എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Wednesday, November 28, 2012

ഒരു ജോഡി മുലയും കുറേ പെണ്ണുങ്ങളും!!


മുലക്കരം നല്‍കി ജീവിച്ച ഒരു സമൂഹം നമുക്കിടയില്‍ ഉണ്ടായിരുന്നു എന്ന ദുഖ:സത്യം എത്ര പേര്‍ക്കറിയാം?  അവര്‍ണ യുവതികളില്‍ നിന്നും മുലക്കരം പിരിച്ചിരുന്ന ഒരു നാറിയ ഭൂതകാലം!! ഇതില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയിലെ കണ്ടപ്പന്റെ ഭാര്യ നങ്ങേലി എന്ന സ്ത്രീ തന്റെ മുലകള്‍ അരിഞ്ഞെടുത്ത് കരം പിരിവുകാരുടെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തു. ചോര വാര്‍ന്നു മരിച്ച നങ്ങേലിയുടെ ചിതയിലേക്ക് എടുത്തുചാടി ഭര്‍ത്താവായ കണ്ടപ്പനും ധീരരക്തസാക്ഷിയായി!! മാറു മറക്കാന്‍ വേണ്ടി രക്തസാക്ഷികളായ ആ രണ്ടു ധീരര്‍ക്ക് ഒരു പിടി പുഷ്പങ്ങള്‍ സമര്‍പ്പിക്കുന്നു.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തിരുവിതാംകൂറില്‍ പൊട്ടിപ്പുറപ്പെട്ട ലഹളയാണ് "ചാന്നാര്‍ ലഹള". മാറു മറക്കാന്‍ വേണ്ടി സ്വാതന്ത്ര്യപൂര്‍വ്വ കേരളത്തില്‍ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരമായി ചാന്നാര്‍ ലഹളയെ വിലയിരുത്തപ്പെടുന്നു. മുലയുടെ വളര്‍ച്ചക്കനുസരിച്ച് നാട്ടുരാജാക്കന്മാര്‍ക്കു "മുലക്കരം" കൊടുത്ത് ജീവിച്ച നാട്ടിലെ പുതുതലമുറക്കാരാണു നാം. അങ്ങനെയെങ്കില്‍ മുലകളെക്കുറിച്ച് രണ്ടു കാര്യം "മസാല" ഇല്ലാതെ എഴുതുന്നതില്‍ പ്രശ്നമില്ലെന്നു കരുതുന്നു.

മലയാളത്തില്‍ മാറിടം, സ്തനം, പിന്നെ നാടന്‍ ഭാഷയില്‍ അമ്മിഞ്ഞ എന്നൊക്കെ മുലയെ പറയാറുണ്ട്. പക്ഷെ നമ്മളാരും മാറിടപ്പാൽ, സ്തനപ്പാല്‍ എന്നൊന്നും പറയാറില്ല. എന്നാല്‍ അമ്മിഞ്ഞപ്പാൽ, മുലപ്പാല്‍ എന്നൊക്കെ ഉപയോഗിക്കാറുമുണ്ട്, വെറുമൊരു നാടനായി മാത്രം. സസ്തനികള്‍ക്കെല്ലാം മുലകളുണ്ട് സ്ത്രീയായാലും പുരുഷനായാലും. പുരുഷന്റേത് വളരുന്നില്ല, സ്ത്രീയുടേതു വളരുന്നു എന്നുമാത്രം.

അതുകൊണ്ട് തലക്കെട്ടില്‍ സംശയം വേണ്ട, അതിന്റെ ആവശ്യവുമില്ല. കാരണം മുലയുടെ ഗന്ധവും മുലപ്പാലിന്റെ മധുരവും അറിയാത്ത മനുഷ്യനുണ്ടാവില്ല എന്നുറപ്പ്. എന്നിട്ടും വല്ലവനും വല്ല സദാചാരബോധവും മൂക്കിന്‍ തുമ്പില്‍ നിന്നും ഇറ്റുന്നുണ്ടെങ്കില്‍ അവന്‍ മുലപ്പാലിന്റെ മധുരം അറിയാത്തവനായിരിക്കും."മുലകള്‍ എന്തിനു വേണ്ടിയാണ്?" എന്ന് വിശദീകരണത്തിന്റെ അവശ്യമില്ല്ലാതെ തന്നെ എല്ലവര്‍ക്കുമറിയാം. പക്ഷെ അതൊക്കെ എല്ലാവരും മറന്ന മട്ടാണിന്ന്.ചുറ്റിലുമുള്ള ‘ഉരിഞ്ഞ’ കാഴ്ചകള്‍ നല്‍കുന്ന സൂചനയും അതൊക്കെത്തന്നെ.

മതങ്ങളില്‍ മുലയൂട്ടലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നമ്മെ തലക്കെട്ടിലേക്ക് നയിക്കും. ചരിത്രങ്ങള്‍ ഇങ്ങനെ;

ഹൈന്ദവത:
ഹൈന്ദവരുടെ ആരാധനാപാത്രമായ ശ്രീകൃഷ്ണഭഗവാന്റെ ചരിത്രം അറിയാത്ത ആരുമുണ്ടാവില്ല. അതുപോലെ തന്നെ കംസന്റെ ചരിത്രവും. കൃഷ്ണന്റെ ശത്രുവായിട്ടാണ് ഭാഗവതത്തില്‍ മഥുര രാജാവായ കംസനെ പരിചയപ്പെടുത്തുന്നത്. മുലകുടിക്കുന്ന പ്രായത്തില്‍ തന്നെ കൃഷ്ണനെ വധിക്കാന്‍ കംസന്‍ ‘പൂതന’ എന്ന രാക്ഷസിയെ ഏല്‍പ്പിച്ചു. രാജാവായ കംസന്‍ കൃഷ്ണനെ കൊല്ലാന്‍ പൂതനയെ തന്നെ ഏല്‍പ്പിച്ചതിന്റെ കാരണം മറ്റൊന്നുമല്ല, പൂതന ഒരു സ്ത്രീയും പിന്നെ ‘മുലകൾ’ ഉള്ളതുകൊണ്ടും തന്നെ എന്നതില്‍ ആര്‍ക്കുമൊരു സംശയവുമില്ല. അപ്പോള്‍ കാര്യം തികച്ചും വ്യക്തമാണ്.

ഇസ്ലാം:
പ്രവാചകന്‍ മുഹമ്മദ് (സ) യെ അന്നത്തെ അറബി ഗോത്ര സമ്പ്രദായം അനുസരിച്ച് ഒരു പ്രായമെത്തുന്നതു വരെ വളര്‍ത്തുന്നതിനു വേണ്ടി വേറൊരാളുടെ കയ്യില്‍ ഏല്‍പ്പിച്ചിരുന്നു. അതും സ്ത്രീകളെ മാത്രം. എങ്ങനെ ഉള്ള സ്ത്രീകളെ? മുലയൂട്ടാന്‍ കെല്‍പ്പുള്ള സ്ത്രീകളെ. (ഇത് പ്രവാചകനു മുമ്പുള്ള നിയമമാണ്. പിന്നീട് ഇത് തിരുത്തിയതായിട്ടാണ് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണുന്നത്. മാതാവിന്‍റെ സ്നേഹം നഷ്ടപ്പെടുമെന്നതിനാല്‍ ഇപ്പോള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രം അനുവദനീയമാണ്.)

ഇസ്ലാമിലെ ഗ്രന്ഥങ്ങളില്‍ മുലകുടിയെക്കുറിച്ച് പറയുന്നത് ഇങ്ങനെ:
വിവാഹമോചിതരായ മാതാക്കളും മറ്റുള്ള മാതാക്കളും രണ്ടു വര്‍ഷം കുട്ടിക്ക് മുല കൊടുക്കണം.
പരിശുദ്ധ ഖുര്‍ആന്‍ സൂറ 46 :15 (അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു), സൂറ 31 :14 (അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്) എന്നീ സൂക്തങ്ങളിലും വ്യക്തമാക്കുന്നു. ഇവിടെയും കാര്യം വ്യക്തം.

ക്രൈസ്തവത:
നസ്രാണിമാരുടെ കര്‍ത്താവും മാപ്പിളമാരുടെ പ്രവാചകനുമായ മഹാനായ ജീസസ് (ഈസ-അ-സ) യുടെ ചരിത്രം അറിയാത്തവര്‍ ഭൂലോകത്തു വിരളമായിരിക്കും. ഇപ്പോഴത്തെ ആധുനിക മനുഷ്യദൈവങ്ങള്‍ ചെയ്യുന്ന തത്തരികിട കോപ്രായങ്ങള്‍ പോലെ യഥാര്‍ത്ഥ ദൈവത്തിനും ശൂന്യതയില്‍ നിന്ന് വിഭൂതിയും ആപ്പിളും ഉണ്ടാക്കുന്ന പോലെ ഒരു കുട്ടിയെ ഭൂമിയിലേക്കു അയക്കാമായിരുന്നു. പക്ഷെ ദൈവം അങ്ങനെ ചെയ്തില്ല. മേരി എന്ന മറിയത്തിന്റെ ഉദരത്തില്‍ സാധാരണ സ്ത്രീകളെ പോലെ പ്രസവിപ്പിച്ചു. എന്തിനാണ് ദൈവം ഒരു സ്ത്രീയെ തിരഞ്ഞെടുത്തു പ്രസവിപ്പിച്ചത് എന്ന് ഒരു വരി വിശദീകരണം പോലും ഇല്ലാതെ തന്നെ നമുക്ക് മനസ്സിലാകും.

ഇനി തലക്കെട്ടിലേക്കു വീണ്ടും:

സ്വശരീരം മറ്റുള്ളവര്‍ക്കു മുന്നില്‍ കാഴ്ച്ചവെക്കുന്ന കൊച്ചമ്മമാരും ഭാവിയില്‍ കൊച്ചമ്മമാര്‍ ആകേണ്ട ക്യാമ്പസ് കൊച്ചനുജത്തിമാരും മുകളില്‍ കൊടുത്ത മൂന്നു ചെറു വിവരണങ്ങളില്‍ നിന്നും വ്യത്യസ്തമായ നിലപാടിലാണുള്ളത്. അവര്‍ ഉടുത്തൊരുങ്ങി തെരുവില്‍ അലയുന്നത് കാണുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ അറിയാതെ വരുന്ന ചിന്തകള്‍ പലതാണ്.

പണ്ടൊക്കെ പാശ്ചാത്യരാജ്യങ്ങളില്‍ ഒരു പാട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. സ്ത്രീകള്‍ക്കു “കഴുതപ്പുലിയുടെ” ബുദ്ധിയാണ്, അവള്‍ക്കു ആത്മാവുണ്ടോ? ആത്മാവുണ്ടെങ്കില്‍ തന്നെ അത് മനുഷ്യന്റെ ആത്മാവാണോ? എന്നൊക്കെ ആ ചര്‍ച്ചകളില്‍ വിഷയമായിട്ടുണ്ട് .

മുകളില്‍ അത് പറയാന്‍ കാരണം ആ ചര്‍ച്ചകള്‍ നടത്തിയ അതേ നാട്ടുകാര്‍ തന്നെ സ്ത്രീ എന്ന അമ്മയെ, ഉമ്മയെ, സഹോദരിയെ വിഗ്രഹവല്‍ക്കരിച്ച കഴ്ചയാണു നാം കാണുന്നത്. വിഗ്രഹവല്‍ക്കരണം എന്നതു കൊണ്ട് ഉദ്ദേശിച്ചത് അവരെ ആരാധനാപാത്രമാക്കി എന്നല്ല, മറിച്ച് അവര്‍ പറഞ്ഞതു പോലെ കഴുതപ്പുലിയുടെ ബുദ്ധിയുള്ള സ്ത്രീകളുടെ തൊലിവെളുപ്പും മുഴുത്ത ശരീരാവയവങ്ങളും പുരുഷന്റെ വികാരത്തെ ഇക്കിളിപ്പെടുത്താന്‍ മാത്രം വേണ്ടിയുള്ള വേശ്യയാക്കി മാറ്റി, അവളറിയാതെ.

ഒരു ചാണ്‍ വയര്‍ നിറക്കാന്‍ വേണ്ടി തെരുവുകളിലെ അരണ്ട മഞ്ഞ മെര്‍ക്കുറി വെളിച്ചത്തില്‍ സ്വശരീരം വില്‍ക്കുന്നവരെയും, ആധുനിക ക്യാമറയുടെ സഹായത്തോടെ ഫ്ലാഷ് ലൈറ്റില്‍ സെന്റീമീറ്ററുകള്‍ മാത്രം വലിപ്പമുള്ള തുണികളില്‍ തൊലിവെളുപ്പും കുഞ്ഞുങ്ങള്‍ക്കു പാല്‍നുകരാന്‍ വേണ്ടി ദൈവം കനിഞ്ഞരുളിക്കൊടുത്ത അവയവങ്ങള്‍ മുഴപ്പിച്ച് കാണിച്ച് ഉളുപ്പില്ലാതെ പകര്‍ത്തി, വീടുകളിലെ സല്‍ക്കാര മുറിയില്‍ തൂക്കിവെച്ച എല്‍ സി ഡി സ്ക്രീനില്‍ ഉരിഞ്ഞാടുന്നവരെയും സമൂഹം രണ്ട് പേരില്‍ വിളിക്കുന്നു,  തെരുവിലെ പെണ്ണിനെ 'വേശ്യ' എന്നും സ്ക്രീനില്‍ ആടുന്നവളെ 'മോഡൽ' എന്നും! തെരുവിലെ പെണ്ണിനെ ഒരു മഹതിയും അനുകരിക്കാറില്ല. കാരണം വയര്‍ വിശക്കാത്തത് കൊണ്ടാവും. പക്ഷേ, സ്ക്രീനില്‍ ഉരിഞ്ഞു തുള്ളുന്നവളെ അനുകരിക്കാന്‍ ലക്ഷങ്ങള്‍ വരെ പൊടിക്കും. അവള്‍ ആടിയതുപോലെ ഉരിഞ്ഞാടാൻ! അവള്‍ കാ‍ണിച്ച പോലെ മുഴപ്പിച്ചു കാണിക്കാൻ!!

ലോകോത്തര കുത്തക കമ്പനികളുടെ ബുദ്ധിയില്‍ നിന്നുമുദിച്ച ഇത്തരം ഫാഷന്‍ ചിന്തകള്‍ക്ക് അടിമയായ സ്ത്രീസമൂഹത്തോട് പറയാനുള്ളത് ..... നിങ്ങളെ നല്ലപിള്ളയാക്കാനൊന്നും പറ്റില്ല. എന്നാലും...ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ നന്നാവാനല്ല ഈ എഴുത്ത്. നമ്മള്‍ പുരുഷ കേസരികള്‍ മോശമാകാതിരിക്കാന്‍ വേണ്ടി മാത്രം. ദര്‍ശിച്ച് കാമവികാരം കൊണ്ട് കഴുതകളെ പോലെ കരയാന്‍ എല്ലാ പുരുഷകോമളന്മാര്‍ക്കും ആവണമെന്നില്ല. അവര്‍ ചിലപ്പോള്‍ ആക്രോശിക്കും, പരിസരം മറന്ന്. അതിനുദാഹരണങ്ങള്‍ പലതുണ്ട് എണ്ണിയാല്‍ ഒടുങ്ങാത്തത്ര!

ചാന്നാര്‍ ലഹള എന്തിനു വേണ്ടി നടന്നോ അതിനു വിപരീതമായ സമരപരിപാടികള്‍ അതേ നാട്ടില്‍ നടക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്!! അന്ന് മറക്കാനുള്ള സമരം ഇന്ന് ഉരിയാനുള്ള സമരം. 







80 comments:

  1. സുഹുര്‍ത്തുക്കളെ തലക്കെട്ട് വായിച്ച് പടന്നക്കാരനു സദാചാരബോധം നഷ്ടപ്പെട്ടു എന്നു ആരും തെറ്റിദ്ധരിച്ച് പോകരുത്.മലയാളത്തില്‍ മാറിടം,സ്തനം പിന്നെ നാടന്‍ ഭാഷയില്‍ പറഞാല്‍ അമ്മിഞ എന്നുക്കെ പറയാറുണ്ട്.പക്ഷെ നമ്മളാരും മാറിടപ്പാല്‍ ,സ്തനപ്പാല്‍ എന്നൊന്നും പറയാറില്ല

    ReplyDelete
  2. ഉം കൊള്ളാം. സാമൂഹ്യ പ്രസക്തിയുള്ള വിഷയം തന്നെ തെരഞ്ഞെടുത്തതില്‍ അഭിനന്ദിക്കുന്നു..
    എല്ലാത്തിലും കച്ചവടം കാണുന്ന ഈ ലോകത്ത് ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കില്‍ മാത്രമേ അത്ഭുതമുള്ളൂ.."മുലകള്‍" പ്രദര്‍ശനത്തിനു വേണ്ടി മാത്രമാണ് എന്ന് വിളിച്ചു പറയുന്ന കാലം വിദൂരമല്ല..

    ReplyDelete
  3. സ്ത്രീകള്‍ കടന്നുവരുമ്പോള്‍ അവരുടെ ഏതു ഭാഗത്തേക്ക്‌ ആണ് പുരുഷന്‍ ആദ്യം നോക്കുന്നത് എന്ന് അറിയാനായി ഒരു പരീക്ഷണം ഏതോ യൂറോപ്യന്‍ രാജ്യത്തു ചെയ്തുപോലും , അതില്‍ പങ്കെടുത്ത പുരുഷന്മാരുടെ കണ്ണുകള്‍ അവര്‍ അറിയാതെ നിരീക്ഷിക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നു, അതില്‍ 90 % ആണുങ്ങളും ആദ്യം നോക്കിയത് കടന്നു വരുന്ന സ്ത്രീയുടെ ഈ പറഞ്ഞ അവയവത്തില്‍ ആണ്, 8 % പേര് മുഖത്തേക്കും മറ്റുള്ളവര്‍ വിവിധ ഭാഗങ്ങളിലും...

    ഒരു നോട്ടത്തിനു വേണ്ടിയാണ് ഇതെല്ലാം, പഴയ മലയാളം സിനിമകളില്‍ മുറ്റം തൂക്കുന്ന സീനുകള്‍ മുറ്റം വൃത്തിയാകാന്‍ വേണ്ടി മാത്രം അല്ല എന്ന് അറിയില്ലേ

    ReplyDelete
    Replies
    1. ഒരു നോട്ടത്തിനു വേണ്ടിയാണ് ഇതെല്ലാം, പഴയ മലയാളം സിനിമകളില്‍ മുറ്റം തൂക്കുന്ന സീനുകള്‍ മുറ്റം വൃത്തിയാകാന്‍ വേണ്ടി മാത്രം അല്ല എന്ന് അറിയില്ലേ
      100 Marks

      Delete
  4. ശ്രദ്ധേയം ഈ പോസ്റ്റ്.തലക്കെട്ട്‌ കണ്ടപ്പോള്‍ ഒന്നന്ധാളിച്ചു.അന്തസത്യം വളരെ പ്രസക്തം.എല്ലാ കണ്ണുകളും സ്ത്രീയുടെ അംഗോപാംഗ'വെളിമ്പുറ'ങ്ങളില്‍ മേഞ്ഞുനടക്കുന്ന ത്വരകളില്‍ ഏറ്റവും 'മുഴച്ചു'നില്‍ക്കുന്ന ഒരു വിഷയത്തെ അതിന്റെ മതാത്മകപരിപ്രേക്ഷ്യത്തില്‍ തന്നെ അവതരിപ്പിച്ചത് അഭിനന്ദനാര്‍ഹം.

    ReplyDelete
  5. ശ്രദ്ധേയമായ വിഷയം തന്നെ. അത് തലക്കെട്ട് വായിച്ചപ്പോഴല്ല യഥാർത്ഥത്തിൽ ബോറായി തോന്നിയത്. ആ ആദ്യ പാരഗ്രാഫിലെ 'ഞാൻ സദാചാരവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല' എന്ന് വിശ്വസിപ്പിക്കാനുള്ള ആ വിശദീകരണം കുറച്ച് സദാചാര ലംഘനമായില്ലേ എന്നൊരു സംശയം. നല്ല വിഷയം തന്നെ തിരഞ്ഞെടുത്തു. സത്യം പറഞ്ഞാൽ ആണുങ്ങളെ കാണിച്ച് കാമാപൂർത്തി വരുത്തിക്കാൻ മാത്രമാ ആ അവയവം. ചില പ്രത്യേക അവസരങ്ങളിൽ പ്രത്യേക ആളുകൾ അത് കുഞ്ഞുങ്ങളെ മുലയൂട്ടാനും ഉപയോഗിക്കാറുണ്ട് എന്ന് മാത്രം. അത്രേയുള്ളൂ, ഇപ്പ മനസ്സിലായോ പടന്നക്കാരന് എന്തിനാണ് 'ലവകൾ' എന്ന്. അതിനന്നെ. ആശംസകൾ.

    ReplyDelete
  6. Brother, Excellent article, Nice to read..

    ReplyDelete
  7. parayaathe vayya nanaayittund ithu shredhikaathe pogunna vilayeriya vishayam nanny

    ReplyDelete
  8. "പുരുഷനു ദര്‍ശനത്തിലൂടെയാണ് കാമവികാരം ഉണ്ടാകുന്നത് സ്ത്രീകള്‍ക്ക്
    സ്പര്‍ശനത്തിലൂടെയും.അതുകൊണ്ട് മാത്രമാണ് സ്ത്രീ ശരീരഭാഗം മറച്ച്
    വെക്കണം എന്നു പറയുന്നത്."
    അവതരിപ്പിച്ചത് നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  9. കുഞ്ഞുങ്ങള്‍ക്കു പാലുനുകരാന്‍ വേണ്ടി ദൈവം സൃഷ്ടിച്ച അവയവങ്ങള്‍ മുഴപ്പിച്ച് കാണിച്ച് ഉളുപ്പില്ലാതെ പുബുകളില്‍ അല്‍പ്പ വസ്ത്ര ധാരിയായി ഉരിഞു ആടുന്നവര്‍ക്ക് അത് ഒരു ആഘോഷം എന്നാല്‍ തെരുവിലെ പെണ്ണ് തുണി ഇരിഞ്ഞാല്‍ അത് അവളുടെ മാത്രം ഒരു ആവശ്യം എന്നും ...ഇതില്‍ കൂടുതല്‍ എന്ത് പറയണം ഷബീര്‍

    ReplyDelete
  10. സൌന്ദര്യത്തെ അതിന്റെതായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടു ദര്‍ശിച്ചാല്‍ ഒരു കുഴപ്പവുമില്ല. സ്തനം തീര്‍ച്ചയായും സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങളെ പാലൂട്ടുവാനുള്ള അവയവം എന്നതുപോലെ തെന്നെ സൌന്ദര്യവും നല്‍കുന്നു. എല്ലാറ്റിനെയും നല്ലതായ അര്‍ത്ഥത്തില്‍ മാത്രം കാണുക. ചുരുങ്ങിയ പക്ഷം നമ്മളും മുലപ്പാല്‍ കുടിച്ചല്ലേ വളര്‍ന്നത് എന്ന ചിന്ത നല്ലതാണ്.

    ReplyDelete
  11. മാറിടത്തോടു ആകര്‍ഷണമുള്ള ഒരേ ഒരു മൃഗം മനുഷ്യനാണ് (ആംഗലേയ പഴമൊഴി)

    ReplyDelete
  12. ചില ധാരണകളും മൃഗീയമായ ചിന്തകളും ഒഴിവാക്കേണ്ടത് തന്നെ. ഇത്തരം ആകര്‍ഷണങ്ങള്‍ക്ക് നിദാനമായിത്തീരുന്ന വ്യത്യാസം തന്നെയാണ് സ്ത്രീ സൌന്ദര്യം.
    നന്നായി.

    ReplyDelete
  13. ഗംഭീരമായിരിക്കുന്നു പടന്നക്കാരാ.അതിഗംഭീരം.

    ഇതിലെ ചില വരികൾ‍ വല്ലാതെ ആകർഷണീയമായി.അവ ഒന്ന് പെയ്സ്ററട്ടെ..

    "പുരുഷന് ദർ‍ശനത്തിലൂടെയാണു കാമവികാരം ഉണ്ടാവുന്നത്.
    സ്ത്രീകൾ‍ക്കു സ്പർ‍ശനത്തിലൂടേയും.അതു കൊണ്ട് മാത്രമാണ്
    സ്ത്രീ ശരീരഭാഗം മറച്ച് വെക്കണം എന്നു പറയുന്നത്."

    "ചുരിക്കി പറഞാൽ‍ നിങ്ങൾ‍ നന്നവാനല്ല ഈ എഴുത്ത്.നമ്മള്‍ പുരുഷ കേസരികൾ‍ മോഷമാകാതിരിക്കാൻ‍ വേണ്ടി മാത്രം."

    "പക്ഷെ തെരുവിലെ പെണ്ണിനെ ഒരു മഹതിയും അനുകരിക്കാറില്ല.
    കാരണം വയർ‍ വിശക്കാത്തത് കൊണ്ടാവും.സ്ക്രീനിൽ ഉരിഞ്ഞു
    തുള്ളുന്നവളെ അനുകരിക്കാൻ ലക്ഷങ്ങൾ‍വരെ പൊടിപൊടിക്കും
    അവൾ‍ ആടിയത്പോലെ ഉരിഞാടാൻ,
    അവൾ‍ കാ‍ണിപ്പിച്ചപോലെ മുഴുപ്പിച്ചു കാണിക്കാൻ."

    "അഭിനവകൊച്ചമ്മമാരൊടും കൊച്ചമ്മമാരാകേണ്ടവരോടും:
    ദൈവം വളരെയധികം നൈസർ‍ഗികമായകഴിവുകൾ‍ കൊടുത്തവരാണ് സ്ത്രീകൾ‍ ഒരു ഫെമിനിസ്റ്റുകൾക്കും ഒരു സമരംകൊണ്ടും ഇത്തരം
    കഴിവുകളെ മാറ്റാൻ‍ പറ്റില്ല."

    "ലോകോത്തര കുത്തക കമ്പനികളുടെ ബുദ്ധിയിൽ‍ നിന്നുമുദിച്ച ഇത്തരം ഫാഷൻ‍ചിന്തകൾ‍ക്കു അടിമയായ സ്ത്രീസമൂഹത്തോട് പറയാനുള്ളത്-
    നിങ്ങളെ നല്ലപിള്ളയാക്കാനൊന്നും എന്റെ നാലുവരി ബ്ലോഗിനു പറ്റില്ലെന്നറിയാം...എന്നാലും......."

    പറ്റും പടന്നക്കാരാ..തീർ‍‍ച്ചയായും പറ്റും.ഇത് പത്താളുകൾ
    വായിച്ചാലും നൂറ് ആളുകൾ‍ വായിച്ചാലും അത് വിജയം തന്നെയാണ്.നൂറിൽ‍ ഒരാൾ‍ ചിന്തിച്ചുനന്നായാൽ‍
    വമ്പിച്ച വിജയവും. ആശംസകൾ...

    ReplyDelete
  14. ആശയം എനിക്കങ്ങോട്ട് ശരിക്ക് മനസ്സിലായില്ല ,മുലകളെ കുറിച്ചാണോ ,അത് കാണിക്കുന്നതിനെ കുറിച്ചാണോ അതോ ഫെമിനിസത്തെ കുറിച്ചാണോ ,അതോ പുതിയ ജീവിത ശൈലിയെ കുറിച്ചാണോ ?ആകപ്പാടെ കണ്‍ഫ്യൂഷന്‍ ,എന്റെ വായനനിലവാരം കുറയുന്നു എന്ന് തോന്നുന്നു ,,ആശംസകള്‍

    ReplyDelete
    Replies
    1. സിയാഫ്ക്കാ...കണ്‍ഫ്യൂഷന്‍ വേണ്ടാ...നിങ്ങള്‍ ഉദ്ദേശിച്ച എല്ലാമുണ്ട് ഒന്നൊഴികെ..

      Delete
  15. nalla avadaranam.idupole chindikan ,kure perkengilum kazhinjirunnengil ,ethrayo daruna sambhavangal ,ozhivakan kazhiyumayirunu.

    ReplyDelete
  16. കൊള്ളാം, ഈ മുലമയ പോസ്റ്റ് :)

    ReplyDelete
  17. കൊള്ളാം...
    വളരെ വളരെ പ്രസക്തമായ വിഷയവും, പോസ്റ്റും....
    ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്‌ ഇട്ടിരുന്നു....

    സ്ത്രീയും വില്‍പ്പന ചരക്കും

    അവിടെ എനിക്ക് പലരില്‍ നിന്നും കേള്‍ക്കേണ്ടി വന്നത് ഒരുപാട് ചീത്ത വിളികള്‍ ആണ്.!!!

    ReplyDelete
  18. സാമൂഹ്യ പ്രസക്തമായ നല്ല ലേഖനം... മുലകളെന്നാല്‍ പുരുഷനു കാമാത്തോജിപ്പിക്കുന്ന ഭാഗമാണെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക്‌ തങ്ങള്‍ക്ക്‌ ആഹരിക്കാനുള്ള ഭാഗമാണ്‌. തേവിടിശികള്‍ക്ക്‌ പുരുഷനെ ആകര്‍ഷിക്കാനുള്ള നല്ല ഒരു ശരീരാവയവമാണ്‌. ആദ്യ കാലങ്ങളില്‍ മുലകളെ ലൈംഗിക ഭാഗമായി കാണാറുണ്‌ടായിരുന്നില്ല എന്നാല്‍ അടുത്ത കാലത്ത്‌ മുലകളെ ലൈംഗികാവയവമായി കാണാന്‍ തുടങ്ങി എന്നതിനാല്‍ മുലകളെ കുറിച്ച്‌ പറയുമ്പോള്‍ ആണുങ്ങള്‍ കൊതിയോടെ വായിക്കും... എന്തായാലും ഷബീര്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ചര്‍ച്ചയാവേണ്‌ടതും മുമ്പ്‌ ചര്‍ച്ചയായവയുമാണ്‌ ആശംസകള്‍

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. മത വിഷയങ്ങളില്‍ നിന്നും മാറി നിന്ന് നോക്കിയാല്‍, കവികള്‍ ഒരു പാട് വര്‍ണ്നിച്ച്ച്ച ഒന്നാണ് ഈ പറഞ്ഞ വിഷയം. നിറഞ്ഞ മാറിലെ ആദ്യ ...., മാറില്‍ തല ചായ്ച്ചു.., മലയാളം പാട്ടുകള്‍ ശ്രദ്ധിച്ചാല്‍ കാണാം. എന്തായാലും പരത്തി പറഞ്ഞു. അത് കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു പെട്ടെന്ന് കേറിയില്ല. എന്നാലും ഉപയോഗമാനുസരിച്ച്ചു നല്ലതിന്റെയും, ചീത്തയുടെയും, പണക്കൊഴുപ്പ് കലര്‍ന്ന കൊച്ചമ്മ സംസ്കാരത്തിന്റെയും ഐക്കണ്‍ ആയി ഉപയോഗിക്കപ്പെടുന്നു എന്നത് സത്യം. ചുരുക്കി പറഞ്ഞാല്‍ "പെണ്ണുങ്ങളെ നിങ്ങള്‍ തുണിയെടുക്കുക" ഇതല്ലേ ഷബീര്‍ പറയുന്നത്.

    ReplyDelete
  21. പറഞ്ഞതിന് നൂറു മാര്‍ക്ക് സഹോദരാ ..
    ആശംസകള്‍

    ReplyDelete
  22. ഒന്നും പറയാതെ ഈ ബ്ലോഗ്‌ x ചെയ്യുന്നത് ഭൂഷണമെന്ന് കരുതുന്നില്ല, എല്ലാ ഭാവുകങ്ങളും, തുടരട്ടെ ഈ സംരംഭം , ആശംസകള്‍ !!

    ReplyDelete
  23. ശ്രേദ്ധേയം ആയ വിഷയം ആണ് അവതരിപ്പിച്ചത് അഭി നന്ദനങ്ങള്‍ പടന്ന ക്കാരാ
    അന്ന ത്തിനു വേണ്ടി അടിപ്പാവാട തെറുത്തു കയറ്റുന്നവരും ആടംബരത്തിനു വേണ്ടി അതിടാത്തവരും തമ്മില്‍ ഒരു പാട് വെത്യാസം ഉണ്ട്
    തെരുവിലെ വേശ്യ യെ (?) ശരീരം കണ്ടു ആകര്‍ഷിച്ചു അവളെ പുറകെ പോക്കില്ല
    മറിച്ച് കൊട്ടാരത്തിലെ കൂത്തിച്ചിയെ ശരീര പുഷ്ടി കണ്ടു തന്നെ ആണ് പോവാരുള്ളത്

    ReplyDelete
  24. പടന്നക്കാരാ...അലയടിച്ചു കരയിലേക്ക് കയറി വന്ന തിരമാല അതെ ഗൌരവത്തില്‍ കരയില്‍ സ്ഥാനം ഉറപ്പിച്ച പോലെയായിരുന്നു ഈ ലേഖനം. മനസ്സില്‍ നിന്നും പോകാതെ പതിഞ്ഞു നില്‍ക്കുന്നു. വിവരണങ്ങള്‍ പടി പടിയായി അവതരിപ്പിച്ചിരിക്കുന്നത് അതിലും മനോഹരം. അക്ഷരത്തെറ്റുകള്‍ എന്ന പൂഴിമണല്‍ വായിലേക്കും കണ്ണിലേക്കും ഇടയ്ക്കു ഇരച്ചു വരുന്ന തിരകളില്‍ കയറി വന്നു എന്നതൊഴിച്ചാല്‍ ഒരു അഭംഗി പോലും ഇതില്‍ എനിക്ക് കാണാന്‍ സാധിച്ചില്ല.

    ReplyDelete
  25. പടന്നക്കാര സംഭവം കൊള്ളാം മൂര്‍ച്ച ഏറിയ ആയുധം പോലെ

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
  27. <<"പുരുഷന് ദർ‍ശനത്തിലൂടെയാണു കാമവികാരം ഉണ്ടാവുന്നത്.
    സ്ത്രീകൾ‍ക്കു സ്പർ‍ശനത്തിലൂടേയും.അതു കൊണ്ട് മാത്രമാണ്
    സ്ത്രീ ശരീരഭാഗം മറച്ച് വെക്കണം എന്നു പറയുന്നത്.">>

    ഏതു സയന്‍സ് ആണ് പടന്നക്കാരാ ഇങ്ങനെ പറയുന്നേ???ഒന്ന് ശാസ്ത്രീയമായി തെളിയിക്കാമോ??? അപ്പോള്‍ പിന്നെ ഈ ആണുങ്ങള്‍ അണിഞ്ഞൊരുങ്ങി നടക്കുന്നതൊക്കെ വേസ്റ്റ് അല്ലെ???ഒരു പെണ്ണിനെ ആകര്‍ഷിക്കാന്‍ സൌന്ദര്യം ഒന്നും വേണ്ട, മറിച്ച് നന്നായി സ്പര്‍ശിക്കാന്‍ അറിഞ്ഞാല്‍ മതി അല്ലെ??? ഭയങ്കരം!!!

    ReplyDelete
    Replies
    1. sudheesh sudhakar,താങ്കളുടെ "എതിരഭിപ്രായത്തിനു " നന്ദി !! സുഹുര്‍ത്തിനെ സയന്‍സും കണക്കും ഇനി ഞാന്‍ പഠിപ്പിച്ചാല്‍ സുഹുര്‍ത്ത് പഠിക്കുമെണ് തോന്നുന്നില്ല So,വല്ല വൈദ്യന്‍ മാരോടോ മറ്റോ ചോയിച്ചാല്‍ അവര്‍ ശരിയായത് പറഞ്ഞു തരും .പിന്നെ "ഭയങ്കരം" എന്നവാക്കിന് കുറേ Meanings ഉള്ളത് കൊണ്ട് നന്ദി നമസ്കാരം.

      Delete
    2. ചോദ്യം ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ മാത്രം, മാസ്റ്റേഴ്സ് & ജോണ്‍സന്‍, ഹാവലോക് എല്ലിസ് എന്നിവരുടെ സ്ത്രീ പുരുഷ ലൈംഗികതയെക്കുറിച്ചുള്ള പഠനങ്ങള്‍ വായിക്കുക.

      Delete
  28. സമകാലീന പ്രസക്തി ഉള്ള ഒരു കാര്യം നന്നായി തന്നെ പറഞ്ഞവതരിപ്പിചിരിക്കുന്നു .....ആദ്യം എവിടെയോ ഒരു പരിഭ്രമം ഉള്ളത് പോലെ തോന്നി ....അവസാനം ആയപോഴേക്കും സംഭവം കിടു ആയി...ആശംസകള്‍ !!!

    ReplyDelete
  29. കൂടുതല്‍ ആളുകള്‍ വായിച്ച പോസ്റ്റു/ ഇഷ്ടപ്പെടുന്ന വിഷയം.എന്നാല്‍ സത്യവും. .

    ReplyDelete
  30. സാമൂഹ്യപ്രസക്തിയുള്ള വിഷയം മനോഹരമായി പറഞ്ഞു ഷബീര്‍...

    ReplyDelete
  31. എപ്പോഴോ ആരോടക്കയോ പറയണം എന്ന് കരുതിയ കാര്യം...
    ഞാന്‍ ടെക്നോപര്‍കിലാണ് ... ഇവിടെ വരുന്ന പെണ്‍കുട്ടികള്‍ അവരുടെ രക്ഷിതാകള്‍ തന്നെയാണോ ഇങ്ങേനെ പറഞ്ഞു വിടുന്നത് എന്ന സംശയമാണ്..

    വസ്ത്രം ധരിചിടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് . ഇല്ലേ എന്ന് ചോദിച്ചാല്‍ ഇല്ല..
    ഒരു സോക്സ് പന്റ്സായി ധരിച്ചു . അര വരെയുള്ള ടോപും അണിഞ്ഞു വരുന്ന പെണ്‍കുട്ടികള്‍ മലയാളികള്‍ ആണെന്ന് അറിയുമ്പോള്‍ സങ്കടം വരുന്നു..

    പണ്ട് പത്രത്തില്‍ കണ്ടിരുന്നു ലോ വൈസ്റ്റ് ജീന്‍സ്‌ അണിഞ്ഞ അണ്ടര്‍വൈര്‍ കാണിച്ച ആന്പില്ലേറെ പോലീസു പിടിച്ചു എന്നും പറഞ്ഞു....
    ഇന്ന് ഇ പെന്പില്ലെരു ധരിക്കുന്ന പാന്റ്സ് കണ്ടാല്‍ ഇതിനു പിന്നെ എന്താ പറയുകാ..... അവര് ധരികുമ്പോള്‍ ഫാഷനും ആണ്‍കുട്ടികള്‍ ധരികുമ്പോള്‍ വൃത്തികേടും!!!!! ആദ്യം ചുരിദാര്‍ സ്ലിറ്റ്‌ ആകി . പിന്നീട് അത് ഷോട്ട് ടോപ്‌ ആകി. പിന്നീട് ബോഡി ഫിറ്റ്‌ ആകി.... ആരാണ് ഇത് ഇങ്ങേനെ കുറച്ചു കൊണ്ട് വരുന്നത് ?? നാളെ ഇനി എന്താണാവോ??

    ReplyDelete
  32. അഭിനന്ദനങ്ങള്‍ -സത്യത്തില്‍ സന്തോഷം തോന്നുന്നു....ഇതിനെക്കുറിച്ചൊക്കെ ചിന്തിക്കുകയും വ്യാകുലപ്പെടുകയും ചെയ്യുന്ന കുറെ പേരെങ്കിലും ഉണ്ടല്ലോ എന്ന ആശ്വാസം...ഒരിക്കല്‍ ഞാന്‍ ഈ വിഷയം ഫേസ് ബുക്കില്‍ സ്റ്റാറ്റസ് ആയി അവതരിപ്പിച്ചു...അന്ന് ഞാന്‍ കേട്ട തെറിക്കു കണക്കില്ല...ഞാന്‍ അതുനോക്കി നടക്കുന്നതെന്തിനെന്നു വരെ ചിലര്‍ ചോദിച്ചു...ഒരു പച്ചയായ മനുഷ്യന്‍ എന്നനിലയില്‍ ഞാന്‍ ചോദിക്കട്ടെ...ഈ പറയുന്ന എത്ര വിദ്വാന്മാര്‍ ഉണ്ട് ഇങ്ങനെ ഉള്ളവരെ (പ്രകടനക്കാരെ ) കണ്ടാല്‍ ശകുന്തളയെപ്പോലെ താഴേക്കുനോക്കി നില്‍ക്കും...? കവിയുടെ വരികള്‍ കടമെടുത്തു പറയട്ടെ: "നേരേ വിടര്‍ന്നു വിലസീടിന നിന്നെ നോക്കി ആരാകിലെന്ത് മിഴിയുള്ളവര്‍ നിന്നിരിക്കാം "....ഞാന്‍ അവസാനിപ്പിക്കുന്നു...തുടര്‍ന്നും താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു....ആശംസകള്‍ സ്നേഹിതാ....

    ReplyDelete
  33. കാലിക പ്രധാന്യ വിഷയം നന്നായി അവതരിപ്പിച്ചു .കുഞ്ഞു ചിരിയും വലിയ ചിന്തയും .പടന്നക്കാരാ ....ആശംസകള്‍ ..................

    ReplyDelete
  34. സോറി ട്ടോ ഇപ്പോഴാ ശ്രദ്ധിച്ചിട്ടോ ......കാലികമായ വിഷയം ചിന്തിപ്പിച്ചു ,ചിരിപ്പിച്ചു ,പറഞ്ഞു കൊണ്ട് തന്നെ പറഞ്ഞു ആശംസകള്‍ തുടരൂ പടന്നക്കാര ....എല്ലാ നന്മകളും നേരുന്നു

    ReplyDelete
  35. മുലയുടെ വളര്‍ച്ചക്കനുസരിച്ച് നാട്ട് രാജാകന്മാര്‍ക്കു “മുലക്കരം “ കൊടുത്ത് ജീവിച്ച നാട്ടിലെ പുതു തലമുറക്കാരാണു നാം........ഇവിടെ മുലക്കരം കൊടുത്ത തലമുറക്കാരയിട്ടല്ല നാം ജീവിക്കേണ്ടത് ..അതിനെതിരെ മുല അറുത്തുക്കൊണ്ട് പ്രതിരോധം തീര്‍ത്ത സഹോദരിയുടെ പിന്‍തലമുറക്കാര്‍ എന്നാണു നാം ഊറ്റം കൊള്ളേണ്ടത്

    ReplyDelete
  36. കാലിക പ്രസക്തിയുള്ള വളരെ നല്ല വിഷയം. അഭിനന്ദനങള്‍....

    ReplyDelete
  37. വസ്ത്രധാരണത്തില്‍ പാശ്ചാത്യരെ അന്ധമായി അനുകരിക്കുന്ന പെണ്‍മണികളെ നിങ്ങള്‍ അവരുടെ സംസ്ക്കാരത്തെ പുല്‍കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അതില്‍ എതിരഭിപ്രായമൊന്നുമില്ല .പക്ഷെ അനുകരിക്കാനും പിന്തുടരാനും ശ്രമിക്കുന്നത് കേവലം വസ്ത്രധാരണത്തില്‍ മാത്രം മതിയോ ..അവരുടെ സംസ്ക്കാരത്തിലെ നല്ല വശങ്ങള്‍ ..സമൂഹത്തില്‍ ഇടപഴകേണ്ടി വരുമ്പോള്‍ തന്റെ സഹജീവികളോട് കാട്ടുന്ന സാമൂഹ്യ മര്യാദകള്‍ ..അതും കൂടി അനുകരിക്കെണ്ടേ ...??? അല്ലാതെ തൊലിപ്പുറത്ത് മാത്രം ഉള്ള പാശ്ചാത്യവല്‍ക്കരണം കൊണ്ട് എന്ത് ഫലം ????.

    ReplyDelete
  38. പടന്നകാരന്റെ വിഷയവും അവതരണവും ഗംഭീരം .....!! ഉള്ളുതുറന്നു അതങ്ങ് പറഞ്ഞപ്പോള്‍ വായിക്കൊന്നോര്‍ക്ക് തൃപ്തി .... പക്ഷെ , കപട സദാജാര ബോധം താങ്കളെ വലയം ചെയ്തതില്‍ ദുഖം തോന്നുന്നു . സ്ത്രീയെ വെറുമൊരു സംഭോഗ വസ്തുവായി കണക്കാക്കല്ലേ .... ഒരു സ്ത്രീയുടെ മുലകള്‍ക്ക് മാതൃത്വത്തിന്റെ അനിര്‍വജനീയമായ അടയാളത്തിന് പുറമേ സ്ത്രീ സൌന്ദര്ര്യത്തിന്റെ ത്രസിപ്പിക്കുന്ന കാഴ്ചയും ഉണ്ട് .. ദൈവിക വിഭവങ്ങളിലെ ഉത്തമമായ സൃഷ്ട്ടിയാണ് സ്ത്രീ.... അതിനു സൌന്ദര്ര്യമുണ്ട് , പുരുഷ നയനങ്ങളെ ഏറ്റവും ആദ്യം ആകര്‍ഷിപ്പിക്കുന്ന ഒന്നായി മുലകള്‍ മാറുന്നത് ദൈവം ഉന്നതനായത് കൊണ്ടാണ് .... മുലകളെ കുറിച്ച് എഴുതാന്‍ ധൈര്ര്യം കാണിച്ച താങ്കള്‍ക്കു മുലകളുടെ സൌന്ദര്ര്യം എങ്ങനെ ആസ്സ്വധിക്കണമെന്നു ഇനിയും മനസ്സിലായില്ലേ ... റോഡിലൂടെ പോവുന്ന കൂര്‍പ്പിച്ച മുലകളെ കണ്ടു ആവലാതിപ്പെടുന്നത് ഉള്ളില്‍ അടയിരിക്കുന്ന കാമാഗ്നിയുടെ ഉപോല്പന്നങ്ങങ്ങളാണ് . അന്യസ്ത്രീകളുടെ മാറിടത്തിലേക്ക്‌ ഒളിഞ്ഞു നോക്കിയും , നേരെ പച്ചക്ക് നോക്കിയും മഹാതൃപ്തി അടയുന്നതിനു മുന്പ് സ്വന്തം കണ്ണുകളെ മാന്യതയുടെ കാഴ്കാകള്‍ കാണാന്‍ ശീലിപ്പിക്കാന്‍ നാം ചെറുതായിട്ടെങ്കിലും മെനക്കെടണം ... മഴ തിമര്‍ത്തു പെയ്യുമ്പോള്‍ കുട മടക്കിപ്പിടിച്ചു കക്ഷത്ത്‌വെച്ച് നടക്കാതെ നിവര്‍ത്തിപ്പിടിച്ച കുടയും ചൂടി മഴ കൂസാതെ നടക്കാനും നാം ശീലിക്കണ്ടേ........

    ReplyDelete
  39. ഇതിനൊരു കമന്റിടാൻ ...കുറേ നേരം ആലോചിച്ചു. ലേഖകന്റെ മെയിൻ പോയിന്റ് എന്തിനെക്കുറിച്ചാണേന്ന്............ മൂന്ന് മതപ്പുസ്തകത്തിലും പറഞ്ഞിരിക്കുന്ന കാര്യം മുലയെ പ്പറ്റിയായത്കൊണ്ട്...ഞാൻ മുലയെപ്പറ്റി ചിന്തിക്കുന്നൂ... ജനനം മുതൽ എനിക്ക് മുലകൾ അത്യാവശ്യമായിരുന്നൂ....6 വയസ്സുവരെ ഞാൻ അമ്മയുടെ മുലപ്പാൽ കുടിച്ചാണു വളർന്നത്....പിന്നെ കൂട്ടുകാരിയുടെ കൂർമ്പിച്ച മാർവ്വിടം പാത്തും പതുങ്ങിയും കാണാൻ ആവേശം.നേരേ ചൊവ്വേ അതൊന്ന് കണ്ടു.....കൂമ്പിയ മാർവ്വിടത്തിൽ നിന്നും പിന്നെ ഭാര്യയുടെ മാർവ്വിടം കണ്ട് തുടങ്ങിയത് മുതൽ മാർവ്വിടങ്ങളിൽ നിന്നും ശ്രദ്ധ മാറി.എങ്കിലും സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നത് കൊണ്ട് ചില ശുഷ്ക സ്തനികളുടെ മാർവ്വിടം ....സീനിൽ കണ്ടാൽ 'ഛെ ..ഇതെന്താ" എന്ന് ചിന്തിക്കുന്ന ചെറുപ്പക്കാരെ രസിപ്പിക്കാൻ മാർവ്വിടത്തിലും ,നിതംബത്തിലുമൊക്കെ 'പാഡ്' വച്ച് കെട്ടിച്ചിട്ടുണ്ട്....തെരുവിലെ വേശ്യകൾക്ക് മാർവ്വിടവും കൂടെയുള്ളത് കൊണ്ടാ അവളെത്തേടി'ലവന്മാരും'എത്തുന്നത്.... പിന്നെ മോഡലുകളേയും,സൌന്ദര്യ മത്സരത്തിനു പങ്കെടുക്കുന്നവരെയും പറ്റി എനിക്കൊന്നും പറയാനില്ലാ..'പ്യൂബിക്ക്' ഹെയറുവരെ കാട്ടി ജട്ടിയിട്ട് നടക്കുന്ന 'ലവളുമാർക്ക്' എക്സിബിഷനിസം എന്നൊരു അസുഖം കൂടിയുണ്ട്....മാത്രവുമല്ലാ കാശ് കിട്ടിയാൽ തുണി മൊത്തം ഉരിയുന്ന ഈ നല്ലവരോട് എന്ത് പറയാൻ.....മുലകൾ തെറ്റൂകാരല്ലാ..അത് മറക്ന്തിരിക്കാൻ ശ്രമിക്കുന്ന വനിതകളാണു തെറ്റുകാർ( ഈ ലേഖനത്തിൽ വളരെ യേറെ അക്ഷരത്തെറ്റുകൾ ഷക്കീലയുടെ സ്മ്നം പോലെ മുഴച്ച് നിൽക്കുന്നു.അത് ഒന്ന് ശരിയാക്കണേ അനുജാ)

    ReplyDelete
  40. സ്തനത്തില്‍ തൊട്ടാല്‍ വികാരം വരില്ല എന്നൊന്നും ഷബീര്‍ പറയരുത് സ്ത്രീയ്ക്ക് പ്രദര്‍ശിപ്പിക്കാനും അതെ സമയം കമ ആസക്തി പുരുഷനില്‍ ഉണര്തുവനും കുഞ്ഞുങ്ങളെ മുലയൂട്ടുവനും ഉള്ളതാണ് മുലകള്‍. ഗോപുരം പോലെയുള്ള മുലകളും മുന്തിരിഞ്ഞെട്ടു പോലെയുള്ള മുലക്കന്ന്നുകളും എന്ന് ബൈബിള്‍ പറയുന്നു ! അതിനാല്‍ പ്രകൃതി സത്യമാണ് മുല അത് കണ്ടക്ല്‍ വികാരം വരിക തന്നെ ചെയ്യും അല്ലെങ്കില്‍ ഷബീറിന് എന്തോ കുഴപ്പമുണ്ട് ! ഒരുവള്‍ അവളുടെ ഇഷ്ട പ്രകാരം സ്വതം ശരീരം പ്രദര്സിപ്പിക്കട്ടെ അതിനു നമ്മള്‍ എന്തിനു ഇത്ര പുളകിതരവനം. പണ്ടൊക്കെ മുല മറക്കാതെ നടന്നപ്പോള്‍ ലോകം ഇടിഞ്ഞു വീനില്ലല്ലോ ?

    ReplyDelete
  41. ശ്രേദ്ധേയം ആയ വിഷയം ആണ് അവതരിപ്പിച്ചത് അഭി നന്ദനങ്ങള്‍

    ReplyDelete
  42. നന്നായി അവതരിപ്പിച്ചു ആശംസകള്‍

    ReplyDelete
  43. വഴിയോരങ്ങളിൽ ഞാൻ ശ്രദ്ധിച്ച (കണ്ടുപിടിച്ച) ഒരു കാര്യം,, മറച്ചുവെക്കണമെന്ന് സമൂഹം ചിന്തിക്കുന്ന അവയവങ്ങൾ പകുതിയും വെളിയിൽ കാണിച്ച് മുഴപ്പിച്ചുകാണിക്കുന്ന വേഷം ധരിച്ച് നടന്നുപോകുന്ന കൊച്ചു പെൺകുട്ടികളുടെ കൂടെ പലപ്പോഴും അവളുടെ രക്ഷിതാവ് (അമ്മ, അച്ഛൻ, സഹോദരൻ) ഉണ്ടായിരിക്കും. അപ്പോൽ രക്ഷിതാക്കൾക്ക് ഇതൊന്നും പ്രശ്നമല്ല!!!

    ReplyDelete
  44. തികച്ചും കാലോചിതമായ ലേഖനം ...


    പക്ഷെ <"പുരുഷന് ദർ‍ശനത്തിലൂടെയാണു കാമവികാരം ഉണ്ടാവുന്നത്.
    സ്ത്രീകൾ‍ക്കു സ്പർ‍ശനത്തിലൂടേയും.അതു കൊണ്ട് മാത്രമാണ്
    സ്ത്രീ ശരീരഭാഗം മറച്ച് വെക്കണം എന്നു പറയുന്നത്.">> എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിഞ്ഞാല്‍ കൊള്ളം ....

    പുരുഷനെ സ്ത്രീയെ നോകുന്നതില്‍ നിന്നും വിലക്കിയ പോലെ തന്നെ ഇസ്ലാം , സ്ത്രീയെ പുരുഷനെ നോക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട് ... !
    [ ; പ്രവാചകനും പത്നിയും (മകളാണോ എന്ന് സംശയം ഉണ്ട് ..)ഇരിക്കുന്ന സദസിലെക് അന്ടനായ ഒരു അന്ദനായ സഹാബി (പേര് മറന്നു പോയി ) കടന്നു വന്നപ്പോള്‍ , പ്രവാചകന്‍ പത്നിയോട് മരയിലെക് പോകാന്‍ ആവശ്യപെട്ടു .അപ്പോള്‍ "അദ്ദേഹം എന്നെ കാണുന്നില്ലല്ലോ ?" എന്ന് ചോദിച്ച പത്നിയോട് നബി പറഞ്ഞത് "നീ അദ്ദേഹത്തെ കാണുന്നില്ലേ എന്നാണു ... "
    ]

    അപ്പോള്‍ മേല്‍പറഞ്ഞത്‌ തിരുത്താന്‍ ശ്രമില്‍ക്കുമല്ലോ ...

    പിന്നെ സ്ത്രീകളുടെ ആഭാസ കരമായ വസ്ത്രധാരണം തികച്ചും unsahikable തന്നെയാണ് ..!
    എന്നാല്‍ ചില പുരുഷന്മാരുടെ പക്കല്‍ നിന്നുള്ളതോ ??
    മുംബ് മുണ്ട് മടക്കിക്കുതുന്നവരുടെ ശല്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ ...
    ഇപ്പോഴാനെകില്‍ ലോ വേസ്റ്റ് അക്ക്രമം അതിന്റെ മൂര്ധന്യതിലാണ് ... നടിന്പുരതാനെങ്കില്‍ ചില പന്ത് കളിക്കാര്‍ ഇറങ്ങിയിടുന്ദ് .. ഒരു 30 മിനിറ്റ് കളിക്കുന്ന പേര് പറഞ്ഞു വെളുപ്പിന് മുതല്‍ നട്ട പാതിര വരെ ഒരു കളസവും കെറ്റി യാണ് നടപ്പ് ...

    http://kathirumpathirum.blogspot.in/

    ReplyDelete
  45. This comment has been removed by the author.

    ReplyDelete
  46. എഴുത്ത് ഇഷ്ട്ടായീ കൂട്ടുകാരാ.
    ഈ ‘സാധനസാമഗ്രി’കളുടെ അനാവശ്യ പ്രദര്‍ശനം ഒരു പരിധിവരെ ദോഷംചെയ്യുന്നുണ്ട്.
    ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരത്തോടെയാണ് ഈ ‘ദൃഷ്ട്ടിദോഷ’ത്തിനു കടുപ്പമേറിയതെന്നു പറയാതിരിക്കാനാവുന്നില്ല.അതുതന്നെയാണ് തിളയ്ക്കുന്ന യുവത്വത്തിന്റെ ആക്രാന്തത്തിനു മൂര്‍ച്ചയേറ്റുന്നതും..!ടൂത്തുപേസ്റ്റിന്റെ പരസ്യത്തിനുപോലും പെണ്ണ് ണുതുണിയുഞ്ഞുകാട്ടിയാലേ മതിവരൂ എന്ന അവസ്ഥയിലെത്തിയിരിക്കുന്നു നമ്മുടെ സംസ്കാര സമ്പന്നത..!അതുകണ്ടു കണ്‍കുളിര്‍ത്തവന്‍ ‘നിറംമാറിയ’ചിത്രങ്ങളില്‍ റിസെര്‍ച്ച്നടത്തുന്നത് സ്വാഭാവികം.അവിടെയുള്‍ക്കൊണ്ടവ പരീക്ഷിക്കാന്‍ ‘പ്രോപ്പര്‍ട്ടി‘കണ്ടെത്തുകയായി അടുത്തപടി.!നമ്മള്‍ ‘പരിശുദ്ധവും പരിപാവനവു’മായി കണ്ട ആ ‘സംഗതി‘ വേണ്ടവിധം കാത്തു കെട്ടി വയ്ക്കപ്പെടാന്‍, കുട്ടികളൂടെ വസ്ത്രധാരണവും അംഗവിക്ഷേപങ്ങളും മാന്യമായിമാത്രമായിരിക്കാന്‍ ഓരോമാ‍താപിതാക്കളും ശ്രദ്ധിക്കുകതന്നെവേണം.
    ആശംസകളോടെ..പുലരി

    ReplyDelete
  47. തികച്ചും കാലോചിതമായ ലേഖനം. ഈ വിഷയത്തില്‍ ഷബീറിന്റെ ചിന്തകള്‍ എന്റെ ചിന്തകകളുമായി താദാത്മ്യം പുലര്‍ത്തുന്നവയാണ്

    ReplyDelete
  48. കാലാകാലങ്ങളായി പല തവണ ചര്‍ച്ചക്ക് വന്നതാണ് വിഷയം.. ഒരു കാലത്തും ചര്‍ച്ച ചെയ്ത് തീരാത്ത ഒരു വിഷയം കൂടിയാണ് 'മുലകള്‍' ...കാരണം അതിലെ കൌതുകം തന്നെയാണന്നു
    പ്രദര്‍ശിപ്പിക്കുന്നവര്‍ അത് തന്നെയാണ്‌ ലക്ഷ്യം വെക്കുന്നതും ! പലപ്പോഴും ഈ കൌതുകം അതി വിദഗ്തമായി വിപണിയില്‍ മര്കട്റ്റ്‌ ചെയ്യപെടുകയും ചെയ്യുന്നു !
    ആശംസകള്‍ ...
    അസ്രുസ്

    ReplyDelete
  49. നല്ല തലക്കെട്ട്‌.. വിഷയം പക്ഷെ ഏറെ പ്രസക്തം .. ഈ ചിന്തകള്‍ ഞാന്‍ എന്റെ ചിന്തകളുമായി പങ്കു വെക്കുന്നു

    ReplyDelete
  50. ഇന്ന് സ്ത്രീ ശരീരം ഒരു പ്രദര്‍ശന വസ്തു മാത്രമല്ല ഒരു നല്ല കച്ചവട വസ്തു കൂടിയാണ് ,വളരെ നന്നായി എഴുതി താങ്ക്സ്

    ReplyDelete
  51. പെൺകുട്ടികളേ വസ്ത്രത്തിന്റെ പ്രധാന്യം വീടുകളിൽ തന്നെ പഠിപ്പിക്കണം.. ചിന്തനീയമായ പോസ്റ്റ്.. ഒരുപക്ഷേ ആരും അധികം ചിന്തിക്കാൻ മിനകെടാത്തതാകാം..

    ReplyDelete
  52. ഞാൻ ഇതിൽ നമ്മുടെ സ്ത്രീകൾ കമാന്റുന്നത് കാണാൻ ഇരിക്കാ, പക്ഷെ കുറവാണ് പ്രതികരണം

    ReplyDelete
    Replies
    1. sahodara....sthreekal oru kadapaathramavunnadin mukya pangu vahikunnad purushalobikal alle....??

      ella sthreekaleyum onnadangam avahelikunnad nannalla...athu pole ella purushan maarum..

      alpavasthra dharikal aaya sthreekal sthreesamuhathin thanne maanakedan....athu pole ivare ellam sapport cheyyunna purushan maarum...

      Delete
  53. സൗന്ദര്യം പ്രദര്‍ശിപ്പിച്ചു നടക്കുന്ന
    സുന്ദരികളെ ഭംഗിയുള്ള പൂക്കളോടു
    ഉപമിക്കാം ,ആപ്പൂക്കളെ കവികള്‍
    എന്ത് മാത്രം വര്‍ണിച്ചിട്ടുണ്ട് ........
    വീണു കിടക്കുന്ന പൂവിനെ കണ്ടപ്പോള്‍
    നമ്മുടെ മഹാകവിയുടെ ഭാവന ഉണര്ന്നില്ലേ
    എത്ര മനോഹരമാണാകാവ്യം.........

    എങ്കില്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കാതെ നടക്കുന്ന
    സുന്ദരികളെ നമുക്ക് അല്‍പ്പം തുറന്നു വെച്ച
    ചിപ്പിക്കുള്ളിലെ മുത്തിനോടു
    ഉപമിക്കാം .........ഇനി സുന്ദരികള്‍ പറയട്ടെ
    പൂവിനോടാണോ മുത്തിനോടാണോ കൂടുതല്‍ ഇഷ്ട്ടം
    പ്രായോഗിക തലത്തിലും ഭാവനലോകത്തും
    ഏതാണ്‌ ഏറെ തിളങ്ങിനില്‍ക്കുന്നത് .........

    ReplyDelete
    Replies
    1. bhudhi ulla var chippikullile muthavan shramikum...allatavar bhangi ulla pokal aavanum...

      bhavanalokath thilagi nilkunna pole ellam prayogikatalathum thilagi nilkuka aanengil meelil soojipicha aa randinum (prayogika,bhavana) enthu vythyasaman ullad sahodara...??

      bhangi ulla pookal aarum onnu nookum palarum snehathode athine sameepikum...kavik varnikam manoharamayi...atharam pookalude aayusum nanne kuravan..

      ennal chippikulli olijirikunna muth athine thedi varunnad vare ava chippikullil badhramayirikum...

      Delete
  54. ഇവിടെയെത്താൻ ഒരുപാട് വൈകിപ്പോയതിൽ ആദ്യമേ ക്ഷമ ചോദിക്കട്ടെ. എഴുത്ത് വളരെ ഇഷ്ടപ്പെട്ടു. എങ്കിലും ചില സംശയങൾ പങ്കു വെക്കണമെന്ന് ആഗ്രഹിക്കുന്നു.മുകളിൽ എല്ലാവരും പറഞ്ഞതുപോലെ സമകാലിക പ്രസക്തി ഉള്ളതും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും ആയ വിഷയമാണിത്. എങ്കിലും ചോദിക്കട്ടെ, സ്ത്രീകൾ ശരീരം മൂടി നടക്കണം എന്നു പറയുന്നവർ എന്തുകൊണ്ട് ഇതു പുരുഷനും ബാധകമാണെന്ന് ചിന്തിക്കുന്നില്ല..? കായികതാരങ്ങളുടെ കാര്യം തന്നെ എടുക്കാം(മോഡലുകൾ മാത്രമല്ലല്ലോ അൽപ്പ വസ്ത്രധാരികൾ). അവർ അത്തരം വസ്ത്രം ധരിക്കുന്നത് അനുയോജ്യമാണെന്നിരിക്കെ അവരെ കാണുംബോൾ തോന്നാത്തത് മോഡൽസിനെ കാണുംബൊൾ തോന്നുന്നുണ്ടെങ്കിൽ അതു വസ്ത്രധാരണത്തിന്റെ മാത്രം പ്രശ്നമാണോ..? നോക്കുന്നവന്റെ കണ്ണല്ലേ ആദ്യം മാറ്റേണ്ടത്?അൽപ്പ വസ്ത്രം ധരിച്ചതിനു സാനിയ മിർസയെ കുരിശിൽ തറച്ച നമ്മുടെ നാട്ടിൽ ഇനി പെൺകുട്ടികൾ ആരും കായിക രംഗത്തേക്ക് ഇറങ്ങരുതെന്ന് ആരെങ്കിലും ചിന്തിച്ചാലും കുറ്റം പറയാൻ പറ്റില്ല.ഞാൻ പറഞ്ഞു വരുന്നതു മറ്റൊന്നുമല്ല. എന്റെ സംശയം , സ്ത്രീകളുടെ സംസ്കാരമാണോ ഇതു നോക്കി ആസ്വദിക്കുന്ന പുരുഷന്റെ നിലവാരമാണൊ തകർന്നുകോണ്ടിരിക്കുന്നതു എന്നാണു..! പുരുഷൻ സ്വയം മാറാൻ തയ്യാറാവാത്തതു കൊണ്ടാണോ സ്ത്രീകൾക്കുമേൽ പഴിചാരുന്നതു(അവരെ മാറ്റാനും അടിച്ചൊതുക്കാനും എളുപ്പമാണല്ലോ)? പുരുഷന്മാർ അൽപ്പവസ്ത്രധാരികളായി പ്രത്യക്ഷപ്പെടുന്ന പരസ്യചിത്രങ്ങളും അവർ മേനിയഴകു പ്രദർശിപ്പിക്കുന്ന റെസ്ലിംഗ് ഷോകളെയും എന്തുകൊണ്ട് ആരും അപലപിക്കുന്നില്ല.മിസ്റ്റർ ഇന്ത്യക്കു തുണിയുരിയുന്നതിൽ തെറ്റില്ല, മിസ്സ് ഇന്ത്യ അതു ചെയ്യരുതെന്നാണോ? ഇതൊന്നും പറഞ്ഞു വന്നതു സ്ത്രീകൾ തുണിയുരിയുന്നതിനെ ന്യായീകരിക്കാനല്ല. താങ്കൾ പറഞ്ഞതത്രയും സത്യം തന്നെ എങ്കിലും സ്വാതന്ത്ര്യം പുരുഷനും സ്ത്രീക്കും തുല്യമാണെന്ന് ഓർമ്മിപ്പിക്കാനാണു. എങ്ങനെ വസ്ത്രം ധരിക്കണം എങ്ങനെ നടക്കണം എന്നു തീരുമാനിക്കാനുള്ള അവകാശം അവർക്കു നൽകുക.

    ഇത്രയും ഞാൻ പറയാൻ കാരണം ഈ വരികളാണു. അങ്ങനെ ആക്രോശിക്കുന്നവർക്കും ഉപദ്രവിക്കുന്നവർക്കുമെതിരെ പടവാളെടുക്കാതെ ചുരുങ്ങിയ പക്ഷം ഒന്നു കുറ്റപ്പെടുത്തുക പോലും ചെയ്യാതെ സ്ത്രീകളെ മാത്രം നന്നാക്കാൻ ശ്രമിക്കുന്നതിൽ വിഷമം തോന്നി(<> ഇതു ശ്രദ്ധയിൽ പെട്ടു കേട്ടോ..).

    ReplyDelete
    Replies
    1. അങ്ങനെ ആരേയും നന്നാക്കാനോ നന്നെയാക്കാനോ അല്ല എഴുതിയത്!! 200 ഇല്‍ കൂടുതല്‍ രാജ്യക്കാര്‍ വരുന്ന ഒരു സ്ഥലം ദിവസവും സന്ദര്‍ശിക്കുന്നവനാണ്(ജോലിയുടെ ഭാഗമായി) അവിടുന്ന് കണ്ട നേര്‍ക്കാഴ്ച എഴുതിയതാണു!! പിന്നെ ഇന്നലെ ഒരമ്മച്ചി യുടൂബില്‍ പറയുകയുണ്ടായി ആണുങ്ങള്‍ തീട്ടം കണ്ടാല്‍ ചവിട്ടും വെള്ളം കണ്ടാല്‍ കഴുകും!! അത്ര തന്നെ!! ആ അമ്മയും ഒരു സ്ത്രീയായത് കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു!!

      Delete
  55. ഈ കാല ഘട്ടത്തില്‍ ഏറെ പ്രസക്തമായ ഒരു വിഷയം ...നല്ല അവതരണം..ആശംസകള്‍ ...

    ReplyDelete
  56. കാലികമായ വിഷയം... പോസ്റ്റ് മുൻപത്തേതാണെങ്കിലും ഈ കമന്റിടുന്ന സമയത്ത് "ലോക വിഷയം" ഇതോടൊപ്പം നിൽക്കേണ്ട / ചർച്ച ചെയ്യേണ്ട കാര്യങ്ങൾ തന്നെ... പലപ്പോഴും പലരും പല ചിന്തകളും ആധുനിക സ്വതന്ത്ര വാദികളുടെ കുത്തേൽക്കാൽ കരുത്തില്ലാത്തതിനാൽ പറയാതെ പോയിട്ടുണ്ട്.... അതു മനസ്സിലാക്കി കരുത്തു കാട്ടി യവർ കരുവായിട്ടുമുണ്ട്...

    ആശംസകൾ ... (പുതുവൽസരത്തിന്റേത്) :)

    ReplyDelete
  57. മുലകള്‍ എന്നും കൌതുകം തന്നെ.. ആ പേര് തന്നെ മതി.. ധാരാളം...

    "വിശുദ്ധ"മുലകളുടെ ഉദാഹരണങ്ങള്‍ എനിക്ക് അത്ര രസിച്ചില്ല..

    കവിത നന്നായി...

    ReplyDelete
    Replies
    1. ഹഹഹഹ വിശുദ്ധമായ സംഭവമായത് കൊണ്ടാണ് വിശുദ്ധിയോടെ വിവരിച്ചത്!!

      Delete
  58. paavam, mulakal kandaal padannakkaran bodham kedum...onnu vidu maashe, oru maathiri jaada kaanikkaathe.

    ReplyDelete
  59. കൊള്ളാം

    ReplyDelete
  60. ചോര തന്നെ കൊതുകിന്നു കൌതുകം ....

    ReplyDelete
  61. nalla vishayam..nalla avatharanam...athilere kothukam ulavakuna thalakett..
    penn kevalamoru pradarshana bimbam alla,...? ithonnu thirichariyade...alla arijitum ariyade nadakunna..penn vargagl nammude naadinum e bhulokathinum bharaman..enthin penn enna kulathinu thanne maanaked...shabeerka nigal iniyum ezhudanam..nigale polullavar aan naadin abhimanam...allade itharam penn vargagale sapport cheyyunnavar alla..shariya palarum ithine negative sensil edukkumayirikam..atharathil ullavar thanne aan e lobhikale valarthi kondu varunnavarum..

    ReplyDelete
  62. ശ്രേദ്ധേയം ആയ വിഷയം ആണ്,
    നന്നായി അവതരിപ്പിച്ചു ആശംസകള്‍

    ReplyDelete
  63. It'll demolish been so cool. I really love rotisserie roasting chook, that was actually points created for meals where it night. Counter tops These method of microwave ovens may be continued living rooms kitchen counter and are therefore great for tennis courts with sufficient counter-top spc.

    Look into my web blog deni convection oven hot air

    ReplyDelete
  64. ഒരു മുലക്കാല ഓര്‍മ വന്നു ഇത് വായിച്ചപ്പോള്‍ മാത്രമല്ല അവ ഡ്രസ്സ്‌ കൊണ്ട് മറച്ചിട്ടും അതിന്‍റെ അളവുകളും കനവും കാണിക്കുന്നവരെ കുറിച്ച് ഒരു പപുച്ചവും (ഒന്നും മറക്കതവരെ കുറിച്ച് എന്ത് പറയാന്‍) ) - പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ്സിലെ ഒരു വികൃതി ചെറുക്കന്‍ അവന്നു താല്പര്യം തോണിയ ഒരു പെണ്‍കുട്ടിയുടെ മുലകളില്‍ കയറി പിടിച്ചു - വെളുത്ത യൂണിഫോം ആയതിനാല്‍ ഫിങ്കര്‍ പ്രിന്‍റ് പതിഞ്ഞുപോയ ആ ഭാഗം മറച്ചു വച്ച അവള്‍ തേങ്ങി കരഞ്ഞു കൊണ്ട് പുറത്തേക്കു ഓടിപോയി , പിന്നെ വരുന്നത് കൂടെ ഒരു ടീച്ചറും പിന്നെ ചോദ്യമായി മറുപടിയായി അതിന്നിടക്ക്‌ ഈ കുട്ടിയുടെ പരാതി ഇങ്ങനെയായിരുന്നു എന്‍റെ ആവശ്യമില്ലാത്ത സ്ഥാനത് ഇവന്‍ പിടിച്ചു - ഉടനെ തന്നെ വന്നു അതിനുള്ള മറുപടി - എങ്കില്‍ പിന്നെന്തിനാ വേണ്ടാത്തവ തൂക്കി ഇങ്ങു വരുന്നത് - വന്ന ആ ബഹുമാന്യ ടീച്ചര്‍ പോലും നാണിച്ചു പോയി -

    ReplyDelete