എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Monday, August 20, 2012

പാർക്കലീത്താ പോർക്കളം പാക്കിസ്ഥാന്‍ കോല്‍ക്കളി

ചാഞ്ഞും ചെരിഞ്ഞും,ആടിയും,പാടിയും,ചാടിയുമുള്ള അഭ്യാസ പ്രകടനമാണ് കേരളത്തിന്റെ കലാരൂപമായ കോല്‍ക്കളി.കേരളത്തിലെ എല്ലാ മതക്കാരും ഒരു പോലെ പലപേരുകളിലായി കളിക്കുന്ന കളിയുംകൂടിയാണ്  കോല്‍ക്കളി.  ഈ കളിക്കൊരു പ്രത്യേകതയുണ്ട്  ഒരു മുട്ട് പിഴച്ചാല്‍ എല്ലാം തകരും അല്ലെങ്കില്‍ കളിക്കുന്നവരില്‍ ആരെങ്കിലും ഇടംങ്കോലിട്ടാല്‍ “തത്തകൃത തകൃതാതില്ല തൈതാനം” പോലെയാകും!! ഇടയ്ക്കിടെ "മിന്‍ഫോ മിന്‍ഫോ" പറഞ്ഞില്ലെങ്കില്‍ അലമ്പന്മാര്‍ കോലിട്ടിളക്കും അതും  ഇടംങ്കോല്‍!!   പാക്കിസ്ഥാനില്‍കോല്‍ക്കളിയുണ്ടോയെന്നെനിക്കറിയില്ല.
നമ്മുടെ വിഷയം കോല്‍ക്കളിയല്ല ഇടങ്കോലിട്ട് കളികള്‍ അലമ്പാക്കുന്ന അലമ്പന്മാരാണ്!!

പള്ളി വളപ്പില്‍ നിന്നും വെള്ളം കുടിച്ച് പാറുന്നു പോകവേ അമ്പല മുറ്റത്ത് തൂറിയ കാക്കയ്ക്ക്  (ഒര്‍ജിനല്‍ കാക്ക തന്നെ അല്ലാതെ മപ്പിള കാക്കാമാരല്ല) പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നും,ആ കാക്ക കാണിച്ചത് അവഹേളനവും ,ഹൈന്ദവന്റെ മുഖത്താണ് ആ കാക്കതൂറിയതെന്നും “ഉണരൂ ഹൈന്ദവാ“... “പ്രതികരിക്കൂ ഹൈന്ദവാ“ എന്ന് സ്റ്റാറ്റസ് എഴുതുന്ന സ്റ്റാറ്റസില്ലാത്ത സ്റ്റാറ്റസ്  രോഗികള്‍ക്കും, നായര്‍ വളര്‍ത്തുന്ന പട്ടി പള്ളി ഗേറ്റില്‍ വന്ന് കുരച്ച് പള്ളിക്കെതിരെ ക്രൂരമായ രീതിയില്‍ ആക്രോശിച്ചൂ “വരൂ... കൊരക്കുന്ന പട്ടിയെ കല്ലെടുത്തെറിയൂ ... എന്ന് ആക്രോശിക്കുന്ന മാപ്പിളവികാര ജീവികള്‍ക്കും,  ഒന്നിലുമില്ലാതെ കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഒരു ചുക്കുമറിയാതെ  അവിടുന്നും ഇവിടുന്നും കേട്ട അരവരിയും,മുറിചിത്രവും സ്റ്റാറ്റസായി എഴുതി ദിവസം മുഴുവന്‍ സ്റ്റാറ്റസ് അഘോഷ മാമാങ്കം നടത്തുന്ന "യുക്തിമത" വിശ്വാസികള്‍ക്കും   ഈ കോല്‍ക്കളി മാ‍മങ്കം   ഇടംങ്കോലില്ലാതെ സമര്‍പ്പിക്കുന്നു!!

രാജ്യം സ്വാതന്ത്ര്യ ദിനമാഘോഷിച്ചതിന്റെ ഹാംങ്ങോവര്‍ മാറിയിട്ടില്ല.സോഷ്യല്‍ സൈറ്റുകളില്‍ അപ്ഡേറ്റിയ മൂവര്‍ണ്ണ നിറം മങ്ങിയിട്ടുമില്ല.ആഗസ്റ്റ് പതിനാലിനു നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം പച്ചപതാകയുയര്‍ത്തി ഭാരതമണ്ണിലാഘോഷിച്ചു!!! പോരെ പുകില്‍!! സ്റ്റാറ്റസ് രോഗികള്‍ തുള്ളിച്ചാടി ,ചാഞ്ഞും ചെരിഞ്ഞുമാടി Mother "Fu...r" എന്നുവരെ എഴുതാന്‍ ആള്‍ക്കാര്‍ ഇടംങ്കോലിട്ട് മത്സരിച്ചു.  വായിച്ചിട്ടും ലൈക്കിയും നിര്‍വൃതിയടയാത്ത   ഭകതന്മാര്‍ ഷയറിയും ഘോഷിച്ചു!! അര വരിയും മുറിചിത്രവും ആഘോഷ മാമങ്കം പൊടിപൊടിച്ചു..!! കാര്യം അറിയാതെ സ്റ്റാറ്റസ് രോഗികള്‍ കഴുതക്കാമം പോലെ കരഞ്ഞു തീര്‍ത്തു!!  ഫേക് വാര്‍ത്തകള്‍ ഫൈസ്ബുക്കിലെ ഫൈക്കല്ലാത്തവന്മാര്‍ ഫേമസാകാനും ഫേമസാക്കാനും പോസ്റ്റികളിക്കുന്നു.  സത്യത്തിലവര്‍ ചെയ്യുന്നത് നല്ല രീതിയില്‍ കളിച്ച് കൊണ്ടിരിക്കുന്ന കോല്‍ക്കളിയില്‍ ഇടംങ്കോലിട്ട് കോലുകള്‍ തെറിപ്പിക്കുകയാണ്.ഇതൊരു ചെറിയ ഉദാഹരണം മാത്രം, ഇത്തരം “തത്തകൃത തകൃതാതില്ല തൈതാനം“പോലെയുള്ള പ്രചരണം ദിനവും സോഷ്യല്‍ സൈറ്റുകളില്‍  ഇടംങ്കോല്‍ പോലെ നടക്കുകയാണ്.അത് സത്യമെന്ന് വിശ്വസിച്ച് പരസ്പരം പകയും,വിദ്വേഷവും വെച്ചു പുലര്‍ത്താന്‍ മാത്രം ഉപകരിക്കുന്ന ഇത്തരം സ്റ്റാറ്റസ് ജല്പന രോഗികളെ ബഹിഷക്കരിച്ചാല്‍ പോലും അവരുടെ ജല്പനങ്ങള്‍ കണ്ടും കേട്ടും  ഹൃദയം വികൃതമായവരുടെ എണ്ണം വളര്‍ന്നിട്ടുണ്ടാകും.

ചാനല്‍ മുതലാളിമാരുടെ ഫ്ലാഷ് ന്യൂസ് പോലെ ഫ്രീയായി കിട്ടിയ ഫൈസ്ബുക്ക് അക്കൌണ്ടില്‍  സ്റ്റാറ്റസ് എഴുതാന്‍ മാത്രം E- മാപ്പിളയും,E-നസ്രാണിയും,E-ഹൈന്ദവനും,E-യുക്തിമാന്മാരും മത്സരിക്കുന്ന കാഴചയാണ് കാണുന്നത്.കേട്ട വാര്‍ത്തയില്‍ സത്യമുണ്ടോ എന്നുപോലും നോക്കാതെ  “തൂറിയെടാ തൂറി കോരടാ കോര്” എന്ന  അടിച്ചുതളക്കാരി മുദ്രാവാക്യം പോലെ രണ്ട് മൂന്ന് ദിവസം ആ സ്റ്റാറ്റസ് പിന്നെ അവിടുന്നും ഇവിടുന്നും നാറുന്നുണ്ടാകും.

അറിവ് പകര്‍ന്ന് നല്‍കാനും, സൌഹൃദ വളര്‍ത്താന്‍ ഉപയോഗിക്കോണ്ടെ ഇത്തരം സോഷ്യല്‍ സൈറ്റുകളില്‍ ഇന്നു കാണുന്നത് “തത്തകൃത തകൃതാതില്ല തൈതാനം” !! യുറോപ്പിലൊക്കെ  അപ്പൂപ്പന്റെ താടിനരച്ചു,ഉപ്പുപ്പാന്റെ സെറ്റ്പല്ല് പൊട്ടിപ്പോയി,ഉമ്മുമ്മാന്റെ അലിക്കത്ത് പൊട്ടിപ്പോയി,പട്ടിപെറ്റു,പൂച്ചക്ക് ബോയ് ഫ്രെണ്ട് വേണം  എന്നൊക്കെയായിരുന്നു സ്റ്റാറ്റസ്  അപ്ഡേറ്റുകള്‍  നടക്കാറുള്ളതെന്ന് കേട്ടിട്ടുണ്ട്. ദോഷകരിഞ്ഞുപോയ്,കറിക്കു ഉപ്പ് കുറഞ്ഞു,പശു മൂക്ക് കയറു പൊട്ടിച്ചു എന്നൊക്കെയുള്ള സ്റ്റാറ്റസുകള്‍ നമ്മുടെ നാട്ടിലെ  വീട്ടമ്മമാരും വീട്ടച്ചന്മാരും വീട്ടിലെ മക്കളും അപ്ഡേറ്റ് ചെയ്യാന്‍ തുടങ്ങി.  നൂറുചതമാനം ചാച്ചരത നേടിയ സകല മ-പു-കെ കളും കാര്യം അറിയാതെ കാണാത്തത് കേട്ട മുറിവരി പെരുപ്പിച്ച് ‘അഫിമാനത്തോടെ ത്ഫൂ‘....സറ്റൈലില്‍ സ്വന്തം വാളില്‍ കാര്‍ക്കിച്ച് തുപ്പുമ്പോള്‍   അവരോടൊക്കെ “നല്ല സഹതാപം“ മാത്രമേ തോന്നാറുള്ളൂ.കേട്ടപാതി കേള്‍ക്കാത്ത പാതി “കാള പേറ്റിനു അമേരിക്കയില്‍” എന്ന് കേള്‍ക്കേണ്ട താമസം ഫുദ്ധിരാക്ഷസന്മാര്‍ തുടങ്ങും സ്റ്റാറ്റസടിക്കാന്‍. വാര്‍ത്തകളില്‍ സത്യമുണ്ടോ യുക്തിയുണ്ടോ എന്നൊന്നും നോക്കാതെ തുടങ്ങും...ഡാ കോവിന്ദാ നമ്മക്കും കിട്ടണം ലൈക്കും ഷയറും!! അങ്ങനെയുള്ള സ്റ്റാറ്റസ് കാണുമ്പോള്‍ ഓര്‍മ്മവരുന്നത് മഞ്ഞപ്പത്രത്തിന്റെ മൂലയിലുള്ള വല്ല മസാല വാര്‍ത്തകളും ബസ്റ്റാന്റില്‍ ഉച്ചത്തില്‍ വിളിച്ച് വില്‍ക്കുന്ന പയ്യന്‍സ്മാരെയാണ്.

മാപ്പിള രാജ്യമാണു ഇന്ത്യയില്‍ വേണ്ടതെന്നും അതുല്ല ഹൈന്ദവ രാജ്യമാണെന്നും ഇതൊന്നു മല്ല കര്‍ത്താവിന്റെ രാജ്യമാണ് വേണ്ടതെന്നും ഒരു ദൈവവും വേണ്ട ഭക്തരും,ഭക്തിയും വേണ്ട യുക്തിമത രാജ്യമാണ് വേണ്ടതെന്നും സോഷ്യല്‍ സൈറ്റുകളില്‍ എഴുതി അരിശം തീര്‍ക്കുന്നവരും,ഖല്‍ബില്‍ പിരിശം വെച്ച നടക്കുന്നവരും സ്വന്തം ജീവിതത്തില്‍ പ്രമാണങ്ങളിലോ ഗ്രന്ഥങ്ങളിലോ ഇസങ്ങളിലോ പറഞ്ഞ ഒരു വരിപോലും പിന്തുടരാത്തവാരാണെന്നാണ് പരമ സത്യം!!

ഇസ്ലാം മതത്തില്‍ വ്യക്തമായി പറഞ്ഞ കാര്യമാണ് “രാജ്യ സ്നേഹം”ഈമാനിന്റെ (വിശ്വാസത്തിന്റെ) എഴുപതില്‍ പരം ശാഖകളില്‍ പറഞ്ഞ ഒരു കാര്യമാണ്.രാജ്യസ്നേഹം ഈ മാന്റെ ഭാഗമാണ്(വിശ്വാസത്തിന്റെ).രാജ്യസ്നേഹമില്ലാത്തവര്‍ മുസ്ലിം വിശ്വാസികളല്ല മറിച്ച് മുസ്ലിം നാമധാരികള്‍ മാത്രമാണ്.

ഞാന്‍ വിശ്വസിക്കുന്ന മതമോ,സംസ്കാരമോ, ഇസങ്ങളോ ഇന്ത്യ എന്ന മഹാ രാജ്യം  ഭരിക്കണമെന്ന് മുറവിളികൂട്ടുന്ന വികാര വിവരദോഷികള്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം ജീവിതത്തില്‍ അവരുടെ പ്രമാണങ്ങളിലോ ഗ്രന്ഥങ്ങളിലോ  ഇസങ്ങളിലോ പറഞ്ഞ പോലെ ജീവിച്ച കാണിക്കുകയാണ് .അല്ലാതെ മറ്റുള്ളവരുടെ മേക്കിട്ട് ഇടംങ്കോലിട്ട് കോല്‍ക്കളി കളിക്കുകയല്ല ചെയ്യേണ്ടത്.

സ്റ്റാറ്റസ് ജല്പനം:സ്വന്തം ജീവിതത്തിലും,ഹൃദയത്തിലും “ദൈവീക ഭരണവും ,യുക്തിമത ഭരണവും  നടത്തുക,എന്നിട്ടാവാം..“തത്തകൃത തകൃതാതില്ല തൈതാനം” !!

തലക്കെട്ടിനോട് കടപ്പാട് :പ്രമുഖ പണ്ഡിതനായ മക്തി തങ്ങളുടെ കൃതിയുടെ നാമം.(പാർക്കലീത്താ പോർക്കളം ) ബാക്കി ഭാഗം എന്റെ വകയും.




32 comments:

  1. കുറെ ഒക്കെ വാസ്തവം ഉണ്ട് , എന്നാല്‍ മുഴുവന്‍ വാസ്തവം ആണെന്ന് പറയാന്‍ വയ്യ . ആശംസകള്‍ .

    ReplyDelete
  2. വായിച്ചു..നന്നായി...പടന്നകാരന്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ കൊള്ളാം...പക്ഷെ ഇടക്കൊക്കെ ഷാജി കൈലാസിന്റെ പഴയ ഫിലിം പോലെ..കുറച്ചു തുപ്പലും ചീറ്റലും...പിന്നെ..പഴംചോല്ലുകളും..വായനയുടെ സുഖം കേടുത്തിയോ എന്നൊരു ശങ്ക..

    ReplyDelete
  3. വളരെ നന്നായിട്ടുണ്ട്... ഇ-കോല്‍ക്കളി ഇപ്പോള്‍ ഭാരതത്തിലങ്ങോളമിങ്ങോളം തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. ഓരോ സ്റ്റാറ്റസ് കാണുമ്പോഴും തോന്നും ഇവനൊന്നും ഇതല്ലാതെ വേറെ പണിയൊന്നും ഇല്ലെ എന്ന്. ചിലതിനു താഴെ "കഷ്ടം" എന്നൊരു കമന്റും കൊടുക്കും. അതില്‍ കൂടുതല്‍ എന്ത് കൊടുക്കാന്‍!!

    ReplyDelete
  4. നന്നായിരിക്കുന്നു കോല്‍ക്കളി വിശേഷം.
    ആശംസകള്‍

    ReplyDelete
  5. പല ഷെയ്യറുകളും ഫോര്വെഡുകളും വരുത്തിവെക്കുന്ന വിന ആലോചിച്ചുപോലും നോക്കാതെയാണ് പലരും എന്റെര് ബട്ടനടിക്കുന്നത്.
    "ഒരാള് കള്ളം പ്രചരിപ്പിക്കുന്നവനാകണമെങ്കില് കേട്ടത് പറഞ്ഞാല് മാത്രം മതി" എന്ന പ്രവാചകവചനം ഓര്ക്കുന്നു.

    ReplyDelete
  6. കാള പെറ്റു എന്ന് പറയുമ്പോഴേക്കും കയറെടുക്കുന്നവരുടെ എണ്ണം ബൂലോകത്ത് കൂടി വരുന്നു. ഒരു പക്ഷേ നമ്മുടെ മാധ്യമ അസംസ്ക്കാരം ബൂലോകത്തെക്കും പടര്‍ന്നതാവാം...

    ReplyDelete
  7. തെറ്റും ശരിയും കൂടിക്കുഴഞ്ഞ് ഒരു അവിയല്‍ മിശ്രിതം എന്നേ കാണാന്‍ കഴിയു എന്ന് തോന്നുന്നു. ഓരോരുത്തരുടെയും വിശാസങ്ങള്‍ക്കനുസരിച്ച് കാണുന്നതിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുമ്പോള്‍ സത്യം തിരയാന്‍ എവിടെ സമയം! എന്റെ വിശാസങ്ങള്‍ ജയിക്കണം എന്നത് മാത്രമാകുന്നു.

    ReplyDelete
  8. ഇതിലും ഒരു "തൂറല്‍ " വന്നു .... ലേ.. നന്നായിരിക്കുന്നു...

    ഒഫ് ബീറ്റ് : ഇന്നലെ എന്റെ ഒരു കൂട്ടുകാരി അവളുടെ സ്റ്റാറ്റസ് മെസ്സേജ് ആയി അപ്ഡേറ്റ് ചെയ്തത് "woke up , going to take bath " എന്നായിരുന്നു... അതിനൊരു 50 ലൈക്കും 35 കമെന്റും ...എന്നാണാവോ അവളിനി " ഞാന്‍ അപ്പിയിടാന്‍ പോകുവാ" എന്നു അപ്ഡേറ്റണേ...

    ReplyDelete
  9. കള്ളം പലതവണ ആവര്‍ത്തിച്ചാല്‍ സത്യമായി തോന്നുമെന്ന് ഗീബല്‍സ്

    ReplyDelete
  10. “തത്തകൃത തകൃതാതില്ല തൈതാനം”

    ചിലരുടെയൊക്കെ "ഷോ ഇന്‍ ന്യൂസ്‌ ഫീഡ് " ഓപ്ഷന്‍ ഞാന്‍ ഓഫാക്കി വെച്ചിരിക്കയാണ്‌, ആവശ്യമുള്ളത് വായിച്ചാല്‍ മതിയല്ലോ...

    ReplyDelete
  11. സോഷ്യല്‍ നെറ്റ് വര്‍ക്കിലുള്ളവര്‍ കയറെടുക്കുന്നതു പോലെ ഭരണ തലത്തില്‍ ഉള്ളവരും അതിനു മുതിരുന്നതാണ് ഏറ്റവും ദയനീയമായ കാഴ്ച.

    ReplyDelete
  12. ഹഹ.. പോസ്റ്റ്‌ കൊള്ളാം.. തലക്കെട്ടിനോട് അത്ര നീതി പുലര്‍ത്തുന്നില്ല പോസ്റ്റ്‌ എന്ന് തോന്നി... എന്തോ ആവോ... :)

    ReplyDelete
  13. ചുരുക്കി പറഞ്ഞാല്‍ ഇങ്ങക്ക് നന്നാവാന്‍ ഉദ്ധ്യെശമില്ല അല്ലെ.. ഇങ്ങക്ക് രാജ്യസ്നേഹമില്ല അല്ലെ.. ഒരു ഹലാകിലെ പഹയന്‍ തന്നെ..

    ഇങ്ങളെ പോലെ ചിലരുടാവേണ്ടത് ഈ ഇന്റര്‍നെറ്റ് ലോകത്തിനാകെ ഇടിവെട്ടു പിടിക്കാതിരിക്കാന്‍ നന്ന്.. :)

    ReplyDelete
  14. ഇതൊന്നും വിളിച്ചുപറയാന്‍ ഇവിടെ ആരും ഇല്ലേ...എന്ന് ശങ്കിച്ച് ഇരിക്കുബോഴാ...
    ഈ കോലും കളി വന്നത്... ഇതോടെ ആ 'ശങ്ക' മാറികിട്ടി !
    ആശംസകളോടെ...
    അസ്രുസ്

    ReplyDelete
  15. സ്വന്തം ജീവിതത്തിലും,ഹൃദയത്തിലും “ദൈവീക ഭരണവും ,യുക്തിമത ഭരണവും നടത്തുക,എന്നിട്ടാവാം..“തത്തകൃത തകൃതാതില്ല തൈതാനം” !!

    അടിപൊളി :-)

    ReplyDelete
  16. നന്നായിരിക്കുന്നു... എന്നെപോലെയുള്ള ശരാശരി മലയാളിയുടെ ആകുലതകൾ

    ReplyDelete
  17. കോല്‍ക്കളി എന്ന് കണ്ടു വായിക്കാന്‍ തുടങ്ങിയതാ.... , എങ്കിലും കൊല്‍ക്കളിയുടെ ചടുല താളം പോസ്റ്റിനു , നന്നായി പടന്നക്കാരാ

    ReplyDelete
  18. ഞാന്‍ പലയിടത്തും മുന്‍പ് പറഞ്ഞത് തന്നെയേ ഇവിടെയും പറയുന്നുള്ളൂ.....
    അടുത്ത സുഹൃത്തുക്കല്പോലും മതവും രീഷ്ട്രീയവും പറഞ്ഞു ഫേസ്ബുക്കില്‍ ചെളിവാരിയെറിയല്‍ നടത്തുന്നത് കണ്ട്, മനംനൊന്ത് സ്വന്തം കടപൂട്ടി ആ ഭാഗത്തേക്ക് നോക്കാതെ ഒഴിഞ്ഞു നില്‍ക്കുന്ന പല നല്ല വ്യക്തികളെയും എനിക്കറിയാം......

    അതുകൊണ്ട് ഈ വികാരജീവികളെ അതാത് മതത്തിലുള്ള സുഹൃത്തുക്കള്‍ തന്നെ ഉചിതമായ മറുപടി കൊടുത്ത് ഉടനടി ഒതുക്കി കിടത്തണം എന്നാണ് അപേക്ഷ, മിണ്ടാതെ കണ്ണടച്ചാല്‍ കടി കൂടുകയേയുള്ളൂ, വേറെ വല്ല മതസ്തനെയും കയ്യില്‍ കിട്ടി,കുറെ തെറി പറഞ്ഞ്, ആത്മനിര്‍വൃതി അടയാനാണല്ലോ അവര്‍ ഈ പെടാപ്പടൊക്കെ പെടുന്നത്.

    ഞാന്‍ കുറച്ചുനാളായി പരീക്ഷിക്കുന്നുണ്ട് നല്ല റിസള്‍ട്ടാ.......:)

    ReplyDelete
  19. മണ്ണ് വാരല്ലേ, പ്ലീസ്. പടന്നക്കാരന്‍ എനിക്കൊരാസ്വാസമാണ്. പറയാന്‍ വിചാരിച്ചത് പലതും എന്നേക്കാള്‍ കൂടുതല്‍ യുക്തിഭദ്രമായി ങ്ങള് പറയുന്നു. നല്ല സന്തോഷം തോന്നി ഈ പോസ്റ്റു വായിച്ചപ്പോ. കൊല്‍ക്കളിയാണ് സബ്ജെക്റ്റ് എന്നും വിചാരിച്ചാണ് ഞാന്‍ കേറിയത്‌., കാര്യം അതെന്റെ ഫേവറിറ്റാ.

    ReplyDelete
  20. "മാപ്പിള രാജ്യമാണു ഇന്ത്യയില്‍ വേണ്ടതെന്നും അതുല്ല ഹൈന്ദവ രാജ്യമാണെന്നും ഇതൊന്നു മല്ല കര്‍ത്താവിന്റെ രാജ്യമാണ് വേണ്ടതെന്നും ഒരു ദൈവവും വേണ്ട ഭക്തരും,ഭക്തിയും വേണ്ട യുക്തിമത രാജ്യമാണ് വേണ്ടതെന്നും സോഷ്യല്‍ സൈറ്റുകളില്‍ എഴുതി അരിശം തീര്‍ക്കുന്നവരും,ഖല്‍ബില്‍ പിരിശം വെച്ച നടക്കുന്നവരും സ്വന്തം ജീവിതത്തില്‍ പ്രമാണങ്ങളിലോ ഗ്രന്ഥങ്ങളിലോ ഇസങ്ങളിലോ പറഞ്ഞ ഒരു വരിപോലും പിന്തുടരാത്തവാരാണെന്നാണ് പരമ സത്യം!!"
    ഇത് തന്നെ ആണ് സത്യം.... ആശംസകള്‍

    ReplyDelete
  21. ഇരുട്ട് തീര്ത്ത മൂലയില്‍ ഓണാക്കി വെച്ച കമ്പ്യൂട്ടറിലൂടെ പേരും നാളും വിലാസവും ഇല്ലാതെ അന്യമത വിദ്വേശം വിളമ്പുന്ന സാമൂഹ്യ ദ്രോഹികള്‍ അതുമൂലം അകലുന്ന അനേകായിരങ്ങളുടെ മനസ്സുകളെ കുറിച്ച് യാതൊരു ബോധവും ഇല്ലാത്തവരാണ്, സോഷ്യല്‍ നെറ്റ്‌വര്ക്ക് സൈറ്റിലൂടെ നടക്കുന്ന വിസ്സര്ജ്യങ്ങള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കില്‍. പടന്നക്കാരന് ഓണാശംസകള്‍

    ReplyDelete
  22. ഏതെങ്കിലും ഒരു ഗ്രന്ധം നന്നായി വായിച്ചവന്‌ പ്രശ്നങ്ങളില്ല. അന്ധർ നയിക്കുന്നു ലോകത്തെ എന്നതാണിന്നത്തെ അപചയം. നന്നായി ഈ ചിന്തകൾ.

    ReplyDelete
  23. മാപ്പിള രാജ്യമാണു ഇന്ത്യയില്‍ വേണ്ടതെന്നും അതുല്ല ഹൈന്ദവ രാജ്യമാണെന്നും ഇതൊന്നു മല്ല കര്‍ത്താവിന്റെ രാജ്യമാണ് വേണ്ടതെന്നും ഒരു ദൈവവും വേണ്ട ഭക്തരും,ഭക്തിയും വേണ്ട യുക്തിമത രാജ്യമാണ് വേണ്ടതെന്നും സോഷ്യല്‍ സൈറ്റുകളില്‍ എഴുതി അരിശം തീര്‍ക്കുന്നവരും,ഖല്‍ബില്‍ പിരിശം വെച്ച നടക്കുന്നവരും സ്വന്തം ജീവിതത്തില്‍ പ്രമാണങ്ങളിലോ ഗ്രന്ഥങ്ങളിലോ ഇസങ്ങളിലോ പറഞ്ഞ ഒരു വരിപോലും പിന്തുടരാത്തവാരാണെന്നാണ് പരമ സത്യം!!

    ഇസ്ലാം മതത്തില്‍ വ്യക്തമായി പറഞ്ഞ കാര്യമാണ് “രാജ്യ സ്നേഹം”ഈമാനിന്റെ (വിശ്വാസത്തിന്റെ) എഴുപതില്‍ പരം ശാഖകളില്‍ പറഞ്ഞ ഒരു കാര്യമാണ്.രാജ്യസ്നേഹം ഈ മാന്റെ ഭാഗമാണ്(വിശ്വാസത്തിന്റെ).രാജ്യസ്നേഹമില്ലാത്തവര്‍ മുസ്ലിം വിശ്വാസികളല്ല മറിച്ച് മുസ്ലിം നാമധാരികള്‍ മാത്രമാണ്.

    ReplyDelete
  24. മാപ്പിള രാജ്യമാണു ഇന്ത്യയില്‍ വേണ്ടതെന്നും അതുല്ല ഹൈന്ദവ രാജ്യമാണെന്നും ഇതൊന്നു മല്ല കര്‍ത്താവിന്റെ രാജ്യമാണ് വേണ്ടതെന്നും ഒരു ദൈവവും വേണ്ട ഭക്തരും,ഭക്തിയും വേണ്ട യുക്തിമത രാജ്യമാണ് വേണ്ടതെന്നും സോഷ്യല്‍ സൈറ്റുകളില്‍ എഴുതി അരിശം തീര്‍ക്കുന്നവരും,ഖല്‍ബില്‍ പിരിശം വെച്ച നടക്കുന്നവരും സ്വന്തം ജീവിതത്തില്‍ പ്രമാണങ്ങളിലോ ഗ്രന്ഥങ്ങളിലോ ഇസങ്ങളിലോ പറഞ്ഞ ഒരു വരിപോലും പിന്തുടരാത്തവാരാണെന്നാണ് പരമ സത്യം!!

    ഇസ്ലാം മതത്തില്‍ വ്യക്തമായി പറഞ്ഞ കാര്യമാണ് “രാജ്യ സ്നേഹം”ഈമാനിന്റെ (വിശ്വാസത്തിന്റെ) എഴുപതില്‍ പരം ശാഖകളില്‍ പറഞ്ഞ ഒരു കാര്യമാണ്.രാജ്യസ്നേഹം ഈ മാന്റെ ഭാഗമാണ്(വിശ്വാസത്തിന്റെ).രാജ്യസ്നേഹമില്ലാത്തവര്‍ മുസ്ലിം വിശ്വാസികളല്ല മറിച്ച് മുസ്ലിം നാമധാരികള്‍ മാത്രമാണ്.
    നന്നായിട്ടുണ്ട്

    ReplyDelete
  25. കാര്യങ്ങള്‍ തുറന്നെഴുതുന്ന ഈ ശൈലി സ്വാഗതാര്‍ഹമാണ് പടന്നാക്കാരന്നു എല്ലാ വിധ ആശംസകളും

    ReplyDelete
  26. പല പ്രകോപനപരമായ പോസ്റ്റുകളും ഷെയറുകളും ഫേസ്-ബൂകിലും, ബ്ലോഗിലും നടക്കുന്നുണ്ട്. വിദ്യഭാസമുള്ള പുതിയ തലമുറ കൂടി ഇതിനു വളം വെയ്ക്കുന്നത് കാണുമ്പോള്‍ വിഷമിക്കാറുണ്ട്. പിന്നെ വിദ്യാഭാസവും വിവരവും രണ്ടാണല്ലോ..

    ReplyDelete
  27. " പോരെ പുകില്‍!! സ്റ്റാറ്റസ് രോഗികള്‍ തുള്ളിച്ചാടി ,ചാഞ്ഞും ചെരിഞ്ഞുമാടി " - സ്റ്റാറ്റസ് രോഗികളെ കൊണ്ട് തോറ്റു. ഇന്നലെ ഒരാളുടെ സ്റ്റാറ്റസ് മെസ്സേജ് ഞാന്‍ വായിച്ചു. "എന്റെ ഉമ്മൂമ്മ ആശുപത്രിയിലായി. നാളുകള്‍ എണ്ണപ്പെട്ടു"...അതിനൊരു ഗള്‍ഫുകാരന്‍റെ കമന്‍റും "ഇന്നാലില്ലാ"... അത് കഴിഞ്ഞു അടുത്ത ദിവസം ഒരു രാഷ്ട്രീയ പാര്‍ടിയുടെ സംസ്ഥാന പ്രസിഡന്റ്‌ ഉമ്മൂമ്മയെ സന്ദര്‍ശിച്ച വിവരം സ്റ്റാറ്റസ് മെസ്സജില്‍... അതിനടുത്ത ദിവസത്തെ സ്റ്റാറ്റസ് ആണ് ബഹുകേമം.. "ഉമ്മൂമ്മ സുഖം പ്രാപിക്കുന്നു...".. ഞാന്‍ കുറെ നോക്കി ആദ്യം കമന്റിയ വിദ്വാനെ കാണാനില്ല. നല്ല ചിന്ത പടന്നക്കാരാ... ഓണാശംസകള്‍

    ReplyDelete

  28. മൂല്യച്യുതി നഷ്ടപ്പെട്ട്‌ കൊണ്‌ടിരിക്കുന്ന ഒരു സമൂഹത്തിന്‌റെ നേര്‍ ചിത്രം... വിവരണം നന്നായി ഷബീര്‍

    ReplyDelete
  29. ആര്‍ക്കും എന്തും എഴുതിവിടാന്‍ സൌകര്യമുള്ളത് കൊണ്ട് എന്തുനുണയും എഴുതി വിടാമല്ലോ ,,ഈ അടുത്ത് ഒരു പോസ്റ്റ്‌ കണ്ടു ,പാകിസ്ഥാനില്‍ പെട്രോള്‍ വില മുപ്പത്തി അഞ്ചു രൂപ ,ബംഗാളില്‍ നാല്‍പ്പത്തി അഞ്ചു രൂപ ,ഇന്ത്യയില്‍ നൂറു രൂപ എന്നൊക്കെയാണ് അതുണ്ടാക്കിയ ആശാന്‍ അടിച്ചു വിട്ടത് ,,അത് പോലെ തിലകന്‍ അന്തരിച്ചു എന്നൊരു സ്റ്റാറ്റസും കണ്ടു ,,ഇതൊക്കെയാണ് ഇന്നത്തെ സോഷ്യല്‍ മീഡിയകളിലെ അപ്ടെട്ടര്‍ മാരുടെ അവസ്ഥ .

    ReplyDelete
  30. പരസപരം വിഴുപ്പലാക്കാനുള്ള വേദിയായി ഫേസ്ബുക്ക്‌ മാറ്റാന്‍ പാടില്ല. എത്രയോ നല്ല കാര്യങ്ങള്‍ക്കായി നമുക്ക് ഫേസ്ബുക്ക് ഉപയോഗിക്കാം. എന്നാല്‍ ചിലര്‍ക്ക് അതിലൊന്നും ഒട്ടും തന്നെ താല്പര്യമില്ല. ഓരോരുത്തരുടെയും പോസ്റ്റുകള്‍ കാണുമ്പോള്‍ നമ്മള്‍ ജീവിച്ചിരിക്കുന്ന സമൂഹത്തെക്കുറിചോര്‍ത്തു ലജ്ജ തോന്നും. ഇത്ര മാത്രം അസഹിഷ്ണുതയും, മത വൈരവും മനസ്സില്‍ സൂക്ഷിക്കുന്ന നിരവധി പേര്‍ നമുക്ക് ചുറ്റും ഉണ്ട് എന്നുള്ളത് വേദനാജനകമായ സത്യമാണ്. നമ്മള്‍ തന്നെ മുന്‍കൈയെടുത്ത് അവരെ തിരുത്താന്‍ മുന്നിട്ടിറങ്ങണം. അല്ലെങ്കില്‍ ഇതൊരു മാറാവ്യാധി പോലെ പടര്‍ന്ന് പിടിക്കും.

    ReplyDelete
  31. ഹ ..ഹ..നല്ല പോസ്റ്റ്‌..,..ത്രില്ലായി വായിച്ചു. പറഞ്ഞത് പറയേണ്ടിയിരുന്നത് തന്നെയായിരുന്നു. ആദ്യം വായിച്ചു വരുമ്പോള്‍ ഞാന്‍ കരുതി ഇതെന്താ പ്പോ പുതിയ കോല്‍ക്കളി എന്ന്..ഹ ഹ.. “തത്തകൃത തകൃതാതില്ല തൈതാനം... ഇത് കൊള്ളാമല്ലോ ..!

    പക്ഷെ, സ്വാതന്ത്ര്യ ദിനത്തില്‍ ഭാരത മണ്ണില്‍ പാകിസ്താന്‍ കൊടി ഉയര്‍ത്തി ആഘോഷിച്ചിട്ടുണ്ടെങ്കില്‍ അതിനോട് ഞാനും വിയോജിക്കുന്നു. ആ വാര്‍ത്ത തെറ്റാണ് എന്നാണു ഞാന്‍ അറിഞ്ഞത്. പാക്സിതാനിലെ ഹൈദരാബാദില്‍ ആണത് നടന്നിരിക്കുന്നത്. പക്ഷെ , ഇവിടെ അപ്പോഴേക്കും ചില ഭാരതീയന്മാര്‍ കൊലക്കളി തുടങ്ങി. എന്താ ചെയ്വാ.

    “തത്തകൃത തകൃതാതില്ല തൈതാനം ,...അദ്ദന്നെ പരിപാടി.

    ReplyDelete
  32. ഫേസ്ബുക്ക് വന്ന് വന്ന് ഒരു വിളപ്പിൽ ശാല ആയിട്ടുണ്ട്...

    ReplyDelete