എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Wednesday, April 11, 2012

കുടിയന്റെ ത്വലാഖും കുറേ ‘സംഘികളും മങ്കികളും‘



സോഷ്യല്‍ സൈറ്റുകളിലെ സംഘികളുടേയും,മങ്കികളുടേയും ഗ്രൂപ്പുകളില്‍ കുറച്ച് ദിവസം മുമ്പ് സകലവന്മാരും ഒരു ലിങ്കും പൊക്കി പിടിച്ച് കൊണ്ട് തുരുതുരാ വെടിവെക്കുന്നത് കണ്ടു ലിങ്കിന്റ ഉള്ളടക്കം ഇങ്ങനെ “ഒരു കള്ളു കുടിയന്‍ ഫുള്‍ മത്തില്‍ ഭാര്യയെ മൊബൈലില്‍ എസ് എം എസ് അയച്ചു ഒന്നും ചൊല്ലി,രണ്ടും ചൊല്ലി,മൂന്നും ചൊല്ലി എന്ന്...പൊരെ പുകില്‍ ആ മൂന്നും ചൊല്ലല്‍ സാധുവാകുമോ എന്ന് ചോദിച്ച് ദാറുല്‍ ഉലും (ലഖ്‌നൗ) വിലേക്ക് അയച്ച കത്തിനു മറുപടി പറഞ ഏതൊ ഒരു പണ്ടിതന്റെ  “ഫത്വവ”യാണു എല്ലാ സംഘികളും മങ്കികളും ഗ്രൂപ്പുകളില്‍ ചര്‍ച്ചിച്ചത്.

സംഘികള്‍ എന്നാല്‍ ഈ ദുനിയാവില്‍(ഭാരതത്തില്‍) ഞാനും എന്റെ കെട്ടിയോളും പിന്നെ ഒരു തട്ടാനും മാത്രം മതി ബാക്കിയവന്മാരൊക്കെ പാക്കിസ്താനിലും,വത്തിക്കാനിലും പോകണം എന്ന് കുട്ട്യോള്‍ “എനിക്ക് മുള്ളണം.. മുള്ളണം..“ എന്ന് പറയുമ്പോലെ പറഞു നടക്കുന്ന സംഘപരിവാരന്‍മാര്‍.
മങ്കികള്‍ എന്നാല്‍ ഡാര്‍വിന്റെ കുരങ്ങു സിദ്ധാന്തം അപ്പടി അണ്ണാക്കു തൊടാതെ വിഴുങ്ങിയ ദൈവത്തെ തല്ലാനുള്ള വടി നമ്മുടെ  കയ്യിലുണ്ട്  എന്നു വീമ്പ് പറയുന്ന അഭിനവ ഡാര്‍വിന്‍മാര്‍.(ക്ഷമിക്കണം വല്ലവര്‍ക്കും മുകളില്‍ കൊടുത്ത വാക്കുകള്‍ വിഷമമുണ്ടാക്കിയെങ്കില്‍)


എല്ലാ ഹിന്ദുക്കളും സഘികളല്ല,എല്ലാ മാപ്പിളയും തീവ്രവാദികളല്ല,എല്ലാ നിരീശ്വര നിര്‍മതവാദികളും നക്സലുകളും അല്ല എന്നു ഒരോ സാദാരണക്കാരനും ഓര്‍ക്കണം. എല്ലാ മതത്തിലെയും എന്തെങ്കിലും നിയമത്തെയോ മറ്റൊ അറിയാതെ കേവലം കുതര്‍ക്കത്തിനും ,വല്ല ഹിഡെന്‍ അജണ്ടയ്ക്കും വേണ്ടി ഏതിര്‍ക്കുമ്പോളാണു ഭിന്നിപ്പും അക്രമവും ഉണ്ടാകുന്നത്.

ഒരു വടികിട്ടിയാല്‍ എന്താണെന്നും എന്തിനാണെന്നും നോക്കതെ കയ്യില്‍ കിട്ടിയവനെ പൊതിരെ തല്ലുന്ന പരിപാടിയാണു ഗ്രൂപ്പു ചര്‍ച്ചകളില്‍ കാണുന്നത് അത് ഏതെങ്കിലും മതത്തിന്റെ കാര്യം ആകുമ്പോള്‍ പിന്നെ ഇടവും വലവും നോക്കതെ സ്വന്തം വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി സഹോദരന്റെ വിശ്വാസത്തെ തെരുവില്‍ ‘പച്ചയായി വ്യഭിചരിക്കുന്നു‘ കാര്യം അറിയാതെ.
ലോകത്ത് എല്ലാ മതത്തിലും അനേകായിരം പണ്ടിതന്മാരുണ്ട് അവര്‍ക്കാര്‍ക്കും തെറ്റുപറ്റുകയില്ല എന്നു വിശ്വസിക്കുന്നതണു ഭൂലോക മണ്ടത്തരം. അതിനുള്ള ഉദാഹരണമാണു ലോകത്ത് ഇത്രമാത്രം മതവും, അതില്‍ തന്നെ അനേകായിരം വിഭാഗവും, വിഭാഗത്തില്‍ തന്നെ ചേരിതിരുവും.

അതില്‍ നിന്നും കാര്യം വ്യക്തം എല്ലാ മതത്തിലും പ്രസ്ഥാനത്തിലും “അഭിനവ  “മിഖായേല്‍ ഗോര്‍ബച്ചേവന്‍”മാര്‍ ഉണ്ടാകുമെന്നുറപ്പ്. പേരിന്റെ തലയിലും വാലിലും മാലാഖയുടേയും, ചന്ദ്രന്റെയും, സൂര്യന്റെയും പേരു വെച്ചത് കൊണ്ട് അവര്‍ തിരുമൊഴിയില്‍ മൊഴിയുന്നതൊന്നും സത്യമാവണമെന്നില്ല.സത്യാവസ്ത അറിയണമെങ്കില്‍  മത ഗ്രന്ഥത്തില്‍ നിന്നും പഠിക്കണം. അങ്ങനെ പഠിക്കുന്നവര്‍ മാത്രമെ  യതാര്‍ഥ വിശ്വാസിയാകുന്നുള്ളൂ .

ത്വലാഖിനെ കുറിച്ച് എന്താണു മതഗ്രന്ഥത്തില്‍ പറയുന്നത് എന്നു പഠിക്കാനുള്ള സാമാന്യ  മര്യാദ പോലും ഇല്ലാതെ “തല്ലടാ തല്ല്”  എന്ന് അലറി നടന്നവര്‍ക്ക് സമര്‍പ്പിക്കുന്നു.

ത്വലാഖ്:
ഇസ്ലാമില്‍ പുരുഷന്‍ നടത്തുന്ന വിവാഹമോചനത്തിന്റെ അറബി പദമാണ് ത്വലാഖ്“.സ്ത്രീ പുരുഷനെതിരെ നടത്തുന്ന വിവാഹമോചനത്തിന്റെ അറബി പദമാണ്” “ഫസ്ഖ്” പക്ഷെ ഈ വാചകം അത്രയാരും അങ്ങു കേട്ടുകാണില്ല കാരണം അതിനു വലിയ “ലാഭം “ കിട്ടാത്തത് കൊണ്ടാവും  ആരും അതിനെ കുറിച്ച് ചര്‍ച്ചയും ചെയ്യാറില്ല.
ത്വലാഖ്“ എന്ന അറബിപദത്തിന്റെ അര്‍ഥം “കെട്ടഴിക്കുക“ എന്നതാണ്. “ഫസ്ഖ്” എന്നതിന്റെ അര്‍ഥം  “ദുര്‍ബലപ്പെടുത്തല്‍“ എന്നുമാണു .
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഒരുവിധത്തിലും യോജിക്കുവാന്‍ നിവൃത്തിയില്ലാതാവുകയും തന്റെ ജീവിതം നശിപ്പിക്കുന്നതും എത്ര ഉപദേശിച്ചാലും മറ്റു നടപടികളിലൂടെയും ഭാര്യയെ നേര്‍വഴിക്കു കൊണ്ടുവരാന്‍ സാധിക്കാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇസ്ലാംത്വലാഖ്“  അനുവദിക്കുന്നത്.ഇതെ രീതിയില്‍ സ്ത്രീകള്‍ക്കുമുള്ള  അവകാശമാണ് “ഫസ്ഖ്”.ഭര്‍ത്താവില്‍ നിന്നും സംരക്ഷണവും മറ്റും ലഭിക്കാത്ത സാഹചര്യം വരുമ്പോള്‍ അവള്‍ക്കുള്ള അവകാശമാണ്  ‘ഫസ്ഖ്’. (ലോകത്തിന്നുള്ള എത്രമതങ്ങളില്‍ സ്ത്രീകള്‍ക്കു ഭര്‍ത്തവിനെ വേണ്ട എന്നു പറയാനുള്ള അവകാശമുണ്ട്?)

വിവാഹമോചനത്തെ ഒരു നിലയ്ക്കും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. പ്രവാചകന്റെ വചനങ്ങളില്‍ അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ ദൈവത്തിന് ഏറ്റവുമധികം കോപമുണ്ടാക്കുന്നത് വിവാഹമോചനമാണ്.'നിങ്ങള്‍ വിവാഹം ചെയ്യുക, വിവാഹമോചനം നടത്താതിരിക്കുക, ഇണകളെ മാറി മാറി രുചിച്ചു നോക്കുന്ന പുരുഷനേയും സ്ത്രീയേയും ദൈവം ഇഷ്ടപ്പെടുകയില്ല.'‌നിങ്ങള്‍ വിവാഹിതരാകുക, വിവാഹമോചനം അരുത്. എന്തുകൊണ്ടെന്നാല്‍ വിവാഹമോചനം നടക്കുമ്പോള്‍ ദൈവസിംഹാസനം വിറയ്ക്കുന്നതാണ്' എന്ന് ഹദീസുകളില്‍ ഉണ്ട്. വിവാഹമോചനം നിരുത്സാഹപ്പെടുത്തുകയാണിവിടെ ഉദ്ദേശം.

ഒന്നും ചോല്ലി,രണ്ടും ചൊല്ലി,മൂന്നും ചൊല്ലി എന്നു  ഉരുവിട്ടത് കൊണ്ടോ എസ് എം എസ് അയച്ചത് കൊണ്ടോ ത്വലാഖ് ആവുന്നില്ല. ഒരൊ പറച്ചിലിനിടയിലും അനുസരിക്കേണ്ട നിയമങ്ങളും,നിര്‍ദ്ദേശങ്ങളും ഇസ്ലമിക ഗ്രന്ഥങ്ങളില്‍ കര്‍ശനമായി പറയുന്നുണ്ട്.


മൂന്ന് ത്വലാഖ്  ഒരുമിച്ച് പറയുന്ന രീതിയെ (മുത്തലാഖ്) ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു. ഒന്നിച്ചു പറയാതിരിക്കാന്‍ ഭര്‍ത്താവിനോടും, നിര്‍ദിഷ്ടകാലം ഭര്‍ത്താവിന്റെ താമസസ്ഥലത്തുതന്നെ 'ഇദ്ദ'യിരിക്കണമെന്നു ഭാര്യയോടും കല്പിക്കുക വഴി അവരെ വീണ്ടും യോജിപ്പിക്കാനുള്ള ഒരവസാനശ്രമം കൂടി ഇസ്ലാം നടത്തുകയാണ്. ഇത്തരത്തില്‍ ഒന്നോ രണ്ടോ തലാക്ക് മാത്രമേ ചെയ്തിട്ടുള്ളൂവെങ്കില്‍ ഇരുവരും ആഗ്രഹിക്കുന്ന പക്ഷം വീണ്ടും യോജിപ്പിലെത്താവുന്നതാണ്. എന്നാല്‍ മൂന്നുപ്രാവശ്യവും ചൊല്ലിക്കഴിഞ്ഞാല്‍ പിന്നെ സ്ത്രീയെ തിരിച്ചെടുക്കല്‍ സാധാരണ രീതിയില്‍ സാധ്യമല്ല.
മറ്റുള്ളവരുടെ പ്രേരണമൂലമോ ഭീഷണിമൂലമോ ലഹരിബാധയാലോ ചെയ്യുന്നതൊന്നും ഇസ്ലാമിക ദൃഷ്ടിയില്‍ ശരിയായ തലാക്ക് അല്ല. സ്വബോധത്തോടും സ്വമനസ്സോടെയും ചെയ്യുന്നവയ്ക്കു മാത്രമാണ് നിയമസാധുതയുളളത്.

ഒരു മാര്‍ഗത്തിലൂടേയും യോജിപ്പിനു സാധ്യതയില്ലാതെ വരുന്ന പക്ഷം മാത്രമാണ് വിവാഹമോചനം അഥവാ  ത്വലാഖ് നിയമപരമായി പ്രയോഗികമാകുന്നത്.

എനിക്കറിയുന്നത് എഴുതി,വായിക്കുന്നനിങ്ങള്‍ക്കു ഈ വിഷയത്തില്‍ കൂടുതല്‍ അറിയുമെങ്കില്‍ അറിയിക്കുക.


30 comments:

  1. വിവാഹമോചനം നടക്കുമ്പോള്‍ ദൈവസിംഹാസനം വിറയ്ക്കുന്നതാണ്' എന്ന് ഹദീസുകളില്‍ ഉണ്ട്. അത് വിവാഹമോചത്തിനെ നിരുല്സാഹപ്പെടുതുവനാണ്. അല്ലാതെ കേവലം ഒരു വിവാഹമോചനം കൊണ്ട് വിറക്കുന്നതാണോ ദൈവ സിംഹാസനം???!!!

    ReplyDelete
  2. ഒരു മുസ്ലിമിന് എത്ര വേണേലും കെട്ടാം,എന്നിട്ട് തോന്നുമ്പോള്‍ അതിനെ അങ്ങ് ഒഴിവാക്കാം എന്ന ധാരണ പൊതുവേ ഇന്ന് വര്‍ധിച്ചു വരുന്നുണ്ട്..
    മേല്പറഞ്ഞ ഹദീസുകള്‍ ആ ധാരണ എത്ര മാത്രം തെറ്റാണു എന്നതിന് ഏറ്റവും വലിയ തെളിവുകള്‍ തന്നെ..
    ത്വലാക്ക് ചെയ്യാന്‍ വേണ്ടി മാത്രം കല്യാണം കഴിക്കാം എന്ന് വിചാരിക്കുന്ന മുസ്ലിം നമധരികള്‍ക്കും ഇതൊരു പാഠമാകട്ടെ..
    ഇത്രയും നല്ല ഒരു വിഷയം തിരഞ്ഞെടുത്തു അതിനെ കുറിച്ച് വളരെ നന്നായി എഴുതിയതിനു പ്രതേക അഭിനന്ദനം.. :)

    ReplyDelete
  3. പടന്നക്കാരന്‍ പറഞ്ഞത് പോലെ വിവാഹ മോചനം എന്ന സംഭവം ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല ..ഒരു നിലക്കും യോജിച്ചു പോകാനാവില്ല എന്നാ ഒരു സ്ഥിതിയില്‍ എത്തിയാല്‍ മാത്രമേ അതിനു വകുപ്പുള്ളൂ ..വെറുതെ പ്രഷര്‍ കൂടി ഭാര്യയോട്‌ "മതി ഇനി നിന്നെ എനിക്ക് വേണ്ടാ ഞാന്‍ വേറെ നോക്കിക്കോളാം" എന്നൊക്കെ പറഞ്ഞു ഒഴിവാക്കാവുന്ന ഒന്നല്ല ...ഈ ഒരു കാര്യത്തിനു ഇസ്ലാമില്‍ വ്യക്തമായ നിബന്ധനകള്‍ ഉണ്ട്..സാധാരണ നമ്മുടെ നാട്ടില്‍ കാണുന്നത് പോലെ ത്വലാഖ് എന്ന് പറഞ്ഞ അന്ന് തന്നെ ഭാര്യയെ അവളുടെ വീട്ടില്‍ കൊണ്ടാക്കുന്ന പര്പാടി ഇസ്ലാം അനുവദിക്കുന്നില്ല ...പരിശുദ്ധ ഖുറാനില്‍ ഒരു അദ്ധ്യായം തന്നെ ഈ വിഷയത്തില്‍ ഉണ്ട് .. ഭര്‍ത്താവ് അവള്‍ക്കു അയാള്‍ താമസിക്കുന്ന സ്ഥലത്ത് സൗകര്യം ചെയ്തു കൊടുക്കണം ...ഖുറാന്‍ പറയുന്നത് കാണുക "നിങ്ങളുടെ കഴിവിൽ പെട്ട, നിങ്ങൾ താമസിക്കുന്ന സ്ഥലത്ത്‌ നിങ്ങൾ അവരെ താമസിപ്പിക്കണം. അവർക്കു ഞെരുക്കമുണ്ടാക്കാൻ വേണ്ടി നിങ്ങൾ അവരെ ദ്രോഹിക്കരുത്‌."

    ReplyDelete
  4. പ്രീയ മിത്രമേ വേറിട്ട വഴി ..
    അറിവുകള്‍ പകര്‍ന്നു കൊടുക്കുന്നതിലൂടെ
    നാം കൂടുതല്‍ അറിവു നേടുന്നു ..
    ഈ വരികള്‍ ചിലതൊക്കെ കൂടുതലറിയുവാന്‍
    സാധിച്ചു .. പൂര്‍ണമായിട്ടുള്ള അറിവില്ലാതെ
    ചില നേരുകളേ വളച്ചൊടിക്കാന്‍ സമൂഹത്തിന്
    വല്ലാത്തൊരു ദാഹമാണ് , അതു തുടര്‍ന്ന് കൊണ്ടിരിക്കുന്നു ..
    "മറ്റുള്ളവരുടെ പ്രേരണമൂലമോ ഭീഷണിമൂലമോ
    ലഹരിബാധയാലോ ചെയ്യുന്നതൊന്നും
    ഇസ്ലാമിക ദൃഷ്ടിയില്‍ ശരിയായ തലാക്ക് അല്ല.
    സ്വബോധത്തോടും സ്വമനസ്സോടെയും ചെയ്യുന്നവയ്ക്കു
    മാത്രമാണ് നിയമസാധുതയുളളത്."
    പ്രസക്തമായത് സഖേ ...
    കൂടുതലറിയുന്നവര്‍ എഴുതുക .. നമ്മുക്ക് കൂടുതല്‍ വായിക്കാലൊ ..

    ReplyDelete
  5. കൂടുതൽ വിവരങ്ങൾ തലാഖിനെ പറ്റി അറിയാൻ സഹായിച്ചു, നന്ദി. ആശംസകൾ.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ഇൻഫർമേറ്റീവായ ലേഖനം ഷബീർ.... തലാഖ് ചെയ്യുന്നതിന് ഇസ്ലാമത പ്രകാരമുള്ള നിരവധി വിധിവിലക്കുകളുണ്ട്.... എല്ലാം പരാജയപ്പെടുമ്പോഴേ വിവാഹ മോചനം ഇസ്ലാമിൽ അനുവദനീയമായിട്ടുള്ളൂ... ആശംസകൾ

    ReplyDelete
  8. നല്ല ഒരുദ്യമം പ്രിയ സുഹൃത്തേ ...എപ്പോ വേണമെങ്കിലും കെട്ടാം തോന്നുമ്പോ ഒഴിയാം ...പിന്നേം കെട്ടാം .... ഇസ്ലാമിനെ കുറിച്ച് സമൂഹത്തില്‍ ചിലരുടെ ഇടയിലെങ്കിലും ഈ തെറ്റി ധാരണ ഉണ്ട് .... മുസ്ലിം നാമ ധാരികളായ സുഖലോലുപര്‍ തന്നെയാണ് അതിനു വഴി വെച്ച് കൊടുത്തത് ...... ഈ വരികളിലൂടെ വായനക്കാര്‍ക്ക് ഒരു പരിധി വരെ എങ്കിലും അത് തിരുത്താന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു ,,,,,,നന്മയുള്ള ഈ പോസ്റ്റിനു ആയിരം അഭിനന്ദനങ്ങള്‍ ...:)

    ReplyDelete
  9. അറിവ് പകര്‍ന്ന ഒരു ലേഖനം ...മുസ്ലിം വിവാഹ മോചനത്തെ പറ്റി പല മിഥ്യ ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് ..അതൊക്കെ മാറാന്‍ ഇതുപോലെയുള്ള ലേഖനങ്ങള്‍ ഉപകരിക്കും..ആശംസകള്‍ !

    ReplyDelete
  10. 'ഫസഖ്‌' ഞാന്‍ ആദ്യം കേള്‍ക്കുന്നത് സിനിമാനടന്‍ തിലകന്‍ സിനിമയില്‍ വരുന്നതിനു മുന്‍പ്‌ നടത്തിയിരുന്ന ഒരു നാടകത്തിന്റെ പേര് കേട്ടും അത് കണ്ടും ആണ്. കഥയൊന്നും ഓര്‍മ്മയില്ല. പക്ഷെ അന്ന് ആ വാക്ക്‌ എന്താണെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. കൂടുതല്‍ അറിഞ്ഞത് പിന്നീടാണ്. ഇത്തരം ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  11. അറിവുപകരുന്ന ഈ ലേഖനത്തിന് നന്ദി.
    ആശംസകള്‍

    ReplyDelete
  12. മൂന്നും ഒരുമിച്ചു ചൊല്ലിയാല്‍ തലാക്ക് ആകുമെന്ന് പൊതുവേ ഒരു ധാരണ ഉണ്ട്. അത് തിരുത്തേണ്ടത് വളരെ അത്യാവശ്യമാണ്.. വളരെ നല്ല ലേഖനം

    ReplyDelete
  13. വിധികളും, വിലക്കുകളും ഉള്ള ഈ വിഷയം തെരുവില്‍ വലിച്ച്ചിഴപ്പെടെണ്ടത് അല്ലല്ലോ. മനസ്സിലാക്കുക എന്നതാണ് ഉദ്ദേശമെങ്കില്‍ മാന്യമായ രീത്യില്‍ ചര്‍ച്ച ചെയ്യാന്‍ അവസരങ്ങള്‍ ഉണ്ട്. അതല്ല ഉദ്ദേശമെങ്കില്‍ അത് ചര്ച്ച്ചിച്ച്ചു കൊണ്ടേയിരിക്കും ഈ പറഞ്ഞ വിഭാഗങ്ങള്‍. അവിടെ വിജയം അല്ല വിഷയം, പരമാവധി നാറ്റിക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ പ്രത്യേകിച്ചും. നല്ല ശ്രമം പടന്നക്കാരാ...

    ReplyDelete
  14. അനാചാരങ്ങള്‍ക്കെതിരെ ജന മനസ് ഉണര്ത്തുന്നതാകട്ടെ ഈ പ്രവര്‍ത്തനങ്ങള്‍ ..

    ReplyDelete
  15. ഇത് കൂടുതൽ ആളുകൾ വായിക്കട്ടെ

    ആശംസകൾ

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. വിവാഹ മോചനത്തിന് ഇസ്ലാം നിര്‍ദേശിക്കുന്ന വിവിധ ഘട്ടങ്ങളുണ്ട്. ഒരു ബന്ധം പരമാവധി നില നിര്‍ത്താനുള്ള step കളാണവ. മുസ്ലിംകളിലെ ബഹുഭൂരിഭാഗത്തിനും വിമര്‍ശകരില്‍ ഒട്ടുമിക്ക പേര്‍ക്കും ഈ വിഷയങ്ങള്‍ അറിയില്ല. ഈ പോസ്റ്റ്‌ പഠനത്തിനു നിമിത്തമാകട്ടെ. അഭിനന്ദനങ്ങള്‍.

    ReplyDelete
  18. ദാറുല്‍ ഉലൂം ലക്നോ അല്ല ഈ ഫതവ കൊടുത്തു എന്ന് പറയപ്പെടുന്നത്‌ ..ദാറുല്‍ ഉലൂം ദയൂബന്ദ് ആണ് .സ്വതന്ത്ര സമര കാലത്ത്‌ സകല ഉത്തരേന്ത്യന്‍ മുല്ലമാരും ബ്രിട്ടീഷുകാരന്‍റെ കോണകം താങ്ങി നടന്നപ്പോള്‍ അന്തസ്സോടെ രാജ്യത്തെ മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കിയ മഹത്തായ സ്ഥാപനം . അവിടെ നിന്നും ഇത്തരം സുബോധാമില്ലാത്ത ഫത്‌വ ഉണ്ടെന്നു പ്രചരിപ്പിക്കുന്നവ രുടെ ഗൂഡ ഉദ്ദേശം തിരിച്ചറിയേണ്ടതുണ്ട്

    ReplyDelete
  19. മനസിലാക്കി വച്ചതെല്ലാം
    തെറ്റാണെന്ന് മനസിലായി

    ReplyDelete
  20. തെറ്റ് ധാരണകള്‍ തിരുത്താന്‍ പ്രേരകം ആയ പോസ്റ്റ് പോരട്ടെ ഇനിയും ഇങ്ങനെ ഉള്ളവ

    ReplyDelete
  21. വളരെ നന്നായിട്ടുണ്ട് .ഇനിയും ഇത് പോലോത്ത അറിവുകള്‍ അറിയാന്‍ ആഗ്രഹിക്കുന്നു

    ReplyDelete
  22. പടന്നകാരന്റെ തലാക്കുമായി ബന്ധപ്പെട്ട ലേഖനം നല്ല നിലവാരം പുലർത്തുന്നു, പ്രത്യകിച്ചു പുതിയ തലമുറ തലാക്ക് എന്നാൽ സ്ത്രീകളെ പെട്ടെന്ന് ഒഴിവാക്കി കളയുക എന്നാണു മനസ്സിലാക്കിയിരിക്കുന്നത് , എന്നാൽ അതിന്റെ ഘട്ടങ്ങളെ കുറിച്ച് പലർക്കും അറിയില്ല .
    തെറ്റിധാരണകൾ അകറ്റാനുള്ള ഇതുപോലുള്ള ലേഖനം നവ മാധ്യമങ്ങളിൽ ചർചയാവട്ടെ, എല്ലാ ആശംസകളും .....

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. Good blog nice to read. Which are the best Online Matrimony in kerala?

    ReplyDelete