എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Tuesday, June 12, 2012

സംയോജിത സ്വയംഭോഗക്കാരും കുറേ പിരാന്തന്‍ ചിന്തകളും

ഇമ്മാതിരി ഒരു തലക്കെട്ടിന്  പ്രേരിപ്പിച്ചത്  വേറൊരു  പിരാന്തന്‍  ചിന്താഗതിയാണ്.
നല്ല ആരോഗ്യപരമായ തുറന്ന ചര്‍ച്ചകള്‍ നടക്കുന്ന അതിവിശാലമായ ഒരിടമാണ് സൂക്കര്‍ ബര്‍ഗ് എന്ന നട്ടെല്ലും  ആണത്വവുമുള്ള  നിരീശ്വരവാദിയായ  ഇരുപത്താറുകാരന്‍ ലോകത്തിനു സമ്മാനിച്ച ഫൈസ്  ബുക്കെന്ന  തുറന്ന ലോകം .
 ഗ്രൂപ്പുകള്‍ക്ക്  പഞ്ഞമില്ല ,ഗ്രൂപ്പുകളും അതില്‍  തന്നെ പലജാതി മതക്കാരുടെ ഗ്രൂപ്പില്‍ ഗ്രൂപ്പുമായി ഫൈസ്  ബുക്ക്‌ ജൈത്യയാത്ര  തുടരുന്നു കൂടെ കുറേ "സംയോജിത  സ്വയംഭോഗക്കാരും"!!
"ഫൈക്കുകളുടെ പിരിശം"  മൂത്ത്  ഫൈസ് ബുക്കിനോടും  ഗ്രൂപ്പിനോടും മൊഴിചൊല്ലി വനവാസത്തിനു പോയവരും  ഒട്ടും  കുറവല്ല ഈ തുറന്ന ലോകത്ത് .

കേരളത്തില്‍ പലതരം  ഞരമ്പ്  രോഗമുള്ളതായി ലോകാരാഗ്യ  സംഘടനാ  വാക്താക്കള്‍ ആകാശ വാണി പട്ടാമ്പിയില്‍  കഴിഞ്ഞയായ്ച്ച പറഞ്ഞതായി ഫ്ലാഷ്  ന്യൂസുണ്ടായത്  ആരോ ചര്‍ച്ചിക്കുന്നുണ്ടായിരുന്നു .അത്തരം  ഞരമ്പ്‌  രോഗികള്‍  കൂട്ടത്തോടെ  ഫൈസ്  ബുക്കില്‍ അഭയം പ്രാപിച്ചതായും  വാര്‍ത്തയുണ്ട് (ഇത് "മറ്റേ"ഞരമ്പ്  രോഗമല്ല  ഇതൊരു മുന്തിയ രോഗമാണ് ചിന്താഗതിക്കാരില്‍ ചിലര്‍ക്ക്  പിടിക്കുന്ന മുന്തിയ  ഞരമ്പ് രോഗം.ഈ രോഗം വന്നാല്‍ പൂത്ത് ചാവും അല്ലെങ്കില്‍ പൂക്കാതെ ചാവും എന്നും ആകാശവാണി ക്കാരോട് പറഞ്ഞതായി അറിയുന്നു )

മത  വിശ്വാസം ചിലര്‍ക്ക് ഉത്തേജകമാണ് ചിലര്‍ക്ക് ഭ്രാന്താണ് ചിലര്‍ക്ക്  രണ്ടും കലര്‍ന്ന വേറെന്തോ.....എന്താപ്പാ  പറയുക?? ആ.... അതന്നെ!! അത്  പോലെ തന്നെ നിരീശ്വര വാദവും  ചിലര്‍ക്ക് മുകളില്‍ പറഞ്ഞത് പോലെ  തന്നെ.ഒരു  ഈശ്വര വിശ്വാസിക്ക് ഭക്തി  മൂത്താല്‍ മത ഭ്രാന്താകും എന്നാ പൊതുവേയുള്ള ചൊല്ല്.ഒരു നിരീശ്വരവാദിക്ക്  നിര്‍മതവാദം  തലക്കു പിടിച്ചാല്‍   എന്താകും ? അത് കാണണമെങ്കില്‍ കുറേ "ചിന്തിക്കുന്ന സാറന്മാര്‍" മൊയലാളിയായ ഗ്രൂപ്പിന്റെ  വരാന്ത വരെ തലയില്‍ തോര്‍ത്തിട്ട്  പോയാല്‍ മതി . അവന്മാരൊക്കെ  തലക്കെട്ടില്‍ പറഞ്ഞ പരിപാടി  ചെയ്യുകയാണോ എന്ന് തോന്നിപോകും !!

പിരാന്തന്‍ ചിന്താഗതി ,അമ്മൂമന്റെ  ചിന്താഗതി,ചിന്താഗതിയുടെ ചന്തിക്ക് തീപിടിച്ചു,  എന്ന സ്റ്റൈലില്‍  പേരും നല്‍കി   ഗ്രൂപ്പുണ്ടാക്കി താടിക്ക് കയ്യും കുത്തിയിരിക്കുന്ന ഫോട്ടോയും കൊടുത്ത് സകല ഞരമ്പ്  രോഗികളേയും  സര്‍ക്കാര്‍  ആശുപത്രിയില്‍  കിടത്തിയപോലെ  ഇരുപത്തിനാലു  മണിക്കൂറും കിടത്തി ,അവിടുന്നും ഇവിടുന്നും അരവരിയും അരച്ചിത്രവും ഗ്രൂപ്പിലേക്ക് കോപ്പി പേസ്റ്റി  മുഹമ്മദിനേയും, കൃഷ്ണനേയും .കൃസ്തുവിനെയും പിന്നെ സാക്ഷാല്‍ ദൈവം  തമ്പുരാനെയും ഭരണിപ്പാട്ട്  പരസ്പരം  പാടി,പാടിച്ച്   "തലക്കെട്ട്"  പോലെ അര്‍മാദിക്കുകയാണ്

ഭാരതത്തില്‍   എല്ലാ  പൌരനും  അവനിക്കിഷ്ടമുള്ള  മതവും ,നിര്‍മതവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട് . ഒന്നും അടിച്ചേല്‍പ്പിക്കാന്‍ പാടില്ല .ലോകത്ത് ഇന്നേവരെ നടന്നിട്ടുള്ള  സകല യുദ്ധത്തിനും  കാരണം മതമാണെന്ന ചിന്ത ചര്‍ച്ചിക്കുന്ന  ഗ്രൂപ്പിലെ ഫൈക്കുകള്‍  ചരിത്രം പഠിച്ച ആശാന്‍  മാര്‍   വെളിക്കിരുന്ന  സ്ഥലത്ത്  പോയി  ഒരു പത്തുമിനുട്ടിരുന്ന്‍   ബീഡിക്ക്  തീകൊടുത്ത്  ചന്തിക്കുള്ള  കിഡ്നി  കൊണ്ടെങ്കിലും  ചിന്തിക്കുന്നത്  നന്നായിരിക്കും .

ഈശ്വര വിശ്വാസം  ഒരു കലയാണ്  നിരീശ്വര  വിശ്വാസവും അത് പോലെ തന്നെ .ഈശ്വര  വിശ്വാസികളായ  ഒരു പാട്  പണ്ഡിതന്മാര്‍  എല്ലാ മതത്തിലും ഉദയം ചെയ്തിട്ടുണ്ട് അത് പോലെ തന്നെ നിരീശ്വര നിര്‍മത വാദികളും .അവരെല്ലാം  ലോകത്തിനു  മുന്നില്‍ വെച്ചത് മാനുഷികവും സാംസ്കാരികവുമായ വളര്‍ച്ചയും ഉന്നതിയുമാണ്.
അവരുടെ  പിന്‍ തലമുറക്കാരായ അഭിനവ ഡാര്‍വിനിസ്റ്റുകള്‍ ഫൈസ്  ബുക്കില്‍ ചെയ്യുന്നത് സംയോജിത സ്വയം  ഭോഗം  മാത്രം!!

നെട്ടെല്ല്  വളയാത്തവര്‍ മുഖത്ത് നോക്കി  കാര്യങ്ങള്‍   പറയും അല്ലാത്തവര്‍  ഊരും പേരും മുഖവും കൊടുക്കാതെ ഞാന്‍  പിടിച്ച  മുച്ചന്‍  കുരങ്ങിനു മൂന്ന്  കൊമ്പ്  എന്നപോലെയാ സംഗതി .കുരങ്ങില്‍  നിന്നുമാണ്  നമ്മള്‍  ചിന്താഗതിക്കാര്‍  ഉണ്ടായതെന്നു  ആ മര്‍ക്കട  മുഷ്ടിയും ,പിന്നെ വളഞ്ഞ  നട്ടെല്ല് കാണുമ്പോള്‍  അറിയാതെ നമ്മളും വിശ്വസിച്ചു  പോകുന്നു" വിശ്വാസം  അതല്ലേ എല്ലാം" ..
നൂറുക്കണക്കിനു നെട്ടെല്ലുള്ള  നിരീശ്വരവാദികള്‍  ഒരു മര്‍ക്കട  മുഷ്ടിയുമില്ലാതെ മാന്യ മായ ഭാഷയില്‍ ചര്‍ച്ചിക്കുന്നുണ്ട്.നട്ടെല്ലില്ലാത്ത  മര്‍ക്കട  മുഷ്ടിക്കാരോട്  പറയാനുള്ളത്  ബൈജു  ഹൈ വോള്‍ട്ടേജ്  ഭൂലോകത്തിനു   പരിചയപ്പെടുത്തിയ ഈ ചിഹ്നം  മാത്രാമാണ് -
"പോടാ ~ ~ ~ ~ ~!!

ഗ്രൂപ്പിലെ  സാര്‍  മൊയലാളിമാര്‍ക്ക് സംയോജിത  സ്വയംഭോഗം  അത്ര പെരുത്ത്  ഇഷ്ടമില്ലെങ്കില്‍  നട്ടെ ല്ലില്ലാത്ത വന്മാരയൊക്കെ ചെവിക്ക്‌ പിടിച്ച്  പുറത്തിട്ട് നല്ല ആരോഗ്യപരമായ  ചര്‍ച്ചികലുകള്‍ക്ക് അവസരം കൊടുക്കുക ദൈവ  വിശ്വാസവും  നിരീശ്വര  "വിശ്വാസവും"  അങ്ങനെ  വളരട്ടെ .

ദയവു ചെയ്ത്  അമ്മാതിരി ചന്തിക്ക്  തീപിടിപ്പിക്കുന്ന കമന്റ്  കൊണ്ട് എന്നെയാരും മാമുണ്ണിക്കരുത് .37 comments:

 1. പടന്നക്കാരാ..ഇത് കലക്കി..തീ പാറുന്ന മിന്നല്‍ വാക്കുകള്‍ ..നല്ല പ്രതികരണത്തിനു അഭിനന്ദനങ്ങള്‍ ...ഇനീം കുറച്ചും കൂടി പറയാരുന്നു ട്ടോ..നിന്റെ ചിന്തയുടെ സ്പീഡ് എനിക്ക് വായനയിലും കിട്ടി..നല്ല സ്ട്രോങ്ങ്‌ ചോദ്യങ്ങളും ഉത്തരങ്ങളും ..കലക്കി ഡാ..ആ ബൈജു കണ്ടു പിടിച്ച സുനാപ്ലിക്കെഷനും കലക്കി ട്ടോ..

  ഇപ്പോഴും ചര്‍ച്ചാ വിഷയങ്ങള്‍ എഴുതി അവസാനിപ്പിക്കുന്ന ഭാഗത്ത് കുറച്ചു കൂടി വ്യക്തത ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.

  ആശംസകള്‍..

  ReplyDelete
 2. ഏതാണ്ടൊക്കെ തിരിഞ്ഞു... കൂടുതൽ തിരിയാൽ തിരഞ്ഞാൽ നട്ടം തിരിയും എന്നതിനാൽ വിട്ടു..

  കൊള്ളാം... ഉരുളയ്ക്കുപ്പേരി... (പഴയതാ.. പുതിയത് ഏതെങ്കിലും ആണൊ ട്രെന്റ്??)

  :)

  ReplyDelete
 3. ഗംഭീരാധി ഗംഭീരം. കിടിലോല്‍ക്കിടിലം!
  ഇതാണ് മോനെ തുണീപ്പറിച്ചടി എന്ന് പറയുന്നത്.

  ഫെയിസ്ബുക്കിലെ കളി സംയോഗ സ്വയംഭോഗമല്ല. തൊഴിലുറപ്പ് പദ്ധതിയാ പലര്‍ക്കും!

  (ഒന്ന് ബ്ലഡ്‌പ്രഷര്‍ ചെക്കുചെയ്യുന്നത് നല്ലതാ)

  ReplyDelete
  Replies
  1. സുമുഖനും,സുന്ദരനുമായ എന്നെ “പ്രഷറന്‍“ എന്ന് വിളിച്ച് അവഹേളിച്ച കണ്ണൂരാന്‍ ബ്ലോഗീശ്വരന്മാരോട് മാപ്പ് പറയണം...!!താഴെ വന്ന എല്ലാ കമന്റും നോക്ക്...എല്ലാര്‍ക്കും ഞാന്‍ പ്രഷറനായി...!!

   Delete
 4. ശരിയാ, ഒന്ന് ബ്ലഡ് പ്രഷര്‍ ചെക്ക് ചെയ്യുന്നത് നല്ലതാ.

  ReplyDelete
 5. ഇതെന്താ..ഇവിടെ ബ്ലഡ്‌ പ്രഷറിനുള്ള വല്ല ചികല്ത്സയും തുടങ്ങിയോ?

  ReplyDelete
 6. ഇനി എന്തൊക്കെ കാണാനിരിക്കുന്നു!

  ReplyDelete
 7. 'വാ'പോയ 'നരന്മാര്‍'ചര്‍ച്ചിക്കട്ടെ....ചര്‍ച്ചിക്കാനുള്ള 'വല'പ്രവിശാലം.
  ഷബീര്‍ നിശിതമായിപ്പറഞ്ഞത്‌ ആ സത്യങ്ങള്‍ !ഇനിയും ഉറക്കെ വിളിച്ചു പറയുക -നേരിന്റെ സുസ്വരങ്ങള്‍ !

  ReplyDelete
 8. ഇങ്ങനത്തെ ഗ്രൂപുകളില്‍ ചില -------- മക്കള്‍ പോസ്റ്റ്‌ ചെയ്ത ചിലതൊക്കെ കാണുമ്പോള്‍ ഓടിച്ചിട്ട്‌ തല്ലാന്‍ തോന്നും..
  കണ്ണൂരാന്റെ ഭാഷ കടമെടുത്താല്‍ "പോകാന്‍ പറ അവന്മാരോട്,, പോയി തൂറാംപറ ..." :)

  ഏതായാലും പോസ്റ്റ്‌ കലക്കി.. ഭാവുകങ്ങള്‍ ഷബീര്‍ ഭായ്.. :)

  ReplyDelete
 9. ഷബീറിക്കാ ങ്ങടെ അടുപ്പിച്ചടുപ്പിച്ചുള്ള പോസ്റ്റൽ കാരണം ഞാൻ ഇടവിട്ടേ ഇങ്ങോട്ട് വരാറുള്ളൂ. അതെന്തായാലും ഇത്തവണത്തെ വരവ് നഷ്ടമായില്ല.! കൊടുക്കുക ന്ന് പറഞ്ഞാൽ ഇങ്ങനെ കൊടുക്കണം. ഇതാർക്കാ എന്താ ന്നൊന്നൊം ഞാൻ ചോദിക്കുന്നുമില്ല ഇക്ക പറയുകേം വേണ്ട. സംഗതി ഗംഭീരായിട്ടുണ്ട്, ഇനി ലവന്മാർ വല്യേ വല്യേ കാര്യങ്ങളിട്ട് ചർച്ച തുടങ്ങുന്നേന് മുൻപ് ഒന്നാലോചിക്കും.! ഉറപ്പാ. അത്രയ്ക്ക് ചടുലമായി പ്രതികരിച്ചിരിക്കുന്നു ഷബീറിക്ക. ആശംസകൾ.

  ReplyDelete
 10. ഗ്രൂപ്പില്‍ കലിതുള്ളി കമെന്റ്റ്‌ ഇടാന്‍ പോകുന്നവനെ പറഞ്ഞാല്‍ മതിയല്ലോ!!
  ഇത്രക്ക് ചോരതിളയ്ക്കേണ്ട കാര്യം വല്ലോം ഉണ്ടോ? മറുതലയ്ക്കല്‍ ചൊറിയുന്നത് ഗ്രൂപ്പ് അട്മിണോ അനോനിയോ ആണെങ്കിലോ? പല ജാതിപ്പെരില്‍, ആണായും പെണ്ണായും നപുംസകമായും വരെ പ്രൊഫൈലില്‍ ഒരാള്‍ തന്നെ!! സ്വന്തം ഗ്രൂപ്പില്‍ എരിപൊരി ചര്‍ച്ച നടക്കാന്‍ വേണ്ടി എന്ത് തന്തയില്ലായികയും എഴുതാന്‍ ഇക്കൂട്ടര്‍ക്ക് മടിയില്ല. എന്നാലോ വളരെ മാന്യമായി പോകുന്ന എത്ര ഗ്രൂപ്പുകളും ഉണ്ട്! അത് കണ്ടുവേണം കമെന്ടാന്‍ നമ്മള്‍ പോകാന്‍!
  കേട്ടിട്ടില്ലേ "ആള് അടുത്തറിയണം, പൊന്ന് ഉരച്ചുനോക്കണം" അതിന് അവസരമില്ലെന്കില്‍ വിവേകമായി പെരുമാറണം. അതല്ലേ പ്രഷറിനും നല്ലത് :)

  ReplyDelete
 11. എല്ലാം സാവകാശം ചിന്തിച്ച് ആലോചിച്ച് പറയേണ്ട കാര്യങ്ങളാണ്.
  സത്യമോ?മിഥ്യയോ?വെറും പുകയോ?അതൊക്കെ നോക്കണം.
  ശ്രീ.ജോസെലെറ്റ് എം ജോസഫ് പറഞ്ഞപോലെ നമ്മളെ പറ്റിക്കാന്‍
  വില്ലന്മാരും രംഗത്തുണ്ട്.അബദ്ധം പറ്റരുതല്ലോ.സത്യമാണെന്ന് ഉറപ്പായാല്‍
  തീര്‍ച്ചയായും അന്യായത്തിനെതിരെ പ്രതികരിക്കണം.
  ആശംസകള്‍

  ReplyDelete
 12. ഇത്തരം ഗ്രൂപ്പുകളില്‍ ആദ്യം സജീവമായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പലപ്പോഴും അവര്‍ക്ക്‌ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലും താല്പര്യം ചൊരിഞ്ഞു കൊണ്ടിരിക്കാന്‍ ആണ്. വ്യക്തമായ മറുപടികള്‍ എത്ര നല്‍കിയാലും അവര്‍ തൃപ്തരാവില്ല.
  അത്തരക്കാരുടെ വാല് കുഴലില്‍ ഇട്ടാല്‍ നീരില്ല.

  ഇത്തരക്കാര്‍ക്ക് മറുപടി നല്‍കാന്‍ ശ്രമിച്ച പോസ്റ്റ്‌...
  യുതിവാദം എന്ന വാത രോഗം.

  ഇത്തരം യുക്തിവാദികള്‍ ഒഴിഞ്ഞു മാറിയ ഒരുപാട് ചോദ്യങ്ങള്‍ ഈ പോസ്റ്റിന്റെ കമന്റുകളില്‍ കാണാം...

  ReplyDelete
 13. ഇത്തരം ഗ്രൂപ്പുകളില്‍ ആദ്യം സജീവമായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പലപ്പോഴും അവര്‍ക്ക്‌ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലും താല്പര്യം ചൊരിഞ്ഞു കൊണ്ടിരിക്കാന്‍ ആണ്. വ്യക്തമായ മറുപടികള്‍ എത്ര നല്‍കിയാലും അവര്‍ തൃപ്തരാവില്ല.
  അത്തരക്കാരുടെ വാല് കുഴലില്‍ ഇട്ടാല്‍ നീരില്ല.

  ഇത്തരക്കാര്‍ക്ക് മറുപടി നല്‍കാന്‍ ശ്രമിച്ച പോസ്റ്റ്‌...
  യുക്തിവാദം എന്ന വാത രോഗം.

  ഇത്തരം യുക്തിവാദികള്‍ ഒഴിഞ്ഞു മാറിയ ഒരുപാട് ചോദ്യങ്ങള്‍ ഈ പോസ്റ്റിന്റെ കമന്റുകളില്‍ കാണാം...

  ReplyDelete
 14. ഷബീര്‍ ഭായ്‌, സംഭവം കലക്കി. വാക്കുകള്‍ കൊണ്ടുള്ള അങ്കം വെട്ട് ജോറായി.

  ReplyDelete
 15. ഈശ്വര വിശ്വാസം ഒരു കലയാണ്
  നിരീശ്വര വിശ്വാസവും അത് പോലെ തന്നെ .
  ഈശ്വര വിശ്വാസികളായ ഒരു പാട് പണ്ഡിതന്മാര്‍
  എല്ലാ മതത്തിലും ഉദയം ചെയ്തിട്ടുണ്ട് അത്
  പോലെ തന്നെ നിരീശ്വര നിര്‍മത വാദികളും .
  അവരെല്ലാം ലോകത്തിനു മുന്നില്‍ വെച്ചത്
  മാനുഷികവും സാംസ്കാരികവുമായ വളര്‍ച്ചയും ഉന്നതിയുമാണ്.
  അവരുടെ പിന്‍ തലമുറക്കാരായ അഭിനവ ഡാര്‍വിനിസ്റ്റുകള്‍
  ഫൈസ് ബുക്കില്‍ ചെയ്യുന്നത് സംയോജിത സ്വയം ഭോഗം മാത്രം!!
  ഇതു തന്നെ പറയാനുള്ളൂ .. സുഹൃത്തേ ..
  എന്തായാലും ഈയിടയായിട്ട് കണ്ണുരാന്‍ പറഞ്ഞ പൊലെ
  ഇത്തിരി പ്രഷറ് കൂടിയോന്ന് സംശയം ഉണ്ട് കേട്ടൊ ..
  പ്രതികരണത്തിനും ഒരു ശൈലിയും , ശക്തിയും ..

  ReplyDelete
  Replies
  1. റാംജിസാര്‍,അജിത്ത് സാര്‍,റിനി ഭായ്..പ്രഷര്‍ ചെക്ക് ചെയ്തതാ...ഒരു കുഴപ്പവുമില്ല...ഇടക്കിടെ ഏമ്പ്ലക്കം വിടുന്ന സൂക്കേടുണ്ട്...അതായിരിക്കോ ...ഇമ്മാതിരി പോസ്റ്റിനു കാരണം?

   Delete
 16. അതി മനോഹരമായിരിക്കുന്നു ഓരോ വരികളും

  ReplyDelete
 17. ഗംഭീരാധി ഗംഭീരം. കിടിലോല്‍ക്കിടിലം!
  ഇതാണ് മോനെ തുണീപ്പറിച്ചടി എന്ന് പറയുന്നത്.

  ഫെയിസ്ബുക്കിലെ കളി സംയോഗ സ്വയംഭോഗമല്ല. തൊഴിലുറപ്പ് പദ്ധതിയാ പലര്‍ക്കും!

  (ഒന്ന് ബ്ലഡ്‌പ്രഷര്‍ ചെക്കുചെയ്യുന്നത് നല്ലതാ)

  Reply

  ReplyDelete
  Replies
  1. @ മജീദ്‌:

   ഹമ്പട മനമേ!

   Delete
  2. ഇതാണ് കമന്റ് കോപ്പി എന്നു പറയപ്പെടുന്ന സംഭവം!!

   Delete
 18. ഷബീർ ഇതേ വിഷയം തന്നെയായിരുന്നില്ലേ മുമ്പിട്ട ഡിലീറ്റ് ചെയ്ത പോസ്റ്റിലും. ശീർഷകം മാത്രമാണ് മാറ്റിയിട്ടുള്ളൂ എന്ന് തോന്നുന്നു.

  അവഗണിക്കേണ്ടത് അവഗണിക്കുക, മറുപടി പറയേണ്ടിടത്ത് മുഖം നോക്കാതെ പ്രതികരിക്കുക. ഫേക്കുകൾ പറയുന്നവയിലെ കഴമ്പുള്ളവ എറ്റുക്കുക, ചൊറിച്ചിലുകാരെ പാടെ അവഗണിക്കുക...

  ReplyDelete
 19. ചില ആളുകളോടുള്ള പ്രതികരണം 'പ്രഷറോ'ട് കൂടി തന്നെയാകണം. അല്ലെങ്കില്‍ കാര്യങ്ങള്‍ മൈല്‍ഡ് ആക്കി വെടക്കാക്കുന്ന കൂട്ടത്തില്‍ പെട്ടുപോകും. തലക്കെട്ടിലെ അസ്വാഭാവികത പോസ്റ്റ്‌ മുഴുവന്‍ വായിച്ചപ്പോള്‍ മാത്രമാണ് മനസ്സിലായത്. ചില ഭാഗങ്ങളില്‍ കുറച്ചു കൂടി വ്യക്തത 'വരികള്‍ക്കിടയിലൂടെ വായിക്കാനറിയാത്ത' (എന്നെ പോലുള്ള) വര്‍ക്ക് ഉപകരിക്കുമെന്ന് തോന്നുന്നു.

  ReplyDelete
 20. നമ്മട അനുവാദം പോലുമില്ലാതെ ചിലര്‍ നമ്മളെ പിടിച്ചു കണ്ട നിരീശ്വര ഗ്രൂപ്പിലും മറ്റും ചേര്‍ക്കും... ഒടുവില്‍ ഈശ്വരകോപം കിട്ടാതിരിക്കാന്‍ ഞാന്‍ തന്നെ ഓരോ ആഴ്ചയിലും സ്വന്തം ഗ്രൂപ്പുകള്‍ നോക്കി വേണ്ടാതത്തില്‍ നിന്നെല്ലാം പുറത്തു ചാടും.

  മറ്റു ചില അവന്മാര് ഫുള്‍ ടൈം അവന്‍റെ ദൈവം നല്ലതെന്നും, മറ്റവന്റെ ദൈവം ചീത്തയെന്നും ഉള്ള പോസ്റ്റുകള്‍ പോസ്റ്റും. പതിയെ ഞാന്‍ എല്ലാത്തിനേയും എന്റെ പ്രോഫൈലീന്നു ചവിട്ടിപ്പുറത്താക്കി പടിയടച്ചു ബ്ലോക്കി.

  കാര്യം സോഷ്യല്‍ മീഡിയ, വ്യക്തി സ്വാതന്ത്ര്യം ഒക്കെ ശരി തന്നെ, പക്ഷെ ഇമ്മാതിരി ഈശ്വരനെയും നിരീശ്വരനെയും മതത്തെയും ഒരുമാതിരി നാലാംക്ലാസ്‌ വിവരം പോലും ഇല്ലാത്തപോലെ അടിച്ചേല്‍പ്പിക്കാന്‍ നില്‍ക്കുന്ന പ്രൊഫൈല്‍ നോക്കാന്‍ എനിക്ക് താല്പര്യമേ ഇല്ല!

  നിങ്ങട പോസ്റ്റ്‌ കലക്കി ട്ടാ... ഞാന്‍ മാനത്ത് കണ്ടപ്പ നിങ്ങ അത് ബ്ലോഗില്‍ കണ്ടു! ആശംസകള്‍!

  ReplyDelete
 21. ഹ അഹ ഹ ഹ അഹ് അഹ അഹഹ്ഹഹഹഹാഹ....മതി എനിക്ക് സന്തോഷ് പണ്ഡിറ്റായി...നീയാണു മോനേ ഫൈക്കിന്റെ സാത്താന്‍...!!

  ReplyDelete
  Replies
  1. ഇങ്ങനെ ചിരിക്കല്ലേ ....ജീവിക്കാന്‍ കൊതിയുണ്ട് !!

   Delete
 22. @@
  പടന്നക്കാരാ,
  സുന്ദരനും സുമുഖനുമായത് കൊണ്ടാ പ്രഷര്‍ ചെക്ക് ചെയ്യാന്‍ പറഞ്ഞത്.
  ഇത്രേം ചെറുപ്പത്തിലേ പുലിവാല്‌ പിടിക്കെണ്ടെന്നു ഓര്‍മ്മിപ്പിച്ചതാ.
  എന്നോട് ശെമിയെടാ പൊന്നേ!

  **

  ReplyDelete
 23. http://sancharinavas.blogspot.in/2012/06/blog-

  യുക്തിവാദികള്‍ വിറളിപിടിക്കുന്നതെന്തിനു |

  ReplyDelete
 24. കലക്കി ഷബീര്‍. കൊടുകൈ മുത്തേ...!

  ReplyDelete
 25. ???? ഷബീര്‍ ഒന്നും മനസ്സിലായില്ലാ. ബ്ലോഗിങ്ങ് ഭാഷ കുറച്ചുകൂടി മാന്യമായാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ?. ആശയം നഷ്ടമാകുമ്പോഴാണ് ആഭാസം വരുന്നത്.യുക്തിവാദത്തിനെതിരെ സമാധാനപരമായി ,യുക്തിപരമായി പ്രതികരിക്കുക.
  സസ്നേഹം
  നിധീഷ്‌

  ReplyDelete
  Replies
  1. Dear nidheesh,this post not against athiest!! This iz only for fake athiest in FB!! :)

   Delete
  2. ആയിരം ഫയ്ക്‌കളെ ബ്ലോക്ക്‌ ചെയ്യാം,ഒരു ഫൈകിനെയും ഇല്ലാതാക്കാന്‍ ആവില്ല.....

   അവഗനിക്കെണ്ടതിനെ അവഗണിക്കുക.അതിനുവേണ്ടി എന്തിനൊരു ബ്ലോഗ്‌ ചീത്തയാക്കുന്നു. അവര്‍ സ്വയംപോസ്ടി അറുമാദിക്കട്ടെ......

   Delete
 26. ഷബീര്‍ ഭായ് സംഭവം കലക്കീട്ടാ... ഇതിനു കയ്യടി ഉറപ്പാ....

  ReplyDelete
 27. മുഖമില്ലാത്ത പുസ്തകം അതാണ്‌ ഫേസ് ബുക്ക്‌

  ReplyDelete
 28. പടന്നയായാലും കയികൊടയാലും വേണ്ടില്ല കലക്കിട്ട ,

  ReplyDelete