എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Wednesday, June 6, 2012

ദയവു ചെയ്ത് ആരും തൂറരുത്!!

പച്ചമലയാളത്തില്‍ തീട്ടം എന്നും പഠിച്ചവന്റെ മലയാളത്തില്‍ മലമെന്നും, സാഹിത്യ ബുജികളുടെ ഭാഷയില്‍ കാഷ്ടമെന്നും,വിസര്‍ജ്ജ്യമെന്നും ,പല നാട്ടിലായി അപ്പിയെന്നും നാടന്‍ ഭാഷയില്‍ ഇച്ചിച്ചി എന്നും കോപിഷ്ടരായ സുരേഷ് ഗോപിയെ പോലുള്ളവര്‍ ഷിറ്റെന്നും, പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ അവന്‍ തന്നെയാണ് തലക്കെട്ടില്‍!!
എനിയും വല്ല പേരുകളുണ്ടെങ്കില്‍ അറിയിക്കുക യാതൊരു മടിയുമില്ലാതെ ചേര്‍ക്കുന്നതാണ്.

"തൂറാത്തവന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ടാറാട്ട്"
"ചേയിക്കുന്ന കുഞ്ഞിന്റെ തീട്ടം കണ്ടാലറിയാം"
"തീട്ടം കണ്ടാലറിയാം ഊരിലെ പഞം"
“അപ്പിയിട്ടവന്റെ മൂഡ് പപ്പടം പോലെയായി “
ഇങ്ങനെയുള്ള അര്‍ത്ഥവത്തായ കാര്യങ്ങള്‍ മറയില്ലാതെ ഏതോ മാഹാന്‍ പറഞതാണ് എനിക്ക് പ്രചോദനം.

തൂറലും ,തൂറിയാല്‍ കഴുകലും നമ്മളിന്ത്യാക്കാര്‍ക്ക് ഒരു സംസ്കാരത്തിന്റെ ഭാഗമാണ് .പത്തിരുപത് ലിറ്റര്‍ വെള്ളമില്ലാതെ തൂറാന്‍ ഇന്ത്യാക്കാ‍ര്‍ക്ക് പ്രത്യേകിച്ച് മല്ലൂസിനു പറ്റുമോ എന്നു തോന്നുന്നില്ല.  അപ്പിയിട്ടാല്‍ ചന്തിക്ക് ഒരു പേപ്പര്‍കൊണ്ട് തുടക്കുന്നവന്മാര്‍ കയറുന്ന കക്കൂസില്‍ ദിവസവും കയറേണ്ട ഗതികേട് വന്നവനാണ് ഞാന്‍(ഇന്നും ആ ഗതികേടില്‍ തന്നെ).

മുംബൈ പോലുള്ള സിറ്റിയില്‍ തൂറല്‍ എന്ന കര്‍മ്മം ഒരുത്സവം പോലെയാണ്.മുംബൈ മലയാളിസിനോട് ചോദിച്ച് പഠിക്കുക.അവരെങ്ങെനെ ആഘോഷിക്കുന്നുവെന്ന്.   തൂറാന്‍ മുട്ടിയാല്‍ പബ്ലിക്ക് കക്കൂസ് വരെ ഒരു മഗ്ഗ് വെള്ളവും കൊണ്ട് വാണം വിട്ട വേഗതയില്‍ ആള്‍ക്കാര്‍ പോകുന്നത് ഞാന്‍ ആസ്വദിച്ചു കാണാറുണ്ട്.അവര്‍ ആ മഗ്ഗിലെ ഒരു ഒന്നൊന്നര ലിറ്റെര്‍ വെള്ളം കൊണ്ട് ചന്തിയും കഴുകി ബാക്കി വെള്ളത്തില്‍ കാലും മുഖവും കഴുകുമ്പോള്‍ അവരുടെ ആ മുഖത്തെ തിളക്കം ഒന്നു കാണേണ്ടത് തന്നെ.!!എന്ത സുഖമാണീ കാറ്റ് എന്ന പാട്ട് പാടുന്ന ഒരു ഫീലിങ്ങ്സ്.!!ഇനി കാര്യത്തിലേക്ക്.

“പ്രൌഡ് റ്റു ബി ഇന്ത്യന്‍“ !!!എന്ന് നാഴികക്ക് നാല്പതു വട്ടം കേള്‍ക്കുന്നതും പറയുന്നതുമായ നല്ല സുഖമുള്ള വാചകം!! ഈ ചിത്രം കണ്ട് ആര്‍കെങ്കിലും അങ്ങനെ പറയാന്‍ പറ്റുമോ??
കോട്ടും സ്യൂട്ടും പിന്നൊരു ടൈയും ധരിച്ച് വന്ന് കറങ്ങുന്ന കസേരയിലിരുന്നു  ഉറച്ച ശബ്ദത്തില്‍  നമ്മളെ അമിതാബച്ചന്‍ സുരേഷ് ഗോപി  മുതലായ മുതലുകള്‍ കോന്‍ ബനായേഗാ കോടിപതി പോലെത്തെ തത്തരികിട  ക്വിസ് എന്ന ഉഡായിപ്പ് പരിപാടിയില്‍ അഭിമാനത്തോടെ ചോദിക്കുന്ന ചോദ്യമുണ്ട് ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമേത്? ലോകത്തില്‍ ഏറ്റവും കൂടുതലാള്‍ക്കാര്‍ ജോലിചെയ്യുന്ന പൊതു മേഖലാ സ്ഥാപനമേത്? ഇന്ത്യമുഴുവനും തൂറി പെരക്കി നടക്കുന്നതാണോ ഇത്രവലിയ കാര്യം? ഇത്രയെല്ലാം ജനങ്ങള്‍ തൂറിയാല്‍ അത് വാരാന്‍ അപ്പോള്‍ അത്ര തന്നെ ജോലിക്കരും വേണ്ടേ?
ഒരു തുളയും ചന്തികഴുകാന്‍ പറ്റാത്ത തരത്തിലൊരു പൈപ്പും!! അതില്‍ തന്നെ എല്ലാം.
തീട്ടം വിതറി നാട് നാറ്റി രോഗം പടര്‍ത്തുന്ന ഈ നാറിയ പരിപാടി അവസാനിക്കോ? ലാഭം കൊയ്ത് ലാലുജി ഒരു രൂപ കുറേകാലം തിരിച്ച് തന്നു ലാലൂജി മാന്യമായി തൂറിക്കാന്‍ ഒരവസരമുണ്ടാക്കിയില്ല.പക്ഷെ അദ്ദേഹത്തിന്റെ കന്നുകാലികള്‍ മാന്യമായിട്ടാണ് തൂറാറുള്ളത്. ദിവസം രണ്ട് നേരം കുളിക്കുന്ന അഹമ്മദ് സാഹിബും,രാജന്‍ സാറും  ഈ നാട് നാറ്റുന്ന വകുപ്പില്‍ കുറേ കാലം നാറാതിരുന്നതല്ലെ? ഒന്നുല്ലെങ്കില്‍ അവര്‍ക്കൊക്കെ വല്ല നല്ല ഉപദേശവും കൊടുത്ത് ഈ തൂറല്‍ പരിപാടി നിര്‍ത്തിച്ചൂടായിരുന്നോ? എനിയിപ്പം ആരു നിര്‍ത്തിക്കാന്‍ എല്ലാം ഒരു മഗ്ഗില്‍ കാര്യം കാണുന്നവരാ തലപ്പത്ത്.

ഇനി ആ തുളയില്‍ തൂറില്ലെന്ന് ഓരോ പൌരനും ഈ നാറിയ വകുപ്പിനെ അറിയിക്കണം വല്ലവര്‍ക്കും തൂറാന്‍ മുട്ടിയാല്‍  പാര്‍സലാക്കി റയില്‍വേ മന്ത്രിക്കും  പ്രധാനമന്ത്രിക്കും അയച്ച് കൊടുക്കണം.

നമ്മളൊക്കെ എന്തോ പുണ്യം ചെയ്തവരാ വിമാനത്തില്‍ വായു കേറാത്തത് കൊണ്ട് മാത്രമാ രക്ഷപ്പെട്ട് പോകുന്നത് അല്ലെങ്കില്‍ എയര്‍ ഇന്ത്യയും മറ്റും തലയില്‍ തൂറി പെരക്കി ആകെ നാറ്റിച്ചേനെ!!

മാന്യമായി എങ്ങെനെ നാട്ടുകാരെ തൂറ്റിക്കാം എന്നത് സര്‍ക്കാരിന്റെയും കൂടി ഉത്തരവാദിത്തമാണ്.മാന്യമായി തൂറ്റിച്ചില്ലെങ്കില്‍ നമ്മള്‍ നാറ്റിക്കും.!!!

പണ്ടത്തെ ഒരു പാട്ടുണ്ട്അതിങ്ങനെ,
കൂ കൂ തീവണ്ടി കൂകിപ്പായും തീവണ്ടി... അത് മാറ്റി എനി മുതല്‍ തൂ തൂ തൂറിവണ്ടി തൂറിപ്പായും തൂറിവണ്ടി... എന്നാക്കണം.

കടപ്പാട്:നംഷീദ് റഹ്മാന്‍ & മലബാരീസ് ഗ്രൂപ്പ്87 comments:

 1. നമ്മളൊക്കെ എന്തോ പുണ്യം ചെയ്തവരാ വിമാനത്തില്‍ വായു കേറാത്തത് കൊണ്ട് മാത്രമാ രക്ഷപ്പെട്ട് പോകുന്നത് അല്ലെങ്കില്‍ എയര്‍ ഇന്ത്യയും മറ്റും തലയില്‍ തൂറി പെരക്കി ആകെ നാറ്റിച്ചേനെ!!

  ReplyDelete
  Replies
  1. ആദ്യമായി വിമാനത്തില്‍ കയറിയപ്പോള്‍ , വിമാനം പറന്നുയര്ന്നതിനു ശേഷം വന്ന ശങ്ക അതിനുള്ളിലെ കക്കൂസ്സില്‍
   അണ്സിപ്പ് ചെയ്യ്തതിനു ശേഷം ഫ്ലഷ് ചെയ്തപ്പോള്‍ വന്ന ശബ്ദകോലാഹലം കേട്ടു ഞെട്ടി, ഈശ്വരാ പ്ലയിനില്‍ കാറ്റുകയറിയോ എന്നു പേടിച്ച് മിന്ടാതെ സീറ്റില്‍ പോയി ഇരുന്നവന്റെ വിഷമം .. ഹോ...!!! പടന്നക്കാരാ, എയര്‍ ഇന്ത്യയിലും രക്ഷയില്ല...!!

   Delete
 2. എരപ്പാക്കിക്കളഞ്ഞു....

  ReplyDelete
  Replies
  1. അതെ അതെ തൂറിച്ച് എരപ്പാക്കി ഞാനത് എഴുതി അതിലും എരപ്പാക്കി...

   Delete
  2. അങ്ക് ട് തൂറി

   Delete
 3. പടന്നക്കാരാ, വണ്ടി നല്ല സ്പീഡില്‍ പോകുമ്പോള്‍ തീട്ടം നല്ല ഫൈന്‍ സ്പ്രേ ആയിട്ട് പൊയ്ക്കോളും എന്നാ റെയില്‍വേയുടെ ന്യായം. സ്റ്റേഷനില്‍ വച്ച് തൂറരുത് എന്നും നിര്‍ദേശമുണ്ട്..........(ഇന്‍ഡ്യ തിളങ്ങുന്നു)

  ReplyDelete
  Replies
  1. അങ്ങിനെ പോണേൽ നല്ല നാടൻ മാങ്ങയും.. മുരിങ്ങയിലയും തിന്നണം.. അല്ലാതെ ഇന്നത്തെ കാലത്തെ ഫാസ്റ്റ് ഫുഡ് കഴിച്ചാൽ കാരിമ്പാറയേക്കാളും കഠിനമായവായായിരിക്കും ആ പറഞ്ഞ സാധനം...

   Delete
 4. എയര്‍ ഇന്ത്യയും മറ്റും തലയില്‍ തൂറി പെരക്കി ആകെ നാറ്റിച്ചേനെ!!

  ഞാന്‍ ആലോചിക്കയായിരുന്നു ആ രംഗം.

  ReplyDelete
 5. Namuda Carel e samedanam undakeyal police pedikumo ?  "Njan 100KM/HR speedel pokumbol mattram toorulu sir ..."


  Kastam ,,, Njanum palopol alogicha kreyam ah ethu ... but thankal Ezuthe ,,, Well Written Thanks padanakkaran !!!

  ReplyDelete
 6. നമുക്ക് കെ.എസ്.ആര്‍.ടി.സി.യിലും ഇതു പരീക്ഷിച്ചാലോ... ഒന്ന് സങ്കല്പ്പിച്ചു നോക്കിയേ.... ഹോ.. അപാരം

  ReplyDelete
  Replies
  1. ചാടിച്ചാടി തൂറാം.

   Delete
 7. nice nammude railway toilet ne kuruchu thankal paranjanthu therchayayum shariyanu railway station ethiyal automatic ayyi vathiladan pattunna techonology adopt cheyyunilla

  ReplyDelete
 8. ഏതയാലും നന്നായി ഈ തീട്ട കഥ

  ReplyDelete
 9. നമ്മളൊക്കെ എന്തോ പുണ്യം ചെയ്തവരാ വിമാനത്തില്‍ വായു കേറാത്തത് കൊണ്ട് മാത്രമാ രക്ഷപ്പെട്ട് പോകുന്നത് അല്ലെങ്കില്‍ എയര്‍ ഇന്ത്യയും മറ്റും തലയില്‍ തൂറി പെരക്കി ആകെ നാറ്റിച്ചേനെ!!--- ഹോ ഭാഗ്യം.. കരിപ്പൂർ എയർപോർട്ടിൽ.. വിമാനം ലാൻഡ് ചെയ്യാൻ വരുന്ന ഭാഗത്താണു എന്റെ വീട്... ഏറ്റവും താഴ്ന്നു പറക്കുന്ന സമയം... ഹോ.. കുട പിടിച്ചു നടക്കേണ്ടീ വന്നേനേ

  ReplyDelete
 10. ഖുസുവന്ത് സിങ്ങിന് പഠിക്കുവാ അല്ലെ..?

  ReplyDelete
  Replies
  1. അതെ? പെട്ടെന്ന് മന്‍സ്സിലായി റോസക്ക്...

   Delete
 11. ഒ.വി.വിജയന്‍റെ 'ധര്‍മപുരാണ'ത്തില്‍ ഇങ്ങിനെ'തൂറുന്നുണ്ട്'...പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത് അതാണ്‌.വിഷയം അതല്ലെങ്കിലും 'കളിയിലെ ഈ കാര്യ'ത്തിനു മൂക്കുപൊത്തില്ല.

  ReplyDelete
 12. രണ്ടു നീളം കൂടിയ കക്കുസുകള്‍
  1 റെയില്‍വേ ട്രാക്ക്
  2 പുഴകര

  ReplyDelete
 13. നാറ്റം തട്ടി വന്നതാ... അപ്പൊ ഇവിടെ ആറാട്ട്.... !!!

  ReplyDelete
 14. കേള്‍ക്കുമ്പോള്‍ ജുഗുപ്സാവഹം;കഴിയുമ്പോള്‍ നിര്‍വൃതിദായകം!
  ആശംസകള്‍

  ReplyDelete
 15. ഇത് കലക്കി
  രാവിലെ റെയില്‍വേ സ്റ്റേഷനില്‍ തൂറണ്ടാന്നു പറഞ്ഞാലും
  ആര് കേള്‍ക്കാന്‍
  വിശുനു കണി ഒരുക്കിയത് പോലെ ആവും മിക്കവാറും എല്ലാ റെയില്‍ പാളങ്ങളും
  പിന്നെ സദാജാര കമ്മിറ്റിക്കാര്‍ കാണണ്ട തൂത്തുവാരാന്‍ ഇത് മതി

  ReplyDelete
 16. പ്രസക്തമായ വിഷയം...
  ശക്തമായ പ്രതികരണം....
  തൂറ്റലാശംസകള്‍ !!!

  (ഇതൊകെ ഇനി ബൂലോക സദാചാരക്കാരുടെ കണ്ണില്‍ പെടുമോ ആവോ ???)

  ReplyDelete
 17. ഇത്തിരി ഒവേറായില്ലേന്നൊരു സംശയം ....
  നടക്കട്ടെ...

  ReplyDelete
  Replies
  1. കാദു,ഓവറായി ഈ പരിപാടി..തൂറ്റിച്ച് നാറ്റിച്ച് പിന്നെ അത് ചവിട്ടിച്ചു..ഇത്തിരി ഓവര്‍ തന്നെ.

   Delete
 18. നിന്നെ സമതിച്ചേ ഒക്കൂ ഷബീ..ആകെ മൊത്തം പച്ചക്കങ്ങ് പറഞ്ഞു. ഇത് മുഴുവന്‍ വായിക്കുമ്പോള്‍ ഞാന്‍ ആകെ മുഖം ചുളുപ്പിച്ചു പോയി..ഹോ..അതിന്റെ ഷോക്ക്‌ ഒന്ന് കഴിയട്ടെ വിശദമായ അഭിപ്രായവുമായി വരാം.

  എന്തായാലും ഈ വിഷയം ചങ്കൂറ്റത്തോടെ അവതരിപ്പിച്ചല്ലോ. ആശംസകള്‍..അഭിനന്ദനങ്ങള്‍ ...


  എന്റമ്മോ..ഇപ്പോഴും എനിക്ക്..ഞാന്‍ ഇന്നെങ്ങനെ ഇതൊക്കെ ആലോചിച്ചിട്ട് മാമു ഉണ്ണും ?

  ReplyDelete
 19. ഈ തൂറലങ്ങ്ട് തകര്‍തൂട്ടാ....

  ReplyDelete
 20. ആ ആസൂത്രണക്കമ്മീഷന്‍കാര്‍ക്ക് തൂറാന്‍ ഉണ്ടാക്കിയ മുപ്പത്തഞ്ചു ലക്ഷത്തിന്‍റെ കക്കൂസിനെക്കുറിച്ചും പറയാമായിരുന്നു

  ReplyDelete
  Replies
  1. റാഷീ ഡാ കക്കൂസുകളെകുറിച്ച് പറയാന്‍ ഞാന്‍ സര്‍ക്കാരില്‍ നിന്നും കരാറെടുത്തില്ലഡാ..നിനക്കും പറയാം..

   Delete
 21. >> എനി ആ തുളയില്‍ തൂറില്ലെന്ന് ഓരോ പൌരനും ഈ നാറിയ വകുപ്പിനെ അറിയിക്കണം വല്ലവര്‍ക്കും തൂറാന്‍ മുട്ടിയാല്‍ പാര്‍സലാക്കി റയില്‍വേ മന്ത്രിക്കും പ്രധാനമന്ത്രിക്കും അയച്ച് കൊടുക്കണം. <<

  കലക്കന്‍ പോസ്റ്റ്‌!
  ആകെ മൊത്തം തൂറിപ്പെരക്കിയ പോസ്റ്റ്‌!
  നീയൊക്കെ ബ്ലോഗ്‌ നാറ്റിച്ചേ അടങ്ങൂ അല്ലെ!

  (നല്ലൊരു വിഷയം കൈകാര്യം ചെയ്തതില്‍ അഭിനന്ദന്‍സ്)

  ReplyDelete
 22. ഈ കാലം മാറുകയാണ് ഷബീര്‍ ,പുതിയ മോഡല്‍ കോച്ചുകള്‍ പ്രാബല്യത്തില്‍ ആയിക്കഴിഞ്ഞു ,സമാധാനിക്കൂ .അത് വരെ മുക്കിപ്പിടിചിരിക്കൂ ,ഏതായാലും പാര്‍സല്‍ അയക്കണ്ടാ ,പോസ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് എന്ത് പിഴച്ചു ?

  ReplyDelete
  Replies
  1. സിയാക്ക,രണ്ടും ഒരമ്മയുടെ മക്കളല്ലെ തപാലും,റയിലും അവരും അറിയട്ടെ ഈ നാറിയ പരിപാടി..വന്നാല്‍ നന്ന് നന്നായി തൂറാല്ലൊ...

   Delete
 23. ഹി ഹി .. സംഗതി കലക്കി .. കുറെ ആളുകള്‍ പറയാന്‍ മടിക്കുന്നതും നാണിക്കുന്നതുമായ വിഷയം
  ബ്ലോഗിന്റെ പേര് " പടന്നക്കാരന്‍ " മാറ്റി " തൂറല്‍ക്കാരന്‍ " ആക്കിയാലോ ...:)
  ഞാന്‍ ഓരോ ഭാഗത്തും നല്ലോണം ചിരിച്ചു കാരണം ഇതൊരു വേറിട്ട തൂറല്‍ ആയിരുന്നു സോറി ബ്ലോഗ്‌ ആയിരുന്നു ..
  ആശംസകള്‍ :))))))))))))))))))

  ReplyDelete
  Replies
  1. റഷീ എന്നെ നാറ്റിക്കല്ലെ കുറച്ച് മെല്ലെ പറ പഹയാ.. ...

   Delete
 24. ഹോ ..അകെ തൂറി നാറ്റി.. ഇതില്‍ പറഞ്ഞത് പോലെ "തൂറാത്തവന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ടാറാട്ട്"..ഇത് വെറും ആറട്ടല്ല ഒരു പൂരം തന്നെ ആയിരുന്നു ...

  ReplyDelete
 25. ആറാട്ടിന്‌ അഭിവാദ്യങ്ങൾ..

  ReplyDelete
 26. പലരും മുഖം ചുളിക്കുമെങ്കിലും ഇന്ത്യന്‍ റെയില്‍വെയില്‍ ദീര്‍ഘദൂരയത്രകള്‍ ചെയ്യുന്നവര്‍ക്കറിയാം അതിന്റെ ബുദ്ധിമുട്ടുകള്‍ ... പുറംരാജ്യങ്ങളില്‍ ജീവിക്കുമ്പോള്‍ അറിയാതെ താരതമ്യം നടത്തിപ്പോവുക സ്വാഭാവികവും....

  ധീരതയോടെ വെട്ടിത്തുറന്ന് എഴുതിയതിനു അഭിനന്ദനങ്ങള്‍ ...!

  ReplyDelete
 27. കാര്യമാത്രാ പ്രസക്തമായ വിഷയം.. മറേണ്ടിയിരിക്കുന്നു, ഇനിയുമേറെ..

  ReplyDelete
 28. mattullavar parayan madikkunna karyangal changuttathode parayunna padannakaran hrdayam niranja ashamsakal

  ReplyDelete
 29. remove it.
  ഷമീര്‍ എന്ന താങ്കളുടെ പേര് ഈ തലക്കെട്ടില്‍ നിന്നും താങ്കളെ തടയെണ്ടിയിരുന്നു . ദയവായി ഇത് ഡിലീറ്റ് ചെയ്യുക.വിശദമായി എഴുതാന്‍ ഇപ്പോള്‍ പറ്റില്ല

  ReplyDelete
  Replies
  1. ഷബീര്‍ നോട്ട് ഷമീര്‍,അജ്ഞാത സുഹുര്‍ത്തേ,വയറ്റില്‍ ജനിച്ചതു മുതല്‍ മലം പേറി നടക്കുന്നവനാണു ഞാന്‍(താനും അങ്ങനെ തന്നെയെന്നു കരുതുന്നു) അത് കൊണ്ട് ഡിലീറ്റ് ചെയ്യേണ്ട ആവശ്യമില്ല.തലക്കെട്ട് മാത്രം വായിച്ചാല്‍ ഓക്കനം വരും കമ്പ്ലീറ്റ് വയിച്ചാലെ ശര്‍ദ്ധിക്കാനും വരും.

   Delete
  2. ഇതാരാണ് ഈ സദാചാര പോലീസ് ?

   Delete
  3. പാവം ഏതോ അപ്പിയിടാത്ത സദാചാരമില്ലാത്തവന്‍...

   Delete
  4. ഇവനെ ലോക്കല്‍ കമ്പാര്‍ട്ട്മെന്റിലെ കക്കൂസില്‍ കയറ്റി വാതില്‍ പുറത്ത്‌ നിന്ന് ലോക്ക് ചെയ്യണം.

   Delete
 30. ഹോ... ഇത്രേം തൂറി എരപ്പാക്കേണ്‌ടിയിരുന്നില്ല ഷബീറേ :)))

  ReplyDelete
 31. കൈച്ചിട്ടിറക്കാനും വയ്യ..മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന പോലെയായിരുന്നു ഇത് വായിച്ചുകൊണ്ടിരിക്കുമ്പോള്‍. എന്തായാലും ചിരിച്ചു ചിരിച്ചു വയറു കൊളുത്തിപ്പിടിച്ചു എന്നുപറയാം. അത് ഈ തൂ...ലേഖനം വായിക്കുമ്പോഴായിരുന്നില്ല. ഇതിനു കിട്ടിയ ഓരോ കമ്മന്റുകളും വായിക്കുമ്പോഴായിരുന്നു. കമന്റ്‌ വീരന്മാരൊക്കെ പെരുത്തങ്ങോട്ടു ആഘോഷിച്ചുകളഞ്ഞു. ഒരു ഒന്നൊന്നര ആഘോഷിക്കല്‍.. അതുകൊണ്ടുതന്നെ എനിക്കിത് പെരുത്തിഷ്ടായി.

  ReplyDelete
  Replies
  1. കയിപ്പോ ? നല്ല മധുരം മാത്രം

   Delete
 32. ഇതിനെതിരെ തൂറി പ്രതിഷേ ദിക്കണം അല്ലെ പടന്ന ക്കാരാ

  ReplyDelete
 33. ഇതെന്നാ ചന്ങ്ങായീ.. ഇന്നലെ സുന്നാമക്കി കുടിച്ചോ?

  ReplyDelete
 34. പടന്നക്കാരാ ..
  ആകെ ബെടക്കാക്കി !!
  ടിക്കറ്റ്‌ ബുക്കിങ്ങ് തന്നെ രണ്ടും മൂന്നും മാസം മുന്‍പ് നടത്തി കിട്ടുന്ന കോടികളുടെ പലിശയുടെ ഒരു ചെറിയ വിഹിതം മതി ഈ സംഭവം കുറച്ചു കൂടി വൃത്തിയാക്കി പരിഷ്ക്കരിക്കാന്‍. പക്ഷെ എന്ത് ചെയ്യാം .. ജനിക്കുമ്പോള്‍ മടക്കി പിടിച്ച കൈകളില്‍ അഴിമതി എന്ന നാലക്ഷരം എഴുതിയ സ്ലിപ്പുമായി വന്നവര്‍ ഭരിക്കുന്ന ഈ നാട്ടില്‍ അതൊക്കെ വെറും പാഴ് സ്വപ്നം.

  ഇത്രയും നാറ്റിച്ചതിനു അഭിനന്ദനം

  ReplyDelete
 35. തൂറ്റല്‍ മഹാത്മ്യം കലക്കി....

  ReplyDelete
 36. ഇവിടം ആകെ നാറ്റിച്ചല്ലോ.......ഈ മോണിറ്റര്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ കഴുകണം. :)

  ReplyDelete
 37. ബീമാനത്തി എയർ കേറാത്തോണ്ട് നിങ്ങ പറഞ്ഞമാതിരി നുമ്മ രക്ഷപ്പെട്ടു..

  പുതിയ കാലഘട്ടത്തിനനുസരിച്ച് റെയിൽവേ ഇനിയും മാറി ചിന്തിക്കേണ്ട കാലം കഴിഞ്ഞു.. നല്ല പോസ്റ്റ്.. അഭിനന്ദനങ്ങൾ..!!

  ReplyDelete
 38. മൊത്തം ചളമാക്കി
  ഇനി എന്തയാലും ആശ്ലീലം എന്ന്   ആരും പറയില്ല 

  ReplyDelete
 39. parayaanullath thurannu parayanam.. pakshe ingane thurannu paranjathin sammadhichirikkunnu...shabikka....

  ReplyDelete
 40. ഞാന്‍ കളിക്കില്ല!! മത്തങ്ങാ മുഖവും ബ്ലോഗില്‍ തിരുകി എഴുതുന്ന പണ്ഡാരക്കാരാ അല്ല പടന്നക്കാരാ സമ്മതിച്ചു...സ്തോത്രം!! സത്യം എഴുതാനും പറയാനും അപ്പോള്‍ ആള്‍ക്കാരുണ്ടല്ലെ!!

  ReplyDelete
 41. മാറ്റത്തിനായി കാത്തിരിക്കാം..തുടരട്ടെ.

  ReplyDelete
 42. സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും "തൂറാന്‍ മുട്ടിയാല്‍ കുണ്ടി സഹിക്കൂല"
  പടന്നക്കാര ....
  ഇന്നത്തെ കാര്യം ഇന്ന് തന്നെയെന്നപോലെ ,ഇന്ന് തൂറാന്‍ ഉള്ളത് ഇന്ന് തൂറാതെ നാളത്തേക്ക് മാറ്റിവെക്കാന്‍ പറ്റില്ലല്ലോ

  ReplyDelete
 43. നമ്മളൊക്കെ എന്തോ പുണ്യം ചെയ്തവരാ വിമാനത്തില്‍ വായു കേറാത്തത് കൊണ്ട് മാത്രമാ രക്ഷപ്പെട്ട് പോകുന്നത് അല്ലെങ്കില്‍ എയര്‍ ഇന്ത്യയും മറ്റും തലയില്‍ തൂറി പെരക്കി ആകെ നാറ്റിച്ചേനെ!!

  ചിരി അടക്കാന്‍ വയ്യ.. നല്ല പ്രമേയം. വളരെ നന്നായി അവതരിപ്പിച്ചു.

  ReplyDelete
 44. ANDI THEETTAM MOONIDATHU ENNUM UND (RATHYIL THOORIYAL ATHU KALINNUM ENTHANENNU ARIYAN KAYKUM MANAPICHU MOOKINNU)

  ReplyDelete
 45. സംഗതി കൊള്ളാം...പക്ഷെ ആകെ ഒരു തൂറ്റല്‍ നാറ്റം....

  ReplyDelete
 46. അപ്പിയിട്ടതും ചവിട്ടിപ്പിരക്കിയതും പോരാ ...വാളായ വാളൊക്കെ മെഴുകിത്തേച്ചും വെച്ചു.... ഹി ഹി കൊള്ളാം.....

  ReplyDelete
 47. എന്തായാലും ഇങ്ങള് പറഞ്ഞത് പച്ചപ്പരമാർഥം തന്നെ അപ്പീ....
  എന്തരായാലും ചൊല്ലേണ്ട കാര്യങ്ങള് എപ്പളായാലും ഏതപ്പിയോടാണേലും ചൊല്ലണം...

  “നമ്മളൊക്കെ എന്തോ പുണ്യം ചെയ്തവരാ വിമാനത്തില്‍ വായു കേറാത്തത് കൊണ്ട് മാത്രമാ രക്ഷപ്പെട്ട് പോകുന്നത് അല്ലെങ്കില്‍ എയര്‍ ഇന്ത്യയും മറ്റും തലയില്‍ തൂറി പെരക്കി ആകെ നാറ്റിച്ചേനെ!!“
  ഇതിനൊരു പ്രത്യേക നമസ്കാരം ഹ ഹ ഹ

  ReplyDelete
 48. തീട്ടംകൊണ്ടാറാട്ട്......

  ReplyDelete
 49. ഇന്ത്യൻ റെയിൽവേ... വിമാനം ഇറക്കാതിരുന്നാൽ മതിയാരുന്നു.

  ReplyDelete
 50. ഒരിക്കല്‍ പാളം മുറിച്ചു കടക്കുമ്പോ തീട്ടം ചവിട്ടിപ്പോയത്തില്‍ പിന്നെ ഞാന്‍ ഈ പാളത്തെ കക്കൂസ് പാളം എന്നാ വിളിക്കുന്നെ. അന്ന് എന്‍റെ ഒരു പുത്തന്‍ ഷൂ ആണ് പോയത്‌..,

  തീട്ടക്കഥ നന്നായി. നമ്ഷീദ് അറിയോ സംഭവം ഇങ്ങനെ പൊലിപ്പിചെഴുതിയത്?

  ReplyDelete
 51. SHABEER KALAKKI, ITHU COPY EDUTHU ELLA RAILWAY STATIONILUM OTTIKKANAM

  ReplyDelete
 52. ആവണക്കെണ്ണ കുടിച്ചു തൂറി മെഴുകി അല്ലെ? അഭിനന്ദനങ്ങള്‍ .....!!!!

  ReplyDelete
 53. സ്വന്തം തീട്ടം കാണാനുള്ള അവകാശം നിഷേധിക്കുന്നത് വിമാനത്തിലും തീവണ്ടിയിലുമാണ്. ഇന്ത്യന്‍ റെയില്‍വേ ഈ കക്കുസുകളുടെ കാര്യത്തില്‍ മാറ്റത്തിന്റെ പാതയിലാണ്. കഴിഞ്ഞ റെയില്‍വേ ബഡ്ജെറ്റില്‍ ഈ കാര്യം ഉള്‍പെടുത്തിയിട്ടുണ്ട്. അതുവരെ പിടിച്ചുനില്‍ക്കാന്‍ ജനങ്ങളോട് പറയാന്‍ പറ്റില്ലല്ലോ... 'വെട്ട് ത്ടുക്കാം... മുട്ട് തടുത്തൂട' എന്നല്ലേ...

  ReplyDelete
 54. തൂ തൂ തൂറിവണ്ടി തൂറിപ്പായും തൂറിവണ്ടി..
  അത് കലക്കി.

  ReplyDelete
 55. സംഗതി സത്യമാണെങ്കിലും ചര്‍ദ്ദിക്കാന്‍ വരുന്നു.....:(

  ReplyDelete
 56. നീ എന്തിനാടി ചര്ധിക്കണേ നീ തൂറാര്‍ ഇല്ലേ ....@രസ്ല
  എന്തതിശയമേ ദൈവത്തിന്‍ തീട്ടം എത്ര മനോഹരേ ......കേരളം ദൈവത്തിന്റെ സ്വന്തം നാട്

  ReplyDelete
 57. ഇനി ഇത് വായിച്ച എല്ലാവര്ക്കും ട്രെയിനില്‍ കയറി ടോഇലെടില്‍ പോയാല്‍ ഷബീര്‍ ഭായിനെയാകും ഓര്മ വരുക.

  ReplyDelete
 58. ഷബീര്‍ ബായ് .....ഏതായാലും തുറാന്‍ മുട്ടിയവന് പോലും അത് നിലച്ചു പോയി ഇത് വായിച്ചപ്പോള്‍ ...പറയാനുള്ളത് ഇത്തരം ഭാഷശൈലികളില്‍ പറയുമ്പോള്‍ പലരും ഒന്ന് ശ്രദ്ധിക്കും ... ലോകത്തിലെ ഏറ്റവും നീളം കൂടിയ കക്കൂസ് ഇന്ത്യന്‍ റെയില്‍വേയുടെയാണ് .......................

  ReplyDelete
 59. വളരെ പ്രസക്തമായ വിഷയം .....എല്ലാവര്ക്കും അറിയാം എന്നാല്‍ ആരും പറയാറില്ല ...... അടുത്ത റെയില്‍ വെ ബജറ്റില്‍ ഒരു പ്രത്യേക പെക്കെജായി ഇത് ഉള്‍പ്പെടുത്താന്‍ പറയാം ...............

  ReplyDelete
 60. എന്തൊക്കെ പറഞ്ഞാലും എങ്ങനെയൊക്കെ തൂറിയാലും തൂറി കഴിഞ്ഞുള്ള ആ സുഖം...ഹ ഓര്‍ക്കാന്‍ കൂടി വയ്യ...
  ഒരു ലൂസ് മോഷന്‍ ആശംസകള്‍....

  ReplyDelete
 61. ha ha...orikkal yende cousin (10yrs old) mumbaikku povumbol...avanu thuraan mutti... oru rashayilla....agane oante uppa kakoosil akkikoduthu....oan kakoosil kayarallum iragallum orumichayinunnu.....uppa chothichu yenhda....oan parajhu ippam muttunilla......( kakoosil thuran kayariyoan railway track kandittu theetam mellothu kayari ;) )

  ReplyDelete
 62. അപൂര്‍വ്വമായി മാത്രം ട്രയിന്‍ യാത്ര ചെയ്യുന്ന എനിക്ക്‌ പോലും ഈ വിഷയത്തിന്‍റെ പ്രാധാന്യം അറിയാം..! പലരും എഴുതാനും, പ്രതികരിക്കാനും മടിച്ച്‌ നില്‍ക്കുന്നതും, 'നാറിയതും' ആയ ഒരു വിഷയം നന്നായി അവതരിപ്പിച്ചു... അഭിനന്ദനങ്ങള്‍ !

  ReplyDelete
 63. ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള കക്കൂസാണ് ഇന്ത്യൻ റെയിൽ വേ. ആ ബഹുമതി കളഞ്ഞ് കുളിക്കാൻ ഭരണാധികാരികൾക്കും റെയിൽ വകുപ്പിനും താൽ‌പ്പര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കണ്ട. :)

  ReplyDelete
 64. മാന്യമായി എങ്ങെനെ നാട്ടുകാരെ തൂറ്റിക്കാം എന്നത് സര്‍ക്കാരിന്റെയും കൂടി ഉത്തരവാദിത്തമാണ്.മാന്യമായി തൂറ്റിച്ചില്ലെങ്കില്‍ നമ്മള്‍ നാറ്റിക്കും.!!!
  നന്നായി നാറ്റിച്ചു...

  ReplyDelete
 65. തീട്ടം തീട്ടം.... റെയില്‍വേ പാലങ്ങള്‍ ഉള്ളത് കൊണ്ട് മറ്റുസംസ്ഥാനങ്ങളില്‍ അതിന്‍റെ ചുറ്റും താമസിക്കുന്നവര്‍ അപ്പി ഇട്ടു ജീവിക്കുന്നു.... ഇന്ത്യന്‍ റെയില്‍വേ സിന്ദാബാദ്

  ReplyDelete