സ്തോത്രം!! സ്തോത്രം!!
ഈ ആഴ്ച വീണ്ടും അബ്ദു റബ്ബ്തന്നെ !! ചുവപ്പ് നിറം കാണുമ്പോള്‍ ജെല്ലിക്കെട്ട് കാളകളെ പോലെ പിന്‍ കാലുകള്‍ പിറകോട്ട് ആഞ്ഞു ചവിട്ടി മുമ്പോട്ട് മൂക്കു കയറിടാതെ കലി തുള്ളി കുതിച്ച് പായുന്നവര്‍ക്ക് ഈ പോസ്റ്റ് ഞാന്‍ കലി തുള്ളാതെ സമര്‍പ്പിക്കുന്നു അതും പച്ചക്കളറില്‍.
കുറച്ചു ദിവസമായി സോഷ്യല്‍ സൈറ്റില്‍ പച്ച ബ്ലൌസും,പച്ച നിക്കറുംവാളിലും ,ഗ്രൂപ്പിലും, പേജിലും മാങ്ങകള്‍ പോലെ തൂങ്ങി കളിക്കുന്ന പച്ച ഫോട്ടോകള്‍ ടാഗിയും,ആഡിയും എല്ലാരും നല്ലോണം ആഘോഷിച്ചു. സോഷ്യല്‍ സൈറ്റിലാരെങ്കിലും പച്ച നിക്കറും ,പച്ച ബ്ലൌസും പച്ചക്കു പാട്ടത്തിനെടുത്തോ ? അതോ എല്ലാര്‍ക്കും പച്ചപിരാന്തായോ?
നാളുകള്‍ക്കു മുമ്പ് ഒരു തിരുമേനി ഒരു കിടുകിടിലന്‍ “തെരുവ്” പ്രസംഗം തിരു വായയില്‍ നിന്നും തിരു മൊഴിയായി ഒന്നും തിരിയാതെ കാച്ചിയത് യൂടൂബിലൂടെ ലോകര്‍ കണ്ടതാണ് കേട്ടതാണ്. കാണാത്തവര്‍ ഇവിടെ ക്ക്ലിക്കുക.
അച്ചന്മാരുടെ ജന്മനാ കിട്ടിയ ശൈലിയില്‍ സ്തോത്രത്തോടെ തുടങ്ങി അച്ചന്‍ നമ്മുടെ ദേശീയ പതാകയ്ക്ക് പുതിയ അര്‍ഥവും വ്യാഖ്യാനവും നല്‍കിയപ്പോള്‍ സദസ്സ് “അച്ചന്റെ ഒരു ഒടുക്കത്തെ കോമഡി” എന്ന സറ്റൈലില്‍ ചിരിച്ച് ചിരിച്ച് മരിചിട്ടുണ്ടാകും . ആച്ചാ.. അച്ചാ, സ്തോത്രം നിങ്ങളുടെ ആ വലിയ മണ്ടക്കും അതിനകത്തുള്ള ഫു!!ദ്ധിക്കും!!
പച്ചനിറത്തിലുള്ള ഫിഗോയുടെ പുതുപുത്തന്‍ കാറില്‍ കയറാന്‍ സ്വന്തം സുഹൃത്തുക്കള്‍ മടിച്ചത് ബേജാറോടെ ഒരു സുഹൃത്ത് ബ്ലോഗില്‍ കമന്റ് മുഖേന എന്നെ അറിയിച്ചപ്പോള്‍ സത്യത്തില്‍ ചിന്തിച്ചു ചിന്തിച്ച് എനിക്ക് പച്ച പിരാന്തായി അതില്‍ നിന്നും പച്ചക്കെഴുതുന്ന പച്ചക്കളര്‍ പോസ്റ്റ്.
ഈ പച്ചക്കളര്‍ മാപ്പിളമാര്‍ക്കും മുസ്ലിം ലീഗിനും എല്ലാരും തീറെഴുതി കൊടുത്തോ? പാവം അബ്ദു റബ്ബ് ഏതോ പഹയന്മാര്‍ വിളക്കിന്റെ തിരി പോലെ കത്തിക്കാന്‍ നോക്കിയതില്‍ നിന്നും മായാവിയെ പോലെ രക്ഷപ്പെട്ടതിന്റെ ക്ഷീണം മാറി വരുന്നതേയുള്ളൂ അതിനിടയിലിതാ വീണ്ടുമിതാ പച്ചപിരാന്ത്.
ഇസ്ലാമും പച്ചയും
വെള്ള വസ്ത്രം ധരിക്കുന്നതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു.ലോകം കീഴടക്കിയവര്‍ പോലും മരണപ്പെട്ടാല്‍ പൊതിയാന്‍ ഉപയോഗിക്കുന്നത് ഉപയോഗിക്കേണ്ടത് മൂന്ന് വെള്ള ത്തുണികള്‍ മാത്രമാണ്.
ഇസ്ലാമിക രാജ്യമായ സൌദിയയുടേയും മറ്റും പതാക നിറം പച്ച.സൌദിഅറേബ്യ ഇസ്ലാമിന്റെ ഖിലാഫത്ത് ഏറ്റെടുത്ത തുര്‍ക്കിയുടെ പതാക നിറം ചുവന്ന നിറത്തില്‍ ചന്ദ്രക്കലയും നക്ഷത്രവും ആലേപനം ചെയ്തത്.ഇന്നും അതേ പതാക തന്നെ.
മുസ്ലിംകളിലെ വേറൊരു വിഭാഗമായ ശിയാ വിഭാഗത്തിന്റെ സകല പരിപാടിക്കും ഉപയോഗിക്കുന്ന നിറം കറുപ്പ് അല്ലെങ്കില്‍ ചുവപ്പ്!!പച്ചക്കു ഒരു പ്രത്യേകതയും ഇസ്ലാമിക ഗ്രന്ഥങ്ങളിലോ പ്രമാണങ്ങളിലോ കാണാന്‍ പറ്റില്ല.ആകെ പറഞൊരു നിറം വെള്ള മാത്രം.
നമ്മുടെ നാട്ടില്‍ പച്ചക്കിത്ര “പോരിശ“ കൊടുക്കാന്‍ മാപ്പിള കൌമിനെ പ്രേരിപ്പിച്ച ഘടകം രാഷ്ട്രീയകാരണങ്ങള്‍മാത്രമല്ല.യാഥാസ്ഥികരായ വലിയൊരു വിഭാഗം ഇന്നും വിശ്വസിക്കുന്നത് പച്ച എന്നാല്‍ പടച്ച റബ്ബ് നേരിട്ട് മാപ്പിളമാര്‍ക്ക് ഔദ്യോഗികമായി ഇറക്കി കൊടുത്ത കളറെന്നാണ്.ശവകുടീരത്തിന്റെ മുകളിലും,പണ്ടിതവേശധാരികളുടെ തോളത്തും കണ്ട പരിചയമുള്ള “പച്ച” യാഥാസ്ഥിക വിഭാഗത്തിനെ വലയിലൊതുക്കാന്‍ രാഷ്ട്രീയനേട്ടത്തിനുണ്ടാക്കിയ അജണ്ടയുടെ ഭാഗമാകാം ഇന്നു കാണുന്ന ലീഗിന്റെ പച്ച.
മുസ്ലിം ലീഗെന്നാല്‍ ഇസ്ലാമല്ല, ഇസ്ലാം എന്നാല്‍ മുസ്ലിം ലീഗുമെന്ന അര്‍ഥമില്ല.
നിറങ്ങള്‍ കാണുമ്പോള്‍ തന്നെ സിരകളിലോടുന്ന ചുവന്ന ചോര തിളപ്പിച്ച് പരിസരം മറന്ന് അക്രോശിക്കാന്‍ തരത്തില്‍ “നൂറു ചതമാനം ചാച്ചരത“ നേടിയവര്‍ എന്ന് വീമ്പു പറയുന്ന കേരളം വളര്‍ന്നു വലുതായി അല്ലെ ? അല്ല, ആരൊക്കെയോ വലുതാക്കിച്ചു.
വിവേകാന്ദ സ്വാമിജീ...അങ്ങേക്ക് പ്രണാമം അങ്ങെത്ര നന്നായി ഉപമിച്ചു” കേരളം ഭ്രാന്താലയമെന്ന്“. ഇന്ന് ഈ “ചാച്ചര കേരളം“ വെറും ഭ്രാന്താലയമല്ല പച്ചപിരാന്തും,കാവിപ്പിരാന്തും,ചുവന്ന പിരാന്തുമുള്ള ഒരൊന്നൊന്നര “നട്ട പിരാന്താലയം”
ദേശീയ പതാകയിലെ കുങ്കുമം ധീരതയുടെയും വെള്ള സത്യത്തിന്റെയും ശാന്തിയുടെയും പച്ച വിശ്വാസത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണെന്നും വ്യാഖ്യാനം ഒരോ ഭാരതീയന്റേയും ഹൃദയത്തില്‍ പതിക്കട്ടെ.
ഇന്ത്യന്‍ പതാകയുടെ ചരിത്രം

![]() |
എന്റെ വക ഒരു പച്ചക്കൊടി !!എല്ലവര്‍ക്കും എന്റെ സ്വന്തം പേരില്‍ സമര്‍പ്പിക്കുന്നു!!. |

ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടുകൊണ്ടു് ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശക്തമായ അടിത്തറ പാകിയപ്പോൾ, ജനങ്ങളുടെ സ്വാതന്ത്ര്യാഭിവാഞ്ഛയ്ക്കു് ഊർജ്ജം പകരാൻ ഒരു ദേശീയ പതാക തികച്ചും ആവശ്യമായി വന്നു. 1904-ൽ, സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിത എന്ന ഐറിഷ് വനിതയാണു ഭാരതത്തിനു ആദ്യമായി ഒരു ദേശീയ പതാക സമ്മാനിച്ചതു്.ഈ പതാക പിന്നീടു് സിസ്റ്റർ നിവേദിതയുടെ പതാക എന്നറിയപ്പെട്ടുപോന്നു. വെള്ളത്താമരയോടൊപ്പംവജ്രചിഹ്നവും(thunderbolt) ആലേഖനം ചെയ്തിട്ടുള്ള ചുവന്ന സമചതുരപ്പതാകയുടെ ഉള്ളിൽ മഞ്ഞനിറമായിരുന്നു. മാതൃഭൂമിയ്ക്കു വന്ദനം എന്നർത്ഥം വരുന്ന 'ബന്ദേ മാതരം' എന്ന ബംഗാളി പദം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്ന പതാകയിലെ അരുണവർണ്ണം സ്വാതന്ത്ര്യസമരത്തെയും പീതവർണ്ണം വിജയത്തെയും വെള്ളത്താമര പരിശുദ്ധിയെയുമായിരുന്നു പ്രതിനിധീകരിച്ചിരുന്നതു്.[1]
ബംഗാൾ വിഭജനത്തിനെതിരേ 07-08-1906 നു് കൽക്കത്തയിലെ പാഴ്സി ബഗാൻ ചത്വരത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിൽസചിന്ദ്രപ്രസാദ് ബോസാണ് ആദ്യമായി ഒരു ത്രിവർണ്ണ പതാക നിവർത്തിയതു്. ആ പതാകയാണു് കൽക്കട്ട പതാക എന്നറിയപ്പെടുന്നതു്. മുകളിൽ നിന്നു താഴേയ്ക്കു യഥാക്രമം ഓറഞ്ചു്, മഞ്ഞ, പച്ച നിറങ്ങളിൽ തുല്യവീതിയുള്ള മൂന്നു തിരശ്ചീനഖണ്ഡങ്ങൾ ചേർന്ന ഒന്നായിരുന്നു അതു്. ഏറ്റവും താഴെയുള്ള ഖണ്ഡത്തിൽ സൂര്യന്റെ ചിത്രത്തോടൊപ്പം ചന്ദ്രക്കലയും, നടുവിൽ ദേവനാഗരി ലിപിയിൽ 'വന്ദേ മാതരം' എന്നും ഏറ്റവും മുകൾ ഭാഗത്തെ ഖണ്ഡത്തിൽ പാതിവിടർന്ന എട്ടു താമരപ്പൂക്കളും ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.[4]
1907 ഓഗസ്റ്റ് 22-ന് ബികാജി കാമ മറ്റൊരു ത്രിവർണ്ണ പതാക ജർമ്മനിയിലെ സ്റ്ററ്റ്ഗർട്ടിൽ ചുരുൾവിടർത്തി. മേൽഭാഗം ഇസ്ലാമിനെപ്രതിനിധാനം ചെയ്യുന്ന പച്ചയും നടുവിൽ ഹൈന്ദവതയെയും ബുദ്ധമതത്തെയും പ്രതിനിധാനം ചെയ്യുന്ന കാവിയും ഏറ്റവും താഴെ ചുവപ്പും നിറങ്ങളുള്ള പതാകയായിരുന്നു അതു്. ബ്രിട്ടീഷ് ഇന്ത്യയുടെ എട്ടു പ്രവിശ്യകളെ പ്രതിനിധാനം ചെയ്തുകൊണ്ടു്, പച്ചപ്പട്ടയിൽ എട്ടു താമരകൾ ഒരു വരിയിൽ ആലേഖനം ചെയ്ത ആ പതാകയുടെ മദ്ധ്യഭാഗത്ത് 'വന്ദേ മാതരം' എന്നു് ദേവനാഗരി ലിപിയിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. താഴത്തെ ഖണ്ഡത്തിൽ കൊടിമരത്തിനോടടുത്തുള്ള ഭാഗത്തായി ചന്ദ്രക്കലയും അഗ്രഭാഗത്തായി സൂര്യന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.ഭികാജി കാമ, സവർക്കർ, ശ്യാംജികൃഷ്ണ എന്നിവർ സംയുക്തമായി രൂപകല്പന ചെയ്തതാണീ പതാക[4]. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം, ഇത് ബർലിൻ സമിതിയിലെ ഇന്ത്യൻ വിപ്ലവകാരികൾ തങ്ങളുടെ പതാകയായി ഉപയോഗിച്ചിരുന്നതിനാൽബർലിൻ കമ്മിറ്റി പതാക എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നതു്. ഇതുതന്നെയായിരുന്നു ഒന്നാംലോകമഹായുദ്ധക്കാലത്തുമെസപ്പൊട്ടാമിയയിലും സജീവമായി ഉപയോഗിച്ചുപോന്നതു്. ചുരുങ്ങിയ കാലത്തേയ്ക്കാണെങ്കിലും ഐക്യനാടുകളിൽ ഖദർ പാർട്ടി പതാകയുംഇന്ത്യയുടെ പ്രതീകമായി ഉപയോഗിച്ചിരുന്നു.
ബാലഗംഗാധരതിലകും ആനിബസന്റും ചേർന്നു് 1917-ൽ രൂപം നല്കിയ സ്വയംഭരണപ്രസ്ഥാനത്തിനു വേണ്ടി സ്വീകരിച്ചതു് ചുവപ്പും പച്ചയും ഇടകലർന്നു അഞ്ച് തുല്യഖണ്ഡങ്ങളുള്ള ഒരു പതാകയായിരുന്നു. അതിന്റെ ഇടതുവശത്തു ഏറ്റവും മേലെയായി യൂണിയൻ ജാക്കും സ്ഥാനം പിടിച്ചു. ആ പ്രസ്ഥാനം കൈവരിക്കാൻ ശ്രമിച്ച നിയന്ത്രണാധികാരപദവിയെ അതു സൂചിപ്പിക്കുന്നു. ഏഴു വെള്ള നക്ഷത്രങ്ങൾ, ഹിന്ദുക്കൾ പരിപാവനമായി കരുതുന്ന സപ്തർഷി താരസമൂഹത്തിന്റെ(the constellation Ursa Major) മാതൃകയിൽ ക്രമീകരിച്ചിരുന്ന പതാകയുടെ മുകൾഭാഗത്തു് വെള്ളനിറത്തിൽ ഒരു ചന്ദ്രക്കലയും നക്ഷത്രവും ഉണ്ടായിരുന്നു. യൂണിയൻ ജാക്കിന്റെ സാന്നിദ്ധ്യവും അതിനോടുള്ള വിരക്തിയും കൊണ്ടാവാം ഈ പതാക ഇന്ത്യൻ ജനതയ്ക്കിടയിൽ അത്ര അംഗീകാരം കിട്ടാതെ പോയതു്.[4]
1916-ന്റെ ആരംഭഘട്ടത്തിൽ ആന്ധ്രാപ്രദേശിലെ മച്ചലിപട്ടണത്തിൽ നിന്നുള്ള പിംഗലി വെങ്കയ്യ എന്ന വ്യക്തി സർവ്വസമ്മതമായ ഒരു പതാക നിർമ്മിക്കാനുള്ള ശ്രമം തുടങ്ങി. അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഉമർ സോബാനി, എസ്.പി. ബൊമൻജി എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയും അവർ ഇന്ത്യൻ ദേശീയപതാകാ ദൌത്യം ഒന്നിച്ചു ഏറ്റെടുക്കുകയും ചെയ്തു. വെങ്കയ്യ, മഹാത്മാഗാന്ധിയുടെ അംഗീകാരത്തിനായി പതാക സമർപ്പിക്കുകയും, "ഇന്ത്യയുടെ മൂർത്തിമദ്ഭാവത്തിന്റെയും അവളുടെ ദു:സ്ഥിതിയിൽ നിന്നുള്ള മോചനത്തിന്റെയും പ്രതിനിധാനം എന്ന നിലയിൽ"ചർക്ക കൂടി പതാകയിൽ ഉൾപ്പെടുത്തണമെന്നു ഗാന്ധിജി നിർദ്ദേശിക്കുകയും ചെയ്തു. ഇന്ത്യയുടെ സാമ്പത്തികനവോത്ഥാനത്തിന്റെ പാവനമായ പ്രതീകമായി ചർക്ക എന്ന ലളിതമായ നൂൽനൂൽക്കൽ യന്ത്രം മാറിക്കഴിഞ്ഞിരുന്നു. അങ്ങനെ, ചുവപ്പും പച്ചയും പശ്ചാത്തലമാക്കി ചർക്ക കൂടി ഉൾപ്പെടുത്തി മറ്റൊരു പതാകയും പിംഗലി വെങ്കയ്യ മുന്നോട്ടു വെച്ചു. എന്നിരുന്നാലും ആ പതാക ഭാരതത്തിന്റെ എല്ലാ മതങ്ങളേയും പ്രതിനിധാനം ചെയ്യുന്നതല്ലെന്നുള്ള അഭിപ്രായമായിരുന്നു ഗാന്ധിജിക്ക്.[3]
മഹാത്മാഗാന്ധിയുടെ ആശങ്ക മാനിച്ചുകൊണ്ടു് മറ്റൊരു പതാകയും രൂപകല്പന ചെയ്യുകയുണ്ടായി. ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ചു് മുകളിൽ വെള്ള, ഇസ്ലാമിനെ പ്രതിനിധീകരിച്ചു് നടുവിൽ പച്ച, ഹൈന്ദവതയെ പ്രതിനിധീകരിക്കാൻ താഴെ ചുവപ്പു് എന്നിങ്ങനെയായിരുന്നു പതാകയിലെ നിറവിന്യാസം. ചർക്ക മൂന്നു ഖണ്ഡങ്ങളിലും വരത്തക്ക വിധം ഉൾപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള മറ്റൊരു പ്രധാന സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി ഐറിഷ് പതാകയോടു സാദൃശ്യമുള്ള രീതിയിലാണു സമാന്തരഖണ്ഡങ്ങൾ പതാകയിലുള്ളതു്.അഹമ്മദാബാദിൽനടന്ന കോൺഗ്രസ് പാർട്ടി സമ്മേളനത്തിലായിരുന്നു ആദ്യമായി ഈ പതാക നിവർത്തിയതു്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക പതാകയായി സ്വീകരിച്ചില്ലെങ്കിലും സ്വാതന്ത്ര്യസമരത്തിൽ ഇതു വ്യാപകമായി ഉപയോഗിക്കപ്പെടുകയുണ്ടായി.
എങ്കിലും പതാകയുടെ സാമുദായിക വ്യാഖ്യാനത്തിൽ പലരും തൃപ്തരല്ലായിരുന്നു. 1924-ൽ കൽക്കട്ടയിൽ നടന്ന അഖിലേന്ത്യാ സംസ്കൃത കോൺഗ്രസ്സിൽ ഹൈന്ദവ പ്രതീകങ്ങളായി കാവിനിറവും വിഷ്ണുവിന്റെ ആയുധമായ ‘ഗദയും’ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നു. പിന്നീടു് അതേ വർഷം തന്നെ, "ആത്മത്യാഗത്തിന്റെ ഓജസ് ഉൾക്കൊള്ളുന്നതും ഹിന്ദു സന്യാസിമാരുടെയും യോഗികളുടെയും എന്ന പോലെ മുസ്ലീംഫക്കീറുകളേയും ഒരുപോലെ പ്രതിനിധീകരിക്കാനുതകുന്നതുമായ മൺചുവപ്പു നിറം"(geru (an earthy-red colour)) ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ടായി. സിഖുകാരാകട്ടെ, ഒന്നുകിൽ തങ്ങളുടെ പ്രതീകമായി മഞ്ഞനിറം കൂടി പതാകയിൽ ഉൾപ്പെടുത്തുകയോ മതപരമായ പ്രതീകാത്മകത മൊത്തമായും ഉപേക്ഷിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു.
ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണു്, പ്രശ്നപരിഹാരത്തിനായി 1931 ഏപ്രിൽ 2-ന് കോൺഗ്രസ് പ്രവർത്തകസമിതി, ഒരു ഏഴംഗ പതാകാ സമിതിയെ നിയോഗിച്ചു. "സാമുദായികാടിസ്ഥാനത്തിൽ നിർവ്വചിക്കപെട്ടിട്ടുള്ള പതാകയിലെ മൂന്നു നിറങ്ങളോടും വിയോജിപ്പു" രേഖപ്പെടുത്തിക്കൊണ്ടു അവതരിപ്പിച്ച പ്രമേയം സമിതി അംഗീകരിച്ചു. ഈ സംവാദങ്ങളുടെ ഫലമായി കുങ്കുമനിറത്തിന്റെ പശ്ചാത്തലത്തിൽ, മുകളിൽ കൊടിമരത്തോടടുത്തുള്ള ഭാഗത്തായി ചർക്ക ആലേഖനം ചെയ്ത, ഒരു പതാകയായിരുന്നു പതാക സമിതി നിർദ്ദേശിച്ചതു്. ഒരു സാമുദായികാശയം മാത്രം ഉയർത്തിക്കാട്ടുന്നു എന്ന ധാരണ ഉളവാക്കുന്ന ഈ പതാക കോൺഗ്രസ്സിനു സ്വീകാര്യമായിരുന്നില്ല.[1]
പിന്നീട് 1931-ൽ കറാച്ചിയിൽ കൂടിയ കോൺഗ്രസ് സമിതി പതാകയുടെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം കൈക്കൊണ്ടു. പിംഗലി വെങ്കയ്യരൂപകല്പന ചെയ്ത ത്രിവർണ്ണ പതാകയായിരുന്നു അന്നു സ്വീകരിച്ചതു്. മൂന്നു സമാന്തര ഖണ്ഡങ്ങളിലായി മുകളിൽനിന്നു യഥാക്രമം കുങ്കുമ,ശുഭ്ര,ഹരിത വർണ്ണങ്ങളും നടുവിൽ ചർക്കയും അടങ്ങിയ ഈ പതാക സമിതി അംഗീകരിച്ചു. കുങ്കുമം ധീരതയുടെയും വെള്ള സത്യത്തിന്റെയും ശാന്തിയുടെയും പച്ച വിശ്വാസത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണെന്നും വ്യാഖ്യാനമുണ്ടായി. ചർക്ക ഭാരതത്തിന്റെസാമ്പത്തിക നവോത്ഥാനത്തിന്റെയും ജനങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും പ്രതീകമായി.
അതേ സമയം ഇന്ത്യൻ നാഷനൽ ആർമി ഈ പതാകയിൽ ചില്ലറ മാറ്റങ്ങൾ വരുത്തി ഉപയോഗിച്ചു പോന്നു. ചർക്കയ്ക്കു പകരം ചാടിവീഴുന്ന കടുവയും 'ആസാദ് ഹിന്ദ്' എന്നുമായിരുന്നു ഐ.എൻ.എ. പതാകയിൽ ആലേഖനം ചെയ്തിരുന്നതു്. ഗാന്ധിജിയുടെ അക്രമരാഹിത്യത്തിനു വിപരീതമായുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ സായുധസമരരീതി ഇതിൽ വെളിവാകുന്നുണ്ട്. ഔദ്യോഗികരൂപത്തിലല്ലെങ്കിലും ഈ പതാക ഇന്ത്യൻ മണ്ണിൽ ഉയർന്നിട്ടുമുണ്ടു്. മണിപ്പൂരിൽ സുഭാസ് ചന്ദ്രബോസ് തന്നെയായിരുന്നു ഇതു ഉയർത്തിയതും.
1947 ആഗസ്റ്റിൽ ഇന്ത്യക്കു സ്വതന്ത്ര്യം കിട്ടുന്നതിനു കുറച്ചു നാൾ മുന്പു തന്നെ സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയെപ്പറ്റി ചർച്ച ചെയ്യാൻ ഒരു നിയമനിർമ്മണസഭ രൂപവത്കരിക്കുകയുണ്ടായി. അവർ രാജേന്ദ്രപ്രസാദ് അധ്യക്ഷനും അബ്ദുൾ കലാം ആസാദ്, കെ.എം.പണിക്കർ,സരോജിനി നായിഡു, സി. രാജഗോപാലാചാരി, കെ.എം. മുന്‍ഷി, ബി.ആർ. അംബേദ്കർ എന്നിവർ അംഗങ്ങളായും ഒരു പ്രത്യേക സമിതി രൂപവത്കരിച്ചു. 1947 ജൂൺ 23-ന് രൂപവത്കരിച്ച ആ പതാകാ സമിതി പ്രശ്നം ചർച്ച ചെയ്യുകയും മൂന്നാഴ്ചയ്ക്കു ശേഷം, 1947 ജൂലൈ 14-നു ഒരു തീരുമാനത്തിലെത്തുകയും ചെയ്തു. എല്ലാ കക്ഷികൾക്കും സമുദായങ്ങൾക്കും സ്വീകാര്യമായ രീതിയിൽ ചില സമുചിതമായ മാറ്റങ്ങൾ വരുത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതാക ഇന്ത്യയുടെ ദേശീയപതാകയായി സ്വീകരിക്കാമെന്നു അവർ തീരുമാനിച്ചു. യാതൊരു തരത്തിലുള്ള സാമുദായികബിംബങ്ങളും പതാകയിൽ അന്തർലീനമായിരിക്കില്ല എന്നും തീരുമാനിക്കുകയുണ്ടായി. സാരനാഥിലെഅശോകസ്തംഭത്തിലെ ധർമ്മചക്രം ചർക്കയുടെ സ്ഥാനത്തു ഉപയോഗിച്ചു കൊണ്ട് ദേശീയപതാകയ്ക്കു അന്തിമരൂപം കൈവന്നു. 1947ഓഗസ്റ്റ് 15-ന് ഈ പതാക സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയായി ആദ്യമായി ഉയർന്നു.[5](കടപ്പാട് വിക്കി)
ഹ ഹ ഹ കലക്കി പടന്നക്കാരാ
ReplyDeleteഹോ പച്ചമയം...പടന്നക്കാരാ ങ്ങള് ബ്ലോഗിനെപച്ചവല്‍ക്കരിക്കാന്‍ ഇറങ്ങിയിരിക്ക്യാ..? എന്തെങ്കിലും ഒന്ന് കാണാനിരിക്കുവാ ചിലര്‍ വിവാദമുണ്ടാക്കാന്‍
ReplyDeleteആഴ്ചവട്ടം ഒത്ത് പോകാൻ എന്തെങ്കിലുമൊക്കെ വേണ്ടെ.. !! ശെരിക്കും ആർക്കാ ഈ പച്ചഭ്രാന്ത്..!!
ReplyDeletegood one
ReplyDeleteGood information...
ReplyDeleteപച്ചക്കാരൻ കീ..... ശ്ശെ..... പടന്നക്കാരൻ കീ ജയ്
പയറ്റിയ പണിയൊന്നും നടക്കാഞ്ഞിട്ട് ഇത്തരം ദുഷ്ചിന്തകളാല്‍ സമൂഹത്തില്‍ കലാപം അഴിച്ചുവിട്ടു എങ്ങനെയും താല്‍ക്കാലിക ലാഭം കൊയ്യാന്‍ ഈ അടുത്തകാലത്തായി പല ശ്രമങ്ങളും നടന്നുവരുന്നുണ്ട്. മുസ്ലീം സമുദായം മറ്റുള്ളവരെ അപേക്ഷിച്ചു സ്വന്തം മത വിശ്വാസത്തിലും തത്വത്തിലും മുറുകെപ്പിടിക്കുന്നത് കൊണ്ട് പെട്ടന്ന് വികാരാധീനരായി പ്രതികരിക്കും എന്ന ചിന്തയാണ് ഇതിനു നിദാനം. എന്നാല്‍ ഇത്തരത്തില്‍ സമീപകാലത്ത് നടന്ന സംഭവങ്ങളെയോക്കെ തികഞ്ഞ സംയമനത്തോടെ നേരിട്ടത്കൊണ്ട് തല്പരകക്ഷികളുടെ വ്യാമോഹങ്ങള്‍ നടക്കാതെ പോയി. ഇതു ഭാവിയിലും ഒരുപാട് വിചിന്തനത്തിന് വിധേയമാക്കേണ്ട കാര്യമാണ്. എന്നാല്‍ മറുവശത്തു ഈ വിഷയങ്ങളെ നിര്‍വികാരമായി സമീപിച്ചതിലൂടെ കോണ്ഗ്രസ്സ് പാര്‍ട്ടിയുടെ നിഷ്ക്രിയത്വവും ലീഗ് വിരോധവും വെളിവാക്കപ്പെടുകയും ചെയ്തു. (ഇതു ഫേസ്ബുക്കിലെ മറ്റൊരു സമാന പോസ്റ്റിനു കമെന്റ്റ് ചെയ്തത് തന്നെയാണ്)
ReplyDeleteഇപ്പോള്‍ സത്യം പറഞ്ഞാല്‍ ഒരു തുണി തിരഞ്ഞെടുക്കല്‍ പോലും വല്യ ബുദ്ധിമുട്ടാ. പച്ചയെടുത്താല്‍ ലീഗ്. ചുവപ്പെടുത്താല്‍ ഇടതുപക്ഷം. കാവിയെടുത്താല്‍ RSS. വെള്ളയെടുത്താല്‍ ഹല്ലേലുയ. ആണുങ്ങള്‍ പിങ്ക് എടുത്താല്‍ നീ പെണ്ണാണോ എന്ന് ചോദിക്കും പെണ്ണുങ്ങള്‍ നീല (പ്രത്യേകിച്ചും ഇളം നീല) എടുത്താല്‍ ആണാണോ എന്നും (പിങ്കും നീലയും വിവേചനം കൂടുതല്‍ വിദേശങ്ങളില്‍ ആണ് ഉള്ളത് എങ്കിലും മെട്രോ സിറ്റികളില്‍ ചില തദ്ദേശ സായിപ്പു-മദാമ്മമാര്‍ അതെല്ലാം നോക്കാറുണ്ട്) ആര്‍ക്കുവേണ്ടിയാ ഇത്തരം തരം തിരിവുകള്‍? ഇതെല്ലാം മാറ്റി മറിച്ചു ഉടുത്താല്‍ എന്താ നാണം മറയില്ലെ?
ReplyDeleteഇതിപ്പൊ വന്ന് പച്ച എന്ന നിറം ബഹിഷ്കരിക്കേണ്ടി വരും. സ്വയം പ്രഖ്യാപിത fb ബുജികളുടെ പോസ്റ്റും ഷെയറും കണ്ട് കണ്ട് മതിയായി.
ReplyDeleteഷബീ..എന്‍റെ ഇഷ്ട നിറം പച്ചയാണ്..അത് കൊണ്ട് പച്ചയെ നീ കുറ്റം പറയുന്നത് എനിക്ക് പറ്റിയിട്ടില്ല. ഹ്ര്ര്ര്‍...,..ഹ്ര്ര്ര്‍...,..
ReplyDeleteഞാനും പലപ്പോഴും അന്വേഷിച്ചിട്ടുണ്ട് , പച്ചയും ഇസ്ലാമും തമ്മില്‍ എന്ത് ബന്ധം എന്ന് ? ശരിയുത്തരം പക്ഷെ ആരും പറഞ്ഞു തന്നില്ല. എല്ലാവരും കൈ മലര്‍ത്തി.
എന്‍റെ ചില സംശയങ്ങള്‍ ചോദിക്കാന്‍ പറ്റിയ ആള്‍ നീ തന്നെ..!
ഈ ചന്ദ്രക്കലയും നക്ഷത്രവും എന്തിനെ പ്രതിനിധീകരിക്കുന്നു ?
ഇസ്ലാമില്‍ പതാകക്കുള്ള സ്ഥാനം ?
പലപ്പോഴും 786 എന്ന നമ്പറിനു ഇസ്ലാം പ്രാധാന്യം കൊടുക്കുന്നത് കണ്ടിരിക്കുന്നു.. ബിസ്മി ചൊല്ലുന്നതിന്റെ ഷോട്ട് ഫോം ആണെന്ന് ചിലര്‍ പറയുന്നു .. എന്താണ് സത്യം ? അത് ഇസ്ലാം അന്ഗീകരിച്ചിട്ടുണ്ടോ..
ഉത്തരം പ്രതീക്ഷിക്കുന്നു..
എന്തയാലും ഈ ലേഖനം എന്‍റെ ചില സംശയങ്ങള്‍ക്ക് വിരാമാമിട്ടിരിക്കുന്നു..നന്ദി..
പ്രവീ നീ എന്നിലത്ര പ്രതീക്ഷ വെക്കണ്ടടാ മച്ചു...786ല്‍ കുരുങ്ങിയ ചില മാപ്പിള മാര്‍ എന്ന തലക്കെട്ടില്‍ ഒരു ആര്‍ട്ടിക്കിള്‍ മുമ്പേ ഈ ബ്ലോഗിലുണ്ട്.വലതു ഭാഗത്ത് താളുകള്‍ എന്നതില്‍ ആദ്യത്തെ പോസ്റ്റായി കാണാം വയിക്കുക. പിന്നെ ചന്ദ്രക്കല,പതാക മറുപടി വിശദമായി തരാന്‍ ശ്രമിക്കാം...കുറച്ച് സമയം തരൂല്ലേ?
Deleteവിവേകാന്ദ സ്വാമിജീ...അങ്ങേക്ക് പ്രണാമം അങ്ങെത്ര നന്നായി ഉപമിച്ചു” കേരളം ഭ്രാന്താലയമെന്ന്“. ഇന്ന് ഈ “ചാച്ചര കേരളം“ വെറും ഭ്രാന്താലയമല്ല പച്ചപിരാന്തും,കാവിപ്പിരാന്തും,ചുവന്ന പിരാന്തുമുള്ള ഒരൊന്നൊന്നര “നട്ട പിരാന്താലയം”
ReplyDeleteവളരെ നന്നായിട്ടുണ്ട് ഷബീര്‍ ജീ....നിങ്ങള്‍ എല്ലാം പച്ചയായി എഴുതി. വായിച്ചു കയിഞ്ഞപ്പോ ഒരു ഐസ് ക്രീം കയിച്ച പോലെ ...അതും പച്ച ഐസ് ക്രീം ....
പച്ചയായ പച്ച വര്‍ത്താനം...
ReplyDeleteഇച്ച് ഒത്തിരി ഇട്ടായി.
ഈ പച്ച അച്ഛരങ്ങള്‍ക്ക് ഞമ്മളെ ബക ഒരു പച്ച സല്യൂട്ട്..
നിലവിളക്കും ഗംഗയും പച്ച ബ്ലൌസും ...ഇനി അടുത്തത് എന്താവുമോ എന്തോ ...???
ReplyDeleteറബ്ബേ..!! റബ്ബിനെ കാത്തോളണേ...
പടന്നകാരാ കലക്കി
ReplyDelete:)
ReplyDeleteനന്നായി അവതരിപ്പിച്ചു.
ReplyDeleteആശംസകള്‍
പതാക ചരിത്രത്തിലവസാനിപ്പിച്ച പച്ചച്ചര്‍ച്ച ചില സംശയങ്ങള്‍ അകറ്റാന്‍ സാധിച്ചു.
ReplyDeleteനന്നായി.
പച്ച കപടം ചാലിച്ച ഒരു പച്ച തന്ത്രം.. അങ്ങിനെ അതും പോക പാളി.. ഇനി വേണമെങ്കില്‍ നമുക്ക് അബ്ദു രബ്ബിന്റെ മലത്തിന്റെ നിറം നോക്കാം.. എങ്ങാനും പച്ചയാനെങ്കില്‍ രക്ഷപെട്ടല്ലൊ.... :)
ReplyDeleteഈ പച്ച വര്‍ത്തമാനം എനിക്കും ഇഷ്ട്ടമായി ,,ഇത്രയൊക്കെ കഷട്ടപ്പെട്ട സ്ഥിതിക്ക് ഈ കമന്റ് കൂടി പച്ചയില്‍ ആക്കാമായിരുന്നു എന്ന് തോന്നി ,,,
ReplyDelete------കൊള്ളാം ആനുകാലികങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഷബീര്‍ വിജയിച്ചിരിക്കുന്നു ---അഭിനന്ദനങ്ങള്‍
ചില നഗ്നസത്യങ്ങള്‍ "പച്ചക്ക്" പറഞ്ഞു കളഞ്ഞു.. :)
ReplyDeleteസെമിറ്റിക് മതങ്ങള്‍ക്ക് മരുഭൂമിയുമായുള്ള ബന്ധം പറഞ്ഞറിയിക്കേണ്ടതില്ല. അത് കൊണ്ട് തന്നെയാണ് മരുഭൂ വാസികള്‍ക്ക് എന്നും ആവേശമായിരുന്ന മരുപ്പച്ചയും പച്ച നിറവും അവരുടെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നത്. ഇടയന്മാരും കച്ചവട സംഘങ്ങളുമൊക്കെയായി മരുഭുമിയില്‍ വിഹരിച്ചിരുന്ന അവര്‍ക്ക് പച്ച നല്‍കുന്ന തണലും തണുപ്പും എത്രയായിരിക്കുമെന്ന് മരുഭൂമി എന്താണെന്നോ അതിന്റെ ഭയാനതകള്‍ എങ്ങിനെയൊക്കെയായിരിക്കുമെന്നോ ഊഹിക്കാന്‍ പോലും കഴിയാത്ത നമ്മളുടെ ചിന്തകള്‍ക്കതീതമാണ്. ഇതേ മരുഭൂ നിവാസികളുടെ മറ്റൊരു ഇഷ്ട തോഴനാണ് ചന്ദ്രന്‍. പാരാവാരം പോലെ പരന്നു കിടക്കുന്ന മരുഭൂമിയില്‍ ദിക്കും നാളും വിളിച്ചറിയിക്കുന്ന കാലത്തിന്റെ ഘടികാര സൂചിയായ ചന്ദ്രന്‍ അവരുടെ ഇഷ്ട സങ്കല്പങ്ങളില്‍ ഇടം പിടിച്ചതില്‍ അത്ഭുതപ്പെടാനില്ല. അത് കൊണ്ട് തന്നെ പൌര്‍ണമിയെക്കാളേറെ അവര്‍ക്കിഷ്ടം അനുദിനം വലുതായിക്കൊണ്ടിരിക്കുന്ന, വെളിച്ചം കാണിച്ചു കൊണ്ടിരിക്കുന്ന തേങ്ങാപ്പൂള് വലിപ്പത്തിലെ ചന്ദ്രനെ തന്നെയായിരിക്കും. ഇസ്ലാമുമായി ഇവയ്ക്കു രണ്ടിനും ബന്ധമൊന്നുമില്ലെങ്കിലും അറബികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഈ രണ്ടു സങ്കല്പങ്ങള്‍ പിന്നീടുള്ള അവരുടെ ജീവിതത്തിലും തലമുറയിലും സ്വാധീനം ചെലുത്തിയതായിരിക്കാം. ഷബീറിന്റെ പോസ്റ്റ് ഏതായാലും പച്ചയില്‍ കുളിപ്പിച്ചു കിടത്തിയിട്ടുണ്ട്.
ReplyDeleteചിലര്‍ക്ക് പച്ചകണ്ടാല്‍ അബസ്മാരം ചിലര്‍ക്ക് നിലവിളക്ക് കണ്ടാല്‍ ഓക്കാനം ഇതില്‍ രണ്ടിലും പെടാത്ത കുറച്ചു മനുഷ്യരുണ്ട് അവരാണ് ബ്രന്താലയമായിരുന്ന കേരളത്തെ ഇന്നത്തെ നിലയിലെത്തിച്ചത്
ReplyDeleteഎന്റെ മനസ്സില്‍ പലപ്പോഴും ഉയര്‍ന്ന ചോദ്യമാണ് ഇസ്ലാമിന്റെ പച്ച കളര്‍ !!!
ReplyDeleteവെള്ള കളറിന് ആണ് ഇസ്ലാമില്‍ പ്രസക്തി ഉള്ളതു എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്...
പച്ചപ്പിരാന്ത് പിടിച്ച "എല്ലാവര്‍ക്കും" ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു ....
ReplyDeleteസത്യത്തിൽ ഓരോ കളറും ഓരോരുത്തർക്ക് അടിച്ച് കൊടുത്ത പരട്ടയാരാണെന്ന്. കളർ നോക്കി നടപടിയെടുക്കുന്ന സമൂഹത്തിൽ ഏതെങ്കിലുമൊരു കളറിൽ നമുക്കും അണിചേരാം. പച്ച കളർ ഇസ്ലാമിന്റെ ലക്ഷണമല്ലെന്ന് തെളിയിക്കാൻ ഈ ലേഖനം തന്നെ ധാരാളം.
ReplyDeleteഷംസി പറഞ്ഞ കാര്യങ്ങളിലും പ്രസക്തമായ ചില പോയന്റുകൾ കാണാം. എന്തിനേയും പിന്നീട് വരുന്നവർ വളച്ചൊടിച്ച് സ്വന്തം കക്ഷത്ത് വെക്കുന്ന സ്വഭാവമാണല്ലോ നമ്മുടെ സമൂഹത്തിന്
"പച്ചക്കു ഒരു പ്രത്യേകതയും ഇസ്ലാമിക ഗ്രന്ഥങ്ങളിലോ പ്രമാണങ്ങളിലോ കാണാന്‍ പറ്റില്ല.ആകെ പറഞൊരു നിറം വെള്ള മാത്രം."
ReplyDeleteനല്ല ലേഖനം. അഭിനന്ദനങ്ങൾ !
കൊള്ളാമല്ലോ ഈ പച്ചമയം......
ReplyDeleteasamsakal
ReplyDeleteപടന്നക്കാരനാരാ മോന്‍, പച്ചയ്ക്ക് പറഞ്ഞുകളയും. അതിപ്പോ പച്ചയായാലും, ചോപ്പായാലും, കാവ്യായാലും. ഇവന്മാരുടെയൊക്കെ മൂക്കിനിട്ട് ഇടി കൊടുക്കാന്‍ ങ്ങളെ പ്പോലെ ഒരാള് ഇന്നാട്ടില്‍ വേണ്ടത് തന്ന്യ. അവസാനം പറഞ്ഞ പതാക ചരിത്രം വളരെ ഉചിതമായി.
ReplyDelete