എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Sunday, August 5, 2012

ഉഡായിപ്പിലെ ഉറൂസും,(ആള്‍ ) ദൈവ കോപവും

Warning!!
ള്‍ ദൈവ ദാസീ ദാസന്മാര്‍,മുടിയാട്ട വിളയാട്ടം നടത്തുന്നവര്‍,കുരിശില്‍ നിന്നും ഒലിച്ചിറങ്ങുന്ന  ഹത്തര്‍ വാരിത്തേക്കുന്നവര്‍,ഹൈടക് ശിവ ഭക്ത്നമാര്‍,തക്കാളിയിലേയും ചക്കയിലേയും ദൈവ നാമം  പ്രകീത്തിക്കുന്ന സോഷ്യല്‍  മീഡിയയിലെ  ഭക്തജനകോടികള്‍,ഉഡായിപ്പ് ഉറൂസ് വാദികള്‍,കബര്‍ പൂജാരികളും ഭകത്നമാരും,ആള്‍ ദൈവങ്ങള്‍ ചാവാന്‍ കിടക്കുമ്പോള്‍ മനമുരുകി പ്രാര്‍ഥിച്ചവര്‍, പിന്നെ കപട മത സൌഹാര്‍ദവാദികളും ദയവു ചെയ്ത് ഈ ഊഡായിപ്പ് ബ്ലോഗ്ഗ് വായിക്കാന്‍ പാടുള്ളതല്ല!! വായിച്ച് കഴിഞാല്‍  മൃഗീയവും പൈശാചികവുമായി സംഭവിക്കുന്ന മാനസിക വിഭ്രാന്തി,തെറിപറയാന്‍ മുട്ടല്‍  എന്നിവയുക്ക് യതൊരു മറുമരുന്നും ഇതുവരെ കണ്ടുപിടിക്കാത്തത് കൊണ്ട് Be Careful!! 

ഹാ അത്ഭുദം കാണിച്ച എന്റെ മരണ സമയം അടുത്തില്ല എന്നും ബാക്കിയുള്ളവരൊക്കെ എന്നെക്കാള്‍ മുമ്പേ മരിക്കുമെന്നും വീമ്പ് പറഞ സത്യസായി ബാവ എന്ന് പേരുള്ള പുട്ടപര്‍ത്തിക്കാരനായ ആള്‍ ദൈവ മനുഷ്യന്‍ “സത്യ“ എന്ന പേരിനോട് പോലും നീതി പുലര്‍ത്താതെ തെക്കോട്ടെടുക്കുന്നത് കണ്ണോട് കണ്ടവരാണ് നമ്മള്‍. മരണപ്പെട്ട ഈ ആള്‍ ദൈവം വര്‍ ങ്ങള്‍ക്കു മുമ്പ് ദൂരദര്‍ശന്‍ മാത്രം വാഴുന്നൊരു കാലത്ത് ഒരു മഹാ അത്ഭുദം കാണിക്കുകയുണ്ടായി ശൂന്യതയില്‍ നിന്നും അതാ കിടക്കുന്നു ഒരൊന്നന്നര പവന്‍ മാല!! കണ്ടവര്‍ വാഴ്ത്തി കേട്ടവര്‍ ഏറ്റുപാടി..ആ മഹാ അത്ഭുദം  സ്വന്തം ക്യാമറയില്‍ പകര്‍ത്തിയ ദൂരദര്‍ശന്‍ ക്യാമറാമാന്‍  അത്ഭുദ തട്ടിപ്പ് ദൃശ്യം ലോകരെ കാണിച്ചപ്പോ‍ള്‍ കാലം അതികം താമസിയാതെ തന്നെ  നഷടമായത് ജോലി!!ദൈവ കോപം എന്നല്ലാതെ എന്തു പറയാന്‍..!

കേരളക്കരയിലെ.. ക്ഷമിക്കണം, ലോകരുടെ കെട്ടിപ്പിടി അമ്മയായ പാവപ്പെട്ട പണക്കാരിയായ “സുധാമണി“ വീണ്ടും ക്ഷമി മതാ അമൃതാനന്ദമയി  അവര്‍കളോട് ഏതോ ഒരു ബീഹാറുകാരന്‍   എന്തോ പറഞ് തട്ടിക്കയറിയപ്പോള്‍ പാവം ആ മാനസിക രോഗിയെ  ആരോ തട്ടി!!ഹോ.. ഇപ്പൊഴത്തെ ദൈവ കോപം!!  കൂലി വരമ്പത്ത് നിന്ന് തന്നെ കൊടുക്കുന്ന കാലം!! (അമ്മേ മായേ എന്നെ തട്ടിയേക്കല്ലേ എന്റെ  കുഞ്ഞിനെ  ഒക്കത്ത് തട്ടിയിട്ട് കൊതി തീര്‍ന്നില്ല)

സ്തോത്രം .... സ്തോത്രം ...അലേലുയാ ...അലേലൂയാ.. മുല്ലക്കര സാറണ്ണാ അങ്ങേക്ക് സ്തോത്രം!! മുല്ലക്കരസാറണ്ണന്‍ ആയിരത്തി നാനൂര്‍ പിശാചിനെ ഒന്നിച്ചൊഴിപ്പിചതിന്റെ ക്ഷീണം സോഷ്യല്‍ സൈറ്റുകളില്‍ അലയടിയിക്കുകയാണ്.മുല്ലക്കരസാറണ്ണാ നമ്മടെ സൂക്കര്‍ബര്‍ഗ് ആകെ ബേജാറിലാണുള്ളത് കോടിക്കണക്കിനു ഫൈക്കന്മാര്‍ ഫൈസ്ബുക്കില്‍ കയറിനിരങ്ങുന്നു അവരെയൊക്കെ ഒഴിപ്പിക്കാന്‍ എന്തോരം ചിലവുവരും??

ചിലനസ്രാണിമാരും ചില ഹൈന്ദവരും ആള്‍ ദൈവത്തിന്റേയും പുണ്യ പുരുഷ മഹതികളുടേയും  പിറകെ പായുന്നത് കാണുമ്പോള്‍ “നമ്മക്കാരുമില്ലല്ലോ റബ്ബേ”  എന്ന്  കരഞ്ഞ് കല്‍ബില്‍  തീ പിടിപ്പിച്ചവരുടെ കല്‍ബൊന്നു തണുപ്പിക്കുന്നവരാണ് ഉഡായിപ്പ് ഉറൂസ് വാദികള്‍  അഥവാ ശവകുടീര ഭകത്നമാര്‍!!

ഉറൂസ് എന്ന ഉറുദു വാക്കിനെ  പച്ചമലയാളത്തില്‍ പറഞാല്‍  ഉത്സവം,പൂരം എന്നൊക്കെയാണ്. പണ്ടൊരു തമാശ കേട്ടിരുന്നു ഗള്‍ഫില്‍ മലയാളികളെകൊണ്ട് നടക്കാന്‍ പറ്റുന്നില്ലെന്ന്.ഇന്ന് കേരളത്തില്‍ ഉറൂസും മഖ്ബറകള്‍ കൊണ്ട് നടക്കാന്‍ പറ്റാതായി എന്നതിലേക്ക് വരെ കാര്യമെത്തി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വടക്കേ മലബാറിലെ തനതു കലാരൂപമാണ് തെയ്യം. ചിലര്‍ക്കെങ്കിലും ദൈവാവതാരമോ ദൈവമോ ആണ് തെയ്യങ്ങള്‍. പൊട്ടന്‍ തെയ്യം, വാക്കത്തി തെയ്യം,മുക്രിതെയ്യം, മാരി തെയ്യം അങ്ങനെ പോകുന്നു തെയ്യ നാമങ്ങള്‍ .

നാട്ടിലാകെ മഹാമാരി പിടിച്ചപ്പോള്‍ കെട്ടിയാടിയ തെയ്യം പിന്നീട് മാരിദൈവമായി മാറിയെന്നാണ് ചരിത്രം!!ഐതിഹ്യങ്ങളുടെ പിന്‍ബലത്തില്‍ മാത്രമാണ് തെയ്യ സങ്കല്‍പ്പങ്ങള്‍ നാട്ടില്‍ കാണുന്ന രീതിയില്‍ ഉത്സവവും പൂരവും നടക്കുന്നത്.എല്ലാ തെയ്യത്തിന്റെ പിറകിലും ഒരു ഐതീഹ്യങ്ങളുണ്ട്. അത്തരം തെയ്യങ്ങള്‍ കെട്ടിയാടുന്ന കേരളത്തിലെ തറവാട്ടുകളിലും, അമ്പലങ്ങളിലും നടക്കുന്ന ഉത്സവങ്ങള്‍ പോലെ ചില മപ്പിള സമൂഹം ചില പള്ളികളിലും,മഖ്ബറകളിലും ആചരിച്ച് അഘോഷിച്ച് പോകുന്നതാണ് ഉറൂസ്.രോഗ ശമനത്തിന്, ആഗ്രഹ സഫലീകരണത്തിന്,സന്താന സൌഭാഗ്യത്തിന്,മറ്റ് കഷ്ടത നീങ്ങാന്‍ വേണ്ടി തെയ്യത്തിന് കാണിക്ക കൊടുക്കുന്ന അതേ സംബ്രദായം ഉറൂസ് കേന്ദ്രങ്ങളിലും കാണുന്നു.ഒരേ വീഞ്ഞ് രണ്ട് കുപ്പിയില്‍ എന്നു മാത്രം.

മാലിക്ക് ദീനാറിന്റെ നേതൃത്വത്തില്‍ ഹിജറ വര്‍ഷം 22 ന്(എ ഡി ഏകദേശം 640 ന്) ഇസ്ലാമിക പ്രബോധനവുമായി വന്നവര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തെയ്യ സങ്കല്‍പ്പങ്ങളിലും മറ്റും വിശ്വസമര്‍പ്പിച്ച ജനതയിലാണ് പ്രബോധനം നടത്തിയത്.മതം മാറി ഇസ്ലാമികം മതം സ്വീകരിച്ചെങ്കിലും മുമ്പ് ചെയ്ത പല കാര്യങ്ങളും ഇസ്ലാം മതത്തിലും കടന്ന് കൂടി അതില്‍ പെട്ട ചിലതാണ് പാലുകാച്ചല്‍,കുറ്റിയടിക്കല്‍,മുഹൂര്‍ത്തം നോക്കല്‍,ദിവസങ്ങള്‍ക്ക് ദോഷം കണക്കാക്കല്‍ അങ്ങനെ നീണ്ടു പോകുന്ന കാര്യങ്ങളില്‍ തെയ്യം,പൂരം എന്ന സങ്കല്‍പ്പം അപ്പടി ഉറൂസ് ശവകുടീര പൂജകളായി മാറിയതാകാം.

ഉറൂസ് എന്നത് ഇസ്ലാമിക പ്രമാണങ്ങളുമായി ഒരു വരി തെളിവില്ലാത്ത  ഒരു അനാചാരം മാത്രമാണ്. "ഏക ദൈവാരാധാന മാത്രം" എന്ന  ഇസ്ലാമിക  സന്ദേശം പഠിപ്പിക്കാന്‍ കേരളത്തില്‍ വന്ന മാലിക്ക് ദീനാറിനു പോലും മക്ബറയും ഉറൂസുമുണ്ടായി!!മഹാനായ പ്രവാചകന്‍ മൂസ നബി നാല്പതു ദിവസം യാത്രപോയപ്പോള്‍ പശുക്കുട്ടിയെ ദൈവമാക്കിയചരിത്രം ഓര്‍മ്മിപ്പിക്കുന്നു.തെയ്യങ്ങള്‍ കെട്ടിയാടുന്നിടത്ത് നേര്‍ച്ചയാക്കിയാല്‍ കാര്യങ്ങള്‍ സാധിച്ച് കിട്ടുമെന്ന വാദം ഉറൂസെന്ന ഉഡായിപ്പിലും ആള്‍ക്കാര്‍ പയറ്റുന്നു.മുല്ലക്കരസാറിന്റെ പിശാച് ബാധ ഒഴിപ്പിക്കല്‍ പോലെ ഒരു ഉഡായിപ്പ് തട്ടിപ്പ് മാത്രം.

ഇന്ന് കാണുന്ന രീതിയില്‍ ശവകുടീരം കെട്ടിപൊക്കി പച്ച ത്തുണിയും വിരിച്ച് ചന്ദനത്തിരിയും കത്തിച്ച് വിഗ്രഹങ്ങളോട് പ്രാര്‍ഥിക്കുന്ന രീതിയില്‍ പ്രാര്‍ഥിക്കാന്‍ ഇസ്ലാമിക പ്രാമാണങ്ങളില്‍ തെളിവില്ലെന്ന് മാത്രമല്ല അതിനെ ശക്തമായ ഭാഷയില്‍ എതിര്‍ത്തതായും കാണാം.കബര്‍ സിയാറത്ത് (മരണ ചിന്തവളര്‍ത്താന്‍ ,പരലോക ചിന്തവളര്‍ത്താന്‍ ,മരണപ്പെട്ട് കിടക്കുന്നവര്‍ക്കു വേണ്ടിയുള്ള   മോക്ഷത്തിന് എന്നിവയ്ക്കുള്ളതാണ് സിയാറത്ത് ) എന്ന ഇസ്ലാമിക പുണ്യമായ ഒരു കാര്യം വളച്ചൊടിച്ച് സിയാറത്ത് ടൂറും ഉറൂസും വരെ നടത്താനുള്ള ത്വരയിലേക്ക് സമൂഹത്തെ പൊരോഹിത്യം എത്തിച്ചു.ആഗ്രഹങ്ങളുടെ സഫലീകരണത്തിനു വേണ്ടിയും,രോഗ ശമനത്തിനു വേണ്ടിയും കബര്‍ സന്ദര്‍ശിക്കുന്നത് മതം ഇഷ്ടപ്പെടാത്ത അനാചാരമാണ്(ശറഹുല്‍ മുഹദ്ദബ്:5/14)

ലോകത്ത് കേരളത്തില്‍ മാത്രമേ ഇത്രയതികം മഖ്ബറകലും ഉറൂസുകളും ഉള്ളൂ എന്ന് സംശയിച്ച് പോകും.മഴയ്ക്ക് മുളക്കുന്ന കൂണുകള്‍ പോലെ ദിനവും മഹാന്മാരുടെ കബറുകള്‍ ഉയരുകയാണ് ഉറൂസ് കെങ്കേമമായി നടക്കുകയാണ്.അമ്മയും ബാവയും ചമഞ്ഞ് ചില നസ്രാണിയുംചില ഹൈന്ദവനും വിലസുമ്പോള്‍  സഹിക്കാന്‍ വയ്യാതെ നമ്മക്കും ഉണ്ടെടാ എന്നതരത്തില്‍ കാണിക്കാന്‍ വേണ്ടിയുള്ള രീതിയിലേക്ക് കാര്യങ്ങളെത്തിക്കഴിഞ്ഞു.ഇത്രമാത്രം പുണ്യ പുരുഷ മഹതികള്‍ കേരളത്തിലെ മാപ്പിളമാര്‍ക്കെവിടുന്നു കിട്ടി? പ്രവാചകന്‍ മുഹമ്മദ് (സ) യുടെ അവസാന പ്രസംഗം കേള്‍ക്കാന്‍ മക്കയിലന്നുണ്ടായിരുന്നത് ഒരുലക്ഷത്തിനാല്പതിനായിരം അനുചരന്മാരാണ്.അവരൊക്കെ ദൈവത്തിന്റെ ഇഷടദാസന്മാരായ ഔലിയാക്കളാണെന്നതില്‍ ആര്‍ക്കുമൊരു സംശയമില്ല.അവര്‍ക്കാര്‍ക്കുമില്ലാത്ത ,അറിയാത്ത ഉറൂസ് എന്ന ഉഡായിപ്പ് ഇന്ത്യന്‍ മാപ്പിളക്കെവിടുന്ന് കിട്ടി? സത്യം വിജയിച്ചു അസത്യം പരാചയപ്പെട്ടു എന്ന് മക്കയിലെ തെരുവുകളില്‍ കൂടി വിജയാഘോഷം നടത്തിയ പ്രവാചകനും അനുചരന്മാരും പഠിപ്പിക്കാത്ത ഇത്തരം ഉഡായിപ്പുകള്‍ പൌരോഹിത്യത്തിന്റെ കീശയും പള്ളയും വീര്‍ക്കുന്നത് വരെ നാം കാണേണ്ടിവരും.

ബറുകള്‍  മഹാന്മരുടേതാണെങ്കിലും,സാധാരണക്കാരന്റേതാണെങ്കിലും ഭൂമിയുടെ വിതാനത്തില്‍ നിന്ന് കേവലം ഒരു ചാണ്‍ മാത്രമേ ഉയര്‍ത്താന്‍ പാടുള്ളൂ എന്ന് പഠിപ്പിക്കുന്ന മതത്തിലെ ചില ഖബറുകള്‍ കണ്ടാല്‍ ലോകത്തിലെ വമ്പന്‍ ബില്‍ഡിങ്ങായ ബുര്‍ജ്ഖലീഫ വരെ തോറ്റ്പോകും.

പ്രവാചകന്റെ ബര്‍ ഭൂമിയില്‍ നിന്നും കേവലം ഒരു ചാണ്‍ മാത്രമാണുയര്‍ത്തപ്പെട്ടിട്ടുള്ളത്(ഇബ്നു ഹിബ്ബാര്‍ ഹദീസ് നമ്പര്‍-2160,6635.
കെട്ടിയുര്‍ത്തിയ ഒരു ബറും നിരപ്പാക്കാതെ വിടരുത്(മുസ്വന്നഫ് അബ്ദു റസാഖ്-ഹദീസ് നമ്പര്‍:6487)
ബറിന്മേല്‍ കുമ്മായമിടുക,അതിന്മേല്‍ ഇരിക്കുക,അതിന്മേല്‍ എടുപ്പുണ്ടാക്കുക എന്നിവ പ്രവാചകന്‍ വിരോധിച്ചിരിക്കുന്നു(സ്വഹീഹ് മുസ്ലിം ഹദീസ് നമ്പര്‍-970)

ഉഡായിപ്പ് വചനം: പഞ്ചായത്ത് വക പുതിയ റോഡ് .. പള്ളിയും ,അമ്പലവും,ചര്‍ച്ചും സംഗമിക്കുന്ന സ്ഥലത്തൊരു ഹമ്പും പാസാക്കി...കാലം കഴിഞ്ഞു....ലോകര്‍ മാറി...ഹമ്പൊരു ശിവലിംഗമാക്കാന്‍ ചിലര്‍ പുറപ്പെട്ടു...പറ്റാത്ത വിമത്തില്‍ അവര്‍ പിന്മാറി...!!ഒത്ത നീളം കണ്ടൊരു പൊന്‍ കുരിശുണ്ടാക്കാമെന്ന് കരുതിയവറും പിന്മാറി..!!ഒത്ത നീളം ഒത്ത ഉയരം അടിക്കടാ നോട്ടീസ് വിളിക്കെടാ ലോകറേ...
ഹലേലൂയാ ഹലേലൂയാ ഓം മഖ്ബറായ ന:മ ഹമ്പ് ഉറൂസ് !!


46 comments:

  1. Warning!!
    ആള്‍ ദൈവ ദാസീ ദാസന്മാര്‍,മുടിയാട്ട വിളയാട്ടം നടത്തുന്നവര്‍,കുരിശില്‍ നിന്നും ഒലിച്ചിറങ്ങുന്ന ഹത്തര്‍ വാരിത്തേക്കുന്നവര്‍,ഹൈടക് ശിവ ഭക്ത്നമാര്‍,തക്കാളിയിലേയും ചക്കയിലേയും ദൈവ നാമം പ്രകീത്തിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഭക്തജനകോടികള്‍,ഉഡായിപ്പ് ഉറൂസ് വാദികള്‍,കബര്‍ പൂജാരികളും ഭകത്നമാരും,ആള്‍ ദൈവങ്ങള്‍ ചാവാന്‍ കിടക്കുമ്പോള്‍ മനമുരുകി പ്രാര്‍ഥിച്ചവര്‍, പിന്നെ കപട മത സൌഹാര്‍ദവാദികളും ദയവു ചെയ്ത് ഈ ഊഡായിപ്പ് ബ്ലോഗ്ഗ് വായിക്കാന്‍ പാടുള്ളതല്ല!! വായിച്ച് കഴിഞാല്‍ മൃഗീയവും പൈശാചികവുമായി സംഭവിക്കുന്ന മാനസിക വിഭ്രാന്തി,തെറിപറയാന്‍ മുട്ടല്‍ എന്നിവയുക്ക് യതൊരു മറുമരുന്നും ഇതുവരെ കണ്ടുപിടിക്കാത്തത് കൊണ്ട് Be Careful!!

    ReplyDelete
  2. ഹഹ ഈ പടന്നക്കാരന് ഒന്നും അറീല.. കേരളത്തിലെ മഖാമിന്റെ എണ്ണം കൂടുന്നതിനെ കുറിച്ച് ഒരു സുഹൃത്ത്‌ ഒരു വസ്തുത പറഞ്ഞിരുന്നു... അത് ശരിയാണോ എന്നറിയാന്‍ താന്കള്‍ ഒരു മരത്തടി മണ്ണില്‍ കുഴിച്ചിടുക, (അല്പം മുകളിലേക്ക മണ്ണ് ഉയര്‍ന്നു നില്‍ക്കണം,) പിന്നെ ഒരു പച്ചപ്പട്ടും വിരിച്ച് അങ്ങ് പോവുക...

    ഒരു മാസം കഴിഞ്ഞു വന്നു നോക്കിയാല്‍ അവിടെ നേര്ച്ച പെട്ടിയും ഉറൂസും ഒക്കെ കാണാം.. "ഷെയ്ഖ്‌" അവരുകളുടെ" തീര്‍ത്താല്‍ തീരാത്ത കറാമത്ത് പട്ടികയും കേള്‍ക്കാന്‍ പറ്റിയേക്കും..

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഹല്ലാ, ദൈ വകോപം ഏറ്റുവാങ്ങാന്‍ തന്നെയാണോ പരിപാടി? ഒരു പഞ്ച് ലൈന്‍ കൂടെ ആകാമായിരുന്നു. ഇത് നിഷേധിച്ച ഒരു അക്കൌണ്ടന്‍റ് ന് പിറ്റേ ദിവസം തന്നെ ജോലി പോയി. ഇത് സത്യപ്പെടുത്തി പതിനാലു പേര്‍ക്ക് ഫോര്‍വേഡ് ചെയ്ത ഡോക്ടര്‍ക്ക്‌ ഒരു പാട് രോഗികളെ കിട്ടി, ആ രോഗികലെല്ലാം ഇത് നിഷേധിച്ചവരായിരുന്നു. ഇത് നിഷേധിച്ച ഒരു എന്‍ജിനീയര്‍ നേരെ പോയി കെട്ടിത്തൂങ്ങി മൌത്തായി, അങ്ങനെ അങ്ങനെ..

    ReplyDelete
  5. നല്ല ലേഖനം. സമുദായം വായിച്ചു പഠിക്കട്ടെ. ഈ റമദാന്‍ മാസത്തില്‍ ഇസ്ലാമിനെ
    വികൃതമാക്കുന്നവര്‍ക്ക് ഒരു നല്ല സന്ദേശം കൂടിയാകട്ടെ ഈ ലേഖനം..

    ReplyDelete
  6. ജലീല്‍ ഒറ്റപ്പാലംAugust 5, 2012 at 7:42 AM

    യഥാര്‍ത്ഥ വസ്തുതകള്‍ അറിഞ്ഞിട്ടും ഈ വക പരിപാടികളൊക്കെ ഒരു വരുമാനമാര്‍ഗമായി കാണുന്നത് കൊണ്ടാണ് ജാറം പരിപാലകര്‍ പലരും പിന്തിരിയാത്തത് .വരുംതലമുരയെങ്കിലും സത്യം മനസ്സിലാക്കട്ടെ

    ReplyDelete
  7. ഇതിനൊരു കമന്റിട്ടിട്ട് അങ്ങ് മരിക്കാനെങ്കിലോ ദൈവ കോപം കിട്ടനെങ്കിലോ അങ്ങ് കിട്ടട്ടെ ..
    അല്ലാതെ പിന്നെ ..
    സത്യാവസ്തകള്‍ പറയുമ്പോള്‍ കേട്ട് മനസ്സിലാക്കുന്നവര്‍ ബുദ്ധിമാന്മാര്‍ ..

    ഇനിയും തുടരട്ടെ അനാചാരത്തിനെതിരെയുള്ള പോരാട്ടം

    ReplyDelete
  8. എല്ലാരുംകൂടെ പടന്നക്കാരനെ എടുത്തിട്ട് ഡിണ്ടം വയ്ക്കണത് കാണേണ്ടി വരുമോ എന്റെ മനുഷ്യദൈവങ്ങളേ....


    ഓര്‍ത്തിട്ട് ആധിയാകുന്നു

    ReplyDelete
  9. അക്ഷരപിശാചുക്കളുണ്ടല്ലോ പടന്നക്കാരാ...

    ഉറൂസ് നല്ലതാണോ മോശമാണോന്നൊന്നും നമക്കറിഞ്ഞൂടാ... എന്തായാലും അന്ന് ഫ്രീ നെയ്ച്ചോറു കിട്ടുമാരുന്നു ഞങ്ങടെ അടുത്ത പള്ളീൽ....

    ReplyDelete
    Replies
    1. സുമോ ...വല്ല ബാധയുമാകുമോ ?? ഇപ്പം ഒഴിപ്പിക്കാം ...

      Delete
  10. "ഉറൂസ് എന്നത് ഇസ്ലാമിക പ്രമാണങ്ങളുമായി ഒരു വരി തെളിവില്ലാത്ത ഒരു അനാചാരം മാത്രമാണ്.ഇസ്ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കാന്‍ കേരളത്തില്‍ വന്ന മാലിക്ക് ദീനാറിനു പോലും ഇവിടെ മക്ബറയും ഉറൂസുമുണ്ടായി!!" ഞാന്‍ അന്നു ചോദിച്ച സംശയം ഇപ്പോള്‍ മാറി. പക്ഷെ ഇക്കാ, ഞാന്‍ ഇപ്പോളും എന്‍റെ നാട്ടിലെ ആ പള്ളിയിലെ ആചാരത്തില്‍ വിശ്വസിച്ചുപോവുകയാണ്. കാരണം എന്നെകാള്‍ കൂടുതല്‍ അവിടെ ഉള്ള മുസ്ലിം സഹോദരന്മാര്‍ അതില്‍ വിശ്വസിക്കുന്നു. അവരുട അറിവില്ലായ്മ മാറിയെങ്കില്‍ മാത്രമെ എന്‍റെ വിശ്വാസവും മാറൂ. ഇത് മതപഠന ക്ലാസ്സില്‍ അറിവില്ലാത്തവര്‍ വന്നു പഠിപ്പിക്കുന്നത്‌ കൊണ്ട് സംഭവിക്കുന്നതാണോ ഇക്കാ?

    ReplyDelete
  11. ഒരു വിഷയം അസ്പതമാക്കി എഴുതുമ്പോള്‍ എവിടെ തുടങ്ങുന്നു എവിടെ നിര്ത്തുന്നു എന്നതില്‍ നല്ല മേയ് വഴക്കം കണ്ടു ഈ പോസ്റ്റില്‍ അഭിനന്ദനങള്‍ .....വീണ്ടും വരാം

    ReplyDelete
  12. നോ കമന്റ് .... എനിക്ക് പേടിയാ

    ReplyDelete
  13. ഇതാണ് കലികാലം...നല്ലലേഖനം ..സര്‍വ്വ ശക്തന്‍ തന്ന എഴുത്തെന്ന ആയുധത്തോടെ അന്ധവിശ്വാസങ്ങള്‍ക്ക് ആവും വിധം സന്ധിയില്ല സമരം ചെയ്യുക.നന്മകള്‍ നേരുന്നു.

    ReplyDelete
  14. കൊള്ളം,,ദേശീയ പാത 17 കുറ്റിപുറം കഹിഞ്ഞു എറണാകുളം ഭാഗത്തേക് വരുമ്പോള്‍ ഒരു കയറ്റത്തില്‍ മാര്‍ഗ്ഹ തടസ്സമായി ഞാന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട് അത്തരത്തില്‍ ഒരെണ്ണം...

    ReplyDelete
    Replies
    1. ആ കബരിനു ചുവപ്പ് നിറമാണുള്ളത് ,ആ നിറം കൊടുക്കാന്‍ കാരണം കമ്മുനിസ്റ്റ്‌ കാരന്‍ ആയത് കൊണ്ടൊന്നുമല്ല ... അത് ശഹീദിന്റെ കബാര്‍ ആണെന്നും പറഞ്ഞിട്ടാണ് ,,,എന്നാല്‍ അങ്ങിനെ ഒരു ഷഹീദിനെ കേരളത്തിലെ ഇസ്ലാമിക ചരിത്രത്തില്‍ എവിടെയും ഇല്ല ,ആ ചുവപ്പ് നിറത്തിന് പിന്നിലെ രഹസ്യം അവിടെ ഒരു വളവാന് ചെറിയ കയറ്റവും ഉണ്ട് ,വളവു തിരിഞു വാഹനവും കൊണ്ട് വരുന്ന ഡ്രൈവര്‍മാര്‍ക്ക് ആ കബരിലെ ചുവന്ന നിരത്തില്‍ തട്ടി ഉള്ള പ്രതിഫലനം കാണും ,അപ്പോള്‍ അവിടെ എന്തോ ഒരു തടസ്സം ഉണ്ട് എന്നറിയാം ,അതിനു വേണ്ടി മാത്രമാണ് ചുവപ്പ് പെയിന്റ് കൊടുത്തിരിക്കുന്നത്‌ .ചുവന്ന ടൈല്‍സ് റിഫ്ലെക്ടരുകളും കബരിന്മേല്‍ ഉണ്ട് ഇത് സൈറ്റിലൂടെ കൌം പ്രച്ചരിപ്പിക്കുന്നുമുന്ദ്‌ ..അഥവാ സ്വന്തം കബാര്‍ രക്ഷിക്കാന്‍ കഴിവില്ലാത്ത തങ്ങള്‍ മറ്റുള്ളവരെ രക്ഷിക്കുമാത്രേ ??????
      ഈ ലിങ്കില്‍ നിങ്ങള്ക്ക് ആ കബാര്‍ കാണാം ജഹിലുകളുടെ ദൈവം
      (ലിങ്ക എന്റെ ഫേസ് ബുക്ക് അക്കൌണ്ടില്‍ നിന്നുള്ളതാണ് open ആവുന്നില്ലെങ്കില്‍ ഫേസ് ബുക്കില്‍ ലോഗ് ഇന്‍ ചെയ്യുക )
      https://fbcdn-sphotos-b-a.akamaihd.net/hphotos-ak-snc7/421213_3289396228093_1531626490_n.jpg

      Delete
  15. നന്നായിട്ടുണ്ട്.. ഉഷാറായിട്ടു അവതിരിപ്പിച്ചു...

    ReplyDelete
  16. മതം ജീവ ച്ചവമാകുന്നത് ഇങ്ങനെയാണ് .......പിന്നെ ആകെ ക്കൂടി ബാക്കിയുണ്ടാവുക മദം മാത്രമായിരിക്കും

    ReplyDelete
  17. കഷ്ടം.. നിങ്ങളുടെ വിശ്വാസം നിങ്ങള്‍ മനോഹരമായി അവതരിപ്പിച്ചു.. മറ്റുള്ളവരുടെ അണ്ണാക്കില്‍ ചെളി വാരി എറിഞ്ഞു കൊണ്ട് തന്നെ..
    ഇനി ഇത് കണ്ട അടുത്തയാള്‍ വരും, എഴുതും.. സമുദായ ഉദ്ദരണം ബ്ലോഗ്ഗില്‍ തന്നെ നടക്കും.. എന്താ ചെയ്യുക...

    ReplyDelete
    Replies
    1. ഫിറോ...ആരേയും ഇകഴ്ത്താനോ ഞാനാണ് ശരി എന്ന് കാണിക്കാനോയല്ല എഴുതിയത്...മത ഗ്രന്ഥങ്ങളില്‍ കാണാത്ത ആചാരനുഷ്ടാനങ്ങളെ ഉയര്‍ത്തിപ്പെടിച്ച് മതഗ്രന്ഥങ്ങളില്‍ ചെളിവാരിയെറുന്നവരുടെ അണ്ണാക്കില്‍ പറ്റുന്ന രീതിയില്‍ എറിയണം എന്നാലെ അത്തരം ചെളികള്‍ അവര്‍ കഴുകി ക്കളയും.

      Delete
  18. മനിത ദൈവങ്ങളെ, എന്നെ മട്ടും കാപ്പാത്തണേ!!

    ReplyDelete
  19. ഒരു മനുഷ്യനില്‍ കുടികൊള്ളുവാന്‍ മാത്രം ചെറുതല്ല ദൈവമെന്ന സത്ത. ആ തിരിച്ചറിവാണ് ദൈവത്തെ അറിയുന്നതിന്റെ ആദ്യ പടി. പോസ്ടിനോട് മുഴുവനായി യോജിക്കാനാവില്ലെങ്കിലും എഴുത്തിന്റെ ശൈലിയെ അംഗീകരിക്കുന്നു. ആശംസകള്‍..

    ReplyDelete
  20. ഇനി ഒരു ബ്ലോഗണ ഉറൂസ് തുടങ്ങണം...
    ഒരു പോസ്റ്റിന്റെ ലിങ്ക് ഒരു കടലാസില്‍ എഴുതി, നിലത്ത്‌ കുഴിച്ചിടുക.
    അതിന്റെ മുകളില്‍ ഒരു മരത്തെ നടുക....
    അത് വലുതായാല്‍ അടിയില്‍ ഉള്ള ബ്ലോഗ്‌ ലിങ്ക് എഴുതിയ കടലാസിന്റെ ബര്‍ക്കത്ത് കൊണ്ട്...
    അങ്ങിനെ അബസ്വര ഉറൂസും, പടന്നക്കാര ഉറൂസും ഒക്കെ നമ്മുക്ക് തകര്‍ക്കാം...
    പിരിവും ആവാം....
    അല്ല പിന്നെ, പ്രിവ് ഇല്ലാതെ എന്ത് ഉറൂസ് !!!

    ReplyDelete
  21. സ്വര്ഗ്ഗത്തിലേക്കടുപ്പിക്കുന്ന യാതൊന്നും പ്രവാചകൻ നമ്മോട് പറയാതെ വിട്ടിട്ടില്ല, അതുപോലെ നരകത്തില് നിന്ന് അകറ്റുന്നവയും. മതത്തില് പുതുതായി കൂട്ടിച്ചേര്ക്കപ്പെടുന്ന എണ്ണമറ്റ ദുരാചാരങ്ങള്, അതും മതത്തിന്റെ ആധാരശിലയായ ഏകദൈവവിശ്വാസത്തിന്റെ കടക്കല് കത്തി വെച്ചു കൊണ്ട്! നമ്മുടെ വിദ്യാഭ്യാസവും ബൗദ്ധികനിലവാരവും കടലാസുകളില് മാത്രമൊതുങ്ങിപ്പോവുകയും ചിന്താമണ്ഡലം മണ്ഡരി പിടിച്ചുപോവുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രവണതകള്ക്ക് പിന്നാലെക്കൂടാന് ആളുകളുണ്ടാവുന്നത്. ബൗദ്ധികമായ സംവാദങ്ങളിലൂടെ തുടച്ചുനീക്കപ്പെടേണ്ട ഇത്തരം പൊറുക്കപ്പെടാത്തപാപങ്ങൾക്കെതിരെയുള്ള ആറ്റംബോംബായി ഈ ലേഖനം.

    ReplyDelete
  22. എന്‍റെ പടോ..ഞാന്‍ വായിച്ചു ..ഒന്നും മിണ്ടുന്നില്ല. ഇതേ പോലെ ഒന്നെഴുതിയതിന്റെ പുകിലുകള്‍ എന്‍റെ ബ്ലോഗില്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇതൊക്കെ പറഞ്ഞാല്‍ നമ്മള്‍ ഉടായിപ്പ് ..ഇതിനെതിരെ പറയുന്നവന്‍ മഹാനും..എന്തിനാ നമ്മളായിട്ട് അത്തരം മഹാന്മാര്‍ക്ക് കയറിയിറങ്ങാന്‍ ഒരിടം ഉണ്ടാക്കി കൊടുക്കുന്നത്. ഇത്തരം പോസ്റ്റുകളിലെ പ്രശ്നങ്ങള്‍ കണ്ടു പിടിച്ചു വിശകലനം ചെയ്യുന്ന ഒരു മഹാനെ ഈയിടെ ഞാന്‍ കണ്ടു. എന്റമ്മോ...ദജ്ജാലുകള്‍ ഉടന്‍ വരുന്നുണ്ട് എന്ന് മനസിലായി.

    അത് കൊണ്ട് ഞാന്‍ ഒരു കാര്യം തീരുമാനിച്ചു , ഇത്തരം വിഷയങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ആ മഹാനെ പോലുള്ളവരുമായി യാതൊരു സംസര്‍ഗവും എവിടെ വച്ചും ഉണ്ടാകാതിരിക്കാന്‍ അതായിരിക്കും നല്ലത്. നമുക്ക് ചര്‍ച്ചിക്കാന്‍ വേറെ എത്രയോ വിഷയം ഉണ്ട്. ഇതൊന്നും അവനെ പേടിച്ചിട്ടല്ല, ഒരു തരം അറപ്പ് കാരണം.

    ആശംസകളോടെ ...

    ReplyDelete
  23. നല്ല ലേഖനം.
    ആധ്യാത്മികത കള്ളന്മ്മാര്‍ അരങ്ങു വാണിടും കാലം! വലിയ മുടക്കുമുതല്‍ ഒന്നും ഇല്ലാത്ത ബിസ്സിനസല്ലേ, വെറുതെ ബിരിയാണി കിട്ടിയങ്കിലോ? ഒത്താല്‍ ഊട്ടി!

    ReplyDelete
  24. ആളുകൾ വായിക്കട്ടെ അല്ലാതെ എന്ത് പറയാൻ

    ReplyDelete
  25. ലേഖനം എഴുതുന്ന വ്യക്തി ആ വ്യക്തിയുടെ മതത്തെ മാത്രം കുറ്റപ്പെടുത്തുന്നതോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു മതത്തെ കുറ്റപ്പെടുത്തുന്നതോ ആയ വിധത്തില്‍ മാത്രം എഴുതിയാല്‍ എന്തൊരു പുകിലാണ് ഇന്ന് ഉണ്ടാകുക. ഇവിടെ പടന്നക്കാരന്‍ അത് വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്തത് എന്തുകൊണ്ടും നന്നായി. അധികം ജനങ്ങളും ഇതൊക്കെ കണ്ടിട്ടും അറിഞ്ഞിട്ടും അവരവരുടെ ജീവിത സാഹചര്യങ്ങളില്‍ (മതത്തിന്റെ ചുറ്റുപാടുകളില്‍ല)മിണ്ടാനാകാതെ മൌനമായി ഇരിക്കുകയാണ് എന്നാണ് ഞാന്‍ കാണുന്നത്.
    നന്നായിരിക്കുന്നു ഈ ഓര്‍മ്മപ്പെടുത്തല്‍.

    ReplyDelete
  26. ഷബീറെ ശൈഖുന ക്ഷീണിതനാണ് , ഈ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ ദൈനം ദിനം നടന്ന് കൊണ്ടിരിക്കുന്നു. ഒരു വിശ്വാസി ഖുറാനും ഹദീസുൻ അനുശാസിക്കുന്ന കാര്യങ്ങൾ ചെയ്യണം, അത് അനുവർത്തിക്കണം അല്ലാത്തതെന്തും തെറ്റു തന്നെയാണ്...

    ReplyDelete
  27. അനാചാരങ്ങള്‍ തിരിച്ചറിഞ്ഞ് അതില്‍ നിന്നും മാറി നില്‍ക്കാനാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്. ആത്മീയത വ്യാപാരമായി കൊണ്ടാടുന്ന ഈ കാലത്ത് ഇത്തരം ലേഖനങ്ങള്‍ വളരെ പ്രസക്തമാണ്.

    ReplyDelete
  28. നല്ല ലേഖനം പടന്നക്കാരാ...അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു ഒറ്റയാള്‍ പോരാട്ടം...തുടരൂ യാത്രാ...(ഉറൂസ് എന്ന പരിപാടി ഞാനിപ്പോള്‍ ആണ് അറിയുന്നത്...ഇതാണ് സംഗതി ഇന്നു ഇവിടെ വന്നപ്പോള്‍ ആണ് പിടികിട്ടിയത്...)

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. അന്ധ വിശ്വാസങ്ങളെയും ആള്‍ ദൈവങ്ങളെയും തല്ലി തകര്‍ത്തെ തീരൂ ...

    ആചാരങ്ങളും അനുഷ്ടാനങ്ങളും അത് വിഭാവനം ചെയ്യുന്ന വഴി മാറി സഞ്ചരിച്ചു സമൂഹത്തെ കാര്‍ന്നു തിന്നാന്‍ തുടങ്ങുന്ന രോഗമായി മാറുമ്പോള്‍ ചൂണ്ടികാണിക്കലുകള്‍ അനിര്‍വാര്യം. അതില്‍ എഴുത്തുകാരും അവരാല്‍ കഴിയും വിധം പ്രതികരിക്കുന്നു. പടന്നക്കാരന്റെ തൂലികയില്‍ നിന്നും മത വൈവിധ്യം നോക്കാതെയുള്ള ഇത്തരം ചൂണ്ടികാണിക്കലുകള്‍ ഇതാദ്യമല്ല. അത് തുടരുക. അത് ഇന്നിന്റെ ആവശ്യമാണ്.

    ആശംസകള്‍ ഷബീര്‍

    ReplyDelete
  31. പടച്ചോനെ ഇനി എന്തൊക്കെ കാണണം ...!

    ReplyDelete
  32. പടന്നക്കാരാ കലക്കി...താങ്കളുടെ ഉള്ളിലെ രോഷം ശെരിക്കും ബോധ്യമാവുന്നു...കാര്യമില്ലടോ ആരും പഠിക്കില്ല...എല്ലാവരും എളുപ്പത്തില്‍ കാര്യം കാണാന്‍ ശ്രമിക്കുവാ....എന്തായാലും സംഗതി ഉഗ്രന്‍,,അഭിനന്ദനങ്ങള്‍...ഷബീര്‍....

    ReplyDelete
  33. ഒരാള്‍ക്ക്‌ മതവിശ്വാസിയാകാന്‍ നാലഞ്ചു മിനിട്ടുകൊണ്ട് സാതിക്കും പക്ഷെ ദൈവ വിശ്വാസിയാകാന് ഒരു ജെന്മം മുയുവന്‍ പള്ളിയിലുറങ്ങിയാലും പറ്റണമെന്നില്ല.......!ഞാന്‍ പടന്നക്കാരന്‍റെ ബ്ലോഗില്‍വന്നിട്ട് ഇതുവരെ നിരാശനായിട്ടില്ല എല്ലാ ആശംസകളും

    ReplyDelete
  34. നല്ല കുറിപ്പ് ,ജ്ജ് മുജഹിതോ ,ജമായത്ത് ഇസ്ലാമിയോ ,എന്തായാലും ഇഷ്ടമായി ആശംസകള്‍

    ReplyDelete
  35. ലോകത്ത് കേരളത്തില്‍ മാത്രമേ ഇത്രയതികം മഖ്ബറകലും ഉറൂസുകളും ഉള്ളൂ എന്ന് സംശയിച്ച് പോകും...ഈ ധാരണ തെറ്റാണ്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, തുടങ്ങി ദരിദ്ര മുസ്ലിങ്ങള്‍ ഉള്ള ഇടങ്ങളില്‍ എല്ലാം ഈ മഖ്ബറകളും ഉണ്ട്,

    എവിടെയാണോ മനുഷ്യന് ദാരിദ്രം അനുഭവിക്കുന്നത് അവിടെയെല്ലാം ആള്‍ ദൈവങ്ങളും , ഭക്തി വിറ്റ് പണമുണ്ടാക്കുന്നവനും വര്‍ദ്ധിച്ചുകൊണ്ടിരിക്കും, ലോകത്ത് ദാരിദ്രം പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെട്ടാല്‍, ഈ ആള്‍ ദൈവങ്ങളും മഖ്ബറകളും ദരിദ്രര്‍ ആയി തീരും..... നല്ല ലേഖനം പക്ഷെ ഒരു കാര്യവുമില്ല പടന്നക്കാരാ... ജനം ഇത് വായിച്ചും അടുത്ത മഖ്ബറ തേടി പോകും ..

    ReplyDelete
  36. ഇന്ന് വിശ്വാസമല്ലേ എല്ലാം....!!!
    ആശംസകള്‍

    ReplyDelete
  37. ഒരു മുജാഹിദ്ദ് മണമുണ്ടല്ലൊ ഷബീറേ ..:)
    അതെന്തുമായികൊട്ടേ , വിശ്വാസ്സം മനസ്സിനേ ശുദ്ധികരിക്കും
    അന്ധമായ വിശ്വാസ്സങ്ങള്‍ നമ്മേ നശിപ്പിക്കും ,
    കോടികണക്കിന് ദൈവങ്ങളുണ്ട് ഹിന്ദുക്കള്‍ക്ക്
    ഇതൊന്നും പൊരാതെ പിന്നെ ആള്‍ദൈവങ്ങളും
    ഇതിനൊക്കെ സമയം എങ്ങനെയാണാവൊ ..?
    പിന്നെ എല്ലാം ഒരു വിശ്വാസ്സം , അവനവന്റെ ..
    വന്ദിച്ചില്ലേലും നിന്ദികരുതെന്ന് ഒരു ചൊല്ല് ഉണ്ട് ..
    അതു കൊണ്ട് ഒരൊ മനുഷ്യനിലും ആ നന്മ ഉണ്ട് ..
    ഉഡായുപ്പുകളേ തിരിച്ച് അറിയുവാന്‍ നമ്മുകാകട്ടേ ..

    ReplyDelete
  38. ഉഗ്രന്‍, അഭിനന്ദനങ്ങള്‍

    ReplyDelete
  39. നല്ല ലേഖനം പടന്നക്കാരന്‍. ഇതേ വിഷയമല്ലെങ്കിലും മതതിനുള്ളിലെ ഗ്രൂപ്പ്‌ കളിയെ കുറിച്ച് ഞാനും മുന്‍പ്‌ എഴുതിയിരുന്നു, സൗകര്യപ്പെടുമ്പോള്‍ വായിക്കുമല്ലോ http://thahirkk.blogspot.com/2011/10/blog-post_10.html

    ReplyDelete