എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Saturday, April 28, 2012

അല്ലാഹു എന്ന നാമം വീണ്ടും തക്കാളിയിയില്‍,ശിവനാകട്ടെ പാമ്പിന്റെ മണ്ടയിലും!!!

മാസങ്ങള്‍ക്ക് മുമ്പ് പരമശിവന്‍ ആകാശഗോപുരത്തില്‍ നിവര്‍ന്നു നിന്നതും പതിനായിരങ്ങള്‍ ലൈക്കും ഷയറും ചെയ്ത് വന്‍ വിജയമാക്കിയ ഫോട്ടോ ഫൈസ് ബുക്കില്‍ നിന്നും കെട്ടടങ്ങിയതേയുള്ളൂ.പിന്നാലെ ഒരു സുഹുര്‍ത്ത് സാക്ഷാല്‍ കേരളത്തിന്റെ "യുവ കിഴവന്‍" മാരുടെ രോമാഞ്ചമായ "ഷക്കീല താത്തയെ" കേരളത്തിന്റെ കായലിനു മുകളിലുള്ള മേഘത്തിനുള്ളില്‍ കേരളക്കരയിലെ ഭക്തന്മാരെ മാടിവിളിക്കുന്ന കിടിലന്‍ ഒരു ഫോട്ടോയും ഇതേ ഫൈസ് ബുക്കിലെ ഗ്രൂപ്പുകളിലും വാളുകളിലും പോസ്റ്റിയപ്പോള്‍ മാത്രമാണു “ഹര ഹര മഹാ ദേവാ“...എന്ന് നാനാജാതി ഭാഷക്കാര്‍ കണ്ണും പൂട്ടി അടിക്കുന്നതിനു  ശിവ ഭക്തന്മാരില്‍ ശമനമുണ്ടായത്.
ആ ഹര ഹര വിളി ഇതാ ഇതിലുണ്ട്,കൂടെ ഷക്കീലാത്തയും.

തക്കാളിയില്‍ “അല്ലാഹു”


കുബേര്‍കുഞ്ചിയും അറബി മാന്ത്രികകച്ചവടവും പൊടിപൊടിക്കാന്‍ ചാനലുകളിലെ ആധുനിക രീതി   ഒരു വശത്ത് നടക്കുമ്പോള്‍ അവരുടെ പിന്തുടര്‍ച്ചക്കാരാവേണ്ടവര്‍ ഇതാ ഫൈസ് ബുക്കില്‍ തക്കാളി,തേങ്ങ,മാങ്ങ,ചക്ക,പമ്പിന്റെയൊക്കെ ഫോട്ടോയും അതിലെ അല്ലാഹുവിന്റെ നാമവും,ശിവന്റെ  ചിത്രവുമായി എല്ലാ അന്ധ വിശ്വാസികളും നടത്തുന്ന “യാത്രകള്‍” പോലെ ഫൈസ്ബുക്കിലും ചിലവില്ലാതെ യാത്രകള്‍ നടത്തുന്നു.
ഒരു യാത്രയുടെ ചരിത്രം ഇതിലുണ്ട്.

ദിനേന ചുരുങ്ങിയത് ഒരു മൂന്നു  തക്കാ‍ളി,ചക്ക,മാങ്ങ ഫോട്ടോയെങ്കിലും കാണാത്തവര്‍ ഈ ഫൈസ് ബുക്ക് ലോകത്തുണ്ടാവില്ല.   എന്തു ചെയ്യണമെന്നറിയാതെ മാപ്പിള ഫൈസ്ബുക്ക് ചെക്കന്മാര്‍  തെരുവില്‍ രാഷ്ട്രീയക്കാര്‍  മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന പോലെ സകല മാപ്പിള സ്പിരിറ്റും തൊണ്ടയില്‍ ആവാഹിച്ച്   ആകാശം മുട്ടെ ഉയരത്തില്‍ തക്ബീറുകള്‍ വിളിക്കാന്‍ പറ്റാത്ത വേദന കമന്റുകളായി ഇപ്പടി കൊടുക്കും "Allahu Akbar"-ദൈവം വലിയവന്‍) എന്നര്‍ഥത്തില്‍ . പിന്നെ എണ്ണമറ്റഷയറും അത്രതന്നെ ലൈക്കും പിന്നെ ഒന്നു രണ്ട് ദിവസത്തേക്ക് സകല ഗ്രൂപ്പുകളിലും ചുറ്റിക്കറങ്ങി അതൊരു സൈഡാകുമ്പോള്‍ അടുത്തത് ഉടനെ വരും.
ശിവന്‍ പാമ്പിന്റെ മണ്ടയില്‍

തങ്ങള്‍ പഠിപ്പിക്കുന്ന ദൈവ സങ്കല്‍പ്പങ്ങള്‍ക്കു തികച്ചൂമെതിരാണു ഇത്തരം കോപ്രായങ്ങള്‍.ദൈവ സങ്കല്‍പ്പം ഇത്തരം തരം താണ രീതിയില്‍ കൊണ്ടെത്തിക്കാ‍ന്‍ കിണഞു ശ്രമിക്കുന്നവര്‍ നേതാക്കന്മാരായുള്ളവരൂടെ അനുയായികള്‍ ഇത് ചെയ്തില്ലെങ്കില്‍ എന്ത് അത്ഭുതമല്ലെ?
ഹോദരന്മാരെ ദൈവത്തെ കാണണമെങ്കില്‍ നിങ്ങള്‍ തക്കാളിയിലുള്ള വരകളെ നോക്കണ്മെന്നില്ല പകരം തക്കാളിയെങ്ങനെ ഭൂമിയില്‍ ഉണ്ടാക്കപ്പെട്ടു എന്നു ചിന്തിച്ചാല്‍ പോരെ.
ഖുറാനില്‍ വളരെ വ്യക്തമായി പറഞിട്ടുണ്ട് ദൈവത്തെ കാണണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കൈവിരലടായാളം നോക്കുക,നിങ്ങള്‍ ഒട്ടകത്തിലേക്കു നോക്കുക,നിങ്ങള്‍ പര്‍വ്വതങ്ങളിലേക്കു നോക്കുക .എന്നൊക്കെയുള്ള ഖുറാനിക വചനങ്ങള്‍ സ്വന്തമായി ഉള്ള ഒരു സമൂഹം ഇത്തരം പൊട്ടപോയത്തങ്ങളുടെ പിറകെ പോകുമ്പോള്‍ അത്തരം ഫോട്ടോകള്‍ കാണുമ്പോള്‍ ഓര്‍മവരുന്നത് “കുറുന്തോട്ടിക്കും വാതമുണ്ടാകും”!!
ഇത്തരം ഫോട്ടോകള്‍ക്കു കമന്റിട്ടത് കൊണ്ടോ അതിനെ പ്രകീര്‍ത്തിച്ചത് കൊണ്ടൊ സത്യത്തില്‍ അത്തരക്കാര്‍ ചെയ്യുന്നത് വെറും കോമാളിക്കളിമാത്രമാണു.

“ഹത്തര്‍“  കോരിയെടുക്കാ‍ന്‍ വന്ന (അന്ധ) വിശ്വാസികള്‍


ഇതെഴുതാന്‍ കാരണമായ നൌഷാദ് വടക്കീലിനോട് നന്ദി...


56 comments:

 1. മാസങ്ങള്‍ക്ക് മുമ്പ് പരമശിവന്‍ ആകാശഗോപുരത്തില്‍ നിവര്‍ന്നു നിന്നതും പതിനായിരങ്ങള്‍ ലൈക്കും ഷയറും ചെയ്ത് വന്‍ വിജയമാക്കിയ ഫോട്ടോ ഫൈസ് ബുക്കില്‍ നിന്നും കെട്ടടങ്ങിയതേയുള്ളൂ.പിന്നാലെ ഒരു സുഹുര്‍ത്ത് സാക്ഷാല്‍ കേരളത്തിന്റെ "യുവ കിഴവന്‍" മാരുടെ രോമാഞ്ചമായ "ഷക്കീല താത്തയെ" കേരളത്തിന്റെ കായലിനു മുകളിലുള്ള മേഘത്തിനുള്ളില്‍ കേരളക്കരയിലെ ഭക്തന്മാരെ മാടിവിളിക്കുന്ന കിടിലന്‍ ഒരു ഫോട്ടോയും ഇതേ ഫൈസ് ബുക്കിലെ ഗ്രൂപ്പുകളിലും വാളുകളിലും പോസ്റ്റിയപ്പോള്‍ മാത്രമാണു “ഹര ഹര മഹാ ദേവാ“...എന്ന് നാനാജാതി ഭാഷക്കാര്‍ കണ്ണും പൂട്ടി അടിക്കുന്നതിനു ശിവ ഭക്തന്മാരില്‍ ശമനമുണ്ടായത്.

  ReplyDelete
 2. എന്റെ ഒരു സുഹൃത്ത്‌ മൊബൈലില്‍ എടുത്ത ഫോട്ടോ ആണ് ഇത് ... ഈ പാമ്പിന്റെ പുറത്ത് കാണുന്നത് ശിവന്റെ പടം ആണത്രേ ...ഈ പാമ്പിനെ തല്ലി കൊന്ന ആള്‍ ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ ആയത്രേ ... ഇത് ശിവന്റെ ചിത്രമാനെന്നതിനു തെളിവില്ല ..ആകെ ഉള്ളത് ശിവകാശി ചിത്രങ്ങള്‍ മാത്രം . ശിവകാശിയില്‍ ഉള്ള ആരെങ്കിലും ശിവനെ നേരില്‍ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കരുത് ..കഥയില്‍ ചോദ്യമില്ല ..


  ഈയിടെയായി പല പ്രകൃതി രൂപങ്ങളിലും , മനുഷ്യന്റെ അവയവങ്ങളിലും അല്ലാഹു , മുഹമ്മദ്‌ എന്നീ പേരുകള്‍ കണ്ടെത്തി അത് ഫെസ്ബുകില്‍ പോസ്റ്റു ചെയ്യാന്‍ ചില മുസ്ലിം
  സുഹൃത്തുക്കള്‍ കാണിക്കുന്ന വ്യഗ്രതയാവാം ശിവനെ കണ്ടെത്താനുള്ള ഈ അമുസ്ലിം സുഹൃത്തിന്റെ ശ്രമം എന്ന് ന്യായമായി സംശയിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല  ദൈവത്തെ കണ്ടെത്താനുള്ള ത്വരയല്ല മറിച്ചു ദൈവത്തിന്റെ വലുപ്പവും കഴിവും അളക്കുവാനുള്ള കുരുട്ടു വിദ്യകള്‍ മാത്രമാണ് ഇവയൊക്കെ ... ദൈവത്തിനു വലിയവനാകാന്‍ ഇത്തരം ചെപ്പടി വിദ്യകളൊക്കെ വേണം എന്ന് കരുതുന്നവര്‍ എത്ര ചെറിയവര്‍ ..

  ReplyDelete
  Replies
  1. നൌഷാദ് ഭായ് ഈ പോസ്റ്റിനു താങ്കളോടു കടപ്പെട്ടിരിക്കുന്നു...നന്ദി

   Delete
 3. ഏതായാലും
  ഇത്തരം മറിമായങ്ങള്‍
  ഇനിയും പലതും കാണാനി രിക്കുന്നതെ ഉള്ളു
  നൌഷാദിന്റെ കുറിപ്പിനോട് പൂര്‍ണമായും യോജിക്കുന്നു.
  കേരള മക്കള്‍ വിജ്ജാനത്തില്‍ എല്ലാവരെയും കാള്‍
  മുന്‍ പന്തിയില്‍ ആണെന്ന് കൊട്ടി ഘോഷിച്ചിട്ടു എന്ത്
  കാര്യം മറിച്ച് അവര്‍ അന്ധവിശ്വാസങ്ങള്‍ക്ക് ഇപ്പോഴും
  മുന്നില്‍ ആണെന്ന് പറയുന്നതല്ലേ ശരി
  പടന്ന ഈ പോസ്റ്റു വിശ്വാസികള്‍ക്കിടയില്‍ ഒരു
  ചിന്തക്ക് തിരി കൊളുത്തും എന്നതിനു സംശയം വേണ്ട
  എഴുതുക അറിയിക്കുക
  ഏരിയല്‍ ഫിലിപ്പ്

  ReplyDelete
 4. സ്വന്തം യുക്തിക്ക് തോന്നാത്ത ഒന്നിനും നാം സ്തുതി പാടുകയോ? പ്രചാരകര്‍ ആവുകയോ? ചെയ്യരുത്

  ReplyDelete
 5. പടന്നക്കാരാ. ഇത് കലക്കീ ട്ടോ… പൊതുവെ ഈ ബോഗന്മാർ ഒരു ശല്ല്യമാണെങ്കിലും ഇതിൽ കാര്യമുണ്ട്…

  ReplyDelete
 6. പടന്നക്കാരാ. ഇത് കലക്കീ ട്ടോ… പൊതുവെ ഈ ബോഗന്മാർ ഒരു ശല്ല്യമാണെങ്കിലും ഇതിൽ കാര്യമുണ്ട്…

  ReplyDelete
 7. നല്ല പോസ്റ്റ്‌; പല തവണ പറയണമെന്ന് തോന്നിയതാണ്. ഏറ്റവും വലിയ ദൃഷ്ടാന്തം.. അത്ഭുതങ്ങളില്‍ അത്ഭുതമായ ഖുര്‍ആന്‍ മുമ്പിലുള്ളപ്പോള്‍ തക്കാളിക്കും തേങ്ങയ്ക്കും മല്സ്യത്തിനും പിന്നാലെ പോകുന്നവര്‍ക്ക് ഇസ്ലാം എന്നാല്‍ തേങ്ങയാണ്, തക്കാളിയാണ് എന്നൊക്കെയുള്ള മറുപടികളാണ് പറയാനുണ്ടാവുക.

  ReplyDelete
 8. പടന്നക്കാരാ..വളരെ ആനുകാലിക പ്രസക്തിയുള്ള ഹാസ്യാത്മകമായ വിമര്‍ശനം നടത്തിയതിനു എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ . മലകളുടെയും പാമ്പിന്റെയും പെരുച്ചാഴിയുടെയും പുറത്തും , തക്കാളിയുടെയും മത്തങ്ങയുടെയും ഉള്ളില്‍ മൈക്രോ സ്കോപ് വച്ചു കൊണ്ടും ഇത്തരം കണ്ടുപിടിത്തങ്ങള്‍ നടത്തി ദൈവത്തിനു സ്തുതി പാടാന്‍ ആളെ കൂട്ടുന്ന സുഹൃത്തുക്കള്‍ ചെയ്യേണ്ട കാര്യം മറ്റൊന്നാണ്., നിങ്ങളുടെ ചുറ്റു പാടും കഷ്ടതയും അവശതയും പീഡനവും അനുഭവിക്കുന്ന ദൈവത്തിന്റെ എല്ലാ സൃഷ്ടികളേയും നമ്മളെ കൊണ്ടാകുന്ന രീതിയില്‍ സേവിക്കുക ...

  ReplyDelete
 9. കന്യ മറിയം ചോരകണീര്‍ ‍ വാര്‍ക്കുന്നതും മാളികമുകള്‍ ഏറിയ ശിവനും പിന്നെ തക്കളിയില്‍ ഉണ്ടായ അല്ലാഹുവും എല്ലാം ഫോട്ടോ ഷോപ്പ് ഉപയോഗിക്കുന്ന വിരുതന്മാരുടെ വിരുതു തന്നെ ....അല്ലാതെ ദൈവം തന്നെ ഇറങ്ങി താന്‍ എവിടെ ഒക്കെ തന്നെ ഉണ്ട് എന്ന് പറയുന്നുവെന്ന് വിശ്വസിക്കുക വയ്യ !!!

  ആശംസകള്‍ നല്ല ഒരു ആശയം !!!

  ReplyDelete
 10. വളരെ നന്നായി ഷബീര്‍, അല്ലാഹുവിന്‍റെ മഹത്വം തക്കാളിയുടെ പരിസച്ചേദം പരിശോധിച്ച് കണ്ടെത്താന്‍ മാത്രം ഗോപ്യമാക്കേണ്ട ഒരു കാര്യമല്ല. അഭിനന്ദങ്ങള്‍

  ReplyDelete
 11. സ്വയം വിശ്വസിപ്പിക്കാന്‍ പലര്‍ക്കും പല വഴികള്‍ ! ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് നമ്മുക്ക് ദൈവം. അറിവില്ലായ്മ മൂലമുള്ള അത്ഭുധങ്ങളുടെ കാരണം തേടുന്നതിനെക്കാള്‍ എളുപ്പം അവ ദൈവത്തിന്‍റെ തലയില്‍ കെട്ടിവെക്കുകയാണ്. ദൃഷ്ട്ടാന്തങ്ങള്‍ എന്തിന്‍റെയാണെന്നും എന്താണെന്നും ഉള്ളത് ഒരോരുത്തരുടെയും ബൌദ്ധികനിലവാരത്തിനനുസരിച്ചിരിക്കും

  ReplyDelete
 12. സ്വാര്‍ത്ഥലാഭത്തിനായി കുതന്ത്രങ്ങള്‍ മെടഞ്ഞ് അന്ധവിശ്വാസങ്ങള്‍
  പ്രചരിപ്പിക്കുന്ന കച്ചവട കണ്ണുള്ളവരാണ് ഇത്തരം ചെയ്തികളില്‍
  മുമ്പന്മാര്‍.വിശ്വാസികളെ തന്ത്രപൂര്‍വ്വം ഇതിലേക്ക് ആകര്‍ഷിപ്പിക്കുയാണ്
  അവര്‍ ചെയ്തുവരുന്നത്.
  അന്ധവിശ്വാസങ്ങള്‍ തുറന്നുകാട്ടുന്ന ഈ ലേഖനം അര്‍ത്ഥവത്തായി.
  ആശംസകള്‍

  ReplyDelete
 13. nalla post,thakkalikum,thengakum purake pokunna samayam ,manushyark upakara pradamaya reediyil jeevikan shramichu kude.

  ReplyDelete
 14. ഈയിടെ വീട്ടിലെ തെങ്ങില്‍ നിന്ന് കിട്ടിയ ഒരു തേങ്ങയുടെ ചിരട്ടയില്‍ മൂന്നിന് പകരം രണ്ടുകണ്ണ്‍ മാത്രമാണ് ഉണ്ടായിരുന്നത്. അക്കാര്യം പിന്നീട് പറഞ്ഞപ്പോള്‍ എന്‍റെ ഒരു സുഹൃത്ത്‌ പറഞ്ഞത്, നീയെന്തൊരു മണ്ടത്തരമാ കാണിച്ചത്‌, എനിക്ക് തന്നിരുന്നെങ്കില്‍ ഞാനതുകൊണ്ട് കുറച്ചുകാശ് ഒപ്പിച്ചേനെ... എന്നായിരുന്നു. ഇങ്ങനെ ഓരോന്ന് കല്‍പ്പിക്കാന്‍ തുടങ്ങിയാല്‍...

  ReplyDelete
 15. തങ്കൾ അത് പറഞ്ഞു, നന്നായി,
  കുറേ കാലമായി ഇങ്ങനൊ ആളുകളെ അന്ത വിശ്വാസത്തിലേക്ക് നയിക്കുന്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു

  ReplyDelete
 16. നല്ല ടോപ്പിക്ക്... എന്നാലും ഇനിയും ഇതിന്‍റെ പുറകെ പോകും ആള്ക്കാര്

  ReplyDelete
 17. കൊള്ളാം നല്ല ലേഖനം ..ഇതിനു മുമ്പുള്ളതും ഞാന്‍ വായിച്ചിരുന്നു ..അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് ഷബീര്‍ അലി നാട്ടില്‍ എവിടെയാ ?പ്രവാസത്തിലാണെന്നു വായിച്ചു..എവിടെയാ ??
  ആദര്‍ശം ഏകദേശം പിടികിട്ടി .അള്ളാഹു അനുഗ്രഹിക്കട്ടെ ഇഹത്തിലും പരത്തിലും .....ആമീന്‍ ..
  വീണ്ടും വീണ്ടും എഴുതുക ..ജീര്‍ണ്ണതയുടെ ഇന്നിലേക്ക് നിങ്ങളെ പോലെ ഉള്ളവര്‍ അനിവാര്യമായിരിക്കുന്നു !!!

  ReplyDelete
  Replies
  1. സൊണറ്റ്,നന്ദി...കേരളത്തിലെ സപ്തഭാഷാസംഗമ ഭൂമിയായ കാസര്‍ഗോഡ് ജില്ലക്കാരന്‍. ഇപ്പോള്‍ ദുഫായില്‍ ജീവിച്ചു പോകുന്നു...

   Delete
  2. ഇതിലൊരു ഭീഷണിയുടെ സ്വരമില്ലേ സോനറ്റെ?

   Delete
  3. ഒന്നും ചെയ്തേക്കല്ലേ...

   Delete
 18. ഹഹ എന്തെല്ലാം കണ്ടിരിക്കുന്നു...കാള പെറ്റ് എന്ന് വിശ്വസിക്കല്‍ ..അതെന്നെ

  ReplyDelete
 19. ഇഷ്ടപ്പെട്ടു. നല്ല പോസ്റ്റ്...

  ReplyDelete
 20. ഫേസ്ബുക്കിലൂടെ കാണുന്ന കോപ്രായങ്ങള്‍ക്കും അതിനെതിരെ പ്രതികരിക്കുന്നവര്‍ക്ക്‌ എതിരെ പ്രതികരിക്കുന്നവനും, അതിനെ അനുകൂലിക്കുന്നവരെ അനുകൂലിക്കുന്നവനുമല്ല പ്രപഞ്ചനാഥന്‍ എന്ന്‌ ഞാനും കരുതുന്നു... നമ്മുടെ മുന്നില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്‌ ദൈവത്തെ മനസ്സിലാക്കാന്‍ , രക്ഷിതാവിനെ മനസ്സിലാക്കാന്‍

  ReplyDelete
 21. ഞങ്ങടെ കണപതി പാലു കുടിച്ചു...പിന്നെയാ ഒരു തക്കാളി...മനുഷേന്മാരുടെ ഒരു കാര്യം

  ReplyDelete
 22. പ്രസക്തമായ വിഷയം ..... കമ്പ്യൂട്ടര്‍ യുഗത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു എങ്ങിനെ അന്ധവിശ്വാസം പ്രചരിപ്പിക്കാം എന്ന് ചിലര്‍ ഗവേഷണം നടത്തുന്നു.അത് ഏറ്റു പിടിക്കാനും പ്രചരിപ്പിക്കാനും ചില മൗസ് ഉന്തികള്‍....
  ഒരുകാര്യം ഉറപ്പ് ...ഏതു യുഗത്തിലും അന്ധവിശ്വാസതിന്നു മാര്‍ക്കറ്റുണ്ട്.
  .അറിയുക അന്ധവിശ്വാസതിന്നു മരണമില്ല,അതിന്നു രൂപ ഭേദം മാത്രമേയുള്ളൂ.

  ReplyDelete
 23. കിടിലന്‍ പോസ്റ്റ്‌ , ശലീര്‍ കലക്കുന്നുണ്ട് , ആശംസകള്‍

  ReplyDelete
 24. ദൈവത്തെ കണ്ടെത്താനുള്ള ത്വരയല്ല മറിച്ചു ദൈവത്തിന്റെ വലുപ്പവും കഴിവും അളക്കുവാനുള്ള കുരുട്ടു വിദ്യകള്‍ മാത്രമാണ് ഇവയൊക്കെ ... ദൈവത്തിനു വലിയവനാകാന്‍ ഇത്തരം ചെപ്പടി വിദ്യകളൊക്കെ വേണം എന്ന് കരുതുന്നവര്‍ എത്ര ചെറിയവര്‍ ..


  വടക്കേല്‍ പറഞ്ഞതാണതിന്റെ സമ്മപ്പ്

  ReplyDelete
 25. അനീതിക്കെതിരെ പടവെട്ടുന്നവനാണ് പടന്നക്കാരന്‍. അതില്‍ എനിക്കിഷ്ടമായത് സ്വന്തം കണ്ണിലെ കരട് എടുത്തശേഷമേ അന്യന്റെ കണ്ണിലെ കോല് മാറ്റാന്‍ ഷബീര്‍ ശ്രമിക്കൂ എന്നതാണ്. ഇന്നത്തെ സമൂഹത്തിനു അന്യമായിക്കൊണ്ടിരിക്കുന്നതും ആ സഹിഷ്ണതയാണ്. എന്‍റെ മതത്തെപ്പറ്റി പ്രസങ്ങിക്കാന്‍ ഇവനാര് എന്ന മനോഭാവം. അത് മാറണം. സുഹൃത്ത് ബന്ധങ്ങള്‍ മതത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ചുള്ളവയാകണം. ഇതുപോലെ എനിക്കും ഒരുപാട് എഴുതാനുണ്ട് പ്രിയ സുഹൃത്തേ.......

  ഒരു പോസ്റ്റായി പറയാനും മാത്രം! :)
  ആശംസകള്‍!

  ReplyDelete
 26. ഇഷ്ടായി. അവസരോചിതമായ നല്ല പോസ്റ്റ്‌

  ReplyDelete
 27. കലക്കി...

  പിന്നെ ഇതു വായിച്ചിട്ട് പോകുന്നവരോട്...
  കമന്റ് ചെയ്യാന്‍ മറക്കണ്ട, ചുമ്മാതല്ല
  കമന്റ് ചെയ്യാതെ അടുത്ത ബ്ലോഗിലേക്ക് പോയ കുട്ടപ്പനെ പാമ്പ് കടിച്ചു!!!
  ഈ മുന്നറിയിപ്പ് പരിഹസിച്ച രാജുവിനെ വണ്ടിയിടിച്ചു..

  വേണെങ്കി ചെയ്താ മതി...

  ReplyDelete
 28. ഇനി ദൈവം മാറി അവിടെ ചില "ശേഖുന" ഉസ്താദുമാര്‍ വരും. നോക്കികൂ ഷെബീര്‍ ഭായ്.

  ReplyDelete
 29. മനുഷ്യരുടെ ദുർബ്ബല ഹൃദയങ്ങളെ ചൂഷണംചെയ്യാൻ എക്കാലത്തും ചില മിടുക്കന്മാർ ഉണ്ടാകും. ഇതു വായിച്ചവരുടെ ഇടയിൽ അത്തരക്കാരുണ്ടെങ്കിൽ അവരുടെ തലയിൽ അല്പം വെളിച്ചം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  ReplyDelete
 30. ഷബീര്‍ ... പ്രസക്തം ഈ വരികള്‍ ..
  സഹോദരന്മാരെ ദൈവത്തെ കാണണമെങ്കില്‍
  നിങ്ങള്‍ തക്കാളിയിലുള്ള വരകളെ നോക്കണ്മെന്നില്ല
  പകരം തക്കാളിയെങ്ങനെ ഭൂമിയില്‍ ഉണ്ടാക്കപ്പെട്ടു
  എന്നു ചിന്തിച്ചാല്‍ പോരെ.ഖുറാനില്‍ വളരെ വ്യക്തമായി
  പറഞിട്ടുണ്ട് ദൈവത്തെ കാണണമെങ്കില്‍ നിങ്ങള്‍
  നിങ്ങളുടെ കൈവിരലടായാളം നോക്കുക,നിങ്ങള്‍
  ഒട്ടകത്തിലേക്കു നോക്കുക,നിങ്ങള്‍ പര്‍വ്വതങ്ങളിലേക്കു നോക്കുക....
  ഈ യുഗത്തിലും അന്ധവിശ്വാസ്സം കൊടുമ്പിരി കൊള്ളുന്നു ..
  ഹൃത്തില്‍ വിളങ്ങേണ്ട സ്നേഹമെന്ന ദൈവ സത്യത്തേ
  മറന്ന് മുന്നില്‍ കാണുന്ന കോപ്രായങ്ങളില്‍ പെട്ടു പൊകുന്നവര്‍ ..
  ഇപ്പൊഴും വരുന്നുണ്ടാകും നട്ടില്‍ പണ്ടത്തെപൊലെ
  ഒരു നോട്ടീസ് , ഇതു കോപ്പി എടുത്ത് നൂറു പേര്‍ക്ക്
  കൊടുത്തിലെന്ന്കില്‍ അതുണ്ടാകും ഇതുണ്ടാകുമെന്ന് പറഞ്ഞ് ..
  ദൈവമെന്ന് പറയുന്നത് ഇതൊക്കെയാണോ .. ഭീതി ആണോ ദൈവം ?
  സ്വന്തം അച്ഛനിലും , അമ്മയിലും പരമകാരുണ്യവാനേ ദര്‍ശിക്കാത്തവര്‍
  അവര്‍ക്ക് ഒരു തുള്ളി വെള്ളം കൊടുക്കുവാന്‍ മടിക്കുന്നവര്‍
  ഇങ്ങനെയുള്ള വിരൊധാഭാസങ്ങളില്‍ പെട്ടു പൊകുന്നത് സ്വഭാവികം ..
  ദൈവമെന്നത് എന്തെന്ന് അറിയാത്തവര്‍ തന്നെ ഇതില്‍ പെടുന്നവര്‍ ..
  വളരെ പ്രസക്തമായ ചിലതാണീ കൂട്ടുകാരന്‍ പങ്ക് വച്ചത് ..
  അഭിമാനം തോന്നിയേട്ടൊ പോസ്റ്റ് വയിച്ചപ്പൊള്‍ ..
  സ്നേഹപൂര്‍വം ....

  ReplyDelete
 31. Great Post My Brother !!.. More than that I am proud to note that it is contributed by a Kasaragodiyan whom the rest of the world think below par .. When I realize this post has come from a Muslim Brother my respect for you is multiplied and want to pit you against this world which is prejudised and biased. Appreciate all the great souls whose comments were sensible and meaningful. Lots of Love & Regards !!!!

  ReplyDelete
 32. പല പല കൊപ്രായങ്ങളില്‍ ഒന്നാണിത്...
  ഇനിയും ഇങ്ങനത്തെ മനുഷ്യനെ വിഡ്ഢിയാക്കുന്ന എന്തൊക്ക കാഴ്ചകള്‍ കാണാന്‍ കിടക്കുന്നു....

  ഫിനിയോക്സിന്റെ കമന്റ് കലക്കി...ഹഹ

  ReplyDelete
 33. നല്ല പോസ്റ്റ്‌; പല തവണ പറയണമെന്ന് തോന്നിയതാണ്. ഏറ്റവും വലിയ ദൃഷ്ടാന്തം.. അത്ഭുതങ്ങളില്‍ അത്ഭുതമായ ഖുര്‍ആന്‍ മുമ്പിലുള്ളപ്പോള്‍ തക്കാളിക്കും തേങ്ങയ്ക്കും മല്സ്യത്തിനും പിന്നാലെ പോകുന്നവര്‍ക്ക് ഇസ്ലാം എന്നാല്‍ തേങ്ങയാണ്, തക്കാളിയാണ് എന്നൊക്കെയുള്ള മറുപടികളാണ് പറയാനുണ്ടാവുക.

  ReplyDelete
 34. ഇതു പോലെ കുറേ കാണുന്നുണ്ട്. അല്ലാഹു, ദൈവം ,ഗോഡ് ,പേരിനേക്കാള്‍ അര്‍ത്ഥവ്യാപ്തിയെക്കുറിച്ചും ദൃഷ്ടാന്തങ്ങളെക്കുറിച്ചുമാണ് പഠിക്കേണ്ടത്.

  ReplyDelete
 35. നല്ല പോസ്റ്റ്..ആശംസകൾ..

  ReplyDelete
 36. നന്നായി പറഞ്ഞു.. ഭാവുകങ്ങള്‍..
  http://kannurpassenger.blogspot.com/

  ReplyDelete
 37. അന്ധനോടും പോട്ടനോടും പറഞ്ഞാല്‍ കേള്‍ക്കും മനസിലാക്കും. പക്ഷെ അന്ധവിശ്വാസികളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.

  നായയുടെ വാല് കുഴലില്‍ ഇട്ട പോലെ എന്ന സ്ഥിതിയാ..ഹഹഹഹ..

  പടന്നാക്കാരന്റെ ഈ ദൌത്യം കൊണ്ടു ഒരു ആളുടെയെങ്കിലും അന്ധത മാറി കിട്ടട്ടെ എന്ന്‌ ആശംസിക്കുന്നു...സസ്നേഹം...

  www.ettavattam.blogspot.com

  ReplyDelete
 38. ദൈവങ്ങള്‍ എഴുന്നള്ളുന്ന ഇടങ്ങള്‍ കണ്ടില്ലേ... ഈ തക്കാളി തിന്നാല്‍ ആകെ പ്രശനമാകും. പാമ്പ് കൊത്തിയാല്‍ അതിലും പ്രശ്നം. ഇനി എന്തോ ചെയ്യും?

  ReplyDelete
 39. shabeer, nannayi, parannit karyamilla, ethra parannalum nannavukayumilla, enthinteyum pinnil panam mathram lakshyam

  ReplyDelete
 40. ഷബീര്‍, പ്രസക്തമായ വിഷയം! പണ്ടു ഇത് പോസ്റ്റ് കാര്ഡ് രൂപത്തില്‍ ആയിരുന്നു.. :)
  അഭിനന്ദനങ്ങള്‍!

  ReplyDelete
 41. Ninnodu ithinokke daivam chodikkumedaa......

  ReplyDelete
 42. Dear Padannakkaran,

  many thanks for these wonderful writings...keep on writing in this manner, ie good topics wid an added flavor of humor topings !!

  ReplyDelete
 43. തക്കാളിയില്‍ അല്ലാഹു എന്നല്ല അല്ലാഹുവിന്റെ നാമം എന്ന് വേണം എഴുതാന്‍ .

  ReplyDelete
 44. padannakkaaraa....kurachoode vipulamaayi ee vishayam ezhuthanam...well said

  ReplyDelete