എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Sunday, April 22, 2012

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...


മനുഷ്യന്‍ ഭൂമിയില്‍ ജനിച്ച് വീഴുന്നത് തന്നെ ഒരു യാത്ര കഴിഞാണ് മാതാവിന്റെ ഗര്‍ഭാശയത്തില്‍ നിന്നും  പോക്കിള്‍കൊടി വിട്ടുള്ള യാത്ര.
എനി ഇവിടുന്നു പോകേണ്ടതും ഒരു യാത്രക്കരാനെ പോലെ തന്നെ.എല്ലാം കയ്യിലൊതുക്കുമെന്നു വിരലുകള്‍ കൂട്ടിപിടിച്ച് കൈ വെള്ളയിലൊതുക്കി ഭൂമിയില്‍ പിറന്നവന്‍ അതെ കൈ മലര്‍ത്തി പോകുന്ന യാത്ര.
ജനനം മുതല്‍ മരണം വരെയുള്ള ചെറിയ കാലത്തില്‍ ചെയ്യുന്നത് വേറൊരു സാഹസികയാത്ര.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള സര്‍ക്കസ്കാരന്റെ കയറിലെ നടത്തം പോലുള്ള യാത്ര.

ആയിരക്കണക്കിനു യാത്രാവിവരണങ്ങള്‍ സാഹിത്യകാരന്മാരും ബ്ലോഗര്‍മാരും ദിനേന എഴുതുന്നു അവര്‍ക്കൊക്കെ പറയാനുള്ളത് യാത്രയിലെ രുചികളും അഭിരുചികളും.അതി നിടയില്‍ ഒരു വിദേശയാത്രമാത്രം അതും വയര്‍ നിറക്കാന്‍ വേണ്ടി  യാത്ര  നടത്തിയ എന്റെ യാത്രയല്ലാത്ത വിവരണവും ഇതാ ബൂലോകത്തിനു .

യാത്രകള്‍ ചിലര്‍ക്കു ഹരമാണ്,മറ്റുചിലര്‍ക്കു ഭ്രാന്താണ്,വേറെ ചിലര്‍ക്കു “യാത്ര” എന്നു കേള്‍ക്കുമ്പോള്‍ കെ എസ് അര്‍ ടി സി ബസ്സ്സ്റ്റാന്റില്‍ പോയ പോലെ “ഓക്കാനമാണ്”(ഇന്നു കാണുന്ന “യാത്രാ നാടകങ്ങളില്‍“ നാം അനുഭവിക്കുന്നത് അത്തരം ഓക്കാനങ്ങളാണ്)

ചരിത്രങ്ങളിലെ യാത്രകള്‍ നമുക്ക് മറക്കാന്‍ വയ്യ.
അധികാരത്തിന്റെ ശീതളഛായയില്‍ മുങ്ങി നീന്താന്‍ നാലു വോട്ടിനു വേണ്ടി തലങ്ങും വിലങ്ങും യാത്ര ചെയ്യുന്ന നമ്മുടെ രാഷ്ട്രീയ കിങ്കരന്മാര്‍ എപ്പോഴും ഓര്‍ത്തു വെക്കേണ്ട ഒരു യാത്ര ഭാരത ചരിത്രത്തില്‍ അല്ലെങ്കില്‍ ഐതിഹ്യത്തിലുണ്ട്.

വിഷ്ണുവിന്റെ ദശാവതാരത്തിലെ ഏഴാമത്തെ അവതാരമായ ഹിന്ദുമതത്തിലെ മര്യാദാ പുരുഷോത്തമനായ "ശ്രീ രാമനെ" ഓര്‍ക്കുന്നത് നല്ലതായിരിക്കും.ദശരഥ രാജവിന്റെ മൂത്ത പുത്രനായ രാമന്‍ അധികാരത്തിന്റെ കൊട്ടാരത്തിലിരിക്കാതെ ഒരു യാത്ര പുറപെട്ടിട്ടുണ്ട് അതും കാട്ടിലേക്ക്!
അധികാരത്തിന്റെ ചെങ്കോല്‍ കൈക്കലാക്കാന്‍ വേണ്ടി യാത്ര പുറപ്പെട്ടവര്‍,യാത്രയിലുള്ളവര്‍,യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കു ശ്രീരാമന്റെ യാത്ര സമര്‍പ്പിക്കുന്നു.

മഹാനായ പ്രവാചകന്‍ മുഹമ്മദ് (രക്ഷയും സമാദാനവും അദ്ദേഹത്തിനുണ്ടാവട്ടെ ) സ -യുടെ ജീവിതം ഒരുപാട് യാത്രകളാല്‍ ചാലിച്ചതാണു.അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു യാത്രയാണു മക്കയില്‍ നിന്നും മദീനയിലേക്ക് പോയ യാത്ര.'ഹിജ്റ' എന്നറിയപ്പെടുന്ന ഈ യാത്രയുടെ കണക്കുകള്‍ വെച്ചാണു ഇസ്ലാമിക ലോകത്തെ കലണ്ടര്‍ തന്നെ രൂപം കൊണ്ടത്.
പ്രവാചകന്‍ നടത്തിയ യാത്രക്കു ഒരു വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നു.ഏക ദൈവാരാധനയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ മക്കയിലെ മുശ്രിക്കുകള്‍ ശ്രമിച്ചിട്ടും അതില്‍ നിന്നും പിന്തിരിയില്ലെന്നു കണ്ടപ്പോള്‍ പ്രവാചകനെ  ചതിയില്‍ കൂടി കൊല്ലാന്‍ ശ്രമിച്ചു.ആ സമയത്ത് മക്കയില്‍ നിന്നും അടുത്ത പ്രദേശമായ മദീനയിലേക്കു തന്റെ അനുചരനൊടൊത്ത് യാത്ര പുറപ്പെട്ടു.ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും മഹത്തായ “യാത്ര”.ജീവനോടെ ഇന്നും ലോകത്ത് ഇസ്ലാം നിലനില്‍ക്കാന്‍ കാരണമായ യാത്ര.
ആ യാത്രയിലെ പ്രവാജകന്റെ ഉദ്ദേശം സമൂഹത്തെ എങ്ങനെ ഉത്തമരാക്കാം എന്നതായിരുന്നു.ആ ഉദ്ദേശം നടക്കുകയും ചെയ്തു.പ്രാകൃതരായ ഒരു സമൂഹത്തെ മാതൃകാ സമൂഹമാക്കാന്‍ ആ യത്രക്കു കഴിഞു.സമൂഹത്തിലെ അന്ധവിശ്വാസങ്ങളേയും ,അനാചാരങ്ങളേയും തുടച്ചു നീക്കാന്‍ വേണ്ടി നടത്തിയ ആ യാത്ര ഒരു യതാര്‍ഥ മുസ്ലിം ജീവിതത്തില്‍ പകര്‍ത്തേണ്ട യാത്രയാണത്.

പ്രവാചകന്‍ നൂഹ്(രക്ഷയും സമാദാനവും അദ്ദേഹത്തിനുണ്ടാവട്ടെ)യുടേയും ലൂഥ് ((രക്ഷയും സമാദാനവും അദ്ദേഹത്തിനുണ്ടാവട്ടെ) അ-സ-യുടെയും യത്രയുടെ ഉദ്ദേശം മറ്റൊന്നല്ല.ദൈവിക വചനം മുറുകെ പിടിച്ച്കൊണ്ടുള്ള യാത്രകള്‍ മാത്രമായിരുന്നു.

ഫറോവ എന്ന നീചനായ രാജവിന്റെ കയ്യില്‍ നിന്നും സ്വസമുദായത്തെ  രക്ഷപ്പെടുത്തിയ ഇസ്രേയേല്‍  പ്രവാചകന്‍ മൂസ(രക്ഷയും സമാദാനവും അദ്ദേഹത്തിനുണ്ടാവട്ടെ )  നബി നാല്പതു ദിവസത്തെ ഒരു യാത്രക്കു പുറപ്പെട്ടപ്പോള്‍ നഷ്ടമായത് സ്വന്തം സമൂഹത്തിനു പഠിപ്പിച്ച “ദൈവിക വചനമാണു”(വെറും നാല്പതു ദിവസത്തെ യാത്രയില്‍).

ലോകത്തു ചരിത്രങ്ങളില്‍ നടന്നതായ യാത്രക്കള്‍ക്കു വ്യക്തമായ ഉദ്ദേശങ്ങളുണ്ട്.സ്വന്തം ‘ദേഹേഛകളോടല്ലാത്ത ഉദ്ദേശം‘.ഇന്നു തലങ്ങും വിലങ്ങും കാണുന്ന യാത്രയില്‍ നാം കാണുന്നത് മനസ്സിനെ മടുപ്പിക്കുന്ന അല്ലെങ്കില്‍ ബുദ്ധിയെ മരവിപ്പിക്കുന്ന രീതിയിലുള്ള യാത്രകളാണ്.
ചിലര്‍ക്കു അധികാരത്തിന്റെ കിരീടത്തിനു മറ്റിചിലര്‍ക്കു ആത്മീയപട്ടങ്ങള്‍ കൈക്കലാക്കാന്‍. കൈവെള്ളയിലൊതുക്കിയ ആത്മീയ പട്ടങ്ങള്‍ അവസാന മനുഷ്യ യാത്ര പോലെ കൈ വെള്ള മലര്‍ത്തി..!!

മുന്‍കാലങ്ങളില്‍ ചെയ്ത യാത്രകളില്‍ ഉപയോഗിച്ച വാഹനം ആ കാലഘട്ടത്തിനനുസരിച്ചാണുണ്ടായത്.അതില്‍ ഫറോവയുടെ കുതിരവണ്ടിയുടെ
 “ചക്രം “ചരിത്രമായി നിലനില്‍ക്കുന്നുണ്ടന്ന് കേട്ടിട്ടുണ്ട്(വെറും കേട്ട് കേള്‍വി)
പക്ഷെ ഇന്നു നടക്കുന്ന യാത്രയിലെ വാഹനങ്ങളെ ഒരു “ചരിത്ര”മാക്കാന്‍ ശ്രമിക്കുന്നവരോട്,ഫറോവയുടെ വാഹനം ഒരു അധപതനത്തിന്റെ അടയാളമായ പോലെ അധപതിക്കരുത് അല്ലെങ്കില്‍ സ്വയം അധപതിക്കാന്‍ അവസരമുണ്ടാക്കരുത്.


No Ball: യാത്രയിലെ വാഹനം സാധാരണ കഴുകുന്നതിനേക്കാളും കൂടുതല്‍ വെള്ളത്തില്‍ കഴുകി-
ഇതും കുടിക്കാന്‍ ആള്‍ക്കാരുണ്ടാവുമായിരിക്കുമല്ലെ?


24 comments:

 1. രീതികള്‍ മാറുന്ന യാത്രകള്‍.

  ReplyDelete
 2. മുഹമെദ്‌ നബി (സ) മദീനയിലേക്ക് പലയാനം ചെയ്തത് ഒരു ദൌത്യം നിര്‍വഹിക്കുന്തിന്റെ ഭാഗമായിട്ടാണ് ...നോഹ് നബിക്കും അങ്ങനെ ഒരു ലക്ഷ്യമുണ്ടായിരുന്നു ...എന്നാല്‍ ഇന്ന് കാണുന്ന ചില യാത്രകള്‍ ഒരു ലക്ഷ്യവും ഇല്ലാത്തതാണ് ..ചരിത്രത്തിന്റെ ഭാഗമായിട്ടുള്ള മിക്ക ആളുകളിലും ഒരു ത്യാഗത്തിന്റെ അല്ലെങ്കില്‍ അദ്വാനത്തിന്റെ ഒരു നനവ്‌ ഉണ്ടാകും ...അവര്‍ കഷ്ട്ടപാടിന്റെ രുചി അനുഭവിചിട്ടുള്ളവര്‍ ആണ് ..അത് കൊണ്ടാണ് അവയൊക്കെ ചരിത്രത്തില്‍ ഇടം നേടിയത് ..എന്നാല്‍ ഇന്ന് കാണുന്ന ചില യാത്രകളില്‍ ത്യാഗത്തിന്റെ ഒരു ചെറു കണിക പോലും കാണുന്നില്ല ..അത് കൊണ്ട് തന്നെ അത് ചരിത്രത്തിന്റെ താളുകളില്‍ ആരും എഴുതി ചേര്‍ക്കില്ല ..പിന്നെ എഴുതിക്കേണ്ടി വരും ..അപ്പോള്‍ അത് പ്രസിദ്ധി ആവില്ല കുപ്രസിദ്ധി മാത്രമേ ആവൂ ..ആരും തെറ്റി ധരിക്കേണ്ട എന്റെ ഒരു അഭിപ്രായം പോസ്റ്റ്‌ ചെയ്തു എന്ന് മാത്രം ...

  ReplyDelete
 3. ചരിത്രത്തില്‍ ഒര്മിക്കപ്പെടുന്ന യാത്രകളും ഇന്നത്തെ യാത്രകളും അവലോകനം ചെയ്തു നന്നായി അവതരിപ്പിച്ചു...!

  ReplyDelete
 4. നല്ല ലേഖനം താങ്കളുടെ എഴുത്തുകള്‍ എന്നും ശ്രദ്ധിക്കാറുണ്ട്..നന്മയുടെ സന്ദേശം മാത്രമേ കാണാന്‍ സാധിച്ചിട്ടുള്ളൂ..ഇനിയും എഴുതുക..എല്ലാ വിധ ഭാവുകങ്ങളും..

  ReplyDelete
 5. " ഇന്നു നടക്കുന്ന യാത്രയിലെ വാഹനങ്ങളെ ഒരു “ചരിത്ര”മാക്കാന്‍ ശ്രമിക്കുന്നവരോട്,ഫറോവയുടെ വാഹനം ഒരു അധപതനത്തിന്റെ അടയാളമായ പോലെ അധപതിക്കരുത് അല്ലെങ്കില്‍ സ്വയം അധപതിക്കാന്‍ അവസരമുണ്ടാക്കരുത്"

  നല്ല അവതരണം ...... ആശംസകള്‍ ....!!

  ReplyDelete
 6. സഹോദരന്‍ എഴുതിയ ഈ വീക്ഷണം നന്നായിരിക്കുന്നു, യാത്രയെ ഹിജ്റ യായി കാണുമ്പോള്‍ തെട്ടില്നിഷന്നും ശേരിയിലെക്കുള്ള യാത്ര, ഇടുങ്ങിയ ജീവിത അവസ്ഥയില്‍ നിന്നും സോതന്ത്രവും വിശാലവുമായ് അവസ്ഥയിലേക്കുള്ള യാത്ര ഇതൊക്കെ പുന്ന്യങ്ങള്‍ നല്കുമെങ്കില്‍ പ്രതാപ്പത്തിനും അനര്ഹതമായ സ്ഥാന മാനങ്ങള്ക്കുംക വേണ്ടിയുള്ള യാത്ര നാശവും വിതക്കുകയും ഭീതി പരത്തുകയും മാത്രമേ ചെയ്തിട്ടുള്ളൂ

  ReplyDelete
 7. യാത്രകള്‍..രക്ഷിക്കാന്‍ നടത്തിയ യാത്രകളും ശിക്ഷിക്കാന്‍ നടത്തിയ യാത്രകളും ചേര്‍ന്ന് ചരിത്രമെഴുതി

  ReplyDelete
 8. അന്ന് സഹിച്ചുകൊണ്ടുള്ള യാത്ര,ഇന്ന് സുഖിച്ചുകൊണ്ടുള്ള യാത്ര.
  നന്നായി അവതരിപ്പിച്ചിരിക്കുന്നു.
  ചിലയിടത്ത് യാത്ര എന്നുവേണ്ടിടത്ത്‌ ദീര്‍ഘമില്ല.ശ്രദ്ധിക്കുക.
  ആശംസകള്‍

  ReplyDelete
 9. നല്ല കനപ്പെട്ട ലേഖനം . ഷബീര്‍ എഴുത്തിന്റെ തെളിച്ചം കൂടിക്കൂടി വരുന്നു. അഭിനന്ദനങള്‍ ......

  ReplyDelete
 10. ഷബീര്‍ ..
  താങ്കളുടെ കഥയേക്കാള്‍ ലേഖനങ്ങള്‍ വായിക്കാന്‍ ആണ് എനിക്കിഷ്ടം.
  ഇതൊരു യാത്രക്കും ആത്യന്തികമായൊരു ലക്‌ഷ്യം വേണം.
  ഇഖ്‌ബാല്‍ പറഞ്ഞ പോലെ അതില്ലാത്ത ഇന്നത്തെ വെറും യാത്രകളോട് പുച്ഛം തോന്നുന്നത് സ്വാഭാവികം ..

  എഴുത്ത് നന്നായി .. ആശംസകള്‍

  ReplyDelete
 11. ഉദ്ദേശശുദ്ധിയുള്ള ഷബീറിന്റെ എഴുത്തുകളുടെ ഗണത്തില്‍ ഒന്നുകൂടി.
  ആശംസകള്‍!

  ReplyDelete
 12. പ്രവാചകരുടെ യാത്രകള്‍ക്ക് ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും നന്മകളും ഉണ്ടായിരുന്നു.
  കലികാല യുഗത്തിലെ നായകരുടെ യാത്രകള്‍ക്ക് ഉദ്ദേശങ്ങള്‍ മാത്രമേ ഒള്ളൂ..നന്മകള്‍ ഇല്ല.
  സ്വാര്‍ത്ഥത മാത്രം ലക്‌ഷ്യം.. കൂടുതല്‍ എന്ത് പറയാന്‍...
  നല്ല ചിന്ത..നല്ല എഴുത്ത്...കൂടുതല്‍ ചിന്തകള്‍ ഉണരട്ടെ..
  അഭിനന്ദനങ്ങള്‍...

  www.ettavattam.blogspot.com

  ReplyDelete
 13. കയ്യുക്കുള്ളവന്‍ കാര്യക്കാരന്‍!!!!!!???

  ReplyDelete
 14. വ്യത്യസ്തമായ ഈ യാത്ര ഇഷ്ടായി...

  വീണ്ടും വരാം.

  ReplyDelete
 15. Very nice .and tru words.keep it up...

  ReplyDelete
 16. മതവ്യാപാരത്തിന്റ കരാളയാത്രകള്‍ ആത്മീയ ചൂഷണത്തിന്റെ പുതുമാര്‍ഗം തേടുമ്പോള്‍ ചരിത്രത്തിലെ നിരാലംബമായ യാത്രകളിലേക്ക് തിരിഞ്ഞു നോക്കിയ ശജീറിനു അഭിനന്ദനങള്‍

  ReplyDelete
 17. വ്യത്യസ്തമായ ഒരു ലേഖനം എന്ന കാര്യത്തില്‍ ഒരു എതിരഭിപ്രായമില്ല..യാത്രകളെ താങ്കള്‍ നോക്കികണ്ടത് ഇഷ്ടമായി ...

  ReplyDelete
 18. യാത്രകളുടെ അര്‍ത്ഥമില്ലായ്മകള്‍ക്കിടയില്‍ ഇത്തരമൊരു കനപ്പെട്ട ലേഖനം അവസരോചിതം. ഉദ്ദേശ ശുദ്ധിയോടുള്ള ആ യാത്രകളുടെ ഓര്‍മ്മപ്പെടുത്തല്‍ നന്നായി.

  ReplyDelete
 19. പടന്നക്കരന്‍,

  വ്യതസ്തമായ യാത്ര ഇഷ്ടപ്പെട്ടു. ശ്രീരാമനെപ്പോലെയോ, നബിയെപ്പൊലെയോ, ഒരു യാത്ര ഇന്നു കൊതിക്കാതിരിക്കുക. അധികാരത്തിണ്റ്റെ മത്തില്‍നിന്നും ആരും അകലങ്ങലിലേക്കു യാത്ര പോകില്ല.

  എഴുത്തു തുടരുക.. ആശംസകളോടെ...

  -രാജേഷ്‌

  ReplyDelete
 20. ഈ നല്ല എഴുത്തിനു ഭാവുകങ്ങൾ

  ReplyDelete
 21. നന്മയുള്ള യാത്ര.... ആശംസകള്‍...

  ReplyDelete
 22. ഇന്ന് ആത്മീയതയുടെ പേരില്‍ നടത്തുന്ന ആര്‍ഭാട യാത്രകളിലെവിടെയാണ് നന്മയുടെ തിരിവെട്ടം ....സര്‍വ്വം.. അഹം..... !! ലാളിത്യ ജീവിതം ഉത്തമമെന്നു പഠിച്ചിറങ്ങിയ പണ്ഡിത സംഘങ്ങള്‍ പോലും ..... അത്യാര്ഭാടവും ധൂര്‍ത്തും അഹങ്കാരവുമായി നെഞ്ച് വിരിച്ചു .... നടത്തുന്ന യാത്രകളുടെ കാലം ......!!!.

  ReplyDelete
 23. ഈ പോസ്റ്റ് യാത്രക്കിടയിലെ തണല്‍ മരം!

  ReplyDelete