ചരിത്രം പലപ്പോഴും ചാരിത്ര്യമാകാറുണ്ട്,അത് ചരിത്രകാരന്റെ കുഴപ്പമല്ല ചരിത്രം പ്രചരിപ്പിക്കുന്നവരുടെ വിവരക്കേടാണ്.ചില ചരിത്രങ്ങള്‍ ചവറ്റുകുട്ടയിലുമാകാറുണ്ട് അത് ചരിത്രത്തിന്റെയും കൂടി കുറ്റമാണ്.ചരിത്രം പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് അതാത് കാലഘട്ടത്തില്‍ ജീവിക്കുന്ന ചരിത്രം അറിയാത്ത സാധാരണക്കാരനും,ചരിത്ര ഗ്രന്ഥകര്‍ത്താക്കളുമാണ്. മഹാനായ ജീസസിന്റെ നിരവധി ചിത്രങ്ങള്‍ ഇന്ന് ലഭ്യമാണ് അതില്‍ ഏതാണ് ജീസസ് എന്ന് കണ്ടെത്താന്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരാള്‍ക്കും കഴിയില്ല,അത് പോലെ തന്നെ ജീസസിന്റെ മാതാവായ മേരിയുടെയും.ഏതോ ചിത്രകാരന്റെ ഭാവനയില്‍ വിരിഞ്ഞ കേവലം ചിത്രം ചരിത്രമായി അതും ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരണമുള്ള ചിത്രങ്ങളായി മാറി.ഇവിടെ ചരിത്രം തോറ്റു ചിത്രം വിജയിച്ചു!!അത് പോലെ തന്നെ ഹൈന്ദവ ദൈവങ്ങളും ആരാധനാ പാത്രങ്ങളുമായ ഹനുമാന്‍,ശ്രീ കൃഷ്ണന്‍,ശ്രീരാമന്‍ അങ്ങനെ പോകുന്നവരുടെ മുഖവും ആകാരവും ചിത്രകാരന്റെ ഭാവനയിലും,ഐതിഹ്യങ്ങളുടെ സീരിയലിന്റെ സംവിധായകരും
Monday, October 29, 2012
Friday, October 19, 2012
മലാലയും കുരങ്ങനു കിട്ടിയ പൂമാലയും
അമ്മായിഅമ്മ മരിച്ചപ്പോള്‍ ദു:ഖിക്കുന്ന മരുമോളെപോലെയായിരുന്നു കുറച്ച് ദിവസം സോഷ്യല്‍ സൈറ്റ് മുഴുവനും.അമ്മായിമ്മ മരിച്ചാല്‍ കണ്ണില്‍ നിന്ന് കണ്ണീരും മനസ്സില്‍നിന്ന് ലഡു പൊട്ടലും മരുമോള്‍ക്ക് ഒരിമിച്ചാണെന്ന് ചുരുക്കം!! ഫൈസ്ബുക്കിന്റെ വാളിലും,ഗ്രൂപ്പിലും,സ്റ്റാറ്റസിലും മലാലയ്ക്ക് വേണ്ടി കണ്ണീര്‍ ഒലിപ്പിച്ചവര്‍ മുല്ലപ്പെരിയാറിന്റെ അടുത്തെങ്ങാനും പോയി കണ്ണീരൊലിപ്പിച്ചാല്‍ കേരളത്തിനും ആര്യാടനും ഉപകാരപ്പെട്ടേനേ!!പവര്‍ക്കട്ടിലെ നേരത്ത് അനുഭവിക്കുന്ന ‘നമ്മടെ കൊതു കടിയും മാറിക്കിട്ടും,ആര്യാടന്‍ മാപ്പിളക്കും വകുപ്പിനും കുശാലുമാകുമായിരുന്നു‘.
കുരങ്ങന് പൂമാല കിട്ടിയാല്‍ എന്ന് കേട്ടിട്ടേയുള്ളൂ അത് കണ്ട് അനുഭവിച്ചറിഞ്ഞ ഒരു വാരമാണ് സോഷ്യല്‍ സൈറ്റില്‍ സോഷ്യല്‍ ജീവികളാല്‍ കഴിഞ്ഞ് പോയത്.കണ്ണീര്‍ ഒലിപ്പിച്ച് കരയാന്‍ പറ്റാത്തവര്‍ ലൈക്കിയും,ഷയറിയും നിര്‍വൃതി പൂണ്ടു. ശത്രുവിന്റെ ശത്രു മിത്രം എന്ന പുരാണം സത്യമായ വാരവും കൂടിയാണ് കഴിഞ്ഞത്.
ആരാണ് മലാല? ആദ്യമായി “വായിക്കുക“ എന്ന വാചകം ഇറങ്ങിയ ഖുറാന്‍ എന്ന മതഗ്രന്ഥം വിശ്വസിക്കുന്നവരാണ് മലാലയും,താലിബാനികളും. വായിക്കണമെങ്കില്‍ “പഠിക്കണം“ എന്ന് മാത്രം പറഞ്ഞ മുസ്ലിം പാരമ്പര്യത്തില്‍ വളര്‍ന്ന കുട്ടി.
Monday, October 8, 2012
ഉറുക്ക് കെട്ടിയ കിറുക്കന്‍ മാരേ,വാരഫലം വായിച്ച് വാ പൊളിക്കുന്ന വട്ടന്‍ മാരേ..
മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു കൈപിടിച്ച് കൊണ്ടുവന്ന ആയിരത്തി തൊള്ളായിരത്തി തോണ്ണൂറിലെ ഇന്ത്യയുടെ സാമ്പത്തിക മന്ത്രിയായ, വിഭജനത്തിനു മുമ്പുള്ള പാക്കിസ്ഥാനിലെ പഞ്ചാബില്‍ ജനിച്ച, ഇപ്പോഴത്തെ “വില കൂടിയ“ പ്രധാനമന്ത്രി ശ്രീമാന്‍ മന്മോഹന്‍ സിഗ് ഇന്ത്യയുടെ പ്രധാന മന്ത്രിയാവുമെന്ന് ലോകത്തിലെ ഒരു കുട്ടിക്കും ഉറപ്പുണ്ടായിരുന്നില്ല!! ഉറപ്പ് പോയിട്ട് ഒട്ടുമിക്കവര്‍ക്കും അറിയാത്ത അന്നത്തെ സാഹചര്യത്തിനുസരിച്ച് "ഒരു വിലയുമില്ലാത്ത" എന്നാല്‍ ഈ കാലഘട്ടത്തില്‍ ഏറ്റവും "വിലകൂടിയ"സാക്ഷാല്‍ മന്മോഹന്‍ജി ഇന്ത്യയുടെ പ്രധാനമന്ത്രി ആയത് ചന്ദ്ര, ശുക്ര, സൂര്യ ചലനങ്ങളേയും തകിടം മറിച്ച് കൊണ്ടാണ്.
കാലങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ്സിന്റെ കയ്യില്‍ ഭരണം കിട്ടിയപ്പോള്‍ ആരാണ് അടുത്ത പ്രധാന മന്ത്രി? എന്ന് കവടി നിരത്തി, വാരഫലം നോക്കി, ഇന്ത്യയിലെ സകലമാന ജ്യോതിഷികളും ആള്‍ ദൈവ കോമരങ്ങളും തലപുകഞ്ഞാടി.അതിന്റെ ഫലമായി ഇന്ത്യയുടെ വില കൂടിയ മന്ത്രി പദം സോണിയാജിക്കും മകനും എന്തിനേറെ അറക്കല്‍ കുര്യച്ചനും വരെ വീതിച്ചു കൊടുത്തു കൊണ്ടേയിരുന്നു ജ്യോതിഷ് പണ്ഡിറ്റുകള്‍!!
കാലങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ്സിന്റെ കയ്യില്‍ ഭരണം കിട്ടിയപ്പോള്‍ ആരാണ് അടുത്ത പ്രധാന മന്ത്രി? എന്ന് കവടി നിരത്തി, വാരഫലം നോക്കി, ഇന്ത്യയിലെ സകലമാന ജ്യോതിഷികളും ആള്‍ ദൈവ കോമരങ്ങളും തലപുകഞ്ഞാടി.അതിന്റെ ഫലമായി ഇന്ത്യയുടെ വില കൂടിയ മന്ത്രി പദം സോണിയാജിക്കും മകനും എന്തിനേറെ അറക്കല്‍ കുര്യച്ചനും വരെ വീതിച്ചു കൊടുത്തു കൊണ്ടേയിരുന്നു ജ്യോതിഷ് പണ്ഡിറ്റുകള്‍!!
Subscribe to:
Posts (Atom)