എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Saturday, September 15, 2012

ഫാദര്‍ Less അമേരിക്ക & ഫൈസ് ബുക്ക്

ഡേവിഡ് ബ്ലാന്കെന്‍ഹോന്‍ എഴുതിയ "ഫാദര്‍ ലസ്സ്"(തന്തയില്ലാത്ത അമേരിക്ക ) അമേരിക്കയല്ലയിത്.ഇതാണ് എന്റെ  ഫാദര്‍ ലസ്സ്  അമേരിക്ക &ഫൈസ് ബുക്ക് !! ഡേവിഡ്  പറഞ്ഞപോലെ നാല്പത് ശതമാനം കുട്ടികളും അച്ഛന്മാരില്ലാത്ത വീട്ടില്‍ ഉറങ്ങാന്‍ മഹാ ഭാഗ്യം ലഭിച്ച തന്തയില്ലാത്തവന്മാരാണ് അമേരിക്കയിലുള്ളത് . ആ കുട്ടികളൊക്കെ "അച്ഛന്‍" എന്ന വാക്കിന്റെ അര്‍ത്ഥം  അറിയാതെ ജീവിക്കുന്നവരാണ്. അമേരിക്കയിലെ ഒരു ട്രെണ്ടാണ് ഇപ്പോള്‍ ഫാദര്‍ ലെസ്സ് ഹോം. അദ്ദേഹം നിരത്തുന്ന വാദഗതികള്‍ ഒരുപാടാണ്  അത് ചര്‍ച്ച  ചെയ്ത് ഒരു ബുജിയാവാന്‍ താല്പര്യമില്ല.

മുകളില്‍ അത്ര പറഞ്ഞാലേ  കാര്യത്തിലേക്ക് വരാന്‍ പറ്റുകയുള്ളൂ.തന്തയില്ലാതെ  ജാര സന്തതിയായ  വളര്‍ന്നവരെ ഒരു പരിധിവരെ മാത്രമേ പിടിച്ചാല്‍ കിട്ടുകയുള്ളൂ  എന്നത് നഗ്ന സത്യമാണ് അത് കൊണ്ടാവണം ജാരസന്തതിയെ "തന്തയില്ലാത്തവനെ-Bastard എന്ന ഓമനപ്പേര് പണ്ടേ സമൂഹം ചാര്‍ത്തി കൊടുത്തത്.തന്തയില്ലാതെ വളര്‍ന്ന നല്ല കുട്ടികള്‍  എന്നോട്  ക്ഷമിക്കുക.




തന്തയില്ലായ്മ  കാണിക്കുന്നതിന് പരിധിയില്ല.അത്തരക്കാര്‍  ചെയ്യുന്നതൊക്കെ തന്തയില്ലായ്മയിലേക്കാണ്  ചെന്നെത്താറുള്ളത് .അങ്ങനെ തന്തയില്ലായ്മ ചെയ്യാന്‍ മാത്രം ലോകത്തുള്ള  ഒരു രാജ്യമാണ്‌  അമേരിക്കയും അവരുടെ വെപ്പാട്ടി ഇസ്രായേലും!!   കേവലം 500നടുത്ത് മാത്രം വര്‍ഷത്തെ  പാരമ്പ്യര്യമുള്ള  അമേരിക്കയെ ലോക പൊലീസ് പട്ടം ചാര്‍ത്തി കൊടുക്കാന്‍ കാരണം  പതിനയ്യായിരം വര്‍ഷത്തെ പാരമ്പര്യമുള്ള ബാഗ്ദാദ് പോലുള്ള പൌരാണിക പട്ടണങ്ങളെ തീയിതട്ട് ചുട്ടെരിക്കാന്‍ മടിയില്ലാതെ കൊന്നും  കൊലവിളിച്ചും തന്തയില്ലായ്മ  ചെയ്തത്  കൊണ്ട്  മാത്രമാണ്  അത് കൊണ്ട്  "ഫാദര്‍ ലസ്സ്" എന്ന കിരീടം അവര്‍ക്ക് മാത്രം സ്വന്തം.

ദിവസങ്ങള്‍ക്കു  മുമ്പ്  ഒരു സോഷ്യല്‍  സൈറ്റില്‍ ബിന്‍ ലാദന്റെ ഒരു ഫോട്ടോയും അതിനു കൊടുത്ത വിവരണവും ഒരു മൂന്നാല്  തവണ  വായിച്ചു  വരികള്‍  ഇങ്ങനെ; "ലോകത്തുള്ള സകല ഇസ്ലാം മത വിശ്വാസികളെയും തീവ്രവാദിമനസ്സുള്ളവര്‍ ആയി ചിത്രീകരിക്കപ്പെടാന്‍ ഉള്ള ഒരേ ഒരു കാരണം ഈ പട്ടി ! ഇവനെ നിരപരാധി ആക്കാനും ചില അഭിനവബുദ്ധിജീവികള്‍ ഇറങ്ങിയിട്ടുണ്ട്(സുടാപ്പി ലേഖനങ്ങള്‍ മാത്രം വായിക്കുന്നവര്‍) !! ഈ ശ്വാനപുത്രന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഇസ്ലാമിക്‌ തീവ്രവാദം എന്ന വാക്ക് പോലും ഉണ്ടാവുമായിരുന്നില്ല ! ശരിയായ നല്ല ഇസ്ലാം പോരാളികളെ പറ്റി അറിയുക പോലും ഇല്ലാതെ ഈ കള്ളതീവ്രവാദിയെ വെള്ള പൂശുന്നവരെ പുച്ചിച്ചു തള്ളുക തന്നെ വേണം .."





വായിച്ചാല്‍  ഒരര്‍ത്ഥത്തില്‍  പരമ സത്യം!! അതിനു ആദ്യത്തെ കമന്റ് പാസാക്കിയത് "മാര്‍ക്കിസമാണ്  ഭാവി" എന്ന്‍  എഴുതിവെച്ച് ഓരോ  സെക്കന്റിലും മാര്‍ക്കിസം മാത്രം പോസ്റ്റ്‌  ചെയ്യുന്ന ഒരു സഖാവിന്റെ കമന്റ് കണ്ട്  ആദ്യം ഞെട്ടി!!  പിന്നെ  കരുതി പുള്ളി  മതം  മാറിയിട്ടുണ്ടാകുമെന്നു.കമന്റ്  ഇങ്ങനെ   "ഇസ്ലാമിനെ സ്നേഹിക്കുന്ന ഒരു ഹിന്ദുവിന്റെ ആയിരം ലൈക്ക് "!! ആ കമന്റ് വായിച്ചപ്പോള്‍ ഒരു കാര്യം സത്യമാണെന്ന്  മനസ്സിലായി സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന നായകള്‍ എന്നത് പതിരില്ല്ലാത്ത ചൊല്ലല്ല  എന്ന്‍!! അതില്‍ ഒസാമയെ വാഴ്ത്തിയവരും ഭരണി പാട്ട് പാടിയവരും  ഒരു കാര്യം മറന്നു, ആരാണ് ഒസാമ??മുഹമ്മദ് അവാദ് ബിൻ ലാദനെന്ന  കോടീശ്വരന്റെ പുത്രനായ ഒസാമ  അഫ്ഗാനിലെ  റഷ്യന്‍ അധിനിവേശത്തില്‍  അമേരിക്കയുടെ ദത്തു  പുത്രനായിരുന്നു !! പിന്നീട് പല കാരണങ്ങളാല്‍ അമേരിക്ക യുടെ  മുടിയനായ  ദത്തു പുത്രനായി.ഒസാമയെ  വളര്‍ത്തിയതും തളര്‍ത്തിയതും  അമേരിക്കതന്നെ.ഒസാമയെ സൌദി യില്‍ നിന്നും പുറത്താക്കിയതില്‍ പിന്നെ ജീവിതം ചിലവഴിച്ചത്  പുരോഗമനം എന്തെന്ന്‍  അറിയാത്ത സുഡാനിലെ  വരണ്ട  ഭൂമിയിലും അഫ്ഗാനിലെ മലയിടുക്കളിലും.അങ്ങനെ കാനന വാസം പോലെ  മല മരുഭൂ വാസം നടത്തിയ  ഒസാമയ്ക്ക് ലോകത്തെ ഏറ്റവും വലിയ സംരക്ഷിത  മേഖലയിലുള്ള  കെട്ടിടം അഫ്ഗാന്‍ പോലുള്ള  രാജ്യത്ത്  തമ്പടിച്ച്  തകര്‍ക്കാന്‍   പറ്റില്ലെന്ന് അമേരിക്കന്‍ നിരൂപകര്‍  തന്നെ തുറന്ന്‍ പറഞ്ഞതാണ്. ഇസ്ലാമിനെ പരസ്യമായി  ആക്രമിക്കാന്‍ തന്തയില്ലാത്ത  കളി  കളിച്ചതാകാം എന്ന്‍  സാരം. ഇസ്ലാമിക  തീവ്രവാദം  എന്നത്  ഒസാമയിലൂടെ  ലോകത്തിനു  ഫാദര്‍  ലസ്സ്  അമേരിക്ക കൊടുത്ത  സമ്മാനമാണ്,അല്ലാതെ ഒസാമ കൊണ്ട്  വന്നതല്ല .


ഒസാമ  തീവ്രവാദിയോ  മാലാഖയോ  എന്നല്ല  ചര്‍ച്ച  ചെയ്യേണ്ടത്  മറിച്ച്   ഇതിന്റെ ഉള്ളുകള്ളികളാണ്. ഒസാമ കേവലം ഒരു ബിംബം  മാത്രമാണ് ഒരു കൂട്ടം  ജനങ്ങളെ  അടിച്ചൊതുക്കാനുള്ള   ബിംബം !! ജീവിത  കാലത്ത്  ഒരു ഇസ്ലാമിക പ്രബോധന ക്ലാസ്സ്  നടത്തിയത്തിന്റെ  വീഡിയോ  അല്ലെങ്കില്‍ ഇസ്ലാമിനെ  കുറിച്ച്  നാല് വരി  എഴുതിയ  വല്ല ബുക്കോ    കണ്ടില്ല  കേട്ടിട്ടില്ല (ഉണ്ടെങ്കില്‍  അറിയിക്കുക ) ആകെ കണ്ടത്  അടച്ചിട്ട  മുറിയിലും, മലയിടുക്കുകളില്‍  നിന്നും പൂരപ്പറമ്പിലെ  നാടകത്തിലെ  ഡയലോഗ്  പോലെ   "കൊല്ലും,തല്ലും"  എന്ന്‍  പറയുന്ന ചില കോമഡികള്‍.ഇസ്ലാമിക പ്രമാണങ്ങളെ  ആധാരമാക്കി  ഒരു വരി പോലും പ്രസംഗിക്കാത്ത  ഒസാമയും  ഇസ്ലാമിക  തീവ്രവാദിയായി!! ജീവനോടെ  ആകെ കണ്ടത്  മൂന്നാല് വട്ടം  വീമ്പു  പറഞ്ഞ്  മാളത്തിലേക്ക്  ഒളിക്കുന്ന ഒസാമയും  അതിനെ പിറകെ ഒസാമ വേട്ടകുള്ള  ബോംബ്‌  വര്‍ഷവും(ബോംബ്‌ വര്‍ഷിക്കാനും  വേണ്ടേ തന്തയില്ലാത്ത  ഓരോരോ കാരണങ്ങള്‍).ഒസാമ  കൊല്ലപ്പെട്ടു  എന്നറിഞ്ഞപ്പോള്‍  കാണാനുള്ള പൂതിയുമായി    ചാനലിന്റെ  മുന്നില്‍  ഇരുന്നത്  വെറുതെയായി "കടലില്‍ തള്ളി "കാര്യം  കഴിച്ചു!!
അതോടെ  സംഗതി മനസ്സിലായി  തീവ്രവാദം അറബിക്കടലില്‍!! 


ലോകത്തെ ഏക ഇസ്ലാമിക ആണവ  രാജ്യമെന്ന് ഊറ്റം കൊള്ളുന്ന പാക്കിസ്ഥാന്‍   എങ്ങനെ  ആണവരാജ്യമായി മാറി ? മുട്ടനാടുകളെ  തമ്മിലടിപ്പിച്ച്  ചോര കുടിക്കുന്ന തന്തയില്ലാത്തവന്‍ മാരുടെ വേറൊരു  വീര  സാഹസിക  കഥയാണ്.പരസ്പരം  കയ്യും കാലും കാണിച്ച്  പേടിപ്പിച്ച്  ഇന്ത്യക്കും  പാക്കിസ്ഥാനും   കോടികണക്കിന്  ആയുധം  വിറ്റ്‌  കാശാക്കുന്ന ഇത്തരം പ്രവര്‍ത്തനത്തെ  "Bastard" എന്ന്‍  മാത്രമേ  പറയാന്‍ പറ്റൂ . പാകിസ്ഥാന്‍  ഇസ്ലാമിക  രാജ്യമല്ല  മുസ്ലിംകള്‍  കൂടുതല്‍  താമസിച്ചത്  കൊണ്ട്  ഇസ്ലാമിക  രാജ്യമെന്ന്‍  പറയാന്‍ പറ്റില്ല .മതങ്ങളിലെ  പ്രമാങ്ങളില്‍   പറഞ്ഞ  ഭരണം   കാഴ്ച്ചവേച്ചാലെ  ഇസ്ലാമിക  ഭരണമാകൂ .
ചിന്തിക്കുന്ന  ബുദ്ധി ജീവികളാല്‍  സംപുഷട്മെന്നു  വീമ്പു പറയുന്ന ഒരു ഫൈക്കന്മാര്‍ മാത്രം തെറി യഭിഷേകം നടത്തുന്ന  ഗ്രൂപ്പില്‍ ഒരു ബുജി കുട്ടന്‍  പാക്കിസ്ഥാനെ പട്ടിയായി  ഉപമിച്ചു  ഒരു പോസ്ടിട്ടു  ...ദാ  കിടക്കുന്നു വേറൊരു  ബുജിയണ്ണന്റെ  വ:ഹ  ഒരു കമന്റ്.


ഈ ബുജിക്കുട്ടന്‍  മുന്‍ ധാരണ  വെച്ച്  നെയ്തു  വിട്ട  വിഷവാക്ക് കണ്ടിട്ട്  എന്ത്  തോന്നുന്നു?കമന്റടിച്ചാലും,ലൈക്കിയാലും  പിന്നെ അത് കണ്ടിട്ടു  മിണ്ടാതിരുന്നാല്‍ പോലും തീവ്ര വാദി!!    താടിവെച്ചവനേയും,തൊപ്പി ധരിച്ചവനേയും   തീവ്രവാദികളാക്കാന്‍  വെമ്പല്‍  കൊള്ളുന്ന  തന്തയില്ലാത്ത  ഇത്തരക്കാരാണ്  നാടിന്റെ ശാപം!!അത്തരം  "വൃത്തികെട്ട"  തലച്ചോറിനുടമകളെ നിങ്ങള്‍ക്ക്  എന്റെ   " ആദരാഞ്ജലികള്‍"!!  

അമേരിക്കയുടെ  തന്ത യില്ലായ്മയില്‍  തുടങ്ങിയ നമ്മള്‍  വഴി മാറിപ്പോയോ  എന്നൊരു സംശയം.

ലോകത്ത്  ഏറ്റവും  കൂടുതലുള്ള  മൂന്നു പേരാണ് മുഹമ്മദ്‌,ഫാത്ത്വിമ പിന്നെ മറിയം-മേരി.  പ്രവാചകന്റേയും, പ്രവാചക പുത്രിയുടെയും, മഹാനായ  ഇസ്ലാമിക പ്രവാചകന്‍ ഈസ(ശാന്തിയും സമാധാനവും  ഉണ്ടാവട്ടെ ) നസ്രാണികളുടെ  കര്‍ത്താവായ  എശുവിന്റെ  മാതാവിന്റെ പേരുകളാണ് .

പ്രവാചകന്‍ മുഹമ്മദ്‌  (ശാന്തിയും സമാധാനവും  ഉണ്ടാകട്ടെ ) പഠിപ്പിച്ച  ജിവിത  രീതിയെ  മാറോട്  ചേര്‍ത്ത്  പിടിക്കുന്ന കോടിക്കണക്കിനു  ഇസ്ലാം മത  വിശ്വാസികളുടെ  വിശ്വാസത്തെ  സിനിമകള്‍  കൊണ്ട്  വ്രണ പ്പെടുത്തിയത്  മൂലം   സ്വാഭാവികമായി  ഉണ്ടാകുന്ന വികാരം  വഴിമാറുമ്പോള്‍ പടക്കോപ്പുകള്‍  കൊണ്ട്   സമാധാനത്തിന്റെ  മാലാഖയായി  ലോക സമധാനം നിലനിര്‍ത്താനനുള്ള  ഹിഡന്‍  അജണ്ട  തള്ളിക്കളയാന്‍  പറ്റില്ല.    ഫാദര്‍  ലെസ്സ്  അമേരിക്കയും  ഹോം  ലെസ്സ്  ഇസ്രയേലും തമ്മിലുള്ള  അവിഹിത  ബന്ധമാണ്  ഇത്തരം സിനിമള്‍  വെളിച്ചം  കാണാന്‍  കാരണം. ആവിഷ്കാരസ്വാതന്ത്ര്യം  എന്ന്‍  പറഞു  സ്റ്റാറ്റസ് എഴുതിയ  യുക്തിമത  വിശ്വാസി  എന്ന്‍  സ്വയം  പരിചയപ്പെടുത്തിയവരേ   പച്ചക്ക്  പുലഭ്യം പറഞ്ഞാണോ  ആവിഷ്കാര  സ്വാതന്ത്ര്യം ആഘോഷിക്കേണ്ടത് ? 

ലോക  മാന്ദ്യത്തില്‍  നിന്നുംരക്ഷ നേടാന്‍ ഫാദര്‍ ലസ്സ് അമേരിക്ക ചെയ്ത ഒരു പുലഭ്യം  പറച്ചിലാകാനാണ്  ഈ സിനിമ  എന്ന്‍  സംശയിക്കേണ്ടിയിരിക്കുന്നു. അക്രമത്തിലൂടെ  ആര്‍ത്തിയകറ്റാം  എന്ന്‍  ഫാദര്‍ ലെസ്സ്  അമേരിക്ക  ഒരു പാട്  തവണ  തെളിയിച്ചതാണ്‌. അക്രമം  നടന്ന  രാജ്യത്തേക്ക്  പടക്കോപ്പുകള്‍  അയക്കുന്നു  എന്ന വാര്‍ത്തയില്‍ എത്രത്തോളം  സത്യ മുണ്ടെന്ന്‍ വരും ദിവസങ്ങളില്‍  കണ്ടറിയാം .

ആരോ ചെയ്ത  ഏതോ  ഒരു കേവലം  സിനിമയല്ല " ഇന്നസന്‍സ്  ഓഫ് മുസ്ലിം "വ്യക്തമായ ദുരുദ്ദേശത്തോടെ ചെയ്ത  ഒരു പൊറാട്ട്  നാടകമാണത്.കോടിക്കണക്കിനു  മുസ്ലിംകളുടെ  വികാരത്തെ  വിശ്വാസത്തെ  വ്രണ പ്പെടുത്തുന്ന ഇത്തരം സിനിമകള്‍ക്കെതിരെയുള്ള സാധാരണ ക്കാരുടെ  പ്രതികരണം പല വിധത്തിലും  തരത്തിലുമാകും  മനുഷ്യ  സ്വഭാവങ്ങള്‍  പോലെ.കോടിക്കണക്കിനു ആള്‍ക്കാരുടെ നേരെ  പടക്കോപ്പെടുത്ത്  സമാധാന  ദാഹികള്‍  പോരാടുന്നതിന്  പകരം  അതിനു  കാരണക്കാരായവരെ  അതില്‍ നിന്നും  പിന്മാറാന്‍  പ്രേരിപ്പിക്കുന്നതാണ്  ചെയ്യേണ്ടത്. നാല്പതു  ശതമാനം  തന്തയില്ലാ കുട്ടികള്‍  വളരുന്ന  അമേരിക്കയില്‍  അടുത്ത  നൂറ്റാണ്ട്  വരെ  പോരാടാന്‍ പട്ടാളത്തില്‍ ആളെ തപ്പി നടക്കേണ്ടതില്ല എന്ന  സത്യവും  ലോകം അറിയേണ്ടിയിരിക്കുന്നു.   

ആവിഷ്കാര  സ്വാതന്ത്ര്യം  എന്ന്‍  സ്റ്റാറ്റസ്‌  എഴുതിയ  നല്ല  സഖാവിനു  ഒരു നല്ല നമസ്കാരത്തോടെ നിര്‍ത്തുന്നു .




79 comments:

  1. അമേരികയെ കൊന്നു കൊലവിളിച്ചു.
    പിന്നെ പാകിസ്ഥാനില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. ഇന്ത്യ ഈസ്‌ ദി സെക്കന്റ്‌ ലാര്‍ജെസ്റ്റ്‌ മുസ്ലിം പോപുലെഷന്‍ ഇന്‍ ദി വേള്‍ഡ്. ആദ്യത്തേത് ഇന്തോനേഷ്യ ആണ്.

    ReplyDelete
  2. ഞാൻ മുഴുവൻ വായിച്ച്,മനസ്സിലാക്കി,അറിഞ്ഞു.പ്രത്യേകിച്ചൊന്നും പറയാതെ പോകുന്നു.!
    കാരണം,
    തന്തയ്ക്ക് പിറന്നതു കൊണ്ട്.
    ആശംസകൾ.

    ReplyDelete
  3. പരസ്പരം കയ്യും കാലും കാണിച്ച് പേടിപ്പിച്ച് ഇന്ത്യക്കും പാക്കിസ്ഥാനും കോടികണക്കിന് ആയുധം വിറ്റ്‌ കാശാക്കുന്ന ഇത്തരം പ്രവര്‍ത്തനത്തെ "Bastard" എന്ന്‍ മാത്രമേ പറയാന്‍ പറ്റൂ ..........അതന്നെ

    ReplyDelete
  4. വലുതായി ഒന്നും മനസ്സില്‍ ആയില്ല ..... മനസ്സിലകാഞ്ഞിട്ടല്ല.... മനസ്സില്‍ ആക്കാന്‍ ഇച്ചിരി ടൈം പിടിക്കും.... ഇത്ര കാലം നമ്മള്‍ അറിയാതെ പഠിച്ചു പോയതിനു എതിരാണല്ലോ ഈ ബ്ലോഗ്‌ മുഴുവന്‍.....,.... എന്തൊക്കയോ പറിച്ചു കളഞ്ഞു എന്തൊക്കയോ പുതിയത് നട്ട് പിടിപ്പിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പൊ.....
    ഒരു വട്ടം കൂടെ വായിക്കണം....

    ReplyDelete
  5. തെറ്റിദ്ധരിക്കാനും തെറ്റിദ്ധരിപ്പിക്കപെടാനും എന്നും ഇസ്‌ലാം ഉണ്ട്.
    പ്രതിഷേധം , വികാരം, വിചാരം എല്ലാമുണ്ട് ഷബീര്‍ ഈ പോസ്റ്റില്‍.
    നന്നായി എഴുതിയിട്ടുണ്ട്

    ReplyDelete
  6. സെപ്റ്റംബര്‍ 11 ആക്രമണം അമേരിക്ക തന്നെ ആസൂത്രണം ചെയ്തതാണെന്ന് നാഷണല്‍ ജ്യോഗ്രഫിക് നിര്‍മിച്ച "Conspiracy Theory" സീരീസില്‍ കാണിച്ചിരുന്നു.

    വേള്‍ഡ് ട്രേഡ് സെന്‍റെര്‍, പെന്റഗന്‍ തുടങ്ങിയവ വളരെ പ്ലാനിംഗ് ചെയ്തു അമേരിക്ക തന്നെ തകര്‍ത്തതാണ് എന്നതിന് ഒരുപാട് തെളിവുകള്‍ അവര്‍ അതില്‍ നിരത്തുന്നുണ്ട്. എല്ലാരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ഡോകുമെന്ററി ആണത്.

    ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ തെളിഞ്ഞു വരുന്ന ഒരു കാര്യമുണ്ട് - അധികം സൈനികശേഷിയില്ലാത്ത, എന്നാല്‍ പെട്രോളിയം നിക്ഷേപം ധാരാളമുള്ള ചെറു രാജ്യങ്ങളെ എങ്ങനെയും കൈക്കലാക്കാന്‍ അമേരിക്ക ശ്രമിക്കുന്നു. ഇറാഖ്‌, അഫ്ഘാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൈവെച്ചു കഴിഞ്ഞു. ഇതെല്ലാം മുസ്ലിം ഭൂരിപക്ഷം ഉള്ള രാഷ്ട്രങ്ങളും. മുസ്ലിം സമുദായത്തെ ഭീകരന്മാര്‍ ആണെന്ന് കാട്ടി ലോക പോലീസ്‌ കളിച്ചു മുസ്ലിം രാഷ്ട്രങ്ങളില്‍ ഇടപെട്ട് അവിടെ അധികാരം കയ്യാളി അവിടത്തെ എണ്ണ സമ്പത്ത് മോഷ്ട്ടിക്കുക എന്നതാണ് അമേരിക്ക നോട്ടമിടുന്നത്.

    അമേരിക്കയുടെ കയ്യില്‍ കിട്ടിയാല്‍ അവര്‍ക്ക്‌ പരമാവധി മുതലാക്കാവുന്ന സ്ഥലങ്ങള്‍ ആണ് ഇന്ത്യ, ചൈന, പോലുള്ള രാജ്യങ്ങള്‍ . എന്നാല്‍ ഇവിടങ്ങളിലെ സേനാബലം ആണ് അമേരിക്കയെ അത്തരമൊരു എടുത്തുചാട്ടത്തില്‍ നിന്നും പിടിച്ചു നിര്‍ത്തുന്നതെന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍പോലും ഇന്ത്യക്കും പണി തരാന്‍ അവര്‍ക്ക് മടിയില്ലെന്ന് വിക്കിലീക്സ്‌ ലീക്കിയ വാര്‍ത്തകള്‍ വായിച്ചിട്ടുണ്ട്.

    ചുരുക്കിപ്പറഞ്ഞാല്‍, ആളെ തമ്മില്‍ തല്ലിച്ച് പലതും ഒപ്പിച്ചെടുക്കാന്‍ അമേരിക്കയ്ക്ക് നല്ല മിടുക്കാണ് എന്ന് മനസിലാക്കി നാമെല്ലാം ഒന്ന് കരുതിയിരുന്നാല്‍ നന്ന്!

    ReplyDelete
    Replies
    1. ഒരു ലിങ്ക് കൂടി പോസ്ടാന്‍ വിട്ടുപോയി - ഇതാ:

      http://en.wikipedia.org/wiki/9/11_conspiracy_theories

      Delete
    2. വായിക്കെണ്ടിയിരുന്ന ഈ ലിങ്കിനു നന്ദി

      Delete
    3. വായിച്ചു നോക്കട്ടെ..ലിങ്കിനു നന്ദി..

      Delete
  7. അമരിക്കയാണ് മുസ്‌ലിം നാമധാരികളെ ഉപയോഗിച്ച് തീവ്രവാദങ്ങളും ,സ്ഫോടനങ്ങളും സംവിധാനം ചെയ്യുന്നത് ,ഇസ്‌ലാം മതത്തെ ഭൂമിയില്‍ നിന്നും തുടച്ചു നീക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് എല്ലാം .ശക്തമായ എഴുത്ത് .തുടരുക

    ReplyDelete
  8. ഇസ്ലാമിനെ ഏറെ തെറ്റിദ്ധരിക്കുന്ന ഈ കാലത്ത്‌ ഇത്തരം ഒരു പോസ്റ്റ്‌ വളരെ അനുയോജ്യമാണ്; അത്യാവശ്യമാണ്..

    വളരെ നന്നായി ഇക്കാ, സൂപ്പറായി അവതരിപ്പിച്ചു..
    ഇനിയും പ്രതീക്ഷിക്കുന്നു എന്ന് പറയേണ്ട ആവശ്യം ഇല്ലാത്തോണ്ട് അത് പറയുന്നില്ല.. :)

    ReplyDelete
  9. ഷബീ ...ആദ്യ ഭാഗം വളരെ ത്രില്‍ ആയി വായിച്ചു..അവിടെയൊക്കെ കലക്കന്‍ ഭാഷയില്‍ വിഷയത്തിലേക്ക് പറഞ്ഞു വരുകയും ചെയ്തു. ഇടയ്ക്കു എവിടെയോ വച്ച് പറയാനുള്ള വിഷയവും അവതരണ രീതിയും എന്തോ വിചാരിച്ച അത്ര ഭംഗിയില്‍ ആയില്ല എന്നാണു എനിക്ക് തോന്നുന്നത്. മാത്രവുമല്ല പലയിടത്തും രണ്ടു വട്ടം വായിക്കേണ്ടി വന്നു എനിക്ക്. ഒരു പക്ഷെ , ഈ വിഷയത്തില്‍ എനിക്കുള്ള അറിവില്ലായ്മ ആയിരിക്കാം കാരണം. എങ്കിലും വാക്കുകളിലെ മൂര്‍ച്ച ഞാന്‍ ആസ്വദിച്ചു ..

    ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന പേരില്‍ പല കൊള്ളരുതായ്മകളും നടക്കുന്നുണ്ട്. പക്ഷെ ഇതിനോടെല്ലാമുള്ള പ്രതികരണം പലപ്പോഴും ലോക ജനതയെ ഞെട്ടിക്കുന്നു. ആളുകള്‍ക്ക് എന്ത് കൊണ്ടോ അങ്ങിനെയുള്ള വിഷയങ്ങളില്‍ പ്രതികരിക്കാനാണ് തിടുക്കം .

    ഈ പറഞ്ഞ സിനിമ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ പറ്റുമെങ്കില്‍ നീ ഈ സിനിമ ഒന്ന് കണ്ടു നോക്കുക My Name is Khan , not a terrorist . ഇസ്ലാമിനെ കുറിച്ച് നല്ല കാഴ്ചപ്പാടുകള്‍ പങ്കു വയ്ക്കുന്ന ഒരപൂര്‍വ സിനിമയാണ് ഇത്.

    ആശംസകളോടെ ..

    ReplyDelete
    Replies
    1. കുറച്ചൊക്കെ എവിടെയൊക്കെയോ എന്തൊക്കെയോ ഉണ്ടെങ്കിലും ആ സിനിമ അത്ര സംഭവം ഒന്നും അല്ല. ഈ വിഷയത്തില്,, എന്നാലും കാണ്ട് നോക്ക്

      Delete
  10. ലോക പോലീസ് പട്ടം ചമഞ്ഞു
    നാടൊട്ടുക്കും വെടിപ്പുക പടര്‍ത്തുന്ന
    ചെകുത്താന്‍ സന്തതികള്‍ക്ക് ചാര്‍ത്താന്‍ ഇതിലും നല്ലൊരു വാക്കില്ല.. ഡേവിഡ് ബ്ലാന്കെന്‍ഹോന്‍.. സത്യം പറഞ്ഞു...
    നല്ല പരിചയപ്പെടുത്തല്‍...

    തന്തയില്ലായ്മ അവര്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ....

    ReplyDelete
  11. അമേരിക്ക എന്ന ഒരു രാജ്യവും
    ബി ബി സി എന്ന ഒന്ന് ഒരു ചാനലും ഉണ്ടായിരുന്നെങ്കിൽ എനിക്കീ ഇസ്ലാമിസ്റ്റുകളെയെല്ലാം കൊല്ലാം

    ReplyDelete
  12. വായിച്ചു , കുറെ കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റി. വികാരം ഉള്‍കൊള്ളുന്നു .ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആര്‍ക്കും എന്തും കാണിക്കാം എന്ന് കരുതുനില്ല . ഒരു കാര്യത്തില്‍ വിയോജിപ്പുണ്ട് ,ഒരു രാജ്യം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചെയ്തത് ആസൂത്രിതമായി ആണെങ്കില്‍ തന്നെ അതുമായി യാതൊരു ബന്ധവും ഇല്ലാതെ ഒരു മനുഷനെ കൊന്നതില്‍ യാതൊരു ന്യയികരണവും ഞാന്‍ കാണുനില്ല . പറഞ്ഞപോള്‍ അതിനെ ജനങളുടെ വികാരം എന്നുള നിലയില്‍ തള്ളികളഞ്ഞതായി തോന്നി . ആശംസകള്‍

    ReplyDelete
    Replies
    1. ഒരിക്കലും ഒരു വികാരമായി തള്ളി കളഞ്ഞില്ല ....അതില്‍ ഉള്‍പ്പെടാത്ത ഒരു മനുഷ്യനെ കൊന്നതില്‍ ന്യായീകരിക്കുന്നില്ല !! അതിനവസരം കൊടുത്തവരെ ഞാന്‍ കുറ്റം പറയും!!

      Delete
  13. കമന്റടിച്ചാലും,ലൈക്കിയാലും പിന്നെ അത് കണ്ടിട്ടു മിണ്ടാതിരുന്നാല്‍ പോലും തീവ്ര വാദി!! താടിവെച്ചവനേയും,തൊപ്പി ധരിച്ചവനേയും തീവ്രവാദികളാക്കാന്‍ വെമ്പല്‍ കൊള്ളുന്ന തന്തയില്ലാത്ത ഇത്തരക്കാരാണ് നാടിന്റെ ശാപം!ഇതാ സ്ഥിതി
    ഇത് ഈ കാലഘട്ടത്തില്‍ ചര്‍ച്ച ചെയ്യേണ്ടതും ,മനസിലാക്കേണ്ടതും ആയ വിഷയം ആണ് എന്ന് ഞാന്‍ പറയുമ്പോള്‍ .നമ്മള്‍ രണ്ടുപേരും മുസ്ലിം അയകൊണ്ട് അതിനെയും ചിലരെങ്കിലും വര്‍ഗീയ വല്ക്കരിചേക്കാം.പ്രവാചകനെ സ്നേഹിക്കുന്നത് കൊണ്ട് തന്നെ മുഖസ്തുതി പറയില്ല.ശക്തം,യുക്തം,അനിവാരിയം.....ആശംസകള്‍ ...

    ReplyDelete
    Replies
    1. aa snehathil pettathaanu thala marakkalum ,pengale..

      Delete
    2. ss sammathikkunnu...charcha ente thala marakkal allathathu kondu kouthal parayunilla...harry..

      Delete
  14. സത്യം തുറന്നു പറയുന്നതിനു പടന്നക്കാരനു സർവശക്തൻ ആർജ്ജവം നിലനിർത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു

    ReplyDelete
  15. ഇത് പോസ്റ്റ്‌,,,,,, സകല മുസ്ലീങ്ങളും ഒന്ന് ഇരുന്നു ചിന്തിക്കേണ്ട ഒരു പോസ്റ്റ്‌ ഇത് എന്ഗ്ലീഷില്‍ തര്‍ജിമ ചെയ്ത് ഒന്ന് കൂടി പോസ്റ്റുക
    ആ മനുഷ്യനെ കൊല്ലാന്‍ വേണ്ട ആര്‍ജവം കൈ മുതലാകിയ നര നായന്മാര്‍ക്ക് എന്‍റെ വക ഒരു ഒരുളി കമിഴ്ത്തുന്നു ,,നശിച്ചു പോകാന്‍ വേണ്ടി

    ReplyDelete
  16. അമേരിക്കയുടെ തന്തയില്ലായമത്തരം ഒന്ന് തന്നെയാണ് ലോകത്ത് മുസ്ലിം ജനവിഭാഗത്തെ തീവ്രവാദി എന്ന ലേബലില്‍ സംശയത്തോടെ മറ്റുള്ളവര്‍ വീക്ഷിക്കാന്‍ തുടങ്ങിയത്.അതവരുടെ കുടില തന്ത്രമാണ്. അമേരിക്കയുടെ പ്രധാന വരുമാന മാര്‍ഗം ആയുധക്കച്ചവടം ആണ്.യുദ്ധവും, യുദ്ധ ഭീതിയും ഇല്ലെങ്കില്‍ ആയുധങ്ങല്‍ക്കെന്തു പ്രാധാന്യം?അതിനു വേണ്ടി വിവിധ രാജ്യങ്ങള്‍ക്കിടയില്‍ അരാജകത്വം സൃഷ്ടിക്കുക.അതില്‍ നിന്ന് മുതലെടുപ്പ് നടത്തുക. ആ രാജ്യത്തിന്റെ ഭൗതിക സമ്പത്ത് കൊള്ളയടിക്കുക. ഇതെല്ലാം അവരുടെ സ്ഥിരം ഏര്‍പ്പാടാണ്. അതിനു വേണ്ടി എന്ത് ഹീനമായ പ്രവര്‍ത്തിക്കും അവര്‍ മുതിരും.ഇസ്രയേലും അമേരിക്കയോട് ചേര്‍ന്ന് ഇത് തന്നെയാണ് ചെയ്യുന്നത്.

    തങ്ങള്‍ക്ക് ആഥിത്യമരുളിയ തദ്ദേശവാസികളെ അതി ക്രൂരമായി കൊന്നൊടുക്കിയ ചരിത്രമുണ്ട് രണ്ടു രാജ്യങ്ങള്‍ക്കും. അമേരിക്കക്കാര്‍ റെഡ്‌ ഇന്ത്യന്‍സിനെ കൊന്നോടുക്കിയപ്പോള്‍ ഇസ്രായേല്‍ക്കാര്‍ കൊന്നൊടുക്കിയത് മുസ്ലിങ്ങളെയാണ്.ഇന്നും തീരാത്ത നര നായാട്ട്...!!ആ രക്തദാഹം ഇന്നും അവരില്‍ അതി തീവ്രമായി കുടി കൊള്ളുന്നു..

    ഇത്തരം വസ്തുതകള്‍ മറന്നു ചില ഫേസ്ബുക്ക് ബുദ്ധി ജീവികള്‍ ഇടുന്ന കമെന്റുകള്‍ വളരെ രസകരമാണ്. അമേരിക്കക്കാരില്‍ മതവിശ്വാസികള്‍ കുറവാണ്.യുക്തിവാദികളാണ് കൂടുതല്‍.ഉള്ളവര്‍ തന്നെ സഹിഷ്ണുതയുടെ മൂര്‍ത്തിഭാവങ്ങള്‍ ആണ്.സമാധാനത്തിന്റെ പരിപാലകര്‍ ആണ്.ഹോ ..!!!

    ലോക മുസ്ലിങ്ങളുടെ വഴികാട്ടിയായ മഹാനായ പ്രവാചകന്‍ മുഹമ്മദ്‌ (സ) അധിക്ഷേപിച്ച് മത വിശ്വാസികളെ മനപ്പൂര്‍വം പ്രകോപിതരാക്കി അതില്‍ നിന്ന് മുതലെടുപ്പ് നടത്താനുള്ള അമേരിക്കയുടെ കുടില തന്ത്രം തികച്ചും പ്രതിഷേധാര്‍ഹമാണ്.മറ്റു മതസ്ഥരോട് സമാധാനത്തിലും, ശാന്തിയിലും, സൌഹാര്ദത്തിലും വര്‍ത്തിക്കാനാണ് ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്.എന്നാല്‍ ചില ഫേസ്ബുക്ക് അല്‍പ ബുദ്ധികള്‍ ഇസ്ലാം മത വിശ്വാസികളെ തീവ്രവാദി എന്ന ലേബല്‍ ചാര്‍ത്തി പരിഹസികുമ്പോള്‍; അവരോടു സഹതാപം തോന്നാറുണ്ട്. അവര്‍ ഇസ്ലാം മത ഗ്രന്ഥങ്ങള്‍ മുഴുവനായി വായിച്ചു മനസ്സിലാക്കിയിരുന്നെങ്കില്‍ ഇത്തരം അഭിപ്രായങ്ങള്‍ പറയില്ലായിരുന്നു...

    ReplyDelete
  17. അമേരിക്കയുടെ അധിനിവേശ താല്‍പ്പര്യങ്ങള്‍ അപലപനീയം !!

    ReplyDelete
  18. ലോകത്തിലെ ഏറ്റവും വലിയ ഭീരുക്കളാണ് അമേരിക്കന്‍ ഭരണാധികാരികള്‍ .പക്ഷെ അവര്‍ ഒരു പരസ്യ കമ്പോളത്തിലെ ബോര്‍ഡില്‍ ലോക പോലീസായി ചമയുന്നു എന്ന് മാത്രം .

    ReplyDelete
  19. വ്യക്തം, ശക്തം, ചിന്തകളെ അടുപ്പിക്കാനുതകുന്ന വായനാനുഭവം...

    ആശംസകള്

    ReplyDelete
  20. നമ്മുടെ സോന്തോഷ്‌ പണ്ടിട്ടിനു പഠിക്കുന്ന ഏതോ ഒരു സായിപ്പു എടുത്ത പടം ,അവനു ചുരുങ്ങിയ ചിലവില്‍ നല്ല പബ്ലിസിറ്റി കിട്ടി അതിന്‍റെ പേരില്‍ ''ചത്തവനും,കൊന്നവരും എഴുതിയവരും ,കമെന്റ്സ് ഇട്ടവരും മണ്ടന്മാര്‍ .....
    അങ്ങനെ ഏതെങ്കിലും സായിപ്പ് തുമ്മിയാല്‍ തെറിക്കുന്ന മൂക്ക് ആണോ ഈ പ്രവാചകന്‍ .
    കാള പെറ്റൂ എന്ന് കേട്ട ഉടനെ ''കയര്‍ '' എടുക്കുന്ന കുറെ ''വഹകള്‍''

    ReplyDelete
    Replies
    1. Rejithkrishna,plz read below comment from Ashraf Ambalath...thnx

      Delete
  21. ഒരുപാട് കാലമായി മനസ്സില്‍ തോന്നികൊണ്ടിരുന്ന ചില സംശയങ്ങളോ അഭിപ്രായങ്ങളോ ആണ് ഷബീര്‍ താങ്കള്‍ ഈ പോസ്റ്റില്‍ സൂചിപ്പിച്ചതെല്ലാം.
    'ഇന്നസേന്റ്സ് ഓഫ് മുസ്ലിം' എന്ന ഈ സിനിമ കേവലം ഒരു വിമര്‍ശനമോ, നിന്ദയോ അല്ല. വളരെ മോശമായ രീതിയില്‍ തന്നെ മുസ്ലിം സമുദായത്തെ മുഴുവന്‍ വ്യക്തി ഹത്യ നടത്തുകയും അതുവഴി സമുദായത്തെ പ്രകോപിപ്പിക്കുകയും , പ്രതിഷേധങ്ങള്‍ക്കും, അക്രമങ്ങള്‍ക്കും, കലാപങ്ങള്‍ക്കും പ്രേരിപ്പിക്കുകയും, അവസാനം സമാധാനം സ്ഥാപിക്കാന്‍ എന്ന വ്യാജേന അവരുടെ മേല്‍ സൈനിക അധിനിവേശം നടത്തുകയും ചെയ്യുക എന്ന ഒരു ഗൂഡ ലക്‌ഷ്യം അമേരിക്കക്കും ഇസ്രായേലിനും ഇതിനു പിറകില്‍ ഉണ്ട്. ഈ സംശയത്തിനു അടിവര ഇടുന്നതാണ് ഇതുവരെയും ഈ സിനിമയുടെ ട്രൈലെര്‍ നീക്കം ചെയ്യാന്‍ യൂടുബ് അതികൃതര്‍ തയ്യാറാകാത്തതും, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞു ഇതിന്റെ സംവിധായകനെ അമേരിക്ക ഒളിപ്പിച്ചതും.

    ReplyDelete
  22. അകക്കാമ്പ് അറിഞ്ഞ രാഷ്ട്രീയ നിരീക്ഷണം ....
    അഭിനന്ദനങ്ങള്‍
    ചരിത്രത്തില്‍ പാശ്ചാത്യന്‍ എന്നും അധിനിവേശം നടത്തിയതും രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചതും കച്ചവടം എന്ന ശുദ്ധ പശുമാര്‍ക്ക് കള്ളം പറഞ്ഞായിരുന്നു .
    മുമ്പ് കമ്യുണിസ്റ്റ് രാജ്യങ്ങളില്‍ തീവ്രവാദത്തിന്റെ പേരില്‍ ഇടിച്ചുകയറി ...
    ഉദാ :-വിയറ്റ്‌ നാം ,കമ്പോഡിയ ...
    ഇന്ന് മുസ്ലിം രാജ്യങ്ങള്‍ .......
    ഇന്ന് തീവ്രവാദം ഉത്പാദിപ്പി ക്കുന്നതും കൊയ്യുന്നതും അമേരിക്ക ....
    ഇതിനൊക്കെ തലവെച്ചു കൊടുക്കാന്‍ ചില ചാവേറുകളും ....ഉസാമ ,സദ്ദാം ...........

    ReplyDelete
  23. bit confused.

    എല്ലാ അമേരിക്കകാരും മുസ്ലിം വിരോധികളല്ലല്ലോ. എല്ലാ മുസ്ലിങ്ങളും അമേരിക്കൻ വിരോധികളുമല്ലല്ലോ.

    ലോകാസമസ്താ സുഖിനോ ഭവന്തു!. അത്രേ നമുക്കുള്ളു.



    ReplyDelete
    Replies
    1. സുമേഷണ്ണാ,എല്ലാ മാപ്പിളയും തീവ്രവാദിയുമല്ല,എല്ലാ ഹൈന്ദവനും വര്‍ഗീയ വാദികളല്ല,എല്ലാ അമേരിക്കക്കാരനും ഫാദര്‍ ലസ്സ് അല്ല!! എന്ന സത്യം മറന്നിട്ടില്ല!! അതെ എല്ലാവര്‍ക്കും സലാം...(സമാധാനം)

      Delete
  24. "ആരോ ചെയ്ത ഏതോ ഒരു കേവലം സിനിമയല്ല " ഇന്നസന്‍സ് ഓഫ് മുസ്ലിം "വ്യക്തമായ ദുരുദ്ദേശത്തോടെ ചെയ്ത ഒരു പൊറാട്ട് നാടകമാണത്.കോടിക്കണക്കിനു മുസ്ലിംകളുടെ വികാരത്തെ വിശ്വാസത്തെ വ്രണ പ്പെടുത്തുന്ന ഇത്തരം സിനിമകള്‍ക്കെതിരെയുള്ള സാധാരണ ക്കാരുടെ പ്രതികരണം പല വിധത്തിലും തരത്തിലുമാകും മനുഷ്യ സ്വഭാവങ്ങള്‍ പോലെ.കോടിക്കണക്കിനു ആള്‍ക്കാരുടെ നേരെ പടക്കോപ്പെടുത്ത് സമാധാന ദാഹികള്‍ പോരാടുന്നതിന് പകരം അതിനു കാരണക്കാരായവരെ അതില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിക്കുന്നതാണ് ചെയ്യേണ്ടത്" താങ്കളുടെ കാഴ്ചപ്പാടില്‍ ശരിയുണ്ടെന്നു ഞാനും വിശ്വസിക്കുന്നു. ലിബിയയിലേക്ക് അമേരിക്കന്‍ നാവികസേനാ കപ്പല്‍ പുറപ്പെട്ടത്‌ ഇതുമായി കൂട്ടിവായിക്കെണ്ടിയിരിക്കുന്നു.

    ReplyDelete
  25. വളര്‍ത്തിയതും തളര്‍ത്തിയതും അമേരിക്ക തന്നെ ആ വരികള്‍ തന്നെയാണ് ഏറ്റവും നന്നായി എനിക്ക് തോന്നിയത് അതുകൊണ്ട് തന്നെ ഈ പോസ്റ്റിന്റെ തലകെട്ടിനും നൂറില്‍ നൂറു മാര്‍ക്ക്‌ ഇക്കാ നല്ലൊരു വായനക്ക് നന്ദി തുടരുക ഇനിയും .....

    ReplyDelete

  26. കേവലം ഒരു സിനിമയുടെ പേരില്‍ ഇത്രയൊക്കെ നടക്കുമോ എന്ന സാമാന്യചിന്തയിലേക്ക് വെളിച്ചം വീശാനുതകുന്ന പോസ്റ്റ്. ഇപ്പോഴും ദുരൂഹതകളുടെ ഇരുട്ടിലാണ് പലതിനുമുള്ള ഉത്തരങ്ങള്‍..!

    എല്ലായിടത്തും നന്മയും സമാധാനവും പുലരട്ടെ എന്നു പ്രാര്‍ത്ഥിക്കാം.
    ഈ നല്ല എഴുത്തിന് ആശംസകള്‍ നേരുന്നു.
    സസ്നേഹം..പുലരി

    ReplyDelete
  27. എന്തേ IDF കിങ്ക്കരന്മാരെയും മൊസാദ് ചെററകളെയും പടന്നക്കാരന്‍ വിട്ടുകളഞ്ഞത്..???

    ReplyDelete
    Replies
    1. പാലൂ,കൊക്കിനു കൊള്ളുന്നതല്ലേ കൊത്താന്‍ പാടുള്ളൂ...ഹഹ

      Delete
  28. എന്തേ IDF കിങ്ക്കരന്മാരെയും മൊസാദ് ചെററകളെയും പടന്നക്കാരന്‍ വിട്ടുകളഞ്ഞത്..???

    ReplyDelete
  29. അമരിക്കയുടെ നേതൃത്വത്തില്‍ ഇസ്ലാമിന് എതിരെ പല കുപ്രച്ചരണങ്ങളും നടക്കുന്നുണ്ട് എന്നതു വാസ്തവമാണ്. മുസ്ലിം പേര് ഉള്ള ആര് എന്ത് തെമ്മാടിത്തം ചെയ്താലും അത് ഇസ്ലാമിന്റെ തലയില്‍ കെട്ടി വെക്കുന്നു. എന്നാല്‍ മറ്റു വിശ്വാസ രീതികളുടെ കാര്യം വരുമ്പോള്‍ ഇത് സംഭവിക്കുന്നില്ല.മുസ്ലിം എന്ന പേര് ഉണ്ടായത് കൊണ്ട് മാത്രം മുസ്ലിം ആവില്ല എന്ന അടിസ്ഥാന കാര്യം പോലും അറിയത്തവരോന്നും അല്ല ഈ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ഇസ്ലാമിന് ഭീകര പരിവേഷം നല്‍കാന്‍ പാശ്ചാത്യ മാധ്യംനഗല്‍ കിണഞ്ഞു ശ്രമിക്കുന്നു. ഇന്ന് അവരുടെ വാലാട്ടികള്‍ ആയ നമ്മുടെ മാദ്യമങ്ങളും ആ പാത പിന്തുടരുന്നു. ലോ ജിഹാദും എല്ലാം അതിന്റെ ചില ഉധാഹരണങ്ങള്‍ മാത്രം.
    ഇത്തരം തുറന്നു പറച്ചിലുകള്‍ക്ക് നടത്തുന്നവരുടെ ഭീകരവാധിയായി മുദ്രകുത്തി വായ മൂടികെട്ടാന്‍ ആണ് അവര്‍ ശ്രമിക്കുന്നത്. എത്ര ഒളിപ്പിച്ചു വെച്ചാലും സത്യം സത്യമായി അവശേഷിക്കും. എല്ലാറ്റിനും ഉള്ള കൂലി ഇന്നല്ലെങ്കില്‍ നാളെ കൃത്യമായി ലഭിക്കുകയും ചെയ്യും.

    ###
    "മാര്‍ക്കിസമാണ് ഭാവി" എന്ന്‍ എഴുതിവെച്ച് ഓരോ സെക്കന്റിലും മാര്‍ക്കിസം മാത്രം പോസ്റ്റ്‌ ചെയ്യുന്ന ഒരു സഖാവിന്റെ കമന്റ് കണ്ട് ആദ്യം ഞെട്ടി!! പിന്നെ കരുതി പുള്ളി മതം മാറിയിട്ടുണ്ടാകുമെന്നു.കമന്റ് ഇങ്ങനെ "ഇസ്ലാമിനെ സ്നേഹിക്കുന്ന ഒരു ഹിന്ദുവിന്റെ ആയിരം ലൈക്ക് "!!

    ഹഹ .. അത് കലക്കി സഖാവേ.. ലാല്‍ സലാം !!!

    ReplyDelete
  30. നല്ല പോസ്റ്റ്‌ ,
    കാര്യമെന്തൊക്കെ ആയാലും "ലാദന്‍റെ തലയുടെ" മൈന്യൂട്ട് ആയ ഒരംശമെങ്കിലും കിട്ടിയുരുന്നേല്‍ കൊള്ളാമായിരുന്നു എന്ന് ആഗ്രഹിച്ചിട്ടുണ്ട്.
    എന്താ ബുദ്ധി!!!!

    ReplyDelete
  31. വീണ്ടും വായിച്ചു..... ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇത്രയൊക്കെ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടും എങ്ങനെ നിങ്ങള്‍ ഇതൊക്കെ സഹിക്കുന്നു എന്ന്.....
    എവിടേയോ ഇരുന്നു കുറെ പേര്‍ ചെയ്യുന്ന തോന്ന്യവാസങ്ങള്‍ക്ക് ലോകത്തിലെ സകലമാന മുസ്ലിം സഹോദരങ്ങളും ഈ ഭ്രഷ്ട് അനുഭവിക്കേണ്ട കാര്യം ഇല്ല....
    പടന്നക്കാരന്‍ പറയുന്നത് പോലെ ഇതൊക്കെ അടിച്ചെല്‍പ്പിക്കപ്പെടുന്ന കൊടും ക്രൂരത ആവാനും ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ്..... അതാണ്‌ സത്യം എങ്കില്‍ നമ്മുടെ പലരുടെയും മനസ്സില്‍ കുടിയിരുത്തിയിരിക്കുന്ന ഈ പാപം പിടിച്ച ചിന്തകല്‍ കൊണ്ട് തള്ളിപ്പറഞ്ഞ മുസ്ലിം സഹോദരങ്ങളുടെ വിഷമത്തിന് നാം എന്ത് പ്രായശ്ചിത്തം ചെയ്യും....
    സ്വന്തം സഹോദരനെ പോലെ കഴിഞ്ഞ ആളുകള്‍ പോലും ഒരു മുസല്‍മാന്‍ അവന്‍റെ മത വിശ്വാസ പ്രകാരം താടി വളര്‍ത്തിയാല്‍ ഉടനെ അവനേ ഒരു തീവ്രവാദി ആയി മുദ്ര കുത്തുന്ന പ്രവണത സജീവമായി ഉണ്ട്....
    എന്തായാലും അമേരിക്ക ഇപ്പൊ ചെയ്ത തന്തയില്ലയ്മത്തരം അനുവദിച്ചു കൊടുക്കാന്‍ സാധിക്കില്ല......

    ReplyDelete
  32. വന്നു, വായിച്ചു, ഇതിനെ കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല , ഇപ്പോഴും ചുരുള്‍ അഴിയാത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ട്, വ്യക്തിപരമായ കാഴ്ചപ്പാടിനുമപ്പുറം ചിലതൊക്കെ എല്ലാവരും അറിയേണ്ട സത്യങ്ങള്‍ ഉണ്ട്, അതിനുപകരിക്കുന്ന ചില കാര്യങ്ങള്‍ പറയാനുള്ള ഷബീറിന്റെ ശ്രമത്തിനു അഭിനന്ദങ്ങള്‍ !!!

    ReplyDelete
  33. അമേരിക്ക ഓരോ കാലത്തും ഓരോ ഫോബിയ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സോവിയറ്റ്‌ യുനിയന്‍ നില നിന്ന കാലത്ത് അത് കമ്മ്യൂണിസം ആയിരുന്നു. അത് തകര്‍ക്കാന്‍ ഉപയോഗിച്ചത് ഇസ്ലാമിനെയും.. ആ കാലത്ത് ഏതാണ്ട് 90കളുടെ തുടക്കം വരെ ഇവിടെ ഇസ്ലാമിക തീവ്രവാദം എന്നാ ഒരു വാക്ക് പോലും നമ്മുടെ മാധ്യമങ്ങളില്‍ മഷിയിട്ടു നോക്കിയാല്‍ കാണില്ല.. പിന്നെയാണ് പുതിയ ഫോബിയ അവര്‍ക്ക് ആവശ്യമായത്.. ഇതെല്ലം ചേര്‍ത്ത് വെക്കണം. കുറെ പറയാനുണ്ട്.. ഒപ്പം പലപ്പോഴും വൈകാരികമായി വിഷയങ്ങളെ കണ്ടതില്‍ മുസ്ലിംകള്‍ക്ക് അടക്കം ഒരുപാട് വീഴ്ചകള്‍ പറ്റിയിട്ടും ഉണ്ട്

    ReplyDelete
  34. തെറ്റിദ്ധരിപ്പിക്കലാണ് എല്ലായിടത്തും സംഭവിക്കുന്നത്.
    അത് തിരിച്ചറിയാന്‍ ശ്രമിക്കാതിരിക്കുന്നത് തെറ്റ് ചെയ്യുന്നവര്‍ക്ക്‌ വളമാണ്.

    ReplyDelete
  35. എല്ലാം അംഗീകരിക്കുന്നു..ഒസാമ ബിന്‍ ലാദനെ വളര്‍ത്തിയതും പിനീട് തകര്‍ത്തതും ചരിത്രം..സമൃദ്ധമായുള്ള എണ്ണപ്പാടങ്ങള്‍ വരുതിയിലാക്കുവാന്‍ ഇറാഖിനെയും മറ്റു അറേബ്യന്‍ രാജ്യങ്ങളെയും തകര്‍ക്കുന്ന അമേരിക്കന്‍ കുതന്ത്രങ്ങള്‍ ആര്‍ക്കാണ് അറിയില്ലാത്തത്..എന്നാല്‍ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മതം എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിട്ട് മറു പുറത്തു എന്താണ് നടക്കുന്നത്??അമേരിക്കയില്‍ സിനിമ നിര്‍മിച്ചാല്‍ ഇടയില്‍ ഇരിക്കുന്ന ആളുകളെ ആക്രമിക്കുന്നതില്‍ എന്താണ് ധാര്‍മികത?ഇതാണോ സാഹോദര്യം..ഇതാണോ കരുണ? ഇത്തരം കേവല വിമര്‍ശനങ്ങളിലോ അല്ലെങ്കില്‍ വിവരം കേട്ട (സിനിമ കണ്ടിട്ടില്ല .പറഞ്ഞു കേട്ട അറിവ് മാത്രം) സിനിമകള്‍ ഇറങ്ങുമ്പോള്‍ ഉടന്‍ വ്രണപ്പെടുന്ന അത്രയ്ക്കെ ഉള്ളോ ഇസ്ലാമിസ്ടുല്കളുടെ സഹിഷ്ണുതയും സഹോദര്യവും??അറിയാന്‍ വേണ്ടി ചോദിക്കുകയാണ് ഒരു വിമര്‍ശനം ഉയര്‍ന്നാല്‍ തേഞ്ഞു തീരുന്നത്ര ചെറുതോ നിങ്ങള്‍ ഈ പറയുന്ന ലോക മതം??വിമര്‍ശനവും ചെളി വരി എരിയാലും എല്ലാ മതങ്ങള്‍ക്ക് നേരെയും നടന്നിട്ടുണ്ട്...അവരെല്ലാവരും കൂടെ ഇങ്ങിനെ പ്രതികരിചിരുന്നെന്കില്‍ എന്താകുമായിരുന്നു അവസ്ഥ???സിനിമയെ ന്യായീകരിക്കുകയല്ല.പക്ഷെ സ്നേഹം ,സാഹോദര്യം,കരുണ,സഹിഷ്ണുത തുടങ്ങിയ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അത് പ്രവര്‍ത്തിച്ചു കാട്ടുകയും വേണ്ടേ??മത നിന്ദ കുറ്റം ചുമത്തി ആളുകളെ വധ ശിക്ഷയ്ക്ക് വിധിക്കുന്നു,,,മത പുസ്തകം കീരിയതിന്റെ പേരില്‍ വേറെ കലാപം.വിമര്‍ശനം കേട്ടാല്‍ വിളറി പിടിക്കുന്നു..എന്തിനു വേണ്ടി ആര്‍ക്കു വേണ്ടി???ഇസ്ലാം മതം കൊള്ളില്ല എന്ന് പറയുന്നവനെ കാലപുരിക്കയക്കള്‍ ആണോ നിങ്ങള്‍ പറയുന്ന സാഹോദര്യം??തര്‍ക്കിക്കനല്ല..കഴിഞ്ഞ ഒന് രണ്ടു ദിവസത്തെ പത്ര വാര്‍ത്തകള്‍ ആണ് എന്നെ കൊണ്ട് ഇത് ചൊടിപ്പിക്കുന്നത്..

    ReplyDelete
  36. അമ്പിളിമോന്‍,തികച്ചും ന്യായമായ ചോദ്യം സംശയം...!! ഞാന്‍ പോസ്റ്റില്‍ പറഞ്ഞത് പോലെ കോടികണക്കിനാളുകള്‍ സ്നേഹിക്കുന്ന അനുകരിക്കുന്ന ഒരാളെ ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരില്‍ പൂരത്തെറി വിളിച്ചാഘോഷിച്ചാല്‍ അതിനെതിരെ നാവും വാളെമേടുക്കാന്‍ ഇറങ്ങിയവരെ നിയന്ത്രിക്കാന്‍ ചെറിയ പാട് തന്നെയാണ്. എല്ലാവരും ഒരേ സ്വഭാവമല്ലല്ലോ? കമ്മ്യൂണസത്തില്‍ വിശ്വസിക്കുന്ന താങ്കള്‍ ടി പിയെ ക്രൂരമായി വധിച്ചതില്‍ വിയോജിപ്പുണ്ടാകും പക്ഷെ അതിനെ ന്യായീകരിക്കുന്നവരുമില്ലെ? എന്നു കരുതി എല്ലാ കമ്മ്യൂണിസ്റ്റ് ആശയം തെറ്റാണെന്നാണോ?? ഒരിക്കലുമല്ല!! എല്ലാവരുടെയും വികാരം ഒരു പോലെയല്ല എന്നാണ് നാം ഓര്‍ക്കേണ്ടത്.വിമര്‍ശനത്തിനു എത്ര വഴികളുണ്ട്...?? ഇതിനെ പറയുക വിമര്‍ശനമെന്നല്ല “പുലഭ്യം” എന്നാണ്.താങ്കള്‍ ആ പതിമൂന്ന് മിനുട്ട് വീഡിയോ ഒന്ന് കണ്ട് നോക്കുക!! എന്നിട്ട് തീരുമാനിക്കാം വിമര്‍ശനമോഎന്ന്!! നിരപരാധികളെ ഈ കാരണത്താല്‍ വധിക്കുന്നത് തികച്ചും അന്യായം....അപലപനീയം...കാടത്തം....ഒരു സംശയവുമില്ല....ഇങ്ങനെ തെരുവ് യുദ്ധത്തിനു അവസരം കൊടുക്കുന്നവര്‍ മാലാഖയും അതിനെ എതിര്‍ത്തവര്‍ രാക്ഷസന്മാരുമാകുന്ന അവസ്ഥയിലേക്കാണ് ഇന്ന് കാര്യങ്ങള്‍ നീങ്ങുന്നത്.

    ReplyDelete
  37. അമേരിക്കൻ വിരുദ്ധം തലയിൽ നിന്ന് മാറ്റി അമേരിക്കയിൽ എന്ത് കൊണ്ട് കുട്ടികൾ അമ്മമാരോടൊപ്പം മാത്രം വളരുന്നു എന്നത് അറിയാൻ ഒന്ന് ശ്രമിച്ചിരുന്നുവെങ്കിൽ :(

    അമ്മമാർ വളർത്തിയാൽ കുട്ടികൾ നന്നാകില്ല എന്ന സ്ത്രീ വിരുദ്ധ നിലപാടാണു ഇത്തരം പ്രയോഗങ്ങൾ കൊണ്ട് ഊട്ടി ഉറപ്പിക്കുവാൻ ശ്രമിക്കുന്നത്... കഷ്ടം തന്നെ....

    രാത്രിയുടെ മറവിൽ പതുങ്ങി വന്ന് കൊച്ചിനെ ഉണ്ടാക്കുന്നത് കൊണ്ടല്ല മറിച്ച് കല്ല്യാണം കഴിക്കാതെയും അവർക്ക് സെക്സിൽ ഏർപ്പെടുവാനും പിന്നെ ജീവൻ നശിപ്പിക്കരുതെന്ന പുരോഹിതവർഗ്ഗ ഉപദേശങ്ങളും ആണു പ്രധാന കാരണങ്ങൾ.... എപ്പോൾ വേണമെങ്കിലും വിവാഹം വേർപ്പെടുത്തുവാൻ കഴിയുന്നത് മറ്റൊരു പ്രശ്നം... എന്ന് പറഞ്ഞ് തന്ത കൂടെയില്ലെങ്കിലും അവരെ സമൂഹത്തിൽ നന്നായി തന്നെ വളർത്തുവാൻ, അതും മാന്യമായി പണിയെടുത്ത് തന്നെ, ബഹുഭൂരിപക്ഷം അമ്മമാർക്കും കഴിയുന്നു എന്ന് കൂടി അറിയുക... ആ അമ്മമാരെ അപമാനിക്കുവാൻ എഴുതി കയ്യടി നേടുവാൻ ശ്രമിക്കുന്നവരെ ചാണക്കത്തിൽ മുക്കിയ ചൂലിനടിക്കണം :(

    മൂന്നും നാലിനെയും കെട്ടി പെറ്റു പെരുക്കി ഇട്ട് തന്തയുണ്ടെങ്കിലും തന്തയ്ക്ക് സ്വന്തം മക്കളെ തിരിച്ചറിയാനാകാത്ത അവസ്ഥയിൽ തോന്ന്യവാസികളായി വളരുന്നവരെ പോലെയല്ല അമേരിക്കയിലെ ആ കുട്ടികൾ വളരുന്നത് എന്നുള്ള സത്യം മനസ്സിലാക്കുവാൻ ഇടയ്ക്ക് സമയം കണ്ടെത്തുവാൻ ശ്രമിക്കുക :(

    ചില തോന്ന്യവാസികൾ മതത്തിന്റെ മറവിൽ (ഏത് മതത്തിലായാലും) കാട്ടികൂട്ടുന്ന ഭ്രാന്തിന്റെ ഫലം അനുഭവിക്കുന്നത് ബഹുഭൂരിപക്ഷം വരുന്ന ആ മതത്തിലെ വിശ്വാസികളാണു എന്നുള്ളത് അംഗീകരിച്ച് ആ പുഴുകുത്തുകളെ തീയിലേയ്ക്ക് വലിച്ചെറിയുവാനുള്ള ആർജവമാണു വേണ്ടത്....

    ഒന്ന് കൂടി... അമേരിക്കയിലെ കെട്ടിട നിർമ്മാണം എങ്ങിനെ ഉള്ളതാണു എന്ന് എവിടെ നിന്നെങ്കിലും വായിക്കുന്നതും നല്ലതാണു ;)

    ReplyDelete
    Replies
    1. മനോജണ്ണാ അങ്ങയുടെ രോഷം മനസ്സിലാക്കുന്നു!!!! താങ്കളെ ഇങ്ങനെ രോഷാകുലനാക്കാന്‍ മാത്രം എന്റെ എഴുത്തിനു ശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞതില്‍ സന്തോഷം!! പിന്നെ ഞാന്‍ തുടങ്ങിയത് തന്നെ ഡേവിഡ് എന്ന ഒരാള്‍ എഴുതിയ ബുക്കിന്റെ വിവരണത്തോടെയാണ്.അപ്പോള്‍ താങ്കളുടെ രോഷം ഞാന്‍ അങ്ങേയ്ക്കും വീതിച്ചു കൊടുക്കുന്നു...പിന്നെ പറയാനുള്ളത് വെട്ടി തുറന്ന് പറയണം അതിനുള്ള ആര്‍ജ്ജവവും കൂടി വേണം എന്നാലെ രോഷ പ്രകടങ്ങള്‍ക്ക് അര്‍ഥമുള്ളൂ...(മൂന്നും നാലിനെയും കെട്ടി പെറ്റു പെരുക്കി ഇട്ട് തന്തയുണ്ടെങ്കിലും തന്തയ്ക്ക് സ്വന്തം മക്കളെ തിരിച്ചറിയാനാകാത്ത അവസ്ഥയിൽ തോന്ന്യവാസികളായി വളരുന്നവരെ പോലെയല്ല അമേരിക്കയിലെ ആ കുട്ടികൾ വളരുന്നത് എന്നുള്ള സത്യം മനസ്സിലാക്കുവാൻ ഇടയ്ക്ക് സമയം കണ്ടെത്തുവാൻ ശ്രമിക്കുക) താങ്കള്‍ ശ്രമിച്ചു കാണുമല്ലോ അതൊന്നു നമ്മളേയും അറിയിച്ചാല്‍ അതിനു വേണ്ടി തപ്പി സമയം കളയണ്ടല്ലോ? ഒരു കാര്യം പറയുമ്പോള്‍ ആരോപിക്കുമ്പോള്‍ വ്യക്തമായ തെളിവുകള്‍ വേണം അല്ലാത്തതൊക്കെ കൈ നോട്ടക്കാരി പറഞ്ഞ പഴം പുരാണം പോലെയാകും!! ഇതിന്‍ ഞാന്‍ താങ്കളോട് പൂര്‍ണ്ണമായി യോജിക്കുന്നു(ചില തോന്ന്യവാസികൾ മതത്തിന്റെ മറവിൽ (ഏത് മതത്തിലായാലും) കാട്ടികൂട്ടുന്ന ഭ്രാന്തിന്റെ ഫലം അനുഭവിക്കുന്നത് ബഹുഭൂരിപക്ഷം വരുന്ന ആ മതത്തിലെ വിശ്വാസികളാണു എന്നുള്ളത് അംഗീകരിച്ച് ആ പുഴുകുത്തുകളെ തീയിലേയ്ക്ക് വലിച്ചെറിയുവാനുള്ള ആർജവമാണു വേണ്ടത്....)ഒന്ന് കൂടി... അമേരിക്കയിലെ കെട്ടിട നിർമ്മാണം എങ്ങിനെ ഉള്ളതാണു എന്ന് എവിടെ നിന്നെങ്കിലും വായിക്കുന്നതും നല്ലതാണു ;) ഇതിനു വേണ്ടി ഞാന്‍ ഒരു ലിങ്കാപ്പി തരാം സത്യം മനസ്സിലാക്കുവാൻ ഇടയ്ക്ക് സമയം കണ്ടെത്തുവാൻ ശ്രമിക്കുക!! http://en.wikipedia.org/wiki/9/11_conspiracy_theories

      Delete
    2. അതേ അധികമൊന്നും പഴയതല്ലാത്ത കേരള ചരിത്രത്തിൽ രാത്രി കാലങ്ങളിൽ ചൂട്ടും വീശി പോയിരുന്നത് നമുക്ക് മറക്കുവാൻ കഴിയില്ലല്ലോ... അന്ന് പല കുട്ടികൾക്കും തന്തയെ തന്ത എന്ന് ഉറക്കെ വിളിക്കുവാൻ അനുവാദമില്ലായിരുന്നു...

      നേരിട്ട് കാണുന്നതിനേക്കാൾ വലുതായി എന്ത് തെളിവാണു വേണ്ടത് ;) അച്ഛന്മാർ നോക്കുന്നില്ലെങ്കിലും മക്കളെ മാന്യമായി പണിയെടുത്ത് വളർത്തുന്ന അമേരിക്കൻ അമ്മമാരെ അടുത്ത് കാണുന്നത് കൊണ്ട് തന്നെയാണു സുഹൃത്തേ പ്രതികരിച്ചതും.... ഒരേ വീട്ടിൽ തന്നെ പല അച്ഛന്മാരുടെയും മക്കൾ നല്ല സഹകരണത്തോടെ വളരുന്നു... വലിയ കുട്ടികൾ പുതിയ അച്ഛന്മാർ/അമ്മമാരോടും അവരുടെ പുതിയ ഹാഫ് സഹോദരി സഹോദരന്മാരോടൊപ്പം ജീവിക്കുന്നു... കുഞ്ഞായിരിക്കുമ്പോൾ അച്ഛൻ ഉപേക്ഷിച്ചു പോയിട്ടും അമ്മ മാന്യമായി വളർത്തി വലുതാക്കിയ മകനാണു ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് എന്നത് മറക്കരുത്....

      ഇത് നല്ലതാണെന്ന് എനിക്ക് അഭിപ്രായമില്ല എങ്കിലും അവരുടെ സംസ്കാരത്തെ കുറ്റം പറയുമ്പോൾ നമ്മുടേത് എന്തെന്ന് ചിന്തിക്കേണ്ടതല്ലേ.. ഇക്കാലത്ത് ഡൈവോഴ്സ് കേസുകൾ ധാരാളം കേരളത്തിൽ നടക്കുന്നു... അവരൊക്കെ വീണ്ടും കെട്ടുന്നു... അവർക്ക് കുട്ടികൾ ഉണ്ടായിരുന്നുവെങ്കിൽ അവരെല്ലാം നന്നായല്ല വളരുന്നത് എന്ന് ജനറലൈസ് ചെയ്ത് പറയുവാൻ കഴിയുമോ!!

      പിന്നെ ഞാനും പണ്ട് ശങ്കിച്ചിരുന്നു ഇത്ര വലിയ കെട്ടിടം അങ്ങിനെ പെട്ടെന്ന് അലിഞ്ഞ് തീരുന്നതെങ്ങിനെ എന്ന്... അന്ന് അത് ലൈവായി ടി.വി.യിൽ കണ്ട് കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് അതിനു ദിവസങ്ങൾക്ക് മുൻപ് ഡിസ്കവറി ചാനലിൽ ഒരു പഴയ സ്റ്റേഡിയം വളരെ കൃത്യതയോടെ വെടിമരുന്ന് വെച്ച് തകർക്കുന്നതായിരുന്നു... എന്നാൽ പിന്നീട് ഇരട്ട കെട്ടിടങ്ങളുടെ അടുത്തുള്ള ഒന്നിൽ കയറി കണ്ടപ്പോൾ സംശയം തീർന്നു... നമ്മുടെ കൂറ്റൻ കോൺഗ്രീറ്റ് കെട്ടിടങ്ങളുടെ അറിവിൽ നിന്ന് കൊണ്ട് ചിന്തിക്കുമ്പോഴാണു പ്രശ്നങ്ങൾ ഉണ്ടാകുന്നത്...

      അമേരിക്കയിൽ ഒരു ഫ്ലാറ്റ് നിർമ്മാണത്തിന്റെ പടം ഞാൻ ഇട്ടിരുന്നു ആഗ്രഹമുണ്ടെങ്കിൽ കാണുക... http://chaayachitrangal.blogspot.com/2011/09/blog-post.html

      തകർക്കപ്പെട്ട കെട്ടിടത്തിനടുത്ത് ഇപ്പോൾ പണിത കെട്ടിടത്തിന്റെ നിർമ്മാണവും നേരിട്ട് കണ്ടിട്ടുണ്ട്.... അതിന്റെ പടവും എവിടെയോ ഞാൻ പോസ്റ്റിയിട്ടുണ്ടായിരുന്നു...

      അക്രങ്ങളെയും യുദ്ധങ്ങളെയും ഒരിക്കലും ന്യായീകരിക്കുന്നില്ല കാരണം അതിന്റെ തിക്ത ഫലം അനുഭവിക്കുന്നത് ഇതിലൊന്നും പെടാത്ത ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളാണു....

      Delete
    3. ബ്ലോഗിനാർകാവിലമ്മേ... ഒരു വലിയ മറുപടി ഇട്ടത് പോയാ :(

      Delete
    4. രത്ന ചുരുക്കം...
      പണ്ട് രാത്രികാലങ്ങളിൽ ചൂട്ട് കത്തിച്ച് പോയിരുന്ന ചരിത്രം നമ്മൾ മറക്കരുതല്ലോ.. അന്ന് വെളിച്ചത്ത് സ്വന്തം തന്തയെ തന്ത എന്ന് വിളിക്കുവാൻ പല കുട്ടികൾക്കും കഴിഞ്ഞിരുന്നില്ല...

      പിന്നെ അമ്മമാർ അച്ഛന്മാരില്ലെങ്കിലും നന്നായി മക്കളെ വളർത്തുന്നത് അമേരിക്കയിൽ നേരിട്ട് കാണുന്നത് കൊണ്ട് തന്നെയാണു പ്രതികരിച്ചത്... അച്ഛൻ ഉപേക്ഷിച്ചിട്ടും അമ്മ നന്നായി വളർത്തിയ മകനാണു ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ്...

      കോൺഗ്രീറ്റ് കെട്ടിടങ്ങൾ കണ്ട് പരിചയിച്ച ശീലത്തിന്റെ പുറത്താണു നാം ആ കുറ്റൻ കെട്ടിടങ്ങളെ വിലയിരുത്തുന്നത്... കോൺഗ്രീറ്റിനു പകരം മരമാണു അമേരിക്കൻ കെട്ടിടങ്ങൾ പണിയാൻ ഉപയോഗിക്കുന്നതെന്ന് ഓർക്കുക...

      Delete
    5. ഹ ഹ ഹ ...പോയില്ല ...ഇവിടെ തന്നെയുണ്ട് !! മനോജ്‌ അണ്ണന്റെ ചര്‍ച്ച വഴിമാറിപ്പോയോ എന്ന് സംശയം !! ഫാദര്‍ ലസ്സ് അമേരിക്കയുടെ രചയിതാവായ ഡേവിഡ്‌ നുള്ള മറുപടിയാണ്.അദ്ദേഹത്തിന്‍റെ ആ ബുക്കിനെ ഞാന്‍ ഹൈലൈറ്റ് ചെയ്തു എന്നേയുള്ളൂ .....!!! അമേരിക്കക്കാരെല്ലാം തന്തയില്ലാത്തവര് എന്ന വാദം എനിക്കില്ല !! പക്ഷെ തന്തയില്ലായ്മ അവരുടെ കൂടെ പിറപ്പാ ണെന്നവാദം എനിക്കുണ്ട്!! കഴിഞ്ഞ ഇരുപതു കൊല്ലം ചെയ്ത ചെയ്തികള്‍ പരിശോദിച്ചാല്‍ അറിയാന്‍ പറ്റുന്ന കാര്യമാണ്.ഒബാമ എങ്ങനെ വളര്‍ന്നു എന്നല്ല പ്രസകതം,മറിച്ച് ചെയ്യുന്ന ചെയ്യിപ്പിക്കുന്ന കാര്യങ്ങള്‍ എത്രത്തോളം നന്മയുണ്ട് അല്ലെങ്കില്‍ നീതിയുണ്ട് എന്നത് വിലയിരുത്തുന്നതിലാണ് കാര്യം !! ഞാന്‍ നിങ്ങള്ക്ക് തന്ന ലിങ്കാപ്പിയും നിങ്ങള്‍ തന്ന ലിങ്കാപ്പിയും ഒന്ന് കൂടി പഠിക്കട്ടെ !!

      Delete
    6. നിങ്ങളുടെ ബ്ലോഗ്‌ കണ്ടു അതില്‍ പറഞ്ഞത് ഫ്ലാറ്റുകളും വീടുകളുമാണ് അതില്‍ WTCയെ കുറിച്ചല്ലല്ലോ പറഞ്ഞത്?? നമ്മുടെ നാട്ടില്‍ ഓടിട്ട വീടുണ്ട് എന്ന് കരുതി എല്ലാ വീടും ഒടിട്ടതല്ലല്ലോ ??WTC എത്ര വലിയ കെട്ടിടമായിരുന്നു ?? അത് മരത്തിലാണ് ഉണ്ടാക്കിയതെന്നിനു വല്ല തെളിവും?

      Delete
    7. WTC ഉണ്ടാക്കിയത് മരത്തില്‍ അല്ല.. അത് കോണ്‍ക്രീറ്റും അല്ല. അത് ഒരു സ്റീല്‍ ബില്‍ഡിംഗ്‌ ആണ്

      Delete
  38. ഒരു ചെറിയ തിരുത്ത്, " ....അങ്ങനെ തന്തയില്ലായ്മ ചെയ്യാന്‍ മാത്രം ലോകത്തുള്ള ഒരു രാജ്യമാണ്‌ അമേരിക്കയും അവരുടെ വെപ്പാട്ടി ഇസ്രായേലും!! " എന്നുള്ളത് ....ഒരു രാജ്യമാണ്‌ ഇസ്രായേലും അവരുടെ വെപ്പാട്ടി അമേരിക്കയും" എന്ന് തിരുത്തി വായിച്ചാൽ അത് ചരിത്ര സത്യങ്ങളോടുള്ള നീതിപുലർത്തൽ മാത്രമായിരിക്കുമ്.
    അമെരിക്കൻ പ്രസിഡണ്ടിനെ വരേ തീരുമാനിക്കുന്ന, ലോകത്ത് ഏത് രാജ്യത്തെ ആര് ഭരിക്കണമെന്നു, ആരെല്ലാം പട്ടിണി കിടന്നും ബോംബുവീണും ചാകണമെന്നും തീരുമാനിക്കുന്ന ഇസ്രായേലിനെ തന്നെയാണ് മതവിശ്വാസികളിൽ ഭൂരിഭാഗവും കത്തോലിക്കരായിട്ടുള്ള അമേരിക്ക പോലും ഭയക്കുന്നതെന്ന പരമാർത്ഥം കണ്ടില്ലെന്നു നടിക്കാൻ നമുക്ക് കഴിയില്ല. കണ്ണടച്ച് പിടിക്കാൻ, വായ പൊത്തിപ്പിടിക്കാൻ ലോകം മുഴുവൻ നിർബന്ധിക്കപ്പെടുകയാണ്. സത്യമെന്ന് വ്യക്തമായവ പോലും അസത്യമെന്ന് പാടിനടക്കാൻ ലോകത്തെ പ്രേരിപ്പിക്കുന്ന ഘടകവും അമേർക്കയുടെ കുപ്പായമണിഞ്ഞ ഇസ്രായേലിനോടുള്ള ഈ അമിതഭക്തിയല്ലാതെ മറ്റെന്താണ്?

    ഈ പറഞ്ഞ സിനിമ കണ്ടിട്ടില്ല. മുസ്ലീംകളെ അപമാനിക്കുന്ന ഇത്തരം സിനിമകൾക്ക് മുസ്ലീംകളുടെ ചോര തന്നെ വളമിട്ട് മാർകറ്റ് നിർമ്മിക്കുന്ന കുബുദ്ധി മുസ്ലീംകൾ തിരിച്ചറിയാത്തിടത്തോളം കാലം കാർട്ടൂണുകളും സിനിമകളും ഇറങ്ങിക്കൊണ്ടേയിരിക്കും. മുസ്ലീംകൾ ജാഥ വിളിച്ചും കല്ലെറിഞ്ഞും പ്രതിഷേധിക്കും, മുസ്ലീം ഭരണകൂടങ്ങൾ മുസ്ലീം പട്ടാളക്കാരെയുപയോഗിച്ച് പ്രതിഷേധക്കാരെ വെടിവെക്കും. സിനിമയുണ്ടാക്കിയവനും കാർട്ടൂൺ വരച്ചവരും അരമനകളിൽ അന്തിയുറങ്ങുകയും മനസ്സ് വേദനിച്ച് മുദ്രാവാക്യം വിളിച്ചവൻ തീവ്രവാദലേബലിൽ പീഡകൾ തിന്ന് കൊല്ലപ്പെടുകയും ചെയ്യും. ചരിത്രം ആവർത്തിക്കപ്പെടും.

    ReplyDelete
  39. ഇസ്ലാമിനെ സ്നേഹിക്കുന്ന ഒരു ഹിന്ദുവിന്റെ ആയിരം ലൈക്ക് !!
    ഇങ്ങനെയൊരു കമന്റ്‌ കണ്ടപ്പോള്‍ പടന്നക്കാരന്‍ ഞെട്ടിയോ? അത് വീണ്ടും വായിക്കേണ്ടി വന്നുവോ? എങ്കില്‍ യഥാര്‍ത്ഥ മാര്‍ക്സിസത്തെ കുറിച്ചുള്ള താങ്കളുടെ അറിവിന്‌ പരിമിതികള്‍ ഉണ്ട് എന്ന് വേണം മനസിലാക്കാന്‍ . ഞാനായിരുന്നെങ്കില്‍ ആദ്യത്തെ പോസ്റ്റ്‌ എഴുതിയവന് 1000 ലൈക്‌ കൊടുക്കുന്നതിനു പകരം നേരിട്ട് പോയി ഒരു പൊന്നാട അണിഞ്ഞു കൊടുത്തേനെ. (സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ലെങ്കില്‍ കൂടിയും). പിന്നെ തന്ത ഇല്ലാത്ത അമേരിക്കയെ കുറിച്ച് പറഞ്ഞതിനെ പറ്റി ഒന്ന് പറഞ്ഞോട്ടെ.. ലോക പോലിസ് പട്ടം അമേരിക്കയ്ക്ക് ചാര്‍ത്തി കൊടുക്കുന്നതില്‍ ഇന്ത്യയും ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്‌. , ഇവിടുത്തെ മാധ്യമങ്ങളും അതിനു വേണ്ടി ഓശാന ചൊല്ലുന്നുണ്ട്. ( അമേരിക്കയുടെ വിഷയം സംസാരിച്ചപ്പോള്‍ എന്തോ പടന്നക്കാരന്റെ ഭാഷയില്‍ ഒരു ലാളിത്യം ഉള്ളതായി തോന്നിയില്ല, ശക്തിയുക്തം എതിര്‍ക്കുന്നതിനിടയില്‍ സാധാരണക്കാരനെ തെറ്റിധരിപ്പിക്കാതെ എഴുതുന്നതില്‍ പരാജയപ്പെട്ടോ എന്നൊരു തോന്നല്‍ )
    പാകിസ്താന്‍ മുസ്ലിം രാഷ്ട്രം ആണ് എന്ന് ആരാ പറഞ്ഞത്?
    ഇനിയും കുറെ പറയാന്‍ ഉണ്ട് സമയം പോലെ പറയാം. പക്ഷെ ഇന്ന് രാത്രി ഇതുവായിച്ചിട്ട് ഇത്രയും പറഞ്ഞു വെക്കാതെ പോയാല്‍ എനിക്കുറക്കം വരില്ല.. അത് കൊണ്ടാ..

    ReplyDelete
  40. വളരെ പ്രസക്തമായ ലേഖനം ഷബീർ, അമേരിക്കയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന കപട ലോകത്ത് സത്യം മനസ്സിലാക്കാനും അത് തിരുത്താനും ത്രാണിയുള്ള ഒരാൾ പോലുമില്ല, അതിന് ശ്രമിക്കുന്നവരെ പിന്നീട് ഒറ്റപ്പെടുത്തി ആക്രമിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്... ബിൻലാദനും, സദ്ദാമും, ജൂലിയൻ അസാഞ്ചുമെല്ലാം ഉദാഹരണങ്ങൾ മാത്രം. ചൂടേറിയ ഈ പോസ്റ്റിന് അഭിനന്ദനങ്ങൾ

    ReplyDelete
  41. ഇക്കാ, ചിലര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് എല്ലാരും കുറ്റം കേള്‍ക്കുന്നു എങ്കില്‍ അത് ഇസ്ലാം മതത്തില്‍ തന്നെ ആണ്. ആദ്യം പറഞ്ഞ പോലെ 1990കളില്‍ ആരും മത തീവ്രവാദമെന്ന് കേട്ടിട്ട് കൂടിയില്ല, അന്ന് കമ്മ്യൂണിസം ആയിരുന്നു പ്രധാന പ്രശ്നം. പിന്നെ കമ്മ്യൂണിസം തകര്‍ക്കാന്‍ വന്ന വജ്രായുധം ആണ് മതതീവ്രവാദം. പക്ഷെ, മനസ്സിലക്കേണ്ട ഒരു കാര്യം ഉണ്ട്. ഈ പാശ്ചാത്യലോകം അവരുടെ ഗൂടലക്ഷ്യം (പെട്രോള്‍ അല്ലെങ്കില്‍ എന്ത് ആയാലും) നേടാന്‍ രണ്ടുപതിറ്റാണ്ടുകളായി ഇസ്ലാമിക് തീവ്രവാദം എന്ന പദം ഓപയോഗിക്കുന്നു. പക്ഷെ അവര്‍ ഇടുന്ന ഇരയില്‍ പോയി കൊത്തുന്ന മീനുകള്‍ ആകുന്നത് പ്രബുദ്ധരായ മുസ്ലിം ജനത തന്നെ ആണ്. അവരുടെ ചൂണ്ടയില്‍ കൊത്തി അവര്‍ ഉദേശിക്കുന്ന കാര്യം എളുപ്പത്തില്‍ സാധിച്ചു കൊടുക്കുന്നത് ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ തന്നെ അല്ലെ???? ഇപ്പോള്‍ ഈ ഷോര്‍ട്ട് ഫിലിം അമേരിക്ക പ്രത്യേക ലക്ഷ്യത്തോടെ ഇറക്കിയതാണെങ്കില്‍ അവരുടെ ഉദേശം 100 ശതമാനം സാധിച്ചു. അവര്‍ ഉദേശിച്ച പോലെ അവരുടെ ഒരു നാട്ടുകാരന്‍ ചാകുകേം ചെയ്തു. അവര്‍ക്ക്‌ അത് പോരെ ഇനി അടുത്ത കുതിരകയറ്റത്തിന്??? അവരുടെ കുബുദ്ധിപരമായ നീക്കങ്ങള എങ്ങനെ പ്രധിരോധിക്കണമെന്ന് ലോകത്തുള്ള മുസ്ലിം സഹോദരന്മാര്‍ എല്ലാം ചേര്‍ന്ന് ഒരു തീരുമാനം എടുക്കണ്ടത് ഒരു വളരെ അത്യാവശ്യമാണ് ഇല്ലെങ്കില്‍ അത് ഒരു സമുദായത്തിന്‍റെ മുഴുവന്‍ നിലനില്‍പ്പിന്റെ പ്രശനമായി തീരും....

    ReplyDelete
    Replies
    1. എന്ത് കൊണ്ടാണ് ഈ ലോകത്ത് മുസ്ലിം രാജ്യങ്ങള്‍ എല്ലാം ഒന്നിച്ചു നിക്കാതെ ചിന്നിച്ചിതറി കിടക്കുന്നത്? അതും സമ്പന്ന രാജ്യങള്‍ അറബി രാഷ്ട്രങ്ങള്‍ തന്നെയെന്നു എല്ലാവര്‍ക്കും അറിയാം. എന്നിട്ടും അവര്‍ അമേരിക്കക്ക് ഒപ്പം നിക്കുന്നു. എന്ത്കൊണ്ട് ഒന്നിച്ചു നിന്ന് പൊതു ശത്രുവിനെ നേരിട്ട് കൂടാ????

      Delete
    2. അതെ ലക്ഷ്യം വിജയിച്ചു!! സംശയമില്ല!! പ്രമാണമൂല്യങ്ങളെ ഉയര്‍ത്തിപിടിക്കാത്ത രാജ്യങ്ങളാണ് മുസലിം രാജ്യം എന്നറിയപ്പെടുന്ന ഭൂരിപക്ഷം രാജ്യമെന്നോര്‍ക്കണം...“മുതലക്കുളം മൈതാനം പോലെ” ഇസ്സാമില്ലാത്ത ഇസ്ലാമിക രാജ്യം!!

      Delete
  42. പിന്നെ ഇക്കാ, എനിക്ക് വേറെ ഒരു കാര്യം പറയാന്‍ ഉണ്ട്. ഈ കോന്‍സ്പിരസി തിയറി എന്നത് എന്ത് കാര്യം ഈ ലോകത്ത്‌ നടന്നാലും ആളുകള്‍ കൊണ്ടുവരുന്ന ഒരു സംഭവം ആണ്. WTC സംഭവം നമുക്ക്‌ ഒരിക്കലും മറ്റുള്ള ബില്‍ടിങ്ങും ആയി താരതമ്യം ചെയ്യാന്‍ ആവില്ല കാരണം പലതാണ്. ഇക്ക കൊടുത്ത പടം തന്നെ എടുക്കാം. WTC and Windsor Tower. Windsor Tower തീ പിടിച്ചത് ഒരു ഇടിയുടെ ഫലമായി അല്ല. ഇത് തമ്മില്‍ കമ്പയര്‍ ചെയ്യുമ്പോള്‍ ആദ്യം പരിഗണിക്കണ്ടത് വിമാനം ഇടിച്ചു എന്ന ഫാക്റ്റ് ആണ്. WTC തുടക്കത്തില്‍ തന്നെ സ്ട്രക്ച്ചരല്‍ ഫയില്യുര്‍ നേരിട്ടു എന്നതാണ് കഥയിലെ ട്വിസ്റ്റ്‌., ഇടിയുടെ ആഘാതത്തില്‍ സ്റ്റീല്‍ ബില്‍ഡിംഗ്‌ സപ്പോര്‍ട്ട് ഫയില്‍ ആയി എന്നത് തന്നെ ആണ് ഇതിലെ വല്യ റീസണ്‍., പിന്നെ windsor Tower പൂര്‍ണമായ സ്റ്റീല്‍ ബില്‍ഡിംഗ്‌ അല്ല. അത് സ്റ്റീലും കോണ്‍ക്രീറ്റ് കൂടി ചേര്‍ന്ന ബില്‍ഡിംഗ്‌ ആണ്. അതിന്‍റെ ആദ്യ 16 നിലകള്‍ പൂര്‍ണമായും സ്റ്റീല്‍ ആണ്. പിന്നെ 17 മുതല്‍ സ്റ്റീല്‍ ആണെങ്കില്‍ കൂടി കോണ്‍ക്രീറ്റ്‌ സപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ 17th floor സ്റ്റീല്‍ സപ്പോര്‍ട്ട് ഫുള്‍ തകര്‍ന്നു ഈ തീപിടുതത്തില്‍., തീപിടുത്തം നടന്നത് ആഘാതത്തില്‍ നിന്ന് അല്ല. അത് ഒരു പവര്‍ ഫയില്‍ ആയിരുന്നു അതിനാല്‍ സ്ട്രക്ചറല്‍ ഡാമേജ് തുടക്കത്തില്‍ ഉണ്ടായില്ല. അതാണ്‌ കൂടുതല്‍ സമയം ബില്‍ഡിംഗ്‌ പിടിച്ച് നിക്കാന്‍ ഉണ്ടായ കാരണം. പിന്നെ മറ്റൊരു കാര്യം പറയുക ആണെങ്കില്‍ ഫ്ലാഷ് ഓവര്‍ എന്ന പ്രതിഭാസം ആണ് ഹൈ സ്പീഡില്‍ ചൂട്‌ WTCയില്‍ പരക്കാന്‍ കാരണം. സ്ട്രക്ചറല്‍ ഫയില്‍ ആയ ബില്‍ഡിംഗ്‌, ഒപ്പം ചൂടും കൂടി. അത് മതി ബില്‍ഡിംഗ്‌ തകരാന്‍..., പിന്നെ കണക്ഷന്‍ ഫയില്‍ ഒപ്പം സ്ട്രക്ചറല്‍ ഡാമേജ്. ഇതാണ് സംഭവിച്ചത്. (ഇത് എന്‍റെ പഠനം മാത്രം. ഞാന്‍ ഇതിനായി സംസാരിച്ചത് എഡിന്‍ബറോ യൂണിവേഴ്സിറ്റി പ്രോഫെസ്സോര്‍ ആന്‍ഡ്‌ ദി ഷെഫ്ഫീല്‍ഡ് യൂണിവേര്‍സിറ്റി പ്രോഫെസ്സോര്‍ )

    ReplyDelete
    Replies
    1. ഇതിനെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ ഞാന്‍ ആളല്ല...മുകളില്‍ വിഷ്ണു കൊടുത്ത ഒരു ലിങ്ക് കൂടി വായിക്കുക!!

      Delete
    2. വിഷ്ണുവിന്‍റെ കോന്‍സ്പിരസി തിയറി കണ്ടു. അത് ഞാന്‍ പണ്ടും കണ്ടിട്ടുണ്ട്. ഈ സംഭവം കണ്ടു ഭ്രാന്ത്‌ പിടിച്ചാണ് ഞാന്‍ ഇത് ചോദിയ്ക്കാന്‍ ഇറങ്ങിയത്‌.. ഇവിടെ ഉള്ള ശാസ്ത്രജ്ഞര്‍ പറഞ്ഞതാണ് ഞാന്‍ അവിടെ ഇട്ടിരിക്കുന്നത്. പിന്നെ ആ വീഡിയോ ഞാന്‍ യുടുബില്‍ കണ്ടു, തികച്ചും തന്ത ഇല്ലായ്മ തന്നെ ആണ് അത്...തന്തക്ക് പിരക്കായ്ക ഒരു കുറ്റം അല്ല അത് ഒരു അലങ്കാരം ആയി കൊണ്ട് നടക്കുമ്പോള്‍ ആണ് ഇവന് ഒക്കെ ഇങ്ങനെ വീഡിയോ ഉണ്ടാക്കാന്‍ തോന്നുക

      Delete
  43. രണ്ടു മൂന്നു ദിവസമായി ഇവിടെ ചെന്നൈയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനെ ചുറ്റിപ്പറ്റി പ്രകടനങ്ങള്‍ നടക്കുകയാണ്. കുറ്റിച്ചൂലുമായി വീട്ടമ്മമാര്‍ വരെ കൂട്ടത്തില്‍ ഉണ്ട്. കേട്ടപ്പോള്‍ എനിക്കാദ്യം ഒന്നും മനസ്സിലായില്ല. മുസ്ലിമിന്റെ നിഷ്കളങ്കത എന്ന സിനിമക്കെതിരെ എന്തിനാ മുസ്ലിങ്ങള്‍ പ്രകടനം നടത്തുന്നത് എന്ന്. സിനിമ ഞാന്‍ കണ്ടിട്ടില്ലാത്തത് കൊണ്ട് ഉള്ളടക്കം അറിയില്ല. പ്രകോപിപ്പിക്കാനുള്ളതല്ലെങ്കില്‍ പിന്നെ ഇങ്ങനെ സിനിമ എന്തിനു അവര്‍ എടുത്തു എന്നാണ് പിന്നെ ഞാന്‍ ആലോചിച്ചത്. നാഴികക്ക് നാല്‍പതു വട്ടം തീവ്രവാദികള്‍, അല്ല ഭീകരവാദികള്‍, എന്ന് വിളിച്ചു പറയുന്ന ഒരു സമൂഹത്തിനെ പെട്ടെന്ന് എന്തിനു നിഷ്കളങ്കരാക്കണം എന്നത് ചിന്തിക്കേണ്ട വിഷയം തന്നെ.

    ReplyDelete
  44. അമേരിക്കയിലെ വേള്ഡ് ട്രേഡ് സെന്റെര് പീടികക്ക് ബോംബ്‌ വെച്ചത് ഒസാമയല്ല എന്നുവിശ്വസിക്കുന്ന ബുദ്ധിയുള്ളവരുടെ കൂട്ടത്തിലാണ് ഞാന്‍... പടന്നക്കാരന്റെ എഴുത്തിന്‍റെ നിലവാരത്തിലേക്ക് ഈ പോസ്റ്റ് എത്തിയിട്ടില്ല ഇന്ന് മാധ്യമങ്ങളാണ് ലോകം നിയന്ത്രിക്കുന്നത് രാത്രിയെ പകലാക്കാനും പകലിനെ രാത്രിയാക്കാനും മീഡിയക്ക് കഴിയും ബ്ലോഗെഴുത്ത് മുഷ്ടി മൈതുനമല്ല എന്ന് ഷബീര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു

    ReplyDelete
  45. പറയേണ്ടത്‌ മുഴുവന്‍ അതി തീവ്രമായിത്തന്നെ പറഞ്ഞു കോയാ. ആയുധക്കച്ചവടം പോടിപൊടിക്കാന്‍, പെട്രോള്‍ ചുളുവിലടിചെടുക്കാന്‍ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യും, അമേരിക്കക്കാര്‍ക്ക് ഏറ്റവും സമാധാനമായി ജീവിക്കാന്‍ അന്യരാജ്യങ്ങളില്‍ അശാന്തി വിതറുക. അതിനിയും തുടര്‍ന്ന് കൊണ്ടിരിക്കും

    ReplyDelete
  46. അമേരിക്കയിലെ വേള്ഡ് ട്രേഡ് സെന്റെര് പീടികക്ക് ബോംബ്‌ വെച്ചത് ഒസാമയല്ല എന്നുവിശ്വസിക്കുന്ന ബുദ്ധിയുള്ളവരുടെ കൂട്ടത്തിലാണ് ഞാന്‍ - Terrific dude :)

    ReplyDelete
  47. അമേരിക്കയിലെ വേള്ഡ് ട്രേഡ് സെന്റെര് പീടികക്ക് ബോംബ്‌ വെച്ചത് ഒസാമയല്ല എന്നുവിശ്വസിക്കുന്ന ബുദ്ധിയുള്ളവരുടെ കൂട്ടത്തിലാണ് ഞാന്‍ - Terrific dude :)...you may not get it, but my anoni comment was sarcastic. :)

    ReplyDelete
  48. തന്തയില്ലാത്തവരുടെ പുതിയ പദ്ധതി ഏതായാലും കൊള്ളാം!
    ഒരു കാര്യം ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല.. ജൂനിയര്‍ ബുഷ്‌ (നശിച്ചു പോകട്ടെ) രണ്ടാമത്തെ തിരഞ്ഞെടുപ്പിന് നിന്നപ്പോള്‍, സര്‍വേ ഫലങ്ങല്ലെല്ലാം എതിരായിരുന്നു. എന്തായാലും തോല്‍ക്കും എന്നായിരുന്നു ഫലം. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ തൊട്ടു തലേന്നു ഉസാമ ബിന്‍ ലാദന്റെ വക വീഡിയോ ക്ലിപ്പ്.. അമേരിക്കയെ മലര്‍ത്തി എടുത്തു കമഴ്ത്തി കിടത്തുമെന്നു. ഫലമെന്റായി? ഇസ്ലാമിക ഭീകരവാടികളോട്(?) സന്ധിയില്ലാ സമരം പ്രഖ്യാപിച്ച കുരിശു പിശാചായ ബുഷു പുല്ലു പോലെ ജയിച്ചു. അന്നേ ബുജികല്ലല്ലാത്ത ബുദ്ധിമാന്മാരെല്ലാം മനസ്സിലാക്കിയതാണ് അമേരിക്കയും ഇസ്ലാമിക തീവ്രവാദികളും(?) തമ്മിലുള്ള ഒരു ഇരിപ്പ് വശം..
    ഇന്ന് ബരാകിന്റെ ജന പിന്തുണ താഴ്ന്നു താഴ്ന്നു നെഗറ്റീവില്‍ എത്തിയപ്പോള്‍ ബിന്‍ ലാദനെ കൊന്നു. എഴുതപതു ശതമാനം ഉയര്‍ന്നു ജന പിന്തുണ. ഒക്കെ ഒരു കൊള്ളകൊടുക്കലല്ലേ...
    നല്ല ലേഖനം... നന്നായിരിക്കുന്നു

    ReplyDelete
  49. മറ്റൊരു കാര്യം.. ഓരോ വര്‍ഷവും ഒരു മില്ല്യന്‍ ജനനം നടക്കുന്നു അമേരിക്കായി.. വെറും ജനനം അല്ല. അവിവാഹിതകളുടെ പ്രസവം....

    ReplyDelete
  50. നല്ല പോസ്റ്റ്‌..ഇതുമായി ബന്ധപ്പെട്ടു ഞാന്‍ ഇട്ട ഒരു പോസ്റ്റ്‌ ഈ ലിങ്കില്‍ വായിക്കാം..
    http://thasneemali.blogspot.com/2012/09/11.html

    ReplyDelete
  51. എനക്ക് പറയാനുള്ളത് പലരും ഇവിടെ അവതരിപ്പിച്ചു കഴിഞ്ഞു.എങ്കിലും രണ്ടു വാക്ക് .
    അമേരിക്കയുടെ പ്രധാന വരുമാനം ആയുധകച്ചവടമാണ്..ഇന്നു ലോകത്തിലെ സകല പ്രശ്നങ്ങളുടെയും അച്ചുതണ്ട് ആ ആയുധ കച്ചവടം തന്നെ !
    ഇന്നു ലോകത്തിനെ മുന്നോട്ടു നയിക്കുന്നത് മതങ്ങളല്ല മറിച്ചു പണമാണ്..എല്ലാവരും അതിന് പുരകെയുമാണ്...തീവ്ര വാദങ്ങളും തീവ്ര ചിന്തകളും എല്ലാം ഉണ്ടാവുന്നത് പണമെന്ന ആധികാരിക ലക്ഷ്യത്തിനു വേണ്ടി മാത്രമാണ്..അത് അമേരിക്ക ആയാലും മുസ്ലിം നാമ ധാരികളായാലും...സദാമും,ഒസാമയും തുടങ്ങിയവരെല്ലാം മുന്തിയ ചരക്കുകലോന്നുമല്ല...അമേരികന്‍ പിന്‍ബലത്തില്‍ സൌദിയില്‍ പ്രശമുണ്ടാക്കിയാണ് ഒസാമയുടെ വരവ് ,പിന്നെ അദേഹത്തെ ഇറക്കിലെക്കും റഷ്യയെ തുരത്താന്‍ അഫ്ഗാനിലെക്കും തുറന്നു വിട്ടത് അങ്കിള്‍ സാം തന്നെയാനന്നു കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം...! ഒത്തിരി പറയണമെന്നുണ്ട്...നിരത്തുന്നു
    ആശംസകളോടെ
    അസ്രുസ്

    ഇഷ്ട്ടപെട്ടത്‌ :
    കേവലം 500നടുത്ത് മാത്രം വര്‍ഷത്തെ പാരമ്പ്യര്യമുള്ള അമേരിക്കയെ ലോക പൊലീസ് പട്ടം ചാര്‍ത്തി കൊടുക്കാന്‍ കാരണം പതിനയ്യായിരം വര്‍ഷത്തെ പാരമ്പര്യമുള്ള ബാഗ്ദാദ് പോലുള്ള പൌരാണിക പട്ടണങ്ങളെ തീയിതട്ട് ചുട്ടെരിക്കാന്‍ മടിയില്ലാതെ കൊന്നും കൊലവിളിച്ചും തന്തയില്ലായ്മ ചെയ്തത് കൊണ്ട് മാത്രമാണ് അത് കൊണ്ട് "ഫാദര്‍ ലസ്സ്" എന്ന കിരീടം അവര്‍ക്ക് മാത്രം സ്വന്തം....സബീര്‍
    പക്ഷെ അവര്‍ ഇടുന്ന ഇരയില്‍ പോയി കൊത്തുന്ന മീനുകള്‍ ആകുന്നത് പ്രബുദ്ധരായ മുസ്ലിം ജനത തന്നെ ആണ്. അവരുടെ ചൂണ്ടയില്‍ കൊത്തി അവര്‍ ഉദേശിക്കുന്ന കാര്യം എളുപ്പത്തില്‍ സാധിച്ചു കൊടുക്കുന്നത് ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ തന്നെ അല്ലെ???? ഇപ്പോള്‍ ഈ ഷോര്‍ട്ട് ഫിലിം അമേരിക്ക പ്രത്യേക ലക്ഷ്യത്തോടെ ഇറക്കിയതാണെങ്കില്‍ അവരുടെ ഉദേശം 100 ശതമാനം സാധിച്ചു. അവര്‍ ഉദേശിച്ച പോലെ അവരുടെ ഒരു നാട്ടുകാരന്‍ ചാകുകേം ചെയ്തു. അവര്‍ക്ക്‌ അത് പോരെ ഇനി അടുത്ത കുതിരകയറ്റത്തിന്??? അവരുടെ കുബുദ്ധിപരമായ നീക്കങ്ങള എങ്ങനെ പ്രധിരോധിക്കണമെന്ന് ലോകത്തുള്ള മുസ്ലിം സഹോദരന്മാര്‍ എല്ലാം ചേര്‍ന്ന് ഒരു തീരുമാനം എടുക്കണ്ടത് ഒരു വളരെ അത്യാവശ്യമാണ് ഇല്ലെങ്കില്‍ അത് ഒരു സമുദായത്തിന്‍റെ മുഴുവന്‍ നിലനില്‍പ്പിന്റെ പ്രശനമായി തീരും....
    വിഗ്നേഷ്

    ReplyDelete
  52. തന്തയില്ലത്തവന്മാർ തന്തയില്ലാഴിക കാണിച്ചാൽ അത് മനസിലാക്കാം.. തന്തയുണ്ടെന്നു പറഞ്ഞിട്ട് തന്തയില്ലാഴിക കാണിക്കുകയും മതം എന്ന് കേട്ടാൽ വാൾ എടുക്കാൻ പോകുന്ന പന്നന്മാരേ എന്ത് പറഞ്ഞും വെള്ളപുതപ്പിക്കാൻ പോണവരെ എന്ത് വിളിക്കണം

    ReplyDelete