എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Sunday, May 20, 2012

ഹേ മലയാളീസ് ഇവനെ എന്തു ചെയ്യണം???


ഒരു നല്ല ഹൃദയമുള്ള മലയാളീസ്  എന്ന സുഹൃത്ത് സ്വന്തം പേജില്‍ ഒരു നൊമ്പരപ്പിക്കുന്ന ഫോട്ടോ പോസ്റ്റി അടിക്കുറുപ്പ് തലക്കെട്ട് പോലെ ഇവനെ  എന്തു ചെയ്യണം?
അറുനൂറില്‍ കൂടുതല്‍ ഷയറും,മുന്നൂറില്‍ കൂടുതല്‍ ലൈക്കും,അതിന്റെ ഇരട്ടിയോളം ഭരണിപ്പാട്ട് കമന്റും കൊണ്ട് ദിവസങ്ങള്‍കൊണ്ട് വാളില്‍ നിന്നും വാളിലേക്കും,ഗ്രൂപ്പില്‍ നിന്ന് പേജിലേക്കും പറക്കുന്ന വേറൊരു പോസ്റ്റ്.ഇതിനു മുമ്പ് ഇങ്ങനെയുള്ള പല പോസ്റ്റുകളും ഹിറ്റായിട്ടുണ്ട്.
ഇതാ ആ ഹിറ്റ് ഇതില്‍ ക്ലിക്കിയല്‍ കിട്ടും

ഇതാണാസംഭവം...


ആടിനെ പട്ടിയും ,പട്ടിയെ ആനയും അമ്പാരിയുമാക്കുന്ന ഈ ലോകത്ത് എന്തെല്ലാം വിശ്വസിക്കണം? തക്കാളിയിലും ,പാമ്പിലുമൊക്കെ അല്ലാഹുവും ,ശിവനും അഴിഞാടുന്ന ഈ സൈബര്‍ കാലത്ത് ഒന്നേ പറയാനുള്ളൂ “കണ്ണേ” നീ മാത്രം സത്യം!!
അത്തരം അഴിഞാട്ടം ഇതിലുണ്ട്.

ദിവസങ്ങള്‍ക്കു മുമ്പ് മരണപ്പെട്ട ഒരു ബാല നടി തരുണിയാണു ഈ കഥയിലെ കഥാപാത്രം.(കൂട്ടിയുടെ കുടുമ്പത്തിനു ശാന്തിയും സമാധാനാവും ഉണ്ടാവട്ടെ).

ആ കുട്ടിയുടെ ഫോട്ടോയുടെ താഴത്ത് കൊടുത്ത  കമന്റുകള്‍ കണ്ടപ്പോള്‍ വേദനയും, നിരാശയും...... സുഹൃത്തേ താങ്കള്‍ തെറ്റിദ്ധരിച്ചു അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിച്ചു?
ഹസ്സന്‍ തലാല്‍ എന്ന മുസ്ലിം നാമധാരി  പറഞ വാചകം സത്യത്തില്‍ മതത്തിനു പുറത്തുള്ള സുഹുര്‍ത്തുക്കള്‍ കണ്ടാല്‍ ശരിക്കും ഞെട്ടൂം വെറുക്കും എന്നുള്ളത് വേറൊരു സത്യം.
പക്ഷെ ആ സുഹുര്‍ത്തിന്റെ പ്രൊഫൈല്‍ ഇപ്പോള്‍ ഫൈസ് ബുക്കിലെ ആഴിയില്‍ തപ്പി നോക്കി പൊടിപോലും കാണുന്നില്ല .ലോകം കാണാത്ത ഒസാമ ബിന്‍ലാദന്റെ ഭൌതിക ശരീരം പോലെ?

ഇന്നു ലോകത്ത് ഏറ്റവും തെറ്റിദ്ധരിച്ച അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതമേതെന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരം മാത്രമേ ഉണ്ടാകു ഞാന്‍ അടക്കം വിശ്വസിക്കുന്ന“ഇസ്ലാം”.
സമാധാനം,സമര്‍പ്പണം എന്നര്‍ഥം വരുന്ന ഇസ്ലാം തന്നെ എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.അങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കായിതാ ഒരു പൊന്‍ തൂവല്‍ കൂടി.

മലയാളീസ്  എന്ന സുഹൃത്ത് കൊടുത്ത ആ ഫോട്ടോയില്‍ വന്ന കമന്റുകള്‍ വായിച്ചപ്പോള്‍ പച്ചമലയാളത്തില്‍ ഇവിടെ എഴുതാന്‍ പറ്റാത്ത തരത്തില്‍ ...അങ്ങനെ പച്ചതെറികളെഴുതിയ സുഹുര്‍ത്തുക്കളെ ഒരാള്‍ക്കും ഒന്നും പറയാന്‍ പറ്റില്ല ആ സുഹുര്‍ത്തിനെ(ഹസന്‍ തലാല്‍) പോലെ തന്നെ എല്ലാരും വികാരജീവികളായി മാറി.

വിവേകവും വികാരം ഒരു കയറിന്റെ രണ്ടറ്റമാണു.അതിലെ ഒരറ്റം മാത്രമേ എല്ലാരും പ്രയോഗിക്കുന്നുള്ളൂ.വികാരത്തെ വിവേകം കൊണ്ട് കീഴ്പ്പെടുത്താന്‍ നാമെല്ലാരും മറന്നു.

ആ കമന്റ് ചെയ്ത  (ഹസന്‍ തലാല്‍)  ഞാനടക്കം വിശ്വസിക്കുന്ന ഇസ്ലാം എന്ന മതത്തിലെ വിശ്വാസികള്‍ക്കുള്ള പേരായതിനാല്‍ തെറ്റിദ്ധാരണ മാറ്റേണ്ടത് എന്റെ കടമയും കൂടിയാണു.അല്ലാതെ വികാരം മാത്രം കൈമുതളുള്ള ആ സുഹുര്‍ത്തിനെയും അതില്‍ കമന്റ് നീരാട്ട് നടത്തിയവരെയും പൂരപ്പാട്ട് പാടാനോ പുകഴ്ത്ത് പാട്ട് പാടാനോ അല്ല എന്ന് ചുരുക്കം.

ഇസ്ലാമിലെ അവസാന ദൈവദൂതന്‍ മുഹമ്മദ് (ശാന്തിയും സമാധാനവും ഉണ്ടാകട്ടെ) മരണസമയത്ത് സ്വന്തം പടയങ്കി ഇസ്ലാമിന്റെ എക്കാലത്തേയും ശത്രുക്കളായ ജൂതന്റെ കയ്യില്‍ പണയത്തിലായിരുന്നു എന്ന് എന്റെ സുഹൃത്ത് മറന്നോ?

ദൈവദൂതനും അനുചരന്മാരും ഇരിക്കുന്ന ഒരു വഴിയില്‍ കൂടി ശത്രുക്കളില്‍ പെട്ട ജൂതന്റെ ഭൌതിക ശരീരം വഹിച്ച് കൊണ്ടുപോകുമ്പോള്‍ എഴുന്നേറ്റ് നിന്നു ബഹുമാനിച്ചു കാണിച്ചത് എന്റെ പ്രിയ സുഹൃത്ത് മറന്നോ?

നിങ്ങള്‍ മരണവീട് സന്ദര്‍ശിക്കുക അത് നിങ്ങളില്‍ മരണ ചിന്തയുണ്ടാക്കും എന്ന ഇസ്ലാമിക വചനം മറന്നോ?

അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍നിറച്ച് തിന്നുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന മാനുഷിക സന്ദേശം മറന്നോ? അയല്‍വാസിയുടെ മതവും,ജാതിയും നോക്കിയല്ല അവരുടെ അഭിമാനം സംരക്ഷിക്കേണ്ടത് എന്ന സത്യം മറന്നോസുഹൃത്തേ ?

സാമ്പത്തികമായ ആവശ്യത്തിനു  സ്വന്തം വീട് വില്‍ക്കാന്‍ പോയ ഒരു അമുസ്ലിം അയല്‍ വാസി മുസ്ലിമായത് കൊണ്ട് വീടിന്റെ വില കൂട്ടിയ ചരിത്രമുള്ള ഇസ്ലാമിലാണു ഞാനും താങ്കളുമുള്ളത്.(പിന്നീട് അയല്‍ വസിയായ മുസ്ലിം ആവശ്യമുള്ള പൈസ കൊടുത്ത് ആ അമുസ്ലിം സഹോദരനോട് അവിടെ താമസിക്കാന്‍ പറഞു)
ഇങ്ങനെയുള്ള പൈശാചിക സന്ദേശം കൊടുക്കാന്‍ മാത്രം തരത്തില്‍ താങ്കളുടെ “വികാരം” വളര്‍ ഈ കാലത്ത് ഏതു അമുസ്ലിമാണു എന്റേയും നിങ്ങളുടേയും അയല്‍വാസിയായി താ‍മസിക്കും?

സുഹൃത്തേ ആ കുട്ടി ഒരു കുട്ടിമാത്രമാണു ശുദ്ധപ്രകൃതിയിലാണു എല്ലാകുട്ടികളുമുള്ളത് എന്നു പഠിപ്പിച്ച ഇസ്ലാമിലെ നാമം താങ്കള്‍ക്കുള്ളതില്‍ ഞാന്‍ ലജ്ജിക്കുന്നു.

സ്വന്തം പിതാവിന്റെ വാരിയെല്ലിന്റെ ഇടയില്‍ നിന്നും തെറിപ്പിച്ച് വീണ കേവലം കട്ടിയുള്ള വെള്ളത്തില്‍  നിന്നുമാണു താങ്കള്‍ ജനിച്ചതെങ്കില്‍ താങ്കള്‍ എഴുതിയത് തെറ്റ് തെറ്റ് തെറ്റ്.....ഒരായിരം അല്ല അതിനേക്കാളേറേയും വട്ടം തെറ്റ്.വന്ദിച്ചില്ലെങ്കിലും ആരേയും നിന്ദിക്കരുത്.

അതല്ല സ്വന്തം പേരു വെക്കാതെ സമൂഹത്തിനേയും ഒരു മതത്തേയും തെറ്റിദ്ധരിപ്പിച്ച്  ഏതോ ഒരു ലാഭത്തിനു വേണ്ടി ചെയ്ത കേവല കുബുദ്ധിയാണെങ്കില്‍ ഒന്നോര്‍ക്കുക...
“ജീവിതം ഇവിടം കൊണ്ട് തീരില്ല”!!
ഇങ്ങനെ എഴുതാനുള്ള കാരണം പലതാണു ചുറ്റിലുമുള്ള കാഴ്ചകള്‍ അത്ര കറുപ്പാണു,ഇതാ എല്ലാം താഴെ കാണുന്ന ലിങ്കുകളിലുണ്ട്.


ദുബായ് എയർപോർട്ട് പട്ടാമ്പി റയിൽവേ സ്റ്റേഷനല്ല  !!

കുടിയന്റെ ത്വലാഖും കുറേ ‘സംഘികളും മങ്കികളും





42 comments:

  1. എന്‍റെ ബലമായ സംശയം ഇത് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി താല്‍ക്കാലികമായി ഉണ്ടാക്കിയ പ്രൊഫൈല്‍ ആണെന്നാണ്‌....

    ReplyDelete
  2. Nice Post ...Njanum Avenai Tappi but .. keteela ...

    ReplyDelete
  3. പടന്നക്കാരാ..ഈ പോസ്റ്റ്‌ ഉചിത സമയത്ത് പോസ്ടിയത്തിനു പ്രത്യേക അഭിനന്ദനങ്ങള്‍..ഞാനും ഈ പറയുന്ന ഫോട്ടോ കണ്ടിരുന്നു, അങ്ങനെ ഒരാള്‍ ഇങ്ങനെ ഒരു വാക്ക് പറഞ്ഞിട്ടുണ്ടെങ്കില്‍ ഏത് മത ഗ്രന്ഥത്തിലാണ് ഇങ്ങനെ പറയാന്‍ പഠിപ്പിച്ചിരിക്കുന്നത് എന്ന് അയാളോട് തന്നെ ചോദിച്ചു കളയാം എന്ന് കരുതി അയാളെ കുറെ തപ്പി..പക്ഷെ പൊങ്ങി വന്നത് ആ പേരിലുള്ള കുറെ നിരപരാധികള്‍..അപ്പോള്‍ തന്നെ ഞാന്‍ ആ കാര്യം വിട്ടു..ഇതിനൊക്കെ ഫേസ് ബുക്കില്‍ പ്രതികരിക്കാന്‍ നിന്നാല്‍ അതിനെ സമയം ഉണ്ടാകൂ എന്ന് ബോധ്യപ്പെട്ട ഒരാളാണ് ഞാന്‍.

    ReplyDelete
  4. ചുറ്റുമുള്ള കറുത്ത കാഴ്ചകളോട് നമുക്ക് പൊരുത്താം.....

    ReplyDelete
  5. ഇത് വെറും ഒരു കോമാളിത്തരം ആയി കണ്ടാൽ മതി..

    എന്തയാലും താങ്കൾ വളരെ വ്യക്തമായി പറഞ്ഞു
    നന്ദി

    ReplyDelete
  6. ഇങ്ങനെയും മനുഷ്യര്‍ ഉണ്ടെല്ലോ എന്ന് തോന്നിയ ആ നിമിഷം....മനുഷ്യനായി പിറന്നതില്‍ അപമാനം തോന്നിയ നിമിഷം ആരുന്നു അത്....

    ReplyDelete
  7. പടന്നക്കാരാ, ഇതുപോലുള്ള വിഷയങ്ങളൊക്കെ നിങ്ങള്‍ വിമര്‍ശിക്കുന്നു എന്ന ധാരണയില്‍ ഇപ്പോള്‍ പ്രൊമോട്ട് ചെയ്യുകയാണ്. ഞാനെന്തായാലും തന്ന ഒരു ലിങ്ക് പോലും തുറക്കാനും പോകുന്നില്ല വായിക്കാനും പോകുന്നില്ല. കംപ്ലീറ്റ് വേസ്റ്റ്

    ReplyDelete
  8. സമയം മെനക്കെടുത്തി സാരമില്ല കൂടുകെട്ടിന്റെ ലോകമല്ലേ
    നന്ദി വായിപ്പിക്കാന്‍ എടുത്ത ശ്രമത്തിനു

    ReplyDelete
  9. നന്നായിട്ടുണ്ട്.......ഇങ്ങനെയുള്ളവരാണ് ഇസ്ലാമിനെ മറ്റുള്ളവരില്‍ നിന്നും അകറ്റുന്നത്.

    ReplyDelete
  10. ഈ പോസ്റ്റ്‌ ഉചിത സമയത്ത് പോസ്ടിയത്തിനു പ്രത്യേക അഭിനന്ദനങ്ങള്‍..

    ReplyDelete
  11. ചുറ്റിലുമുള്ള കാഴ്ചകള്‍ അത്ര കറുപ്പാണു.....
    പച്ചയായ പരമാര്‍ഥം.....

    ReplyDelete
  12. അത്തരം മാലിന്യങ്ങളെ അവഗണിക്കുക ,,ചുമന്നു കൊണ്ട് വന്നു നമുടെ വീട് വൃത്തികെടാക്കരുത്

    ReplyDelete
  13. ഇത്തരത്തില്‍ കമന്റുകള്‍ ചയ്തു പവിത്രമായ ഇസ്ലാം മതത്തെ മറ്റു മതസ്തരില്‍ തെറ്റായി ചിത്രുകരിക്കാന്‍ ശ്രമിക്കുന്നവര്‍ വെറും ഹസന്‍ തലാല്‍ ഇല്‍ മാത്രം ഒതുങ്ങുന്നില്ല.. നല്ല ലേഖനം സ്വാഗതം

    ReplyDelete
  14. അതു എതോ ജാരനു ഉണ്ടായ സന്തതി എഴുതിയതാണന്നു എനിക്കന്നേ തോന്നി...അതാണു സ്വന്തമായി ഊരും പേരും ഇല്ലതെ പോയതു.ദൈവത്തിന്റെ പേരിലല്ലാത്ത ഒരുമതവും ഇല്ല.ദൈവങ്ങള്‍മനുഷ്യനെ രക്ഷിക്കുമ്പോള്‍ മനുഷ്യന്‍ മതങ്ങളിലൂടെ ശിക്ഷിക്കുന്നു.

    ReplyDelete
  15. ചുറ്റിലുമുള്ള കാഴ്ചകള്‍ അത്ര കറുപ്പാണു

    ReplyDelete
  16. ( ഹസന്‍ തലലിന്റെ) ഇങ്ങനെ ഒരു കമന്റ്‌ വായിച്ചതില്‍ ഞാന്‍ വളരെ ഏറെ ദുക്കിക്കുന്നു.
    തീര്‍ച്ചയായും പടന്നകര നിങ്ങളുടെ ഈ സന്ദേശം തെറ്റിധാരണ മാറുന്നതിലെകുള്ള
    ഒരു വഴിയാകട്ടെ എന്ന ആശംസിക്കുന്നു.........

    ReplyDelete
  17. profile kittathavrkku ivante profile inna ..... i had to search alot to find this profile ! https://www.facebook.com/jinijeez

    ReplyDelete
  18. ഇത്തരക്കാരുടെ ഒരു സങ്കെതം തന്നെ ആണ് ഫെയ്സ്ബുക് ഇപ്പോൾ..!!

    ReplyDelete
  19. പലരും ഫെഇക് ആണോ എന്ന് പോലും സംശയം ഉള്ള കമന്റുകള്‍ ആണ് ...നല്ല പ്രതികരണം ഇങ്ങനെ ശബ്ദങ്ങള്‍ ഉയരട്ടെ ഇവറ്റകള്‍ മാലത്തിലേക്ക് ചുരുങ്ങട്ടെ

    ReplyDelete
  20. കഴിയുന്നതും ഇത്തരത്തിലുള്ളവ ഹൈലൈറ്റ് ചെയ്യാതെ മുക്കിക്കളയുന്നതാണ് നല്ലതെന്ന് എല്ലാവരും പറഞ്ഞത് പോലെ ഞാനും പറയാൻ ഈ സന്ദർഭം വിനിയോഗിക്കുന്നു...

    ReplyDelete
  21. ലവനെ ഒക്കെ തല്ലിക്കൊല്ലണമ്..ആദ്യം വെന്ഡത് മനുഷ്യന് എന്ന ബോധ്യമാണ്...
    www.thasleemp.co.cc

    ReplyDelete
  22. മോഹി,അജിത്ത് നന്ദി ...അങ്ങനെ മുക്കി കളയാമായിരുന്നു...അക്ഷെ ആയിരകണക്കിനാളുകള്‍ തെറ്റിദ്ധരിച്ച അല്ലെങ്കില്‍ അതില്‍ കമന്റും ഷയറൌം ചെയ്തവര്‍ തെറ്റിദ്ധരിപ്പിച്ചു...ആയിരത്തില്‍ ഒരാളുടെയെങ്കിലും തെറ്റിദ്ധാരണ മാറ്റേണ്ടത് എന്റേയും കടമയായത് കൊണ്ട് മാത്രം!!!

    ReplyDelete
  23. നല്ല എഴുത്ത്...
    വേണ്ട നേരത്ത് വേണ്ടത് മാത്രം പറഞ്ഞു...

    ReplyDelete
  24. വികാരത്തെ വികാരം കൊണ്ട് നേരിടുന്നതിന്റെ ഓരോ ഭവിഷ്യത്തുകൾ...
    ഇപ്പോ ഒരു വാർത്തയും കമന്റുകളും വായിച്ചതേ ഉള്ളു... http://news.keralakaumudi.com/news.php?nid=b257b654018c389d09b953842bae9e89

    ഈ ചെറിയ ലോകത്തിൽ മനുഷ്യർക്ക് മാത്രം എന്തൊക്കെ വേലികളാണു.

    ശരിയായ വിവേകത്തിലൂന്നിയ ഈ ലേഖനം അഭിനന്ദനമർഹിക്കുന്നു ഷബീർ...

    ഗുരു എന്ന ചിത്രം ഓർമ്മ വരുന്നു.

    ReplyDelete
  25. ചുറ്റിലുമുള്ള കാഴ്ചകള്‍ എല്ലായിടത്തും....
    നല്ലതുപോലെ അവതരിപ്പിച്ചു.

    ReplyDelete
  26. ലവന്‍ ഒരിക്കലെങ്കിലും രസ്ന കുടിക്കുകയോ അതിന്റെ പരസ്യം കാണുകയോ ചെയ്തിട്ടുണ്ടാവില്ല; ഉണ്ടെങ്കില്‍ ആ തെണ്ടി അങ്ങിനെ കമന്ടില്ലായിരുന്നു.

    ReplyDelete
  27. എന്ന് മിക്ക ഗ്രൂപ്പിലും കമെറ്സും ഷെയറും കൂട്ടാന്‍ അട്മിന്സു തന്നെ സ്വയം അഞ്ച് പ്രൊഫൈല്‍ ഉണ്ടാക്കി, ഉസ്മാന്‍, അഖില്‍, തോമസ്‌, ശബ്ന, പ്രിയ എന്നിങ്ങനെ വിവിധ പേരുകളില്‍ ഒരേ ചാറ്റില്‍ ഇറങ്ങി കളിച്ച് ബാക്കിയുള്ളവനെ കലിപ്പിച്ചു രംഗം ചൂടാക്കുന്നു. പിന്നെ ബാക്കി പറയേണ്ടല്ലോ? സോഷ്യല്‍ നെറ്വോര്‍ക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജയറാംരമേഷ്‌, കപില്‍ സിബല്‍ ഒക്കെ പറഞ്ഞത് എത്രയോ സത്യം!!!!!

    ReplyDelete
  28. ഒന്നുകില്‍ അവന്റെ വിവരമില്ലായ്മയും, മത ഭ്രാന്തും കൂടി ഒന്ന് ചേര്‍ന്നപ്പോള്‍ ഉണ്ടായ സാമൂഹ്യ വിരുദ്ധ നിലപാട്.
    അല്ലങ്കില്‍ വല്ല ഇസ്ലാം വിരോധികളും വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി കളിച്ച കളി...
    രണ്ടാണെങ്കിലും ചോദ്യം ചെയ്യപ്പെടണ്ടത് തന്നെ.....

    ReplyDelete
  29. പടന്നക്കാര ഈ പോസ്റ്റ് സന്ദര്‍ഭോചിതമായി.
    താങ്കള്‍ വേണ്ടത് വേണ്ടപോലെ പറഞ്ഞു.
    ആശംസകളോടെ

    ReplyDelete
  30. ഒരാളെങ്കിലും ഇതിനെതിരെ പ്രതികരിച്ചത് വളരെ നന്നായി.. ഈ വക കാര്യങ്ങള്‍ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെ...

    ReplyDelete
  31. itharam prathikaranangal iniyum undaavatte....... bhavukangal...... blogil puthiya post....... PRIYAPPETTA ANJALI MENONU....... vaayikkane..........

    ReplyDelete
  32. ഒരാളുടെ വികലമായ വാക്കുകള്‍
    ഒരു സമൂഹത്തിന്റെയോ
    മതത്തിന്റെയോ അല്ലാന്ന് കരുതുക തന്നെ വേണം ..
    അതയാളുടെ സ്വന്തം മനസ്സാണ് ..
    അതില്‍ അമിത പ്രാധ്യാന്യം നല്‍കേണ്ടതില്ല ..
    വിവേകത്തൊടെയാണ് അതിനേ സമീപിക്കേണ്ടതും
    ഷബീര്‍ ചെയ്തത് പോലെ ..
    പേരുകളില്‍ മറഞ്ഞിരിക്കുന്നവര്‍ ഒരുപാടുണ്ടാവും
    ഒരുത്തന്‍ ചെയ്ത കുബുദ്ധിയില്‍ ആ വിശ്വാസ്സം
    പേറുന്നവര്‍ മൊത്തം കുരിശിലേറുന്നത് ആദ്യമല്ല ..
    ഒരിക്കല്‍ പുതുതായി എന്റെ കമ്പനിയില്‍
    വന്ന മധ്യവയസ്സനായ ഒരു പാവം മലയാളിയോട്
    ഞാന്‍ എന്നും ചെയ്യാറുള്ള പൊലെ രാവിലേ
    സലാം ചൊല്ലി .. ഇദ്ധേഹം സലാം മടക്കിയില്ല
    എന്നിട്ട് ഇത്തിരി കഴിഞ്ഞെന്നൊട് പറഞ്ഞു
    അമുസ്ലിമിന് സലാം മടക്കാന്‍ പാടില്ലാന്ന് ..
    ഞാന്‍ പരഞ്ഞു ശരിയിക്ക പ്രശനമില്ലാന്ന് ..
    എനികതിന്റെ ആഴമുള്ള അറിവില്ല ശരിയാകാം
    വിശ്വാസ്സ പ്രമാണങ്ങളില്‍ ,
    എനികത് ഫീല്‍ ചെയ്തു എന്നുള്ളത് വേറെ ..
    നല്ല മനസ്സുകള്‍ പതരി പൊകരുത് ..
    കാറ്റ് വിതച്ച് കൊടും കാറ്റ് കൊയ്യുവാന്‍ കാത്തിരിപ്പുണ്ട്
    അവര്‍ക്ക് നാം വഴി മരുന്നിടരുത് .. മതമോ ജാതിയോ അല്ല
    മനുഷ്യന്‍ തന്നെയാണ് പ്രധാനം , സ്നേഹവും ..
    അതില്‍ ഈശ്വരനും ഉണ്ട് .. പ്രസക്തമായ വരികള്‍ സഖേ ,
    സ്നേഹപൂര്‍വം

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  33. ഒന്നല്ലെങ്കില്‍ ഇവന്‍ ആട്ടിന്‍ തോലിട്ടവാന്‍ , അല്ലെങ്കില്‍ വര്‍ഗീയത മനസ്സില്‍ തലം കെട്ടി നില്‍ക്കുവന്നവന്‍ ഇത്തരം ആള്‍ക്കാര്‍ സമൂഹത്തിനു നാശമാണ് ..ഇത്തരം ആള്‍ക്കാരെ വളര്‍ത്തരുത് ,നല്ല പോസ്റ്റിനു ആശംസകള്‍

    ReplyDelete
  34. ഇസ്ലാമികമായി "മരിച്ച" അമുസ്ലിമിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് ഹറാം ആണ് (വിരോധിച്ചതാണ്).

    ReplyDelete
  35. നിങ്ങളുടെ സാമൂഹിക പ്രതിബദ്ധതക്ക് മുന്നില്‍ ഞാന്‍ ശിരസ്സു നമിക്കുന്നു. വളരെ നന്നായി ഈ ലേഖനം. ഇങ്ങനെയുള്ള ചില ഇവന്മാര്‍ കാരണമാണ് ഒരു സമുദായം മുഴുവന്‍ തെറ്റിദ്ധരിക്കപ്പെടുന്നത്. പക്ഷെ ആ കറ മായ്ക്കാന്‍ ഇത്തരം ഉദ്യമങ്ങള്‍ ധാരാളം..... ആശംസകള്‍....

    ReplyDelete
  36. പ്രിയ റിനി ശബരി ഞാന്‍ എന്നും ചെയ്യാറുള്ള പൊലെ രാവിലേ സലാം ചൊല്ലി .. ഇദ്ധേഹം സലാം മടക്കിയില്ല
    അസ്സലാമു അലൈകും (ദൈവത്തില്‍നിന്നുള്ള സമാധാനം നിങ്ങള്‍ക്ക്‌ ഉണ്ടാവട്ടെ )എന്നിട്ട് ഇത്തിരി കഴിഞ്ഞെന്നൊട് പറഞ്ഞു അമുസ്ലിമിന് സലാം മടക്കാന്‍ പാടില്ലാന്ന് ..ഞാന്‍ പരഞ്ഞു ശരിയിക്ക പ്രശനമില്ലാന്ന് ..പ്രശ്നമുണ്ട് സഹോദര അദ്ദേഹത്തിന്റെ അറിവില്ലയിമയില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.അദ്ദേഹം പറയേണ്ടിയിരുന്നത് നിങ്ങള്‍ക്കും (ദൈവത്തില്‍നിന്നുള്ള സമാധാനം നിങ്ങള്‍ക്ക്‌ ഉണ്ടാവട്ടെ )എന്നാണ് കാരണംനല്ല മനസ്സുകള്‍ പതരി പൊകരുത് .. കാറ്റ് വിതച്ച് കൊടും കാറ്റ് കൊയ്യുവാന്‍ കാത്തിരിപ്പുണ്ട് അവര്‍ക്ക് നാം വഴി മരുന്നിടരുത്

    ReplyDelete
  37. താങ്ക്യു, പഠന്നക്കാരാ, അയാളുടെ കമന്റിനുള്ള മറുപടി എന്നതിലുപരി ഒരുപാട് പേര്‍ക്ക് റസൂലിനെ കുറിച്ച് മനസ്സിലാക്കാനും സാധിച്ചിട്ടുണ്‍ടാകും

    ReplyDelete
  38. അങ്ങനെ ആദ്യമായി പടന്നക്കാരന്റെ ഒരു അലവലാതി പോസ്റ്റ്‌ കാണാന്‍ പറ്റി!!! വായിച്ചു തുടങ്ങിയപ്പോ പൂരപ്പാട്ടുകാരെ കുറെ പറയുന്നതും വികാരഭരണം & വിവേകഭരണം ഒക്കെ കാച്ചുന്നതും കണ്ടപ്പോ പക്വമായ ഒരു പരിഹാരം ആയല്ലോ എന്ന് ആശ്വസിച്ചു.
    എന്നാല്‍, "സ്വന്തം പിതാവിന്റെ വാരിയെല്ലിന്റെ ഇടയില്‍ നിന്നും തെറിപ്പിച്ച് വീണ കേവലം കട്ടിയുള്ള വെള്ളത്തില്‍ നിന്നുമാണു താങ്കള്‍ ജനിച്ചതെങ്കില്‍ താങ്കള്‍ എഴുതിയത് തെറ്റ് തെറ്റ് തെറ്റ്....." എത്തിയപ്പോ ആണ് ശ്രദ്ധിച്ചത് താങ്കളുടെ മനോരാജ്യവും ഈ പോസ്റ്റ്‌ എഴുതുന്ന സമയത്ത് വികാരഭരണപ്രദേശം ആയിരുന്നുവെന്ന്. പൂരപ്പാട്ടിന്റെ DNA യും മേല്‍ പറഞ്ഞ വരികളുടെ DNA വല്യ വ്യത്യാസം കാണുന്നില്ല എന്ന് എന്റെ പ്രിയപ്പെട്ട ബ്ലോഗ്ഗെര്‍മാരില്‍ മുകളില്‍ തന്നെയുള്ള പ്രിയപ്പെട്ട പടന്നക്കാരനെ ഓര്‍മിപ്പിക്കുന്നു .
    ഇനി ഈ വിഷയത്തില്‍ എനിക്ക് തോന്നിയത്‌ :
    ആ കമന്റിയ ആള്‍ "cant pray for non-muslim" എന്നാണ് എഴുതിയത്. "dont pray" "never pray" "wont pray" എന്നൊന്നുമല്ല . അതില്‍ നിന്ന് ഞാനെന്ന വിവരമില്ലാത്തവന്‍ മനസിലാകിയത്‌, ഇത് കണ്ടപോള്‍ അയാളുടെ മനസ്സില്‍ "pray" എന്നൊരു കാര്യം തോന്നുകയും അയാളുടെ അറിവില്‍ അയാള്‍ കമന്റ്‌ ചെയ്ത വിഡ്ഢിത്തം പോലെ അയാള്‍ മനസിലാകിയിരുന്നതിനാല്‍ ഖേദത്തോടെ ആ കമന്റ്‌ ഇട്ടതുമായിക്കൂടെ?
    സാമ്രാജ്യത്വ ഗൂഢാലോചന , ഇന്ത്യന്‍ മുജാഹിദീന്‍ പങ്കാളിത്തം , CIA ധനസഹായം,etc ഒക്കെ 'വിവേകബരിതരായി' കല്പിച്ചുകൊടുത്തവര്‍ , ഒന്ന് ആലോചിക്കൂ അയാള്‍ക്ക് വര്‍ഗീയത ആയിരുന്നുവെങ്കില്‍ ഇതിലും മോശമായി കമന്റാം ആയിരുന്നു എന്ന് .

    ReplyDelete
  39. 9:113 ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന്‌ തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന്‌ ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ - അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും - പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല.

    ഈ ആയത്തിനെകുരിച്ചു ഏറ്റവും ആധികാരികമായ തഫ്സീരുകളിലോന്നായ തഫ്സീര്‍ ഇബ്ന്‍ കത്തിരില്‍ ഉള്ള വിവരണം നോക്കു:

    مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُواْ أَن يَسْتَغْفِرُواْ لِلْمُشْرِكِينَ وَلَوْ كَانُواْ أُوْلِي قُرْبَى مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ ﴿١١٣﴾
    It is not (proper) for the Prophet and those who believe to ask Allah's forgiveness for the Mushrikin, even though they be of kin, after it has become clear to them that they are the dwellers of the Fire (because they died in a state of disbelief).
    ഇതിന്റെ അര്‍ഥം മരണശേഷം അവര്‍ക്ക് വേണ്ടി പ്രാര്തിക്ണ്ട ആവശ്യമില്ല കാരണം അവര്‍ നരകത്തിന്റെ അവകാശികള്‍ ആണെന്ന് വ്യക്തമായി കഴിഞ്ഞു

    ഇവിടെ കമ്മന്റിട്ടയാല്‍ ഖുറാന്‍ പ്രകാരം സത്യമാണ് പറഞ്ഞത്. ഖുറാന്‍ ചോവിനു മനസിലായില്ലെങ്കില്‍ ഇതുപോലെ ആധികാരിക ത്ഫീസ്രുകല്‌ പരിഷൊധിക്കുകയുമാവാം. തഫ്സീര്‍ മുഴുവനിവിടെയുണ്ട് http://www.quran4u.com/Tafsir%20Ibn%20Kathir/009%20Taubah.htm#كَانَ

    നബിയെപോലും സ്വന്തം മാതാവിന് വേണ്ടിയിങ്ങനെ പ്രാര്തികുന്നതിനു അല്ലാഹു അനുവാദം നല്‍കിയില്ല
    Ibn Jarir recorded that Sulayman bin Buraydah said that his father said,
    "When the Prophet came to Makkah, he went to a grave, sat next to it, started talking and then stood up with tears in his eyes. We said, `O Allah's Messenger! We saw what you did.'
    He said,
    إِنِّي اسْتَأْذَنْتُ رَبِّي فِي زِيَارَةِ قَبْرِ أُمِّي فَأَذِنَ لِي، وَاسْتَأْذَنْتُهُ فِي الْاسْتِغْفَارِ لَهَا فَلَمْ يَأْذَنْ لِي
    I asked my Lord for permission to visit the grave of my mother and He gave me permission. I asked for His permission to invoke Him for forgiveness for her, but He did not give me permission.
    We never saw him more tearful than on that day.'''

    ഇതുപോലെ വരയും രണ്ടു ആധികാരിക തഫ്സീരുകള്‍ കൊപിപെസ്ടുന്നു.അവ താങ്കളുടെ മതത്തിന്റെ നിലപാട് ശരിവേകുന്നു.
    * تفسير Tafsir al-Jalalayn
    { مَا كَانَ لِلنَّبِيِّ وَٱلَّذِينَ آمَنُوۤاْ أَن يَسْتَغْفِرُواْ لِلْمُشْرِكِينَ وَلَوْ كَانُوۤاْ أُوْلِي قُرْبَىٰ مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ ٱلْجَحِيمِ }

    The following was revealed regarding the Prophet (s) asking forgiveness for his uncle Abū Tālib, and some of the Companions asking forgiveness for their idolatrous parents: It is not for the Prophet, and those who believe, to ask forgiveness for the idolaters, even though they be kinsmen, relatives, after it has become clear to them that they are inhabitants of the Hell-fire, for having died as disbelievers.
    http://www.altafsir.com/Tafasir.asp?tMadhNo=0&tTafsirNo=74&tSoraNo=9&tAyahNo=113&tDisplay=yes&UserProfile=0&LanguageId=2

    * تفسير Tanwîr al-Miqbâs min Tafsîr Ibn ‘Abbâs
    { مَا كَانَ لِلنَّبِيِّ وَٱلَّذِينَ آمَنُوۤاْ أَن يَسْتَغْفِرُواْ لِلْمُشْرِكِينَ وَلَوْ كَانُوۤاْ أُوْلِي قُرْبَىٰ مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ ٱلْجَحِيمِ }

    (It is not for the Prophet) it is not permissible for Muhammad (pbuh) (and those who believe) in Muhammad (pbuh) and in the Qur'an, (to pray for the forgiveness of idolaters even though they may be near of kin (to them) after it hath become clear that they are people of hellfire) i.e. that they have died in a state of disbelief.
    http://www.altafsir.com/Tafasir.asp?tMadhNo=0&tTafsirNo=73&tSoraNo=9&tAyahNo=113&tDisplay=yes&UserProfile=0&LanguageId=2

    ReplyDelete