എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Monday, August 20, 2012

പാർക്കലീത്താ പോർക്കളം പാക്കിസ്ഥാന്‍ കോല്‍ക്കളി

ചാഞ്ഞും ചെരിഞ്ഞും,ആടിയും,പാടിയും,ചാടിയുമുള്ള അഭ്യാസ പ്രകടനമാണ് കേരളത്തിന്റെ കലാരൂപമായ കോല്‍ക്കളി.കേരളത്തിലെ എല്ലാ മതക്കാരും ഒരു പോലെ പലപേരുകളിലായി കളിക്കുന്ന കളിയുംകൂടിയാണ്  കോല്‍ക്കളി.  ഈ കളിക്കൊരു പ്രത്യേകതയുണ്ട്  ഒരു മുട്ട് പിഴച്ചാല്‍ എല്ലാം തകരും അല്ലെങ്കില്‍ കളിക്കുന്നവരില്‍ ആരെങ്കിലും ഇടംങ്കോലിട്ടാല്‍ “തത്തകൃത തകൃതാതില്ല തൈതാനം” പോലെയാകും!! ഇടയ്ക്കിടെ "മിന്‍ഫോ മിന്‍ഫോ" പറഞ്ഞില്ലെങ്കില്‍ അലമ്പന്മാര്‍ കോലിട്ടിളക്കും അതും  ഇടംങ്കോല്‍!!   പാക്കിസ്ഥാനില്‍കോല്‍ക്കളിയുണ്ടോയെന്നെനിക്കറിയില്ല.
നമ്മുടെ വിഷയം കോല്‍ക്കളിയല്ല ഇടങ്കോലിട്ട് കളികള്‍ അലമ്പാക്കുന്ന അലമ്പന്മാരാണ്!!

പള്ളി വളപ്പില്‍ നിന്നും വെള്ളം കുടിച്ച് പാറുന്നു പോകവേ അമ്പല മുറ്റത്ത് തൂറിയ കാക്കയ്ക്ക്  (ഒര്‍ജിനല്‍ കാക്ക തന്നെ അല്ലാതെ മപ്പിള കാക്കാമാരല്ല) പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നും,ആ കാക്ക കാണിച്ചത് അവഹേളനവും ,ഹൈന്ദവന്റെ മുഖത്താണ് ആ കാക്കതൂറിയതെന്നും “ഉണരൂ ഹൈന്ദവാ“... “പ്രതികരിക്കൂ ഹൈന്ദവാ“ എന്ന് സ്റ്റാറ്റസ് എഴുതുന്ന സ്റ്റാറ്റസില്ലാത്ത സ്റ്റാറ്റസ്  രോഗികള്‍ക്കും, നായര്‍ വളര്‍ത്തുന്ന പട്ടി പള്ളി ഗേറ്റില്‍ വന്ന് കുരച്ച് പള്ളിക്കെതിരെ ക്രൂരമായ രീതിയില്‍ ആക്രോശിച്ചൂ “വരൂ... കൊരക്കുന്ന പട്ടിയെ കല്ലെടുത്തെറിയൂ ... എന്ന് ആക്രോശിക്കുന്ന മാപ്പിളവികാര ജീവികള്‍ക്കും,  ഒന്നിലുമില്ലാതെ കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഒരു ചുക്കുമറിയാതെ  അവിടുന്നും ഇവിടുന്നും കേട്ട അരവരിയും,മുറിചിത്രവും സ്റ്റാറ്റസായി എഴുതി ദിവസം മുഴുവന്‍ സ്റ്റാറ്റസ് അഘോഷ മാമാങ്കം നടത്തുന്ന "യുക്തിമത" വിശ്വാസികള്‍ക്കും   ഈ കോല്‍ക്കളി മാ‍മങ്കം   ഇടംങ്കോലില്ലാതെ സമര്‍പ്പിക്കുന്നു!!

രാജ്യം സ്വാതന്ത്ര്യ ദിനമാഘോഷിച്ചതിന്റെ ഹാംങ്ങോവര്‍ മാറിയിട്ടില്ല.സോഷ്യല്‍ സൈറ്റുകളില്‍ അപ്ഡേറ്റിയ മൂവര്‍ണ്ണ നിറം മങ്ങിയിട്ടുമില്ല.ആഗസ്റ്റ് പതിനാലിനു നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം പച്ചപതാകയുയര്‍ത്തി ഭാരതമണ്ണിലാഘോഷിച്ചു!!! പോരെ പുകില്‍!! സ്റ്റാറ്റസ് രോഗികള്‍ തുള്ളിച്ചാടി ,ചാഞ്ഞും ചെരിഞ്ഞുമാടി Mother "Fu...r" എന്നുവരെ എഴുതാന്‍ ആള്‍ക്കാര്‍ ഇടംങ്കോലിട്ട് മത്സരിച്ചു.  വായിച്ചിട്ടും ലൈക്കിയും നിര്‍വൃതിയടയാത്ത   ഭകതന്മാര്‍ ഷയറിയും ഘോഷിച്ചു!! അര വരിയും മുറിചിത്രവും ആഘോഷ മാമങ്കം പൊടിപൊടിച്ചു..!! കാര്യം അറിയാതെ സ്റ്റാറ്റസ് രോഗികള്‍ കഴുതക്കാമം പോലെ കരഞ്ഞു തീര്‍ത്തു!!  ഫേക് വാര്‍ത്തകള്‍ ഫൈസ്ബുക്കിലെ ഫൈക്കല്ലാത്തവന്മാര്‍ ഫേമസാകാനും ഫേമസാക്കാനും പോസ്റ്റികളിക്കുന്നു.  സത്യത്തിലവര്‍ ചെയ്യുന്നത് നല്ല രീതിയില്‍ കളിച്ച് കൊണ്ടിരിക്കുന്ന കോല്‍ക്കളിയില്‍ ഇടംങ്കോലിട്ട് കോലുകള്‍ തെറിപ്പിക്കുകയാണ്.ഇതൊരു ചെറിയ ഉദാഹരണം മാത്രം, ഇത്തരം “തത്തകൃത തകൃതാതില്ല തൈതാനം“പോലെയുള്ള പ്രചരണം ദിനവും സോഷ്യല്‍ സൈറ്റുകളില്‍  ഇടംങ്കോല്‍ പോലെ നടക്കുകയാണ്.അത് സത്യമെന്ന് വിശ്വസിച്ച് പരസ്പരം പകയും,വിദ്വേഷവും വെച്ചു പുലര്‍ത്താന്‍ മാത്രം ഉപകരിക്കുന്ന ഇത്തരം സ്റ്റാറ്റസ് ജല്പന രോഗികളെ ബഹിഷക്കരിച്ചാല്‍ പോലും അവരുടെ ജല്പനങ്ങള്‍ കണ്ടും കേട്ടും  ഹൃദയം വികൃതമായവരുടെ എണ്ണം വളര്‍ന്നിട്ടുണ്ടാകും.

ചാനല്‍ മുതലാളിമാരുടെ ഫ്ലാഷ് ന്യൂസ് പോലെ ഫ്രീയായി കിട്ടിയ ഫൈസ്ബുക്ക് അക്കൌണ്ടില്‍  സ്റ്റാറ്റസ് എഴുതാന്‍ മാത്രം E- മാപ്പിളയും,E-നസ്രാണിയും,E-ഹൈന്ദവനും,E-യുക്തിമാന്മാരും മത്സരിക്കുന്ന കാഴചയാണ് കാണുന്നത്.കേട്ട വാര്‍ത്തയില്‍ സത്യമുണ്ടോ എന്നുപോലും നോക്കാതെ  “തൂറിയെടാ തൂറി കോരടാ കോര്” എന്ന  അടിച്ചുതളക്കാരി മുദ്രാവാക്യം പോലെ രണ്ട് മൂന്ന് ദിവസം ആ സ്റ്റാറ്റസ് പിന്നെ അവിടുന്നും ഇവിടുന്നും നാറുന്നുണ്ടാകും.

അറിവ് പകര്‍ന്ന് നല്‍കാനും, സൌഹൃദ വളര്‍ത്താന്‍ ഉപയോഗിക്കോണ്ടെ ഇത്തരം സോഷ്യല്‍ സൈറ്റുകളില്‍ ഇന്നു കാണുന്നത് “തത്തകൃത തകൃതാതില്ല തൈതാനം” !! യുറോപ്പിലൊക്കെ  അപ്പൂപ്പന്റെ താടിനരച്ചു,ഉപ്പുപ്പാന്റെ സെറ്റ്പല്ല് പൊട്ടിപ്പോയി,ഉമ്മുമ്മാന്റെ അലിക്കത്ത് പൊട്ടിപ്പോയി,പട്ടിപെറ്റു,പൂച്ചക്ക് ബോയ് ഫ്രെണ്ട് വേണം  എന്നൊക്കെയായിരുന്നു സ്റ്റാറ്റസ്  അപ്ഡേറ്റുകള്‍  നടക്കാറുള്ളതെന്ന് കേട്ടിട്ടുണ്ട്. ദോഷകരിഞ്ഞുപോയ്,കറിക്കു ഉപ്പ് കുറഞ്ഞു,പശു മൂക്ക് കയറു പൊട്ടിച്ചു എന്നൊക്കെയുള്ള സ്റ്റാറ്റസുകള്‍ നമ്മുടെ നാട്ടിലെ  വീട്ടമ്മമാരും വീട്ടച്ചന്മാരും വീട്ടിലെ മക്കളും അപ്ഡേറ്റ് ചെയ്യാന്‍ തുടങ്ങി.  നൂറുചതമാനം ചാച്ചരത നേടിയ സകല മ-പു-കെ കളും കാര്യം അറിയാതെ കാണാത്തത് കേട്ട മുറിവരി പെരുപ്പിച്ച് ‘അഫിമാനത്തോടെ ത്ഫൂ‘....സറ്റൈലില്‍ സ്വന്തം വാളില്‍ കാര്‍ക്കിച്ച് തുപ്പുമ്പോള്‍   അവരോടൊക്കെ “നല്ല സഹതാപം“ മാത്രമേ തോന്നാറുള്ളൂ.കേട്ടപാതി കേള്‍ക്കാത്ത പാതി “കാള പേറ്റിനു അമേരിക്കയില്‍” എന്ന് കേള്‍ക്കേണ്ട താമസം ഫുദ്ധിരാക്ഷസന്മാര്‍ തുടങ്ങും സ്റ്റാറ്റസടിക്കാന്‍. വാര്‍ത്തകളില്‍ സത്യമുണ്ടോ യുക്തിയുണ്ടോ എന്നൊന്നും നോക്കാതെ തുടങ്ങും...ഡാ കോവിന്ദാ നമ്മക്കും കിട്ടണം ലൈക്കും ഷയറും!! അങ്ങനെയുള്ള സ്റ്റാറ്റസ് കാണുമ്പോള്‍ ഓര്‍മ്മവരുന്നത് മഞ്ഞപ്പത്രത്തിന്റെ മൂലയിലുള്ള വല്ല മസാല വാര്‍ത്തകളും ബസ്റ്റാന്റില്‍ ഉച്ചത്തില്‍ വിളിച്ച് വില്‍ക്കുന്ന പയ്യന്‍സ്മാരെയാണ്.

മാപ്പിള രാജ്യമാണു ഇന്ത്യയില്‍ വേണ്ടതെന്നും അതുല്ല ഹൈന്ദവ രാജ്യമാണെന്നും ഇതൊന്നു മല്ല കര്‍ത്താവിന്റെ രാജ്യമാണ് വേണ്ടതെന്നും ഒരു ദൈവവും വേണ്ട ഭക്തരും,ഭക്തിയും വേണ്ട യുക്തിമത രാജ്യമാണ് വേണ്ടതെന്നും സോഷ്യല്‍ സൈറ്റുകളില്‍ എഴുതി അരിശം തീര്‍ക്കുന്നവരും,ഖല്‍ബില്‍ പിരിശം വെച്ച നടക്കുന്നവരും സ്വന്തം ജീവിതത്തില്‍ പ്രമാണങ്ങളിലോ ഗ്രന്ഥങ്ങളിലോ ഇസങ്ങളിലോ പറഞ്ഞ ഒരു വരിപോലും പിന്തുടരാത്തവാരാണെന്നാണ് പരമ സത്യം!!

ഇസ്ലാം മതത്തില്‍ വ്യക്തമായി പറഞ്ഞ കാര്യമാണ് “രാജ്യ സ്നേഹം”ഈമാനിന്റെ (വിശ്വാസത്തിന്റെ) എഴുപതില്‍ പരം ശാഖകളില്‍ പറഞ്ഞ ഒരു കാര്യമാണ്.രാജ്യസ്നേഹം ഈ മാന്റെ ഭാഗമാണ്(വിശ്വാസത്തിന്റെ).രാജ്യസ്നേഹമില്ലാത്തവര്‍ മുസ്ലിം വിശ്വാസികളല്ല മറിച്ച് മുസ്ലിം നാമധാരികള്‍ മാത്രമാണ്.

ഞാന്‍ വിശ്വസിക്കുന്ന മതമോ,സംസ്കാരമോ, ഇസങ്ങളോ ഇന്ത്യ എന്ന മഹാ രാജ്യം  ഭരിക്കണമെന്ന് മുറവിളികൂട്ടുന്ന വികാര വിവരദോഷികള്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം ജീവിതത്തില്‍ അവരുടെ പ്രമാണങ്ങളിലോ ഗ്രന്ഥങ്ങളിലോ  ഇസങ്ങളിലോ പറഞ്ഞ പോലെ ജീവിച്ച കാണിക്കുകയാണ് .അല്ലാതെ മറ്റുള്ളവരുടെ മേക്കിട്ട് ഇടംങ്കോലിട്ട് കോല്‍ക്കളി കളിക്കുകയല്ല ചെയ്യേണ്ടത്.

സ്റ്റാറ്റസ് ജല്പനം:സ്വന്തം ജീവിതത്തിലും,ഹൃദയത്തിലും “ദൈവീക ഭരണവും ,യുക്തിമത ഭരണവും  നടത്തുക,എന്നിട്ടാവാം..“തത്തകൃത തകൃതാതില്ല തൈതാനം” !!

തലക്കെട്ടിനോട് കടപ്പാട് :പ്രമുഖ പണ്ഡിതനായ മക്തി തങ്ങളുടെ കൃതിയുടെ നാമം.(പാർക്കലീത്താ പോർക്കളം ) ബാക്കി ഭാഗം എന്റെ വകയും.
Saturday, August 11, 2012

കഠോര കുഠാരം!!ആസ്സാം നിനക്കെന്തു പറ്റി
-------------------------------------
ഒരു കുടം ചോര,ഒരു കുടം കണ്ണീര്‍..
പക്ഷെ ഒരു ദിനം ചെയ്ത പാപം ...
ഒരു യുഗം കുളിച്ചാലും പോകാത്ത ..
രക്തക്കറയുണ്ടാകും ആസ്സാം നിന്‍ കൈ വെള്ളയില്‍...


റീചാര്‍ജ് ദാരിദ്ര്യം
--------------------
വിശന്ന് കരിഞ്ഞപള്ളയും...
ഒരു മണിയരിക്ക് ഒരു തരി പൊരിക്ക് കൈ നീട്ടി..
പൊള്ളുന്ന പള്ളയിലേക്കിടാന്‍ ...
പൊള്ളിയ കൈവെള്ളയില്‍ കിട്ടിയ E- സുഖം വിശപ്പടക്കിയില്ല...
റീചാര്‍ജ് ചെയ്യാന്‍ പൊട്ടിയ വക്കുള്ള ചട്ടിയും വിറ്റു...


ഓ സോമാലി 
---------------
ചുണ്ട് നനഞ്ഞില്ല പള്ള നിറഞ്ഞില്ല..
നിന്‍ കണ്ണീര്‍ കൊണ്ട് ലോകം കൊണ്ടാടി...
എല്ലും തോലുമായ നീ സകലര്‍ക്കും പ്രിയനായി...
നിന്‍ പള്ള നിറഞ്ഞില്ല ചുണ്ടും നനഞ്ഞില്ല...
പക്ഷെ ഫൈസ്ബുക്ക് പേജുകള്‍ പണ്ടേ നിറഞ്ഞു കവിഞ്ഞു...

അല്ലയോ ബര്‍മ്മ
-------------------
ചുടു ചോര മണക്കുന്ന ഫൈസ് ബുക്ക് വാള്‍ ...
കുഞ്ഞു കരളുകള്‍ തെരുവില്‍ കത്തിയമരുന്നു...
കാഴ്ച കണ്ടെന്‍ കരളിനുള്ളം കരിയുന്നു.. .
കരയാന്‍ കണ്ണുനീര്‍ ബാക്കിയെന്നിലില്ല...
നിന്റെ മുറിവുകള്‍ തുന്നാനവിടെ “സൂചിയില്ല“..

സ്തനാം സിംഗ്
--------------------
നീയെത്ര ഭാഗ്യവാന്‍...
ദൈവ കോപത്തില്‍ ജീവന്‍ വെടിയാന്‍..
ഭാഗ്യം ലഭിച്ചവന്‍ നീയാണ്..
ദൈവത്തിന്‍ "മാര്‍വിടത്തെ ആത്മീയ“ ചൂടറിഞ്ഞില്ലെങ്കിലും..
ദൈവത്തിന്‍ കൈച്ചൂടറിഞ്ഞവന്‍...

Sunday, August 5, 2012

ഉഡായിപ്പിലെ ഉറൂസും,(ആള്‍ ) ദൈവ കോപവും

Warning!!
ള്‍ ദൈവ ദാസീ ദാസന്മാര്‍,മുടിയാട്ട വിളയാട്ടം നടത്തുന്നവര്‍,കുരിശില്‍ നിന്നും ഒലിച്ചിറങ്ങുന്ന  ഹത്തര്‍ വാരിത്തേക്കുന്നവര്‍,ഹൈടക് ശിവ ഭക്ത്നമാര്‍,തക്കാളിയിലേയും ചക്കയിലേയും ദൈവ നാമം  പ്രകീത്തിക്കുന്ന സോഷ്യല്‍  മീഡിയയിലെ  ഭക്തജനകോടികള്‍,ഉഡായിപ്പ് ഉറൂസ് വാദികള്‍,കബര്‍ പൂജാരികളും ഭകത്നമാരും,ആള്‍ ദൈവങ്ങള്‍ ചാവാന്‍ കിടക്കുമ്പോള്‍ മനമുരുകി പ്രാര്‍ഥിച്ചവര്‍, പിന്നെ കപട മത സൌഹാര്‍ദവാദികളും ദയവു ചെയ്ത് ഈ ഊഡായിപ്പ് ബ്ലോഗ്ഗ് വായിക്കാന്‍ പാടുള്ളതല്ല!! വായിച്ച് കഴിഞാല്‍  മൃഗീയവും പൈശാചികവുമായി സംഭവിക്കുന്ന മാനസിക വിഭ്രാന്തി,തെറിപറയാന്‍ മുട്ടല്‍  എന്നിവയുക്ക് യതൊരു മറുമരുന്നും ഇതുവരെ കണ്ടുപിടിക്കാത്തത് കൊണ്ട് Be Careful!! 

ഹാ അത്ഭുദം കാണിച്ച എന്റെ മരണ സമയം അടുത്തില്ല എന്നും ബാക്കിയുള്ളവരൊക്കെ എന്നെക്കാള്‍ മുമ്പേ മരിക്കുമെന്നും വീമ്പ് പറഞ സത്യസായി ബാവ എന്ന് പേരുള്ള പുട്ടപര്‍ത്തിക്കാരനായ ആള്‍ ദൈവ മനുഷ്യന്‍ “സത്യ“ എന്ന പേരിനോട് പോലും നീതി പുലര്‍ത്താതെ തെക്കോട്ടെടുക്കുന്നത് കണ്ണോട് കണ്ടവരാണ് നമ്മള്‍. മരണപ്പെട്ട ഈ ആള്‍ ദൈവം വര്‍ ങ്ങള്‍ക്കു മുമ്പ് ദൂരദര്‍ശന്‍ മാത്രം വാഴുന്നൊരു കാലത്ത് ഒരു മഹാ അത്ഭുദം കാണിക്കുകയുണ്ടായി ശൂന്യതയില്‍ നിന്നും അതാ കിടക്കുന്നു ഒരൊന്നന്നര പവന്‍ മാല!! കണ്ടവര്‍ വാഴ്ത്തി കേട്ടവര്‍ ഏറ്റുപാടി..ആ മഹാ അത്ഭുദം  സ്വന്തം ക്യാമറയില്‍ പകര്‍ത്തിയ ദൂരദര്‍ശന്‍ ക്യാമറാമാന്‍  അത്ഭുദ തട്ടിപ്പ് ദൃശ്യം ലോകരെ കാണിച്ചപ്പോ‍ള്‍ കാലം അതികം താമസിയാതെ തന്നെ  നഷടമായത് ജോലി!!ദൈവ കോപം എന്നല്ലാതെ എന്തു പറയാന്‍..!

കേരളക്കരയിലെ.. ക്ഷമിക്കണം, ലോകരുടെ കെട്ടിപ്പിടി അമ്മയായ പാവപ്പെട്ട പണക്കാരിയായ “സുധാമണി“ വീണ്ടും ക്ഷമി മതാ അമൃതാനന്ദമയി  അവര്‍കളോട് ഏതോ ഒരു ബീഹാറുകാരന്‍   എന്തോ പറഞ് തട്ടിക്കയറിയപ്പോള്‍ പാവം ആ മാനസിക രോഗിയെ  ആരോ തട്ടി!!ഹോ.. ഇപ്പൊഴത്തെ ദൈവ കോപം!!  കൂലി വരമ്പത്ത് നിന്ന് തന്നെ കൊടുക്കുന്ന കാലം!! (അമ്മേ മായേ എന്നെ തട്ടിയേക്കല്ലേ എന്റെ  കുഞ്ഞിനെ  ഒക്കത്ത് തട്ടിയിട്ട് കൊതി തീര്‍ന്നില്ല)

സ്തോത്രം .... സ്തോത്രം ...അലേലുയാ ...അലേലൂയാ.. മുല്ലക്കര സാറണ്ണാ അങ്ങേക്ക് സ്തോത്രം!! മുല്ലക്കരസാറണ്ണന്‍ ആയിരത്തി നാനൂര്‍ പിശാചിനെ ഒന്നിച്ചൊഴിപ്പിചതിന്റെ ക്ഷീണം സോഷ്യല്‍ സൈറ്റുകളില്‍ അലയടിയിക്കുകയാണ്.മുല്ലക്കരസാറണ്ണാ നമ്മടെ സൂക്കര്‍ബര്‍ഗ് ആകെ ബേജാറിലാണുള്ളത് കോടിക്കണക്കിനു ഫൈക്കന്മാര്‍ ഫൈസ്ബുക്കില്‍ കയറിനിരങ്ങുന്നു അവരെയൊക്കെ ഒഴിപ്പിക്കാന്‍ എന്തോരം ചിലവുവരും??

ചിലനസ്രാണിമാരും ചില ഹൈന്ദവരും ആള്‍ ദൈവത്തിന്റേയും പുണ്യ പുരുഷ മഹതികളുടേയും  പിറകെ പായുന്നത് കാണുമ്പോള്‍ “നമ്മക്കാരുമില്ലല്ലോ റബ്ബേ”  എന്ന്  കരഞ്ഞ് കല്‍ബില്‍  തീ പിടിപ്പിച്ചവരുടെ കല്‍ബൊന്നു തണുപ്പിക്കുന്നവരാണ് ഉഡായിപ്പ് ഉറൂസ് വാദികള്‍  അഥവാ ശവകുടീര ഭകത്നമാര്‍!!

ഉറൂസ് എന്ന ഉറുദു വാക്കിനെ  പച്ചമലയാളത്തില്‍ പറഞാല്‍  ഉത്സവം,പൂരം എന്നൊക്കെയാണ്. പണ്ടൊരു തമാശ കേട്ടിരുന്നു ഗള്‍ഫില്‍ മലയാളികളെകൊണ്ട് നടക്കാന്‍ പറ്റുന്നില്ലെന്ന്.ഇന്ന് കേരളത്തില്‍ ഉറൂസും മഖ്ബറകള്‍ കൊണ്ട് നടക്കാന്‍ പറ്റാതായി എന്നതിലേക്ക് വരെ കാര്യമെത്തി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വടക്കേ മലബാറിലെ തനതു കലാരൂപമാണ് തെയ്യം. ചിലര്‍ക്കെങ്കിലും ദൈവാവതാരമോ ദൈവമോ ആണ് തെയ്യങ്ങള്‍. പൊട്ടന്‍ തെയ്യം, വാക്കത്തി തെയ്യം,മുക്രിതെയ്യം, മാരി തെയ്യം അങ്ങനെ പോകുന്നു തെയ്യ നാമങ്ങള്‍ .

നാട്ടിലാകെ മഹാമാരി പിടിച്ചപ്പോള്‍ കെട്ടിയാടിയ തെയ്യം പിന്നീട് മാരിദൈവമായി മാറിയെന്നാണ് ചരിത്രം!!ഐതിഹ്യങ്ങളുടെ പിന്‍ബലത്തില്‍ മാത്രമാണ് തെയ്യ സങ്കല്‍പ്പങ്ങള്‍ നാട്ടില്‍ കാണുന്ന രീതിയില്‍ ഉത്സവവും പൂരവും നടക്കുന്നത്.എല്ലാ തെയ്യത്തിന്റെ പിറകിലും ഒരു ഐതീഹ്യങ്ങളുണ്ട്. അത്തരം തെയ്യങ്ങള്‍ കെട്ടിയാടുന്ന കേരളത്തിലെ തറവാട്ടുകളിലും, അമ്പലങ്ങളിലും നടക്കുന്ന ഉത്സവങ്ങള്‍ പോലെ ചില മപ്പിള സമൂഹം ചില പള്ളികളിലും,മഖ്ബറകളിലും ആചരിച്ച് അഘോഷിച്ച് പോകുന്നതാണ് ഉറൂസ്.രോഗ ശമനത്തിന്, ആഗ്രഹ സഫലീകരണത്തിന്,സന്താന സൌഭാഗ്യത്തിന്,മറ്റ് കഷ്ടത നീങ്ങാന്‍ വേണ്ടി തെയ്യത്തിന് കാണിക്ക കൊടുക്കുന്ന അതേ സംബ്രദായം ഉറൂസ് കേന്ദ്രങ്ങളിലും കാണുന്നു.ഒരേ വീഞ്ഞ് രണ്ട് കുപ്പിയില്‍ എന്നു മാത്രം.

മാലിക്ക് ദീനാറിന്റെ നേതൃത്വത്തില്‍ ഹിജറ വര്‍ഷം 22 ന്(എ ഡി ഏകദേശം 640 ന്) ഇസ്ലാമിക പ്രബോധനവുമായി വന്നവര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തെയ്യ സങ്കല്‍പ്പങ്ങളിലും മറ്റും വിശ്വസമര്‍പ്പിച്ച ജനതയിലാണ് പ്രബോധനം നടത്തിയത്.മതം മാറി ഇസ്ലാമികം മതം സ്വീകരിച്ചെങ്കിലും മുമ്പ് ചെയ്ത പല കാര്യങ്ങളും ഇസ്ലാം മതത്തിലും കടന്ന് കൂടി അതില്‍ പെട്ട ചിലതാണ് പാലുകാച്ചല്‍,കുറ്റിയടിക്കല്‍,മുഹൂര്‍ത്തം നോക്കല്‍,ദിവസങ്ങള്‍ക്ക് ദോഷം കണക്കാക്കല്‍ അങ്ങനെ നീണ്ടു പോകുന്ന കാര്യങ്ങളില്‍ തെയ്യം,പൂരം എന്ന സങ്കല്‍പ്പം അപ്പടി ഉറൂസ് ശവകുടീര പൂജകളായി മാറിയതാകാം.

ഉറൂസ് എന്നത് ഇസ്ലാമിക പ്രമാണങ്ങളുമായി ഒരു വരി തെളിവില്ലാത്ത  ഒരു അനാചാരം മാത്രമാണ്. "ഏക ദൈവാരാധാന മാത്രം" എന്ന  ഇസ്ലാമിക  സന്ദേശം പഠിപ്പിക്കാന്‍ കേരളത്തില്‍ വന്ന മാലിക്ക് ദീനാറിനു പോലും മക്ബറയും ഉറൂസുമുണ്ടായി!!മഹാനായ പ്രവാചകന്‍ മൂസ നബി നാല്പതു ദിവസം യാത്രപോയപ്പോള്‍ പശുക്കുട്ടിയെ ദൈവമാക്കിയചരിത്രം ഓര്‍മ്മിപ്പിക്കുന്നു.തെയ്യങ്ങള്‍ കെട്ടിയാടുന്നിടത്ത് നേര്‍ച്ചയാക്കിയാല്‍ കാര്യങ്ങള്‍ സാധിച്ച് കിട്ടുമെന്ന വാദം ഉറൂസെന്ന ഉഡായിപ്പിലും ആള്‍ക്കാര്‍ പയറ്റുന്നു.മുല്ലക്കരസാറിന്റെ പിശാച് ബാധ ഒഴിപ്പിക്കല്‍ പോലെ ഒരു ഉഡായിപ്പ് തട്ടിപ്പ് മാത്രം.

ഇന്ന് കാണുന്ന രീതിയില്‍ ശവകുടീരം കെട്ടിപൊക്കി പച്ച ത്തുണിയും വിരിച്ച് ചന്ദനത്തിരിയും കത്തിച്ച് വിഗ്രഹങ്ങളോട് പ്രാര്‍ഥിക്കുന്ന രീതിയില്‍ പ്രാര്‍ഥിക്കാന്‍ ഇസ്ലാമിക പ്രാമാണങ്ങളില്‍ തെളിവില്ലെന്ന് മാത്രമല്ല അതിനെ ശക്തമായ ഭാഷയില്‍ എതിര്‍ത്തതായും കാണാം.കബര്‍ സിയാറത്ത് (മരണ ചിന്തവളര്‍ത്താന്‍ ,പരലോക ചിന്തവളര്‍ത്താന്‍ ,മരണപ്പെട്ട് കിടക്കുന്നവര്‍ക്കു വേണ്ടിയുള്ള   മോക്ഷത്തിന് എന്നിവയ്ക്കുള്ളതാണ് സിയാറത്ത് ) എന്ന ഇസ്ലാമിക പുണ്യമായ ഒരു കാര്യം വളച്ചൊടിച്ച് സിയാറത്ത് ടൂറും ഉറൂസും വരെ നടത്താനുള്ള ത്വരയിലേക്ക് സമൂഹത്തെ പൊരോഹിത്യം എത്തിച്ചു.ആഗ്രഹങ്ങളുടെ സഫലീകരണത്തിനു വേണ്ടിയും,രോഗ ശമനത്തിനു വേണ്ടിയും കബര്‍ സന്ദര്‍ശിക്കുന്നത് മതം ഇഷ്ടപ്പെടാത്ത അനാചാരമാണ്(ശറഹുല്‍ മുഹദ്ദബ്:5/14)

ലോകത്ത് കേരളത്തില്‍ മാത്രമേ ഇത്രയതികം മഖ്ബറകലും ഉറൂസുകളും ഉള്ളൂ എന്ന് സംശയിച്ച് പോകും.മഴയ്ക്ക് മുളക്കുന്ന കൂണുകള്‍ പോലെ ദിനവും മഹാന്മാരുടെ കബറുകള്‍ ഉയരുകയാണ് ഉറൂസ് കെങ്കേമമായി നടക്കുകയാണ്.അമ്മയും ബാവയും ചമഞ്ഞ് ചില നസ്രാണിയുംചില ഹൈന്ദവനും വിലസുമ്പോള്‍  സഹിക്കാന്‍ വയ്യാതെ നമ്മക്കും ഉണ്ടെടാ എന്നതരത്തില്‍ കാണിക്കാന്‍ വേണ്ടിയുള്ള രീതിയിലേക്ക് കാര്യങ്ങളെത്തിക്കഴിഞ്ഞു.ഇത്രമാത്രം പുണ്യ പുരുഷ മഹതികള്‍ കേരളത്തിലെ മാപ്പിളമാര്‍ക്കെവിടുന്നു കിട്ടി? പ്രവാചകന്‍ മുഹമ്മദ് (സ) യുടെ അവസാന പ്രസംഗം കേള്‍ക്കാന്‍ മക്കയിലന്നുണ്ടായിരുന്നത് ഒരുലക്ഷത്തിനാല്പതിനായിരം അനുചരന്മാരാണ്.അവരൊക്കെ ദൈവത്തിന്റെ ഇഷടദാസന്മാരായ ഔലിയാക്കളാണെന്നതില്‍ ആര്‍ക്കുമൊരു സംശയമില്ല.അവര്‍ക്കാര്‍ക്കുമില്ലാത്ത ,അറിയാത്ത ഉറൂസ് എന്ന ഉഡായിപ്പ് ഇന്ത്യന്‍ മാപ്പിളക്കെവിടുന്ന് കിട്ടി? സത്യം വിജയിച്ചു അസത്യം പരാചയപ്പെട്ടു എന്ന് മക്കയിലെ തെരുവുകളില്‍ കൂടി വിജയാഘോഷം നടത്തിയ പ്രവാചകനും അനുചരന്മാരും പഠിപ്പിക്കാത്ത ഇത്തരം ഉഡായിപ്പുകള്‍ പൌരോഹിത്യത്തിന്റെ കീശയും പള്ളയും വീര്‍ക്കുന്നത് വരെ നാം കാണേണ്ടിവരും.

ബറുകള്‍  മഹാന്മരുടേതാണെങ്കിലും,സാധാരണക്കാരന്റേതാണെങ്കിലും ഭൂമിയുടെ വിതാനത്തില്‍ നിന്ന് കേവലം ഒരു ചാണ്‍ മാത്രമേ ഉയര്‍ത്താന്‍ പാടുള്ളൂ എന്ന് പഠിപ്പിക്കുന്ന മതത്തിലെ ചില ഖബറുകള്‍ കണ്ടാല്‍ ലോകത്തിലെ വമ്പന്‍ ബില്‍ഡിങ്ങായ ബുര്‍ജ്ഖലീഫ വരെ തോറ്റ്പോകും.

പ്രവാചകന്റെ ബര്‍ ഭൂമിയില്‍ നിന്നും കേവലം ഒരു ചാണ്‍ മാത്രമാണുയര്‍ത്തപ്പെട്ടിട്ടുള്ളത്(ഇബ്നു ഹിബ്ബാര്‍ ഹദീസ് നമ്പര്‍-2160,6635.
കെട്ടിയുര്‍ത്തിയ ഒരു ബറും നിരപ്പാക്കാതെ വിടരുത്(മുസ്വന്നഫ് അബ്ദു റസാഖ്-ഹദീസ് നമ്പര്‍:6487)
ബറിന്മേല്‍ കുമ്മായമിടുക,അതിന്മേല്‍ ഇരിക്കുക,അതിന്മേല്‍ എടുപ്പുണ്ടാക്കുക എന്നിവ പ്രവാചകന്‍ വിരോധിച്ചിരിക്കുന്നു(സ്വഹീഹ് മുസ്ലിം ഹദീസ് നമ്പര്‍-970)

ഉഡായിപ്പ് വചനം: പഞ്ചായത്ത് വക പുതിയ റോഡ് .. പള്ളിയും ,അമ്പലവും,ചര്‍ച്ചും സംഗമിക്കുന്ന സ്ഥലത്തൊരു ഹമ്പും പാസാക്കി...കാലം കഴിഞ്ഞു....ലോകര്‍ മാറി...ഹമ്പൊരു ശിവലിംഗമാക്കാന്‍ ചിലര്‍ പുറപ്പെട്ടു...പറ്റാത്ത വിമത്തില്‍ അവര്‍ പിന്മാറി...!!ഒത്ത നീളം കണ്ടൊരു പൊന്‍ കുരിശുണ്ടാക്കാമെന്ന് കരുതിയവറും പിന്മാറി..!!ഒത്ത നീളം ഒത്ത ഉയരം അടിക്കടാ നോട്ടീസ് വിളിക്കെടാ ലോകറേ...
ഹലേലൂയാ ഹലേലൂയാ ഓം മഖ്ബറായ ന:മ ഹമ്പ് ഉറൂസ് !!