എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Friday, October 19, 2012

മലാലയും കുരങ്ങനു കിട്ടിയ പൂമാലയും

അമ്മായിഅമ്മ മരിച്ചപ്പോള്‍ ദു:ഖിക്കുന്ന മരുമോളെപോലെയായിരുന്നു കുറച്ച് ദിവസം സോഷ്യല്‍ സൈറ്റ് മുഴുവനും.അമ്മായിമ്മ മരിച്ചാല്‍ കണ്ണില്‍ നിന്ന് കണ്ണീരും മനസ്സില്‍നിന്ന് ലഡു പൊട്ടലും മരുമോള്‍ക്ക് ഒരിമിച്ചാണെന്ന് ചുരുക്കം!! ഫൈസ്ബുക്കിന്റെ വാളിലും,ഗ്രൂപ്പിലും,സ്റ്റാറ്റസിലും മലാലയ്ക്ക് വേണ്ടി കണ്ണീര്‍ ഒലിപ്പിച്ചവര്‍ മുല്ലപ്പെരിയാറിന്റെ അടുത്തെങ്ങാനും പോയി കണ്ണീരൊലിപ്പിച്ചാല്‍ കേരളത്തിനും ആര്യാടനും ഉപകാരപ്പെട്ടേനേ!!പവര്‍ക്കട്ടിലെ നേരത്ത് അനുഭവിക്കുന്ന ‘നമ്മടെ കൊതു കടിയും മാറിക്കിട്ടും,ആര്യാടന്‍ മാപ്പിളക്കും വകുപ്പിനും കുശാലുമാകുമായിരുന്നു‘. കുരങ്ങന് പൂമാല കിട്ടിയാല്‍ എന്ന് കേട്ടിട്ടേയുള്ളൂ അത് കണ്ട് അനുഭവിച്ചറിഞ്ഞ ഒരു വാരമാണ് സോഷ്യല്‍ സൈറ്റില്‍ സോഷ്യല്‍ ജീവികളാല്‍ കഴിഞ്ഞ് പോയത്.കണ്ണീര്‍ ഒലിപ്പിച്ച് കരയാന്‍ പറ്റാത്തവര്‍ ലൈക്കിയും,ഷയറിയും നിര്‍വൃതി പൂണ്ടു. ശത്രുവിന്റെ ശത്രു മിത്രം എന്ന പുരാണം സത്യമായ വാരവും കൂടിയാണ് കഴിഞ്ഞത്. ആരാണ് മലാല? ആദ്യമായി “വായിക്കുക“ എന്ന വാചകം ഇറങ്ങിയ ഖുറാന്‍ എന്ന മതഗ്രന്ഥം വിശ്വസിക്കുന്നവരാണ് മലാലയും,താലിബാനികളും. വായിക്കണമെങ്കില്‍ “പഠിക്കണം“ എന്ന് മാത്രം പറഞ്ഞ മുസ്ലിം പാരമ്പര്യത്തില്‍ വളര്‍ന്ന കുട്ടി.
സ്ത്രീകള്‍ പഠിക്കരുത് എന്ന് ആശയം തീവ്രമായി മുന്നോട്ട് വെക്കുന്നവര്‍ താലിബാനികളും.അവരെന്തെ അങ്ങനെ ഒരു ആശയം മുന്നോട്ട് വെക്കുന്നുവെന്ന് താലിബാനികളോട് തന്നെ ചോദിക്കണം,എന്നോട് ചോദിച്ച് എന്നെ കുഴക്കരുതെന്നര്‍ത്ഥം. മലാല നമ്മുടെ നാട്ടുകാര്‍ക്ക് പൂമാലയായത് എന്ത് കൊണ്ട്? എന്തിനും ഏതിനും പ്രതികരിക്കുന്ന മലയാളികളുടെ സധാരണ ഒരു വികാരം മാത്രമാണോ? മലാലയോ താലിബാനോ നമ്മെ ഒരു തരത്തിലും ബാധിക്കാത്ത നമ്മുടെ ശത്രു രാജ്യത്തെ രണ്ട് സംഭവമാണ്.എന്നിട്ടും വാളിലും ഗ്രൂപ്പിലും “ഇ-മുതലക്കണ്ണീര്‍“ കൊണ്ട് കമ്പ്യൂട്ടര്‍ സ്ക്രീന്‍ ആകെ കലങ്ങിപ്പോയി. ഇവിടെയാണ് മുകളില്‍ പറഞ്ഞ രണ്ട് വാചകം ഒന്നു കൂടി അതോര്‍മിപ്പിക്കുന്നു. 1-അമ്മായിമ്മ മരിച്ചാല്‍ കണ്ണില്‍ നിന്ന് കണ്ണീരും മനസ്സില്‍നിന്ന് ലഡു പൊട്ടലും മരുമോള്‍ക്ക് ഒരിമിച്ചാണെന്ന് ചുരുക്കം!! 2-ശത്രുവിന്റെ ശത്രു മിത്രം!! ഇ-മുതലക്കണ്ണീര്‍ കൊണ്ട് ആറാട്ടും,കിട്ടിയ അവസരത്തില്‍ മൊത്തം മാപ്പിളയേയും രണ്ട് തെറികാച്ചാന്‍ അവസരം കിട്ടിയ ഭരണിപ്പാട്ട് ഭകതന്മാരും“കരളിന്റെ കരളായ അയല്‍ രാജ്യം പാക്കിസ്ഥാനിലെ“ പൊന്നോമന പുത്രിയേ വാനോളം പുകഴ്ത്തി.ഹെന്തൊരു സ്നേഹമായിരുന്നു കഴിഞ്ഞ വാരം നമ്മുടെ പൂമാല ഫാന്‍സുകാര്‍ക്ക്!! പിരിശവും അരിശവും ബ്ലോഗിലും,സ്റ്റാറ്റസിലും പൂമാലകള്‍ പോലെ മലാലയ്ക്ക് വിതറി,ചിലര്‍ കണ്ണീര്‍ കൊണ്ട് ഖണ്ഡകാവ്യം എഴുതി!! മലാലയെ മാലാഖയാക്കി മാലോകര്‍ക്കിടയില്‍ പൂമാല ചര്‍ത്തിയതല്ല ഇവിടത്തെ പ്രശ്നം.എന്തെ മലാല മാത്രം നമുക്ക് പ്രിയപ്പെട്ടവളായി? ജനിച്ച ഭൂമിയില്‍ ജീവിക്കാന്‍ യാങ്കികളുടെ മിസൈലില്‍ ഇരു കയ്യും തകര്‍ന്ന ഇറാക്കിലെ അലിഅബ്ബാസിനെ എത്രപേര്‍ക്ക് അറിയാം?
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കൊതിവരുന്നത് വരെ കുടിക്കാന്‍ വസരം കൊടുക്കാതെ മാറത്ത് നിന്നും പറിച്ചെടുത്ത് ആറടി മണ്ണിലേക്ക് മിസൈല്‍ കൊണ്ട് യാത്രയാക്കിയ ആയിരകണക്കിനു ഇറാക്കിലേയും,ഫലസ്ഥീനിലേയും അഫ്ഘാനിലേയും കുരുന്നുകളില്‍ എത്രയാളുകളുടെ പേരുകള്‍ അഭിനവ ഫൈസ്ബുക്ക് വികാരജീവികള്‍ക്കറിയാം? സ്വന്തക്കരെ തന്നെ കൊല്ലാന്‍ അവരുടെ തന്നെ കുട്ടികളെ പിടിച്ച് കണ്ണും കയ്യും കെട്ടിയിട്ട് മറയുണ്ടാക്കി അതില്‍ മരണപ്പെട്ട എത്ര കുരുന്നുകളുടെ ഊരും പേരും നമുക്കറിയാം.
പാശ്ചാത്യ മാധ്യമങ്ങള്‍ ചര്‍ദ്ദിച്ചത് അപ്പടി അണ്ണാക്ക് തൊടാതെ വിഴുങ്ങി ദാസി വേലമാത്രമാണ് സ്റ്റാറ്റസ് രോഗികളും,ഇ -മുതലക്കണ്ണീര്‍ വാദികളും ചെയ്യുന്നത്. രാവും പകലും ഹോട്ട് ന്യൂസായും ബ്രേക്കിഗ് ന്യൂസായും മലാലയെ പൂമാല ചാര്‍ത്തിയ ‘മാധ്യമ മാമാ’ മാര്‍ എത്ര തവണ ശ്വാസ വായുവിന്‍ വേണ്ടി യാചിക്കുന്ന കുരുന്നുകളുടെ ചിത്രം നമ്മുടെ മുന്നിലേക്ക് എത്തിച്ചിട്ടുണ്ട്? ഇവിടെയാണ് നാം നമ്മെ തന്നെ തിരിച്ചറിയാതെ പണയം വെച്ച ബുദ്ധിയുമായി ജീവിക്കുന്നത്!!
ഒരു തരത്തിലും നമ്മെ ബാധിക്കാത്ത പ്രശ്നത്തെ വലിച്ചിഴച്ച് (വേലിക്കുള്ള മൂര്‍ക്കനെ കഴുത്തിലണിയുന്ന പോലെ) പാക്കിസ്ഥാനിലെ മാലാലയെ പൂമാലയിട്ട് വാനോളം പുകഴ്ത്തി നമ്മുടെ നാടിനെ,നമ്മെ നേരിട്ട് ബാധിക്കുന്ന ആയിരക്കണക്കിനു പ്രശ്നത്തില്‍ നിന്നും മനപ്പൂര്‍വ്വം ഒളിച്ചോടി ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കി പൂമാല ചാര്‍ത്തുന്ന തിരക്കിലുമായി. മാലാലയ്ക്ക് വേണ്ടി ഇ-കണ്ണീര്‍ ഒലിപ്പിച്ച എത്ര “മനുഷ്യ സ്നേഹികള്‍“ ഇന്നും നരകയാതനയില്‍ കഴിയുന്ന കാസര്‍ഗോഡിലെ കണ്ണും ,കരളും പൊട്ടി ജീര്‍ണ്ണിച്ചു ജീവിക്കുന്ന നൂറുകണക്കിനു കുരുന്നുകള്‍ക്ക് വേണ്ടി സ്റ്റാറ്റസ് മാമാങ്കം നടത്തിയിട്ടുണ്ട്? അവിടെ ഇന്നും സ്കൂളിന്റെ പടിപോയിട്ട് വീടിന്റെ പടിപോലും കാണാത്ത ആയിരകണക്കിനു കുരുന്നുകളുണ്ട്.സ്കൂളിന്റെ പടികാണാന്‍ പറ്റാത്ത വേദനയില്‍ ദിവസം കഴിച്ച് കൂട്ടുന്ന എത്ര നമ്മുടെ കുരുന്നുകളുടെ പേരുകള്‍ പൂമാലഫാന്‍സുകാര്‍ക്കറിയും? എന്തെ അവര്‍ക്ക് വേണ്ടി ശബ്ദിക്കാനും ഇ-കണ്ണീര്‍ വാര്‍ക്കാനും,സ്റ്റാറ്റസ് മാമാങ്കം നടത്താനും പറ്റാതിരിക്കുന്നത്? കാസര്‍ഗോഡിലെ പൊതു ശത്രു നമുക്ക് പ്രിയപ്പെട്ടവരായ താലിബാനികളോ,തീവ്രവാദികളോ മറ്റോ അല്ലാഞ്ഞിട്ടാണോ?
സ്വന്തം കാലിലെ മന്തും,കുഷ്ടവും മാറ്റിയിട്ട് പോരെ അയല്‍ വാസിയുടെ കാലിലെ ചൊറിക്ക് മരുന്ന് പുരട്ടാന്‍!! ഹോ ..ഇത്രയൊക്കെ എഴുതിയിട്ട് വല്ലോനും തെറ്റിദ്ധരിക്കണ്ട ഞാനൊരു താലിബാനിയെന്ന്(തെറ്റിദ്ധരിച്ചാല്‍ എനിക്ക് പൂമാല)അത് കൊണ്ട് താലിബാനികള്‍ക്കെതിരെ സ്റ്റാറ്റസ് പൂരം നടത്തി മലാലയെ മാലാഖയാക്കിയ എല്ലാ പൂമാല ഫോട്ടോക്കും,സ്റ്റാറ്റസിനും എന്റെ വക ഒരു ലൈക്കും രണ്ട് തെറിയും സൌജന്യം!!


43 comments:

  1. ബുദ്ധി പണയം വക്കാത്ത ചിലരെങ്കിലുമുണ്ട് എന്നത് ഒരു ആശ്വാസം. മിക്കവാറും ശബീര്‍ക്ക മ'ദനിയുടെ അടുത്തെത്തും . വെറുതെ മിണ്ടാണ്ടിരുന്നോളീ . എന്നിട്ട് വല്ല മലാല ഫോട്ടോയും പോസ്റ്റ്‌ ചെയ്തു ലൈക്‌ സമ്പാദിക്കാന്‍ നോക്ക്. :)

    ReplyDelete
  2. അറിവ് നേടാനുള്ള സ്വതന്ത്രതെ പോലും ഖനിക്കുന്ന വാദഗതികള്‍ അത് ലോകത്ത്‌ എവിടെയാനെകിലും എതിര്‍ക്കപെടെണ്ടത് തന്നെയാണ്. അതില്‍ താലിബാന്‍ എന്നോ സംഗപരിവാര്‍ എന്നോ ഒരു വ്യതാസവും പാടില്ല. അപലപിക്കപ്പെടേണ്ടവ അപലപിക്കപെടണം. അതില്‍ രാഷ്രീയവും മതവൈരാഗ്യവും കലര്‍ത്തിയവരെ ഒറ്റപ്പെടുത്തുകയും വേണം.

    നമ്മുക്ക് വേറെ ഒരുപാടു പ്രശ്നങ്ങള്‍ ഉണ്ട്, അതിനാല്‍ അയല്‍പക്കത്തെ പെണ്ണിനെ ആരെങ്കിലും ബലാല്‍സംഗം ചെയ്താലും, ഇടപെടരുത് എന്ന് പറയുന്നതിലെ ലോജിക്‌ മനസിലാവുന്നില്ല.

    ReplyDelete
    Replies
    1. Sreejith Np അതിനിവിടെ ബലാത്സഗമല്ലല്ലോ?? കൂട്ട ബലാത്സഗമല്ലേ..!!ഇടപെടണം...പക്ഷെ സ്വന്തം വീട്ടിലും ഒരു പാട് ബലാത്സഗത്തിനിരയായ പെണ്‍കുട്ടികള്‍ ഉണ്ടെന്ന് ഓര്‍മ്മ വേണം.അവരെ കണ്ടില്ലെന്ന് നടിച്ച് അയല്പക്കത്തേക്ക് പോകുന്നത് അപകട സൂചനയാണ്...വിദ്യ അഭ്യസിക്കാന്‍ എതിര്‍ക്കുന്നവരെ ശക്തമായി അടിച്ചൊതുകേണ്ടതാണ്...ഏത് മോനായാലും.കണ്ണ് അയല്‍പ്പക്കത്തേക്ക് മാത്രം പോകുന്നതാണ് പ്രശ്നം!!

      Delete
    2. നമ്മുടെ നാടിന്‍റെ പതിന്‍മടങ്ങ്‌ അടിച്ചമര്‍ത്തലുകള്‍ താലിബാന്‍ നടത്തുന്നു എന്നോര്‍ക്കണം, പ്രതേകിച്ചു സ്ത്രീകള്‍ക്കെതിരെ. അതിനെതിരേ നടത്തുന്ന ഇതു നീക്കവും സ്വാഗതാര്ഹമാണ്. ഇത്തരുണത്തില്‍ ഒരു പ്രശ്നം നമ്മുടെ രാജ്യത്തു നടന്നാല്‍ സോഷ്യല്‍ മീഡിയ ഇതേ രീതിയില്‍ തന്നെ പ്രതികരിക്കും എന്നാണ് എനിക്ക് തോന്നുന്നത്

      Delete
    3. തീര്‍ച്ചയായും പ്രതികരിക്കണം...പക്ഷെ എന്തു കൊണ്ട് പ്രതികരണം അവിടെ തന്നെ നിന്നു പോകുന്നു?? കൊല്ലങ്ങളായി മൊസാദ് നടത്തുന്ന നരനായാട്ട് എന്ത നാം കാണാതെ പോകുന്നു? അക്കമിട്ട് പറയാന്‍ പലതുമുണ്ട്...അങ്ങനെ പലതിനെതിരെ കണ്ണടച്ച നമ്മള്‍...മറ്റു പലതിനും കണ്ണുകള്‍ തുറന്ന് പ്രതികരിക്കുന്നു.ശ്രീ ചിലപ്പോള്‍ എല്ലാറ്റിലും പ്രതികരിക്കുന്നുണ്ടാകാം...എന്റെ പോസ്റ്റ് പ്രതികരിക്കുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാനല്ല...മറിച്ച് എല്ലാ കാര്യത്തിലും ഈ പ്രതികരണ ശേഷി വേണമെന്ന് ഓര്‍മ്മിപ്പിക്കുക മാത്രമാണ്....നല്ല പ്രതികരണ ശേഷിയുള്ള നട്ടെല്ലുള്ള സമൂഹം ഉണ്ടാകട്ടെ...

      Delete
    4. താങ്കളുടെ ഉദേശശുദ്ധി എനിക്ക് മനസിലായി. പക്ഷെ അത് അതുപോലെ മനസിലാക്കാന്‍ എല്ലാവര്ക്കും കഴിഞ്ഞു എന്ന് വരില്ല. ഒരു പാട് തെറ്റിദ്ധരിക്കപെടാന്‍ ഇടയുണ്ട്. ഈ പോസ്റ്റ്‌ അവര്‍ ഒരു ആയുധം ആകാതെ ഇരിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. .നല്ല പ്രതികരണ ശേഷിയുള്ള നട്ടെല്ലുള്ള സമൂഹം ഉണ്ടാകട്ടെ...

      Delete
  3. എനിക്ക് പണ്ടേ സംശയം ഉണ്ടായിരുന്നു നീ തീവ്രവാദി ആണോ എന്ന് . :) ഇനി കാര്യത്തിലേക്ക് പറഞ്ഞതില്‍ പാതിയോടു യോജിക്കുന്നു.

    ReplyDelete
    Replies
    1. നിനക്ക് സംശയമല്ലേ ഉണ്ടായിട്ടുള്ളൂ.....എന്റെ ഭാഗ്യം...!!

      Delete
  4. പടന്നക്കരാ .. ഈ പോസ്റ്റിന്റെ പേരില്‍ താങ്കളെ ആരെങ്കിലും തള്ളികോന്നാല്‍ പ്രതികരിക്കാന്‍ താങ്കള്‍ മേല്‍ പറഞ്ഞ കീ ബോര്‍ഡ് ഗുണ്ടകളും ... സോഷ്യല്‍ തെമ്മാടികളും ഉണ്ടാകും .. കാരണം താങ്കള്‍ പ്രതികരിക്കുന്ന ലോകത്തിന്റെ വക്താവാണ്‌ .ഈ കമന്റ്‌ എഴുതിയ എന്നെ ആളുകള്‍ തല്ലികൊന്നല്‍ ഒരു വലിയ പ്രശ്നങ്ങള്‍ ഉണ്ടാകില്ല കാരണം ഞാന്‍ ചുമ്മാ ഇരുന്ന ഒരുത്തന്‍ ആണ് . താങ്കള്‍ മേല്‍ പറഞ്ഞ ആരും തിരഞ്ഞെടുക്കപെട്ട ഇരകള്‍ അല്ല.. അവര്‍ പൊതുവായ ആക്രമണത്തില്‍ ഇരകള്‍ ആക്ക്പെടുകയായിരുന്നു . മലാല എന്ന പെണ്‍കുട്ടിയെ എനിക്ക് മുന്‍പേ അറിയാം ഞാന്‍ വലിയ ശ്രദ്ദ ഒന്നും കൊടുത്തിരുന്നില്ല .. എന്നാല്‍ അവള്‍ക്കു വെടിയേറ്റു എന്നറിഞ്ഞപ്പോള്‍ വിഷമിച്ചു .. കാരണം തനിക്കും തന്റെ പുറകെ വരുന്ന ഒരു ജനതക്കും വേണ്ടി ശബ്ധിച്ചതിനു ..തിരഞ്ഞെടുത്തു കൊല്ലാന്‍ ശ്രമിക്കപെടുകയയിരുനു അവള്‍ . ഇനി അങ്ങനെ ആരും പ്രതികരിക്കാതിരിക്കാന്‍ .. ആരും ശബ്ധിക്കാതിരിക്കാന്‍ ... പ്രവാചകന്‍ പറഞ്ഞു ... യുദ്ധമാണ് സ്ത്രീകളെ അക്രമിക്കരുതെ കുഞ്ഞുങ്ങളെ ആക്രമിക്കരുതെ അവര്‍ അബലകളാണ് .....അത് പോലും വായിച്ചറിയാന്‍ അറിവില്ലാത്ത താലിബാന്റെ തെമ്മാടിക്കൂട്ടം വായിക്കാന്‍ പഠിക്കണം എന്ന് പറഞ്ഞ പെണ്‍കുട്ടിയെ കൊല്ലാന്‍ വരുന്നു .. ഇതു കേവലം യുദ്ധമല്ല പടന്നക്കര .. താങ്കള്‍ ദുബായില്‍ ജീവിക്കുന്ന ആള്‍ അല്ലെ.. ഒരേ പത്രത്തില്‍ ഉണ്ട് ഒരേ കിടക്കയില്‍ കിടന്നുരങ്ങന്ന ഇന്ത്യക്കാരനേയും പാകിസ്ഥാന്‍ കാരനേയും നീ കണ്ടിട്ടില്ലേ.. ഇവിടെ ശത്രുത അല്ല നമ്മള്‍ നോക്കേണ്ടത് .. അവള്‍ മുന്നോട്ടു വച്ച ആശയം ആണ് .. നോമ്പിനെ വികലമാക്കി നോക്കുന്നവന്കെതിരെ താങ്കള്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നില്ലേ ... അതിന്റെ പേരില്‍ ആരെങ്കിലും വിവരധോഷികള്‍ താങ്കളെ നുള്ളി നോവിചിരുന്നെങ്ങില്‍ ... ജാതിയുടെയും മതത്തിന്റെയും പേരും .. എനിക്ക് നോക്കാന്‍ വേറെ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞു മിണ്ടാതിരിക്കണം എന്നായിരുന്നോ . താങ്കള്‍ ഉദ്ദേശിച്ചത് .. പ്രതികരിക്കുന്നവര്‍ വളരെ കുറച്ചുള്ള ഈ വികലലോകത്തു ആരുടെയും പ്രതികരണ ശേഷി ഇല്ലാതാവാന്‍ താങ്കളുടെ ഈ പോസ്റ്റ്‌ കാരണം ആകാതിരിക്കട്ടെ ..

    ReplyDelete
    Replies
    1. അപ്രിയാ,പ്രതികരണം നല്ലതാണ്...ഞാന്‍ പ്രതികരിക്കുന്നവരെ ലോകരേ നിങ്ങള്‍ പ്രതികരിക്കരുത് എന്ന് പറഞ്ഞിട്ടില്ല...അങ്ങനെ ഞാന്‍ പറഞ്ഞാല്‍ മാത്രം പ്രതികരണ ശേഷിക്ക് മുണ്ടാട്ടം മുട്ടുമെന്നൊന്നും പറഞ്ഞ് എന്നെ പുകഴ്ത്തല്ലേ!! പിന്നെ താലിബാന്റെ പേരും പറഞ്ഞ് പ്രതികരണ ശേഷി കൂടുതലുള്ളവര്‍ ടര്‍ഗെറ്റ് ചെയ്യുന്നത് ഹിഡന്‍ അജണ്ടയാണ്.അത് കഴിഞ കുറച്ച് ദിവസമായി നിശബ്ദമായി കാണുന്നു.അവര്‍ക്കെതിരെയാണിതെഴുതിയത്.പിന്നെ താലിബാന്‍ മുന്നോട്ട് വെക്കുന്നത് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ പറഞ്ഞതോ പ്രവാചകന്റെ ചര്യയോ അല്ലെന്ന് അപ്രിയനും എനിക്കും അറിയായിരിക്കും.പക്ഷെ ലോകര്‍ക്കിടയില്‍ താലിബാന്‍ എന്നാല്‍ ഇസ്ലാമും ഇസ്ല്ലാം എന്നാല്‍ താലിബനുമാണു..താങ്കളും ഞാനും അണ്ണാക്കിന്റെ വള്ളി പൊട്ടുന്നത് വരെ ഉച്ചത്തില്‍ അലറിയാലും.മലാലയേക്കാള്‍ നീറുന്ന പ്രശ്നം നമ്മള്‍ക്കുണ്ടെന്നാണു ഞാന്‍ പറഞ്ഞത്.കോഴിയൂടെ കാലില്‍ ചുതിയ മുടിപോലെ കുറേ ദിവസായില്ലേ സകല വാളിലും ഗ്രൂപ്പിലും മലാല മാറാല പിടിച്ച് കിടക്കുന്നു?? അതിലൊക്കെ ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് അവസാനം പറയുന്നതെന്താ? ലോകത്തിലെ സകല പ്രശ്നത്തിനും കാരണം മുസ്ലിംകളെന്നും....സകല ഗര്‍ഭത്തിനും ഉത്തരവാദിയാകാന്‍ ഇസ്ലാമും അതിലെ കുറച്ച് വിശ്വാസികളും!!എന്റെ നാലു വരി വായിച്ച് പ്രതികരണ ശേഷി കളയാന്‍ മാത്രം ബുദ്ധിയുള്ളവരൊക്കെ ഫൈസ്ബുക്കിലുണ്ടോ അപ്രിയാ...??

      Delete

  5. Nasar Cheruvalath മലാലാ..........ഇരുട്ടില്‍ ജീവിതം ഹോമിക്കുക പെണ്ണെ ......എന്ന്, കല്പ്പിക്കുന്നവര്‍ക്ക് ശക്തമായ താക്കീതുകാരി .സ്വാതന്ത്ര്യം സ്വപ്നം കാണേണ്ട ഒന്നല്ല അത് തന്റേടത്തോടെ ജീവിച്ചു നേടെണ്ടാതാണെന്നു സ്വാത്തിന്റെ താഴ്വരയിലൂടെ പാടി നടന്നവള്‍ .സ്വാതന്ത്ര്യത്തിന്റെ അടിത്തറ വിദ്യ,യാണെന്നും,അറിവില്ലാത്തവവളുടെ സ്വാതന്ത്ര്യം ഏറ്റവും വലിയ അടിമത്തമാണെന്നും.............തിരിച്ചറിഞ്ഞ പെണ്‍കൊടി..................Salim Kulukkallur.നല്ല വരകള്‍ ഇനിയും എഴുതുക ///////ഇത് ഒരു കവിതക്ക് കമന്ടിയതാണ് .............ഒരാളുടെ മരണ വാര്‍ത്ത അറിയിക്കാത്തത് കൊണ്ട് ......തന്റെ മരണവാര്‍ത്ത അവരെയും അറിയിക്കരുത് എന്ന ഒസിയത്താണ് ,ഇത് വായിച്ചപ്പോള്‍ പെട്ടന്ന് മനസ്സില്‍ തോന്നിയത് .അതിനിവേഷതിന്റെയും യുദ്ധത്തിന്റെയും ഭൂമികയില്‍നിന്നും കൊടും ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലോകത്തിനുമുന്നില്‍ എത്തിച്ച മാധ്യമ ലോകത്തിന് അഭിവാദ്യം .ജീവന്‍ പണയം വെച്ചും വെടിയോച്ചകള്‍ക്ക് നടുവില്‍ ,ലോക മനസാക്ഷിയെ ഉണര്‍ത്തുന്ന ചിത്രങ്ങളും വസ്തുതകളും നമുക്ക് മുന്നിലേക്ക്‌ ഒരു പരിധി വരെയെങ്കിലും എത്തിച്ചുതന്ന വരെ ...........പുച്ചിച്ചെഴുതാന്‍ തോന്നുന്നില്ല .വിഷുവിന് പൊട്ടുന്ന പടക്കത്തോട്‌ വെല്ലുവാന്‍ ..........ചെറിയ പെരുന്നാളിന് പടക്കം പൊട്ടിക്കുന്ന കാലം കഴിഞ്ഞു .......എന്ന് ..........തോന്നുന്നതാണോ ....അതോ ....ആ തോന്നല്‍ ഒരു സത്യമാണോ ?

    ReplyDelete
  6. അനീതി എവിടെക്കണ്ടാലും എതിര്‍ക്കപ്പെടണം
    അതിന് സ്ഥലകാലജാതിമതവിവേചനം പാടില്ല

    അതാണ് ന്യായം. അതാണ് വേണ്ടതും.
    ചിലര്‍ക്ക് ചില അനീതികള്‍ കാണാന്‍ കഴിയുന്നില്ലയെന്നുള്ളതാണ് പ്രശ്നം
    അപ്പോഴാണ് ഷബീര്‍ പറഞ്ഞതുപോലെ ഇറാക്കിലെയും അഫ്ഗാനിലെയും നിലവിളികളൊന്നും കാണാതെ പോകുന്നത്

    ReplyDelete
  7. പ്രിയ സുഹൃത്തേ താങ്കളുടെ പോസ്റ്റിലെ ചില കാര്യങ്ങളെ അനുകൂലിക്കുന്നു..
    പക്ഷേ നമ്മുടെ നാട്ടില്‍ നില നിന്നിരുന്ന ഇത്തരം പ്രവണതകളെ എതിര്‍ത്ത്‌ തോല്‍പിച്ച നമ്മുടെ പൂര്‍വ്വികരെ ഓര്‍ക്കുന്നുണ്ടോ...
    ശ്രീ നാരായണഗുരുദേവനേപോലുള്ള സാമൂഹ്യ പരിഷ്‌ കര്‍ത്താക്കളെ ഒറ്‍ക്കുന്നുണ്ടോ..
    ആ പാരബര്യം ഉള്ള നമ്മള്‍ക്ക്‌ ഇത്തരം കാര്യങ്ങളെ എതിര്‍ക്കാം...
    പിന്നെ നമ്മുടെ നാട്ടിലെ എല്ലാ പ്രശനങ്ങളേയും ശക്തമായ ഭാഷയില്‍ സൊഷ്യല്‍ മീഡിയകളിലൂടെ എതിര്‍ക്കുന്നവര്‍ തന്നെയാ നമ്മള്‍..
    മതത്തിനും ജാതിക്കും അപ്പുറത്ത്‌ മാനവികതയെ കാണാന്‍ നമ്മുക്ക്‌ കഴിയും എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.
    അതിനാല്‍ താങ്കളുടെ ചില പരാമര്‍ശങ്ങളോടുള്ള എതിര്‍പ്പ്‌ രേഖപ്പെടുത്തുന്നു.

    ReplyDelete
    Replies
    1. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് മുകളില്‍ അജിത്തേട്ടന്‍ പറഞ്ഞു കഴിഞ്ഞു.മലാലയ്ക്ക് വേണ്ടി പ്രതികരിക്കരുത് എന്നല്ല ഞാന്‍ പറഞ്ഞത്.എല്ലാം മഞ്ഞക്കണ്ണോടെ കാണുന്ന പ്രവണത മാറ്റി മനുഷ്യരെ മനുഷ്യരായി കാണാന്‍ എപ്പോള്‍ പറ്റുന്നോ അന്നേ നന്നാകൂ!!ഞ്ഞാ മുമ്പുള്ള കമന്റില്‍ സൂചിപ്പിച്ചു....ചിലര്‍ എന്തോ ഒരു ലാഭത്തിനു മൊത്തം ഇസ്ലാമിക വിശ്വാസികളേയും ടാര്‍ഗറ്റ് ചെയ്യുന്നു.അതാണ് തിരുത്തപ്പെടേണ്ടത്...മലാലയെക്കാളും വലിയ പ്രശ്നം എന്റെ മുന്നിലുണ്ട്...അതിലൊക്കെ എന്തെങ്കിലും ചെയ്യാന്‍ പറ്റോ എന്ന് നോക്കട്ടേ....എന്നിട്ടാവാം...!!നമ്മള്‍ എന്ത് പറഞ്ഞാലും മാനവികത എന്നത് എഴുതപ്പെടാനുള്ളത് മാത്രമായിരിക്കുന്നു!!

      Delete
  8. This comment has been removed by the author.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. ജനിച്ച ഭൂമിയില്‍ ജീവിക്കാന്‍ യാങ്കികളുടെ മിസൈലില്‍ ഇരു കയ്യും തകര്‍ന്ന ഇറാക്കിലെ അലിഅബ്ബാസിനെ എത്രപേര്‍ക്ക് അറിയാം? ഇദ്ദേഹത്തെ കുറിച്ച് കൂടി അല്ലെ ശ്രീ മുരുകന്‍ കാട്ടകട "ബാഗ്ദാദ് " എന്നാ കവിത എഴുതിയത് . 'നമ്മെ ഒരു തരത്തിലും ബാധിക്കാത്ത' പ്രശ്നത്തില്‍ കവിത എഴുതുനത് തെറ്റാണോ ?

    അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കൊതിവരുന്നത് വരെ കുടിക്കാന്‍ വസരം കൊടുക്കാതെ മാറത്ത് നിന്നും പറിച്ചെടുത്ത് ആറടി മണ്ണിലേക്ക് മിസൈല്‍ കൊണ്ട് യാത്രയാക്കിയ ആയിരകണക്കിനു ഇറാക്കിലേയും,ഫലസ്ഥീനിലേയും അഫ്ഘാനിലേയും കുരുന്നുകളില്‍ എത്രയാളുകളുടെ പേരുകള്‍ അഭിനവ ഫൈസ്ബുക്ക് വികാരജീവികള്‍ക്കറിയാം? സ്വന്തക്കരെ തന്നെ കൊല്ലാന്‍ അവരുടെ തന്നെ കുട്ടികളെ പിടിച്ച് കണ്ണും കയ്യും കെട്ടിയിട്ട് മറയുണ്ടാക്കി അതില്‍ മരണപ്പെട്ട എത്ര കുരുന്നുകളുടെ ഊരും പേരും നമുക്കറിയാം. 'നമ്മെ ഒരു തരത്തിലും ബാധിക്കാത്ത' ഇറാക്കിലേയും,ഫലസ്ഥീനിലേയും അഫ്ഘാനിലേയും പ്രശ്നങ്ങള്‍ താങ്കളെ ബാധിച്ചോ ?

    മലാലയോ താലിബാനോ നമ്മെ ഒരു തരത്തിലും ബാധിക്കാത്ത നമ്മുടെ ശത്രു രാജ്യത്തെ രണ്ട് സംഭവമാണ്??????

    ഒരു ഫേസ്ബുക്ക്‌ സ്റ്റാറ്റസ് ,ഒരു ഷെയര്‍ താങ്കളെ ഇത്ര മാത്രം ചൊടിപിച്ചത് മനസിലാക്കുനില്ല . ഇന്ത്യ മഹാരാജ്യത്തു നടക്കുന്ന പലതിനോടും 'സ്റ്റാറ്റസ് രോഗികള്‍' പ്രതികരികുനില്ലേ ? ( സ്റ്റാറ്റസ് ഇടുനത് അവരുടെ സ്വാതന്ത്ര്യം അതിനെതിരെ ബ്ലോഗില്‍ പ്രതികരികുനത് താങ്കളുടെ സ്വാതന്ത്ര്യം അതില്‍ ഒരു കമന്റ്‌ ഇടുനത് എന്റെ സ്വാതന്ത്ര്യം അത്രേ ഉള്ളു )

    ചിലതിനോട് യോജിക്കുന്നു എങ്കിലും കൂടുതല്‍ വിയോജിപ്പാണ് . ആശംസകള്‍

    ReplyDelete
    Replies
    1. ഗോപൂ...എന്നെ ചൊടിപ്പിച്ചൊന്നുമില്ല!! സ്റ്റാറ്റസ് അവരുടെ ഇഷ്ടങ്ങള്‍....പക്ഷെ അതിനടിയില്‍ നടക്കുന്ന കടല്‍ പോലുള്ള ചര്‍ച്ചകള്‍ വീക്ഷിച്ചാണ് ഇങ്ങനെയൊരു വിലയിരുത്തല്‍.ഗോപുവിന് സംശയമുണ്ടെങ്കില്‍ എനിയും ഒടുങ്ങാത്ത മലാലയുടെ ഫോട്ടോയില്‍ തപ്പി നോക്കുക...ചര്‍ച്ചിക്കുന്നവരുടെ ഉള്ളിലിരുപ്പ്.

      Delete
  13. ലൈക്കും ഷെയറും തിന്നാനില്ലാതെ വിശന്നു വലഞ്ഞ ഫേസ്‍ബുക്കിലെ ഇ-പ്രതികരണ തൊഴിലാളികളുടെ മുമ്പിൽ വന്നുകിട്ടിയ ഒരുഗ്രൻ സദ്യയായിരുന്നു മലാല.

    ReplyDelete
  14. അനീതി എവിടെയായാലും എതിര്‍ക്കപ്പെടണമെന്നാണ് എന്റെ പക്ഷം. അത് പാക്കിസ്ഥാനിലെ മലാല ആയാലും കാസര്‍ക്കോട്ടേ ആരെങ്കിലുമായാലും. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ എന്തെങ്കിലും ഒരു തുള്ളി വീണു കിട്ടിയാല്‍ അത് ആഘോഷമാക്കി മാറ്റുന്നത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സമ്പ്രദായം അല്ലെ പടന്നക്കാരാ ...

    ReplyDelete
  15. പ്രിയപ്പെട്ട പടന്നക്കാരാ ..

    കാഴ്ച്ചപ്പാടുകള്‍ പങ്കു വക്കാനുള്ളതാണ് . അത് പടന്നക്കാരന്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. പകുതിയോളം ഞാന്‍ യോജിക്കുന്നു. അതെ സമയം പകുതിയോളം വിയോജിക്കുകയും ചെയ്യുന്നു.

    നീ പറഞ്ഞ പോലെ ഇവിടെ മലാലയുടെ പേരില്‍ ഒഴുക്കുന്ന കണ്ണീരില്‍ മുക്കാല്‍ ഭാഗവും മുതല കണ്ണീരു തന്നെ. ഫെയ്സ് ബുക്കില്‍ നല്ലൊരു സ്റ്റാറ്റസ് (ഒരുപാട് പേര്‍ ലൈക്കും കമെന്റും കൊടുക്കാന്‍ സാധ്യതയുള്ള ) ഇടാന്‍ വേണ്ടി കാലങ്ങളോളം കാത്തിരുന്നവര്‍ക്ക് കിട്ടിയ ഒരു വിഷയമാണ് മലാല. അത് അവര്‍ ഭംഗിയായി ഇപ്പോഴും തുടരുന്നു ...തുടര്‍ന്നോട്ടെ അതില്‍ വിരോധമില്ല . നെല്ലും പതിരും തിരിച്ചറിയാനുള്ള ശേഷി നമുക്കുണ്ടെങ്കില്‍ കപട വികാര പ്രകടനങ്ങള്‍ നടത്തപ്പെടുന്ന ആദ്യത്തെ വിഷയമല്ല മലാലായ എന്നിരിക്കെ ഇത്തരം കപട വികാര പ്രകടനങ്ങളെ നമ്മള്‍ മാനിക്കേണ്ട കാര്യമേ ഇല്ല. അത് നടത്തുന്നവരെയും.

    ഇവിടെ സൂചിപ്പിച്ച മറ്റൊരു കാര്യത്തില്‍ അനുകൂലിക്കുന്നു. ഇതിലും ക്രൂരമായ സംഭവങ്ങള്‍ ലോകത്ത് പലയിടങ്ങിലും സംഭവിക്കുന്നു. അതിനെതിരെ .അല്ലെങ്കില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് നേരെ പോലും വിരല്‍ ചൂണ്ടാന്‍ മടിക്കുന്നവര്‍ എന്തിനു ഇത്തരം വിഷയങ്ങളില്‍ അമിത താല്‍പ്പര്യം കാണിക്കുന്നു ? പടന്നക്കാരന്‍ ഉന്നയിച്ചത് നല്ലൊരു ചോദ്യമാണ് . ഉദ്ദേശ്യ ശുദ്ധിയെ മാനിക്കുന്നു. അതെ സമയത്ത് മറ്റൊരു വസ്തുത കൂടി ഇവിടെ ചൂണ്ടി കാണിക്കട്ടെ. മലാലായ വിഷയത്തിനും മുന്നേ തന്നെ ഫെയ്സ് ബുക്കില്‍ അമേരിക്കയുടെയും ഇസ്രായലിന്റെയും യുദ്ധ ഭീകരതക്കെതിരെയുള്ള പല വിധ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു കണ്ടിരുന്നു. ഇതൊക്കെ ഷെയര്‍ ചെയ്യുന്നവരാരും തന്നെ അമേരിക്കയും ഇസ്രയേലും യുദ്ധം അവസാനിപ്പിക്കുമെന്നോ , പെട്ടെന്ന് കയറി പുണ്യാളന്മാര്‍ ആകുമെന്നോ കരുതിയല്ല ചെയ്യുന്നത്. ഒന്നുകില്‍ പൂര്‍ണ ഉദ്ദേശ്യ ശുദ്ധിയോടെ ചെയ്യുന്നവര്‍ അല്ലെങ്കില്‍ നേരത്തെ പറഞ്ഞ കപട വികാര പ്രകടനം നടത്തുവര്‍.,. പറഞ്ഞു വന്നത് മലായ വിഷയത്തില്‍ മാത്രമല്ല ഇതൊക്കെ സംഭവിച്ചത് എന്നാണു.

    മലാലായയുടെ കൂടെ വെടിയേറ്റ മറ്റു രണ്ടു കുട്ടികളുടെ കാര്യത്തില്‍ ഇപ്പറഞ്ഞ മീഡിയയും , കണ്ണീരോഴുക്കുന്നവരും എത്രത്തോളം സജീവമായ ഇടപെടലുകളും ചര്‍ച്ചയും നടത്തി എന്നതാണ് മറ്റൊരു കാര്യം . അവരും മലാലയെ പോലെ തന്നെ താലിബാന്‍ ഭീകരവാദികളുടെ വെടിയേറ്റവരാണ് . എന്ത് കൊണ്ട് അവരൊന്നും മലാലയോളം പ്രാധാന്യത്തോടെ ചര്‍ച്ചയില്‍ ഇടം നേടിയില്ല എന്ന ചോദ്യം ചോദിക്കുന്ന സമയത്താണ് പലരുടെയും ഇരട്ട താപ്പ് നയം എന്താണെന്ന് മനസിലാക്കാന്‍ സാധിക്കുക.

    ഈ പോസ്റ്റ്‌ ആദ്യം വായിച്ച സമയത്ത് ഓര്‍മ വന്ന സംഭവം ടി പി വധമാണ് . അന്ന് ടി പി വധത്തെ അപലപിച്ചവരോട് പാര്‍ട്ടി ചോദിച്ച ഒരു ചോദ്യം ഉണ്ട് . ടി പി മാത്രമല്ലല്ലോ ഇങ്ങിനെ കൊല്ലപ്പെട്ടത് , ഇതിനു മുന്നേ തങ്ങളുടെ പാര്‍ട്ടിക്കാരും ക്രൂരമായി കൊല്ലപ്പെട്ടിട്ടുണ്ട് അന്നൊന്നും ആരും ഇത് പോലെ കണ്ണീരൊലിപ്പികാനും അപലപിക്കാനും വന്നില്ലല്ലോ എന്നായിരുന്നു ആ ചോദ്യം. ഇതേ ധ്വനിയാണ് മലാലായ വിഷയത്തിലും ഇപ്പോള്‍ പലരില്‍ നിന്നും സംഭവിക്കുന്നത്‌.,. അക്രമം ആര് ചെയ്താലും അത് അപലപനീയം തന്നെ. ലോകത്ത് നടക്കുന്ന എല്ലാ അക്രമങ്ങളും മലാലായ വിഷയം പോലെ പ്രാധാന്യത്തോടെ പുറം ലോകത്തെത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞാല്‍ ഒരു പക്ഷെ ആ വിഷയങ്ങളിലും നല്ല പ്രതികരണം ഉണ്ടായേക്കാം. ഫെയ്സ് ബുക്കില്‍ അത്തരം സ്ട്ടട്ടാസ് ഇടുന്നവരുടെ ആഗ്രഹം സഫലീകരിക്കപ്പെടുകയും ചെയ്യും.

    സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോഴും , ഒസാമ ബന്‍ ലാദന്‍ അമേരിക്കന്‍ സൈന്യത്തല്‍ കൊല്ലപ്പെട്ടപ്പോഴും കേരളത്തില്‍ പലരും ഹര്‍ത്താല്‍ നടത്തിയും ജാഥ നടത്തിയും പ്രതികരിച്ചിരുന്നു. പൊതു ജീവിതം സ്തംഭിപ്പിച്ചു കൊണ്ടുള്ള അത്തരം പ്രഹസനങ്ങളോളം (ഒരു പക്ഷെ പ്രഹസനം അല്ലായിരിക്കാം എങ്കിലും..) വിമര്‍ശിക്കപ്പെടേണ്ട വെറുമൊരുപ്രഹസനമല്ല മലാല വിഷയത്തില്‍ ഫെയ്സ് ബുക്കില്‍ നടക്കുന്നത് എന്നാണു എന്‍റെ അഭിപ്രായം എന്ന് കൂടി പറഞ്ഞവസാനിപ്പിക്കട്ടെ.

    ReplyDelete
    Replies
    1. Well said..അടുത്ത സ്റ്റാറ്റസിനായി കാത്തിരിക്കാം...ല്ലേ ..

      Delete
  16. ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നത് വെറും കമാന്റുകൾക്ക് മാത്രമാണ് അല്ലാതെ മാനസികമായതൊ ശാരിരികമായതോ ആയാ ഒരു ക്രിയത്മകൾ പ്രവർത്തന പരിവർത്തങ്ങൾക്ക് ആ ഒരു ഒറ്റ പോസ്റ്റും ഹേതുവാകുനില്ലാ എന്നതാണ് സത്യം,
    സ്വന്തം അറിയപെടുന്നതിനും മറ്റും മാത്രം ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നവയുടെ പൊരുൾ ഈ വ്യക്തിക്ക് വരെ അറിയില്ല പിന്നെ അല്ലേ ഇതിലെ ചർച്ചകൾ എല്ലാം ഒരു ന്യൂ ജെനറേഷൻ ട്ട്രെന്റ്

    ReplyDelete
  17. സ്നേഹത്തോടെ വിയോജിക്കട്ടെ.
    1. നമ്മുടെ നാട്ടിൽ നിറയെ പ്രശ്നങ്ങളുള്ളത് കൊണ്ട് മലാല വിഷയത്തിൽ അഭിപ്രായം പറയരുത് എങ്കിൽ ഇറാക്കിലെയും, പലസ്തീനിലെയും പ്രശ്നങ്ങളെ ക്കുറിച്ച് എന്തിനു നമ്മൾ വേവലാതിപ്പെടണം ? തിന്മ എവിടെ കണ്ടാലും എതിർക്കണം, താലിബാൻ എന്നത് നിഷ്കാസനം ചെയ്യപ്പെടേണ്ട ഒന്നു തന്നെയാണു.
    അതിനേക്കുറിച്ച് വേവലാതിപ്പെടുന്നവർ അതു ചെയ്യട്ടെ. അതിൽ ആരും അസഹിഷ്ണു ആവേണ്ടതില്ലല്ലോ ?
    2. മുസ്ലിം ജനതയും പാക്കിസ്ഥാൻ ജനതയും സപ്പോർട്ട് ചെയ്യുന്ന ഒരു വിഷയത്തിൽ മറ്റ് മതക്കാർ കൂടി അനുകൂലിച്ചു എന്നതു കൊണ്ട് ഇതു ഒരു മതവിഭാഗത്തിനെതിരെ എന്ന രീതിയിൽ കാണേണ്ടതുണ്ടോ ? ഇനി അഥവാ തോന്നുന്നുണ്ടെങ്കിൽ അത് " ഇത് എന്നെ ഉദ്ദേശിച്ചാണു, എന്നെത്തന്നെ ഉദ്ദേശിച്ചാണു " എന്ന് ജഗതി ഡയലോഗ് പോലെയല്ലേ ?
    3. നമ്മുടെ നാട്ടിലെ കുറച്ച് ആളുകളും, അമേരിക്കൻ ഭരണകൂടവും മറ്റും സ്വാർഥലാഭങ്ങൾക്ക് വേണ്ടി ഈ അവസരം ഉപയോഗിക്കാൻ പരമാവധി ശ്രമിച്ചാലും, തീവ്രവാദം ഇല്ലാണ്ടാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടീയാവുമ്പോൾ മാർഗ്ഗം സാധൂകരിക്കപ്പെടും.

    ReplyDelete
    Replies
    1. ഒന്നു കൂടി പറയട്ടെ,മുകളിലെ ഒരു കമന്റ് കണ്ടതു കൊണ്ട് കൂടിയാണു, എനിക്ക് താലിബാൻ എന്നാൽ ഇസ്ലാം അല്ലെങ്കിൽ ഇസ്ലാം = താലിബാൻ എന്ന അഭിപ്രായമില്ല. പിന്നെ പാക്കിസ്ഥാൻ എന്നാൽ ശത്രുവുമല്ല. പ്രവാസികൾക്ക് എന്ത് മതം , എന്ത് രാജ്യം ??? എന്റെ ഹൗസ് ഓണർ പാക്കി ആണു. ഓഫീസിലും നിറയെ പാക്കിസ്ഥാനികൾ ഉണ്ട്. ഈ സൗദിയിൽ ഒരു ഹിന്ദു എന്ന രീതിയിൽ ആരും ഇതുവരെ വേർതിരിച്ച് നിർത്തിയിട്ടുമില്ല. തീവ്രവാദം എന്നത് ഭരണകൂടങ്ങളുടെ പിടിപ്പ് കേട് കൊണ്ടും ചില സ്വാർത്ഥ താത്പര്യക്കാരുടെ ഗൂഡലക്ഷ്യങ്ങൾ കൊണ്ടും പിറവി കൊണ്ട ഒന്നാണു. അത് നിശ്ശേഷം ഇല്ലാതാക്കേണ്ടിയിരിക്കുന്നു. ദൈവത്തിൽ വിശ്വാസം ഉള്ളവൻ ആ പരിപാടിക്ക് പോവില്ല.

      Delete
    2. വിയോജിപ്പ് സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു :)...മലാലയ്ക്ക് വേണ്ടി കണ്ണീര്‍ പ്രതികരിക്കരുത് എന്ന് ഒരിടത്തും ഞാന്‍ പറഞ്ഞില്ല? എന്തേ മലാല മാത്രം ?? മലാലയുടെ പല പോസ്റ്റുകളിലും അവസാനം എത്തുന്ന കണ്‍ക്ലൂഷന്‍ “മൊത്തം താലിബാനികളീണെന്നാണ്” !! അല്ലാതെ സുമോ പറഞ്ഞ പോലെയല്ല!!പ്രതികരിക്കട്ടെ...നട്ടെല്ലോടെ...എല്ലാ പ്രശ്നത്തിലും...ചിറ്റമ്മ നയം ഇല്ലാതെ...

      Delete
  18. ആരോ ഇട്ട പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നു .. എല്ലാരും കേട്ടിട്ടുണ്ട് മലാല എന്ന് .. ആരാന്നോന്നും അറിയില്ല അറിയണമെന്നില്ല.. ഏതായാലും ബല്ല്യെക്കാട്ടെ ആള്കാരോക്കെ നല്ലതാ പറയുന്നത് ആപ്പോ കൊടുത്താ ഷെയര് എല്ലാരും ലൈക്കുന്നുണ്ട് നീതിരിച്ചു വരും എതിര്‍ക്കും, പട പൊരുതും എന്നൊക്കെ പറയുന്നുണ്ട് .. കൊള്ളാം . തരക്കേടില്ലാത്ത കച്ചോടം നടക്കുന്നുണ്ട് അത് വരെ പറ്റിച്ചു പോയ പെണ്ണിന്റെ ഫോട്ടോയും കണ്ണീരും നിറഞ്ഞ പോസ്റ്റിനെ കാളും ലാഭം ഇത് തന്നെ..!
    ഇതൊക്കെയാണ് വാളുകളിലെ മലാലയും മുതല കണ്ണീരുമൊക്കെ... അല്ലാതെ മലാലയുടെ നാട്ടിലെ പാവപ്പെട്ടവന്റെ വഴികള്‍ വരച്ചു വെച്ച് അതിലൂടെ നടക്കാന്‍ തോക്ക് ചൂണ്ടി ഇരിക്കുന്ന താലിബാനെയോ..
    ഈ താലിബാന്റെ പേരും പറഞ്ഞു പാക്കിസ്ഥാനിന്റെ ഇടനാഴികളില്‍ മൈനുകളും എടുത്താല്‍ പൊങ്ങാത്ത തോക്കുകളുമായി ഒളിഞ്ഞിരിക്കുന്ന അമേരിക്കക്കാരനെയോ.. ദിനം ദിനമെന്നോണം ചിതറി തെറിക്കുന്ന മനുഷ്യ ജീവനുകളെയോ ഒന്നിനെയും പറ്റി ഒരു വേവലാതിയും, ഇന്നേ വരെ മനസില്‍ പോലും ഉണ്ടായിട്ടുല്ലവരാകാന്‍ തരമില്ലാത്തവരാണ് ഈ കണ്ണീര്‍ കചോടക്കാരെന്നു ആര്‍ക്കാണറിയാത്തത്..
    മലാല ഒരു നാടിന്റെ പ്രതീക്ഷയാണ് . പക്ഷെ ആ പാതി ജീവനെ "സ്നേഹിക്കുന്ന" വാനോളം പുകഴ്ത്തുന്ന മുഖ പുസ്തകത്തിലെ മനുഷ്യത്വത്തിന്റെ പുതിയ കാവലാളുകളില്‍ ഭൂരി ഭാഗവും ഷബീര്‍ പറഞ്ഞ പോലെ ശത്രുവിന്റെ ശത്രു മിത്രം എന്നാ നിലയില്‍ തന്നെയാണ് നിര്‍വൃതി കണ്ടെത്തുന്നത് ...!!

    ReplyDelete
  19. ഒള്ളത് പറയാലോ ഞാന്‍ ഈ മലാല എന്ന് പേര് ആദ്യം കേട്ടത് ഫേസ് ബുക്കില്‍ ആണ് അനെയ്ന്റെ ചോരയിലും കണ്ണീരിലും ചവിട്ടി ആളാവുക എളുപ്പമാണെന്ന് സോഷ്യല്‍ മീഡിയ വര്‍ക്കെര്സിനു നല്ല പോലെ അറിയാം അത് കൊണ്ട് കേള്‍ക്കാര്‍ത്ത പലതും കേള്‍ക്കുന്നു
    പക്ഷെ മലാലായ പറഞ്ഞ ശബീരും മറന്നു നമ്മുടെ പെങ്ങള്‍ ഈരോമിനെ

    ReplyDelete
  20. അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കൊതിവരുന്നത് വരെ കുടിക്കാന്‍ വസരം കൊടുക്കാതെ മാറത്ത് നിന്നും പറിച്ചെടുത്ത് ആറടി മണ്ണിലേക്ക് മിസൈല്‍ കൊണ്ട് യാത്രയാക്കിയ ആയിരകണക്കിനു ഇറാക്കിലേയും,ഫലസ്ഥീനിലേയും അഫ്ഘാനിലേയും കുരുന്നുകളില്‍ എത്രയാളുകളുടെ പേരുകള്‍ അഭിനവ ഫൈസ്ബുക്ക് വികാരജീവികള്‍ക്കറിയാം? സ്വന്തക്കരെ തന്നെ കൊല്ലാന്‍ അവരുടെ തന്നെ കുട്ടികളെ പിടിച്ച് കണ്ണും കയ്യും കെട്ടിയിട്ട് മറയുണ്ടാക്കി അതില്‍ മരണപ്പെട്ട എത്ര കുരുന്നുകളുടെ ഊരും പേരും നമുക്കറിയാം.

    നന്നായി പറഞ്ഞു ഷബീർ,ഞാൻ പൂർണ്ണമായും യോജിക്കുന്നു. കാരണം അനീതി എവിടെക്കണ്ടാലും എതിർക്കപ്പെടേണ്ടതാണ് എന്ന് പറയുന്നവരൊന്നും, തന്റെ വീട്ടുകാർക്കോ തനിക്കോ നേരെ അക്രമമുണ്ടായാലല്ലാതെ പ്രതികരിച്ചു കണ്ടിട്ടില്ല.! നീ പറഞ്ഞതൊക്കെ ശരിയാണ്. വസുധൈവ കുടുംബകം ന്ന് ചിന്തിക്കുന്നവർക്ക് ഇറാക്കിലും പാലസ്തീനിലും നടക്കുന്നതും കാണേണ്ടതു തന്നെയാണ്. അല്ലാതെ എന്തൂട്ട് പാക്കിസ്ഥാൻ,എന്ത് മലാലാ ?
    ആശംസകൾ.

    ReplyDelete
  21. എല്ലാം വെറും കാപട്യം മാത്രം. മലാലയേക്കാൾ വലിയ വിഷയങ്ങളുണ്ട്,. പക്ഷെ കൊതുകിന് ചോര തന്നെ കൌതുകം.

    ആശംസകൾ

    ReplyDelete
  22. നാളെ എത്ര സ്ക്രോൾ ചെയ്താലും കിട്ടാത്ത വിധം അഗാധതയിലേക്ക് ആണ്ട് പോകുന്ന കുറെ സ്റ്റാറ്റസുകൾക്ക് ഒരു താലിബാനിസത്തിനെ എന്ത് ചെയ്യാൻ കഴിയും..!!

    എന്തിനോടും പ്രതികരിക്കുക എന്നത് മനുഷ്യസഹജമാണ്.. ചിലതിനോട് വിയോജിക്കുന്നു..!!

    ReplyDelete
  23. ഒരു തുറന്നു പറച്ചില്‍ നല്ലതാണ്...പക്ഷെ അതെപ്പോഴും ഉണ്ടാവണം !.ഒരു മല്ലലായ വരുമ്പോള്‍ അത് പലരും ആഘോഷിക്കുമ്പോള്‍ മാത്രമായാല്‍ തെറ്റിദ്ധാരണ ഉണ്ടാവും. ഇത് വെറും ഒരു വികാര പ്രകടനം ആയിട്ടെ ഞാന്‍ കാണുന്നത്.വികാരം മനുഷ്യ സാഹചമാണ്. പക്ഷെ നമുക്ക് വേണ്ടത് പ്രതികരണശേഷിയുള്ള ഒരു ശബ്ദമാണ്.അതിനു താങ്കള്‍ക്ക് കഴിയുമെന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ട്.പോസ്റ്റിലെ വികാരം കുറകൂ എന്നിട്ട് കാര്യങ്ങള്‍ മണി മണിയായി പറഞ്ഞു കൊടുകൂ...അല്ലെങ്കില്‍ ഞാനും വിചാരിക്കും ''ക്ഷീരമുളരു അകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിനു കൌതുകം ''!!!
    നീ ക്ഷമിക്കൂ......എന്നോട് !?
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  24. കലക്കി. കാര്യങ്ങള്‍ ഇത്രയും മനോഹരമായി പറഞ്ഞ ഒരു പോസ്റ്റ്‌ ഈ അടുത്തൊന്നും വായിച്ചിട്ടില്ല.. മനോഹരം ഷബീ... ആശംസകള്‍..:)

    ReplyDelete
  25. പോസ്റ്റ്‌ വായിച്ചു, കമണ്റ്റുകളും. മലാലയെ കുറിച്ച്‌ ഞാനും ഒരു പോസ്റ്റിട്ടിരുന്നു. താങ്കളുടെ ഈ പോസ്റ്റു വായിച്ചിട്ടും അങ്ങിനെ ഒരു പോസ്റ്റിട്ടതില്‍ എനിക്ക്‌ വിഷമമൊന്നും തോന്നുന്നില്ല. മാത്രമല്ല, അത്‌ വേണ്ടതായിരുന്നു എന്നു തന്നെയാണ്‌ ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത്‌. കടലാസു പൂക്കള്‍ എന്നൊരു ബ്ളോഗില്‍ ഞാന്‍ ആസാദ്‌ എന്ന പേരില്‍ മുഹമ്മദ്‌ ദുറയെ കുറിച്ച്‌ എഴുതിയില്ലായിരുന്നെങ്കില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഞാന്‍ മുഹമ്മദ്‌ ദുറയെ കുറിച്ചെഴുതുമായിരുന്നു. നീതി നിഷേധങ്ങള്‍ എഴുതേണ്ടതു തന്നെയാണ്‌. താങ്കളുടെ പോസ്റ്റ്‌ അസ്ഥാനത്താണ്‌ എന്ന് ഞാന്‍ കരുതിന്നില്ല. പക്ഷെ പറഞ്ഞ ഈ രീതി മലാലയുടെ ദുരന്തത്തില്‍ പ്രതികരി ച്ചവരെ മുഴുവനും എതിര്‍ക്കുന്ന വിധത്തിലായിപ്പോയി എന്നു മാത്രം. താങ്കള്‍ അത്‌ ഉദ്ധ്യേശിച്ചിരുന്നില്ലെങ്കിലും. മലാല മാത്രമല്ല, താങ്കള്‍ ഉന്ന വച്ചവര്‍ക്ക്‌ എല്ലാം ആയുധങ്ങളാണ്‌. അവര്‍ ജീവിക്കുന്നതു തന്നെ ഒരു മതത്തേയും ഒരു സമുദായത്തേയും കല്ലെറിയാനാണ്‌. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അവര്‍ക്കുള്ള കല്ലുകള്‍ നമ്മില്‍ ചിലര്‍ തന്നെ അവര്‍ക്ക്‌ എത്തിച്ച്‌ കൊടുക്കുന്നുമുണ്ട്‌.

    ReplyDelete
  26. Vedanikkunna Ellavarkkum...!

    Manoharam, Ashamsakal...!!!

    ReplyDelete
  27. നാട്ടിലെ ജങ്ക്ഷനില്‍ ഒരു ചായക്കട. നാട്ടുകാര്‍ എന്നും അവിടെ ഒത്തുകൂടും, ആകാശവാണി കേള്‍ക്കും, പത്രങ്ങള്‍ വായിക്കും, അറിയാത്തതും അറിയാവുന്നതും എല്ലാം പറയും, വാഗ്വാദങ്ങള്‍ നടത്തും, ചിലര്‍ക്ക് കയ്യടി, ചിലര്‍ക്ക് എതിര്‍പ്പ് ... രാത്രി എല്ലാരും പിരിഞ്ഞുപോകും.

    ഇപ്പൊ ആ ചായക്കടയ്ക്കു പകരം വേദി ഫേസ്ബുക്ക് ആയെന്നു മാത്രം. കയ്യടിക്കു പകരം ലൈക്കുകളും കമന്റുകളും. ഇവിടെയും പലരും വരുന്നു, ചിലരൊക്കെ കാര്യമറിയാതെ വലിയ വായില്‍ വര്‍ത്തമാനങ്ങള്‍ പറഞ്ഞു കയ്യടി (ലൈക്ക്) വാങ്ങാന്‍ ശ്രമിക്കുന്നു, ചിലരോ, കാര്യങ്ങള്‍ അറിഞ്ഞുകൊണ്ട് വര്‍ത്തമാനങ്ങള്‍ പറയുന്നു.

    ചായക്കടയില്‍ പറയുന്നത് നാട്ടിലെ പതിനഞ്ചുപേര്‍ കേള്‍ക്കും, ഫേസ്ബുക്കില്‍ പറയുന്നത് ലോകത്ത് പതിനായിരം പേര്‍ കേള്‍ക്കും. അതില്‍ ഒരു വിഷയമായി മലാലയും! ആളുകള്‍ അറിയാവുന്നതും ഇല്ലാത്തതും ഒക്കെ വിളിച്ചു പറയുന്നു. അത്രേ ഉള്ളൂ!

    ReplyDelete
  28. "അനീതി എവിടെക്കണ്ടാലും എതിര്‍ക്കപ്പെടണം
    അതിന് സ്ഥലകാലജാതിമതവിവേചനം പാടില്ല"
    അജിത്തെട്ടന്റെ ഈ അഭിപ്രായം കടമെടുക്കുന്നു. അതില്‍ ഒരു "രാഷ്ട്രീയ" എന്നുകൂടി ചേര്‍ക്കുന്നു. ഇവിടെ അനീതിക്കെതിരെ പറയണം എന്നത് ശരി തന്നെ, പക്ഷെ അത് അമിതമായിപ്പോയി എന്നാണെന്റെ അഭിപ്രായം. ഇവിടെ നടക്കുന്ന അനീതികള്‍ ഉദാഹരണത്തിന് കല്‍ക്കരി, 2G, കോമണ്‍ വെല്‍ത്ത് മുതലായ അഴിമതികള്‍, മല്യയുടെ കടം എഴുതിത്തള്ളല്‍, നമ്മുടെ മെട്രോ പദ്ധതി, ഇനിയും തുടങ്ങാത്ത സ്മാര്‍ട്ട് സിറ്റി തുടങ്ങിയവക്കെതിരെയുള്ള ഇ-ഇടപെടലുകള്‍ നാമമാത്രമായിരുന്നു. അവയെക്കുറിച്ചെല്ലാം കുറെ പോസ്റ്റുകളും സ്റ്റാറ്റസുകളും ഉണ്ടായിരുന്നു എന്നത് വിസ്മരിക്കുന്നില്ല. അതേ സമയം ഒരു പാട് ബ്ലോഗുകളില്‍ മലാലയെക്കുറിച്ചുള്ള കവിതകള്‍/ലേഖനങ്ങള്‍ കാണാനായി. പ്രാധാന്യം ഉള്ള വിഷയം തന്നെ, പക്ഷെ ഇത്രയ്ക്കു വേണോ? പിന്നെ മറ്റൊരു ഖേദകരമായ കാര്യം. എത്ര സെന്‍സേഷനല്‍ ഇഷ്യു ആയാലും അടുത്ത ഇഷ്യു വരുന്നത് വരെയേ അതിനെല്ലാം ആയുസ്സുണ്ടാകാറുള്ളൂ.
    ഓഫ്‌ ടോപിക്: മുല്ലപ്പെരിയാറിന്റെ അടുത്തെങ്ങാനും പോയി കണ്ണീരൊലിപ്പിച്ചാല്‍ അത് തമിഴനേ ഗുണമുണ്ടാകൂ...:-)

    ReplyDelete