എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Thursday, May 3, 2012

എന്റെ ആപ്പിൾരണ്ട  ഒരു വെളിച്ഛം കതകിന്റെ വിടവില്‍ കൂടി റീനു കാണുന്നുണ്ടായിരുന്നു...പക്ഷെ അവൾക്കു ഇപ്പോഴും നിശചയമില്ല പകലോ അതൊ പാതിരാത്രിയോ എന്ന്...

ചലനമറ്റ ശരീരം പോലെ ഒരു മൂലയിൽ ചുരുണ്ട് കിടക്കുന്ന അവളുടെ മനസ്സിനും ചിന്തകൾക്കും ചലനം നഷ്ടപ്പെട്ടില്ല .അറിയാതെ കവിളുകളിലേക്കൊഴുകുന്നു കണ്ണീർ തുള്ളികൾ അത് പറയുന്നുണ്ടായിരുന്നു. പൊട്ടി കരഞുകൊണ്ട്  റീനുവിനൊരുപാട് പറയാനുണ്ട്...പക്ഷെ വരണ്ട തൊണ്ടയിൽ നിന്നും വെറുമൊരു  ഞെരക്കം മാത്രമാണു പുറത്ത് വരുന്നത്.

കാണുന്ന അരണ്ടവെളിച്ചത്തിലേക്കു ചോര ഗന്ധമുള്ള കണ്ണീർ നിറഞ കണ്ണുകൾ കൊണ്ട്  റീനു   നിസ്സഹയായി നോക്കുമ്പോൾ  കണ്ണുകൾ  അവളറിയാതെ നിദ്രയിലേക്കു  വീണിരുന്നു..
ആ ഉറങ്ങാത്ത ഉറക്കത്തിൽ നിന്നും  മരിക്കാത്ത മനസ്സുമായി പഴയ ജീവിത യാതാർഥ്യം അവളെ  ഒരു സ്വപനത്തിലേക്കു കൊണ്ട്പോയിരുന്നു...

കാതുകളിൽ ഇഷ്ട സംഗീതം പാടിത്തന്ന്  മെല്ലെ തൊട്ടുണർത്തുമ്പോൾ പകുതി ഉറക്കിൽ കണ്ണുകൾ പോലും തുറക്കാതെ...ഒരു നേർത്ത പുഞ്ചിരിയൊടെ മെല്ലെ  റീനു ഉറ്റ  ചങ്ങാതിയെ തലോടിയപ്പോൾ  ആ സംഗീതം  പതിഞ സ്വരത്തിൽ നിലച്ചു പോകുമായിരുന്നു..

പതിനാറാമത്തെ ബർത്ത് ഡേക്ക്  "നാളേക്കുവേണ്ടി ജീവിക്കാൻ എപ്പോഴും ജീവിക്കാൻ മറന്ന  പ്രവാസിയായ  പപ്പ" സമ്മാനമായി കൊണ്ടുവന്ന “ആപ്പിൾ ഐ“ ഫോണിനെ ഒരിത്തിരി ഒന്നുമല്ല പതിനേഴിലേക്കു കടന്ന റീനു സ്നേഹിക്കുന്നത്. 
ഒരു കൂട്ടുകാ‍രിയോ കൂട്ടുകാരനോ ആവശ്യമില്ലാത്ത തരത്തിൽ റീനു സ്നേഹിച്ചു..

ക്ലാസ്സിലെ കൂട്ടുകാർക്ക് തെല്ലൊന്നുമല്ല റീനുവിനോട് അസൂയ...അവർക്കൊന്നും സ്വപ്നം കാണാൻ പോലും പറ്റാത്ത “ആപ്പിൾ”...അതിന്റെ രുചി അവൾ കൂട്ടുകാരോട് പറയുമ്പോൾ അവരാരും അറിയാതെ നാവിൽ നിന്നും കൊതികൊണ്ട് വെള്ളമൂറുന്നത് റീനു അഹങ്കാരത്തോടെ കാണാറുണ്ടായിരുന്നു...

എതൊരു പ്ലുസ് -ടു ക്കാരി  പെൺകുട്ടിയും ചിന്തിക്കുന്ന പൊലെയല്ലാതെ വെറൊരു ചിന്തയും റീനുവിനെ പിന്തുടർന്നില്ല...ഒരൊറ്റ മോളുമാത്രമുള്ള 'പപ്പ'.... സ്നേഹം കൂടിയത് കൊണ്ടാവണം റീനുവിനെ “കുട്ടാ” എന്നു വിളിക്കുന്നത്...ആ പപ്പയെ ചതിക്കാൻ പപ്പയുടെ കുട്ടനായ റീനുവിനു പറ്റില്ല.

പഠിച്ച് ഒരു നിലയിൽ എത്തി പപ്പക്കു ഒരു കൈ സഹായം കൊടുക്കണം എന്ന ചിന്തയുള്ളതു കൊണ്ടാവണം പഠിത്തത്തിൽ ശ്രദ്ധ കൂടുതൽ നൽകിയത്.

പുസ്തക പേജുകൾ മറിക്കുമ്പോൾ  തികച്ചും അപരിചിതമായ ഒരു നമ്പറിൽനിന്നും ആപ്പിളിലേക്കൊരു കിന്നാരം പറച്ചിൽ  "ഒരു മധുരമുള്ള സന്ദേശം"...
വായിച്ചാൽ അറിയാതെ കൊതി വരുന്ന ഒരു സന്ദേശം... 
തേനുകൊണ്ടെഴുതിയ കവിത പോലെ ....
വായിച്ചതിനു ശേഷം ഡിലീറ്റ് ചെയ്തെങ്കിലും പിന്നേയും പിന്നേയും ഒന്നിനു പിറകെ ഒന്നായി  കണ്ണിനും കരളിനും കുളിർമ്മ നൽകുന്ന സന്ദേശങ്ങൾ ഒരുപാട് ഒഴുകി...
പൂർണ്ണ ചന്ദ്രൻ ഒഴുക്കുന്ന പാൽ പുഴകൾ പോലെ...
എതൊരു പതിനാറുകാരിയുടെയും ഉള്ളിലുള്ള വികാരം പൊലെ റീനുവിനെയും വല്ലാതെ ഇക്കിളിപ്പെടുത്തി. പിടിച്ച് നിർത്താൻ റീനു ഒരു പാട് പാട്പെട്ടു...
എല്ലാം മറന്ന് പുസ്തകം തുറന്നു വായിക്കാൻ ഇരുന്നാലും “മധുര സന്ദേശങ്ങൾ” പുസ്തകത്താളുകളിൽ ഒഴുകുന്നതു പോലെ തോന്നി..

ആരായിരിക്കും അത് ...എന്നെ വെറുതെ കളിപ്പിക്കാൻ ആരെങ്കിലും ആയിരിക്കുമോ? 
തിരിച്ച് വിളിച്ച് നോക്കിയാലൊ? വേണ്ട...അവളുടെ നല്ല കുട്ടിത്തം അതിനു സമ്മതിച്ചില്ല....
പക്ഷെ അതികനാൾ പിടിച്ചിരിക്കാൻ റീനുവിനു പറ്റുമെന്ന് തോന്നുന്നില്ല...
അത് ആരെന്നറിഞില്ലെങ്കിൽ ...റീനുവിന്റെ പഠിത്തം താറുമാറാകും...
 അതിലേക്കു തന്നെ ശ്രദ്ധതിരിഞിരുന്നു.എന്തു ചെയ്യണം അമ്മയോട് പറയണൊ? വേണ്ട എന്റെ ആപ്പിളിനു അമ്മ കത്തി വെക്കും എന്നെ ചിന്ത അതിൽ നിന്നും പിന്തിരിപ്പിച്ചു.
എനി എന്ത് ചെയ്യണം...?

നല്ല നിലാവുള്ള ഒരു രാത്രിയിൽ അവൾ അറിയാതെ വിരലുകൾ ആപ്പിളിന്റെ കവിളത്ത് തലോടി കൊണ്ട് എഴുതി WHO IS THIZ? കണ്ണും പൂട്ടി അയച്ചു....എന്തൊ ഒരു വല്ലാത്ത വികാരം ...ഞാൻ ചെയ്തത് ശരിയാണൊ എന്നൊക്കെ ചിന്തിക്കാനുള്ള പക്വത  അപ്പോഴേക്കും റീനുവിനു നഷ്ടപ്പെട്ടിരുന്നു
മിന്നി മറയുന്ന നക്ഷത്രങ്ങളെ നോക്കി കാർമേഘം കവർന്നു തിന്നുന്ന നിലാവിനെ നോക്കി അവളിരുന്നു...അതാരായിരിക്കുമെന്ന മറുപടിക്കായി....

അപ്പോഴേക്കും ആപ്പിളിൽ മറുപടി വന്നിരുന്നു 
"പാൽ പുഴയിൽ ഒഴുകുന്ന എന്റെ ജീവിത നൌകയിലേക്കു ...
നമുക്ക് ഈ നിലാവിന്റെ വെളിച്ചത്തിൽ...
ആരും കാണാതെ പോകാം”...
എന്ന അവസാനത്തെ സന്ദേശം...റീനുവിനെ എത്തിച്ചത് വാതിലിനിടയിൽ കാണുന്ന അരണ്ട വെളിച്ചത്തിലേക്കു എന്നു മാത്രം....

തറയിൽ തലചായ്ച്ച് കിടന്ന റീനുവിനെ ബൂട്ട്സിന്റെ  കാലടി ശബ്ദം  ഞെട്ടിയുണർത്തി.
എന്നെ ഒന്നും ചെയ്യരുതേ...എന്നു വിലപിക്കാൻ പോലും ശക്തി ഇല്ലാതെ ..... 
അടുത്ത മനുഷ്യ ജീവിക്കു കാമ ദാഹം തീർക്കാൻ വേണ്ടി പാവം ...
കടിച്ചു ബാക്കി വന്ന ആപ്പിൾ പോലെ  അവളെ ഒരു മൂലയിൽ വലിച്ചെറിഞു...
-----------------------------------------------------------------
പാവം പപ്പ....എനിയും എത്ര പപ്പമാർ ഇങ്ങനെ...
അറിയാതെ റീനുവിനെ പോലെ കൊലക്കു കൊടുക്കും ...
അടുത്ത ബൂട്ട്സിന്റെ ശബ്ദം കേൾപ്പിക്കരുതേ...എന്നു നമുക്ക് പ്രാർഥിക്കാം...27 comments:

 1. എത്രയോ സത്യം, ആപ്പ്ളിലും നോക്കിയയും എത്രയോ പെണ്‍കുട്ടികളുടെ ഭാവിയാണ് ഇല്ലതാക്കിയിരുന്നത്, സ്കൂള്‍ കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങി കൊടുക്കുന്ന എല്ലാ രക്ഷിതാക്കളും ഇതൊന്നു ഓര്‍ത്തിരുന്നെങ്കില്‍..

  ReplyDelete
 2. മൊബൈലിനു നല്ലതും ചീത്തയും വശങ്ങള്‍ ഉണ്ട് ,,അത് തിരിച്ചറിയുക എന്നതാണ് പ്രധാനം

  ReplyDelete
 3. ശരിക്കറിയാതെ പെട്ടെന്നുള്ള ആവേശം എല്ലായിടത്തും കുഴപ്പം തന്നെ.

  ReplyDelete
 4. ആനുകാലിക പ്രസക്തി ഉള്ള ഒരു വിഷയം..വ്യത്യസ്തമായ രീതിയില്‍ പറഞ്ഞിരിക്കുന്നു. ആശംസകള്‍..

  ReplyDelete
 5. എന്റെ കൂടെ ജോലി ചെയ്യന്ന കുറെ പപ്പമാരോട് പറയുന്ന കഥ.
  കേള്‍ക്കുന്ന അവര്‍ക്ക് എന്നോട് പുച്ഛം.
  എന്തിനാ വെറുതെ......
  എനിക്ക് ഞാന് നന്നായാല്‍ മതി

  ReplyDelete
 6. കഥ നന്നായി. ആശംസകള്‍.

  ReplyDelete
 7. ആപ്പിളിന്റെ കടിച്ചു കീറിയ ആപ്പിള്‍ ചിഹ്ന്നവും
  രീനുവിന്റെ കടിച്ചു കീറിയ ജീവിതവും
  തമ്മിലുള്ള താരതമ്യം മനോഹാരമായി.
  ഇതില്‍ അങ്ങിനെ ഒരു രഹസ്യം കിടക്കുന്നുണ്ട് എന്നത് വെറും യാദ്രിശ്ചികമല്ല.

  ഉപയോഗിക്കുക വലിച്ചെറിയുക എന്നത് മുതലാളിത തത്വമാണ്.
  സ്ത്രീകളെ ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ഒരു സംസ്ക്കാരത്തിന്റെ തികവാര്‍ന്ന ഒരു അടയാളം
  ശബീരിന്നു ഭാവുകങ്ങള്‍ .......ഗോ ahead ...............

  ReplyDelete
 8. ഇന്നഥ്റ്റെ കാലഘട്ടത്തിന്റെ കഥ... നന്നായി

  ReplyDelete
 9. വലവിരിച്ച് കാത്തിരിക്കുന്നവരും വലയില്‍ വീഴാന്‍ വെമ്പി നില്‍ക്കുന്നവരും നിറഞ്ഞ് കവിഞ്ഞ കാലം

  ReplyDelete
 10. ഇതൊരു ആവർത്തനവിരസമായ പ്രമേയമാണ്..ഭാഷയിലും അവതരണത്തിലും പുതുമയില്ല..

  ReplyDelete
 11. ഇരയെ പിടിക്കാന്‍ ആകര്‍ഷണീയമായ കെണിവെച്ചു കാത്തിരിക്കുന്നവരുടെ കെണിയില്‍, കെണിയാണെന്നറിഞ്ഞിട്ടും കെണിയില്‍ കുടുങ്ങി ദുരന്തങ്ങള്‍
  ഏറ്റുവാങ്ങിയവരുടെ കഥകള്‍ പരക്കെ കേട്ടിട്ടും വായിച്ചറിഞ്ഞിട്ടും വീണ്ടുംവീണ്ടും അടുത്ത പ്രഭാതങ്ങളില്‍ കേള്‍ക്കുന്നത്,വായിക്കുന്നത്
  കാണുന്നത്?!!!
  ആശംസകള്‍

  ReplyDelete
 12. ഇത്തരം ഓർമ്മപ്പെടുത്തലുകൾ എപ്പോഴും പ്രസക്തമാണ്.

  ReplyDelete
 13. അക്ഷരത്തെറ്റുകൾ തിരുത്തണേ ഷബീർ.

  ReplyDelete
 14. കാര്യവിചിന്തന ശേഷി കുറഞ്ഞ കൌമാരക്കാര്‍ പലപ്പോഴും അപകടങ്ങളില്‍ ചെന്ന് ചാടുന്നു.
  ഒതുക്കത്തോടെ പറഞ്ഞു.....

  ReplyDelete
 15. പ്രസകതാമായ വിഷയം പുതിയ രീതിയില്‍ അവതരിപ്പിച്ചു......

  ReplyDelete
 16. ഷബീര്‍ ..കഥ എനിക്കിഷ്ട്ടമായി.ഒരു പെണ്‍കുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയായിരുന്നു.അതെക്കുറിച്ച് എഴുതിയപ്പോള്‍ സദാചാര ബോധം എഴുത്തില്‍ പാലിക്കുവാന്‍ വേണ്ടിയാവാം ,ഷബീര്‍ "........എന്ന അവസാനത്തെ സന്ദേശം...റീനുവിനെ എത്തിച്ചത് വാതിലിനിടയിൽ കാണുന്ന അരണ്ട വെളിച്ചത്തിലേക്കു എന്നു മാത്രം.... " എന്ന വാചകത്തില്‍ നിന്നും നേരെ " തറയിൽ തലചായ്ച്ച് കിടന്ന റീനുവിനെ ബൂട്ട്സിന്റെ കാലടി ശബ്ദം ഞെട്ടിയുണർത്തി." എന്ന വരിയിലേക്ക് പോകുവാന്‍ കാരണം.കുഴപ്പമില്ല അര്‍ഥവും വ്യക്തമാണ് .എങ്കിലും ആ ചൂഷണത്തിന്റെ ഭീകരത വ്യക്തമാക്കുവാന്‍ വേണ്ടി കുറച്ച് കൂടി തീവ്ര ഭാഷ ഉപയോഗിക്കാമായിരുന്നു

  ReplyDelete
 17. വലിയ വിഷയം. അവതരണത്തിൽ വ്യതസ്തതയുണ്ട് ഷബീർ.. നല്ലതിനെ ചീത്തക്കു വേണ്ടി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അവസ്ഥകൾ..

  ReplyDelete
 18. നമ്മുടെ ചുറ്റുപാടില്‍ നടമാടിക്കൊണ്‌ടിരിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ വിരല്‍ ചൂണ്‌ടിയിരിക്കുന്നു ഷബീര്‍, അവസാന ഭാഗത്ത്‌ ചില കണ്‍ഫ്യൂഷന്‍സ്‌ വരുത്തിയത്‌ മനപ്പൂര്‍വമാകുമല്ലേ.... :) വായനക്കോരെ കൊണ്‌ട്‌ ചിന്തിപ്പിക്കാന്‍ ...

  ReplyDelete
 19. സ്നേഹം നിറയുമ്പൊള്‍ , അത് ഈ കാലത്ത്
  മോബൈലും , ഐ പാഡുമൊക്കെ ആയി മാറുമ്പൊള്‍
  കൗമാരം അതിനു മുന്നില്‍ മാത്രം ചിലവഴിക്കപെടുമ്പൊള്‍
  നമ്മള്‍ സ്നേഹം പകുത്ത് നല്‍കുന്നത് ഇതിലൂടെയൊകെ
  ആകുമ്പൊള്‍ സ്വാഭാവികമായും കടന്നു വരുന്നൊരു ദുരന്തം ..
  പല വഴികളിലൂടെ ഒരുപാട് കേട്ടിട്ടുണ്ടീ കഥ , എങ്കിലും
  ആപ്പിളും , അതിലേക്ക് വന്ന് രീതിയും പുതുമ നിറക്കുന്നു ..
  കണ്ടു വായിച്ചു , മറക്കുന്നു ഒരൊ ദുരന്തങ്ങളും "പപ്പമാര്‍ "
  സ്വന്തം രക്തത്തിന്റെ ആവിശ്യങ്ങള്‍ക്ക് മുന്നില്‍ എല്ലാം
  വിസ്മരിക്കുമ്പൊള്‍ ഉടച്ചു കളയുന്നത് ഒരു പ്രാണനാണ്
  ഉടയുന്നത് കാത്ത് വച്ച പ്രതീഷകളാണ് ..
  ഒരൊ കൂട്ടികളുടെ കൂടെയും നമ്മുടെ കണ്ണും കാതും
  എപ്പൊഴും തുറന്നു വയ്ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ..
  കാലത്തിന് നേരെ തുറന്നു വയ്കുന്ന വരികള്‍ ഈയിടയായ്
  കാണുന്നതില്‍ വളരെ സന്തൊഷം സഖേ ..

  ReplyDelete
 20. വ്യത്യസ്തമായി ,..വളരെ ലളിതമായി കഥ പറഞ്ഞു....കൊള്ളാം...!
  >സ്നേഹം നിറഞ്ഞ ആശംസകള്‍ ...!

  ReplyDelete
 21. എത്രയനുഭവിച്ചാലും പാഠമുള്‍കൊള്ളാത്തവരാണ് നമ്മള്‍.. കുട്ടികളെയെങ്കിലും ശരിയായ രീതിയില്‍ നയിക്കാന്‍ നമുക്കാവട്ടെ...

  ReplyDelete
 22. എന്തൊക്കെ സൗകര്യം മൊബൈല്‍ കൊണ്ടുണ്ടോ .... അതിലധികം ദൂഷ്യ വശങ്ങളും അതിനുണ്ട്. വളര്‍ന്നു വരുന്ന തലമുറ കാര്യങ്ങള്‍ ശരിയായ തലത്തില്‍ പഠിച്ചു മുന്നോട്ടു നീങ്ങിയില്ലെന്കില്‍ ദുരന്തങ്ങള്‍ ആകും ഫലം. വ്യത്യസ്തമായൊരു ശൈലിയില്‍ എഴുതിയ ഷബീറിന്റെ ഈ പോസ്റ്റ്‌ ഞാന്‍ കണ്ടിരുന്നില്ല. ജോലി തിരക്ക് അല്‍പ്പം കൂടുതല്‍ ആയതിനാല്‍ പല നല്ല പോസ്റ്റുകളും വായിക്കാതെ പോകുന്നു. കഴിയുമെങ്കില്‍ പോസ്റ്റ്‌ ഇടുമ്പോള്‍ ഒരു മെയില്‍ ഇടൂ. രാഷ്ട്രീയ പോസ്റ്റുകള്‍ക്ക്‌ കമന്റ്‌ കിട്ടില്ല ട്ടോ :)

  ReplyDelete
 23. ആരെയാ കുറ്റം പറയുക രക്ഷിതവിനെയോ ? അതോ കുട്ടിയെയോ ? അതോ ഇതിനു വേണ്ടി നടക്കുന്ന കാമവെറി പൂണ്ട രക്ഷസന്മാരെയോ ??

  ReplyDelete
 24. മനസിനെ പിടിച്ചു വലിക്കുന്ന വരികള്‍ .............മക്കള്‍ക്ക്‌ ചോദികുന്നതൊക്കെ വാങ്ങി കൊടുക്കുന്ന എല്ലാ പ്രവാസികളും അറിയേണ്ട ഒരു സത്യം ...........മോറല്‍ ഇഷ്ടപ്പെട്ടു. ഭാവുകങ്ങള്‍ !

  ReplyDelete
 25. മൊബൈല്‍ ഫോണിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും പെണ്‍കുട്ടികളെ വശീകരികുകയും ചതിക്കുകയും അത് പിന്നീടു ആഘോഷമാക്കി മാറുകയും ചെയ്യുന്നവര്‍ സ്വന്തം കുടുംബത്തില്‍ ഇങ്ങനൊന്ന് നടക്കുന്നാട് ഇഷ്ടപ്പെടുമോ?

  ReplyDelete