എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Saturday, June 30, 2012

പര്‍ദ്ദക്കുള്ളിലെ ഉമ്മച്ചി പെണ്ണും,പുറത്തുള്ള ബുജികളും

തട്ടത്തിന്‍ മറയത്തിലെ ആ ഉമ്മച്ചിയും,നായരുമല്ല തലക്കെട്ടിലെ ഉമ്മച്ചിയും ബുജിയും!!.
കറുത്തിരുണ്ട തുണിമേലാകെ മൂടിപ്പുതച്ച് ബുര്‍ഖ , അബായ,ഹിജാബ് ,നിഖാബ് എന്നീ പേരുകളിലറിയപ്പെടുന്ന വസ്ത്രം ധരിച്ച പാവം ഉമ്മച്ചി പെണ്ണുങ്ങളാണു തലക്കെട്ടിലെ ഉമ്മച്ചി!!
പാവം ആ ഉമ്മച്ചിപെണ്ണുങ്ങള്‍ ശ്വാസം മുട്ടി വിയര്‍ത്തൊലിച്ച് പര്‍ദ്ദക്കുള്ളില്‍ അടിമയെ പോലെ ആശ നശിച്ചവളായി കഴിയുന്നു എന്ന് ചാനല്‍ സ്റ്റേജിലും,സോഷ്യല്‍ പേജിലും എഴുതിയും പാടിയും മുതലക്കണ്ണീരൊഴുക്കുന്നവരാണു ബുജികള്‍!!

നാല്കെട്ട് ,ത്വലാഖ് എന്നീ വിഷയങ്ങള്‍ വട്ടത്തിലിരുന്ന് താളം കൊട്ടി കുളം തോണ്ടിയത് പോലെ ബുജികളുടെ ആഗോള ചിഹ്നമായ ഊശാന്‍ താടി തടവിയും,ചുരുണ്ട മുടിയുള്ള തലകുലുക്കിയും ബുജികള്‍ അന്നും ഇന്നും ചര്‍ച്ചിച്ച് പെരുവഴിക്കാക്കിയ പര്‍ദ്ദയെ  ഒരു വഴിക്കാക്കാന്‍ ഞാനും ശ്രമിക്കട്ടെ. 

ഈ ആധുനിക യുഗത്തിലും പര്‍ദ്ദയും പൊക്കിപിടിച്ച്  ഇവനേത് കോത്തായത്തുകാരനാടാ എന്ന് വല്ലവനും നെറ്റി ചുളിച്ച്,അണ്ണാക്കിനു പല്ലു മുട്ടിച്ച് ചോദിച്ചിട്ട് കാര്യമില്ല .
നടിയുടെ പേറ്റ്കാലവും,ഉരിഞ്ഞിട്ട കോലവും സെന്‍സേഷനാകുന്ന ഈ കാലത്ത് അവരെ പോലെ കാണിക്കാന്‍ എനിക്ക് പറ്റാത്ത അസൂയയില്‍ മനം നൊന്ത് എഴുതി പ്രതികാരം ചെയ്യുന്നു (കഴുത കാമം കരഞു തീര്‍ക്കുന്ന പോലെ എന്നര്‍ഥമില്ലാട്ടോ).

പര്‍ദ്ദ അടിച്ചമര്‍ത്തലിന്റെ ,ക്രൂരതയുടെ പര്യായമായിട്ടാണു ആധുനിക സമൂഹം കാണുന്നത്,കേള്‍ക്കുന്നത്.“ഉടുത്താല്‍ ആദിവാസി ഉരിഞാല്‍  പുലയാടി” എന്ന് ഏതോ മഹാന്‍ പണ്ട് പറഞത് പര്‍ദ്ദയിലും സംഭവിച്ചു കൊണ്ടിരിക്കുന്നു.പര്‍ദ്ദയെ പല്ലും നഖവും കൂര്‍പ്പിച്ചെതിര്‍ക്കുന്ന ബുജികളും അവരുടെ സ്തുതി പാടകരും  “മാന്യമായ വസ്ത്രം സ്ത്രീകള്‍ ” ധരിക്കണമെന്ന് പുട്ടിനു തേങ്ങയിടുന്നത് പോലെ പറയുമ്പോള്‍ ആ മാന്യമായ വസ്ത്രമേതാണെന്ന് എവിടേയും പറയുന്നത് കേട്ടിട്ടില്ല.പട്ടണങ്ങളിലെ ഒട്ടുമിക്ക സായിപ്പിന്റെ ഭാഷ പഠിപ്പിക്കുന്ന സ്കൂളുകളിലും അവിടത്തെ ടീച്ചര്‍മാര്‍  എട്ടും പൊട്ടും തിരിയാത്ത കുട്ടികളെന്നു നമ്മള്‍ പറയുന്ന എന്നാല്‍  എല്ലാ ഉരിഞകാഴചകളും കണ്ടും കേട്ടുമറിഞ കുട്ടികളുടെ മുമ്പില്‍ സാരി പോലുള്ള വസ്ത്രത്തിന്റെ മുകളില്‍ ഒരു കോട്ടുമിട്ടാണ് “എ ബി സി ഡിയും ,ജനഗണമനയും”  പഠിപ്പിക്കുന്നത്.   ശരീരത്തിന്റെ മുഴുത്ത ഭാഗങ്ങള്‍ കോട്ടിലാക്കി അവരെ അങ്ങനെ  ക്ലാസെടുപ്പിക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരിക്കും? 


ഹിജാബ് എന്നാല്‍ മറക്കുക,പര്‍ദ്ദ എന്നാല്‍ മറ എന്നൊക്കെയാണര്‍ഥം.പര്‍ദ്ദ,ഹിജാബ് കൊണ്ടര്‍ഥമാക്കുന്നത് ഒതുക്കം,വിനയം,സ്വഭാവശുദ്ധി,സന്മാര്‍ഗം എന്നീ വിശാലമായ അര്‍ഥങ്ങളാണ്.  ഇന്നുള്ള അനേകം മതസംഹിതകളില്‍ സ്ത്രീകളുടെ വസ്ത്ര ധാരണയെ പറ്റി വിശാലമായി പ്രതിപാദിക്കുന്നു. ഖുറാനിലും ബൈബിളീലും മാത്രമാണു .ജീസസില്‍ വിശ്വസിക്കുന്ന നസ്രാണികള്‍ക്ക് വ്യക്തമായ ഒരു ഡ്രസ്സിഗ് കോഡ് ഉണ്ടായിട്ടും പക്ഷെ കര്‍ത്താവിന്റെ മണവാട്ടിമാരായ കന്യാ സ്ത്രീകള്‍ക്ക് മാത്രം തീറെഴുതികൊടുത്തവരാണവര്‍. പര്‍ദ്ദപോലെ അല്ല ഹിജാബടക്കമുള്ള പര്‍ദ്ദതന്നെയുണ്ട് .ആ വസ്ത്രം മതത്തിലെ ഒരു വിഭാഗത്തിന്റെ ,മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്നു പാശ്ചാത്യ രാജ്യത്തെ കുഴലൂത്ത് ബുജികള്‍ പറയാറില്ല പ്രചരിപ്പിക്കാറില്ല. ഭാരതത്തിലെ ഹൈന്ദവ പുരാണത്തില്‍ അത്തരം ഒരു പരാമര്‍ശമേയില്ലെന്നാണെന്റെയറിവ്. നൂല്‍ ബന്ധം പോലുമില്ലാത്ത ദേവീ വിഗ്രഹങ്ങള്‍ക്കും,ചിത്രങ്ങള്‍ക്കും ബ്ലൌസും സാരിയുമുടിപ്പിച്ചത് പ്രശസ്ത ചിത്രകാരനായ രവിവര്‍മ്മ.

പര്‍ദ്ദധരിച്ച് പൊതു സമൂഹത്തിലിറങ്ങുന്നവരുടെ അഭിപ്രായം മാനിക്കാതെ കുരുടന്‍ ആനയെ കണ്ടപോലെ പര്‍ദ്ദയെ വിവരിച്ച് പെരുവഴിയിലാക്കുമ്പോള്‍ സഹതാപം മാത്രമേ തോന്നുന്നുള്ളൂ കുരുട ബുജികളേ.(കാണാത്ത നാടകത്തിനു റിവ്യൂ എഴുതുന്ന തരം താണ പണിയിലാണു അത്തരം ബുജികള്‍)
പര്‍ദ്ദ ഒരു സ്ത്രീ തിരഞെടുക്കണമെങ്കില്‍ അതിനകത്ത് അവള്‍ കണ്ടെത്തുന്ന സ്വാതന്ത്ര്യം       ഒന്നുകൊണ്ട് മാത്രമായിരിക്കും.ഒരു കാര്യം അടിച്ചേല്‍പ്പിച്ചാല്‍ എത്രത്തോളം അതിനെ സമൂ‍ഹം പിന്തുടരും?   തെരുവുകളില്‍ കുടിച്ചും,കൂത്താടിയും ,മുത്തിയും മറ്റും തിമിര്‍ത്ത് ജീവിക്കുന്ന പാശ്ചാത്യ ലോകം പര്‍ദ്ദക്കു പിറകെ? അടിച്ചമര്‍ത്തലിന്റെ ,അടിമത്വത്തിന്റെ ചിഹ്നം പൊതു സമൂഹം തിരഞെടുക്കുന്നതിലെ ഗുട്ടന്‍സെന്താണ്? ചുറ്റിലുമുള്ള കാമ കണ്ണുകളില്‍ നിന്നും ശരീരത്തെ രക്ഷിക്കാന്‍ പറ്റുന്നു എന്നുള്ള സ്വാതന്ത്ര്യം മാത്രമാണ്.
സ്ത്രീകളെ പര്‍ദ്ദയണിച്ച് പുരുഷനോട് സകലപെണ്ണിന്റെ അടിമുതല്‍ മുടിവരെ കണ്ണ് കൊണ്ട് സ്ക്യാന്‍ ചെയ്ത് നടക്കാന്‍ പറഞതായി ഖുറാനില്‍ കാണുന്നില്ല.എത്ര ശക്തമായ ഭാഷയില്‍ സ്ത്രീകളോട് ശരീരം മറച്ച് നടക്കണമെന്ന് പറഞിട്ടുണ്ടോ അത്ര ശക്തമായി തന്നെ തന്നെ പുരുഷനോടും അവന്റെ ദൃഷ്ടി താഴ്ത്തി നടക്കട്ടെ എന്നും പറഞിട്ടുണ്ട്.

(“നീ സത്യവിശ്വാസികളോട്‌, അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച്‌ സൂക്ഷ്‌മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴികെ മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ കുപ്പായമാറുകള്‍ക്കു മീതെ ശിരോവസ്‌ത്രങ്ങള്‍ അവര്‍ താഴ്‌ത്തിയിട്ടുകൊള്ളട്ടെ.'' (വി.ഖു. 24:30,31).


പര്‍ദ്ദ ഒരു കാലഘട്ടത്തിന്റെ അല്ലെങ്കില്‍ ഒരു നാടിന്റെ ഭാഗമായിട്ടാണ് ബുജികള്‍ പരിചയപ്പെടുത്താറുള്ളത്.ഒരു പെണ്ണിനെ നാലാള്‍ കൂടി “വയറ്റിലക്കിയാല്‍” അതേ ബുജികള്‍ പുറപ്പെടുവിക്കുന്ന പ്രസ്താവന ചിരിപ്പിക്കുന്നതാണ്.“മാന്യമായി വസ്ത്രം ധരിക്കാത്തതില്‍ പറ്റുന്ന വീഴ്ചകള്‍”!! വീഴ്ചകളെ അവര്‍ ആഘോഷമാക്കി കാലം കഴിക്കട്ടെ.

ഇന്നു കാലം മാറി പര്‍ദ്ദ ധരിച്ച് നടക്കുന്ന ഉമ്മച്ചി പെണ്ണിനെ കാണാന്‍ ചേലു കൂടുതല്‍ എന്നുവരെ കമന്റുകള്‍ പാസായി . പര്‍ദ്ദക്ക് “മറക്കുന്ന“ എന്നര്‍ഥം മാറ്റി “തുറക്കുന്ന“ എന്നാക്കി മാറ്റേണ്ട കാലം അതിക്രമിച്ചു. കാലത്തിനനുസരിച്ച് പര്‍ദ്ദക്കും രൂപമാറ്റം വന്നിട്ടുണ്ട് പക്ഷെ അതിനെ ആഭാസമാക്കുന്ന രീതിയില്‍ രൂപാന്തരപ്പെടുത്തിയ കാലത്തിലൂടെയാണു ഇന്നത്തെ ഉമ്മച്ചി സമൂഹം പോകുന്നത്. ഇറാനി പര്‍ദ്ദ,ടൈറ്റ് ഫിറ്റ് പര്‍ദ്ദ,തുര്‍ക്കി പര്‍ദ്ദ എന്തിനേറെ സിനിമാപ്പേരുവരെ വെച്ചു പര്‍ദ്ദയിറങ്ങി!! അകത്തുള്ള  മുഴുത്ത അവയവങ്ങള്‍ കൂടുതല്‍ മുഴപ്പിച്ച് പര്‍ദ്ദ എന്ന മാന്യമായ വസ്ത്രത്തെ വ്യഭിചാരത്തിന്റെ അടയാളമാക്കി മാറ്റി. വേറൊരു വിഭാഗം നിഖാബ് പോലുള്ള മുഖം മുഴുവനായും മറക്കുന്ന പര്‍ദ്ദ ധരിച്ച് സമൂഹത്തെ തന്നെ വെല്ലുവിളിക്കുന്ന കുത്സിത ശ്രമങ്ങളില്‍ ഏര്‍പ്പുടുന്നുണ്ടെന്നത് പരമ സത്യം തന്നെ.എന്നു കരുതി കള്ളു കുടിയന്മാരൊക്കെ കള്ള് ഗ്ലാസിലാണ് കുടിക്കുന്നത് അതുകൊണ്ട് ഗ്ലാസൊക്കെ ഭഹിഷ്കരിക്കണം,ഗ്ലാസിനെതിരെ തെരുവില്‍ സമരം ചെയ്യണം,ഗ്ലാസുപയോഗിക്കുന്നവര്‍ക്ക് പിഴ കൊടുക്കണം എന്നു പറയുന്ന പോലെയാകും.

സ്ത്രീകളുടെ മാദകമായ വസ്ത്രധാരണവും ഛേഷഠകളും നിമിത്തം മതിമറന്ന് താല്‍ക്കാലികമായ ഒരു ഉന്മാദ അവ്സഥയിലാണ് പുരുഷന്‍ ബലാല്‍സംഗം നടത്തുന്നതെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.പുരുഷനെ ഉത്തേജിപ്പിക്കുമാറ് വസ്ത്രം ധരിച്ച ഓരോ സ്ത്രീയും ബലാല്‍ സം ഘം അര്‍ഹിക്കുന്നുവെന്ന്  ഇന്ത്യയില്‍ക് സുപ്രിം കോടതി കുറേ മുമ്പ് പരസ്യമായി പ്രസ്താവുക്കുകയായി(എന്‍ വി കൃഷണവാരിയര്‍ :കുമാരി വാരിക 11-3-1983)

1994-ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്ന ബലാല്‍ സംഗക്കേസുകളില്‍ 193-ഉം 1995-ല്‍ 266-ഉം 19996-ല്‍ 339 ഉമായിരുന്നുവെങ്കില്‍ 1997-ല്‍ അത് 588 ആയി ഉയര്‍ന്നു.98 ഒക്ടോബര്‍ മാസമായപ്പോഴേക്കും 461 ബലാല്‍സംഗ ക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മതൃഭൂമി ആഴ്ചപതിപ്പ് 24.1.1999.

“വ്യഭിചാരം ചെയ്യരുത് എന്ന കല്പന നിങ്ങള്‍ കേട്ടിട്ടില്ലേ.എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു:കാമാര്‍ഥിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളെ തന്റെ മനസ്സില്‍ വ്യഭിചരിച്ചുകഴിഞ്ഞു”-മത്തായി 5:27,28
"എന്നാല്‍ സ്വന്തം ശിരസ്സ് മൂടാതെ പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന സ്ത്രീ തന്റെ ശിരസ്സിനെ അപമാനിക്കുന്നു.അവളുടെ തല മുണ്ഡനം ചെയ്യുന്നതിനു തുല്യമാണ്.തലമൂടാത്ത സ്ത്രീ തന്റെ മുടിമുറിക്കണം.മുടിമുറിക്കുന്നതും മുണ്ഡനം ചെയ്യുന്നതും അപമാനകരമാണ് എന്നു കരുതുന്നവര്‍ ശിരോവസ്ത്രം ധരിക്കട്ടെ” 1 കൊരി 11:5-7

പക്ഷെ ഇന്നു സ്ത്രീകള്‍ കേവലം ചരക്കുകള്‍ മാത്രമാണ് ,ഉരിഞാടി ഇക്കിളിപ്പെടുത്തി വികാരം വിറ്റ് വിവേകമില്ലാതെ ജീവിക്കുന്നവളായി അവളെ മാറ്റിയതാര്?സെക്രട്ടറി മുതല്‍ ,ഐയര്‍ ഹോസ്റ്റസ് വരെയുള്ള വരുടെ മുഴച്ചവയവങ്ങള്‍ വിറ്റ് കീശയില്‍ കാശാക്കുന്നവര്‍ ജയിച്ചു ..
അവള്‍ പരാചയപ്പെട്ടു...സമൂഹം അവളെ പരാചയപ്പെടുത്തി...!!

ഒരു ചൊറിച്ചില്‍ ജീവിയുടെ സോഷ്യല്‍ വിനോദം 

Tuesday, June 12, 2012

സംയോജിത സ്വയംഭോഗക്കാരും കുറേ പിരാന്തന്‍ ചിന്തകളും

ഇമ്മാതിരി ഒരു തലക്കെട്ടിന്  പ്രേരിപ്പിച്ചത്  വേറൊരു  പിരാന്തന്‍  ചിന്താഗതിയാണ്.
നല്ല ആരോഗ്യപരമായ തുറന്ന ചര്‍ച്ചകള്‍ നടക്കുന്ന അതിവിശാലമായ ഒരിടമാണ് സൂക്കര്‍ ബര്‍ഗ് എന്ന നട്ടെല്ലും  ആണത്വവുമുള്ള  നിരീശ്വരവാദിയായ  ഇരുപത്താറുകാരന്‍ ലോകത്തിനു സമ്മാനിച്ച ഫൈസ്  ബുക്കെന്ന  തുറന്ന ലോകം .
 ഗ്രൂപ്പുകള്‍ക്ക്  പഞ്ഞമില്ല ,ഗ്രൂപ്പുകളും അതില്‍  തന്നെ പലജാതി മതക്കാരുടെ ഗ്രൂപ്പില്‍ ഗ്രൂപ്പുമായി ഫൈസ്  ബുക്ക്‌ ജൈത്യയാത്ര  തുടരുന്നു കൂടെ കുറേ "സംയോജിത  സ്വയംഭോഗക്കാരും"!!
"ഫൈക്കുകളുടെ പിരിശം"  മൂത്ത്  ഫൈസ് ബുക്കിനോടും  ഗ്രൂപ്പിനോടും മൊഴിചൊല്ലി വനവാസത്തിനു പോയവരും  ഒട്ടും  കുറവല്ല ഈ തുറന്ന ലോകത്ത് .

കേരളത്തില്‍ പലതരം  ഞരമ്പ്  രോഗമുള്ളതായി ലോകാരാഗ്യ  സംഘടനാ  വാക്താക്കള്‍ ആകാശ വാണി പട്ടാമ്പിയില്‍  കഴിഞ്ഞയായ്ച്ച പറഞ്ഞതായി ഫ്ലാഷ്  ന്യൂസുണ്ടായത്  ആരോ ചര്‍ച്ചിക്കുന്നുണ്ടായിരുന്നു .അത്തരം  ഞരമ്പ്‌  രോഗികള്‍  കൂട്ടത്തോടെ  ഫൈസ്  ബുക്കില്‍ അഭയം പ്രാപിച്ചതായും  വാര്‍ത്തയുണ്ട് (ഇത് "മറ്റേ"ഞരമ്പ്  രോഗമല്ല  ഇതൊരു മുന്തിയ രോഗമാണ് ചിന്താഗതിക്കാരില്‍ ചിലര്‍ക്ക്  പിടിക്കുന്ന മുന്തിയ  ഞരമ്പ് രോഗം.ഈ രോഗം വന്നാല്‍ പൂത്ത് ചാവും അല്ലെങ്കില്‍ പൂക്കാതെ ചാവും എന്നും ആകാശവാണി ക്കാരോട് പറഞ്ഞതായി അറിയുന്നു )

മത  വിശ്വാസം ചിലര്‍ക്ക് ഉത്തേജകമാണ് ചിലര്‍ക്ക് ഭ്രാന്താണ് ചിലര്‍ക്ക്  രണ്ടും കലര്‍ന്ന വേറെന്തോ.....എന്താപ്പാ  പറയുക?? ആ.... അതന്നെ!! അത്  പോലെ തന്നെ നിരീശ്വര വാദവും  ചിലര്‍ക്ക് മുകളില്‍ പറഞ്ഞത് പോലെ  തന്നെ.ഒരു  ഈശ്വര വിശ്വാസിക്ക് ഭക്തി  മൂത്താല്‍ മത ഭ്രാന്താകും എന്നാ പൊതുവേയുള്ള ചൊല്ല്.ഒരു നിരീശ്വരവാദിക്ക്  നിര്‍മതവാദം  തലക്കു പിടിച്ചാല്‍   എന്താകും ? അത് കാണണമെങ്കില്‍ കുറേ "ചിന്തിക്കുന്ന സാറന്മാര്‍" മൊയലാളിയായ ഗ്രൂപ്പിന്റെ  വരാന്ത വരെ തലയില്‍ തോര്‍ത്തിട്ട്  പോയാല്‍ മതി . അവന്മാരൊക്കെ  തലക്കെട്ടില്‍ പറഞ്ഞ പരിപാടി  ചെയ്യുകയാണോ എന്ന് തോന്നിപോകും !!

പിരാന്തന്‍ ചിന്താഗതി ,അമ്മൂമന്റെ  ചിന്താഗതി,ചിന്താഗതിയുടെ ചന്തിക്ക് തീപിടിച്ചു,  എന്ന സ്റ്റൈലില്‍  പേരും നല്‍കി   ഗ്രൂപ്പുണ്ടാക്കി താടിക്ക് കയ്യും കുത്തിയിരിക്കുന്ന ഫോട്ടോയും കൊടുത്ത് സകല ഞരമ്പ്  രോഗികളേയും  സര്‍ക്കാര്‍  ആശുപത്രിയില്‍  കിടത്തിയപോലെ  ഇരുപത്തിനാലു  മണിക്കൂറും കിടത്തി ,അവിടുന്നും ഇവിടുന്നും അരവരിയും അരച്ചിത്രവും ഗ്രൂപ്പിലേക്ക് കോപ്പി പേസ്റ്റി  മുഹമ്മദിനേയും, കൃഷ്ണനേയും .കൃസ്തുവിനെയും പിന്നെ സാക്ഷാല്‍ ദൈവം  തമ്പുരാനെയും ഭരണിപ്പാട്ട്  പരസ്പരം  പാടി,പാടിച്ച്   "തലക്കെട്ട്"  പോലെ അര്‍മാദിക്കുകയാണ്

ഭാരതത്തില്‍   എല്ലാ  പൌരനും  അവനിക്കിഷ്ടമുള്ള  മതവും ,നിര്‍മതവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട് . ഒന്നും അടിച്ചേല്‍പ്പിക്കാന്‍ പാടില്ല .ലോകത്ത് ഇന്നേവരെ നടന്നിട്ടുള്ള  സകല യുദ്ധത്തിനും  കാരണം മതമാണെന്ന ചിന്ത ചര്‍ച്ചിക്കുന്ന  ഗ്രൂപ്പിലെ ഫൈക്കുകള്‍  ചരിത്രം പഠിച്ച ആശാന്‍  മാര്‍   വെളിക്കിരുന്ന  സ്ഥലത്ത്  പോയി  ഒരു പത്തുമിനുട്ടിരുന്ന്‍   ബീഡിക്ക്  തീകൊടുത്ത്  ചന്തിക്കുള്ള  കിഡ്നി  കൊണ്ടെങ്കിലും  ചിന്തിക്കുന്നത്  നന്നായിരിക്കും .

ഈശ്വര വിശ്വാസം  ഒരു കലയാണ്  നിരീശ്വര  വിശ്വാസവും അത് പോലെ തന്നെ .ഈശ്വര  വിശ്വാസികളായ  ഒരു പാട്  പണ്ഡിതന്മാര്‍  എല്ലാ മതത്തിലും ഉദയം ചെയ്തിട്ടുണ്ട് അത് പോലെ തന്നെ നിരീശ്വര നിര്‍മത വാദികളും .അവരെല്ലാം  ലോകത്തിനു  മുന്നില്‍ വെച്ചത് മാനുഷികവും സാംസ്കാരികവുമായ വളര്‍ച്ചയും ഉന്നതിയുമാണ്.
അവരുടെ  പിന്‍ തലമുറക്കാരായ അഭിനവ ഡാര്‍വിനിസ്റ്റുകള്‍ ഫൈസ്  ബുക്കില്‍ ചെയ്യുന്നത് സംയോജിത സ്വയം  ഭോഗം  മാത്രം!!

നെട്ടെല്ല്  വളയാത്തവര്‍ മുഖത്ത് നോക്കി  കാര്യങ്ങള്‍   പറയും അല്ലാത്തവര്‍  ഊരും പേരും മുഖവും കൊടുക്കാതെ ഞാന്‍  പിടിച്ച  മുച്ചന്‍  കുരങ്ങിനു മൂന്ന്  കൊമ്പ്  എന്നപോലെയാ സംഗതി .കുരങ്ങില്‍  നിന്നുമാണ്  നമ്മള്‍  ചിന്താഗതിക്കാര്‍  ഉണ്ടായതെന്നു  ആ മര്‍ക്കട  മുഷ്ടിയും ,പിന്നെ വളഞ്ഞ  നട്ടെല്ല് കാണുമ്പോള്‍  അറിയാതെ നമ്മളും വിശ്വസിച്ചു  പോകുന്നു" വിശ്വാസം  അതല്ലേ എല്ലാം" ..
നൂറുക്കണക്കിനു നെട്ടെല്ലുള്ള  നിരീശ്വരവാദികള്‍  ഒരു മര്‍ക്കട  മുഷ്ടിയുമില്ലാതെ മാന്യ മായ ഭാഷയില്‍ ചര്‍ച്ചിക്കുന്നുണ്ട്.നട്ടെല്ലില്ലാത്ത  മര്‍ക്കട  മുഷ്ടിക്കാരോട്  പറയാനുള്ളത്  ബൈജു  ഹൈ വോള്‍ട്ടേജ്  ഭൂലോകത്തിനു   പരിചയപ്പെടുത്തിയ ഈ ചിഹ്നം  മാത്രാമാണ് -
"പോടാ ~ ~ ~ ~ ~!!

ഗ്രൂപ്പിലെ  സാര്‍  മൊയലാളിമാര്‍ക്ക് സംയോജിത  സ്വയംഭോഗം  അത്ര പെരുത്ത്  ഇഷ്ടമില്ലെങ്കില്‍  നട്ടെ ല്ലില്ലാത്ത വന്മാരയൊക്കെ ചെവിക്ക്‌ പിടിച്ച്  പുറത്തിട്ട് നല്ല ആരോഗ്യപരമായ  ചര്‍ച്ചികലുകള്‍ക്ക് അവസരം കൊടുക്കുക ദൈവ  വിശ്വാസവും  നിരീശ്വര  "വിശ്വാസവും"  അങ്ങനെ  വളരട്ടെ .

ദയവു ചെയ്ത്  അമ്മാതിരി ചന്തിക്ക്  തീപിടിപ്പിക്കുന്ന കമന്റ്  കൊണ്ട് എന്നെയാരും മാമുണ്ണിക്കരുത് .Wednesday, June 6, 2012

ദയവു ചെയ്ത് ആരും തൂറരുത്!!

പച്ചമലയാളത്തില്‍ തീട്ടം എന്നും പഠിച്ചവന്റെ മലയാളത്തില്‍ മലമെന്നും, സാഹിത്യ ബുജികളുടെ ഭാഷയില്‍ കാഷ്ടമെന്നും,വിസര്‍ജ്ജ്യമെന്നും ,പല നാട്ടിലായി അപ്പിയെന്നും നാടന്‍ ഭാഷയില്‍ ഇച്ചിച്ചി എന്നും കോപിഷ്ടരായ സുരേഷ് ഗോപിയെ പോലുള്ളവര്‍ ഷിറ്റെന്നും, പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ അവന്‍ തന്നെയാണ് തലക്കെട്ടില്‍!!
എനിയും വല്ല പേരുകളുണ്ടെങ്കില്‍ അറിയിക്കുക യാതൊരു മടിയുമില്ലാതെ ചേര്‍ക്കുന്നതാണ്.

"തൂറാത്തവന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ടാറാട്ട്"
"ചേയിക്കുന്ന കുഞ്ഞിന്റെ തീട്ടം കണ്ടാലറിയാം"
"തീട്ടം കണ്ടാലറിയാം ഊരിലെ പഞം"
“അപ്പിയിട്ടവന്റെ മൂഡ് പപ്പടം പോലെയായി “
ഇങ്ങനെയുള്ള അര്‍ത്ഥവത്തായ കാര്യങ്ങള്‍ മറയില്ലാതെ ഏതോ മാഹാന്‍ പറഞതാണ് എനിക്ക് പ്രചോദനം.

തൂറലും ,തൂറിയാല്‍ കഴുകലും നമ്മളിന്ത്യാക്കാര്‍ക്ക് ഒരു സംസ്കാരത്തിന്റെ ഭാഗമാണ് .പത്തിരുപത് ലിറ്റര്‍ വെള്ളമില്ലാതെ തൂറാന്‍ ഇന്ത്യാക്കാ‍ര്‍ക്ക് പ്രത്യേകിച്ച് മല്ലൂസിനു പറ്റുമോ എന്നു തോന്നുന്നില്ല.  അപ്പിയിട്ടാല്‍ ചന്തിക്ക് ഒരു പേപ്പര്‍കൊണ്ട് തുടക്കുന്നവന്മാര്‍ കയറുന്ന കക്കൂസില്‍ ദിവസവും കയറേണ്ട ഗതികേട് വന്നവനാണ് ഞാന്‍(ഇന്നും ആ ഗതികേടില്‍ തന്നെ).

മുംബൈ പോലുള്ള സിറ്റിയില്‍ തൂറല്‍ എന്ന കര്‍മ്മം ഒരുത്സവം പോലെയാണ്.മുംബൈ മലയാളിസിനോട് ചോദിച്ച് പഠിക്കുക.അവരെങ്ങെനെ ആഘോഷിക്കുന്നുവെന്ന്.   തൂറാന്‍ മുട്ടിയാല്‍ പബ്ലിക്ക് കക്കൂസ് വരെ ഒരു മഗ്ഗ് വെള്ളവും കൊണ്ട് വാണം വിട്ട വേഗതയില്‍ ആള്‍ക്കാര്‍ പോകുന്നത് ഞാന്‍ ആസ്വദിച്ചു കാണാറുണ്ട്.അവര്‍ ആ മഗ്ഗിലെ ഒരു ഒന്നൊന്നര ലിറ്റെര്‍ വെള്ളം കൊണ്ട് ചന്തിയും കഴുകി ബാക്കി വെള്ളത്തില്‍ കാലും മുഖവും കഴുകുമ്പോള്‍ അവരുടെ ആ മുഖത്തെ തിളക്കം ഒന്നു കാണേണ്ടത് തന്നെ.!!എന്ത സുഖമാണീ കാറ്റ് എന്ന പാട്ട് പാടുന്ന ഒരു ഫീലിങ്ങ്സ്.!!ഇനി കാര്യത്തിലേക്ക്.

“പ്രൌഡ് റ്റു ബി ഇന്ത്യന്‍“ !!!എന്ന് നാഴികക്ക് നാല്പതു വട്ടം കേള്‍ക്കുന്നതും പറയുന്നതുമായ നല്ല സുഖമുള്ള വാചകം!! ഈ ചിത്രം കണ്ട് ആര്‍കെങ്കിലും അങ്ങനെ പറയാന്‍ പറ്റുമോ??
കോട്ടും സ്യൂട്ടും പിന്നൊരു ടൈയും ധരിച്ച് വന്ന് കറങ്ങുന്ന കസേരയിലിരുന്നു  ഉറച്ച ശബ്ദത്തില്‍  നമ്മളെ അമിതാബച്ചന്‍ സുരേഷ് ഗോപി  മുതലായ മുതലുകള്‍ കോന്‍ ബനായേഗാ കോടിപതി പോലെത്തെ തത്തരികിട  ക്വിസ് എന്ന ഉഡായിപ്പ് പരിപാടിയില്‍ അഭിമാനത്തോടെ ചോദിക്കുന്ന ചോദ്യമുണ്ട് ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമേത്? ലോകത്തില്‍ ഏറ്റവും കൂടുതലാള്‍ക്കാര്‍ ജോലിചെയ്യുന്ന പൊതു മേഖലാ സ്ഥാപനമേത്? ഇന്ത്യമുഴുവനും തൂറി പെരക്കി നടക്കുന്നതാണോ ഇത്രവലിയ കാര്യം? ഇത്രയെല്ലാം ജനങ്ങള്‍ തൂറിയാല്‍ അത് വാരാന്‍ അപ്പോള്‍ അത്ര തന്നെ ജോലിക്കരും വേണ്ടേ?
ഒരു തുളയും ചന്തികഴുകാന്‍ പറ്റാത്ത തരത്തിലൊരു പൈപ്പും!! അതില്‍ തന്നെ എല്ലാം.
തീട്ടം വിതറി നാട് നാറ്റി രോഗം പടര്‍ത്തുന്ന ഈ നാറിയ പരിപാടി അവസാനിക്കോ? ലാഭം കൊയ്ത് ലാലുജി ഒരു രൂപ കുറേകാലം തിരിച്ച് തന്നു ലാലൂജി മാന്യമായി തൂറിക്കാന്‍ ഒരവസരമുണ്ടാക്കിയില്ല.പക്ഷെ അദ്ദേഹത്തിന്റെ കന്നുകാലികള്‍ മാന്യമായിട്ടാണ് തൂറാറുള്ളത്. ദിവസം രണ്ട് നേരം കുളിക്കുന്ന അഹമ്മദ് സാഹിബും,രാജന്‍ സാറും  ഈ നാട് നാറ്റുന്ന വകുപ്പില്‍ കുറേ കാലം നാറാതിരുന്നതല്ലെ? ഒന്നുല്ലെങ്കില്‍ അവര്‍ക്കൊക്കെ വല്ല നല്ല ഉപദേശവും കൊടുത്ത് ഈ തൂറല്‍ പരിപാടി നിര്‍ത്തിച്ചൂടായിരുന്നോ? എനിയിപ്പം ആരു നിര്‍ത്തിക്കാന്‍ എല്ലാം ഒരു മഗ്ഗില്‍ കാര്യം കാണുന്നവരാ തലപ്പത്ത്.

ഇനി ആ തുളയില്‍ തൂറില്ലെന്ന് ഓരോ പൌരനും ഈ നാറിയ വകുപ്പിനെ അറിയിക്കണം വല്ലവര്‍ക്കും തൂറാന്‍ മുട്ടിയാല്‍  പാര്‍സലാക്കി റയില്‍വേ മന്ത്രിക്കും  പ്രധാനമന്ത്രിക്കും അയച്ച് കൊടുക്കണം.

നമ്മളൊക്കെ എന്തോ പുണ്യം ചെയ്തവരാ വിമാനത്തില്‍ വായു കേറാത്തത് കൊണ്ട് മാത്രമാ രക്ഷപ്പെട്ട് പോകുന്നത് അല്ലെങ്കില്‍ എയര്‍ ഇന്ത്യയും മറ്റും തലയില്‍ തൂറി പെരക്കി ആകെ നാറ്റിച്ചേനെ!!

മാന്യമായി എങ്ങെനെ നാട്ടുകാരെ തൂറ്റിക്കാം എന്നത് സര്‍ക്കാരിന്റെയും കൂടി ഉത്തരവാദിത്തമാണ്.മാന്യമായി തൂറ്റിച്ചില്ലെങ്കില്‍ നമ്മള്‍ നാറ്റിക്കും.!!!

പണ്ടത്തെ ഒരു പാട്ടുണ്ട്അതിങ്ങനെ,
കൂ കൂ തീവണ്ടി കൂകിപ്പായും തീവണ്ടി... അത് മാറ്റി എനി മുതല്‍ തൂ തൂ തൂറിവണ്ടി തൂറിപ്പായും തൂറിവണ്ടി... എന്നാക്കണം.

കടപ്പാട്:നംഷീദ് റഹ്മാന്‍ & മലബാരീസ് ഗ്രൂപ്പ്Tuesday, June 5, 2012

“അബ്ദു റബ്ബും നിലവിളക്കും പിന്നെ ഗംഗയും“

ദൈവനാമത്തില്‍ സത്യപ്രതിജഞ ചെയ്ത മുസ്ലിം ലീഗ് എന്ന സമുദായ പാര്‍ട്ടിയുടെ നേതാവും, മന്ത്രിയും, മുസ്ലിം മത വിശ്വാസിയുമായ അബ്ദു റബ്ബ്തന്നെ ഇപ്പോള്‍ സോഷ്യല്‍ സൈറ്റില്‍ താരം.പിണറായി,അച്ചുദാനന്ദന്‍,മഅദനി,പിള്ള, കുഞാലികുട്ടി അങ്ങനെ പോകുന്ന ഫൈസ് ബുക്കിലെ താരങ്ങളായ രാഷ്ട്രീയക്കാരരുടെ ഇടയില്‍ അതിവേഗം ബഹുദൂരം മുന്നേറുകയാണ് അബ്ദു റബ്ബ് എന്ന് അറബി പേരുള്ള മലയാളത്തില്‍ “പടച്ചോന്റെ അടിമ“ എന്ന അര്‍ഥം വരുന്ന സാക്ഷാല്‍ അബ്ദു റബ്ബ്!!
അബ്ദു റബ്ബേ  ങ്ങളു മുണ്ടിയാല്‍ വര്‍ഗീയവാദിയാകും... മുണ്ടാതിരുന്നാല്‍ തീവ്രവാദിയും... ങ്ങള്‍ക്ക് ഏതാണാവണ്ടെ,രണ്ടിനും നല്ല മാര്‍ക്കെറ്റാ ഫൈസ്ബുക്കിലായാലും,ചാനലുകളിലായാലും!!
ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യരാജ്യമാണെന്ന് സ്കൂളില്‍ നാരായണന്‍ മാഷിനു പഠിപ്പിക്കാനും വാര്‍ഷികപ്പരീക്ഷയ്ക്ക് ചോദിക്കാനുള്ളതുമല്ല എന്ന് സകല ജാതി മതക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

മതപരമായി നിലവിളക്ക് ഹൈന്ദവ സംസ്കാരം മതമായി മാറിയവര്‍ വിശ്വസിക്കുന്നവരുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നതിനു ആര്‍ക്കുമൊരു സംശയവുമില്ല.

“കേരളത്തിലെ വീടുകളിൽ സന്ധ്യാസമയം കത്തിച്ചുവയ്ക്കുന്ന പ്രത്യേകതരം വിളക്കാണ് നിലവിളക്ക്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ആരാധനയുടെ ഭാഗമായി വ്യാപകമായി ഈ വിളക്ക് ഉപയോഗിക്കുന്നു. നിലകളായി കത്തിക്കാമെന്നതുകൊണ്ടാണ് ഈ പേര് വന്നത്.
അനുഷ്ഠാനം എന്ന നിലയിൽ നിലവിളക്ക് കൊളുത്തുന്നതിന് പ്രത്യേകനിയമങ്ങളുമുണ്ട് ലോഹമിശ്രിതമായ ഓട് കൊണ്ട് നിർമിച്ച നിലവിളക്കാണ് പൂജാകർമങ്ങൾക്ക് ഉപയോഗിക്കേണ്ടത്. എള്ളെണ്ണയാണ് പൊതുവേ കത്തിക്കാനുപയോഗിക്കുന്നത്. സന്ധ്യാപൂജയ്ക്കായി മിക്ക ഹിന്ദുഗൃഹങ്ങളിലും നിലവിളക്ക് തെളിക്കുന്ന പതിവുണ്ടായിരുന്നു. പ്രഭാതത്തിൽ ബ്രഹ്മ മുഹൂർത്തത്തിലും വൈകിട്ട് വിഷ്ണുഹൂർത്തമായ ഗോധൂളിമുഹൂർത്തത്തിലുമാണ് നിലവിളക്ക് കത്തിക്കേണ്ടത് എന്നാണ് വിശ്വാസം.
വിളക്കിലെ തിരികൾ തെളിക്കുന്നതിനും പ്രത്യേക ചിട്ടകൾ കല്പിക്കപ്പെട്ടിരുന്നു. പ്രഭാതത്തിൽ കിഴക്കോട്ടും പ്രദോഷത്തിൽ കിഴക്കു പടിഞ്ഞാറും തിരിയിടേണ്ടതാണ്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെയാണ് തിരിനാളങ്ങളുടെ ക്രമം. മംഗളാവസരങ്ങളിൽ അഞ്ചോ, ഏഴോ തിരികൾ തെളിക്കാം. അമർത്യർ, പിതൃക്കൾ, ദേവന്മാർ, ഗന്ധർവന്മാർ, യക്ഷോവരന്മാർ, രാക്ഷസന്മാർ എന്നിവരാണ് ഏഴുനാളങ്ങളുടെ അധിദേവതമാർ. കിഴക്കുവശത്തുനിന്ന് തിരിതെളിച്ച് തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് എന്ന ക്രമത്തിൽ വേണം ദീപപൂജ ചെയ്യേണ്ടത്. വിളക്കുകത്തിക്കലിന്റെ പ്രദക്ഷിണം പൂർത്തിയാക്കരുതെന്നും നിയമമുണ്ട്.
തെക്കുപടിഞ്ഞാറ്, കന്നിമൂലയിലുള്ള പൂജാമുറിയിലാണ് നിലവിളക്ക് സ്ഥാപിക്കേണ്ടത് എന്നാണ് സങ്കല്പം. തെക്കുവടക്കായി നിലവിളക്ക് കൊളുത്തുന്നത് ദോഷമത്രെ. കരിന്തിരി കത്തി അണയുന്നത് അശുഭമെന്നും വസ്ത്രംവീശി കെടുത്തുന്നത് ഉത്തമമെന്നുമാണ് വിശ്വാസം. താന്ത്രികകർമങ്ങളിലും മന്ത്രവാദത്തിലും അഷ്ടമംഗലപ്രശ്നത്തിലുമൊക്കെ നിലവിളക്കിന്റെ സാന്നിധ്യം അനിവാര്യമാണ്.വിവാഹം പോലെയുള്ള അവസരങ്ങളിൽ വധുവരന്മാർ നിലവിളക്ക് കൊളുത്തുന്നതും ആചാരമായി കണ്ടുവരുന്നു“.(കടപ്പാ‍ട്:സ്വന്തം വിക്കി).

ഒരു മതത്തിലെ വിശ്വാസത്തെ ,അവരുടെ ആചാരങ്ങളെ  ഇസ്ലാം മതത്തില്‍ വാക്കാലോ കര്‍മ്മത്താലോ പിന്തുടരാന്‍ പാടില്ല എന്നതില്‍ തര്‍ക്കമില്ല.അത് ചിലപ്പോള്‍ സെക്കുലറായി ചിന്തിക്കുന്നവര്‍ക്ക് വളരെ കുടുസ്സായി തോന്നാം.പ്രവാചകന്‍ മുഹമ്മദ് നബി(രക്ഷയും സമാധാനവും അദ്ദേഹത്തിനുണ്ടാവട്ടെ) ക്ക് മക്കയിലെ ബഹുദൈവാരാധകരോട് പറയാന്‍  ദൈവം ഇറക്കിയ  109 ആമത്തെ അദ്ധ്യായത്തില്‍  വളരെ വ്യക്തമായി പറഞിട്ടുണ്ട് .
നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല.
നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാനും, ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നില്ല.
നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതവും.
ബിംബമോ ,ചിഹ്നമോ ആരാധിക്കാത്ത ഒരാള്‍  മറ്റു മതസ്ഥരുടെ ആരാധനയുടെ ഭാഗമായ നിലവിളക്കിന് തിരി തെളിയിക്കാന്‍  ക്ഷണിച്ചപ്പോള്‍ സ്നേഹത്തോടെ  തള്ളിയതില്‍  ആരും കാണാത്ത തീവ്രവാദവും ,വര്‍ഗീയതയും ഏതോ മഞ കണ്ണടവച്ചവന്മാര്‍ കണ്ടു പിടിച്ചു.!
ഇന്ത്യ എന്ന മാഹാ രാജ്യത്ത് എല്ലാ പൌരനും എല്ലാറ്റിനും സ്വാതന്ത്ര്യമുണ്ട് കത്തിക്കാനും കത്തിക്കാതിരിക്കാനും. 
കത്തിച്ചേ തീരൂ എന്ന് ആക്രോഷിക്കുന്നവരും,കത്തിച്ചാലെന്തെ ആദര്‍ശം കത്തിപ്പോകുമോ എന്നും പിറുപിറുക്കന്നവര്‍ കഥയറിയാതെ ആട്ടം കാണുന്ന കാണികളെ പോലെമാത്രമായിരിക്കും.


ഇവിടെ അബ്ദു റബ്ബ് ചെയ്തത് ഒരു തെറ്റോ അപരാധമോ അല്ല.അദ്ദേഹം വിശ്വസിക്കുന്ന പിന്തുടരുന്ന മതവുമായി പൊരുത്ത് പെട്ട് പോവാന്‍ സാധിക്കാത്തത് കൊണ്ട് മാന്യമായി പിന്മാറി.അല്ലാതെ അടിയന്തരാവസ്ത അറബിക്കടലില്‍ എന്ന പോലെ “നിലവിളക്കെല്ലാം അറബിക്കടലില്‍”  എന്നൊന്നും മുദ്രാവാക്യം മുഴക്കിയില്ലല്ലോ?
അദ്ദേഹം നിലവിളക്ക് കത്തിച്ചേ തീരൂ എന്ന് പറയുന്നവരോട് നാളെ മുതല്‍ കുര്‍ബാനയും ബാങ്ക് വിളിയുമായി നമ്മക്ക് സര്‍ക്കാര്‍ പരിപാടി ഉല്‍ഘാടിക്കാന്‍ പറഞാലോ? എല്ലാറ്റിലും വേണ്ടെ ഒരു സൌഹാര്‍ദം? കിടക്കട്ടെ ഇവിടേയുമൊരു മഹാ കപട സൌഹാര്‍ദം!!
ഏതോ വികാര ജീവി ഫൈസ്ബുക്കില്‍ നടത്തിയ കൊലവെറി

ഗംഗയില്‍ നിന്നും ഗ്രയ്സിലേക്ക്..
ചിലപ്പോള്‍ ഫാസിലിന്റെ മണിചിത്രത്താഴിലെ പ്രേതകഥാപാത്രത്തെ പേടിച്ചായിരിക്കും ഗംഗ എന്ന  പേരുമാറ്റിയത്!! അല്ലാതെ എന്താ പറയാ? 
ഹൈന്ദവ പുരാണത്തിലെ ശിവന്റെ തലയില്‍ കെട്ടിയ മുടിക്കെട്ടില്‍ നിന്നുമാണു ഗംഗാ നദിയുണ്ടായത് എന്ന് വിശ്വസിക്കുന്ന ഒരു മതത്തിന്റെ വിശ്വാസ പരമായ നാമം നിലവിളക്ക് കത്തിക്കാതിരുന്ന അദ്ദേഹം മാറ്റിയതില്‍ ഒരത്ഭുതവുമില്ല.  സക്കീന മന്‍സില്‍ എന്നോ സുഹറാ മന്‍സില്‍ എന്നൊന്നും ഇട്ടില്ലല്ലോ ഒരു സായിപ്പിന്റെ ഭാഷയിലെ മൂന്നാലക്ഷരമല്ലെ അതവിടെ കിടന്നോട്ടെ.
ഗ്രയ്സിന്റെ സത്യാവസ്ഥ
സത്യത്തില്‍ അദ്ധേഹത്തിന്റെ നാടിലെ വീടിന്റെ പേര് ഗ്രെയ്‌സ് എന്നാണ്. ആ പേര് അദ്ധേഹത്തിന്റെ ഔദ്യോഗിക വസതിക്കും വേണം എന്ന് അദ്ദേഹം ആഗ്രഹിചിട്ടുണ്ടാവും. അതിനെ ഇങ്ങനെ ദുര്‍വ്യാഖ്യാനിക്കെണ്ടിയിരുന്നില്ല. ഏതോ ഒരു മഞ്ഞ പത്രത്തിന്റെ വാര്‍ത്തയും പൊക്കിപ്പിടിച്ച് തങ്ങളുടെ കൂടെ ഉള്ള സഹ പ്രവര്‍ത്തകര്‍ക്കെതിരെ വാളെടുക്കുന്നവര്‍ മിനിമം ഈ തീരുമാനത്തിന്റെ കാരണം എങ്കിലും മന്ത്രിയോട് ചോദിക്കാമായിരുന്നു.
അബ്ദു റബ്ബിനോട്:സമുദായ പാര്‍ട്ടിക്കു വേണ്ടി മുഷ്ടി ചുരുട്ടാന്‍ ആയിരകണക്കിനു പണ്ഡിത പട തന്നെ ഞങ്ങള്‍ക്കുണ്ടെന്ന് ആരോ എപ്പോഴോ പറയുന്നത് കേട്ടിട്ടുണ്ട് അവരോടൊക്കെ ഒന്ന് പറയാന്‍ പറ; നമ്മടെ കൌമേ...  പള്ളിയിലും, ജാറത്തിലും പിന്നെ മഖബറയിലുമുള്ള നിലയുള്ളതും ഇല്ലാത്തതുമായ സകല വിളക്കും ഏതെങ്കിലും പാണ്ടിക്ക് തൂക്കി വില്‍ക്കൂ....!!