എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Saturday, April 28, 2012

അല്ലാഹു എന്ന നാമം വീണ്ടും തക്കാളിയിയില്‍,ശിവനാകട്ടെ പാമ്പിന്റെ മണ്ടയിലും!!!

മാസങ്ങള്‍ക്ക് മുമ്പ് പരമശിവന്‍ ആകാശഗോപുരത്തില്‍ നിവര്‍ന്നു നിന്നതും പതിനായിരങ്ങള്‍ ലൈക്കും ഷയറും ചെയ്ത് വന്‍ വിജയമാക്കിയ ഫോട്ടോ ഫൈസ് ബുക്കില്‍ നിന്നും കെട്ടടങ്ങിയതേയുള്ളൂ.പിന്നാലെ ഒരു സുഹുര്‍ത്ത് സാക്ഷാല്‍ കേരളത്തിന്റെ "യുവ കിഴവന്‍" മാരുടെ രോമാഞ്ചമായ "ഷക്കീല താത്തയെ" കേരളത്തിന്റെ കായലിനു മുകളിലുള്ള മേഘത്തിനുള്ളില്‍ കേരളക്കരയിലെ ഭക്തന്മാരെ മാടിവിളിക്കുന്ന കിടിലന്‍ ഒരു ഫോട്ടോയും ഇതേ ഫൈസ് ബുക്കിലെ ഗ്രൂപ്പുകളിലും വാളുകളിലും പോസ്റ്റിയപ്പോള്‍ മാത്രമാണു “ഹര ഹര മഹാ ദേവാ“...എന്ന് നാനാജാതി ഭാഷക്കാര്‍ കണ്ണും പൂട്ടി അടിക്കുന്നതിനു  ശിവ ഭക്തന്മാരില്‍ ശമനമുണ്ടായത്.
ആ ഹര ഹര വിളി ഇതാ ഇതിലുണ്ട്,കൂടെ ഷക്കീലാത്തയും.

തക്കാളിയില്‍ “അല്ലാഹു”


കുബേര്‍കുഞ്ചിയും അറബി മാന്ത്രികകച്ചവടവും പൊടിപൊടിക്കാന്‍ ചാനലുകളിലെ ആധുനിക രീതി   ഒരു വശത്ത് നടക്കുമ്പോള്‍ അവരുടെ പിന്തുടര്‍ച്ചക്കാരാവേണ്ടവര്‍ ഇതാ ഫൈസ് ബുക്കില്‍ തക്കാളി,തേങ്ങ,മാങ്ങ,ചക്ക,പമ്പിന്റെയൊക്കെ ഫോട്ടോയും അതിലെ അല്ലാഹുവിന്റെ നാമവും,ശിവന്റെ  ചിത്രവുമായി എല്ലാ അന്ധ വിശ്വാസികളും നടത്തുന്ന “യാത്രകള്‍” പോലെ ഫൈസ്ബുക്കിലും ചിലവില്ലാതെ യാത്രകള്‍ നടത്തുന്നു.
ഒരു യാത്രയുടെ ചരിത്രം ഇതിലുണ്ട്.

ദിനേന ചുരുങ്ങിയത് ഒരു മൂന്നു  തക്കാ‍ളി,ചക്ക,മാങ്ങ ഫോട്ടോയെങ്കിലും കാണാത്തവര്‍ ഈ ഫൈസ് ബുക്ക് ലോകത്തുണ്ടാവില്ല.   എന്തു ചെയ്യണമെന്നറിയാതെ മാപ്പിള ഫൈസ്ബുക്ക് ചെക്കന്മാര്‍  തെരുവില്‍ രാഷ്ട്രീയക്കാര്‍  മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന പോലെ സകല മാപ്പിള സ്പിരിറ്റും തൊണ്ടയില്‍ ആവാഹിച്ച്   ആകാശം മുട്ടെ ഉയരത്തില്‍ തക്ബീറുകള്‍ വിളിക്കാന്‍ പറ്റാത്ത വേദന കമന്റുകളായി ഇപ്പടി കൊടുക്കും "Allahu Akbar"-ദൈവം വലിയവന്‍) എന്നര്‍ഥത്തില്‍ . പിന്നെ എണ്ണമറ്റഷയറും അത്രതന്നെ ലൈക്കും പിന്നെ ഒന്നു രണ്ട് ദിവസത്തേക്ക് സകല ഗ്രൂപ്പുകളിലും ചുറ്റിക്കറങ്ങി അതൊരു സൈഡാകുമ്പോള്‍ അടുത്തത് ഉടനെ വരും.
ശിവന്‍ പാമ്പിന്റെ മണ്ടയില്‍

തങ്ങള്‍ പഠിപ്പിക്കുന്ന ദൈവ സങ്കല്‍പ്പങ്ങള്‍ക്കു തികച്ചൂമെതിരാണു ഇത്തരം കോപ്രായങ്ങള്‍.ദൈവ സങ്കല്‍പ്പം ഇത്തരം തരം താണ രീതിയില്‍ കൊണ്ടെത്തിക്കാ‍ന്‍ കിണഞു ശ്രമിക്കുന്നവര്‍ നേതാക്കന്മാരായുള്ളവരൂടെ അനുയായികള്‍ ഇത് ചെയ്തില്ലെങ്കില്‍ എന്ത് അത്ഭുതമല്ലെ?
ഹോദരന്മാരെ ദൈവത്തെ കാണണമെങ്കില്‍ നിങ്ങള്‍ തക്കാളിയിലുള്ള വരകളെ നോക്കണ്മെന്നില്ല പകരം തക്കാളിയെങ്ങനെ ഭൂമിയില്‍ ഉണ്ടാക്കപ്പെട്ടു എന്നു ചിന്തിച്ചാല്‍ പോരെ.
ഖുറാനില്‍ വളരെ വ്യക്തമായി പറഞിട്ടുണ്ട് ദൈവത്തെ കാണണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കൈവിരലടായാളം നോക്കുക,നിങ്ങള്‍ ഒട്ടകത്തിലേക്കു നോക്കുക,നിങ്ങള്‍ പര്‍വ്വതങ്ങളിലേക്കു നോക്കുക .എന്നൊക്കെയുള്ള ഖുറാനിക വചനങ്ങള്‍ സ്വന്തമായി ഉള്ള ഒരു സമൂഹം ഇത്തരം പൊട്ടപോയത്തങ്ങളുടെ പിറകെ പോകുമ്പോള്‍ അത്തരം ഫോട്ടോകള്‍ കാണുമ്പോള്‍ ഓര്‍മവരുന്നത് “കുറുന്തോട്ടിക്കും വാതമുണ്ടാകും”!!
ഇത്തരം ഫോട്ടോകള്‍ക്കു കമന്റിട്ടത് കൊണ്ടോ അതിനെ പ്രകീര്‍ത്തിച്ചത് കൊണ്ടൊ സത്യത്തില്‍ അത്തരക്കാര്‍ ചെയ്യുന്നത് വെറും കോമാളിക്കളിമാത്രമാണു.

“ഹത്തര്‍“  കോരിയെടുക്കാ‍ന്‍ വന്ന (അന്ധ) വിശ്വാസികള്‍


ഇതെഴുതാന്‍ കാരണമായ നൌഷാദ് വടക്കീലിനോട് നന്ദി...


Sunday, April 22, 2012

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...


മനുഷ്യന്‍ ഭൂമിയില്‍ ജനിച്ച് വീഴുന്നത് തന്നെ ഒരു യാത്ര കഴിഞാണ് മാതാവിന്റെ ഗര്‍ഭാശയത്തില്‍ നിന്നും  പോക്കിള്‍കൊടി വിട്ടുള്ള യാത്ര.
എനി ഇവിടുന്നു പോകേണ്ടതും ഒരു യാത്രക്കരാനെ പോലെ തന്നെ.എല്ലാം കയ്യിലൊതുക്കുമെന്നു വിരലുകള്‍ കൂട്ടിപിടിച്ച് കൈ വെള്ളയിലൊതുക്കി ഭൂമിയില്‍ പിറന്നവന്‍ അതെ കൈ മലര്‍ത്തി പോകുന്ന യാത്ര.
ജനനം മുതല്‍ മരണം വരെയുള്ള ചെറിയ കാലത്തില്‍ ചെയ്യുന്നത് വേറൊരു സാഹസികയാത്ര.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള സര്‍ക്കസ്കാരന്റെ കയറിലെ നടത്തം പോലുള്ള യാത്ര.

ആയിരക്കണക്കിനു യാത്രാവിവരണങ്ങള്‍ സാഹിത്യകാരന്മാരും ബ്ലോഗര്‍മാരും ദിനേന എഴുതുന്നു അവര്‍ക്കൊക്കെ പറയാനുള്ളത് യാത്രയിലെ രുചികളും അഭിരുചികളും.അതി നിടയില്‍ ഒരു വിദേശയാത്രമാത്രം അതും വയര്‍ നിറക്കാന്‍ വേണ്ടി  യാത്ര  നടത്തിയ എന്റെ യാത്രയല്ലാത്ത വിവരണവും ഇതാ ബൂലോകത്തിനു .

യാത്രകള്‍ ചിലര്‍ക്കു ഹരമാണ്,മറ്റുചിലര്‍ക്കു ഭ്രാന്താണ്,വേറെ ചിലര്‍ക്കു “യാത്ര” എന്നു കേള്‍ക്കുമ്പോള്‍ കെ എസ് അര്‍ ടി സി ബസ്സ്സ്റ്റാന്റില്‍ പോയ പോലെ “ഓക്കാനമാണ്”(ഇന്നു കാണുന്ന “യാത്രാ നാടകങ്ങളില്‍“ നാം അനുഭവിക്കുന്നത് അത്തരം ഓക്കാനങ്ങളാണ്)

ചരിത്രങ്ങളിലെ യാത്രകള്‍ നമുക്ക് മറക്കാന്‍ വയ്യ.
അധികാരത്തിന്റെ ശീതളഛായയില്‍ മുങ്ങി നീന്താന്‍ നാലു വോട്ടിനു വേണ്ടി തലങ്ങും വിലങ്ങും യാത്ര ചെയ്യുന്ന നമ്മുടെ രാഷ്ട്രീയ കിങ്കരന്മാര്‍ എപ്പോഴും ഓര്‍ത്തു വെക്കേണ്ട ഒരു യാത്ര ഭാരത ചരിത്രത്തില്‍ അല്ലെങ്കില്‍ ഐതിഹ്യത്തിലുണ്ട്.

വിഷ്ണുവിന്റെ ദശാവതാരത്തിലെ ഏഴാമത്തെ അവതാരമായ ഹിന്ദുമതത്തിലെ മര്യാദാ പുരുഷോത്തമനായ "ശ്രീ രാമനെ" ഓര്‍ക്കുന്നത് നല്ലതായിരിക്കും.ദശരഥ രാജവിന്റെ മൂത്ത പുത്രനായ രാമന്‍ അധികാരത്തിന്റെ കൊട്ടാരത്തിലിരിക്കാതെ ഒരു യാത്ര പുറപെട്ടിട്ടുണ്ട് അതും കാട്ടിലേക്ക്!
അധികാരത്തിന്റെ ചെങ്കോല്‍ കൈക്കലാക്കാന്‍ വേണ്ടി യാത്ര പുറപ്പെട്ടവര്‍,യാത്രയിലുള്ളവര്‍,യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കു ശ്രീരാമന്റെ യാത്ര സമര്‍പ്പിക്കുന്നു.

മഹാനായ പ്രവാചകന്‍ മുഹമ്മദ് (രക്ഷയും സമാദാനവും അദ്ദേഹത്തിനുണ്ടാവട്ടെ ) സ -യുടെ ജീവിതം ഒരുപാട് യാത്രകളാല്‍ ചാലിച്ചതാണു.അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു യാത്രയാണു മക്കയില്‍ നിന്നും മദീനയിലേക്ക് പോയ യാത്ര.'ഹിജ്റ' എന്നറിയപ്പെടുന്ന ഈ യാത്രയുടെ കണക്കുകള്‍ വെച്ചാണു ഇസ്ലാമിക ലോകത്തെ കലണ്ടര്‍ തന്നെ രൂപം കൊണ്ടത്.
പ്രവാചകന്‍ നടത്തിയ യാത്രക്കു ഒരു വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നു.ഏക ദൈവാരാധനയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ മക്കയിലെ മുശ്രിക്കുകള്‍ ശ്രമിച്ചിട്ടും അതില്‍ നിന്നും പിന്തിരിയില്ലെന്നു കണ്ടപ്പോള്‍ പ്രവാചകനെ  ചതിയില്‍ കൂടി കൊല്ലാന്‍ ശ്രമിച്ചു.ആ സമയത്ത് മക്കയില്‍ നിന്നും അടുത്ത പ്രദേശമായ മദീനയിലേക്കു തന്റെ അനുചരനൊടൊത്ത് യാത്ര പുറപ്പെട്ടു.ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും മഹത്തായ “യാത്ര”.ജീവനോടെ ഇന്നും ലോകത്ത് ഇസ്ലാം നിലനില്‍ക്കാന്‍ കാരണമായ യാത്ര.
ആ യാത്രയിലെ പ്രവാജകന്റെ ഉദ്ദേശം സമൂഹത്തെ എങ്ങനെ ഉത്തമരാക്കാം എന്നതായിരുന്നു.ആ ഉദ്ദേശം നടക്കുകയും ചെയ്തു.പ്രാകൃതരായ ഒരു സമൂഹത്തെ മാതൃകാ സമൂഹമാക്കാന്‍ ആ യത്രക്കു കഴിഞു.സമൂഹത്തിലെ അന്ധവിശ്വാസങ്ങളേയും ,അനാചാരങ്ങളേയും തുടച്ചു നീക്കാന്‍ വേണ്ടി നടത്തിയ ആ യാത്ര ഒരു യതാര്‍ഥ മുസ്ലിം ജീവിതത്തില്‍ പകര്‍ത്തേണ്ട യാത്രയാണത്.

പ്രവാചകന്‍ നൂഹ്(രക്ഷയും സമാദാനവും അദ്ദേഹത്തിനുണ്ടാവട്ടെ)യുടേയും ലൂഥ് ((രക്ഷയും സമാദാനവും അദ്ദേഹത്തിനുണ്ടാവട്ടെ) അ-സ-യുടെയും യത്രയുടെ ഉദ്ദേശം മറ്റൊന്നല്ല.ദൈവിക വചനം മുറുകെ പിടിച്ച്കൊണ്ടുള്ള യാത്രകള്‍ മാത്രമായിരുന്നു.

ഫറോവ എന്ന നീചനായ രാജവിന്റെ കയ്യില്‍ നിന്നും സ്വസമുദായത്തെ  രക്ഷപ്പെടുത്തിയ ഇസ്രേയേല്‍  പ്രവാചകന്‍ മൂസ(രക്ഷയും സമാദാനവും അദ്ദേഹത്തിനുണ്ടാവട്ടെ )  നബി നാല്പതു ദിവസത്തെ ഒരു യാത്രക്കു പുറപ്പെട്ടപ്പോള്‍ നഷ്ടമായത് സ്വന്തം സമൂഹത്തിനു പഠിപ്പിച്ച “ദൈവിക വചനമാണു”(വെറും നാല്പതു ദിവസത്തെ യാത്രയില്‍).

ലോകത്തു ചരിത്രങ്ങളില്‍ നടന്നതായ യാത്രക്കള്‍ക്കു വ്യക്തമായ ഉദ്ദേശങ്ങളുണ്ട്.സ്വന്തം ‘ദേഹേഛകളോടല്ലാത്ത ഉദ്ദേശം‘.ഇന്നു തലങ്ങും വിലങ്ങും കാണുന്ന യാത്രയില്‍ നാം കാണുന്നത് മനസ്സിനെ മടുപ്പിക്കുന്ന അല്ലെങ്കില്‍ ബുദ്ധിയെ മരവിപ്പിക്കുന്ന രീതിയിലുള്ള യാത്രകളാണ്.
ചിലര്‍ക്കു അധികാരത്തിന്റെ കിരീടത്തിനു മറ്റിചിലര്‍ക്കു ആത്മീയപട്ടങ്ങള്‍ കൈക്കലാക്കാന്‍. കൈവെള്ളയിലൊതുക്കിയ ആത്മീയ പട്ടങ്ങള്‍ അവസാന മനുഷ്യ യാത്ര പോലെ കൈ വെള്ള മലര്‍ത്തി..!!

മുന്‍കാലങ്ങളില്‍ ചെയ്ത യാത്രകളില്‍ ഉപയോഗിച്ച വാഹനം ആ കാലഘട്ടത്തിനനുസരിച്ചാണുണ്ടായത്.അതില്‍ ഫറോവയുടെ കുതിരവണ്ടിയുടെ
 “ചക്രം “ചരിത്രമായി നിലനില്‍ക്കുന്നുണ്ടന്ന് കേട്ടിട്ടുണ്ട്(വെറും കേട്ട് കേള്‍വി)
പക്ഷെ ഇന്നു നടക്കുന്ന യാത്രയിലെ വാഹനങ്ങളെ ഒരു “ചരിത്ര”മാക്കാന്‍ ശ്രമിക്കുന്നവരോട്,ഫറോവയുടെ വാഹനം ഒരു അധപതനത്തിന്റെ അടയാളമായ പോലെ അധപതിക്കരുത് അല്ലെങ്കില്‍ സ്വയം അധപതിക്കാന്‍ അവസരമുണ്ടാക്കരുത്.


No Ball: യാത്രയിലെ വാഹനം സാധാരണ കഴുകുന്നതിനേക്കാളും കൂടുതല്‍ വെള്ളത്തില്‍ കഴുകി-
ഇതും കുടിക്കാന്‍ ആള്‍ക്കാരുണ്ടാവുമായിരിക്കുമല്ലെ?


Friday, April 20, 2012

“ഇദ്ദയും പച്ചത്തവളയും”

മൂഹത്തില്‍ ജിഹാദ്,ത്വലാഖ് പോലെ ഏറെ തെറ്റിദ്ധരിച്ച അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഇസ്ലാമിക വാക്കാണ് “ഇദ്ദ”!!

ജിഹാദും .ത്വലാഖും തെറ്റിദ്ധരിപ്പിക്കുന്നത് ഇസ്ലാമികമായി അറിവില്ലാത്തവരാണെങ്കില്‍ “ഇദ്ദ”യെ തെറ്റിദ്ധരിപ്പിക്കുന്നത്  തലക്കെട്ടിലുള്ള "പച്ചതവളകളാണ്"
പച്ചത്തവളകള്‍ എന്നാല്‍ സുരേഷ് ഗോപിയുടെ ഡയലോഗ് പോലെ “നാലു നേരം വെട്ടി വിഴുങ്ങി ആശ്രമത്തില്‍ വാലും ചുരുട്ടി ഉറങ്ങുന്നവര്‍“(എല്ലാവരും പച്ചതവളകളല്ല)
വല്ലവര്‍ക്കും പച്ചതവളകള്‍ എന്ന പ്രയോഗം ഇഷടപെട്ടില്ലെങ്കില്‍ ക്ഷമിക്കുക.
അങ്ങനെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ച കാരണം ഇങ്ങനെ;
മുപ്പത്തിയാറു വയസ്സുള്ള എന്റെ ഒരു ഇത്താത്തയുടെ ഭര്‍ത്താവു പെട്ടെന്നു മരണപ്പെട്ടു,ഇസ്ലാമിക ആചാരപ്രകാരം “ഇദ്ദ”ക്കു തയ്യാറെടുത്തു.സ്വന്തം സഹോദരിയുടെ ഇരുപതു വയസ്സുള്ള മകന്റെ  മുന്നില്‍ പോലും നില്‍ക്കരുതെന്നും സംസാരിക്കരുതെന്നും ,പുറത്തിറങ്ങരുതെന്നും, ആകാശം കാണരുതെന്നുമുള്ള  ഒരു നീണ്ട "ഇല്ലാത്ത ലിസ്റ്റ്" സമൂഹം പണ്ടിതന്മാരായി കണ്ടവര്‍ വെച്ചു നീട്ടി.

ഏറ്റവും കൂടുതല്‍ അനാചാരം അറിവില്ലായ്മ കൊണ്ട് നടപ്പാക്കുന്ന ഒരു സബ്രദായം കൂടി ഇദ്ദയിലുണ്ട്.ഇരുട്ട് മുറിയിലിരിക്കണം,പുറത്തിറങ്ങരുത് ,ഒരാണിനേയും കാണാനും,സംസാരിക്കാനും പാടില്ല  അത് ബന്ധുക്കളായാല്‍ പോലും എന്നൊക്കെയുള്ള ഇല്ലാത്ത അനാചാരങ്ങള്‍ സാദാരണയായി മുസ്ലിം സമൂഹത്തില്‍ കാണാം.

ആധുനിക അഭിനവ  ഫെമിനിസ്റ്റുകള്‍ക്കു ഇസ്ലാമിലെ സ്ത്രീയെ കുറിച്ച് “മുതലക്കണ്ണീര്‍” പൊഴിക്കാനുള്ള ഒരു നല്ല മേഖലയും കൂടിയാണു ഇദ്ദയും,ത്വലാഖും. അറിവില്ലായ്മ കൊണ്ട് ചെയ്യുന്ന അനാചാരങ്ങള്‍ ഇദ്ദയെ കുറിച്ച് ഘോര ഘോരം പ്രസംഗിക്കുകയും തൂലികപടവാളാക്കി എഴുതുകയും ചെയ്ത ഫെമിനുസ്റ്റുകളുടെയും,മുസ്ലിം നാമധാരികളായ പുരോഗമന ചിന്താഗതിക്കാരുടെയും  മുതലക്കണ്ണീരിനെ വിമര്‍ഷിക്കാന്‍ ഇവിടെ വകുപ്പില്ല കാരണം അവരെ അങ്ങനെ ചിന്തിപ്പിക്കാന്‍  പ്രേരിപ്പിക്കുന്ന കാരണക്കാരെയാണു നാം വിമര്‍ഷിക്കേണ്ടത്(അതാണു തലക്കെട്ട്)

ഇദ്ദ എന്നാല്‍ എണ്ണം പിടിക്കുക എന്നാണ്.ഭര്‍ത്താവു മരണപ്പെടുകയോ വിവാഹമോചനം ചെയ്യുകയോ ചെയ്താല്‍  നാലു മാസവും പത്തു ദിവസവും അടുത്ത കല്യാണത്തിനു വേണ്ടി കാത്തിരിക്കുന്ന ദിവസങ്ങളെയാണ് “ഇദ്ദ“ എന്നു പറയുന്നത് എന്നതാണു ചുരുക്കം.ഒരു സംശയത്തിനു പോലും ഇടവരുത്താത്ത രീതിയില്‍ ഗ്രന്ഥങ്ങളില്‍ ഇദ്ദ എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്ന്  വ്യക്തമായി പറഞിട്ടുണ്ട്.


ഭക്ഷണത്തിനു ,കച്ചവടാ‍വശ്യത്തിന് മറ്റു പ്രാഥമികാവശ്യങ്ങള്‍ക്കു വേണ്ടി പുറത്ത് പോകുന്നത് കൊണ്ടൊ ആളുകളുമായി സംസാരിക്കുന്നതു കൊണ്ടോ ഒരു വിലക്കും ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ ഏര്‍പ്പെടുത്തിയതായി കാണുന്നില്ല.ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സ്ത്രീയാണെങ്കില്‍ അതിനു വരെ പോകാമെന്ന് ഫതഹൂല്‍ മുഹീന്‍ എന്ന ഗ്രന്ഥത്തിലും,മിന്‍ ഹാജ് എന്ന ഗ്രന്ഥത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.(കടപ്പാട്:മുസ്ലിംകളിലെ അനാചാരങ്ങള്‍)

നാട്ടില്‍ നടപ്പുള്ളതും കേട്ടുകേള്‍വിയുമാണു പല അനാചാര്‍ങ്ങള്‍ക്കും കാരണമാകുന്നത്.പഠിച്ച പണ്ടിതന്മാര്‍ തന്നെ തെറ്റിദ്ധരിപ്പിക്കുന്ന അവസ്ഥയാണ് പലപ്പോഴും നാംകാണുന്നത്-
ത്വലാക്കിലും ,ഇദ്ദയിലും അത് കൂടുതല്‍ പ്രകടമാണ്.

എനിക്കറിയുന്നത് എഴുതി കൂടുതല്‍ അറിയുന്നവര്‍ പങ്കുവെക്കുക...

തെറ്റിദ്ധരിപ്പിക്കുന്ന മറ്റു വിഷയങ്ങള്‍...
ത്വലാഖ് -എന്ത് എന്തല്ല
ജിഹാദ്- തെറ്റിദ്ധരിച്ചവരോട്
786ഉം മാപ്പിളയും


Wednesday, April 11, 2012

കുടിയന്റെ ത്വലാഖും കുറേ ‘സംഘികളും മങ്കികളും‘സോഷ്യല്‍ സൈറ്റുകളിലെ സംഘികളുടേയും,മങ്കികളുടേയും ഗ്രൂപ്പുകളില്‍ കുറച്ച് ദിവസം മുമ്പ് സകലവന്മാരും ഒരു ലിങ്കും പൊക്കി പിടിച്ച് കൊണ്ട് തുരുതുരാ വെടിവെക്കുന്നത് കണ്ടു ലിങ്കിന്റ ഉള്ളടക്കം ഇങ്ങനെ “ഒരു കള്ളു കുടിയന്‍ ഫുള്‍ മത്തില്‍ ഭാര്യയെ മൊബൈലില്‍ എസ് എം എസ് അയച്ചു ഒന്നും ചൊല്ലി,രണ്ടും ചൊല്ലി,മൂന്നും ചൊല്ലി എന്ന്...പൊരെ പുകില്‍ ആ മൂന്നും ചൊല്ലല്‍ സാധുവാകുമോ എന്ന് ചോദിച്ച് ദാറുല്‍ ഉലും (ലഖ്‌നൗ) വിലേക്ക് അയച്ച കത്തിനു മറുപടി പറഞ ഏതൊ ഒരു പണ്ടിതന്റെ  “ഫത്വവ”യാണു എല്ലാ സംഘികളും മങ്കികളും ഗ്രൂപ്പുകളില്‍ ചര്‍ച്ചിച്ചത്.

സംഘികള്‍ എന്നാല്‍ ഈ ദുനിയാവില്‍(ഭാരതത്തില്‍) ഞാനും എന്റെ കെട്ടിയോളും പിന്നെ ഒരു തട്ടാനും മാത്രം മതി ബാക്കിയവന്മാരൊക്കെ പാക്കിസ്താനിലും,വത്തിക്കാനിലും പോകണം എന്ന് കുട്ട്യോള്‍ “എനിക്ക് മുള്ളണം.. മുള്ളണം..“ എന്ന് പറയുമ്പോലെ പറഞു നടക്കുന്ന സംഘപരിവാരന്‍മാര്‍.
മങ്കികള്‍ എന്നാല്‍ ഡാര്‍വിന്റെ കുരങ്ങു സിദ്ധാന്തം അപ്പടി അണ്ണാക്കു തൊടാതെ വിഴുങ്ങിയ ദൈവത്തെ തല്ലാനുള്ള വടി നമ്മുടെ  കയ്യിലുണ്ട്  എന്നു വീമ്പ് പറയുന്ന അഭിനവ ഡാര്‍വിന്‍മാര്‍.(ക്ഷമിക്കണം വല്ലവര്‍ക്കും മുകളില്‍ കൊടുത്ത വാക്കുകള്‍ വിഷമമുണ്ടാക്കിയെങ്കില്‍)


എല്ലാ ഹിന്ദുക്കളും സഘികളല്ല,എല്ലാ മാപ്പിളയും തീവ്രവാദികളല്ല,എല്ലാ നിരീശ്വര നിര്‍മതവാദികളും നക്സലുകളും അല്ല എന്നു ഒരോ സാദാരണക്കാരനും ഓര്‍ക്കണം. എല്ലാ മതത്തിലെയും എന്തെങ്കിലും നിയമത്തെയോ മറ്റൊ അറിയാതെ കേവലം കുതര്‍ക്കത്തിനും ,വല്ല ഹിഡെന്‍ അജണ്ടയ്ക്കും വേണ്ടി ഏതിര്‍ക്കുമ്പോളാണു ഭിന്നിപ്പും അക്രമവും ഉണ്ടാകുന്നത്.

ഒരു വടികിട്ടിയാല്‍ എന്താണെന്നും എന്തിനാണെന്നും നോക്കതെ കയ്യില്‍ കിട്ടിയവനെ പൊതിരെ തല്ലുന്ന പരിപാടിയാണു ഗ്രൂപ്പു ചര്‍ച്ചകളില്‍ കാണുന്നത് അത് ഏതെങ്കിലും മതത്തിന്റെ കാര്യം ആകുമ്പോള്‍ പിന്നെ ഇടവും വലവും നോക്കതെ സ്വന്തം വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി സഹോദരന്റെ വിശ്വാസത്തെ തെരുവില്‍ ‘പച്ചയായി വ്യഭിചരിക്കുന്നു‘ കാര്യം അറിയാതെ.
ലോകത്ത് എല്ലാ മതത്തിലും അനേകായിരം പണ്ടിതന്മാരുണ്ട് അവര്‍ക്കാര്‍ക്കും തെറ്റുപറ്റുകയില്ല എന്നു വിശ്വസിക്കുന്നതണു ഭൂലോക മണ്ടത്തരം. അതിനുള്ള ഉദാഹരണമാണു ലോകത്ത് ഇത്രമാത്രം മതവും, അതില്‍ തന്നെ അനേകായിരം വിഭാഗവും, വിഭാഗത്തില്‍ തന്നെ ചേരിതിരുവും.

അതില്‍ നിന്നും കാര്യം വ്യക്തം എല്ലാ മതത്തിലും പ്രസ്ഥാനത്തിലും “അഭിനവ  “മിഖായേല്‍ ഗോര്‍ബച്ചേവന്‍”മാര്‍ ഉണ്ടാകുമെന്നുറപ്പ്. പേരിന്റെ തലയിലും വാലിലും മാലാഖയുടേയും, ചന്ദ്രന്റെയും, സൂര്യന്റെയും പേരു വെച്ചത് കൊണ്ട് അവര്‍ തിരുമൊഴിയില്‍ മൊഴിയുന്നതൊന്നും സത്യമാവണമെന്നില്ല.സത്യാവസ്ത അറിയണമെങ്കില്‍  മത ഗ്രന്ഥത്തില്‍ നിന്നും പഠിക്കണം. അങ്ങനെ പഠിക്കുന്നവര്‍ മാത്രമെ  യതാര്‍ഥ വിശ്വാസിയാകുന്നുള്ളൂ .

ത്വലാഖിനെ കുറിച്ച് എന്താണു മതഗ്രന്ഥത്തില്‍ പറയുന്നത് എന്നു പഠിക്കാനുള്ള സാമാന്യ  മര്യാദ പോലും ഇല്ലാതെ “തല്ലടാ തല്ല്”  എന്ന് അലറി നടന്നവര്‍ക്ക് സമര്‍പ്പിക്കുന്നു.

ത്വലാഖ്:
ഇസ്ലാമില്‍ പുരുഷന്‍ നടത്തുന്ന വിവാഹമോചനത്തിന്റെ അറബി പദമാണ് ത്വലാഖ്“.സ്ത്രീ പുരുഷനെതിരെ നടത്തുന്ന വിവാഹമോചനത്തിന്റെ അറബി പദമാണ്” “ഫസ്ഖ്” പക്ഷെ ഈ വാചകം അത്രയാരും അങ്ങു കേട്ടുകാണില്ല കാരണം അതിനു വലിയ “ലാഭം “ കിട്ടാത്തത് കൊണ്ടാവും  ആരും അതിനെ കുറിച്ച് ചര്‍ച്ചയും ചെയ്യാറില്ല.
ത്വലാഖ്“ എന്ന അറബിപദത്തിന്റെ അര്‍ഥം “കെട്ടഴിക്കുക“ എന്നതാണ്. “ഫസ്ഖ്” എന്നതിന്റെ അര്‍ഥം  “ദുര്‍ബലപ്പെടുത്തല്‍“ എന്നുമാണു .
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഒരുവിധത്തിലും യോജിക്കുവാന്‍ നിവൃത്തിയില്ലാതാവുകയും തന്റെ ജീവിതം നശിപ്പിക്കുന്നതും എത്ര ഉപദേശിച്ചാലും മറ്റു നടപടികളിലൂടെയും ഭാര്യയെ നേര്‍വഴിക്കു കൊണ്ടുവരാന്‍ സാധിക്കാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇസ്ലാംത്വലാഖ്“  അനുവദിക്കുന്നത്.ഇതെ രീതിയില്‍ സ്ത്രീകള്‍ക്കുമുള്ള  അവകാശമാണ് “ഫസ്ഖ്”.ഭര്‍ത്താവില്‍ നിന്നും സംരക്ഷണവും മറ്റും ലഭിക്കാത്ത സാഹചര്യം വരുമ്പോള്‍ അവള്‍ക്കുള്ള അവകാശമാണ്  ‘ഫസ്ഖ്’. (ലോകത്തിന്നുള്ള എത്രമതങ്ങളില്‍ സ്ത്രീകള്‍ക്കു ഭര്‍ത്തവിനെ വേണ്ട എന്നു പറയാനുള്ള അവകാശമുണ്ട്?)

വിവാഹമോചനത്തെ ഒരു നിലയ്ക്കും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. പ്രവാചകന്റെ വചനങ്ങളില്‍ അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ ദൈവത്തിന് ഏറ്റവുമധികം കോപമുണ്ടാക്കുന്നത് വിവാഹമോചനമാണ്.'നിങ്ങള്‍ വിവാഹം ചെയ്യുക, വിവാഹമോചനം നടത്താതിരിക്കുക, ഇണകളെ മാറി മാറി രുചിച്ചു നോക്കുന്ന പുരുഷനേയും സ്ത്രീയേയും ദൈവം ഇഷ്ടപ്പെടുകയില്ല.'‌നിങ്ങള്‍ വിവാഹിതരാകുക, വിവാഹമോചനം അരുത്. എന്തുകൊണ്ടെന്നാല്‍ വിവാഹമോചനം നടക്കുമ്പോള്‍ ദൈവസിംഹാസനം വിറയ്ക്കുന്നതാണ്' എന്ന് ഹദീസുകളില്‍ ഉണ്ട്. വിവാഹമോചനം നിരുത്സാഹപ്പെടുത്തുകയാണിവിടെ ഉദ്ദേശം.

ഒന്നും ചോല്ലി,രണ്ടും ചൊല്ലി,മൂന്നും ചൊല്ലി എന്നു  ഉരുവിട്ടത് കൊണ്ടോ എസ് എം എസ് അയച്ചത് കൊണ്ടോ ത്വലാഖ് ആവുന്നില്ല. ഒരൊ പറച്ചിലിനിടയിലും അനുസരിക്കേണ്ട നിയമങ്ങളും,നിര്‍ദ്ദേശങ്ങളും ഇസ്ലമിക ഗ്രന്ഥങ്ങളില്‍ കര്‍ശനമായി പറയുന്നുണ്ട്.


മൂന്ന് ത്വലാഖ്  ഒരുമിച്ച് പറയുന്ന രീതിയെ (മുത്തലാഖ്) ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു. ഒന്നിച്ചു പറയാതിരിക്കാന്‍ ഭര്‍ത്താവിനോടും, നിര്‍ദിഷ്ടകാലം ഭര്‍ത്താവിന്റെ താമസസ്ഥലത്തുതന്നെ 'ഇദ്ദ'യിരിക്കണമെന്നു ഭാര്യയോടും കല്പിക്കുക വഴി അവരെ വീണ്ടും യോജിപ്പിക്കാനുള്ള ഒരവസാനശ്രമം കൂടി ഇസ്ലാം നടത്തുകയാണ്. ഇത്തരത്തില്‍ ഒന്നോ രണ്ടോ തലാക്ക് മാത്രമേ ചെയ്തിട്ടുള്ളൂവെങ്കില്‍ ഇരുവരും ആഗ്രഹിക്കുന്ന പക്ഷം വീണ്ടും യോജിപ്പിലെത്താവുന്നതാണ്. എന്നാല്‍ മൂന്നുപ്രാവശ്യവും ചൊല്ലിക്കഴിഞ്ഞാല്‍ പിന്നെ സ്ത്രീയെ തിരിച്ചെടുക്കല്‍ സാധാരണ രീതിയില്‍ സാധ്യമല്ല.
മറ്റുള്ളവരുടെ പ്രേരണമൂലമോ ഭീഷണിമൂലമോ ലഹരിബാധയാലോ ചെയ്യുന്നതൊന്നും ഇസ്ലാമിക ദൃഷ്ടിയില്‍ ശരിയായ തലാക്ക് അല്ല. സ്വബോധത്തോടും സ്വമനസ്സോടെയും ചെയ്യുന്നവയ്ക്കു മാത്രമാണ് നിയമസാധുതയുളളത്.

ഒരു മാര്‍ഗത്തിലൂടേയും യോജിപ്പിനു സാധ്യതയില്ലാതെ വരുന്ന പക്ഷം മാത്രമാണ് വിവാഹമോചനം അഥവാ  ത്വലാഖ് നിയമപരമായി പ്രയോഗികമാകുന്നത്.

എനിക്കറിയുന്നത് എഴുതി,വായിക്കുന്നനിങ്ങള്‍ക്കു ഈ വിഷയത്തില്‍ കൂടുതല്‍ അറിയുമെങ്കില്‍ അറിയിക്കുക.


Sunday, April 1, 2012

എറ്റവും ചെറിയ കഥകൾ


കറവപ്പശു Vs പ്രവാസി
പാലു ചുരത്തി വൈക്കൊൽ കൊടുത്തു നെറ്റി തടവി ഓമനപ്പേരു വിളിച്ചു...
പാലു ചുരത്തിയില്ല വൈക്കൊൽ കൊടുത്തില്ല നെറ്റി തടവാതെ കശാപ്പുകാരന്റെ കയ്യിൽ കൊടുത്തു...
ഗൾഫിൽ നിന്നും വന്നു സ്പ്രേ കൊടുത്തു...വീട്ടുകാർ വാഴ്ത്തി ...നാട്ടാർ സൽകരിച്ചൂ...
ൾഫിൽ നിന്നും കാൻസിൽ ആക്കി വീട്ടുകാർ പുറത്താക്കി നാട്ടാ‍ർ ഓടി ഒളീച്ചൂ...
പ്പെട്ടി
ഇന്നലെ എന്റെ കയ്യിൽ മൊബൈലിന്റെ പെട്ടി...
ഇന്ന് എന്റെ കയ്യിൽ ലാപ്ടോപ്പിന്റെ പെട്ടി ...
നാളെ എന്റെ മുകളിൽ ശവപ്പെട്ടി !!
ലാഭം
നൊന്തു പെറ്റൂ ...മുലയൂട്ടി ...തലചീകി ...പള്ളിക്കൂഠത്തിൽ അയചു ...പഠിപ്പിചു ..വലുതാക്കി ..ജോലി
നേടി ...പെണ്ണു കെട്ടി...സ്വത്തുകൾ
നൽകി..മക്കളായി...അമ്മക്കു പ്രായവും ആയി...ഭാര്യ പറ്ഞു ..അമ്മയെ പറഞയക്കൂ...എല്ലാം
കിട്ടിയില്ലെ എനി എന്ത് ലാഭം?
ശവം Vs മണവാളന്‍
കുളുപ്പിച്ചു വസ്ത്രം അണിയിച്ചു സുഗന്ധം പൂശി ...
ആള്‍ക്കാറ് കൂടി സൊറ പറഞ്ഞു ...പൊക്കി എടുത്തു.... കൊണ്ട് പോയ്‌ ....!!
ഭക്ഷണം കഴിഞ്ഞു എല്ലാരും പിരിഞ്ഞു !!
ഹലോ ടൂണ്‍
മാസത്തിൽ മുപ്പതു രൂപ ഇഷ്ടപ്പെട്ടവരെ സന്തോഷിപ്പിക്കാം !!
അച്ഛൻ കൊല്ലപ്പെട്ടു ...അമ്മ വിളിച്ചു മോന്റെ മൊബൈലില്‍ !!
അമ്മ സന്തോഷിച്ചു???
വൈ ദിസ് കൊല വെറി ഡീ ...ഡീ ...ഡീ ...!!!
വര്‍ഗീയവാദികൾ പരസ്പരം പിറുപിറുക്കുന്നത്
ഏതയാലും ജനിച്ചു ഇനി രണ്ടു സ്വാമിമാരെയും ,ഹാജിക്ക മാരെയും കൊന്നിട്ട് തന്നെ ചാവാം!!
വിറക്
ആഴ്ചകളോളം അടുപ്പ് പുകഞ്ഞി ല്ല ഒരുവനും തിരുഞ്ഞു നോക്കിയില്ല...
വിശന്നു വെള്ളം കിട്ടാതെ പിടഞ്ഞു മരിച്ചു ....
അപ്പോഴേക്കും ആള്‍ക്കാറ് കൂടി കത്തിക്കാൻ വേണ്ട വിറകും ആളിക്കത്തിക്കാൻവേണ്ടി
പഞ്ചസാരയും എത്തിക്കാൻ ആള്‍ക്കാർ മത്സരിച്ചു...!!
കല്യാണ സാരി
നല്ല സ്നേഹത്തോടെ ഉള്ള ഭാര്യ യുടെ പെരുമാറ്റം കണ്ടപ്പോൾ തന്നെ ഒരു പന്തികേട്‌ ഞാൻമണത്തറിന്നു..
ദേ ഇങ്ങോട്ട് നോക്കിയേ .....സുഗന്ധിയുടെ കല്യാണത്തിനു ഈ സാരി ഉടുത്താൽ തീരെ ഭംഗി ഉണ്ടാവില്ല...
അശ്വതിയും ,മേനകയും നാളെ പുതിയ സാരി എടുക്കാന്‍ പോകും എന്നോട് ചോദിച്ചു വരുന്നോ എന്ന്‍..
ഞാന്‍ പറഞ്ഞു എന്‍റെ കയ്യില്‍ സുകുവേട്ടന്‍ ഇന്നലെ മേടിച്ച കാഞ്ചീപുരം സാരി ഉണ്ടെന്നു!!
സുകുവേട്ട നിങ്ങളുടെ മാനം കളയണ്ട നാളെ സാരി മേടിചിട്ട് വന്നാല്‍ മതി!!