എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Wednesday, July 25, 2012

എന്റെ ഹൈക്കു...




ചാറ്റ് റൂം
-----------
അവര്‍ ചാറ്റ് റൂമില്‍...
അവള്‍ പേറ്റ് റൂമില്‍...
ചോരകുഞ് ചവറ്റ് റൂമില്‍...

മിസ്സ്ഡ് കോള്‍
------------------
മിസ്സടിച്ചു...
മതില്‍ ചാടി...
അവന്‍ പറ്റിച്ചു...
അവള്‍ പിഴച്ചു...

ജയില്‍ Vs ഗള്‍ഫ് കട്ടില്‍
-----------------------------
ഇരുമ്പറക്കുള്ളില്‍...
ഇരുമ്പ് കട്ടിലിന്‍ മുകളില്‍...

പ്രവാസി അന്നും  ഇന്നും
---------------------------------
നാട്ടില്‍ നിന്നും കടം വാങ്ങി വിമാനം കയറി പൊങ്ങി..
ഗള്‍ഫില്‍ നിന്നും കടം വാങ്ങി വിമാനം കയറി മുങ്ങി...

ജനനം Vs മരണം
-------------------------
പ്രാര്‍ഥിച്ചു...കരച്ചില്‍ കേള്‍ക്കാന്‍ കാതോര്‍ത്തു...ഡോക്ടറെ... എന്തായി?
പ്രാര്‍ഥിച്ചു...കരയാന്‍ ഒരുങ്ങി...കാതോര്‍ത്തു...ഡോക്ടറെ... എന്തായി?

ഇനിയും മരിക്കാത്ത ഭൂമി
--------------------------
പുഴകള്‍ വറ്റിച്ചു..
മലകള്‍ നിരത്തിച്ചു.. 
കാടുകള്‍ വെട്ടിച്ചു.... 
ഭൂമി ഞെട്ടിച്ചു..
മനുഷ്യന്‍ ആര്‍ത്തു ചിരിപ്പി "ച്ചു" ....
"ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി


മുടിയനായ പുത്രന്‍
---------------------
നാടു മുടിച്ച് നടന്ന എന്നെ വീട്ടുകാര്‍ പത്തിരിയും ഇറച്ചിയും മുറുക്കി കെട്ടി ബാഗിലാക്കി ഗള്‍ഫിലേക്ക് പാര്‍സലയച്ചു...
”മുടിയനായ പുത്രന്‍“ നാട് നീങ്ങിയ സന്തോഷത്തില്‍ വീട്ടുകാര്‍ ആനന്ദിച്ചു...
കാലം കഴിഞു കോലം മാറി...
മുടിയന്റെ തല കണ്ട് വീട്ടുകാര്‍ ഞെട്ടി...
എവിടെ മോനെ നിന്റെ മുടി? ആദ്യം സ്വന്തം നാട് ഞാന്‍ മുടിച്ചു....
ഇപ്പോള്‍ ഏതോ നാട് എന്റെ “മുടി“ മുടിച്ചു....!!


ജീവിതം തുരുമ്പാക്കിയവര്‍
----------------------------
ഇരുമ്പിന്റെ വണ്ടിയില്‍ കയറി..അലുമിനിയത്തിന്‍ വിമാനത്തില്‍ പറന്ന്...ഇരുമ്പിന്റെ കട്ടിലില്‍ കിടന്നു...ജീവിതം തുരുമ്പാക്കിയവര്‍?


നമ്മുടെ കാലന്‍
-------------------
നാം നിന്നാലും നിക്കാതെ...
നാം മരിച്ചാലും മരിക്കാതെ...
നാം അറിയാതെ നമ്മെ കൊല്ലുന്ന സമയമേ.....
നീ യാണു നമ്മുടെ കാലന്‍....



ഹൈക്കു കവിത വായിച്ച് തലയുടെ ഹൈക്ക് തെറ്റിയ എന്നെ ഡാ ഹംക്കേ... എന്ന് വിളിച്ചവര്‍ക്ക് മറുപടി കൊടുക്കാന്‍  ഹൈക്കു കഥ പഠിക്കാന്‍ വേണ്ടി ബ്ലോഗ് ഗുരുക്കന്മാരുടെ മടയില്‍ പോയി ...എന്തെറിയാം എന്ന ഗുരുവിന്റെ ചോദ്യത്തിനുമുന്നില്‍ പകച്ചു നില്‍ക്കാതെ ചക്ലോസ്ലാവാക്യന്‍ പഴഞ്ചൊല്ലില്‍  രണ്ട് കാച്ചല്‍ കാച്ചി അതിന്റെ മലയാളം ഇങ്ങനെ “വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും“ !! 


Wednesday, July 11, 2012

‘നായര്‍ മാപ്പിള‘ ഒന്നാം കേരള മഹായുദ്ധം തുടങ്ങി...

(ചില) നായന്മാരുടെ വായാടിയായ സുകുമാരന്‍ നായറും,(ചില) മാപ്പിള മാരുടെ സംരക്ഷകരായ കുഞാപ്പമാരും തമിലുള്ള പൊളിട്രിക്ക്സ് യുദ്ധമല്ലിത് ഇതാണു ഒളിപ്പോര്‍ യുദ്ധം.
വെറും യുദ്ധമല്ല സോഷ്യല്‍ ഒളിപ്പോര്‍ യുദ്ധം!!

ഈ യുദ്ധത്തില്‍ പങ്കെടുക്കുന്ന സുന്നി,മുജാഹിദ്,ജമാത്ത് ഇസ്ലാമി,തബ്ലീഗ്,എന്‍ ഡി എഫ് മാപ്പിള വിഭാഗത്തിനും,നായര്‍,നമ്പൂരി,പിള്ള,തിയ്യന്‍,പുലയന്‍, പറയന്‍,ഈഴവന്‍, ആര്‍ എസ് എസ് എന്നീ നാനാ ജാതി വിഭാകക്കാര്‍ക്കും,  പുറത്ത് നിന്ന് കയ്യടിച്ച് പ്രോത്സാഹുപ്പിക്കുന്ന നസ്രാണിമാര്‍ക്കും,ഡാര്‍വിനിസ്റ്റുകള്‍ക്കും, അപ്പപ്പം കാണുന്നവനെ 'അപ്പാപ്പാനെന്നും ' അപ്പപ്പം കാണുന്നവന്‍ കണ്ണിരുട്ടി കാണിച്ചാല്‍ 'പോടാ പട്ടി'... എന്നും വിളിച്ച് വിവാദമാക്കുന്ന എന്നെ പോലെയുള്ള "സോഷ്യല്‍ വികാര" ജീവികള്‍ക്കും “പൊക്കിള്‍കൊടി അറുത്തു മാറ്റാം എന്ന് പഠിപ്പിച്ച മാതൃത്വത്തെ മനസ്സില്‍ ധ്യാനിച്ച് ഞാനീ പോസ്റ്റ് സമര്‍പ്പിക്കുന്നു“!(ഹാവൂ..!! എന്താ ഒരു ഗുമ്മല്ലെ “പൊക്കിള്‍കൊടി കുക്കുട ഭാഷയ്ക്ക്“,എന്റെ തോലാഞ്ചം രോമാഞ്ചം പോലെയായി).


വിവാദം നല്ലതിനാണ്,വികാരം അതിനേക്കാള്‍ നല്ലതാണ്.അവസാനമുള്ള വിദ്വേഷം ചിലര്‍ക്ക് അതിനേക്കാള്‍ നല്ലതാണ്!


ചീപ്പ് കോപ്പ് പോപ്പുലാരിറ്റിക്ക് തുണിയുരിഞ്ഞ് ആറുലിറ്റര്‍ പച്ചവെള്ളം മാത്രം ജൂസടിച്ചാള്‍ കിട്ടുന്ന മാംസളങ്ങളില്‍ ചായം തേച്ച് ഒരു ദിവസം കുളിക്കാതേയും,തേക്കാതേയുമിരുന്നാല്‍ നാറുന്ന ശരീരം കാണിച്ച് മായാലോകത്തേക്കെത്തിക്കുന്നവര്‍ക്കു കിട്ടുന്നത് നല്ല തിളക്കമുള്ള ഗാന്ധിനോട്ടുകള്‍ മാത്രം!! പോയാല്‍ ഒരു തുണ്ട് തുണി കിട്ടിയാല്‍ പള പളക്കുന്ന നോട്ട് കെട്ട്.

ആരുമറിയാത്ത അപ്രസക്തയായ ബംഗ്ലാദേശുകാരി ഉമ്മച്ചി പെണ്ണായി ജനിച്ച തസ്ലീമാ നസ്രിയെ പ്രശസ്തയാക്കിയത് മാപ്പിളമാര്‍ തന്നെ!! ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടീ ദാഹിച്ചു നടന്ന തസ്ലീമയെ എന്ന വെറുമൊരു കൂലിയെഴുത്ത് കാരിയെ  ലജ്ജ എന്ന നോവല്‍ കൊണ്ട് തെരുവില്‍ കൂകി വിളിച്ചും,സ്റ്റേജില്‍ പാടിയും ,പേജില്‍ തലോടിയും തസ്ലീമ എന്ന ഉമ്മച്ചിയെ ലോക പ്രശസ്ത എഴുത്തുകാരിയാക്കി.


നിലവാരമുള്ള നിരവധി നോവലുകളെഴുതിയ സല്‍മാന്‍ റുഷ്ദിയെ ആര്‍ക്കുമറിയില്ല!!എന്നാല്‍ ചീപ്പ് പോപ്പുലാരിറ്റിക്കും  പണത്തിനും വേണ്ടി അവിടുന്നും ഇവിടുന്നും കോട്ട് ചെയ്ത് നോവലാക്കിയ സലമാന്‍ റുഷ്ദി ഇന്നെവിടെ?ലോക പ്രശസ്തന്‍!!


"ഉമ്മച്ചികുട്ടികളേ... നിങ്ങളുടെ തലയിലുള്ള ചെമ്പിച്ച മുടി സൂര്യപ്രകാശത്തിന്റെ കിരണങ്ങളില്‍ നിന്നും മറച്ച് വെക്കാനുള്ളതല്ല,അത് ഇളം കാറ്റില്‍ പാറിപ്പറത്താനുള്ളതാണെന്ന് ബര്‍സ എന്ന നോവലില്‍ എഴുതിയ മുംതാസെന്ന ആരുമറിയാത്ത് വേറൊരു ഉമ്മച്ചി പെണ്ണും  ചീപ്പ് പോപ്പുലാരിറ്റി  നേടിയത്  അതേ വഴിയില്‍ തന്നെ.
മാപ്പിള ചെക്കന്മാര്‍ സോഷ്യല്‍ സൈറ്റിലിട്ട ബോംബ്




സിനിമ നല്ലൊരു മാധ്യമമാണു,നല്ല സന്ദേശം സമൂഹത്തി നല്‍കുന്നു എന്നൊക്കെ ആധികാരികമായി പറയുന്നവര്‍ ദിവസങ്ങള്‍ക്കു മുമ്പ് ആടിയും പാടിയും നമുക്ക് നല്ല “സന്ദേശം പഠിപ്പിച്ച“  പ്രശസ്ത നടി നടന്മാര്‍  കോടതി വരാന്തയില്‍ അടി പിടി കൂടിയും കണ്ണീരൊഴുക്കിയും നമ്മള്‍ കണ്‍കുളിരെ കണ്ടതാണ് . പാവം നടിക്ക് സ്വന്തം  ജീവിതം സന്തോഷിപ്പിക്കാന്‍ പറ്റിയില്ല.അങ്ങനെ ഒരു നടനും നടിക്കും പറ്റുകയുമില്ല.അത് കൊണ്ട് ഞാന്‍ സിനിമ കാണാറുമില്ല. നമ്മളുടെയൊക്കെ ജീവിതം അത് തന്നെ ഏറ്റവും വലിയ നാടകവും,സിനിമയും.


പണ്ടൊരു ചിത്രമുണ്ടായിരുന്നു കോടതി വരാന്തയില്‍ കരഞ്ഞ നടി അഭിനയിച്ച ‘നാരായം‘ എന്ന സിനിമ.സകല മാപ്പിള മുസ്ല്ല്ലിയാക്കന്മാരും കലിതുള്ളി ആ സിനിമ ആ കലഘട്ടത്തിനനുസരിച്ച് വന്‍ വിജയമാക്കി തീര്‍ത്തു. “വികാര മാപ്പിള ജീവികള്‍“  നമ്മടെ മാപ്പിള ചെക്കന്‍ മമ്മൂട്ടി എന്ന് ചങ്കൂറ്റത്തോടെ പറയുന്ന ഈ നടന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയിച്ച ‘ധ്രുവം‘ എന്നൊരു ചിത്രത്തിനു പോപ്പുലാരിറ്റിയും വന്‍ വിജയവുമാക്കി കൊടുത്തത് സാക്ഷാല്‍ അബ്ദുല്‍ നാസിര്‍ മഅദനിയാണ്.


ഇന്ന് കാലം മാ‍റി എല്ലാവരും ജേര്‍ണ്ണലിസ്റ്റുകളായി സോഷ്യല്‍ സൈറ്റിലുള്ള ഒരോ വ്യക്തിയൂം വാര്‍ത്താ ലേഖകരും,നിരൂപകരുമയി. (ഞാനുമായി ഒരു ജേര്‍ണ്ണലിസ്റ്റ് ഒന്നല്ല ഒന്നൊന്നര ജേര്‍ണ്ണലിസ്റ്റ്)


കഴിഞ്ഞ വെള്ളിയാഴ്ചമുതല്‍ യുദ്ധം തുടങ്ങിയാതാണ് സോഷ്യല്‍ സൈറ്റില്‍ അതിനു മുന്നേ സന്നാഹങ്ങളൊരുങ്ങിയതാണ്.സിനിമകള്‍ സന്ദേശം നല്‍കുമെങ്കില്‍ അതില്‍ ആടിയവര്‍ക്ക് ലഭിക്കാത്ത സന്തോഷവും സന്ദേശവും കാഴ്ചക്കാര്‍ക്ക് കിട്ടുമെന്ന വിശ്വാസമെനിക്കില്ല.
തട്ടത്തിന്‍ മറയത്തിലിരുന്ന് മാപ്പിള വികാരജീവി ചെക്കന്‍മാര്‍ ഒളിയുദ്ധം ഷയറിയും,കമന്റിയും,ലൈക്കിയും വെടികള്‍ തുരുതുരാ വിടുകയാണ്.പാവം  സോഷ്യല്‍ സൈറ്റിലെ നായന്മാര്‍ മപ്പിളമാരുടെ “മറയത്തെ ഒളിയമ്പ്“ പേടിച്ച് പേരിന്റെ വാലിലെ നായര്‍ തല്‍ക്കാലത്തേക്ക് മാറ്റാന്‍ തീരുമാനിച്ചെന്ന് ഒരു നായരൂട്ടി പറഞപ്പോള്‍ ചിരിച്ച് തള്ളിയെങ്കിലും ഒപ്പം സഹതാപവും.


ഒരു സിനിമ കണ്ട് ഊരി പോകുന്നതാണോ മാപ്പിളമാരേ നിങ്ങളുടെയൊക്കെ ഉമ്മച്ചികളുടെ വിശ്വാസം? എന്നാല്‍ ആ വിശ്വാസം എത്രയും പെട്ടെന്ന് ഊരി പോകുന്നതാണു നല്ലത്. മതമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. “ദൈവത്തില്‍ നിന്നുമുള്ള മതമാണ് ഇസ്ലാം“,“മതത്തില്‍ ബലാത്കാരമില്ല“,“നിങ്ങള്‍ക്കു നിങ്ങളുടെ മതം എനിക്കെന്റെ മതം“ എന്ന് പഠിപ്പിച്ച ഖുറാനില്‍ വിശ്വസിക്കുന്ന മാപ്പിള ചെക്കന്മാരുടെ ചെയ്തികള്‍ സോഷ്യല്‍ സൈറ്റില്‍ കണ്ടാല്‍ തോന്നും സകല ഉമ്മച്ചിയും നായരുടെ കൂടെ ഇപ്പം പോകുമെന്ന്.തുമ്മിയാല്‍ തെറിക്കുന്ന മൂക്കെങ്കില്‍ തെറിക്കെട്ടെടോ!! എന്തിനാ അങ്ങനെയുള്ള ഒരു ഡ്യൂപ്ലിക്കേറ്റ് മൂക്ക്!!
മാപ്പിള ചെക്കന്മാരുടെ അണു ബോംബ്

"ചവറ്റുകുട്ടയിലെറിയേണ്ട" ഒരു സിനിമ മാ‍പ്പിള ചെക്കന്മാരെല്ലാം കൂടി “പടന്നക്കാരന്റെ  ബ്ലോഗും പേരും“ ഭൂലോകത്ത്  മഞപത്ര ജേര്‍ണ്ണലിസ്റ്റുകള്‍ ഫേയ്മസാക്കിയത് പോലെ ഫേയ്മസാക്കി.
ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി ഇന്ന് ഈ കാലത്ത് ചെയ്യേണ്ടത് “മാപ്പിള”ചിഹ്നങ്ങളെ ആചാരങ്ങളെ,പ്രമാണങ്ങളേയും കണ്ണും പൂട്ടി രണ്ട് തെറിയങ്ങ് കാച്ചുക ചീപ്പ് പോപ്പുലാരിറ്റിയും കൊണ്ട് അതേ മാപ്പിള “വികാര ജീവികള്‍“  ചെയ്തവന്റെ വീട്ടുപടിക്കല്‍ വന്നോളം പിന്നെ സാധാരണ പോലെ പോപ്പുലാരിറ്റി സൂചിക കുത്തനെയുയരും.


വിനീത് സത്യത്തില്‍ നല്ല ബുദ്ധിയുള്ള സൂത്രക്കാരനാണ് .മാപ്പിളമാരുടെ വീക്ക്നെസ്സില്‍ തന്നെ  കെണി വെച്ചു. എവിടെ കെണി വെക്കണമെന്ന് നന്നായിയറിയുന്ന സൂത്രക്കാരന്‍ അതില്‍ വിനീത് ജയിച്ചു.ഈഴവന്‍ പ്രേമിച്ച നായരുകുട്ടിയുടേയും,നസ്രാണി പ്രേമിച്ച തിയ്യകുട്ടിയുടേയും തിരക്കഥയാണിതെന്ന് ഒന്നു ഓര്‍ത്തു നോക്കുക ഈ സിനിമ വെളിച്ചം കാണുമോ എന്നു തന്നെ സംശയം.


ഓടുന്നിതിനിടയില്‍ വേലിയില്‍ കെണിഞ്ഞ പര്‍ദ്ദ കീറിക്കളയുന്ന മനീഷകൊയരാളെ അഭിനയിച്ച  ബോംബേ എന്നൊരു അരവിന്ദസ്വാമിയുടെ ചിത്രവും ഇതേ മാപ്പിളമാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് “നമ്മളെ പര്‍ദ്ദ കീറാന്‍ നീയാരാടാ”എന്ന് അലറി വിജയിപ്പിച്ചതാ.അതില്‍ സിനിമ വന്‍ വിജയം കൊയ്തു  മാപ്പിളമാര്‍ വന്‍പരാജയവും. 


ഇമ്മാതിരി  ചീപ്പ് കോപ്പ് പോപ്പുലാരിറ്റി പരിപാടി വര്‍ഷങ്ങള്‍ക്കു മുമ്പേ പല സിനിമാപുലികളും,എഴുത്തുകാരം പയറ്റിയതാ.വിനീത് കേവലം ആ വംശപരമ്പരയില്‍ പെട്ട ഒരു “പോപ്പുലാരിറ്റി ജീവി“ മാത്രം.പക്ഷെ അന്നൊക്കെ മുസ്ലിയാക്കന്മാര്‍ സ്റ്റേജിലും പേജിലും പാതിരാക്ക് പാടി പ്രസംഗിച്ചു ഫേയ്മസാക്കി,ഇന്ന് സകല വികാര മപ്പിള ചെക്കന്മാര്‍ മൊത്തത്തില്‍ സോഷ്യല്‍ പേജില്‍ കയറി നിരങ്ങി ഫേയ്മസാക്കുന്നു.


എനി അടുത്ത നല്ല ഒരു ചിത്രവുമായി വിനീത് വരെട്ടെ എന്ന് ആശംസിക്കുന്നു “ ഉപ്പുപ്പാന്റെ താടിയും,ഉമ്മുമ്മാന്റെ അലിക്കത്തും” എന്ന പേരിട്ടാല്‍ വിജയിപ്പിക്കുന്ന കാര്യം നമ്മള്‍ മാപ്പിള ചെക്കന്മാരേറ്റു.


എനി നമ്മളുടെ ശശികല ടീച്ചര്‍ക്കു സമാധാനിക്കാം, ലൌജിഹാദില്‍ പോയതിനെ മൊത്തം തിരിച്ചു പിടിക്കാനുള്ള വകുപ്പൊക്കെ കിട്ടിയല്ലോ?

ഇന്റെര്‍വെല്‍: പയ്യന്നൂര്‍ കോളേജിന്റെ വരാന്ത മൂന്നു കൊല്ലം ഞാന്‍ തെണ്ടിയത് വെറുതെയായല്ലോ റബ്ബേ...!!ഇമ്മാതിരി ഉമ്മച്ചിക്കുട്ടികള്‍ക്ക് വരാന്‍ കണ്ട ഒരു സമയം.


Tuesday, July 3, 2012

സത്യത്തിലാര്‍ക്കാ “പച്ച“ പിരാന്ത്??

സ്തോത്രം!! സ്തോത്രം!!
ഈ ആഴ്ച വീണ്ടും അബ്ദു റബ്ബ്തന്നെ !! ചുവപ്പ് നിറം കാണുമ്പോള്‍ ജെല്ലിക്കെട്ട് കാളകളെ പോലെ പിന്‍ കാലുകള്‍ പിറകോട്ട് ആഞ്ഞു ചവിട്ടി മുമ്പോട്ട് മൂക്കു കയറിടാതെ കലി തുള്ളി കുതിച്ച് പായുന്നവര്‍ക്ക് ഈ പോസ്റ്റ് ഞാന്‍ കലി തുള്ളാതെ സമര്‍പ്പിക്കുന്നു അതും പച്ചക്കളറില്‍.


കുറച്ചു ദിവസമായി സോഷ്യല്‍ സൈറ്റില്‍ പച്ച ബ്ലൌസും,പച്ച നിക്കറുംവാളിലും ,ഗ്രൂപ്പിലും, പേജിലും  മാങ്ങകള്‍ പോലെ തൂങ്ങി കളിക്കുന്ന പച്ച ഫോട്ടോകള്‍ ടാഗിയും,ആഡിയും എല്ലാരും നല്ലോണം ആഘോഷിച്ചു. സോഷ്യല്‍ സൈറ്റിലാരെങ്കിലും പച്ച നിക്കറും ,പച്ച ബ്ലൌസും പച്ചക്കു പാട്ടത്തിനെടുത്തോ ?  അതോ എല്ലാര്‍ക്കും പച്ചപിരാന്തായോ?


നാളുകള്‍ക്കു മുമ്പ് ഒരു തിരുമേനി   ഒരു കിടുകിടിലന്‍ “തെരുവ്” പ്രസംഗം തിരു വായയില്‍ നിന്നും തിരു മൊഴിയായി ഒന്നും തിരിയാതെ  കാച്ചിയത് യൂടൂബിലൂടെ ലോകര്‍ കണ്ടതാണ് കേട്ടതാണ്. കാണാത്തവര്‍ ഇവിടെ ക്ക്ലിക്കുക.


അച്ചന്മാരുടെ ജന്മനാ കിട്ടിയ ശൈലിയില്‍ സ്തോത്രത്തോടെ തുടങ്ങി അച്ചന്‍ നമ്മുടെ ദേശീയ പതാകയ്ക്ക് പുതിയ അര്‍ഥവും വ്യാഖ്യാനവും നല്‍കിയപ്പോള്‍ സദസ്സ്  “അച്ചന്റെ ഒരു ഒടുക്കത്തെ കോമഡി” എന്ന സറ്റൈലില്‍  ചിരിച്ച് ചിരിച്ച് മരിചിട്ടുണ്ടാകും . ആച്ചാ.. അച്ചാ, സ്തോത്രം നിങ്ങളുടെ ആ വലിയ മണ്ടക്കും അതിനകത്തുള്ള ഫു!!ദ്ധിക്കും!!


പച്ചനിറത്തിലുള്ള ഫിഗോയുടെ പുതുപുത്തന്‍ കാറില്‍ കയറാന്‍ സ്വന്തം സുഹൃത്തുക്കള്‍ മടിച്ചത് ബേജാറോടെ ഒരു സുഹൃത്ത് ബ്ലോഗില്‍ കമന്റ് മുഖേന എന്നെ അറിയിച്ചപ്പോള്‍ സത്യത്തില്‍ ചിന്തിച്ചു ചിന്തിച്ച് എനിക്ക് പച്ച പിരാന്തായി അതില്‍ നിന്നും പച്ചക്കെഴുതുന്ന പച്ചക്കളര്‍ പോസ്റ്റ്.


ഈ പച്ചക്കളര്‍ മാപ്പിളമാര്‍ക്കും മുസ്ലിം ലീഗിനും എല്ലാരും തീറെഴുതി കൊടുത്തോ? പാവം അബ്ദു റബ്ബ് ഏതോ പഹയന്മാര്‍ വിളക്കിന്റെ തിരി പോലെ കത്തിക്കാന്‍ നോക്കിയതില്‍ നിന്നും മായാവിയെ പോലെ രക്ഷപ്പെട്ടതിന്റെ ക്ഷീണം മാറി വരുന്നതേയുള്ളൂ അതിനിടയിലിതാ വീണ്ടുമിതാ പച്ചപിരാന്ത്.
എന്റെ വക ഒരു പച്ചക്കൊടി !!എല്ലവര്‍ക്കും എന്റെ  സ്വന്തം പേരില്‍ സമര്‍പ്പിക്കുന്നു!!.




ഇസ്ലാമും പച്ചയും
വെള്ള വസ്ത്രം ധരിക്കുന്നതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു.ലോകം കീഴടക്കിയവര്‍ പോലും  മരണപ്പെട്ടാല്‍ പൊതിയാന്‍ ഉപയോഗിക്കുന്നത് ഉപയോഗിക്കേണ്ടത് മൂന്ന് വെള്ള ത്തുണികള്‍ മാത്രമാണ്.
ഇസ്ലാമിക രാജ്യമായ സൌദിയയുടേയും മറ്റും പതാക നിറം പച്ച.സൌദിഅറേബ്യ ഇസ്ലാമിന്റെ ഖിലാഫത്ത് ഏറ്റെടുത്ത തുര്‍ക്കിയുടെ പതാക നിറം ചുവന്ന നിറത്തില്‍ ചന്ദ്രക്കലയും നക്ഷത്രവും ആലേപനം ചെയ്തത്.ഇന്നും അതേ പതാക തന്നെ.
മുസ്ലിംകളിലെ വേറൊരു വിഭാഗമായ ശിയാ വിഭാഗത്തിന്റെ സകല പരിപാടിക്കും ഉപയോഗിക്കുന്ന നിറം കറുപ്പ് അല്ലെങ്കില്‍ ചുവപ്പ്!!പച്ചക്കു ഒരു പ്രത്യേകതയും ഇസ്ലാമിക ഗ്രന്ഥങ്ങളിലോ പ്രമാണങ്ങളിലോ കാണാന്‍ പറ്റില്ല.ആകെ പറഞൊരു നിറം വെള്ള മാത്രം.


നമ്മുടെ നാട്ടില്‍ പച്ചക്കിത്ര “പോരിശ“ കൊടുക്കാന്‍ മാപ്പിള കൌമിനെ പ്രേരിപ്പിച്ച ഘടകം രാഷ്ട്രീയകാരണങ്ങള്‍മാത്രമല്ല.യാഥാസ്ഥികരായ വലിയൊരു വിഭാഗം ഇന്നും വിശ്വസിക്കുന്നത് പച്ച എന്നാല്‍ പടച്ച റബ്ബ് നേരിട്ട് മാപ്പിളമാര്‍ക്ക് ഔദ്യോഗികമായി ഇറക്കി കൊടുത്ത കളറെന്നാണ്.ശവകുടീരത്തിന്റെ മുകളിലും,പണ്ടിതവേശധാരികളുടെ തോളത്തും കണ്ട പരിചയമുള്ള “പച്ച” യാഥാസ്ഥിക വിഭാഗത്തിനെ വലയിലൊതുക്കാന്‍ രാഷ്ട്രീയനേട്ടത്തിനുണ്ടാക്കിയ അജണ്ടയുടെ ഭാഗമാകാം ഇന്നു കാണുന്ന ലീഗിന്റെ പച്ച.
മുസ്ലിം ലീഗെന്നാല്‍ ഇസ്ലാമല്ല, ഇസ്ലാം എന്നാല്‍ മുസ്ലിം ലീഗുമെന്ന അര്‍ഥമില്ല.


നിറങ്ങള്‍ കാണുമ്പോള്‍ തന്നെ സിരകളിലോടുന്ന ചുവന്ന ചോര തിളപ്പിച്ച് പരിസരം മറന്ന് അക്രോശിക്കാന്‍ തരത്തില്‍  “നൂറു ചതമാനം  ചാച്ചരത“ നേടിയവര്‍ എന്ന് വീമ്പു പറയുന്ന കേരളം വളര്‍ന്നു വലുതായി അല്ലെ ? അല്ല, ആരൊക്കെയോ വലുതാക്കിച്ചു.


വിവേകാന്ദ സ്വാമിജീ...അങ്ങേക്ക് പ്രണാമം അങ്ങെത്ര നന്നായി ഉപമിച്ചു” കേരളം ഭ്രാന്താലയമെന്ന്“. ഇന്ന് ഈ “ചാച്ചര കേരളം“ വെറും ഭ്രാന്താലയമല്ല പച്ചപിരാന്തും,കാവിപ്പിരാന്തും,ചുവന്ന പിരാന്തുമുള്ള ഒരൊന്നൊന്നര “നട്ട പിരാന്താലയം”


ദേശീയ പതാകയിലെ കുങ്കുമം ധീരതയുടെയും വെള്ള സത്യത്തിന്റെയും ശാന്തിയുടെയും പച്ച വിശ്വാസത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണെന്നും വ്യാഖ്യാനം ഒരോ ഭാരതീയന്റേയും ഹൃദയത്തില്‍ പതിക്കട്ടെ. 
                                                   


ഇന്ത്യന്‍ പതാകയുടെ ചരിത്രം

ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടുകൊണ്ടു്‌ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശക്തമായ അടിത്തറ പാകിയപ്പോൾ, ജനങ്ങളുടെ സ്വാതന്ത്ര്യാഭിവാഞ്ഛയ്ക്കു്‌ ഊർജ്ജം പകരാൻ ഒരു ദേശീയ പതാക തികച്ചും ആവശ്യമായി വന്നു. 1904-ൽ, സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിത എന്ന ഐറിഷ് വനിതയാണു ഭാരതത്തിനു ആദ്യമായി ഒരു ദേശീയ പതാക സമ്മാനിച്ചതു്‌.ഈ പതാക പിന്നീടു്‌ സിസ്റ്റർ നിവേദിതയുടെ പതാക എന്നറിയപ്പെട്ടുപോന്നു. വെള്ളത്താമരയോടൊപ്പംവജ്രചിഹ്നവും(thunderbolt) ആലേഖനം ചെയ്തിട്ടുള്ള ചുവന്ന സമചതുരപ്പതാകയുടെ ഉള്ളിൽ മഞ്ഞനിറമായിരുന്നു. മാതൃഭൂമിയ്ക്കു വന്ദനം എന്നർത്ഥം വരുന്ന 'ബന്ദേ മാതരം' എന്ന ബംഗാളി പദം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്ന പതാകയിലെ അരുണവർണ്ണം സ്വാതന്ത്ര്യസമരത്തെയും പീതവർണ്ണം വിജയത്തെയും വെള്ളത്താമര പരിശുദ്ധിയെയുമായിരുന്നു പ്രതിനിധീകരിച്ചിരുന്നതു്‌.[1]
ബംഗാൾ വിഭജനത്തിനെതിരേ 07-08-1906 നു്‌ കൽക്കത്തയിലെ പാഴ്സി ബഗാൻ ചത്വരത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിൽസചിന്ദ്രപ്രസാദ് ബോസാണ് ആദ്യമായി ഒരു ത്രിവർണ്ണ പതാക നിവർത്തിയതു്‌. ആ പതാകയാണു്‌ കൽക്കട്ട പതാക എന്നറിയപ്പെടുന്നതു്‌. മുകളിൽ നിന്നു താഴേയ്ക്കു യഥാക്രമം ഓറഞ്ചു്‌, മഞ്ഞ, പച്ച നിറങ്ങളിൽ തുല്യവീതിയുള്ള മൂന്നു തിരശ്ചീനഖണ്ഡങ്ങൾ ചേർന്ന ഒന്നായിരുന്നു അതു്‌. ഏറ്റവും താഴെയുള്ള ഖണ്ഡത്തിൽ സൂര്യന്റെ ചിത്രത്തോടൊപ്പം ചന്ദ്രക്കലയും, നടുവിൽ ദേവനാഗരി ലിപിയിൽ 'വന്ദേ മാതരം' എന്നും ഏറ്റവും മുകൾ ഭാഗത്തെ ഖണ്ഡത്തിൽ പാതിവിടർന്ന എട്ടു താമരപ്പൂക്കളും ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.[4]
1907 ഓഗസ്റ്റ് 22-ന് ബികാജി കാമ മറ്റൊരു ത്രിവർണ്ണ പതാക ജർമ്മനിയിലെ സ്റ്ററ്റ്ഗർട്ടിൽ ചുരുൾവിടർത്തി. മേൽഭാഗം ഇസ്ലാമിനെപ്രതിനിധാനം ചെയ്യുന്ന പച്ചയും നടുവിൽ ഹൈന്ദവതയെയും ബുദ്ധമതത്തെയും പ്രതിനിധാനം ചെയ്യുന്ന കാവിയും ഏറ്റവും താഴെ ചുവപ്പും നിറങ്ങളുള്ള പതാകയായിരുന്നു അതു്‌. ബ്രിട്ടീഷ് ഇന്ത്യയുടെ എട്ടു പ്രവിശ്യകളെ പ്രതിനിധാനം ചെയ്തുകൊണ്ടു്‌, പച്ചപ്പട്ടയിൽ എട്ടു താമരകൾ ഒരു വരിയിൽ ആലേഖനം ചെയ്ത ആ പതാകയുടെ മദ്ധ്യഭാഗത്ത്‌ 'വന്ദേ മാതരം' എന്നു്‌ ദേവനാഗരി ലിപിയിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. താഴത്തെ ഖണ്ഡത്തിൽ കൊടിമരത്തിനോടടുത്തുള്ള ഭാഗത്തായി ചന്ദ്രക്കലയും അഗ്രഭാഗത്തായി സൂര്യന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.ഭികാജി കാമസവർക്കർശ്യാംജികൃഷ്ണ എന്നിവർ സംയുക്തമായി രൂപകല്പന ചെയ്തതാണീ പതാക[4]. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം, ഇത്‌ ബർലിൻ സമിതിയിലെ ഇന്ത്യൻ വിപ്ലവകാരികൾ തങ്ങളുടെ പതാകയായി ഉപയോഗിച്ചിരുന്നതിനാൽബർലിൻ കമ്മിറ്റി പതാക എന്നായിരുന്നു ഇത്‌ അറിയപ്പെട്ടിരുന്നതു്‌. ഇതുതന്നെയായിരുന്നു ഒന്നാംലോകമഹായുദ്ധക്കാലത്തുമെസപ്പൊട്ടാമിയയിലും സജീവമായി ഉപയോഗിച്ചുപോന്നതു്‌. ചുരുങ്ങിയ കാലത്തേയ്ക്കാണെങ്കിലും ഐക്യനാടുകളിൽ ഖദർ ‍പാർട്ടി പതാകയുംഇന്ത്യയുടെ പ്രതീകമായി ഉപയോഗിച്ചിരുന്നു.
ബാലഗംഗാധരതിലകും ആനിബസന്റും ചേർന്നു്‌ 1917-ൽ രൂപം നല്കിയ സ്വയംഭരണപ്രസ്ഥാനത്തിനു വേണ്ടി സ്വീകരിച്ചതു്‌ ചുവപ്പും പച്ചയും ഇടകലർന്നു അഞ്ച് തുല്യഖണ്ഡങ്ങളുള്ള ഒരു പതാകയായിരുന്നു. അതിന്റെ ഇടതുവശത്തു ഏറ്റവും മേലെയായി യൂണിയൻ ജാക്കും സ്ഥാനം പിടിച്ചു. ആ പ്രസ്ഥാനം കൈവരിക്കാൻ ശ്രമിച്ച നിയന്ത്രണാധികാരപദവിയെ അതു സൂചിപ്പിക്കുന്നു. ഏഴു വെള്ള നക്ഷത്രങ്ങൾ, ഹിന്ദുക്കൾ പരിപാവനമായി കരുതുന്ന സപ്തർഷി താരസമൂഹത്തിന്റെ(the constellation Ursa Major) മാതൃകയിൽ ക്രമീകരിച്ചിരുന്ന പതാകയുടെ മുകൾഭാഗത്തു്‌ വെള്ളനിറത്തിൽ ഒരു ചന്ദ്രക്കലയും നക്ഷത്രവും ഉണ്ടായിരുന്നു. യൂണിയൻ ജാക്കിന്റെ സാന്നിദ്ധ്യവും അതിനോടുള്ള വിരക്തിയും കൊണ്ടാവാം ഈ പതാക ഇന്ത്യൻ ജനതയ്ക്കിടയിൽ അത്ര അംഗീകാരം കിട്ടാതെ പോയതു്‌.[4]
1916-ന്റെ ആരംഭഘട്ടത്തിൽ ആന്ധ്രാപ്രദേശിലെ മച്ചലിപട്ടണത്തിൽ നിന്നുള്ള പിംഗലി വെങ്കയ്യ എന്ന വ്യക്തി സർവ്വസമ്മതമായ ഒരു പതാക നിർമ്മിക്കാനുള്ള ശ്രമം തുടങ്ങി. അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഉമർ സോബാനിഎസ്.പി. ബൊമൻജി എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയും അവർ ഇന്ത്യൻ ദേശീയപതാകാ ദൌത്യം ഒന്നിച്ചു ഏറ്റെടുക്കുകയും ചെയ്തു. വെങ്കയ്യ, മഹാത്മാഗാന്ധിയുടെ അംഗീകാരത്തിനായി പതാക സമർപ്പിക്കുകയും, "ഇന്ത്യയുടെ മൂർത്തിമദ്ഭാവത്തിന്റെയും അവളുടെ ദു:സ്ഥിതിയിൽ നിന്നുള്ള മോചനത്തിന്റെയും പ്രതിനിധാനം എന്ന നിലയിൽ"ചർക്ക കൂടി പതാകയിൽ ഉൾപ്പെടുത്തണമെന്നു ഗാന്ധിജി നിർദ്ദേശിക്കുകയും ചെയ്തു. ഇന്ത്യയുടെ സാമ്പത്തികനവോത്ഥാനത്തിന്റെ പാവനമായ പ്രതീകമായി ചർക്ക എന്ന ലളിതമായ നൂൽനൂൽക്കൽ യന്ത്രം മാറിക്കഴിഞ്ഞിരുന്നു. അങ്ങനെ, ചുവപ്പും പച്ചയും പശ്ചാത്തലമാക്കി ചർക്ക കൂടി ഉൾപ്പെടുത്തി മറ്റൊരു പതാകയും പിംഗലി വെങ്കയ്യ മുന്നോട്ടു വെച്ചു. എന്നിരുന്നാലും ആ പതാക ഭാരതത്തിന്റെ എല്ലാ മതങ്ങളേയും പ്രതിനിധാനം ചെയ്യുന്നതല്ലെന്നുള്ള അഭിപ്രായമായിരുന്നു ഗാന്ധിജിക്ക്‌.[3]
മഹാത്മാഗാന്ധിയുടെ ആശങ്ക മാനിച്ചുകൊണ്ടു്‌ മറ്റൊരു പതാകയും രൂപകല്പന ചെയ്യുകയുണ്ടായി. ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ചു്‌ മുകളിൽ വെള്ള, ഇസ്ലാമിനെ പ്രതിനിധീകരിച്ചു്‌ നടുവിൽ പച്ച, ഹൈന്ദവതയെ പ്രതിനിധീകരിക്കാൻ താഴെ ചുവപ്പു്‌ എന്നിങ്ങനെയായിരുന്നു പതാകയിലെ നിറവിന്യാസം. ചർക്ക മൂന്നു ഖണ്ഡങ്ങളിലും വരത്തക്ക വിധം ഉൾപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള മറ്റൊരു പ്രധാന സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി ഐറിഷ് പതാകയോടു സാദൃശ്യമുള്ള രീതിയിലാണു സമാന്തരഖണ്ഡങ്ങൾ പതാകയിലുള്ളതു്‌.അഹമ്മദാബാദിൽ‍നടന്ന കോൺഗ്രസ് പാർട്ടി സമ്മേളനത്തിലായിരുന്നു ആദ്യമായി ഈ പതാക നിവർത്തിയതു്‌. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക പതാകയായി സ്വീകരിച്ചില്ലെങ്കിലും സ്വാതന്ത്ര്യസമരത്തിൽ ഇതു വ്യാപകമായി ഉപയോഗിക്കപ്പെടുകയുണ്ടായി.
എങ്കിലും പതാകയുടെ സാമുദായിക വ്യാഖ്യാനത്തിൽ പലരും തൃപ്തരല്ലായിരുന്നു. 1924-ൽ കൽക്കട്ടയിൽ നടന്ന അഖിലേന്ത്യാ സംസ്കൃത കോൺഗ്രസ്സിൽ ഹൈന്ദവ പ്രതീകങ്ങളായി കാവിനിറവും വിഷ്ണുവിന്റെ ആയുധമായ ‘ഗദയും’ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നു. പിന്നീടു്‌ അതേ വർഷം തന്നെ, "ആത്മത്യാഗത്തിന്റെ ഓജസ് ഉൾക്കൊള്ളുന്നതും ഹിന്ദു സന്യാസിമാരുടെയും യോഗികളുടെയും എന്ന പോലെ മുസ്ലീംഫക്കീറുകളേയും ഒരുപോലെ പ്രതിനിധീകരിക്കാനുതകുന്നതുമായ മൺചുവപ്പു നിറം"(geru (an earthy-red colour)) ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ടായി. സിഖുകാരാകട്ടെ, ഒന്നുകിൽ തങ്ങളുടെ പ്രതീകമായി മഞ്ഞനിറം കൂടി പതാകയിൽ ഉൾപ്പെടുത്തുകയോ മതപരമായ പ്രതീകാത്മകത മൊത്തമായും ഉപേക്ഷിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു.
ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണു്‌, പ്രശ്നപരിഹാരത്തിനായി 1931 ഏപ്രിൽ 2-ന് കോൺഗ്രസ് പ്രവർത്തകസമിതി, ഒരു ഏഴംഗ പതാകാ സമിതിയെ നിയോഗിച്ചു. "സാമുദായികാടിസ്ഥാനത്തിൽ നിർവ്വചിക്കപെട്ടിട്ടുള്ള പതാകയിലെ മൂന്നു നിറങ്ങളോടും വിയോജിപ്പു" രേഖപ്പെടുത്തിക്കൊണ്ടു അവതരിപ്പിച്ച പ്രമേയം സമിതി അംഗീകരിച്ചു. ഈ സംവാദങ്ങളുടെ ഫലമായി കുങ്കുമനിറത്തിന്റെ പശ്ചാത്തലത്തിൽ, മുകളിൽ കൊടിമരത്തോടടുത്തുള്ള ഭാഗത്തായി ചർക്ക ആലേഖനം ചെയ്ത, ഒരു പതാകയായിരുന്നു പതാക സമിതി നിർദ്ദേശിച്ചതു്‌. ഒരു സാമുദായികാശയം മാത്രം ഉയർത്തിക്കാട്ടുന്നു എന്ന ധാരണ ഉളവാക്കുന്ന ഈ പതാക കോൺഗ്രസ്സിനു സ്വീകാര്യമായിരുന്നില്ല.[1]
പിന്നീട് 1931-ൽ കറാച്ചിയിൽ കൂടിയ കോൺഗ്രസ് സമിതി പതാകയുടെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം കൈക്കൊണ്ടു. പിംഗലി വെങ്കയ്യരൂപകല്പന ചെയ്ത ത്രിവർണ്ണ പതാകയായിരുന്നു അന്നു സ്വീകരിച്ചതു്‌. മൂന്നു സമാന്തര ഖണ്ഡങ്ങളിലായി മുകളിൽനിന്നു യഥാക്രമം കുങ്കുമ,ശുഭ്ര,ഹരിത വർണ്ണങ്ങളും നടുവിൽ ചർക്കയും അടങ്ങിയ ഈ പതാക സമിതി അംഗീകരിച്ചു. കുങ്കുമം ധീരതയുടെയും വെള്ള സത്യത്തിന്റെയും ശാന്തിയുടെയും പച്ച വിശ്വാസത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണെന്നും വ്യാഖ്യാനമുണ്ടായി. ചർക്ക ഭാരതത്തിന്റെസാമ്പത്തിക നവോത്ഥാനത്തിന്റെയും ജനങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും പ്രതീകമായി.
അതേ സമയം ഇന്ത്യൻ നാഷനൽ ആർമി ഈ പതാകയിൽ ചില്ലറ മാറ്റങ്ങൾ വരുത്തി ഉപയോഗിച്ചു പോന്നു. ചർക്കയ്ക്കു പകരം ചാടിവീഴുന്ന കടുവയും 'ആസാദ് ഹിന്ദ്' എന്നുമായിരുന്നു ഐ.എൻ.എ. പതാകയിൽ ആലേഖനം ചെയ്തിരുന്നതു്‌. ഗാന്ധിജിയുടെ അക്രമരാഹിത്യത്തിനു വിപരീതമായുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ സായുധസമരരീതി ഇതിൽ വെളിവാകുന്നുണ്ട്. ഔദ്യോഗികരൂപത്തിലല്ലെങ്കിലും ഈ പതാക ഇന്ത്യൻ മണ്ണിൽ ഉയർന്നിട്ടുമുണ്ടു്‌. മണിപ്പൂരിൽ സുഭാസ് ചന്ദ്രബോസ് തന്നെയായിരുന്നു ഇതു ഉയർത്തിയതും.
1947 ആഗസ്റ്റിൽ ഇന്ത്യക്കു സ്വതന്ത്ര്യം കിട്ടുന്നതിനു കുറച്ചു നാൾ മുന്പു തന്നെ സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയെപ്പറ്റി ചർച്ച ചെയ്യാൻ ഒരു നിയമനിർമ്മണസഭ രൂപവത്കരിക്കുകയുണ്ടായി. അവർ രാജേന്ദ്രപ്രസാദ് അധ്യക്ഷനും അബ്ദുൾ കലാം ആസാദ്കെ.എം.പണിക്കർ,സരോജിനി നായിഡുസി. രാജഗോപാലാചാരികെ.എം. മുന്ഷിബി.ആർ. അംബേദ്കർ എന്നിവർ അംഗങ്ങളായും ഒരു പ്രത്യേക സമിതി രൂപവത്കരിച്ചു. 1947 ജൂൺ 23-ന് രൂപവത്കരിച്ച ആ പതാകാ സമിതി പ്രശ്നം ചർച്ച ചെയ്യുകയും മൂന്നാഴ്ചയ്ക്കു ശേഷം, 1947 ജൂലൈ 14-നു ഒരു തീരുമാനത്തിലെത്തുകയും ചെയ്തു. എല്ലാ കക്ഷികൾക്കും സമുദായങ്ങൾക്കും സ്വീകാര്യമായ രീതിയിൽ ചില സമുചിതമായ മാറ്റങ്ങൾ വരുത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതാക ഇന്ത്യയുടെ ദേശീയപതാകയായി സ്വീകരിക്കാമെന്നു അവർ തീരുമാനിച്ചു. യാതൊരു തരത്തിലുള്ള സാമുദായികബിംബങ്ങളും പതാകയിൽ അന്തർലീനമായിരിക്കില്ല എന്നും തീരുമാനിക്കുകയുണ്ടായി. സാരനാഥിലെഅശോകസ്തംഭത്തിലെ ധർമ്മചക്രം ചർക്കയുടെ സ്ഥാനത്തു ഉപയോഗിച്ചു കൊണ്ട് ദേശീയപതാകയ്ക്കു അന്തിമരൂപം കൈവന്നു. 1947ഓഗസ്റ്റ് 15-ന് ഈ പതാക സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയായി ആദ്യമായി ഉയർന്നു.[5](കടപ്പാട് വിക്കി)