പ്രിയപ്പെട്ട പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി വായിക്കുവാന്‍ ഒരു ഫൈസ് ബുക്ക്, ബ്ലോഗ് സോഷ്യല്‍ ജീവി. കര്‍ണ്ണാടകയിലെ അഗ്രഹാര ജയിലില്‍ സുഖം തന്നെയല്ലേ എന്ന് ചോദിക്കുന്നില്ല.നമുക്കെല്ലാവര്‍ക്കും പരമ സുഖം തന്നെ!!സൂകര്‍ബര്‍ഗിന്റെ ഫൈസ് ബുക്ക് ഉണ്ടായത് കൊണ്ട് സകലവന്മാരുടെയും ‘സുഖവാസ‘ വിവരം സെക്കെന്റ് കൊണ്ട് അറിയുന്നുണ്ട്.രാഷ്ട്രപതി മുതല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വരെ!!താങ്കളുടെ സുഖവിവരം മാത്രമാണ് അറിയാതെ പോകുന്നത്.അത് കൊണ്ടാണീ എഴുത്തും കുത്തും.
നിങ്ങളുടെ തൊണ്ണൂറുകലിലെ പ്രസംഗം കേട്ട് വളര്‍ന്ന പലരും ഇപ്പോള്‍ ഗതികിട്ടാത്ത പ്രേതങ്ങളെ പോലെ അലയുന്നുണ്ട്.എവിടെയാപ്പാ അവരൊക്കെ എന്നതിനു ഒരു പിടിത്തവുമില്ല. തൊണ്ണൂറിലെ പ്രസംഗത്തെ കുറിച്ചും, ആ ടീച്ചറില്ലേ, ആശാന്റെ കവിത പാടി പ്രസംഗിക്കുന്ന ശശികലേയും കുറിച്ച് ഞാന്‍ എന്തൊക്കെയോ എഴുതിയിട്ടുണ്ടായിരുന്നു താങ്കളുടെ പ്രജകളും,പഴയ കരിമ്പൂചകളും പിന്നെ ടീച്ചറുടെ ട്രൌസര്‍ ഇട്ട് നടക്കുന്ന കുട്ട്യോളും കയ്യും കാലും കാണിച്ച് എന്നെ ഒരിക്കല്‍ വിരട്ടിയതാണ് .ഞാന്‍ ശരിക്കും വിരണ്ടതാ, അതില്‍ നിന്നും രക്ഷ നേടാനാണീ കത്ത്.
നമുക്ക് കാര്യത്തിലേക്ക് വരാം, പരശുറാം മഴുവെറിഞ്ഞ് ഓപ്പറേഷന്‍ ചെയ്ത് ഉണ്ടാക്കിയ കേരളത്തിലെ സമ്പൂര്‍ണ്ണ ചാച്ചരത നേടിയ മല്ലൂസ് വമ്പന്‍ അഘോഷം കഴിഞ്ഞ ക്ഷീണത്തിലാണിപ്പോള്‍ .സ്വാതന്ത്ര്യം ദിനമാഘോഷിക്കാന്‍ പുറത്തൊന്നും പോകേണ്ടി വന്നില്ല എന്റെ തിരുമോന്തക്ക് ദേശീയ പതാകയുടെ നിറം വാരിത്തേച്ച് “ഭാരതീയന്‍” എന്ന് തെളിയിക്കാന്‍ ഞാനടക്കമുള്ള ബൂര്‍ഷാമാപ്പിള ചെക്കന്മാര്‍ ഫൈസ്ബുക്കില്‍ ഒരു പാട് പെടാ പാട് പെട്ടു.എന്നിട്ടും ഏതോ മാപ്പിള വികാര വിവരദോഷ ജീവികള്‍ “പാക്കിസ്ഥാന്‍ കീ ജയ്“ എന്ന് വിളിച്ചെന്ന് പറഞ്ഞ് ഹെന്റമ്മോ!! ആഗസ്ത് പതിനാലു മുതല്‍ പതിനെട്ട് വരെ ഫൈസ്ബുക്കില്‍ സകല 'ആര്‍ഷ ഫാരത ചംച്കാരം' മൂക്കില്‍ നിന്നും ഇറ്റിറ്റ് വീഴുന്നവരും, കാര്യം എന്തെന്നറിയാത്ത സ്റ്റാറ്റസ് കോന്തന്മാരും “പോടാ പട്ടീ പാക്കിസ്താനിലേക്ക്“ എന്ന് അലറുന്നുണ്ടായിരുന്നു.ഛായം തേച്ച മുഖം കൊണ്ട് സകല ഫൈസ് ബുക്ക് ഗ്രൂപ്പിലും പോയി ഞാനും ഈ "ആര്‍ച്ച ഫാരതസന്തതിയാണെന്ന്" തെളിയിക്കാന്‍ എന്റെ ഇമ്മിണി സമയം പോയി കിട്ടി.പിന്നീടാണ് കാര്യം പിടികിട്ടിയത് 'പാക്കിസ്താന്‍ കീ' എന്നാണ് അവര്‍ വിളിച്ചത് "കീ" എന്നാല്‍ ഇറങ്ങിപ്പോകൂ എന്നും അര്‍ത്ഥമുണ്ടല്ലോ!! എന്റെ ഗുണ്ടര്‍ട്ട് സായിപ്പേ അങ്ങയുടെ ഒരു കാര്യം!!സ്റ്റാറ്റസ് രോഗികളും അവരുടെ ഭക്ത ജനലക്ഷങ്ങളും മൂന്നാലു ദിവസം സ്റ്റാറ്റസ് കൊണ്ട് തൃശൂര്‍പൂരം നടത്തി.
പോട്ടെ അതൊക്കെ കഴിഞ്ഞ കഥ!! അടുത്ത പ്രാവശ്യം ഛായം തേക്കുമ്പോള്‍ മുഖത്തെ പച്ചയ്ക്ക് കുറച്ച് കളര്‍ കുറച്ചിട്ട് കാവിക്ക് കളര്‍ ഇത്തിരി കൂട്ടി നോക്കി പരീക്ഷിക്കാം.
മാവേലിയൂടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ ജനങ്ങളുടെ ദേശീയ ത്യോഹാറായിരുന്നു പിന്നെയാകെ പുലിവാല്‍ പിടിച്ചത്.കാണം വിറ്റും ഓണം ഉണ്ണണമെന്ന് ഒരു വിഭാഗവും മാനം വിറ്റും ഓണം ഉണ്ണരുതെന്ന് വേറൊരു വിഭാഗവും കടിപിടികൂടുന്നുണ്ടായിരുന്നു.ഇതിനെതിരെ നമ്മുടെ "മതരാഷ്ട്ര വാദികളായിരുന്നു" മാനം വിറ്റും ഓണം ഉണ്ണണം എന്ന ക്യാമ്പയിനുമായി ശക്തമായി മുന്നോട്ട് പോയത്.അവരെല്ലാം വയര്‍ നിറച്ച് പതിനാലു തരം കറിയും കൂട്ടി ഓണം ഉണ്ടും പായസം കുടിച്ചും മാവേലിയുടെ രക്ത സാക്ഷി ദിനം ബഹു ജോറായി അഘോഷിച്ചു,അഘോഷിപ്പിച്ചു!! ഫൈസ് ബുക്കുണ്ടായത് കൊണ്ട് കേരളത്തില്‍ മാത്രമല്ല ആഘോഷം കൊണ്ടാടിയത് അങ്ങ് സുക്കര്‍ ബര്‍ഗിന്റെ വീടിന്റെ പടിക്കല്‍ വരെ എത്തി ഓണ ത്തിന്റെ പായസത്തിന്റ് മണവും അതിന്റെ തൊട്ട് മുമ്പ് നടന്ന ഈദിന്റെ പോത്തിറച്ചി ബിരിയാണിയുടെ മണവും.ഹോ!! അങ്ങനെ മത രാഷ്ട്രവാദികളും സമ്പൂര്‍ണ്ണ ഓണം കൊണ്ടാടി(ഓണമുണ്ട ഉണ്ണികളെ കണ്ടാലറിയാം ഊരിലെ പഞ്ഞം)
ഉസ്താദിന്റെ പഴയ ചങ്ങായി പിള്ളച്ചന്‍ ഇപ്പോള്‍ ഭയങ്കര തിരക്കിലാ അതാ ഇപ്പോ ഉസ്താദിന്റെ കാര്യത്തില്‍ പണ്ടത്തെ പോലെ ശ്രദ്ധിക്കാത്തത്.പാവം കഴിഞ ജന്മത്തിലെ ഏതോ കൊടിയ ശത്രു മകനായ ബേജാറില്‍ ഇപ്പോള്‍ പിച്ചും മേയ്യും പറയാന്‍ തുടങ്ങിയിട്ട് കുറച്ച്കാലമായി.അതിന് മുമ്പ് സുഖവാസത്തിന് കുറച്ച് കാലം നമ്മടെ അച്ചുമാമന്‍ ജയിലിലേക്ക് ടൂര്‍ പാക്കേജില്ലാതെ അയച്ചിരുന്നു.വളരെ പെട്ടെന്ന് പുള്ളി “കഠിന തടവ്” ചാടി പുറത്ത് വന്നു!! പല പറയാന്‍ പറ്റാത്ത രോഗങ്ങള്‍ക്കും അടിമപ്പെട്ട 'മാരക രോഗിയായ' പിള്ളേച്ചന്‍ കുറച്ചൊന്നുമല്ല ജയിലില്‍ നിന്നും കഷ്ടപ്പെട്ടത്.
പിന്നെ ഇവിടെ കുറേയെണ്ണം സുഖവാസത്തിന് പോകേണ്ട തയ്യാറെടുപ്പിലാ....ആ കണ്ടറിയാം...!!പോയാ പോയി ഇല്ലെങ്കില്‍ അടുത്ത പ്രാവശ്യവും നിയമസഭയില്‍ തന്നെ കാണും!! ഫൈസ് ബുക്കിലേയും മറ്റും തിരക്കില്‍ ഇപ്പോള്‍ എല്ലാരും ഉസ്താദിനെ മറന്ന മട്ടാണ്.എപ്പോഴെങ്കിലും ഏതെങ്കിലും പഴയ പിഡിപ്പിക്കാരന്‍ ഉസ്താദിന്റെ താടിക്ക് കൈയ്യും കൊടുത്തിരിക്കുന്ന ഫോട്ടോ അപ്ഡേറ്റിയാലായി...ഒന്നോ രണ്ടോ ലൈക്കോ ഷയറോ പിന്നെ ഒരു ദുആയും ആമീനും കൊണ്ട് അതങ്ങ് പോകും.ആര്‍ക്കും സമയമില്ല അതാ പ്രശ്നം...കുട്ട്യോളേ പറഞ്ഞിട്ട് കാര്യമില്ല കിളവന്മാരാര്‍ തന്നെ സൂക്കര്‍ ബര്‍ഗിന്റെ ഫൈസ്ബുക്കില്‍ ഉറക്കാണ്.
ആ പിന്നെ നമ്മുടെ കേന്ദ്രത്തില്‍ ഇപ്പോള്‍ കോടികള്‍ കൊണ്ടും കരിയും കൊണ്ടുമാണ് കളി.നല്ല പുരോഗതിയുണ്ട്!! ഉസ്താദ് പണ്ട് കണ്ട നരസിംഹ റാവുവിന്റെ ഇന്ത്യയല്ലയിത്.രാജമാരുടേയും,കനി മൊഴിമാരുടേയും,ഗഡ്ഗരി മാരുടേയും റിയലന്‍സിനു തീറെഴുതി കൊടുത്ത കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള വിശാലമായ ഇന്ത്യ!!സകല അണ്ടാമണ്ടികളും എത്ര കയ്യിട്ട് വാരിയാലും തീരാത്ത വറ്റാത്ത ഇന്ത്യയുടെ ഖജനാവ് ലോകത്തെ ഒന്നാമത്തെ അത്ഭുതമാണ്!!അത് കൊണ്ട് കേന്ദ്രക്കാര്‍ക്കൊന്നും തീരെ സമയമില്ല. സ്വിസ് ബാങ്കില്‍ പോകാന്‍ തന്നെ സമയമില്ല പിന്നെയല്ലേ മഅദനി!!
വളരെ പൈശാചികവും മൃഗീയവുമായ സൈനിക ആത്മഹത്യയില്‍ പെട്ട് നമ്മുടെ അറക്കല്‍ പറമ്പിലെ കുര്യച്ചന്‍ ആന്റണി തെക്കും വടക്കും ഓടി ചാനലില്‍ 'എ ബി സി ഡി' പറഞ്ഞ് അന്താക്ഷരി കളിക്കുന്ന തിരക്കിലാ അല്ലേല്‍ കാണാമായിരുന്നു.പുള്ളി നേരിട്ട് വന്ന് ജയിലിലി നിന്നും കയ്യോടെ ഇറക്കി കൊണ്ടു വരുമായിരുന്നു.പുള്ളിയെ പറഞ്ഞിട്ട് കാര്യമില്ല ആ വകുപ്പ് കൊടുത്ത മാഡത്തെ പറഞ്ഞാല്‍ മതിയല്ലോ!! പുള്ളിയാകുമ്പോള്‍ കയ്യിട്ട് വാരുകയുമില്ല വാരുന്നത് കണ്ടാല്‍ ഒരക്ഷരം മിണ്ടുകയുമില്ല... മിണ്ടാഞ്ഞിട്ടല്ല മിണ്ടിയാല്‍ തന്നെ ആരുക്കും ഒന്നുംതിരിയില്ല അതാ സംഗതി!!
ആ പിന്നെ താങ്കള്‍ പണ്ട് കൊയമ്പത്തൂര്‍ അണ്ണാചിമാരുടെ ജയിലില്‍ കിടക്കുമ്പോള്‍ വള്ളി നിക്കറിട്ട് മൂക്കൊലിപ്പിച്ച് നടന്ന “തല നെരച്ച യുവ“ എം എല്‍ എ മാര്‍ "പച്ച വിപ്ലവം" ഉഷാറാക്കുന്ന തിരക്കിലാണ്.ആ പാവം നമ്മുടെ ഒരു ചീഫ് വിപ്പനില്ലേ പുള്ളിയുമായിട്ടാ വിപ്ലവം!! പച്ച വിപ്ലവത്തിന്റെ പിറകെ ഫുള്‍ ടൈം ഓടാനും ചാടാനുള്ളത് കൊണ്ട് ഒരു കാര്യത്തിലും ഇപ്പോ പഴയ പോലെ ശ്രദ്ധയില്ല.അതിനിടയില്‍ എങ്ങനെയാ നിങ്ങളുടെ കാര്യം സൂചിപ്പിക്കുക!!
ആകെ വല്ലപ്പോഴും എന്തെങ്കിലും പിച്ചും മേയ്യും പറയുന്ന അച്ചുമാമനു ഇപ്പോള്‍ പണ്ടത്തെ പോലെ മാര്‍ക്കറ്റില്ല.അഥവാ ഉണ്ടെങ്കില്‍ തന്നെ പുള്ളിയുമായി ഉസ്താദ് ഉടക്കിയതല്ലേ!! എനി ഇപ്പോള്‍ പിണറായിക്കാരനോട് എന്തെങ്കിലും പറഞ്ഞാല്‍ നടക്കോ എന്നറിയില്ല പുള്ളി ഫുള്‍ ബുസിയാ!! ജയിലില്‍ നിന്നും ഇറക്കാനും,കയറ്റാനും, വെട്ടാനും,വെട്ടിക്കാനും, അങ്ങനെ കണ്ണൂരിന്റെ തനതു കലാരൂപമായ “കൊലയാട്ടം” നടത്തുന്ന തിരക്കിലാണ്. ബുസിയല്ലെങ്കില്‍ പോലും ഉസ്താദിന് ഒരു ഫ്രെണ്ട് റിക്ക്വസ്റ്റ് അയക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണിപ്പോള്‍.അയച്ച റിക്ക്വസ്റ്റ് കൊണ്ട് പുള്ളിയുടെ പ്രഫൈലില്‍ പണ്ട് വൈറസ് കേറിയെന്നും പറഞ്ഞ് സകലവന്മാരേയും പണ്ടേ ലിസ്റ്റില്‍ നിന്നും ബ്ലോക്കാക്കിയിരുന്നു.
മുല്ലപ്പെരിയാര്‍ ഇപ്പം പൊട്ടും... ഇതാ പൊട്ടി....ഇതാ കേരളം ഒലിച്ചു.....എന്നിട്ട് മുല്ല(പ്പൂ)പ്പെരിയാര്‍ വിപ്ലവം നടത്തിയ നമ്മൂടേ ഫേസ് ബുക്കിലെ സ്റ്റാറ്റസ് രോഗികള്‍ കനിയണം എന്നാലെ വല്ലതും നടക്കൂ.ആ സ്ഥിതിയിലേക്കാ കാര്യങ്ങളുടെ കിടപ്പ് !!അതിനൊക്കെ അവര്‍ക്ക് സമയം കിട്ടോ ആവോ എന്നറിയില്ല.
ഉസ്താദേ,പണ്ട് നിങ്ങള്‍ പറഞ്ഞ ജഗല്‍ പൂരും,ഭഗല്‍ പൂരും ഇന്ന് നമ്മടെ ആസാമും മറ്റുമായി മാറിയിട്ടുണ്ട്.നിങ്ങള്‍ ഉണ്ടെങ്കില്‍ ഹൊ!! മന്‍മോഹന്‍ സിംഗിനു നിക്കപൊറുതി കൊടുക്കില്ലെന്നറിയാം.അതിന്റെയൊക്കെ ഫോട്ടത്തില്‍ ലൈക്കി കമന്റിയും നമ്മളെ കൌ തളര്‍ന്നു.അപ്പോ ഉസ്താദിന്റെ ഫോട്ടോ വല്ലതും കാണുമ്പോള്‍ തന്നെ കയ്യിലുള്ള കമന്റൊക്കെ സോമാലിയയിലേക്കും,പാമ്പിന്റെ മണ്ടയിലുള്ള ശിവനിലേക്കും,തക്കാളിയിലെ അല്ലാഹുവിന്റെ നാമത്തിലേക്കും,മമ്മൂട്ടിക്കും എന്തിനേറെ സന്തോഷ് പണ്ഡിറ്റിലേക്കും വാരിയെറിഞ്ഞും സ്റ്റോക്ക് തീര്‍ന്നത് കൊണ്ടാ...അല്ലെങ്കില്‍ കാണിച്ച് തരുമായിരുന്നു.
ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ ബ്ലഡി മല്ലൂസിനു ഇവിടെ പരമ സുഖം!! ഓണം ഉണ്ടും,പെരുന്നാള്‍ അടിച്ച് പൊളിച്ചും ഫൈസ്ബുക്കില്‍ കയറി ലൈക്കിയും ഷയറിയും ഭാവി ജീവിതം ഭാസുരമാക്കുന്നു.അതിനിടയില്‍ ഉസ്താദിന്റെ ഹാലൊക്കെ നോക്കാനാരിക്കാ സമയം!! ഉള്ള സമയം മൊത്തം ആരെയെങ്കിലും ജയിലിലേക്കയക്കാന്‍ മെനക്കെട്ട് നടക്കുകയാ നമ്മള്‍ ബ്ലഡി മല്ലൂസ്!! റയില്‍ വേ ട്രാക്കില്‍ ബോംബ് വെച്ച വകുപ്പില്‍ ആരെയെങ്കിലും ഉസ്താദിന്റെ കൂടെ അഗ്രഹാരയിലേക്ക് കയറ്റാന്‍ നോക്കിയതാ...പക്ഷെ ബോംബ് വെച്ച ചങ്ങായിക്ക് അടിവയറ്റിലുള്ള ഭയങ്കര "വ്യക്തി വൈര്യാഗത്തിന്റെ" അസുഖമുള്ളത് കൊണ്ട് നമ്മള്‍ മല്ലൂസ് വേറുതെ വിട്ടു....അല്ലേല്‍ കാണാമായിരുന്നു പൂരം!!ഉസ്താദിനു മിണ്ടിയും പറഞ്ഞിരിക്കാന്‍ ആരെയെങ്കിലു കിട്ടുമായിരുന്നു.നമ്മുടെ ചാനലുകളിലെ ജയശങ്കര്‍ മാരാര്‍ജിമാര്‍ക്കൊക്കെ കറങ്ങുന്ന കസേരയിലിരുന്നു മണിക്കൂറുകളോളം എന്തെങ്കിലും മിണ്ടിയും പറഞ്ഞിരിക്കാനുള്ള അവസരമാണ് ആ വ്യക്തി വൈരാഗ്യ രോഗി ഇല്ലാതാക്കിയത്!!
എനിയിപ്പോള്‍ പച്ച വിപ്ലവക്കാര്‍ക്കും,പച്ച പതാക ഏന്തുന്ന പാണക്കാട്ട് കാര്‍ക്കും,പിണറായിക്കാരനും,അച്ചുമാമനും,ഉമ്മച്ചനും, തുടങ്ങി സകലവന്മാര്‍ക്കും ഒരു ലെറ്റര്‍ ബോംബോ മറ്റോ അയച്ച് നോക്ക് പോയാല്‍ ഒരു ലെറ്റര്‍ കിട്ടിയാല്‍ നമ്മള്‍ ബ്ലഡി മല്ലൂസുമൊത്ത് ഭാവി ജീവിതം ഭാസുരം!! സ്റ്റാറ്റസാക്കി ഫൈസ്ബുക്കിലിടാന്‍ ആള്‍ കേരളാ സൂക്കര്‍ ബര്‍ഗ് സ്റ്റാറ്റസ് അസോസിയേഷന്‍ സെക്രട്ടറി മാരെ നമ്മള്‍ സോഷ്യല്‍ ജീവികള്‍ ഏല്‍പ്പിക്കാം...അവര്‍ക്കാകുമ്പോള്‍ കൈ മടക്കൊന്നും കൊടുക്കണ്ട...രണ്ട് ലൈക്ക് കിട്ടിയാല്‍ ബഹുത് ഖുഷിയാ....!! എന്തായാലും താങ്കള്‍ വഫ്വാത്തായാല്‍ ആറടി മണ്ണ് തരാന്‍ നമ്മള്‍ ബ്ലഡി മല്ലൂസിനു വിഷമമൊന്നുമുണ്ടാകില്ല. പത്ത് കൊല്ലം കൊയമ്പത്തൂരിലെ അണ്ണാച്ചിമാരോടപ്പം കഴിഞതല്ലേ എനി അവരെങ്ങാനും ഉസ്താദ് വഫ്വാത്തായാല്‍ "ഉങ്കള്‍ മല്ലൂസ് ഉസ്താദ് പൊണം" നമ്മ തമിള്‍ മക്കള്‍ക്ക് കെടച്ചതാകണം...എന്ന് വല്ലതും തമിളില്‍ കാച്ചിയാല്‍ നമ്മള്‍ കുഴങ്ങും!!
മല്ലൂസ് ടോക്ക്: തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം ഏതു രാജയായാലും,ഖോജയായാലും!! പക്ഷെ ഇന്നത്തെ നിയമം പലര്‍ക്കും പല വിധമാണ് പല തരമാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഫ്രീയായി കിട്ടുന്ന ചുമയ്ക്കുള്ള മരുന്ന് പോലെ!! മഅദനി ഒരു മാലാഖയൊന്നുമല്ല,പക്ഷെ ഒരു മനുഷ്യനാണ്!! കള്ളന്മാരും,കൊള്ളക്കരും,കൊലപാതകികളും സുഖിയന്മാരായി നാട് വാഴുന്നു...കേവലം സംശയത്തിന്റെ പേരില്‍ നിരപരാധികള്‍ അഴികളെണ്ണെന്നു!! ഒരു വിഭജനം കൂടി മനസ്സിലുണ്ടാക്കാനേ ഇത്തരം നടപടികള്‍ കൊണ്ടുണ്ടാവുകയുള്ളൂ.
മനുഷ്യത്വം മരവിക്കാത്തവര്‍ക്കായി മാത്രം!!
പടന്നക്കാരന്‍
I do spare a thought for Madani occassionally. When many anti nationals are happily creating/marketing, killing and spreading hate, a guy has to be in the jail wihtout any trails, just because he happens to be a Muslim shows the sad state of our secular democrasy.
ReplyDeleteI agree there must be thousands of Muslims in Indian jails, like Madani. I really wonder what is going to happen to all our Muslims if things proceed this way in India.
കള്ളന്മാരും,കൊള്ളക്കരും,കൊലപാതകികളും സുഖിയന്മാരായി നാട് വാഴുന്നു...കേവലം സംശയത്തിന്റെ പേരില്‍ നിരപരാധികള്‍ അഴികളെണ്ണെന്നു!! ഒരു വിഭജനം കൂടി മനസ്സിലുണ്ടാക്കാനേ ഇത്തരം നടപടികള്‍ കൊണ്ടുണ്ടാവുകയുള്ളൂ.
ReplyDeleteമനുഷ്യത്വം മരവിക്കാത്തവര്‍ക്കായി മാത്രം!!
ഉം...മരവിക്കാത്തവരായി ആരുണ്ട് എന്നെ ചോദ്യം ബാക്കിയാവുന്നു..
ഇത് ഞാന്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യാം...
മഅദനിയുടെ കഴിഞ്ഞ കാല സംഭവങ്ങള്‍ക്ക് ഇനി ഒരു പ്രസക്തിയും ഇല്ല എന്ന് എല്ലാവര്‍ക്കും അറിയാം .ഈ വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്നത് തനി രാഷ്ട്രീയ കളിയാണ് .രണ്ടു നീതി യാണ് കോടതി പോലും നടപ്പാകുന്നത് .വംശ ഹത്യ ഹോബിയാക്കിയ വര്‍ഗീയ വാദികളും രാഷ്ട്രീയ കാരും നാട് ഭരിക്കുമ്പോള്‍ ഇനിയും പലതും കാണേണ്ടി വരും .
ReplyDeleteനന്നായിട്ടുന്ടെന്റെ മനുഷ്യാ...
ReplyDeleteകൊള്ളാം, ഒരു ലേഖനത്തില്‍ ഇന്ത്യില്‍ ഇന്നുള്ള സകല അഴിമതിയും വരച്ച് കാണിക്കാന്‍ സാധിച്ചല്ലോ. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ പ്രതികരിക്കാന്‍ ഉള്ള അവകാശം വരെ നിഷേധിച്ചുകൊണ്ട് ഇരിക്കുന്നു. ജനനങ്ങള്‍ തികച്ചും അസന്തുഷ്ടര്‍ ആണ്.... എന്നെങ്കിലും ഒരു നല്ല ദിവസം വരുമായിരിക്കും.... രാഷ്ട്രീയം തൊഴില്‍ ആക്കിയ രാഷ്ട്രീയക്കാര്‍ ആണ് നമുടെ ശാപം
ReplyDeleteആക്ഷേപ ഹാസ്യം ആണെങ്കിലും തികച്ചും ന്യാമായ പോസ്റ്റ് സകല കള്ളന്മാരും നാട്ടിലൂടെ രാജാ രാജ തമ്ബ്രാന്മാന്‍ ആയി വിലസുംബോയും വെക്തമായ കുറ്റ പത്രം പ്പോലും സംര്‍പ്പിക്കാതെ രണ്ടാമത്തെ തവണ ആണ് മദനിയെ ഇരുമ്പഴി ക്കുള്ളില്‍ കിടത്തുന്നത് മദനിയുടെ നീ;ലപാടുകളില്‍ വിയോജിപ്പ് ഇപ്പോഴും നില നില്‍ക്കുന്നുണ്ട് എങ്കിലും മാനുഷിക നീതി മദനിക്കും നല്‍കണം എന്ന പക്ഷത്ത് ഞാനും ഉറച്ചു നില്‍ക്കുന്നു
ReplyDeleteനല്ല ലേഖനം ... നല്ല അവതരണം ,, അതിനേക്കാളൊക്കെ സന്ദേശം മുഴച്ചു നില്‍ക്കുന്നു ... ഇപ്പോള്‍ ബാന്ഗ്ലൂരിലും മറ്റും നടക്കുന്ന അറസ്റ്റു പരമ്പരകള്‍ എങ്ങോട്ടാണ് നമ്മെ എത്തിക്കുക എന്ന് കണ്ടു തന്നെ അറിയണം ... ന്യായമായ വിശദീകരണം പോലും നല്‍കാനാവാതെ വിദ്യാസമ്പന്നരായ യുവാക്കളെ അകത്താക്കുംപോള്‍ ചുരുങ്ങിയ പക്ഷം അവര്‍കെങ്കിലും വിശ്വസിക്കാന്‍ കഴിയുന്ന കഥവേണ്ടേ പറയാന്‍ .. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ...
ReplyDeleteനീതിയുടെ പക്ഷത്താരുണ്ട്...അങ്ങനൊരു പക്ഷം തന്നെ കാണാൻ കിട്ടുന്നില്ലല്ലോ...
ReplyDeleteഇത്രേം ബല്ല്യ കത്ത് ബായിക്കാന്‍ ഉസ്താദിന് സമയണ്ടാകുമോ??? എതയാലായും പോസ്റ്റ് കക്കലക്കി...
ReplyDeleteശബീരെ, മനുഷ്യത്വം കൊലപ്പെടുതിയവര്‍ക്ക് സമര്‍പ്പിച്ചതായിരിക്കും അല്ലെ?? എന്തായാലും പോസ്റ്റ് നന്നായിട്ടുണ്ട്.. എത്ര ഫസിബൂക് കമന്റിട്ടാലും ഏതു പട്ടി കുരച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന് മാത്രമല്ല..ആര്കാ അതിനു സമയം..ഉസ്താദിന്റെ വിധി ആ കാലമാടന്മാര്‍ കുറിച്ച് വെച്ചിരിക്കുകയല്ലേ..?? ഏതെങ്കിലും കാലമാടനു നല്ല ബുദ്ദി തോന്നിക്കണേ എന്ന് പ്രാര്‍ഥിക്കാം..
ReplyDeleteഇനി അടുത്ത കൊല്ലം ഓര്‍ക്കാം ഉസ്താദിനെ :) ആരെക്കിലും ഒരാള്‍ കൊല്ലത്തില്‍ ഉസ്താതിനെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടാല്‍ ആയി
ReplyDeleteThis comment has been removed by the author.
ReplyDeleteനന്നായി പറഞ്ഞു ഷബീര്‍. തലചുറ്റലും അസുഖവുമൊക്കെയായി ജയിലില്‍ തന്നെ സുഖവാസമാനുഭവിക്കുന്നവരും, പുറത്തിറങ്ങിയവരും ഈ നാട്ടില്‍ തന്നെയുണ്ടല്ലോ. അവര്‍ക്കൊന്നും കിട്ടിയ നീതി മദനിക്ക് കിട്ടിയിട്ടില്ല എന്ന് അറിയാത്തവര്‍ ആയി ആരും തന്നെ ഇല്ല. "പെട്രോള്‍ ഒഴിച്ച ശേഷം കത്തിച്ച ടയര്‍ അവരുടെ മുകളിലേക്ക് ഇട്ടു" എന്ന് അഭിമാനത്തോടെ പറഞ്ഞ ഒരാള്‍ ജയിലേക്ക് പോയിട്ടുണ്ട് . അത് സുഖവാസം ആകുമോ എന്ന് കണ്ടറിയാം..
ReplyDeleteവിധി നല്‍കിയ പ്രതീക്ഷ തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
എന്താ ചെയ്യുക.. നീതിയും ന്യായവും ഓരോരുത്തര്‍ക്കും വേറെ വേറെ.. നമുക്ക് ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടു കളിക്കാം..
ReplyDeleteകഷ്ടം തോന്നുന്നു മദനിയെ കുറിച്ചോര്‍ക്കുമ്പോള്‍.. :(
തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വേരുകള്‍ തേടി വേദ ഗ്രന്ഥങ്ങള്‍ പരതി പ്പോകെണ്ടാതില്ല .
ReplyDeleteഅനീതി എവിടെയുണ്ടോ ,
അന്യായം എവിടെ നടക്കുന്നുവോ ,
ഇരട്ട നീതി എവിടെ കാണാമോ ?
സാമൂഹ്യ അസമത്വം എവിടെയുണ്ടോ ?
സാമ്പത്തിക ചൂഷണം എവിടയൂണ്ടോ ?
അവിടെ നിങ്ങള്‍ക്ക് സായുധ ഒളിപ്പോരാളികളെ കാണാം .
അണ്ടര്‍ ഗ്രൌണ്ട് ഒപെരെഷന്‍ കാണാം .
മാഫിയകളെ കാണാം ,
കവര്‍ച്ചാ സംഘങ്ങളെ കാണാം ....
തികച്ചും ന്യായമായ ചിന്ത ,നമ്മള്‍ ബ്ലാടി മല്ലൂസ് തന്നെ ,,,,ഇത് പോലുള്ള ഒരായിരം പോസ്റ്റുകള്‍ നീതിപീടതിന്റെ കണ്ണ് തുറപ്പിക്കാന്‍ കഴിയുമെങ്കില്‍ അതാണ് പുണ്യം ,,,,പട ഗുരോ പട ,,,,,,,,
ReplyDeleteനല്ല ഒരോർമ്മപ്പെടുത്തൽ.. മദനിക്ക് നീതി ലഭിക്കുമെന്നാ വിശ്വാസമൊന്നും ഇപ്പൊ ഇല്ല. എന്നിരുന്നാലും മറക്കാൻ തുടങ്ങുന്ന നീതിനിഷേധങ്ങളേയും അതിന്റെ ഇരകളേയും വല്ലപ്പോഴും ഒന്ന് ഓർമിപ്പിക്കാൻ ഇങ്ങനെ എന്തെങ്കിലും പോസ്റ്റുകളെ കൊണ്ടേ കഴിയൂ എന്നുവന്നാൽ അതു പരമാവധി ഷെയർ ചെയ്യുക തന്നെ.
ReplyDeleteവിധി മുമ്പ് തന്നെ തീരുമാനിയ്ക്കപ്പെട്ടിരിയ്ക്കുന്നു
ReplyDeleteഎന്തെഴുതീട്ടും ഇനി കാര്യമില്ല
ആര്‍ക്കൊക്കെയോ ആ മനുഷ്യനെ ഉന്മൂലനാശം വരുത്തണമെന്ന് ആഗ്രഹവും പ്ലാനും പവറുമുണ്ട്. അതിനെതിരെ ഒരു ശക്തിയുള്ള ശബ്ദവും ഉയരുകയുമില്ല
ഉസ്താദ് പണ്ട് കണ്ട നരസിംഹ റാവുവിന്റെ ഇന്ത്യയല്ലയിത്.രാജമാരുടേയും,കനി മൊഴിമാരുടേയും,ഗഡ്ഗരി മാരുടേയും റിയലന്‍സിനു തീറെഴുതി കൊടുത്ത കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള വിശാലമായ ഇന്ത്യ!!സകല അണ്ടാമണ്ടികളും എത്ര കയ്യിട്ട് വാരിയാലും തീരാത്ത വറ്റാത്ത ഇന്ത്യയുടെ ഖജനാവ് ലോകത്തെ ഒന്നാമത്തെ അത്ഭുതമാണ്!!അത് കൊണ്ട് കേന്ദ്രക്കാര്‍ക്കൊന്നും തീരെ സമയമില്ല. സ്വിസ് ബാങ്കില്‍ പോകാന്‍ തന്നെ സമയമില്ല പിന്നെയല്ലേ മഅദനി!!
ReplyDeleteകലക്കി മാഷേ.... ചിന്തനീയം ,,,,,
എല്ലാ ഭാഗവും ഓടിയെത്തിയ ആക്ഷേപഹാസ്യം നന്നായി പറഞ്ഞു. ആര്‍ക്കും സമയമില്ലാതായിരിക്കുന്നു എന്ന് സൂചിപ്പിച്ചത് തന്നെ കാര്യം. അഥവാ സമയമുണ്ടെങ്കില്‍ തന്നെ സൗകര്യം ഇല്ല എന്ന് പറയുന്ന രീതി. അങ്ങ് മുതല്‍ ഇങ്ങു വരെ ഉണ്ടാക്കാനും ഒതുക്കാനും സമയം ഇല്ലാതിരിക്കുമ്പോഴാ ഇത്.....!
ReplyDeleteതെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം ഏതു രാജയായാലും,ഖോജയായാലും!!
ReplyDeleteപക്ഷെ ഇന്നത്തെ നിയമം പലര്‍ക്കും പല വിധമാണ് പല തരമാണ് സര്‍ക്കാര്‍
ആശുപത്രിയിലെ ഫ്രീയായി കിട്ടുന്ന ചുമയ്ക്കുള്ള മരുന്ന് പോലെ!!
മഅദനി ഒരു മാലാഖയൊന്നുമല്ല,പക്ഷെ ഒരു മനുഷ്യനാണ്!! കള്ളന്മാരും,കൊള്ളക്കരും,കൊലപാതകികളും സുഖിയന്മാരായി നാട് വാഴുന്നു...
കേവലം സംശയത്തിന്റെ പേരില്‍ നിരപരാധികള്‍ അഴികളെണ്ണെന്നു!!
ഒരു വിഭജനം കൂടി മനസ്സിലുണ്ടാക്കാനേ ഇത്തരം നടപടികള്‍ കൊണ്ടുണ്ടാവുകയുള്ളൂ.
"ഷബീ , നീ പറയാതെ പറയുന്ന ഒരുപാട് ഉണ്ടിതില്‍ ..
ഒരു സ്ഥലം വിടാതെ അടക്കി കുത്തി കേട്ടൊ ..:)
അലല്ലെലും നീ പുലിയാണെടാ .. പറയുമ്പൊള്‍
അങ്ങനെ തന്നെ പറയണം .."
ഇഷ്ടായി ഭായ് ...ഒരുപാട് ഇഷ്ടായി
ReplyDeleteഇത് ആക്ഷേപ ഹാസ്യമല്ല. വേദനിപ്പിക്കുന്ന സമകാലിക യാഥാര്‍ത്ഥ്യയങ്ങള്‍.,. നീതി നിഷേധത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് മഅദനി. ഒരേ നാട്ടില്‍ രണ്ടു നീതി എന്നത് നീതി ന്യായ വ്യവസ്ഥയുടെ പരിഹാസ്യമായ മുഖമാണ് അനാവൃതമാക്കുന്നത്. അതാവട്ടെ ഏറെ ആപല്‍ക്കരവും.
ReplyDeleteകൊള്ളാം.. സത്യത്തില്‍ ഷബീര്‍ ആരുടെ കൂടെയാ ? :-)
ReplyDeleteനീതിദേവതയുടെ കണ്ണുകൾ നാം മൂടിക്കെട്ടിക്കളഞ്ഞിരിക്കുന്നു.
ReplyDeleteമദനിയെ പിന്താങ്ങാൻ എല്ലാർക്കും പേടിയാണ്. വിശിഷ്യാ മുസ്ലീംകൾക്ക്!! എത്ര പെട്ടെന്നാണ് ലേബലുകൾ വീഴുന്നത്!
പിന്നെയവൻ തീവ്ര-ഭീകരവാദിയായി. അവന്റെ വല്ല്യുപ്പ പണ്ട് ഹജ്ജിന് പോയ വകയിൽ സൗദി തീവ്രവാദികളുമായി ബന്ധമുണ്ട്. കുളിക്കുന്ന സോപ്പ് പച്ചയാണ്. ഖുർആനിൽ നിന്നും മന:പാഠമുണ്ട്, വീട്ടിൽ നിന്നും ഇന്ത്യയുടെ മാപ്പ് കണ്ടെടുത്തു.. പിന്നെയവൻ..അവന്റെ കുടുംബം...സമൂഹം....
മദനിക്കുള്ള നീതി ചിലപ്പോൾ സൃഷ്ടാവായ ദൈവത്തിന്റെ ആറ്റുത്ത് മാത്രമായിരിക്കാം.
ചില, അനാവശ്യമെന്ന് തോന്നുന്ന ആക്ഷേപഹാസ്യങ്ങൾ പോസ്റ്റിന്റെ ഗൗരവത്തിന്മേൽ പിടിച്ചുകയറിയ പായലുകളെപ്പോലെ!
വര്‍ത്തമാന സാമൂഹിക മണ്ഡലത്തിലെ ഇരുളും വെളിച്ചവും തുറന്നെഴുതിയ ഷബീറിന് ആദ്യമേ അഭിനന്ദനം .മദനിയുടെ ആശയങ്ങളോട് വിയോജിപ്പ് പുലര്ത്തികൊണ്ട് തന്നെ മാനുഷിക പരിഗണനയും നിയമ വായ്ച്ചയും നിലനില്‍ക്കപെടാന്‍ ആഗ്രഹിക്കുന്നവരാണ് ബഹുപൂരിപക്ഷം പേരും ...അഭിനന്തനങ്ങള്‍
ReplyDeleteമദനിയുടെ പ്രസംഗം പണ്ട് കേള്‍ക്കേണ്ടി വന്നതുകൊണ്ട് എനിക്ക് പുള്ളിയെ ഇഷ്ടമല്ല. എന്നാലും വിചാരണ കൂടാതെ ഒരാളെ തടഞ്ഞു വെയ്ക്കാന്‍ പാടില്ല.
ReplyDeleteആക്ഷേപഹാസ്യത്തിന്റെ പുതിയ രീതി...
ReplyDeleteശക്തമായ അവതരണം....
ഈ കേസിൽ വർഗീയതയുടെ ചിത്രം വ്യക്തം
ReplyDeleteആരും ഇന്നും മുണ്ടാതെ താൻ ഇതൊന്നും അറിഞ്ഞില്ലാ എന്ന് കരുതി നടക്കുന്ന് ചില രാഷ്ട്രീയ മുതലാളി തൊഴിലാലി നേതാക്കളും എല്ലാം വർഗീയതയും അതോടൊപ്പം രാഷ്ട്രീ മുതലെപ്പും നടത്തുന്നു...
നീതി ഇല്ലെങ്കിലും എന്തിനാണ് ആ പാവത്തിനെ വെറുതെ ജെയിലിൽ അടച്ച് കൊല്ലാകൊലചെയ്യുന്നത് വേഗം തീക്കി കൊല്ലൂ
അതല്ലേ ഇതിനെക്കാളും നല്ലത്
.അദ്ദേഹത്തിന്‍റെ നിലപാടുകളോട് വിയോജിപ്പ് ഉണ്ട് .ആര്‍ക്കും നീതി നിഷേധിക്കപ്പെടരുത് .മഅദനിക്ക് ഒരിക്കല്‍ അന്യായമായി തടങ്കലില്‍ കഴിയേണ്ടി വന്ന സ്ഥിതിക്ക് ഇപ്പോഴത്തെ ജയില്‍ വാസം കൂടുതല്‍ നീതി നിഷേധം ആയി തോന്നുന്നു .
ReplyDeleteഒറ്റുകാരും കോടികള്‍ കട്ട് മുടിച്ചവരുമൊക്കെ സസുഖം പുറത്തു മേയുമ്പോള്‍ എന്ത് ന്യായത്തിന്റെ പുറത്താണാവോ ഈ മനുഷ്യന് നീതി നിഷേധിക്കുന്നത് ..
ReplyDeleteമഹാകഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ ????
തന്‍റെ ഭാഗം ന്യായീകരിക്കാന്‍ ഉള്ള ഒരു മനുഷ്യന്‍റെ അവകാശം ആണ് ഇവടെ ചോദ്യം ചെയ്യപ്പെടുന്നത്....
ReplyDeleteമദനി യെ സഹായിച്ചാല്‍ ഭീകരവാദികള്‍ എന്ന് സമൂഹം പേര് ചാര്‍ത്തി തരുമോ എന്നാ ഭയം ആണ് രാഷ്ട്രീയ പാര്‍ട്ടികളെ മദനി യില്‍ നിന്നും അകറ്റുന്നത്....
ഭീകര വാദികളെ എതിര്‍ക്കുന്നവന്‍ എന്നാ സല്‍പ്പേരിന് വേണ്ടി ഈ മനുഷ്യന്‍ ജയിലരയ്ക്കുള്ളില്‍.....,....
തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടണം.... അത് തെളിയിക്കുക ആയിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്.....
മദനി മരണം വരെ ജയിലില്‍ കഴിയട്ടെയെന്ന് ഉള്ളില്‍ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം നമുക്കിടയിലുണ്ട്. ഷാഹിനയെ ഏഷ്യനെറ്റില്‍ നിന്ന് ഒഴിവാക്കിയതിനു എന്തായിരുന്നു കാരണം. സ്വന്തം നിലനില്‍പ്പ് പോലും അവതാളതിലായിട്ടുള്ള മുഖ്യധാര രാഷ്ട്രീയ നേതാക്കന്മാര്‍ മനപൂര്‍വം അദ്ദേഹത്തെ മറക്കാന്‍ ശ്രമിക്കുകയാണ്. ഇടതന്മാരും വലതന്മാരും മത നേതാക്കളും അവരവരുടെ അവാശ്യാനുസരണം ഉപയോഗപ്പെടുത്തി കറിവേപ്പില പോലെ വലിച്ചെറിഞ്ഞില്ലേ ആ വിഗലാംഗനെ. മദനിയുടെ തന്നെ വാക്കാണ് ഇവിടെ ഓര്‍മിക്കാന്‍ കഴിയുന്നത്. "ഈ സഹിക്കുന്ന പീടനത്തിനു പകരമായി, സ്വര്‍ഗ്ഗത്തില്‍ ഒരാറടി സ്ഥലമാണ് നാഥന്‍ എനിക്ക് കരുതിയിട്ടുള്ളതെങ്കില്‍ ഞാന്‍ സന്തോഷവാനാണ്". നാഥാ, അദ്ദേഹം അനുഭവിക്കുന്ന ഈ ത്യാഗത്തിനു പകരമായി, അര്‍ഹിക്കുന്ന പ്രതിഫലം നല്‍കി നീ അനുഗ്രഹിക്കണേ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം നമുക്ക്. അതെ നമ്മളെകൊണ്ട് ചെയ്യാന്‍ കഴിയുന്നതായിട്ടുള്ളോ.
ReplyDeleteമദനീന്റെ പഴയ തീവ്രനിലപാടുകളോട് താത്പര്യം ഇല്ല. പക്ഷേ എല്ലാവർക്കും തുല്യനീതി നിഷേധിക്കരുത്.
ReplyDeleteപാക്കിസ്ഥാനി ഇന്ത്യാ വിരുദ്ധത ഈ രാജ്യങ്ങളിൽ മാത്രമേ കാണാൻ കഴിയൂ. രാഷ്ട്രീയ മത മേലാളികളുടെ സ്വാർഥത മാത്രമാണു കാരണം. അവർക്ക് കഞ്ഞി കുടിക്കണമല്ലോ.
നമ്മളൊക്കെ സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നു. പക്ഷേ എന്തിനാണു പാക്കിസ്ഥാനോട് ശത്രുത!! ഒന്നുമില്ലേലും പത്തറുപത് വർഷങ്ങൾക്ക് മുൻപ് വരെ ഒരേ രാഷ്ട്രത്തിന്റെ ഭാഗമല്ലായിരുന്നോ!!! ഇവിടെ എന്റെ ഹൗസ് ഓണർ പാക്കി ആണു. അയാൾക്ക് എക്സ്ട്രാ ഒരു കൊമ്പൊന്നും ദർശിക്കാൻ കഴിഞ്ഞില്ല. സാധാരണ മനുഷ്യൻ തന്നെ.
മദനി വിഷയത്തില്‍ മറ്റൊരു ബ്ലോഗില്‍ (കാലിഡോ സ്കോപ്)ഇട്ട കമന്റു ഇവിടെ കോപ്പി ചെയ്യുന്നു..
ReplyDeleteമദനി എന്ന വ്യക്തിക്ക് മാത്രമല്ല.ഏതൊരു വ്യക്തിക്കും നീതി നിഷേധിക്കുന്നതിന് ആരും അനുകൂലം ആയിരിക്കയില്ല. ഭരണഖടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിനു എല്ലാവരും അര്‍ഹരാണ്. നീതി വൈകിക്കുന്നത് നീതി നിഷേധത്തിന് തുല്യമാണ് എന്ന കാര്യം സമ്മതിക്കുന്നു. ഭാരതീയ നിയമ സംഹിതയുടെ ഏറ്റവും വലിയ പ്രശ്നമാണ് ഈ കാലതാമസം. പക്ഷെ അത് മദനിക്ക് മാത്രം അല്ലല്ലോ . പല കേസുകളും ഉണ്ട്. ഭാരതത്തിലെ ജനങ്ങള്‍ മിക്കവാറും ടിവിയില്‍ കണ്ട മുംബൈ ആക്രമണത്തില്‍ പിടിക്ക പെട്ട കസബ് പോലും രണ്ടു വര്‍ഷമായി അകതല്ലേ .
മുന്‍കാലത്ത് ഒരു കേസില്‍ നിന്നും നിരപരാധി ആയി കോടതി വെറുതെ വിട്ടു എന്ന് കരുതി അയാള്‍ പിന്നീട് ഒരു കുറ്റതിലും എര്പെടില്ല എന്ന് ഉറപ്പിക്കാമോ ?
മദനി എന്ന വ്യക്തിയോട് അനുതാപം കാണിച്ച രാഷ്ട്രീയക്കാര്‍ എല്ലാം, അയാള്‍ വഴി കിട്ടിയെക്കാംആയിരുന്ന വോട്ടുകളുടെ പിന്നാലെ ഓടിയവര്‍ മാത്രം ആയിരുന്നു .കോയം ബത്തൂര്‍ ജയിലില്‍ പോയി മദനിക്ക് പിന്തുണ പ്രഖ്യാപിച്ചവരെ ഒന്നും അന്വാരുസ്സേരിയില്‍ കണ്ടില്ലല്ലോ .
തൊണ്ണൂറുകളില്‍ വര്‍ഗീയ വിഷം ചുരത്തിയ പ്രസംഗങ്ങള്‍ കേരള സമൂഹം മറന്നിട്ടില്ല . മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് മത നെവ്ന പക്ഷങ്ങള്‍ക്ക് സമാധാനമായി കഴിയാനുള്ള ഒരു കാലാവസ്ഥ കേരളത്തില്‍ ഉണ്ട്.ഇവിടെ അതില്ല എന്ന് കരുതികൂട്ടി വരുത്തി മതവിദ്വേഷം സൃഷ്ട്ടിച്ചതില്‍ മദനിക്ക് വലിയ ഒരു പങ്കുണ്ട് . നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ .അദ്ദേഹം നിരപരാധി ആണെങ്കില്‍ നിയമത്തിനു ഒന്നും ചെയ്യാന്‍ ആവില്ല.
ഇവിടുത്തെ മാധ്യമങ്ങള്‍ ഊതി പെരുപ്പിച്ച ഒരു നേതാവല്ലേ മദനി ? മുസ്ലിം സമുദായത്തില്‍ പെട്ട ബഹു ഭൂരിപക്ഷത്തിനും അദ്ദേഹവും അദ്ദേഹം മുന്നോട്ടു വെച്ച ആശയങ്ങളും സ്വീകാര്യമല്ലായിരുന്നു.
സംഖപരിവാരിനു രാഷ്ട്രീയമായി വിരോധം ഉള്ള എത്രയോ ആള്‍ക്കാര്‍ കേരളത്തില്‍ ഉണ്ട്. എന്തുകൊണ്ട് അവര്‍ ഒന്നും ഇതേപോലെ ഉള്ള കേസുകളില്‍ ചെന്ന് പെടുന്നില്ല ? അപ്പോഴാണ് തീയില്ലാതെ പുകയുണ്ടാകുമോ എന്ന സാമാന്യ തത്വം ഓര്‍മ്മ വരുന്നത് ..
ശശിയേട്ടാ,നിങ്ങള്‍ പറഞ്ഞ ചില കാരയങ്ങളില്‍ വിയോജിപ്പുണ്ട്!! മദനി വര്‍ഗീയ വിഷം ചീറ്റി എന്നതില്‍ പൂര്‍ണ്ണമായും യോജിക്കുന്നു.പക്ഷെ എന്തു കൊണ്ട് മദനി മാത്രം ക്രൂശിക്കപ്പെടുന്നു?? ഇന്നും വര്‍ഗീയ വിഷം ചീറ്റുന്ന മത ഭ്രാന്തന്മാര്‍ നാട് വാഴുന്നു അവരൊക്കെ സുഖിയന്മാരായി തന്നെ നമ്മുടെ മൂക്കിന്റെ താഴെ ചോരക്ക് വേണ്ടി പരക്കം പായുന്നു ആരും കാണിന്നില്ല അല്ലെങ്കില്‍ കണ്ടാല്‍ തന്നെ കണ്ണുകള്‍ മുറുക്കെ ചിമ്മുന്നു!! മദനി ഒരുപാറ് പേരെ വെറുപ്പിച്ചിട്ടുണ്ട് അത് മുകളില്‍ പറഞ്ഞ എല്ലാവരുടെയും കമന്റുകള്‍ വായിച്ചാല്‍ തന്നെ മനസ്സിലാകും.പക്ഷെ ഇപ്പോള്‍ സംഭവിക്കുന്നത് എന്താണ്?? സംശയ്ത്തിന്റെ പേരില്‍ എത്ര കൊല്ലമാണ് അഴികള്‍ക്കുള്ളില്‍ കഴിഞ്ഞത്? ശശിയേട്ടന്‍ പറഞ്ഞല്ലോ “മുന്‍കാലത്ത് ഒരു കേസില്‍ നിന്നും നിരപരാധി ആയി കോടതി വെറുതെ വിട്ടു എന്ന് കരുതി അയാള്‍ പിന്നീട് ഒരു കുറ്റതിലും എര്പെടില്ല എന്ന് ഉറപ്പിക്കാമോ ?“ ഈ വെറുതെ വിടുന്ന സമയത്ത് അദ്ദേഹം 10 കൊല്ലം നരക ജീവിതം നയിച്ചിട്ടുണ്ട് അത് ശശിയേട്ടന്‍ മറന്നു!! ഇവിടുത്തെ മാധ്യമങ്ങള്‍ ഊതി പെരുപ്പിച്ച ഒരു നേതാവല്ലേ മദനി ? ഒരിക്കലുമല്ല...വര്‍ഗീയ വിഷം ചീറ്റിക്കൊണ്ട് രംഗ പ്രവേശനം ചെയ്തു അതില്‍ നിന്നും കിട്ടിയ കരഘോഷത്തില്‍ വളര്‍ന്ന നേതാവ്!! മദനിയെ ഒരു മാധ്യമവും പുണ്യാളനായി ചിത്രീകരിച്ചത് ഞാന്‍ കണ്ടില്ല!! ഇവിടെ മദനിയോട് അനുകമ്പ തോന്നാന്‍ കാരണം പത്തു കൊല്ലം വിചാരണത്തടുവുകാരനായ അദ്ദേഹം അവസാനം നിര്‍പരാധി എന്ന് പറഞ്ഞ് വെറുതെ വിട്ടയച്ചു...പക്ഷെ നഷ്ടപ്പെട്ടത് ഒരു പതിറ്റാണ്ടാണ് എന്നു കൂടി നാം ഓര്‍ക്കണം!! ഇന്ത്യയെ പച്ചയ്ക്ക് കൊള്ളയടിക്കുന്ന രാജ മാരും ഖോജമാരും ഇവിടെ രാജാക്കന്മാരായി വാഴുന്നു....കൊന്നും കൊലവിളിച്ചും ബോംബ് പൊട്ടിച്ച് കളിച്ചവന്മാര്‍ അഭിനവ ഹിറ്റ്ലര്‍മാരായി വാഴുന്നു!! അവിടെയാണ് ചോദ്യം?? എന്തെ നീതി ദേവദ കണ്ണടച്ചിരുട്ടാക്കുന്നു?? മദനിയെ വാഴ്ത്തുന്നവര്‍ വാഴ്ത്തട്ടേ...ഇകഴ്ത്തുന്നവര്‍ ഇകഴ്ത്തട്ടേ...പക്ഷെ എല്ലാവര്‍ക്കും തുല്യ നീതി നടപ്പാക്കണം ..ജതി,മതം,രാഷ്ട്രീയം,കുലം നോക്കാതെ.....!!നീതി ദേവദമാര്‍ കണ്ണ് തുറക്കട്ടേ എന്ന് പ്രാഥതിക്കാം...
Deleteതാങ്കള്‍ പറഞ്ഞ ഒരു കാര്യത്തോട് യോജിക്കുന്നു. പലരും നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷ പെടുന്നുണ്ട്. അത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പരിമിതി എന്ന് മാത്രമെ പറയാന്‍ കഴിയു..നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കാഞ്ഞിട്ടാനത്. എന്നാല്‍ തീവ്രവാടകെസ്സുകളില്‍ പെട്ടവര്‍ പുറത്തു യധേഷ്ട്ടം വിഹരിക്കുന്നു എന്ന് തോന്നുന്നില്ല.
Deleteമദനി പിടിയിലായത് തീവ്രവാദ കേസിലാണ്.തീവ്രവാടക്കെസുകളെ സാധാരണ കേസുകളുമായി താരതമ്യപ്പെടുതാനവില്ല . വളരെയധികം സമയം എടുത്തു അന്വേഷണം നടതെണ്ടുന്നതായേക്കാം.അതുപോലെ കേസ് വിവരങ്ങള്‍ സാധാരണ പോലെ പുറത്തു വിടുകയും ഇല്ല എന്നാണ് അറിവ്.
ടാഡ നിയമപ്രകാരം പിടിയിലായ എല്ലാവരും, ഇതേപോലെ വര്‍ഷങ്ങള്‍ തടവില്‍ കഴിയേണ്ടിയും വന്നിട്ടുണ്ട്. മദനിയുടെ ഒപ്പം പിടിയിലായവരും ഇങ്ങനെ തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞവരാനു .സഞ്ജയ് ദത്ത് അഴികല്‍ക്കുള്ളിയായപ്പോള്‍ അദ്ദേഹം ബോളിവുഡ് സിനിമയില്‍ ഒന്നാമനായിരുന്നു.അച്ഛന്‍ സുനില്‍ ദത്ത്, എംപിയും. അവരുടെ പണമോ സ്വാധീനമോ പോലും അയാളെ മോചിപ്പിക്കാനായില്ലല്ലോ..അപ്പോള്‍ മദനി മാത്രം എന്ന് പറയുന്നതില്‍ കാര്യമില്ല.
പത്തു വര്ഷം ജയിലില്‍ കിടന്നു എന്നത് മറക്കുനന്തെന്തിനു ? പിടിയില്‍ ആയപ്പോള്‍ ഉണ്ടായിരുന്ന തെളിവുകളുടെ പേരിലാണല്ലോ ജാമ്യം പോലും നിഷേധിച്ചത്. പക്ഷെ ആ തെളിവുകള്‍ ശിക്ഷിക്കാന്‍ പര്യാപ്തമായതല്ല എന്നത് കൊണ്ട് വിട്ടയച്ചു എന്നതല്ലേ സത്യം ?
കളമശ്ശേരി ബസ് കത്തിക്കലും, നസീറിനെയും ഒക്കെ മറന്നോ ? ജയിലില്‍ ആയിട്ടും ഇന്ത്യന്‍ ഭരണഖടന വായിച്ചു പഠിക്കാന്‍ കോടതിക്ക് ഉത്തരവ് കൊടുക്കേണ്ടി വന്ന നസീറിനെ പോലെ ഉള്ളവരുമായി ബന്ധപ്പെട്ടതിനല്ലേ മദനി ഇപ്പോഴും വിചാരണ തടവുകാരന്‍ ആയതു ? അതാണ് ഞാന്‍ പറഞ്ഞത് തീയില്ലാതെ പുകയുണ്ടാകുമോ എന്ന് .
മദനിയെ ഇവിടുത്തെ മാധ്യമങ്ങള്‍ തന്നെയാണ് ഊതിപ്പെരുപ്പിച്ചത് എന്നാ അഭിപ്രയത്തില്‍ ഉറച്ചു നില്‍ക്കുന്നു >>മുസ്ലിം സമുദായത്തില്‍ പെട്ട ബഹു ഭൂരിപക്ഷത്തിനും അദ്ദേഹവും അദ്ദേഹം മുന്നോട്ടു വെച്ച ആശയങ്ങളും സ്വീകാര്യമല്ലായിരുന്നു<< ഇല്ലയിരുന്നെകില്‍ മുസ്ലീം ലീഗിനെ കടത്തി വെട്ടി പി ഡി പി കേരള രാഷ്ട്രീയത്തില്‍ ഒന്നമാതായ്നെ. സമാധാനം ആഗ്രഹിക്കുന്ന മുസ്ലീം സഹോദരന്മാര്‍ ആണ് ഭൂരിഭാഗവും.
ഷബീറിന്റെ പ്രായം വെച്ച് നോക്കിയാല്‍ മദനിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ നടന്ന കാലത്തെ കാര്യങ്ങള്‍ വായിച്ചരിഞ്ഞിരിക്കനെ ഇടയുള്ളൂ. എന്നാല്‍ മദനിയുടെ പ്രസംന്ഗം ഞാന്‍ കേട്ടിടുണ്ട്.പ്രകോപനം എന്നാ വാക്ക് എന്താണ് എന്ന് അത് കേട്ടാലെ മനസ്സിലാകൂ. കരിമ്പൂച്ചകളുടെ അകമ്പടിയോടെ ഐ എസ് എസ് കാലത്ത് മദനി യാത്ര ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് ഹര്‍ത്താല്‍ നടന്നതോടെ ആയിരുന്നു ഐ എസ എസ്സിന്റെ പ്രവര്‍ത്തനം തുടങ്ങിയത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അന്ന് എരനകുളത് മദനിയുടെ അനുയായികള്‍ അഴിഞാടിയത് ഞാന്‍ ഇന്നെപോലെ ഓര്‍ക്കുന്നു.
മദനി എന്നല്ല എല്ലാവര്ക്കും നീതി കിട്ടണം എന്നാണ് എന്റെ അഭിപ്രായം.നീതി നിഷേധിക്കുന്നതിന് തുല്യമാണ് നീതി വൈകിക്കുന്നത് എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞതും. മദനിക്ക് ഒരു നല്ല ട്രയല്‍ കിട്ടട്ടെ..അദ്ദേഹം നിരപരാധിയാണെങ്കില്‍ പുറത്തു വരും.
നസീറിനേയും ,കളമശ്ശേറ്റിയും ,എറണാകുളത്തെ അഴിഞാട്ടവും ഒന്നും മറക്കുന്നില്ല!! പക്ഷെ ഇവിടത്തെ വിശയം നീതി പീഠം കുറ്റക്കാരനെല്ലെന്നു പറഞ്ഞ് വെറുതെ വിട്ട ഒരാളെ “സംശയത്തിന്റെ” പേരില്‍ വീണ്ടും അഴികള്‍ക്കുള്ളിലാക്കി നീതി നടപ്പാക്കാതെ കശാപ്പ് കാരന്റെ കയ്യിലെ മാട്ടിനെ പോലെ കാത്ത് കിടക്കുന്നപോലെയാണ് തോന്നുന്നത്!! ഒന്നുകില്‍ അറുക്കുക(തെളിവെണ്ടെങ്കില്‍) അല്ലെങ്കില്‍ വെറുതെ വിടുക(തെളിവില്ലെങ്കില്‍).....എല്ലാ പൌരനും തുല്യ നീതി ലഭിക്കട്ടേ...
Deleteപടന്നക്കാരന്‍ പറഞ്ഞതിനോടെല്ലാം യോജിക്കുന്നു
ReplyDeleteഒരു സാധാരണ ഇന്ത്യന്‍ പൌരന് അര്‍ഹമായ നീതിയുടെ പത്ത് ശതമാനമെങ്കിലും നല്‍കാന്‍ നട്ടെല്ലില്ലാത്ത നമ്മുടെ ഭരണ വര്‍ഗ്ഗത്തിന് കഴിഞ്ഞെങ്കില്‍ എന്ന് ആശിച്ച് പോകുന്നു !.
ReplyDeleteപടന്നക്കാരാ , ഈ ഒരു എഴുത്ത് ഞാനടക്കമുള്ള എല്ലാവരിലും ഒരു കുറ്റബോധം ഉണ്ടാക്കുന്നു...പക്ഷെ അധികാരി വര്‍ഗ്ഗം ആലസ്യത്തില്‍ നിന്നും ഉണരാത്ത കാലത്തോളം ഈ കാട്ടാള നീതിക്കെതിരെ ഒരു ചെറുവിരല് പോലും അനക്കാന്‍ ഈ എഴുത്ത് കൊണ്ടും കഴിയുമെന്ന് തോന്നുന്നില്ല...! എങ്കിലും ഇത്തരം കാര്യങ്ങളില്‍ യാതൊരു കൂസലുമില്ലാതെ ഞങ്ങളെ പോലെ ഉറക്കം നടിച്ച് കിടക്കുന്ന മനുഷ്യജീവികളുടെ കൂട്ടത്തില്‍ നിന്നും ഒരു അനക്കമെങ്കിലും കണ്ടതില്‍ സന്തോഷിക്കുന്നു... അഭിനന്ദനങ്ങള്‍ !
നല്ല ചിന്തകള്‍ ആയിരുന്നു ഷബീര്‍ .മദനി തെറ്റ് ചെയ്ത വ്യക്തി ആണെന്കില്‍ പോലും ഒരായുസ്സു കൊണ്ട് അനുഭവിക്കേണ്ട ശിക്ഷകള്‍ അനുഭവിച്ചു കഴിഞ്ഞു.വിചാരണപോലും ഇല്ലാതെ ഒരു മനുഷ്യനെ ഇങ്ങിനെ നരകിപ്പിക്കല്‍ ഇവിടെയെ നടക്കൂ.
ReplyDeleteപ്രതിഷേധത്തിന്റെ വേറിട്ട ശൈലി...:)
ReplyDeleteഎപ്പോഴും എപ്പോഴും സുഖമായിരിക്കട്ടെ...:(
മദനിയിലേക്ക് ഒരു എത്തിച്ചു നോട്ടത്തിന്‍റെ ആവശ്യകത ഇന്ത്യന്‍ സമൂഹത്തിനു ആവശ്യം തന്നെയെന്നു നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ? അതിനര്‍ത്ഥം നിങ്ങള്‍ ഒരു ഭീകരവാദിയെന്നോ മറിച്ചു പി . ഡി. പി അനുഭാവി എന്നോ അല്ല . നിങ്ങളില്‍ എവിടെയോ ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥിതിയുടെ ധാര്‍മികതയെ ചോദ്യം ചെയ്യുന്ന ഒരുപാട് ചോദ്യങ്ങള്‍ ഉറങ്ങി കിടക്കുന്നു എന്നാണു കരുതേണ്ടത്. എന്നിലും എവിടെയോ അത്തരം ചോദ്യങ്ങള്‍ ഉറങ്ങി കിടക്കുന്നു. അവര്‍ ചോദിക്കുന്നു ; 'മദനി , നിങ്ങള്‍ ശരിക്കും ആരാണ് ? ഒരു മത മൌലികവാദി അല്ലെങ്കില്‍ ഒരു രാജ്യദ്രോഹി ,? അല്ലെങ്കില്‍ ഒരു മനുഷ്യ സ്നേഹി , ഒരു സമുദായ സ്നേഹി ? അതും അല്ലെങ്കില്‍ ലളിതമായി എനിക്ക് പറഞ്ഞു തരൂ നിങ്ങള്‍ ജയിലില്‍ അടക്കപെട്ടത് എന്ത് കുറ്റം തെളിയിക്കപ്പെട്ടിട്ടാണ് ?
ReplyDeleteഎന്‍റെ മനസ്സിലെ മദനി ഒന്നും തന്നെ മിണ്ടിയില്ല. 10-12 വര്‍ഷത്തിനു മുന്നേ ഞാന്‍ കണ്ട മദനിയുടെ മുഖഭാവങ്ങള്‍ എവിടെയോ ഒലിച്ചു പോയിരിക്കുന്നു. നീണ്ട കാലയളവിലെ ജയില്‍ വാസം അയാളെ ദൈവത്തിലേക്കും സത്യത്തിലേക്കും കൂടുതല്‍ അടുപ്പിച്ചിരിക്കുന്നതായി തോന്നി പോകുന്നു. . ഒരുപാട് തിരിച്ചറിയലുകള്‍ അയാളെ മാറ്റിയിരിക്കുന്നു എന്നും വേണമെങ്കില്‍ പറയാം. മദനിയെ വിശ്വസിക്കാം ..അവിശ്വസിക്കാം ..അത് തികച്ചും വ്യക്തിപരം.
2007ല്‍ ജയില്‍ മോചിതനായി പുറത്തു വന്ന മദനി ചോദിക്കുന്നു " നീണ്ട 9 വര്‍ഷങ്ങള്‍ എടുത്തു ഞാന്‍ കുറ്റം ചെയ്തിട്ടില്ല എന്ന സത്യം തെളിയിക്കപ്പെടാന്‍ , പക്ഷെ എനിക്ക് നിരപരാധിയുടെ വാര്‍ദ്ധക്യം ബാധിച്ച മുഖം തിരിച്ചു തന്ന കോടതിക്ക് എന്‍റെ ജീവിതത്തിലെ നഷ്ടപ്പെട്ട പത്തു വര്‍ഷങ്ങള്‍ തിരിച്ചു തരാന്‍ സാധിക്കുമോ ?" ഈ ചോദ്യം എന്നെ വീണ്ടും ചിന്തിപ്പിച്ചു.
മദനിയുടെ ആശയങ്ങളോടും കാഴ്ചപ്പാടുകളോടും എന്നും എനിക്ക് ഭിന്നാഭിപ്രായം തന്നെ ആയിരുന്നു . പക്ഷെ ആ പ്രസംഗങ്ങള്‍ , അതിലെ തീ , അതെന്നെ പലപ്പോളും ഉരുക്കി കളഞ്ഞിരുന്നു . വര്‍ഗീയതയുടെ ചുവ പ്രസംഗത്തില്‍ കത്തി നിന്ന കാലത്താണ് പി. ഡി.പി നിരോധിക്കപെട്ടത്. പക്ഷെ കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിം ജനതക്കും മദനി ഒരു പടത്തലവന്‍ ആയി ചിത്രീകരിക്കപെട്ടു.
ഇതിനിടയിലെ സംഘടനാ ജീവിതത്തില്‍ മദനിക്ക് ഒരു കാല്‍ നഷ്ടപെട്ടു. കോയമ്പത്തൂര്‍ സ്ഫോടനത്തെ തുടര്‍ന്ന് ഒരുപാട് ജനങ്ങള്‍ മരിക്കുകയും , തീക്ഷ്ണമായ സംശയത്തിന്‍റെ സാഹചര്യത്തില്‍ തെളുവുകള്‍ ഇല്ലാതെ തന്നെ മദനി അറസ്റ്റ് ചെയ്യപെടുകയും ചെയ്തു. പിന്നെ നീണ്ട 9 വര്‍ഷങ്ങള്‍ മദനിക്ക് ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. വര്‍ഷങ്ങള്‍ക്കു ശേഷം നിരപരാധി എന്ന് കോടതി വിധിച്ചതിനു ശേഷം ജയില്‍ മോചിതനായ മദനിയെ വീണ്ടും ഒരു സ്ഫോടന കേസും ആരോപണവും കാത്തിരുന്നിരുന്നു.
കാശ്മീരിലേക്ക് യുവാക്കളെ കേരളത്തില്‍ നിന്നും ആയുധ പരിശീലനത്തിന് അയച്ചു എന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ (പൂര്‍ണമായും തെളിയിക്കപെട്ടോ എന്നറിയില്ല ) ചുമത്തി കര്‍ണാടക- കേരള പോലീസ് 2010ല്‍ മദനിയെ ബംഗ്ലൂര്‍ ജയിലിലേക്ക് എത്തിച്ചു . പാര്‍ട്ടി അനുഭാവികളുടെയും മറ്റു കപട രാഷ്ട്രീയ വാദികളുടേയും എതിര്‍പ്പിനെ ഭേദിച്ച് കൊണ്ട് മദനി ജയിലില്‍ പോകാന്‍ പൂര്‍ണ സമ്മതം തന്നെ കാണിച്ചു എന്നത് അയാള്‍ക്ക് എന്നെങ്കിലും ഒരിക്കല്‍ കിട്ടും എന്നുറപ്പുള്ള ദൈവനീതിയിലുള്ള വിശ്വാസത്തെ കാണിക്കുന്നു.
മദനി തെറ്റുകാരന്‍ ആണോ അല്ലയോ എന്നല്ല ഇവിടെ പ്രസക്തമായ ചോദ്യം , മറിച്ചു തെളിവുകളുടെ അഭാവത്തിലും വ്യക്തമായ കേസുകളും ഇല്ലാതെ ഒരാള്‍ എങ്ങനെ ഇത്രയും കാലം ജയിലില്‍ കിടക്കേണ്ടി വന്നു അല്ലെങ്കില്‍ ഇനിയും കിടക്കേണ്ടി വരും എന്നാണു ? (ഈ പ്രശ്നത്തെ ഉന്നയിച്ചു കൊണ്ട് ഒരുപാട് പേര്‍ മുന്നിട്ടു വന്നു എങ്കിലും അവരെല്ലാം നീതിന്യായ വ്യവസ്ഥയെ ഓര്‍ത്തല്ല , മറിച്ചു മതരഷ്ട്രീയവും , മതേതരത്വ സഖാക്കളുടെ വോട്ടു രാഷ്ട്രീയവും കളിക്കാന്‍ വേണ്ടി കൂടിയും ആയിരുന്നു )
Deleteഇവിടെയാണ് ഞാന്‍ നേരത്തെ പറഞ്ഞ നീതി ന്യായ വ്യവസ്ഥതയുടെ ധാര്‍മികത ചോദ്യം ചെയ്യപെടുന്നത്. തൊണ്ണൂറുകളില്‍ മുംബൈയില്‍ നടന്ന സ്ഫോടനത്തില്‍ നൂറോളം ആളുകള്‍ മരിക്കുകയും സഞ്ജയ് ദത്ത് എന്നാ ഹിന്ദി സിനിമാ നായകന് വ്യക്തമായ തെളിവുകളുടെയും പ്രതിയുടെ മുന്‍കാല കേസുകളുടെയും പശ്ചാത്തലത്തില്‍ ആറ് വര്‍ഷം ജയില്‍ ശിക്ഷ (അത് മാത്രം ) വിധിക്കുകയും ചെയ്ത കോടതി പിന്നീടു അയാളെ സിനിമയില്‍ അഭിനയിക്കാനും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനും തടസ്സം നിന്നില്ല. ജയില്‍ അയാള്‍ക്ക് ഇടയ്ക്കു വന്നു പോകാന്‍ മാത്രമുള്ള ഒരു ഇടത്താവളം പോലെ ആയിരുന്നു. നമ്മുടെ കോടതിയും നിയമവും അത് അനുവദിച്ചിരുന്നു. അയാളുടെ ജീവിതം ഇത് കൊണ്ടൊക്കെ തന്നെ പച്ച പിടിക്കുകയെ ചെയ്തുള്ളൂ.
അതെ സമയം, മദനിക്ക് ജാമ്യം പോലും അനുവദിക്കാന്‍ നമ്മുടെ കോടതിക്കും സര്‍ക്കാരിനും പേടി ആയിരുന്നു. എല്ലാവരും നഖശികാന്തം എതിര്‍ത്തു . മദനിക്ക് ബോംബു സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചു (തെളിവില്ല എന്ന് പറയുന്നു )ജയിലില്‍ അടച്ച അതെ നീതി ന്യായ വ്യവസ്ഥ, ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്കെതിരെ ശക്തമായ ആരോപണം രാജ്യമെങ്ങും (തെളിവില്ല എന്ന് പറയുന്നു ) പടരുന്ന സമയത്ത് പോലും മോഡിക്കെതിരെ ഒന്നും പറഞ്ഞത് പോലുമില്ല. തെളിവില്ല എന്നതാണ് മോഡിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ കാരണംഎങ്കില്‍ അതെ കാരണം നിലനില്‍ക്കുമ്പോള്‍ ഇതേ രാജ്യത്ത് താമസിക്കുന്ന മദനിക്ക് മാത്രം എങ്ങിനെ ഒരു വിശേഷാല്‍ നിയമം ഉണ്ടായി ? അല്ലെങ്കില്‍ ആര്‍ക്കാണ് ഇത്തരത്തില്‍ ഉള്ള ഒരു നിയമ സൃഷ്ടിക്കു താല്പര്യം ? എന്ത് കൊണ്ട് മദനി മാത്രം ? ഇങ്ങനെ ആണ് ഇന്ത്യന്‍ നിയമം എങ്കില്‍ ആ നിയമ പുസ്തകത്തിലെ ഓരോ ഏടും കാറ്റില്‍ പറത്താന്‍ ആഹ്വാനം ചെയ്യുന്ന ഒരു തലമുറ ജനിക്കേണ്ടത് അനിവാര്യം തന്നെ.
മദനി ഒരു പക്ഷെ കുറ്റം ചെയ്തിട്ടുണ്ടാകാം അല്ലെങ്കില്‍ ഇല്ലായിരിക്കാം , മദനി ഭീകര വാദിയോ അല്ലയോ എന്നുമല്ല പ്രശ്നം , തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം . അത് പക്ഷെ നമ്മള്‍ വിശ്വസിക്കുന്ന "ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് " എന്ന ഒരു പ്രത്യയ ശാസ്ത്രം മറന്നു കൊണ്ടായിരിക്കരുത് എന്ന് മാത്രം . അത് പക്ഷെ ഒരു മദനിയെ ഓര്‍ത്തു കൊണ്ട് മാത്രം അല്ല, നൂറു കോടിയില്‍ അധികം വരുന്ന ,നാനാത്വത്തില്‍ ഏകത്വം എന്ന് വിശേഷിപ്പിക്കപെടുന്ന ഒരു ജനതക്കിടയില്‍ നിയമ-നീതിയുടെ സമത്വം നില നിന്ന് പോകാന്‍ വേണ്ടി .
വളരെ നന്നായിരിക്കുന്നു ...!
ReplyDeleteമദനി മാത്രമല്ലാ ഇന്ത്യന്‍ ജയിലറയില്‍ ഒട്ടനവധി നിരപരാധികള്‍ നീതിക്കു വേണ്ടി കാത്തു കിടക്കുന്നു.
വെറുതെ വിടണം എന്നാരും പറയുന്നില്ലാ...
വിചാരണ നടത്തി നീതി കൊടുക്കണം എന്നെ പറയുന്നുള്ളൂ...
പണ്ട് ഡിസംബര്‍ ആറിനു ഹര്‍ത്താല്‍ നടക്കുമ്പോള്‍ ആണ് നമ്മളില്‍ പലരും ബാബറി ഓര്‍ക്കാര്. ഇനി മദനിയും മരണത്തിനു വഴിമാരിയാല്‍ പലരും വതുറക്കാന്‍ തയ്യാറാകും.
പിന്നെ ബാബറി പോയ പോലെ പതുക്കെ നമ്മള്‍ അതും മറക്കും...!!
അഭിവാദ്യങ്ങള്‍..!
chEck Out mY wOrLd!
സരസമായി ചില സത്യങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു. മൂർച്ചയുള്ള വാക്കുകൾ.
ReplyDeleteഏറെ ഇഷ്ടമായി.
ഒരു കാലയളവില്‍ ഒരു സമുദായത്തിലെ ഒരു പാട് പേരുടെ സിരകളെ ചൂട് പിടിപ്പിച്ചതായിരുന്നു അദ്ധേഹത്തിന്റെ പ്രസംഗങ്ങള്‍, അദ്ദേഹത്തിനെ തീവ്രവാദിയായി മുദ്ര കുത്തി ജയിലില്‍ അടച്ചതിന്റെ ഉത്തരവാദിത്വം കേരളത്തിലെ പ്രമുഖ മുന്നണികള്ക്കും, മുസ്ലീം ലീഗിനുമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, അതിനു പ്രേരകമായി എനിക്കുള്ള കാഴ്ചപ്പാട് ഞാന്‍ ഇവിടെ കുറിക്കാം, ആരും യോജിച്ചില്ലെങ്കിലും,
ReplyDeleteകെ ആര്‍ നാരായണന്‍ രാഷ്ട്രപതിയായപ്പോള്‍ വന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന്റെ സ്ഥാനാര്ഥിയായി മല്സരിച്ചത് ഒരു ശിവരാമ കൃഷ്ണന്‍ ആയിരുന്നു, (ഇപ്പോള്‍ കൊണ്ഗ്രസ്സില്‍ ചെര്ന്നെന്ന് തോന്നുന്നു) ബാബരി മസ്ജിദ് പൊളിക്കപെട്ട സന്ദര്ഭത്തില്‍ ആണ് ആ തിരഞ്ഞെടുപ്പ് നടന്നത്, മുപ്പതി നായിരത്തില്‍ പരം വോട്ടുകള്ക്ക് ഇടതുപക്ഷ സ്ഥാനാര്ഥി ജയിക്കുമെന്ന് സഖാവ് ഇ എം എസ്സ് പ്രവചിച്ചു, ഇടതു പക്ഷം തന്നെ ജയിക്കുമെന്നായിരുന്നു വിദഗ്ദരുടെയും അഭിപ്രായം, എന്നാല്‍ ആ മണ്ഡലത്തില്‍ ശിവരാമ കൃഷ്ണന് വേണ്ടി പ്രചാരണ ത്തിനിറങ്ങിയ അബ്ദുല്‍ നാസ്സര്‍ മദനി ഇടതുപക്ഷ സ്ഥാനാര്ഥി ഒരു ലക്ഷത്തില്‍ പരം വോട്ടുകള്ക്ക് ജയിക്കുമെന്ന് പ്രസംഗിച്ചു, ബാബരി മസ്ജിദ് തകര്ത്ത കൈപ്പത്തിക്ക് വോട്ടുകൊടുക്കല്ലേ മക്കളെ എന്നുള്ള അദ്ധേഹത്തിന്റെ പ്രസംഗം ജനങ്ങളെ സ്വാധീനിച്ചു , പിന്നീടുള്ളത് ചരിത്രം, സഖാവ് ശിവരാമ കൃഷ്ണന്‍ ഒരു ലെക്ഷത്തി ഇരുപതെണ്ണായിരത്തില്‍ പരം വോട്ടുകള്ക്ക് വിജയിച്ചു..
അതെ.. അദ്ധേഹത്തിന്റെ പ്രസംഗത്തിനു കേരള രാഷ്ട്രീയത്തെ സമൂല മാറ്റം വരുത്താന്‍ കഴിയും എന്നുള്ള ബോധ്യത്തില്‍ നിന്നാണ് നാടുകടത്തുവാന്‍ എല്ലാവരും കൂടി പരിശ്രമിച്ചത്, മലപ്പുറം ജില്ലയിലെ ലീഗിന്റെ അടിത്തറ ഇളക്കുവാന്‍ കഴിയുന്ന രീതിയിലായിരുന്നു മദനിയുടെ ആദ്യകാല പ്രവര്ത്ത നങ്ങള്‍.
മദനിയെ പോലെ തന്നെ കുറ്റം തെളിയിക്കപെടാതെ ജീവിതം ഹോമിക്കപ്പെടുന്ന നിരവധി ആളുകള്‍ ഇന്ത്യന്‍ ജയിലുകളില്‍ ഉണ്ട്, മദനി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആളായത് കൊണ്ട് നാം അറിയുന്നു എന്ന് മാത്രം,
"ആയിരം അപരാധികള്‍ രക്ഷ പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുതെന്നുള്ള" നിയമം പ്രാവര്ത്തിക മാക്കാന്‍ കഴിയെട്ടെ എന്ന്‍ ആഗ്രഹിക്കാം.
ഭംഗിയായി കാര്യങ്ങള്‍ പറഞ്ഞു. രസകരമായി വായിക്കാന്‍ പറ്റി .....ആശസകള്‍
ReplyDeleteചിലര്‍ക്ക് വെളിയില്‍ വിലസണമെങ്കില്‍ ചിലരെ , അകത്തു ഇരുത്തിയാലെ പറ്റൂ -
ReplyDeleteന്യായവിധി പ്രഖ്യാപിച്ച കോടതിക്കെതിരെപ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം-
കോടതിയില്‍ അഴിമതിയുണ്ട് എന്ന് ഭരിക്കുന്നവര്‍ തന്നെ പറയുക !
കൊലപാതക കുറ്റത്തിന് ശിക്ഷയും കഴിഞ്ഞിരങ്ങുന്നവരെ മാലയിട്ടു സ്വീകരിക്കുക !
പ്രോസിക്ക്യുഷന്റെ സര്‍ക്കാര്‍ വക്കീല്‍ കേസ് ഉഴപ്പി പ്രതിഭാഗത്തിന് രക്ഷപ്പെടാന്‍, വഴി ഒരുക്കി കൊടുക്കുക !
ഇതെല്ലാം ജനാധിപത്യത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത വൈകല്യങ്ങളായി ചിത്രീകരിക്കപ്പെടുന്നു -
എന്തിനും നമുക്ക് ഒരു കമ്മീഷന്‍, ജുഡിഷ്യല്‍ അന്വേഷണം നടത്താനുള്ള വകുപ്പുണ്ടല്ലോ !
മാധ്യമ പ്രവത്തകരുടെ ഭാവന വായ്പ്പ എഴുതി തള്ളുമ്പോള്‍
ജനാധിപത്യത്തിന്റെ കാവല്‍ ഭടന്മാരും 'ധര്‍മം' മറന്നു കൈ നക്കി
പോകും !!
തുറന്നു എഴുതുന്നതിനു അഭിനന്ദനങ്ങള്‍
ശക്തമായ ആഖ്യാനം. അഭിനന്ദനങ്ങള്‍
ReplyDeleteപ്രിയപ്പെട്ട ഷബീര്‍ ,
ReplyDeleteഎനിക്കീ രാഷ്ട്രീയവും ഒന്നും ഒട്ടും അറീല ..
എന്നാലും നല്ല ഒഴുക്കുള്ള എഴുത്തായത് കൊണ്ട് മുഴുവനും വായിച്ചു .
ഉഷാറായിട്ടുണ്ട് ട്ടോ ..
ഇങ്ങനെ എത്രയോ നിരപരാധികള്‍ ഏതൊക്കെയോ ജയിലുകളില്‍
പ്രിയപ്പെട്ടവരെ കാണാതെ ....
ചിലപ്പോഴൊക്കെ നമ്മള്‍ മനുഷ്യര്‍ എത്ര നിസ്സഹായരാണ് ,
അല്ലെ ഷബീര്‍ ?
ഇങ്ങെനെ ചോദ്യം എന്റെ നേരെ നീട്ടിയാല്‍ ഞാനെന്താ പറയണ്ടേ മിന്നു കുട്ടീ......
Deleteഫേസ്ബുക്കില്‍ കൂടുതല്ല് സമയം ചെലവഴിക്കുന്നതിനാല്‍ പല ബ്ളോഗുകളില്‍ കയറി നോക്കുന്നതും വൈകുന്നുണ്‌ട് - ഷബീറിന്‌റെ ബ്ളോഗില്‍ ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും പ്രസക്തമായതും, വിവരങ്ങള്‍ അടങ്ങിയതുമായ ഒന്ന്. ആക്ഷേപ ഹാസ്യത്തിന്‌റെ മേമ്പൊടിയോടെ അത് വിവരിച്ചപ്പോള്‍ വായന എളുപ്പമാക്കി, കൊള്ളേണ്‌ടിടത്ത് കൊള്ളുകയും മനസ്സിലാക്കേണ്‌ടത് മനസ്സിലാക്കാനും കഴിഞ്ഞു... ആശംസകള്‍ പടന്നക്കാരാ,,,
ReplyDeleteരാഷ്ട്രീയ നേതാവിനും സമുദായ നേതാവിനും എല്ലാം അവരുടെതായ ഒരു അജണ്ട ഉണ്ടാവും. അതുമായി ഒരു മുന്നേറ്റം നടത്തുവാന്‍ ഉള്ള ശ്രമത്തില്‍ അവരുടെ ചുമലിeലെ രാഷ്ട്രീയം ചീഞ്ഞു നാറുന്നത് അവര്‍ തന്നെ പലപ്പോഴും അറിയുകില്ല . നിയമങ്ങള്‍ നോക്കുകുത്തികള്‍ . അത് ദുര്‍ബലരായ മനുഷ്യര്‍ മാത്രം പാലിച്ചാല്‍ മതിയാകും . നമുക്ക് വേറെ ഒന്നും പറയുവാന്‍ ഇല്ലാത്തപ്പോള്‍ മാത്രം രാഷ്ട്രീയം ബ്ലോഗാം . അതല്ലേ നല്ലത് ?
ReplyDeleteaasamsakal
അതെ അങ്ങനെ തന്നെ !!
Delete