എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Saturday, August 11, 2012

കഠോര കുഠാരം!!



ആസ്സാം നിനക്കെന്തു പറ്റി
-------------------------------------
ഒരു കുടം ചോര,ഒരു കുടം കണ്ണീര്‍..
പക്ഷെ ഒരു ദിനം ചെയ്ത പാപം ...
ഒരു യുഗം കുളിച്ചാലും പോകാത്ത ..
രക്തക്കറയുണ്ടാകും ആസ്സാം നിന്‍ കൈ വെള്ളയില്‍...


റീചാര്‍ജ് ദാരിദ്ര്യം
--------------------
വിശന്ന് കരിഞ്ഞപള്ളയും...
ഒരു മണിയരിക്ക് ഒരു തരി പൊരിക്ക് കൈ നീട്ടി..
പൊള്ളുന്ന പള്ളയിലേക്കിടാന്‍ ...
പൊള്ളിയ കൈവെള്ളയില്‍ കിട്ടിയ E- സുഖം വിശപ്പടക്കിയില്ല...
റീചാര്‍ജ് ചെയ്യാന്‍ പൊട്ടിയ വക്കുള്ള ചട്ടിയും വിറ്റു...


ഓ സോമാലി 
---------------
ചുണ്ട് നനഞ്ഞില്ല പള്ള നിറഞ്ഞില്ല..
നിന്‍ കണ്ണീര്‍ കൊണ്ട് ലോകം കൊണ്ടാടി...
എല്ലും തോലുമായ നീ സകലര്‍ക്കും പ്രിയനായി...
നിന്‍ പള്ള നിറഞ്ഞില്ല ചുണ്ടും നനഞ്ഞില്ല...
പക്ഷെ ഫൈസ്ബുക്ക് പേജുകള്‍ പണ്ടേ നിറഞ്ഞു കവിഞ്ഞു...

അല്ലയോ ബര്‍മ്മ
-------------------
ചുടു ചോര മണക്കുന്ന ഫൈസ് ബുക്ക് വാള്‍ ...
കുഞ്ഞു കരളുകള്‍ തെരുവില്‍ കത്തിയമരുന്നു...
കാഴ്ച കണ്ടെന്‍ കരളിനുള്ളം കരിയുന്നു.. .
കരയാന്‍ കണ്ണുനീര്‍ ബാക്കിയെന്നിലില്ല...
നിന്റെ മുറിവുകള്‍ തുന്നാനവിടെ “സൂചിയില്ല“..

സ്തനാം സിംഗ്
--------------------
നീയെത്ര ഭാഗ്യവാന്‍...
ദൈവ കോപത്തില്‍ ജീവന്‍ വെടിയാന്‍..
ഭാഗ്യം ലഭിച്ചവന്‍ നീയാണ്..
ദൈവത്തിന്‍ "മാര്‍വിടത്തെ ആത്മീയ“ ചൂടറിഞ്ഞില്ലെങ്കിലും..
ദൈവത്തിന്‍ കൈച്ചൂടറിഞ്ഞവന്‍...





45 comments:

  1. നന്നായിട്ടുണ്ട് കവിത കുരിപ്പടികള്‍

    ReplyDelete
  2. എല്ലാം നന്നായിരിക്കുന്നു ഷബീര്‍ ഭായ് .. ഇതാണ് കൂടുതല്‍ ഇഷ്ട്ടമായതെന്നു പറയുന്നതിലും നല്ലത്.ഉള്ളതില്‍ കേമാമാല്ലാതായി തോന്നിയത് പറയുന്നതാവും അതാണ്‌ എണ്ണത്തില്‍ കുറവ് ..സോമാളിയും ബര്‍മ്മയും ഒന്ന് കൂടെ നന്നാക്കാമായിരുന്നെന്നു തോന്നുന്നു ..
    പുതിയ വഴിയിലെ യാത്രകള്‍ തുടരട്ടെ.....എല്ലാ ആശംസകളും....:)

    ReplyDelete
  3. ഉള്ളില്‍ എരിയുന്ന കനല്‍ ചിന്തുകള്‍ വരികളായി ആളിപടരുന്നു....ഇഷ്ടമായി കവിതകള്‍ പടന്നക്കാരാ....അക്ഷരങ്ങളില്‍ അറിയുന്ന ചിന്തകളുടെ മൂര്ച്ചവാള്‍....ഏറെ പ്രിയമായത് "ഓ സോമാലി" എന്നാ ഹൈക്കൂ...മറ്റൊന്നും ചെയ്യനില്ലതാവന്റെ നിസ്സഹായത....ആശംസകളോടെ അനാമിക...

    ReplyDelete
  4. നല്ല ചിരട്ട പുട്ട് കഴിച്ച സംതൃപ്തി. കൊള്ളാം ഷബീര്‍.

    ReplyDelete
  5. കുഞ്ഞു വടി കൊണ്ടുള്ള വലിയ അടികള്‍ !!! നിഷാദ് ആലപ്പുഴ

    ReplyDelete
  6. ഷബീര്‍ ...
    നന്നായിട്ടുണ്ട് ഈ വരികള്‍
    സമകാലികം ..

    ReplyDelete
  7. ഒരു കുടം ചോര,ഒരു കുടം കണ്ണീര്‍..
    പക്ഷെ ഒരു ദിനം ചെയ്ത പാപം ...
    ഒരു യുഗം കുളിച്ചാലും പോകാത്ത ..
    രക്തക്കറയുണ്ടാകും ആസ്സാം നിന്‍ കുപ്പായത്തില്‍...

    ആദ്യത്തെ വല്ലാതെ പിടിച്ചുലച്ചു മനസ്സിനെ, ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടും ഒരു ഫലവും കാണുന്നില്ല,ഒറ്റ തെറ്റിനാൽ നാം ക്രൂശിക്കപ്പെടുന്നു.



    പൊള്ളിയ കൈവെള്ളയില്‍ കിട്ടിയ E- സുഖം വിശപ്പടക്കിയില്ല...
    റീചാര്‍ജ് ചെയ്യാന്‍ പൊട്ടിയ വക്കുള്ള ചട്ടിയും വിറ്റു...

    ആ ഈ സുഖം കൊടുക്കുന്നവർ കേക്കണ്ട,നിന്നെ തീവ്രവാദ്യാക്കി വെടി വച്ച് കൊല്ലും.!


    പിന്നുള്ളത് രണ്ടും കൊള്ളാം,പക്ഷെ എനിക്ക് കമന്റാൻ മാത്രം വിവരം അതിലില്ല.


    നീയെത്ര ഭാഗ്യവാന്‍...
    ദൈവ കോപത്തില്‍ ജീവന്‍ വെടിയാന്‍..
    ഭാഗ്യം ലഭിച്ചവന്‍ നീയാണ്..
    ദൈവത്തിന്‍ "മാര്‍വിടത്തെ ആത്മീയ“ ചൂടറിഞ്ഞില്ലെങ്കിലും..
    ദൈവത്തിന്‍ കൈച്ചൂടറിഞ്ഞവന്‍...

    ഇതവസാനത്തെയാ,അതന്നെ കിടിലോൽക്കിടിലം. അവനെന്തായാലും ദൈവത്തിന്റെയല്ല ദൈവകിങ്കരന്മാരുടെ കൈച്ചൂടറിഞ്ഞവനാ. നന്നായിട്ടുണ്ട് ട്ടോ എല്ലാം.
    ആശംസകൾ.

    ReplyDelete
  8. ഭാവനകള്‍ ചിറകുവിരിച്ചു പറകട്ടെ...

    ReplyDelete
  9. എങ്ങിനെ വിശേഷിപ്പിക്കണം .എന്തു കുറിക്കണം.അത്രമേല്‍ കരാളം...ദൈന്യം..ദൗര്‍ഭാഗ്യകരം!!
    ഓരോ സംഭവങ്ങളും മനസ്സില്‍ തട്ടുന്ന ഭാവനകളില്‍ വിരിയിച്ചിട്ടുണ്ട്.കണ്ണീരിന്‍റെ ഈ ചോരവര്‍ണ്ണങ്ങള്‍ക്ക് ഞാനും അര്‍പ്പിക്കട്ടെ പ്രാര്‍ഥനകള്‍!ആശംസകള്‍ !!

    ReplyDelete
  10. മനസ്സിരുത്തി വായിക്കാന്‍ പറ്റി. ചെറിയ വരികളില്‍ വളരെ വലിയ കാര്യങ്ങള്‍...,
    റീചാര്‍ജ്‌ ചെയ്യാന്‍ പൊട്ടിയ വക്കുള്ള ചട്ടിയും വിറ്റു എന്ന വരി വളരെ ഇഷ്ട്ടായി പിന്നെ ദൈവത്തിന്‍ കൈച്ചൂടറിഞ്ഞവന്‍... എന്ന വരിയും.
    ആശംസകള്‍

    ReplyDelete
  11. ആനുകാലികപ്രസക്തിയുള്ള ഉള്ളുപൊള്ളിക്കുന്ന വിഷയങ്ങള്‍
    ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍
    ആശംസകളോടെ

    ReplyDelete
  12. കൊള്ളാം നന്നായിട്ടുണ്ട്! സംഗീതത്തിന് ഭാഷയില്ലെന്നു പറയുന്നത് പോലെ - ഹൈക്കുവിനും ഭാഷ തടസ്സമല്ല...

    ReplyDelete
  13. ഇതൊക്കെ വായിക്കുമ്പഴാ ഞാനോര്‍ക്കണത്....

    ഞാനൊക്കെ എന്തിനാ ഇങ്ങനെ വാരിവലിച്ചെഴുതണത്

    ReplyDelete
  14. എന്തോ ലേഖനം ആവും എന്ന് കരുതിയാണ് ലിങ്കില്‍ ക്ലിക്കിയത്. കണ്ടപ്പോള്‍ ഹൈക്കു....ഹൈക്കു പ്രാന്ത് നല്ലം പിടിചിട്ടുണ്ടല്ലോ....:)

    ഇത്രയ്യം ഭാഗം പോസ്റ്റ്‌ വായിക്കുന്നതിനു മുന്‍പ്‌ ഹൈക്കു കണ്ട ആവേശത്തില്‍ എഴുതിയത്...
    ഇനി വായിക്കട്ടെ...!!!

    ReplyDelete
  15. വായിച്ചു സംഭവം തമാശ അല്ല അല്ലെ...
    സോമാലിയാണ് ഏറ്റവും ഇഷ്ടപ്പെട്ടത്...
    ഇനിയും ഹൈക്കുകള്‍ ജനിക്കട്ടെ....

    ReplyDelete
  16. നന്നായിരിക്കുന്നു ഷബീർ. പ്രസക്തമായ കാലിക ചിന്തകൾ..

    ReplyDelete
  17. എനിക്കും ഇഷ്ടപ്പെട്ടു ഹൈക്കു കവിതകള്‍ .രീചാര്‍ജ്ജു ആണ് പ്രിയം എന്ന് തോന്നി ..വീണ്ടും വരാം

    ReplyDelete
  18. ഷബീ .. നിന്റെ ഉള്ളിലേ അഗ്നി കെടാതെ കാക്കുക ..
    ശൈലി തീവ്രമാകുന്നു ..
    ഉള്ളം, വരികളിലേക്ക് നന്നായി സന്നിവേശിപ്പിക്കുവാന്‍
    കഴിയുന്നു .. എഴുതിയതിനേക്കാള്‍ എത്രയോ
    വേവാകും നേരിനല്ലേ ...
    ഒരുപാട് ഇഷ്ടമായതില്‍ ഇതും കൂടീ ..
    സ്നെഹപൂര്‍വം

    ReplyDelete
  19. വരികൾ കുറവെങ്കിലും മൂർച്ചയേറെ.

    ReplyDelete
  20. സകല കലാ വല്ലഭന്‍ ....ആശംസകള്‍

    ReplyDelete
  21. വരികളില്‍ കത്തുന്ന രാഷ്ട്രീയം, പ്രതിഷേധിക്കുന്ന നോവുകള്‍, നാവുകള്‍...!
    നിന്റെ മുറിവുകള്‍ തുന്നാനവിടെ “സൂചിയില്ല“ എന്ന പരിതാപം. അല്ലെങ്കില്‍ നിസ്സഹായത. അതുമല്ലെങ്കില്‍ ഭീരുത്വം...!!
    ഞാന്‍ കാണുന്നു എന്നത് ഞാന്‍ കണ്ണുപൊത്തുന്നില്ല എന്നതുമാണല്ലോ....വരികളിലതൊരു സമാശ്വാസവും ഐക്യദാര്‍ഢ്യവുമാകുന്നു..
    അതു പോലും മതിയാകും...

    എഴുതുക...എഴുതുക.

    ReplyDelete
  22. വലിയ കാര്യങ്ങളാണ് ചെറിയ എഴുത്തിലൂടെ സമ്മാനിച്ചിരിക്കുന്നത്.
    പൊട്ടിയ വാക്കുള്ള ചട്ടിയും വിറ്റു എന്നത് ആഴത്തില്‍ അതിലെ ആശയം വായനക്കാരിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നു.

    ReplyDelete
  23. ഹൈക്കുകള്‍ നന്നായി ഷബീര്‍.
    'ഓ സോമാലി' വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  24. ചുണ്ട് നനഞ്ഞില്ല പള്ള നിറഞ്ഞില്ല..
    നിന്‍ കണ്ണീര്‍ കൊണ്ട് ലോകം കൊണ്ടാടി...
    എല്ലും തോലുമായ നീ സകലര്‍ക്കും പ്രിയനായി...
    നിന്‍ പള്ള നിറഞ്ഞില്ല ചുണ്ടും നനഞ്ഞില്ല...
    പക്ഷെ ഫൈസ്ബുക്ക് പേജുകള്‍ പണ്ടേ നിറഞ്ഞു കവിഞ്ഞു...


    ഇതാണ് ഏറ്റവും കൂടുതല്‍ ഇഷ്ട്ടപെട്ടത്‌,ചാട്ടുളി പോലത്തെ വാക്കുകള്‍ , നന്നായിട്ടുണ്ട്,കൂടുതല്‍ ചങ്ക് തകര്‍ക്കുന്ന വാക്കുകള്‍ പോരട്ടെ :)

    ReplyDelete
  25. കുറച്ചായി ഹൈക്കു കവിതകള്‍ വിളയാടുകയാണല്ലോ... :)
    ഏതായാലും നന്നായിരിക്കുന്നു, ഈ കൊച്ചു കവിതകളും.. ആശംസകള്‍ ഭായി.

    ReplyDelete
  26. തീവ്രസുന്ദരമായ ചെറുകവിതകള്‍. എല്ലാം ഒന്നിനൊന്നു മെച്ചം.പടന്നക്കാരാ ഉഷാറായിട്ടുണ്ട്..

    ReplyDelete
  27. സോമാലി തന്നെ സൂപ്പര്‍!

    എന്തിനും, ഏതിനും കീ ബോര്‍ഡിലൂടെ മാത്രം പ്രതികരിക്കുന്ന വിപ്ലവകാരികള്‍ക്ക് ചട്ടുകം കൊണ്ട് ഒരു കൊട്ട്!

    :)

    ReplyDelete
  28. ആനുകാലിക ഹൈക്കു... സോമാലിയ സൂപ്പര്‍...; അതില്‍ ആക്ഷേപ ഹാസ്യം നന്നായി വര്‍ക്ക്‌ ചെയ്തിരിക്കുന്നു

    ReplyDelete
  29. സോമാലിയ തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുന്നത് പോലെ ... ..കൊള്ളാം
    മാഹീന്‍ ഇടക്കുന്നം

    ReplyDelete
    Replies
    1. ഹൈക്കുവോട് ഹൈക്കുവാണല്ലോ ഈയിടെയായി....
      അടുത്ത ഒളിമ്പിക്സില്‍ ഈ ഇനം ചേര്‍ക്കേണ്ടി വരും....

      എന്തായാലും നന്നായി.....

      ഫേസ്ബുക്ക് വഴി കടലയും കൊറിച്ചു സാമൂഹ്യ പ്രവര്‍ത്തനവും പ്രതിക്ഷേധ പ്രകടനവും ദാരിദ്ര്യ നിര്‍മ്മാര്‍ജനവും നടത്തുന്നവര്‍ക്ക് നല്ലൊരു കൊട്ട്...

      കഠോര കുഠാരം!!

      ഹോ.....നാക്കുളുക്കി...:D

      Delete
  30. കുറുംകവിതകള്‍ നന്നായിട്ടുണ്ട്.
    "പൊള്ളുന്ന പള്ളയിലേക്കിടാന്‍ ...
    പൊള്ളിയ കൈവെള്ളയില്‍"
    ഒരേ വാക്ക് അടുത്തടുത്ത വരികളില്‍ (അര്‍ഥം തികച്ചും വ്യത്യസ്തം അല്ലെങ്കില്‍) ഒഴിവാക്കുന്നതാണ് കൂടുതല്‍ ഭംഗി.
    പിന്നെ സത്നം സിംഗ് എന്ന പേരു കൊടുത്തതില്‍ തെറ്റുണ്ട്, തിരുത്തുക.

    ReplyDelete
  31. എല്ലാം ഒന്നിനൊന്നു മെച്ചം...എല്ലാം ആനുകാലിക വിഷയങ്ങള്‍ ആയതു കൊണ്ട് വാക്കുകള്‍ക്കും ചിന്തകള്‍ക്കും നല്ല മൂര്‍ച്ച. ഇദ്ദാണ് യഥാര്‍ത്ഥ ഹൈക്കു ധര്‍മം ...ആശംസകളോടെ

    ReplyDelete
  32. ഇതല്ലേ ഹംക്?? സോറി, ഹൈകു...??

    ReplyDelete
  33. കര്‍ണ കഠോര മായ ഹൈക്കു
    ജ്വലിക്കുന്നു വയ്ക്കുകല്‍

    ReplyDelete
  34. "ദൈവത്തിന്‍ "മാര്‍വിടത്തെ ആത്മീയ“ ചൂടറിഞ്ഞില്ലെങ്കിലും..
    ദൈവത്തിന്‍ കൈച്ചൂടറിഞ്ഞവന്‍..."

    അതെ സത്നാം ശരിക്കും ഭാഗ്യവാനാണ് . . .

    ReplyDelete
  35. ഇങ്ങിനെ ആറ്റികുറുക്കി കാര്യം പറയാന്‍ ഒരു കഴിവ് തന്നെ വേണം.

    ഇത്തിരി വരികളില്‍ ഒത്തിരി കാര്യം പറയാന്‍ ഉള്ള ഈ മിടുക്ക് അഭിനന്ദനീയം !!!

    ReplyDelete
  36. സമകാലികം..
    ആശയസമ്പുഷ്ടം...

    നെഞ്ചില്‍ കനലുള്ളവനേ
    കവിയാകാന്‍ കഴിയൂ....
    നിന്നിലതുണ്ട്..

    ReplyDelete
  37. ഇഷ്ടമായത്,,,ഓ സോമാലി....ആശംസകള്‍....

    ReplyDelete
  38. കൊള്ളാം .... അല്ലയോ ബർമ്മ കൂടുതൽ നന്നായി

    ReplyDelete
  39. ശൈലി ഇഷ്ടമായി പടന്നക്കാരാ.കുറുംകവിതകള്‍ കൊള്ളാം...ഇത്തിരി വരികളില്‍ ഒത്തിരി കാര്യം!
    (നിന്‍ പള്ള നിറഞ്ഞില്ല ചുണ്ടും നനഞ്ഞില്ല...
    പക്ഷെ ഫൈസ്ബുക്ക് പേജുകള്‍ പണ്ടേ നിറഞ്ഞു കവിഞ്ഞു...!!!}
    ആശംസകള്‍....

    ReplyDelete
  40. എല്ലാം കിടിലന്‍ .... ങ്ങള്‍ ആള് ഉഷാര്‍ ആണുട്ടാ.... B|

    ReplyDelete
  41. കൊള്ളാം നന്ന്.. ഹൈക്കു എന്നതിനേക്കാള്‍ കുറുംകവിതകള്‍ എന്നാണ് ചേരുക എന്ന് തോന്നുന്നു.... ഇനിയും പോരട്ടെ ഉശിരന്‍ കുഞ്ഞന്‍ കവിതകള്‍ . ആശംസകള്‍... :)

    ReplyDelete