എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Friday, April 20, 2012

“ഇദ്ദയും പച്ചത്തവളയും”

മൂഹത്തില്‍ ജിഹാദ്,ത്വലാഖ് പോലെ ഏറെ തെറ്റിദ്ധരിച്ച അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഇസ്ലാമിക വാക്കാണ് “ഇദ്ദ”!!

ജിഹാദും .ത്വലാഖും തെറ്റിദ്ധരിപ്പിക്കുന്നത് ഇസ്ലാമികമായി അറിവില്ലാത്തവരാണെങ്കില്‍ “ഇദ്ദ”യെ തെറ്റിദ്ധരിപ്പിക്കുന്നത്  തലക്കെട്ടിലുള്ള "പച്ചതവളകളാണ്"
പച്ചത്തവളകള്‍ എന്നാല്‍ സുരേഷ് ഗോപിയുടെ ഡയലോഗ് പോലെ “നാലു നേരം വെട്ടി വിഴുങ്ങി ആശ്രമത്തില്‍ വാലും ചുരുട്ടി ഉറങ്ങുന്നവര്‍“(എല്ലാവരും പച്ചതവളകളല്ല)
വല്ലവര്‍ക്കും പച്ചതവളകള്‍ എന്ന പ്രയോഗം ഇഷടപെട്ടില്ലെങ്കില്‍ ക്ഷമിക്കുക.
അങ്ങനെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ച കാരണം ഇങ്ങനെ;
മുപ്പത്തിയാറു വയസ്സുള്ള എന്റെ ഒരു ഇത്താത്തയുടെ ഭര്‍ത്താവു പെട്ടെന്നു മരണപ്പെട്ടു,ഇസ്ലാമിക ആചാരപ്രകാരം “ഇദ്ദ”ക്കു തയ്യാറെടുത്തു.സ്വന്തം സഹോദരിയുടെ ഇരുപതു വയസ്സുള്ള മകന്റെ  മുന്നില്‍ പോലും നില്‍ക്കരുതെന്നും സംസാരിക്കരുതെന്നും ,പുറത്തിറങ്ങരുതെന്നും, ആകാശം കാണരുതെന്നുമുള്ള  ഒരു നീണ്ട "ഇല്ലാത്ത ലിസ്റ്റ്" സമൂഹം പണ്ടിതന്മാരായി കണ്ടവര്‍ വെച്ചു നീട്ടി.

ഏറ്റവും കൂടുതല്‍ അനാചാരം അറിവില്ലായ്മ കൊണ്ട് നടപ്പാക്കുന്ന ഒരു സബ്രദായം കൂടി ഇദ്ദയിലുണ്ട്.ഇരുട്ട് മുറിയിലിരിക്കണം,പുറത്തിറങ്ങരുത് ,ഒരാണിനേയും കാണാനും,സംസാരിക്കാനും പാടില്ല  അത് ബന്ധുക്കളായാല്‍ പോലും എന്നൊക്കെയുള്ള ഇല്ലാത്ത അനാചാരങ്ങള്‍ സാദാരണയായി മുസ്ലിം സമൂഹത്തില്‍ കാണാം.

ആധുനിക അഭിനവ  ഫെമിനിസ്റ്റുകള്‍ക്കു ഇസ്ലാമിലെ സ്ത്രീയെ കുറിച്ച് “മുതലക്കണ്ണീര്‍” പൊഴിക്കാനുള്ള ഒരു നല്ല മേഖലയും കൂടിയാണു ഇദ്ദയും,ത്വലാഖും. അറിവില്ലായ്മ കൊണ്ട് ചെയ്യുന്ന അനാചാരങ്ങള്‍ ഇദ്ദയെ കുറിച്ച് ഘോര ഘോരം പ്രസംഗിക്കുകയും തൂലികപടവാളാക്കി എഴുതുകയും ചെയ്ത ഫെമിനുസ്റ്റുകളുടെയും,മുസ്ലിം നാമധാരികളായ പുരോഗമന ചിന്താഗതിക്കാരുടെയും  മുതലക്കണ്ണീരിനെ വിമര്‍ഷിക്കാന്‍ ഇവിടെ വകുപ്പില്ല കാരണം അവരെ അങ്ങനെ ചിന്തിപ്പിക്കാന്‍  പ്രേരിപ്പിക്കുന്ന കാരണക്കാരെയാണു നാം വിമര്‍ഷിക്കേണ്ടത്(അതാണു തലക്കെട്ട്)

ഇദ്ദ എന്നാല്‍ എണ്ണം പിടിക്കുക എന്നാണ്.ഭര്‍ത്താവു മരണപ്പെടുകയോ വിവാഹമോചനം ചെയ്യുകയോ ചെയ്താല്‍  നാലു മാസവും പത്തു ദിവസവും അടുത്ത കല്യാണത്തിനു വേണ്ടി കാത്തിരിക്കുന്ന ദിവസങ്ങളെയാണ് “ഇദ്ദ“ എന്നു പറയുന്നത് എന്നതാണു ചുരുക്കം.ഒരു സംശയത്തിനു പോലും ഇടവരുത്താത്ത രീതിയില്‍ ഗ്രന്ഥങ്ങളില്‍ ഇദ്ദ എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്ന്  വ്യക്തമായി പറഞിട്ടുണ്ട്.


ഭക്ഷണത്തിനു ,കച്ചവടാ‍വശ്യത്തിന് മറ്റു പ്രാഥമികാവശ്യങ്ങള്‍ക്കു വേണ്ടി പുറത്ത് പോകുന്നത് കൊണ്ടൊ ആളുകളുമായി സംസാരിക്കുന്നതു കൊണ്ടോ ഒരു വിലക്കും ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ ഏര്‍പ്പെടുത്തിയതായി കാണുന്നില്ല.ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സ്ത്രീയാണെങ്കില്‍ അതിനു വരെ പോകാമെന്ന് ഫതഹൂല്‍ മുഹീന്‍ എന്ന ഗ്രന്ഥത്തിലും,മിന്‍ ഹാജ് എന്ന ഗ്രന്ഥത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.(കടപ്പാട്:മുസ്ലിംകളിലെ അനാചാരങ്ങള്‍)

നാട്ടില്‍ നടപ്പുള്ളതും കേട്ടുകേള്‍വിയുമാണു പല അനാചാര്‍ങ്ങള്‍ക്കും കാരണമാകുന്നത്.പഠിച്ച പണ്ടിതന്മാര്‍ തന്നെ തെറ്റിദ്ധരിപ്പിക്കുന്ന അവസ്ഥയാണ് പലപ്പോഴും നാംകാണുന്നത്-
ത്വലാക്കിലും ,ഇദ്ദയിലും അത് കൂടുതല്‍ പ്രകടമാണ്.

എനിക്കറിയുന്നത് എഴുതി കൂടുതല്‍ അറിയുന്നവര്‍ പങ്കുവെക്കുക...

തെറ്റിദ്ധരിപ്പിക്കുന്ന മറ്റു വിഷയങ്ങള്‍...
ത്വലാഖ് -എന്ത് എന്തല്ല
ജിഹാദ്- തെറ്റിദ്ധരിച്ചവരോട്
786ഉം മാപ്പിളയും


14 comments:

  1. എനിക്ക് ഇതൊന്നും അറിയുമായിരുന്നില്ല..പഠിക്കാനായി, നല്ല വിവരണം

    ReplyDelete
    Replies
    1. സലാമുന്‍ അലൈകും: സഹോദരങ്ങളെ നമ്മുടെ നാട്ടില്‍ മുസ്ലിം സ്ത്രീകള്‍ ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ഇദദ ഇരിക്കുന്നത് കാണാം എന്താണ് ഇദദ എന്ന് നമുക്ക്‌ ഖുരാനിന്റെ അടിസ്ഥാനത്തില്‍ നോക്കാം വയസായ വല്ലിപ്പ മരിച്ചാല്‍ വല്ലിമ്മ ഇദദ ഇരികേണ്ടാതുണ്ടോ ? ഇദദയുടെ കലാവാദി 4 മാസ്സവും 10 ദിവസ്സവുംമാണ് എന്തിനാണ് ഇങ്ങനെ ഖുര്‍ആനില്‍ പറഞ്ഞത് ഭര്‍ത്താവില്‍ നിന്നും ഗര്‍ഭം ധരിച്ചിട്ടുണ്ടോ എന്നറിയാന്‍ വേണ്ടി ആണ് മരിച്ച ആളില്‍ നിന്ന് തന്നെയാണോ ഞാന്‍ ഗര്‍ഭം ധരിച്ചത് എന്നറിയാന്‍ വേണ്ടിയാണ് ഖുര്‍ആനില്‍ അങ്ങിനെ പറഞ്ഞത് ഇന്ന് കാലം മാറി ഭര്‍ത്താവ് മരിച്ചു ദിവസ്സം തന്നെ പ്രേഗ്നന്‍സി ടെസ്റ്റ്‌ (pregnancy test )മുത്രം ചെക്ക്‌ ചെയ്താല്‍ കുട്ടികള്‍ ഉണ്ടോ ഇല്ലയോ എന്നറിയാം . അത് പോലെ തന്നെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും മരിച്ചാല്‍ ഭാര്യ നാട്ടില്‍ ഇദദ ഇരിക്കും എന്തിന്‍ ഇങ്ങനെ ഇരിക്കണം!
      നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട് അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്‌. (quran 2:234)
      നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദഃ യുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത് മൂന്ന് മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന് അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌. (quran 65:4)

      Delete
  2. അനാചാരങ്ങളുടെ പേരില്‍ സമൂഹത്തിന്റെ മേല്‍ ഭാരം കയറ്റുക എന്നത് പോരോഹിത്യത്തിന്റെ കല്ഷനമാണ്.
    ഇസ്ലാം പുരോഹിത മതത്തില്‍ നിന്ന് വ്യത്യസ്തമാവുന്നത് ഇവിടെയാണ്‌.
    അതിന്നു പോരോഹിത്യത്തെ നിരാകരിക്കാനുള്ള സ്വയം ശേഷിയുണ്ട്.

    എല്ലാ ആചാരങ്ങളും അനാചാരങ്ങളല്ല.ആചാരങ്ങള്‍ ധൂര്‍ത്തും ദുര്‍വ്യ യവും ആകുമ്പോള്‍ അത് അനാചാരം ആവുന്നു.
    അനാചാരങ്ങളെ തീര്‍ത്തും നിരാകരിക്കെണ്ടാതുണ്ട്.
    കാരണം അത് സമൂഹത്തിന്റെ നട്ടെല്ല് തകര്‍ക്കുന്ന പല കാരണങ്ങളില്‍ ഒന്നാണ്.

    ReplyDelete
  3. നല്ല അറിവുകള്‍ വ്യക്തമായി,ലളിതമായി,മനസ്സിലാകുംവിധം
    പകര്‍ന്നുകൊടുക്കുമ്പോള്‍ അതിന്‍റെ മഹത്വം ഗ്രഹിക്കാന്‍ കഴിയുന്നു ഏവര്‍ക്കും.
    ആശംസകള്‍

    ReplyDelete
  4. സലാമുന്‍ അലൈകും: സഹോദരങ്ങളെ നമ്മുടെ നാട്ടില്‍ മുസ്ലിം സ്ത്രീകള്‍ ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ഇദദ ഇരിക്കുന്നത് കാണാം എന്താണ് ഇദദ എന്ന് നമുക്ക്‌ ഖുരാനിന്റെ അടിസ്ഥാനത്തില്‍ നോക്കാം വയസായ വല്ലിപ്പ മരിച്ചാല്‍ വല്ലിമ്മ ഇദദ ഇരികേണ്ടാതുണ്ടോ ? ഇദദയുടെ കലാവാദി 4 മാസ്സവും 10 ദിവസ്സവുംമാണ് എന്തിനാണ് ഇങ്ങനെ ഖുര്‍ആനില്‍ പറഞ്ഞത് ഭര്‍ത്താവില്‍ നിന്നും ഗര്‍ഭം ധരിച്ചിട്ടുണ്ടോ എന്നറിയാന്‍ വേണ്ടി ആണ് മരിച്ച ആളില്‍ നിന്ന് തന്നെയാണോ ഞാന്‍ ഗര്‍ഭം ധരിച്ചത് എന്നറിയാന്‍ വേണ്ടിയാണ് ഖുര്‍ആനില്‍ അങ്ങിനെ പറഞ്ഞത് ഇന്ന് കാലം മാറി ഭര്‍ത്താവ് മരിച്ചു ദിവസ്സം തന്നെ പ്രേഗ്നന്‍സി ടെസ്റ്റ്‌ (pregnancy test )മുത്രം ചെക്ക്‌ ചെയ്താല്‍ കുട്ടികള്‍ ഉണ്ടോ ഇല്ലയോ എന്നറിയാം . അത് പോലെ തന്നെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും മരിച്ചാല്‍ ഭാര്യ നാട്ടില്‍ ഇദദ ഇരിക്കും എന്തിന്‍ ഇങ്ങനെ ഇരിക്കണം!
    നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട് അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്‌. (quran 2:234)
    നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദഃ യുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത് മൂന്ന് മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന് അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌. (quran 65:4)

    ReplyDelete
  5. ഇദ്ദ കലാവതി വിവാഹമോജിതക്ക് മൂന്നു മാസവും, ഭര്ത്താ്വ് മരിച്ച സ്ത്രീക്ക് നാല് മാസവും പത്ത് ദിവസവും ആകുന്നു – ഒരു മുസ്ലിം സ്ത്രീ അവള്ക്കു വിവാഹം ഹരമായ പുരുഷന്റെു അടുത്തും ഭര്ത്താതവിന്റെ അടുത്തും അല്ലാതെ പര്ദ്ദ ദാരിന്നി യായല്ലാതെ വരാന്‍ ഇസ്ലാം അന്ഗീകരിക്കുന്നില്ല. ആ നിയമം തന്നെ ഇദ്ദ കാലങ്ങളിലും പാലികേണ്ടത്. ഇദ്ദ യുടെ കലാവതി കഴിയുന്നത് അവരുമായി വിവാഹ ആലോചനകള്‍ നടത്തരുത് എന്നാല്‍ അത് പുറത്ത് പറയാതെ മനസ്സില്‍ വെക്കുന്നതില്‍ തെറ്റില്ല എന്ന് മാത്രമാക്കുന്നു 2:35 ല്‍ പറയുന്നത് ഈ പോസ്റ്റില്‍ കൊടുത്ത ആ കാര്യം തെറ്റാകുന്നു. ഇതില്‍ കൂടുതല്‍ ഏതെന്കിലും പുരോഹിതന്മാര്‍ പറഞ്ഞു ചെയ്തു എന്ന് പറയുന്നതും ചെയ്യുന്നതും അനുവതിക്കുന്നതും നിങ്ങളുടെ ഭാഗത്ത് നിന്ന് ഉള്ള വീഴ്ച യാകുന്നു ഇസ്ലാം ഇദ്ദ യുടെ നിയമങ്ങള്‍ വെക്ത മാകിയിരിക്കുന്നു നാലാം ക്ലാസ്സിലെ മദ്രസകളില്‍ പോലും വെക്തമായി പറയുന്ന കാര്യത്തില്‍ നിങ്ങള്‍ തെറ്റ് ചെയ്താല്‍ നിങ്ങള്‍ തന്നെ കുറ്റക്കാര്‍ എന്നാകുന്നു എന്റെ അഭിപ്രായം ഒപ്പം ഇങ്ങനെ ഉള്ള പുരോഹിതരെ സൂക്ഷിക്കുകയും ചെയ്യുക – ഒരു ചെറിയ കാര്യം ഇസ്ലാമിക കാര്യങ്ങളില്‍ സിനിമാക്കാരെ ഉദാഹരണം ആക്കതിരിക്കുമല്ലോ

    ReplyDelete
    Replies
    1. KUNIYIL MOHAMED KUTTYക്കാ..തിരുത്താം...നന്ദി..

      Delete
    2. "KUNIYIL MOHAMED KUTTYക്ക 2:35 ല്‍ പറയുന്നത്" എന്ന് കണ്ടു അത് സൂറത്ത് ബഖറയില്‍ 35 ആം വചനമാണോ ഉദ്ദേശിച്ചത് ?

      Delete
  6. പൌരോഹിത്യം അടിച്ചേല്‍പ്പിച്ച പ്രയാസങ്ങള്‍ മാത്രമാണ് ഇന്നത്തെ മുസ്ലിം ഉമ്മത്തിന്റെ പ്രശ്നങ്ങള്‍ എന്നാണു തോന്നുന്നത്. അതിലൊന്നാണ് ഇദ്ദ.. വെള്ള സാരി തന്നെ വേണമെന്നുള്ള നിര്‍ബന്ധവും കാണാറുണ്ടല്ലോ....!

    ReplyDelete
  7. ശക്തമായ ഒരു വേദ ഗ്രന്ഥം ഉള്ളടിത്തോളം പൌരോഹത്യത്തിന് സ്ഥാനമില്ല.... ഇദ്ധ എന്ന തെ വിവാഹം മുന്നിൽ കണ്ടുള്ളത് എന്നത് തന്നെയാണ് എന്റെ ഓർമ്മയും...

    ReplyDelete
  8. നല്ല അറിവുകള്‍ നന്ദി

    ReplyDelete
  9. അല്‍ഹംദു ലില്ലാഹ് .... എന്‍റെ മനസ്സിന്റെ പ്രയാസം നീങ്ങിയത് പോലെ .... എന്തോ മനസ്സില്‍ നിന്നും പറന്നു പോയത് പോലെ ....

    ReplyDelete
  10. പടന്നക്കാരാ..ഞാന്‍ ആദ്യമായാണ് ഇദ്ദയെ കുറിച്ചു കേള്‍ക്കുന്നത്. മറ്റുള്ളവയെ കുറിച്ച് ഞാനും വായിച്ചിട്ടുണ്ട്..പല മതങ്ങളില്‍ നിന്നും ഉടലെടുക്കുന്ന ആചാരങ്ങള്‍ സമൂഹം അനാചാരമായും , ചില അനാചാരങ്ങളെ ആചാരമായും മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഇവിടെ ചൂണ്ടിക്കാണിച്ചിരിക്കുന്നത് . ഹിന്ദുക്കളില്‍ പുല കുളി എന്നും പെലെ എന്നും ഒക്കെ പറയുന്ന ആചാരവും ഇതില്‍ നിന്നു വിഭിന്നമല്ല. ആചാരങ്ങളില്‍ നിന്നും അനാചാരങ്ങളാണോ, അനാചാരങ്ങളില്‍ നിന്നു ആചാരങ്ങളാണോ ഉണ്ടായതെന്ന് തോന്നിപ്പോകുന്ന അവസ്ഥയാണ് ഇന്ന് പലപ്പോഴും തോന്നാറുള്ളത്.

    പണ്ട് കാലങ്ങളില്‍ മരണം നടന്ന വീട്ടിലെ അവസ്ഥ ഭീകരമായിരുന്നു. ആരും പുറത്തേക്കൊന്നും ഇറങ്ങാതെ ഇരുട്ട് മുറികളില്‍ തന്നെ ഒതുങ്ങി ക്കൂടി കരഞ്ഞു കഴിച്ചിരുന്നു. ഇന്ന് മരണ വീടുകളില്‍ പഴയ പോലെയുള്ള രീതികള്‍ ചുരുക്കമാണ്. എല്ലാവരും കുറച്ചു കൂടി യാഥാസ്ഥികരായെന്നു വേണമെങ്കില്‍ പറയാം. അത് ചിലപ്പോളൊക്കെ അമിതമായും കാണാം..

    ലക്കും ദീനുക്കും വലിയ ദീന്‍ എന്ന് കരുതി മൌനം പാലിക്കുക എന്നതാണ് ചില കാര്യങ്ങളില്‍ ഉത്തമം.

    നല്ല ലേഖനത്തിന് ആശംസകള്‍..

    ReplyDelete