടും വരാം ... സ്നേഹാശംസകളോടെ ..

    ആഷിക് തിരൂര്‍..

    ReplyDelete
  17. സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും തീര്‍ക്കും ചില കഥകള്‍
    ഇതിന്റെ അവതരണരീതി മികച്ചുനിക്കുന്നത് കഥ പറഞ്ഞുനിര്‍ത്തിയ അവസ്ഥയുടെ ഭംഗി കൊണ്ടാണ്.
    എനിക്കങ്ങനെ തോന്നി.
    ഇനിയും എഴുതുക മികച്ച രചനകള്‍
    വരാം.

    ReplyDelete
    Replies
    1. നന്ദി....ഞാൻ എഴുതും പിന്നീട് നിർത്താൻ പറയരുത്...

      Delete
  18. കഥയും വഴങ്ങുന്നു പടന്നക്കാരന്...കൂടുതല്‍ വരട്ടെ.

    ReplyDelete
    Replies
    1. ഷാജി ഭായ്...നന്ദി..

      Delete
    2. യഥാര്‍ത്ഥ ജീവിതത്തിന്റെ ഉള്ളറ കളിലേക്ക് കഥയെ കൊണ്ടെത്തിച്ചു നടന്നു കൊണ്ടിരിക്കുന്ന സംഭവം സര്‍വ വിധ മംഗളങ്ങളും ഇനിയും എഴുതുക ആശംസകള്‍

      Delete
  19. നീ എഴുതെടാ എഴുത്.
    വായിച്ചിട്ട് കുളം തോണ്ടാനല്ലേ എന്നെപ്പോലുള്ള മന്ദബുദ്ധികള്‍

    കഥയിലെ ഡയലോഗ് നാടകത്തിലെ ഡയലോഗ് പോലെ ആവാതിരിക്കാന്‍ ശ്രദ്ധിക്കൂ.
    അവസാന ഡയലോഗിന്റെ കാര്യാ.

    @പൊട്ടന്‍: :> പോസ്റ്റില്‍ അക്ഷരത്തെറ്റ് പാടില്ല കമന്റില്‍ ആവാം എന്നാണോ?
    'അതികം' അല്ല. അധികം അല്ലേ?

    ReplyDelete
    Replies
    1. കണ്ണൂരാന്‍,

      ഞാന്‍ ഇത് അപ്പോള്‍ തന്നെ കണ്ടതാണ്. കഥാകാരന്റെ വരികളുടെ തന്നെ കോപി ആണ്. അതില്‍ ഞാന്‍ കയറി അക്ഷരത്തെറ്റ് തിരുത്താണോ?

      അപ്പോഴും ഇപ്പോഴും എപ്പോഴും ഞാന്‍ അല്പം Dilemma-യില്‍ ആണ്.
      കഥയുടെ ഭാഗം ഉദ്ധരിക്കുമ്പോള്‍ അക്ഷരത്തെറ്റു തിരുത്തിയാണോ ഉദ്ധരിക്കേണ്ടത്?

      Delete
  20. കഥ വായിച്ചു. കുഴപ്പമില്ലാതെ പറഞ്ഞിരിക്കുന്നു,,,, ആദ്യ ഭാഗങ്ങള്‍ ആവര്‍ത്തന വിരസതയുണ്‌ടാക്കിയെങ്കിലും അവസാന ഭാഗം തന്‍മയത്തത്തോടെ പറഞ്ഞിരിക്കുന്നു. അക്ഷര തെറ്റുകളും, പ്രയോഗങ്ങളില്‍ കാണുന്ന ചില പാളിച്ചകളും തിരുത്തി ഒന്ന് കൂടി എഡിറ്റിങ്ങിന്‌ വിധേയമാക്കിയാല്‍ മികച്ച്‌ നിന്നേനെ ഈ കഥ, ആശംസകള്‍ !!! വീണ്‌ടും എഴുതുക... ഭാവിയുണ്‌ട്‌ :)

    ReplyDelete
  21. പ്രിയപ്പെട്ട ഷബീര്‍,
    കഥ കൊള്ളാം...! പഠിച്ച പണി പതിനെട്ടും നോക്കി...കന്നഡ ഇപ്പോഴും എനിക്ക് വഴങ്ങുന്നില്ല.എന്നാലും, വേണ്ടാന്നു വെച്ചിട്ടില്ല.
    ഈ ഉദ്യാനനഗരിയിലെ റോസാപൂക്കള്‍ എന്നെ വല്ലാതെ മോഹിപ്പിക്കുന്നു.
    അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണം, കേട്ടോ! ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  22. നന്നായ് പറഞ്ഞു .ആശംസകൾ.

    ReplyDelete
  23. പടന്നക്കാര ....
    കഥ എഴുത്തില്‍ ഒരു തുടക്കകാരന്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും സംഭവിക്കുന്നത് തന്നെയാണ് താങ്കള്‍ക്കും സംഭവിച്ചത്. അതായത് കഥാഘടനയെ ഉചിതമാം വിധം കൂട്ടി യോജിപ്പിച്ചു കഥക്ക് ഒഴുക്കും വായനാ സുഖവും ഉണ്ടാക്കുന്ന രീതി. അതിനിയും പഠിക്കാനുണ്ട്. അത് പോലെ നിരവധി അക്ക്ഷര തെറ്റുകള്‍ വായനയില്‍ കല്ലുകടിയായി. ഒന്ന് കൂടി റീ എഡിറ്റ്‌ ചെയ്തു കയറ്റി നോക്കൂ. കഥാപ്രമേയം കൊള്ളാം. ഈ തെറ്റുകള്‍ എന്റെ ബ്ലോഗ്ഗിലെ പഴയ പോസ്റ്റുകളിലും താങ്കള്‍ക്കു കാണാം. അത് പതുക്കെ പതുക്കെ ശരിയായി വരും.(ഇതില്‍ നിന്ന് ഞാന്‍ നൂറു ശതമാനം ശരിയായി എന്നര്‍ത്ഥമില്ല) തുടര്‍ന്നും കഥ എഴുതി കൊണ്ടേ ഇരിക്കുക. നന്നായി വരും. വായിക്കാനും വിമര്‍ശിക്കാനും ഞങ്ങള്‍ ഇവിടെയുണ്ട്. വീണ്ടും വരാം. ആശംസകള്‍

    ReplyDelete
    Replies
    1. വേണുവേട്ടാ...നന്ദി...വിലപ്പെട്ട അഭിപ്രായത്തിനു...

      Delete
  24. അക്ക്ഷര തെറ്റുകള്‍ എന്നത് അക്ഷര തെറ്റുകള്‍ എന്ന് തിരുത്തി വായിക്കൂ

    ReplyDelete
  25. അനുവാചകന് മടുപ്പ് അനുഭവിക്കാതെ അവസാനംവരെ വായിച്ചെത്തിക്കാനുള്ള
    ആകര്‍ഷണം സൃഷ്ടിച്ചു എന്നതാണ് ഈ രചനയുടെ ഗുണം.ശൈലിയാണ് അതിന്
    പ്രധാന പങ്കുവഹിച്ചത്.എല്ലാവരും പറഞ്ഞപോലെ അക്ഷരത്തെറ്റുകള്‍ കല്ലുകടി
    യായി മാറുന്നു.ശ്രദ്ധിച്ചാല്‍ തീര്‍ച്ചയായും ചെറുകഥാരംഗത്ത് ശോഭിക്കും.
    ബസ്സ് കൊക്കയില്‍ മറിഞ്ഞ് കത്തിയമരുന്നതോടെ കഥ അവസാനിപ്പിച്ചെങ്കില്‍,...
    ബാക്കി വായനക്കാരന് വിടുക....എന്‍റെ ഒരു എളിയ അഭിപ്രായം മാത്രം.....
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ...നന്ദി...ശ്രദ്ധിക്കും...

      Delete
  26. പ്രീയ ഷബീര്‍ .. എഴുതുക . ഇനിയുമിനിയുമെഴുതുക
    കനലാക്കി വാക്കുകളെ ഉരുക്കുക ..
    കഥയുടെ നോവ് വരികളിലുണ്ട്
    മാതൃതത്വത്തിന്റെ വിങ്ങല്‍ ..
    പക്ഷേ അവളിലൂടെയുള്ള ചിന്തകള്‍
    അവളെ പ്രേരിപ്പിച്ചത് എന്താകും ..
    സ്വന്തം രക്തം കൂടിയാണ് ഒഴിഞ്ഞു പൊകുന്നത്
    എന്നറിയാതെ കാട്ടി കൂട്ടുന്ന ചിലതുകളുടെ ആകെ തുക ..
    മറഞ്ഞു പൊയ സ്നേഹത്തെ പുല്‍കാന്‍ ദൈവം
    കൊടുത്തത് എരിഞ്ഞുടച്ചവള്‍ക്ക് മാപ്പുണ്ടൊ ..
    കാലം സാക്ഷി . "ശരി " എന്നത് വ്യക്തിപരമാണല്ലൊ അല്ലെ ?
    അപ്പൊളെതു ശരി ഏതു തെറ്റ് . കാലം മാപ്പ് കൊടുക്കട്ടെ ..
    കഥയേ , കഥാ പശ്ഛാത്തലത്തെ കുറച്ചു കൂടി
    നന്നാക്കാമായിരുന്നുന്ന് തോന്നിയേട്ടൊ...
    കഥയുടെ കൈവഴികളില്‍ നിലക്കാത്ത മഴയാവട്ടെ ..
    എഴുതുക .. എഴുതി എഴുതി ദീപമാകുക ,
    സ്നേഹാശംസകളൊടെ .. റിനി ..

    ReplyDelete
  27. എഴുത്തിന്റെ മൂര്‍ച്ച കൂട്ടാന്‍ മറ്റുള്ളവര്‍ പറയുമ്പോള്‍ ഞാന്‍ പറയുന്നു എഴുതി കൊണ്ടേ ഇരിക്കുക എല്ലാം താനെ ശരിയാകും എഴുത്ത് നിര്‍ത്തരുതേ

    ReplyDelete
  28. ആദ്യ കഥ നന്നായിട്ടുണ്ട്. ഇനിയും എഴുതക.ചില പോരായ്മകള്‍ മുന്‍പ്‌ വന്നവര്‍ ചൂണ്ടി കാണിച്ചത്‌ കൊണ്ട് ഞാന്‍ അവയിലേക്ക് കടക്കുന്നില്ല.
    ആത്മവിശ്വാസത്തോടെ കൂടതല്‍ എഴുതുക ഭായീ...

    ReplyDelete
  29. വളരെ നന്നായിട്ടുണ്ട് .പിന്നെ ...ഒന്നുമില്ല നന്നായിരിക്കുന്നു.ഞാന്‍ ഇപ്പോളാണ് താങ്കളുടെ ബ്ലോഗ്‌ ശ്രദ്ധിക്കുന്നത് .അത് താങ്കളുടെ കുഴപ്പം അല്ല,എന്റെ കുഴപ്പെന്നും ഞാന്‍ പറയില്ല,വളരെ വൈകിപ്പോയി

    ReplyDelete
  30. കഥ ഒരുപാട് ഇഷ്ട്ടമായി... കഥയുടെ അവസാനം വരെ വായിക്കാന്‍ എനിക്ക് തോന്നിയത്‌ കഥയുടെ വിജയം തന്നെയാണ് .. വിജയാശംസകള്‍ നേരുന്നു ..

    ReplyDelete
  31. ആശയം നല്ലതായിരുന്നു...പക്ഷെ കഥയുടെ ഒഴുക്ക് എവിടെയോ നഷ്ടപെടുന്നു...ആദ്യത്തില്‍ നിന്നും അവസാനത്തിലേക്ക് എത്തുംപോളെക്കും കഥയുടെ കാവ്യ ഭംഗി എവിടെയോ ചോര്‍ന്നു പോയി...ഒരുപക്ഷെ എന്‍റെ വായനയുടെ കുറവായിരിക്കാം...അക്ഷരതെറ്റുകള്‍ തിരുത്തു...ആദ്യ സംരഭം എന്നാ നിലയില്‍ അഭിനന്ദിക്കാതെ പോകുക വയ്യ...ആശംസകള്‍ പടന്നക്കാരാ...:)

    ReplyDelete
  32. ഇഷ്ടപെട്ടു പടന്നക്കാരാ... തുടക്കം കൂടുതൽ നന്നായിരുന്നു...

    ReplyDelete
  33. തുടക്കം ഉഗ്രന്‍!!..,! യാഥാര്‍ത്ഥ്യം തൊടുന്ന കഥ.. പക്ഷെ അവസാനിപ്പിക്കാന്‍ എന്തോ തിരക്കുള്ളപോലെ തോന്നി..:P

    ReplyDelete