എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Wednesday, July 11, 2012

‘നായര്‍ മാപ്പിള‘ ഒന്നാം കേരള മഹായുദ്ധം തുടങ്ങി...

(ചില) നായന്മാരുടെ വായാടിയായ സുകുമാരന്‍ നായറും,(ചില) മാപ്പിള മാരുടെ സംരക്ഷകരായ കുഞാപ്പമാരും തമിലുള്ള പൊളിട്രിക്ക്സ് യുദ്ധമല്ലിത് ഇതാണു ഒളിപ്പോര്‍ യുദ്ധം.
വെറും യുദ്ധമല്ല സോഷ്യല്‍ ഒളിപ്പോര്‍ യുദ്ധം!!

ഈ യുദ്ധത്തില്‍ പങ്കെടുക്കുന്ന സുന്നി,മുജാഹിദ്,ജമാത്ത് ഇസ്ലാമി,തബ്ലീഗ്,എന്‍ ഡി എഫ് മാപ്പിള വിഭാഗത്തിനും,നായര്‍,നമ്പൂരി,പിള്ള,തിയ്യന്‍,പുലയന്‍, പറയന്‍,ഈഴവന്‍, ആര്‍ എസ് എസ് എന്നീ നാനാ ജാതി വിഭാകക്കാര്‍ക്കും,  പുറത്ത് നിന്ന് കയ്യടിച്ച് പ്രോത്സാഹുപ്പിക്കുന്ന നസ്രാണിമാര്‍ക്കും,ഡാര്‍വിനിസ്റ്റുകള്‍ക്കും, അപ്പപ്പം കാണുന്നവനെ 'അപ്പാപ്പാനെന്നും ' അപ്പപ്പം കാണുന്നവന്‍ കണ്ണിരുട്ടി കാണിച്ചാല്‍ 'പോടാ പട്ടി'... എന്നും വിളിച്ച് വിവാദമാക്കുന്ന എന്നെ പോലെയുള്ള "സോഷ്യല്‍ വികാര" ജീവികള്‍ക്കും “പൊക്കിള്‍കൊടി അറുത്തു മാറ്റാം എന്ന് പഠിപ്പിച്ച മാതൃത്വത്തെ മനസ്സില്‍ ധ്യാനിച്ച് ഞാനീ പോസ്റ്റ് സമര്‍പ്പിക്കുന്നു“!(ഹാവൂ..!! എന്താ ഒരു ഗുമ്മല്ലെ “പൊക്കിള്‍കൊടി കുക്കുട ഭാഷയ്ക്ക്“,എന്റെ തോലാഞ്ചം രോമാഞ്ചം പോലെയായി).


വിവാദം നല്ലതിനാണ്,വികാരം അതിനേക്കാള്‍ നല്ലതാണ്.അവസാനമുള്ള വിദ്വേഷം ചിലര്‍ക്ക് അതിനേക്കാള്‍ നല്ലതാണ്!


ചീപ്പ് കോപ്പ് പോപ്പുലാരിറ്റിക്ക് തുണിയുരിഞ്ഞ് ആറുലിറ്റര്‍ പച്ചവെള്ളം മാത്രം ജൂസടിച്ചാള്‍ കിട്ടുന്ന മാംസളങ്ങളില്‍ ചായം തേച്ച് ഒരു ദിവസം കുളിക്കാതേയും,തേക്കാതേയുമിരുന്നാല്‍ നാറുന്ന ശരീരം കാണിച്ച് മായാലോകത്തേക്കെത്തിക്കുന്നവര്‍ക്കു കിട്ടുന്നത് നല്ല തിളക്കമുള്ള ഗാന്ധിനോട്ടുകള്‍ മാത്രം!! പോയാല്‍ ഒരു തുണ്ട് തുണി കിട്ടിയാല്‍ പള പളക്കുന്ന നോട്ട് കെട്ട്.

ആരുമറിയാത്ത അപ്രസക്തയായ ബംഗ്ലാദേശുകാരി ഉമ്മച്ചി പെണ്ണായി ജനിച്ച തസ്ലീമാ നസ്രിയെ പ്രശസ്തയാക്കിയത് മാപ്പിളമാര്‍ തന്നെ!! ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടീ ദാഹിച്ചു നടന്ന തസ്ലീമയെ എന്ന വെറുമൊരു കൂലിയെഴുത്ത് കാരിയെ  ലജ്ജ എന്ന നോവല്‍ കൊണ്ട് തെരുവില്‍ കൂകി വിളിച്ചും,സ്റ്റേജില്‍ പാടിയും ,പേജില്‍ തലോടിയും തസ്ലീമ എന്ന ഉമ്മച്ചിയെ ലോക പ്രശസ്ത എഴുത്തുകാരിയാക്കി.


നിലവാരമുള്ള നിരവധി നോവലുകളെഴുതിയ സല്‍മാന്‍ റുഷ്ദിയെ ആര്‍ക്കുമറിയില്ല!!എന്നാല്‍ ചീപ്പ് പോപ്പുലാരിറ്റിക്കും  പണത്തിനും വേണ്ടി അവിടുന്നും ഇവിടുന്നും കോട്ട് ചെയ്ത് നോവലാക്കിയ സലമാന്‍ റുഷ്ദി ഇന്നെവിടെ?ലോക പ്രശസ്തന്‍!!


"ഉമ്മച്ചികുട്ടികളേ... നിങ്ങളുടെ തലയിലുള്ള ചെമ്പിച്ച മുടി സൂര്യപ്രകാശത്തിന്റെ കിരണങ്ങളില്‍ നിന്നും മറച്ച് വെക്കാനുള്ളതല്ല,അത് ഇളം കാറ്റില്‍ പാറിപ്പറത്താനുള്ളതാണെന്ന് ബര്‍സ എന്ന നോവലില്‍ എഴുതിയ മുംതാസെന്ന ആരുമറിയാത്ത് വേറൊരു ഉമ്മച്ചി പെണ്ണും  ചീപ്പ് പോപ്പുലാരിറ്റി  നേടിയത്  അതേ വഴിയില്‍ തന്നെ.
മാപ്പിള ചെക്കന്മാര്‍ സോഷ്യല്‍ സൈറ്റിലിട്ട ബോംബ്




സിനിമ നല്ലൊരു മാധ്യമമാണു,നല്ല സന്ദേശം സമൂഹത്തി നല്‍കുന്നു എന്നൊക്കെ ആധികാരികമായി പറയുന്നവര്‍ ദിവസങ്ങള്‍ക്കു മുമ്പ് ആടിയും പാടിയും നമുക്ക് നല്ല “സന്ദേശം പഠിപ്പിച്ച“  പ്രശസ്ത നടി നടന്മാര്‍  കോടതി വരാന്തയില്‍ അടി പിടി കൂടിയും കണ്ണീരൊഴുക്കിയും നമ്മള്‍ കണ്‍കുളിരെ കണ്ടതാണ് . പാവം നടിക്ക് സ്വന്തം  ജീവിതം സന്തോഷിപ്പിക്കാന്‍ പറ്റിയില്ല.അങ്ങനെ ഒരു നടനും നടിക്കും പറ്റുകയുമില്ല.അത് കൊണ്ട് ഞാന്‍ സിനിമ കാണാറുമില്ല. നമ്മളുടെയൊക്കെ ജീവിതം അത് തന്നെ ഏറ്റവും വലിയ നാടകവും,സിനിമയും.


പണ്ടൊരു ചിത്രമുണ്ടായിരുന്നു കോടതി വരാന്തയില്‍ കരഞ്ഞ നടി അഭിനയിച്ച ‘നാരായം‘ എന്ന സിനിമ.സകല മാപ്പിള മുസ്ല്ല്ലിയാക്കന്മാരും കലിതുള്ളി ആ സിനിമ ആ കലഘട്ടത്തിനനുസരിച്ച് വന്‍ വിജയമാക്കി തീര്‍ത്തു. “വികാര മാപ്പിള ജീവികള്‍“  നമ്മടെ മാപ്പിള ചെക്കന്‍ മമ്മൂട്ടി എന്ന് ചങ്കൂറ്റത്തോടെ പറയുന്ന ഈ നടന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയിച്ച ‘ധ്രുവം‘ എന്നൊരു ചിത്രത്തിനു പോപ്പുലാരിറ്റിയും വന്‍ വിജയവുമാക്കി കൊടുത്തത് സാക്ഷാല്‍ അബ്ദുല്‍ നാസിര്‍ മഅദനിയാണ്.


ഇന്ന് കാലം മാ‍റി എല്ലാവരും ജേര്‍ണ്ണലിസ്റ്റുകളായി സോഷ്യല്‍ സൈറ്റിലുള്ള ഒരോ വ്യക്തിയൂം വാര്‍ത്താ ലേഖകരും,നിരൂപകരുമയി. (ഞാനുമായി ഒരു ജേര്‍ണ്ണലിസ്റ്റ് ഒന്നല്ല ഒന്നൊന്നര ജേര്‍ണ്ണലിസ്റ്റ്)


കഴിഞ്ഞ വെള്ളിയാഴ്ചമുതല്‍ യുദ്ധം തുടങ്ങിയാതാണ് സോഷ്യല്‍ സൈറ്റില്‍ അതിനു മുന്നേ സന്നാഹങ്ങളൊരുങ്ങിയതാണ്.സിനിമകള്‍ സന്ദേശം നല്‍കുമെങ്കില്‍ അതില്‍ ആടിയവര്‍ക്ക് ലഭിക്കാത്ത സന്തോഷവും സന്ദേശവും കാഴ്ചക്കാര്‍ക്ക് കിട്ടുമെന്ന വിശ്വാസമെനിക്കില്ല.
തട്ടത്തിന്‍ മറയത്തിലിരുന്ന് മാപ്പിള വികാരജീവി ചെക്കന്‍മാര്‍ ഒളിയുദ്ധം ഷയറിയും,കമന്റിയും,ലൈക്കിയും വെടികള്‍ തുരുതുരാ വിടുകയാണ്.പാവം  സോഷ്യല്‍ സൈറ്റിലെ നായന്മാര്‍ മപ്പിളമാരുടെ “മറയത്തെ ഒളിയമ്പ്“ പേടിച്ച് പേരിന്റെ വാലിലെ നായര്‍ തല്‍ക്കാലത്തേക്ക് മാറ്റാന്‍ തീരുമാനിച്ചെന്ന് ഒരു നായരൂട്ടി പറഞപ്പോള്‍ ചിരിച്ച് തള്ളിയെങ്കിലും ഒപ്പം സഹതാപവും.


ഒരു സിനിമ കണ്ട് ഊരി പോകുന്നതാണോ മാപ്പിളമാരേ നിങ്ങളുടെയൊക്കെ ഉമ്മച്ചികളുടെ വിശ്വാസം? എന്നാല്‍ ആ വിശ്വാസം എത്രയും പെട്ടെന്ന് ഊരി പോകുന്നതാണു നല്ലത്. മതമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. “ദൈവത്തില്‍ നിന്നുമുള്ള മതമാണ് ഇസ്ലാം“,“മതത്തില്‍ ബലാത്കാരമില്ല“,“നിങ്ങള്‍ക്കു നിങ്ങളുടെ മതം എനിക്കെന്റെ മതം“ എന്ന് പഠിപ്പിച്ച ഖുറാനില്‍ വിശ്വസിക്കുന്ന മാപ്പിള ചെക്കന്മാരുടെ ചെയ്തികള്‍ സോഷ്യല്‍ സൈറ്റില്‍ കണ്ടാല്‍ തോന്നും സകല ഉമ്മച്ചിയും നായരുടെ കൂടെ ഇപ്പം പോകുമെന്ന്.തുമ്മിയാല്‍ തെറിക്കുന്ന മൂക്കെങ്കില്‍ തെറിക്കെട്ടെടോ!! എന്തിനാ അങ്ങനെയുള്ള ഒരു ഡ്യൂപ്ലിക്കേറ്റ് മൂക്ക്!!
മാപ്പിള ചെക്കന്മാരുടെ അണു ബോംബ്

"ചവറ്റുകുട്ടയിലെറിയേണ്ട" ഒരു സിനിമ മാ‍പ്പിള ചെക്കന്മാരെല്ലാം കൂടി “പടന്നക്കാരന്റെ  ബ്ലോഗും പേരും“ ഭൂലോകത്ത്  മഞപത്ര ജേര്‍ണ്ണലിസ്റ്റുകള്‍ ഫേയ്മസാക്കിയത് പോലെ ഫേയ്മസാക്കി.
ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി ഇന്ന് ഈ കാലത്ത് ചെയ്യേണ്ടത് “മാപ്പിള”ചിഹ്നങ്ങളെ ആചാരങ്ങളെ,പ്രമാണങ്ങളേയും കണ്ണും പൂട്ടി രണ്ട് തെറിയങ്ങ് കാച്ചുക ചീപ്പ് പോപ്പുലാരിറ്റിയും കൊണ്ട് അതേ മാപ്പിള “വികാര ജീവികള്‍“  ചെയ്തവന്റെ വീട്ടുപടിക്കല്‍ വന്നോളം പിന്നെ സാധാരണ പോലെ പോപ്പുലാരിറ്റി സൂചിക കുത്തനെയുയരും.


വിനീത് സത്യത്തില്‍ നല്ല ബുദ്ധിയുള്ള സൂത്രക്കാരനാണ് .മാപ്പിളമാരുടെ വീക്ക്നെസ്സില്‍ തന്നെ  കെണി വെച്ചു. എവിടെ കെണി വെക്കണമെന്ന് നന്നായിയറിയുന്ന സൂത്രക്കാരന്‍ അതില്‍ വിനീത് ജയിച്ചു.ഈഴവന്‍ പ്രേമിച്ച നായരുകുട്ടിയുടേയും,നസ്രാണി പ്രേമിച്ച തിയ്യകുട്ടിയുടേയും തിരക്കഥയാണിതെന്ന് ഒന്നു ഓര്‍ത്തു നോക്കുക ഈ സിനിമ വെളിച്ചം കാണുമോ എന്നു തന്നെ സംശയം.


ഓടുന്നിതിനിടയില്‍ വേലിയില്‍ കെണിഞ്ഞ പര്‍ദ്ദ കീറിക്കളയുന്ന മനീഷകൊയരാളെ അഭിനയിച്ച  ബോംബേ എന്നൊരു അരവിന്ദസ്വാമിയുടെ ചിത്രവും ഇതേ മാപ്പിളമാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് “നമ്മളെ പര്‍ദ്ദ കീറാന്‍ നീയാരാടാ”എന്ന് അലറി വിജയിപ്പിച്ചതാ.അതില്‍ സിനിമ വന്‍ വിജയം കൊയ്തു  മാപ്പിളമാര്‍ വന്‍പരാജയവും. 


ഇമ്മാതിരി  ചീപ്പ് കോപ്പ് പോപ്പുലാരിറ്റി പരിപാടി വര്‍ഷങ്ങള്‍ക്കു മുമ്പേ പല സിനിമാപുലികളും,എഴുത്തുകാരം പയറ്റിയതാ.വിനീത് കേവലം ആ വംശപരമ്പരയില്‍ പെട്ട ഒരു “പോപ്പുലാരിറ്റി ജീവി“ മാത്രം.പക്ഷെ അന്നൊക്കെ മുസ്ലിയാക്കന്മാര്‍ സ്റ്റേജിലും പേജിലും പാതിരാക്ക് പാടി പ്രസംഗിച്ചു ഫേയ്മസാക്കി,ഇന്ന് സകല വികാര മപ്പിള ചെക്കന്മാര്‍ മൊത്തത്തില്‍ സോഷ്യല്‍ പേജില്‍ കയറി നിരങ്ങി ഫേയ്മസാക്കുന്നു.


എനി അടുത്ത നല്ല ഒരു ചിത്രവുമായി വിനീത് വരെട്ടെ എന്ന് ആശംസിക്കുന്നു “ ഉപ്പുപ്പാന്റെ താടിയും,ഉമ്മുമ്മാന്റെ അലിക്കത്തും” എന്ന പേരിട്ടാല്‍ വിജയിപ്പിക്കുന്ന കാര്യം നമ്മള്‍ മാപ്പിള ചെക്കന്മാരേറ്റു.


എനി നമ്മളുടെ ശശികല ടീച്ചര്‍ക്കു സമാധാനിക്കാം, ലൌജിഹാദില്‍ പോയതിനെ മൊത്തം തിരിച്ചു പിടിക്കാനുള്ള വകുപ്പൊക്കെ കിട്ടിയല്ലോ?

ഇന്റെര്‍വെല്‍: പയ്യന്നൂര്‍ കോളേജിന്റെ വരാന്ത മൂന്നു കൊല്ലം ഞാന്‍ തെണ്ടിയത് വെറുതെയായല്ലോ റബ്ബേ...!!ഇമ്മാതിരി ഉമ്മച്ചിക്കുട്ടികള്‍ക്ക് വരാന്‍ കണ്ട ഒരു സമയം.


81 comments:

  1. നന്നായി ഇത് പറഞ്ഞത്‌ പടന്നക്കാരാ, നന്ദി

    ReplyDelete
  2. സിനിമയെ എന്ന്‍ വെറും ഒരു വിനോദോപാധിയായി കാണുവാന്‍ നാം പഠിക്കുന്നുവോ അന്നു മാത്രമേ നമുക്കത് ആസ്വദിക്കാനാവൂ. സിനിമയിലെ നായകന്റെ ജാതിയും നായികയുടെ ജാതിയും വില്ലന്റെ ജാതിയും തിരയുകയും അതിലെ വര്‍ഗ്ഗീയതയും അളിഞ്ഞ രാഷ്ട്രീയവും കാണുന്നവര്‍ സിനിമ എന്ന മാധ്യമത്തെ എത്രത്തൊളം വഷളാക്കാമോ അത്രയും വഷളാക്കും

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. വളരെ നന്നായിരിക്കുന്നു... ഒറ്റ ക്ഷണത്തില്‍ വായിച്ചു ട്ടോ :)

    ഈ സിനിമയില്‍ അയിഷ വിനോടിനോട് പറയുന്നത് " നിന്റെ വീട്ടില്‍ നിസ്ക്കാരപ്പായ വിരിക്കാന്‍ എനിക്ക് ഒരു മുറി തരുമോ എന്നാണ് " :) എത്ര മനോഹരമാണത് !!!
    ഈയൊരു വൈജാത്യം ഇന്ത്യയില്‍ മാത്രമല്ലേ ഉള്ളൂ..
    പ്രണയം സത്യമാണെങ്കില്‍ അതില്‍ ജാതിയും മതവും പ്രശ്നമല്ല ...

    ഇതില്‍ വിനോദ് അയിഷയുടെ മതം മാറ്റിയല്ല പ്രേമിച്ചതും , കല്യാണം കഴിക്കാന്‍ തീരുമാനിച്ചതും .
    ആത്മാര്‍ഥമായ പ്രണയം , മതത്തിനും , വിശ്വാസങ്ങള്‍ക്കും ഉയരെയാണ് എന്നാണ് ഈ സിനിമ കാണുമ്പോള്‍ മനസ്സിലാക്കേണ്ടത് .
    അല്ലാതെ ഇതില്‍ ആരും അസൂയപ്പെടുകയോ , അസഹിഷ്ണുത പുലര്‍ത്തുകയോ വേണ്ട കാര്യമില്ല...

    മനുഷ്യന്മാരെ ഉള്ളുതുറന്ന് സ്നേഹിക്കാന്‍ തടസ്സമായി വിശ്വാസങ്ങളെ വളചൊടിക്കുന്നവര്‍ ചെയ്യുന്നത് മഹാ പാപമാണ് ...

    എനിക്ക് പറയാനുള്ളത് എല്ലാം മറന്ന് പ്രണയിക്കാനാണ് .. :) [[ http://www.mycraze.amarnathsankar.in/2012/02/just-fall-in-love.html ]]

    ReplyDelete
  5. സിനിമയെയും ജീവിതത്തെയും കൂട്ടികലര്‍ത്താതെ അതിനു അര്‍ഹമായ സ്ഥാനം "മാത്രം" നല്‍കാന്‍ മലയാളി ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.....

    ReplyDelete
  6. "ഒരു സിനിമ കണ്ട് ഊരി പോകുന്നതാണോ മാപ്പിളമാരേ നിങ്ങളുടെയൊക്കെ ഉമ്മച്ചികളുടെ വിശ്വാസം? എന്നാല്‍ ആ വിശ്വാസം എത്രയും പെട്ടെന്ന് ഊരി പോകുന്നതാണു നല്ലത്"ഷബീര്‍ പറഞ്ഞത് ശരിയാണ്, അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കുകളൊക്കെ പെട്ടെന്ന് തന്നെ തെറിച്ചു പോകുന്നതാണ് നല്ലത്,....പിന്നെ ഈ കൊലാഹലങ്ങളൊക്കെ കൊണ്ട് ഇസ്ലാമിനെ തകര്‍ക്കാമെന്ന് സ്വപ്നം കാണുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്,...ഇസ്ലാം ദൈവത്തിന്റെ മതമാണ്‌, അതിന്റെ നിലനില്പിനെക്കുറിച്ചു പടപ്പുകള്‍ക്ക് ആദി വേണ്ട,....അത് ശാശ്വതമാണ്.....നല്ല രീതിയില്‍ ഈ വിഷയം അവതരിപ്പിച്ചതിന് നന്ദി ഷബീര്‍,,,,

    ReplyDelete
  7. കോപ്രായങ്ങള്‍ പലരും പലരീതിയില്‍ പറഞ്ഞെന്നു വരാം അത് അഭിനയിച്ചു കാണിച്ചെന്നും വരാം ''അതിനു നമ്മള്‍ എന്തിനു വാളെടുത്തു വെളിച്ചപ്പാടാവുന്നെ'' ,,, ജീവിതത്തില്‍ എന്തൊക്കെയോ കാണേണ്ടിയിരിക്കുന്നു ലോകാവസാനതിന്റെ ലക്ഷണം എന്ന് വിശേഷിപ്പിക്കാം ഇതിനെ

    എന്തായാലും പടന്നക്കാരന്‍ ഒന്ന് ഒര്മപ്പെടുതിയത്തിനു നന്ദി
    തീര്‍ച്ചയായും ഇത് വായനക്കാര്‍ തട്ടതിന്‍ മറയത് എന്ന സിനിമയേക്കാള്‍ ഈ ഒരു പോസ്ടിനായിരിക്കും നന്ദി പറയുക (വര്‍ഗീയത എന്നതൊന്നും മനസ്സിളില്ലത്തവര്‍ )

    ReplyDelete
  8. ഹഹഹഹ
    ഇന്റെര്‍വെല്‍: പയ്യന്നൂര്‍ കോളേജിന്റെ വരാന്ത മൂന്നു കൊല്ലം ഞാന്‍ തെണ്ടിയത് വെറുതെയായല്ലോ റബ്ബേ...!!ഇമ്മാതിരി ഉമ്മച്ചിക്കുട്ടികള്‍ക്ക് വരാന്‍ കണ്ട ഒരു സമയം.

    കല എന്നും സമൂഹം സ്വീകരിചിടുണ്ട്, കലാകരന്ന് സമൂകത്തിലേക്ക് പകരുന്നു കൊടുക്കാൻ പലതും കഴിയും, പക്ഷെ അതു കരുതി എല്ലാം സിനിമയാണ് എന്ന് പറയുന്ന കലാ ആസ്വദകർ വെറും പൊട്ടതരമാണ്, വിനീത് ഈ സിനിമ ഒരു സാധരണ സിനിമായായാണ് എടുത്തത്, അതിൽ ഒരു രാഷ്ട്രീയമുണ്ട് അത് സ്വാഭാവികം അതിൽ കടിച്ച് തൂങ്ങി വിഡ്ഡിത്തം വിളിച്ചു കൂവുന്നവർ പമ്പർ വിഡികൾ

    ഒരു സിനിമകണ്ടാൽ പോകുന്നതാണൊ നിങ്ങൾ വിശ്വാസം

    പടന്നക്കാരൻ നന്നായി എഴുതി

    ReplyDelete
  9. നന്നായിട്ടുണ്ട് ഇപ്പറഞ്ഞത്‌ പടന്നക്കാരാ..

    ReplyDelete
  10. ഉപ്പുപ്പാന്റെ താടിയും,ഉമ്മുമ്മന്റെ അലിക്കത്തും....

    അത് കലക്കി

    ReplyDelete
  11. ഇവരൊക്കെ രാജീവ്‌ അഞ്ചലിന്റെ ഗുരു എന്ന പടം സ്വന്തം ജാതി/മതത്തെ കുറച്ചു നേരത്തേക്ക് മറന്ന് നന്നായി മനസ്സിരുത്തി കാണണം. എന്നിട്ട് പോരേ സമൂഹത്തിലെ കങ്കാണിത്തറ പരീക്ഷണങ്ങള്‍.

    ReplyDelete
  12. വിവാദം നേരത്തേ നല്‍കി ..
    കാണാനുള്ള ആകാംക്ഷ കൊടുത്ത്
    കാശ് ഉണ്ടാക്കുന്ന പുതിയ തത്രം ..
    നമ്മുടെ പണ്ടിറ്റിന്റെ മറ്റൊരു തന്ത്രം ..
    മനുഷ്യനേ അറിയാതെ , എന്തെകിലും കണ്ടാല്‍
    വിറച്ചെറുങ്ങുന്ന യുവത്വം എന്തു നേടാനാണ് ..
    ഇതിന്റെ ഉല്‍ഭവ മനസ്സുകള്‍ക്ക് ചില ഗുണങ്ങളുണ്ട് ..
    അതു അവര്‍ സുഖമായി നേടുന്നു ..
    പൊട്ടന്മാര്‍ ഇപ്പുറത്ത് അടി കൂടുന്നു ..

    ReplyDelete
  13. എന്തിനാണു ആളുകൾക്ക് ഈ അസഹിഷ്ണുത ? എല്ലാം മനുഷ്യർ തന്നെയല്ലേ ?

    ReplyDelete
  14. എല്ലാത്തിലും വര്‍ഗ്ഗീയത കാണുന്ന കൌമാര സോഷ്യല്‍ സൈറ്റ് പുലികള്‍ക്കുള്ള ഈ കൊട്ട് ഞമ്മക്ക് പെരുത്തിഷ്ടായി

    ReplyDelete
  15. മാപിള ചെക്കന്‍ നായര് പെണ്ണിനെ പ്രണയിച്ചാല്‍ അത് ലവ് ജിഹാദും
    നായര് ചെക്കന്‍ മാപിള പെണ്ണിനെ പ്രണയിച്ചാല്‍ അത് പുരോഗമനവും
    ആവുന്നു
    മാധ്യമ നടത്തിപ്പുകാര്‍ക്കും, സംഘ പരിവാറുകാര്‍ക്കും, പിന്നെ ദീപിക സുവിശേഷകര്‍ക്കും.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. ......അത് കൊണ്ട് ഞാന്‍ സിനിമ കാണാറുമില്ല. നമ്മളുടെയൊക്കെ ജീവിതം അത് തന്നെ ഏറ്റവും വലിയ നാടകവും,സിനിമയും.....

    A review from one who have seen the film.Annammakutty in Nalamidam http://www.nalamidam.com/archives/13970

    While we talk on a film, an article or a book the first and foremost thing we should do is to watch it or read it. other wise we don't deserve to make a comment on it nor on the subsequent incidents which took place. Only because the one making comments on those, should be a master of the topic, which he can't without taking a good look at the art piece. Other wise the blog post as how above will be dependent more on generalizations, than anything else!!! And the write up will solely focus on underlining our assumptions rather than finding the facts and making a good analysis. So guys, go for http://www.nalamidam.com/archives/13970

    ReplyDelete
  18. ......അത് കൊണ്ട് ഞാന്‍ സിനിമ കാണാറുമില്ല. നമ്മളുടെയൊക്കെ ജീവിതം അത് തന്നെ ഏറ്റവും വലിയ നാടകവും,സിനിമയും..... If you didn't watch the film [or if you are not used to watching films, the same thing should have happened with 'Thattathin Marayathu' as well], how come then you say this things????

    ..... """"ചവറ്റുകുട്ടയിലെറിയേണ്ട"""" ഒരു സിനിമ മാ‍പ്പിള ചെക്കന്മാരെല്ലാം കൂടി “പടന്നക്കാരന്റെ ബ്ലോഗും പേരും“ ഭൂലോകത്ത് മഞപത്ര ജേര്‍ണ്ണലിസ്റ്റുകള്‍ ഫേയ്മസാക്കിയത് പോലെ ഫേയ്മസാക്കി.....

    ReplyDelete
    Replies
    1. ബാസിത്ത് കുട്ടാ ഞാന്‍ ഒരു പാവം പടന്നക്കാരന്‍ സായിപ്പിന്റെ ഭാഷയൊന്നും അത്ര പുടുത്തല്ലാ...പിന്നെ This is not an Movie Criticism!!! First you just Read this article with peace mind..then talk to me my own language(malayalam)then only i can replay you better than Sayip's language.thanks

      Delete
  19. നടന്നുകൊണ്ടിരിക്കുന്ന സത്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിയത് നന്നായി.

    ReplyDelete
  20. വൈകാരികമായ പ്രതികരണങ്ങളെ ചെറുത്തുകൊണ്ടുള്ള പോസ്റ്റ് വളരെ ഉചിതനേരത്ത് തന്നെയായി..
    നാല് കാശിനില്ലാത്ത എഴുത്തുകാരെയൊക്കെ വല്യ സംഭവങ്ങളാക്കുന്നത് ഇത്തരത്തിലുള്ള വൈകാരിക പ്രകടനങ്ങള്‍ തന്നെയാണ്..

    ReplyDelete
  21. വളരെ നന്നായി

    ReplyDelete
  22. എല്ലാത്തിലും വര്‍ഗ്ഗീയത കാണുന്ന കൌമാര സോഷ്യല്‍ സൈറ്റ് പുലികള്‍ക്കുള്ള ഈ കൊട്ട് ഞമ്മക്ക് പെരുത്തിഷ്ടായി

    എനിക്കും ഇഷ്ടായി.

    ആരുമറിയാത്ത അപ്രസക്തയായ ബംഗ്ലാദേശുകാരി ഉമ്മച്ചി പെണ്ണായി ജനിച്ച തസ്ലീമാ നസ്രിയെ പ്രശസ്തയാക്കിയത് മാപ്പിളമാര്‍ തന്നെ!! ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടീ ദാഹിച്ചു നടന്ന തസ്ലീമയെ എന്ന വെറുമൊരു കൂലിയെഴുത്ത് കാരിയെ ലജ്ജ എന്ന നോവല്‍ കൊണ്ട് തെരുവില്‍ കൂകി വിളിച്ചും,സ്റ്റേജില്‍ പാടിയും ,പേജില്‍ തലോടിയും തസ്ലീമ എന്ന ഉമ്മച്ചിയെ ലോക പ്രശസ്ത എഴുത്തുകാരിയാക്കി.

    ഇത് 101% കറക്റ്റ്.

    ReplyDelete
  23. പൊക്കിള്‍കൊടി തകര്‍ത്തു.... നെഗറ്റീവ് പബ്ലിസിറ്റി ആണ് വിജയിക്കാന്‍ ഉള്ള എളുപ്പ വഴി എന്ന് ഇപ്പോള്‍ എല്ലാര്‍ക്കും അറിയാം... ഈ ചങ്ങലയിലെ കണ്ണികള്‍ ആണ് സന്തോഷ്‌ പണ്ട്ടിതനും ഇപ്പോള്‍ നമ്മുടെ ഈ കുട്ടി ശ്രീനിവാസനും

    ReplyDelete
    Replies
    1. "പൊക്കിള്‍കൊടി" ഹിറ്റാകണമല്ലോ എനിക്കും വേണ്ടേ ചീപ്പ് പബ്ലിസിറ്റി നായരേ....ഹഹഹ

      Delete
  24. “പൊക്കിള്‍കൊടി അറുത്തു മാറ്റാം എന്ന് പഠിപ്പിച്ച മാതൃത്വത്തെ മനസ്സില്‍ ധ്യാനിച്ച് ഞാനീ പോസ്റ്റ് സമര്‍പ്പിക്കുന്നു“! ഇത് ഏത് മോന്റെ ഡയലോഗാം ഷബീറേ ;)

    പോസ്റ്റിനെ കുറിച്ച്, ഇത്തരത്തിലുള്ള സിനിമകളുടെ വിജയമെന്ന് പറയുന്നത് തന്നെ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ നേടുന്ന പോസ്റ്റീവ് പബ്ലിസിറ്റിയാണ്. കഴിയുന്നതും വിവാദമുണ്ടാക്കി ഒരു മൂന്നാം കിട സിനിമയെ പ്രശസ്തമാക്കേണ്ട എന്നാണ് നിക്ഷ്പക്ഷമായി എനിക്ക് പറയാനുള്ളത്...

    നന്നായിട്ടെഴുതി, ചില പ്രണയങ്ങൾ ദേശീയോദ്ഗ്രഥനവും ചിലത് തീവ്രവാദവുമാക്കുന്നത് കേവലം മത തീവ്രവാദികളും അപ്പർ ക്ലാസ് കാസ്റ്റ് സിസ്റ്റവുമാണെന്ന് തോന്നുന്നു

    ReplyDelete
    Replies
    1. ഹ ഹ ഹ ഹ ഹ ഹ മോഹിക്ക് വേഗം തലക്കു കൊത്തിയല്ലേ?? അവനാണു നമ്മ പറഞ!!!!

      Delete
  25. പടന്നക്കാരാ.... രണ്ടും കല്‍പ്പിച്ചാണല്ലോ...... വര്‍ഗീയ സ്വപ്‌നങ്ങള്‍ കാണുന്ന കൌമാരക്കാര്‍ക്ക് ഈ ലേഖനം ഒന്നൊന്നര കൊട്ട് തന്നെയാണ്.......

    ReplyDelete
  26. കാണുന്നതും ,പറയുന്നതും ,കേള്‍ക്കുന്നതും എല്ലാം വര്‍ഗീയത കലയെ കലയായി കാണണം ,
    കാഴ്ചപ്പാടിന്റെ വ്യെതിയാനങ്ങള്‍ കാണുമ്പോള്‍ മനസ്സില്‍ ഭയം തോന്നുന്നു . പറയണ്ട സമയത്ത് പറയേണ്ടപോലെ പറഞ്ഞതിന് ആശംസകള്‍ .അക്ഷരങ്ങള്‍ ഇനിയും പടവാളാകട്ടെ ....

    ReplyDelete
  27. അതെ.. സിനിമകൾക്കെതിരെ വരുന്ന ഇത്തരം പോസ്റ്റുകൾ കാണുമ്പോൾ ഇവന്മാരൊക്കെ എന്തു കണ്ടിട്ടാണാവോ ഈ ഷെയർ ചെയ്യലുമായി ഇറങ്ങുന്നെ എന്നുതോന്നിപ്പോകും. ഈ ബ്ലോഗ് എന്തായാലും കലക്കി.. :)

    ReplyDelete
  28. എടൊ പടോ...സംഭവം ഞാന്‍ വായിച്ചു..എഴുത്ത് അടിപൊളിയായി..

    സിനിമ നടീ നടന്മാരുടെ ജീവിതം മാതൃകയാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല, അതെ സമയം അവര്‍ സിനിമയില്‍ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്ന നന്മ തുളുമ്പുന്ന കഥാപാത്രങ്ങളെ മാതൃകയാക്കിയാല്‍ അതില്‍ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. തീര്‍ച്ചയായും നല്ല സിനിമകള്‍ സമൂഹത്തിലേക്കു തുറന്നു പിടിച്ച നല്ല മാധ്യമം തന്നെയാണ്. ഒരു മത വിഭാഗത്തില്‍ പെട്ട ആരെങ്കിലും തീവ്രവാദം നടത്തിയാല്‍ ആ മതത്തിലുള്ളവര്‍ മുഴുവന്‍ തീവ്രവാദികള്‍ ആണെന്ന് പറയുന്നത് പോലെയാണ് , ചില നടീ നടന്മാരുടെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകള്‍ ചൂണ്ടി കാണിച്ചു കൊണ്ട് സിനിമ എന്ന കല മോശമാണെന്ന് പറയുന്നത്. ആ പറഞ്ഞതിനോട് ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു , വിയോജിക്കുന്നു.

    ഇനി ഇങ്ങനെയൊക്കെ ആണെങ്കിലും, ഒരു സിനിമ കണ്ടു കൊണ്ട് ആളുകള്‍ മൊത്തം നന്നാകും എന്ന വിശ്വാസം എനിക്കും ഇല്ലാ ട്ടോ. പലപ്പോഴും ഷബി ചൂണ്ടി കാണിച്ച പോലെയുള്ള പ്രവണതകള്‍ സമൂഹത്തില്‍ കണ്ടു വരുന്നുണ്ട്. കപട മതേതരത്വം എന്ന് മാത്രമേ അതിനെ വിളിക്കാന്‍ പറ്റൂ. സിനിമയില്‍ മതസൌഹാര്‍ദം കാണിച്ചത് കൊണ്ടോ , ഒരു സ്റ്റേജ് കെട്ടിപ്പൊക്കി സകലമാന മതക്കാരെയും ഒന്നിച്ചു കൊണ്ടിരുത്തി എല്ലാ മതങ്ങളും ഒന്നെന്നു പ്രസംഗിച്ചത് കൊണ്ട് മത സൌഹാര്‍ദം കാണിച്ചത് കൊണ്ട് വളര്‍ത്തിയെടുക്കാന്‍ പറ്റുന്ന ഒരപൂര്‍വ മരം ഒന്നുമല്ല ഇന്ന് നമുക്കിടയില്‍ ഇല്ലാതെ പോകുന്ന യഥാര്‍ത്ഥ "മതസൌഹാര്‍ദം ". യഥാര്‍ത്ഥ മത സൗഹൃദം ആഗ്രഹിക്കുന്ന വ്യക്തി അതൊരു പ്രഹസനം എന്ന നിലയിലേക്ക് ഒരിക്കലും എത്തിക്കില്ല.

    ഞാന്‍ വല്യ ഒരു സിനിമാ പ്രേമിയായത് കൊണ്ട്, ഈ സിനിമയെ കുറിച്ചും, ഇവിടത്തെ ഈ സിനിമാ സംബന്ധമായ പരാമര്‍ശങ്ങളെ കുറിച്ചുമുള്ള വിശദമായ അഭിപ്രായം സിനിമ കണ്ടിട്ടേ ഞാന്‍ പറയുന്നുള്ളൂ..വീണ്ടും ഇതേ പോസ്റ്റിലേക്ക് തന്നെ ഞാന്‍ വരാം.. വിശദമായ അഭിപ്രായവുമായി പിന്നെ വരാം ട്ടോ.

    ReplyDelete
  29. ""തട്ടതിന്‍ മറയത്ത്-2""
    ഉമ്മച്ചി പെണ്ണിനെ പ്രണയിച്ച ഈഴവന്റെ കഥ
    .......ഈ പടം ഹിറ്റ്‌ ആകുമോ എന്തോ ??

    ReplyDelete
    Replies
    1. നായര്‍ ആണെങ്കിലേ ഹിറ്റ്‌ ആകു.... ഈഴവന്‍ എന്ന് പോസ്റ്ററില്‍ വെച്ചാല്‍ അത് ജാതി പേര്‍ വിളിച്ച് ആക്ഷേപിച്ചു എന്ന്‍ പറഞ്ഞ് കേസ് ആകും....

      Delete
  30. എടൊ പടോ...സംഭവം ഞാന്‍ വായിച്ചു..എഴുത്ത് അടിപൊളിയായി..

    സിനിമ നടീ നടന്മാരുടെ ജീവിതം മാതൃകയാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല, അതെ സമയം അവര്‍ സിനിമയില്‍ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്ന നന്മ തുളുമ്പുന്ന കഥാപാത്രങ്ങളെ മാതൃകയാക്കിയാല്‍ അതില്‍ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. തീര്‍ച്ചയായും നല്ല സിനിമകള്‍ സമൂഹത്തിലേക്കു തുറന്നു പിടിച്ച നല്ല മാധ്യമം തന്നെയാണ്. ഒരു മത വിഭാഗത്തില്‍ പെട്ട ആരെങ്കിലും തീവ്രവാദം നടത്തിയാല്‍ ആ മതത്തിലുള്ളവര്‍ മുഴുവന്‍ തീവ്രവാദികള്‍ ആണെന്ന് പറയുന്നത് പോലെയാണ് , ചില നടീ നടന്മാരുടെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകള്‍ ചൂണ്ടി കാണിച്ചു കൊണ്ട് സിനിമ എന്ന കല മോശമാണെന്ന് പറയുന്നത്. ആ പറഞ്ഞതിനോട് ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു , വിയോജിക്കുന്നു.

    ഇനി ഇങ്ങനെയൊക്കെ ആണെങ്കിലും, ഒരു സിനിമ കണ്ടു കൊണ്ട് ആളുകള്‍ മൊത്തം നന്നാകും എന്ന വിശ്വാസം എനിക്കും ഇല്ലാ ട്ടോ. പലപ്പോഴും ഷബി ചൂണ്ടി കാണിച്ച പോലെയുള്ള പ്രവണതകള്‍ സമൂഹത്തില്‍ കണ്ടു വരുന്നുണ്ട്. കപട മതേതരത്വം എന്ന് മാത്രമേ അതിനെ വിളിക്കാന്‍ പറ്റൂ. സിനിമയില്‍ മതസൌഹാര്‍ദം കാണിച്ചത് കൊണ്ടോ , ഒരു സ്റ്റേജ് കെട്ടിപ്പൊക്കി സകലമാന മതക്കാരെയും ഒന്നിച്ചു കൊണ്ടിരുത്തി എല്ലാ മതങ്ങളും ഒന്നെന്നു പ്രസംഗിച്ചത് കൊണ്ട് മത സൌഹാര്‍ദം കാണിച്ചത് കൊണ്ട് വളര്‍ത്തിയെടുക്കാന്‍ പറ്റുന്ന ഒരപൂര്‍വ മരം ഒന്നുമല്ല ഇന്ന് നമുക്കിടയില്‍ ഇല്ലാതെ പോകുന്ന യഥാര്‍ത്ഥ "മതസൌഹാര്‍ദം ". യഥാര്‍ത്ഥ മത സൗഹൃദം ആഗ്രഹിക്കുന്ന വ്യക്തി അതൊരു പ്രഹസനം എന്ന നിലയിലേക്ക് ഒരിക്കലും എത്തിക്കില്ല.

    ഞാന്‍ വല്യ ഒരു സിനിമാ പ്രേമിയായത് കൊണ്ട്, ഈ സിനിമയെ കുറിച്ചും, ഇവിടത്തെ ഈ സിനിമാ സംബന്ധമായ പരാമര്‍ശങ്ങളെ കുറിച്ചുമുള്ള വിശദമായ അഭിപ്രായം സിനിമ കണ്ടിട്ടേ ഞാന്‍ പറയുന്നുള്ളൂ..വീണ്ടും ഇതേ പോസ്റ്റിലേക്ക് തന്നെ ഞാന്‍ വരാം.. വിശദമായ അഭിപ്രായവുമായി പിന്നെ വരാം ട്ടോ.

    ReplyDelete
  31. പടന്നക്കാര കള്ള ബട്കൂസെ വിനീത് നല്ലോന ഓന്‍ നമ്മളെ നെഞ്ചത്ത് കുത്തൂല.പക്ഷെ ഷാജികൈലാസ് നമ്മളെ കാറി തുപ്പാന്‍ തുടങ്ങിയിട്ട് കൊല്ലം കൊറേ ആയി. എന്താ ചെയ്യാ..നമ്മക്ക്‌ താടി വളര്‍ത്താനെ അറിയൂ...എന്തായാലും അന്‍റെ എയുത്ത് നമ്മക്ക്‌ ഇഷ്ട്ടപെട്ടു.

    ReplyDelete
  32. പൂമ്പോടിയുള്ള പൂവിലേക്ക് തേനീച്ചയെ ആകര്‍ഷിക്കുവാന്‍ പൂവുകള്‍ക്ക് അല്പം ആകര്‍ഷണീയത ഉണ്ട് ... സ്ത്രീ പുരുഷ ബന്ധങ്ങളിലും ഉണ്ട് ഇത്തരം ആകര്‍ഷണീയത ... അത് മനുഷ്യ പ്രകൃതമാണ് .വിവാഹ ശേഷമാണ്‌ ഈ ആകര്‍ഷണം കൂടേണ്ടത് എന്നാണു വ്യക്തിപരമായ അഭിപ്രായം . ( അത് കൊണ്ട് പ്രേമം പാപമാണ് എന്ന് അഭിപ്രായമില്ല. എന്നാല്‍ മനുഷ്യന്‍ വെറുമൊരു പൂവോ തേനീച്ചയോ ആയിക്കൂടാ . അവര്‍ സമൂഹത്തില്‍ ജീവിക്കുന്നവരും , ഉത്തരവാദിത്വങ്ങളിലും കടമകളിലും അവകാശങ്ങളിലും ബന്ധിതരാണ് )

    അവിടെ മതമോ ,കുലമോ ഒന്നും പ്രസക്തമാകുന്നില്ല ... 'പ്രണയത്തിനു കണ്ണില്ല മൂക്കില്ല' എന്നൊക്കെ പണ്ടാരോക്കെയോ എഴുതി വെച്ചത് അത് കൊണ്ടാണ് ... എന്നാല്‍ പണം ഇറക്കി പണം വാരാന്‍ ശ്രമിക്കുന്നവര്‍ , പ്രശസ്തി ആഗ്രഹിക്കുന്നവര്‍ ഒക്കെ അതിനൊക്കെ ജാതിയും മതവും എരിവും പുളിയുമൊക്കെ ചേര്‍ത്ത് തങ്ങളുടെ 'ലക്‌ഷ്യം' നേടുന്നു .. എന്നാല്‍ ഇവയൊക്കെ കണ്ടും കേട്ടും നടക്കുന്നവര്‍ ഈ 'വല'യോന്നും കാണുന്നില്ലേ ?

    ജാതിയും മതവും ഒന്നും നോക്കി പ്രണയിക്കണം എന്ന് ഈ രാജ്യത്ത് നിയമം ഒന്നും ഇല്ല . ഈ പ്രണയങ്ങളെ ജാതിയുടെയും മതത്തിന്റെയും ഒക്കെ വികാരങ്ങളും വിചാരങ്ങളും ഒക്കെയായി വക്രീകരിക്കുന്നതാണ് ഏറ്റവും വലിയ 'ഒളി അജണ്ട' . എന്നാല്‍ ഇതൊക്കെ പ്രായത്തിന്റെ ഒരു ആവേശം മാത്രമായി കാണേണ്ടത് മാത്രമാണ് .

    ഒരു പക്ഷെ വിവാദങ്ങള്‍ക് പിന്നില്‍ യുവത്വത്തിന്റെ തീഷ്ണതയില്‍ എത്ത്തിപ്പെട്ടവര്‍ ആണ് കൂടുതലും ...വിചാരത്തെക്കള്‍ വികാരം മുന്നിട്ടു നില്‍ക്കുന്നവര്‍ ..മതത്തിന്റെത് വെലിക്കെട്ടുകലാനെന്നും അവ പൊളിച്ചു കളയണമെന്നും ധരിച്ചവര്‍ .. അവര്‍ക്കാണ് ഈ വിവാദങ്ങളുടെ പൊള്ളത്തരവും , അജണ്ടയും മനസ്സിലാകാതെ പോകുന്നത് ...

    ReplyDelete
  33. പരസ്പരം തല്ലാനും കൊല്ലാനും നാം കണ്ടു പിടിക്കുന്ന ഒരോ കാരണങ്ങള്‍.. അത്രയേ ഉള്ളു ഇതൊക്കെ.. എന്തൊരു കഷ്ടമാ.. :(
    വിഷയവും അവതരണവും കലക്കി ഷബീ.. :)
    http://kannurpassenger.blogspot.in/2012/07/blog-post.html

    ReplyDelete
  34. ഇനി മാപ്പിള സ്‌ത്രീകളൊന്നും ഈ സിനിമ കാണാതെ നാം സൂക്ഷിക്കുക. എങ്ങാനും കണ്ടാല്‍ ഓലെല്ലാവരും കണ്ണീ കണ്ട നായരു ചെക്കന്‍മാരെ പ്രേമിക്കാന്‍ നടന്നാല്‍, പടച്ചോനാണേ ഈ നാട്ടിലെ നായരു ചെക്കന്‍മാരും മാപ്പിള ചെക്കന്‍മാരും ഒരുമിച്ചു എടങ്ങേറിന്റെ ബല്ല്യ ഔലും കഞ്ഞി മോന്തി നടക്കേണ്ടി വരും.

    ReplyDelete
  35. എടൊ പടോ...സംഭവം ഞാന്‍ വായിച്ചു..എഴുത്ത് അടിപൊളിയായി..

    സിനിമ നടീ നടന്മാരുടെ ജീവിതം മാതൃകയാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല, അതെ സമയം അവര്‍ സിനിമയില്‍ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്ന നന്മ തുളുമ്പുന്ന കഥാപാത്രങ്ങളെ മാതൃകയാക്കിയാല്‍ അതില്‍ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. തീര്‍ച്ചയായും നല്ല സിനിമകള്‍ സമൂഹത്തിലേക്കു തുറന്നു പിടിച്ച നല്ല മാധ്യമം തന്നെയാണ്. ഒരു മത വിഭാഗത്തില്‍ പെട്ട ആരെങ്കിലും തീവ്രവാദം നടത്തിയാല്‍ ആ മതത്തിലുള്ളവര്‍ മുഴുവന്‍ തീവ്രവാദികള്‍ ആണെന്ന് പറയുന്നത് പോലെയാണ് , ചില നടീ നടന്മാരുടെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകള്‍ ചൂണ്ടി കാണിച്ചു കൊണ്ട് സിനിമ എന്ന കല മോശമാണെന്ന് പറയുന്നത്. ആ പറഞ്ഞതിനോട് ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു , വിയോജിക്കുന്നു.

    ഇനി ഇങ്ങനെയൊക്കെ ആണെങ്കിലും, ഒരു സിനിമ കണ്ടു കൊണ്ട് ആളുകള്‍ മൊത്തം നന്നാകും എന്ന വിശ്വാസം എനിക്കും ഇല്ലാ ട്ടോ. പലപ്പോഴും ഷബി ചൂണ്ടി കാണിച്ച പോലെയുള്ള പ്രവണതകള്‍ സമൂഹത്തില്‍ കണ്ടു വരുന്നുണ്ട്. കപട മതേതരത്വം എന്ന് മാത്രമേ അതിനെ വിളിക്കാന്‍ പറ്റൂ. സിനിമയില്‍ മതസൌഹാര്‍ദം കാണിച്ചത് കൊണ്ടോ , ഒരു സ്റ്റേജ് കെട്ടിപ്പൊക്കി സകലമാന മതക്കാരെയും ഒന്നിച്ചു കൊണ്ടിരുത്തി എല്ലാ മതങ്ങളും ഒന്നെന്നു പ്രസംഗിച്ചത് കൊണ്ട് മത സൌഹാര്‍ദം കാണിച്ചത് കൊണ്ട് വളര്‍ത്തിയെടുക്കാന്‍ പറ്റുന്ന ഒരപൂര്‍വ മരം ഒന്നുമല്ല ഇന്ന് നമുക്കിടയില്‍ ഇല്ലാതെ പോകുന്ന യഥാര്‍ത്ഥ "മതസൌഹാര്‍ദം ". യഥാര്‍ത്ഥ മത സൗഹൃദം ആഗ്രഹിക്കുന്ന വ്യക്തി അതൊരു പ്രഹസനം എന്ന നിലയിലേക്ക് ഒരിക്കലും എത്തിക്കില്ല.

    ഞാന്‍ വല്യ ഒരു സിനിമാ പ്രേമിയായത് കൊണ്ട്, ഈ സിനിമയെ കുറിച്ചും, ഇവിടത്തെ ഈ സിനിമാ സംബന്ധമായ പരാമര്‍ശങ്ങളെ കുറിച്ചുമുള്ള വിശദമായ അഭിപ്രായം സിനിമ കണ്ടിട്ടേ ഞാന്‍ പറയുന്നുള്ളൂ..വീണ്ടും ഇതേ പോസ്റ്റിലേക്ക് തന്നെ ഞാന്‍ വരാം.. വിശദമായ അഭിപ്രായവുമായി പിന്നെ വരാം ട്ടോ.

    ReplyDelete
  36. ഈ സിനിമ നമ്മുടെ സുകുമാരന്‍ നായര്‍ കാണട്ടെ ..ഇനി ഇതിലെങ്കിലും "സാമുദായിക സന്തുലനമില്ല" എന്ന് പറയരുതല്ലോ ....
    പിന്നെ മറ്റു കാര്യങ്ങള്‍ ," വാളെടുത്തവന്‍ വാളാല്‍ "പക്ഷേ അതിലേക്കു ആ പാവം കൊമ്പനെയും ഷാജുവിനെയും ബലിയാടാക്കി ,നല്ല സൌഹ്രദങ്ങള്‍ തകര്‍ക്കാന്‍ ഭിന്നിപ്പുണ്ടാക്കുന്നതും ഒരു കല തന്നെയാണ് ,അതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.

    ReplyDelete
    Replies
    1. അനോണികുട്ടാ നണ്ട്രി...ഈ വഴിക്ക് വന്നതിനും എന്നെ ഊതിയതിനും!! പിന്നെ “വാള്വെച്ചവന്‍ വാളാല്‍“ എന്നും ഏതോ ഗവി പണ്ട് കടപ്പുറത്ത് നിന്നും ചങ്ക് പൊട്ടി പാടിയിട്ടുണ്ടല്ലോ?അതു കൊണ്ട് ഇവിടെ വന്ന് വാളി എന്റെ ബ്ലോഗ് വൃത്തികേടാക്കരുത്.

      Delete
  37. ചവറ്റുകുട്ടയിലിടെണ്ട പടം എന്ന് പറഞ്ഞത് മോശായിപ്പോയില്ലേ ഇക്കാ.... സിനിമയെ സിനിമയായി കാണുക...സൂഫി പറഞ്ഞ കഥയിലെ കാര്‍ത്തിയും മമ്മൂട്ടിയും, ഈ പറഞ്ഞ വിനോദും ആയിഷയും എല്ലാം ഒരു കലാകാരന്‍റെ ആവിഷ്കര സ്വാതന്ത്യ്രം മാത്രമാണ്...അതിനെ മത മൌലികമെന്നോ കച്ചവട ലാക്കെന്നോ വിളിക്കാന്‍ എന്നെ സംബന്ധിച്ച് കഴിയില്ല..,,ഒരു സിനിമക്ക് പിന്നിലെ കഷ്ടപ്പാടുകള്‍ കണക്കിലെടുതെങ്കിലും താന്കള്‍ വിമര്‍ശിച്ച "ഷെയര്‍""" കാരെ പോലെ താങ്കളും ഈ സിനിമയെ വിലയിടിച്ചു കാട്ടരുത്...സിനിമ ആസ്വദിക്കാന്‍ മാത്രം...ഒരു സിനിമയും ഇന്ന് വരെ ഒരു വ്യക്തിയെയോ സമൂഹത്തെയോ സ്വാധീനിച്ചതായി എനിക്ക് തോന്നിയിട്ടില്ല.... എഴുത്തിന് അഭിനന്ദനങ്ങള്‍...

    ReplyDelete
    Replies
    1. ഷിനോജേ,ഞാന്‍ മുന്നേ പറഞതാണു ഇതോരു സിനിമാ നിരൂപണമല്ല!! കേവലം സിനിമയിലെ വേശംകെട്ടലുകള്‍ മതവുമായി കൂട്ടി കുഴക്കുന്നതിനെ എതിര്‍ക്കാന്‍ വേണ്ടി എശുതി എന്നു മാത്രം!! പിന്നെ ബൂലോകത്തിലെ സംഭവവികാസങ്ങളൊക്കെ അറിഞ ഷിനോജിനു കൂടുതല്‍ പറഞു തരേണ്ട ആവശ്യമില്ല.ഇതിലെ പലവാക്കുകള്‍ക്കിടയില്‍ ഒരുപാട് കാര്യങ്ങള്‍ ഒളിപ്പിച്ചിടവെക്കാന്‍ ശ്രമിച്ചിട്ടുണ്ട്!! അത് അബ്സറ്ക്കയുടേയും,പ്രവീണിന്റേയും,വിഗ്നേശിന്റേയും കമന്റ് വായിച്ചാല്‍ മനസ്സിലാകും.

      Delete
  38. പോസ്റ്റിനോട് യോജിക്കുന്നു...
    പലരും ഇസ്ലാമിനെ തെരിവിളിച്ചാല്‍ പോപ്പുലര്‍ ആവും എന്ന് കരുതുന്നു.അങ്ങിനെ ചെയ്യുന്നു.അതും മുസ്ലിം പേര് ഉള്ള ആള്‍ ഇസ്ലാമിനെ കുറ്റം പറഞ്ഞാല്‍ മൈലേജ് കൂടും. കുരങ്ങനില്‍ നിന്ന് പരിണമിച്ചു ഉണ്ടായ ഇ,എ.ജബ്ബാര്‍ ഉദാഹരണം.

    ഇനി എന്തൊക്ക ജിഹാദുകള്‍ ആണോ വരുക. പത്തിരി ജിഹാദ് (പത്തിരി ഉണ്ടാക്കി വെച്ച് കഴിക്കാന്‍ ക്ഷണിക്കുക) എല്ലാം വരുമോ??കാത്തിരുന്നു കാണാം...

    പിന്നെ ആ പുക്കള്‍ കൊടി പ്രയോഗം തകര്‍ത്തു...ഒരു എക്സ്പ്രസ്‌ തീവണ്ടിയില്‍ യാത്ര ചെയ്ത പ്രതീതി. എനിക്ക് തോന്നിതാവും അല്ലേ???

    ReplyDelete
  39. താങ്കളുടെ ഈ പോസ്റ്റില്‍ എണ്‍പത് ശതമാനം മാത്രമേ എനിക്ക് അന്ഗീകരിക്കാന്‍ സാദിക്കുകയുള്ളൂ...കാരണംവിനീതിനെ കുറിച്ചുള്ള ആ പരാമര്‍ശങ്ങള്‍ കുറച്ചു കടന്നു പോയില്ലേ ..... വിനീതിനെ കുറിച്ച് താങ്കള്‍ക് കൂടുതലായി ഒന്നും അറിയാന്‍ വഴിയില്ല..താങ്കള്‍ വിനീതിനെ ഉള്പെടുതിയിരിക്കുന്നത് ഹിന്ദു;മുസ്ലിം ;ക്രിസ്ത്യന്‍;ഇതിലെ ഹിന്ദു എന്നാ വിഭാകത്തില്‍ ആണ് ; അതില്‍ നിന്നും മാറി ഒരു മലയാളി സുഹുര്ത്‌ എന്നാ രീതിയില്‍ കാണൂ അപ്പോള്‍ ശരിയാകും ... http://www.facebook.com/photo.php?fbid=175325739265997&set=a.135892566542648.28197.100003657165187&type=1&ref=nf

    ReplyDelete
    Replies
    1. അനോണി...ഏതു വരിയിലാണ് താങ്കള്‍ക്ക് അങ്ങനെ തോന്നിയത്?? ഒരു പേരു കൊണ്ട് ആരും മാപ്പിളയും ഹൈന്ദവനും നസ്രാണിയും ആവുന്നില്ല.പിന്നെ വിനീതിനെ ഒരു ഹിന്ദു വര്‍ഗീയവാദിയി ആയി ചിത്രീകരിക്കാന്‍ മാത്രം ഞാന്‍ അനോണിയല്ല!!

      Delete
    2. എന്തിലും ഏതിലും മതം കാണുക എന്നത് ഒരു പ്രത്യക മത വിഭാഗത്തിന്റെ സ്വഭാവമാണ്. എന്നിട്ടതില്‍ അഭിമാനിക്കുകയും ചെയ്യും. ഇതൂ കാണുമ്പോള്‍ കോമണ്‍ സെന്സുള്ളവന് മനസ്സില്‍ തോന്നുക "നാണമില്ലാത്തവന്റെ ........." എന്ന പഴംചൊല്ലാണ്.

      Delete
  40. വളരെ നല്ല പോസ്റ്റായിരുന്നു പടന്നക്കരാ. മുസ്ലിം സമുദായത്തെ കുറിച്ച് ഇപ്പോള്‍ എന്ത് പറഞ്ഞാലും ഫേമസ് ആകും എന്ന നിലയിലാണ് കാര്യങ്ങള്‍. കുറെ കാലം ''പച്ചപ്പ്‌' കൊണ്ട് ആഘോഷിച്ചു ഇപ്പോള്‍ ഇതാ ഒരു 'ഉമ്മച്ചികുട്ടി'. സത്യത്തില്‍ ഇവര്‍ക്കൊന്നും വേറെ പണിയില്ലേ ? അതോ പബ്ലിസിറ്റി കിട്ടാന്‍ ഇപ്പോള്‍ ഇതേ വഴിയുള്ലോ ?

    ReplyDelete
  41. lokathu islamineyum muslimkalkumedire endum nadakkate avishkara swathanthryathinte peril mamuk mawnikalakam

    Kevalam ciniemayil oru samooham thettidharikapedumpol namuk kayyum keti nokiyirikam
    Bale bhesh

    ReplyDelete
  42. lokathu islamineyum muslimkalkumedire endum nadakkate avishkara swathanthryathinte peril mamuk mawnikalakam

    Kevalam ciniemayil oru samooham thettidharikapedumpol namuk kayyum keti nokiyirikam
    Bale bhesh

    ReplyDelete
  43. lokathu islamineyum muslimkalkumedire endum nadakkate avishkara swathanthryathinte peril mamuk mawnikalakam

    Kevalam ciniemayil oru samooham thettidharikapedumpol namuk kayyum keti nokiyirikam
    Bale bhesh

    ReplyDelete
  44. lokathu islamineyum muslimkalkumedire endum nadakkate avishkara swathanthryathinte peril mamuk mawnikalakam

    Kevalam ciniemayil oru samooham thettidharikapedumpol namuk kayyum keti nokiyirikam
    Bale bhesh

    ReplyDelete
  45. lokathu islamineyum muslimkalkumedire endum nadakkate avishkara swathanthryathinte peril mamuk mawnikalakam

    Kevalam ciniemayil oru samooham thettidharikapedumpol namuk kayyum keti nokiyirikam
    Bale bhesh

    ReplyDelete
  46. lokathu islamineyum muslimkalkumedire endum nadakkate avishkara swathanthryathinte peril mamuk mawnikalakam

    Kevalam ciniemayil oru samooham thettidharikapedumpol namuk kayyum keti nokiyirikam
    Bale bhesh

    ReplyDelete
  47. lokathu islamineyum muslimkalkumedire endum nadakkate avishkara swathanthryathinte peril mamuk mawnikalakam

    Kevalam ciniemayil oru samooham thettidharikapedumpol namuk kayyum keti nokiyirikam
    Bale bhesh

    ReplyDelete
  48. lokathu islamineyum muslimkalkumedire endum nadakkate avishkara swathanthryathinte peril mamuk mawnikalakam

    Kevalam ciniemayil oru samooham thettidharikapedumpol namuk kayyum keti nokiyirikam
    Bale bhesh

    ReplyDelete
  49. lokathu islamineyum muslimkalkumedire endum nadakkate avishkara swathanthryathinte peril mamuk mawnikalakam

    Kevalam ciniemayil oru samooham thettidharikapedumpol namuk kayyum keti nokiyirikam
    Bale bhesh

    ReplyDelete
  50. "ചീപ്പ് കോപ്പ് പോപ്പുലാരിറ്റിക്ക് തുണിയുരിഞ്ഞ് ആറുലിറ്റര്‍ പച്ചവെള്ളം മാത്രം ജൂസടിച്ചാള്‍ കിട്ടുന്ന മാംസളങ്ങളില്‍ ചായം തേച്ച് ഒരു ദിവസം കുളിക്കാതേയും,തേക്കാതേയുമിരുന്നാല്‍ നാറുന്ന ശരീരം കാണിച്ച് മായാലോകത്തേക്കെത്തിക്കുന്നവര്‍ക്കു കിട്ടുന്നത് നല്ല തിളക്കമുള്ള ഗാന്ധിനോട്ടുകള്‍ മാത്രം!! പോയാല്‍ ഒരു തുണ്ട് തുണി കിട്ടിയാല്‍ പള പളക്കുന്ന നോട്ട് കെട്ട്.
    ഇത്രയെ ഉള്ളൂ മനുഷ്യജീവിതം
    നന്നായി എഴുതി ആശംസകള്‍

    ReplyDelete
  51. >>ഇന്റെര്‍വെല്‍: പയ്യന്നൂര്‍ കോളേജിന്റെ വരാന്ത മൂന്നു കൊല്ലം ഞാന്‍ തെണ്ടിയത് വെറുതെയായല്ലോ റബ്ബേ...!!ഇമ്മാതിരി ഉമ്മച്ചിക്കുട്ടികള്‍ക്ക് വരാന്‍ കണ്ട ഒരു സമയം<<
    :)))

    ReplyDelete
    Replies
    1. കൊച്ചുമോളേ...കുത്തും വരയുമിട്ട് പേടിപ്പിക്കല്ലേ...സ്വന്തം ഫാര്യയോട് ചോയിച്ചിട്ടാ എഴുതിയത്!!

      Delete
  52. [പടന്നക്കാരാ കലക്കീട്ടുണ്ട് കേട്ടാ

    ReplyDelete
  53. നന്നായിട്ടെഴുതി... രണ്ടാമത്തെ പാരാഗ്രാഫിന്റെ പഞ്ച് കലക്കി... തുടരുക..

    ReplyDelete
  54. നന്നായിട്ടുണ്ട് .. അഭിനന്ദനങള്‍

    ReplyDelete
  55. ഈ കോലാഹലം കാണാന്‍ ഭാഗ്യമുണ്ടായില്ലെന്കിലും കാര്യങ്ങള്‍ ലൈവ് ആയി പകര്‍ത്തി തന്നതില്‍ ഷബീറിനു അഭിവാദ്യങ്ങള്‍....,

    ReplyDelete
  56. കൊള്ളാം പടന്നക്കാരാ ....എന്റെ ബ്ലോഗ്ഗുകളും വായിക്കുമല്ലോ..

    www.mindaattam.wordpress.com

    www.blogodhayam.blogspot.in

    ReplyDelete
  57. This comment has been removed by the author.

    ReplyDelete
  58. This comment has been removed by the author.

    ReplyDelete
  59. പണ്ട് മുതലേ മലയാള സിനിമയില്‍ ഒരു മുസ്ലിം കഥാപാത്രം അവതരിപ്പിക്കുമ്പോള്‍ അവര്‍ അപരിഷ്കാരിയും തനി യാഥാസ്ഥികനും അവനെ സീനില്‍ കാണിക്കുമ്പോള്‍ തന്നെ അറേബ്യന്‍ പാശ്ചാത്തല സംഗീതവും കൂടാതെ മലപ്പുറം സ്ലാന്ഗ് ഭാഷ സംസാരിക്കുന്ന ഒരു ഹാസ്യ കഥാപാത്രം ആണ്.
    കുടുംബപരമായി നോക്കിയാല്‍ അവന്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ഉള്ള, പത്തില്‍ കൂടുതല്‍ മക്കളുള്ള, പെണ്ണുങ്ങളെ വീട്ടില്‍ തന്നെ തളച്ചിടുന്ന ഒരു വ്യക്തി ആയിരിക്കും,വിദ്യാഭ്യാസപരമായി അവന്‍ വളരെ പിന്നിലായിരിക്കും ഇനി സാമൂഹികമായി നോക്കിയാല്‍ അവനെ ഇപ്പോഴും മത്തിന്റെ ഹാസ്യമായ രീതില്‍ അവതരിപ്പിക്കും എന്തൊരു പ്രശ്നം ഉണ്ടാവുമ്പോഴും മതത്തിന്റെ പശ്ചാതലതിലാണ് അവനെ ചിത്രീകരിക്കുക, അവന്റെ ജോലിയാണെങ്കില്‍ ഒന്നുകില്‍ അവന്‍ ഒരു ഗള്‍ഫ്‌ കാരന്‍ ആയിരിക്കും,അല്ലെങ്കില്‍ ഒരു മലഞ്ചരക്ക് വ്യാപാരി ആയിരിക്കും. ഇങ്ങനെയൊക്കെയാണ് ഇതുവരെ വന്ന മിക്ക സിനിമയിലും കാണാന്‍ കഴിയുന്നത്. മറിച്ചു അവന്‍ മറ്റു സമുദായത്തിലെ വ്യക്തികള്‍ ജീവിക്കുന്നത് പോലെ പുരോഗമന പരമായി ചിന്തിക്കുന്നവനോ അതായത്‌ കുടുംബ പരമായി ഒരുഭാര്യ മാത്രമുള്ള രണ്ടു കുട്ടികള്‍ മാത്രമുള്ള അവന്റെ കഥാപാത്രം മതത്തില്‍ അധിസ്ടിതമല്ലാത്ത , മാന്യമായ ജോലിയുള്ള (ഡോക്ടര്‍,ടീച്ചര്‍ എഞ്ചിനീയര്‍ etc) ഇതൊന്നും ഉണ്ടാവുന്നില്ല, ഇത് വായിക്കുമ്പോള്‍ എന്റെ പ്രിയ സുഹൃക്കള്‍ ഒരുപക്ഷെ എന്നെ തെറ്റിധരിചെക്കാം, പക്ഷെ ഞാന്‍ കണ്ട മിക്ക സിനിമയിലും ഇങ്ങനെയാണ്,
    സത്യത്തില്‍ ഇങ്ങനെയാണോ ഇപ്പോള്‍ മുസ്ലിം സമുദായം? ഒരിക്കലും അല്ല. സമുദായത്തില്‍ ചില വിഭാഗം ഉണ്ടായേക്കാം അതുപോലെ എല്ലാ സമുദായത്തിലും യധാസ്ഥിധിക്കാര്‍ ഉണ്ട് അതിനര്ഥം എല്ലാവരും അങ്ങിനെയല്ല. എല്ലാവര്ക്കും പണ്ട് മുതലേ മുസ്ലിങ്ങള്‍ വിദ്യാഭ്യാസപരമായും സാമൂഹികപരമായും വളരെ പിന്നോട്ടാണ് എന്നാണ്‌ ധാരണ. ഇവിടത്തെ ജന നേതാവിനും പോലും ഒരുനാള്‍ മലപ്പുറത്തെ കുട്ടികള്‍ എന്ട്രെന്സില്‍ റാങ്ക് വാങ്ങുന്നതില്‍ സംശയം പ്രകടിപ്പിച്ചിരുന്നത് ഓര്ക്കു്ന്നില്ലേ? ഇന്നത്തെ മുസ്ലിം യുവാക്കള്‍ വിദ്യാഭ്യാസപരമായും, ആശയപരമായും, സാമൂഹിക പരമായും മറ്റു സമുദായം പോലെ പുരോഗമന പരമായി ചിന്തിക്കുന്നവര്‍ തന്നെയാണ്.
    പിന്നെ തട്ടതിന്‍ മറയത് എന്നാ സിനിമ ഞാന്‍ കണ്ടിട്ടില്ല എന്നിരുന്നാലും ആ സിനിമയെ കുറിച്ച് അനുകൂലിച്ചും എതിര്ത്തും കുറെ കമന്റ്‌ കണ്ടു, എന്റെ അഭിപ്രായത്തില്‍ നായര്‍ ചെക്കന്‍ ഉമ്മചികുട്ടിയെ പ്രേമിച്ചതിലോ അതോ നായര്‍ പെണ്ണിനെ മുസ്ലിം ചെക്കന്‍ പ്രേമിച്ചതിലോ അല്ല കാര്യം. മറിച്ച്‌ എങ്ങിനെ ആയാലും ഞാന്‍ നേരത്തെ സൂചിപ്പിച്ചത്‌ പോലെ സിനിമയില്‍ മുസ്ലിം കഥാപാത്രം എപ്പോഴും യാധാസ്ഥിതികരും മറുഭാഗം പുരോഗമന വാദികളും ആയിരിക്കും, അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്‌.

    ReplyDelete
  60. ഈ പറയുന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല...ഇതു വായിച്ചതില്‍ നിന്നും ഏകദേശ ധാരണ കിട്ടി..കഥകള്‍ ജീവിതത്തില്‍ അതുപോലെ പകരതുന്നവര്‍ കുറവാണ്...അതുകൊണ്ട് തന്നെ സമുദായ വിശ്വാസങ്ങളില്‍ വളര്‍ന്നു വന്ന ഒരു പെണ്‍കുട്ടി ഒരിക്കലും ഒരു അന്യ മതസ്തന്റെ കൂടെ പോകുമെന്ന് ഞാന്‍ വിശ്വസികുന്നില്ല..തസ്ലീമ നസ്രീന്‍...സല്‍മാന്‍ റുഷ്ദി ..എന്നിവരെ പറ്റിയുള്ള പരാമര്‍ശങ്ങളോട് നൂറു ശതമാനം യോജിക്കുന്നു...നല്ല ചിന്തകള്‍ ആയിരുന്നു ഷബീര്‍...ആശംസകള്‍....

    ReplyDelete
  61. എല്ലാം ഒരു സിനിമ പോലെ ചഞ്ചലവും ഹ്രസ്വവുമായ, നിഴലു പോലെ പെയ്തു തീരുന്ന ജീവിതത്തിൽ, വർഗ്ഗീയതയ്ക്കു പിന്നാലെ പായുന്നവരെക്കുറിച്ചെന്തു പറയാൻ? അവരോടു ദൈവം ---ഇല്ല ദൈവം അവർക്കൊപ്പമില്ല..അവർക്കു നഷ്ടമാകുന്നതെന്തെന്ന് അവർ അറിയുന്നില്ല.

    ReplyDelete
  62. മുഖസ്തുതി പറയുകയല്ല..
    വല്ലാത്ത അവജ്ഞ തോന്നുന്നു..
    എന്നോടു തന്നെ..

    ReplyDelete
  63. കാര്യങ്ങള്‍ ഭയപെടാതെ വിളിച്ചു പറയു, ആശംസകള്‍

    ReplyDelete
  64. വികാരങ്ങള്‍ വിചാരവിപ്ലവങ്ങള്‍ക്ക് വഴി തുറക്കട്ടെ.ആശംസകള്‍ !

    ReplyDelete
  65. തുറവിയുള്ള ഷബീറിന്റെ മനസിന്‌ ഒരായിരം അഭിനന്ദങ്ങള്‍ !!! ഇതു മാപ്പിള്ളമര്‍ക്ക് മാത്രം ബാധകമാകേണ്ട ഒന്നല്ല .........എല്ലാ മതസ്ഥരും അറിയണം സിനിമയല്ല ജിവിതം എന്ന്. താങ്കളുടെ അഭിപ്രായങ്ങള്‍ വളരെ തുറന്നു പറഞ്ഞതില്‍ വളരെ സന്തോഷം. എഴുത്ത് ശൈലിയും ശക്തമായ പ്രതികരണ രീതിയും സത്യത്തിന്റെ പാതയില്‍ തുടരട്ടെ .................ആശംസകള്‍ !!!

    ReplyDelete
  66. സിനിമയെ സിനിമയായും ജീവിതത്തെ ജീവിതമായും കാണാന്‍ നമ്മള്‍ എന്ന് പഠിക്കുന്നുവോ അന്നുവരെ ഇങ്ങനെ ഒക്കെ നടക്കും..


    ആശംസകള്‍..

    ReplyDelete
  67. enikku thangalodu pucchamanu thonunnathu,thangalum oru muslim touchil mathramanu chinthikkunnathu,madaniye support cheyyunna thangalkkenthanu sasikala teacher parayyunna karyangal chintichalu,nalla vaksamarthyamundu pakshe swantham matathine kurichu mathram chintikkunnu,''sakalakala vallabhan pakshe vivaram vatta poogyam'',vargiyatha ellathe chinthikkan padikku
    MANGALANGAL NERUNNU

    ReplyDelete
    Replies
    1. ഹഹഹഹഹ....ഒടുവില്‍ ഞാനും!!!!

      Delete