എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Wednesday, July 25, 2012

എന്റെ ഹൈക്കു...




ചാറ്റ് റൂം
-----------
അവര്‍ ചാറ്റ് റൂമില്‍...
അവള്‍ പേറ്റ് റൂമില്‍...
ചോരകുഞ് ചവറ്റ് റൂമില്‍...

മിസ്സ്ഡ് കോള്‍
------------------
മിസ്സടിച്ചു...
മതില്‍ ചാടി...
അവന്‍ പറ്റിച്ചു...
അവള്‍ പിഴച്ചു...

ജയില്‍ Vs ഗള്‍ഫ് കട്ടില്‍
-----------------------------
ഇരുമ്പറക്കുള്ളില്‍...
ഇരുമ്പ് കട്ടിലിന്‍ മുകളില്‍...

പ്രവാസി അന്നും  ഇന്നും
---------------------------------
നാട്ടില്‍ നിന്നും കടം വാങ്ങി വിമാനം കയറി പൊങ്ങി..
ഗള്‍ഫില്‍ നിന്നും കടം വാങ്ങി വിമാനം കയറി മുങ്ങി...

ജനനം Vs മരണം
-------------------------
പ്രാര്‍ഥിച്ചു...കരച്ചില്‍ കേള്‍ക്കാന്‍ കാതോര്‍ത്തു...ഡോക്ടറെ... എന്തായി?
പ്രാര്‍ഥിച്ചു...കരയാന്‍ ഒരുങ്ങി...കാതോര്‍ത്തു...ഡോക്ടറെ... എന്തായി?

ഇനിയും മരിക്കാത്ത ഭൂമി
--------------------------
പുഴകള്‍ വറ്റിച്ചു..
മലകള്‍ നിരത്തിച്ചു.. 
കാടുകള്‍ വെട്ടിച്ചു.... 
ഭൂമി ഞെട്ടിച്ചു..
മനുഷ്യന്‍ ആര്‍ത്തു ചിരിപ്പി "ച്ചു" ....
"ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി


മുടിയനായ പുത്രന്‍
---------------------
നാടു മുടിച്ച് നടന്ന എന്നെ വീട്ടുകാര്‍ പത്തിരിയും ഇറച്ചിയും മുറുക്കി കെട്ടി ബാഗിലാക്കി ഗള്‍ഫിലേക്ക് പാര്‍സലയച്ചു...
”മുടിയനായ പുത്രന്‍“ നാട് നീങ്ങിയ സന്തോഷത്തില്‍ വീട്ടുകാര്‍ ആനന്ദിച്ചു...
കാലം കഴിഞു കോലം മാറി...
മുടിയന്റെ തല കണ്ട് വീട്ടുകാര്‍ ഞെട്ടി...
എവിടെ മോനെ നിന്റെ മുടി? ആദ്യം സ്വന്തം നാട് ഞാന്‍ മുടിച്ചു....
ഇപ്പോള്‍ ഏതോ നാട് എന്റെ “മുടി“ മുടിച്ചു....!!


ജീവിതം തുരുമ്പാക്കിയവര്‍
----------------------------
ഇരുമ്പിന്റെ വണ്ടിയില്‍ കയറി..അലുമിനിയത്തിന്‍ വിമാനത്തില്‍ പറന്ന്...ഇരുമ്പിന്റെ കട്ടിലില്‍ കിടന്നു...ജീവിതം തുരുമ്പാക്കിയവര്‍?


നമ്മുടെ കാലന്‍
-------------------
നാം നിന്നാലും നിക്കാതെ...
നാം മരിച്ചാലും മരിക്കാതെ...
നാം അറിയാതെ നമ്മെ കൊല്ലുന്ന സമയമേ.....
നീ യാണു നമ്മുടെ കാലന്‍....



ഹൈക്കു കവിത വായിച്ച് തലയുടെ ഹൈക്ക് തെറ്റിയ എന്നെ ഡാ ഹംക്കേ... എന്ന് വിളിച്ചവര്‍ക്ക് മറുപടി കൊടുക്കാന്‍  ഹൈക്കു കഥ പഠിക്കാന്‍ വേണ്ടി ബ്ലോഗ് ഗുരുക്കന്മാരുടെ മടയില്‍ പോയി ...എന്തെറിയാം എന്ന ഗുരുവിന്റെ ചോദ്യത്തിനുമുന്നില്‍ പകച്ചു നില്‍ക്കാതെ ചക്ലോസ്ലാവാക്യന്‍ പഴഞ്ചൊല്ലില്‍  രണ്ട് കാച്ചല്‍ കാച്ചി അതിന്റെ മലയാളം ഇങ്ങനെ “വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും“ !! 


35 comments:

  1. ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി ..

    ReplyDelete
  2. എന്‍റെ പൊന്നെ.... എനിക്ക് വയ്യ.... ബഹുമുഖ പ്രതിഭ.... കവിത എഴുതി ജീവിക്കുന്ന ബ്ലോഗ്ഗെരുമാരുടെ ബ്ലോഗ്ഗില്‍ കല്ല്‌ വാരി ഇടാന്‍ ആണ് അല്ലെ ഈ സംരഭം.... വരികളും ആശയങ്ങളും കൊള്ളാം. ആരോ ഗ്രൂപ്പില്‍ പറയുന്നത് കേട്ടു 3 ലൈന്‍ മാത്രം ആണ് ഹൈക്കു കവിതക്ക്‌ ഉണ്ടാവുക എന്ന്... അങ്ങനെ നോക്കിയാല്‍ ചിലത് ഹൈക്കു അല്ല എന്ന് തോന്നുന്നു... എന്തായലും ആശയങ്ങള്‍ കിടു ഒപ്പം വരികളും

    ReplyDelete
    Replies
    1. വിഗ്ഗുസ്, 3 വരി എഴുതിയാല്‍ ഹൈക്കു കവിതയാണോ? എന്റമ്മോ അപ്പ ഞാനും ഒരു ഹൈക്കു കവിതയായിരിക്കും കഴിഞ്ഞ പോസ്റ്റില്‍ കാച്ചിയത് :) ആകെ ഉള്ള പ്രശ്നം 3 വരിയുള്ള 3 പാര എഴുതിയതാ ഹ..........ഹ..........ഹ....... ഹൈക്കു ജയിക്കട്ടെ, പടന്നകാരന്‍ കി ജയ്‌ :)

      Delete
  3. ചീരകമുട്ടായിക്കവിതകള്‍ ചീറി.മുടിയനായ പുത്രന്‍ പെരുത്തിഷ്ടപ്പെട്ടു

    ReplyDelete
  4. ---------------------
    നാടു മുടിച്ച് നടന്ന എന്നെ വീട്ടുകാര്‍ പത്തിരിയും ഇറച്ചിയും മുറുക്കി കെട്ടി ബാഗിലാക്കി ഗള്‍ഫിലേക്ക് പാര്‍സലയച്ചു...
    ”മുടിയനായ പുത്രന്‍“ നാട് നീങ്ങിയ സന്തോഷത്തില്‍ വീട്ടുകാര്‍ ആനന്ദിച്ചു...
    കാലം കഴിഞു കോലം മാറി...
    മുടിയന്റെ തല കണ്ട് വീട്ടുകാര്‍ ഞെട്ടി...

    ഹൈക്കു, ഇതാണല്ലേ ഹൈക്കൂ.... മുമ്പ് ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ വായിച്ചിരുന്നു

    ReplyDelete
  5. കൊള്ളാലൊ മാഷെ...എന്താന്നു ഇപ്പളും അറിയൂല്ല..
    നോമ്പ് കാലത്ത് ഒരു ടൈം ടേബിള്‍

    ReplyDelete
  6. പടന്നക്കാരന്റെ ചില ഹൈക്കുകള്‍ പടര്‍ന്നു കയറിയില്ല ...
    നമ്മുടെ കാലന്‍
    -------------------
    നിന്നാലും നിക്കാതെ...
    മരിച്ചാലും മരിക്കാതെ...
    അറിയാതെ നമ്മെ കൊല്ലുന്ന സമയമേ.....
    നീയാണു നമ്മുടെ കാലന്‍....

    എന്നായിരുന്നെങ്കിലോ ??

    ആശംസകള്‍ ഹൈക്കു മാഷേ

    ReplyDelete
  7. അര്‍ത്ഥമുള്ള വരികള്‍, കുറിക്കു കൊള്ളുന്ന ആശയങ്ങള്‍,ചിന്തിപ്പിക്കുന്ന യാദാര്‍ത്യങ്ങള്‍...
    അങ്ങനെയങ്ങനെ ഈ ഹൈക്കു കലക്കി.. ഞാനും നോക്കട്ടെ ഒരു കൈ ഹൈക്കു കവിതകള്‍..ഹും.. :)

    അതുവരെ വായിക്കാത്തവര്‍ ഈ കുട്ടികളെ വായിക്കട്ടെ.. :)
    http://kannurpassenger.blogspot.in/2012/07/blog-post_19.html

    ReplyDelete
  8. ഓ ഇതിനെയാണോ ഹൈക്കു ഗവിത എന്ന് പറയുന്നത്.? സംഭവം കൊള്ളാം, ഇഷ്ടപ്പെട്ടു, പക്ഷെ ചില്തങ്ങോട് ഒരു ഹൈപ്പര്‍ ഹൈക്കു ആയില്ലല്ലോ എന്ന് ഒരു സംശയം , ആശംസകള്‍ !!!

    ReplyDelete
  9. ഹൈക്കുകള്‍ ഉഷാറായിട്ടുണ്ട്.. കുഞ്ഞു വരികള്‍, വലിയ ആശയങ്ങള്‍ അതാണല്ലോ ഹൈക്കു.. എന്തായാലും പരീക്ഷണം കൊള്ളാം . ഇനിയും പോരട്ടെ

    ReplyDelete
  10. ഹൈകു ഇഷ്ടായി..ഓരോന്നും ഒന്നിനൊന്നു മെച്ചം, ആശംസകള്‍

    ReplyDelete
  11. എന്താണ് "ഹൈക്കു" എന്ന ഷബീർ ന്റെ ഒരു പോസ്റ്റ് ഫെയ്സ്ബുക്കിൽ കണ്ടാരുന്നു.. അപ്പോ ഇതിനായിരുന്നു അല്ലേ അതു.. ആശംസകൾ..!!

    ReplyDelete
  12. കൊള്ളാം.

    കാടുകള്‍ "കൊത്തിച്ചു".. ഈ കൊത്തല് മാറ്റണം. അത് കണ്ണൂര് വിട്ടങ്ങോട്ട് മാത്രം. എറിഞ്ഞു എന്നതിന് ചാടി എന്നു പറയുന്നപോലെ.
    ഏറ്റവും ഇഷ്ടായത്,"പ്രവാസി അന്നും ഇന്നും" പിന്നെ "ജനനം Vs മരണം".

    ReplyDelete
  13. പടോ..നന്നായിരിക്കുന്നു...ആശംസകള്‍ ...

    ഈയിടെയായിട്ട് നിനക്ക് ഹൈക്കുകള്‍ കൂടുന്നു..എന്താ പ്രശ്നം ? ഹൈക്കുകള്‍ പണി തന്നോ..ഹി ഹി..

    ReplyDelete
  14. ഹൊ ഹൈക്കുവിലും എത്തിയൊ

    ReplyDelete
  15. പ്രവാസിയും ജനനവും മരണവും ഏറെയിഷ്ടമായി. ചിന്തകളെ തൊട്ടുണര്‍ത്തുന്ന ഇത്തരം വരികള്‍ ഇനിയും ആ വിരല്‍ത്തുംബുകളില്‍ നിന്നും ഉണ്ടാവട്ടെ!

    ReplyDelete
  16. കവിത ഗദ്യമോ പദ്യമോ, ഹൈക്കോ, മെന്‍ടലോ ആയാലും വേണ്ടില്ല അര്‍ത്ഥവത്തായ കുറെ വരികളുണ്ട്. കൊള്ളാം.

    ReplyDelete
  17. ചെറിയ കല്ലുകലെടുത്ത് മര്‍മത്തേക്ക് എറിയുന്നത് പോലെ. പക്ഷേ ഹൈക്കുവിനു മൂന്ന് വരികളല്ലേ ഉണ്ടാകൂ. ഇത് കണ്ടമാനം വരികളുണ്ടല്ലോ

    ReplyDelete
    Replies
    1. ന്റെ പൊന്നാര ആരിഫിക്കാ മ്മടെ ഷബീർ പറഞ്ഞതൊന്നും കാര്യാക്കണ്ടാ,
      ഇത് ഹൈക്കുവല്ല.
      ഇത് ഹമുക്കാ.!

      Delete
  18. ഹൈക്കു ഇഷ്ട്ടായി...

    ചിലത് ആവറേജ് ആണെങ്കിലും ചിലത് മികച്ചു നിന്നു !!!

    പുതിയ സംഭവങ്ങള്‍ ഇനിയും വന്നോട്ടെ

    ReplyDelete
  19. വരികള്‍ നന്നായി..ഹൈക്കുവിലേക്കെത്താന്‍ ഇത്തിരികൂടിയുണ്ടെന്ന് തോന്നി.. (വായിച്ച പരിചയം മാത്രാട്ടൊ)

    ReplyDelete
  20. ചാറ്റ് റൂം
    -----------
    അവര്‍ ചാറ്റ് റൂമില്‍...
    അവള്‍ പേറ്റ് റൂമില്‍...
    ചോരകുഞ് ചവറ്റ് റൂമില്‍...

    ഇത് കിടുവായി ട്ടാ.

    പിന്നെ ആ 'മുടിയനായ പുത്രൻ' എനിക്ക് മനസ്സിലായില്ല. അത് നീ പിന്നെ പറഞ്ഞ് തന്നാ മതി.

    എല്ലാം കൊള്ളാം ട്ടോ. ആശംസകൾ.

    ReplyDelete
  21. ഹഹ...
    ഇക്കണക്കിന് പോയാല്‍ ഓ എന്‍ വിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉള്ള ഉത്തരം ആയി...
    മുടിയനായ പുത്രന്‍ ആണ് ഏറ്റവും ഇഷ്ടമായത്...

    ReplyDelete
  22. എന്റെ ഹൈക്കോ നമിച്ചു ആശംസകള്‍..

    ReplyDelete
  23. അപ്പ ഇതിനാരുന്നൂല്ലേ ഫേസ് ബുക്കില് “ഹൈക്കു” എന്താണെന്ന് ചോദിച്ച് ഒരു പോസ്റ്റിട്ടത്...!!


    ഭയങ്കരാ...കുറച്ച് വാക്കുകളില്‍ കുന്നോളം പറഞ്ഞൂല്ലോ.

    ReplyDelete
  24. നര്‍മ്മത്തില്‍ പൊതിഞ്ഞ തീക്കനലുകള്‍.
    ആശംസകള്‍

    ReplyDelete
  25. ഇതു ഷബീറീന്റെ ഹൈക്കു അഥവാ ഷൈക്കു....

    നന്നായിട്ടുണ്ട്.

    പ്രത്യേകിച്ച്
    നാട്ടില്‍ നിന്നും കടം വാങ്ങി വിമാനം കയറി പൊങ്ങി..
    ഗള്‍ഫില്‍ നിന്നും കടം വാങ്ങി വിമാനം കയറി മുങ്ങി...

    ReplyDelete
  26. ഹൈകു ഇഷ്ടായി,,,, ഒന്നിനൊന്നു മെച്ചം, ആശംസകള്‍

    ReplyDelete
  27. "ജനനം Vs മരണം" കൂടുതല്‍ ഇഷ്ടപ്പെട്ടു. മറ്റുള്ളവയും മോശമായില്ല. ആശംസകള്‍..

    ReplyDelete
  28. നര്‍മ്മത്തില്‍ കൂടെ ഒരുപാട് കാര്യം പറഞ്ജൂല്ലോ..!

    ഹൈക്കു ഷബീ കൊള്ളാം ട്ടോ..:)

    ReplyDelete
  29. വായിക്കാന്‍ വൈകി ,
    എവിടെ മോനെ നിന്റെ മുടി? ആദ്യം സ്വന്തം നാട് ഞാന്‍ മുടിച്ചു....
    ഇപ്പോള്‍ ഏതോ നാട് എന്റെ “മുടി“ മുടിച്ചു....!!

    ഇത് എന്നെ വല്ലാതെ ആകര്‍ഷിച്ചു . ആശംസകള്‍

    ReplyDelete
  30. ഇത് ഞാന്‍ മുന്‍പ് വായിച്ചതാ.. കമന്റ്‌ ഇട്ടില്ല എന്നെ ഉള്ളു.. എന്നാലും എന്താ ഈ 'ഹൈക്കു' ?

    ReplyDelete
  31. ഹൈക്കു സൂപ്പര്‍. പറയാതെ വയ്യ.

    ReplyDelete