എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Friday, July 19, 2013

ബദ്രീങ്ങളുടെ ത്യാഗവും ബെല്‍ഗാമിലെ പോത്തും!!!


ബദര്‍ എന്ന് കേള്‍ക്കാത്ത മാപ്പിളയുണ്ടാവില്ലെന്നുറപ്പാണ്.പുണ്യനഗരമായ മദീനയില്‍ നിന്നും കുറച്ചകലെ മാത്രം സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം,അസത്യത്തിനുമേല്‍ സത്യത്തിന്റെ വിജയത്തിന് സാക്ഷിയായ ഗ്രാമം,അതാണ് “ബദർ”!!

ബെല്‍ഗാം എന്നാല്‍ പോത്തുകളുടെ മൊത്തക്കച്ചവടം നടക്കുന്ന പട്ടണം.പോത്തു കച്ചവടക്കാരനായ ഒരു സുഹൃത്ത് പകര്‍ന്നു തന്ന അറിവ് മാത്രമേ എനിക്ക് ബെല്‍ഗാമിനെക്കുറിച്ചുള്ളൂ. =ചാരനിറത്തിലുള്ള ക്ഷീണിച്ചുണങ്ങിയ പോത്തുകളെ എണ്ണയും കരിയും തൊലിയില്‍ തേച്ചുപിടിപ്പിച്ച്, താടിയും മുടിയും കറുപ്പിച്ച് നടക്കുന്ന നമ്മുടെ നാട്ടിലെ തൈക്കിഴവന്മാരെപ്പോലെ, "യുവ" പോത്തുകളാക്കി മാറ്റുന്ന നാടാണ് ബെല്‍ഗാം എന്നും കേട്ടിട്ടുണ്ട്.

റമദാന്‍ പതിനേഴാണ് ഇതെഴുതാന്‍ കാരണം.ഹിജറ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിന് അത്യഷ്ണമുള്ള ഒരു വെള്ളിയാഴ്ചയാണു മരുഭൂമിയില്‍ വെച്ച് മുസ്ലിം ലോകം ഇന്ന് നിലനില്‍ക്കാന്‍ തന്നെ കാരണമായ ആ ചരിത്രയുദ്ധം നടന്നത്. അതിന്റെ സ്മരണയെന്നോണം ബെല്‍ഗാമിലെ പോത്തുകളെ മുളകിട്ട് വരട്ടി ചെമ്പിലാക്കി വിളമ്പി ബദറിന്റെ ത്യാഗസ്മരണ നിലനിര്‍ത്തുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു.

ബദര്‍ എന്ന നാട്ടില്‍ വെച്ച് നടന്ന ഈ യുദ്ധത്തില്‍ പങ്കെടുത്ത സ്വഹാബികളെ 'ബദ്രീങ്ങള്‍' എന്നു പറയുന്നു. കേവലം മൂന്നൂറിനടുത്ത് വരുന്ന സ്വഹാബികള്‍ മൂന്നിരട്ടിയോളം വരുന്ന കുതിരപ്പടയുമായി വന്ന മക്കാ മുശ്രിക്കുകളുമായി  യുദ്ധം ചെയ്ത ദിവസമാണ് റമദാന്‍ പതിനേഴ്. യുദ്ധസിദ്ധിയില്ലാതെ, യുദ്ധസാമഗ്രികളില്ലാതെ, ദൈവമാര്‍ഗ്ഗത്തില്‍ ജീവിക്കാന്‍ വേണ്ടി നടന്ന യുദ്ധമാണ് ബദർ!!

അബൂജഹൽ, ഉത്ബത്, ശൈമ്പത്, വലീദ്, അംറ് എന്നീ ശക്തരായവരുടെ നേതൃത്വത്തില്‍ മക്കയില്‍ നിന്നും ആക്രമിക്കാന്‍ ശത്രുസൈന്യം വരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രവാചകന്‍ അനുചരന്മാരെ വിളിച്ചുകൂട്ടി അഭിപ്രായം ആരാഞ്ഞു.യുദ്ധമോ സൈന്യമോ പ്രതീക്ഷിക്കാതിരുന്ന ഒരു സമൂഹത്തിനു നേരെ ശത്രുസൈന്യം സര്‍വ്വസന്നാഹങ്ങളുമായി ആക്രമിക്കാന്‍ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ പകച്ചു നിന്ന പ്രവാചകനോട് അനുചരന്മാര്‍ പറഞ്ഞു: "താങ്കളും താങ്കളുടെ രക്ഷിതാവും പോയി യുദ്ധം ചെയ്തു കൊള്ളുക.ഞങ്ങള്‍ ഇവിടെ ഇരുന്നുകൊള്ളാം എന്ന് മൂസ (അ) യോട് സ്വജനത പറഞ്ഞപോലെ ഞങ്ങള്‍ പറയുകയില്ല. അങ്ങയുടെ മുന്നിലും പിന്നിലും ഇടത്തും വലത്തും നിന്ന് ഞങ്ങള്‍ പടപൊരുതും." ഇതു കേട്ട് പ്രവാചകന്‍ പറഞ്ഞു എന്നാല്‍ പുറപ്പെടുക, അല്ലാഹു നമ്മെ സഹായിക്കും.

വിശന്ന് ദാഹിച്ചൊട്ടിയ വയറുമായി രണ്ട് കുതിരകളും എഴുപത് ഒട്ടകങ്ങളും മാത്രമുള്ള ആ കൊച്ചു സംഘത്തെ നോക്കുമ്പോള്‍ തന്നെ വിവര്‍ണ്ണമാകുന്ന പ്രവാചകന്റെ മുഖം!! കണ്ണീര്‍ പൊഴിയുന്ന കണ്ണുകൾ!! തലയിലിട്ട തട്ടം തോളിലേക്ക് വീഴുന്ന തരത്തില്‍ ആകാശത്തേക്ക് കൈകളുയര്‍ത്തി, കണ്ണുനീരൊലിപ്പിച്ച്, കരളലിഞ്ഞ്, സാക്ഷാല്‍ പ്രവാചകന്‍ പ്രാര്‍ഥിച്ച ബദർ.
ഹൃദയവേദനയോടെ, താഴ്മയോടെ, വിറക്കുന്ന ശരീരത്തോടെ, കലങ്ങിയ കണ്ണുമായി പ്രവാചകന്‍ പ്രാര്‍ഥിച്ച വരികളാണിത്.

"അല്ലാഹുവേ.... ഈ ചെറുസംഘത്തെ ഈ ദിവസം നീ നശിപ്പിക്കുകയാണെങ്കിൽ, പിന്നെ ഈ ഭൂമുഖത്ത് നിന്നെ ആരാധിക്കുന്നവരായി ആരുമുണ്ടായിരിക്കുന്നതല്ല. അല്ലാഹുവേ... നീ എനിക്കു നല്‍കിയ വാഗ്ദാനം പൂര്‍ത്തിയാക്കിത്തരേണമേ....നിന്റെ സഹായം ആവശ്യമുള്ള സമയമാണിത്. നിരായുധരായ എന്റെ സംഘത്തെ നീ സഹായിക്കേണമേ......."

ഉടുതുണിക്ക് മറുതുണിയും ആയുധവും സന്നാഹവുമൊന്നുമില്ലാതെ ശക്തമായ ഈമാന്‍ മാത്രം ഹൃദയത്തിലുള്ള, അല്ലാഹുവിന്റെ ഔലിയാക്കളായ ബദ്രീങ്ങള്‍ പടപൊരുതി ആയിരകണക്കിനു ശത്രുക്കളെ തോല്‍പ്പിച്ച് ഇസ്ലാം മതം ലോകത്ത് ഇന്നു കാണുന്ന രീതിയിയില്‍ നിലനിര്‍ത്താന്‍ സഹായിച്ച യുദ്ധമാണു ബദർ.ത്യാഗത്തിന്റെയും ശക്തമായ വിശ്വാസത്തിന്റെയും പിന്‍ബലത്തില്‍ ശത്രുസൈന്യത്തെ കീഴടക്കിയ ബദർ. ഈ യുദ്ധത്തില്‍ ആകെ പതിനാലു മുസ്ലിംകളും എഴുപതിനടുത്ത് മുശ്രിക്കുകളും മാത്രമാണ് മരണപ്പെട്ടത്!!

ഏതൊരു സമൂഹത്തിലും സമുദായത്തിലും പ്രമാണങ്ങള്‍ക്ക് എതിരു നില്‍ക്കുന്ന "വിശ്വാസികൾ" ഉണ്ടാകുമെന്ന ചരിത്രം നമുക്കറിയാം. ത്യാഗം എന്നാല്‍ ബദര്‍ എന്ന് പഠിപ്പിച്ച സമൂഹത്തിലും ചില ന്യുനതകള്‍ കാലക്രമേണ വന്നുകൂടിയിട്ടുണ്ട്. ത്യാഗത്തിന്റെ പ്രതീകമായ ബദറിനെ "Happy Badr Day" എന്നീ വാക്കുകളില്‍ ഒതുക്കി ത്യാഗത്തിന്റെ, സഹനത്തിന്റെ, നിലനില്‍പ്പിന്റെ പ്രതീകമായ ബദറിനെ കേവലം ആഘോഷങ്ങളിലൊതുക്കിയ മാലോകര്‍ക്കിടയിലായി ഇന്ന് നാമെല്ലാം.
തലക്കെട്ടില്‍ പറഞ്ഞപോലെ ത്യാഗം എന്തെന്നറിയാത്തവര്‍ "ബെല്‍ഗാമിലെ പോത്തുകളെ കശാപ്പ്" ചെയ്ത് സഹനത്തിന്റെ പ്രതീകമായ ബദറിനെ കൊഞ്ഞനം കുത്തുന്ന രീതിയില്‍ എത്തിച്ചു, അല്ല പൗരോഹിത്യമെന്ന വിഭാഗം എത്തിച്ചു! വിശപ്പും ദാഹവും വേദനയും സഹിച്ച് ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ ആയുധമില്ലാതെ പോരാടിയ ബദര്‍ രക്തസാക്ഷികളെ ഒരു ചെമ്പ് ബെല്‍ഗാമിലെ പോത്തിറച്ചിക്കറിയിലൊതുക്കിയ സമൂഹമായി പൗരോഹിത്യം അധ:പതിച്ചിരിക്കുന്നു.

നിലനില്‍പ്പിനു വേണ്ടി പോരാടിയ ബദ്രീങ്ങള്‍ "അല്ലാഹുവേ, നീയാണ് കാവൽ..." എന്ന് പ്രാര്‍ഥിച്ചവരോടുതന്നെ "ബദ്രീങ്ങളേ, നിങ്ങളാണ് കാവൽ..." എന്ന നിലവാരത്തില്‍ പറയിപ്പിക്കാന്‍ തരത്തില്‍ സമൂഹം എത്തിക്കഴിഞ്ഞു. ഏകദൈവവിശ്വാ‍സം എന്ന സന്ദേശത്തില്‍ മായം ചേര്‍ത്തു എന്ന വിവരം പോലുമില്ലാതെ അവര്‍ പോത്തുകളിലും ബിരിയാണിയിലും ആനന്ദം കണ്ടെത്തുന്നു. ചിലര്‍ റമദാന്‍ പതിനേഴിനെ എങ്ങനെ തെണ്ടല്‍ മാസമാക്കി മാറ്റാം എന്നും തെളിയിച്ചു. തെണ്ടുന്നവര്‍ തെണ്ടിയും തീറ്റിക്കാര്‍ പോത്തു വിളമ്പിയും ത്യാഗസ്മരണ നിലനിര്‍ത്തട്ടെ.
കോളാമ്പി മൈക്കിലൂടെ ചില പള്ളികളില്‍ നിന്നും ബദറില്‍ പങ്കെടുത്ത വിപ്ലവകാരികളുടെ നാമം ഉരുവിട്ട് അല്ലാഹുവേ, നീ സംരക്ഷിക്കണമേ.. എന്ന് കരഞ്ഞ് പ്രാര്‍ഥിച്ച അതേ ബദ്രീങ്ങളിലേക്ക് കാര്യം കാണാന്‍ വേണ്ടി കൈനീട്ടി പ്രാര്‍ഥിക്കുന്ന രീതിയിലേക്ക് സമുദായം എത്തിക്കഴിഞ്ഞു. പ്രമാണങ്ങള്‍ക്കു വിരുദ്ധമായ ഇത്തരം ചെയ്തികള്‍ സമൂഹത്തെ പഠിപ്പിക്കേണ്ട പൗരോഹിത്യം തന്നെ വിളതിന്നുന്ന കാലം.പേരിലല്ല ഒരാളും മത വിശ്വാസികളാകുന്നത്, ചെയ്യുന്ന കര്‍മ്മത്തിലാണ് എന്ന്‍ മത വിശ്വാസികള്‍ തന്നെ മറക്കുന്നു.

ചെമ്പ് വചനം: എന്തെഴുതിയാലും പറഞ്ഞാലും എല്ലാ റമദാന്‍ പതിനേഴിനും ബെല്‍ഗാമില്‍ നിന്നും കറുപ്പ് തേച്ച് മിനുക്കിയ പോത്തുകള്‍ വരും. അത് ചെമ്പിലാക്കി വിളമ്പാന്‍ കുറേ പോത്തിന്റെ ബുദ്ധിയുള്ള കാക്കമാരും, കിടാ‍വിന്റെ ബുദ്ധിയുള്ള കുട്ട്യോളും ഉണ്ടാകും.മുന്നൂറില്‍ പരം ബദര്‍ വിപ്ലവകാരികളുടെ പേരുകള്‍ ഒരൊറ്റ ശ്വാസത്തില്‍ കോളാമ്പി മൈക്കിലൂടെ ഉരുവിടുന്ന മൊല്ലാക്കാക്ക് യഥേഷ്ടം കൈമടക്കും ഒരു ബക്കറ്റ് ഇറച്ചിയും എല്ലാ കൊല്ലത്തേയും പോലെ തന്നെ കിട്ടും.

പദസൂചിക:
സ്വഹാബികൾ = പ്രവാചക അനുചരന്മാര്‍
ഹിജറ = ഇസ്ലാമിക വര്‍ഷം (മക്കയില്‍ നിന്നും ശത്രുക്കളുടെ അക്രമം സഹിക്കവയ്യാതെ പ്രവാചകന്‍ മദീനയിലേക്ക് പാലായനം ചെയ്ത നാള്‍ മുതല്‍ ഹിജറ വര്‍ഷം ആരംഭിക്കുന്നു.)
മുശ്രിക്കുകൾ = മക്കയിലുള്ള ബഹുദൈവാരാധകര്‍
ഈമാൻ = വിശ്വാസം
ഔലിയാക്കൾ = അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍75 comments:

 1. നല്ല ഓര്‍മ്മപ്പെടുത്തല്‍, ത്യാഗത്തിന്‍റെ സ്മരണകള്‍ പോലും തീറ്റക്കുള്ള ഉത്സവമാക്കി മാറ്റി പൌരോഹിത്യം

  ReplyDelete
 2. ഇനിയെങ്കിലും ചിന്തിക്കുമോ ഈ കൌം???

  ReplyDelete
 3. അവസരോചിതമായ ഓർമപ്പെടുത്തലുകൾ..!!

  ReplyDelete
 4. ഈമാനാണ് ശക്തി
  ഈമാനാണ് ആയുധം

  ReplyDelete
 5. നല്ല അറിവുകള്‍

  ReplyDelete
 6. ഉടുതുണിക്ക് മറുതുണിയും,ആയുധവും സന്നാഹവുമില്ലാതെ ശക്തമായ ഈമാന്‍ മാത്രം ഹൃദയത്തിലുള്ള അല്ലാഹുവിന്റെ ഔലിയാക്കളായ ബദ്രീങ്ങള്‍ പടപൊരുതി ആയിരകണക്കിനു ശത്രുക്കളെ ദൈവ സഹായം കൊണ്ട് ഇസ്ലാം മതം ലോകത്ത് ഇന്നു കാണുന്ന രീതിയിയില്‍ നിലനിര്‍ത്താന്‍ സഹായിച്ച യുദ്ധമാണു ബദര്‍ .ത്യാഗത്തിന്റെ ,ശക്തമായ വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ശത്രു സൈന്യത്തെ കീഴടക്കിയ ബദര്‍.ഇന്ന് കാണുന്ന രീതിയില്‍ മുസ്ലിം സമൂഹം നിലനില്‍ക്കാന്‍ കാരണമായ യുദ്ധത്തില്‍ ആകെ പതിനാലു മുസ്ലിംകളും, എഴുപതിനടുത്ത് ശത്രുക്കളും മത്രമാണ് മരണപ്പെട്ടത്.

  നല്ല അവസരോചിതമായ ചിന്തകളും ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തലും.

  ചെമ്പ് വചനം: എന്തെഴുതിയാലും പറഞാലും ഈ റമദാന്‍ പതിനേഴിനും ബെല്ലാരിയില്‍ നിന്നും കറുപ്പ് തേച്ച് മിനുക്കിയ പോത്തുകള്‍ വരും അത് ചെമ്പിലാക്കി വിളമ്പാന്‍ കുറേ പോത്തിന്റെ ബുദ്ധിയുള്ള കാക്കമാരും ,കിടാ‍വിന്റെ ബുദ്ധിയുള്ള കുട്ട്യോളും ഉണ്ടാകും.മുന്നൂറില്‍ പരം ബദര്‍ വിപ്ലവകാരികളുടെ പേരുകള്‍ ഒരൊറ്റ ശ്വാസത്തില്‍ കോളാമ്പി മൈക്കിലൂടെ ഉരുവിട്ട മൊല്ലാക്കാക്ക് കൈമടക്കും, ഒരു ബക്കറ്റ് ഇറച്ചിയും എല്ലാകൊല്ലത്തേയും പോലെ തന്നെ ഇത്തവണയും കിട്ടും.

  ത്യാഗത്തിന്റെ കാര്യങ്ങൾ, വെറും തീറ്റയ്ക്കുള്ള ഉത്സവമാക്കി.

  നല്ല എഴുത്തുകൾ പടന്നക്കാരാ,ആശംസകൾ.

  ReplyDelete
 7. വളരെ നന്നായിട്ടുണ്ട്.പക്ഷെ ബെല്ലാരി പോത്തിനേക്കാള്‍ അധ:പതിച്ചവരോട് എന്ത് പറഞ്ഞിട്ടെന്താ കാര്യം......? അത് ചെളി കാണുമ്പോള്‍ അതിലേക്കിറങ്ങും....

  ReplyDelete
 8. well done ......shabeer .........we should reveal the TRUTH

  ReplyDelete
 9. പൗരോഹിത്യം തുലയട്ടെ....

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. ബദർ യുദ്ധത്തിന്റെ സാഹചര്യം പോലുമറിയാതെ, ബദറിന്റെ സന്ദേശമെന്തെന്നറിയാത്തവരാണ് അല്ലെങ്കിൽ അറിയിക്കപ്പെടാത്തവരാണ് ഇത്തരത്തിൽ തിന്ന് കാര്യം കഴിക്കുന്നത്. ഈ ഓർമ്മപ്പെടുത്തൽ നല്ലതാണ്. എന്തിനുവേണ്ടിയാണൊ ബദറിൽ അവർ പോരാടിയത്, അതിന്നെതിരെ അവരുടെ പേരിൽ തന്നെ നടക്കുന്ന ബഹുദൈവത്തം കാണുമ്പോൾ ഇതൊക്കെ പറഞ്ഞു പോകും.

  പക്ഷേ, മതവിഷയങ്ങളിലെ നന്മ ഉപദേശിക്കലും തിന്മവിരോധിക്കലും തത്വദീക്ഷയോടും "നസ്വീഹത്തോ"ടെയുമായിരിക്കണമെന്ന് സ്രഷ്ടാവായ നാഥൻ തന്നെ പലവുരു ഓർമ്മിപ്പിക്കുന്ന കാര്യം അടിവരയിട്ടു പറയട്ടെ. തെണ്ടികളെന്നുമൊക്കെയുള്ള പ്രയോഗങ്ങൾ ഒഴിവാക്കുമ്പോൾ ഈ എഴുത്തിന്റ്റെ മഹത്തരമായ ലക്ഷ്യം കൂടുതൽ നന്നാവുന്നു എന്നാണ് ഈയുള്ളവന്റെ ഉറച്ച അഭിപ്രായം.

  ReplyDelete
 12. പുരോഹിതന്മാര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക്‌ അനുസരിച്ച് മതത്തിലും വിശ്വാസത്തിലും പല മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നമ്മള്‍ ജീവിച്ചു കൊണ്ടിരിക്കുന്നത്. തിരിച്ചറിവുകള്‍ സമൂഹത്തിനു ഉണ്ടാവട്ടെ.

  ReplyDelete
 13. കേരളത്തില്‍ മാത്രം ആണോ ഇങ്ങനെ? എന്‍റെ സഹപാഠി (സൌദിയില്‍ നിന്നുള്ള അറബിയാണ്)അയാള്‍ പറഞ്ഞത് കേരളത്തിലെ പോലെ ഒന്നും അല്ല അവിടെ പള്ളികളില്‍ എന്ന്.

  എന്‍റെ അടുത്തുള്ള പള്ളിയില്‍ എല്ലാ കൊല്ലവും ഒരു വിശുദ്ധന്‍റെ ഖബറില്‍ (എന്താ അതിനു ശരിക്കും പറയുന്നത് എന്ന് എനിക്കറിയില്ല. അവിടെ വന്ന ഒരു വല്യ മുസ്ലിം പണ്ഡിതന്‍റെ ഓര്മക്കായ് ആണ് അത്)പ്രാര്‍ഥനാ നടത്താറുണ്ട്. ഞാനും എല്ലാ വര്‍ഷവും പോകും. അവിടെ കിണറ്റില്‍ നിന്ന് വെള്ളം കോരുന്ന 'പാളയും കയറും' എന്ന വഴിപാട് നടത്തിയാല്‍ അസുഖങ്ങള്‍ എല്ലാം പോകും എന്ന് വിശ്വാസം ഉണ്ട് (എന്‍റെ അസുഖം മാറാന്‍ അമ്മ നേര്‍ച്ച ചെയ്തു മാറിയത് കൊണ്ട് എനിക്ക് വിശ്വാസം ഉണ്ട് താനും.)എന്ന് അയാളോട് പറഞ്ഞപ്പോള്‍ പുള്ളി ചിരിച്ചു കൊണ്ട് പറഞ്ഞത് അങ്ങനെ ഒന്നും ഒരു ആചാരങ്ങളും ഇല്ല സൌദിയില്‍ എന്നും ഇങ്ങനെ വിശുദ്ധനെ ആരാധിച്ചാല്‍ അത് മുസ്ലിം വിശ്വാസത്തിനു എതിരെ ആണ് എന്നും.

  ഇപ്പോള്‍ ഇക്ക പറഞ്ഞ രീതികുള്ള ആഘോഷം കേരളത്തില്‍ മാത്രം ആണോ അതോ സൌദിയിലും ഇത് തന്നെ ആണോ അവസ്ഥ? ഒന്ന് പറയാമോ?

  ReplyDelete
 14. ത്യാഗം എന്നാല്‍ ബദര്‍ എന്ന് പഠിപ്പിച്ച സമൂഹത്തിലും ചില ന്യുനതകള്‍ കാലക്രമേണ വന്ന് കൂടിയിട്ടുണ്ട്. ത്യാഗത്തിന്റെ പ്രതീകമായ ബദറിനെ "Happy Badar Day" എന്നവാക്കുകളില്‍ ത്യാഗത്തിന്റെ സഹനത്തിന്റെ നിലനില്‍പ്പിന്റെ പ്രതീകമായ ബദറിനെ കേവലം അഘോഷങ്ങളിലൊതുക്കിയ ലോകര്‍ക്കിടയിലായി നാമൊക്കെ.

  ReplyDelete
 15. ..ടെക്സ്റ്റ് ചിലയിടത്തെ ചെറിയ അക്ഷരങ്ങൾ ഡിസ്റ്റർബായി എന്നാദ്യമേ പറയട്ടെ..

  ഇന്നു എന്തും ഏതും ആഘോഷങ്ങളാണു.അന്നദാനമെന്ന പേരിൽ കാട്ടിക്കൂട്ടുന്നതും വ്യത്യസ്തമല്ല.. പട്ടിണികിടക്കുന്നവനു കൊടുക്കാതെ നാട്ടിലെ പ്രമാണികൾക്ക് വെച്ചുവിളമ്പുന്നതിൽ എന്തു മതം..

  ReplyDelete
 16. മതങ്ങളെ ജീവനോപാധിയാക്കി മാറ്റുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതൊക്കെ. നല്ല ഓർമ്മപ്പെടുത്തൽ.

  ReplyDelete
 17. നേർച്ച സമയത്ത് തേങ്ങാച്ചോറും, നല്ല പോത്തിറച്ചിയും കിട്ടും... ഞാൻ സ്വാദോടെ കുറെ കഴിച്ചിട്ടുണ്ട്. നേരും നെറിയുമൊന്നും പരിശോധിക്കാൻ പോയില്ല :)

  ReplyDelete
 18. ഈ ബ്ലോഗ്‌ വായിച്ചു കഴിഞ്ഞപ്പോള്‍ ,,പോത്ത് തന്നെയാ നല്ലത് എന്ന് തോന്നി

  ReplyDelete
 19. പടന്നക്കരാ ... താങ്കളെ ഞാന്‍ കുറ്റം പറയുന്നില്ല ..
  ഈ പോസ്റ്റ്‌ ഇടാന്‍ താങ്കളെ പ്രേരിപ്പിച്ചത്‌ പതിനേഴാംരാവ് താങ്കള്‍ പറഞ്ഞ
  വിഭാഗത്തിന് പോത്തിറച്ചി തിന്നു അര്മാദ്ധിക്കാന്‍ ആണെന്നുള്ള താങ്കളുടെ കണ്ടുപിടുത്തമാണ്‌.
  ഇതു എനിക്ക് ഒരു പുതിയ അറിവ്‌ ആണ് .ആദ്യമേ ഞാന്‍ പറയട്ടെ ഞാന്‍ ഒരു സുന്നി മുസ്ലിം അണ്‌.അത് ഞാന്‍ എവിടയൂം ധൈര്യത്തോടെ പറയും . താങ്കളുടെ ഈ ചോദ്യത്തിനുള്ള മറുപടി വിശദമായി പറഞ്ഞു തരെണ്ടതുണ്ട്.എന്നാല്‍ അതിനുള്ള വേദി ഇതല്ല .താങ്കള്‍ ഒന്ന് മനസിലാക്കുക ഇതൊരു പൊതു സദസ്സ്‌ അണ് ഇതില്‍ ഇതര മതസ്ത്തരും എല്ലാംഉണ്ട് ..ഇതു പോലുള്ള പോസ്റ്റുകള്‍ ഇവിടെ പോസ്ട്ടുന്നതിനോട് എനിക്ക് തീര്‍ത്തും യോജിപ്പ് ഇല്ല.
  ഒരു മതത്തില്‍ പെട്ട രണ്ടു വിഭാഗം പരസ്പ്പരം പല്ലിളിക്കുകയും കൊഞ്ഞനം കുത്തുകയും ചെയ്യുമ്പോള്‍ അവിടെ നഷ്ട്ടപെടുന്നത് ലോകത്തിനു മുന്നില്‍ ഇസ്ലാം എന്നാ പ്രകാശത്തിന്റെ പ്രഭയാണ് .ചുരുക്കി പറഞ്ഞാല്‍ മലര്‍ന്നു കിടന്നു തുപ്പുന്നത് പോലെ. താങ്കളുടെ സംശയങ്ങള്‍ താങ്കള്‍ക്ക് ചോദിക്കാം; വാദിക്കാം ;പക്ഷെ അതിനു അനുയോജ്യമായവര്‍ തങ്കളുടെ ചുറ്റിലും ഒരു പാട് ഉണ്ട്.അവരോടു ചോദിക്കൂ അവര്‍ പറഞ്ഞു തരും

  ReplyDelete
  Replies
  1. ഷാന്‍,എന്നെ കുറ്റം പറയാന്‍ താങ്കള്‍ക്കു വകുപ്പില്ലല്ലോ?? ആരാണ് സുന്നി? എന്താണു സുന്നി? പ്രവാചക ചര്യ പിന്തുടരുന്നവരാണു സുന്നി.സുന്നി എന്നാല്‍ സുന്നത്ത് ചെയ്യുന്നവര്‍.ഷാന്‍ ഈ പറഞ ബദ്രീങ്ങളുടെ പേരില്‍ നടക്കുന്ന കൂത്താട്ടം ഏതു സുന്നത്തിലാണുള്ളത്? ഇത് പരസ്പരം പല്ലിളിച്ചു നാട്ടുന്നതോ മലര്‍ന്ന് കിടന്ന് തുപ്പുന്നതോ അല്ല. അറിവില്ലായ്മ കൊണ്ട് ഇത്തരം കൂത്താട്ടത്തില്‍ പെട്ടുപോകുന്നവരുണ്ടാകും അവര്‍ക്ക് മനസ്സിലാകാന്‍ മാത്രം.പിന്നെ പൊതു സമൂഹത്തില്‍ അമുസ്ലിംകള്‍ക്കും പറഞു കൊടുക്കാന്‍ വേണ്ടിത്തന്നെയാണ്.വല്ലവരും ഇമ്മാതിരി ആണ്ട് കണ്ട് എനി ഇസ്ലാം ആണെന്നു പറയാതിരിക്കാന്‍.ഞാന്‍ ധൈര്യത്തോടെ പറയട്ടേ....ഈ കൂത്താട്ടവുമായി പ്രവാചകന്‍ പഠിപ്പിച്ച ഇസ്ലാമുമായി ഒരു ബന്ധവുമില്ല!!

   Delete
 20. എന്റെ കമന്റ് കാണുന്നില്ലല്ലോ.. സ്പാമിൽ ആണെങ്കിൽ എത്രയും പെട്ടന്നു തുറന്നു വിടണമെന്നു വിനീതമായി അഭ്യാർത്ഥിക്കുകയാണു. അപേക്ഷിക്കുകയാണ്.

  ReplyDelete
  Replies
  1. ചെയ്തു...അതെന്തേ അങ്ങനെ വരുന്നു?തന്റേതു മത്രം?

   Delete
 21. വാസ്തവം തന്നെ...

  ReplyDelete
 22. കാലം ഒരുപാട് മാറി പടന്നക്കാരാ...ഞാനൊക്കെ കുഞ്ഞായിരുന്ന സമയത്ത് കേട്ടിടുണ്ട് ബദിരീങ്ങളുടെ ആണ്ട്...യാസീന്‍ ഓതി നേര്‍ച്ച കഴിക്കണം എന്നൊക്കെ...പക്ഷെ ഇന്നു ബദര്‍ എന്താണെന്നും അതിന്റെ മഹത്വം എന്താണെന്നും മനസ്സിലാക്കുന്ന അവസ്ഥയിലെക്കെത്തി ആളുകള്‍...റമദാന്‍നിന് വീടുകളില്‍ കയറിയുള്ള സക്കാത്ത്‌ ചോദിക്കല്‍ സമ്പൂര്‍ണമായി നിരോധിച്ച സ്ഥലമാണ് എന്‍റെ മഹല്ല്...അവിടെ സക്കാത്ത് കമ്മറ്റി ഉണ്ടാക്കി അര്‍ഹതയുള്ളവര്‍ക്ക് തൊഴില്‍ ...വിവാഹം...പെന്‍ഷന്‍ ഇങ്ങിനെയുള്ള കാര്യങ്ങള്‍ക്കാണ് പണം ചിലവാക്കുന്നത്...സ്വരൂപിക്കുന്ന ഓരോ രൂപയും കൃത്യമായി ചിലവഴിക്കപെടുന്നു...സന്തോഷത്തോടെ തന്നെ പറയട്ടെ അതില്‍ ഒരുഭാഗമാകാന്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞങ്ങള്‍ക്കും കഴിഞ്ഞിടുണ്ട്...ബെല്ലാരിയെ പറ്റി എനിക്ക് പുതിയ അറിവാണ്...ശിര്‍ക്കില്‍ പെടുന്ന കുറ്റമാണ് അവര്ചെയ്യുന്നതെന്ന് അവരറിയുന്നില്ല...ഇങ്ങിനെ ഒരു ചിന്തക്ക് ആശംസകള്‍ പടന്നക്കാരാ...

  ReplyDelete
  Replies
  1. ഭാഗ്യം ചെയ്തവര്‍!! എന്റെ നാട്ടില്‍ ബെല്ലാരിയില്‍ നിന്ന് പോത്തു വരും ചെമ്പിലാക്കും,വിളമ്പും...!

   Delete
 23. thiricharivukaliloode manushyan sancharikkenda kalam athikramichu....

  ( here no malayalam font Sorry :( )

  ReplyDelete
 24. സൌദിയില്‍ ഞാന്‍ ജോലി ചെയ്യുന്നിടത്ത് നിന്നും കേവലം 75 കിലോമീറ്റെര്‍ മാത്രം അകലത്താണ്‌ ഈ ബദര്‍ എന്ന സ്ഥലം. അവിടെ ഒരു നേര്‍ച്ചയും ആഘോഷവും ശുഹദാക്കളുടെ പേരില്‍ ഞാന്‍ കണ്ടിട്ടില്ല. വിശ്വാസം വഴി തെറ്റി പോകാതിരിക്കാന്‍ അവിടെ ഇപ്പോള്‍ സന്ദര്‍ശനത്തിനു പോലും കടുത്തു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

  ReplyDelete
  Replies
  1. അക്ബര്‍ക്ക, കൂടുതല്‍ അറിയാന്‍ താലപര്യമുണ്ട്!!

   Delete
 25. ENTHU CHEYYAN (ULAAYIKA KAL AN AAM BAL HUM ADHALL)

  ReplyDelete
 26. “ന്റെ ബദ്‌രീങ്ങളേ..” എന്ന് നാടകത്തിലും സിനിമയിലും പലകഥാപാത്രങ്ങളും പറയുന്നതിന്റെ പൊരുൾ ഇപ്പോഴാണ് മനസ്സിലായത്.

  എല്ലാവർക്കും നന്മയും, മനസ്സമാധാനവും ഉണ്ടാവട്ടെ!
  ആശംസകൾ!

  ReplyDelete
 27. ഇസ്ലാമിന്റെ ചരിത്രത്തിൽ ത്യാഗത്തിന്റെ വലിയ യുദ്ധങ്ങൾ മുഖാമുഖംകണ്ടാണ് കുത്തിച്ചത്, അതെല്ലാം ഇന്നിന്റെ ജനതക്ക് ഒരോ പാഠങ്ങളാണ് നൽക്കുന്നതും

  ഈ പുണ്ണ്യമാസത്തിൽ എല്ലാവർക്കും ദൈവം നന്മ ചെയ്യാനുള്ള ആരോഗ്യം നൽക്കട്ടെ എന്ന് പ്രാത്ഥിക്കാം

  ReplyDelete
 28. ഷബീ...നല്ല പോസ്റ്റ്‌.,. ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ ഇടയ്ക്കു ആര്‍ക്കെങ്കിലും ദ്വേഷ്യം വന്നാല്‍ പറയുമായിരുന്നു "ഇന്നിവിടെ ബദര് യുദ്ധം നടക്കുമെന്ന് ". അത് പറയുന്നവനും കേള്‍ക്കുന്നവനും ഇതിനെ കുറിച്ച് ഒരു ബോധവുമില്ല എന്നതാണ് വാസ്തവം. ഈ പോസ്റ്റ്‌ അത്തരം വിവരമില്ലായ്മകള്‍ക്ക് നേരെ വെളിച്ചം വീശുന്നു.

  ദുഃഖ വെള്ളി ദിവസം, "ഹാപ്പി ദുഃഖ വെള്ളി ആശംസകള്‍" "' അയച്ച നാടാണ് നമ്മുടെ , അപ്പോള്‍ പിന്നെ ഹാപ്പി ബദര്‍ ഡേ എന്ന് പറയുന്നതില്‍ അതിശയിക്കാനൊന്നുമില്ല.

  ആശംസകളോടെ

  ReplyDelete
 29. നമ്മുടെ പുരോഹിതന്‍മാര്‍ അവര്‍ക്ക് വയറും പോക്കെറ്റും നിറക്കാനായി മതത്തില്‍ ഉണ്ടാക്കിയ അനാചാരങ്ങളാണ്ഇത്
  "പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ഏറെ ആളുകളും ജനങ്ങളുടെ സമ്പത്ത് അന്യായമായി ഭക്ഷിക്കുന്നവരും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും അവരെ തടയുന്നവരുമാണ്-ഖുര്‍ആന്‍ "

  ReplyDelete
 30. വിശുദ്ധ റമദാന്‍ മാസത്തില്‍ യുദ്ധം നിഷിദ്ധമാണെന്ന് കേടിടുണ്ട് . ബദര്‍ യുദ്ധത്തിന്റെ ചരിത്രം ഒന്ന് വിശദമായി പറഞ്ഞു തരാമോ ??

  ReplyDelete
  Replies
  1. റാവണ്‍, ഇസ്ലമിക മാസത്തില്‍ നാലു മാസമാണ് യുദ്ധം നിഷിദ്ധമാക്കിയത്.1-മുഹറം.2-റജബ്.3-ദുല്‍ ഖിദ.4-ദുല്‍ ഹജ്ജ് .ഈ നാലു മാസങ്ങളാണു യുദ്ധം നിഷിദ്ധമാക്കിയത് (ഖുറാന്‍-9:36).ഈ മാസങ്ങളെ ഇങ്ങനെ വിവരിച്ചിരിക്കുന്നു.മുഹറം-നിഷിദ്ധമാസം.റജബ് -ബഹുമാനിക്കേണ്ട മാസം.ദുല്‍ ഖിദ-റസ്റ്റ് ചെയ്യേണ്ടമാസം.ദുല്‍ ഹജ്ജ്-ഹജ്ജ് മാസം.നന്ദി

   Delete
  2. ബദര്‍ യുദ്ധത്തിന്റെ ചരിത്രം
   --------------------
   ഇസ്ലാമും ഇസ്ലാമിന്റെ ശത്രുക്കളും ആദ്യമായ്‌ ഉണ്ടായ യുദ്ധമാണ്‌ ബദർ യുദ്ധം.ഇത്‌ നടക്കുന്നത്‌ ഹിജറാം രണ്ടാം വർഷത്തിലെ റംസാൻ പതിനേഴിനാണ്‌.മുഹമ്മദ്‌ നബി (സ) മക്കയിൽ ജീവിക്കുന്ന കാലഘട്ടത്തിൽ തന്നെ പക്വതയും, ഭദ്രതയും, ഒത്തിണങ്ങിയ സ്വഭാവവും,വിശാലമനസ്കതയും,വിവേകവും ഉള്ള ഒരു നേതാവാണെന്ന് തന്റെ വ്യക്തിത്വത്തിൽനിന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നുവെന്നുവെന്ന് നമുക്കു കാണുവാൻ കഴിഞ്ഞു.മുഹമ്മദ്‌ നബി (സ) മക്കാ ജീവിതത്തിൽ നബി (സ) നടത്തിയ പ്രവർത്തനത്തേയും,പ്രബോധനത്തേയും അവജ്ഞാപൂർവം വീക്ഷിച്ചിരുന്നവർ അതിന്റെ അന്ത്യഘട്ടത്തിൽ ഇത്‌ ഗുരുതരമായ അപകടമായി തീരും എന്നറിഞ്ഞ്‌ അവരുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച്‌ അടിച്ചമർത്തുവാൻ തീരുമാനിച്ചു.അതിനുമുൻപേ ഈ പ്രബോധനത്തിൽ വിശ്വാസം ഉൾക്കൊണ്ട്‌ വലിയ ഒരു വിഭാഗം ജനങ്ങൾ മുഹമ്മദ്‌ നബി (സ) യുടെ കീഴിൽ ഉയർന്നുവന്നിരുന്നു.ഇവർക്ക്‌ ഖുറൈശികളിൽ നിന്ന് മർദ്ദനമുറകൾ ഏലക്കേണ്ടിവന്നെങ്കിലും,അവർ വിശ്വസിച്ച തത്ത്വങ്ങളിൽ നിന്ന് വ്യതിചലിച്ചില്ല.ഈ ഒരു സംഭവം ഖുറൈശികളുടെ മുന്നിൽ ഇവർക്ക്‌ യഥാർത്ഥമായ്‌ ഇസ്ലാമിനോട്‌ സ്നേഹവും വിശ്വാസവുമുണ്ടെന്നു കാണിക്കുവാൻ കഴിഞ്ഞു.ശത്രുക്കളുടെ മുന്നിൽ ഇസ്ലാമിന്റെ ശബ്ദം അതിന്റെ നേട്ടങ്ങളുടെ വളരെ അടുത്തെത്തിയെന്നു കാണിക്കുവാൻ പറ്റിയ ഒരു ഉത്തമ ഉദാഹരണവുമാണിത്‌.
   സ്വന്തം ആദർശങ്ങളും ലക്ഷ്യങ്ങളും വിലകല്‌പ്പിക്കാതെ ഇസ്ലാമിനു വേണ്ടി ആത്മത്യാഗം ചെയ്യാൻ കഴിവുള്ള ഒരു സംഘം ആളുകളെ ലഭിച്ചുവെങ്കിലും,മണലിൽ കാലുറപ്പിച്ചു നടക്കാൻ പറ്റുന്ന ഒരു സ്ഥിതി കൈവന്നിരുന്നില്ല.

   എങ്കിലും ഈസംഘത്തിനു ഇസ്ലാമികപ്രബോധനം വ്യാപിപ്പിക്കുവാൻ കഴിഞ്ഞു എന്നത്‌ ഒരു വലിയ വിജയം തന്നെയായിരുന്നു.മക്കയിൽ നിന്ന് ഈ സംഘത്തിനു വലിയ പരീക്ഷണങ്ങൾ നേരിടേണ്ടിവന്നതിനാൽ ഇസ്ലാമിന്റെ ഈ പ്രബോധനം സത്യസന്ധമാണെന്നു തെളിയിക്കാൻ വേണ്ടത്ര സമയം ലഭിക്കാതെ വന്നു. ഇതിന്റെ മുഖ്യകാരണം പല ഘടകങ്ങളായി വികടിച്ചു കിടന്നിരുന്ന ഗോത്രങ്ങളെ ഒന്നിപ്പിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു.

   Delete
  3. മക്കയിലെ അവസാന വർഷങ്ങലെ ഹജ്ജ്‌ കാലത്ത്‌ പ്രവാചകനു ലഭിച്ച എഴുപത്തിയഞ്ചുപേരടങ്ങുന്ന ഒരു സംഘം പിന്നീട്‌ ഇസ്ലാമിന്റെ ചരിത്രത്തിൽ വിപ്ലാവാതമകമായ വഴിതിരിവായ്‌ തീർന്നു.ഇവർ നൽകിയ ഉറപ്പിന്മേലാണ്‌ പ്രവാചകൻ മദീനയിൽ സഘടിതമായ ഒരു സമൂഹം കെട്ടിപടുക്കുവാൻ തീരുമാനിക്കുന്നതും,അതിനായ്‌ മക്കവിട്ട്‌ മദീനയിലേക്കു ചേക്കേറിയതും.അങ്ങനെ അവിടെ "മദീനത്തുൽ ഇസ്ലാം"അഥവാ ഇസ്ലാമിന്റെ നഗരം പടുത്തുയർത്തുന്നതിന്റ ഭാഗമായ്‌,ഇസ്ലാമിന്റെ പ്രഥമകേന്ദ്രമായ "ദാറുൽ ഇസ്ലാം" സ്ഥപിച്ചതും.ഇതിന്റെ ഭാഗമായ്‌ ഇസലാമിന്റെ ചരിത്രത്തിലെ രണ്ടാം "അഖബ"ഉടമ്പടിയെന്ന പ്രശസ്തമായ"ബൈഅത്ത്‌"നടന്നതും.

   ഈ ഉടമ്പടിയിൽ പറയുന്ന കാര്യങ്ങൾ വളരെയേറേ പ്രചോധനം ഉൾകൊണ്ടതാണെന്ന്‌ നമുക്ക്‌ ഇതു കേൾക്കുന്ന നിമിഷം മനസ്സിലാവും.ഈ എഴുപത്തിയഞ്ചുപേരടങ്ങുന്ന ആദ്യകാലസംഘത്തിനെ വിളിച്ചിരുന്ന പേർ "അൻസ്വാർ" എന്നായിരുന്നു.ഇവർ പ്രവാചകന്റെ കയിൽ കയ്‌ വെച്ചാണ്‌ ഈ ഉടമ്പടി നടത്തിയത്‌.
   "അല്ലാഹുവിന്റെ ദൂതനാണ്‌ എന്നറിഞ്ഞുകൊണ്ട്‌ ആകുന്നു നാം ഇദ്ദേഹത്തെ ഈ മദീനയിലേക്കു കൂട്ടികൊണ്ടുവന്നത്‌.ഇത്‌ ഇവിടെയുള്ളവരുമായ്‌ ശത്രുതക്കിടം വരുത്തുകയും തൻ മൂലം നമ്മളിൽ പലരും വധിക്കപ്പെടുകയോ,പീഡിപ്പിക്കപ്പെടുകയോ ഉണ്ടായാലും,അതെല്ലം സഹിച്ച്‌ നമ്മുക്കിദേഹത്തെ സ്വീകരിക്കാം.ഇതിനെല്ലാം പ്രതിഫലം അല്ലാഹുവിൽ ആണെന്നും അറിയുക.അല്ലാത്ത പക്ഷം നമുക്കിദേഹത്തെ സ്വീകരിക്കാതിരിക്കാം.അല്ലാതെ നമ്മൾ നശിക്കുമ്പോൾ,നേതാക്കൾ വധിക്കപ്പെടുമ്പോൾ ഇദേഹത്തെ ശത്രുക്കളെ ഏൽപ്പിച്ചുകൊടുക്കുകയാണെങ്കിൽ നമുക്കിപ്പോൾ തന്നെ പിരിയാം, അതാണ്‌ അല്ലാഹുവിന്റെ അടുക്കൽ കൂടുതൽ സ്വീകാര്യമായത്‌.അങ്ങനെ ഇദേഹത്തെ ശത്രുക്കൾക്കു ഏൽപ്പിച്ചു കൊടുക്കുന്നത്‌ അല്ലാഹുവാണേ ഇരുലോകത്തിനും അപമാനമായിരിക്കും.ഈ സംഘത്തിലെ അംഗങ്ങളുടെ പ്രസംഗം കഴിഞ്ഞപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു"ധനനഷ്‌ടമോ,നേതാക്കളുടെ വധമോ, എന്തുതന്നെ വന്നാലും ഞങ്ങൾ ഇദേഹത്തെ സ്വീകരിക്കും"ഇതാണ്‌ പ്രശസ്തമായ "അഖബ"ഉടമ്പടിയെന്ന "ബൈഅത്ത്‌".

   പ്രവാചകന്റെ വ്യക്തിത്വവും യോഗ്യതയും നല്ലപോലെ മനസ്സിലാക്കിയിരുന്ന ഖുറൈശികൾ ഇതെല്ലാം അറിഞ്ഞ്‌ അസ്വസ്തരായ്‌ തീർന്നു. മുഹമ്മദിന്‌(സ) മദീനയിൽ മുസ്ലീമുകളെ ഒത്തു ചേർക്കാനായ്‌ താവളം ലഭിച്ചാൽ,ഖുറൈശികളും മറ്റുഗോത്രങ്ങളും ജീവിതമാർഗ്ഗമായ്‌ കണ്ടിരുന്ന കച്ചവടം (യമനിൽ നിന്ന് ശാമിലേക്കുള്ള ചെങ്കടൽ തീരത്തിൽ കൂടി നടന്നിരുന്ന കച്ചവടം) മുസ്ലീമുകളുടെ അധീനതയിലാകുമോ എന്ന ഭയവും അവരെ അതിനെതിരെ നീങ്ങുവാൻ തീരുമാനിച്ചു.
   ഉടമ്പടി ഉണ്ടായ അന്നുതൊട്ട്‌ മക്കാനിവാസികൾ മുഹമ്മദ്‌(സ)ത്തെ ഒറ്റപ്പെടുത്തുവാൻ നീക്കം ആരംഭിച്ചിരുന്നു.പക്ഷേ ഇതെല്ലാം വിഫലമായെന്നു മാത്രമല്ല,മുസ്ലീമായ മക്കാനിവാസിക്കൾ ഓരോരുത്തരായ്‌ മദീനയിലേക്ക്‌ പോയിതുടങ്ങിയതോടെ ഖുറൈശികൾ പ്രവാചകനെ വധിക്കുവാൻ തീരുമാനിച്ചു.അതിനായ്‌ നബിയുടെ ഗോത്രത്തിൽ (ബനു ഹാശിം) നിന്നൊഴികെ മറ്റെല്ലാ ഖുറൈശി ഗോത്രത്തിൽ നിന്നും ഓരോരുത്തരെ വീതം തിരഞ്ഞെടുത്തു.ബനു ഹാശിം ഗോത്രത്തിനൊറ്റക്കായ്‌ എല്ലാ ഖുറൈശികളെയും നേരിടുക പ്രയാസമായതിനാൽ അവർ സ്വയമേ ഞങ്ങളുടെ കാല്‌കീഴിലെത്തും എന്നായിരുന്നു ഖുറൈശി സമൂഹത്തിന്റെ കണക്കുകൂട്ടൽ.എന്നാൽ നബിക്കുകൂട്ടയ്‌ അല്ലാഹുവിന്റെ അനുഗ്രഹവും വിശ്വാസം ഉണ്ടായിരുന്നതിന്നാൽമക്കയിൽ നിന്ന് സുരക്ഷിതമായ്‌ മദീനയിലെത്തിചേരാൻ നബിക്കു കഴിഞ്ഞു.അങ്ങനെ നബി തന്റെ "ഹിജറ"പൂർത്തിയാക്കി.ഇതിൽ പരാജിതരായ ഖുറൈശികൾ മദീനയിലെ തലവനായ അബ്ദുള്ളാ ഹിബ്നു ഉബൈദിനു കത്തെഴുതി"നിങ്ങൾ ഞങ്ങളുടെ എതിരാളിയായ മുഹമ്മദി (സ) നും കൂട്ടാളികൾക്കും അഭയം നൽകിയിരിക്കുന്നു.അതിന്നാൽ ഇയാളെ ഒറ്റക്കായോ,കൂട്ടമായോ പുറത്താക്കണം.അല്ലാത്ത പക്ഷം ഞങ്ങൾ നിങ്ങളെ ആക്രമിക്കും".ഇതറിഞ്ഞ അബ്ദുള്ളാ ഹിബ്നു ഉബൈദിനു കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും,ഒന്നും വിജയിച്ചില്ല എന്നു മാത്രമല്ല അബ്ദുള്ളാ ഹിബ്നു ഉബൈദിനുവിന്റെ ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു.ഇതിന്റെ കാരണം മദീനയിലെ"ഔസ്‌,ഖസ്‌റജ്‌"എന്നീ ഗോത്രങ്ങൾ ഇസ്ലാം മതം സ്വീകരിച്ചതാണ്‌.പിന്നീട്‌ മദീനയിലെ നേതാവ്‌ "സഅദ്ബ്നു മുഅദ്‌"എന്ന മുസ്ലീം ആവുകയും ചെയ്തു.ഇദ്ദേഹം മക്കയിലേക്ക്‌ ഉംറ നിർവഹിക്കാൻ പോയപ്പോൾ അബൂജഹൽ"ഹറമിൻ"ന്റെ കവാടത്തിൽ ഇദ്ദേഹത്തെ തടയുകയും അനന്തരം ഇങ്ങനെ ആക്രോശിക്കുകയും ചെയ്തു"ഞങ്ങളുടെ മതത്തിൽ നിന്നു തെറ്റിയവർക്കു നിങ്ങൾ അഭയം നൽക്കുകയും ചെയ്തിട്ട്‌ നിങ്ങൾ നിർഭയരായി ഇവിടെ"ത്വവാഫ്‌"ചെയുന്നത്‌"ഉമ്മയ്യ"ത്തിന്റെ അതിഥിയായതിനാലാണ്‌.അല്ലെങ്കിൽ നീ ജീവനും കൊണ്ടിവിടെനിന്നു പോവില്ലെന്നും".ഇതിനു സഅദ്ബ്നു മുഅദ്‌ തക്ക മറുപടിയും നൽകി.അതിങ്ങനെയായിരുന്നു"മദീനയിൽ കൂടി നിങ്ങൾക്കുള്ള കച്ചവടമാർഗ്ഗം ഞാനും തടയും".ഇത്‌ മക്കനിവാസിക്കൾക്ക്‌ ആലോചിക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നതിനാൽ,മുസ്ലീസമൂഹത്തോടുള്ള ശത്രുതാനിലപാടിൽ മാറ്റം വരുത്തേണ്ടതായ്‌ വന്നു.

   Delete
  4. തെറ്റായി ധരിപ്പിക്കപ്പെട്ട ഈ യുദ്ധ വാർത്തയറിഞ്ഞ നബി (സ) ഈ യുദ്ധത്തിൽ നിന്നും ഇസ്ലാമിനെ രക്ഷിക്കാൻ തനിക്കു കഴിഞ്ഞില്ലയെങ്കിൽ,മുസ്ലീം സമൂഹം തന്നെ ഇല്ലാതായേക്കുമെന്നതിന്നാലും,ഖുറൈശി മതാനുഭാവികളായ"മുനഫിഖുകളും,മുശ്‌രിക്കുകളും"ഉള്ള മദീനയിൽ മക്കാഖുറൈശികൾ അക്രമിച്ചാൽ മുസ്ലീം സമൂഹമാണ്‌ ഇല്ലാതാവുക എന്നതിനാലും നബി (സ) ഈ യുദ്ധത്തിനെതിരെ പോരാടുവാൻ നിശ്ചയിച്ചു.എന്നാൽ മദീനയിൽ നബി (സ) എത്തിയീട്ട്‌ രണ്ടു വർഷങ്ങളേയാവുന്നുള്ളൂ എന്നതും ആയുധങ്ങൾ ഇല്ലാത്ത"മുജാഹിറുകളും,അൻസ്വാറുകളും"യഹൂദരുമായ്‌ എതിർപ്പിലാണ്‌.എന്തുവന്നാലും പോരാറ്റാൻ നിശ്ചയിച്ച നബി (സ) "മുജാഹിറുകളെയും,അൻസ്വാറുകളെയും"വിളിച്ചു കൊണ്ടു ചോദിച്ചു"വടക്കുഭാഗത്ത്‌ കച്ചവട സംഘമുണ്ട്‌ അതുപോലെ തെക്കുഭാഗത്ത്‌ ഖുറൈശി സംഘവുമുണ്ട്‌ രണ്ടിലൊരുസംഘത്തെ നമുക്കു നേരിടേണം.അതിന്നാൽ ഏതുസംഘത്തെയാണു നേരിടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നത്‌"ഇതിനു മുറുപടി ലഭിച്ചത്‌ കച്ചാവടസംഘത്തെ ആക്രമിക്കാനാണ്‌ അധികം ആളുകളുടെയും താൽപര്യം.എന്നാൽ നബി (സ) ആഗ്രഹിച്ചത്‌ ഖുറൈശികളെ ആക്രമിക്കാനായിരുന്നു.അതിനാൽ നബി (സ) ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ മുജാഹിറുകളിൽപ്പെട്ട"മിഖ്ദാദുൽ ഇബ്‌ബുഅംറ്‌"എഴുന്നേറ്റുനിന്നു കൊണ്ടു പറഞ്ഞു"റസൂലേ,അങ്ങയോട്‌ അല്ലാഹു എന്തു പറഞ്ഞുവോ?അങ്ങോട്ടു പോവുക.ഞങ്ങളും അങ്ങോട്ട്‌ അങ്ങയുടെ ഒപ്പമുണ്ട്‌.നീയും നിന്റെ ദൈവവും പോയി യുദ്ധം നടത്തുക,ഞങ്ങളിവിടെയിരുന്നു കൊള്ളാം എന്നു പറഞ്ഞിരുന്നു മൂസ്സ (അ) മയോട്‌ ഇസ്രായേലുക്കാർ.അതുപോലെ ഞങ്ങൾ പറയാതെ മറിച്ചു പറയുന്നു,അങ്ങും അങ്ങയുടെ ദൈവവും പോയി യുദ്ധം ചെയ്യുക. അങ്ങയോടോപ്പം ഞങ്ങളും ജീവൻ കൊടുത്തും പൊരുതും"എന്നുപറഞ്ഞവസാനിപ്പിച്ചു.അൻസ്വാറുകളുടെ പക്കൽ നിന്നു മറുപടിയോന്നും വരാതെയായപ്പോൾ നബി (സ) ചോദ്യം ആവർത്തിച്ചപ്പോൾ അൻസ്വാർകളുടെയിടയിൽ നിന്ന്"സഅദു ഇബ്‌നുമുഅദ്‌ (റ) എഴുന്നേറ്റുനിന്നു കൊണ്ടു പറഞ്ഞു"അങ്ങ്‌ ഞങ്ങളെ ഉദേശിച്ചാണ്‌ എന്നു തോന്നുന്നു ചോദ്യം ആവർത്തിച്ച്തെന്നു തോന്നുന്നതിനാൽ പറയുകയാണ്‌,ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുകയും,അങ്ങ്‌ സത്യവാദിയാണ്‌ എന്ന് സമ്മദിച്ചിരിക്കുകയും,അങ്ങയെ അനുസരിക്കാൻ ഞങ്ങൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.റസൂലേ അങ്ങ്‌ ഉദേശിച്ചിടത്തേക്ക്‌ നീങ്ങുക.അങ്ങ്‌ സമുദ്രത്തിലേക്കിറങ്ങുകയാണെങ്കിൽ പോലും ഞങ്ങൾ അങ്ങയെ അനുസരിക്കും.ആരും പിൻവാങ്ങുകയില്ല.ശത്രുവിനെ നേരിടുമ്പോൾ ഞങ്ങളുടെ ബോധവും,ധൈര്യവും തെളിയിക്കുന്നതാണ്‌.ഇവിടെനിന്ന് അങ്ങ്‌ പുറപ്പെട്ടാലും ഞങ്ങൾ അങ്ങയോടോപ്പമുണ്ട്‌"എന്നുപറഞ്ഞവസാനിപ്പിച്ചു.ഇതനുസരിച്ച്‌ നബി (സ) ഖുറൈശി സംഘത്തെ നേരിടാനായി മുജാഹിറുകൾ എൺപത്തിയാറ്‌,ഔസ്‌ ഗോത്രക്കാർ അറുപത്തിയോന്ന്,ഖസ്‌റജ്‌ ഗോത്രക്കാർ നൂറ്റിയെഴുപത്‌ മൊത്തം മുന്നൂറ്റിപതിനേഴ്‌ പേരടങ്ങുന്ന ആ ചെറുസൈന്യം യാത്രയായ്‌.ഇതിൽ കുതിരയുളവർ വെറും മൂന്നോ നാലോ പേർ മാത്രം,പിന്നെ എഴുപത്‌ ഒട്ടകങ്ങളും,അറുപതാളുകൾക്കുമാത്രവുമായിരുന്നു ഇതിൽ കവചമുണ്ടായിരുന്നത്‌.ഒപ്പം ആയുധങ്ങളും കുറവായിരുന്നു.മൂന്നു,നാലുപേർ വീതം മാറി മാറി ഒട്ടകപ്പുറത്തു യാത്ര ചെയ്തു.ആത്മത്യാഗവും മതിമരന്ന് ആവേശത്താലുമാണ്‌ ഇത്തരം അപകടകരമായ ഒരു യുദ്ധത്തുനു തയ്യാറായതെന്നു നമുക്കു മനസ്സിലാക്കാം.ഇസ്ലാമിനോടുള്ള അവസരസേവകർക്ക്‌ ഇത്‌ ഒരു ഭ്രാന്തൻ നയമായിട്ടാണ്‌കാണാൻ കഴിഞ്ഞിരുന്നത്‌.ഇവർ വിശ്വാസത്തിന്റെ പേരിൽ ജീവനും ധനവും നഷ്ടപ്പെടുത്തുവാൻ തയ്യാറായിരുന്നില്ലയെന്നു മാത്രമല്ല ഇസ്ലാമിനെ കളിയാക്കുകയും ചെയ്തു.
   നബിയും യഥാർത്ഥ വിശ്വസികളും സർവ്വതും മറന്ന് ജീവമരണ പോരാട്ടത്തിനായി തെക്കുഭാഗത്തേക്കുനീങ്ങി.ഇവിടെയാണല്ലോ,ഖുറൈശിപ്പടയുള്ളത്‌.അങ്ങനെ റംസാൻ പതിനേഴ്‌,ഹിജറ രണ്ടാം വർഷം ബദറിൽ ഇരുസംഘങ്ങളും അണിനിരന്നപ്പോൾ,മൂന്നു ഖുറൈശിക്കു ഒരു മുസ്ലീം എന്നും ആയുധങ്ങളും വേണ്ടയത്രയില്ലെന്നുകണ്ട നബി (സ) ഭക്തിപൂർവം ഇരുകൈകളും മുകളിലോട്ടുയർത്തി വളരെ വിനീതനായി അല്ലാഹുവിനോട്‌ അഭ്യർത്ഥിച്ചു"അല്ലഹുവേ ഘുറൈശികൾ അഹങ്കാരത്താൽ അങ്ങയുടെ ദൂതൻ കള്ളനാണ്‌ എന്നു വരുത്തുവാൻ കൂട്ടം കൂടി വന്നിരിക്കുന്നു.അതിനാൽ അങ്ങ്‌ വാഗ്‌ദാനം ചെയ്തസഹായത്തിനായ്‌ ഞാൻ അങ്ങയോടു യാചിക്കുകയാണ്‌ ഇന്ന് ഇവിടെ ഈ ചെറിയ മുസ്ലീ സൈന്യം നശിച്ചാൽ പിന്നെ ഈ ഭൂമിയിൽ അങ്ങയെ ആരാധിക്കാൻ അരും തന്നെ അവശേഷിക്കില്ല"എന്നുപറഞ്ഞവസാനിപ്പിച്ചു.

   Delete
  5. പോരാട്ടത്തിൽ പരീക്ഷണം മുജ്ജാഹിറുകൾക്കായിരുന്നു.ശത്രുപക്ഷത്ത്‌ സ്വന്തം പിതാക്കൾ,പുത്രന്മാർ,സഹോദരങ്ങൾ അങ്ങനെ നീളുന്നു ബന്ധുക്കൾ.അടർക്കളത്തിൽ സ്വന്തം വാളിനുനേരെവരുന്നത്‌ സ്വന്തക്കാർ തന്നെയാണ്‌.ഈ അവസരത്തിൽ എങ്ങനെയാണ്‌ കൈകൾക്ക്‌ യുദ്ധത്തിനായ്‌ ബലം ലഭിക്കുക.പക്ഷെ ഇവിടെ ബന്ധുക്കൾ തമ്മില്ല യുദ്ധം എന്നതിനാൽ എല്ലാ ബന്ധങ്ങളും വിചേദിക്കാൻ തിരുമാനിച്ചു.ഇവിടെ അവിശ്വസവും, വിശ്വസവും ത്മിലാണ്‌ യുദ്ധം ചെയ്യുന്നത്‌.അൻസ്വാറുകളുടെ ചിന്തയും വിഭിനമായിരുന്നില്ല.മദീനയിൽ മുസ്ലീമിനഭയം കൊടുത്തതന്നാൽ പ്രഭല ഗോത്രങ്ങളിൽ നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന കടുത്ത ശത്രുതയും പിന്നെ ഇപ്പോൾ ഇസ്ലാമിനായ്‌ യുദ്ധവും.അറേബ്യയിലെ മുഴുവൻ ശത്രുതയും ഞങ്ങളുടെ ഈ ചെറിയ സമൂഹം വിളിച്ചുവരുത്തുന്നുവെന്ന സത്യം മനസ്സിലാക്കിയെങ്കിലും,ആദർശത്തിന്റെയും വിശ്വസത്തിന്റെയും പേരിൽ എല്ലാം അവഗണിച്ച്‌ യുദ്ധത്തിനായ്‌ തയ്യാറാവുകയായിരുന്നു.
   അങ്ങനെ ദ്രഢവിശ്വസാത്തിന്റെ മുന്നിൽ ഖുറൈശി പട പരാജയമടഞ്ഞു.നിരായുധരായ വിശ്വസാത്തിന്റെ അനുയായികൾക്കു ലഭിച്ച വിജയത്തിൽ എഴുപതു ഖുറൈശികൾ വധിക്കപ്പെടുകയും,എഴുപതുപേർ ബന്ധസ്ഥരാവുകയും,യുദ്ധ സാമഗ്രിഹികൾ മിസ്ലീമുകൾക്കു ലഭിച്ചുവെന്നു മാത്രമല്ല ഇസ്ലാം വിരുദ്ധപ്രസ്ഥാനത്തിന്റെ നട്ടെല്ലായ ഖുറൈശിനേത്രനായകർ ഈ യുദ്ധത്തോടെ ഇല്ലാതാവുകയും ചെയ്തതോടെ അറേബ്യയിലുടനീളം ഇസ്ലാം പരിഗണിക്കപ്പെടേണ്ട ശക്തിയായ്‌ ഉയർന്നു.ബദർ യുദ്ധത്തിനു മുൻപ്‌ ഇസ്ല്ലാം ഒരു മതമായിരുന്നു.എന്നാൽ യുദ്ധത്തിനുശേഷം ഇസ്ല്ലാം ഒരു രാഷ്ട്രമായി മാറി. ഈ യുദ്ധം ഇസ്ലാമിന്റെ വിശുത മത ഗ്രന്ഥമായ "ഖുർആനിൽ"പറയുന്ന മഹത്തായ യുദ്ധം.ഇവിടെ നിന്ന് ഇസ്ലാമിന്റെ ധാർമീകത ലോകത്തിന്റെ മുന്നിൽ എത്തിക്കുവാനും ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരനഘടനാവകുപ്പുകൾ"ദാറുലിസ്ലാമിനു" പുറത്തുള്ളവർക്കു കാണിച്ചു കൊടുക്കുവാനും ഈയുദ്ധത്തിനു കഴിഞ്ഞു.

   Delete
  6. കടപ്പാട്-ഇസ്ലാമിക ചരിത്രം

   Delete
 31. അപചയങ്ങള്‍ എല്ലാ സമൂഹത്തിലും ഉണ്ട് . അത് മതം ആയാലും രാഷ്ട്രിയം ആയാലും.

  ReplyDelete
 32. വിശ്വാസത്തില്‍ അന്ധവിശ്വാസം തിരുമ്മിയാണ് ഞമ്മള്‍ കഞ്ഞികുടിച്ചുപോണത്‌ അതില്‍ മണ്ണുവാരിയിടരുത്‌ പ്ലീസ്‌

  ReplyDelete
 33. പടന്നക്കാര .... ഈ പോസ്റ്റ്‌ വളരെ നന്നായി. ഒരു പുതിയ പദം മനസ്സിരുത്തി അറിഞ്ഞു.
  മുഖസ്തുതി അല്ല. അത് പറഞ്ഞാല്‍ താങ്കള്‍ മണ്ണ് വാരി യിടും എന്ന് എനിക്കറിയാം

  ReplyDelete
  Replies
  1. A/S SHABEER POST NANNAYITTUNDU INIYUM ITHU POLULLATH POST CHEYYUKA
   MALAYALAM TYPE CHEYYAN ENTHU CHEYYANAM

   Delete
 34. ഏക ദൈവമെന്ന വിശ്വാസ്സത്തില്‍ നിന്നും
  വ്യതിചലിക്കുന്ന മനസ്സുകള്‍ കാണാം ..
  പരമകാരുണ്യവാന്റെ മുന്നില്‍ മുട്ട് കുത്താതെ
  വിശ്വാസ്സത്തില്‍ വെള്ളം ചേര്‍ത്ത് , ദുരാചാരങ്ങള്‍ക്ക്
  ആക്കം കൂട്ടുന്ന സമൂഹം വളര്‍ന്നു വരുന്നു ..
  എല്ലാതിന്റെയും സൃഷ്ടാവ് " അള്ളാഹൂ " ആണെന്നിരിക്കേ
  മരിച്ചവരെയും , മരിക്കാത്തവരെയും മുന്നില്‍ പൊയി
  രക്ഷിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ അടിസ്ഥാനം എന്തല്ലേ ..
  വിശ്വാസ്സം , നേരാണ് , നമ്മുക്ക് വഴികാട്ടുവാന്‍ , നന്മയിലേക്ക്
  വഴി നടത്തുവാന്‍ നമ്മുക്ക് മുന്നില്‍ അവതരിപ്പിച്ച് തന്ന
  പുണ്യ ഗ്രന്ഥത്തിനൊടെങ്കിലും സമൂഹം നീതി പുലര്‍ത്തിയെങ്കില്‍ ..
  നേരിന്റെ , അറിവിന്റെ പാതയിലൂടെ ഈ വരികള്‍ , എന്റെ കൂട്ടുകാരന്റെ
  വഴികള്‍ മാര്‍ഗദീപമായീ എന്നും സഞ്ചരിക്കട്ടെ ..

  ReplyDelete
 35. "The Message" എന്ന ഒരു ഇന്ഗ്ലീഷ്‌ സിനിമയിലൂടെ ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവവും പ്രസ്തുത യുദ്ധവും സഹന പരമ്പരകളും ചുരുക്കമായി മനസിലാക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. ഷബീറിന്റെ വിവരണങ്ങള്‍ മനസ്സില്‍ പതിഞ്ഞ ആ വിഷ്വല്‍സിനോട് താദാത്മ്യപ്പെട്ടിരിക്കുന്നു.

  ReplyDelete
 36. കലര്‍പ്പില്ലാത്ത വിശ്വാസത്തിലേക്ക് മനസ്സിനെ കൈപ്പിടിച്ചു നടത്താന്‍ ഉതകട്ടെ ഈ വരികള്‍ ..

  ReplyDelete
 37. പടന്നക്കാരാ കലക്കി, കാര്യം വളരെ ഭങ്ങിയായി പറഞ്ഞു, പക്ഷെ എന്തു കാര്യം സുഹൃത്തെ താങ്കള്‍ പറഞ്ഞ പോലെ ഇത്തവണയും സംഗതി തഥൈവ.....

  ReplyDelete
 38. ഇനിയും തീരാത്ത അനാചാരങ്ങൾക്കെതിരെയുള്ള പ്രതികരണം തുടരൂ..

  ReplyDelete
 39. തീര്‍ച്ചയായും മാറ്റങ്ങള്‍ ഉണ്ട് ..
  പഴയപോലെ ബദര്‍ ശുഹദാക്കളോട് പ്രാര്‍ഥിക്കുന്നവര്‍ ഇന്ന് വിരളമാണ്..
  ആളുകള്‍ക്ക് വിവരം വെച്ച് തുടങ്ങി...

  പക്ഷെ ബദര്‍ ശുഹദാക്കളുടെ ഓര്‍മ്മ പുതുക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും അവരുടെ ചരിത്രം പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യല്‍ നല്ലകാര്യം തന്നെയാണ്...
  ചരിത്രം ഊര്‍ജ്ജം നല്‍കും എന്നാണല്ലോ...?
  അങ്ങിനെ ചെയ്തിട്ട് പോത്ത് ഇറച്ചിയോ ആട് ബിരിയാണിയോ വിതരണം ചെയ്താലും പ്രശ്നമില്ലാ...
  പക്ഷെ ആ ബിരിയാണിക്ക് പ്രത്യേകത കല്പ്പിക്കുമ്പോള്‍ ആണ് പ്രശ്നം.

  അന്തവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടത്തിനു അഭിവാദ്യം.

  ReplyDelete
 40. തിരിച്ചറിവുകള്‍ എല്ലാര്‍ക്കും ഉണ്ടാവട്ടെ..!

  ReplyDelete
 41. ഇന്നലെ ഏതോ ഒരു ചാനലില്‍ ഒരു റിപ്പോര്‍ട്ട്‌ കാണുകയുണ്ടായി. നോമ്പ് സമയത്ത് നല്‍കേണ്ട സക്കാത്ത് എന്ന കര്‍മ്മം അത് ചെയ്യേണ്ട പലരും യഥാവിധം ചെയ്യുന്നില്ലെന്നും അഥവാ അത് പള്ളികള്‍ (അതോ ‍കമ്മിറ്റികളോ) മുഖേന മാത്രമേ നല്‍കൂ എന്ന് പറഞ്ഞു വാങ്ങാന്‍ വന്നവരെ തിരിച്ചയച്ചു എന്നും. അങ്ങിനെ ചെയ്യുമ്പോള്‍ അര്‍ഹരായ അല്ലെങ്കില്‍ അവകാശപ്പെട്ട പലര്‍ക്കും കിട്ടാതെ വരികയും ചെയ്യുന്നുണ്ടെന്നും അതില്‍ പറയുന്നു. സക്കാത്തിന്റെ ഉദ്ദേശ്യം പാവങ്ങളെ (അതോ എന്തെങ്കിലും പ്രത്യേക അവകാശികള്‍ ഉണ്ടോ? ഉറപ്പില്ല) അങ്ങോട്ട്‌ ചെന്ന് സഹായിക്കല്‍ ആണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. (സക്കാത്ത് കൊടുത്തയച്ചു എന്നാണ് ഞങ്ങളുടെ നാട്ടില്‍ പറഞ്ഞു കേട്ടിട്ടുള്ളത്). ചെന്നു ചോദിയ്ക്കാന്‍ പാടില്ലെങ്കിലും, അവരെ ആട്ടിപ്പായികുന്നത് അതിലും വലിയ തെറ്റല്ലേ. വന്നവര്‍ക്ക് കൊടുത്തില്ലെന്ന് മാത്രമല്ല, ചില ഭൌതിക നേട്ടങ്ങള്‍ക്ക്‌ വേണ്ടി ഇതെല്ലാം അട്ടിമറിക്കുകയും ചെയ്യുന്നു. ഇക്കൂട്ടര്‍ അതിന്റെ യഥാര്‍ത്ഥ ഫലം കിട്ടുമോ എന്ന് ചിന്തിക്കാത്തതെന്താ? അതോ ഭൌതിക നേട്ടം മതി ആത്മീയ നേട്ടം വേണ്ട എന്നാണോ? ഇതെല്ലാം കേള്‍ക്കുമ്പോള്‍ എന്തോ പന്തികേട്‌. (ഇതില്‍ എന്തെങ്കിലും എതിരായോ തെറ്റായോ എഴുതിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. ആചാരങ്ങള്‍/അനുഷ്ടാനങ്ങള്‍ എനിക്ക് വല്യ പിടിയില്ല. പാവങ്ങള്‍ക് സഹായം കിട്ടണം എന്ന് മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ)

  ReplyDelete
  Replies
  1. സഹോദരൻ അരുൺ കപ്പുർ,

   താങ്കളിവിടെ ഉദ്ധരിച്ച വാർത്തയുടെ സ്രോതസ്സ്(ചാനൽ/പരിപാടി) ലബിച്ചാൽ നല്ലത്:

   നല്ല സംശയമാണ് താങ്കളിൽ നിന്നും ഉണ്ടായിട്ടുള്ളത് ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നായ നിർബന്ധിത സംഘടിത സകാത്ത് സവിധാനം ഇന്ത്യയിൽ വിശേഷിച്ചും കേരളത്തിലെ പരിമിതമായ പ്രദേഷങ്ങളിൽ മാത്രമേ ഭാഗികമായെങ്കിലും അതിന്റെ തനതായ രൂപത്തിൽ പ്രാബല്ല്യത്തിൽ വരുത്താൻ സാധിച്ചിട്ടുള്ളൂ.....
   ഇത്തരത്തിൽ നമുക്ക് സംഘടിതമായി സകാത്ത് സവിധാനം നിലവിൽ വരികയാണെങ്കിൽ ചിലവ് കഴിച്ച് മിച്ചം വരുന്ന മുഴുവൻ ആളുകളും നിശ്ചിത വിഹിതം സമ്പത്തിൽ നിന്നും അവകാശികൾക്ക് വേണ്ടി നിയോഗിക്കപ്പെട്ട സ്ഥാപനത്തിൽ ( ബൈത്തുസകാത്ത്) ഏൽപ്പിക്കുകയും അവരത് അവകാശികൾക്ക് (വിശുദ്ധ ഖുർആനിൽ പരാമർശിക്കുന്ന 8 വിഭാഗം)
   വിതരണം ചെയ്യുന്ന രീതിയുമാണ്.

   റമദാനിൽ പാവങ്ങൾക്ക് നല്കുന്ന ദാന ധർമ്മം / സഹായധനം ( സ്വദഖ)
   വ്യക്തിപരമായി എല്ലാവർക്കും നിർ വ്വഹിക്കാവുന്നതാണ് ( സ്വന്തം കുടുംബക്കാരെയാണ് അത്തരം സഹായങ്ങളിൽ ആദ്യം പരിഗണിക്കേണ്ടതും)

   താഴെ കൊടുത്ത ലിംങ്കിൽ താങ്കൾക്ക് ഈ വിഷയത്തിൽ കൂടുതൽ അറിയാം:

   http://www.islamonlive.in/story/2012-07-23/1343035214-302456

   Delete
  2. അരുണ്‍,സക്കാത്ത് വേറെ സദഖ വേറെ!!നമ്മുടെ നാട്ടില്‍ സാധാരണ കാണുന്നത് സക്കാത്തല്ല സദഖയാണ്.ഒരാള്‍ സദഖയ്ക്ക് വേണ്ട് കൈ നീട്ടിയാല്‍ ആട്ടൊപ്പായിക്കാന്‍ പാടില്ല.അതു പോലെ തന്നെ കൈ നീട്ടി യാചിച്ച് ജീവിക്കുനതിനേയും നിരുത്സാഹപ്പെടുത്തുന്നുണ്ട്..സക്കാത്ത് പോലുള്ള കര്യം മുറപോലെ നടക്കാത്തതാണ് സമൂഹം യാചിച്ച് ജീവിക്കാന്‍ കാരണമാകുന്നത്.

   Delete
  3. @ഷിഹാദ്, @ ഷബീര്‍, താങ്കളുടെ വിശദീകരണങ്ങള്‍ക്ക് നന്ദി. അങ്ങനെ കുറച്ചു പുതിയ കാര്യങ്ങള്‍ അറിയാന്‍ പറ്റി. സദഖ എന്നത് എനിക്കൊരു പുതിയ അറിവാണ്. ഷിഹാദ്, ഇന്ത്യാവിഷന്‍ ന്യൂസ്‌ അറ്റ്‌ നൈറ്റ് ആണെന്നാണ് ഓര്‍മ. പല ചാനലുകള്‍ മാറ്റുന്നതിനിടയില്‍ കണ്ടതായതുകൊണ്ട് ഉറപ്പില്ല. മാത്രമല്ല അത് പ്രത്യേക താല്‍പ്പര്യമൊന്നും കൂടാതെ അലസമായി കാണുകയും ആയിരുന്നു. പിന്നെ ഷബീറിന്റെ ഈ പോസ്റ്റ്‌ കണ്ടപ്പോഴാണ് ആ ന്യൂസ് ഓര്‍മ വന്നത്. അനൌചിത്യമായി എന്തെങ്കിലും ഉണ്ടെങ്കില്‍ പൊറുക്കണം.

   Delete
  4. അനൌചിത്യമായി എന്തെങ്കിലും ഉണ്ടെങ്കില്‍ പൊറുക്കണം.!! ഇതിന്റെ ആവശ്യമില്ല!!എല്ലാം ഉചിതം തന്നെ!! അതൊക്കെ മനസ്സില്‍ വേലിക്കെട്ടുള്ളവര്‍ ഉണ്ടാക്കിയതാ...നന്ദി

   Delete
 42. പഠിയ്ക്കാനുണ്ട് നിങ്ങളില്‍ നിന്നൊക്കെ എന്നു തോന്നുന്നു . വെറുതെയായില്ല ബൂലോകത്ത് വന്നത്

  ReplyDelete
 43. 'ന്‍റെ ബദ്രീങ്ങളെ' എന്ന വിളി തന്നെ സമുദായത്തിന്റെയിടയില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങിയിരിക്കുന്നു. ആ മാറ്റം തന്നെ നല്ല ഒരു സൂചനയാണ്. എങ്കിലും ചില ആളുകള്‍ക്ക് 'ബദ്രീങ്ങളുടെ ആണ്ട്' എന്നത് ഒരു ആഘോഷമാക്കി നിര്‍ത്താന്‍ ഇപ്പോഴും താല്‍പ്പര്യമുണ്ട്.

  ReplyDelete
 44. പാവങ്ങള്‍! പോത്തിനെ അറുക്കുവാന്‍ ഗതിയില്ലാതത്തിന്റെ പേരില്‍ അതിനെ ആഘോഷമെന്നൊക്കെ വിളിച് പരിഹസിക്കുന്ന കുറെ വിഡ്ഢികള്‍,നിങ്ങള്‍ ഒരുകാര്യം ചെയ്തോളു ഒരുകൊഴിയെ അറുതോളൂ അതിന്ന്‍ എന്താ ചിലവ് വരുമെന്ന്‍ എന്നെ അറീക്കുക MY PHONE NO.IS ?????????????????????? ok

  ReplyDelete
 45. This comment has been removed by the author.

  ReplyDelete
 46. താങ്കൾ ഒരു സസ്യബുക്കാണോ , മേനകാ ഗന്ധിയെ പോലെ മൃഗസ്നേഹി ആണൊ ; ബദരീങ്ങളുടെ ആണ്ടിനു പോത്തിനെ അറുക്കുന്നത്‌ കോണ്ട്‌ ഈ ലോകത്ത്‌ പോത്തിനു വംശനാശം ഉണ്ടാകുമെന്ന് ഭയപ്പെടുന്നുണ്ടോ !!!

  ReplyDelete
 47. താങ്കൾ ഒരു സസ്യബുക്കാണോ , മേനകാ ഗന്ധിയെ പോലെ മൃഗസ്നേഹി ആണൊ ; ബദരീങ്ങളുടെ ആണ്ടിനു പോത്തിനെ അറുക്കുന്നത്‌ കോണ്ട്‌ ഈ ലോകത്ത്‌ പോത്തിനു വംശനാശം ഉണ്ടാകുമെന്ന് ഭയപ്പെടുന്നുണ്ടോ !!!

  ReplyDelete
 48. താങ്കൾ ഒരു സസ്യബുക്കാണോ , മേനകാ ഗന്ധിയെ പോലെ മൃഗസ്നേഹി ആണൊ ; ബദരീങ്ങളുടെ ആണ്ടിനു പോത്തിനെ അറുക്കുന്നത്‌ കോണ്ട്‌ ഈ ലോകത്ത്‌ പോത്തിനു വംശനാശം ഉണ്ടാകുമെന്ന് ഭയപ്പെടുന്നുണ്ടോ !!!

  ReplyDelete
 49. സഹിഷ്ണുത തീരെയില്ലാത്ത ചില 'മുസ്ലിമീങ്ങളുടെ' മറുപടിയാണ് ഞാന്‍ ഈ പോസ്റ്റില്‍ ശ്രദ്ധിച്ചത് ...! പടന്നക്കാരാ പറയാനുള്ളത് ധൈര്യമായി , ആധികാരികമായി പറയുക ..! അറിവുകള്‍ക്ക് നന്ദി..!

  ReplyDelete
 50. ബദറിലെ ത്യാഗ സ്മരണകള്‍ ഓര്‍മപെടുത്തിയതിനു നന്ദി.

  ഹാപ്പി ബദര്‍ ഡേ എന്ന് പറയുന്നതും അതൊരു ആഘോഷമായി കാണുന്നതും തെറ്റ് തന്നെ ആണ്, എന്നാല്‍ ആ സ്മരണയില്‍, ബദര്‍ യുദ്ധ ചരിത്രവും ബദ്രീങ്ങളുടെ പേരും പരാമര്‍ശിക്കുന്ന മൌലീദ് പാരായണമോ, അന്ന ധാനമോ നടത്തുന്നതില്‍ എന്താണ് തെറ്റ്?? "നിങ്ങളുടെ ഭാഷയില്‍ മൊല്ലാക്ക "ക്ക് ആരെങ്കിലും വല്ല ധര്‍മവും നല്‍കിയാല്‍ അതും എങ്ങനെ തെറ്റാകും??

  ബദര്‍ ദിനം പോലെതന്നെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ദിവസമല്ലേ ബലിപെരുന്നാള്‍., അന്നും നിങ്ങള്‍ക്ക് ബാല്ഗാമിലെ പോത്തിറച്ചി നിഷിധമാണോ???

  ReplyDelete
  Replies
  1. @ mujahid ennu name ulla sahodarante comment vsayichappol
   pulliyodu atheeva sahathaapam
   aanu thonniyathu
   vikthi virodham mathram kondu manasu jeernichu poyoru vishvaasiyude comment aayittaanu
   athenikku thonniyathu
   mujaahid onnoode hollu quran
   shradjichu vaayikkuka
   Ennittu ee sooktham etthumbol
   avide nirtthi swayam aalochikkuka
   sooktham ithaanu
   sathya vishvaadikale ningalkku aarenghilum salam cholliyaal
   nalla reethiyil salaam madakkuka
   oru vishvaadiyodu nee avishvasi(kaafir) aanennu nee parayaruthu//
   Priya mujahid chinthikkunnavarkku
   drishttaantham undennu quran ormmappedutthunnu
   chinthikkunnavarkkanu ketto
   vaikaarikamaayi prathikarikkunnavarkkellaa.....
   .........
   snehatthodr...nihaan muhammed jameel

   Delete
 51. shabeer ikka nhaan e blog vaayikkarundu. nhanum oru kochu blogger aanu. ente blogine kurichulla abhipraayavum poraayimayum paranjutharumo? ente blog

  http://vallathakalam.blogspot.com/

  ReplyDelete