തട്ടത്തിന്‍ മറയത്തിലെ ആ ഉമ്മച്ചിയും,നായരുമല്ല തലക്കെട്ടിലെ ഉമ്മച്ചിയും ബുജിയും!!.
കറുത്തിരുണ്ട തുണിമേലാകെ മൂടിപ്പുതച്ച് ബുര്‍ഖ , അബായ,ഹിജാബ് ,നിഖാബ് എന്നീ പേരുകളിലറിയപ്പെടുന്ന വസ്ത്രം ധരിച്ച പാവം ഉമ്മച്ചി പെണ്ണുങ്ങളാണു തലക്കെട്ടിലെ ഉമ്മച്ചി!!
പാവം ആ ഉമ്മച്ചിപെണ്ണുങ്ങള്‍ ശ്വാസം മുട്ടി വിയര്‍ത്തൊലിച്ച് പര്‍ദ്ദക്കുള്ളില്‍ അടിമയെ പോലെ ആശ നശിച്ചവളായി കഴിയുന്നു എന്ന് ചാനല്‍ സ്റ്റേജിലും,സോഷ്യല്‍ പേജിലും എഴുതിയും പാടിയും മുതലക്കണ്ണീരൊഴുക്കുന്നവരാണു ബുജികള്‍!!
നാല്കെട്ട് ,ത്വലാഖ് എന്നീ വിഷയങ്ങള്‍ വട്ടത്തിലിരുന്ന് താളം കൊട്ടി കുളം തോണ്ടിയത് പോലെ ബുജികളുടെ ആഗോള ചിഹ്നമായ ഊശാന്‍ താടി തടവിയും,ചുരുണ്ട മുടിയുള്ള തലകുലുക്കിയും ബുജികള്‍ അന്നും ഇന്നും ചര്‍ച്ചിച്ച് പെരുവഴിക്കാക്കിയ പര്‍ദ്ദയെ ഒരു വഴിക്കാക്കാന്‍ ഞാനും ശ്രമിക്കട്ടെ.
ഈ ആധുനിക യുഗത്തിലും പര്‍ദ്ദയും പൊക്കിപിടിച്ച് ഇവനേത് കോത്തായത്തുകാരനാടാ എന്ന് വല്ലവനും നെറ്റി ചുളിച്ച്,അണ്ണാക്കിനു പല്ലു മുട്ടിച്ച് ചോദിച്ചിട്ട് കാര്യമില്ല .
നടിയുടെ പേറ്റ്കാലവും,ഉരിഞ്ഞിട്ട കോലവും സെന്‍സേഷനാകുന്ന ഈ കാലത്ത് അവരെ പോലെ കാണിക്കാന്‍ എനിക്ക് പറ്റാത്ത അസൂയയില്‍ മനം നൊന്ത് എഴുതി പ്രതികാരം ചെയ്യുന്നു (കഴുത കാമം കരഞു തീര്‍ക്കുന്ന പോലെ എന്നര്‍ഥമില്ലാട്ടോ).
പര്‍ദ്ദ അടിച്ചമര്‍ത്തലിന്റെ ,ക്രൂരതയുടെ പര്യായമായിട്ടാണു ആധുനിക സമൂഹം കാണുന്നത്,കേള്‍ക്കുന്നത്.“ഉടുത്താല്‍ ആദിവാസി ഉരിഞാല്‍ പുലയാടി” എന്ന് ഏതോ മഹാന്‍ പണ്ട് പറഞത് പര്‍ദ്ദയിലും സംഭവിച്ചു കൊണ്ടിരിക്കുന്നു.പര്‍ദ്ദയെ പല്ലും നഖവും കൂര്‍പ്പിച്ചെതിര്‍ക്കുന്ന ബുജികളും അവരുടെ സ്തുതി പാടകരും “മാന്യമായ വസ്ത്രം സ്ത്രീകള്‍ ” ധരിക്കണമെന്ന് പുട്ടിനു തേങ്ങയിടുന്നത് പോലെ പറയുമ്പോള്‍ ആ മാന്യമായ വസ്ത്രമേതാണെന്ന് എവിടേയും പറയുന്നത് കേട്ടിട്ടില്ല.പട്ടണങ്ങളിലെ ഒട്ടുമിക്ക സായിപ്പിന്റെ ഭാഷ പഠിപ്പിക്കുന്ന സ്കൂളുകളിലും അവിടത്തെ ടീച്ചര്‍മാര്‍ എട്ടും പൊട്ടും തിരിയാത്ത കുട്ടികളെന്നു നമ്മള്‍ പറയുന്ന എന്നാല്‍ എല്ലാ ഉരിഞകാഴചകളും കണ്ടും കേട്ടുമറിഞ കുട്ടികളുടെ മുമ്പില്‍ സാരി പോലുള്ള വസ്ത്രത്തിന്റെ മുകളില്‍ ഒരു കോട്ടുമിട്ടാണ് “എ ബി സി ഡിയും ,ജനഗണമനയും” പഠിപ്പിക്കുന്നത്. ശരീരത്തിന്റെ മുഴുത്ത ഭാഗങ്ങള്‍ കോട്ടിലാക്കി അവരെ അങ്ങനെ ക്ലാസെടുപ്പിക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരിക്കും?
ഹിജാബ് എന്നാല്‍ മറക്കുക,പര്‍ദ്ദ എന്നാല്‍ മറ എന്നൊക്കെയാണര്‍ഥം.പര്‍ദ്ദ,ഹിജാബ് കൊണ്ടര്‍ഥമാക്കുന്നത് ഒതുക്കം,വിനയം,സ്വഭാവശുദ്ധി,സന്മാര്‍ഗം എന്നീ വിശാലമായ അര്‍ഥങ്ങളാണ്. ഇന്നുള്ള അനേകം മതസംഹിതകളില്‍ സ്ത്രീകളുടെ വസ്ത്ര ധാരണയെ പറ്റി വിശാലമായി പ്രതിപാദിക്കുന്നു. ഖുറാനിലും ബൈബിളീലും മാത്രമാണു .ജീസസില്‍ വിശ്വസിക്കുന്ന നസ്രാണികള്‍ക്ക് വ്യക്തമായ ഒരു ഡ്രസ്സിഗ് കോഡ് ഉണ്ടായിട്ടും പക്ഷെ കര്‍ത്താവിന്റെ മണവാട്ടിമാരായ കന്യാ സ്ത്രീകള്‍ക്ക് മാത്രം തീറെഴുതികൊടുത്തവരാണവര്‍. പര്‍ദ്ദപോലെ അല്ല ഹിജാബടക്കമുള്ള പര്‍ദ്ദതന്നെയുണ്ട് .ആ വസ്ത്രം മതത്തിലെ ഒരു വിഭാഗത്തിന്റെ ,മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്നു പാശ്ചാത്യ രാജ്യത്തെ കുഴലൂത്ത് ബുജികള്‍ പറയാറില്ല പ്രചരിപ്പിക്കാറില്ല. ഭാരതത്തിലെ ഹൈന്ദവ പുരാണത്തില്‍ അത്തരം ഒരു പരാമര്‍ശമേയില്ലെന്നാണെന്റെയറിവ്. നൂല്‍ ബന്ധം പോലുമില്ലാത്ത ദേവീ വിഗ്രഹങ്ങള്‍ക്കും,ചിത്രങ്ങള്‍ക്കും ബ്ലൌസും സാരിയുമുടിപ്പിച്ചത് പ്രശസ്ത ചിത്രകാരനായ രവിവര്‍മ്മ.
പര്‍ദ്ദധരിച്ച് പൊതു സമൂഹത്തിലിറങ്ങുന്നവരുടെ അഭിപ്രായം മാനിക്കാതെ കുരുടന്‍ ആനയെ കണ്ടപോലെ പര്‍ദ്ദയെ വിവരിച്ച് പെരുവഴിയിലാക്കുമ്പോള്‍ സഹതാപം മാത്രമേ തോന്നുന്നുള്ളൂ കുരുട ബുജികളേ.(കാണാത്ത നാടകത്തിനു റിവ്യൂ എഴുതുന്ന തരം താണ പണിയിലാണു അത്തരം ബുജികള്‍)
പര്‍ദ്ദ ഒരു സ്ത്രീ തിരഞെടുക്കണമെങ്കില്‍ അതിനകത്ത് അവള്‍ കണ്ടെത്തുന്ന സ്വാതന്ത്ര്യം ഒന്നുകൊണ്ട് മാത്രമായിരിക്കും.ഒരു കാര്യം അടിച്ചേല്‍പ്പിച്ചാല്‍ എത്രത്തോളം അതിനെ സമൂഹം പിന്തുടരും? തെരുവുകളില്‍ കുടിച്ചും,കൂത്താടിയും ,മുത്തിയും മറ്റും തിമിര്‍ത്ത് ജീവിക്കുന്ന പാശ്ചാത്യ ലോകം പര്‍ദ്ദക്കു പിറകെ? അടിച്ചമര്‍ത്തലിന്റെ ,അടിമത്വത്തിന്റെ ചിഹ്നം പൊതു സമൂഹം തിരഞെടുക്കുന്നതിലെ ഗുട്ടന്‍സെന്താണ്? ചുറ്റിലുമുള്ള കാമ കണ്ണുകളില്‍ നിന്നും ശരീരത്തെ രക്ഷിക്കാന്‍ പറ്റുന്നു എന്നുള്ള സ്വാതന്ത്ര്യം മാത്രമാണ്.
സ്ത്രീകളെ പര്‍ദ്ദയണിച്ച് പുരുഷനോട് സകലപെണ്ണിന്റെ അടിമുതല്‍ മുടിവരെ കണ്ണ് കൊണ്ട് സ്ക്യാന്‍ ചെയ്ത് നടക്കാന്‍ പറഞതായി ഖുറാനില്‍ കാണുന്നില്ല.എത്ര ശക്തമായ ഭാഷയില്‍ സ്ത്രീകളോട് ശരീരം മറച്ച് നടക്കണമെന്ന് പറഞിട്ടുണ്ടോ അത്ര ശക്തമായി തന്നെ തന്നെ പുരുഷനോടും അവന്റെ ദൃഷ്ടി താഴ്ത്തി നടക്കട്ടെ എന്നും പറഞിട്ടുണ്ട്.
(“നീ സത്യവിശ്വാസികളോട്, അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച് സൂക്ഷ്‌മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴികെ മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ കുപ്പായമാറുകള്‍ക്കു മീതെ ശിരോവസ്‌ത്രങ്ങള്‍ അവര്‍ താഴ്‌ത്തിയിട്ടുകൊള്ളട്ടെ.'' (വി.ഖു. 24:30,31).
കറുത്തിരുണ്ട തുണിമേലാകെ മൂടിപ്പുതച്ച് ബുര്‍ഖ , അബായ,ഹിജാബ് ,നിഖാബ് എന്നീ പേരുകളിലറിയപ്പെടുന്ന വസ്ത്രം ധരിച്ച പാവം ഉമ്മച്ചി പെണ്ണുങ്ങളാണു തലക്കെട്ടിലെ ഉമ്മച്ചി!!
പാവം ആ ഉമ്മച്ചിപെണ്ണുങ്ങള്‍ ശ്വാസം മുട്ടി വിയര്‍ത്തൊലിച്ച് പര്‍ദ്ദക്കുള്ളില്‍ അടിമയെ പോലെ ആശ നശിച്ചവളായി കഴിയുന്നു എന്ന് ചാനല്‍ സ്റ്റേജിലും,സോഷ്യല്‍ പേജിലും എഴുതിയും പാടിയും മുതലക്കണ്ണീരൊഴുക്കുന്നവരാണു ബുജികള്‍!!
നാല്കെട്ട് ,ത്വലാഖ് എന്നീ വിഷയങ്ങള്‍ വട്ടത്തിലിരുന്ന് താളം കൊട്ടി കുളം തോണ്ടിയത് പോലെ ബുജികളുടെ ആഗോള ചിഹ്നമായ ഊശാന്‍ താടി തടവിയും,ചുരുണ്ട മുടിയുള്ള തലകുലുക്കിയും ബുജികള്‍ അന്നും ഇന്നും ചര്‍ച്ചിച്ച് പെരുവഴിക്കാക്കിയ പര്‍ദ്ദയെ ഒരു വഴിക്കാക്കാന്‍ ഞാനും ശ്രമിക്കട്ടെ.
ഈ ആധുനിക യുഗത്തിലും പര്‍ദ്ദയും പൊക്കിപിടിച്ച് ഇവനേത് കോത്തായത്തുകാരനാടാ എന്ന് വല്ലവനും നെറ്റി ചുളിച്ച്,അണ്ണാക്കിനു പല്ലു മുട്ടിച്ച് ചോദിച്ചിട്ട് കാര്യമില്ല .
നടിയുടെ പേറ്റ്കാലവും,ഉരിഞ്ഞിട്ട കോലവും സെന്‍സേഷനാകുന്ന ഈ കാലത്ത് അവരെ പോലെ കാണിക്കാന്‍ എനിക്ക് പറ്റാത്ത അസൂയയില്‍ മനം നൊന്ത് എഴുതി പ്രതികാരം ചെയ്യുന്നു (കഴുത കാമം കരഞു തീര്‍ക്കുന്ന പോലെ എന്നര്‍ഥമില്ലാട്ടോ).
പര്‍ദ്ദ അടിച്ചമര്‍ത്തലിന്റെ ,ക്രൂരതയുടെ പര്യായമായിട്ടാണു ആധുനിക സമൂഹം കാണുന്നത്,കേള്‍ക്കുന്നത്.“ഉടുത്താല്‍ ആദിവാസി ഉരിഞാല്‍ പുലയാടി” എന്ന് ഏതോ മഹാന്‍ പണ്ട് പറഞത് പര്‍ദ്ദയിലും സംഭവിച്ചു കൊണ്ടിരിക്കുന്നു.പര്‍ദ്ദയെ പല്ലും നഖവും കൂര്‍പ്പിച്ചെതിര്‍ക്കുന്ന ബുജികളും അവരുടെ സ്തുതി പാടകരും “മാന്യമായ വസ്ത്രം സ്ത്രീകള്‍ ” ധരിക്കണമെന്ന് പുട്ടിനു തേങ്ങയിടുന്നത് പോലെ പറയുമ്പോള്‍ ആ മാന്യമായ വസ്ത്രമേതാണെന്ന് എവിടേയും പറയുന്നത് കേട്ടിട്ടില്ല.പട്ടണങ്ങളിലെ ഒട്ടുമിക്ക സായിപ്പിന്റെ ഭാഷ പഠിപ്പിക്കുന്ന സ്കൂളുകളിലും അവിടത്തെ ടീച്ചര്‍മാര്‍ എട്ടും പൊട്ടും തിരിയാത്ത കുട്ടികളെന്നു നമ്മള്‍ പറയുന്ന എന്നാല്‍ എല്ലാ ഉരിഞകാഴചകളും കണ്ടും കേട്ടുമറിഞ കുട്ടികളുടെ മുമ്പില്‍ സാരി പോലുള്ള വസ്ത്രത്തിന്റെ മുകളില്‍ ഒരു കോട്ടുമിട്ടാണ് “എ ബി സി ഡിയും ,ജനഗണമനയും” പഠിപ്പിക്കുന്നത്. ശരീരത്തിന്റെ മുഴുത്ത ഭാഗങ്ങള്‍ കോട്ടിലാക്കി അവരെ അങ്ങനെ ക്ലാസെടുപ്പിക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരിക്കും?
ഹിജാബ് എന്നാല്‍ മറക്കുക,പര്‍ദ്ദ എന്നാല്‍ മറ എന്നൊക്കെയാണര്‍ഥം.പര്‍ദ്ദ,ഹിജാബ് കൊണ്ടര്‍ഥമാക്കുന്നത് ഒതുക്കം,വിനയം,സ്വഭാവശുദ്ധി,സന്മാര്‍ഗം എന്നീ വിശാലമായ അര്‍ഥങ്ങളാണ്. ഇന്നുള്ള അനേകം മതസംഹിതകളില്‍ സ്ത്രീകളുടെ വസ്ത്ര ധാരണയെ പറ്റി വിശാലമായി പ്രതിപാദിക്കുന്നു. ഖുറാനിലും ബൈബിളീലും മാത്രമാണു .ജീസസില്‍ വിശ്വസിക്കുന്ന നസ്രാണികള്‍ക്ക് വ്യക്തമായ ഒരു ഡ്രസ്സിഗ് കോഡ് ഉണ്ടായിട്ടും പക്ഷെ കര്‍ത്താവിന്റെ മണവാട്ടിമാരായ കന്യാ സ്ത്രീകള്‍ക്ക് മാത്രം തീറെഴുതികൊടുത്തവരാണവര്‍. പര്‍ദ്ദപോലെ അല്ല ഹിജാബടക്കമുള്ള പര്‍ദ്ദതന്നെയുണ്ട് .ആ വസ്ത്രം മതത്തിലെ ഒരു വിഭാഗത്തിന്റെ ,മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്നു പാശ്ചാത്യ രാജ്യത്തെ കുഴലൂത്ത് ബുജികള്‍ പറയാറില്ല പ്രചരിപ്പിക്കാറില്ല. ഭാരതത്തിലെ ഹൈന്ദവ പുരാണത്തില്‍ അത്തരം ഒരു പരാമര്‍ശമേയില്ലെന്നാണെന്റെയറിവ്. നൂല്‍ ബന്ധം പോലുമില്ലാത്ത ദേവീ വിഗ്രഹങ്ങള്‍ക്കും,ചിത്രങ്ങള്‍ക്കും ബ്ലൌസും സാരിയുമുടിപ്പിച്ചത് പ്രശസ്ത ചിത്രകാരനായ രവിവര്‍മ്മ.
പര്‍ദ്ദധരിച്ച് പൊതു സമൂഹത്തിലിറങ്ങുന്നവരുടെ അഭിപ്രായം മാനിക്കാതെ കുരുടന്‍ ആനയെ കണ്ടപോലെ പര്‍ദ്ദയെ വിവരിച്ച് പെരുവഴിയിലാക്കുമ്പോള്‍ സഹതാപം മാത്രമേ തോന്നുന്നുള്ളൂ കുരുട ബുജികളേ.(കാണാത്ത നാടകത്തിനു റിവ്യൂ എഴുതുന്ന തരം താണ പണിയിലാണു അത്തരം ബുജികള്‍)
പര്‍ദ്ദ ഒരു സ്ത്രീ തിരഞെടുക്കണമെങ്കില്‍ അതിനകത്ത് അവള്‍ കണ്ടെത്തുന്ന സ്വാതന്ത്ര്യം ഒന്നുകൊണ്ട് മാത്രമായിരിക്കും.ഒരു കാര്യം അടിച്ചേല്‍പ്പിച്ചാല്‍ എത്രത്തോളം അതിനെ സമൂഹം പിന്തുടരും? തെരുവുകളില്‍ കുടിച്ചും,കൂത്താടിയും ,മുത്തിയും മറ്റും തിമിര്‍ത്ത് ജീവിക്കുന്ന പാശ്ചാത്യ ലോകം പര്‍ദ്ദക്കു പിറകെ? അടിച്ചമര്‍ത്തലിന്റെ ,അടിമത്വത്തിന്റെ ചിഹ്നം പൊതു സമൂഹം തിരഞെടുക്കുന്നതിലെ ഗുട്ടന്‍സെന്താണ്? ചുറ്റിലുമുള്ള കാമ കണ്ണുകളില്‍ നിന്നും ശരീരത്തെ രക്ഷിക്കാന്‍ പറ്റുന്നു എന്നുള്ള സ്വാതന്ത്ര്യം മാത്രമാണ്.
സ്ത്രീകളെ പര്‍ദ്ദയണിച്ച് പുരുഷനോട് സകലപെണ്ണിന്റെ അടിമുതല്‍ മുടിവരെ കണ്ണ് കൊണ്ട് സ്ക്യാന്‍ ചെയ്ത് നടക്കാന്‍ പറഞതായി ഖുറാനില്‍ കാണുന്നില്ല.എത്ര ശക്തമായ ഭാഷയില്‍ സ്ത്രീകളോട് ശരീരം മറച്ച് നടക്കണമെന്ന് പറഞിട്ടുണ്ടോ അത്ര ശക്തമായി തന്നെ തന്നെ പുരുഷനോടും അവന്റെ ദൃഷ്ടി താഴ്ത്തി നടക്കട്ടെ എന്നും പറഞിട്ടുണ്ട്.
(“നീ സത്യവിശ്വാസികളോട്, അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച് സൂക്ഷ്‌മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴികെ മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ കുപ്പായമാറുകള്‍ക്കു മീതെ ശിരോവസ്‌ത്രങ്ങള്‍ അവര്‍ താഴ്‌ത്തിയിട്ടുകൊള്ളട്ടെ.'' (വി.ഖു. 24:30,31).
പര്‍ദ്ദ ഒരു കാലഘട്ടത്തിന്റെ അല്ലെങ്കില്‍ ഒരു നാടിന്റെ ഭാഗമായിട്ടാണ് ബുജികള്‍ പരിചയപ്പെടുത്താറുള്ളത്.ഒരു പെണ്ണിനെ നാലാള്‍ കൂടി “വയറ്റിലക്കിയാല്‍” അതേ ബുജികള്‍ പുറപ്പെടുവിക്കുന്ന പ്രസ്താവന ചിരിപ്പിക്കുന്നതാണ്.“മാന്യമായി വസ്ത്രം ധരിക്കാത്തതില്‍ പറ്റുന്ന വീഴ്ചകള്‍”!! വീഴ്ചകളെ അവര്‍ ആഘോഷമാക്കി കാലം കഴിക്കട്ടെ.
ഇന്നു കാലം മാറി പര്‍ദ്ദ ധരിച്ച് നടക്കുന്ന ഉമ്മച്ചി പെണ്ണിനെ കാണാന്‍ ചേലു കൂടുതല്‍ എന്നുവരെ കമന്റുകള്‍ പാസായി . പര്‍ദ്ദക്ക് “മറക്കുന്ന“ എന്നര്‍ഥം മാറ്റി “തുറക്കുന്ന“ എന്നാക്കി മാറ്റേണ്ട കാലം അതിക്രമിച്ചു. കാലത്തിനനുസരിച്ച് പര്‍ദ്ദക്കും രൂപമാറ്റം വന്നിട്ടുണ്ട് പക്ഷെ അതിനെ ആഭാസമാക്കുന്ന രീതിയില്‍ രൂപാന്തരപ്പെടുത്തിയ കാലത്തിലൂടെയാണു ഇന്നത്തെ ഉമ്മച്ചി സമൂഹം പോകുന്നത്. ഇറാനി പര്‍ദ്ദ,ടൈറ്റ് ഫിറ്റ് പര്‍ദ്ദ,തുര്‍ക്കി പര്‍ദ്ദ എന്തിനേറെ സിനിമാപ്പേരുവരെ വെച്ചു പര്‍ദ്ദയിറങ്ങി!! അകത്തുള്ള മുഴുത്ത അവയവങ്ങള്‍ കൂടുതല്‍ മുഴപ്പിച്ച് പര്‍ദ്ദ എന്ന മാന്യമായ വസ്ത്രത്തെ വ്യഭിചാരത്തിന്റെ അടയാളമാക്കി മാറ്റി. വേറൊരു വിഭാഗം നിഖാബ് പോലുള്ള മുഖം മുഴുവനായും മറക്കുന്ന പര്‍ദ്ദ ധരിച്ച് സമൂഹത്തെ തന്നെ വെല്ലുവിളിക്കുന്ന കുത്സിത ശ്രമങ്ങളില്‍ ഏര്‍പ്പുടുന്നുണ്ടെന്നത് പരമ സത്യം തന്നെ.എന്നു കരുതി കള്ളു കുടിയന്മാരൊക്കെ കള്ള് ഗ്ലാസിലാണ് കുടിക്കുന്നത് അതുകൊണ്ട് ഗ്ലാസൊക്കെ ഭഹിഷ്കരിക്കണം,ഗ്ലാസിനെതിരെ തെരുവില്‍ സമരം ചെയ്യണം,ഗ്ലാസുപയോഗിക്കുന്നവര്‍ക്ക് പിഴ കൊടുക്കണം എന്നു പറയുന്ന പോലെയാകും.
സ്ത്രീകളുടെ മാദകമായ വസ്ത്രധാരണവും ഛേഷഠകളും നിമിത്തം മതിമറന്ന് താല്‍ക്കാലികമായ ഒരു ഉന്മാദ അവ്സഥയിലാണ് പുരുഷന്‍ ബലാല്‍സംഗം നടത്തുന്നതെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.പുരുഷനെ ഉത്തേജിപ്പിക്കുമാറ് വസ്ത്രം ധരിച്ച ഓരോ സ്ത്രീയും ബലാല്‍ സം ഘം അര്‍ഹിക്കുന്നുവെന്ന് ഇന്ത്യയില്‍ക് സുപ്രിം കോടതി കുറേ മുമ്പ് പരസ്യമായി പ്രസ്താവുക്കുകയായി(എന്‍ വി കൃഷണവാരിയര്‍ :കുമാരി വാരിക 11-3-1983)
1994-ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്ന ബലാല്‍ സംഗക്കേസുകളില്‍ 193-ഉം 1995-ല്‍ 266-ഉം 19996-ല്‍ 339 ഉമായിരുന്നുവെങ്കില്‍ 1997-ല്‍ അത് 588 ആയി ഉയര്‍ന്നു.98 ഒക്ടോബര്‍ മാസമായപ്പോഴേക്കും 461 ബലാല്‍സംഗ ക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മതൃഭൂമി ആഴ്ചപതിപ്പ് 24.1.1999.
“വ്യഭിചാരം ചെയ്യരുത് എന്ന കല്പന നിങ്ങള്‍ കേട്ടിട്ടില്ലേ.എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു:കാമാര്‍ഥിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളെ തന്റെ മനസ്സില്‍ വ്യഭിചരിച്ചുകഴിഞ്ഞു”-മത്തായി 5:27,28
"എന്നാല്‍ സ്വന്തം ശിരസ്സ് മൂടാതെ പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന സ്ത്രീ തന്റെ ശിരസ്സിനെ അപമാനിക്കുന്നു.അവളുടെ തല മുണ്ഡനം ചെയ്യുന്നതിനു തുല്യമാണ്.തലമൂടാത്ത സ്ത്രീ തന്റെ മുടിമുറിക്കണം.മുടിമുറിക്കുന്നതും മുണ്ഡനം ചെയ്യുന്നതും അപമാനകരമാണ് എന്നു കരുതുന്നവര്‍ ശിരോവസ്ത്രം ധരിക്കട്ടെ” 1 കൊരി 11:5-7
പക്ഷെ ഇന്നു സ്ത്രീകള്‍ കേവലം ചരക്കുകള്‍ മാത്രമാണ് ,ഉരിഞാടി ഇക്കിളിപ്പെടുത്തി വികാരം വിറ്റ് വിവേകമില്ലാതെ ജീവിക്കുന്നവളായി അവളെ മാറ്റിയതാര്?സെക്രട്ടറി മുതല്‍ ,ഐയര്‍ ഹോസ്റ്റസ് വരെയുള്ള വരുടെ മുഴച്ചവയവങ്ങള്‍ വിറ്റ് കീശയില്‍ കാശാക്കുന്നവര്‍ ജയിച്ചു ..
അവള്‍ പരാചയപ്പെട്ടു...സമൂഹം അവളെ പരാചയപ്പെടുത്തി...!!
![]() |
ഒരു ചൊറിച്ചില്‍ ജീവിയുടെ സോഷ്യല്‍ വിനോദം |
ഇത് നന്നായി പടന്നകാരാ... ഇപ്പോള്‍ വരും.. മൂലക്കുരു പൊട്ടുന്ന ചില മോയ്ന്തുകളും അവരുടെ പിടിച്ചു വെപ്പ്കാരും .
ReplyDeleteഈ ലോകം നേരിടുന്ന ഭയങ്കരമായ് ചില പ്രശ്നങ്ങളില്‍ ചിലതാണ്..
മുസ്ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത്
മുസ്ലിംങ്ങളുടെ നാല് കെട്ടു..
ത്വലാഖ് എന്ന ഹലാക്ക്
മുസ്ലിം പെണ്‍കുട്ടികള്‍ തലയില്‍ തട്ടമിടുന്നത്..
ഈ വിഷയത്തെ പറ്റി ഒരു പോസ്റ്റ് ഇട്ടതിന്റെ പേരില്‍ ഒരുപാട് തെറിവിളികള്‍ കേട്ടിരുന്നു...
Deleteഈ ലോകത്ത് മാന്യമായ വസ്ത്രം ധരിക്കുന്നതിനെ പറ്റി പോലും ആര്‍ക്കും പറയാന്‍ പാടില്ല എന്നതാണ് ചിലരുടെ നിലപാട്.ഒരുത്തന്‍ എനിക്കെതിരെ കേസ് കൊടുക്കാനുള്ള വകുപ്പുകളെ പറ്റി വരെ അന്യെഷിച്ചു.
താഴെ കൊടുത്ത ലിങ്കില്‍ ഉണ്ട് അതിന്റെ പൂര്‍ണ്ണ ചിത്രം.
സ്ത്രീയും വില്‍പ്പന ചരക്കും
മുസ്ലിങ്ങള്‍ മാന്യമായ വസ്ത്രത്തെ കുറിച്ച് പറഞ്ഞാല്‍ ചിലരുടെ ക്രിമികടി കൂടുന്നും ഉണ്ട്..:)
വായിച്ചു...ഒന്നുകില്‍ അബസ്വരത്തിന്റെ നെഞ്ചത്ത് അല്ലെങ്കില്‍ പടന്നക്കാരന്റെ പുറത്ത്!!
Deleteപർദ്ദക്കുള്ളിൽ ശ്വാസം മുട്ടുന്ന പാവം മുസ്ലീം സ്ത്രീകളെയോർത്ത് വാചാലരായി, ഉറക്കം നശിച്ച കുറേ സാംസ്കാരിക നവോത്ഥാനത്തൊഴിലാളികളുണ്ട് നമ്മുടെ നാട്ടിൽ. പർദ്ദ ധരിച്ചതിന്റെ പേരിൽ ഏതെങ്കിലും സ്ത്രീ ആക്രമണത്തിന്നിരയായിട്ടുണ്ടെങ്കിൽ അത് ഇത്തരം വാചകത്തൊഴിലാളികളുടെ അനുയായികൾ മൂലം മാത്രമാണ്. തുണിയുരിഞ്ഞ് പരപുരുഷനൊത്ത് ക്യാമറക്ക് മുന്നിൽ കിടപ്പറ കളിക്കുന്നവരാണല്ലോ ഇന്ന് നമ്മുടെ സാമ്സ്കാരിക അംബാസഡർമാർ! ഉത്ഘാടനത്തിനും ദാരിദ്ര്യനിർമ്മാർജ്ജനത്തിനുമൊക്കെ ഇത്തരക്കാർ വേണം, അവരാണ സോഷ്യൽ ഐക്കണുകൾ, അവർക്ക് പത്മശ്രീയും വിവസ്ത്രശ്രീയുമൊക്കെ രാജ്യത്തെ പ്രഥമപൗരൻ തന്നെ ചാർത്തിക്കൊടുക്കുകയും ചെയ്യും.
ReplyDeleteപർദ്ദ ധരിക്കുന്നതിലല്ല കാര്യം, അച്ചടക്കമുള്ള വസ്ത്രവും പെരുമാറ്റവും ജീവിതവുമൊക്കെ യഥാർത്ഥ വിശ്വാസത്തിന്റെ ഭാഗമാണ്.
This comment has been removed by the author.
ReplyDeleteനന്നായിട്ടുണ്ട് ഷബീര്‍...... ഇപ്പോള്‍ വരും ബുജികള്‍ ...സ്ത്രീ സ്വതന്ത്രം എന്നൊക്കെ ,പറഞ്ഞിട്ട് എന്നാല്‍ ഇത് പറയുന്ന ഒരൊറ്റ ബുജിയും സ്വന്തം ഭാര്യയെയോ പെണ്‍ മക്കളെയോ മോഡേണ്‍ ആയി, നൂല്‍ ബന്ധം ഇല്ലാതെ പുറത്തേക്കു അയക്കുകയും ഇല്ല ...താടിയും ഇത് പോലെ തന്നെ ആണ് ബുജി വെച്ചാല്‍ അത് കുഴപ്പമില്ല ,പക്ഷെ മുസ്ലിം താടി വെച്ചാല്‍ അത് തീവ്രതയുടെ പ്രതീകം ആയി ...
ReplyDeleteഇസ്‌ലാം എന്നത് ലോകാവസാനം വരെയുള്ള മനുഷ്യരാശിക്ക് മുഴുവനായി ദൈവം അവതരിപ്പിച്ചു തന്നതാണ്. അത് കേവലം ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ സാമൂഹിക സാഹചര്യങ്ങളില്‍ ഉരുത്തിരിഞ്ഞു വന്നതല്ല. ഈ പ്രപഞ്ചത്തിനു ഒരു സ്രഷ്ടാവുണ്ട്. ഈ പ്രപഞ്ചത്തിലെ സര്‍വ(ജൈവ-അജൈവ) കാര്യങ്ങളും സൃഷ്ടിച്ചു പരിപാലിക്കുന്നവന്‍ അവനാണ്. ഓരോന്നിനെയും സൃഷ്ടിക്കുകയും അവയ്ക്ക് അതിന്‍റെ പ്രകൃതം നല്‍കുകയും ചെയ്തവനാണവന്‍. അവന്‍റെ തീരുമാനമോ അറിവോ ഇല്ലാതെ ഇവിടെ ഒരു കാര്യവും നടക്കുന്നില്ല. മനുഷ്യനൊഴികെ മറ്റെല്ലാ ചരാചരങ്ങളും അവന്‍റെ വിധി വിലക്കുകള്‍ക്കു പൂര്‍ണമായും വഴിപ്പെട്ടും കീഴ്പെട്ടും മുന്നോട്ടു പോകുന്നു. അത് കൊണ്ട് തന്നെ അവക്കൊന്നും ഒരു താളഭംഗമോ പ്രശ്നങ്ങളോ ഇല്ല. മൃഗങ്ങളുടെ ലോകത്ത് മനുഷ്യലോകത്തുള്ളത് പോലെ നിയമമോ, നിയമം നടപ്പാക്കാന്‍ പോലീസോ, നിയമനിര്‍മാണ സഭയോ, കോടതിയോ ജയിലോ ഒന്നുമില്ല. അവയൊന്നും ഇല്ലാത്തതു കൊണ്ട് മൃഗലോകത്തു ഒരു അരക്ഷിതാവസ്ഥയും ഇല്ല. എന്നാല്‍ മനുഷ്യരുടെ സ്ഥിതി അതല്ല. ഓരോ കാര്യങ്ങളിലും അവനു കൃത്യമായ നിയമങ്ങളുണ്ട്. പക്ഷെ, ഈ നിയമങ്ങള്‍ എങ്ങനെ ലംഘിക്കാം എന്നതിനെക്കുറിച്ചാണ് ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നത്. മനുഷ്യര്‍ക്ക് മാത്രമായി നല്‍കപെട്ട സവിശേഷബുദ്ധിയാണ് ഇതിനു കാരണം. ഏതൊരു വിഷയത്തിലും അവനു വ്യക്തമായ സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ, മനുഷ്യന് ഇഹലോകത്ത് ശാന്തിയും സമാധാനവും വിജയവും ലഭിക്കുന്നതിനു വേണ്ടി ആ സ്രഷ്ടാവ് അവതരിപ്പിച്ചു തന്ന വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ആ വിശുദ്ധ ഖുര്‍ആനും അത് എത്തിച്ചു ദൂതനായ മുഹമ്മദ് നബി (സ) യുടെ ചര്യയും അടിസ്ഥാന പ്രമാണമായി അംഗീകരിക്കുന്ന മതമാണ് ഇസ്‌ലാം. ആ പദത്തിന് സമര്‍പ്പണം, സമാധാനം എന്നൊക്കെയാണ് ഭാഷാപരമായ അര്‍ഥം. സ്രഷ്ടാവിനോടുള്ള സമ്പൂര്‍ണമായ സമര്‍പ്പണത്തിലൂടെ വ്യക്തികള്‍ക്ക് ലഭിക്കുന്ന സമാധാനമാണ് ഇസ്‌ലാം. വ്യക്തിഗത സമാധാനത്തിലൂടെ മാത്രമേ സാമൂഹിക സമാധാനം കൈവരികയുള്ളൂ. പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളെയും ഇണകളായി സൃഷ്‌ടിച്ചതു ആ രക്ഷിതാവിന്‍റെ മഹത്വമാണ് വിളിച്ചറിയിക്കുന്നത്. മനുഷ്യന്‍റെ പ്രകൃതം അറിയുന്ന ആ രക്ഷിതാവ് സ്ത്രീക്കും പുരുഷനും വ്യത്യസ്ത വസ്ത്രധാരണരീതികള്‍ പഠിപ്പിച്ചു. ദര്‍ശനത്തില്‍ തന്നെ വികാരം ഉണരുന്ന പുരുഷന്‍റെ ലൈംഗികതയില്‍ നിന്നും വ്യത്യസ്തമാണ് സ്ത്രീ ലൈംഗികത എന്നുള്ളത് കൊണ്ട് തന്നെ സ്ത്രീക്ക് ശരീരം പൂര്‍ണമായും മറയുന്ന രൂപത്തിലുള്ള വസ്ത്രം ഇസ്‌ലാം നിഷ്കര്‍ഷിച്ചു. ഏറ്റവും രസകരമായ വസ്തുത, ഈ വസ്ത്രധാരണ രീതി സ്വീകരിക്കുന്ന സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടില്ലെങ്കിലും സ്ത്രീ സ്വാതന്ത്ര്യവാദികളായ പുരുഷന്മാര്‍ക്ക് വളരെ കൂടുതല്‍ പ്രയാസം ഉണ്ടാക്കുന്നു എന്നുള്ളതാണ്.
ReplyDelete//ഇസ്‌ലാം എന്നത് ലോകാവസാനം വരെയുള്ള മനുഷ്യരാശിക്ക് മുഴുവനായി ദൈവം അവതരിപ്പിച്ചു തന്നതാണ്. അത് കേവലം ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ സാമൂഹിക സാഹചര്യങ്ങളില്‍ ഉരുത്തിരിഞ്ഞു വന്നതല്ല//.സംശയമുണ്ട് അല്ലേ?????
Delete//മനുഷ്യന്‍റെ പ്രകൃതം അറിയുന്ന ആ രക്ഷിതാവ് സ്ത്രീക്കും പുരുഷനും വ്യത്യസ്ത വസ്ത്രധാരണരീതികള്‍ പഠിപ്പിച്ചു. ദര്‍ശനത്തില്‍ തന്നെ വികാരം ഉണരുന്ന പുരുഷന്‍റെ ലൈംഗികതയില്‍ നിന്നും വ്യത്യസ്തമാണ് സ്ത്രീ ലൈംഗികത എന്നുള്ളത് കൊണ്ട് തന്നെ സ്ത്രീക്ക് ശരീരം പൂര്‍ണമായും മറയുന്ന രൂപത്തിലുള്ള വസ്ത്രം ഇസ്‌ലാം നിഷ്കര്‍ഷിച്ചു//....മറ്റു ജീവികള്‍ക്കില്ലാത്ത എന്തു പ്രത്യേകതയാണ് ലൈംഗികതയുടെ കാര്യത്തില്‍ മനുഷ്യന് ഉള്ളത്??
//ഏറ്റവും രസകരമായ വസ്തുത, ഈ വസ്ത്രധാരണ രീതി സ്വീകരിക്കുന്ന സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടില്ലെങ്കിലും സ്ത്രീ സ്വാതന്ത്ര്യവാദികളായ പുരുഷന്മാര്‍ക്ക് വളരെ കൂടുതല്‍ പ്രയാസം ഉണ്ടാക്കുന്നു എന്നുള്ളതാണ്//....ഈ വസ്ത്രധാരണം തന്നെ വേണമെന്ന് ഗള്‍ഫില്‍ നിന്ന് ഫോണ്‍ ചെയ്യുന്ന അണ്ണന്മാര്‍ക്കല്ലേ സ്ത്രീകളേക്കാള്‍ നിര്‍ബന്ധം?.
ജയേഷണ്ണാ...ആരാന്റെമ്മക്ക് പിരാന്തായാല്‍ കാണാന്‍ നല്ല ചേലാ(ആരാന്റെ കെട്ടിയോള്‍ക്കാകുമ്പോള്‍ അതിനേക്കാള്‍ നല്ല ചേലാ)
Delete@Jayesh Kumar J //.മറ്റു ജീവികള്‍ക്കില്ലാത്ത എന്തു പ്രത്യേകതയാണ് ലൈംഗികതയുടെ കാര്യത്തില്‍ മനുഷ്യന് ഉള്ളത്?? //
Deleteഒരു ചൊദ്യം.. മറ്റുള്ള ജീവികൾ ലൈംഗികതയിൽ പരസ്യമായി ഏർപ്പെടും.. എന്നൽ നിങ്ങൾ അതിന്ന് തയ്യാറാണോ..? മറ്റു ജീവികൾ കാണുന്ന ഏതൊരു എതിർ ലിംഗമായും ഏർപ്പെടും എന്നാൽ നമ്മൾ ആരെങ്കിലും സ്വന്തം ഭാര്യയൊടല്ലതെ ലൈംഗിഗബന്തത്തിൽ ഏർപ്പെടുമോ? നമ്മുടെ ഭര്യയെ മട്ടൊരൾക്ക് നമ്മൾ വിട്ട് കൊടുക്കുമോ..? മറ്റു ജീവികൾക്കിടയിലില്ലാത്ത വിവാഹം എന്ന ചടങ്ങ് എന്തുകൊണ്ട് മനുഷ്യർക്കുണ്ടായി...? ബുദ്ധി എന്നൊരു സാധനം നമുക്ക് ഉണ്ട്.. മറ്റു ജീവികൾക്ക് അതില്ല.. അതുകൊണ്ട് തന്നെ ആരേയെങ്കിലും നാം കയറി മേയരുത്. കാമം മൂത്താൽ സഹിക്കാൻ വല്ല്യ പാടാല്ല്യോ..? അപ്പോ ആ വിഷയത്തിൽ സ്ത്രീകൾ പ്രത്യേക ശ്ര്ദ്ദിക്കണം..
Aparam!
Deletevenugopal
“ഏറ്റവും രസകരമായ വസ്തുത, ഈ വസ്ത്രധാരണ രീതി സ്വീകരിക്കുന്ന സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടില്ലെങ്കിലും സ്ത്രീ സ്വാതന്ത്ര്യവാദികളായ പുരുഷന്മാര്‍ക്ക് വളരെ കൂടുതല്‍ പ്രയാസം ഉണ്ടാക്കുന്നു എന്നുള്ളതാണ്.”
ReplyDeleteഅതാണ് കാര്യം. വിന്‍ഡോ ഷോപ്പിംഗ് നടക്കുകയില്ലല്ലോ.
സ്വന്തം ശരീരത്തിന്റെ വൈരൂപ്യം പര്‍ദ്ധക്കുള്ളില്‍ മറച്ചു വെച്ച് പര്‍ദ്ദയുടെ കുലീനതയെ മുതലെടുത്തു ആ കുലീനതയില്‍ മയങ്ങിയ പുരുഷനെ വഞ്ചിച്ച സ്ത്രീകളും ഈ നാട്ടില്‍ ഉണ്ട്. പര്‍ദ്ദയുടെ ദുരുപയോഗം ഇതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല.
ReplyDeleteപണി കിട്ടിയ ഒരു പണിക്കാരന്റെ പരിഭവം.
Deleteപണി കിട്ടിയില്ല എന്ന് പറയുന്നില്ല, പക്ഷെ "പണിക്കാരന്‍" എന്നതിനോട് യോജിക്കുന്നില്ല.
DeleteThis comment has been removed by the author.
ReplyDeleteനാം ഇപ്പോഴും എതിര്‍ക്കേണ്ടത് രീതികലെയല്ല. അതിന്റെ ദുരുപയോഗത്തെയാണ്. പര്‍ദ്ദ ധരിച്ചു കൊണ്ട് അനാശാസ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടവരും കണ്ടേക്കാം. പക്ഷെ, അതിന്റെ പേരില്‍ എല്ലാവരെയും ഒരേ തരക്കാരായി കാണുന്നതു ശരിയല്ലല്ലോ.
ReplyDeleteകേരളീയ വസ്ത്ര ധാരണ രീതി അല്ലെങ്കില്‍ ഭാരതീയ വസ്ത്ര ധാരണ രീതി എങ്ങനെ ഉണ്ടായതാണ്? മുമ്പെങ്ങനെയായിരുന്നു? ഇപ്പോള്‍ എങ്ങനെയാണ്? ഇപ്പോള്‍ ഈ മാന്യത പ്രസംഗിച്ചു നടക്കുന്നവരുടെ പൂര്‍വ്വീകരൊന്നും മുഴുവനായും മറക്കുന്ന വസ്ത്രം പോലും ധരിച്ചു കാണില്ല. എന്നിട്ടാണോ ശരീര ഭാഗങ്ങള്‍ മറക്കുന്ന ഇവരെ വിമര്‍ശിക്കുന്നത്.
എനിക്കൊന്നെ പറയാനുള്ളൂ. ഒരു കാലത്ത് വിമര്‍ശിക്കപ്പെട്ട പലതും പില്‍ക്കാലത്ത് മറ്റുള്ളവരും ഏറ്റു പിടിച്ചു. ഇതും ഒരു കാലത്ത് അങ്ങനെ തെന്നെയാവുമെന്നതില്‍ സംശയമില്ല. മുസ്ലിംകള്‍ മാത്രം നടത്തിയിരുന്ന 'സുന്നത്ത്' ഇപ്പോള്‍ ആരൊക്കെയാണ് നടത്താത്തത്? മൂത്ര വിസര്‍ജ്ജനം നടത്തിയാല്‍ ആരാണിപ്പോള്‍ കഴുകാത്തത്? ഈ പറഞ്ഞ പോലെ ഈ പറയുന്ന 'ബുജി'കളും ഒരു കാലത്ത് ഇതൊക്കെ ചെയ്തു കൊള്ളും. അത് വരെ നമുക്ക് കാത്തു നില്‍ക്കാം.
പർദ്ദ ധരിക്കുന്നവർക്ക് അത് ഒരു ബുദ്ധിമുട്ടല്ലെങ്കിൽ, പിന്നെ അതിനെ പറ്റി പറഞ്ഞ് കണ്ണീരൊഴുക്കുന്നവരുടെ ബുദ്ധിമുട്ട് ആലോചിക്കുമ്പോഴാ സങ്കടം. നനായി പടന്നക്കാരാ..
ReplyDeleteഇന്ന് ലോകത്ത് കാണുന്ന ഒരു പ്രവണത ഇസ്ലാം എന്ന മതത്തിന്‍റെ ആശയങ്ങളെക്കാളും കൂടുതല്‍ വിമര്‍ശനവിധേയമാകുന്നത് ഇസ്ലാം മതത്തിന്‍റെ അനുഷ്ടാനങ്ങളോട് അനുബന്ധിച്ചുള്ള ചിഹ്നങ്ങളാണ്. അതില്‍ മുമ്പിലാണ് പര്‍ദ്ദ. പര്‍ദ്ദക്കുള്ളില്‍ സ്ത്രീ തളച്ചിടയുകയാണ് എന്ന് വിലപിക്കുന്നവര്‍, പര്‍ദ്ദക്ക് പകരം സ്ത്രീയുടെ അഭിമാനം സംരക്ഷിക്കുന്ന ഏതു വസ്ത്രമാണ് പകരം വെക്കുന്നത് ?ശരീരത്തിന്‍റെ കൊഴുപ്പും തുടിപ്പും നാലാളെ കാണിക്കുന്ന മോഡേണ്‍ വസ്ത്രങ്ങളോ ? സ്ത്രീ മാന്യമായി വസ്ത്രം ധരിച്ചാല്‍ യാഥാസ്ഥിതികത, വസ്ത്രം ഉരിഞ്ഞാല്‍ പുരോഗമന ചിന്താധാരകള്‍... ഹ ഹ ബുജികളെ നിങ്ങളുടെ അവസ്ഥയില്‍ സഹതാപം തോന്നുന്നു.
ReplyDeleteനന്നായി എഴുതി, പര്‍ധയെ ധരിക്കുന്നവര്‍കില്ലാത്ത വിഷമമാണ് കാണുന്നവര്‍ക്, അവരുടെ സങ്കല്പത്തിലെ അംഗ വടിവ് കാണാന്‍ പറ്റില്ലല്ലോ...:)
ReplyDeleteകടപ്പുറത്ത് ഉണക്കാന്‍ വെച്ച മത്സ്യവും സമുദ്രത്തിനടിയിലെ ചിപ്പിക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന മുത്തും രണ്ടും രണ്ടാണ്. ബുദ്ധിമതികള്‍ തിരഞ്ഞെടുക്കുന്നത് രണ്ടാമത്തെതെന്നതില്‍ രണ്ടു പക്ഷത്തിനിടയില്ല.
ReplyDeleteപർദ്ദ ഇഷ്ടപ്പെടുന്നവർ അത് ധരിക്കട്ടെ.... ആരും അതിനെ ചൊറിയാതിരിക്കട്ടെ.
ReplyDeleteമറ്റു വസ്ത്രങ്ങൾ ഇഷ്ടപ്പെടുന്നവർ അത് ധരിക്കട്ടെ, ആരും നിർബന്ധിക്കാതിരിക്കട്ടെ....
മരുഭൂമിയിലെ ചൂടിൽ കറുത്ത പർദ്ദ എങ്ങിനെ എന്ന് അത്ഭുദം കൂറിയിട്ടുണ്ടെങ്കിലും ശീലിച്ചവർക്ക് അവരവരുടെ ശൈലി ആവും കംഫർട്ട്. പർദ്ദ ധരിച്ചതു കൊണ്ടോ , ധരിക്കാത്തത് കൊണ്ടോ പീഡനവും,അവിഹിതവും, വികാരങ്ങളും ഇല്ലാതാവുന്നില്ല... ഷബീർ പറഞ്ഞത് പോലെ മറ്റ് വസ്ത്രങ്ങളേക്കാൾ സെക്സി ആയ പർദ്ദാധാരണം ഇവിടെ കാണാറുണ്ട്. ഇറാനികൾ ആണു കൂടുതൽ എന്ന് തോന്നുന്നു.
എല്ലാവരും സ്വന്തം മനസ്സു നന്നാക്കിയാൽ വേറേ പ്രശ്നങ്ങളില്ല.
നന്നായി ലേഖനം.പ്രസക്തം.അഭിനന്ദനാര്‍ഹം.'നഗ്നരുടെ ലോകത്ത്' തുണിയുരിച്ചാടലാടിയാലല്ലേ 'ബുജി'കള്‍ക്ക് അന്യമാംസദാഹം തീര്‍ക്കാനാവൂ.
ReplyDeleteശരീരം മറച്ചു കൊണ്ടുള്ള പര്‍ദ്ദ പോലെ ഉള്ള വസ്ത്രം എങ്ങനെയാണ് സ്ത്രീ സ്വാതന്ത്ര്യത്തിനു എതിരാകുന്നത് .എന്താണ് സ്ത്രീ സ്വാതന്ത്ര്യം .നഗ്നത പ്രദര്‍ശിപ്പിക്കാനുള്ള അവകാശമോ ?.ഒരിക്കലുമല്ല . പണത്തിനും പ്രശസ്തിക്കും വേണ്ടി ഏതു സദസ്സിലും സ്ത്രീകള്‍ അല്പ വസ്ത്രം ധരിച്ചു മാദക നൃത്തം ചവിട്ടുമ്പോള്‍ അപമാനിക്കപ്പെടുന്നത് മാന്യമായി കഴിയുന്ന മറ്റൊരു വിഭാഗം സ്ത്രീകള്‍ തന്നെ . പുരുഷന്മാരുടെ ചിന്തകളില്‍ മാത്രം മാറ്റം വന്നതുകൊണ്ട് കാര്യമില്ല .സ്വയം പ്രദര്‍ശന വസ്തുക്കള്‍ ആകുന്നതോ ,മറ്റുള്ളവരാല്‍ ആകര്‍ഷിക്കപ്പെടുന്നതോ അല്ല മഹിമ എന്ന് സ്ത്രീകള്‍ മനസ്സിലാക്കണം . ആകൃതി വെളിവാക്കുന്ന ആധുനിക പര്‍ദ്ദ ധരിച്ചവരും , അല്‍പ വസ്ത്ര ധാരികളും തമ്മില്‍ വ്യത്യാസങ്ങള്‍ ഇല്ല . മറച്ചു വയ്ക്കുക എന്നാ ദൌത്യം പര്‍ദ്ദ നിര്‍വ്വഹിക്കുന്നുണ്ടെങ്കില്‍ അത്തരം വേഷം തീര്‍ച്ചയായും സ്ത്രീയുടെ മഹത്വം കൂട്ടുകയാണ് ചെയ്യുന്നത് . മറ്റെവിടേയും കിട്ടാത്ത സ്വാതത്ര്യം പര്‍ദ്ദ എന്ന വേഷം തരുന്നു .പിന്നെ ഇതൊന്നും ആര്‍ക്കും ആരെയും അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്നതല്ല . സ്ത്രീകള്‍ മുഖവും മുന്‍കൈയും മാത്രം പുറത്തു കാണിക്കാവു എന്ന് ഇസ്‌ലാം അനുശാസിക്കുന്നു ,അത് ഒരു മാതൃകാ വസ്ത്ര ധാരണം തന്നെയാണ് .താല്പര്യമുള്ളവര്‍ ശരീരം മറയ്ക്കട്ടെ , അല്ലാത്തവര്‍ പ്രദര്‍ശിപ്പിക്കട്ടെ . പര്‍ദ്ദ ധരിക്കുന്നത് കൊണ്ട് ഒരു സ്ത്രീയും അസ്വതന്ത്രയല്ല ,സ്ത്രീ സ്വാതന്ത്ര്യം എന്താണെന്നു അറിയുന്നവര്‍ക്ക് . സ്ത്രീകളെ പര്‍ദ്ദ ഇട്ടു നടത്തിക്കുന്നു എന്ന പേരില്‍ മഹത്തായ ഒരു മതത്തെ അവഹേളിക്കുന്നവരും , പര്‍ദ്ദ സ്ത്രീ സ്വാതന്ത്ര്യത്തിനു എതിരാണെന്ന് ജല്പ്പിക്കുന്നവരും മനോരോഗികള്‍ മാത്രമാണ് .
ReplyDeleteവളരെ നന്നായിടുണ്ട് ഷബീര്‍.. "പക്ഷെ ഇന്നു സ്ത്രീകള്‍ കേവലം ചരക്കുകള്‍ മാത്രമാണ് ,ഉരിഞാടി ഇക്കിളിപ്പെടുത്തി വികാരം വിറ്റ് വിവേകമില്ലാതെ ജീവിക്കുന്നവളായി അവളെ മാറ്റിയതാര്?" . കാഴ്ചപ്പാടില്‍ സ്ത്രീകളെ " ചരക്കുകള്‍ " മാത്രമാക്കി മാറ്റി ആഗോള വിപണികളില്‍ വിറ്റഴിക്കുന്നത് അവള്‍ തന്നെയാണ് ." അവള്‍ പരാചയപ്പെട്ടു...സമൂഹം അവളെ പരാചയപ്പെടുത്തി...!!" സമൂഹം ആരെയും പരാചയപ്പെടുതില്ല താന്‍ സ്വയം പരാജിത ആവണം എന്ന് തീരുമാനിക്കുവോളം . ഒരു തലമുറയുടെ ശുദ്ധിയും ,നിലനില്പ്പും ,സംസ്കാരവും പടരുന്നത് തന്നിലൂടെയാണ് എന്ന തിരിച്ചറിവ് ഇനി ജനിക്കുന്ന പെണ്കുഞ്ഞുങ്ങള്‍ക്ക് എങ്കിലും പകര്‍ന്നു കൊടുക്കുക . ഉറച്ച വേരുകള്‍ മണ്ണിലോടുന്ന വൃക്ഷത്തെ കടപുഴക്കി എറിയാന്‍ പാടാണ് . അത് പോലെ ഉറച്ച ആദര്‍ശമുള്ള സ്ത്രീകള്‍ ഒരിക്കലും പ്രദര്‍ശന വസ്തുവാകില്ല , ആരൊക്കെ ശ്രമിച്ചാലും .
well said Vineeetha..thnx
Deleteഒരിക്കല്‍ ഒരു മുസ്ലിം വീട്ടില്‍ വിരുന്നു വന്ന ഒരു പടിഞ്ഞാറന്‍ സുഹൃത്ത് വീട്ടുകരനോട് ചോദിച്ചു, നിങ്ങള്‍ എന്ത് കൊണ്ടാണ് നിങ്ങളുടെ പെണ്‍കുട്ടികളെ ഇങ്ങനെ കറുത്ത തുണിയില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നത്? അവരെ മറ്റുള്ളവര്‍ കാണുന്നത് കൊണ്ട് എന്താണ് കുഴപ്പം?
ReplyDeleteവീട്ടുകാരന്‍ മറുപടി ഒന്നും പറയാതെ രണ്ടു കഷണം ഹലുവ എടുത്തു. അതില്‍ ഒന്ന് നന്നായി കവര്‍ ഒന്ന് കവര്‍ ചെയ്യാത്തതും ആയിരുന്നു. ഈ രണ്ടു ഹലുവകളും നിലതെക്കിട്ട ശേഷം വീട്ടുകാരന്‍ പറഞ്ഞു, ഇതില്‍ ഒന്ന് നിങ്ങള്‍ എടുത്തേ മതിയാവൂ. പടിഞ്ഞാറന്‍ നന്നായി പൊതിഞ്ഞ ഹലുവ കയ്യിലെടുത്തു.
വീട്ടുകാരന്‍ പറഞ്ഞു ഇത് തന്നെയാണ് പര്ധയുടെയും ഉപയോഗം!!! തുറന്നിരിക്കുന്നതിനെക്കാള്‍ ഉത്തമം മൂടി വെച്ചിരിക്കുന്നത് തന്നെ!!!
വളരെ നന്നായിട്ടുണ്ട് ഷബിക്കാ.. ഇന്ന് മീഡിയകൾക്ക് കടിച്ചുകീറനും അവരുടെ പരിപാടികൾക്ക് ചന്തംകൂട്ടാനുമായ് മുസ്ലിം ആചാരങ്ങളേയും അനുഷ്ടാനങ്ങളെയും ബലിയാടാക്കുന്ന ഒരു പ്രവണത അധികരിച്ച ഈ കാലത്തിൻ അനുയോജ്യമായൊരു ലേഖനം തന്നെ സമർപ്പിച്ചതിന്ന് വളരേയധികം സന്തോഷം അറിയിക്കുന്നു.. ഇസ്ലാം പറയുന്ന ഒരൊ അനുഷ്ടാനങ്ങൾക്കും പ്രവർത്തികൾക്കും രീതികൾക്കും അതിന്റെതായ മഹത്വമുണ്ട്.. ശാത്രീയമായെടുത്താൽ തന്നെ വ്യക്തമാകുന്നു.. സൈക്കോൾജിക്കലി നൊക്കിയാലും അതിന്റെ വ്യക്തത നമുക്ക് മനസ്സിലാക്കൻ സാധിക്കും..
ReplyDeleteആരാലും അടിചെല്പ്പിക്കപ്പെടാതെ സ്വമനസാലെ ഇഷ്ടമുള്ളതും മാന്യവുമായ വസ്ത്രം ധരിക്കാന്‍ ഏവര്‍ക്കും അവകാശമുണ്ട്.
ReplyDeleteയു.എ.ഇ പോലെ പലരാജ്യത്തും നിഷ്കര്ഷിക്കപ്പെട്ട വസ്ത്രധാരണ രീതികലുനെന്കിലും വെള്ളക്കാരനെ/ക്കാരിയെ കാണുമ്പോള്‍ ഇവരുടെ നിയമവും കവാത്ത് മറക്കുന്നു.
എന്നാല്‍ പാവം മലയാളി മുണ്ടുടുത്താല്‍ അവനെ പിടിച്ചകത്താക്കും.!!
ജോസൂ...കാര്യമൊക്കെ ശരി തന്നെ....മലബാരിയുടേയും,ബംഗാളിയുടേയും,മദ്രാസിയുടേയും സാധു ബീടിയുടെ വലിപ്പമുള്ള തുടകാണാന്‍ ആര്‍ക്കാ ഇഷടമുണ്ടാകുക...ഹ്ഹഹ്ഹഹ
Deleteഎന്തിനും ഏതിനും അനാവശ്യമായ ചര്‍ച്ചിക്കലും അതിനുമാത്രം തയ്യാറായി നടക്കുന്ന ചര്‍ച്ചക്കാരും എന്നല്ലാതെ എന്താ പറയുക...
ReplyDeleteനന്നായിരിക്കുന്നു.
വസ്ത്ര ധാരണ സ്വാതന്ത്ര്യം ... അത് ഓരോരുത്തരുടെയും അവകാശമാണ്.
ReplyDeleteസ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിച്ചാല്‍ തന്നെ അവര്‍ ഇന്നത്തെ സമൂഹത്തില്‍ പകുതി സുരക്ഷിതര്‍ ആയി. ഈ വിഷയത്തില്‍ അബ്സാരിന്റെ ഒരു പോസ്റ്റ് മുന്നേ വായിച്ചിരുന്നു. പര്‍ദ്ദധാരണത്തില്‍ വിമര്‍ശനം നടത്തുന്നവര്‍ ഒരു വ്യക്തിയുടെ വസ്ത്ര ധാരണ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുകയാണ്. അത് അംഗീകരിക്കാനാവില്ല..
ആശംസകള്‍ പടന്നക്കാര......
@@
ReplyDeleteപര്‍ദ്ദ പോലെ മറ്റൊരു വസ്ത്രത്തിനും ഒരു പെണ്ണിന് സുരക്ഷിതത്വം നല്‍കാന്‍ കഴിയില്ല.
പര്‍ദ്ദയും സ്കാഫും ഉപയോഗിക്കാതെ വീട്ടിനു പുറത്തേക്കിറങ്ങുന്ന മുസ്‌ലിം പെണ്ണിനെ ഞാന്‍ വെറുക്കുന്നു.
(ഒരുപക്ഷെ ഈ വര്‍ഷത്തെ മികച്ചൊരു ചര്‍ച്ചയാണ് ഈ പോസ്റ്റ്.),
ഷെബീ, ഇത്തരം പോസ്റ്റുകളില്‍ ബ്ലഡ്‌പ്രഷര്‍ അല്പം കൂടിയാലും പ്രശ്നമില്ല. പര്‍ദ്ധാഭിവാദ്യങ്ങള്‍ !!)
**
ഷബീറിന്റെ ഈ ലേഖനം കണ്ടപ്പോള്‍ ഓര്മ വന്നത് അടുത്തിടെ നോബല്‍ പുരസ്കാരം ലഭിച്ച മുസ്ലിം വനിതയോട് ഒരു യൂറോപ്യന്‍ ജേര്‍ണലിസ്റ്റ് പര്ധയെയും നിഖ്‌അബിനെയും പറ്റി ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടിയാണ്,''മനുഷ്യന്‍ ആദിമ കാലത്ത് അറിവില്ലതവനും സാംസ്കാരിക വളര്‍ച്ച ഇല്ലാത്തവനും ആയിരുന്നു ആണ് അന്ന് അവന്‍ നഗ്നനും ആയിരുന്നു , പിന്നീടു അവന്‍ അറിവും സംസ്കാരവും സ്വായതമാക്കിയപ്പോള്‍ അവന്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങി അത് പോലെ ഞാന്‍ നേടിയ അറിവിന്റെയും ഉത്തമ സംസ്കാരത്തിന്റെയും പ്രതിഫലനമാണ് എന്റെ മന്യമായ് വസ്ത്രധാരണം, ഇത് ഒരിക്കലും ശിലായുഗ കാലത്തേക്കുള്ള തിരിച്ചു പോക്കല്ല നവയുഗത്തിലെ മനുഷ്യന്റെ സംസ്കാരസമ്പന്നതയും ബുദ്ധിവികാസത്തെയും പ്രതിനിധീകരിക്കുന്നു '' ഇന്ന് കാണുന്ന ബികിനി മോഡല്‍ അനുകരിക്കുന്നവര്‍കു അവരുടെ ബുദ്ധിയും സംസ്കാരവും മനുഷ്യന്റെ ആധുനികതക്ക് ചേര്‍ന്നതാണോ എന്ന് ചിന്തിക്കുവാനും ഈ വാക്കുകള്‍ തീര്‍ത്തും ഉപകാരപ്രദമായിരിക്കും
ReplyDeleteവസ്ത്രധാരണം എന്നത് മാന്യതയും വ്യക്തിത്വവും പ്രകടമാക്കാനുള്ള ഒരു മാര്‍ഗ്ഗമായിട്ട് എടുക്കുക. അതില്‍ എന്ത് തെരഞ്ഞെടുക്കുന്നു എന്നത് വ്യക്തികളെ ആശ്രയിച്ചിരിക്കുന്നു.
ReplyDeleteഒന്നിനെയും അടിച്ചേല്‍പ്പിക്കുക നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം. മാന്യമല്ലാതെ ഒരാള്‍ വസ്ത്രം ധരിച്ചാല്‍ അതിനാല്‍ എന്തെങ്കിലും പ്രശ്നം അയാള്‍ക്ക് നേരിടുന്നു എങ്കില്‍ അതിന്റെ
പൂര്‍ണ്ണ ഉത്തരവാദി അയാളാണ്. മരിച്ചു വസ്ത്രധാരണം കൊണ്ട് എന്തെങ്കിലും തരത്തിലുള്ള ബഹുമാനം ഒരു വ്യക്തിക്ക് കിട്ടിയാല്‍ അതിനുള്ള ക്രെഡിറ്റ് ആ വ്യക്തിക്കും. അതുകൊണ്ട് ബുദ്ധി യുക്തി (ഇവ ഉണ്ടെങ്കില്‍) ഉപയോഗിച്ച് തെരഞ്ഞെടുക്കാം നമുക്ക്. ഏതെങ്കിലും പ്രത്യേക വസ്ത്രം ധരിച്ചതുകൊണ്ട് ഒരാള്‍ സുരക്ഷിതനായി എന്ന് മുകളി ഒരു "മഹാന്‍" പറഞ്ഞതിനോട് യോജിപ്പില്ല.
ശരീരം മറക്കുക എന്നതു മാത്രമല്ല പര്‍ദ . അത് ഒരു സംസ്‌കാരമാണ്. വേദോപദേശങ്ങള്‍ അനുസരിച്ചുകൊണ്ട് ജീവിതം ദൈവത്തിനു സമര്‍പ്പിക്കാന്‍ തയാറാകുന്നവരുടെ സംസ്‌കാരം. അല്ലാത്തവര്‍ പര്‍ദയേയും ഒരു മറയായി ഉപയോഗപ്പെടുത്തുന്നു. സ്രഷ്ടാവിനും സൃഷ്ടികള്‍ക്കുമുള്ള അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്ന ഒരു സംസ്‌കാരമാണ് പര്‍ദ പ്രതിനിധാനം ചെയ്യുന്നത്. ഒരു ആചാരമായല്ല, സ്വന്തം തീരുമാനമനുസരിച്ചാണ് ഒരാള്‍ പര്‍ദ തെരഞ്ഞെടുക്കേണ്ടത്.
ReplyDeleteഅഭിനന്ദനങ്ങള്‍
പടന്നകാരന് ആശംസകള്‍ നല്ല പോസ്റര്‍ ,,,വേണുഗോപാല്‍ എന്ന ഒരു ഹൈന്ദവ സഹോദരന്‍ എഴുതിയത് നാന്‍ വായിച്ചു വേണുഗോപാല്‍ വളരെ നന്ദി ...
ReplyDeleteപര്‍ദ്ദ ഒരു നല്ല സംസ്കാരത്തിന്റെ അടയാളം ആണ് അതിനെ ദുരുപയോഗം ചെയ്യുന്നവര്‍ മുസ്ലിഗളില്‍ തന്നെ ഉണ്ട് സ്ത്രീ ശരീരം മറച്ചുസംരക്ഷിക്കപെടെണ്ട്ത് തന്നെ ആണ് അല്ലാതെ കണ്ട കമവേരിയന്‍ മാര്‍ക്ക് ആസ്വതിക്കാന്‍ ഉള്ളതല്ല ഹിജാബ് ഒരു സംസ്കാരത്തിന്റെ ബാകം ആണ് അതില്‍ വര്‍ഗീയത് കാണരുത് ............
ReplyDeleteASDASDASDASDASDASDASDA
ReplyDeleteപര്‍ദ വേണമോ വേണ്ടയോ എന്നത് സ്ത്രീകള്‍ മാത്രം തീരുമാനിക്കേണ്ട കാര്യമാണ്.കാരണം അത് ധരിക്കേണ്ടത് അവരാണ്.അതിനെക്കുറിച്ച് ആലോചിച്ച് ഇത്രയും ആണുങ്ങള്‍ തല പുകക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ReplyDelete"നീ സത്യവിശ്വാസികളോട്, അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും" ഒരു സംശയം കേരളത്തിലെ ആണുങ്ങളാരും സത്യവിശ്വസികള്‍ അല്ലേ?
അനോണികള്‍ക്ക് കലിപ്പ് തീരുന്നില്ലാല്ലേ......ഇതിന്റെ തൊട്ട് മുന്നില്‍ ഒന്നു പോസ്റ്റിയിരുന്നു ഒന്നു വായിച്ച് നോക്കണം മാനസാന്തരം സംഭവിച്ചാലോ?
Deleteഅങ്ങനെ പെട്ടെന്ന് മാനസന്തരപ്പെടാന്‍ ചാന്‍സ് ഇല്ല. അല്ല ചോദിച്ചതിനു ഉത്തരം പറഞ്ഞില്ല
ReplyDeleteതല്ലണ്ടമ്മാവാ...ഞാന്‍ നന്നാവില്ലല്ലേ? തലപുകയണ്ട അത് വളരെ വളരെ വളരെ ശരി!! പിന്നെ എന്തിനാ അനോണിക്കുട്ടാ ഈ ഈ തലയും വെച്ച് പര്‍ദ്ദക്കെതിരെ വാളെടുക്കുന്നത്? മാനസാന്തരം സംഭവിക്കില്ലെന്നെനിക്കറിയാം...എന്നാല്‍ ചിലപ്പൊള്‍ ബിരിരിയാണി കൊടുക്കുന്നുണ്ടങ്കിലോ?
Deleteപടന്ന കാരാ ഒരു കാതല്‍ ഉള്ള വിഷയം കാര്യ ഗൌരവമായി അവതരിപ്പിച്ചു ഇതില്‍ തുണി എടുക്കാത്ത ദൈവങ്ങളെ പരാമര്‍ശിച്ച കാര്യം ഒഴിവാക്കാമായിരുന്നുകാരണം എഴുത്തില്‍ ഒരു മതത്തെ മത വിശ്വാസത്തെ ഒക്കെ മോശപെടുത്തതിനു തുല്യമാണ് ആ പരാമര്‍ശം ആമതത്തില്‍ സത്യ സന്ധ്യമായി വിശ്വഷിക്കുന്ന ആരും പര്ധയെ എതിര്‍ത്തു ഇന്ന് വരെ കേട്ടിട്ടില അതിനെ ഒക്കെ എതിര്‍ത്തത് നവ സാംസ്കാരിക പെകോലങ്ങള്‍ ആണ് അവര്‍ക്ക് ഒരു വിശ്വാസത്തോടും പ്രതി ബന്ദത ഇല്ല ഒരു ലേബല്‍ മാത്രേ ഒള്ളൂ
ReplyDelete**********ഒരു പെണ്ണിനെ ഫുള്ളായിട്ട് അഴിച്ചിട്ടു കണ്ടാല്‍ സത്യം പറയാലോ കാണാന്‍ ഒരു ഭംഗി ഇല്ല അല്‍പ്പ ഭാഗങ്ങള്‍ കാണുമ്പോള്‍ ആണ് അതാസ്വദിക്കാന്‍ ഒരു സുഖം അതന്യന്റെ ഭാര്യ കൂടി ആയാല്‍ കേമായി കാണിച്ചു തരുമ്പോള്‍ നോക്കാതെ നില്‍ക്കാന്‍ പറ്റൂല നോക്കിയാല്‍ ആസ്വദിക്കാതിരിക്കാനും പറ്റൂല ഹഹഹ്
മൂസ സാഹിബ്,വിഷദമായ അഭിപ്രായത്തിനു നന്ദി!! താങ്കളുടെ തെട്ടിദ്ധാരണ മാറ്റുക.തുണിയുടുക്കാത്ത ദൈവസങ്കല്‍പ്പങ്ങളെ കൊച്ചാക്കുകയോ അവഹേളിക്കുകയോ ചെയ്യാന്‍ ഉദ്ദേശമുണ്ടായിട്ടില്ല അങ്ങനെ ഉണ്ടാവുകയുമില്ല” നിങ്ങള്‍ മറ്റു മതക്കാരുടെ ദൈവങ്ങളെ അവഹേളിക്കരുത്:ഖുറാന്‍. എന്ന് പറഞ ഒരു ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നവനാണു ഞാന്‍.ഇവിടെ പറയാന്‍ ഉദ്ദേശിച്ചത് നമ്മുടെ ചുറ്റിലുമുള്ള മത പ്രമാണങ്ങളില്‍ എത്രത്തോളം മനുഷ്യരുടെ വസ്ത്രധാരണയെ കുറിച്ച് പറഞിട്ടുണ്ട് എന്നു കാണിക്കാന്‍ വേണ്ടി മാത്രമാണു.ഹൈന്ദവ മത സൊഹിതകളില്‍ വസ്ത്ര ധാരണയെ കുറിച്ച് വ്യക്തമായ ഒരു പാരമര്‍ശം ഇല്ല എന്നറിയിക്കാന്‍ വേണ്ടി മാത്രമാണ്. നന്ദി.
Deleteനല്ല പോസ്റ്റ് പറയേണ്ട രീതിയില്‍ പറഞ്ഞു ആശംസകള്‍
ReplyDeleteപാശ്ചാത്യ രാജ്യങ്ങളില്‍ ഇസ്‌ലാം മതവിശ്വാസികളായ സ്ത്രീകള്‍ പര്‍ദ്ദ ധരിച്ചതിന്‍റെ പേരില്‍ പിഴ ഒടുകേണ്ടി വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ വിശ്വാസങ്ങളുടെ മേലുള്ള കടന്നു കയറ്റമാണ് കാണുവാന്‍ കഴിയുന്നത്
ReplyDeletearab rajyangalil mattu mathastharaya streekal polum ii kodum choodath parda dharikkendi varunnathil thangalkk onnum thonnunnille
Deleteസൌദി അറേബിയ പോലുള്ള രാജ്യങ്ങളില്‍ .. മറ്റു മതങ്ങളെ
Deleteതടയുന്നതോ ..?
vargeeya paramaya paramarshagal ozivakkiyal nannirikkum ,,,,കാരണം നമ്മള്‍ ഒന്നാണ് നമ്മള്‍ ഇന്ത്യക്കാര്‍ ആണ് അതില്‍ അഭിമാനിക്കുക ഇഷ്ട്ട മുല്ല മതം അനുസരിച്ച് സഹോടരിയതോടെ സാമാദന പരമായി ജീവിക്കുക ,,മുസ്ലിമ്ഗള്‍ക്ക് സൗദി അറേബിയ ഉണ്ട് ഹിന്ദുക്കള്‍ക്ക് നേപ്പാള്‍ ഉണ്ട് ക്രിസ്ത്യാനിക്ക് റോം ഉണ്ട് ജുടന്മാര്‍ക്ക് ഇസ്രേല്‍ ഉണ്ട് എല്ലവര്‍ക്കു ഒരുപോലെ ഒരു നീതിക്ക് കീഴില്‍ ജീവിക്കാന്‍ പറ്റുന്ന ഒരു രാജിയം അത് നമ്മുടെ ഇന്ത്യ യാണ് .......................
ReplyDeleteVeerabadran badran...vargeeya paramaya paramarshagal ozivakkiyal nannirikkum ,, ഒന്നും മനസ്സിലായില്ല ????
Deleteഒരു ചൊറിച്ചില്‍ ജീവിയുടെ സോഷ്യല്‍ വിനോദം എന്ന ആ ഫോട്ടോയില്‍ അല്പം യാദാര്‍ത്ഥ്യം ഇല്ലേ....മുഖം മറക്കുന്നതിനോട് എന്തോ എനിക്ക് യോജിപ്പില്ല...ഒരാളുടെ identity അല്ലെ മുഖം..
ReplyDeleteAny way good post :))))))
Abdu Ul Salam, മുകളില്‍ സുമേഷ് എന്ന സഹോദരന്‍ എഴുതിയ കമന്റ് വായിക്കുക " പർദ്ദ ഇഷ്ടപ്പെടുന്നവർ അത് ധരിക്കട്ടെ.... ആരും അതിനെ ചൊറിയാതിരിക്കട്ടെ. "
Deleteനല്ല പോസ്റ്റ് .......... :)
ReplyDeleteനല്ല പോസ്റ്റ് .പക്ഷെ ഈ വസ്ത്രവും വസ്ത്രധാരണവുമൊക്കെ എന്നാണ് ഉണ്ടായത് മനുഷ്യന്‍ പല കാലങ്ങളില്‍ ഉണ്ടാക്കിവചോരോ ആചാരം .സിനിമയില്‍ പര്‍ദ്ദയെ കുറിച്ച് അങ്ങനെ പറയേണ്ട സാഹചര്യം വന്നുകാണും അതിനു എഴുതിയ ആളെ ക്രൂഷിച്ചിട്ടു എന്ത് ഫലം അതു കഥ സിനിമ. എന്തായാലും അതിനു ഇങ്ങനെയൊരു മറുപടി വളരെ ഫലവത്താണ് അറിയാത്തവര്‍ക്ക് അതിനെ കുറിച്ച് അറിവ് കിട്ടാന്‍ ഈ പോസ്റ്റും ഈ ഉച്ചപാടുകളും കാരണമാവട്ടെ ആശംസകള്‍ ...
ReplyDeleteനന്നായി പടന്നക്കാരാ...
ReplyDeleteപര്‍ദ്ദയെ എതിര്‍ക്കുന്നതായാലും ശരി, പച്ച നിറത്തെ എതിര്‍ക്കുന്നതായാലും ശരി, എല്ലാ തരം കൃമികടികളുടെയും പ്രഭവസ്ഥാനം 'മൂല'മാകുന്നു. മൂലം ശുദ്ധിയായാല്‍ ഇത്തരം ക്രിമികടി ആര്‍ക്കും ഉണ്ടാവില്ല. മനസ്സെന്ന മൂലത്തില്‍ നിന്നും മുസ്ലിം വിരുദ്ധത എന്ന മലം കഴുകി വൃത്തിയാക്കിയാല്‍ അറിഞ്ഞും അറിയാതെയും ഇസ്ലാമിക ചിഹ്നങ്ങളെ വിമര്‍ശിക്കുന്നവരുടെ ക്രിമികടി മാറും.
മാഷെ
ReplyDeleteഎന്റെ വീടിലെ പെണുങ്ങള്‍ "ശരീരം" മറച്ചു നടക്കണം , മറ്റു വീടിലെ പെണ്ണുങ്ങള്‍ "ശരീരം" കാണിച്ചു നടക്കണം , അത് എനിക്ക് കാണണം ,
പണത്തിന്റെ പേരിലും/ ഫാഷന്റെ പേരിലും ഏതു അറ്റം വരെയും ശരീരം കാണിക്കാന്‍ ഒരു കൂട്ടം പെണുങ്ങള്‍ , അവരെ ബഹുമാനിക്കുന്ന ഒരു കൂട്ടം ആളുകള്‍ ,
ഇതൊന്നും കണ്ടിലെങ്ങിലും സാരി ചുറ്റിയ ഒരു വടി മതി എന്ന് ഒരു കൂട്ടം ആളുകള്‍
ശരീരം മറക്കുവാന്‍ വഴി ഇല്ലാതെ വലയുന്ന വേറെ ഒരു കൂട്ടം പെണ്ണുങ്ങള്,
ഒടുക്കം നമ്മള്‍ ഇന്ന് എത്തിയിരിക്കുനത് ഒരു ലോക പ്രസിദ്ധ നീല ചിത്ര നടി ഇന്ത്യയുടെ ഒരു ടീ വീ സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു ,
അപ്പൊ പിന്നെ പര്‍ദ്ദ ഇട്ടാലും ഇല്ലെങ്കിലും ബലം ഒന്നുതന്നെ - വില്‍ക്കാന്‍ വേണ്ടി നടക്കുന്ന കുറെ പെണുങ്ങള്‍ അല്ലെങ്ങില്‍ വില്ലക്കു വാങ്ങാന്‍ വേണ്ടി നടക്കുന്ന കുറെ ആണുങ്ങള്‍ ! പൈസ ഉള്ളവര് വാങ്ങിയാലും വിറ്റാലും അത് മാന്യമായ സംസ്കാരം , അല്ലാത്തവന്‍ ചെയുന്നത് വ്യഭിചാരം !!
ഇവിടെ പര്‍ദ്ദ വേണ്ടത് മുഖത്തിനും ശരീരത്തിനും ആണോ അതോ മനുഷ്യന്റെ മനസ്സിനാണോ പടന്നക്കാരാ ? ഇ സമൂഹത്തിലെ ഒരു ജീവിയാണ് സ്ത്രീ ! അവര്‍ ചോദിക്കുനത് പര്‍ദ്ദ വേണ്ടത് സ്വന്തം
ശരീരത്തിനോ അതോ സമൂഹ മനസ്സിനോ - ആത്മാവിനു അതിനു ഒരു ഉത്തരം കാണുന്നില്ല !!!!
ആത്മാവേ,നല്ല നിരൂപണം.പക്ഷെ .....!!പര്‍ദ്ദ ഹൃദയത്തിലും,കണ്ണിലും വേണം!!സംശയമില്ല!! ഒരു പെണ്ണ് അവളുടെ മുഴപ്പിച്ച ഭാഗങ്ങള്‍“പര്‍ദ്ദധരിച്ചും,അല്ലാതേയും കാണിച്ച് നടന്നാല്‍ ...പുരുഷനെന്ന ജീവിക്ക് “ദര്‍ശനത്തിലൂടേയാണു കാമ വികാരമുണ്ടാകുന്നത്” അത് പുരുഷന്റെ തെറ്റല്ല പുരുഷനു ദൈവം കൊടുത്ത അല്ലെങ്കില്‍ സൈന്റിഫിക്ക് പരമായ കാരണം കൊണ്ടാണു.ഇവിടെ പര്‍ദ്ദ വേണ്ടത് പുരുഷന്റെ കണ്ണിനാണ്.”സ്പര്‍ശനത്തിലൂടെ കാമ വികാരമുണ്ടാകുന്ന പെണ്ണിനു പുരുഷന്‍ പര്‍ദ്ദ ധരിച്ച് നടക്കണമെന്ന് പറയാന്‍ പറ്റില്ല....ശരീരത്തിനും സമൂഹ മനസ്സിനും പര്‍ദ്ദ ഒരു പോലെ ആവഷ്യമാണ്...നന്ദി.
Deleteജീവിക്ക് “ദര്‍ശനത്തിലൂടേയാണു കാമ വികാരമുണ്ടാകുന്നത്” എന്ന് കരുതി അത് മറ്റുള്ളവരെ കയറിപ്പിടിക്കാന്‍ ഉള്ള ലൈസെന്സ് അല്ലല്ലോ....
ReplyDeleteഇഷ്ടമുള്ള വസ്ത്രം ധരിച്ചോട്ടെ...അതല്ലേ നല്ലത്...പര്ധയെയും ചുരിദാര്‍ നെയും ഒക്കെ ഒരു പോലെ കണ്ടാല്‍ മതി...ചുരിദാര്‍ മാന്യമായി ധരിച്ചാല്‍ പിന്നെ പര്ധ എന്ന ഉഷ്ണ വസ്ത്രം ധരിക്കേണ്ട ആവസ്യമില്ലല്ലോ....
ReplyDeleteI totally agree with you.
DeleteTry putting a blanket with two holes for your eyes and then go for shopping. Enjoy the fun. Then come back and remove this idiotic article
ReplyDeleteInterestingly what holds men back is not book load of teachings of islam but a piece of cloth of woman. If that falls men cannot control despite the religion's teachings.
ReplyDeleteMeanwhile look up on what happens to women in rape cases reported in saudi. They get jailed and divorced. THat is why they cant report. In malappuram there should be no rape according to your theory. In saudi last year there was even one incident where a maulavi liked a women and to get her put her husband to jail saying she was showing her eyes.
Also yesterday in afghanistan a women was shot to death .. They were all calling the name of Allah. Allah is for sure hearing them considering the hellfire missiles raining on them.
സ്ത്രീയുടെ ശരീരവും പുരുഷന്റെ കണ്ണും പര്‍ദ്ദ ധരിക്കട്ടെ..........
ReplyDeleteഷബീര്‍ക്കാ..... പോസ്റ്റ് അഭിനന്തനാര്‍ഹം.............. കാലികപ്രസക്തം....... പര്‍ദ്ദ
ReplyDeleteചര്‍ച്ചയാവട്ടെ..... സര്‍വശക്തന്‍
കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കട്ടെ................
ഷബീർ, ഈ പോസ്റ്റ് വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു, എനിക്ക് പറയാനുള്ളതും പറയേണ്ടതുമെല്ലാം മറ്റുള്ളവർ പറഞ്ഞ് കഴിഞ്ഞതിനാൽ ഞാൻ കൂടുതൽ നീട്ടുന്നില്ല. ഇനി അടുത്ത പോസ്റ്റുകളിൽ കാണാം..
ReplyDeleteബ്രിട്ടീഷ് പ്രധാനമന്ത്രി അവിടുന്നെ സ്ത്രീകളോട് പറഞ്ഞത് പർദ്ദയണിയാനാണ്, അതും മുസ്ലിം സ്ത്രീകൾ അണിയും പ്രകാരമെന്നത് ഈ വസ്ത്രത്തിന്റെ പ്രത്യേകത എടുത്തുകാണിക്കുന്നു...
nalla kuripp
ReplyDelete""ജീസസില്‍ വിശ്വസിക്കുന്ന നസ്രാണികള്‍ക്ക് വ്യക്തമായ ഒരു ഡ്രസ്സിഗ് കോഡ് ഉണ്ടായിട്ടും പക്ഷെ കര്‍ത്താവിന്റെ മണവാട്ടിമാരായ കന്യാ സ്ത്രീകള്‍ക്ക് മാത്രം തീറെഴുതികൊടുത്തവരാണവര്‍""
ReplyDeleteസാറിനെ സമ്മതിക്കണം ...ഇതൊകെ എങ്ങനെ കണ്ടു പിടിക്കുന്നു..?
"എന്നാല്‍ സ്വന്തം ശിരസ്സ് മൂടാതെ പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന സ്ത്രീ തന്റെ ശിരസ്സിനെ അപമാനിക്കുന്നു.അവളുടെ തല മുണ്ഡനം ചെയ്യുന്നതിനു തുല്യമാണ്.തലമൂടാത്ത സ്ത്രീ തന്റെ മുടിമുറിക്കണം.മുടിമുറിക്കുന്നതും മുണ്ഡനം ചെയ്യുന്നതും അപമാനകരമാണ് എന്നു കരുതുന്നവര്‍ ശിരോവസ്ത്രം ധരിക്കട്ടെ” 1 കൊരി 11:5-7
Deleteസാറിനോട് ആരാ പറഞ്ഞത് നസ്രാണി സ്ത്രീകള്‍ സ്വന്തം ശിരസ് മൂടാതെയാണ് പ്രാര്‍ത്ഥിക്കുന്നത് എന്ന് ???
Deleteഒരേ ഒരു കാര്യം
ReplyDeleteക്രിസ്ത്യന്‍ സ്ത്രീ കള്‍ക് യാതൊരു വിധ ഡ്രസ്സ് കോഡ് പറഞ്ഞട്ടില്ല
കന്യാസ്ത്രീകളുടെ വേഷം അവരുടെ സന്യാസ സഭ തീരുമാനിക്കുന്ന്നതാണ് .. അല്ലാതെ . അത് എവിടെയും എഴുതി വയ്ചിട്ടില്ല :P
മത്തായിയും കൊരിന്തോസും അത് പറയുമ്പോള്‍ അവര്‍ അത് പറഞ്ഞ കാലഘട്ടം ഓര്‍മ വേണം
Deleteവായനക്കായി എത്തിയത് വളരെ വൈകിയാണു . എങ്കിലും കാലിക പ്രസക്തിയുള്ള വിഷയം...
ReplyDeletePriya sahodharanu Abhinandanangal.. :)
ReplyDeleteനല്ല ലേഖനം...പലബുജികളും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. രണ്ട് വയസ്സുകാരിയായ പെണ്കുട്ടിയെ പീഡിപ്പിക്കുന്നത് അവള് പര്ദ്ദ ധരിക്കാത്തതനാണൊയെന്ന്, എന്നാല് മദാലസ വേഷത്തിലുള്ള പെണ്കുട്ടികളെ റോഡില് വെച്ച് കണ്ട് അതിനറെ കാമവെറി തീര്ക്കുന്നത് ഈ പിഞ്ചോമനകളുടെ അടുത്താകുന്നത് കൊണ്ടാണ് ഇത് പോലുള്ള പീഡനം അരങ്ങേറുന്നത് .
ReplyDeleteപെണ്ണുുങ്ങള് അവരുടെ മാറ് മറക്കുകക തന്നെ വേണം....
പര്ദ്ദ ധരിച്ച് ചേലായാല് പിന്നെ അത് ഒഴിവാക്കാന് ബുദ്ധിമുട്ടിയ ഒരുപാട് ക്രസ്ത്യന് നെഴ്സുമാര് ഇവിടെ സഊദിയിലുണ്ട്. അവര് വിദേശ രാജ്യങ്ങളില് ജോലിക്ക് പോയപ്പോഴാണ് അവര് വെളിവാക്കുന്ന നഗ്നതയെ കുറിച്ച് കൂടുതല് ബോദ്ധ്യം അവര്ക്ക് വന്നത്.
മുസ്ലിം സ്ത്രീകള്‍ പുറത്ത് പോകുമ്പോള്‍ മാത്രമാണ് പര്‍ദ്ദ ധരിക്കുന്നത് എന്നാല്‍ കന്യാസ്ത്രീകള്‍ സുബഹി മുതല്‍ അര്‍ദ്ധരാത്രിവരെ പര്ധയാണ് ധരിക്കുന്നത് ഇവര്‍ക്ക് ഈ പ്രശ്നങ്ങള്‍ ഒന്നും ഇല്ലല്ലോ.....?
ReplyDeleteParayan onnumillathavanu Parda.. sathyathil pucham thonnunnu padannakkara, ethrayo varshamayi perthu perthum paranja vishayam veendum parayunna vishaya daridryam orthu.. Swayam parayan onnumillatho pokatte comment idunnavarkkum puthuthayi onnum ee vishayathil parayan undavilla ennu ini ennanu thirichariyuka thankale pole ullavar??
ReplyDeleteParda enna vasthrathinu vipani moolyam undaya kadha ariyamo padannakkaranu?? Illenkil pazhaya Hoorlin pardakalude parasyam onnu anweshichu varu...
ReplyDeleteമതം നിഷ്കര്‍ഷിക്കുന്നത് പോലെ ജീവിക്കാന്‍ വിമുഖതയുള്ളവരും...സ്വയം ആള്‍ ചമയുന്നവരുമാണ് ഇത്തരം വിടുവായത്തം പറയുന്നവര്‍ .
ReplyDeleteപടന്നക്കാരന്‍റെ തുറന്നെഴുത്ത്തിനു ആയിരമായിരം അഭിനന്ദനങ്ങള്‍
ജോഷി രവിയുടെ കണ്ടു പിടുത്തതിനു അവാര്‍ഡു കൊടുക്കേണ്ടി വരും - ഇവിടെ ചര്‍ച്ച ചെയ്തത് ഒന്ന് മറുപടി ആയി കൊടുത്തത് മറ്റൊന്ന്- മനുഷ്യന്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും അവ ഉപയോഗിക്കുന്നതിന്‍റെ തോതനുസരിച്ച് വിപണന മൂല്യം കൂടും അതിനു പെണ്ണിന്‍റെ മേനിയഴക് കൂടി ചേര്‍ത്ത് പരസ്യം ചെയ്യുന്നത് ഇവിടെ കൂട്ടി വായിക്കാന്‍ കാണിച്ച ഫുദ്ധി അപാരം തന്നെ - ചില അനോനികളും ഇങ്ങനെ തന്നെ ചിന്തിക്കും അവര്‍ക്ക് മുന്നില്‍ എത്ര തെളിവുകള്‍ കിട്ടിയാലും - ചൊറിയാന്‍ ഒരു സുഖം തന്നെ അല്ലെ -
ReplyDeletenalla lekhanam in general sense. pratyekichu abhipraayam onnum parayunnilla. aashamsakal...
ReplyDelete