തലക്കെട്ടില്‍ മഅദനി എന്നെഴുതിയത് കൊണ്ട് എന്റെ പേര് വല്ല തീവ്രവാദി സംഘടനയിലും ഉള്‍പ്പെടാന്‍ പണിയൊന്നുമുണ്ടാകില്ല. മനുഷ്യത്വത്തെ കുറിച്ച് എഴുതി വല്ലവര്‍ക്കും അങ്ങനെ എന്നെ ഇമ്മിണി ബെല്ലെ തീവ്രവാദിയാക്കണ്മെങ്കില് ആയിക്കോട്ടെ അല്ലെ? അവരോടൊക്കെ പോയി പണി നോക്ക് എന്ന് എന്റെ വക.
സഖാവിനേയും ഉസ്താദിനേയും കൂട്ടികുഴച്ച് മാലഖമാരാക്കനല്ല എന്റെ ഉദ്ദേശം.മനുഷ്യന്റെ പച്ച ഇറച്ചിക്കുള്ളിലെ മനുഷ്യത്വം മരിച്ചുകൂടാ എന്നറിയിക്കാന്‍ വേണ്ടി മാത്രം.
ഏതൊരു കരളലിയിപ്പിക്കുന്ന വാര്‍ത്തകള്‍ കണ്ടാലും കേട്ടാലും “മനുഷ്യത്വമുള്ള”വരുടെ ഹൃദയം അവരറിയാതെ ഒന്നു പിടക്കും.അതിന് ഉദാഹരണത്തിനായി സോഷ്യല്‍ സൈറ്റുകളിലുള്ള അനേകായിരം ജീവിക്കുന്ന ചിത്രങ്ങള്‍ സാക്ഷി.ഒരു തുള്ളി കുടിവെള്ളം കിട്ടാതെ അന്യരാജ്യക്കാരായ കുരുന്നുകള്‍ പോലും തെരുവിലെ ചെളിവെള്ളം കുടിക്കുമ്പോള്‍ ആയിരകണക്കിനു ഷയറും ലൈക്കും പിന്നെ കണ്ണീരില്‍ ചാലിച്ച കമന്റുകളും കൊണ്ടാഘോഷിക്കുമ്പോള് സ്വന്തം മൂക്കിന്റെ താഴത്തെ പല കാഴ്ചകളും നാം അറിയാതെ കാണാതെ പോകുന്നു അല്ലെങ്കില്‍ മനപ്പൂര്‍വ്വം കണ്ണുകള്‍ മുറുക്കെ ചിമ്മുന്നു.
ലോകമഹാ യുദ്ധങ്ങള്‍ നാമാരും കണ്ടില്ല അതിന്റെ ഭീകരമായ അവസ്ഥ വായിച്ച് കേട്ടറിഞ് “ശ്ശോ“!! ക്രൂരന്മാര് എന്നൊക്കെ പിറുപിറുക്കുന്നവരാണ് .ഈ ആധുനിക കാലത്തില്‍ യുദ്ധം ആര്‍ക്കും പുത്തരിയല്ല.യുദ്ധം ചെയ്യാന്‍ പറ്റാത്തവര്‍ കൊടിയുടെ നിറവും മതത്തിന്റെ അനുഷ്ഠാനങ്ങള്‍ മാറിയതിലും പരസ്പരം പോരടിക്കുന്നു. കൊച്ചുമക്കള്‍ യുദ്ധങ്ങളുടെ സിനിമ കാണുന്നു . പണക്കൊഴുപ്പുള്ള മക്കള്‍ യുദ്ധങ്ങളുടെ ഗെയിമുകള്‍ വാങ്ങി യുദ്ധം കളിക്കുന്നു.
ഇവിടത്തെ വിഷയം യുദ്ധവും ഗെയിമും അല്ലാത്തത് കൊണ്ട് ..എല്ലാവര്ക്കും വണക്കം!!
കമ്മ്യുണിസ്റ്റ് ഒരു ദാര്‍ശനികതയാണു കേവലം ഒരു ചെങ്കൊടിയുള്ള ഒരു പാര്‍ട്ടി മാത്രമല്ല.ആ സൈദ്ധാന്തികതയില് വല്ല വീഴചയും കണ്ടാല്‍ മതത്തിലെ വല്ല കാഴ്ചപ്പാടിലും പൌരോഹിത്യം വല്ലതും കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നത് കണ്ടാല്‍ ഏതൊരു വിശ്വാസിയും ചെയ്യുന്ന പോലെ കമ്മ്യൂണിസ്റ്റില്‍ ‘വിശ്വസിക്കുന്ന‘ നിരീശ്വരവാദികളായവര്‍ പോലും ‘വാളെടുക്കാന്‍ പറ്റിയില്ലെങ്കിലും നാവെങ്കിലുമെടുക്കും‘!
അങ്ങനെ നാവെടുത്ത് പുറത്ത് വന്ന സഖാവ് ടി പി യെ അദ്ദേഹത്തിന്റെ സിരകളില്‍ ഓടുന്ന ചോരക്കും,തലച്ചോറിനു വേണ്ടിയും അലറിയവര്‍ നിമിഷനേരം കൊണ്ട് കാട്ടാളന്മാരായി,അല്ല കാട്ടാളന്മാരാകാന്‍ പറ്റില്ല “അവര്‍ കൊന്നതിനെ തിന്നും” അല്ലെങ്കില്‍ തിന്നാന്‍ വേണ്ടി കൊല്ലുന്നു. ആ കൊലയാളികള്‍ തലയോട്ടിയിലേക്കു ആഞു വീശിയസമയത്ത് സ്വന്തം മാതാവിനെ,ഭാര്യയെ,സഹോദരിയെ,കുട്ടികളെ ഓര്‍ത്തെങ്കില്‍. ഈ ക്രൂര വിനോദം കൊണ്ടാടിയവര്‍ ആരെന്നു പേരെടുത്തോ അല്ലെങ്കില്‍ ചെയ്തവരുടെ കൊടിയോ പറയാന്‍ നമ്മള്‍ക്കാവില്ല.കാരണം ഈ അഴുകിയ ‘പൊളിറ്റിക്സ്‘ കണ്ടവരാ നാമോരോരുത്തരും പക്ഷെ “പൊളിട്രിക്ക്സ്“ കണ്ടില്ല അത് കാണാനും പറ്റില്ല “യമലോകമാണു അവരുടെ താവളം കാലന്മാരാണു പൂജാരികള്‍“.!
തലക്കെട്ടിനിടയില്‍ മറക്കാന്‍ പറ്റാത്തവേറൊരു പേരുംകൂടിയുണ്ട് “ശുക്കൂര്‍” പതാകയുടെ നിറം മാറിയതില്‍ “പച്ചമനുഷ്യന്റെ ചുടുചോരകുടിച്ചവര്”.അങ്ങനെ ബലിയാടായവരുടെ വിശദവിവരം എഴുതാന്‍ തുനിഞാല്‍ ഗൂഗിള്‍ ഫ്രീയായി തന്ന ഈ ഒരുപിടി സഥലം തികയില്ല.
ഭാരതം മാതാവാണ്...മാതാവാണ്..എന്ന് നാഴികക്കു നാല്പതു വട്ടം ഇസ്തിരി തേച്ച കുപ്പായമിട്ട് പറയുന്ന എല്ലാ ജാതി മതത്തിലും,രാഷ്ട്രീയത്തിലും പെട്ട കഴുകന്മാരുടെ കണ്ണുള്ളവര്‍ ആ മാതാവിനെ കൊണ്ട് തന്നെ 'മക്കളുടെ ചുടു ചോര' ഭൂമിയില്‍ ഒഴുക്കി കുടിപ്പിക്കുന്ന ഇത്ര വൃത്തിക്കെട്ട ‘കപട മാതൃസ്നേഹികളാണു‘ ഒരോരുത്തരും.
മൂന്ന് "W"കൊണ്ടാണു ലോകത്തിന്റെ നാശം എന്നു പറയാറുണ്ട് WAR,WOMEN,WINE പക്ഷെ ഇന്നു കാണുന്ന ഈ ക്രൂരത ഏതില്‍ പെടുമെന്നറിയില്ല.
മഅദനി ഒരു പുണ്യാളനല്ല അങ്ങനെയാക്കാന്‍ എനിക്കുദ്ദേശമില്ല നിങ്ങള്ക്കാര്ക്കെങ്കിലുമുണ്ടെങ്കില് ആ വെള്ളം അങ്ങ് മാറ്റിവെക്കുക.സഖാവ് പിണറായി സഖാവ് ടി പി യെ കൂറിച്ച് പറഞ്ഞപോലെ അദ്ദേഹത്തിന്റെ ഭൂതകാലം വിളമ്പുന്നില്ല.അങ്ങനെ വിളമ്പാന്‍ പറ്റിയ ഒരു ഭൂതകാലവുമല്ല മഅദനിക്കുള്ളത് .എന്റെ മുമ്പത്തെ ഒരു പോസ്റ്റില്‍ പറഞപോലെ ഉസ്താദിനു യുവാക്കളുടെ സെല്ലുകളിൽ ഉറങ്ങി കിടക്കുന്ന ചുടു ചോരയെ തൊട്ടുണര്‍ത്താൻ നല്ല കഴിവുണ്ട് !
ആ കഴിവാണദ്ദേഹത്തെ ഇന്ന് കര്‍ണ്ണാടകയിലെ അഗ്രഹാരയിലെ ഇരുമ്പഴിക്കുള്ളിലാക്കിയത്.
സിരകളിലോടുന്ന ചുടു ചോരയെ തൊട്ടുണര്‍ത്താനുള്ള ആ കഴിവിനു അദ്ദേഹം നല്ല വില തന്നെ കൊടുക്കേണ്ടി വന്നു. ജീവിതത്തിന്റെ നല്ലൊരു ഭാഗം അതും യുവത്വത്തിന്റെ ഭീമമായ ഭാഗം അദ്ദേഹം ബലികൊടുക്കേണ്ടി വന്നു.മാളത്തിലൊളിക്കുന്ന കീരിയെ പോലെയുള്ള അനുയായികളാണതിനു കാരണമെന്നു പലരും പറയാറുണ്ടെങ്കിലും അത് സത്യമായ ഒരു കാഴ്ചയാണു നാം കാണുന്നത്.ഒരു കാലത്ത് ആജന്മ ശത്രുക്കളായവരുടെ കൂടെ കൂടി സഖാവ് പട്ടം സ്വീകരിച്ചതും കാണേണ്ടി വന്നവരാണു നാം.
ക്ഷമിക്കണം,ഭൂതകാലം എഴുതേണ്ടന്ന് വച്ചതാ പക്ഷെ കഥ പൂര്‍ണമാകില്ല അതു കൊണ്ട് മാത്രം.
ഇന്നദ്ദേഹം പല്ലുകൊഴിഞ സിംഹമാണു അദ്ദേഹത്തിന്റെ ഗര്ജനത്തിനു കിട്ടിയ കരഘോഷം നിലച്ചു.എനി ഒരു ഗര്ജനത്തിനു സാദിക്കാത്തതരത്തിലദ്ദേഹം ക്ഷീണിതനാണു.വിശ്വസിക്കുന്ന മത നിലപാടില്‍ ,രാഷ്ട്രീയ നിലപാടുകളില്‍ നമുക്കദ്ദേഹത്തോട് വിയോജിപ്പുണ്ടാകും അത് സ്വാഭാവികം.എന്നു കരുതി നമ്മുടെയുള്ളിലെ മനുഷ്യത്വം മരവിച്ചുകൂടാ അല്ലെങ്കില്‍ കൊന്നുകൂടാ.
തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും പരമോന്നത നീതിപീഠം നല്കുന്ന ശിക്ഷ നല്‍കണം,നിരപരാധിയെങ്കില്‍ കൂട്ടില്‍ വളര്‍ത്തുന്ന പറവകളെ തുറന്നു വിടുന്നത് പോലെ സ്വതന്ത്രമായി വിടണം.അല്ലാതെ കേവലം സംശയത്തിന്റെ നിഴലില്‍ നമ്മളെ പോലെ പച്ചക്കരളും,വികാരവും,വേദനയും,ചുടുചോരയുമുള്ള മനുഷ്യനെ ഇങ്ങനെ അന്ധനാക്കി കൊല്ലരുത്.അത് കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നതിനു തുല്യമാണു,അത്തരം തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അന്ധനാക്കുകയോ ചൂഴ്ന്നെടുക്കുകയോ ചെയ്യാം. നേടിയെടുത്ത ഈ രാഷ്ട്ര സംവിദാനം ഒരു വിഭാഗത്തെ മാത്രം കുരിശില്ലാതെ ക്രൂശിച്ച് നാം തന്നെ നമ്മുടെ മുഖം വികൃതമാക്കാന്‍ അവസരമുണ്ടാക്കരുത്.
അദ്ദേഹം ഒരു പിതാവാണു,ഒരു ഭര്‍ത്താവാണു,ഒരു മകാനാണു പക്ഷെ ഞാനും നിങ്ങളും വിശ്വസിക്കുന്ന അല്ലെങ്കില്‍ പിന്തുടരുന്ന മത രാഷ്ട്രീയത്തിലെല്ലായിരിക്കാം അതിലെല്ലാമുപരി ഒരു മനുഷ്യനാണു!!
‘ഭാരതം എന്റെ രാജ്യമാണ് എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാരാണു എന്നു അഞ്ചു വിരലുകള്‍ നിവര്‍ത്തി വെച്ച് സമൂഹത്തിനെ നേരെ തിരിഞ് നിന്നു പറയാന്‍ മാത്രമുള്ളതല്ല,അത് പ്രാവര്‍ത്തികമാക്കാനുള്ളതാണു‘.
ഇത് വായിച്ച് മഅദനി യുടെ സ്തുതിപാലകര്‍ “ബലേഭേഷ്” പറയേണ്ടതില്ല.വെറുക്കുന്നവര്‍ വാളെടുത്ത് പോര്‍വിളികള്‍ നടത്തേണ്ടതുമില്ല.
ഇതും കൂടി വായിക്കുക..."മഅദനി ഉസ്താദ് മുതല്‍ ശശികല ടീച്ചര്‍വരെ“...
ജയ് ഹിന്ദ്....
പടന്നക്കാരന് ഷബീര്‍.

ഭാരതം മാതാവാണ്...മാതാവാണ്..എന്ന് നാഴികക്കു നാല്പതു വട്ടം ഇസ്തിരി തേച്ച കുപ്പായമിട്ട് പറയുന്ന എല്ലാ ജാതി മതത്തിലും,രാഷ്ട്രീയത്തിലും പെട്ട കഴുകന്മാരുടെ കണ്ണുള്ളവര്‍ ആ മാതാവിനെ കൊണ്ട് തന്നെ 'മക്കളുടെ ചുടു ചോര' ഭൂമിയില്‍ ഒഴുക്കി കുടിപ്പിക്കുന്ന ഇത്ര വൃത്തിക്കെട്ട ‘കപട മാതൃസ്നേഹികളാണു‘ ഒരോരുത്തരും...‘ഭാരതം എന്റെ നാടാണു എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാരാണു എന്നു അഞ്ചു വിരലുകള്‍ നിവര്‍ത്തി വെച്ച് സമൂഹത്തിനെ നേരെ തിരിഞ് നിന്നു പറയാന്‍ മാത്രമുള്ളതല്ല,അത് പ്രാവര്‍ത്തികമാക്കാനുള്ളതാണു‘.
ReplyDeleteകേവലം സംശയത്തിന്റെ നിഴലില്‍ നമ്മളെ പോലെ പച്ചക്കരളും,വികാരവും,വേദനയും,ചുടുചോരയുമുള്ള മനുഷ്യനെ ഇങ്ങനെ അന്ധനാക്കി കൊല്ലരുത്.അത് കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നതിനു തുല്യമാണു,അത്തരം തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അന്ധനാക്കുകയോ ചൂഴ്ന്നെടുക്കുകയോ ചെയ്യാം. നേടിയെടുത്ത ഈ രാഷ്ട്ര സംവിദാനം ഒരു വിഭാഗത്തെ മാത്രം കുരിശില്ലാതെ ക്രൂശിച്ച് നാം തന്നെ നമ്മുടെ മുഖം വികൃതമാക്കാന്‍ അവസരമുണ്ടാക്കരുത്.
ReplyDeleteനൂറുശതമാനവും യോജിക്കുന്നു... ഇത്രയെങ്കിലും പറയാന്‍ കഴിയാത്തവര്‍ മനുഷ്യത്വം അവകാശപ്പെടരുത്.
ശക്തമായ വാക്കുകള്‍ ഷബീര്‍.
ReplyDeleteപക്ഷെ മനുഷ്യത്വം മരവിച്ച ലോകത്ത് നാളെയും ഇതൊക്കെ ആവര്‍ത്തിക്കപ്പെടും.
അങ്ങിനെ സംഭവിക്കരുതേ എന്ന് പ്രാര്‍ഥി ക്കാം
അബ്ദുല്‍ നാസര്‍ മഅദനിയെ കുറിച്ച് അദ്ധേഹത്തിന്റെ മഹത്ത്വത്തെ കുറിച്ച് പടന്നകാരന്‍ ബഷീര്‍ ഇക്കാക്ക് ഒന്നും ഒരു ചുക്കും അറിയില്ല. അറിയാനും മനസ്സിലാക്കാനും ശ്രമിക്കുമെന്ന് കരുതട്ടെ. എന്നിരുന്നാലും മനുഷ്യത്ത്വ പരമായ രീതിയിലുള്ള അങ്ങയുടെ വിലയിരുത്തല്‍ പ്രശംസിക്കുന്നു.
ReplyDeleteഒന്നും പറഞ്ഞിട്ട് കാര്യമില്ല. പ്രാകൃതസ്വഭാവത്തിലേയ്ക്ക് തിരിച്ചോടുന്ന മന്ഷ്യര്
ReplyDeleteമദനി എന്ന പേരില്‍ തുടങ്ങിയാല്‍ അദ്ദേഹത്തിനെ വെറുക്കു ന്നവരും ,അനുകൂലിക്കുന്നവരും വായിക്കും ,കമന്റുകള്‍ പാസാക്കും ,ബ്ലോഗ് കൂടുതല്‍ ഹിറ്റുകള്‍ ലഭിക്കും ഇത് മാത്രമാണ് ആട്ടിന്‍ തോലിട്ട ചില ബ്ലോഗന് മാരുടെ ലക്ഷ്യം .....ഇടതു സഹയാത്രികനായ ,,,വി ആര് ക്രിഷനയ്യര് മദനിക്ക് വേണ്ടി ,അദ്ദേഹം നേരിടുന്ന നീതി നിഷേദത്തിനു എതിരായി എപ്പോളും ശബ്ദിക്കുന്നത് കാണാം ,കേരള മുഖ്യന് മുതല്‍ ,ഇന്ത്യന്‍ പ്രേസിടന്റിനു വരെ കത്തെഴുതി ...അതിലൊന്നും മദനി തീവ്രവാദി ആണ് മാനുഷിക പരിഗണന വെച്ചാണ് ഞാനീ എഴുതുന്നത് എന്നുള്ള മുന്‍കൂര്‍ ജാമ്യം ഇല്ല ...അതയത് വി ആര് കൃഷ്ണയ്യരുടെ ശബ്ദം ആത്മാര്‍ത്ഥത യുള്ളത് ആണ് ,,,,അത് ബ്ലോഗ് പ്രശസ്തിക്കു വേണ്ടി അല്ല ....അദ്ദേഹം ധീരന് ആണ് സന്ഘികള് തീവ്രവാദി എന്ന് മുദ്ര കുത്തും എന്നാ പേടിയും അദ്ദേഹത്തിന് ഇല്ല ....പടന്നക്കര ഏതു വിഷയം വരുമ്പോളും മദനി എന്നാ മാര്‍ക്കറ്റ് ഉള്ള മനുഷ്യാവകാശ മേമ്പൊടി ചേര്‍ത്തുള്ള ഈ വിദ്യ ഉണ്ടെല്ലോ ഇതൊക്കെ ഇനിയെങ്കിലും നിര്‍ത്തി കൂടെ ....ശശികല പോലും പറഞ്ഞു മദനി അല്ല കേരളത്തിലെ വല്യ തീവ്രവാദി ...നിങ്ങള്‍ എന്നെ മദനി എന്ന് പറഞ്ഞു അക്ഷേപിക്കണ്ട എന്ന് ....
ReplyDelete//noonu muhammed
മനുഷ്യ ജീവന്നു വേണ്ടി എത്ര തന്നെ ഉറക്കെ ശബ്ടിചാലും അത് കുറവല്ല.
ReplyDeleteഅങ്ങേയറ്റം പ്രോത്സാഹിപ്പിക്കേണ്ടത് തന്നെ.
മഅദനിയുടെ ഭൂതകാലതോട് നമുക്ക് വിയോജിക്കാം.എന്നാല്‍ മഅദനി ഒരു പ്രതീകം മാത്രമാണ്.
അത് നാളെ നിങ്ങള്‍ക്കോ എനിക്കോ സംഭവിക്കാവുന്നതാണ്.നാം എത്ര തന്നെ മതേതരത്വത്തിന്റെ വര്‍ണ്ണം നമ്മുടെ ശരീരത്തില്‍ പുരട്ടിയാലും ശരി.
അയാളുടെ അനുയായികള്‍ ഭീരുക്കള്‍ ആണ് എന്ന് പറയുന്ന താങ്കള്‍ ,പിന്നെ അവര്‍ എന്ത് ചെയ്യണം എന്ന് കൃത്യമായി പറയേണ്ടതുണ്ട്.
shabee, nan 100% ee vakukalod yojikunnu, ennum pala vishayangalilum indian needhi peedathin munnil pradiridha sheshi nashtapetta janmangalayi pokunnu, anubhavikkuka thanne, pinne ith polulla social networkukaliloode sangadam pank vekkuka, verenth cheyyan, athbudhathin vendi prarthikkam....
ReplyDelete/// മനുഷ്യന്റെ പച്ച ഇറച്ചിക്കുള്ളിലെ മനുഷ്യത്വം മരിച്ചുകൂടാ /// കാതലായ ചിന്ത അതു തന്നെ.. നന്നായി ഷബീർ..
ReplyDeleteമനുഷ്യത്വം വിജയിക്കട്ടെ ,
ReplyDeleteഅഭിനന്ദനങ്ങള്‍ ഷബീര്‍ ..... മനുഷ്യത്വം മരവിച്ച നാട്ടിലെ ചോര ഉണങ്ങാത്ത തെരുവുകള്‍ ... അതിനു ഇന്യൊരു മാറ്റമുണ്ടാവുമെന്ന് തോന്നുന്നില്ല ..അത് ആവര്‍ത്തിക്കപ്പെട്ടു കൊണ്ടേ ഇരിക്കും ....
ReplyDeleteഉസ്താദിന്റെ ഭൂതകാല പ്രവര്‍ത്തനങ്ങളെയും പ്രസംഗങ്ങളെയും നമുക്ക് മറക്കാം (തനിക്കു തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് ഉസ്താദ് തന്നെ സമ്മതിച്ച കാര്യമാണ് ) താങ്കള്‍ പറഞ്ഞ പോലെ ആ രോഗിയായ മനുഷ്യനെ കേവല സംശയത്തിന്റെ പേരില്‍ ഇനിയും കൊല്ലാകൊല ചെയ്യുന്നതിനെ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല ..............
മാമലനാട്ടിന്റെ മഹിതമായ പാരമ്പര്യങ്ങളെ തച്ചുടച്ച് പരസ്പരം കൊന്നു തീര്‍ക്കുന്ന ഈ ആസുരകാലത്ത് ചിന്തനീയമായ ലേഖനം എഴുതിയ ശബീറിനു അഭിനന്ദനങ്ങള്‍
ReplyDeleteആടിനെ പട്ടിയും പേപ്പട്ടിയുമാക്കി തല്ലികൊല്ലാന്‍ കെല്‍പ്പുള്ള,അതിമിടുക്കുള്ള കപടലോകത്ത് 'അന്ധരാകാന്‍' വിധിക്കപ്പെട്ടവരേക്കാള്‍ ഭേദം ഈ രോഗിയായ പച്ച മനുഷ്യന് തന്നെ.
ReplyDelete"
ReplyDelete‘ഭാരതം എന്റെ നാടാണു എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാരാണു എന്നു അഞ്ചു വിരലുകള്‍ നിവര്‍ത്തി വെച്ച് സമൂഹത്തിനെ നേരെ തിരിഞ് നിന്നു പറയാന്‍ മാത്രമുള്ളതല്ല,അത് പ്രാവര്‍ത്തികമാക്കാനുള്ളതാണു‘."
..
....
ഈ പറഞ്ഞത് തന്നെയാണ് ഇതിലെ ഹൈ ലൈറ്റ്.
നിരീശ്വരവാദികളായവര്‍ പോലും ‘വാളെടുക്കാന്‍ പറ്റിയില്ലെങ്കിലും നാവെങ്കിലുമെടുക്കും‘!
ReplyDeleteഅങ്ങനെ നാവെടുത്ത് പുറത്ത് വന്ന സഖാവ് ടി പി യെ അദ്ദേഹത്തിന്റെ സിരകളില്‍ ഓടുന്ന ചോരക്കും,തലച്ചോറിനു വേണ്ടിയും അലറിയവര്‍ നിമിഷനേരം കൊണ്ട് കാട്ടാളന്മാരായി,അല്ല കാട്ടാളന്മാരാകാന്‍ പറ്റില്ല “അവര്‍ കൊന്നതിനെ തിന്നും” അല്ലെങ്കില്‍ തിന്നാന്‍ വേണ്ടി കൊല്ലുന്നു. ആ കൊലയാളികള്‍ തലയോട്ടിയിലേക്കു ആഞു വീശിയസമയത്ത് സ്വന്തം മാതാവിനെ,ഭാര്യയെ,സഹോദരിയെ,കുട്ടികളെ ഓര്‍ത്തെങ്കില്‍. .
...
...
...
സഖാവ് ടി പി ചന്ദ്ര ശേഖരന് ആദരാഞ്ജലികള്‍...,...
മനുഷ്യ മനസ്സിനെ ചോദ്യം ചെയ്തു പോയ ഈ രാഷ്ട്രീയ കൊലപാതകത്തിനു പിന്നില്‍ എതവനായാലും, അവന് ഒരിക്കല്‍ നിയമത്തിനു മുന്നില്‍ വന്നു നിന്ന് തല താഴ്ത്തി നിക്കും. ആ ദിവസത്തിനായി ഈ ജനങ്ങള്‍ മുഴുവന്‍ കാത്തിരിക്കുന്നു.
ഇവിടെ കൊല ചെയ്യപ്പെട്ടത് സഖാവും ഗാന്ധിയനും ഭാരതീയനുമല്ല, ഒരു മനുഷ്യനാണ്. നഷ്ടപെട്ടത് കണ്ണീരൊഴുക്കുന്ന ഒരു പാര്‍ട്ടിക്കാര്‍ക്കുമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രം.
ഇതിനു താഴെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരനും രാഷ്ട്രീയം പറഞ്ഞു പോകരുത്. ഒരു മനുഷ്യനായി നിങ്ങള്‍ ഇതിനു വിലപിച്ചു കൊണ്ട് മറുപടി പറഞ്ഞെ മതിയാകൂ..
ഈ മൃഗീയ അക്രമ രാഷ്ട്രീയം നമുക്ക് ബഹിഷ്ക്കരിച്ചു കൂടെ... ഈ തിരഞ്ഞെടുപ്പ് പ്രഹസനം വേണോ ? വേണമെങ്കില്‍ ആര്‍ക്കു വേണ്ടി ? എന്തിനീ രാഷ്ട്രീയ മുതലെടുപ്പുകല്‍ക്കായി ഒരു തിരഞ്ഞെടുപ്പ്? ബഹിഷ്ക്കാന്‍ തയ്യാറുള്ള വിവേചന ബുദ്ധിയുള്ള നട്ടെല്ലുള്ള ജനങ്ങളെ നിങ്ങള്‍ ഉണരിന്‍...,... ആട്ടി പായിക്കിന്‍ ഈ രാഷ്ട്രീയ പിശാചിനെ. ഉണര്‍ത്തിന്‍ ഒരു നവ ചേതനയെ....
ഇനിയും വീണ്ടും ഒരിക്കല്‍ കൂടി രക്ത സാക്ഷി മണ്ഡപം പണിയാന്‍ ഈ ഭൂമിയില്‍ ഇടമില്ലാതാകട്ടെ...
ഞാന്‍ ഒരു സഖാവല്ല, ഒരു മനുഷ്യന്..,. ഈ മൃഗീയത കണ്ടു കരഞ്ഞു പോയ വെറും ഒരു മനുഷ്യന് മാത്രം..
"മദനിയിലേക്ക് ഒരു എത്തിച്ചു നോട്ടം " എന്ന പേരില്‍ ഞാന്‍ എന്നോ എഴുതി പോസ്റ്റ് ചെയ്യാതെ ആര്‍ക്കോ വേണ്ടി എടുത്തു വച്ചിരിക്കുന്ന ഒരു പോസ്റ്റ്. അതിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.
ReplyDeleteമദനിയിലേക്ക് ഒരു എത്തിച്ചു നോട്ടത്തിന്റെ ആവശ്യകത ഇന്ത്യന്‍ സമൂഹത്തിനു ആവശ്യം തന്നെയെന്നു നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ? അതിനര്‍ത്ഥം നിങ്ങള്‍ ഒരു ഭീകരവാദിയെന്നോ മറിച്ചു പി . ഡി. പി അനുഭാവി എന്നോ അല്ല . നിങ്ങളില്‍ എവിടെയോ ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥിതിയുടെ ധാര്‍മികതയെ ചോദ്യം ചെയ്യുന്ന ഒരുപാട് ചോദ്യങ്ങള്‍ ഉറങ്ങി കിടക്കുന്നു എന്നാണു കരുതേണ്ടത്.
മദനി ഒരു പക്ഷെ കുറ്റം ചെയ്തിട്ടുണ്ടാകാം അല്ലെങ്കില്‍ ഇല്ലായിരിക്കാം , മദനി ഭീകര വാദിയോ അല്ലയോ എന്നുമല്ല പ്രശ്നം , തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപെടണ്ണം . അത് പക്ഷെ നമ്മള് വിശ്വസിക്കുന്ന "ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് " .എന്നാ ഒരു പ്രത്യയ ശാസ്ത്രം മറന്നു കൊണ്ടായിരിക്കരുത് എന്ന് മാത്രം . അത് പക്ഷെ ഒരു മദനിയെ ഓര്‍ത്തു കൊണ്ട് മാത്രം അല്ല, നൂറു കോടിയില്‍ അധികം വരുന്ന ,നാനാത്വത്തില്‍ ഏകത്വം എന്ന് വിശേഷിപ്പിക്കപെടുന്ന ഒരു ജനതക്കിടയില്‍ നിയമ-നീതിയുടെ സമത്വം നില നിന്ന് പോകാന്‍ വേണ്ടി .
തുറന്നെഴുതിയതിൽ സന്തോഷം പ്രിയാ
ReplyDeleteഇവിടെ നാം ഒന്ന് കണ്ണോടിച്ചു നോക്കിയാൽ ഇന്ന് രാഷ്ട്രത്തിന്ന് വേണ്ടി നന്മയിൽ നില കൊള്ളുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനേയൊ ഉദ്യേഗസ്തനേയൊ കാണാൻ കഴിയുനില്ല എന്നത് ഇന്നിന്റെ ഒരു വൻ വിപത്താണ്, സ്വന്തം രക്ഷക്കും, സ്വന്തം നിലനിൽപ്പിനും മറ്റുള്ളവന്റെ രക്തത്തെ സ്വപ്നകാണുന്ന ഒരു തരം ഭീകര ജീവികൾ എന്നൊക്കെ വിളിക്കാം
മദനിയെപ്പറ്റി മുന്‍പ് ഒരുപാടു പറഞ്ഞതാണ്. ഇന്നു വേദന ടി.പി.യെ ഓര്‍ത്താണ്. വെരോടുന്നത് മൂടെ വെട്ടിമാറ്റുക. മുകളില്‍ ഭീതിയുടെ വിഷം തളിക്കുക! ഇനിയും ചില്ലകള്‍ തളിര്‍ക്കുമോ?
ReplyDeleteഷബീര്‍,
വാകുകളുടെ മൂര്‍ച്ചയും ദൃഡതയും വല്ലാതെ ഇഷ്ടമാകുന്നു.
വിഷസര്‍പ്പങ്ങള്‍ പത്തി വിരിച്ചാടുന്ന ഇന്ത്യാമഹാരാജ്യത്ത് മദനി വെറുമോരു ചെറുപാമ്പ് മാത്രം!
ReplyDeleteഉഗ്രവിഷസര്പ്പങ്ങളെ വിട്ടു ഈ പാമ്പുകളെ പിടിക്കാനാണ് ഭരണകൂടത്തിന് എന്നും ഇഷ്ടം.
ഇത് കണ്ടു ചെകുത്താന്മാര് ചിരിക്കുന്നു. കാരണം അവരുടെ ലക്ഷ്യം ന്യൂനപക്ഷ തീവ്രവാദികള്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടുകയാണ്. അതിനു വേണ്ട ഒരു ഉപായമാണ് മദനിയിലൂടെ അവര്‍ ലക്ഷ്യമിടുന്നത് .
ഭരണകൂടഭീകരതയില്‍ നിന്നാണ് തീവ്രവാദവും ഉഗ്രവാദവുമൊക്കെ ഉടലെടുക്കുന്നത്. അതിനു വേഗം കൂട്ടാന്‍ ഈ ഭരണകൂടം സയണിസ്റ്റ് രാജ്യങ്ങളെ കൂട്ടിനു വിളിക്കുന്നു. കഷ്ടം!
അതിനേക്കാള്‍ കഷ്ടമാണ് തങ്ങളുടെ മതേതരത്വസര്ട്ടിഫിക്കറ്റുമായി ഭൂരിപക്ഷ വര്‍ഗീയ കോമരങ്ങളുടെ പിന്നാലെ കരഞ്ഞു നടക്കുന്ന കപട മുസ്ലിം പാര്‍ട്ടികളുടെ ദയനീയസ്ഥിതി.
നമുക്ക് പ്രാര്‍ഥിക്കാം..ചുരുങ്ങിയതു നമുക്ക് എങ്കിലും മദനിയുടെ ദുര്‍വിധി ഉണ്ടാകരുതേ എന്ന് (ഇന്ന് ഒന്നിനും കാരണം ആവശ്യമില്ലല്ലോ)
ഇവിടെ കൊല നടന്നു പ്രാഥമിക പരിശോധന പ്പോലും നടക്കുന്നതിനു മുതലാളിത്ത രാഷ്ട്രീയവും മാദ്യമങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്ക് വിഴുപ്പലക്കല്‍ ശിരോ മണികളും നടത്തിയ ഒരു വിഭാഗത്തിന്റെ മേല്‍ കുറ്റം കെട്ടി വെക്കല്‍ കണ്ണീര് ആഘോഷം തുടങ്ങിയ കലാ പരിപാടികളിലേക്ക് താങ്കള്‍ താങ്കളെ രീതിയില്‍ സംഭാവന ചെയ്ത ഒരു പോസ്റ്റ് എന്നെ ഞാന്‍ ഇതിനെ പ്പറയൂ സഖാവ് ടി പി ഇവരുടെ ഒക്കെ കരളിന്റെ കഷ്ണം ആയിരുന്നു എന്ന് ഇപ്പോള്‍ ആണ് കേരളം അറിഞ്ഞത്
ReplyDeleteമനുഷ്യത്വത്തിനും മാനവാധികാരത്തിനും വേണ്ടിയുള്ള ഈ അട്ടഹാസം ഇഷ്ടപ്പെട്ടു ഷബീര്‍. കേരളത്തിന്റെ പുതോവേദികളില് തൊണ്ണൂറുകളുടെ നന്നേ തുടക്കത്തിലാണ് മഅദനി പ്രത്യക്ഷപ്പെടുന്നത്. അന്ന് മുതല്‍ ഇന്ന് വരെ എന്റെ അഭിപ്രായം രാഷ്ട്രീയത്തിന്റെ ചുക്കും ചുണ്ണാമ്പും അറിയാത്ത ഒരു വായാടിയാണദ്ദേഹം എന്നായിരുന്നു. പക്ഷേ, ഇതിലും വലുത് ചെയ്തു കൂട്ടിയ വായാടികള്‍ ഇവിടെ പുറത്ത് വിലസുമ്പോള്‍ ഇദ്ദേഹത്തിന് മാനുഷിക പരിഗണന പോലും നല്‍കുന്നില്ല. തീവ്രവാദി ഗ്രൂപ്പുകള്‍ ആളെക്കൂട്ടുന്നത് ഇതൊക്കെ ചൂണ്ടിക്കാട്ടിയാണെന്ന് അധികാരികളും മനസ്സിലാക്കണം. തീവ്രവടത്തിനോടുള്ള സമീപനത്തില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍
ReplyDeleteThis comment has been removed by the author.
ReplyDeleteഒരു വിഭാഗത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി അവര്‍ക്കെതിരെ എല്ലാം തിരിക്കുന്ന 'രീതി' ജനം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു എന്നതാണ് ഇത്തരം പോസ്റ്റുകളില്‍ നിന്ന് കാണാന്‍ കഴിയുന്നത്.
ReplyDeleteനല്ല ചിന്ത നന്നായി.
ഇങ്ങള് ഭയങ്കരാണല്ലാ... നല്ല എഴുത്ത്... പെര്ത്തിഷ്ടായി...
ReplyDeleteപ്രിയ സുഹൃത്തേ,
ReplyDeleteഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.
ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.
വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര് നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ് പതിവ്.
ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?
മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്.
ഇന്ന് മുതല്‍ ഞാന്‍ ഇതിന്റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ് ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ് ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.
എനിക്ക് എന്റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.
എന്ന്,
വിനീതന്
കെ. പി നജീമുദ്ദീന്
സംഭവാമി യുഗേ യുഗേ എന്നാണ് എനിക്കീ വിഷയത്തില്‍ പറയാനുള്ളത്... ചിലതൊക്കെ ചില സമയങ്ങളില്‍ കാലങ്ങളില്‍ സംഭവിക്കുന്നു. ഇനിയും സംഭവിച്ച് കൊണ്ടേയിരിക്കും.. അക്രമവും, തീവ്രവാദവുമെല്ലാം നാടിന്നാപത്ത് തന്നെയാണ്... ഷബീറിന്റെ ഈ ലേഖനത്തിന് ആശംസകള്‍
ReplyDeleteGood one ! shabeer
ReplyDelete__________________
Off topic: താങ്കളെ കുറിച്ച് ഇപ്പോഴാണ് മനസ്സിലാക്കിയത്. കുറച്ചു പോസ്റ്റ് സ്കിപ് ചെയ്യേണ്ടി വന്നു.പക്ഷെ ചിന്താ ദാരിദ്ര്യത്തെ ഞാന്‍ കുറ്റ പെടുത്തുന്നില്ല. പക്ഷെ ഇത്രക്കും എഴുതാന്‍ കഴിവുള്ള ഒരാളുടെ ചിന്തയില്‍ വരേണ്ട കാര്യങ്ങള്‍ അല്ല താഴെ യുള്ളത്.
from your old post:
"പ്രവാചകനും അനുചരന് മാരും ഒരു "യഥാര്‍ത്ഥ വഴി " കാണിച്ചു തന്നിട്ടുണ്ട് അതാണ് ഇസ്ലാമിന്റെ വഴി"
ഏത് വഴി ?
""ഇസ്ലാമിക ഭരണം വേണം എന്ന് ഏതൊരു സത്യവിശ്വാസിയുടെയും ആഗ്രഹമാണ് ...""
പക്ഷെ ..ഇന്ത്യ പോലുള്ള "ബഹുസ്വര" രാഷ്ട്രത് അത് ചിന്തിക്കുന്നത് പോലും "തീവ്രവാദം " ആണ്
ആഗ്രഹമാണ്, ആഗ്രഹമാണ് !!
ക്ഷെ, ഞാന്‍ ""ഒരു ദൈവ വിശ്വാസി ഏക ദൈവ വിശ്വാസി"
????
""പ്രിയപ്പെട്ട സോളി കുഞ്ഞുങ്ങളെ സൗദി പോലുള്ള 100 % ഇസ്ലാമിക ഭരണം ഉള്ള നാട്ടില്‍ പോയ് യുണിവേഴ്സിട്ടുടെ വരാന്തയില്‍ പോയ് "അല്ലാഹുവിനു" വേണ്ടി നമസ്കരിക്കാന്‍ നിങ്ങള്‍ക്ക് പറ്റുമോ????""
""ഇന്ത്യ പോലുള്ള "ബഹുസ്വര" രാഷ്ട്രത് അത് ചിന്തിക്കുന്നത് പോലും "തീവ്രവാദം " ആണ്""
അപ്പോള്‍ , സൗദി ???
എങ്കിലും ഞാന്‍ ""ഒരു ദൈവ വിശ്വാസി ഏക ദൈവ വിശ്വാസി"
ഒന്നും മനസ്സിലാവനില്യ ! ഷബീര്‍. ഇത് എന്ത് വി "ശ്വാസം" ആണെന്ന് !!!
ഒരുപാട് പേര് നിങ്ങള്‍ക്കെതിരെ ഗൂഡാലോചനയുമായി കാത്തിരിക്കുന്നു എന്നു പണ്ട് മദനി അഗ്നിയില്‍ ചുട്ടെടുത്ത വാക്കുകള്‍ കൊണ്ട് പറഞ്ഞു. അങ്ങനെ മദനി തീവ്രവാദിയായി. പക്ഷെ കൂടുതലാളുകളൊന്നും അതു വിശ്വസിച്ചു തീവ്രവാദികളായില്ല.
ReplyDeleteഎന്നാല്‍ ഗൂഡാലോചകര്‍ മദനിയെ കുടുക്കിയപ്പോള്‍, ഒരുപാടു പേര്‍ക്കു മദനി പണ്ടു പറഞ്ഞതു വിശ്വാസമായി. അങ്ങനെ ഒരുപാട് പേര് തീവ്രവാദികളായി. അപ്പോഴേക്കും മദനി മിതവാദിയായി.നാടിന്റെ ശത്രുക്കള്‍ക്കു ഇവിടെ അസ്വസ്ഥതകള്‍ വളരേണ്ടതു ആവശ്യമായതിനാല്‍ അവര്‍ വീണ്ടും വീണ്ടും ഗൂഡാലോചനകള്‍ നടത്തുന്നു, അസ്വസ്ഥതകള്‍ വളര്‍ത്തുന്നു.
പരോളുപോലും കിട്ടാത്ത 4000 ജയില്‍ ദിനങ്ങള്‍. മനുഷ്യ മനസ്സുള്ളവര്‍ക്കു പുള്ളിയുടെ ഇപ്പോഴത്തെ അവസ്ഥ ഒരു വേദനയാണ്.
ഷബീര്‍ നന്നായിട്ടുണ്ട്....
ReplyDeleteഈ വിഷയവുമായി ബന്ധപ്പെട്ടു ഇട്ട പോസ്റ്റ്...
മദനീ ഞങ്ങള്‍ക്ക് ഭയമാണ്...
ഇവിടെ ഇതൊക്കെ തന്നെ ഇനിയും നടക്കും.. മനുഷ്യത്വം ഇവിടെ മരവിച്ച് കഴിഞ്ഞു..!! ആർക്കും ഒന്നിനുമാവില്ല..!!
ReplyDeleteഅക്ഷരങ്ങള്‍ക്ക് തീവ്രത ...മനുഷ്യത്യം മരിച്ചു കൊണ്ടിരിക്കുന്നു ..അത് മദനിയുടെ കാര്യത്തിലായാലും
ReplyDeleteപ്രസംഗത്തിലെ തീവ്രത അതാണ് മദനിയെ ഈ അവസ്ഥയില്‍ എത്തിച്ചത് .അതിനേക്കാള്‍ തീവ്രത കൂടിയവര്‍ ഇപ്പോഴും പുറത്തു സംഹരിച്ചു നടക്കുന്നു. ഒരു സത്യം
മഅദനിയുടെ ഭൂതകാല ചരിത്രം സ്ഫടികം പോലെ സുതാര്യവും പച്ച വെള്ളം പോലെ പരിശുദ്ധവുമാണെന്നൊന്നും ആര്‍ക്കും അഭിപ്രായമില്ല.തീര്‍ച്ചയായും തൊണ്ണൂറുകളുടെ തുടക്കത്തില്‍ കേരളത്തില്‍ ന്യൂനപക്ഷ തീവ്രവാദം ബീജാവാപം ചെയ്യാന്‍ അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗങ്ങളും വൈകാരിക സമീപനങ്ങളും കനത്ത സംഭാവന നല്‍കിയിട്ടുണ്ട്.അപക്വവും ആത്മാഹത്യാപരവുമായ ആ അപരാധത്തെ എന്നും ശക്തമായി തന്നെ എതിര്‍ക്കണം.മഅദനിയുടെ തന്നെ വാക്കുകളെ മുഖവിലക്കെടുക്കാം എങ്കില്‍ ആ വിവേക ശൂന്യതയെ അദ്ദേഹം തിരിച്ചറിയുകയും അതില്‍ ഖേദിക്കുകയും ജനാധിപത്യപരമായ പൊതു പ്രവര്‍ത്തന വഴി തിരഞ്ഞെടുക്കാന്‍ മുന്നോട്ടു വരികയും ചെയ്തിട്ടുണ്ട്.തീവ്ര വാദത്തോട് എതിരിട്ടു കൊണ്ടുതന്നെയാണ് കേരളീയ പൊതുസമൂഹം,അദ്ദേഹത്തെ അന്യായമായി കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ തടവിലിട്ടു പീഡിപ്പിച്ചതിനെതിരെ ശബ്ദിച്ചത്.
ReplyDeleteആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടു കൂടാ എന്നുള്ളത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വമാണ്.എത്ര വലിയ കൊലയാളി ആണെങ്കില്‍ പോലും അയാള്‍ പ്രാഥമിക മനുഷ്യാവകാശങ്ങളും മാനവ നീതിയുമര്‍ഹിക്കുന്നുണ്ട്.
http://forum.ismkerala.org/2010/06/blog-post_29.html
ബാബരി മസ്ജിദ് തകര്തവരും ഗുജറാത്തില്‍ മനുഷിയ കുരുതി നടത്തിയവരും മലേഗാവില്‍ സ്പോടനം നടത്തിയവര്‍ ഹെമാദ് കര്കരെയേ കൊന്നവര്‍ എല്ലാം പുറത്ത് വിലസുമ്പോള്‍ മതനി തീര്‍ത്തും ഭരണ കൂട ഭീകരതയുടെ ഇരയാണ് അതില്‍ യാതൊരു സംശയവും ഇല്ല ...................
ReplyDeleteനമ്മുടെ നിയമ വ്യവസ്ഥകളുടെ പരിമിധികളാണ്, മദനിയുടെ ജീവിതം കാരാഗ്രഹത്തിലാക്കുന്നത്, തിരിയുന്ന ഭൂമിയ്ക്കും സൂര്യനും അനുസരിച്ച് നീളുന്ന സമയവും, വളരുന്ന തളരുന്ന കോശങ്ങള്‍ ഇവ കൂട്ടി നമ്മള് പറയുന്ന ജീവിതം .. ഭൂമിയും സൂര്യനും തിരികെ തിരിഞാലോട്ടും തിരികെ കിട്ടില്ല... കാലം അതുപോയി കൂടെ മദനിയുടെ ജീവിതവും, എന്ത് ചെയ്യും പരിതപിക്കുക അല്ലാതെ.
ReplyDelete