എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Thursday, May 24, 2012

റമദാന്‍ വരവായി കൂടെ കുറേ ആര്‍ എസ് പി ക്കാരും!!

തലക്കെട്ടിലെ ആര്‍ എസ് പി ചന്ദ്രചൂഡന്റേയും, ഷിബു ബേബിജോണിന്റെയും കൊല്ലത്തെ-
ആര്‍ എസ് പിയല്ല.

പക്ഷെ റമദാന്‍ അതു തന്നെ ഒരു മാസം മുസ്ലിംകള്‍ വ്രതമെടുക്കുന്ന ആ പുണ്യ മാസം.

ആര്‍ എസ് പി എന്നാല്‍ റമദാന്‍ സ്പെഷ്യല്‍ പാര്‍ട്ടിക്കാര്‍!!സീസണ്‍ ഭക്ത ജനങ്ങള്‍ എന്ന് ചുരുക്കം.
സകല ക്രീമും ഗ്ലാറ്റും,ഗ്ലീറ്റും തേച്ച് പളപളാ മിനുക്കിയ മുടിയില്‍ മാനത്ത് നിലാവുകണ്ട ദിവസം വിവിധ വര്‍ണ്ണത്തിലുള്ള തൊപ്പികള്‍ തലയില്‍ മുറുക്കിയിട്ട് റഫ് ആന്റ് ടഫ് ജീന്‍സ് മടക്കപ്പത്തിരി  പോലെ മടക്കി മടക്കി തണ്ടം കാലുവരെ പിരിച്ചുവെച്ച ആര്‍ എസ് പി ക്കാര്‍.

ദിവസം രണ്ട് നേരം ഷേവും ചെയ്ത് കണ്ണാടിപോലെ മിനുമിനുക്കിയ മുഖത്ത് പതിനെട്ട് രോമം റമദാന്‍ മാസം 'മാത്രം രോമഞ്ചമായി' വളര്‍ത്തുന്ന ആര്‍ എസ് പിക്കാര്‍.

ജീവിതത്തില്‍ പൂവങ്കോഴി കൂവുന്നതും,സൂര്യനുദിക്കുന്നതും കേള്‍ക്കാത്തതും,കാണാത്തതുമായ ആര്‍ എസ് പിക്കാര്‍.

മാസങ്ങളോളം നിസ്കാരം തുടങ്ങാന്‍ ഒരു  മഹ് ലൂഖിനെ  കാത്തു നിന്ന പള്ളി ഇമാമിനെ  അവ്വല്‍ സുബഹിക്ക് കാത്തു നില്‍ക്കുന്ന ആര്‍ എസ് പിക്കാര്‍.

പാവപ്പെട്ടവന്റെ മുഖത്തേക്ക് വാരി എറിയാന്‍ കിലുങ്ങുന്നതും കിലുങ്ങാത്തതുമായ ചില്ലറകള്‍ക്ക്   അനാദിക്കടകളുടെ കോലായി നിരങ്ങുന്ന ആര്‍ എസ് പിക്കാരായ പണക്കാര്‍.

ഖുബ്ബൂസും പരിപ്പും പതിനൊന്നുമാസവും അകത്താകി ഏബ്ലക്കവും വിട്ട്  റമദാന്‍  സമ്പൂര്‍ണ്ണമായി ‘ആഘോഷിക്കാന്‍‘ നാട്ടിലേക്ക് പറന്ന പ്രവാസി ആര്‍ എസ് പിക്കാര്‍.

കാക്കമാര്‍ പീടിക കോലായി തെണ്ടി പള പളക്കുന്ന ഗാന്ധി നോട്ടുകള്‍ മാറ്റി പകരം കിലുങ്ങുന്ന ചില്ലറ പോക്കറ്റിലാക്കിയത് കൈക്കലാക്കാന്‍ റമദാന്‍ മാസം പരിപൂര്‍ണ്ണ ‘തെണ്ടല്‍ മാസമാക്കി‘ മാറ്റിയ ആര്‍ എസ് പിക്കാര്‍.

ചാനലില്‍ ലൈവ് നോമ്പുതുറയും നീണ്ട ചര്‍ച്ചയും ,പേരില്‍ മാത്രമുള്ള മാപ്പിള സിനിമാ നടീ നടന്മാര്‍   വാടകക്കെടുത്ത തൊപ്പിയും പര്‍ദ്ധയും ധരിച്ച് വന്ന്  ചര്‍ച്ചകള്‍ കൊഴുപ്പിച്ചു.
കണ്ട് നിന്ന മാപ്പിളച്ചിയായ  ആര്‍ എസ് പി പെണ്ണുങ്ങള്‍ ദീര്‍ഘശ്വാസം വലിച്ചു  "റബ്ബേ.. എന്താ ഒരു ഈമാന്‍" നമ്മടെ മാപ്പിള സിനിമക്കാര്‍ക്ക്.!!

ഫ്രീയായി കിട്ടിയ ആയിരം എസ് എം എസ് സകലര്‍ക്കും ‘ഹാപ്പി റമദാന്‍‘ എന്ന തലക്കെട്ടില്‍ തുരുതുരാ വിട്ട് സായൂജ്യമടഞു ആര്‍ എസ് പി ക്കാര്‍.
ഫ്രീ യായി എസ് എം എസ് ഇല്ലാത്തവര്‍ ഫൈസ് ബുക്കില്‍ കയറി സകല  ഗ്രൂപ്പിലും വാളിലും പേജിലും കൈകള്‍ മേല്‍പ്പോട്ട് ഉയര്‍ത്തിയ എട്ടും പത്തും വയസ്സായ എട്ടും പൊട്ടും തിരിയാത്ത തൊപ്പിയും തട്ടവുമിട്ട കുട്ടിയോളുടെ ഫോട്ടോയും അതില്‍ സൂ‍പ്പര്‍ ഡയലോഗും കാച്ചി.അത് പോസ്റ്റാനും  ലൈക്കാനും ഷയറാനും ആര്‍ എസ് പി ക്കാ‍ര്‍ ക്യുവില്‍ നിന്നു.

പാവപ്പെട്ടവന്റെ വിഷപ്പും ദാഹവും വേദനയും അറിയാന്‍ ഒരു മാസക്കാലം അവരെ പോലെ പട്ടിണി കിടക്കേണ്ടവര്‍ മൂക്കറ്റം തിന്നു തിമിര്‍ത്തു.ഒരു സൂചിക്ക് പോലും ഇടമില്ലാത്ത വയറില്‍ പിന്നേയും തരിക്കാച്ചിയതും വലിച്ച് കുടിച്ചു.അതും മതിവരാത്ത ആര്‍ എസ് പിക്കാര്‍ അടുത്ത പഞ്ചായത്തിലേക്കും കുറച്ച് കൂടി വലിയ ആര്‍ എസ് പിക്കാര്‍ അടുത്ത ജില്ലകളിലേക്കും വണ്ടികളില്‍ ചീറിപാഞു ‘തെരുവിലെ റമദാന്‍ വിഭവം’ അകത്താക്കി റമദാനിനെ ഹയാത്താക്കാന്‍.

ആര്‍ എസ് പിക്കാര്‍ പെരുന്നാള്‍ തലേന്നും പിന്നീടും.
രോമഞ്ചമായി വളര്‍ത്തിയ പതിനെട്ട് താടിരോമം കവിളത്തെ തൊലിയടക്കം ചരണ്ടാന്‍ ബാര്‍ബര്‍ഷോപ്പില്‍ പാതിരാവരെ ക്യൂ വില്‍ നിന്ന് വടിച്ചെടുപ്പിച്ചു,രോമാഞ്ചമാക്കിയ കവിള്‍ത്തടം “തോലാഞ്ചമാക്കി”.
ശേഷം രാവിലെ നിസ്കാരവും മുസ്ല്ലിയാക്കന്മാരുടെ ഉപദേഷം കഴിഞ് മടങ്ങി.

ദിവസങ്ങള്‍ക്ക് മുമ്പ് ബെല്ലാരിയില്‍ നിന്നും തമിള്‍നാട്ടില്‍ നിന്നും കൊണ്ട് വന്ന ചാരക്കളറുള്ള പോത്തിനെ വെളിച്ചെണ്ണയും കരിയും തേച്ച് കറുകറുത്ത തൊലിയാക്കിയ മാറ്റിയ പോത്തിനെ  ബിരിയാണി വെച്ച് അകത്താക്കിയും.(ആ പോത്തിനെ കാണുമ്പോള്‍ പെരുന്നാള്‍ സ്പെഷ്യലിന്റെ ഭാഗമായി നരച്ച് പുളിച്ച മുടിയും മീശയും കറുപ്പിച്ച കാക്കമാരെയാ ഓര്‍മവരുന്നത്.കറുപ്പിച്ച കാക്കമാര്‍ കറുപ്പിച്ച പോത്ത് ‘രണ്ടും നല്ല ചേര്‍ച്ച‘ !!)
പൊരയിലെ സകലമാന പാത്രങ്ങളും അടിച്ച് തകര്‍ത്ത് സഹികെട്ട വീട്ടുകാര്‍ വാങ്ങി കൊടുത്ത ബൈക്കില്‍ അല്ലെങ്കില്‍  ആരാനോട് എരന്നു വാങ്ങിയ അതുമല്ലെങ്കില്‍ വാടക ബൈക്കില്‍ തലയില്‍ പച്ചകെട്ടും കെട്ടി നിസ്കാര ശേഷം  ഉപദേശിച്ച മുസ്ലിയാക്കളുടെ കണ്മുന്നില്‍ കൂടി ബൈക്കിന്റെ ആക്സ്ലേറ്റര്‍ അഞ്ചു വിരലുകൊണ്ട് മുരണ്ടി ജമ്പനും തുമ്പനും സ്റ്റൈലില്‍ ഒരൊറ്റ പറക്കല്‍... ശ് ശ് ശ്.ശൂ............!!!!

ഗള്‍ഫുകാരന്‍ നല്‍കിയ ഗാന്ധിനോട്ടില്‍ വാങ്ങിയ പച്ച ട്യൂബും ,പച്ചക്കൊടിയും കെട്ടിത്തൂക്കിയ  പീടികകോലായില്‍ ഒത്തുകൂടിയ കംമ്പ്ലീറ്റ് കാരക്കോസ് ടീം വിവിധ ശബ്ദത്തില്‍ കൊരക്കുന്ന ബൈക്കും കാറിലൊരു ഗുമ്മുപാട്ടും പച്ചക്കൊടിയും തൂക്കി ചന്തിക്ക് താഴെയിട്ട പാന്റ്സ്  ഒട്ടും ഇളകാതെ ഒടുക്കത്തെ ഡി ജെ സ്റ്റൈലില്‍ കൂത്താടി.കൂത്താട്ടം ഗള്‍ഫുകാരന്റെ മക്കള്‍ അടിപൊളി ക്യാമറ ഫോണില്‍ ഫോട്ടോ എടുത്ത് ഫൈസ് ബുക്കില്‍  അപ്ഡേറ്റികൊണ്ടിരുന്നു .കൂത്താട്ടം നേരില്‍ കാണാന്‍ പറ്റാത്തവര്‍ ലൈക്കും കമന്റും വാരി വാരിയെറിഞു ..!!
ആടുന്നവര്‍ക്കു ഹരം കൂടി ...കണ്ട് നിന്നവര്‍ പിറുപിറുത്തു മാപ്പിള ചെക്കന്മാര്‍ക്കു പിരാന്തായോ..??
എന്തോ ഭാഗ്യം എല്ലാമാസവും പെരുന്നാളില്ലാത്തത്  രണ്ടാം ശനി പോലെയെന്നാരും കമന്റടിച്ചില്ല!!

അങ്ങനെ കൂത്താടുന്ന ഞാനടക്കമുള്ള യുവസമൂഹത്തോട് പറയാണുള്ളത് ഒരു നാള്‍ എല്ലാം ചോദ്യം ചെയ്യപ്പെടും!!


റമദാന്‍
ലോകത്തിന് വെളിച്ചവും യതാര്‍ഥ മാര്‍ഗ്ഗനിര്‍ദ്ദേശവും,വിശദീകരണവും നല്‍കാന്‍ ഇറങ്ങിയ ഖുറാന്‍ അവതരിച്ച മാസമാണ് റമദാന്‍. അനന്തമായ മനുഷ്യ ജീവിതത്തിന്റെ ഇടവേളയിലുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും. മനുഷ്യന്റെ ഇഹപര വിജയത്തിനാവശ്യമായ കാര്യങ്ങളുമാണു ഖുറാനിലുള്ളത്.മറ്റ് മാസങ്ങള്‍ പോലെ കേവല ഒരു മാസമല്ല ഒരു വിശ്വാസിക്ക് റമദാന്‍.ആത്മ സംസകരണവും ദൈവ ഭക്തിയുമാണ് റമദാനില്‍ ഒരു വിശ്വാസി നേടിയെടുക്കേണ്ടത്.അല്ലാതെ മുകളില്‍ പറഞത് പോലെ കേവലം സീസണ്‍ ഭക്തിയല്ല.  നിങ്ങള്‍ക്കു ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്:ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല(ഖുറാന്‍ 2:185).

പ്രഭാതം മുതല്‍ പ്രദോഷം വരെ പട്ടിണി കിടന്നത് കൊണ്ട്   വ്രതം പൂര്‍ണ്ണമായി എന്ന് കരുതേണ്ടതില്ല.നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്ത് ഒരാള്‍ പട്ടിണി കിടന്നത് കൊണ്ട് ഒരു കാര്യവുമില്ലെന്നര്‍ഥം.

കാരുണ്യം,ഐക്യം,ത്യാഗം,സാഹോദര്യം,ത്യാഗം,ദാനദര്‍മ്മം,ഔദാര്യം,ബന്ധം,സ്വഭാവ സംസകരണം,പാവപ്പെട്ടവന്റെ അവസ്ഥ മനസ്സിലാക്കല്‍,ഇച്ചകളെ നിയന്ത്രിക്കല്‍ എന്നീ കാര്യങ്ങളാണ് റമദാന്‍ വ്രതത്തിലൂടെ ഒരു വിശ്വാസി നേടേണ്ടത്.അല്ലാതെ എല്ലാ ഇച്ചകളേയും വികാര വിചാരങ്ങളെ നിയത്രിച്ച ഒരു വിശ്വാസി ഒരു മാസം നീണ്ട ഭക്തി ഒരൊറ്റ പെരുന്നാള്‍ ദിവസം തെരുവില്‍  കൂത്താടി മറ്റുള്ളവരുടെ മുന്നില്‍ മതത്തേയും ആചാരത്തേയും ചെളിവാരി എറിയുക്കുകല്ല ചെയ്യേണ്ടത്.

പെരുന്നാള്‍
ഇസ്ലാമിലെ എല്ലാ അഘോഷവും ആരാധനയാണ്.രണ്ട് ആഘോഷങ്ങളാണ് ഇസ്ലാമിക പ്രമാണങ്ങളിലുള്ളത്.ബലി പെരുന്നാളും,ചെറിയ പെരുന്നാളും(ഈദുല്‍ അദ്ഹ,ഈ ദുല്‍ഫിത്വര്‍).ആഘോഷം എങ്ങനെയായിരിക്കണമെന്നും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്.സാഹോദര്യം ഊട്ടിയുറപ്പിച്ചും,അയല്‍ വാസി ,ബന്ധു ഗൃഹങ്ങള്‍ സന്ദര്‍ശിച്ചും, സന്തോഷം കൈമാറിയാണ് ആഘോഷത്തെ ജീവസുറ്റതാക്കേണ്ടത്.അല്ലാതെ വാണം വിട്ടും,വെടിപൊട്ടിച്ചും,കള്ള് മോന്തിയുമല്ല.

സകാത്ത്,സദഖ

സകാത്തും ,സദഖയും ഏറ്റവും പുണ്യമുള്ള കാര്യമാണ്.ഇസ്ലാം ഏറെ പ്രോത്സാഹിപ്പിച്ച വിശയമാണ് സദഖ.ഇന്ന് കാണുന്നരീതിയില്‍ ചില്ലറകള്‍ക്കു വേണ്ടി  തെണ്ടിക്കാന്‍ അവസരമുണ്ടാക്കിയവരാണതിന്റെ ഉത്തരവാദികള്‍.അങ്ങനെ കൈ നീട്ടി യാചിച്ച് ജീവിക്കുന്നതിനെ ശക്തമായ ഭാഷയില്‍ ഇസ്ലാം വിലക്കിയിട്ടുണ്ട്.
സക്കാത്താവട്ടെ ഓരൊ കഴിവുള്ള മുസ്ലിമിന്  നിര്‍ബന്ദവും.അത് സമൂഹത്തില്‍ ഇറങ്ങി ചെന്ന് കൊടുക്കേണ്ട ഒരു ഇസ്ലാമിക കര്‍മ്മവുമാണ്.നമസ്ക്കാരം,നോമ്പ്,ഹജ്ജ് പോലെ തന്നെ പ്രാധാന്യമുള്ള വിശയം.വീട്ടിന്റെ പടി ചവിട്ടാന്‍ കാത്തിരിക്കുന്ന ഈ രീതി ഇസ്ലമികമല്ല.  സക്കാത്തിനു  അതിന്റേതായ  അവകാശികളുണ്ട്.ഇന്ന് സദഖയും സക്കാത്തും കൂട്ടി ക്കുഴച്ച് ഒരു കൊക്ട്ടൈലാക്കി.


പവര്‍ക്കട്ട്: പ്രിയരേ ,വ്രതമെടുക്കുന്നവരെ  പരിഹസിക്കാനോ മറ്റോ  അല്ല എഴുതിയത്.കണ്ടു മടുത്ത കാഴ്ചകള്‍  എന്നെ  കൊണ്ട്  എഴുതിപ്പിച്ചു . എന്നും ഒരു യതാര്ഥ  വിശ്വാസി യാകാന്‍ എല്ലാവര്ക്കും കഴിയട്ടെ... ഒരു മാസം തൊപ്പിയും പതിനൊന്നു  മാസം കുപ്പിയും എന്ന്‍ പൊതു സമൂഹം പറയുന്നത് നിര്‍ത്താന്‍ നാം ഓരോരുത്തരും  കടപ്പെട്ടിരിക്കുന്നു . മുകളില്‍ കൊടുത്തത് പരിഹാസമായോ മറ്റോ തോന്നുന്നെങ്കില്‍ അത് തികച്ചും യാഥാര്‍തഥ്യമാണ്. കാരണം പല ആരാധനാ കര്‍മ്മങ്ങളും കേവലം “പരിഹാസമാക്കി” മാറ്റിയവരായ ഞാനടക്കമടങ്ങുന്ന സമൂഹമാണതിന് ഉത്തരവാദികള്‍.അല്ലാഹുവില്‍ നിന്നുള്ള നേരായ മാര്‍ഗം കപടതയില്ലാതെ പിന്തുടരാന്‍ നമുക്ക് അല്ലാഹു കഴിവ് തരട്ടെ...ആമീന്‍
                           ---------------------------------------------------------------------------

മഹ് ലൂഖ്-മനുഷ്യന്‍
അവ്വല്‍ സുബഹി-അതിരാവിലെ
സദഖ-ചാരിറ്റി
തരികാച്ചി-റവകൊണ്ടുള്ള ഒരു പായസം.
ഹയാത്താക്കല്‍-ഉറങ്ങാതിരിക്കല്‍,ജീവിപ്പിക്കല്‍



34 comments:

  1. "രോമഞ്ചമായി വളര്‍ത്തിയ പതിനെട്ട് താടിരോമം കവിളത്തെ തൊലിയടക്കം ചരണ്ടാന്‍ ബാര്‍ബര്‍ഷോപ്പില്‍ പാതിരാവരെ ക്യൂ വില്‍ നിന്ന് വടിച്ചെടുപ്പിച്ചു".

    എന്താണ് ഈ പതിനെട്ടിന്റെ കണക്കു, അത് മനസ്സിലായില്ല

    ReplyDelete
    Replies
    1. ജ്വാല,അതൊരു പ്രാസത്തിനു എഴുതിയാ വേണമെങ്കില്‍ 22 എന്നൊ 44 എന്നോ വായിക്കാം..

      Delete
  2. >>മാസങ്ങളോളം നിസ്കാരം തുടങ്ങാന്‍ ഒരു മഹ് ലൂഖിനെ കാത്തു നിന്ന പള്ളി ഇമാമിനെ അവ്വല്‍ സുബഹിക്ക് കാത്തു നില്‍ക്കുന്ന ആര്‍ എസ് പിക്കാര്‍.<<

    ഇതൊഴിച്ചു ബാക്കിയെല്ലാം മനസ്സില്‍ മിന്നി മറയുന്നതും കണ്ടു വരുന്നതും ആണ് ..:)

    കൂടാതെ റമദാന്‍ ആശംസ ഒരു 'സ്റ്റൈല്‍ 'ആക്കി മാറ്റിയോ ? എന്നും കൂടി പരിഗണിക്കണം . (അതൊരു പ്രാര്‍ഥനയാണ് ആത്മാര്‍ഥമായ പ്രാര്‍ത്ഥന ...)

    ReplyDelete
  3. നമ്മുടെ ആഘോഷങ്ങളില്‍ ഇന്ന് പടക്കത്തിനേക്കാള്‍ കൂടുതല്‍
    പൊട്ടുന്നത് മദ്യ കുപ്പികളാണ് .....

    ReplyDelete
  4. ലേഖനം നന്നായി.... ആഘോഷത്തിന്‍റെ പേരില്‍ കാട്ടിക്കൂട്ടുന്ന അനാചാരങ്ങള്‍ നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചിരിക്കുന്നു.

    ReplyDelete
  5. ഹെഡിംഗ് കണ്ടപ്പോ ഓര്‍ത്തു ആര്‍ എസ് പിയും റമദാനും തമ്മിലെന്ത് ബന്ധം എന്ന്. പിന്നെയല്ലെ സംഗതി മനസ്സിലായത്.

    ReplyDelete
  6. ആചാര്യന്മാർ പറഞ്ഞ നല്ല കാര്യങ്ങളൊക്കെ ആഘോഷിച്ചു കുളമാക്കാൻ എന്നും കാണും ചില വിവരദോഷികൾ.

    ReplyDelete
    Replies
    1. നാസര്‍ക്കയുടെ ഈ വാക്കുകള്‍ ആണ് അതിന്റെ സത്യം....

      Delete
  7. ആര്‍ .എസ്. പി ക്കാര്‍ മാത്രമാണോ ഇത്തരത്തില്‍ ഉള്ളത് ,നമുക്കിടയില്‍ എത്രപേരുണ്ട് ഇങ്ങിനെ , ഉപമ ഒരിക്കലും കളിയാക്കുന്ന രീതിയില്‍ ആകരുത് , റമദാന്‍ ഒരാചാരം മാത്രമല്ല ഒരു വിശ്വാസം കൂടിയാണ് .ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ അല്ലാത്തവര്‍ അവിശ്വസിക്കട്ടെ

    ReplyDelete
    Replies
    1. ശരിയാണ് മയില്‍പ്പീലി...കളിയാക്കുന്ന രീതിയില്‍ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ ആചാരത്തേയും കര്‍മ്മത്തേയും വികലമാക്കി...ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ അല്ലാത്തവര്‍ അവിശ്വസിക്കട്ടെ..പക്ഷെ വശളന്മാരാകരുത് ആരും ...ഞാ‍നടക്കം...നന്ദി..

      Delete
  8. ഇഷ്ട്ട പെട്ടിഷ്ട്ട

    ReplyDelete
  9. റമദാനില്‍ പകല്‍ നോമ്പ് അനുഷ്ടിച്ചും രാത്രിയുടെ യാമങ്ങളില്‍ കണ്ണീരൊഴുക്കി നീണ്ട പ്രാര്‍ഥനകള്‍ നടത്തുന്നതും പ്രവാചക ചര്യയാണ് .
    അതിനായി ഒരുങ്ങുന്നവര്‍ ഒരുങ്ങട്ടെ ........
    അതിനിടയില്‍ ഈ ആര്‍ എസ് പി ക്കാര്‍ വന്നു പോട്ടെ സഹോദരാ ..............
    നോമ്പ് നോക്കാനും രാത്രിയില്‍ പ്രാര്തിക്കാനും ആര്‍ക്കും സംഭാവനകാലോ കാണിക്കയോ നല്‍കേണ്ടതില്ലെല്ലോ ?

    ReplyDelete
  10. ഏതു നേരത്താ എങ്ങനെയാ ഹിദായത്തു വരിക എന്നറിയില്ല. മുഴുവനായും യോജിക്കാനാവില്ല ഷബീർ..

    ReplyDelete
  11. എല്ലാ മതങ്ങളിലും ഉണ്ട് ഇത്തരം കപട വിശ്വാസികള്‍ ... അവിശ്വാസികളെ ശിക്ഷിക്കുകയും വിശ്വാസികളെ രക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിനു മുന്നില്‍ പേടി കൊണ്ട് വേഷം കേട്ടുന്നവരും ഉണ്ട്, പക്ഷെ വേഷം കെട്ടല്‍ പ്രഹസനമാക്കുന്നവരോട് എനിക്കും യോജിക്കാന്‍ ആകുന്നില്ല. .. ഈ പോസ്റ്റിനെ കുറിച്ച് എനിക്ക് ആധികാരികമായി ഒരു അഭിപ്രായം പറയാന്‍ ആകുന്നില്ല. പക്ഷെ ഒന്ന് പറയാം, ഇതൊരു ദുരാചാരം അല്ല. അറിവില്ലായ്മയും അല്ല ഒരു പരിധി വരെ. അത് കൊണ്ട് തന്നെ മാറ്റിയാല്‍ മാറ്റിയെടുക്കാന്‍ ആകുന്ന കാര്യങ്ങളെ ഉള്ളൂ. ആ മാറ്റങ്ങള്‍ക്കു ഈ പോസ്റ്റ്‌ ഒരു നിമിത്തമാകുമെങ്കില്‍, അത് അഭിനന്ദനീയം തന്നെ..ഈ ശ്രമത്തിനെയും അഭിനന്ദിക്കാതെ വയ്യ. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പറയുന്നത് കൊണ്ട് മാത്രം കല്ലേറ് നിര്‍ത്തണ്ട.

    ആശംസകള്‍.

    ReplyDelete
  12. അതിപ്പോ ശബീരെ പതിനൊന്നു മാസം കുപ്പി ഒരു മാസം തൊപ്പി അതല്ലേ അയിന്റെ ഒരു ലൈന്‍

    ReplyDelete
  13. നല്ല സന്ദേശം.!!
    ഷബീറും ഇന്നത്തെ യുവ തലമുറയുടെ പ്രതിനിധിയാകയാല്‍ വേഷം കെട്ടലുകളില്ലാത്ത യഥാര്‍ത്ഥ വിശ്വാസം ശക്തമായ വാക്കുകളിലൂടെ പകര്‍ന്നു നല്‍കുന്നതില്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

    ഖുറാന്‍ വിവരിച്ചത് ബൈബിള്‍ മറ്റൊരു വാക്കില്‍ പറയുന്നു
    "ദാനം കൊടുക്കുന്നത്: നിന്‍റെ ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയരുത്".

    ReplyDelete
  14. നല്ല പോസ്റ്റ്‌... നല്ല മെസ്സേജ്..

    ReplyDelete
  15. RSP ക്ക് ഒരു പോഷക സംകടന ഉണ്ട് ....
    RSP[M].....!!! അല്ലെങ്കില്‍ RMSP എന്നും പറയാം [റമളാന്‍ മഗ്രിബ് സ്പെഷ്യല്‍ പാര്‍ട്ടി] ...

    ReplyDelete
  16. "കാരുണ്യം,ഐക്യം,ത്യാഗം,സാഹോദര്യം,
    ത്യാഗം,ദാനദര്‍മ്മം,ഔദാര്യം,ബന്ധം,
    സ്വഭാവ സംസകരണം,പാവപ്പെട്ടവന്റെ
    അവസ്ഥ മനസ്സിലാക്കല്‍,ഇച്ചകളെ നിയന്ത്രിക്കല്‍
    എന്നീ കാര്യങ്ങളാണ് റമദാന്‍ വ്രതത്തിലൂടെ
    ഒരു വിശ്വാസി നേടേണ്ടത്.അല്ലാതെ
    എല്ലാ ഇച്ചകളേയും വികാര വിചാരങ്ങളെ
    നിയത്രിച്ച ഒരു വിശ്വാസി ഒരു മാസം നീണ്ട
    ഭക്തി ഒരൊറ്റ പെരുന്നാള്‍ ദിവസം തെരുവില്‍
    കൂത്താടി മറ്റുള്ളവരുടെ മുന്നില്‍ മതത്തേയും
    ആചാരത്തേയും ചെളിവാരി എറിയുക്കുകല്ല ചെയ്യേണ്ടത്....."
    പ്രീയപെട്ട ഷബീര്‍ , ഇന്നിന്റെ യുവ സമൂഹത്തിന്റെ
    അധപതനത്തില്‍ ആകുലപെടുമ്പൊള്‍ സഹൊദരനേ പൊലെയുള്ള
    യുവ സമൂഹം നിരത്തി വയ്ക്കുന്ന മനസ്സിലേ വാക്കുകള്‍
    കാണുമ്പൊള്‍ സത്യത്തില്‍ അഭിമാനം തൊന്നുന്നു ..
    വെറും വാക്കല്ല സഖേ ! പേരുകളില്‍ മാത്രം നിറയുന്ന
    ചിലതിനേ അതിന്റെ അന്തസത്തയോടെ സമീപിക്കുവാന്‍
    ഷബീരിന് കഴിഞ്ഞിരിക്കുന്നു , മുന്നത്തേ പല പൊസ്റ്റുകളില്‍
    ഞാനത് കണ്ടിട്ടുണ്ട് , ഇങ്ങനെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും
    ചെയ്യുന്നൊരു പുതു തലമുറ തന്നെയാണ് നമ്മുക്കാവിശ്യം ..
    ഈ സഹൊദരനെ അറിയുവാനും , വായിക്കുവാനും കഴിയുന്നതില്‍
    ഒട്ടധികം സന്തൊഷം ഉണ്ട് , വരുവാന്‍ പൊകുന്ന പുണ്യറമദാന്റേ നാളുകള്‍ക്ക്
    ഈ വരികള്‍ അല്പമെങ്കിലും പകര്‍ത്തുവാനാകട്ടെ .. നേരുകള്‍ ചിതറുന്നുണ്ട്
    വരികളിലെപ്പൊഴും .. ഒരുപാട് സന്തൊഷം ഉണ്ടേട്ടൊ .. സ്നേഹപൂര്‍വം

    ReplyDelete
  17. മത ചിന്തകള്‍ ഉണര്‍ത്തുന്നതില്‍ ഷബീര്‍ ദൃഡനിശ്ചയം പുലര്‍ത്തുന്നു...ആശംസകള്‍

    ReplyDelete
  18. റമദാനിലെങ്കിലും ടി.വി ഓഫ് ചെയ്യാന്‍ ഒരു ക്യാംപൈന്‍ തന്നെ നടത്തണം എന്നണെന്റെ അഭിപ്രായം.

    ReplyDelete
    Replies
    1. tv കെന്താ കുഴപ്പം

      Delete
  19. ഈ ലോകത്തിന്റെ സ്പെസിമെന്‍ അല്ല നിങ്ങള്‍ എന്നറിഞ്ഞതില്‍ സന്തോഷം....ഇഷ്ടപ്പെട്ടു എന്ന് എടുത്തുപറയുന്നില്ല....ഇതുവരെ താങ്കള്‍ എഴുതിയതൊന്നും ഇഷ്ടപ്പെടാതിരുന്നിട്ടില്ല എന്നത് തന്നെ കാര്യം...

    ReplyDelete
  20. ആശംസകള്‍ നേരുന്നു ഇതൊരു ഹലാല്‍ ആയ കര്‍മ്മം ആണെങ്കില്‍

    ReplyDelete
  21. ഞങ്ങളുടെ നാട്ടില്‍ ഉണ്ടായ സംഭവമാണ്.

    ഒരു പാവപ്പെട്ട മനുഷ്യന്‍ ഒരു പണക്കാരനോട് അങ്ങാടിയില്‍ വെച്ച് പറഞ്ഞു - "ഇക്കാ.. എനിക്ക് ഇടാന്‍ ഒരു കുപ്പായമില്ല. നിങ്ങളുടെ പഴയ കുപ്പായം വല്ലതുമുണ്ടെങ്കില്‍ എനിക്ക് തരുമോ?"

    അതിനു അയാള്‍ പറഞ്ഞ മറുപടി - "തരാം പക്ഷെ റമളാനിലേ തരൂ. അതും അവസാനത്തെ പത്തില്‍ മാത്രം. പറ്റുമെങ്കില്‍ ഇരുപത്തേഴാം രാവിന്‍റെ അന്ന് വാ.."

    ഇന്ന് എല്ലാവരും ബിസിനസ്‌ മൈന്‍റെടാണ്. ഒരു സാധു മനുഷ്യനെ സഹായിക്കുക എന്നതിനേക്കാള്‍ റമളാനില്‍ പടച്ചവന്‍ അനുവദിക്കുന്ന നാല്പതിനായിരത്തിന്‍റെ special incentive കൈപ്പറ്റാനാണ് എല്ലാവര്‍ക്കും താല്പര്യം.

    വളരെ നല്ല ലേഖനം. അവതരണവും നന്നായിട്ടുണ്ട്. ആശംസകള്‍....

    ReplyDelete
  22. ഷബീര്‍, കമ്പ്യൂട്ടര്‍ കേടായതിനാല്‍ വായനയുണ്‌ടായിരുന്നില്ല... എന്തായാലും നല്ല രസമുള്ള വായന നല്‍കി, ആര്‍ എസ്‌ പിക്കാര്‍ നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞ്‌ കൊള്ളുന്നു... കുറെ ബ്ളോഗുകള്‍ വായിക്കാനുള്ളതിനാല്‍ കമെന്‌റ്‌ വലിച്ച്‌ നീട്ടുന്നില്ല... ആശംസകള്‍

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. നല്ല ഒരു സന്ദേശമുണ്ട് പോസ്റ്റില്‍...അത് റമദാന്‍ നോമ്പ് നോക്കുന്നവര്‍ക്ക് മാതമുള്ളതല്ല..എല്ലാ മത വിഭാഗളിലും പെട്ടവര്‍ക്കുള്ളത് കൂടിയാണ്..


    ഈ പുണ്യമാസത്തില്‍ എല്ലാ സഹോദരന്മാര്‍ക്കും ആശംസകള്‍ നേരുന്നു..

    ReplyDelete
  25. അസ്സലാമു അലൈകും വ രഹ്മതുല്ലാഹി വ ബരകതുഹു ..
    നര്‍മ്മം കലര്‍ത്തിയുള്ള ഈ എഴുത്ത് വളരെ നന്നായിരിക്കുന്നു.. 'അഭിനന്ദനങ്ങള്‍' പക്ഷേ... റമദാന്‍ എന്നത് കേവലം ഒരു ആചാരം അല്ല മറിച്ച് ഞാനും നിങ്ങളുമടക്കം സത്യവിശ്വാസികളായ ഒരു സമൂഹത്തിന്റെ വിശ്വാസമാണ്..
    'പല ആരാധനാ കര്‍മ്മങ്ങളും കേവലം “പരിഹാസമാക്കി” മാറ്റിയവരായ ഞാനടക്കമടങ്ങുന്ന സമൂഹമാണതിന് ഉത്തരവാദികള്‍.""' എന്നുള്ള വാദം പടന്നകാരന്‍ തന്നെ ഉന്നയിക്കുമ്പോള്‍.. ഈ വായനക്കാരിക്ക് പറയാനുള്ളത്‌ പടന്നക്കാരന്റെ തൂലിക ഇനിയും ആരാധന കര്‍മ്മങ്ങളെ പരിഹാസമാക്കി മാറ്റരുത് എന്ന് മാത്രമാണ്.....

    ReplyDelete
  26. ഇങ്ങള് പറയേണ്ടത് പറഞ്ഞു.. പിന്നെ അയ്ഷ പറഞ്ഞപോലെ ആരാധന കര്മങ്ങളെ പരിഹാസമാക്കി മാറ്റി എന്ന് തോന്നുന്നില്ല...

    ReplyDelete
  27. നമ്മളെന്നും ആർ - എസ് - പി ... ഹഹ .....
    നന്നായി .. മൂർച്ചയുണ്ട്‌ ...
    പക്ഷെ ന്ത് കാര്യം ? അല്ലെ ?

    ReplyDelete