എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Saturday, September 15, 2012

ഫാദര്‍ Less അമേരിക്ക & ഫൈസ് ബുക്ക്

ഡേവിഡ് ബ്ലാന്കെന്‍ഹോന്‍ എഴുതിയ "ഫാദര്‍ ലസ്സ്"(തന്തയില്ലാത്ത അമേരിക്ക ) അമേരിക്കയല്ലയിത്.ഇതാണ് എന്റെ  ഫാദര്‍ ലസ്സ്  അമേരിക്ക &ഫൈസ് ബുക്ക് !! ഡേവിഡ്  പറഞ്ഞപോലെ നാല്പത് ശതമാനം കുട്ടികളും അച്ഛന്മാരില്ലാത്ത വീട്ടില്‍ ഉറങ്ങാന്‍ മഹാ ഭാഗ്യം ലഭിച്ച തന്തയില്ലാത്തവന്മാരാണ് അമേരിക്കയിലുള്ളത് . ആ കുട്ടികളൊക്കെ "അച്ഛന്‍" എന്ന വാക്കിന്റെ അര്‍ത്ഥം  അറിയാതെ ജീവിക്കുന്നവരാണ്. അമേരിക്കയിലെ ഒരു ട്രെണ്ടാണ് ഇപ്പോള്‍ ഫാദര്‍ ലെസ്സ് ഹോം. അദ്ദേഹം നിരത്തുന്ന വാദഗതികള്‍ ഒരുപാടാണ്  അത് ചര്‍ച്ച  ചെയ്ത് ഒരു ബുജിയാവാന്‍ താല്പര്യമില്ല.

മുകളില്‍ അത്ര പറഞ്ഞാലേ  കാര്യത്തിലേക്ക് വരാന്‍ പറ്റുകയുള്ളൂ.തന്തയില്ലാതെ  ജാര സന്തതിയായ  വളര്‍ന്നവരെ ഒരു പരിധിവരെ മാത്രമേ പിടിച്ചാല്‍ കിട്ടുകയുള്ളൂ  എന്നത് നഗ്ന സത്യമാണ് അത് കൊണ്ടാവണം ജാരസന്തതിയെ "തന്തയില്ലാത്തവനെ-Bastard എന്ന ഓമനപ്പേര് പണ്ടേ സമൂഹം ചാര്‍ത്തി കൊടുത്തത്.തന്തയില്ലാതെ വളര്‍ന്ന നല്ല കുട്ടികള്‍  എന്നോട്  ക്ഷമിക്കുക.Tuesday, September 4, 2012

ഞങ്ങള്‍ ബ്ലഡി മല്ലൂസിനു പരമ സുഖം!!


പ്രിയപ്പെട്ട പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി വായിക്കുവാന്‍ ഒരു ഫൈസ് ബുക്ക്, ബ്ലോഗ് സോഷ്യല്‍ ജീവി. കര്‍ണ്ണാടകയിലെ അഗ്രഹാര ജയിലില്‍ സുഖം തന്നെയല്ലേ എന്ന് ചോദിക്കുന്നില്ല.നമുക്കെല്ലാവര്‍ക്കും പരമ സുഖം തന്നെ!!സൂകര്‍ബര്‍ഗിന്റെ ഫൈസ് ബുക്ക് ഉണ്ടായത് കൊണ്ട് സകലവന്മാരുടെയും  ‘സുഖവാസ‘ വിവരം സെക്കെന്റ് കൊണ്ട് അറിയുന്നുണ്ട്.രാഷ്ട്രപതി മുതല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വരെ!!താങ്കളുടെ സുഖവിവരം മാത്രമാണ് അറിയാതെ പോകുന്നത്.അത് കൊണ്ടാണീ എഴുത്തും കുത്തും.

നിങ്ങളുടെ തൊണ്ണൂറുകലിലെ പ്രസംഗം കേട്ട് വളര്‍ന്ന പലരും ഇപ്പോള്‍ ഗതികിട്ടാത്ത പ്രേതങ്ങളെ പോലെ അലയുന്നുണ്ട്.എവിടെയാപ്പാ അവരൊക്കെ എന്നതിനു ഒരു പിടിത്തവുമില്ല.  തൊണ്ണൂറിലെ പ്രസംഗത്തെ കുറിച്ചും, ആ ടീച്ചറില്ലേ,  ആശാന്റെ കവിത പാടി പ്രസംഗിക്കുന്ന ശശികലേയും കുറിച്ച്   ഞാന്‍ എന്തൊക്കെയോ എഴുതിയിട്ടുണ്ടായിരുന്നു താങ്കളുടെ പ്രജകളും,പഴയ കരിമ്പൂചകളും പിന്നെ ടീച്ചറുടെ ട്രൌസര്‍ ഇട്ട് നടക്കുന്ന കുട്ട്യോളും കയ്യും കാലും കാണിച്ച് എന്നെ ഒരിക്കല്‍  വിരട്ടിയതാണ് .ഞാന്‍ ശരിക്കും വിരണ്ടതാ, അതില്‍ നിന്നും രക്ഷ നേടാനാണീ കത്ത്.

നമുക്ക് കാര്യത്തിലേക്ക് വരാം, പരശുറാം മഴുവെറിഞ്ഞ് ഓപ്പറേഷന്‍ ചെയ്ത് ഉണ്ടാക്കിയ കേരളത്തിലെ സമ്പൂര്‍ണ്ണ ചാച്ചരത നേടിയ മല്ലൂസ് വമ്പന്‍ അഘോഷം കഴിഞ്ഞ ക്ഷീണത്തിലാണിപ്പോള്‍ .സ്വാതന്ത്ര്യം ദിനമാഘോഷിക്കാന്‍ പുറത്തൊന്നും പോകേണ്ടി വന്നില്ല എന്റെ തിരുമോന്തക്ക് ദേശീയ പതാകയുടെ നിറം വാരിത്തേച്ച് “ഭാരതീയന്‍” എന്ന് തെളിയിക്കാന്‍ ഞാനടക്കമുള്ള ബൂര്‍ഷാമാപ്പിള ചെക്കന്മാര്‍ ഫൈസ്ബുക്കില്‍ ഒരു പാട് പെടാ പാട് പെട്ടു.എന്നിട്ടും ഏതോ മാപ്പിള വികാര വിവരദോഷ ജീവികള്‍ “പാക്കിസ്ഥാന്‍ കീ ജയ്“ എന്ന് വിളിച്ചെന്ന് പറഞ്ഞ് ഹെന്റമ്മോ!! ആഗസ്ത് പതിനാലു മുതല്‍ പതിനെട്ട് വരെ ഫൈസ്ബുക്കില്‍ സകല 'ആര്‍ഷ ഫാരത ചംച്കാരം' മൂക്കില്‍ നിന്നും ഇറ്റിറ്റ് വീഴുന്നവരും, കാര്യം എന്തെന്നറിയാത്ത സ്റ്റാറ്റസ് കോന്തന്മാരും “പോടാ പട്ടീ പാക്കിസ്താനിലേക്ക്“ എന്ന് അലറുന്നുണ്ടായിരുന്നു.ഛായം തേച്ച മുഖം കൊണ്ട് സകല ഫൈസ് ബുക്ക് ഗ്രൂപ്പിലും പോയി ഞാനും ഈ "ആര്‍ച്ച ഫാരതസന്തതിയാണെന്ന്" തെളിയിക്കാന്‍ എന്റെ ഇമ്മിണി സമയം പോയി കിട്ടി.പിന്നീടാണ് കാര്യം പിടികിട്ടിയത് 'പാക്കിസ്താന്‍ കീ' എന്നാണ് അവര്‍ വിളിച്ചത് "കീ" എന്നാല്‍ ഇറങ്ങിപ്പോകൂ എന്നും അര്‍ത്ഥമുണ്ടല്ലോ!! എന്റെ ഗുണ്ടര്‍ട്ട് സായിപ്പേ അങ്ങയുടെ ഒരു കാര്യം!!സ്റ്റാറ്റസ് രോഗികളും അവരുടെ ഭക്ത ജനലക്ഷങ്ങളും മൂന്നാലു ദിവസം സ്റ്റാറ്റസ് കൊണ്ട് തൃശൂര്‍പൂരം നടത്തി.
പോട്ടെ അതൊക്കെ കഴിഞ്ഞ കഥ!! അടുത്ത പ്രാവശ്യം ഛായം തേക്കുമ്പോള്‍ മുഖത്തെ പച്ചയ്ക്ക് കുറച്ച് കളര്‍ കുറച്ചിട്ട് കാവിക്ക് കളര്‍ ഇത്തിരി കൂട്ടി നോക്കി പരീക്ഷിക്കാം.

മാവേലിയൂടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്  കേരളത്തിലെ ജനങ്ങളുടെ ദേശീ‍യ ത്യോഹാറായിരുന്നു പിന്നെയാകെ പുലിവാല്‍ പിടിച്ചത്.കാണം വിറ്റും ഓണം ഉണ്ണണമെന്ന് ഒരു വിഭാഗവും മാനം വിറ്റും ഓണം ഉണ്ണരുതെന്ന് വേറൊരു വിഭാഗവും കടിപിടികൂടുന്നുണ്ടായിരുന്നു.ഇതിനെതിരെ നമ്മുടെ "മതരാഷ്ട്ര വാദികളായിരുന്നു" മാനം വിറ്റും ഓണം ഉണ്ണണം എന്ന ക്യാമ്പയിനുമായി ശക്തമായി മുന്നോട്ട് പോയത്.അവരെല്ലാം വയര്‍ നിറച്ച്  പതിനാലു തരം കറിയും കൂട്ടി ഓണം  ഉണ്ടും പായസം കുടിച്ചും മാവേലിയുടെ രക്ത സാക്ഷി ദിനം ബഹു ജോറായി അഘോഷിച്ചു,അഘോഷിപ്പിച്ചു!! ഫൈസ് ബുക്കുണ്ടായത് കൊണ്ട് കേരളത്തില്‍ മാത്രമല്ല ആഘോഷം കൊണ്ടാടിയത് അങ്ങ് സുക്കര്‍ ബര്‍ഗിന്റെ വീടിന്റെ പടിക്കല്‍ വരെ എത്തി ഓണ ത്തിന്റെ പായസത്തിന്റ് മണവും അതിന്റെ തൊട്ട് മുമ്പ് നടന്ന ഈദിന്റെ പോത്തിറച്ചി ബിരിയാണിയുടെ മണവും.ഹോ!! അങ്ങനെ മത രാഷ്ട്രവാദികളും സമ്പൂര്‍ണ്ണ ഓണം കൊണ്ടാടി(ഓണമുണ്ട ഉണ്ണികളെ കണ്ടാലറിയാം ഊരിലെ പഞ്ഞം)

ഉസ്താദിന്റെ പഴയ ചങ്ങായി പിള്ളച്ചന്‍ ഇപ്പോള്‍ ഭയങ്കര തിരക്കിലാ അതാ ഇപ്പോ ഉസ്താദിന്റെ കാര്യത്തില്‍ പണ്ടത്തെ പോലെ ശ്രദ്ധിക്കാത്തത്.പാവം കഴിഞ ജന്മത്തിലെ ഏതോ കൊടിയ ശത്രു മകനായ ബേജാറില്‍ ഇപ്പോള്‍ പിച്ചും മേയ്യും പറയാന്‍ തുടങ്ങിയിട്ട് കുറച്ച്കാലമായി.അതിന് മുമ്പ് സുഖവാസത്തിന് കുറച്ച് കാലം നമ്മടെ അച്ചുമാമന്‍ ജയിലിലേക്ക് ടൂര്‍ പാക്കേജില്ലാതെ അയച്ചിരുന്നു.വളരെ പെട്ടെന്ന് പുള്ളി “കഠിന തടവ്” ചാടി പുറത്ത് വന്നു!! പല പറയാന്‍ പറ്റാത്ത രോഗങ്ങള്‍ക്കും അടിമപ്പെട്ട 'മാരക രോഗിയായ' പിള്ളേച്ചന്‍ കുറച്ചൊന്നുമല്ല ജയിലില്‍ നിന്നും കഷ്ടപ്പെട്ടത്.

പിന്നെ ഇവിടെ കുറേയെണ്ണം സുഖവാസത്തിന് പോകേണ്ട തയ്യാറെടുപ്പിലാ....ആ കണ്ടറിയാം...!!പോയാ പോയി ഇല്ലെങ്കില്‍ അടുത്ത പ്രാവശ്യവും നിയമസഭയില്‍ തന്നെ കാണും!! ഫൈസ് ബുക്കിലേയും മറ്റും തിരക്കില്‍ ഇപ്പോള്‍ എല്ലാരും ഉസ്താദിനെ മറന്ന മട്ടാണ്.എപ്പോഴെങ്കിലും ഏതെങ്കിലും പഴയ പിഡിപ്പിക്കാരന്‍ ഉസ്താദിന്റെ താടിക്ക് കൈയ്യും കൊടുത്തിരിക്കുന്ന ഫോട്ടോ അപ്ഡേറ്റിയാലായി...ഒന്നോ രണ്ടോ ലൈക്കോ ഷയറോ പിന്നെ ഒരു ദുആയും ആമീനും കൊണ്ട് അതങ്ങ് പോകും.ആര്‍ക്കും സമയമില്ല അതാ പ്രശ്നം...കുട്ട്യോളേ പറഞ്ഞിട്ട് കാര്യമില്ല കിളവന്മാരാര്‍ തന്നെ സൂക്കര്‍ ബര്‍ഗിന്റെ ഫൈസ്ബുക്കില്‍ ഉറക്കാണ്.

ആ പിന്നെ നമ്മുടെ കേന്ദ്രത്തില്‍ ഇപ്പോള്‍ കോടികള്‍ കൊണ്ടും കരിയും കൊണ്ടുമാണ് കളി.നല്ല പുരോഗതിയുണ്ട്!! ഉസ്താദ് പണ്ട് കണ്ട നരസിംഹ റാവുവിന്റെ ഇന്ത്യയല്ലയിത്.രാജമാരുടേയും,കനി മൊഴിമാരുടേയും,ഗഡ്ഗരി മാരുടേയും റിയലന്‍സിനു തീറെഴുതി കൊടുത്ത കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള വിശാലമായ  ഇന്ത്യ!!സകല അണ്ടാമണ്ടികളും  എത്ര കയ്യിട്ട് വാരിയാലും തീരാത്ത വറ്റാത്ത ഇന്ത്യയുടെ ഖജനാവ് ലോകത്തെ ഒന്നാമത്തെ അത്ഭുതമാണ്!!അത് കൊണ്ട് കേന്ദ്രക്കാര്‍ക്കൊന്നും തീരെ സമയമില്ല. സ്വിസ് ബാങ്കില്‍ പോകാന്‍ തന്നെ സമയമില്ല പിന്നെയല്ലേ മഅദനി!!

വളരെ പൈശാചികവും മൃഗീയവുമായ സൈനിക ആത്മഹത്യയില്‍ പെട്ട് നമ്മുടെ അറക്കല്‍ പറമ്പിലെ കുര്യച്ചന്‍ ആന്റണി തെക്കും വടക്കും ഓടി ചാനലില്‍ 'എ ബി സി ഡി' പറഞ്ഞ് അന്താക്ഷരി കളിക്കുന്ന തിരക്കിലാ അല്ലേല്‍ കാണാമായിരുന്നു.പുള്ളി നേരിട്ട് വന്ന് ജയിലിലി നിന്നും കയ്യോടെ ഇറക്കി കൊണ്ടു വരുമായിരുന്നു.പുള്ളിയെ പറഞ്ഞിട്ട് കാര്യമില്ല ആ വകുപ്പ് കൊടുത്ത മാഡത്തെ പറഞ്ഞാല്‍ മതിയല്ലോ!! പുള്ളിയാകുമ്പോള്‍ കയ്യിട്ട് വാരുകയുമില്ല വാരുന്നത് കണ്ടാല്‍ ഒരക്ഷരം മിണ്ടുകയുമില്ല... മിണ്ടാഞ്ഞിട്ടല്ല മിണ്ടിയാല്‍ തന്നെ ആരുക്കും ഒന്നുംതിരിയില്ല അതാ സംഗതി!!

ആ പിന്നെ താങ്കള്‍ പണ്ട് കൊയമ്പത്തൂര്‍ അണ്ണാചിമാരുടെ ജയിലില്‍ കിടക്കുമ്പോള്‍ വള്ളി നിക്കറിട്ട് മൂക്കൊലിപ്പിച്ച്  നടന്ന “തല നെരച്ച യുവ“ എം എല്‍ എ മാര്‍ "പച്ച വിപ്ലവം" ഉഷാറാക്കുന്ന തിരക്കിലാണ്.ആ പാവം നമ്മുടെ ഒരു ചീഫ് വിപ്പനില്ലേ പുള്ളിയുമായിട്ടാ വിപ്ലവം!! പച്ച വിപ്ലവത്തിന്റെ പിറകെ ഫുള്‍ ടൈം ഓടാനും ചാടാനുള്ളത് കൊണ്ട് ഒരു കാര്യത്തിലും ഇപ്പോ പഴയ പോലെ ശ്രദ്ധയില്ല.അതിനിടയില്‍ എങ്ങനെയാ നിങ്ങളുടെ കാര്യം സൂചിപ്പിക്കുക!!

ആകെ വല്ലപ്പോഴും എന്തെങ്കിലും പിച്ചും മേയ്യും പറയുന്ന അച്ചുമാമനു ഇപ്പോള്‍ പണ്ടത്തെ പോലെ മാര്‍ക്കറ്റില്ല.അഥവാ ഉണ്ടെങ്കില്‍ തന്നെ പുള്ളിയുമായി ഉസ്താദ് ഉടക്കിയതല്ലേ!! എനി ഇപ്പോള്‍ പിണറായിക്കാരനോട് എന്തെങ്കിലും പറഞ്ഞാല്‍ നടക്കോ എന്നറിയില്ല പുള്ളി ഫുള്‍ ബുസിയാ!! ജയിലില്‍ നിന്നും ഇറക്കാനും,കയറ്റാനും, വെട്ടാനും,വെട്ടിക്കാനും, അങ്ങനെ കണ്ണൂരിന്റെ തനതു കലാരൂപമായ “കൊലയാട്ടം” നടത്തുന്ന തിരക്കിലാണ്. ബുസിയല്ലെങ്കില്‍ പോലും ഉസ്താദിന് ഒരു ഫ്രെണ്ട് റിക്ക്വസ്റ്റ് അയക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണിപ്പോള്‍.അയച്ച റിക്ക്വസ്റ്റ് കൊണ്ട് പുള്ളിയുടെ പ്രഫൈലില്‍ പണ്ട് വൈറസ് കേറിയെന്നും പറഞ്ഞ് സകലവന്മാരേയും പണ്ടേ ലിസ്റ്റില്‍ നിന്നും ബ്ലോക്കാക്കിയിരുന്നു.

മുല്ലപ്പെരിയാര്‍ ഇപ്പം പൊട്ടും... ഇതാ പൊട്ടി....ഇതാ കേരളം ഒലിച്ചു.....എന്നിട്ട് മുല്ല(പ്പൂ‌)പ്പെരിയാര്‍ വിപ്ലവം നടത്തിയ നമ്മൂടേ ഫേസ് ബുക്കിലെ സ്റ്റാറ്റസ് രോഗികള്‍ കനിയണം എന്നാലെ വല്ലതും നടക്കൂ.ആ സ്ഥിതിയിലേക്കാ കാര്യങ്ങളുടെ കിടപ്പ് !!അതിനൊക്കെ അവര്‍ക്ക് സമയം കിട്ടോ ആവോ എന്നറിയില്ല.

ഉസ്താദേ,പണ്ട് നിങ്ങള്‍ പറഞ്ഞ ജഗല്‍ പൂരും,ഭഗല്‍ പൂരും ഇന്ന് നമ്മടെ ആസാമും മറ്റുമായി മാറിയിട്ടുണ്ട്.നിങ്ങള്‍ ഉണ്ടെങ്കില്‍ ഹൊ!! മന്‍മോഹന്‍ സിംഗിനു നിക്കപൊറുതി കൊടുക്കില്ലെന്നറിയാം.അതിന്റെയൊക്കെ ഫോട്ടത്തില്‍ ലൈക്കി കമന്റിയും നമ്മളെ കൌ തളര്‍ന്നു.അപ്പോ ഉസ്താദിന്റെ ഫോട്ടോ വല്ലതും കാണുമ്പോള്‍ തന്നെ കയ്യിലുള്ള കമന്റൊക്കെ സോമാലിയയിലേക്കും,പാമ്പിന്റെ മണ്ടയിലുള്ള ശിവനിലേക്കും,തക്കാളിയിലെ അല്ലാഹുവിന്റെ നാമത്തിലേക്കും,മമ്മൂട്ടിക്കും എന്തിനേറെ സന്തോഷ് പണ്ഡിറ്റിലേക്കും വാരിയെറിഞ്ഞും സ്റ്റോക്ക് തീര്‍ന്നത് കൊണ്ടാ...അല്ലെങ്കില്‍ കാണിച്ച് തരുമായിരുന്നു.

ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ ബ്ലഡി മല്ലൂസിനു ഇവിടെ പരമ സുഖം!! ഓണം ഉണ്ടും,പെരുന്നാള്‍ അടിച്ച് പൊളിച്ചും ഫൈസ്ബുക്കില്‍ കയറി ലൈക്കിയും ഷയറിയും ഭാവി ജീ‍വിതം ഭാസുരമാക്കുന്നു.അതിനിടയില്‍ ഉസ്താദിന്റെ ഹാലൊക്കെ നോക്കാനാരിക്കാ സമയം!! ഉള്ള സമയം മൊത്തം ആരെയെങ്കിലും ജയിലിലേക്കയക്കാന്‍ മെനക്കെട്ട് നടക്കുകയാ നമ്മള്‍ ബ്ലഡി മല്ലൂസ്!! റയില്‍ വേ ട്രാക്കില്‍ ബോംബ് വെച്ച വകുപ്പില്‍ ആരെയെങ്കിലും ഉസ്താദിന്റെ കൂടെ അഗ്രഹാരയിലേക്ക് കയറ്റാന്‍ നോക്കിയതാ...പക്ഷെ ബോംബ് വെച്ച ചങ്ങായിക്ക് അടിവയറ്റിലുള്ള ഭയങ്കര "വ്യക്തി വൈര്യാഗത്തിന്റെ" അസുഖമുള്ളത് കൊണ്ട് നമ്മള്‍ മല്ലൂസ് വേറുതെ വിട്ടു....അല്ലേല്‍ കാണാമായിരുന്നു പൂരം!!ഉസ്താദിനു മിണ്ടിയും പറഞ്ഞിരിക്കാന്‍ ആരെയെങ്കിലു കിട്ടുമായിരുന്നു.നമ്മുടെ ചാനലുകളിലെ ജയശങ്കര്‍ മാരാര്‍ജിമാര്‍ക്കൊക്കെ കറങ്ങുന്ന കസേരയിലിരുന്നു മണിക്കൂറുകളോളം എന്തെങ്കിലും മിണ്ടിയും പറഞ്ഞിരിക്കാനുള്ള അവസരമാണ് ആ വ്യക്തി വൈരാഗ്യ രോഗി ഇല്ലാതാക്കിയത്!!

എനിയിപ്പോള്‍ പച്ച വിപ്ലവക്കാര്‍ക്കും,പച്ച പതാക ഏന്തുന്ന പാണക്കാട്ട് കാര്‍ക്കും,പിണറായിക്കാരനും,അച്ചുമാമനും,ഉമ്മച്ചനും, തുടങ്ങി സകലവന്മാര്‍ക്കും ഒരു ലെറ്റര്‍ ബോംബോ മറ്റോ അയച്ച് നോക്ക് പോയാല്‍ ഒരു ലെറ്റര്‍ കിട്ടിയാല്‍ നമ്മള്‍ ബ്ലഡി മല്ലൂസുമൊത്ത് ഭാവി ജീവിതം ഭാസുരം!! സ്റ്റാറ്റസാക്കി ഫൈസ്ബുക്കിലിടാന്‍ ആള്‍ കേരളാ സൂ‍ക്കര്‍ ബര്‍ഗ് സ്റ്റാറ്റസ് അസോസിയേഷന്‍ സെക്രട്ടറി മാരെ നമ്മള്‍ സോഷ്യല്‍ ജീവികള്‍ ഏല്‍പ്പിക്കാം...അവര്‍ക്കാകുമ്പോള്‍  കൈ മടക്കൊന്നും കൊടുക്കണ്ട...രണ്ട് ലൈക്ക് കിട്ടിയാല്‍ ബഹുത് ഖുഷിയാ....!! എന്തായാലും താങ്കള്‍ വഫ്വാത്തായാല്‍ ആറടി മണ്ണ് തരാന്‍ നമ്മള്‍ ബ്ലഡി മല്ലൂസിനു വിഷമമൊന്നുമുണ്ടാകില്ല. പത്ത് കൊല്ലം കൊയമ്പത്തൂരിലെ അണ്ണാച്ചിമാരോടപ്പം കഴിഞതല്ലേ എനി അവരെങ്ങാനും ഉസ്താദ് വഫ്വാത്തായാല്‍  "ഉങ്കള്‍ മല്ലൂസ് ഉസ്താദ് പൊണം" നമ്മ തമിള്‍ മക്കള്‍ക്ക് കെടച്ചതാകണം...എന്ന് വല്ലതും തമിളില്‍ കാച്ചിയാല്‍ നമ്മള്‍ കുഴങ്ങും!!

മല്ലൂസ് ടോക്ക്: തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം ഏതു രാജയായാലും,ഖോജയായാലും!! പക്ഷെ ഇന്നത്തെ നിയമം പലര്‍ക്കും പല വിധമാണ് പല തരമാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഫ്രീയായി കിട്ടുന്ന ചുമയ്ക്കുള്ള മരുന്ന് പോലെ!! മഅദനി ഒരു മാലാഖയൊന്നുമല്ല,പക്ഷെ ഒരു മനുഷ്യനാണ്!! കള്ളന്മാരും,കൊള്ളക്കരും,കൊലപാതകികളും സുഖിയന്മാരായി നാട് വാഴുന്നു...കേവലം സംശയത്തിന്റെ പേരില്‍ നിരപരാധികള്‍ അഴികളെണ്ണെന്നു!! ഒരു വിഭജനം കൂടി മനസ്സിലുണ്ടാക്കാനേ ഇത്തരം നടപടികള്‍ കൊണ്ടുണ്ടാവുകയുള്ളൂ.

മനുഷ്യത്വം മരവിക്കാത്തവര്‍ക്കായി മാത്രം!!
പടന്നക്കാരന്‍