എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Tuesday, June 5, 2012

“അബ്ദു റബ്ബും നിലവിളക്കും പിന്നെ ഗംഗയും“

ദൈവനാമത്തില്‍ സത്യപ്രതിജഞ ചെയ്ത മുസ്ലിം ലീഗ് എന്ന സമുദായ പാര്‍ട്ടിയുടെ നേതാവും, മന്ത്രിയും, മുസ്ലിം മത വിശ്വാസിയുമായ അബ്ദു റബ്ബ്തന്നെ ഇപ്പോള്‍ സോഷ്യല്‍ സൈറ്റില്‍ താരം.പിണറായി,അച്ചുദാനന്ദന്‍,മഅദനി,പിള്ള, കുഞാലികുട്ടി അങ്ങനെ പോകുന്ന ഫൈസ് ബുക്കിലെ താരങ്ങളായ രാഷ്ട്രീയക്കാരരുടെ ഇടയില്‍ അതിവേഗം ബഹുദൂരം മുന്നേറുകയാണ് അബ്ദു റബ്ബ് എന്ന് അറബി പേരുള്ള മലയാളത്തില്‍ “പടച്ചോന്റെ അടിമ“ എന്ന അര്‍ഥം വരുന്ന സാക്ഷാല്‍ അബ്ദു റബ്ബ്!!
അബ്ദു റബ്ബേ  ങ്ങളു മുണ്ടിയാല്‍ വര്‍ഗീയവാദിയാകും... മുണ്ടാതിരുന്നാല്‍ തീവ്രവാദിയും... ങ്ങള്‍ക്ക് ഏതാണാവണ്ടെ,രണ്ടിനും നല്ല മാര്‍ക്കെറ്റാ ഫൈസ്ബുക്കിലായാലും,ചാനലുകളിലായാലും!!
ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യരാജ്യമാണെന്ന് സ്കൂളില്‍ നാരായണന്‍ മാഷിനു പഠിപ്പിക്കാനും വാര്‍ഷികപ്പരീക്ഷയ്ക്ക് ചോദിക്കാനുള്ളതുമല്ല എന്ന് സകല ജാതി മതക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

മതപരമായി നിലവിളക്ക് ഹൈന്ദവ സംസ്കാരം മതമായി മാറിയവര്‍ വിശ്വസിക്കുന്നവരുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നതിനു ആര്‍ക്കുമൊരു സംശയവുമില്ല.

“കേരളത്തിലെ വീടുകളിൽ സന്ധ്യാസമയം കത്തിച്ചുവയ്ക്കുന്ന പ്രത്യേകതരം വിളക്കാണ് നിലവിളക്ക്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ആരാധനയുടെ ഭാഗമായി വ്യാപകമായി ഈ വിളക്ക് ഉപയോഗിക്കുന്നു. നിലകളായി കത്തിക്കാമെന്നതുകൊണ്ടാണ് ഈ പേര് വന്നത്.
അനുഷ്ഠാനം എന്ന നിലയിൽ നിലവിളക്ക് കൊളുത്തുന്നതിന് പ്രത്യേകനിയമങ്ങളുമുണ്ട് ലോഹമിശ്രിതമായ ഓട് കൊണ്ട് നിർമിച്ച നിലവിളക്കാണ് പൂജാകർമങ്ങൾക്ക് ഉപയോഗിക്കേണ്ടത്. എള്ളെണ്ണയാണ് പൊതുവേ കത്തിക്കാനുപയോഗിക്കുന്നത്. സന്ധ്യാപൂജയ്ക്കായി മിക്ക ഹിന്ദുഗൃഹങ്ങളിലും നിലവിളക്ക് തെളിക്കുന്ന പതിവുണ്ടായിരുന്നു. പ്രഭാതത്തിൽ ബ്രഹ്മ മുഹൂർത്തത്തിലും വൈകിട്ട് വിഷ്ണുഹൂർത്തമായ ഗോധൂളിമുഹൂർത്തത്തിലുമാണ് നിലവിളക്ക് കത്തിക്കേണ്ടത് എന്നാണ് വിശ്വാസം.
വിളക്കിലെ തിരികൾ തെളിക്കുന്നതിനും പ്രത്യേക ചിട്ടകൾ കല്പിക്കപ്പെട്ടിരുന്നു. പ്രഭാതത്തിൽ കിഴക്കോട്ടും പ്രദോഷത്തിൽ കിഴക്കു പടിഞ്ഞാറും തിരിയിടേണ്ടതാണ്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെയാണ് തിരിനാളങ്ങളുടെ ക്രമം. മംഗളാവസരങ്ങളിൽ അഞ്ചോ, ഏഴോ തിരികൾ തെളിക്കാം. അമർത്യർ, പിതൃക്കൾ, ദേവന്മാർ, ഗന്ധർവന്മാർ, യക്ഷോവരന്മാർ, രാക്ഷസന്മാർ എന്നിവരാണ് ഏഴുനാളങ്ങളുടെ അധിദേവതമാർ. കിഴക്കുവശത്തുനിന്ന് തിരിതെളിച്ച് തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് എന്ന ക്രമത്തിൽ വേണം ദീപപൂജ ചെയ്യേണ്ടത്. വിളക്കുകത്തിക്കലിന്റെ പ്രദക്ഷിണം പൂർത്തിയാക്കരുതെന്നും നിയമമുണ്ട്.
തെക്കുപടിഞ്ഞാറ്, കന്നിമൂലയിലുള്ള പൂജാമുറിയിലാണ് നിലവിളക്ക് സ്ഥാപിക്കേണ്ടത് എന്നാണ് സങ്കല്പം. തെക്കുവടക്കായി നിലവിളക്ക് കൊളുത്തുന്നത് ദോഷമത്രെ. കരിന്തിരി കത്തി അണയുന്നത് അശുഭമെന്നും വസ്ത്രംവീശി കെടുത്തുന്നത് ഉത്തമമെന്നുമാണ് വിശ്വാസം. താന്ത്രികകർമങ്ങളിലും മന്ത്രവാദത്തിലും അഷ്ടമംഗലപ്രശ്നത്തിലുമൊക്കെ നിലവിളക്കിന്റെ സാന്നിധ്യം അനിവാര്യമാണ്.വിവാഹം പോലെയുള്ള അവസരങ്ങളിൽ വധുവരന്മാർ നിലവിളക്ക് കൊളുത്തുന്നതും ആചാരമായി കണ്ടുവരുന്നു“.(കടപ്പാ‍ട്:സ്വന്തം വിക്കി).

ഒരു മതത്തിലെ വിശ്വാസത്തെ ,അവരുടെ ആചാരങ്ങളെ  ഇസ്ലാം മതത്തില്‍ വാക്കാലോ കര്‍മ്മത്താലോ പിന്തുടരാന്‍ പാടില്ല എന്നതില്‍ തര്‍ക്കമില്ല.അത് ചിലപ്പോള്‍ സെക്കുലറായി ചിന്തിക്കുന്നവര്‍ക്ക് വളരെ കുടുസ്സായി തോന്നാം.പ്രവാചകന്‍ മുഹമ്മദ് നബി(രക്ഷയും സമാധാനവും അദ്ദേഹത്തിനുണ്ടാവട്ടെ) ക്ക് മക്കയിലെ ബഹുദൈവാരാധകരോട് പറയാന്‍  ദൈവം ഇറക്കിയ  109 ആമത്തെ അദ്ധ്യായത്തില്‍  വളരെ വ്യക്തമായി പറഞിട്ടുണ്ട് .
നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല.
നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാനും, ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നില്ല.
നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതവും.
ബിംബമോ ,ചിഹ്നമോ ആരാധിക്കാത്ത ഒരാള്‍  മറ്റു മതസ്ഥരുടെ ആരാധനയുടെ ഭാഗമായ നിലവിളക്കിന് തിരി തെളിയിക്കാന്‍  ക്ഷണിച്ചപ്പോള്‍ സ്നേഹത്തോടെ  തള്ളിയതില്‍  ആരും കാണാത്ത തീവ്രവാദവും ,വര്‍ഗീയതയും ഏതോ മഞ കണ്ണടവച്ചവന്മാര്‍ കണ്ടു പിടിച്ചു.!
ഇന്ത്യ എന്ന മാഹാ രാജ്യത്ത് എല്ലാ പൌരനും എല്ലാറ്റിനും സ്വാതന്ത്ര്യമുണ്ട് കത്തിക്കാനും കത്തിക്കാതിരിക്കാനും. 
കത്തിച്ചേ തീരൂ എന്ന് ആക്രോഷിക്കുന്നവരും,കത്തിച്ചാലെന്തെ ആദര്‍ശം കത്തിപ്പോകുമോ എന്നും പിറുപിറുക്കന്നവര്‍ കഥയറിയാതെ ആട്ടം കാണുന്ന കാണികളെ പോലെമാത്രമായിരിക്കും.


ഇവിടെ അബ്ദു റബ്ബ് ചെയ്തത് ഒരു തെറ്റോ അപരാധമോ അല്ല.അദ്ദേഹം വിശ്വസിക്കുന്ന പിന്തുടരുന്ന മതവുമായി പൊരുത്ത് പെട്ട് പോവാന്‍ സാധിക്കാത്തത് കൊണ്ട് മാന്യമായി പിന്മാറി.അല്ലാതെ അടിയന്തരാവസ്ത അറബിക്കടലില്‍ എന്ന പോലെ “നിലവിളക്കെല്ലാം അറബിക്കടലില്‍”  എന്നൊന്നും മുദ്രാവാക്യം മുഴക്കിയില്ലല്ലോ?
അദ്ദേഹം നിലവിളക്ക് കത്തിച്ചേ തീരൂ എന്ന് പറയുന്നവരോട് നാളെ മുതല്‍ കുര്‍ബാനയും ബാങ്ക് വിളിയുമായി നമ്മക്ക് സര്‍ക്കാര്‍ പരിപാടി ഉല്‍ഘാടിക്കാന്‍ പറഞാലോ? എല്ലാറ്റിലും വേണ്ടെ ഒരു സൌഹാര്‍ദം? കിടക്കട്ടെ ഇവിടേയുമൊരു മഹാ കപട സൌഹാര്‍ദം!!
ഏതോ വികാര ജീവി ഫൈസ്ബുക്കില്‍ നടത്തിയ കൊലവെറി

ഗംഗയില്‍ നിന്നും ഗ്രയ്സിലേക്ക്..
ചിലപ്പോള്‍ ഫാസിലിന്റെ മണിചിത്രത്താഴിലെ പ്രേതകഥാപാത്രത്തെ പേടിച്ചായിരിക്കും ഗംഗ എന്ന  പേരുമാറ്റിയത്!! അല്ലാതെ എന്താ പറയാ? 
ഹൈന്ദവ പുരാണത്തിലെ ശിവന്റെ തലയില്‍ കെട്ടിയ മുടിക്കെട്ടില്‍ നിന്നുമാണു ഗംഗാ നദിയുണ്ടായത് എന്ന് വിശ്വസിക്കുന്ന ഒരു മതത്തിന്റെ വിശ്വാസ പരമായ നാമം നിലവിളക്ക് കത്തിക്കാതിരുന്ന അദ്ദേഹം മാറ്റിയതില്‍ ഒരത്ഭുതവുമില്ല.  സക്കീന മന്‍സില്‍ എന്നോ സുഹറാ മന്‍സില്‍ എന്നൊന്നും ഇട്ടില്ലല്ലോ ഒരു സായിപ്പിന്റെ ഭാഷയിലെ മൂന്നാലക്ഷരമല്ലെ അതവിടെ കിടന്നോട്ടെ.
ഗ്രയ്സിന്റെ സത്യാവസ്ഥ
സത്യത്തില്‍ അദ്ധേഹത്തിന്റെ നാടിലെ വീടിന്റെ പേര് ഗ്രെയ്‌സ് എന്നാണ്. ആ പേര് അദ്ധേഹത്തിന്റെ ഔദ്യോഗിക വസതിക്കും വേണം എന്ന് അദ്ദേഹം ആഗ്രഹിചിട്ടുണ്ടാവും. അതിനെ ഇങ്ങനെ ദുര്‍വ്യാഖ്യാനിക്കെണ്ടിയിരുന്നില്ല. ഏതോ ഒരു മഞ്ഞ പത്രത്തിന്റെ വാര്‍ത്തയും പൊക്കിപ്പിടിച്ച് തങ്ങളുടെ കൂടെ ഉള്ള സഹ പ്രവര്‍ത്തകര്‍ക്കെതിരെ വാളെടുക്കുന്നവര്‍ മിനിമം ഈ തീരുമാനത്തിന്റെ കാരണം എങ്കിലും മന്ത്രിയോട് ചോദിക്കാമായിരുന്നു.
അബ്ദു റബ്ബിനോട്:സമുദായ പാര്‍ട്ടിക്കു വേണ്ടി മുഷ്ടി ചുരുട്ടാന്‍ ആയിരകണക്കിനു പണ്ഡിത പട തന്നെ ഞങ്ങള്‍ക്കുണ്ടെന്ന് ആരോ എപ്പോഴോ പറയുന്നത് കേട്ടിട്ടുണ്ട് അവരോടൊക്കെ ഒന്ന് പറയാന്‍ പറ; നമ്മടെ കൌമേ...  പള്ളിയിലും, ജാറത്തിലും പിന്നെ മഖബറയിലുമുള്ള നിലയുള്ളതും ഇല്ലാത്തതുമായ സകല വിളക്കും ഏതെങ്കിലും പാണ്ടിക്ക് തൂക്കി വില്‍ക്കൂ....!!


67 comments:

  1. അബ്ദുറബ് തനിക്കു താമസിക്കാൻ സർക്കാർ അനുവദിച്ചു തന്ന വീടിന്റെ പേര്, നാട്ടിലുള്ള സ്വന്തം വീടിന്റെ പേരു നൽകാൻ ആഗ്രഹിച്ചു. സർക്കാർ അതു അ.ഗീകരിക്കുയും ചെയ്തു. അബദ്ധവശാൽ ആദ്യത്തെ പേരു “ഗംഗ” എന്നായിപോയി. ഒരിക്കലും അതിലൊരു വർഗ്ഗീയതയുടെ മാനം വരുമെന്നു സ്വപ്നത്തിൽ പോലും അദ്ധേഹം ആലോചിച്ചുണ്ടാവില്ല....

    എന്താണു നാമിങ്ങനെ..... ഒരു വിഷയവുമില്ലാത്തതുകൊണ്ടാണോ...??? ലജ്ജിക്കുന്നു മലയാളികളുടേ സംസ്കാരത്തെയോർത്ത്.
    (It will be better to add this mater. I mean "grace" also is the name of his house at Parappanangadi.

    http://www.niyamasabha.org/codes/13kla/mem/p_k_abdu_rabb.htm

    ReplyDelete
  2. മതസൌഹാര്‍ദ്ദം എന്നതിനെ കുറിച്ച് വ്യത്യസ്ത കാഴ്ച്ചപാടാണ് ആളുകള്‍ക്ക്. എല്ലാ മതങ്ങളുടെയും ആചാര അനുഷ്ടാനങ്ങള്‍ കൂട്ടി കുഴച്ച് ഒന്നാക്കുന്നതാണ് മതസൌഹാര്‍ദ്ദം എന്നതാണ് ആളുകളുടെ ധാരണ. ആളുകള്‍ അവരവരുടെ മതങ്ങളില്‍ വിശ്വസിക്കട്ടെ... മതം നോക്കാതെ മനുഷ്യരെ സ്നേഹിക്കാന്‍ പഠിക്കട്ടെ... മനസ്സില്‍ നന്മകള്‍ നിറയട്ടെ... നമുക്ക് വേണ്ടത് മനുഷ്യ സൌഹാര്‍ദ്ദമാണ്.

    ReplyDelete
  3. ഇതിനു പിന്നില്‍ മികച്ച ഒരു പഠനം തന്നെ ഉണ്ട്, പക്ഷെ സന്ധ്യാവിളക്കിനെ ഒരു മതത്തിന്‍റെ പ്രതീകമായി കാണാതെ, നമ്മുടെ ഭാരതീയസംസ്കാരത്തിന്റെ ഭാഗമായി, ഇരുളിനെ അകറ്റുന്നത് എന്നാ ഒരു സങ്കല്‍പ്പത്തില്‍ കാണുന്നതില്‍ തെറ്റുണ്ടോ....?ഇവിടെ വിളക്കിനെ ആരാണ് ഹിന്ദുക്കള്‍ക്ക് തീറെഴുതിക്കൊടുത്തതു....?പണ്ട് ഭാരതത്തില്‍ ഹിന്ദുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് മാത്രം ആണ് അത്തരം ഒരു മാമൂലവകാശം ഹിന്ദുക്കള്‍ക്ക് കൈ വന്നത്.... ക്രിസ്ത്യന്‍സ് മെഴുകുതിരി കത്തിക്കുന്നു എന്നതു കൊണ്ട് മുസ്ലിം മതത്തില്‍ വിശ്വസിക്കുന്ന ഈമാന്‍ ഉള്ളവര്‍ കരണ്ട് പോയാല്‍ മെഴുകുതിരി കത്തിക്കരുത് എന്നാ ധ്വനി ഇതില്‍ ഉള്ളത് പോലെ തോന്നി....ഈ വിളക്ക് കത്തിക്കല്‍ ഒരു വൈദ്യുതബള്‍ബിന്റെ സ്വിച്ച് ഇടുന്നപോലെ കണ്ടാല്‍ മതി എന്നാണ് എന്റെ അഭിപ്രായം...എഴുത്ത് നന്നായി...കാലികം...

    ReplyDelete
    Replies
    1. I respect the words of our friend Shinoj. Ivide Bhaaratheeya Samskaarathinte Bhaagamaayi ennu parayunnathil arthamilla. Kaaranam.. Ith Hindu mathathile oru prathyeka aachaaramaanu. Iruline akataanulla velichathinte pratheekamaanenkil. Nalloru halogen lamp mathiyaakumallo. Riskum Kurav. Kooduthal velichavum kittum. Current Poyaal Candle kathikkilla enna dhwani ithililla... kaaranam current poyittillallo... kudayund enn karuthi mazhayillaathappol kuda thurakkaan visammadichavanod kudaye upayogikkaruth enn parayaanokkumo.... May God Guide you..

      Delete
    2. ഷിനോജ്,മെഴുകുതിരിയും നിലവിളക്കും രണ്ടാണ്.രണ്ടും വെളിച്ചം നല്‍കുന്നു എന്നത് സത്യം(കള്ളും വെള്ളവും പോലെ ഒറ്റനോട്ടത്തില്‍ രണ്ടും വെള്ളം തന്നെ)മെഴുകുതിരി എങ്ങനെ കത്തിക്കണം എന്നതിനു ബൈബിളില്‍ നിയമാവലി ഇല്ലെന്നാണ് എന്റെ അറിവ്.പക്ഷെ നിലവിളക്ക് അങ്ങനെയല്ല മുകളില്‍ കൊടുത്ത വരികള്‍ ഒന്ന് കൂടി വായിക്കുക.മദ്യം കഴിക്കാത്ത ഒരാളെ നിര്‍ബന്ദിച്ച് വെള്ളമാടാ കുടിക്കടാ എന്നു പറയുന്ന പോലെയാകും.ജാസിര്‍സാബി ആരെയും റെസ്പെക്റ്റ് ചെയ്യെണ്ട എന്നതിനര്‍ഥമില്ല.പഠിക്കുക്ക മതത്തെ മത ഗ്രന്ഥങ്ങളിലൂടെ.

      Delete
  4. സുഹ്ര്തെ പ്രവാചക ചര്യ പ്രകാരം മുസല്‍മാന്‍ എല്ലാ നല്ല കര്മ്മങ്ങളുടെയും പ്രാരംഭം കുറിക്കേണ്ടത്‌ കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിലാണ്ണ്‍. പ്രവാചകന്‍ ഒരു യുദ്ധത്തില്‍ എതിരാളികളുമായി ഉടമ്പടി ഉണ്ടാക്കിയപ്പോള്‍ ആ സന്ധിയില്‍ പ്രവാചകന്‍ ബിസ്മില്ലാഹി റഹ്മാനീ റഹീം എന്ന്‍ വെച്ചപ്പോള്‍ കുരൈഷികള്‍ അത് തിരുതിക്കുകയും അവസാനം ബിസ്മില്ലാ എന്ന്‍ മാത്രം വെക്കാന്‍ അനുവദിക്കുകയും ചെയ്തത് നമുക്ക് മത്ര്കായണ`. ഇതില്‍ നിന്നും മനസ്സിലാക്കുന്നത് മുസല്‍മാന്‍ മതത്തില്‍ ഒരു വിട്ടു വീഴ്ച ഇല്ല എന്ന്‍ തന്നെ യാന്‍.

    ReplyDelete
  5. ഇനി മുതല്‍ ഒരു നൂറിന്റെ ബള്‍ബും സ്വിച്ചും വെച്ച് ഉല്ഘാടിക്കാന്‍ വിളിച്ചാല്‍ എത്ര പേര്‍ വരുമെന്നു നോക്കാം നമുക്ക്‌. അപ്പോള്‍ മാത്രമേ അറിയൂ ഇത് വെറും ഭാരതീയ സംസ്കാരം മാത്രമാണോ അതല്ല പിന്നില്‍ മറ്റെന്തെങ്കിലും ഉണ്ടോ എന്ന്. ഏതായാലും കാലികമായ ഒരു വിഷയം സുഹൃത്ത്‌ വളച്ചു കെട്ടലുകളില്ലാതെ അവതരിപ്പിച്ചു. അപ്രിയ സത്യങ്ങള്‍ പറയാനും ആരെങ്കിലുമൊക്കെ വേണ്ടേ?

    ReplyDelete
  6. എന്തുകൊണ്ട് നാം മലയാളികൾ ഇങ്ങനെ മാറിപ്പോയി..

    ReplyDelete
  7. വെള്ളപൂശാന്‍ കുറെ ബുദ്ധിമുട്ടി അല്ലെ?
    ഉത്ഘാടനത്തിനു പലരും പലരെയും വിളിക്കുന്നത്‌ അവരുടെ സ്ഥാനമാനങ്ങള്‍ കണ്ടുകൊണ്ടാണ് , അബു റബ്ബിനെ വിളിച്ചത് ഒരു മുസല്‍മാന്‍ ആയിട്ടല്ല , വിദ്യാഭ്യാസമന്ത്രി ആയിട്ടാണ്.
    അബു റബ് ഭാരതത്തിലെ ആദ്യത്തെ മുസല്‍മാന്‍ ഒന്നുമല്ല , ഇവിടത്തെ ഏറ്റവും കേമനും അല്ല , ഇത് മുന്‍പും പലരും പലതും ഉത്ഘാടനം നടത്തിയിട്ടുണ്ട് , ഹിന്ദു ക്രിസ്ത്യാനിയുടെയും , ക്രിസ്ത്യാനി മുസ്ലിമിന്റെയും , മുസ്ലിം ഹിന്ദുവിന്റെയും , അന്നൊന്നും ഇത് ആരും പ്രശ്നമായി എടുത്തില്ല. അതെന്താ? ഇസ്ലാം മതം അറബി രാജ്യങ്ങളില്‍ നിന്നാണല്ലോ ഇങ്ങോട്ട്ടു വന്നത് , അവിടുന്ന് ഒരു അറബി ഇവിടെ വന്നു വിളക്ക് കൊളുത്തി സ്മാര്‍ട്ട്‌ സിറ്റി ഉത്ഘാടനം നടത്തി പോയി. അയാള്‍ മുസല്‍മാന്‍ അല്ലെ ? സുഹൃത്തെ താങ്കള്‍ ഒരു കാര്യം മനസിലാക്കണം മന്ത്രിയോട് വിളക്ക് കൊളുത്തി പൂജ ചെയ്യാന്‍ ഒന്നും പറഞ്ഞില്ല, അത് ഒരു ചടങ്ങ് മാത്രം.
    ഓരോ സംസ്കാരത്തിനും അതിന്റേതായ നല്ല വശങ്ങളും ചീത്ത വശങ്ങളും കാണും, അതില്‍ നല്ലത് സ്വീകരിക്കാന്‍ ആണ് നോക്കേണ്ടത്. അനാവശ്യമായ കടുംപിടുത്തം ആര്‍ക്കും നന്നാവില്ല. മതം ഏതായാലും മനുഷ്യനായി ജീവിക്കാന്‍ പഠിക്കണം അല്ലാതെ ഏതു ദൈവത്തെ പ്രീതിപെടുത്താന്‍ നോക്കിയിട്ടും കാര്യമില്ല സുഹൃത്തെ.

    ReplyDelete
    Replies
    1. അനോണമിക്ക് മറുപടി മുകളില്‍ ഷംസി എഴുതിയിട്ടുണ്ട് ...പിന്നെ മതത്തില്‍ നിങ്ങള്‍ സൌദിയിലേക്ക് നോക്കു അറബിയിലേക്ക് നോക്കൂ എന്നതില്ല.പ്രമാങ്ങളിലേക്ക് നോക്കൂ എന്നാണു.

      Delete
    2. ....അദ്ദേഹം വിളക്ക് കത്തിച്ചോ ഇല്ലേ എന്ന് നോക്കുന്നതിനു പകരം താന്കള്‍ പറഞ്ഞ പോലെ നല്ല മനുഷ്യനാണോ എന്ന് മാത്രം നോക്കിയാല്‍ മതി എന്നാനെങ്കിലും അദ്ധേഹത്തിനു നൂറില്‍ ഒരു തൊണ്ണൂറു മാര്‍ക്കെങ്കിലും കൊടുക്കുകയല്ലേ താങ്കളുടെ വാക്കില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍ ചെയ്യേണ്ടത്...

      അല്ലാതെ ഇങ്ങനെ മഞ്ഞ പൂശുകയാണോ....വേണ്ടത്....

      Delete
    3. Anonymous paranja ""ävidunnu oru arabi ivide vannu vilakku koluthi poyi ennu parayunnathil karyamilla"".because ororutharkum avaravarudethaya chinthakalund.e oru karyathil arabi chilappo ithu cheyyunnathu thettano alle ennu chinthichu kanilla.Ini chinthichitundenkil ayalude abhiprayathil athil thettilla ennu chilappo thonniyirikam.Oru pakshe Abdu rabb chilappo valare sookshmathayode karyangale kanunna aalayirikam.Islam matham undayathu arabu naatilayathinal arabikal cheyyunnathu shariyanennu vadikukayanenkil Bin ladan cheythirunnathu shariyanennu thankalku vadikan kazhiyumo?

      Delete
    4. ഇസ്‌ലാമിൽ ഏതൊരു പുണ്ണ്യകർമ്മവും,നീയത്തിനെ അടിസ്ഥാനപ്പെടുത്തിമാത്രമേ സഹിയാവുകയുള്ളു.എന്നിരിക്കെ നിലവിളക്കു കത്തിക്കൽ കേവലമൊരു ചടങ്ങ് എന്നരീതിയിൽ നിർവാക്കുമ്പോൾ അതെങ്ങിനെ ഹിന്ദുമത വിശ്വാസങ്ങളെ അനുകരിക്കലാവും

      Delete
    5. ഇസ്‌ലാമിൽ ഏതൊരു പുണ്ണ്യകർമ്മവും,നീയത്തിനെ അടിസ്ഥാനപ്പെടുത്തിമാത്രമേ സഹിയാവുകയുള്ളു.എന്നിരിക്കെ നിലവിളക്കു കത്തിക്കൽ കേവലമൊരു ചടങ്ങ് എന്നരീതിയിൽ നിർവാക്കുമ്പോൾ അതെങ്ങിനെ ഹിന്ദുമത വിശ്വാസങ്ങളെ അനുകരിക്കലാവും

      Delete
  8. നാട മുറിക്കൂ വിവാദങ്ങള്‍ ഒഴിവാക്കൂ

    ReplyDelete
  9. നിലവിളക്കിന്‍റെ പേരില്‍, നിലവിലുള്ള മത സൌഹാര്‍ദം തകര്‍ന്നു എന്ന് ചിലര്‍ വെറുതെ നിലവിളിക്കുന്നു,,ഒരു മുസ്ലിമിന്നു അവന്‍റെ ആദര്‍ശം അടിയറ വെക്കാതെ തന്നെ ഏതു പരിതസ്ഥിതിയിലും ജീവിക്കാന്‍ സാധിക്കും ,അവര്‍ ചെയ്യുന്നില്ലേ ഇവര്‍ ചെയ്യുന്നില്ലേ എന്നത് .ആര്‍ക്കും മാതൃക അല്ല ,ഇസ്ലാമിക കാഴ്ചപാടില്‍ തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെ യാണ്,,, ഒരു മുസ്ലിം മറ്റു ആചാരങ്ങള്‍ ചെയ്യാതിരിക്കുമ്പോഴേക്കും ഭാരതത്തിന്‍റെ മത സൌഹാര്‍ദം തകര്‍ന്നു എന്ന നിലയില്‍ ചിലര്‍ ഇറങ്ങി പുറപ്പെടുന്നത് ഇസ്ലാമിനെ കുറിച്ചുള്ള ,വികലമായ അറിവ്‌ കാരണമാണ്..അവര്‍ മീഡിയകള്‍ വിളമ്പി മുന്നിലിട്ടുകൊടുക്കുന്ന .മുസ്ലിം നാമ ധാരികളുടെ വാക്യങ്ങള്‍ക്കാന് ചെവികൊടുക്കുന്നത്,,,,എങ്കില്‍ ഭാരത സംസ്കാരത്തിനു ലോക ജനതയ്ക്ക് മുന്നില്‍ കളങ്കം വരുത്തുന്ന പല കാര്യങ്ങളും (ബാബരി മസ്ജിദ്‌ തകര്‍ക്കല്‍,സല്‍മാന്‍ റുഷ്ദി,തസ്ലീമ നസ്രീന്‍)ഉണ്ടായപ്പോഴോന്നും ..നമ്മുടെ മത സൌഹാര്‍ദ്ഹത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനമാണ് ഇവര്‍ ചെയ്യുന്നതെന്ന് വിലപിക്കാന്‍ ,എത്രപേര്‍ ഉണ്ടായിരുന്നു...മറിച്ച് അവരെ അലങ്കരിച്ചു ആനയിക്കാനും ,അവാര്‍ഡുകള്‍ നല്‍കാനും വര്‍ക്ക് പൊതു ഖജാവില്‍ നിന്നും ചെലവഴിച്ചു സംരക്ഷണം നല്‍കുന്നതുമാണ് നാം കണ്ടത്,,ഒരു വിശ്വാസിയും തന്റെ അനുഷ്ട്ടാനങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് നല്ല പ്രവണതയല്ല...നമ്മുടെ ജനാധിപത്യ മതേതര ഭാരതത്തില്‍ ,എന്തും നിഷേധിക്കുവാനും ,ഉള്‍ക്കൊള്ളുവാനുമുള്ള സ്വാതന്ത്രിയം ,അത് മറ്റുള്ളവരെ അടിചെല്‍പ്പിക്കുവാനുള്ള ശ്രമം എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്,,,

    ReplyDelete
  10. എന്റെ അഭിപ്രായത്തിൽ , ആർക്കും പ്രശ്നമില്ലാത്ത രീതിയിൽ എമർജൻസി ലൈറ്റ് തെളിയിക്കുന്നതാവും ഇനി ഉത്തമം.... :)

    ReplyDelete
  11. ശബിര്‍, ഒരു പേരില്‍ എന്തിരിക്കുന്നു...?നിലവിളക്ക് എന്നതിനെ പ്രകാശം പരത്തുന്ന ഒരു സാധനം എന്ന്‌ കണ്ടാലും പോരേ,,,നമ്മുടെ എല്ലാവരുടെയും കാഴ്ചപ്പാടിലാണ് പ്രശ്നം,അല്ലാതെ വിശ്വാസത്തിലല്ല

    ReplyDelete
    Replies
    1. ശബീര്‍ എന്ന ഒരു പേരിലാണു സകലതും ഇരിക്കുന്നതും നില്‍ക്കുന്നതും!! ബാക്കി നേരിട്ട്..

      Delete
    2. ivide andiyalla nilavilakku kathikkunnathu .....minister anu ....minister ennna vakku entha ennu ninakkoke ariyamoda ...........keralathinthe motham representative anu .....koya mone...............

      Delete
  12. ഇതും ആ മറ്റെ പനിയുടെ പകര്‍ച്ചയാണ്. അതായത്‌ അഞ്ചാം മന്ത്രിപ്പനി. അന്ന് തുടങ്ങിയതാണല്ലോ കേരളത്തിലെ സാമുദായിക സംതുലനാവസ്ഥ തകരല്‍. കേട്ടാല്‍ തോന്നും വിദ്യാഭ്യാസ വകുപ്പിന്‍റെ ചടങ്ങുകളില്‍ നിലവിളക്ക് നിരോധിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കി എന്ന് . ചിലര്‍ ഇവിടെ വാദിക്കുന്ന പോലെ പ്രകാശം പരത്തുന്ന ഒരു വസ്തുവായി നിലവിളക്കിനെ വ്യഖ്യാനിക്കമെങ്കില്‍, ഒരു പച്ച പകല്‍ സമയത്ത് വിളക്ക് കത്തിക്കുന്നതിലെ അനവ്ചിത്യം കണക്കിലെടുത്ത്‌ തന്‍റെ ബുദ്ധിക്ക്
    ഒരു തകരാറുമില്ലെന്ന് തെളിയിച്ച മന്ത്രിയാ അഭിനന്ദിക്കുകയാണ് വേണ്ടത്‌ .

    ReplyDelete
    Replies
    1. ഷബീരിന്‍റെയും ഷിനോജിന്‍റെയും വീക്ഷണങ്ങള്‍ ശരിയാണ്."മതമേതായാലും മന്ത്രി നന്നായാല്‍ മതി" എന്ന് കരുതുന്നവരാണ് കേരളത്തില്‍ ബഹുഭൂരിപക്ഷവും.നിലവിളക്ക് കൊളുത്തി ഒരു ചടങ്ങ് ഉത്ഘാടനം ചെയ്യുന്നത് ഹിന്ദു മതവുമായി ബന്ധപ്പെടുത്തി കാണുന്ന മന്ത്രി താന്‍ പൊതു സമൂഹത്തിന്‍റെയല്ല ഒരു സമുദായത്തിന്‍റെ മാത്രം പ്രതിനിധിയാണെന്ന് ആരെയോ ബോധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നുന്നു.(തല്‍ക്കാലത്തെ മന്ത്രിപ്പണി കഴിഞ്ഞാലും സമുദായ പ്രമാണിയായി വിലസേണ്ടേ ?)പിന്നെ അദ്ദേഹത്തിന്‍റെ വീട്ടു പേര് മാറ്റിയതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല .ഔദ്യോഗിക വസതിയാനെങ്കിലും അത് അദ്ദേഹത്തിന്‍റെ സ്വകാര്യമാണ്.
      NB : ഇനിയും കലിപ്പ് തീരാത്തവര്‍ക്ക് താഴെ പ്പറയുന്ന ലിങ്കിലേക്ക് സ്വാഗതം,
      "http://jayeshkumarj.blogspot.com/2012/06/blog-post_05.html">ഈ-ലോകവും... ഞാനും.: ചെകുത്താന് സ്നേഹപൂര്‍വ്വം ദൈവം

      Delete
  13. kodungaloorulla indiayile adyathe muslim palliyil oru keda vilakku undayirunnu . Arakkalum oru kedavilakundayirunnathayi ariyam.

    athu stapicha
    malik bin dinarinu ningalude athrem vivaram illathathu kondavam.

    ReplyDelete
  14. പൊതുജനങ്ങള്ക്ക് മുഴുവനും ഉപകാരപെടുന്ന ഗവര്ന്മന്ടു പദ്ധധികള്ക്ക് ഒരു മതത്തില്‍ നിന്നും കടമെടുത്ത ആചാരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല, അത് മന്ത്രി ഏതു മതത്തില്‍ പെട്ടതായാലും, നിലവിളക്കിനു പകരം "ജനഗണമന" ചെല്ലാമല്ലോ, കായിക മല്സരങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് ഇന്ത്യന്‍ ടീം അതാണല്ലോ ചെല്ലുന്നത്,

    നന്നായി പ്രവര്ത്തിക്കുന്ന ഒരു സര്ക്കാര്‍ സ്ഥാപനത്തില്‍ " അല്ഫോന്സാമ്മ / മുനമ്പം ബീവി / ചക്കുളത്തമ്മ ഈ സ്ഥാപനത്തിന്റെ ഐശ്വര്യം" എന്ന് എഴുതിവെച്ചാല്‍ എങ്ങനെ യിരിക്കും, ഇതൊന്നും ഒരു മതേതര സ്വഭാവമുള്ള രാജ്യത്തു പാടില്ലാത്തതാണ്,

    താങ്കളുടെ ലേഖനത്തോട് പൂര്ണ്ണുമായും യോചിക്കുന്നു.

    ReplyDelete
    Replies
    1. athanu sari...!!

      sing togather our national song..!

      we are indians.

      pinne musalman anu christian anu hindu anu ennathu personal.

      oru jana pradhinidhi aayi thiranjeduka pedumbol ayal ella tharathilum ulla aalukalude pradhinidhi anu,
      allathe oru mathathinte athram pradhinidhi alla.
      ellavarum athum koode orthal nanaayirikum.

      Delete
  15. നല്ല ഒരു ചര്‍ച്ച നടത്താന്‍ പറ്റിയ പോസ്റ്റ്‌ ഇട്ടതിനു ആശംസകള്‍ ഷബീ.. ഈ കാര്യത്തെ കുറിച്ച് എനിക്ക് വിശദമായ് അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നു.


    മുസ്ലിം മത വിശ്വാസ പ്രകാരം നിലവിളക്ക് കത്തിക്കാന്‍ പാടില്ല എന്ന നിയമം ഉണ്ടെങ്കില്‍ മന്ത്രി ചെയ്തതിനെ കുറ്റം പറയാന്‍ പറ്റില്ല. അയാള്‍ അയാളുടെ വിശ്വാസത്തില്‍ ജീവിക്കട്ടെ. തെറ്റ് പറയരുത്. പക്ഷെ അങ്ങനെ ഏതെങ്കിലും മതഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ടോ എന്നാണു അറിയേണ്ടത്..

    പിന്നെ, എന്നെ (വിശാസി ആണെങ്കിലും ഒരു മതത്തിന്റെയും കടുത്ത വിശ്വാസി അല്ലാത്തത് കൊണ്ട് ) സംബന്ധിച്ചിടത്തോളം ഒരു പൊതു പരിപാടിയില്‍ വച്ച് , വിളക്ക് കത്തിച്ചെന്നോ കെടുത്തിയെന്നോ വച്ച് ഒന്നും സംഭവിക്കാനില്ല. അവിടെ പൊതു താല്‍പ്പര്യത്തിന് ഒപ്പം കൂടുക എന്നത് മാത്രമാണ് ചിന്തിക്കെണ്ടിയിരുന്നത്.

    ഇവിടെ ആദ്യം പറഞ്ഞ പ്രകാരം നിലവിളക്ക് കൊളുത്തുന്നത് തൊട്ടു നാളികേരം
    ഉടക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹൈന്ദവ ആചാരങ്ങളുടെ
    ഭാഗമാണ്..ഹൈന്ദവികത ഒരു മതമല്ലെങ്കില്‍ മറ്റ് മതക്കാര്‍ ആ സംസ്ക്കാരത്തില്‍
    പങ്കെടുക്കുന്നതിനും ഭാഗമാകുന്നതിനും തടസ്സമാകുന്നത് എന്ത് ?

    ഇന്തോനേഷ്യ ഏറ്റവും കൂടുതല്‍ മുസ്ലിംസ് ഉള്ള മുസ്ലിം രാഷ്ട്രമാണ്. പക്ഷെ
    അവര്‍ അവരുടെ പൂര്‍വികര്‍ ആചരിച്ചു വന്നിരുന്ന ഹൈന്ദവ ആചാരത്തെ (എന്ന് പറയപ്പെടുന്ന ) ഇപ്പോഴും
    ആചരിക്കുന്നു. അപ്പോള്‍ പിന്നെ ഇന്ത്യയില്‍ മാത്രം എന്താണ് ഇത്ര മാത്രം മത
    വിലക്ക്?

    ലോകത്ത് ഇപ്പോള്‍ പല തരം ആചാരങ്ങള്‍ നിലവിലുണ്ട്..അതില്‍ നല്ലതും ചീത്തയും
    തീര്‍ച്ചയായും കാണും..അത് തിരസ്ക്കരിക്കാം
    തിരസ്ക്കരിക്കതിരിക്കാം..മതങ്ങളില്‍ പറയുന്ന പോലെ അതില്‍ ശരികളും തെറ്റുകളും
    ആധികാരികമായി ചൂണ്ടി കാണിക്കാന്‍ നമുക്ക് പലപ്പോഴും സാധിച്ചെന്നു വരില്ല.
    ഈശ്വരന്‍ ഉണ്ടെന്നും ഇല്ലെന്നും ഉള്ള വാദം പോലെ തന്നെയല്ലേ ഇതെല്ലാം ?

    ഒരു മതം അത്തരം പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പറയുന്നത്
    പ്രകാരമാണ് ബഹു മന്ത്രി ഇതൊക്കെ ചെയ്യുന്നത് എങ്കില്‍ അതിനെ വര്‍ഗീയത എന്ന്
    ഞാന്‍ വിളിക്കില്ല. അതെല്ലാം അദ്ദേഹത്തിന്‍റെ വ്യക്തിപരമായ മത
    കാര്യങ്ങള്‍..ആരും നിര്‍ബന്ധിക്കെണ്ടാതില്ല . പക്ഷെ അതെ സമയത്ത് എന്‍റെ
    അറിവില്‍ ഇസ്ലാം മതം ഒരിടത്തും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നില്ല. പലതും
    പലരും വളച്ചൊടിച്ചു കാണുമ്പോള്‍ ഉണ്ടാകുന്ന ചിന്താഗതികള്‍ ആണ് ഇത്തരം
    വിശ്വാസങ്ങള്‍ ഉണ്ടാകാന്‍ ഉള്ള കാരണങ്ങള്‍ എന്ന് തോന്നുന്നു.

    മറ്റ് മതസ്ഥന്റെ ശവം ദൂരെ കൊണ്ട് പോകുന്നത് കണ്ടു എഴുന്നേറ്റു നിന്നു ആ ശവത്തെ
    വരെ ബഹുമാനിച്ച ആളാണ്‌ പ്രവാചകന്‍. ലക്കും ദീനുക്കും വലിയ ദീന്‍ എന്ന് മാത്രമേ
    അദ്ദേഹം പറഞ്ഞിട്ടുള്ളൂ..അത് പോലെ മറ്റ് മതങ്ങളെ ആചരിക്കാതെ ബഹുമാനിക്കാനാണ്
    ആദേഹം പറഞ്ഞിരിക്കുന്നത്. ഇതൊന്നും കേള്‍ക്കാതെ ഒരു നിലവിളക്കിലും, ഗംഗ എന്ന
    പേരിലും ഒളിഞ്ഞിരിക്കുന്ന അന്യ മതത്തിന്റെ മണം കണ്ടു പിടിക്കുന്നവരോട് നമ്മള്‍
    എന്ത് പറഞ്ഞിട്ടും കാര്യമില്ല.

    ഭാരതീയ സംസ്കാരത്തിന്റെ മഹിമ അറിയണമെങ്കില്‍ ഭാരതത്തിന്‌ പുറത്തു പോകണം.
    ഹിന്ദു എന്ന മതം ആരൊക്കെയോ ചേര്‍ത്തു ഉണ്ടാകിയിരുന്നില്ലെങ്കില്‍ ഇന്നും ആ പഴയ
    സംസ്ക്കാരത്തിന്റെ ഭാഗമായി മാത്രമേ ഓരോ ഭാരതീയനും അറിയപ്പെടുന്നിരുന്നുള്ളൂ..

    പൂര്‍വികരെയും പൂര്‍വിക സംസ്ക്കാരത്തെയും മറന്നവന്‍ പിതാവിനെ മറക്കുന്നതിനു തുല്യമാണ്. ഞാന്‍ നേരത്തെ ഇന്തോനേഷ്യ യെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലിംസ് ഉള്ള മുസ്ലിം രാഷ്ട്രമാണ് ഇന്തോനേഷ്യ. അവരുടെ പൂര്‍വിക സംസ്ക്കാരം ഇസ്ലാം മതത്തില്‍ നിന്നും വളരെയധികം വേറിട്ട്‌ നില്‍ക്കുന്ന ഒന്നാണ് എങ്കില്‍ കൂടി അവരത് അവരുടെ സംസ്കാരത്തിന്റെ ഭാഗമായി ആചരിക്കാന്‍ മടി കാണിക്കുന്നില്ല. അവര്‍ ആ പൈതൃകത്തില്‍ ബഹുമാനിക്കുന്നു എന്നതിന്റെ തെളിവ് പ്രകടമാകുന്ന കാര്യങ്ങളാണ് അവിടത്തെ എയര്‍ ലൈന്‍സിന്റെ "ഗരുഡ " എന്ന പേര്, അവിടത്തെ കറന്‍സിയില്‍ പതിക്കുന്ന ഗണപതിയുടെ ചിത്രം , രാമായണ മാസത്തിലെ പ്രത്യേക കലാപരിപാടികള്‍ രാമന്റെയും രാവന്റെയും കഥകള്‍ രൂപേണ അവര്‍ അവിടെ അവതരിപ്പിക്കുന്നു. അത് കരുതി അവര്‍ ഇസ്ലാം ആകാതിരിക്കുന്നില്ല. അഞ്ചു നേരം നിസ്ക്കരിക്കുകയും ഇസ്ലാം മത വിശ്വാസ പ്രകാരം ജീവിക്കുകയും ചെയ്യുന്ന മുസ്ലിംസ് തന്നെയാണ് അവരും.
    ഒന്ന് മാത്രമേ ഇതിലൊക്കെ പറയാനുള്ളൂ.. ലക്കും ദീനുക്കും വലിയ ദീന്‍ എന്ന പ്രാവാചക വചനം മാത്രം ഓര്‍ത്താല്‍ മതി..

    ReplyDelete
    Replies
    1. വിഷയകമായി നീണ്ട കമന്റ് .. നല്ല.. അഭിപ്രായം.... സന്തോഷം...

      ലകും ദീനുകും വലിയ ദീൻ എന്ന ദൈവ വചനം പ്രവാചകൻ പഠിപ്പിക്കുമ്പോൾ അവരുടേത് നമുക്കും നമ്മുടേത് അവർക്കും സ്വീകാര്യമാവണമെന്നില്ല, മറിച്ച് അത് ഇസ്ലാമിൽ ചേർക്കുന്നത് മതത്തിനെതിരുമാണു... പ്രാദേശിക ഭാഷാ അതിർത്തികളിൽ ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന രീതികൾ / പ്രവർത്തികൾ അത് ചിലപ്പോൾ എണ്ണത്തിൽ വളരെ കൂടുതൽ ആയാൽ പൊലും മതത്തിൽ സ്വീകാര്യമല്ല, കാരണം ഇസ്ലാമിനു ഒരു സമഗ്രമായ ചിട്ടവട്ടങ്ങൾ ലിഖിതമായി തന്നെ ഉണ്ട്. ദൈവത്തെ 5 നേരം നമസ്കരിച്ച് എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്ന ഒരു മുസ്ലിമിനു തന്നെ സഹ സമുദായത്തിൽ പെട്ട സുഹൃത്തിന്റെ ആരാധന നന്മ ഉദ്ദേശിച്ചു കൊണ്ട് കൂറ്റെ ചെയ്യുന്നതിൽ നിന്ന് മതം വിലക്കുന്നു. അത് ഏതു തരത്തിൽ മറ്റു മതവുമായി ബന്ധപ്പെട്ടതാണെങ്കിലും. അത്തരം രീതികൾ മറ്റു ഇസ്ലാം മത വിശ്വാസികൾ ചെയ്യുന്നുണ്ടല്ലോ എന്നത് മതത്തിന്റെ മാതൃക അല്ല, നിഷിദ്ധവുമാണു താനും...

      ആഘോഷങ്ങൾ, ഉൽസവങ്ങൾ അത്തരം ആചാരങ്ങൾക്ക് ഇസ്ലാമിൽ നൽകപ്പെട്ട പരിധിയിൽ നിന്ന് വ്യതിചലിക്കാത്ത തരത്തിൽ പങ്കെടുക്കുന്നതിനോ സഹകരിക്കുന്നതിനോടോ വിയോജിക്കുന്നില്ല... ബഹുസ്വര സമൂഹത്തിൽ അത്തരം ഐക്യം ഇസ്ലാം വളരെ അധികം പ്രൊൽസാഹിപ്പിക്കുകയും ചെയ്യുന്നു...

      താങ്കൾക്കുള്ള മറുപടി ആയിട്ടല്ല ; എന്റെ ഒരു വീക്ഷണം പങ്കു വെച്ചു എന്നു മാത്രം...

      Delete
    2. പ്രവീ...വിശദീകരണം നന്നായി...! പ്രവി പറഞ് വരുന്നത് നമ്മള്‍ ഏതു വിഭാഗത്തിലായിരുന്നോ അല്ലെങ്കില്‍ മതത്തിലായിരുന്നോ അതില്‍ നിന്നും മാറി വേറൊരു മതം സ്വീകരൈക്കുമ്പോള്‍ അവിടെ ചെയ്തതും പൂര്‍വികര്‍ ചെയ്തതുമായ കാര്യങ്ങള്‍ പിന്തുടരുന്നതില്‍ കുഴപ്പമില്ലേന്ന്.പക്ഷെ ഈ നിലപാടിനോട് ഇസ്ലാം മതം ഒരു അണുമണി യോജിക്കുന്നില്ല.ജാഹിലിയാ കാലത്ത് ഇസ്ലാം മക്കയില്‍ പ്രചരിക്കുന്നതിനു മുമ്പ് അവിടത്തെ മുശ്രിക്കുകള്‍ (ഇസ്ലാം വിശ്വസിക്കാത്തവര്‍) ഇന്നത്തെ പരിശുദ്ധ കഅബ പ്രദക്ഷിണം ചെയ്തത് ഉടുവസ്ത്രം ഉരിഞും മദ്ദളവും ചെണ്ടയും മുട്ടികൊണ്ട്മാണു.ഇസ്ലാം യതാര്‍ഥത്തില്‍ പഠിച്ചപ്പോള്‍ അവര്‍ അതില്‍ നിന്നു പിന്തിരിയുകയാണുണ്ടായത്. പ്രവ്വി അങ്ങ കടലിനക്കരെയുള്ള ഇന്തോനേഷ്യയിലേക്കെന്നും പോകെണ്ടതില്ല നമ്മുടേ കേരളത്തില്‍ ഇസ്ലാം മത സമൂഹത്തില്‍ ആയിരകണക്കിനാചാരങ്ങള്‍ ഇങ്ങനെ കടന്നു കൂടിയിട്ടുണ്ട് അതില്‍ ചിലതാണു പാലു കാച്ചല്‍,കുറ്റിയടിക്കല്‍,കുട്ടികള്‍ക്ക് കവിളത്ത് കറുത്ത പൂള്ളികുത്തല്‍,വാരഫലം നോക്കല്‍,ശകുനം നോക്കല്‍,എന്തിനേറെ കല്യാണത്തിനുള്ള നാള്‍ നിശ്ചയം പോലും കേരളത്തിലെ പഴയ സംസ്കാരത്തില്‍ നിന്നും കടം കൊണ്ടതാണ്. ഇസ്ലാം മതത്തിലെ ഗ്രന്ഥത്തില്‍ മുകളില്‍ പറഞതിനൊന്നും ഒരു വരി പോയിട്ട് ഒരക്ഷരം പോലും തെളിവില്ല.അതൊക്കെ പിന്തുടരുന്നവര്‍ അതൊരു മതാചാരമായി ചിലപ്പോളെങ്കിലും കണ്ടിട്ടുണ്ടാവാം.പക്ഷെ ഇത്തരം എല്ലാ പുതിയ ആചാരങ്ങളേയും ഇസ്ലാം ശക്തമായ ഭാഷയില്‍ എതിര്‍ത്തിട്ടുണ്ട്.അങ്ങനെ യുള്ള എതിര്‍പ്പുകളെ ഒരിക്കലും തീവ്രവാദമോ വര്‍ഗീയതയോ ആക്കുന്നതാണു പ്രശ്നം. “നിങ്ങള്‍ക്ക് ഞാന്‍ ഇസ്ലാം മതത്തെ പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു“ എന്ന് നബി സ അവസാ‍ന പ്രസംഗത്തില്‍ പറഞത് ഒരു മുസ്ലിം അദ്ദേഹത്തിന്റെ ജീവിതാവസാനം വരെ ഉള്‍കൊണ്ട് ജീവിച്ചാല്‍ അത് സമൂഹത്തിനെതിരാകില്ല.പല നാടുകളിലും പല ആചാരങ്ങളുമുണ്ട് ഗള്‍ഫില്‍ താമസിക്കുന്ന പ്രവീണിനു എന്റെ വിശദീകരണത്തിന്റെ ആവശ്യമില്ലതെ തന്നെ അറിയാം .ലോകത്തുള്ള മുസ്ലിം രാജ്യത്ത് നടക്കുന്ന പല ആചാരവും ചിലപ്പോള്‍ ഇസ്ലാമുമായി പുല ബന്ധം പോലും ഇല്ലാത്തതാണ്.അതിനെ എതിര്‍ക്കുന്നവര്‍ എതിര്‍ക്കുന്നുണ്ട്. ഇസ്ലാം എന്നാല്‍ അല്ലാഹു ഇറക്കിയ ഖുറാനും പ്രവാചക ചര്യയായ ഹദീസുമാണ്.അതില്‍ ഇല്ലാത്ത എല്ലാ ആചാരവും ഒരു മുസ്ലിം വിശ്വാസി തള്ളണം എന്നു തന്നെയാണ് ഇസ്ലാമിക നിയമം.സൌദിയിലേക്ക് നോക്കിയും,ഇന്തോനേഷ്യയിലെക്കും,പാക്കിസ്താനിലേക്ക് നോക്കിയുമല്ല ഇസ്ലാം എന്ന ദൈവ മതം പിന്തുടരേണ്ടത് ആ മതത്തിന്റെ പ്രമാണങ്ങളില്‍ കൂട്രിയാണ്.എന്റെ മതാചാരം പ്രവി അനുഷ്ടിച്ചത് കൊണ്ടോ പ്രവിയുടേത് ഞാന്‍ ആചരിച്ചത് കൊണ്ടോ ഇവിടെ സാഹോദര്യം വളരുമെന്ന ഒരു മിഥ്യാ ധാരണയാണു നമ്മെ പലപ്പോഴും എത്തിക്കുന്നത്.മത സാഹോദര്യം എന്ന ഒരു സംഭവമേ ഇല്ല! മതങ്ങള്‍ തമ്മില്‍ സൌഹാര്‍ദം പറ്റില്ല കോടിക്കണക്കിനു ദൈവങ്ങളെ ആരാധിക്കുന്ന ഹിന്ദുവും ,മഹാനായ എശുവിനെ കര്‍ത്താവാക്കുന്ന നസ്രാണിയും ,ഏക ദൈവത്തില്‍ വിശ്വസിക്കുന്ന വിഗ്രഹങ്ങള്‍ ആരാധന മൂര്‍ത്തി ആക്കാത്ത മാപ്പിളയും (ഉറൂസും ,കബര്‍ പൂജയും കഴിക്കുന്ന മാപ്പിള ഏതു വിഭാഗത്തിലാണെന്ന് എനിക്കറിയില്ല) തമ്മില്‍ ഒരിക്കലും മതപരമായി സൌഹാര്‍ദം പറ്റില്ല അങ്ങനെ വല്ലവനും സൌഹാര്‍ദം നടത്തുന്നെകില്‍ അത് കപട സൌഹാര്‍ദം മാത്രമാണ്.അമ്പല കാഴ്ചകള്‍ക്ക് പള്ളി കമ്മിറ്റി വക ലഡ്ഡു കൊടുത്തത് കൊണ്ടും ,നബിദിനത്തിന് അമ്പല കമ്മിറ്റി വക മിട്ടായി വിതരണം ചെയ്തതൊന്നും കൊണ്ട് മതങ്ങള്‍ തമ്മില്‍ ഒരിക്കലും സൌഹാര്‍ദത്തില്‍ എത്തില്ല .(അതാണല്ലോ ഇന്ന് നാം കാണുന്നത് മിട്ടായി കൊടുത്തവരും തിന്നവരും ലഡ്ഡു കൊടുത്തവരും തിന്നവരും തമ്മില്‍ പോരാടുന്നത് )
      മതങ്ങള്‍ അല്ല സൌഹാര്‍ദം വേണ്ടത് മനുഷ്യര്‍ തമ്മിലാണ് നീ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്നാ ബൈബിള്‍ വചനവും ,അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു തിന്നുന്നവന്‍ നമ്മില്‍ പെട്ടവന്‍ അല്ല എന്ന പ്രവാജക വചനവും പഠിപ്പിക്കുന്നത് മനുഷ്യ സൌഹൃദം മാത്രമാണ്.മനുഷ്യനിലൂടെ മാത്രമേ സൌഹാര്‍ദം പറ്റുകയുള്ളു .

      Delete
    3. Well reply dear..thank you ..

      നീ തന്ന മറുപടിയില്‍ എനിക്കേറ്റവും ഇഷ്ടമായ വാചകം ഇവിടെ കൊടുക്കുന്നു..

      "സൌദിയിലേക്ക് നോക്കിയും,ഇന്തോനേഷ്യയിലെക്കും,പാക്കിസ്താനിലേക്ക് നോക്കിയുമല്ല ഇസ്ലാം എന്ന ദൈവ മതം പിന്തുടരേണ്ടത് ആ മതത്തിന്റെ പ്രമാണങ്ങളില്‍ കൂട്രിയാണ്.എന്റെ മതാചാരം പ്രവി അനുഷ്ടിച്ചത് കൊണ്ടോ പ്രവിയുടേത് ഞാന്‍ ആചരിച്ചത് കൊണ്ടോ ഇവിടെ സാഹോദര്യം വളരുമെന്ന ഒരു മിഥ്യാ ധാരണയാണു നമ്മെ പലപ്പോഴും എത്തിക്കുന്നത്.മത സാഹോദര്യം എന്ന ഒരു സംഭവമേ ഇല്ല! "

      മതങ്ങള്‍ അല്ല സൌഹാര്‍ദം വേണ്ടത് മനുഷ്യര്‍ തമ്മിലാണ് നീ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്നാ ബൈബിള്‍ വചനവും ,അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു തിന്നുന്നവന്‍ നമ്മില്‍ പെട്ടവന്‍ അല്ല എന്ന പ്രവാജക വചനവും പഠിപ്പിക്കുന്നത് മനുഷ്യ സൌഹൃദം മാത്രമാണ്.മനുഷ്യനിലൂടെ മാത്രമേ സൌഹാര്‍ദം പറ്റുകയുള്ളു .

      you said it..i agree with you 100%

      Delete
    4. >>നീ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്നാ ബൈബിള്‍ വചനവും ,അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു തിന്നുന്നവന്‍ നമ്മില്‍ പെട്ടവന്‍ അല്ല എന്ന പ്രവാജക വചനവും പഠിപ്പിക്കുന്നത് മനുഷ്യ സൌഹൃദം മാത്രമാണ്.>>>

      വേദങ്ങളിലും ഉപനിഷത്തുകളിലും മനുഷ്യ സൌഹൃദത്തെക്കുറിച്ചുള്ള വചനങ്ങൾ ഒന്നുമില്ലല്ലോ ആല്ലായിരുന്നെങ്കിൽ എന്തെങ്കിലും അതിൽ നിന്നൂടെ ഉദ്ധരിക്കാമായിരുന്നു!!

      Delete
    5. Suchith Sudharman,സ്ക്രീനിന്റെ വലതു ഭാഗത്തായി ചിരിച്ചിരിക്കുന്ന എന്റെ ഫോട്ടോയുടെ മുകളില്‍ ഇരു പത്തി നാലു ചെറിയ വരിയില്‍ എഴുതിയത് ഒന്നു വായിക്കുക!! എനിക്കറിയുന്നതും,കണ്ടതും,കേട്ടതും മാത്രം.....

      Delete
  16. അബ്ദുറബ്ബ് പോലുള്ള സാധനങ്ങളെ വോട്ടിട്ട് ജയിപ്പിക്കുന്ന ആളുകളെ പറഞ്ഞാല്‍ മതിയല്ലോ.

    ReplyDelete
  17. മനുഷ്യന്‍ മതങ്ങളുടെ ഉള്ളില്‍ നിന്നുകൊണ്ടല്ല
    സ്നേഹത്തിന്റെ ഉള്ളില്‍ നിന്നു കൊണ്ട് മനുഷ്യനേ
    തിരിച്ചറിയാന്‍ ശ്രമിക്കുക തന്നെയാണ് വേണ്ടത് ..
    നിലവിളക്കിലോ ബാങ്ക് വിളിയിലൊ മാത്രം
    കുടിയിരിക്കുന്ന ഒന്നല്ല ഈശ്വര ചൈതന്യം ..
    അവന്‍ സര്‍വ്വവ്യാപിയാണ് അവനേ ഒന്നില്‍
    തളച്ചിടാനോ മറ്റൊന്നില്‍ ഇല്ലാതാക്കനോ കഴിയില്ല .
    അവനവന്റെ വിശ്വാസ്സങ്ങള്‍ പരിപാലിക്കുന്നതിനിപ്പൊം
    എല്ലാമറിയുവാനും എല്ലാം ഉള്‍കൊള്ളുവാനുമുള്ള
    മനസ്സാണ് പ്രധാനമായും വേണ്ടത് മനുഷ്യന് ..
    അവനേ യാഥാര്‍ത്ഥ മനുഷ്യന്‍ ആകുന്നുള്ളു ,
    യാഥാര്‍ത്ഥ മനുഷ്യനേ അവനെ തിരിച്ചറിയുവാനും കഴിയുകയുള്ളു ..
    സ്നേഹപൂര്‍വം .... റിനീ ..

    ReplyDelete
  18. എല്ലാവര്ക്കും അവരുടെതായ ന്യായങ്ങള്‍..

    ReplyDelete
  19. വെള്ളപൂശാന്‍ കുറെ ബുദ്ധിമുട്ടി അല്ലെ?
    ഉത്ഘാടനത്തിനു പലരും പലരെയും വിളിക്കുന്നത്‌ അവരുടെ സ്ഥാനമാനങ്ങള്‍ കണ്ടുകൊണ്ടാണ് , അബു റബ്ബിനെ വിളിച്ചത് ഒരു മുസല്‍മാന്‍ ആയിട്ടല്ല ,

    ReplyDelete
    Replies
    1. അങ്ങേനെയെന്കില്‍ മദ്രസയുടെ ഉള്ഘാടനത്തിനു വീ ടി ബാലറാമിനെ വിളിച്ചാല്‍ അദ്ദേഹം ബിസ്മി ചൊല്ലി ഉല്‍ഘാടനം ചെയ്യുമോ?

      Delete
    2. palile kurbana poojari chyyumo illalo??

      ithu public program anu avide avide mathavu vilakineyum paranju kadipidi koodukayalla vendathu

      Delete
    3. ഈ അനോണികുട്ടനു ഇന്ന് നല്ലോണം വയറിളക്കം പിടിച്ചിട്ടുണ്ടല്ലോ!! വല്ല സര്‍ക്കാര്‍ ആശുപത്രിയിലും പോയി ശരീരം നന്നാക്ക്!! ചിലപ്പോള്‍ മന്‍സ്സും നന്നായങ്കിലോ!!അനോണിമകാ തന്റെ മഹത് വചനങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്!!

      Delete
  20. സാംസ്കാരിക ഫാഷിസ്റ്റുകള്‍ ഈ ഭരണത്തിന്റെ ആദ്യം മുതല്‍ തന്നെ നോട്ടമിട്ട തലയാണ് അബ്ദുറബ്ബിന്റെത്..മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നതിനെതിരെ മുന്നണിക്കുള്ളില്‍ നിന്ന് തന്നെ ചില അമൂല്‍ ബെബികള്‍ രംഗത്ത് വന്നു,, മഴ നനയാതിരിക്കാന്‍ സ്കൂളിന്റെ ഇറയത്ത് കയറി നിന്ന പാരമ്പര്യം മാത്രമേ വിദ്യാഭ്യാസ മന്ത്രിക്കുള്ളൂ എന്ന് ആക്ഷേപിച്ചു സാംസ്കാരിക നായകന്മാരും രംഗം കയ്യടക്കി. ഇതിനോക്കെയിടയില്‍ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാതെ നല്ല രീതിയില്‍ വിദ്യാഭ്യാസ വകുപ്പിനെ നയിക്കുന്ന മന്ത്രി അബ്ദുറബ് പ്രശസ്തിയിലേക്ക് ഉയരുന്നതാണ് ചിലര്‍ക്ക് കണ്ണ്കടി...സ്കൂള്‍ അധ്യയനം ആരംഭിക്കുന്നതിനു മുമ്പ്‌ തന്നെ പാഠപുസ്തകങ്ങള്‍ സ്കൂളില്‍ എത്തിയതും, സ്വാശ്രയ പ്രവേശനം ആരംഭിക്കുന്നതിനു മുമ്പ്‌ തന്നെ സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞതും, വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി യൂണിഫോം നല്‍കാന്‍ തീരുമാനിച്ചതും, അധ്യാപക പാക്കേജും, മലയാളം സര്‍വ്വകലാശാലയും,പാലക്കാട്ട് ഐ ഐ ടിയും, മലപ്പുറത്ത് ഇഫ്ലു യൂണിവേഴ്സിറ്റിയും ഒക്കെ അബ്ദുറബ്ബിന്റെ ഭരണമികവ് തന്നെയാണ്...ഇതൊന്നും ദഹിക്കാത്ത ചില ഞെരമ്പ് രോഗികള്‍ക്ക് നിലവിളക്കും, വീട്ടിന്റെ പേരും ഒക്കെയാവും ഇനി ആയുധം ..നന്നായി പറഞ്ഞു ഷബീര്‍ ,ആശംസകള്‍

    ReplyDelete
  21. മനുഷ്യന്റെ മനസ് തന്നെ പ്രധാനം.

    ReplyDelete
  22. നബി(സ) പറയുകയുണ്ടായി,

    "മതം ഗുണകാഷയാകുന്നു,

    മതത്തില്‍ നിങ്ങള്‍ പാരുഷ്യം
    ഉണ്ടാക്കരുത്".

    ഇത് ഒരു മതത്തിനെ കുറിച്ചല്ല എല്ലാ മതസ്തർക്കുമുള്ള വചനമാണ്, അവിടെ ഇസ്ലാം എന്നൊ മറ്റൊന്നും പറഞ്ഞിട്ടുമില്ല

    അതുകൊണ്ട് ജനാതിപത്യത്തിൽ ഇസ്ലാമിന്റെ വചനങ്ങൾക്ക് ഒരു പാട് സാമ്യതകളുണ്ട്, ഇതര മതസ്തരെ ഒരിക്കലും കളിയാക്കാൻ ഇസ്ലാം അനിവധിക്കുന്നില്ല,അവരെ ഭഹുമാനിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നതും,

    വർഗീയതയുടെ വിത്ത് പാകുന്നവർ അവർ ഒരു മതവിഭാഗമല്ല, അത് അക്രമികളുടെ സ്വഭാവമാണ്, ഒരാൾക്ക് എന്തൊക്കെ സ്വീകരിക്കാം ഒഴിവാക്കാം എന്നത് ഒരു ഇന്ത്യക്കാരന്റെ അവകാശമാണ്, അതിനെ വർഗീയ വൽക്കരിക്കുന്നവർ ജാനാതിപത്യത്തെ ചവിട്ടിതേക്കുന്നവരാണ്, അവർക് മറുപടിയും അർഹിക്കുനില്ല

    പ്രിയാ നന്നായി എഴുതി

    ReplyDelete
  23. അല്ല വിലക്ക് കൊളുതെന്ടെന്നും ഗംഗ എന്നാ പേരുള്ള വീട്ടില്‍ താമസിക്കെന്ടെന്നും ലീഗിന്റെ തീരുമാനം ആണെന്ന് വായിച്ചു കേട്ട്.അപ്പോള്‍ കേരളത്തിലെ ലീഗുകാര്‍ ഇനി മാരുതി, ടാറ്റാ ,അശോക ലെയ്ലന്ദ്‌ ,മഹീന്ദ്ര ,ടീ വീ എസ തുടങ്ങിയ വാഹനങ്ങള്‍ ഉപയോഗിക്കില്ല എന്ന് കരുതാമോ?കാരണം ഇവയെല്ലാം ഹിന്ദു നമഗലനല്ലോ ചുമക്കുന്നത്...അല്ലെങ്കില്‍ ഇവയുടെ ഒക്കെ പേറി യഥാക്രമം മാരുതി =മന്‍സൂര്‍,അശോക്‌ ലെയ്ലന്ദ്‌= അന്‍വര്‍ ലെയ്ലന്ദ്‌,മഹീന്ദ്ര = മമ്മാലി ,ടീ വീ എസ (T V Sundaram Ayyankar )= സുലൈമാന്‍ എന്നിങ്ങനെ മാറ്റാന്‍ കേന്ദ്രത്തിലെ ഹായ് കമാന്‍ഡില്‍ സമ്മര്‍ദം ചെലുതുമോ?

    ReplyDelete
  24. Ashly Mathew

    Loser stands firm on petty things but compromise on values..... Shiv Khera യുടെ You can win എന്ന പുസ്തകത്തിലെ ഈ വാചകം ആണ് ഓര്മ വരുന്നത് ..പൊതുചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തേണ്ട എന്നത് മുസ്ലീംലീഗിന്റെ നിലപാടാണെന്ന് മന്ത്രി അബ്ദുറബ് മദ്യമാങ്ങളോട് പറഞ്ഞിരുന്നു . വിളക്ക് കത്തിക്കണോ വേണ്ടയോ എന്നത് ആബ്ധുല്‍ റബ്ബിന്റെ വെക്തി സ്വതിന്ത്രത്തില്‍ പെട്ടതാണ് എന്ന് ഞാനും വിശ്വസിക്കുന്നു . പക്ഷെ ഇങ്ങനെ നിസാരകാര്യങ്ങളില്‍ ശ്രെധ പുലര്‍ത്തുന്ന മുസ്ലീംലീഗിന്റെ ഐസ് ക്രീം കേസിലെ നിലപാട് എന്തായിരുന്നു . അവിടെയാണ് മുകളില്‍ സുചിപിച്ച വാചകത്തിന്റെ പ്രസക്തി Compromise on values , Stand for Petty things .

    ReplyDelete
    Replies
    1. ഐസ്ക്രീം കേസില്‍ ഇന്ത്യയിലെ കോടതികള്‍ എന്ത് നിലപാടാണോ സ്വീകരിച്ചത്, അത് തന്നെയാണ് ലീഗിന്‍റെ നിലപാടും എന്നാണു ഞാന്‍ മനസ്സിലാക്കിയത്‌. ഇനി കോടതി നിലപാടല്ല, ഊരും പേരും ഇല്ലാത്ത താങ്കളുടെ നിലപാടാണ് ഈ കേസില്‍ സ്വീകരിക്കേണ്ടത് എങ്കില്‍ പറയൂ, നമുക്ക്‌ ഒരു നിലവിലക്ക് കൊളുത്തി അങ്ങ് തുടങ്ങിയേക്കാം.

      Delete
  25. ദൈവനാമത്തിലല്ലാതെ സത്യ പ്രതിജ്ഞ ചെയ്യുന്നു, കോടതികളിൽ ഒരു മതത്തിന്റെതുമല്ലത്ത ഒരു പുസ്തകത്തിൽ തൊട്ടു സത്യം ചെയ്യുന്നു, ഇതൊക്കെ നിലവിൽ ഉണ്ടെങ്കിൽ ഈശ്വരവിശ്വാസിയാണെന്ന് പറയാൻ ഇത്ര ബുദ്ധിമുട്ടെന്തിനു.
    ഒരു കാര്യം, ഈ പോസ്റ്റിലൂടെ ഷബീർ, അബ്ദുറബ്ബിനെ എങ്ങനെയാ നോക്കിക്കണ്ടത്. അവസാന വരികളിൽ ആകെ മോൾകീഴ് മറിഞ്ഞല്ല്

    ReplyDelete
  26. മനുഷ്യനെ മുസ്ലീമായും ഹിന്ദുവായും ക്രിസ്ത്യാനിയായും കാണാതെ മനുഷ്യനായി കാണാന്‍ പഠിച്ചു കൂടെ നമുക്ക്.?

    മതത്തില്‍ ജനിച്ചു മതത്തില്‍ ജീവിച്ചു മതത്തില്‍ മരിക്കുന്ന ഇടുങ്ങിയ മനസ്ഥിതിയുമായി ജീവിക്കുന്നവര്‍ക്കൊന്നും ഈ ഹൃദയവിശാലത ചെകുത്താന്റെ വചനങ്ങളായെ കാതില്‍ വീഴുകയുള്ളൂ..
    അതിനു അവരെയോ, അവരെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെയോ ജീവിക്കുന്ന സമുഹത്തെയോ സാമൂഹ്യ വ്യവസ്ഥിതിയെയോ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

    ഇടുങ്ങിയ മതില്‍ക്കെട്ടുകള്‍ക്കപ്പുറം ലോകത്തെ കാണാനുള്ള അത്രയും വളര്‍ന്നിട്ടില്ലാത്ത അവരുടെ കാഴ്ചക്കുറവു ആണത്. അതിനെതിരായെ ഏതു ശബ്ദതിനെതിരെയും അവരിങ്ങനെ പ്രതികരിച്ചു കൊണ്ടേയിരിക്കും.

    "വസുധൈവ കുടുംബകം" എന്ന മഹത്തായ socialist ചിന്ത ആദ്യമായി അവതരിപ്പിച്ചത് ഭാരതീയരുടെ പൂര്‍വികരത്രെ.

    ഭാരത ജനത ആ ഒരു ആദര്‍ശത്തില്‍ അടിയുറച്ചു വിശ്വസിച്ചത് കൊണ്ടാണ് പില്‍ക്കാലങ്ങളില്‍ മറ്റു മതങ്ങള്‍ക്ക് എളുപ്പം വേരോടാന്‍ സാധിച്ചതും.

    ഇന്ന് മറ്റു മതസ്ഥര്‍ കാണിക്കുന്ന അസഹിഷ്ണുത അന്നത്തെ ജനതയും രാജാക്കന്മാരും കാണിച്ചിരുന്നെങ്കില്‍ ഇന്നത്തെ ഭാരതത്തിന്റെ ചിത്രം എന്താകുമായിരുന്നു? ചരിത്രം എന്താകുമായിരുന്നു?

    കേരളത്തില്‍ ഇന്ന് നിലവിലുള്ള പല ഹിന്ദു-ഇതര ആരാധനാലയങ്ങളും അന്നാടുകളിലെ ഹിന്ദു രാജാക്കന്മാരുടെ കൈയഴിഞ്ഞ സഹായങ്ങളാലും നേരിട്ടുള്ള നടത്തിപ്പുകളിലും ഉയര്‍ന്നു വന്നിട്ടുള്ളവയാണ് എന്നുള്ള കാര്യം എല്ലാവര്ക്കും അറിയാവുന്ന വസ്തുതയാണ്.

    ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദും മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയും ഇന്ത്യയിലെ ആദ്യ ക്രിസ്ത്യന്‍ പള്ളിയായി അറിയപ്പെടുന്ന കൊടുങ്ങല്ലൂര്‍ വിശുദ്ധ തോമാസ്ലീഹായുടെ പള്ളിയും ഒക്കെതന്നെ മേല്‍പ്പറഞ്ഞ പ്രസ്താവനക്ക് നിദാനങ്ങളാണ്.

    ഈപ്പറഞ്ഞ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദില്‍ ഇപ്പോഴും നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥന നടത്തുന്ന കാര്യം ബഹുമാന്യ മന്ത്രി ശ്രീ. sorry (ശ്രീയും ഒരു ഹൈന്ദവത ഉള്ള പദം ആണെന്ന കാര്യം ഇടയ്ക്ക് മറന്നു പോയി) ജനാബ്. അബ്ദുറബ് അവര്‍കള്‍ക്ക് അറിവുള്ളതാണോ എന്തോ.?

    "അസതോമാ സത്ഗമയാ
    തമസോമ ജ്യോതിര്‍ഗമയ
    മൃത്യോര്‍മാ അമൃതം ഗമയാ"

    (From ignorance lead me to truth
    From darkness lead me to light
    From death lead me to immortality)

    ഹിന്ദു ഗ്രന്ഥമായ ബ്രിഹദാരണ്യക ഉപനിഷത്തിന്റെ സാരാംശ തുല്യമായ വരികളാണിവ.
    (ഇത് ഒരു മതസ്ഥരെയും ഉദ്ദേശിച്ചുള്ളതല്ല. അത് കൊണ്ട് തന്നെ അന്യമതസ്ഥര്‍ ഇത് അനുഷ്ടിക്കുന്നതിലോ മനസ്സിലാക്കുന്നതിലോ തടസ്സങ്ങളുള്ളതായി എവിടെയും പ്രതിപാദിക്കുന്നില്ല).

    ഇപ്പറഞ്ഞതിന്റെ സാരാംശം അജ്ഞതയില്‍ നിന്ന് അറിവിലേക്കും ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും മൃത്യുവില്‍ നിന്നും അമരത്വതിലെക്കും നയിച്ചാലും എന്നാണു.

    ഈ വെളിച്ചം. അറിവ് എന്ന ഒരു symbol ആയാണ് നമ്മുടെ ചടങ്ങുകള്‍ക്ക് നിലവിളക്ക് കൊളുത്തി ആരംഭം കുറിക്കുന്നത്. ഒരിക്കലും വിളക്കോ വെളിച്ചമോ ഒരു മതവിഭാഗത്തിന്റെയും പ്രതീകമായി വര്‍ത്തിക്കാന്‍ ആവില്ല.
    അറിവിനായി ദാഹിക്കുന്ന ഒരു ജനതയുടെ വെളിച്ചത്തിലെക്കുള്ള കാല്‍വെയ്പ്പായി ഇതിനെ നമുക്ക് കണ്ടു കൂടെ?

    അത് കൊണ്ട് തന്നെയാണ്, ദീനും ഇമാനും നോക്കി വിശുദ്ധ നബി തിരുമേനിയുടെ വചനങ്ങളും പ്രബോധനങ്ങളും തെല്ലിട തെറ്റാതെ ഏക ദൈവമായ അല്ലാഹുവില്‍ മാത്രം വിശ്വസിച്ചു സമുഹത്തില്‍ അലിഞ്ഞു ജീവിക്കുന്ന വിശാല മനസ്തിതരായ എന്റെ ഒട്ടനേകം സുഹൃത്തുക്കള്‍ ഇതൊരു ആചാരം എന്ന് കാണാതെ ഉപചാരമായി കാണാന്‍ സഹിഷ്ണുത കാണിക്കുന്നതും.


    NB: ഞാന്‍ ഇത്ര കാര്യങ്ങള്‍ വിശദീകരിച്ചിട്ടും Anonymous ആയി കമന്റ്‌ ചെയ്യുന്നതിനെ ചിലപ്പോള്‍ ചിലരെങ്കിലും വിമര്‍ശിച്ചേക്കാം. അവര്‍ക്കുള്ള ഒരഭ്യര്‍ത്ഥന. കാര്യങ്ങള്‍ വളരെ വിശാലമായി കാണാനും കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യാനും അറിവുകള്‍, അനുഭവങ്ങള്‍ പരസ്പരം പങ്കു വയ്ക്കാനും കഴിവുള്ളവരുമാണ് എന്റെ സുഹൃത്തുക്കള്‍ 100% വും. അതില്‍ 90% മുസ്ലീം സുഹൃത്തുക്കളാണ്. പക്ഷെ ഞങ്ങള്‍ പരസ്പരം ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും എന്നതിലുപരി മനുഷ്യന്മാരായാണ് പരസ്പരം കാണാറുള്ളത്‌.

    പക്ഷെ, അസഹിഷ്ണുത വാക്കിലും നോക്കിലും കുത്തി നിറച്ചു പ്രതികരിക്കുന്ന എത്രയോ പേരെ എന്റെ ഈ വാക്കുകള്‍ക്കു മുകളില്‍ നിങ്ങള്‍ക്കും കാണാം. അതിലൊരാളുടെ ഒരു ഫോണ്‍ കൊളോ ഒരു പത്തയ്യായിരം രൂപയോ പോരെ, എന്നെ ഒരു വികലാങ്കന്‍ ആക്കാനോ അതുമല്ലങ്കില്‍ ഓര്‍മ്മ മാത്രമാക്കി മാറ്റാനോ.

    അറിയപ്പെടാത്ത എത്രയോ തടിയന്റവിട നസീറുമാര്‍ നമുക്കിടയില്‍ സാമുഹിക നേതാക്കന്മാര്‍ ആയി വിലസി നടക്കുമ്പോള്‍ അല്‍പ്പം ശ്രദ്ധിക്കുന്നത് നല്ലതല്ലേ കൂട്ടുകാരെ.

    ReplyDelete
    Replies
    1. നല്ല ഒരു സന്ദേശം...“മനുഷ്യനെ മുസ്ലീമായും ഹിന്ദുവായും ക്രിസ്ത്യാനിയായും കാണാതെ മനുഷ്യനായി കാണാന്‍ പഠിച്ചു കൂടെ നമുക്ക്.?“ ഈ വാക്കിനു ഫുള്‍ മാര്‍ക്ക്...ഇതിനും ഡബിള്‍ മാര്‍ക്ക് “അറിയപ്പെടാത്ത എത്രയോ തടിയന്റവിട നസീറുമാര്‍ നമുക്കിടയില്‍ സാമുഹിക നേതാക്കന്മാര്‍ ആയി വിലസി നടക്കുമ്പോള്‍ അല്‍പ്പം ശ്രദ്ധിക്കുന്നത് നല്ലതല്ലേ കൂട്ടുകാരെ.“..സുഹുര്‍ത്ത് പ്രവീണിന്റെ വിശദീകരണവും അതിനു കൊടുത്ത മറുപടിയും വായിക്കണമെന്ന് അപേക്ഷ.

      Delete
  27. education ministryde symbolil ulla anakale erakki vidanam. anakal hindukkal anu. sulieman ennu perulla ana illallo. so anakale irakki vittu pakaram randu ottakangale kettanam.
    vidyabhyasa vakuppu enna peru matti pakaram al korana enno vallom akkam. vidhyabyasa mathriyude keezhilulla schoolukalil mattu mata grandangal padippikkunatho athile adhyayangal ullatho tettanu. so syllabus korachu mattendi varum.
    appo ellam sharyavum.

    ReplyDelete
  28. A Lamp(നിലവിളക്കിന്) it will not burn after a little air fuck it leave that chapter....but Culture of a country was not build by any religion(ഹൈന്ദവ പുരാണത്തിലെ ശിവന്റെ തലയില്‍ കെട്ടിയ മുടിക്കെട്ടില്‍ നിന്നുമാണു ഗംഗാ നദിയുണ്ടായത് എന്ന് വിശ്വസിക്കുന്ന ),,,,it was build by the people and the nature,,,,Rabb Insult the Natural Beauty Cultural History of India by his Dis-Graceful thought...very shame...and The Ganges or Ganga is a trans-boundary river of India and Bangladesh. The 2,525 km river rises in the western Himalayas in the Indian state of Uttarakhand,& flows south and east through the Gangetic Plain of North India into Bangladesh, where it empties into the Bay of Bengal. Guy its not origin from river Siva or his hair etc...hahahaha....any way the each and every corner of Indian old culture was based on Hindhu Religion,,,so what...? I against Mr Rabbs activity as he is now Minister of Kerala on Education...But i am shamed of our Minister poor thought on Think his students are Thinking Positively and also our country want also think positive...

    If My Name is Akhildas Guruvayur...I wish your reply on A citizen of India..Not for 'DAS' oke Thank you Hope for the...Good A valued Blog....

    ReplyDelete
    Replies
    1. Rabb Insult the Natural Beauty Cultural History of India by his Dis-Graceful thought..!!സമ്മതിച്ചു കൊച്ചേ...പോട്ടെ ഈ സായിപ്പിന്റെ ഭാഷയില്‍ പറഞ കുന്ത്രാണ്ടം തനിക്കും വേണ്ടേ ദാസീ...“it will not burn after a little air “fuck“ it leave that chapter...ഇതില്‍ കൊടുത്ത ഈ ഫക്കുണ്ടല്ലോ അത് എവിടുത്തെ കള്‍ച്ചറാ അല്ലെങ്കില്‍ നമ്മടെ നാടനില്‍ പറഞാല്‍ സംസ്കാരമാ...ഒരു മാതിരി അമ്മായിയമ്മ സംസ്കാരമായിപ്പോയല്ലോ കൊച്ചേ...സായിപ്പിന്റെ ഭാഷയില്‍ എന്തെങ്കിലും എഴുതുമ്പോള്‍ സൂക്ഷിക്കണം ചിലപ്പോള്‍ നാട്ടാര്‍ പല്ലടിച്ച് പൊളിച്ച് മ്യുസിയത്തില്‍ വെക്കും പല്ലില്ലാതവരെ മ്യുസിയത്തില്‍ കാണാന്‍ തീരെ രസമുണ്ടാവില്ല.

      Delete
  29. ഷബീര്‍ ആദ്യം പറഞ്ഞ ആശയങ്ങളൊട്‌ യോജിക്കുന്നു. ഒരു വിശ്വാസി അന്യമതസ്ഥരുടെ ആരാധനകളും ശൈലികളും പിന്‍പറ്റേണ്‌ടതില്ല. അനുവര്‍ത്തിക്കേണ്‌ടതുമില്ല.. ഒൌദ്യോഗിക വസതിയുടെ പേര്‌ ഗംഗ എന്നതില്‍ നിന്നും ഗ്രേസ്‌ എന്നാക്കിയതിലൂടെ ഒരു വിവാദം പൊട്ടി പുറപ്പെടേണ്‌ട ആവശ്യമൊന്നുമില്ല. എങ്കിലും ആ പേര്‌ മാറ്റാതെ തന്നെ മന്ത്രിക്കും അവിടെ താമസിക്കാമായിരുന്നു... അല്‍പം മതനിരപേക്ഷത സൂക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ല... ആ പേര്‌ കൊണ്‌ട്‌ ദോഷവുമില്ല. മന്ത്രിമാര്‍ അവരുടെ സ്വന്തം ഇഷ്ടത്തിനനുസരിച്ച്‌ ഇടക്കിടെ ഔദ്യോഗിക വസതികളുടെ നാമം മാറ്റുന്നത്‌ പതിവാണെങ്കില്‍ അബ്ദുറബ്ബ്‌ ചെയ്തതില്‍ തെറ്റില്ല എന്നാല്‍ മറിച്ചാണെങ്കില്‍ അബ്ദുറബ്ബ്‌ മനപ്പൂര്‍വ്വം ചെയ്തത്‌ തന്നെയാവാനാണ്‌ സാധ്യത. വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ടാണങ്ങനെ ചെയ്തതെങ്കിലും ആ പേര്‌ തത്സ്ഥിയില്‍ നില നിര്‍ത്തുന്നതായിരുന്നു കൂടുതല്‍ ഭൂഷണമെന്ന് തോന്നുന്നു....

    ReplyDelete
  30. ഏതൊരു പ്രവര്‍ത്തിക്കും നിയ്യത്ത് ആണല്ലോ പ്രധാനം
    ഇതൊരു മറ്റു മത അനുകരണമോ ആരാധനയോ അല്ല മരിച്ചു തദേശ സംസ്കാരത്തിന്റെ ഭാഗം ആണ്‌ എന്ന നി യ്യത്തോടെ
    ചെയ്‌താല്‍ മതിയല്ലോ പ്രശനം തീര്‍ന്നല്ലോ ഒരു ഭരണാ ധികാരി പൊതു സമൂഹത്തിനു മാതൃക ആവേണ്ട ആളാണ്‌ എന്ന് മാത്രം
    സ്വന്തം താല്‍പര്യങ്ങളെ ന്യായീകരിക്കാന്‍ ഖുറാനും ഹദീഷും ഒക്കെ കൂട്ട് പിടിക്കണോ? മതി യായില്ലേ ഈ സമുദായത്തെ വന്ജിച്ചത്

    ReplyDelete
  31. വിളക്ക് കൊളുത്താന്‍ വിസമ്മതിക്കലും വസതിയുടെ പേര് മാറ്റവും ഒക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ തന്നെ .....ഇതില്‍ മതവിശ്വാസത്തെ വലിച്ചിഴക്കുന്നത് നല്ലവരായ മുസ്ലിങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ് ......ശ്രീ അബ്ദുല്‍ കലാം , മമ്മുട്ടി തുടങ്ങി എത്രയോ മതവിശ്വാസികള്‍ക്ക് വിളക്ക് കൊളുത്തുന്നത് ഒരിക്കലും തെറ്റായി തോന്നിയിട്ടില്ലല്ലോ ....സ്മാര്‍ട്ട് സിറ്റി ഉദ്ഘാടന വേളയില്‍ ഒരു അറബി ( അദ്ദേഹം uae യിലെ രാജ കുടുംബത്തില്‍ പെട്ട ആളെന്ന് വായിച്ചിരുന്നു അതുകൊണ്ടു മുസ്ലിം എന്ന് കരുതട്ടെ ) വിളക്ക് കൊളുത്തുന്ന ചിത്രം കണ്ടിരുന്നു .....അപ്പോള്‍ ഇക്കാര്യം നമ്മുടെ മന്ത്രിയുടെ വ്യക്തിപരം എന്ന് കരുതാം ( ലീഗിന്റെ ഔദ്യോഗിക നയമാണെന്ന് പറയുന്നത് എത്ര കണ്ടു ശരി ആണെന്ന് സംശയമുണ്ട് ) .....അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട് ......പക്ഷെ ഒരു പൊതു പ്രവര്‍ത്തകന്‍ ഇത്തരം ചിന്താരീതി വെളിപ്പെടുത്തുമ്പോള്‍ .....ഇതിന്റെ തന്നെ ഒരു കൂടിയ പതിപ്പല്ലേ ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കുന്ന മാനസികാവസ്ഥ എന്ന് സാധാരണക്കാര്‍ ചിന്തിച്ചു പോയാല്‍ അത് അവര്‍ വര്‍ഗീയമായി കാര്യങ്ങള്‍ കാണുന്നത് കൊണ്ടാണ് എന്ന് പറയാന്‍ പറ്റുമോ ?

    ReplyDelete
  32. ഒരു സമസ്ഥാനത്തിന്റെ വിദ്ദ്യാഭ്യാസ മന്ത്രിയേക്കാള്‍ എത്രയോ മുകളിലാണ് പ്രധാന മന്ത്രിയുടെ സ്ഥാനം. എങ്കില്‍ ഇന്ത്യ മഹാരാജ്യത്തിന്റെ മതേതരത്വം നില നിര്‍ത്താന്‍ പ്രധാന മന്ത്രിയുടെ തലപ്പാവ് അഴിച്ചു വെക്കാന്‍ ഒന്ന് ആവശ്യപ്പെട്ടാലോ? എളേടത്ത് മനക്കല്‍ ശങ്കരന് എന്തിനാണ് നമ്പൂതിരിപ്പാട്‌ എന്നൊരു വാല്? EM ശങ്കരന്‍ എന്ന് മതിയില്ലേ?

    ReplyDelete
    Replies
    1. പിന്നെ ഹൈദരാലി ശിഹാബ് തങ്ങള്‍ക്കു എന്തിനാണ് തങ്ങള്‍ എന്നാ വാല് ..അതും കൂടെ ചേര്‍ക്കു സുഹൃത്തേ

      Delete
  33. ആരാണ് പറഞ്ഞത് നിലവിളക്ക് ഹിന്ദുവിന്റെ അടയാളമാണെന്ന്?
    പൊന്നാനി പള്ളിയില്‍ വിളക്കത്ത് ഇരുത്തുക എന്നൊരു ചടങ്ങുണ്ടെന്നു കേട്ടിട്ടുണ്ട്.
    അതുപോലെ എത്രയോ ജാറങ്ങളില്‍ നിലവിളക്ക് കത്തിക്കുന്നുണ്ട്.

    എന്നാലും ഒരു ഹൈന്ദവ മന്ത്രി 'ബിസ്മി'എന്ന് പേരുള്ള ഔദ്യോഗിക വസതിയില്‍ താമസിക്കുമോ?
    അബ്ദുറബ്ബ് ചെയ്തതില്‍ തെറ്റില്ല.
    ഇന്ത്യ മതേതര രാജ്യമാണെന്ന് കരുതി സ്വന്തം ഇഷ്ട്ടം പാടില്ല എന്നുണ്ടോ?

    ReplyDelete
    Replies
    1. കോയിക്കോട്ടെ കോയ ബീഡി വലിച്ച് എന്നു കരുതി ബീഡി മാപ്പിള മാര്‍ക്ക് സുന്നത്തും ഫര്‍ളും ആവില്ല.അതു പോലെ പൊന്നാനി പള്ളിയില്‍ വിളക്കുണ്ടെന്ന് കരുതിയോ ജാറത്തില്‍ നിലവിളക്കുണ്ടെന്ന് കരുതിയോ അതൊന്നും ഇസ്ലാമികമാവുകയില്ല.ഇസ്ലാം എന്നാല്‍ മുകളില്‍ പ്രവിയുടെ മറുപടിയില്‍ പറഞത് പോലെ ദൈവത്തിന്റെ വചനമായ ഖുറാനും,പ്രവാചക ചര്യയാ‍യ ഹദീസുമാണ്.ഇവിടെ നിലവിളക്കിനെ അപ്പാടെ ഇന്ത്യയില്‍ നിന്നും തൂത്തെറിയണമെന്നാ സകല വികാര ജീവികളുടേയും ഫൈസ്ബുക്ക് കമന്റില്‍ നിന്നും മന്‍സ്സിലാകുന്നത്...കത്തിക്കുന്നവര്‍ കത്തിക്കട്ടെ അല്ലാത്തവര്‍ കത്തിക്കണ്ട...ഇല്ല കത്തിച്ചേതീരൂ.. എന്നു വാശിപിടിക്കുമ്പോളാണു പ്രശനമാകുന്നത്.

      Delete
  34. praveeninde chodyangalum ,shabeerinde marupadikalum ,oruvidham karyangal manassilayi.pinne firos paranja pole ellavarkum avarudethaya nyayangal,ellavareyum manushyarayi mathram kandal ,ella prashnavum theernnu.

    ReplyDelete
  35. ചെരുപ്പിനോത്തു കാലു മുറിക്കാന്‍ മടിക്കാത്ത അന്ധവിശ്വാസികള്‍. ഇടതും വലതും തിരിയാന്‍ വരെ കുറുപ്പടി തപ്പുന്നവരെ പറ്റി സഹതാപം അല്ലാതെ മറ്റൊന്നും ഇല്ല.

    ReplyDelete
  36. nannayippoyi sarikkum nilavilakku orahinduvinu theliyikkan padillathathanu. angane cheythal aa nilavilakku koluthunnathu kondundavunna yathoru gunavum labhikkukayilla.

    ReplyDelete
  37. ആരും ശ്രദ്ധിക്കാതെ പോയ ഒരുല്‍ബോധനം പടന്നക്കാരന്‍ ഒടുവില്‍ ചേര്‍ത്തിട്ടുണ്ട്, സ്വന്തം സമുദായത്തിനായി,

    നമ്മടെ കൌമേ... പള്ളിയിലും, ജാറത്തിലും പിന്നെ മഖബറയിലുമുള്ള നിലയുള്ളതും ഇല്ലാത്തതുമായ സകല വിളക്കും ഏതെങ്കിലും പാണ്ടിക്ക് തൂക്കി വില്‍ക്കൂ..

    അഭിവാദ്യങ്ങള്‍ പടന്നക്കാരാ...!

    ReplyDelete
  38. Shabir, ഇത്രയും കാലം തുടര്‍ന്നുവന്ന ആചാരങ്ങള്‍ പെട്ടന്നൊരു ദിവസം ഒരാള്‍ ചെയ്യുനില്ല(അതും മതം അടിസ്ഥാനത്തില്‍) എന്ന് പറഞ്ഞാല്‍ അത് വിവാദം ആകും എന്നുള്ള കാര്യം ഉറപ്പാണ് ...ആ നിലവിളക്ക് കത്തിച്ചു ഉത്ഘാടനം ചെയ്തിരുന്നെങ്കില്‍ ഒരു കുഴപ്പവും ഉണ്ടാകില്ലായിരുന്നു ആര്‍ക്കും ...ഭൂരിപക്ഷം മുസ്ലിംകളും ഇങ്ങനെ ചിന്തിചിട്ടില്ലയിരിക്കും പക്ഷെ ഇപ്പോള്‍ കുറെ പേരും കൂടി ഇങ്ങനെ വരഗീയമായി ചിന്തിക്കാന്‍ തുടങ്ങും ...
    എല്ലാകാര്യത്തിനും മതം മതം എന്ന് വിചാരിച്ചു കൊണ്ടിരുന്നാല്‍ ഇതില്‍ കൂടുതലേ ഇനിയും ഉണ്ടാകു ...

    ReplyDelete
  39. ezhuthanam ennu vicharicha karyangal nannyittundu

    ReplyDelete
  40. താങ്കളുടെ ലേഖനത്തോട് പൂര്ണ്ണുമായും യോചിക്കുന്നു.

    ReplyDelete