കറവപ്പശു Vs പ്രവാസി
പാലു ചുരത്തി വൈക്കൊൽ കൊടുത്തു നെറ്റി തടവി ഓമനപ്പേരു വിളിച്ചു...
പാലു ചുരത്തിയില്ല വൈക്കൊൽ കൊടുത്തില്ല നെറ്റി തടവാതെ കശാപ്പുകാരന്റെ കയ്യിൽ കൊടുത്തു...
ഗൾഫിൽ നിന്നും വന്നു സ്പ്രേ കൊടുത്തു...വീട്ടുകാർ വാഴ്ത്തി ...നാട്ടാർ സൽകരിച്ചൂ...
ഗൾഫിൽ നിന്നും കാൻസിൽ ആക്കി വീട്ടുകാർ പുറത്താക്കി നാട്ടാർ ഓടി ഒളീച്ചൂ...
പ്പെട്ടി
ഇന്നലെ എന്റെ കയ്യിൽ മൊബൈലിന്റെ പെട്ടി...
ഇന്ന് എന്റെ കയ്യിൽ ലാപ്ടോപ്പിന്റെ പെട്ടി ...
നാളെ എന്റെ മുകളിൽ ശവപ്പെട്ടി !!
ഇന്ന് എന്റെ കയ്യിൽ ലാപ്ടോപ്പിന്റെ പെട്ടി ...
നാളെ എന്റെ മുകളിൽ ശവപ്പെട്ടി !!
ലാഭം
നൊന്തു പെറ്റൂ ...മുലയൂട്ടി ...തലചീകി ...പള്ളിക്കൂഠത്തിൽ അയചു ...പഠിപ്പിചു ..വലുതാക്കി ..ജോലി
നേടി ...പെണ്ണു കെട്ടി...സ്വത്തുകൾ
നൽകി..മക്കളായി...അമ്മക്കു പ്രായവും ആയി...ഭാര്യ പറ്ഞു ..അമ്മയെ പറഞയക്കൂ...എല്ലാം
കിട്ടിയില്ലെ എനി എന്ത് ലാഭം?
ശവം Vs മണവാളന്‍
കുളുപ്പിച്ചു വസ്ത്രം അണിയിച്ചു സുഗന്ധം പൂശി ...
ആള്‍ക്കാറ് കൂടി സൊറ പറഞ്ഞു ...പൊക്കി എടുത്തു.... കൊണ്ട് പോയ് ....!!
ഭക്ഷണം കഴിഞ്ഞു എല്ലാരും പിരിഞ്ഞു !!
ഹലോ ടൂണ്‍
മാസത്തിൽ മുപ്പതു രൂപ ഇഷ്ടപ്പെട്ടവരെ സന്തോഷിപ്പിക്കാം !!
അച്ഛൻ കൊല്ലപ്പെട്ടു ...അമ്മ വിളിച്ചു മോന്റെ മൊബൈലില്‍ !!
അമ്മ സന്തോഷിച്ചു???
വൈ ദിസ് കൊല വെറി ഡീ ...ഡീ ...ഡീ ...!!!
വര്‍ഗീയവാദികൾ പരസ്പരം പിറുപിറുക്കുന്നത്
ഏതയാലും ജനിച്ചു ഇനി രണ്ടു സ്വാമിമാരെയും ,ഹാജിക്ക മാരെയും കൊന്നിട്ട് തന്നെ ചാവാം!!
വിറക്
ആഴ്ചകളോളം അടുപ്പ് പുകഞ്ഞി ല്ല ഒരുവനും തിരുഞ്ഞു നോക്കിയില്ല...
വിശന്നു വെള്ളം കിട്ടാതെ പിടഞ്ഞു മരിച്ചു ....
അപ്പോഴേക്കും ആള്‍ക്കാറ് കൂടി കത്തിക്കാൻ വേണ്ട വിറകും ആളിക്കത്തിക്കാൻവേണ്ടി
പഞ്ചസാരയും എത്തിക്കാൻ ആള്‍ക്കാർ മത്സരിച്ചു...!!
വിശന്നു വെള്ളം കിട്ടാതെ പിടഞ്ഞു മരിച്ചു ....
അപ്പോഴേക്കും ആള്‍ക്കാറ് കൂടി കത്തിക്കാൻ വേണ്ട വിറകും ആളിക്കത്തിക്കാൻവേണ്ടി
പഞ്ചസാരയും എത്തിക്കാൻ ആള്‍ക്കാർ മത്സരിച്ചു...!!
കല്യാണ സാരി
നല്ല സ്നേഹത്തോടെ ഉള്ള ഭാര്യ യുടെ പെരുമാറ്റം കണ്ടപ്പോൾ തന്നെ ഒരു പന്തികേട് ഞാൻമണത്തറിന്നു..
ദേ ഇങ്ങോട്ട് നോക്കിയേ .....സുഗന്ധിയുടെ കല്യാണത്തിനു ഈ സാരി ഉടുത്താൽ തീരെ ഭംഗി ഉണ്ടാവില്ല...
അശ്വതിയും ,മേനകയും നാളെ പുതിയ സാരി എടുക്കാന്‍ പോകും എന്നോട് ചോദിച്ചു വരുന്നോ എന്ന്‍..
ഞാന്‍ പറഞ്ഞു എന്‍റെ കയ്യില്‍ സുകുവേട്ടന്‍ ഇന്നലെ മേടിച്ച കാഞ്ചീപുരം സാരി ഉണ്ടെന്നു!!
സുകുവേട്ട നിങ്ങളുടെ മാനം കളയണ്ട നാളെ സാരി മേടിചിട്ട് വന്നാല്‍ മതി!!
ദേ ഇങ്ങോട്ട് നോക്കിയേ .....സുഗന്ധിയുടെ കല്യാണത്തിനു ഈ സാരി ഉടുത്താൽ തീരെ ഭംഗി ഉണ്ടാവില്ല...
അശ്വതിയും ,മേനകയും നാളെ പുതിയ സാരി എടുക്കാന്‍ പോകും എന്നോട് ചോദിച്ചു വരുന്നോ എന്ന്‍..
ഞാന്‍ പറഞ്ഞു എന്‍റെ കയ്യില്‍ സുകുവേട്ടന്‍ ഇന്നലെ മേടിച്ച കാഞ്ചീപുരം സാരി ഉണ്ടെന്നു!!
സുകുവേട്ട നിങ്ങളുടെ മാനം കളയണ്ട നാളെ സാരി മേടിചിട്ട് വന്നാല്‍ മതി!!
good
ReplyDeleteമൈക്രോകഥകള്‍.. എല്ലാം ഫേസ്ബുക്കില്‍ വായിച്ചത് തന്നെ.. ആശംസകള്‍. അക്ഷരത്തെറ്റുകള്‍ സൂക്ഷിക്കണേ.
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteഎട്ടു കഥകള്‍കൊണ്ട്
എട്ടു ചിന്താസമുദ്രങ്ങള്‍ സൃഷ്ടിച്ചു.
ആശംസകള്‍
വളരെ നന്നായിരിക്കുന്നു ഓരോ കുഞ്ഞു കഥയും. ഇതില്‍ ഏറ്റവും നന്നായത് വിറക് എന്ന കഥയാണോ.. എനിക്കറിയില്ല. നല്ലതില്‍ നിന്ന് ഏറ്റവും നല്ലത് ചികയാനൊരു കൌതുകം.
ReplyDeleteനല്ല ഒരു മാതൃക ആണ് അവതരിപ്പിച്ചത്....
good....
ReplyDeleteകുറുകിയ കഥകള്‍ എല്ലാം നന്നായി.
ReplyDeleteവറരകാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്.
വിറകെന്ന കഥ എനിക്ക് കൂടുതൽ ഇഷ്ടായി :)
ReplyDeleteമാനം കളയാത്ത കുഞ്ഞിക്കഥകള്‍.
ReplyDeleteGood one Shabeer...
ReplyDeleteശലീര്‍ നല്ല കുഞ്ഞിക്കഥകള്‍ ...എല്ലാം ഒന്നിനൊന്നു മെച്ചം ആശംസകള്‍
ReplyDeleteകുട്ടിക്കഥകള്‍ കൊണ്‌ട് ബുദ്ധിയളക്കാനിറങ്ങിയിരിക്കുകയാണോ ഷബീര്‍.... ചെറിയ കഥകളാനെങ്കിലും വലിയ അര്‍ത്ഥങ്ങള്‍ ഉള്ളവ.. ആശംസകള്‍
ReplyDeleteഇമ്മിണി ബല്യ കഥകള്‍ തന്നെ.. നന്നായി അവതരിപ്പിച്ചു.. ആശംസകള്‍..
ReplyDeleteകുഞ്ഞു കഥകള്‍, വലിയ കാര്യങ്ങള്‍.
ReplyDeleteനല്ല കഥകള്‍ ,നല്ല ഭാവുകങ്ങള്‍
ReplyDeleteഓരോ കുഞ്ഞു കഥകളും വളരെ നന്നായിരിക്കുന്നു ...
ReplyDeleteപ്രോത്സാഹനം നല്‍കിയ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി ...
ReplyDeleteഷബീര്‍ എല്ലാകതയും നന്നായി കാലത്തിനു നേരെ ചൂണ്ടിയ ചൂണ്ടുപലക കളായി
ReplyDeleteഎല്ലാം നന്നായിരിക്കുന്നു..
ReplyDeleteഹൊ ഇത് കൊള്ളമല്ലൊ!
ReplyDeleteഇത് നന്നായി എന്റെ ബ്ലോഗ് വായിക്കുക 'cheathas4you-safalyam.blogspot.com '
ReplyDeleteവത്യസ്തമായ ഈ അവതരണം നന്നായിട്ടുണ്ട്. പരീക്ഷണങ്ങള്‍ തുടരുക...
ReplyDeleteഇതിനു മുന്‍പ് ഇത്തരം കഥകള്‍ കണ്ടിരുന്നത് ഒറ്റവരിരാമന്‍, കൊലുസ് എന്നിവരുടെ ബ്ലോഗിലായിരുന്നു.
ReplyDeleteഈ ശ്രമത്തിനു അഭിനന്ദിക്കട്ടെ.
ചിലയിടങ്ങളില്‍ മിനിക്കധയുടെ രൂപത്തിലേക്ക് വന്നില്ല എന്ന് തോന്നിപ്പോകുന്നു.
എഡിറ്റിംഗ് പോരാന്നൊരു തോന്നല്‍ !
'മിനിക്കഥയുടെ' എന്ന് തിരുത്തിവായിക്കുമല്ലോ
ReplyDeleteThis comment has been removed by the author.
ReplyDeleteപ്രവാസി , സ്വയമെരിയുന്ന മെഴുകുതിരി ..
ReplyDeleteകറവപശുവെന്ന പേരിന് അനുയൊജ്യന്‍ !
എലിപെട്ടിക്കും , കുങ്കുമപെട്ടിക്കും
വളപെട്ടിക്കും , പെന്‍സില്‍ പെട്ടിക്കും
ബദലുകള്‍ വന്നു കഴിഞ്ഞു ..
നന്മ വറ്റി പെട്ടെന്ന് നമ്മുക്ക്
ശവപെട്ടിയിലേറാം !
നാളെ ഇവരും ഇതേ അവസ്ഥയില്‍
എത്തുമ്പൊള്‍ ഇവര്‍ക്കുമീ ഗതീ...
മക്കള്‍ മാതാപിക്കളുടെ അന്തകരാകുന്നു ..
നോക്കു ആ അമ്മ തിരിഞ്ഞു നടക്കുമ്പൊഴും
കണ്ണില്‍ തിരതല്ലുന്ന വാല്‍സല്യം കാണുന്നില്ലെ !
ശരി തന്നെ .. ഒരു ആപത്തിലേക്കു തന്നെ
പൊക്ക് , ശവത്തിനു സമം :)
ശുദ്ധസംഗീതം മരിച്ചു കഴിഞ്ഞു
വെറികള്‍ കൊടികുകുത്തിവാഴുന്നു
കൂടെ, വിളിക്കുന്നവന്റെ ഉള്ളം
വിളി ഏല്‍ക്കുന്നവനറിയുന്നില്ലല്ലൊ !
മരണം പൊലും മറ്റുള്ളവര്‍ക്ക് വേണ്ടി കൊടുത്ത
മഹാന്മാരുള്ള നമ്മുടെ നാട് , ലൊകം ..
ഇന്ന് മറ്റുള്ളവനെ കൊന്നിട്ട് മരിക്കുന്നവനും
പൂജിക്കുവാന്‍ ആളുകള്‍ ധാരാളം , കലികാലം !
നേരിന്റെ മുഖം മഴകിട്ടാതെ കിടക്കും ..
ഒരു മഴ കൊതിക്കും നിമിഷങ്ങള്‍
നാളെ തെളിനീരു കിട്ടുന്ന മേച്ചില്‍ പുറങ്ങളില്‍
പെരുമഴക്കാലം ..
ആവിശ്യത്തിന് ഉപകരിക്കാതെ
അനാവിശ്യത്തിന് കൂടുന്ന മനസ്സുകള്‍ !
ഇടിത്തീകള്‍ ഇങ്ങനെയാണ് ..
തേന്‍ പുരട്ടി വരും ..
നമ്മളേയും കൊണ്ടേ പോകൂ ..
അതു ഭാര്യയുടെ രൂപത്തിലാകും കൂടുതല്‍ :)
ചെറുമണി കഥകള്‍ നന്നായിട്ടുണ്ട് ..
ഇനിയും നന്നായി എഴുതണം , വീണ്ടും വീണ്ടും
എഴുതി എഴുതി തെളിയൂ സഖേ ..
മിനിക്കഥകള്‍ നന്നായിട്ടുണ്ട് .....സുഹൃത്തിനു ആശംസകള്‍ .....:))
ReplyDeleteഇതു കൊളളാം...
ReplyDeleteനല്ല കഥകള്‍ !
ReplyDeleteഇഷ്ടപെട്ടത് "വിറകു" എന്നാ കഥ...
എല്ലാ വിധ ആശംസകളും നേരുന്നു..
കുഞ്ഞിക്കഥകളിലൂടെ വലിയ ചിന്തകള്‍ ....!
ReplyDeleteനാല് വരി കഥകളില്‍ നാനൂറു ചിന്തയുണ്ട് പടന്നക്കാര ...
ReplyDeleteഎല്ലാറ്റിലുമുണ്ട് ഓരോ ചൂണ്ട് പലക.. ആശംസകൾ..!!
ReplyDeleteകുഞ്ഞു കഥകള്‍ ഇഷ്ടായി. വിറക് വിശേഷിച്ചും!
ReplyDeleteനല്ല കളക്ഷന്‍ :-) ഇനിയും വരട്ടെ ഇതുപോലുള്ള കഥകള്‍ !
ReplyDeleteഹഹ... എല്ലാം ഫേസ്ബുക്കിൽ വായിച്ചിരുന്നു...
ReplyDeleteകൂടുതലും ഞാന്‍ വായിക്കാത്തത്...ഇനിയും പോരട്ടെ..
ReplyDeleteThis comment has been removed by the author.
ReplyDeleteഹ..ഹ..പടോ..എല്ലാം ഒന്നിന്നൊന്നു മെച്ചം..ആദ്യത്തെ കഥ കലക്കി..എല്ലാ കഥകളും ഇഷ്ടമായി. കൊച്ചു കൊച്ചു കഥകള്‍ ആയതു കൊണ്ട് പെട്ടെന്ന് വയ്ക്കാന്‍ പറ്റുന്നു, മുഷിവു തോന്നാത്ത വിഷയങ്ങള്‍ നല്ല നര്‍മത്തില്‍ കലക്കി പറഞ്ഞത് കൊണ്ട് ആസ്വദിക്കാനും പറ്റി.
ReplyDeleteഒറ്റയിരുപ്പിനു വായിച്ചു തീരുന്നതെ അറിയില്ല. അടിപൊളി.
.ഇത് ഞാന്‍ ഇപ്പോഴാ കാണുന്നത്, വരാന്‍ വൈകിയതില്‍ ഖേദിക്കുന്നു..ആശംസകളോടെ..
കൊച്ചു കഥകളിലെ വലിയ ചിന്തകള്‍ ഇഷ്ടമായ്...പട തുടരൂ..പടന്നക്കാരാ....:)
ReplyDeleteഇന്നലെ എന്റെ കയ്യിൽ മൊബൈലിന്റെ പെട്ടി...
ReplyDeleteഇന്ന് എന്റെ കയ്യിൽ ലാപ്ടോപ്പിന്റെ പെട്ടി ...
നാളെ എന്റെ മുകളിൽ ശവപ്പെട്ടി !!
ഒറ്റവരിക്കഥകളുമായുള്ള ഈ വ്യത്യസ്ത ശ്രമത്തിന് അഭിനന്ദനം. നന്നായിട്ടുണ്ട്. പിന്നെ എഡിറ്റിംഗിന്റെ കുറവ് നല്ലവണ്ണം അനുഭവിക്കാനാവുന്നുണ്ട്. കാരണം, ആ 'പ്പെട്ടി' തന്നെ. കുറച്ച് കൂടിയുണ്ട്,പക്ഷെ പ്രധാനമായതിതാ. ആശംസകൾ.
ആഴ്ചകളോളം അടുപ്പ് പുകഞ്ഞില്ല ഒരുവനും തിരുഞ്ഞു നോക്കിയില്ല...
ReplyDeleteവിശന്നു വെള്ളം കിട്ടാതെ പിടഞ്ഞു മരിച്ചു ....
അപ്പോഴേക്കും ആള്‍ക്കാറ് കൂടി കത്തിക്കാൻ വേണ്ട വിറകും ആളിക്കത്തിക്കാൻവേണ്ടി
പഞ്ചസാരയും എത്തിക്കാൻ ആള്‍ക്കാർ മത്സരിച്ചു...!!
ഇതാണ് കൂടുതല്‍ ഇഷ്ടപെട്ടത്.അര്‍ത്ഥവത്തായ കഥകള്‍ . നല്ല ശ്രമം.അടുത്ത പോസ്ടിനുവേണ്ടി കാത്തിരിക്കുന്നു .
കുഞ്ഞു കഥകളില്‍ വലിയ കാര്യങ്ങള്‍ . നന്നായി .
ReplyDeleteഇത് ആണ് നാനോ ടെക്നോളജി. ചെറുതെങ്കിലും ഭയന്ഗരം. കേരള കഫെ സിനിമ പോലെ സുന്ദരം
ReplyDeleteഈ കുഞ്ഞിക്കഥാ പോസ്റ്റ് ഉഗ്രന്‍ ആയിട്ടുണ്ട്.. കുടെ കൂടാനും മറന്നിട്ടില്ല:)
ReplyDeleteകഥപ്പെട്ടി തുറന്നപ്പോള്‍ കണ്ടതെല്ലാം മനോഹരം...
ReplyDeleteപടന്നക്കാരാ.. ചങ്ങായി.. കഥകളെല്ലാം ഉഷാര്‍ .. വിറക് പ്രത്യേകം ഇഷ്ടായി..
ReplyDelete